2018 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

പ്രതികാരപർവ്വം

പ്രതികാരപർവ്വം 
എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :ഒന്ന്

തൃശൂര്‍ പട്ടണത്തില്‍ നിന്നും തെല്ലു മാറിയുള്ള ആ അങ്ങാടിയിലൂടെ നമുക്ക് ഒന്ന് സഞ്ചരിച്ചാലോ അതിലൂടെയാണ് ഈ കഥ കടന്ന് പോവുന്നത്.

ആ കടയുടെ മുന്നില്‍ നിന്നും ഗുട്ക്ക വാങ്ങി പേക്കറ്റ് പൊട്ടിച്ച് വായിലേക്ക് നിക്ഷേപിക്കുന്ന ആ മനുഷ്യനെ നിങ്ങള്‍ ശ്രദ്ധിച്ചോ. അയാളുടെ വിരലിനിടയില്‍ കിടന്നു എരിഞ്ഞു തീരാറായ സിഗരറ്റും കൂടിയാവുമ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ഒരു ഏകദേശ രൂപം കിട്ടിക്കാണും. അതാണ് മണികണ്ടന്‍. തൃശൂര്‍ കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ബസ്സിന്റെ ഡ്രൈവര്‍ ആണ് അദ്ദേഹം. ഒറ്റനോട്ടത്തില്‍  രൂപം കണ്ടാല്‍ പേടി തോന്നും എങ്കിലും ആള് പഞ്ചപാവമാണ് കേട്ടോ.  അപ്പോള്‍ കഥയിലേക്ക്‌ കടക്കാം എന്താ.

മണികണ്ടന്‍ കടയില്‍ നിന്നും സിഗരറ്റും ചുണ്ടില്‍ വച്ച് പുക വിട്ടുകൊണ്ട് തീവണ്ടികണക്ക് വയറും തൂക്കി പുറത്തേക്ക് നടന്നു. അപ്പോഴുണ്ട് രണ്ടു പേര്‍ അയാളുടെ എതിരിലായി ഓടിവരുന്നൂ. അയാള്‍ അവിടെ നിന്നു കയ്യിലെ സിഗരട്ട് താഴെയിട്ടു ചവിട്ടിഉറച്ചശേഷം വലതുകൈ കഴുത്തിന്റെ പിറകിലേക്ക് കൊണ്ടുപോയി. ഓടിവന്നവര്‍ അത് കണ്ട് പേടിച്ച് തിരിഞ്ഞോടിയപ്പോള്‍ എതിരെവന്ന പോലീസുകാരനെ ഇടിച്ചു വീഴ്ത്തി. അപ്പോള്‍ തന്നെ കൂടെയുണ്ടായിരുന്ന മറ്റു പോലീസുകാര്‍ ചേര്‍ന്ന് അവരെ പിടിച്ചു വച്ച്

എന്തിനാടാ ഇങ്ങനെ ഓടുന്നത്

 എന്ന് ചോദിച്ചപ്പോള്‍ അവര്‍ കിതച്ചുകൊണ്ട് മണികണ്ടനെ വിരല്‍ചൂണ്ടി കിതച്ചുകൊണ്ട്

സാറമ്മാരെ ഓടിക്കോ അയാളതാ വടിവാള്‍ എടുക്കുന്നൂ

 എന്ന് പറഞ്ഞപ്പോള്‍തന്നെ കൈകൊട്ടി അതിലൊരു  ഒരു പോലീസുകാരന്‍ മണികണ്ടനെ തന്റെ അരികിലേക്ക് വിളിപ്പിച്ചു. പിന്നെ മണികണ്ടനെ ചോദ്യം ചെയ്തപ്പോള്‍ കാര്യമായൊന്നും കിട്ടിയുമില്ല അങ്ങനെ അവര്‍ മണികണ്ടന്റെ ദേഹപരിശോധനയും പൂര്‍ത്തിയാക്കി വിട്ടപ്പോഴും തനിക്കു ചുറ്റും എന്താണ് നടക്കുന്നത് എന്നറിയാതെ അയാൾ വല്ലാതെ വിഷമിച്ചു. 


അങ്ങനെ  ഓരോന്ന് ചിന്തിച്ചു നിന്നപ്പോഴാണ് ഒരു പ്രായം ചെന്ന മനുഷ്യൻ അങ്ങോട്ട്  വന്നു അയാളെ കൂട്ടി തന്റെ കാറിൽ എങ്ങോട്ടോ പോയി. 



ആ പ്രായം ചെന്ന മനുഷ്യനെ ഒന്ന് പരിചയപ്പെടാം, അത് വറീത് മാപ്പിള തൃശ്ശൂർ കണ്ണൂർ ബസ്സിന്റെ മുതലാളിയായ ലോനപ്പേട്ടന്റെ അപ്പൻ ഒറിജിനൽ തൃശൂർ നസ്രാണിയാണെങ്കിലും പണമാണ് എല്ലാം എന്നതിനപ്പുറം മനുഷ്യത്ത്വം തന്റെ മൂലമന്ത്രമായി കൊണ്ട് നടക്കുന്ന വറീത് മാപ്പിളയ്ക്കു അതിനൊത്ത് ആൾബലവുമുണ്ട് ഈ നാട്ടിൽ. 



അയാൾ മണികണ്ഠനെയും കൂട്ടി നേരെ പോയത് തൃശ്ശൂർ റൗണ്ടിന് ചുറ്റുവട്ടത്തുള്ള അംബിസാമിയുടെ ഹോട്ടലിലേക്ക് ആണ്. എന്താന്നറിയില്ല പണ്ടുതൊട്ടേ വറീത് മാപ്പിള അവിടത്തെ ഭക്ഷണത്തിന്റെ സ്വാദിന്റെ അടിമയായി മാറിയിരുന്നൂ. ഒരു ദിവസം തുടങ്ങുന്നത് തന്നെ അവിടെ നിന്നാണ് എന്ന് പറയാം.

തുടരും  

എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :രണ്ട് 

അങ്ങനെ ഭക്ഷണവും കഴിച്ചു അവര്‍ അവിടെനിന്നും ഇറങ്ങി നേരെ കാറില്‍ കയറി. ആ കാര്‍ അവരെയും കൊണ്ട് അവിടെനിന്നും യാത്ര തിരിച്ചു. വറീത് മാപ്പിള കാറിന്റെ പിന്നിലെ സീറ്റില്‍ ഇരുന്ന് മണികണ്ടനേ നോക്കി

എടാ.. എപ്പോളാ നിന്റെ ട്രിപ്പ്‌ ?”

 എന്ന് ചോദിച്ചപ്പോള്‍ മണികണ്ടന്‍ മുന്നിലെ സീറ്റില്‍ ഇരുന്ന് ഭവ്യതയോടെ

വറീത് ചേട്ടാ ... പത്ത് മണിക്കാ

 എന്ന് പറഞ്ഞപ്പോള്‍ അയാളറിയാതെ തൃശൂര്‍ സ്ലാങ്ങും കണ്ണൂര്‍ സ്ലാങ്ങും തമ്മില്‍ ചേര്‍ന്നിരുന്നൂ. മണികണ്ടന്റെ വായില്‍ നിന്നും ഇത് കേള്‍ക്കാന്‍ തന്നെയാണ് മുതലാളി ഇത് ചോദിച്ചത് എന്ന് അയാള്‍ക്കറിയാം. മുതലാളി സീറ്റില്‍ ഇരുന്ന് ഒന്ന് കുലുങ്ങി ചിരിച്ചു. അപ്പോള്‍ രണ്ടു മാസം മുമ്പ് മാറ്റിവച്ച മുതലാളിയുടെ സ്വര്‍ണപ്പല്ല് വായില്‍ നിന്ന് തിളങ്ങി.ഇതിനിടയിലേക്ക് കാര്‍ ഡ്രൈവര്‍ ഈനാശു തലതിരിച്ചു എന്തോ പറയാന്‍ വന്നപ്പോഴേക്കും. മുതലാളി അയാളെ നോക്കി

 “ മോനെ ഈനാശു റോഡ്‌ എങ്ങോട്ടാ പോകുന്നേ

 എന്ന് ചോദിച്ചപ്പോള്‍ . അയാള്‍ ചിരിച്ചുകൊണ്ട്

മുന്‍ പോട്ടേക്കാണ് മുതലാളി

 എന്ന് മറുപടിയും പറഞ്ഞു. അപ്പോള്‍ തന്നെ മുതലാളി

പിന്നെ ആരെ തള്ളേനെ കേട്ടിക്കാനാണ് തലതിരിച്ചു ഇങ്ങോട്ടേക്കു നോക്കുന്നേ ശവീ

എന്ന് പറഞ്ഞപ്പോള്‍ തന്നെ ഈനാശു വിയര്‍ത്തു. മുതലാളി അതിനിടയില്‍ എന്തൊക്കയോ മണികണ്ടനോട് ചോദിച്ചും അയാള്‍ അതിനു സ്വതസിദ്ധമായ ശൈലിയില്‍ മറുപടി പറഞ്ഞുമിരുന്നപ്പോഴേക്കും ഈനാശു വാഹനത്തിന്റെ വേഗം മെല്ലെ കൂട്ടി. അങ്ങനെ വളരെപ്പെട്ടന്ന് തന്നെ അവര്‍ ബസ്സിനരികിലായിചെന്ന് നിന്നൂ. അവിടെ മണികണ്ടനേ കാണാതെ കോപം കൊണ്ട് നില്‍ക്കുന്ന ലോനപ്പന്‍ മുതലാളി നില്‍പ്പുണ്ടായിരുന്നൂ. അദ്ദേഹം മെല്ലെ കാറിന് അരികിലേക്ക് നടന്നൂ . അപ്പോള്‍ മുന്‍ വാതില്‍ തുറന്ന്‍ മണികണ്ടന്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നൂ. ലോനപ്പേട്ടന്റെ മുഖം കണ്ട് അയാള്‍ തലയും താഴ്ത്തി വേഗം ബസ്സിനരികിലേക്ക്‌ നടന്ന് നീങ്ങി. ലോനപ്പേട്ടന്‍ അപ്പന്റെ അരികിലേക്ക് ചെന്ന്  അകത്തേക്ക് നോക്കി

അപ്പന് വേറെ പണിയൊന്നും ഇല്ലേ , ട്രിപ്പ് തുടങ്ങുന്ന നേരത്താണ് അവനെയും വിളിച്ചുള്ള കറക്കം . അവനുള്ളത് ഞാന്‍ പിന്നെ കൊടുത്തോളം

എന്ന് ചോദിച്ചപ്പോള്‍ അപ്പന്‍

മോനെ ലോനപ്പാ ഞാന്‍ നിന്റെ ആരാ?, അറിയാന്‍ വേണ്ടിയാടാ ഒന്ന് പറ

 മറുപടിയായി ചോദിച്ചപ്പോള്‍ ലോനപ്പേട്ടന്‍ ശബ്ദം താഴ്ത്തി

അപ്പന്‍ , എന്താ ഇത്ര സംശയം , അപ്പനോന്നു പോയേ

എന്ന് മറുപടി പറഞ്ഞപ്പോള്‍ അപ്പന്‍ അയാളെ നോക്കി

അല്ലാതെ എന്റെ മോന്റെ പണിക്കാരന്‍ അല്ലല്ലോ , എനിക്ക് ഒരു സംശയം നീ എനിക്ക് തന്നെ ഉണ്ടായതാണോ

എന്ന് പറഞ്ഞപ്പോള്‍ ലോനപ്പേട്ടന്‍

അമ്മച്ചിയോട്‌ ചോദിച്ചാല്‍ പോരെ

 എന്ന് പറഞ്ഞപ്പോള്‍ അപ്പന്‍

ചിലപ്പോള്‍ അമ്മച്ചിക്കും തെറ്റ് പറ്റില്ലേ  , നോക്കട്ടെ

 എന്നും പറഞ്ഞപ്പോള്‍ ലോനപ്പേട്ടന് അപ്പന് കൈപൊക്കി ഒന്ന് കൊടുക്കാനാ തോന്നിയത് . അത് മനസ്സിലായിട്ടാണ് എന്ന് തോന്നുന്നൂ അപ്പന്‍ ഈനാശുവിനെ നോക്കി ചിരിച്ചുകൊണ്ട്

ഇനി നിന്റെ അമ്മച്ചിക്ക് പറയുന്നത് കൂടി കേക്കണോ , വണ്ടി പോട്ടെ

എന്ന് പറഞ്ഞപ്പോള്‍ ഇതുവരെ എല്ലാം കണ്ട് ചിരിച്ചുകൊണ്ടിരുന്ന ഈനാശുവിന്റെ മുഖം വാടിക്കരിഞ്ഞു.   അങ്ങനെ ആ കാര്‍ അവിടെനിന്നും അകന്നു പോയി.

അങ്ങനെ  ലോനപ്പേട്ടന്‍ നേരെ ബസ്സിനരികിലേക്ക്‌ നടന്നൂ. അവിടെ കണ്ണൂര്‍ ഭാഗത്തേക്കുള്ള അന്നത്തെ ട്രിപ്പ്‌ പുറപ്പെടാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നൂ എല്ലാവരും. ആളുകള്‍ അകത്തേക്ക് കയറിക്കൊണ്ടിരുന്നൂ. മണികണ്ടന്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് ആക്സിലേറ്ററില്‍ അമര്‍ത്തിയപ്പോള്‍ എഞ്ചിന്‍ കിടന്ന് മുരണ്ടു കൊണ്ടിരുന്നൂ. യാത്ര പുറപ്പെടുന്നതിനു മുന്നുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. അപ്പോഴേക്കും  ക്ലീനര്‍ അന്തോണി ബെല്ലടിച്ചു പുറപ്പെടാനുള്ള സിഗ്നല്‍ നല്‍കി. അതുവരെ മുരണ്ട ബസ്സ്‌ മെല്ലെ മെല്ലെ മുന്നോട്ട് നീങ്ങി. ബസ്സിന്റെ യാത്രയും നോക്കി ലോനപ്പേട്ടന്‍ സിഗരറ്റിനു തീകൊളുത്തി ആഞ്ഞുവലിച്ചു കൈവീശികാണിച്ചു അവിടെനിന്നും നടന്നകന്നു.
തുടരും

എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :മൂന്ന്
അങ്ങനെ ബസ്സ്‌ തൃശൂര്‍ നഗരവും കടന്ന് മുന്നോട്ടേക്ക് ഉള്ള അതിന്റെ പ്രയാണം തുടര്‍ന്നു കൊണ്ടിരുന്നൂ. ബസ്സിലെ  ചിലര്‍ സ്ഥിരം യാത്രക്കാരായിരുന്നൂ. അതില്‍ പ്രധാനികള്‍ കണ്ണൂര്‍ പച്ചക്കറി നടത്തുന്ന മത്തായിയും കോഴിക്കോട്ടുകാരിയായ അംബികാ അമ്മാള്‍ എന്നവരും ആയിരുന്നൂ. മത്തായിച്ചന്‍ തൃശൂര്‍ ഇരിങ്ങാലക്കുടക്കാരന്‍ ആയിരുന്നെങ്കിലും അദേഹത്തിന് പ്രിയം ദൂരയാത്രകള്‍ ആയിരുന്നൂ. യാത്രചെയ്ത് ചെയ്തു ഗുരുവായൂര്‍ അമ്പലനടയിലെ ചെറിയ കടയും കണ്ണൂരിലെ പച്ചക്കറി കടയും നടത്തുന്ന അദ്ദേഹത്തിന്റെ  കുടുംബം ഇന്ന് താമസ്സിച്ചു വരുന്നത് കണ്ണൂര്‍ മട്ടന്നൂര്‍ എന്ന സ്ഥലത്താണ്.

അദ്ധേഹത്തെ പ്പറ്റി പറയുകയാണെങ്കില്‍ നെറ്റി വല്ലാതെ വലിഞ്ഞു കയറി തലയുടെ നെറുകയുംകടന്ന് നില്‍ക്കുന്ന ചെവിയില്‍ നിന്നും പുറത്തേക്ക് തള്ളി നില്‍ക്കുന്ന രോമങ്ങളും എണ്ണതേച്ച് കട്ടിയോടെ പിരിച്ചു വച്ച  മീശയും കഴുത്തിലെ ചരടില്‍ കെട്ടിയ കുരിശും കക്ഷത്തിലെ ബാഗും മുഖത്തെ സ്വര്‍ണപിടിയുള്ള കണ്ണടയും പളുപളുത്ത ജുബ്ബയും വെള്ള മുണ്ടും ചേരുമ്പോള്‍ മത്തായിച്ചന്‍ റെഡി.

ഇതൊക്കെ പറയാന്‍ ഞാന്‍ ആരാണ് എന്നായിരിക്കും നിങ്ങളുടെ ചിന്ത , ശരിയാ ഞാന്‍ നേരത്തെ പരിചയപ്പെടുത്തിയ ആരും തന്നെ യല്ല മറിച്ച് ഓരോരുത്തരിലേയും ഓര്‍മ്മകള്‍ ആണ്. അത് പലപ്പോഴും ചില അറിവുകളാണ് നമ്മള്‍ മറ്റുള്ളവരിലേക്ക് പകരുമ്പോള്‍ അത് അവരില്‍ പുതുമ നിറയ്ക്കും അതിനാല്‍ ഞാന്‍ നിങ്ങള്‍ ഓരോരുത്തരിലും ഉണ്ട് എന്ന സത്യം മനസിലാക്കുക .

മത്തായിച്ചന്‍ ഒരു നാള്‍ ഗുരുവായൂര്‍ അമ്പലനടയിലുള്ള തന്റെ കടയില്‍ ചെന്ന് കയറി നെറ്റിയില്‍ നീളമുള്ള ഒരു കുറിയും വരച്ച് കാഷില്‍ ചെന്നിരുന്നാല്‍ കാണാന്‍ തന്നെ ഒരു ഐശ്വര്യമാണ്  എല്ലാം നടന്നുപോവണ്ടേ. മത്തായിച്ചന്‍ അന്നൊരിക്കല്‍ ഒരിക്കല്‍ പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നൂ . ഒരു നാള്‍ മത്തായിച്ചന്‍ കടയില്നിന്നും ഇറങ്ങി ക്ഷേത്രത്തിന്റെ പുറത്തുകൂടെ വലത്തോട്ട്നടന്നുനീങ്ങുമ്പോഴാണ്  ഒരാള്‍ നിന്നു കയ്യിലെ പണം വീണ്ടും എണ്ണുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പതിഞ്ഞത് . മത്തായിച്ചന്‍ അയാളുടെ അരികിലേക്ക് ചെന്ന്

എന്താ ഒരു സംശയം പോലെ , പണത്തില്‍ എന്തെങ്കിലും കുറവ് വന്നോ

എന്ന് ആശ്ചര്യത്തോടെ ചോദിച്ചത്. അതിന് ആ വിദ്വാന്‍ അദ്ദേഹത്തെ നോക്കി

കുറവൊന്നും ഇല്ല മറിച്ച് ഭഗവാനു ഇപ്പോള്‍ പണത്തിന്റെ ആവശ്യം ഒന്നും ഇല്ലല്ലോ , അതിനാല്‍ പണം കൊടുക്കണോ എന്ന സംശയത്തില്‍ ആയിരുന്നൂ ഞാന്‍ ഇത് വരെ

എന്നും പറഞ്ഞു കയ്യിലെ പണം അയാള്‍ പോക്കറ്റില്‍ തന്നെ നിക്ഷേപിച്ചു. അപ്പോള്‍ തന്നെ ആത്മഗതമെന്നോണം മത്തായിച്ചന്‍ കളിയായി

വെറുതെയല്ല ഗുരുവായൂരപ്പനെ ഇന്ത്യന്‍ കോഫീ ഹൌസില്‍ കണ്ടത്

 എന്ന് പറഞ്ഞത് അയാള്‍ കേട്ടെന്നു തോന്നുന്നൂ. അയാള്‍ ഒന്നും മിണ്ടാതെ തലതിരിച്ചു നടന്നപ്പോള്‍ മത്തായിച്ചന്‍ മനസ്സില്‍

ഇങ്ങനെകുറെ ആളുകള്‍ ഉണ്ടായാല്‍  ഗുരുവായൂരപ്പനും ജീസസും നബിയും മന്ദിരങ്ങള്‍ വിട്ടിറങ്ങണ്ടി വരും

എന്ന് പറഞ്ഞു നടന്നപ്പോള്‍ . ശരിക്കും ഞാനും കണ്‍ഫ്യൂഷനിലായി . ങാ ഞാന്‍ എന്തിനാ നിങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത് അല്ലെ എന്ന് ചിന്തിച്ചിരുന്നപ്പോഴേക്കുംമത്തായിച്ചന്‍ സീറ്റില്‍ ഇരുന്ന് ഉറക്കം പിടിച്ചു.

മണികണ്ടന്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് വളയവുംപിടിച്ചു ഗിയര്‍ വലിച്ച് കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹോര്‍ണും അടിച്ച് മുന്നോട്ട് പോയപ്പോള്‍ അയാളുടെ മുഖത്ത് ഒരു ചിരി പടര്‍ന്നിരുന്നൂ. അയാളുടെ മനസ്സില്‍ പല ചിന്തകളും രാവിലെ വറീത് മാപ്പിളയുടെ കൂടെയുള്ള യാത്രയും തെളിഞ്ഞു വന്നത് ഞാന്‍ കണ്ടു. അങ്ങനെ ഓരോന്ന് ചിന്തിച്ചപ്പോഴേക്കും ഒരു ബൈക്ക് കാരന്‍ വട്ടം ചാടി. അപ്പോഴേക്കും മണികണ്ടന്‍ ബസ്സിന്റെ പുറത്തേക്ക് തലയിട്ട് ശുനകപുത്രഹാ ...എന്ന് തുടങ്ങുന്ന സംസ്കൃത കാവ്യം ചൊല്ലി പൂര്‍ത്തിയാക്കുമ്പോഴേക്കും  അത് ചെറിയ സംഘര്‍ഷത്തിലേക്ക് വഴിമാറി . പിന്നെ എങ്ങനെയോ അവിടെനിന്നും യാത്ര തുടര്‍ന്നപ്പോള്‍ ഒത്തിരി  വൈകി. പിന്നെ ട്രിപ്പിന്റെ സമയം ശരിയാക്കിയെടുക്കാനുള്ള ഓട്ടം ആയിരുന്നൂ. അങ്ങനെ കോഴിക്കോട് ബസ്സ്‌ സ്റ്റാന്‍ഡില്‍ ചെന്ന് കയറുമ്പോഴേക്കും ഉച്ച കഴിഞ്ഞിരുനൂ . പിന്നെ ബസ്സ്‌ സ്റ്റാന്‍ഡില്‍ നിറുത്തി വേഗം പോയി ഭക്ഷണവും കഴിച്ചു ശടെ എന്ന് വന്നു യാത്ര തുടര്‍ന്നൂ. വഴിയിലെ ഓരോ കാഴ്ചകളും ഗന്ദങ്ങളുംഅവരെ കടന്നുപോയി വെയിലിന്റെ ചൂടും അന്തരീക്ഷത്തിലെ പൊടിയും പലപ്പോഴും മണികണ്ടനേ നന്നേ കഷ്ടപ്പെടുത്തി. അങ്ങനെ കണ്ണൂര്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ ചെന്ന് കയറിയപ്പോഴേക്കും വൈകുന്നെരത്തോട് അടുത്തു. ഇനി കുറച്ചു സമയം വിശ്രമം. അത് കഴിഞ്ഞു വീണ്ടും  തിരിച്ചു തൃശൂരേക്ക്. അങ്ങനെ ഓരോന്ന് ചിന്തിച്ച് എഞ്ചിന്‍ ഓഫ്‌ ചെയ്ത് ഡ്രൈവിംഗ് സീറ്റില്‍ നിന്നും എഴുന്നേറ്റ് അകത്തുകൂടെ ഒന്ന് നടന്നപ്പോഴാണ് സീറ്റില്‍ കിടന്നുറങ്ങുന്ന ഒരു പെണ്കുട്ടിയ അയാള്‍ ശ്രദ്ധിച്ചത്. അയാള്‍ അന്തോണിയെയും കണ്ടക്ടര്‍ ജെയിംസിനെയും അങ്ങോട്ടേക്ക്  വിളിച്ചു അവരുടെ ശ്രദ്ധയില്‍ അത് പെടുത്തിയ ശേഷം അവരാണ് പറഞ്ഞത്. നമ്മുക്ക് പോലീസില്‍ എല്പിക്കം എന്ന്. അങ്ങനെ അവര്‍ കുട്ടിയേയും എടുത്ത് പോലീസ് എയ്ഡ് പോസ്റ്റിലേക്ക് നടന്നൂ. അവിടത്തെ വനിതാ പോലിസ് കോണ്‍സ്റ്റബിള്‍ എല്ലാ വിവരങ്ങളും എഴുതി മണികണ്ടന്റെ ഒപ്പും വാങ്ങി കുഞ്ഞിനെ കയ്യില്‍ വാങ്ങിയപ്പോള്‍ ഒരു ആശ്വാസം തോന്നിയെങ്കിലും. അറിയാതെ അപ്പോഴേക്കും ആ പിഞ്ചു മുഖം മണികണ്ടന്റെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞു പോയിരുന്നൂ  . അയാള്‍ക്ക് ആ പിഞ്ചു കുഞ്ഞിനെ കൈവിടാന്‍ മനസ്സുവന്നില്ല എങ്കിലും മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു മുമ്പില്‍ മറുത്തൊന്നും പറയാന്‍ അയാള്‍ക്കായില്ല. മണികണ്ടന്റെ മനസ്സില്‍ ബസ്സില്‍ കയറി ആളുകളില്‍ ചിലരുടെ മുഖങ്ങള്‍ മിന്നിമാഞ്ഞുവെങ്കിലും ഒന്നും വ്യക്തമായില്ല. അങ്ങനെ ഓരോന്ന് ചിന്തിച്ചു ബസ്സിനു അരികിലേക്ക് നടന്നപോഴേക്കും ഒരാള്‍ അയാളെ സമീപിച്ചു

വണ്ടിയില്‍ നിന്നും കിട്ടിയ കുട്ടിയെവിടെ ?”

 എന്ന് ചോദിച്ചപോള്‍. മണികണ്ടന്‍ പോലീസ് എയ്ഡ് പോസ്റ്റിനു നേരെ വിരല്‍ ചൂണ്ടി കാട്ടി

അവിടെ ഉണ്ട് , അതിന്നിങ്ങള്ക്ക് എന്ത് വേണം

എന്ന് ചോദിച്ചപോള്‍ ആഗതന്‍  ചിരിച്ചുകൊണ്ട്

ആ കുട്ടിയെ എനിക്ക് വാങ്ങിതന്നാല്‍ പറയുന്ന പണം ഞാന്‍ തരാം

 എന്ന് പറഞ്ഞപ്പോഴാണ് അയാളെക്കുറിച്ച് ചില സംശയങ്ങള്‍ മണികണ്ടനില്‍ രൂപം പ്രാപിച്ചത്. അയാളെ പറഞ്ഞു വിട്ട് ബസ്സിന്റെ ടയര്‍ പരിശോധിച്ച് നടന്നെങ്കിലും അപ്പോഴും ശ്രദ്ധ ആ മനുഷ്യന്‍ പോലീസ്സ് എയ്ഡ് പോസ്റ്റിലേക്ക് പോകുന്നുണ്ടോ എന്നായിരുന്നൂ .
തുടരും 

എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :നാല് 
അങ്ങനെ ഓരോന്ന് ചിന്തിരുന്നപ്പോഴാണ് ഒരു കൊച്ചു പെണ്‍കുട്ടി അയാളുടെ അരികിലേക്ക് നടന്ന് വന്നത്.  അവളുടെ മുഖത്തേക്ക് അയാള്‍ സൂക്ഷിച്ച് നോക്കി. അവളുടെ ചെമ്പിച്ച തല മുടി മുഖത്തേക്ക് വീണുകിടക്കുന്നു അപ്പോഴാണ് അയാള്‍ അവളുടെ കണ്ണുകളിലേക്കു ശ്രദ്ധിച്ചത്. അതില്‍ കൃഷ്ണമണിയുടെ സ്ഥാനത്ത് വെള്ള പാടമാത്രം നിര്‍ജീവമായി കിടക്കുന്നൂ. പാതി തുറന്നു കിടന്ന വായിലെ പല്ലുകളില്‍ ചിലത് ആരോ നീക്കം ചെയ്തിരിക്കുന്നൂ . ബാക്കി വന്ന ചിലതില്‍ തെളിഞ്ഞുകണ്ട ചുവന്ന നിറം അവളുടെ രക്തക്കറയായി അയാള്‍ക്ക് തോന്നി. അവളുടെ മുഷിഞ്ഞു കീറിയ ഷര്‍ട്ടും നീളമുള്ള കീറിപ്പറിഞ്ഞ പാവാടയുംവേഷം ശരിക്കും അയാളെ നന്നെ വേദനിപ്പിച്ചു . പാവാടയില്‍  കെട്ടിയ ചാക്ക് നൂല് ഒരു വശത്തേക്ക് തൂങ്ങി നില്‍ക്കുന്നൂ. അപ്പോഴാണ് അയാള്‍ അവളുടെ പരുക്കേറ്റ കാലിലെ കെട്ടിലേക്ക് ശ്രദ്ധിച്ചത്.  ആ കെട്ടിലൂടെ  രക്തം താഴേക്കു കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നൂ. -അപ്പോഴാണ് അവൾ എങ്ങോട്ടോ നോക്കികൊണ്ട്  കയ്യിലെ അലൂമിനിയം പാട്ട നീട്ടി 

വല്ലതും തരുമോ സാറേ, ഇന്ന് രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല  

എന്ന് പറഞ്ഞപ്പോള്‍  ആ വാക്കുകളിലെ തീഷ്ണത അയാളെ വല്ലാതെ പൊള്ളിച്ചു. അയാള്‍

എന്നാല്‍ മോള്‍ക്ക്‌ ഞാൻ ഭക്ഷണം വാങ്ങിത്തരട്ടെ

 എന്ന് ചോദിച്ചപ്പോള്‍ അവള്‍ തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു

വേണ്ട പണം തന്നാമതി , അയാള്‍ കണ്ടാല്‍ എന്നെ തല്ലിക്കൊല്ലും

 എന്ന് പറഞ്ഞപ്പോള്‍ അവളുടെ വാക്കുകളിലെ ഭയം അയാള്‍ മണികണ്ടന്‍ ശ്രദ്ധിച്ചു. പോക്കറ്റില്‍ നിന്നും നാണയ ത്തുട്ടുകള്‍ എടുത്ത് അവളുടെ   പാത്രത്തില്‍ ഇട്ടപ്പോള്‍ ആ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയില്‍ ഒരു പാട് വേദന അലിഞ്ഞിരുന്നപ്പോലെ അയാള്‍ക്ക് തോന്നി.  ദൂരെ നിന്നും ആരോ അവളെ ശ്രദ്ധിക്കുന്നത് അപ്പോഴാണ് അയാളുടെ ശ്രദ്ധയില്‍ പെട്ടത്. അയാളില്‍  രോഷം വന്നടിയാന്‍ അധികം നേരം വന്നില്ല. അത് കണ്ടാണ്‌ എന്ന് തോന്നുന്നൂ ദൂരെ നിന്നും നോക്കി നിന്ന വിദ്വാന്‍ അവിടെനിന്നും ബസ്സുകളുടെ മറവിലേക്ക് നീങ്ങിനിന്നു. മണികണ്ടന്റെ മനസ്സിലൂടെ ആ കുട്ടിയുടെ മുഖവും അതിനു കാരണഭൂതനായവരെയും കുറിച്ച് പല ചിന്തകളും മിന്നിമാഞ്ഞു .  അങ്ങനെ അയാള്‍ ബസ്സ്‌ സ്ടാണ്ടിലെ ചിലരെയും കൂടെക്കൂട്ടി ആ ക്രൂരനായ കണ്ണുകളെ തിരഞ്ഞു നടന്നു.ആ നടത്തം മെല്ലെമെല്ലെ ഓട്ടത്തിലേക്ക് രൂപാന്തരം പ്രാപിച്ചപ്പോള്‍ ആ വിദ്വാന്‍ ഉദ്ദേശം  അയാളില്‍ നിന്നും തെല്ലു മുന്നേ നിലം തൊടാതെ ഓടിക്കൊണ്ടിരിക്കുകയായിരുന്നൂ . ബസ്സ്‌ സ്റ്റാന്റ് കഴിഞ്ഞു റോഡിലൂടെ ഓടിയ അയാളെ ഒരു വിധം അതിനടുത്തുള്ള ഊടുവഴിയിലേക്ക് തിരിച്ചുവിട്ട് പിന്നാലെ കുറച്ചു ദൂരം കൂടി ഓടി. പിന്നെന്തോ ആലോചിച്ച് മണികണ്ടന്‍ പെട്ടെന്ന് നിന്നു കണ്ണില്‍ കണ്ട കല്ലെടുത്ത് അയാളുടെ നേരെ ശക്തിയായി എറിഞ്ഞു . ആ കല്ല്‌ കൃത്യമായി ആ മനുഷ്യന്റെ തലയില്‍ കൊണ്ട് തറയില്‍ വീണപ്പോള്‍ അയാള്‍ വേദനകൊണ്ട് പുളയുകയായിരുന്നൂ. അവര്‍ ആ മനുഷ്യനെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തപ്പോഴേക്കും സ്ഥലം എസ്സ് ഐ യും സംഘവും സ്ഥലത്ത് പറന്നെത്തി. അയാളോടൊപ്പം മണികണ്ടനെയും കൂട്ടരെയും കയറ്റി ആ ജീപ്പ് അവിടെനിന്നും സ്റ്റേഷനിലേക്ക് തിരിച്ചപ്പോഴും മണികണ്ടന്റെ  മുഖത്ത്  ശരിക്കും  അവനെ കൊണ്ട് എല്ലാം പറയിക്കാന്‍ കഴിയാത്തതിലുള്ള നിരാശ നിഴലിച്ചിരുന്നൂ.  സ്റ്റേഷനില്‍ അവര്‍ എത്തി ജീപ്പില്‍ നിന്നും ഇറങ്ങിയ മണികണ്ടനോട്  എസ്സ് ഐ സര്‍ നടന്ന സംഭവം വിശദമായി ചോദിച്ചു മനസ്സിലാക്കാന്‍ തുടങ്ങി . അങ്ങനെ സംഭവം വിവരിച്ചുകൊണ്ട് മണികണ്ടന്‍

സാര്‍ എനിക്കറിയാം സ്റ്റേഷനില്‍ മാന്യമായി മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ എന്ന് പക്ഷെ കുട്ടികളെ തട്ടിക്കൊണ്ട് പോയി അവരെ വികലാംഗരാക്കി പിച്ചയെടുപ്പിക്കുന്ന ഇയാളെപ്പോലുള്ള വരെ ഭൂമിയുടെ മേല്‍ ജീവനോടെ വച്ചേക്കാന്‍ പാടില്ല.

എന്ന് പറഞ്ഞു നിറുത്തിയപ്പോള്‍ എസ്സ് ഐ ക്ക് കാര്യങ്ങളുടെ കിടപ്പ് ശരിക്കും വ്യക്തമായി. അപ്പോഴാണ്‌ മണികണ്ടന്‍

സാറേ സാറിനും പെണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാവില്ലേ അവരെ തട്ടിക്കൊണ്ട് പോയി ഇതുപോലെ ഏതെങ്കിലും ഒരുവന്‍ ചെയ്താല്‍ എന്താണ് ചെയ്യുക

എന്ന് ചോദിച്ചപ്പോള്‍ എസ്സ് ഐ അത് കേട്ട് കോപം കൊണ്ട് ജ്വലിക്കുന്നത് അയാള്‍ കണ്ടു. എസ്സ് ഐ  കോണ്‍സ്റ്റബിളി നോട് പറഞ്ഞു ആ മനുഷ്യനെ ലോക്കപ്പിലേക്ക്‌ തള്ളി കയറ്റി . പിന്നെ യുള്ള ഭേദ്യം ചെയ്യലില്‍ അയാള്‍ പറഞ്ഞ ചിലത് മണികണ്ടനും വ്യക്തമായി കേട്ടു. അതില്‍ നിന്നും ഒരു കാര്യം മനസ്സിലായി അയാള്‍ വെറും ഒരു കണ്ണിമാത്രമാണ് എന്നകാര്യം . അതിന്റെ വേരുകള്‍ നമ്മുടെ നാട്ടില്‍ മാത്രമല്ല മറിച്ച് അന്യദേശത്തിലും വ്യപിച്ചുകിടക്കുന്നൂ എന്നറിഞ്ഞപ്പോള്‍ അറിയാത്തൊരു ഞെട്ടല്‍ മണികണ്ടനില്‍ ഉണ്ടായത് ലോക്കപ്പില്‍ നിന്നും ഇറങ്ങിവന്ന എസ്സ് ഐ സാറും ശ്രദ്ധിച്ചു. എസ്സ് ഐ സാര്‍  അയാളെ സ്വന്തം ജാമ്യത്തില്‍ അവിടെനിന്നും പറഞ്ഞു വിട്ടെങ്കിലും മണികണ്ടന്റെയും കൂട്ടരുടെയും ചിന്ത നാട്ടിലെ കുഞ്ഞുങ്ങളുടെ സുരക്ഷയെക്കുറിച്ച് മാത്രമായിരുന്നൂ. അങ്ങനെ യിരിക്കെ എസ്സ് ഐ സാര്‍ തന്നെയാണ് അവരെ ബസ്സ്‌ സ്റ്റാന്‍ഡിലേക്ക്  കൊണ്ട് ചെന്ന് വിട്ടത്. ആ യാത്രയില്‍ അദ്ദേഹം 

മണികണ്ടാ...പിന്നെ ഭിക്ഷാടന മാഫിയ മാത്രമല്ല ഇതോടൊപ്പം മനുഷ്യക്കടത്തും അവയവ മാഫിയയും സജീവമാണ് നമ്മുടെ നാട്ടില്‍. നിനക്കറിയുമോ ഇവര്‍  തട്ടിക്കൊണ്ട് പോവുന്ന കുട്ടികളില്‍ ചിലരെ കൊന്ന് അവയവങ്ങള്‍ വന്‍ വിലയ്ക്ക് വില്‍ക്കുന്നൂ

 എന്ന് പറഞ്ഞു തീരുമ്പോഴേക്കും ആ ജീപ്പ് ബസ്സ്‌ സ്ടാണ്ടിലേക്ക് പ്രവേശിച്ചു. അവരെ അവിടെ ഇറക്കി വിട്ട് പിന്നെ കാണാം നിങ്ങളെ പ്പോലുള്ള ആളുകളുടെ സഹായം ഇനിയും ആവശ്യമുണ്ട്  എന്നും പറഞ്ഞു എസ്സ് ഐ സാര്‍ അവിടെനിന്നും അകന്ന് പോയെങ്കിലും മണികണ്ടന്‍റെ ചിന്ത അപ്പോഴും മനുഷ്യന്‍ മനുഷ്യനെ കുരുതിനടത്തി ലാഭം കൊയ്യുന്ന ഇന്നത്തെ ലോകത്തെ ക്കുറിച്ച് മാത്രമായിരുന്നൂ. അപ്പോഴാണ് അയാളുടെ മനസ്സില്‍ പോലിസ് എയ്ഡ് പോസ്റ്റില്‍ അല്പം മുന്‍പ് അയാള്‍ ഏല്‍പ്പിച്ച കുഞ്ഞിനെ ക്കുറിച്ച് മാത്രമായി മാറി. അങ്ങനെ അയാള്‍ അങ്ങോട്ട്‌ നടന്നു നീങ്ങി. നേരത്തെ കണ്ട പോലീസുകാരി അയാളെ നോക്കി ചിരിച്ചു കുശലാന്വേഷണം നടത്തിക്കൊണ്ട് നിന്നു. അതിനിടയില്‍ എപ്പോഴോ അയാള്‍ അല്പം മുമ്പ് താന്‍ കടന്നുപോയ സംഭവബഹുലമായ നാടിന്റെ രീതികള്‍ ശരിക്കും ആ പോലീസുകാരിയെ അത്ഭുതപ്പെടുത്തി. അപ്പോഴാണ് തന്റെ മുന്നില്‍ വന്ന പെണ്‍കുട്ടി നടന്നു നീങ്ങുന്നത് അയാള്‍ ശ്രദ്ധിച്ചത്.
തുടരും

എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :അഞ്ചു് 
പാവം കുട്ടി എന്ന് ചിന്തിച്ചു നിന്നപ്പോഴാണ് പോലീസുകാരി അയാളോട് ആഗമനോദ്ദേശം ആരാഞ്ഞത് . അങ്ങനെ അയാള്‍ മടിച്ചു മടിച്ച്

അത്.... നേരത്തേ ഇവിടെ ഏല്‍പ്പിച്ച കുഞ്ഞിനെ ഒന്ന്  വിട്ട് തരുമോ മാഡം, കാരണം രക്ഷിതാക്കളെ കണ്ട് കിട്ടുന്നത് വരെ ഞാന്‍ വളര്‍ത്തിക്കോളാം അതിനെ

 എന്ന് പറഞ്ഞപ്പോള്‍ . മാഡം തന്റെ നിസ്സഹായാവസ്ഥ അയാളെ പറഞ്ഞു കേള്‍പ്പിച്ചു. അപ്പോഴാണ് അയാള്‍

 “ മാഡം പറയുന്നത് എനിക്കും മനസ്സിലാവും പക്ഷെ ഇതേ കുഞ്ഞ് ഈ ക്രൂരന്മാരുടെ കയ്യില്‍ അകപ്പെട്ടാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ , ഒരു കാര്യം ചെയ്യാം ഞാന്‍ ഇപ്പോള്‍ പോകുന്നൂ. ഇന്നത്തെ അടുത്ത ട്രിപ്പ് കഴിഞ്ഞു വരുമ്പോഴേക്കും ഒരു തീരുമാനം അറിയിച്ചാല്‍ കൊള്ളാം

 എന്നും പറഞ്ഞു നടന്നു നീങ്ങിയപ്പോള്‍ അവരുടെ മനസിലെ ചിന്തതന്തുക്കള്‍  അയാള്‍ പറഞ്ഞ വാക്കുകളിലെ സത്യം തേടുകയായിരുന്നൂ. അയാള്‍ നേരെ ബസ്സ് സ്ടാണ്ടിലെ തട്ടുകടയിലേക്ക് നടന്നു ചെന്ന് അവിടെനിന്നും  തന്റെ ബലഹീനതയായി മാറിക്കഴിഞ്ഞ ഗുട്ക വാങ്ങി വായിലേക്ക് നിക്ഷേപിച്ച് ഒരു സിഗരറ്റും കത്തിച്ച് ബസ്സിനരികിലേക്ക്‌ നടന്നപ്പോള്‍ പിന്നില്‍ നിന്നും അന്തോണി

കോളറില്‍ പിടിച്ചു നില്‍ക്കല്ലേ ചേട്ടാ ...രാവിലെ തൃശൂര്‍ ബസ്സ്‌ സ്ടാണ്ടിലെ സീന്‍ ഓര്‍മ്മയുണ്ടല്ലോ

 എന്ന്   വിളിച്ചു പറഞ്ഞപ്പോള്‍ . മണികണ്ടന്‍റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. വന്നു വന്നു പൊതു സ്ഥലത്ത് വച്ച് നമ്മുടെ ദേഹത്ത് തന്നെ തൊടാനോ ചൊറിയാനോ പറ്റാത്ത വിധം സമൂഹസംസ്കാരം  മാറിയിരിക്കുന്നൂ എന്ന് ചിന്തിച്ചു അയാള്‍ മുന്നോട്ട് നടന്നപ്പോള്‍ . ബസ്സിനരികില്‍ കണ്ട കണ്ട കുഞ്ഞുകുട്ടിയെ മാത്രമേ അയാള്‍ ചിരിച്ചു കണ്ടുള്ളൂ. സമൂഹം ശരിക്കും ചിരിക്കാന്‍ പോയിട്ട് കരയാന്‍ പോലും മറന്ന് പോയിരിക്കുന്നത് പോലെ അയാള്‍ക്ക് തോന്നി . എല്ലാവരുടെ മുഖത്തും ആരോടോ ഉള്ള  ഒരു തരം പകയോ പുച്ഛമോ ശരിക്കും പ്രകടമായി കണ്ടു.  അപ്പോഴാണ് അയാളുടെ ചിന്ത സമൂഹത്തിലെ ചില ആചാര മര്യാദകൂടി കടന്നുപോയി അത് ഇങ്ങനെയായിരി രുന്നൂ.

നിയമങ്ങള്‍ വന്നു വന്ന്‍ സാധാരണക്കാരന്റെ കഴുത്തിലും കൈകാലുകളിലും ചങ്ങലയായി പിണഞ്ഞു കിടക്കുന്നൂ . ഇന്നിട്ട്‌ അതിനൊരു പേരും സ്വതന്ത്ര നാട് എന്ന്.  പക്ഷെ ഇന്നും മനസ്സിലാകാത്ത് ഒന്നുണ്ട് ആര്‍ക്കാണ് ഈ നാട്ടില്‍ സ്വാതന്ത്ര്യം സര്‍ക്കാരാപ്പീസില്‍ ജനങ്ങളെ ഈച്ചകളെപ്പോലെ ആട്ടിയോടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കോ അല്ലെങ്കില്‍ ജോലിക്ക് കയറിയ നാള്മുതല്‍ പൊതുജനങ്ങളുടെ മേല്‍ എന്തിനും  തട്ടിക്കയറി മാത്രം സംസാരിക്കുന്ന ആപ്പീസര്‍മാര്‍ക്കോ അതുമല്ലെങ്കില്‍ ജനങ്ങളെ പലവിധത്തില്‍ ചൂഷണം ചെയ്യുന്ന മധ്യവര്‍ത്തികളായ രാഷ്ട്രീയ പാര്‍ട്ടീ നേതാക്കള്‍ക്കോ  അതുമല്ലെങ്കില്‍  നിയമപാലകര്‍ക്കോ ?

അതിനിടയില്‍ അയാള്‍ ബസ്സിന്റെ ഡ്രൈവിംഗ് സീറ്റില്‍ കയറി ഇരുന്നൂകുറച്ചു സമയത്തിനകം അന്തോണിയുടെ ബെല്ലടി മുഴങ്ങി. അങ്ങനെ ആ ബസ്സ്‌ സ്റ്റാന്‍ഡില്‍ നിന്നും നീങ്ങി ത്തുടങ്ങി. മനസ്സിലെ ചോദ്യങ്ങള്‍ മണികണ്ടനേ വല്ലാതെ അസ്വസ്ഥനാക്കി  മാറ്റി. അപ്പോഴാണ് കണ്ണൂര്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ നിന്നും അമ്മയോടൊപ്പം കയറിയ കൊച്ചുകുഞ്ഞു അയാളെ നോക്കി ഒന്ന് ചിരിച്ചത്. ആ കുഞ്ഞു വായിലെ മുളച്ചു വരുന്ന പാല്‍പല്ലുകള്‍ അയാളില്‍ ചിരി പടര്‍ത്തി . ഒരു ഉത്തേജക മരുന്നുപോലെ അയാളില്‍ ആ ചിരി ഉന്മേഷം പ്രദാനം ചെയ്തു. നിമ്നോന്നതങ്ങളായ ആ സഞ്ചാരപഥത്തിലെ പുഴകളും നഗരക്കാഴ്ച്ചകളും കടന്ന് മുന്നോട്ട് നീങ്ങുമ്പോഴും മനസ്സിന്‍റെ ഏതോ കോണില്‍ കണ്ണൂര്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ കണ്ട ആ പെണ്‍കുഞ്ഞിന്റെ വെള്ളപാട കെട്ടിയ കണ്‍തടങ്ങള്‍ അയാളെ വല്ലാതെ അസ്വസ്ഥനാക്കി.

അങ്ങനെ രാത്രി ഒത്തിരി വൈകി തൃശൂര്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ ചെന്ന് കയറിയപ്പോഴേക്കും  ലോനപ്പേട്ടന്‍റെ സഹായി കൃഷ്ണന്‍  അവിടെ മണികണ്ടനേയും കാത്തിരിപ്പുണ്ടായിരുന്നൂ. അങ്ങനെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും അയാള്‍ കൃഷ്ണന്റെ അരികിലേക്ക് നടന്ന്‍ ചെന്നു. കൃഷ്ണന്റെ മുഖഭാവം കണ്ടപ്പോള്‍ തന്നെ എന്തോ പന്തികേട് അയാള്‍ക്ക് തോന്നി . അയാള്‍ കൃഷ്ണനോടൊപ്പം വഴിവിളക്കിന്റെ വെളിച്ചത്തില്‍ മുന്നോട്ട് നടന്നൂ. അവരുടെ ഇടയില്‍ അസാധാരണമായി  ആ മൌനം തളംകെട്ടിനിന്നൂ. അപ്പോഴാണ് ആ നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് കൃഷ്ണന്‍

മണികണ്ടാ ...നീ കണ്ണൂര്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ വച്ച് കാട്ടികൂട്ടിയത് തീരെ തരം താഴ്ന്നതായി പോയി. ലോനപ്പേട്ടനേ ആരൊക്കയോ വിളിച്ചു പറഞ്ഞതാ . അതിനാല്‍ എന്നോട് നിന്നെ കണ്ട് ജോലിയില്‍ നിന്നും പിരിച്ചു വിട്ട വിവരം പറയാന്‍ പറഞ്ഞു. ഇതാ ഇതുവരെ നിനക്ക് തരാനുള്ള കാശ്

എന്ന് പറഞ്ഞു അയാള്‍ മണികണ്ടന് നേരെ പണം വച്ച് നീട്ടിയപ്പോള്‍ . ആദ്യം മണികണ്ടന്‍ ഒന്ന് അമ്പരന്നു പിന്നീട് എന്തോ ആലോചിച്ച് ആ പണം കയ്യില്‍ വാങ്ങി എണ്ണിതിട്ടപ്പെടുത്തി മുന്നോട്ട് നടന്നപ്പോള്‍ അന്തോണി നടന്നു അവരോടൊപ്പം ചേര്‍ന്നൂ. അതിനിടയില്‍ അവനാണ് അയാളോട്

മണികണ്ട ...ഇതൊന്നും കാര്യമാക്കണ്ട എനിക്ക് ഇതറിയാമായിരുന്നതിനാല്‍ തന്നെ  വറീത് മാപ്പിളയേ വിളിച്ചു നടന്നകാര്യങ്ങള്‍ വിവരിച്ചു കൊടുത്തിട്ടുണ്ട് .

 എന്ന് പറഞ്ഞപ്പോള്‍ മണികണ്ടന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞത് വഴിവിളക്കിന്റെ വെളിച്ചത്തില്‍ അവര്‍ ശ്രദ്ധിച്ചത് . പിന്നെ എന്തോ ആലോചിച്ച് അവരെ നോക്കി മണികണ്ടന്‍

ഇതൊന്നും സാരമില്ല , എന്നും നല്ലത് ചെയ്യുന്നവര്‍ പുറത്ത് തന്നെ കിടക്കും , എന്റെ ജോലിക്കാര്യം ഞാന്‍ നോക്കിക്കോളാം. നിങ്ങള് പൊയ്ക്കോ

 എന്നും പറഞ്ഞു  മുന്നോട്ട് നടന്നപ്പോള്‍ അറിയാതെ അയാളുടെ ചിന്തയില്‍ പണ്ട് മാതാപിതാക്കള്‍ പറഞ്ഞു പഠിപ്പിച്ച 

നന്മയ്ക്ക് വേണ്ടി എന്നും നിലകൊള്ളണം , സത്യം മാത്രമേ പറയാന്‍ പാടുള്ളൂ  എന്നീ വാചകങ്ങള്‍ക്ക് ഇന്നത്തെ സമൂഹത്തിലുള്ള മൂല്യശോഷണം അയാളെ നന്നേവേദനിപ്പിച്ചു.

തുടരും   


എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :ആറ് 
ഇന്നത്തെ സമൂഹത്തിനനുസരിച്ച് മാറുകയെന്നാല്‍ ആണും പെണ്ണും അല്ലാതെ ആര്‍ക്കൊ വേണ്ടി ജനിക്കുകയും ജീവിക്കുകയും മരിക്കുകയും വേണം എന്നപോലെയാണ് രീതികള്‍. പണ്ട് മഹാത്മാ ഗാന്ധിയും മതഗ്രന്ഥങ്ങളും  കാണിച്ചു തന്ന സ്നേഹവും വിശ്വാസവും  വെറും ഉപചാരം മാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നൂ  എന്ന്  ചിന്തിച്ചു നടന്നപ്പോഴാണ്  റോഡരികിലെ പള്ളിയുടെ അരികിലായി  വിഹായസ്സിലേക്ക് കൈകളുയര്‍ത്തി നില്‍ക്കുന്ന യേശുദേവന്റെ  സ്തൂപം ശ്രദ്ധയില്‍ പതിഞ്ഞത്. അയാള്‍ ആ സ്തൂപത്തിലേക്ക് സൂക്ഷിച്ച് നോക്കി. പണ്ട് ഒരു ചലച്ചിത്രത്തില്‍ പ്രാഞ്ചിയോട് സംവദിച്ച പുണ്യാളന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് അറിയാതെ അയാള്‍ ചിന്തിച്ചു പോയി. അങ്ങനെ നടന്നു താമസസ്ഥലത്ത് ചെന്ന് കയറി കട്ടിലില്‍ വീണ് അയാള്‍ യാത്രയുടെ ക്ഷീണത്താല്‍ നന്നായി ഉറങ്ങി.

അടുത്ത ദിവസം നേരത്തെ തന്നെ എഴുന്നേറ്റ് അയാള്‍ ബാഗുമായി അവിടെനിന്നും ഇറങ്ങി. കഴിഞ്ഞ പത്ത് വര്‍ഷക്കാലം താന്‍ മുതലാളിയോട് കാണിച്ച ആ വിശ്വസ്തയും സ്വീകാര്യതയും ഒരു ദിവസം കൊണ്ട് ഇല്ലതായതിലല്ല മറിച്ച് തന്റെ ഉദ്ദേശ്യശുധിക്കുനെരെ വിരല്‍ ചൂണ്ടിയ ചിലരുടെ ഭീഷണിക്ക് വശംവദനായ രീതിയാണ് അയാളെ നന്നെ വിഷമിപ്പിച്ചത്. പരിചയക്കാരായ പലരും വിവരമറിഞ്ഞ് ആശ്വസിപ്പിക്കാന്‍ കൂടെ കൂടിയെങ്കിലും അയാള്‍ ഒന്നും ശ്രദ്ധിക്കാതെ പുറപ്പെടാന്‍ തയ്യാറായി നിന്ന അതേ ബസ്സില്‍ യാത്രക്കാരനായി കയറി ഇരുന്നൂ. അയാളുടെ മനസ്സ് നീറുന്നത് ആ മുഖത്ത് കാണാന്‍ വ്യക്തമായി കഴിയുമായിരുന്നൂ.  അങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്നപ്പോഴാണ്  മത്തായിച്ചന്‍ അങ്ങോട്ട്‌ കയറി വന്നത്. അദേഹം മണികണ്ടനെ നോക്കി

ങ്ങും

എന്ന് എന്താ ഇവിടെ എന്ന അര്‍ത്ഥത്തില്‍ മൂളിയപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട്

ഞാന്‍ ജോലി വിട്ടു
 എന്ന് പറഞ്ഞു തല താഴ്ത്തി ഇരുന്നു. അയാള്‍ക്ക് ആരോടും സംസാരിക്കാന്‍ ഒട്ടും തന്നെ തല്പര്യമില്ലായിരുന്നൂ. അപ്പോഴാണ്  അന്തോണി അങ്ങോട്ടേക്ക്  ഓടി വന്നത്. അയാള്‍ കിതച്ചുകൊണ്ട്

പി...ന്നേ ...  ഹാ... വറീത് മാപ്പിള നിന്നെ അന്വേഷിക്കുന്നുണ്ട് . വേഗം വാ

എന്ന് പറഞ്ഞപ്പോള്‍  അതിനു മറുപടിയെന്നോണം മണികണ്ടന്‍

ഞാന്‍ ആരെയും കാണാന്‍ ആഗ്രഹിക്കുന്നില്ല നീ പോ . ഞാന്‍ നാട്ടിലേക്ക് തിരിക്കുകയാ. അവിടെ എന്നെ സ്നേഹിക്കുന്ന ആരെങ്കിലും കാണില്ലേ
എന്ന് ചോദിച്ചപ്പോള്‍ അന്തോണിയുടെ മുഖം വാടിയത് അയാള്‍ ശ്രദ്ധിച്ചു. അവരുടെ സംഭാഷണത്തിനു ഇടയിലേക്ക് ലോനപ്പേട്ടന്‍ ചിരിച്ചുകൊണ്ട് കയറിവന്നപ്പോള്‍  മണികണ്ടന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നൂ. ലോനപ്പെട്ടനെ കണ്ട് അറിയാതെ സീടില്‍നിന്നും നിന്നും എഴുന്നേറ്റ മണികണ്ടനേ അദ്ദേഹം തന്നിലേക്ക് ചേര്‍ത്തു പിടിച്ചു

സോറി മണി... എന്റെ വിവരക്കേടിന് നിന്നെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടെങ്കിലും വീട്ടില്‍ ചെന്ന് അപ്പനും അമ്മച്ചിയും കൂടി നിനക്ക് വേണ്ടി വാദിച്ചപ്പോഴാണ് എന്നിലെ തെറ്റ് ഞാന്‍ തിരിച്ചറിഞ്ഞത് . അതിനാല്‍ നിനക്ക് ജോലിയില്‍ തുടരാം . പിന്നെ നിന്നെയും ഞങ്ങളെയും കര്‍ത്താവാണ് ചേര്‍ത്തു വച്ചത്. അതുപോലെ നീ ഇടയ്ക്കൊക്കെ പറയുമ്പോലെ ഈ ബസ്സ്‌ നിനക്ക് മകളും അമ്മയും ഒക്കെയല്ലേ അവരെ തനിച്ചാക്കി പോവരുത്. പിന്നെ അപ്പന്‍റെ ആരോഗ്യനില നിന്റെ കാര്യമറിഞ്ഞു ഇച്ചിരി മോശമായി . ആശുപതിയിലാ ഇപ്പോള്‍ ബോധം തെളിഞ്ഞു ആദ്യം ചോദിച്ചത് നിന്റെ പേരാണ്, വാ ...

എന്ന് പറഞ്ഞപ്പോള്‍ ലോനപ്പേട്ടന്റെ മുഖത്ത് വിരിഞ്ഞ ശോകഭാവം അറിയാതെ അയാളുടെ കണ്ണുകള്‍ ഈരനിയിച്ചു . അപ്പോഴാണ് ആദ്യമായി ലോനപ്പേട്ടന്‍ നടന്ന സംഭവത്തെക്കുറിച്ച് മണികണ്ടനോട് ആരാഞ്ഞത്. അങ്ങനെ അയാള്‍ ആ സംഭവത്തെക്കുറിച്ചു വിവരിക്കാൻ തുടങ്ങി. എല്ലാം പറഞ്ഞു കഴിഞ്ഞു ഒടുവിലായി 


"ഇത്രയും ആണ് അവിടെ നടന്നത് . ഞാന്‍ നീതിക്കോ ന്യായത്തിനോ എതിരായി ഒന്നും ചെയ്തിട്ടില്ല . സത്യം “ 



എന്ന് പറഞ്ഞു പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോൾ  മത്തായിച്ചന്‍ ഏതോ ചിന്തയില്‍ മുഴുകിയിരിക്കുകയായിരുന്നൂ .  പെട്ടെന്ന് എന്തോ കണ്ടെത്തിയ ഭാവത്തില്‍ അദ്ദേഹം 


എടാ മണി ... അന്ന് എന്റെ സീറ്റില്‍ ഒരു ആളും അയാളുടെ ചുമലില്‍ ഒരു പെണ്‍കുഞ്ഞും ഇരുന്നിരുന്നൂ . അയാള്‍  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏതോ ഒരു ബന്ധുവിനെ കാണാന്‍ പോവുകയാണ് എന്നും പറഞ്ഞിരുന്നൂ . അന്ന് ഞാന്‍ വഴിയില്‍ ഒരാളെ കാണാനായി  ഇറങ്ങി. അതിനിടയില്‍ ആരെയോ വിളിക്കാനായി ഒരിക്കല്‍ എന്റെ മൊബൈല്‍ വാങ്ങിയിരുന്നൂ . നോക്കട്ടെ ആ നമ്പര്‍ ഉണ്ടെങ്കില്‍ നല്ലതല്ലേ .

എന്നും പറഞ്ഞ് തന്റെ ഫോണിലെ  തലേദിവസം വിളിച്ച നമ്പരുകളിലൂടെ തിരഞ്ഞപ്പോള്‍ ഒരു  നമ്പരില്‍ അയാളുടെ കണ്ണുടക്കി നിന്നു. അങ്ങനെ ആ നമ്പരിലേക്ക് പലവുരു വിളിച്ചിട്ടും അത് സ്വിച്ച് ഓഫ്‌ എന്നാണു  കേട്ടത് . അപ്പോഴേക്കും ഏകദേശരൂപം എല്ലാവരുടെ മനസ്സിലും തെളിഞ്ഞു വന്നു . മത്തായിച്ചന്റെ അരികില്‍ ഇരുന്ന് അന്ന് യാത്രചെയ്ത ആളും ഈ കണ്ണിയായിരുന്നൂ എന്ന് അവര്‍ ഊഹിച്ചു മനസ്സിലാക്കി. അപ്പോഴാണ് മണികണ്ടന്  കണ്ണൂര്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ ആ മനുഷ്യന്‍ ചോദിച്ച ചോദ്യത്തിന്റെ ഉറവിടത്തെക്കുറിച്ച് ശരിക്കും വ്യക്തമായത് .
തുടരും

എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :ഏഴ് 
അങ്ങനെ ലോനപ്പേട്ടന്റെ കൂടെ ഇറങ്ങിനടന്നു നീങ്ങുമ്പോൾ ശരിക്കും മണികണ്ഠന്റെ ശരീരം ഏതോ ശക്തിയാൽ നിയന്ത്രിതമായി തോന്നി. അപ്പോഴാണ് ഒരു തകരപ്പാട്ട എങ്ങുനിന്നോ വന്ന് അയാളുടെ കാലിൽ തട്ടി നിലത്ത്  കിടന്നു കറങ്ങാൻ തുടങ്ങിയത് . അപ്രതീക്ഷിതമായ  ആ നീക്കത്തിൽ അവർ നടത്തം നിറുത്തി തലതിരിച്ചു പിന്നോട്ട് നോക്കിയപ്പോൾ ചെമ്പിച്ച മുടിയുമായി ഒരു വിരൂപിയായ മനുഷ്യൻ   അവരുടെ നേരെക്ക് വടിയും കുത്തി മുടന്തിമുടന്തി നടന്നു വന്നത് . അയാളുടെ മുഖത്തെ ചിരി അവരിൽ തെല്ലുനേരത്തേക്കു അങ്കലാപ്പ്  സൃഷ്ടിച്ചെങ്കിലും പെട്ടെന്ന് തന്നെ സ്വബോധത്തിലേക്കു തിരിച്ചുവന്ന് ആഗതനെ നോക്കി നിന്നപ്പോഴേക്കും  ആ മനുഷ്യന്റെ   തന്റെ മുടന്ത് മാറി  സാധാരണപോലെ നടന്ന്  അടുത്തു വന്നു . അയാൾ  താഴെകിടന്ന തകരപ്പാട്ട എടുത്ത് മണികണ്ഠന്റെ അരികിലേക്ക് നീങ്ങി പുഞ്ചിരിപ്പോൾ ആ വായിലെ കറപിടിച്ച പല്ലുകളും വല്ലാത്ത ഗന്ധവും മണികണ്ഠനെ അസ്വസ്ഥനാക്കി. അയാൾ  ചിരിച്ചുകൊണ്ട് 


"മോൻ നല്ല കുട്ടിയായി എത്രയും പെട്ടെന്ന് ആ കുഞ്ഞിനെ എന്നെ ഏൽപ്പിക്കണം അല്ലെങ്കിൽ പലതും അനുഭവിക്കും"



 എന്ന് പറഞ്ഞപ്പോൾ മറുപടിയായി  മണികണ്ഠൻ 



" ഏതു കുഞ്ഞിനെ ?"



 എന്ന് തിരിച്ചു ചോദിച്ചപ്പോൾ അയാൾ ചിരിച്ചുകൊണ്ട് 



" പൊലീസിന് കൈമാറിയ ആ കുഞ്ഞിനെ , ഓർക്കുന്നില്ല അല്ലെ , വഴിയേ ഞാൻ നിങ്ങളെ ഓർമ്മിപ്പിച്ചോളാം "



 എന്ന് പറഞ്ഞു അവിടെനിന്നും നടന്നു നീങ്ങിയപ്പോൾ ആ കരണം പുകക്കാൻ തോന്നിയെങ്കിലും ലോനപ്പേട്ടനെ ഓർത്ത് അയാൾ അങ്ങ് ക്ഷമിച്ചു . അങ്ങനെ അവർ ബസ്സ് സ്റ്റാൻഡിനു പുറത്തേക്ക് നടന്നു പാർക്കിങ്ങിൽ  നിറുത്തിയിട്ട  കാറിൽ കയറി അവിടെനിന്നും യാത്രയായി . കാറിന്റെ പിന്നിലെ സീറ്റിൽ ചാരിയിരുന്ന് ലോനപ്പേട്ടൻ ഏതോ ചിന്തയിലൂടെ സഞ്ചരിച്ചപ്പോൾ മണികണ്ഠൻ പുറത്തേ കാഴ്ചകളിൽ മുഴുകിയിരിക്കുകയായിരുന്നൂ . അങ്ങനെ ആ കാർ ആശുപത്രി ഗേറ്റും കടന്ന് പോർട്ടിക്കോയിൽ നിന്നപ്പോൾ അവർ അതിൽ നിന്നും ഇറങ്ങി അകത്തേക്ക് നടന്നു നീങ്ങി. അവർ പടികൾ കയറി ഒന്നാം നിലയിലേക്ക് ചെന്ന് കയറി. അവിടെ വലതു വശത്തുള്ള ഒരു മുറിയിലേക്ക് അവർ ചെന്ന് കയറി. അവിടെ കട്ടിലിൽ നീണ്ടു നിവർന്നു ഉറങ്ങുന്ന വറീത് മാപ്പിളയെ കണ്ടപ്പോൾ മണികണ്ഠനു വല്ലാത്ത വിഷമം തോന്നി. പയര് പോലെ ചാടി നടന്ന മനുഷ്യൻ ഇന്നിതാ കട്ടിലിൽ എന്ന് ചിന്തിച്ചു നിന്നപ്പോഴാണ് ലോനപ്പേട്ടൻ അപ്പച്ചന്റെ അരികിലേക്ക് ചെന്ന് മണികണ്ഠൻ വന്ന വിവരം അറിയിച്ചത്. അയാൾ മെല്ലെ കണ്ണുകൾ തുറന്നു തലതിരിച്ചു മണികണ്ഠനെ നോക്കി കൈകൾ ഉയർത്തി തന്റെ അരികിലേക്ക് വിളിച്ചു . മണികണ്ഠൻ ഒരു അനുസരണയുള്ള കുട്ടിയെപ്പോലെ അയാളുടെ അരികിലേക്ക് നീങ്ങിനിന്നു . അപ്പോൾ അദ്ദേഹം അയാളെ നോക്കികൊണ്ടു കട്ടിലിലേക്ക് എഴുന്നേറ്റിരുന്നു കൊണ്ട് 



" ഒന്ന് പ്രഷർ കുറഞ്ഞതാ , ഇവള് മാര്  വിചാരിച്ചു ഞാൻ പടായിന്ന് , ഞാൻ അങ്ങനെ നിങ്ങളെ വിട്ടു പോവ്വോ , പോവാൻ പറ്റുമോ എനിക്ക്. എന്നോട് ചില പൊരുത്തക്കേടുകൾ ഉണ്ടെന്നാലും ഇനി ലോനപ്പനും മക്കളും എന്നെ നോക്കുന്നപോലെ ഇന്നത്തെ എത്ര മക്കളാ ഇന്ന് അപ്പന്മാരെ നോക്കണേ "



 ( ഒന്ന് നെടുവീർപ്പിട്ടശേഷം )



" അതല്ലേ എഡോ ഒരു സുഖം എന്ന് പറയുന്നത് തന്നെ , അല്ലാതെ മരിച്ചു കിടന്നിട്ട് അപ്പന്റെ പേരിൽ അവാർഡ് കൊടുത്തിട്ടും അന്നദാനം നടത്തീട്ടും ആർക്കാ നേട്ടം , അല്ലേടാ ശവിയെ " 



എന്ന് തലതിരിച്ചു ലോനപ്പേട്ടനെ നോക്കി ചോദിച്ചപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞത് മണികണ്ഠൻ ശ്രദ്ധിച്ചു.  പിന്നെന്തോ ആലോചിച്ചു വറീത് മാപ്പിള അയാളോട് തലേദിവസത്തെ സംഭവത്തെക്കുറിച്ചു വിശദമായി സംസാരിച്ചു . അതിനു തക്കതായ മറുപടി മണികണ്ഠനും നൽകി. അപ്പോൾ വറീത് മാപ്പിളയുടെ സാരഥി  ഈനാശു



"മണികണ്ഠാ  നീ ഒരു ഇൻഷുറൻസ് പോളിസി എടുക്കുന്നത് തികച്ചും നല്ലതാ "



 എന്ന് പറഞ്ഞപ്പോൾ. വറീത് മാപ്പിള  അയാളെ സൂക്ഷിച്ചു നോക്കികൊണ്ടു 



" ശരിയാ ആദ്യം നീയും അതൊന്നു എടുത്തു വയ്ക്ക് , ചിലപ്പോൾ നിന്റെ അന്ത്യകൂദാശ ഈ ഇടവപ്പള്ളിയിൽ വച്ച് തന്നെ നടത്താം അത് കഴിഞ്ഞു മരണം വരെ ഞാൻ ജയിലിൽ കിടക്കേണ്ടി വരും അതൊന്നും സാരമില്ല"



 എന്ന് പറഞ്ഞപ്പോൾ തന്നെ ഈനാശു വായടിച്ചു അവിടെനിന്നും പുറത്തു കടന്നു. അപ്പോൾ ലോനപ്പേട്ടനാ 



" അപ്പാ ... എപ്പോൾ നോക്കിയാലും ആ ഈനാശുവിനെ ചൊറിയാതെ അപ്പന് ഉറക്കം വരില്ല അല്ലെ , അവൻ പറഞ്ഞതിൽ എന്താണ്തെറ്റ് ഇവന്റെ  കയ്യിലിരിപ്പിനു ഒരു പോളിസി നല്ലതാ"  



എന്ന് പറഞ്ഞപ്പോൾ വറീത് മാപ്പിളയും അത് ശരിവച്ചു. അങ്ങനെ അവിടെ കുറച്ചു സമയം കൂടി ചിലവഴിച്ചു ഇറങ്ങിയപ്പോഴാണ്  മണികണ്ഠന്റെ മനസ്സിൽ താൻ ചെന്ന്പെട്ട  ഊരാക്കുടുക്കിന്റെ തീവ്രത ശരിക്കും ബോധ്യപ്പെട്ടത്. അങ്ങനെ ഒരോന്നു സംസാരിച്ചു അവിടെ നിന്നും നീങ്ങി ആശുപത്രിക്കു പുറത്തേക്കു കടന്നപ്പോൾ ലോനപ്പേട്ടന്റെ മൊബൈൽ ശബ്ദിച്ചത്. ലോനപ്പേട്ടൻ ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും അങ്ങേത്തലക്കൽ ഈനാശു കരഞ്ഞുകൊണ്ട്  



" ലോനപ്പേട്ടാ ...വേഗം വാ അപ്പൻ "



 എന്ന് പറഞ്ഞു ഫോൺ ഡിസ് കണക്ട ചെയ്തപ്പോൾ അവർ ആശുപത്രിയിലേക്ക് തിരിഞ്ഞോടുകയായിരുന്നൂ .

തുടരും  

എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :എട്ട് 
ആശുപത്രിയിലെ  വറീത് മാപ്പിള കിടക്കുന്ന മുറിയിലേക്ക് ചെന്ന് കയറുമ്പോള്‍   കണ്ട കാഴ്ച്ച അവരെ ശരിക്കും സ്തബ്ദരാക്കി. അവിടെ  ഡോക്ടര്‍മാരും നേഴ്സുമാരും ചേര്‍ന്ന്‍ വറീത് മാപ്പിളയുടെ നെഞ്ചിന്‍ കൂടില്‍ അമര്‍ത്തി ആ ജീവന്‍ തിരിച്ചു പിടിക്കാനുള്ള ശ്രമത്തില്‍ ആയിരുന്നൂ. അപ്പോഴാണ് വരാന്തയില്‍ തെല്ലു മാറിനിന്ന് കണ്ണീര്‍ വാര്‍ക്കുന്ന ഈനാശുവേ ലോനപ്പേട്ടന്‍ ശ്രദ്ധിച്ചത്. അദ്ദേഹം മണികണ്ടനെ വിട്ട് അയാളെ അരികിലേക്ക് വിളിപ്പിച്ചു. മണികണ്ടനൊപ്പം തന്റെ അരികിലേക്ക് വന്ന ഈനാശുവിന്റെ മുഖത്ത് നിന്നും എന്തോ വായിച്ചെടുത്ത മട്ടില്‍ അദ്ദേഹം

 “ആരാ ഇപ്പൊ ഇവിടെ വന്നേ? “

 എന്ന് ചോദിച്ചപ്പോള്‍  ഈനാശു അയാളെനോക്കി

നിങ്ങള്‍ ഇവിടെനിന്നും ഇറങ്ങിപോയില്ലേ  അത് കഴിഞ്ഞു കുറച്ചു സമയത്തിനകം ഞാന്‍ ഇവിടേയ്ക്ക് കയറിവന്നപ്പോള്‍ ആരോ ഒരാള്‍ മുറിയില്‍  നിന്നും  ഇറങ്ങിപ്പോകുന്നത് ഞാന്‍ കണ്ടു. ഞാന്‍ മുറിക്കകത്ത് പ്രവേശിച്ചു വറീത് ചേട്ടന്റെ അരികിലെത്തി നോക്കിയപ്പോള്‍ അദേഹത്തിന് ബോധം മറഞ്ഞ് കഴിഞ്ഞിരുന്നൂ  അപ്പോഴാണ് ആ  മൂക്കിലൂടെ രക്തം ഒഴുകുന്നത് ഞാന്‍ ശ്രദ്ധിച്ചത് . അപ്പോള്‍ തന്നെ നേഴ്സിനെ വിളിച്ചു വരുത്തി ഒപ്പം നിങ്ങളെയും.

എന്ന് പറയുമ്പോള്‍ അയാളുടെ ശബ്ദം ഇടറിയിരുന്നത് മണികണ്ടന്‍ ശ്രദ്ധിക്കാതിരുന്നില്ല. അപ്പോഴാണ് എന്തോ ഒന്ന് കട്ടിലിനടിയില്‍ വീണ്‌കിടന്നത് മണികണ്ടന്‍ ശ്രദ്ധിച്ചത് . അയാള്‍ വേഗം പോയി അത് കുനിഞ്ഞെടുത്തു. അത് ഒരു സ്വര്‍ണമോതിരം ആയിരുന്നൂ. അയാള്‍ ആ മോതിരം ലോനപ്പേട്ടന് കൈമാറി , ഒറ്റനോട്ടത്തില്‍ തന്നെ അത് വറീത് മാപ്പിളയുടേതല്ല എന്ന്  അവര്‍ക്ക് ബോധ്യമായി. ഗുരുവായൂരപ്പന്റെ ചിത്രമുള്ള മോതിരം ഏതായാലും വറീത് മാപ്പിള ധരിക്കില്ലല്ലോ. അപ്പോഴാണ് ഈനാശു മുറിയില്‍ നിന്നും ഇറങ്ങിപ്പോയത് ഒരു സ്ത്രീ യാണ് എന്ന് തറപ്പിച്ചു പറഞ്ഞത്. അത് വരെ മണികണ്ടന്റെ മനസ്സില്‍ സംശയത്തിന്റെ മുന നീണ്ടത് മത്തായിച്ഛന്റെ നേര്‍ക്ക് ആണെങ്കിലും, ഈനാശുവിന്റെ ഈ വിശദീകരണം അവരെ ശരിക്കും കുഴക്കി എന്ന് വേണം പറയാന്‍. അവരുടെ മനസ്സിലൂടെ ദിനംപ്രതി കാണുന്ന പലരുടെ മുഖങ്ങളും കടന്നുപോയിക്കൊണ്ടിരുന്നൂ .  അതിനിടയില്‍ താനുമായി സ്പര്‍ധയില്‍ കഴിയുന്ന ഭിക്ഷാടന മാഫിയയുടെ പങ്കും കടന്ന് വരാതിരുന്നില്ല. അപ്പോഴേക്കും ഡോക്ടര്‍മാരുടെ അശ്രാന്ത പരിശ്രമഫലമെന്നോണം വറീത് മാപ്പിളയ്ക്ക് ശ്വാസം തിരിച്ചുകിട്ടി. കൃത്രിമ ശ്വസോച്ചാസം നല്‍കുന്നതിനിടയില്‍ വറീത് മാപ്പിളയുടെ  വാരിയെല്ലില്‍ ചില പരുക്കുകള്‍ സംഭവിച്ചതിനാല്‍ പിന്നെ ഡോക്ടര്‍മാര്‍ അതിന്റെ ചികിത്സയിലേക്ക് കടന്നു. ഈ കുറച്ചു സമയത്തിനിടയില്‍ വറീത് മാപ്പിള പറഞ്ഞ അന്ത്യാഭിലാഷങ്ങളില്‍ ചിലത് ലോനപ്പേട്ടന്റെ മനസ്സിലൂടെ കടന്ന് പോയി. എന്തോ ആലോചിച്ചിട്ടെന്ന പോലെ അദ്ദേഹം

മണി.. അപ്പന്‍ ഒരിക്കല്‍ പറഞ്ഞിരുന്നൂ , അദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ കണ്ണുകള്‍  മറ്റുള്ളവര്‍ക്ക് ദാനം ചെയ്യണം അതിലൂടെ അപ്പന് കാണാന്‍ കഴിയാതിരുന്ന കാഴ്ചകള്‍ മേലെ ഇരുന്ന് കാണാലോ എന്ന്

അത് പറഞ്ഞു തീര്‍ന്നപ്പോള്‍ ലോനപ്പേട്ടന്റെ കണ്ണുകള്‍ നിറഞ്ഞത മണികണ്ടന് ശ്രദ്ധിച്ചു. അയാള്‍ ലോനപ്പെട്ടനെ ആശ്വസിപ്പിച്ചുകൊണ്ട്

അപ്പോള്‍ എന്റെ കഥയോ ഇന്ന് വരെ എന്റെ അപ്പന്റെ അനുസരണയുള്ള മകനായി ജീവിക്കാന്‍ കഴിഞ്ഞിട്ടില്ല . കാരണം അമ്മ അച്ഛനെ ഉപേക്ഷിച്ചു അച്ചന്റെ കൂട്ടുകാരനൊപ്പം പോയപ്പോള്‍ എനിക്ക് വയസ്സ് ഏഴ്. പിന്നെ എല്ലാം എനിക്ക് അച്ഛന്‍ ആയിരുന്നൂ . അത് കഴിഞ്ഞു അച്ചന്‍ ഒരു നാള്‍ തീവണ്ടി തട്ടി  മരിച്ചപ്പോള്‍ ആ ശരീരം പായയില്‍ പൊതിഞ്ഞ് വീട്ടുകോലയില്‍ കൊണ്ട് വച്ചു. അതുകണ്ട് വാവിട്ടു കരഞ്ഞത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നൂ. അന്ന് ചടങ്ങുകള്‍ കഴിഞ്ഞു  എന്നെ അമ്മാവന്‍  കൂടെ ക്കൂട്ടി. അവിടെ നിന്നും അങ്ങോട്ട്‌ അമ്മാവന്റെ മക്കള്‍ ചെയ്തുകൂട്ടുന്ന എല്ലാ വികൃതികള്‍ക്കും തല്ലുകൊള്ളുന്നത് ഒരു പതിവ് ആയിമാറിയപ്പോള്‍ .  ഒരു രാത്രി ഞാന്‍ ആ വീട് വിട്ട് ഇറങ്ങി. കള്ളവണ്ടി കയറി ദാഹിച്ചു വെള്ളം കുടിക്കാന്‍ ഈ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ തീവണ്ടി എന്നെ കൂടാതെ അവിടെനിന്നും യാത്രയായി . എങ്ങോട്ട് പോവണം എന്നറിയാതെ പകച്ചു നിന്ന ഞാന്‍ അവിടെ നിന്നും പുറത്തിറങ്ങി വഴിയോരത്തുകണ്ട  ഒരു കടത്തിണ്ണയില്‍ കിടന്നുറങ്ങി. യാത്രാക്ഷീണത്തില്‍ ഉറങ്ങിപ്പോയ എന്റെ മുഖത്ത് ആരോ വെള്ളം മുക്കിയൊഴിച്ചു എഴുന്നെല്‍പ്പിച്ചപ്പോള്‍ നേരം വെളുത്തു കഴിഞ്ഞിരുന്നൂ . പേടിച്ച് കൊണ്ട് ഞാന്‍ ആ മനുഷ്യനേ നോക്കി വാവിട്ട് കരഞ്ഞു. അത് കണ്ട് ഓടിക്കൂടിയ ആളുകളെ വകഞ്ഞുമാറ്റി ഒരാള്‍ അങ്ങോട്ടേക്ക് നടന്ന് വന്ന് എന്നെ കൂടെ കൂട്ടി . ആ നല്ല മനുഷ്യനാണ് ഈ കിടക്കുന്നത്. അന്നുമുതല്‍ ഒരു ആത്മബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ട്. എനിക്ക്  അദ്ദേഹം വളര്‍ത്തച്ചന്‍ തന്നെയാണ്.അദേഹത്തിന് വേണ്ടി എന്റെ ജീവന്‍ കൊടുക്കാനും ഞാന്‍ തയ്യാര്‍

 എന്ന് പറഞ്ഞപ്പോള്‍  ഈനാശുവിനും ലോനപ്പെട്ടനും അതൊരു പുതിയ അറിവായിരുന്നൂ. അങ്ങനെയിരിക്കെ മണികണ്ടന്‍ കുറച്ചു സമയത്തേക്ക് നിശബ്ദമായി ഏതോ ചിന്തയിലേക്ക് കടന്നൂ. ഇന്ന് വരെ താന്‍ കണ്ട മുഖങ്ങള്‍ ഓരോന്നായി  അയാളുടെ മനസ്സിലൂടെ  കടന്നുപോയിക്കൊണ്ടിരുന്നൂ . പെട്ടെന്നാണ് ഒരു മാസം മുമ്പ് വഴിയില്‍ വച്ച് വറീത് മാപ്പിളയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സ്ത്രീയുടെ മുഖം അയാളുടെ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നത് . കോഴിക്കോട് കാരി ഒരു അംബിക അമ്മാള്‍ എന്ന ബ്രാഹ്മണ സ്ത്രീയായിരുന്നൂ അത്. പക്ഷെ എന്തിനാണ് അവര്‍ വറീത് മാപ്പിളയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് എന്നും അതുപോലെ അവരും വറീത് മാപ്പിളയും ആയുള്ള ബന്ധവും എത്ര ആലോചിച്ചിട്ടും അയാള്‍ക്ക് മനസ്സിലായില്ല . അങ്ങനെയിരിക്കെയാണ് മണികണ്ടന്‍ ലോനപ്പെട്ടനെ നോക്കി

 “ ലോനപ്പേട്ടന്‍ എന്നോട് ക്ഷമിക്കണം , ഈനാശു പറഞ്ഞത് പോലെ ഒരു സ്ത്രീയാണ് ഇവിടെ വന്നതെങ്കില്‍ എനിക്ക് ഒരാളെ സംശയം ഉണ്ട് . കാരണം ഒരിക്കല്‍ വറീത് മാപ്പിളയുമായി അവര്‍ തര്‍ക്കിക്കുന്നതും വിരല്‍ചൂണ്ടി സംസാരിച്ചതും ഞാന്‍ ഓര്‍ക്കുന്നൂ. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അവരുടെ പേര് അംബിക അമ്മാള്‍ എന്നാണ്

എന്ന് പറഞ്ഞപ്പോള്‍ ലോനപ്പേട്ടന്‍ മണികണ്ടനേയും ഈനാശുവേയും മാറി മാറി നോക്കി. ആ നോട്ടത്തില്‍ ഒരു സംശയം നിഴലിച്ചിരുന്നൂ. അതിനിടയില്‍ ഡോക്ടര്‍മാര്‍ അവിടെ നിന്നും യാത്രയായി . ലോനപ്പേട്ടനും മണികണ്ടനും ഈനാശുവും ആ മുറിയിലെ കസേരകളില്‍ ഇരുന്ന് ഏതോ ചിന്തയില്‍ മുഴുകി. അപ്പോഴേക്കും ലോനപ്പേട്ടന്റെ വീട്ടില്‍ നിന്നും ഭക്ഷണവും ആയി സഹോദരിമാരും സഹോദരഭാര്യമാരും അവിടേക്ക് വന്നു കയറി .അപ്പന്റെ അപ്പോഴത്തെ അവസ്ഥകണ്ട് അവര്‍ നന്നെ വിഷമിച്ചു , അതിനിടയിൽ എപ്പോഴോ കരച്ചിലിലേക്കും  കടന്നു .
തുടരും 

എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :ഒമ്പത്
ലോനപ്പേട്ടന്‍ വളരെ പണിപ്പെട്ടാണ് എല്ലാവരേയും ഒരു വിധം പറഞ്ഞാശ്വസിപ്പിച്ചത്. മനസ്സില്‍ എന്തൊക്കയോ കണക്കൂട്ടലുകള്‍ നടത്തിക്കൊണ്ട്  അദ്ദേഹം  കുറച്ചു നേരം ആ മുറിയിലെ കസേരകളില്‍ ഒന്നില്‍ ഏതോ ചിന്താലോകത്ത് വ്യാപരിച്ചു . സീലിങ്ങില്‍ നിറംമങ്ങിയ പങ്ക കിടന്ന് കറങ്ങുന്നുണ്ടായിരുന്നൂ പിന്നീട് മനസ്സില്‍  എന്തോ ആലോചിച്ച് ഉറപ്പിച്ചപോലെ അദ്ദേഹം എഴുന്നേറ്റ് മണികണ്ടനേയും കൂട്ടി പുറത്തേക്ക് ഇറങ്ങി. ആശുപതിയുടെ വാതായനങ്ങള്‍ കടന്ന് റോഡിലേക്ക് വേഗം നടന്നു നീങ്ങിയപ്പോള്‍  ആറടി ഉയരമുള്ള അദ്ദേഹത്തിന്റെ കാല്പാടുകള്‍ക്ക് ഒപ്പം എത്താന്‍ മണികണ്ടന്‍ നന്നേ വിഷമിച്ചു.ആശുപത്രിക്ക് വെളിയില്‍ തന്റെ സുഹൃത്തിന്റെ വീട്ടില്‍ നിറുത്തിയിട്ട കാറില്‍ മണികണ്ടനേയും കൊണ്ട് യാത്ര തിരിച്ചപ്പോള്‍

“ ലോനപ്പേട്ടാ എങ്ങോട്ടാ നമ്മള്‍ പോകുന്നേ ?” എന്ന് ചോദിച്ചപ്പോള്‍ മറുപടിയെന്നോണം നാളെ ഒന്നാം തീയതിയല്ലേ എന്തായാലും ആ സ്ത്രീ ഗുരുവായൂര്‍ അമ്പലത്തില്‍ വരാതിരിക്കില്ല എന്ന് കരുതാം 

എന്ന് പറഞ്ഞപ്പോള്‍

ങാ .. ശരിയാ 

 എന്ന് മറുപടി നല്‍കിയപ്പോള്‍ ലോനപ്പേട്ടന്റെ ഉദ്ദേശം മണികണ്ടന് ഒട്ടും മനസ്സിലായില്ല. അങ്ങനെയിരിക്കെ കാര്‍ റോഡിന്‍റെ ഓരത്തെ മണ്ണില്‍ കയറ്റി നിറുത്തി മണികണ്ടനേ നോക്കി

“ ഇനി നീ ഓടിക്ക്

 എന്ന് പറഞ്ഞു ഡ്രൈവിംഗ് സീറ്റില്‍നിന്നും കാറിന്റെ പിന്‍ സീടിലേക്ക് മാറിയിരുന്നപ്പോള്‍ മുതല്‍ അദ്ദേഹം ആരെയോ ഫോണ്‍ ചെയ്യാന്‍ തുടങ്ങിയിരുന്നൂ. മണികണ്ടന്‍ വളയത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് മുന്നോട്ട് നീങ്ങി ഒത്തിരിക്കഴിഞ്ഞാണ്  ലോനപ്പേട്ടന്റെ പരിശ്രമഫലമെന്നോണം ആളെ ഫോണില്‍ കിട്ടിയത് . അപ്പോഴാണ് ആളെ മണികണ്ടന് മനസ്സിലായത്. ഗുരുവായൂര്‍ അമ്പലത്തിനു സമീപത്തെ പോലീസ് സ്റ്റേഷനിലെ ഡി വൈ എസ്സ് പി ഇടിയന്‍ ജെയിംസ്‌ ആയിരുന്നൂ ആള്‍.

ലോനപ്പേട്ടന്‍ : ഹല്ലോ .. ജെയിംസ്‌ ആണോടാ ?

ജെയിംസ്‌ : അതെ ചേട്ടാഎന്താ ഈ സമയത്ത് പ്രത്യേകിച്ച് എന്തെങ്കിലും

ലോനപ്പേട്ടന്‍ : എടാ മോനെ എനിക്ക് നിന്റെ ഒരു സഹായം വേണമായിരുന്നൂ

ജെയിംസ്‌ : അച്ചായന്‍ പറ എന്‍റെ എന്ത് സഹായമാ വേണ്ടത്

ലോനപ്പേട്ടന്‍ : ഇന്ന് കുറച്ചു നേരം മുമ്പ് അപ്പനെ ഒരു സ്ത്രീ വന്നു ആശുപത്രിയില്‍ വന്ന്‍ കണ്ടു . അവര്‍ അവിടെനിന്നും ഇറങ്ങിപ്പോവുന്നത് നമ്മുടെ ഈനാശു വ്യക്തമായി കണ്ടു. ആ സ്ത്രീ എല്ലാ ഒന്നാം തീയ്യതിയും ഗുരുവായൂര്‍ അമ്പലത്തില്‍ വരാറുണ്ട് എന്ന ഒരു കണക്ക് കൂട്ടലില്‍ ഞാനും മണികണ്ടനും അങ്ങോട്ട്‌ വന്നു കൊണ്ടിരിക്കുകയാണ്. എനിക്ക് എന്ത് സഹായം ആണ് വേണ്ടത് എന്ന് വച്ചാല്‍ ആ സ്ത്രീയെ കണ്ട് പിടിക്കാന്‍ സഹായിക്കണം. എനിക്ക് ആളുകളെ വിട്ട് തിരഞ്ഞു പിടിക്കാന്‍ അറിയാഞ്ഞിട്ടല്ല . അങ്ങനെ ചെയ്‌താല്‍ ബോധം വന്നാല്‍ ആദ്യം അപ്പന്‍ വരയ്ക്കുന്ന പടം എന്റെത് ആയിരിക്കും നിനക്കറിയാലോ എന്റെ അപ്പനെ. പിന്നെ ആ സ്ത്രീയുടെ പേര് അംബിക അമ്മാള്‍ എന്നാണ് കോഴിക്കോട് നിന്നും സ്ഥിരമായി ഗുരുവായൂര്‍ക്ക് വരുന്ന ഒരു ഭക്ത എന്നാ നിലയ്ക്ക് പലകുറി ബസ്സ്‌ സ്റ്റാന്‍ഡില്‍ വച്ച് ഞാന്‍ അവരെ കണ്ടിട്ടും ഉണ്ട്. നോക്കട്ടെ മത്തായിച്ചന്‍ അവിടെ ഉണ്ടങ്കില്‍ നമുക്ക് ഒരു സഹായം ആവും. പക്ഷെ അയാളെ ആ സ്ത്രീക്ക് അറിയാം . അതാ നിന്റെ സഹായം ചോദ്ച്ചേ 

ജെയിംസ്‌ : അപ്പന്‍ ആള് കൊള്ളാലോ ഈ വയസ്സാം കാലത്ത്. നിങ്ങള്‍ ഗുരുവായൂര്‍ എത്തിയിട്ട് വിളിക്ക് ഞാന്‍ ആ ചുറ്റുവട്ടത്ത് കാണും. വറീത് മാപ്പിളയ്ക്ക് വേണ്ടി തല്ക്കാലത്തേക്ക് യുണിഫോം ഒഴിവാക്കി നല്ല കുട്ടിയായി ഞാന്‍ വരാം. ബാക്കി നേരില്‍

ഇതയും പറഞ്ഞു സംഭാഷണം അവസാനിപ്പിച്ചപ്പോള്‍ ലോനപ്പേട്ടന്റെ മുഖത്ത് വിടര്‍ന്ന പുഞ്ചിരി മണികണ്ടന്‍ കണ്ണാടിയിലൂടെ കണ്ടു.  മണികണ്ടന്‍ എത്ര ആലോചിച്ചിട്ടും ആ  ചിരിയുടെ അര്‍ത്ഥം വ്യക്തമായില്ല. വറീത് മാപ്പിള എല്ലാവരെയും കൂടെ നിറുത്തുന്ന പ്രകൃതം ആണെങ്കില്‍  ലോനപ്പേട്ടന്‍ എല്ലാവര്‍ക്കും പേടിസ്വപ്നം തന്നെയായിരുന്നൂ. തന്റെ ആജ്ഞാനുവര്‍ത്തികളായ ഒരു കൂട്ടം പേരേ അയാള്‍ കൂടെ നിര്‍ത്തിയിരുന്നൂ. അടിയും വെട്ടും കുലത്തൊഴിലാക്കിയ അവരെ ഈയടുത്ത കാലത്താണ് അദ്ദേഹം ഒന്ന് നിയന്ത്രിച്ചു നിറുത്തിയത് തന്നെ. അതിനിടയില്‍ ലോനപ്പേട്ടന്റെ കൈക്ക് ഒരു രാത്രി കിട്ടിയ വെട്ടിന്റെ അടയാളം വേണ്ടിവന്നു ആ കൂട്ടത്തെ തന്നില്‍ നിന്നും അകറ്റി നിറുത്താന്‍ . അന്ന് നിറുത്തിയ അദ്ദേഹത്തിന്റെ സ്വഭാവം വീണ്ടും പഴയരൂപത്തിലേക്ക് മാറുന്നുണ്ടോ എന്ന് വരെ മണികണ്ടന്‍ ചിന്തിക്കാതിരുന്നില്ല. അങ്ങനെ ഓരോന്ന് ചിന്തിച്ചു ചിന്തിച്ചു മുന്നോട്ട് നീങ്ങിയപ്പോള്‍ സന്ധ്യയോടെ അവര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അരികിലെ ഒരു ലോഡ്ജിന്റെ പാര്‍ക്കിങ്ങില്‍ കാര്‍ പാര്‍ക്ക് ചെയ്ത്. ആ ഹോട്ടലില്‍ തന്നെ ഒരു മുറിയും എടുത്ത് അമ്പലത്തിലേക്ക് നടന്നപ്പോള്‍ മണികണ്ടന്‍ വഴിയിലെ ഹോട്ടലിന്‍റെ മുന്നില്‍ തലയെടുപ്പോടെ  നില്‍ക്കുന്ന  ഗുരുവായൂര്‍ കേശവനേ സൂക്ഷിച്ച് നോക്കി നിന്നു. അപ്പോള്‍  ലോനപ്പേട്ടന്‍ ഫോണെടുത്ത്  ജെയിംസിനെ വിളിച്ചപ്പോള്‍ അദ്ദേഹം  അമ്പലത്തിലേക്കുള്ള വഴിയില്‍ അവരെയും കാത്ത് നില്‍പ്പുണ്ടായിരുന്നൂ എന്ന് അറിഞ്ഞു. മണികണ്ടനേയും വിളിച്ചു  ലോനപ്പേട്ടന്‍ അങ്ങോട്ടേക്ക് നടന്നൂ. അങ്ങ് ദൂരെ പൂക്കടയുടെ മുന്നില്‍ കഷണ്ടിയില്‍ വിരലോടിച്ചു ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ജെയിംസിനെ കണ്ടപ്പോള്‍ ലോനപ്പേട്ടന്‍റെ മുഖത്ത് പുഞ്ചിരി പടര്‍ന്നൂ . പണ്ട് തൃശൂര്‍ നഗരത്തിലെ പള്ളി യുടെ തറയില്‍ ആരോ ഉപേക്ഷിച്ച ചോര കുഞ്ഞിനെ ഫാദര്‍ റോഡ്രിഗസ് അനാഥ മന്ദിരത്തിലേക്ക്  കൈമാറി. ഒരു ദിവസം വറീത് മാപ്പിളയോടൊപ്പം അനാഥമന്ദിരത്തിലേക്ക് ചെന്ന്കയറിയ ലോനപ്പേട്ടന്റെ നെറ്റിയില്‍ ഒരു  കരിങ്കല്‍ച്ചീള്‍ വന്നു പതിച്ചു. അന്ന് ആ കൃത്യം ഭംഗിയായി നിര്‍വഹിച്ച കുട്ടിക്ക് നല്ല തല്ലും കിട്ടി. അന്ന് മുതല്‍ അവന്‍ ലോനപ്പേട്ടന്റെ കുഞ്ഞനുജനെപ്പോലെ  വളര്‍ന്നു . വികൃതിയില്‍ അഗ്രഗണ്യനായ അവന്‍ കഷണ്ടിക്കാരന്‍ ആയി തന്റെ മുന്നില്‍ നിന്നപ്പോള്‍ ലോനപ്പേട്ടന്‍ അറിയാതെ നെറ്റിയിലൂടെ വിരലുകള്‍ പാഞ്ഞു നടന്നു . ജെയിംസ്‌ അത് കണ്ട് ചിരിച്ചുകൊണ്ട് 

അച്ചായാ ഇത് ഓര്‍മ്മിക്കാനാണോ വിളിപ്പിച്ചേ , പണ്ടേ ഞാന്‍ മാപ്പ് പറഞ്ഞതാണേ. വാ നമുക്ക് മെല്ലെ നടക്കാം “ 

എന്ന് പറഞ്ഞു മുന്നോട്ട് നടന്നപ്പോള്‍  അയാള്‍ ലോനപ്പെട്ടനെ നോക്കി 

ആരാ ഈ അംബിക അമ്മാള്‍ ? അവര്‍ക്ക് എന്തിനാണ് അപ്പനോട് പക ?” 

എന്നുള്ള ചോദ്യങ്ങള്‍ തൊടുത്തു വിട്ടപ്പോള്‍ ലോനപ്പേട്ടന്‍ ചിരിച്ചുകൊണ്ട് 

അത് അറിയുമെങ്കില്‍ നിന്നെ കൂടെ കൂട്ടുമായിരുന്നോ . കോഴിക്കോട്ടുള്ള ഇബ്രാഹിമിനെ വിളിപ്പിച്ചു ബാക്കി കാര്യം അങ്ങ് തീരുമാനിക്കില്ലേ
തുടരും

എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :പത്ത് 
അങ്ങനെ ഓരോന്ന് ചിന്തിച്ചു നടന്നപ്പോൾ എന്തോ ആലോചിച്ചുകൊണ്ട് മണികണ്ഠൻ  


"ലോനപ്പേട്ടാ ഞാൻ ഇപ്പൊ വരാം "



 എന്ന് പറഞ്ഞു മുന്നോട്ടു പോയപ്പോൾ ലോനപ്പേട്ടൻ അവനെ നോക്കി ഉച്ചത്തിൽ വിളിച്ചു ചോദിച്ചു 



" ഇവിടെ ആരെക്കാണാനാ  ഈ പോക്ക് ?"



 അപ്പോൾ തന്നെ മറുപടിയായി 



" മത്തായിച്ചൻ കടയിൽ ഉണ്ടോ എന്ന് നോക്കട്ടെ " 



എന്ന് പറഞ്ഞു മുന്നോട്ടു നടന്നു നീങ്ങി. ജെയിംസിന്റെ മനസ്സിൽ പല സംശയങ്ങളും ഉയർന്നു വന്നുകൊണ്ടിരുന്നൂ അങ്ങനെ അയാൾ അച്ചായനെ നോക്കി 



" അച്ചായാ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യം പിടിക്കുമോ"



 എന്ന് ചോദിച്ചപ്പോൾ ലോനപ്പേട്ടൻ 



" ഇല്ല"



 എന്ന് പറഞ്ഞു അയാളെ  ഒന്ന് സൂക്ഷിച്ചു നോക്കി. അങ്ങനെ അയാൾ 



"പിന്നെ വറീത് മാപ്പിള പണ്ട് നല്ലയിനം പൂവനാ എന്നറിയാം അങ്ങനെ എന്തെങ്കിലും ആണോന്ന് ഒരു സംശയം "



 എന്ന് പറഞ്ഞപ്പോൾ ലോനപ്പേട്ടൻ ചിരിച്ചുകൊണ്ട് 



" ഈ ചോദ്യം കുറെ ഞാൻ എന്നോട് ചോദിച്ചതാ പക്ഷെ വ്യക്തമായ ഒരു തെളിവും ഇല്ലാതെ എങ്ങനെയാ അപ്പനെ സംശയിക്കുക "



 എന്ന് പറഞ്ഞു നിറുത്തി . അയാൾ  ഏതോ ചിന്താലോകത്ത് വ്യാപരിക്കുകയായിരുന്നൂ.  പെട്ടെന്നാണ് ദൂരെ നിന്നും ഓടിവന്നുകൊണ്ടിരിക്കുന്ന  മണികണ്ഠനെ ജെയിംസ് ശ്രദ്ധിച്ചത് .അയാൾ എന്തോ കണ്ടു ഭയന്നുള്ള വരവാണ് അത് .അയാൾ ലോനപ്പേട്ടനെയും കൂട്ടി അവന്റെ അരികിലേക്ക് വേഗത്തിൽ നടന്നടുത്തു. അടുത്തെത്തിയപാടെ അയാൾ പറയാൻ വാക്കുകൾക്കായി കുറച്ചു നേരം പരാതി നടന്നു . പിന്നെ കിതപ്പ് മാറ്റി 



" അച്ചായാ ഞാൻ മത്തായിച്ചന്റെ കടയിൽ ചെന്ന് അദ്ദേഹത്തെക്കുറിച്ചു അന്വേഷിച്ചപ്പോൾ അവിടെയുള്ള ആൾ എന്നോട് മത്തായിച്ചൻ ഹോട്ടൽ മുറിയിൽ ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ ഞാൻ  അയാൾ പറഞ്ഞ ഹോട്ടലിൽ ചെന്ന് മത്തായിച്ചന്റെ മുറിയുടെ വാതിൽക്കലേക്ക് നടന്നു . അവിടെ ചെന്നപ്പോൾ ആ മുറിയുടെ വാതിൽ മലർക്കെ തുറന്നു കിടക്കുകയായിരുന്നൂ. ഞാൻ മെല്ലെ മുറിയിലേക്ക് ഒന്ന് എ ത്തിനോക്കി. അപ്പോൾ ചോരയിൽ പിടയുന്ന മത്തായിച്ചനെയാണ് അവിടെ കണ്ടത് . അപ്പോൾ തന്നെ ഞാൻ  ഹോട്ടലിൽ നിന്നും ഇറങ്ങി ഓടിയതാ."    



എന്ന് പറഞ്ഞപ്പോൾ എന്തൊക്കയോ നിഗൂഢതകൾ ഇതിന് പിന്നിൽ ഉണ്ട് എന്ന് ജെയിംസിന് തീർത്തും ബോധ്യമായി. അങ്ങനെയിരിക്കെയാണ് പകലോൻ രാവിന് വഴിമാറി എങ്ങോ പോയ്മറഞ്ഞു . അങ്ങനെ ഓരോന്ന് ചിന്തിച്ചു  ഗുരുവായൂർനിന്നും  മമ്മിയൂർ റോഡിലൂടെ ഇച്ചിരിമുന്നോട്ടു നടന്നപ്പോഴേക്കും  ഒരു പോലീസ് ജീപ്പ് അയാളുടെ അരികിലേക്ക് വന്നു നിന്നു  . അതിൽ നിന്നും ഇറങ്ങിവന്ന പോലീസ് കാരൻ അവരുടെ നേരെ നടന്ന് ആശ്ചര്യത്തോടെ ജെയിംസിനോട്  



" സാർ ഇയാളെ നേരത്തെ അറിയുമോ ?" 



എന്ന്ആ ചോദിച്ചപ്പോൾ ജെയിംസ് 



" എന്താടോ കാര്യം , ങാ എന്റെ അച്ചായന്റെ കൂടെ വന്നതാ , നീ  വളച്ചു കെട്ടാതെ കാര്യം പറ "



 എന്ന് പറഞ്ഞപ്പോൾ ആ പോലീസുകാരൻ മണികണ്ഠന് നേരെ വിരൽ ചൂണ്ടി 



" സാർ  ഹോട്ടലിൽ വച്ച് മത്തായി എന്ന ആളെ  കുത്തിയത് ഇയാളാണ് , എന്റെ കൂടെ ജീപ്പിൽ അയാളെ കണ്ട ഒരു സാക്ഷി കൂടി ഉണ്ട്. അതുപോലെ ഹോട്ടലിനരികിലെ സി സി ടി വി ഫൂട്ടേജിൽ ഇയാൾ അവിടേക്കു കയറുന്നതും ഇറങ്ങുന്നതുമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്  "



എന്ന് പറഞ്ഞപ്പോൾ ജെയിംസിലെ പൊലിസുകാരൻ ഉണർന്നു തുടങ്ങി. അദ്ദേഹം മണികണ്ഠനെയും ലോനപ്പേട്ടനെയും കൂട്ടി ആ ജീപ്പിൽ പോലീസ് സ്റ്റേഷനിലേക്ക് യാത്രയായി .

സ്റ്റേഷനിൽ എത്തി അദ്ദേഹം ലോനപ്പേട്ടന്റെ സമ്മതത്തോടെ മണികണ്ഠനെ ചോദ്യം ചെയ്യാൻ  തുടങ്ങി. അപ്പോഴാണ് ലോനപ്പേട്ടന്റെ ഫോണിൽ ഈനാശുവിന്റെ ഫോൺ കാൾ വന്നത് . 


ഈനാശു : അച്ചായാ ആ സ്ത്രീയുടെ മൃതദേഹം  തൃശൂർ ടൗണിനു അരികിലുള്ള ഒരു അഴുക്കുചാലിൽ കണ്ടുകിട്ടിയിട്ടുണ്ട്.



ലോനപ്പേട്ടൻ : എന്ത് , ഞങ്ങൾ ഇപ്പോൾ ഇവിടെനിന്നും പുറപ്പെടാം  



എന്ന് പറഞ്ഞു സംഭാഷണം അവസാനിപ്പിച്ച്‌ ജെയിംസിനെ നോക്കി 



" ജെയിംസ് സാറേ , ആ സ്ത്രീയുടെ മൃതദേഹം  തൃശ്ശൂര് നിന്നും കണ്ടു കിട്ടി"



 എന്ന് പറഞ്ഞപ്പോൾ ജയിംസിന്റെ മനസ്സിലെ ജിജ്ഞാസ കൂടി. മത്തായിച്ചനേറ്റ കുത്തും ആ സ്ത്രീയുടെ മരണവും ആ കേസിന്റെ ദുരൂഹത വീണ്ടും വർധിപ്പിച്ചു 

തുടരും 

എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :പതിനൊന്ന്  

അങ്ങനെ ജെയിംസിനോട് സംസാരിച്ച് മണികണ്ടനെയും കൊണ്ട് ലോനപ്പേട്ടന്‍ അവിടെനിന്നും തൃശൂര്‍ക്ക് തിരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു വിധം ജെയിംസിനോട് സംസാരിച്ചു.  ഒടുക്കം ജെയിംസ്‌  ലോനപ്പേട്ടനോടുള്ള ബന്ധം കണക്കിലെടുത്ത് എപ്പോള്‍ വിളിച്ചാലും ഹാജരാവണം എന്ന നിബന്ധനയില്‍  മണികണ്ടനേ സ്വന്തം ജാമ്യത്തില്‍ അദേഹത്തിനൊപ്പം വിട്ടയച്ചു.  കാര്‍ നിറുത്തിയിട്ട ഹോട്ടല്‍ വരെ ജെയിംസ്‌ തന്നെ അവരെ ജീപ്പില്‍ കൊണ്ട് വിട്ടപ്പോള്‍. വഴിയില്‍ വച്ച് ജെയിംസ്‌

മണികണ്ടാ, ഒരു കാര്യം ചോദിക്കട്ടേ, പിന്നെ നീ ഒന്നുകൂടി നേരത്തെ പറഞ്ഞത് പോലെ സംഭവം ഒന്ന് കൂടി വിവരിക്കാമോ

 എന്ന് ചോദിച്ചപ്പോള്‍ മണികണ്ടന്‍ ഒന്ന് കൂടി താന്‍ കണ്ടകാര്യം ആവര്‍ത്തിച്ചു പറഞ്ഞു. അതിലൊന്നും തന്നെ മണികണ്ടനേ സംശയിക്കതായി ഒന്നും തന്നെ കാണാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും അവര്‍ ഹോട്ടലിന് മുന്നില്‍ എത്തിചേര്‍ന്നൂ. അവര്‍ കാറില്‍ കയറി യാത്രതിരിച്ച ശേഷം ജെയിംസ്‌ ആ സംഭവം നടന്ന ഹോട്ടല്‍ ലക്ഷ്യമാക്കി നീങ്ങി. അവിടെ എത്തുമ്പോഴേക്കും മത്തായിച്ചനെ ആരൊക്കയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു കഴിഞ്ഞിരുന്നൂ . അവിടെ കൂടിയ ചിലരില്‍ നിന്നും  അദ്ദേഹം അപകടനിലതരണം ചെയ്തിരുന്നതായി അറിയാന്‍ കഴിഞ്ഞു . ജെയിംസ്‌ ആ മുറിയില്‍ കയറി ചുറ്റുമൊന്ന് കണ്ണോടിച്ചു നടന്നുകൊണ്ടിരുന്നപ്പോഴാണ് ആ കെട്ടിടത്തിന്റെ പിന്നിലേക്ക്‌ തുറന്ന്‍ കിടന്ന ജാലകം അയാളുടെ ശ്രദ്ധയില്‍ പതിഞ്ഞത്. അദ്ദേഹം അതിലൂടെ പുറത്തേക്ക്  നോക്കി. അവിടെ താഴേക്ക്‌  ചാഞ്ഞു കിടന്ന ഓടുകളുടെ മുകളില്‍ തങ്ങി കിടന്ന ഗുട്കയുടെ പാക്കറ്റ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പതിഞ്ഞു. താഴേക്ക്‌ ഒരു പോലീസ് കാരനെ പറഞ്ഞു വിട്ട് ആ പേക്കറ്റ് തട്ടി എടുപ്പിച്ചു അതുമായി റിസപ്ഷന് സമീപത്തേക്ക് നടന്നു നീങ്ങിയപ്പോള്‍  ആ പേക്കറ്റിലെ പടം കണ്ടാണ്‌ മത്തായിച്ചന്റെ സഹായി

ഇത് മുതലാളിയുടെ  സ്ഥിരം ബ്രാന്‍ഡ്‌ ആണ്

എന്ന് തന്റെ അരികില്‍ നില്‍ക്കുന്ന ഒരുവനോട് വിളിച്ചുപറഞ്ഞത് .  അത് കേട്ട് ജെയിംസ്‌ അവനേ തന്റെ അരികിലേക്ക് വിളിപ്പിച്ചു. അവന്‍ പരിഭ്രമിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അരികിലേക്ക് നടന്ന് നീങ്ങിയപ്പോള്‍ ആ ഹോട്ടലിലെ ഒരു ജീവനക്കാരന്‍ ജെയിംസിനെ നോക്കി

സാര്‍ ഇവന്‍ പാവമാ

എന്ന് പറഞ്ഞപ്പോള്‍ ജെയിംസ്‌ അയാളെ നോക്കി

എനിക്ക് അറിയാം

എന്ന് പറഞ്ഞുകൊണ്ട് അവന്റെ ചുമലില്‍ കൈവച്ചു കൂട്ടി അകത്തേക്ക് നടന്നു നീങ്ങിയപ്പോള്‍ അവന്റെ മുഖത്ത് ഭീതി പരന്നത് അദ്ദേഹം ശ്രദ്ധിച്ചു. അങ്ങനെ അവനെയും കൊണ്ട് അദ്ദേഹം ആ ഹോട്ടലിലെ ഹാളിലേക്ക് നടന്നു കയറി. അവിടെ കണ്ട  കസേരയില്‍ അവനെ ഇരുത്തി അദ്ദേഹം ഒരു കസേരയെടുത്ത്‌ അവന് അഭിമുഖമായി ഇട്ട് ഇരുന്ന് സൗമ്യനായി

നിന്റെ പേര് എന്താണ്

എന്ന് ചോദിച്ചപ്പോള്‍  അവന്‍ പേടിച്ച് കൊണ്ട്

അരവിന്ദന്‍

എന്ന് പറഞ്ഞു തീര്‍ത്തപ്പോള്‍ ആ ശബ്ദം ഇടറിയിരുന്നൂ. അവന്റെ അവസ്ഥകണ്ട് ആണെന്ന് തോന്നുന്നൂ അദ്ദേഹം

നിനക്ക് ഒന്നും അറിയില്ല എന്നും , നീ നിരപരാധിയാണെന്നും എനിക്ക് അറിയാം. പക്ഷെ മത്തായിച്ചനെ അതായത് നിന്റെ മുതലാളിയെപ്പറ്റി നിനക്ക് അറിയുന്ന കാര്യങ്ങള്‍ മുഴുവന്‍ എന്നോട് തുറന്ന്പറഞ്ഞാല്‍ നിന്നെ ഞാന്‍ ഇവിടെനിന്നും വിട്ടയക്കാം

എന്ന് പറഞ്ഞപ്പോള്‍ അവന്‍ കരച്ചിലിന്റെവക്കത്തെത്തിയിരുന്നൂ. അങ്ങനെ അവനെ തനിച്ചു വിട്ട് അദ്ദേഹം ആ മുറിവിട്ട് ഇറങ്ങി. പിന്നെ എന്തോ ആലോചിച്ച് കൊണ്ട് കോറിഡോരിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നൂ. അപ്പോഴാണ് അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു സംശയം  ഉയര്‍ന്നു വന്നത്. അപ്പോള്‍ തന്നെ അയാള്‍ ഫോണെടുത്ത് ആരെയോ വിളിക്കാന്‍ തുടങ്ങി .

ജെയിംസ്‌ : കോണ്‍സ്റ്റബിള്‍ മനോജ്‌ അവിടെ ഉണ്ടോ ?

ശബ്ദം : ഉണ്ട് സാര്‍ , കൊടുക്കണോ

ജെയിംസ്‌ : വേണ്ട , അയാളോട് സംഭവം നടന്ന ഹോട്ടല് വരെ ഒന്ന് വരാന്‍ പറ
എന്ന് പറഞ്ഞു ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് അയാള്‍ മുറിയിലേക്ക് നടന്നു കയറി. എന്നിട്ട് ആ പയ്യനെ നോക്കി

 “ ങാ ...നീ തല്ക്കാലം പോയിക്കോ . ഞാന്‍ വിളിപ്പിക്കുമ്പോള്‍ വരണം

എന്ന് പറഞ്ഞു വിടുമ്പോള്‍. ജെയിംസിന്റെ  മനസ്സില്‍ മറ്റെന്തോ കണക്കുകൂട്ടലുകള്‍ നടക്കുകയായിരുന്നൂ . അതിനിടയില്‍ ഹോട്ടല്‍ ഉടമ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഒരു പയ്യന്‍ ചായയും കൊണ്ട് അങ്ങോട്ടേക്ക് കടന്ന് വന്നൂ. അയാള്‍ ചായ വാങ്ങി ചുണ്ടോട് അടുപ്പിച്ചപ്പോഴേക്കും കോണ്‍സ്റ്റബിള്‍ മനോജ്‌ അങ്ങോട്ടേക്ക് കയറി വന്നു. അതിനിടയില്‍ ആ പയ്യന്‍ അവിടെനിന്നും നടന്നു നീങ്ങിയിരുന്നൂ. അല്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം അദ്ദേഹം ചായ ഊതിക്കുടിച്ചുകൊണ്ട്‌ മനോജിനോട്

ആ സി സി ടി വി ഫുട്ടെജില്‍ മണികണ്ടന്‍ ഹോട്ടലില്‍ കയറിയ സമയവും ഇറങ്ങിയ സമയവും 
തമ്മിലുള്ള അന്തരം എത്രയാണ് എന്ന് ഒന്ന് നോക്കിയേ.  അതുപോലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അയാള്‍ക്ക് കുത്തുകിട്ടി വീണു കിടന്നപ്പോള് തറയില്‍  തളം കെട്ടിനിന്ന രക്തത്തിന്റെ ഫോറെന്‍സിക് റിപ്പോര്‍ട്ടിലെ സമയവും മറ്റും ഒന്ന് ഒത്തുനോക്കുക. അതില്‍നിന്നും ഒരു പക്ഷെ കൊലയാളിയെക്കുറിച്ചുള്ള ഒരു സൂചന കിട്ടാതിരിക്കില്ല.

എന്ന് പറഞ്ഞു നിറുത്തിയപ്പോള്‍ അയാളുടെ സംശയങ്ങള്‍  മണികണ്ടനേ ചുറ്റിപ്പറ്റി മാത്രം ആയിരുന്നൂ എന്ന് മനോജിനും മനസ്സിലായി.

തുടരും

എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :പന്ത്രണ്ട്
ജെയിംസ്‌ മനോജിനെ പറഞ്ഞയച്ചു ഹോട്ടലില്‍ നിന്നും പുറത്തുകടന്നുകൊണ്ട് ഫോണില്‍ ഈനശുവിനെ വിളിക്കാന്‍ തുടങ്ങി .

ജെയിംസ്‌ : ഈനാശുവല്ലേ, ഞാനാ ഡി വൈ എസ്സ് പി  ജെയിംസ്‌
ഈനാശു : പറയൂ സാര്‍

ജെയിംസ്‌ : എങ്ങനെയാണ് ആ സ്ത്രീ മരിച്ചത് , എന്തെങ്കിലും വിവരം കിട്ടിയോ

ഈനാശു : ശരിക്കും വ്യക്തമല്ല പക്ഷെ അവര്‍ ടൌണില്‍ വച്ച് ഒരു പെണ്‍കുഞ്ഞിന്‍റെ പേരും പറഞ്ഞു ഒരാളുമായി വാക്കേറ്റം നടത്തിയിരുന്നൂ എന്നും. ആ മനുഷ്യന്‍ നഗരത്തിലെ വലിയ പുള്ളികള്‍ക്ക് സ്ത്രീകളെ എത്തിച്ചു നല്‍കുന്ന കൂട്ടത്തില്‍ ഉള്ളതാണ് എന്നും അറിയാന്‍ കഴിഞ്ഞു. അതിനിടയിലെപ്പോഴോ ആ സ്ത്രീ അയാളോട് എന്റെ മോന്‍ കുട്ടന്‍  അറിഞ്ഞാല്‍ നിന്നെ ബാക്കി വച്ചേക്കില്ല എന്നും അവിടെക്ക് ഓടിക്കൂടിയ ആളുകളില്‍ ഒരാളായ ഞങ്ങളുടെ ബസ്സിലെ കിളി അന്തോണി പറഞ്ഞറിഞ്ഞു

ജെയിംസ്‌ : ഓക്കേ , എന്തെങ്കിലും വിവരം കിട്ടിയാല്‍ എന്നെ വിളിക്കണം കേട്ടോ

ഈനാശു : ശരി സാര്‍ ? എന്താ സാറേ മത്തായിച്ചനേ കുത്തിയ ആളെ ക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചോ ?

ജെയിംസ്‌: ഇല്ല , ഞാന്‍ വഴിയേ അറിയിക്കാം . പിന്നെ ലോനപ്പേട്ടന്‍ എത്തിയാല്‍ ഒന്ന് വിളിക്കാന്‍ പറയണേ, എന്നാല്‍ ബൈ

എന്ന് പറഞ്ഞു ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചപ്പോള്‍  അയാളിലെ  സംശയങ്ങള്‍ വീണ്ടും വര്‍ധിച്ചു. ഇപ്പോള്‍ ആ മനസ്സില്‍ ഒരു ചോദ്യം മാത്രം അവശേഷിച്ചു  ആരാ ഈ കുട്ടന്‍ പിന്നെ അയാളും മണികണ്ടനും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ? എല്ലാം ഒരു ചോദ്യചിന്നമായി  മനസ്സില്‍ അവശേഷിച്ചപ്പോഴേക്കും. മനസ്സിലെ കണക്കുകള്‍ ഒന്നുകൂടി കൂട്ടി ഉറപ്പിക്കാനായി അദ്ദേഹം അവിടെനിന്നും  ആശുപത്രിയിലേക്ക് പുറപ്പെട്ടു. ആശുപത്രിയില്‍ എത്തിചെര്‍ന്നപ്പോള്‍ ഐ സി യുടെ മുന്നില്‍ കൂട്ടം കൂടി നിന്ന കുടുംബത്തെകണ്ടപ്പോള്‍ അയാളുടെ പോലിസ് ചിന്ത ഉണര്‍ന്നൂ. അങ്ങനെ അവരുടെ അരികില്‍ ചെന്ന് തന്നെ  പരിചയപ്പെടുത്തി ക്കഴിഞ്ഞപ്പോള്‍ ശെടാ എല്ലാവരും കൂടി അയാളെ സംശയത്തോടെ നോക്കിനിന്നത് .  അതിലെ ഒരു കാരണവര്‍ അയാളുടെ നേരെ നടന്ന് വന്നു  

സാറേ ശരിക്കും എന്താ മത്തായിക്ക് സംഭവിച്ചത്? ആര്‍ക്കും ഒന്നും അറിയില്ല . എന്തിനാ? ആര്‍ക്കാ എന്റെ മത്തായിയോട് ദേഷ്യം ?”  
അങ്ങനെ ചോദിച്ചപ്പോള്‍ അയാളുടെ കയ്യില്‍  ഒരുത്തരവും ഇല്ലായിരുന്നൂ. അങ്ങനെയിരിക്കെ അയാള്‍ നിശബ്ദനായി നടന്ന് ഒരു പാസ്സേജിലേക്ക് തിരിഞ്ഞപ്പോള്‍ ആണ് അവിടെക്കൂടിയവരിൽ ഒരാൾ ആരോടോ  ശബ്ദം താഴ്ത്തി എന്തോ കാര്യമായി സംസാരിക്കുന്നത് അയാളുടെ ശ്രദ്ധയില്‍ പതിഞ്ഞത് . അയാള്‍ ഫോണ്‍ ചെവിയോടു ചേര്‍ത്ത് പിടിച്ചു അവിടെകണ്ട കസേരയില്‍ ഇരുന്ന് കാതുകൂര്‍പ്പിച്ചു പിടിച്ചു .അയാൾ അങ്ങനെ 

 “മത്തായിച്ചനോട് പണ്ടേ ഞാന്‍ പറഞ്ഞതാ അയാളുടെ വഴിവിട്ട ഈ പോക്ക് ഒഴിവാക്കാന്‍ , ആര് കേള്‍ക്കാന്‍ . ചെല്ലുന്നിടത്തെല്ലാം ഓരോ ബന്ധവും സ്ഥാപിച്ചു വച്ച് . എന്താ ഇതിനൊക്കെ പറയുക. ഏതാവളാണ്  ഈ പണികാണിച്ചു വച്ചത് എന്ന് ആര് കണ്ടു

എന്ന് പറഞ്ഞുനിറുത്തി. അതിനു ശേഷം അയാൾ  ചുറ്റുമൊന്ന് കണ്ണോടിച്ചു . ജെയിംസ് ആ ഇരിപ്പിൽ എന്തോ ചിന്തയിലേക്ക് കടന്നൂ. ഇപ്പോൾ ഒരു കാര്യം അയാൾക്ക് ബോധ്യമായി താന്‍ ഇതുവരെ ചിന്തിക്കാത്ത വഴികളിലൂടെയാണ്  ഈ കഥ പോകുന്നത് എന്നത് . അയാൾ ഒന്നും സംഭവിക്കാത്തതുപോലെ നടന്ന് അവരുടെ മുന്നിലൂടെ തന്നെ ഡ്യൂട്ടി ഡോക്ടരുടെ മുറിയിലേക്ക് നടന്നു. അദ്ദേഹത്തെ കണ്ടു മത്തായിച്ചന്റെ ആരോഗ്യകാര്യങ്ങള്‍ തിരക്കിയശേഷം ഇത് വരെയുള്ള  സംഭവഗതികൾ ചോദിച്ചറിഞ്ഞ ശേഷം തനിക്കു മത്തായിച്ചനെ കണ്ട് ചില കാര്യങ്ങള്‍ ചോദിച്ചറിയേണ്ട ആവശ്യകതയും അദ്ദേഹത്തെ [പറഞ്ഞു ബോധ്യപ്പെടുത്തി. മത്തായിച്ചന് ബോധം തെളിഞ്ഞാല്‍ അറിയിക്കാം എന്ന് ഡോക്ടര്‍ അദ്ദേഹം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെനിന്നും  ഇറങ്ങി.  അങ്ങനെ അയാൾ അവിടെനിന്നും വീട്ടിലേക്കു യാത്ര തിരിച്ചപ്പോള്‍ യാത്രാമധ്യേ മനസ്സിലെ ചില കൂട്ടിക്കിഴിക്കലിനൊടുവിൽ  തൃശൂര്‍ നടന്ന ആ സ്ത്രീയുടെ കൊലയ്ക്കും മത്തായിച്ചന്‍റെ കേസിനും തമ്മില്‍ എന്തൊക്കയോ ബന്ധം ഉണ്ട് എന്ന് അദേഹത്തിന് ബോധ്യമായി. വീട്ടിലെ പോര്‍ട്ടിക്കോയില്‍ ജീപ്പ് പാർക്ക്  ചെയ്ത് വീട്ടിലേക്ക് കയറുമ്പോൾ തന്റെ മുന്നിൽ  വാതിൽക്കൽ നിന്ന ഭാര്യയെ അയാൾ കണ്ടില്ല. അപ്പോൾ ഫോണിൽ ആരെയോ വിളിക്കുന്ന തിരക്കിൽ ആയിരുന്നൂ അദ്ദേഹം .


ജെയിംസ് : ഹലോ മനോജല്ലേ 



ശബ്ദം : അതെ സാർ 



ജെയിംസ് : പിന്നെ ഒരു കാര്യം ഉണ്ട് . തന്റെ അരികിൽ ആരും തന്നെ ഇല്ലല്ലോ 



മനോജ്: ഇല്ല സാർ, എന്താണ് വിശേഷിച്ചു 



ജെയിംസ് : പിന്നെ നാളെ രാവിലെ നിങ്ങൾ പോയി മത്തായിച്ചന്റെ കടയിലെ ആ പയ്യനെയും അതുപോലെ ഹോട്ടലിലെ റൂം ബോയിയേയും  കൂട്ടികൊണ്ടു വരണം , പിന്നെ ഒരു കാര്യം മഫ്ടിയിൽ പോയാൽ മതി . പറ്റുമെങ്കിൽ ഏതെങ്കിലും ടാക്സി വിളിച്ചോ . പിന്നെ എവിടെയാ കൊണ്ട് വരുന്നത് എന്ന് അവരോടു പറയണ്ട. പിന്നെ നേരെ നിനക്കറിയില്ലേ അമേരിക്കയിലുള്ള എന്റെ സുഹൃത്ത്  തോമസ്സിനെ . അവിടേക്ക് കൊണ്ട് വന്നാൽ മതി. ഞാൻ കാലത്ത് അവിടെ കാണും. പിന്നെ ഒരു കാര്യം നീ നേരിട്ട് ചെയ്യണം എന്നില്ല പക്ഷെ അവർ അവിടേക്കു വരുമ്പോൾ നീയും കാണണം. 



 മനോജ് : ഓക്കേ സർ 



ജെയിംസ് : എന്നാൽ പറഞ്ഞത് പോലെ , ഗുഡ് നൈറ്റ് 



എന്ന് പറഞ്ഞു ഫോൺ സംഭാഷണം അവസാനിപ്പിച്ചപ്പോഴേക്കും മുഖവും വീർപ്പിച്ചു് നിൽക്കുന്ന 

ഭാര്യയെ കണ്ടു അയാളിൽ ചിരി വിടർന്നൂ .

തുടരും 

എം. പി. എസ്സ് . വീയ്യോത്ത് 

ഭാഗം :പതിമൂന്ന്‌ 
അവളുടെ പരിഭവം മാറ്റിക്കഴിയുമ്പോളേക്കും അവൾ ഉറക്കം പിടിച്ചു . അങ്ങനെ ആ രാത്രിയും അവസാനിച്ചു .പോലീസുകാരന്റെ ജീവിതം ഒരു കേസ് ഡയറിപോലെ ആണ് എന്ന് ആരോ പറഞ്ഞത് ഇപ്പോൾ ഞാൻ ശരിക്കും ഓർക്കുന്നൂ . ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു തരത്തിൽ പറഞ്ഞാൽ നമ്മൾ കുട്ടിക്കാലത്ത് കൊണ്ട് നടന്ന പാവയുടെ അവസ്ഥ പോലെയായിരിക്കും . അതായത് പാവയെ ഒരുകുഞ്ഞും ഉറക്കത്തിൽ പോലും നെഞ്ചോടു കൂട്ടിപ്പിടിക്കും അതുപോലെ ഒരു പോലീസുകാരനും തന്റെ കേസ് ഡയറി എന്നും ഊണിലും ഉറക്കത്തിലും കൂടെ കൊണ്ട് നടക്കുന്നൂ . പലപ്പോഴും അവർ ചിരിക്കാൻ പോയിട്ട് കരയാൻ പോലും മറന്നു പോവുന്നൂ . എല്ലാകാര്യങ്ങളും ട്രെയിനിങ് കാലത്തെ ഗൗരവഭാവത്തിൽ എടുത്ത് മാത്രമേ ശീലവും ഉള്ളൂ .


അടുത്ത ദിവസം കാലത്ത് തന്നെ എഴുന്നേറ്റ് സാധാരണപോലെ മോർണിംഗ് വാക്കിങ്ങിന് ഇറങ്ങിയ അദ്ദേഹം എത്തിച്ചേർന്നത്  അമേരിക്കയിലുള്ള തന്റെ സുഹൃത്ത് തോമസ്സിന്റെ കൊട്ടാരസദൃശമായ വീട്ടിലേക്കാണ് . അദ്ദേഹം അവിടത്തെ ഗേറ്റും കടന്ന് വില്ല യോട് ചേർന്ന ഹെൽത്ത് ക്ലബ്ബിനരികിലെ പൂന്തോട്ടത്തിലുള്ള ആടുന്ന കസേരയിൽ ഇരുന്നു ഗേറ്റിൽനിന്നും കിട്ടിയ പത്രം മറിച്ചു കൊണ്ട് ഇരുന്നു. അതുകഴിഞ്ഞു ഒത്തിരികഴിഞ്ഞാണ് ഗേറ്റിനുമുന്നിൽ ഒരു ഓട്ടോറിക്ഷ വന്നു നിന്നത് അദ്ദേഹം ശ്രദ്ധിച്ചത് . ചെടികളുടെ ഇടയിലൂടെ ഗേറ്റ് തുറന്ന് ആശ്ചര്യത്തോടെ നടന്നു വരുന്ന ആളുകളെ അദ്ദേഹം ഒന്നുകൂടി നോക്കി  ഉറപ്പുവരുത്തിയശേഷം  നേരെ ഹെൽത്ത് ക്ലബ്ബിനകത്തേക്ക് നടന്നു കയറി.



മനോജ് അവരുമായി വീട്ടിന്റെ മുന്നിൽ വന്ന്  കോളിംഗ് ബെൽ അടിച്ചപ്പോൾ ജാലകപ്പാളി നീക്കി കൈവീശി  ജെയിംസ് അവരെ അരികിലേക്ക് വിളിച്ചു .  അങ്ങനെ അവരെയും കൊണ്ട് അകത്തേക്ക് നടന്നു കയറിയപ്പോൾ ആ പയ്യന്മാരിൽ ഒരു  ഭയം പടർന്നിരുന്നത് മനോജ് ശ്രദ്ധിച്ചു .അകത്തെ കസേരയിൽ ഇരുന്ന് ചായമോന്തിക്കൊണ്ടിരുന്ന ജെയിംസ് മനോജിനെ നോക്കി 



" മനോജേ ചായ എടുത്തോ  കേട്ടോ " 



പിന്നെ പയ്യന്മാര്ക്ക് നേരെ തിരിഞ്ഞു 



" കുട്ടികളെ... ഞാൻ ഒരു കാര്യം അറിയാൻ വേണ്ടി വിളിപ്പിച്ചതാ കേട്ടോ. ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കാൻ വേണ്ടിയല്ല മറിച്ചു നിങ്ങളുടെ സഹായം ഉണ്ടെങ്കിലേ മത്തായിച്ചനെ കുത്തിയ ആളെ കണ്ടുപിടിക്കാൻ കഴിയൂ . ങാ .. കേസ് അവിടെ കിടക്കട്ടെ പിന്നെ നിങ്ങളെ ഒന്ന് പരിചയപ്പെടുത്തിയാട്ടെ ." 



തല തിരിച്ചു മനോജിനെ നോക്കി 



" പിന്നെ മനോജേ ഇവർക്കും ചായ എടുത്തോ കേട്ടോ "



എന്ന് പറഞ്ഞപ്പോൾ  ആ പയ്യന്മാരുടെ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നത് അദ്ദേഹം ശ്രദ്ധിച്ചു . അങ്ങനെ അവർ ഓരോരുത്തരായി സ്വയം പരിചയപ്പെടുത്താൻ തുടങ്ങി . ആദ്യം മത്തായിച്ചന്റെ സഹായി 



" സാർ എന്റെ പേര് അരവിന്ദൻ , വീട് വടക്കാഞ്ചേരി .മത്തായിച്ചന്റെ സുഹൃത്ത് നാരായണൻ മൂസ്സിന്റെ മകനാണ് . ഞാൻ അദ്ദേഹത്തിനൊപ്പം കൂടിയിട്ട് ഇന്നേക്ക് ഒരു വർഷവും രണ്ടു മാസവും തികഞ്ഞു " 



എന്ന് പറഞ്ഞു കഴിയുമ്പോളേക്കും അടുത്ത ആൾ തയ്യാറായി 



" സാർ എന്റെ പേര് സൈമൺ ലൂക്കോസ്  ആ ഹോട്ടലിലെ റൂം ബോയ് ആണ് . ഞാൻ ആ ഹോട്ടലിൽ   ജോലിചെയ്യാൻ തുടങ്ങിയിട്ട് ഇന്നേക്ക് രണ്ടു വർഷക്കാലമായി . "



എന്ന് പറഞ്ഞു അവസാനിപ്പിച്ചപ്പോൾ അവരുടെ കണ്ണുകളിൽ തെളിഞ്ഞു നിന്ന സംശയം അദ്ദേഹം ശ്രദ്ധിച്ചു  . അദ്ദേഹം സീറ്റിൽനിന്നും എഴുന്നേറ്റ് അവരുടെ അരികിലേക്ക് നടന്നുകൊണ്ടു 



" മത്തായിച്ചൻ ആള് എങ്ങനെ ? അദ്ദേഹത്തിന് ഇവിടെ പരസ്ത്രീബന്ധങ്ങൾ വല്ലതും ഉണ്ടോ ? " 

എന്നീ ചോദ്യങ്ങൾ ചോദിച്ചപ്പോൾ അതിനു  നേരെ അവർ കുറച്ചു സമയം തമ്മിൽ തമ്മിൽ നോക്കി നിന്നൂ . പിന്നെ സൈമൺ ആണ് ആദ്യം 


" സാർ മത്തായിച്ചൻ ആള് ഒരു പൊങ്ങച്ചക്കാരനാണ്.  അദ്ദേഹം  വരുമ്പോഴൊക്കെ ചില സ്ത്രീകളുമായി ഹോട്ടലിൽ മുറിയെടുക്കാറുണ്ട് . പിന്നെ പുലരും വരെ ആ മുറിയിലെ വിളക്കുകൾ കത്തി തന്നെ കിടക്കും . അദ്ദേഹത്തിനൊപ്പം ആ സ്ത്രീകളെ അവിടെ കൊണ്ട് കൊടുക്കുന്ന ഒരാൾ കൂടെ കാണും. പക്ഷെ അയാളുടെ പേര് എനിക്ക്  ഓർമ്മവരുന്നില്ല ."



 എന്ന് പറഞ്ഞു നിറുത്തിയപ്പോൾ അരവിന്ദനാണ് പറഞ്ഞത് 



" സദാശിവൻ എന്നാണ് അയാളുടെ പേര് . മത്തായിച്ചന് കുത്തേറ്റ ദിവസം ആ മുറിയിൽ വച്ച് എന്തിനെയോ പേരിൽ അയാളും മത്തായിച്ചനും തമ്മിൽ എന്തോ വാക്ക് തർക്കം നടന്നിരുന്നൂ. പിന്നെ കുറേനേരത്തേക്കു ആ മുറിയിൽ നിന്നും ശബ്ദം ഒന്നും തന്നെ കേട്ടില്ല എന്ന് ആരോ പറയുന്നത് കേട്ടിരുന്നൂ ."



എന്ന് പറഞ്ഞു അവസാനിപ്പിച്ചപ്പോൾ അദ്ദേഹം മനോജിനെ തല ചെരിച്ചൊന്ന് നോക്കി. ആ നോട്ടത്തിന്റെ അർഥം മനസ്സിലാക്കിയ അയാൾ അവർ തുടർന്ന് പറഞ്ഞ കാര്യങ്ങൾ ഓരോന്നും സസൂക്ഷം ശ്രദ്ധിച്ചു കൊണ്ട് ഒരു കസേരയിൽ ഇരുന്നു . അതിനിടയിലെപ്പോഴോ അരവിന്ദൻ പറഞ്ഞ  ചില വാചകങ്ങൾ ഇപ്രകാരമായിരുന്നു .


"ഒരിക്കൽ  വെള്ള ജുബ്ബധാരിയായ ഒരാൾ അദ്ദേഹത്തിനൊപ്പം കടയിൽ വന്നിരുന്നു. ആ മനുഷ്യന്റെ വാ തുറന്നപ്പോൾ അതിലെ പല്ലുകളിൽ ഒന്ന് സ്വർണ്ണത്തിന്റെ തിളക്കം ഉണ്ടായിരുന്നു. . അവരുടെ അന്നത്തെ സംസാരത്തിനിടയിൽ പല തവണ ഉലഹന്നാൻ എന്ന ഒരാളുടെ പേര് പറഞ്ഞു കേട്ടു .  ഞാൻ പിന്നീട് ഈ ഉലഹന്നാനേക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹത്തിൽ ഉയർന്ന് കേട്ട ആ പേരു കാരൻ കോട്ടയത്തേ ഒരു കുട്ടി നേതാവാണ്. "
  ഇത്രയും അറിഞ്ഞതിൽ നിന്നും ഇതിൽ അയാളുടെ ഭാഗം എന്താണ് എന്ന ചോദ്യം ജെയിംസിൽ ഉയർന്ന വന്നു. അറിഞ്ഞ കാര്യങ്ങളിൽ പലതും അവരുടെ പ്രതീക്ഷകളേ  പലപ്പോഴും അസ്ഥാനത്തിലാക്കാൻ പോവുന്ന തരത്തിൽ ഉള്ളവയായിരുന്നൂ .കഥ വറീത് മാപ്പിളയുടെ അവസ്ഥയിൽ നിന്ന് തുടങ്ങി ഉലഹന്നാനിൽ ഉടക്കി നിന്നപ്പോൾ തൃശൂരും കോട്ടയവും കടന്ന് എവിടെയൊക്കെ കൂടി കടന്ന് പോവുമെന്നറിയാതെ അവർ ഇരുട്ടിൽ തിരയുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു.
തുടരും


എം. പി. എസ്സ് . വീയ്യോത്ത് 

ഭാഗം :പതിനാല് 


അങ്ങനെയിരിക്കെയാണ് അരവിന്ദന്റെ കയ്യിലെ മൊബൈൽ ശബ്ദിച്ചത് . അയാൾ പോക്കറ്റിൽ നിന്നും ഫോണെടുത്ത് ജെയിംസിനെ നോക്കി . അയാൾ മൊബൈലിന്റെ ലൗഡ്‌സ്‌പീക്കർ ഓൺ ചെയ്ത്  സംസാരിക്കാൻ അവനോടു ആവശ്യപ്പെട്ടു . അങ്ങനെ അവൻ അതനുസരിച്ചു .



ശബ്ദം : ഹലോ ... അരവിന്ദനല്ലേ ?



അരവിന്ദൻ : അതെ ... അരവിന്ദൻ ആണ് സംസാരിക്കുന്നത്. നിങ്ങൾ ആരാ ?



ശബ്ദം : ഞാൻ ഉലഹന്നാൻ , മത്തായിച്ചൻ ഇവിടെയില്ലേ 



അരവിന്ദൻ : അത് ...



അവന്റെ സംസാരം ജെയിംസ് തടസപ്പെടുത്തികൊണ്ടു ഉലഹന്നാനേ  ഇങ്ങോട്ടേക്ക് കൂട്ടി കൊണ്ടുവരാൻ  മനോജിനെ ഏൽപ്പിച്ചു. ശേഷം അരവിന്ദനെനോക്കി ഉലഹന്നാനോട് അയാളെകൂട്ടി കൊണ്ടുവരാൻ ഒരാളെ അയച്ചിട്ടുണ്ട് . അദ്ദേഹത്തോടൊപ്പം താൻ ഉള്ള സ്ഥലത്തേക്ക് വരാൻ പറയാൻ ശട്ടം കെട്ടിയപ്പോൾ അവൻ അതനുസരിച്ചു . 



അധികം താമസിയാതെ തന്നെ മനോജ് അയാളെയും കൊണ്ട് അങ്ങോട്ട് വന്നു കയറി . എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഉലഹന്നാന്റെ മുഖത്ത് നിഴലിച്ച പരിഭ്രമം ജെയിംസ് ശരിക്കും ശ്രദ്ധിച്ചു . അങ്ങനെ യിരിക്കെ  അയാൾ അവനെ നോക്കി 



ജെയിംസ് : ഉലഹന്നാൻ  എന്നല്ലേ പേര് 



ഉലഹന്നാൻ : അതെ സാർ 



ജെയിംസ് : ഉലഹന്നാന്  മത്തായിച്ചനെ എങ്ങനെ അറിയാം ?



ഉലഹന്നാൻ :അത് .... ( എന്ന് പറഞ്ഞു നിറുത്തിയപ്പോൾ  ആ മുഖത്തെ ഒരു തരം പേടി ജെയിംസ് ശ്രദ്ധിച്ചു )



ജെയിംസ് : എന്താ പറയാൻ വിഷമം, ഓക്കേ പിന്നെ ഒരു കാര്യം മത്തായിച്ചനെ ആരോ കുത്തി ആ കേസിന്റെ അന്വേഷണം ചെന്ന് നിൽക്കുന്നത് തൃശൂർ നഗരപരിധിയിൽ രണ്ടു നാൾ മുമ്പ് കൊലചെയ്യപ്പെട്ട അംബികാ അമ്മാൾ എന്നവരിലും അവരുമായി ബന്ധമുള്ള ആളുകളിലും ആണ് . 

എന്ന് പറഞ്ഞു നിറുത്തിയപ്പോൾ ഉലഹന്നാന്റെ മുഖത്തെ ഭയം ഒത്തിരികൂടി വർദ്ധിച്ചു .ഒടുവിൽ അയാൾ താനെ സംസാരം തുടർന്നു 


ഉലഹന്നാൻ : അത് സാർ ... ഞങ്ങളുടെ അപ്പച്ചന്റെ സുഹൃത്താണ് മത്തായിച്ചൻ  



ജെയിംസ് : അതിനു മത്തായിച്ചന്റെ കുടുംബം കണ്ണൂർ മട്ടന്നൂർ ആണല്ലോ ? നിങ്ങൾ  അവിടെ നിന്നാണോ വരുന്നത് 



ഉലഹന്നാൻ : അല്ല സാർ ഞങ്ങൾ കോട്ടയത്തുകാരാ , അത് മറ്റുകാര്യങ്ങൾ ഒന്നും എനിക്കറിയില്ല .

ഞാനും ചേച്ചിയും അമ്മച്ചിയും ആയി ഒത്തിരിക്കാലമായി ഞങ്ങൾ അവിടെ കഴിഞ്ഞു വരുന്നൂ. 


അത് കേട്ട് ജെയിംസും കൂട്ടരും അല്പനേരത്തേക്ക് തമ്മിൽ തമ്മിൽ നോക്കികൊണ്ടു ചോദിച്ചു . 



ജെയിംസ്:  ഇപ്പോഴെന്താ ഇങ്ങോട്ട് വന്നേ? പ്രത്യേകിച്ച്  എന്തെങ്കിലും വിശേഷം 



ഉലഹന്നാൻ : ഇല്ല സാർ അപ്പന് തരാനുള്ള പണവുമായി വരാം എന്ന പറഞ്ഞ  ദിവസമായിട്ടും കാണാതായപ്പോൾ അമ്മച്ചി എന്നെ പറഞ്ഞു വിട്ടതാ  



അപ്പോൾ ജെയിംസ് അയാളുടെ ചുമലിൽ കൈവച്ചു കൂട്ടി അല്പദൂരം നടന്നുകൊണ്ടു ചോദിച്ചു . 



ജെയിംസ് " തൃശൂരുള്ള വറീത് മാപ്പിളയെയോ കൊലചെയ്യപ്പെട്ട അംബിക അമ്മാളിനെയോ കുറിച്ച് നിങ്ങള്ക്ക് എന്തെങ്കിലും വിവരം അറിയാമോ ?" 



ഉലഹന്നാൻ : അപ്പൻ മരിക്കുന്നതിന്റെ തലേന്ന് തടിച്ചു ഉയരമുള്ള ഒരു മധ്യവയസ്‌ക വീട്ടിൽ കയറിവന്ന്  എന്തൊക്കയോ പറഞ്ഞു വലിയ വായിൽ നിലവിളിച്ചത് ഓർക്കുന്നൂ . അന്ന് എന്നോട് അപ്പൻ പറഞ്ഞ പേരും ഒരു അംബിക എന്നായിരുന്നൂ . അവരുടെ വാക്കുകളിൽ ഏതോ ഒരു പെൺകുട്ടിയുടെ പേര് അവർ പറഞ്ഞിരുന്നൂ . ( അൽപ സമയത്തെ നിശ്ശബ്ദതയ്ക്ക്  ശേഷം ) അതെ ഒരു മാളവിക എന്നായിരുന്നൂ ആ പെൺകുട്ടിയുടെ പേര് . കൂടുതൽ ഒന്നും എനിക്കറിയില്ല 



ജെയിംസ് : ഓക്കേ ... ( നേരെ മനോജിന് നേരെ തിരിഞ്ഞു ) മനോജേ സ്റ്റേഷനിൽ ഒരു മാസം മുൻപ് കിട്ടിയ മേൻ മിസ്സിംഗ് കേസിൽ പറഞ്ഞ കുട്ടിയുടെ പേര് ഒന്ന് നോക്കണം 



എന്ന് പറഞ്ഞപ്പോൾ ഉലഹന്നാന്റെ മുഖത്തു കണ്ട പരിഭ്രമം കണ്ടാണ് ജെയിംസ് അയാളുടെ നേരെ തിരിഞ്ഞത് 



ജെയിംസ് : ആ കുട്ടിയെ ഇയാൾക്ക് അറിയാമോ 



ഉലഹന്നാൻ : ഒരു മാളവികയെ എനിക്കറിയാം അവളുടെ വീട് കോഴിക്കോട് ആണ് അവൾ കുറച്ചു നാളുകൾക്കു മുമ്പ് എന്റെ ഒരു സുഹൃത്തിന്റെ കൂടെ ഒളിച്ചോടിയിരുന്നൂ . 



ജെയിംസ് : അപ്പോൾ ഈ മാളവികയെ നീ നേരിട്ട് കണ്ടിട്ടില്ല അല്ലെ 



എന്ന ചോദ്യത്തിന് മുമ്പിൽ അവൻ കിടന്നു വിയർക്കുന്നത് ജെയിംസ് ശ്രദ്ധിച്ചു . ഒടുക്കം അരവിന്ദനെയും ലൂക്കോസിനെയും പറഞ്ഞുവിട്ട്‌ ഉലഹന്നാനെയും കൊണ്ട് സ്റ്റേഷനിലേക്ക് യാത്ര തിരിക്കാനായി സ്റ്റേഷനിൽ നിന്നും ജീപ്പ് വരുത്തിയപ്പോൾ സീറ്റിൽ ഇരുന്ന ഉലഹന്നാന്റെ മുഖത്ത് അദ്ദേഹം സൂക്ഷിച്ചു നോക്കി.  അയാൾ ഒരു കൂസലും ഇല്ലാതെ ജീപ്പിന്റെ സീറ്റിൽ കയറി ഇരുന്നൂ . അല്പസമയത്തിനുള്ളിൽ മനോജ് ഉലഹന്നാനുമായി സ്റ്റേഷനിൽ എത്തിച്ചേർന്നു. അല്പസമയത്തിനകം ജെയിംസും പോലീസ് യൂണിഫോമിൽ അവിടെ വന്നു കയറി . അങ്ങനെ അവർ ചേർന്ന് ഉലഹന്നാനേ കൂട്ടി മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി . അവിടെ വച്ച് മാന്യമായി തന്നെ ഉലഹന്നാനോട് അവർ പെരുമാറി . അങ്ങനെ അവർ ഉലഹന്നാനോട് അയാളുടെ ജീവിതത്തെക്കുറിച്ചു  ചോദിച്ചു .അങ്ങനെ  അയാൾ പറഞ്ഞു തുടങ്ങി 

  തുടരും 

എം. പി. എസ്സ് . വീയ്യോത്ത് 

ഭാഗം :പതിനഞ്ചു് 


ഉലഹന്നാൻ : സാർ ഞാനും അമ്മച്ചിയും ചേച്ചിയും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. പണ്ട് അപ്പനും  മത്തായിച്ചനും കൂടി ഒരു ബാങ്ക് നടത്തി വരികയായിരുന്നൂ. അത് നന്നായി വളർന്നൂ, അപ്പോഴാണ് ഒരു ദിവസം മത്തായിച്ചൻ അവിടനിന്നും മുങ്ങിയത് .  അയാൾ അവിടെനിന്നും പോയത് നല്ലൊരു സംഖ്യയും ആയിട്ടായിരുന്നൂ. അങ്ങനെ ആ ബാങ്ക് പൂട്ടി. ആ വിവരമറിഞ്ഞു ജനങ്ങൾ ഞങ്ങളുടെ  വീട്ടിലേക്ക് പ്രവഹിച്ചു . അതിനിടയിലായിരുന്നൂ അപ്രതീക്ഷിതമായി അപ്പൻ ഞങ്ങളെ വിട്ടു പിരിഞ്ഞത്. അങ്ങനെ കോടതിയും കേസുമായി കാലം കഴിഞ്ഞു , അതിനിടയിൽ എനിക്ക് എന്റെ പഠനം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടതായി വന്നൂ . ചേച്ചിയുടെ കല്യാണം മുടങ്ങി. അച്ഛന്റെ അകാലത്തിലുള്ള മരണം അമ്മയെ തളർത്തി . അപ്പോഴാണ് എങ്ങനെയോ വറീത് മാപ്പിള ആളെവിട്ട് മത്തായിച്ചന്റെ കയ്യിൽ പണം ഏൽപ്പിച്ചിട്ടുണ്ട് എന്നും അത് നിങ്ങള്ക്ക് ഈക്കഴിഞ്ഞ ഞായറാഴ്ച മത്തായിച്ചൻ തന്നെ കൊണ്ട് വന്നു തരും എന്നും അറിയിച്ചത് . അമ്മയുടെ മരുന്നിനും ഇപ്പോൾ താമസിക്കുന്ന വീട്ടിന്റെ വാടകയ്ക്കും മറ്റും അത് ഒരു സഹായമാകുമല്ലോ എന്ന് ചിന്തിച്ചു മത്തായിച്ചന്റെ വരവും കാത്തു ഞങ്ങൾ ഇരുന്നൂ . അപ്പോഴും എന്നോട്അ മ്മച്ചി പറഞ്ഞിരുന്നൂ   മത്തായി ചതിക്കും നിന്റെ അപ്പനെ ചതിച്ചവനല്ലേ എന്ന് . പുരോഹിതനാവാൻ പഠിക്കുന്ന എനിക്ക് ഇപ്പോൾ അയാളോട് വിദ്വേഷം ഒന്നും ഇല്ല . പക്ഷെ ആ തുക കിട്ടിയാൽ വീട്ടിലെ ഇന്നത്തെ അവസ്ഥയ്ക്ക് ഒരു പരിഹാരവും ആവും. 



ഇത്രയും പറഞ്ഞു ഉലഹന്നാൻ നിറുത്തിയപ്പോൾ . ജെയിംസ് കൗതുകത്തോടെ അയാളെ നോക്കി


 ജെയിംസ് : അപ്പോൾ നിങ്ങള്ക്ക്  അപ്പനെ ചതിച്ചവനോട് ഒരു പകയും ഇല്ല അല്ലെ . ഓക്കേ അപ്പോൾ നിങ്ങൾ പറഞ്ഞ മാളവികയെ ക്കുറിച്ചു വേറെ എന്തൊക്കെ എന്തെങ്കിലും അറിയാം


ഉലഹന്നാൻ : അവളുടെ അമ്മ ഒരാളെ സ്നേഹിച്ചു . വീട്ടുകാർ എതിർത്തപ്പോൾ അവർ ഒരു രാത്രി വീടുവിട്ടിറങ്ങി വിവാഹം കഴിച്ചു .അന്നുമുതൽ ആയാലും അവരും തമ്മിൽ ഒന്നും രണ്ടും പറഞ്ഞു വഴക്കു തുടങ്ങി . അതിനിടയിൽ കാലം കടന്നുപോയി . ആ ബന്ധത്തിൽ അവർക്കു ഒരുമകൻ ജനിച്ചു . അധികം താമസിയാതെ തന്നെ അവർ വീണ്ടും ഗർഭിണിയായി . അപ്പൻ അവരെ ഒരു പാട് സ്നേഹിക്കാൻ തുടങ്ങി എങ്കിലും അവരിൽ അതൊന്നും ഒരു മാറ്റവും ഉണ്ടാക്കിയില്ല . അങ്ങനെ ഒരു ഗർഭിണിയായ ആ സ്ത്രീ മകനെയും ഭർത്താവിനെയും ഉപേക്ഷിച്ചു ഇറങ്ങി . അന്ന് ആ മകൻ കുറെകരഞ്ഞു എന്ന് ആരോ പറഞ്ഞു അവർ അറിഞ്ഞു . അങ്ങനെ ഒരു സർക്കാർ ആശുപത്രിയിൽ വച്ച് ആ സ്ത്രീ പ്രസവിച്ചു. ഒരു പെണ്കുഞ്ഞു  അവൾക്കു അവർ മാളവിക എന്ന് പേരും നൽകി . അന്ന് ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട ഒരാളുമായി അവർ സ്നേഹത്തിലുമായി. ആ സ്നേഹം ഒടുക്കം വിവാഹത്തിലേക്ക് കടന്നൂ . അതിനിടയിൽ മാളവിക ഒരു സുന്ദരിയായി വളർന്നൂ. അവളെ അയാൾ സ്നേഹത്തോടെ താലോലിക്കുന്നത് ആ സ്ത്രീ സംശയലേശമന്യേ വീക്ഷിച്ചു. അങ്ങനെ സമ്പാദിച്ച വിശ്വാസത്തിന്റെ ബലത്തിൽ ആ മനുഷ്യമൃഗം പലവിധത്തിൽ അവളെ പീഡിപ്പിക്കാൻ തുടങ്ങി. ഒരു കുഞ്ഞെന്നുള്ള പരിഗണന പോലും നൽകാതെ പെരുമാറിയ അയാളിൽ നിന്നും രക്ഷപ്പെടാൻ ആ പാവത്തിന് കഴിഞ്ഞില്ല .അങ്ങനെ അവൾ വളർന്നു പക്വമതിയായ സ്ത്രീയായി വളർന്നു. അങ്ങനെ നന്നായി പഠിച്ചിരുന്ന അവൾ നല്ല മാർക്കോടെ പരീക്ഷപാസ്സായി . തുടര്പഠനത്തിനായി നഗരത്തിലെ കോളേജിൽ അമ്മിണി അമ്മാൾ മകളെ കൊണ്ട് ചേർത്തു . അവിടെ വച്ചാണ് അവൾ നിയാസ് എന്ന പയ്യനുമായി പ്രണയത്തിലായത്. അവൾ ഹിന്ദുവും അയാൾ മുസൽമാനും ആയതിനാൽ ആ സ്നേഹബന്ധത്തിനു അധികം ആയുസ്സ് ഇല്ലായിരുന്നൂ . ഞങ്ങൾ കൂട്ടുകാർ നടത്തിക്കൊടുത്ത വിവാഹം കഴിഞ്ഞു രണ്ടു മൂന്നു ദിവസത്തിനകം സമുദായത്തിലെ ചില മതഭ്രാന്തരുടെ ഭ്രാന്തിൽ അവസാനിച്ചപ്പോൾ ഞങ്ങൾക്ക് അവസാനിച്ചത് മാളവികയുടെ ജീവിതമായിരുന്നൂ . ആ മതവെറിപൂണ്ട ചെന്നായ്ക്കൾ ഞങ്ങളുടെ നിയാസിനെ വെട്ടിക്കൊന്നപ്പോൾ മാധ്യമങ്ങൾക്കു പോലും അതൊരു വാർത്തയല്ലാതായി. അതിനിടയ്ക്കാണ് മാളവികയെ കാണാതായത് . അവളെ തിരഞ്ഞു കോട്ടയത്തെ പോലീസ് സ്റ്റേഷനിൽ അപ്പൻ മരിക്കുന്നതിന് മുമ്പ് ഒരു പരാതി  എഴുതി നൽകിയിട്ടുണ്ട്  സാർ . പക്ഷെ പല കേസ്സുപോലെ ഇതുമാകുമോ എന്ന് ഒരു ഭയം ഇപ്പോഴുണ്ട് 



എന്ന് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞത് ജെയിംസ് ശ്രദ്ധിച്ചു . ഉലഹന്നാൻ പറഞ്ഞു അവസാനിപ്പിച്ച വാചകങ്ങളിലൂടെ വീണ്ടും വീണ്ടും സഞ്ചാരിച്ചപ്പോൾ  പണ്ട് ലോനപ്പേട്ടൻ പറഞ്ഞ മണികണ്ഠന്റെ ജീവിതകഥയുമായി ഇതിനു ഒത്തിരി സാമ്യതഉള്ളതായി അയാൾക്ക് തോന്നി . പക്ഷെ ഇതിൽ മത്തായിച്ചന്റെയും വറീത് മാപ്പിളയുടെയും വേഷത്തിലെ അവ്യക്തത  അയാളെ ശരിക്കും കുഴക്കി .



തുടരും 


എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :പതിനാറ് 
ഒടുക്കം എന്തോ ആലോചിച്ച് ഉറപ്പിച്ചപോലെ ജെയിംസ്‌ മേശപ്പുറത്ത് കിടന്ന തന്റെ മൊബൈലില്‍ ആരെയോ വിളിക്കാന്‍ തുടങ്ങി. അങ്ങേ തലക്കല്‍ ഡയല്‍ ടോണ്‍ കേള്‍ക്കാന്‍ തുടങ്ങിയപ്പോഴേക്കും അയാള്‍ സ്റ്റേഷന് വെളിയിലേക്ക് നടന്നു നീങ്ങി. അങ്ങേത്തലക്കല്‍ ഹല്ലോ എന്ന ശബ്ദം കേട്ടപ്പോഴേ ജെയിംസ്‌ സംഭാഷണത്തിലേക്ക് തിരിഞ്ഞു.

ശബ്ദം : ഹല്ലോ ആരാ

ജെയിംസ്‌ : ഈനാശുവേട്ടാ ഞാനാ ജെയിംസ്‌  ഗുരുവായൂര്‍ , വറീത് മാപ്പിളയ്ക്ക്  ഇപ്പോള്‍  എങ്ങനെയുണ്ട്

ഈനാശു : സുഖം തന്നെ, പക്ഷെ ആ സംഭവം അയാളെ മാനസ്സികമായി തളര്‍ത്തിയ മട്ടാണ് . എപ്പോഴും ആ മുഖത്ത് ഒരു വിഷാദം തളംകെട്ടി നില്‍ക്കുന്നു. ഇന്ന് ആ മുഖത്തെ ചിരിയും ദേഷ്യവും എല്ലാം അസ്തമിച്ച മട്ടാണ് . എനിക്ക് ഈ കാഴ്ച്ച കണ്ട് നില്ക്കാന്‍ ആവുന്നില്ല കുട്ടി. ബോധം വന്നപ്പോള്‍ എന്നോട് അംബിക യെവിടെ എന്ന് ചോദിച്ചു. ഞാന്‍ എന്താ അയാളോട് പറയുക . കാര്യങ്ങള്‍ അറിഞ്ഞാല്‍ ആ പാവം തകര്‍ന്നുപോവും. ശരിക്കും എരിതീയില്‍ കിടന്നു നീറുന്ന ഒരു ജീവന്റെ അവസ്ഥയാണ് എന്റേത്. മറക്കാന്‍ ശ്രമിക്കുന്നതോരോന്നു കൊമ്പും കുലുക്കി വന്നാല്‍ വഴിമാറാന്‍ ആവാത്ത ഒരു അവസ്ഥ.

ജെയിംസ്‌ : ആ ഈനാശുവേട്ടാ ഞാന്‍ അങ്ങോട്ട്‌ വരുന്നൂ . എനിക്ക് ഈനശുവേട്ടനോട് ഒരു കൂട്ടം പറയാനുണ്ട് . ഫോണിലൂടെ വേണ്ട . നാളെ കാലത്ത് ഞാന്‍ അവിടെ എത്തും. മറ്റു പരിപാടികള്‍ ഏറ്റെടുക്കരുത് . ഞാന്‍ പറഞ്ഞോളാം ലോനപ്പെട്ടനോട്. അപ്പോള്‍ നാളെ കാണാം ബൈ

എന്ന് പറഞ്ഞു സംഭാഷണം അവസാനിപ്പിച്ചെങ്കിലും മനസ്സില്‍ ഈനാശുവേട്ടന്റെ മനസ്സിന്‍റെ അടിത്തട്ടിലെ ആ രഹസ്യ അറ തുറക്കാനുള്ള താക്കോല്‍ തിരയുന്നതിന്റെ തിരക്കിലായിരുന്നൂ അദ്ദേഹം . അപ്പോഴെന്തോ ഓര്‍ത്ത്  അദ്ദേഹം  വേഗം തന്നെ  സ്റ്റേഷന്  അകത്തേക്ക് നടന്നു കയറി . അയാള്‍ നേരെ ഫോണെടുത്ത്  മേശപ്പുറത്തെ ടെലിഫോണ്‍ നമ്പരുകളില്‍ നിന്നും ഒരു നമ്പര്‍ വിരലുകൊണ്ട് തിരഞ്ഞു കണ്ടെത്തി അതിലേക്കു വിളിക്കാന്‍ തുടങ്ങി .

ജെയിംസ്‌: ഹല്ലോ കോട്ടയം സ്റ്റേഷന്‍ അല്ലേ

ശബ്ദം : അതെ സാര്‍ , ആരാണ് സംസാരിക്കുന്നത്

ജെയിംസ്‌ : ഞാന്‍ ഗുരുവായൂര്‍ ഡി വൈ എസ്സ് പി ജെയിംസ്‌ ആണ്. എനിക്ക് ഒരു വിവരം അറിയാനാണ് , കുര്യന്‍ സാര്‍ ഉണ്ടോ  അവിടെ

ശബ്ദം: സാര്‍  ഡി വൈ എസ്സ് പി സാര്‍ ഇവിടെയുണ്ട് . ഞാന്‍ അദേഹത്തിന് ട്രാന്‍സ്ഫര്‍ ചെയ്യാം

ജെയിംസ്‌ : ഓക്കേ

ശബ്ദം : ഹലോ ജെയിംസ്‌ ആണോടാ , ഒരു വിവരവും ഇല്ലല്ലോ എവിടാ

ജെയിംസ്‌ : ഗുഡ് മോര്‍ണിംഗ് സാര്‍ , ഞാന്‍ ഗുരുവായൂര്‍ സ്റ്റെഷനിലാ , എനിക്ക് സാറിന്റെ ഒരു സഹായം വേണം . (ഫോണ്‍ മൌത്ത് കൈപത്തികൊണ്ട് മൂടി പിടിച്ചു തലതിരിച്ചു ഉലഹന്നാന്‍ ഒഴികെ എല്ലാവരെയും കുറച്ചു ദൂരേക്ക്‌ പോവാന്‍ പറഞ്ഞു ശേഷം സംഭാഷണം തുടര്‍ന്നൂ)

കുര്യന്‍ : എന്താടോ  ജെയിംസ്‌ .. എന്താ കാര്യം .

ജെയിംസ്‌ : സാര്‍ ഞാന്‍ ഒരു മാന്‍ മിസ്സിംഗ്‌ പരാതിയെക്കുറിച്ച് അറിയാനാ വിളിച്ചേ . ആര് മാസം മുമ്പ് കാണാതായ മാളവിക എന്ന പെണ്‍കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയിട്ടുണ്ടോ സാര്‍ . ഒരു കേസുമായി ബന്ധപ്പെട്ടാണ് ഞാന്‍ വിളിക്കുന്നത്. കാര്യങ്ങള്‍ വിശദമായി പിന്നെ അറിയിക്കാം.

കുര്യന്‍ സാര്‍ ആരോടോ ഫയല്‍ നമ്പര്‍ എടുക്കാന്‍ പറഞ്ഞു വിട്ട്  ജെയിംസിനോട്

കുര്യന്‍ : എടൊ ജെയിംസ്‌ ഞാന്‍ ഇപ്പോള്‍ തിരിച്ചു വിളിക്കാം.

എന്ന് പറഞ്ഞു ഫോണ്‍ വച്ചു. ജെയിംസ്‌ ഫോണിനരികില്‍നിന്നും മാറാതെ അന്നത്തെ ജോലികളില്‍ മുഴുകി. തന്റെ മുന്നില്‍ നില്‍ക്കുന്ന ഉലഹന്നനോട് ഇരിക്കാന്‍ പറയാന്‍ അയാള്‍ മറന്നില്ല.
സമയം കടന്നുപോയിക്കൊണ്ടിരുന്നൂ  . ഫോണ്‍ സംഭാഷണം  അവസാനിപ്പിച്ച്‌ വിവരം അറിയാതെ ഇരുന്ന് അദ്ദേഹത്തിന്റെ ക്ഷമ നശിച്ചുകൊണ്ടിരുന്നൂ . അപ്പോഴേക്കും  കിടന്ന് ഫോണ്‍ ചിലക്കാന്‍ തുടങ്ങി . ജെയിംസ്‌ ഫോണ്‍ എടുത്ത് തന്റെ ചെവിയോടു ചേര്‍ത്തു വച്ചു

ജെയിംസ്‌ : ഹല്ലോ

ശബ്ദം : ഞാനാ കുര്യനാ . എന്തിനാടോ ആ കേസിന്റെ പിന്നാലെ പോവുന്നെ . ഞാന്‍ ആ കുട്ടിയുടെ കേസ് അന്വേഷിച്ചു നടന്നപ്പോള്‍ മുതല്‍ ദുരന്തങ്ങള്‍ എന്റെ കൂടെ ഉണ്ടായിരുന്നൂ , നീ പരാതിതന്നയാള്‍ എങ്ങനെയാ മരിച്ചത് എന്ന് ചോദിച്ചേ . എല്ലാവര്ക്കും അറിയുന്നത് അയാള്‍ കുറേക്കാലം തളര്‍ന്നു കിടന്നു. അങ്ങനെയൊരിക്കല്‍ മരിച്ചു എന്ന് മാത്രമാണ്. ശരിക്കും അയാളുടെ ബാങ്ക് പൊളിഞ്ഞതും എല്ലാം അതിന്റെ പ്രത്യാഘാതങ്ങള്‍ ആണ്.

എന്നറിഞ്ഞപ്പോള്‍ ജെയിംസ്‌ ഫോണ്‍ മാറ്റിപ്പിടിച്ച ശേഷം  ഉലഹന്നനെ നോക്കി ചോദിച്ചു   

ഉലഹാന്നനെ, നിങ്ങളുടെ അപ്പച്ചന്‍ എങ്ങനെയാ മരിച്ചത്

അത് കേട്ട് അയാള്‍ ഒന്ന് ഞെട്ടിയത് അദ്ദേഹം ശ്രദ്ധിച്ചു.  ശേഷം കുര്യച്ചനുമായുള്ള സംഭാഷണം തുടര്‍ന്നൂ

ജെയിംസ്‌ : സാര്‍ ശരിക്കും എങ്ങനെയാ  അത് സംഭവിച്ചത് . ഇയാള്‍ ഒന്നും വിട്ട് പറയുന്നില്ല .
കുര്യന്‍: അയാള്‍ക്ക് അറിയുന്നതേ പറയൂ

ജെയിംസ്‌ : ങേ

കുര്യന്‍ : ജെയിംസ്‌ ഇതിനു പിന്നില്‍ ഒരു വലിയ കളികള്‍ അരങ്ങേറിയിട്ടുണ്ട് . അതിലൊന്നാണ് ആ നിയാസ് എന്നാ പാവം പയ്യന്റെ കൊലയും ആ പെണ്‍കുട്ടിയുടെ മിസ്സിങ്ങും

ജെയിംസ്‌ : മനസ്സിലായില്ല , ഒന്ന് തെളിച്ചു പറയൂ  സാര്‍

കുര്യന്‍: അതായത് ഈ സംഭവങ്ങളെ ക്കുറിച്ച് ശരിക്കും അറിയണമെങ്കില്‍ ഒന്നുകില്‍ വറീത് മാപ്പിള അല്ലെങ്കില്‍ മത്തായിച്ചന്‍ വാ തുറക്കണം .

ജെയിംസ്‌ : ഈ സംഭവങ്ങളും ഇവരുമായുള്ള ബന്ധം ?

കുര്യന്‍ : നാളെ നിനക്ക് വേറെ പരിപാടിയൊന്നും ഇല്ല എങ്കില്‍  കോട്ടയത്തേക്ക് വരൂ . കുറെനാള്‍ ആയില്ലേ കണ്ടിട്ട്. അല്ലെങ്കില്‍ ഞായറാഴ്ച്ച ഞാന്‍ അങ്ങോട്ട്‌ വരാം . അതാ നല്ലത്

ജെയിംസ്‌ : ഓക്കേ സാര്‍ , അങ്ങനെയാണെങ്കില്‍ ഇവിടെ എന്റെ സുഹൃത്തിന്റെ വീട് ഉണ്ട്  നമുക്ക് അവിടെ തങ്ങാം . വരുമ്പോള്‍ ആ മാളവിക മിസ്സിംഗ്‌ കേസ്സിന്റെ ഫയല്‍ കോപ്പി കൊണ്ട് വന്നാല്‍ നന്നായിരിക്കും .

കുര്യന്‍ : കോപ്പിയാക്കണ്ട ഒര്‍ജിനല്‍ തന്നെ കൊണ്ട് തരാം. ഇവിടെ വയ്ക്കുന്നതിനേക്കാള്‍ സേഫ് നിന്റെ കയ്യിലാ

ജെയിംസ്‌ : ഓക്കേ സാര്‍ . എനിക്ക് വേണ്ട സമയങ്ങളില്‍ താങ്കളുടെ സഹായവും വേണ്ടിവരും.

കുര്യന്‍ : അതിനെന്താ ? എന്ത് ചെയ്യുമ്പോഴും എന്നോട് ചോദിച്ചു ചെയ്‌താല്‍ മതി . ഒരാളെപ്പോലും വിശ്വസിക്കാന്‍ കൊള്ളില്ല അതാ . എനിക്ക് നിന്നെ നല്ല വിശ്വാസം ആണ്

ജെയിംസ്‌ : ഓക്കേ സാര്‍ , അപ്പോള്‍ ഞായറാഴ്ച കാണാം , ബൈ

കുര്യന്‍ : ഓക്കേ, മൈ ബോയ്‌
തുടരും



എം. പി. എസ്സ് . വീയ്യോത്ത് 

ഭാഗം :പതിനേഴ് 
എന്ന് പറഞ്ഞു സംഭാഷണം അവസാനിപ്പിക്കുമ്പോൾ ജയിംസിന്റെ മനസ്സിൽ ഒത്തിരി സംശയങ്ങൾ ഉത്തരം തേടി അലയുന്നുണ്ടായിരുന്നൂ . അയാൾ ഫോൺ തിരിച്ചു മേശപ്പുറത്ത് വച്ച് മനോജിനെനോക്കി 


"മനോജേ അവരെ പറഞ്ഞു വിട്ടേക്ക് . കഥ മാറി.... " 



എന്ന പറഞ്ഞുകൊണ്ട് ഉലഹന്നാനെയും കൂട്ടി അവിടെനിന്നും ഇറങ്ങി. അങ്ങനെ ജീപ്പിൽ അവർ എങ്ങോട്ടോ യാത്രതിരിച്ചു. വഴിയിലുടനീളം അവരിൽ ഒരു നിശബ്ദത അലയടിച്ചിരുന്നൂ . അങ്ങനെയിരിക്കെ ആണ് ഉലഹന്നാൻ ചുമച്ചുകൊണ്ട് സംസാരം ആരംഭിച്ചത്. 



ഉലഹന്നാൻ : ശരിയാണ് സാർ മത്തായിച്ചൻ കാരണമല്ല ബാങ്ക് പൂട്ടിയതും  ഞങ്ങൾ കടം കയറി ഇപ്പോഴത്തെ നിലയിൽ എത്തിച്ചേർന്നതും. എല്ലാത്തിനും കാരണം അപ്പൻ പോലീസ് സ്റ്റേഷനിൽ നൽകിയ കാണാതായ മാളവികയെ കണ്ടുകിട്ടാനായി അംബിക അമ്മാൾ എന്ന സ്ത്രീ പറഞ്ഞു കൊടുപ്പിച്ചു  പരാതിയും അതിനോടൊപ്പം ഞങ്ങൾ കൂട്ടുകാർ കൂടി നിയാസിന്റെ മരണത്തിലെ സംശയം ചൂണ്ടിക്കാട്ടി  പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയും ഒരു കാരണമാണ്. ഇതിനു പിന്നിൽ ആരൊക്കെയാണ് എന്നോ ആരെ ഇന്ന്സംശയിക്കണം എന്നോ ആരെ വിശ്വസിക്കണം എന്നോ ഒന്നും ഇപ്പോൾ ഞങ്ങൾക്ക് സത്യമായും അറിയില്ല. എന്റെ അമ്മച്ചി കിടപ്പിലായത് പോലും അപ്പൻ മരിക്കുന്നതിനും അല്ല കൊല്ലപ്പെടുന്നതിനും ഒത്തിരിമുമ്പാണ് . 



ജെയിംസ് അത് കേട്ട് ഒന്ന് ഞെട്ടി അയാൾ ജീപ്പ് റോഡരികിൽ സഡൻ ബ്രേക്ക് ഇട്ടു നിറുത്തി. എന്നിട്ട് അയാളെ നോക്കി ചോദിച്ചു 



ജെയിംസ് : എന്തെ ഇത്രയും കാലമായിട്ട് ഈ വിവരം ആരോടും പറയാതിരുന്നത് 

ഉലഹന്നാന്റെ മുഖത്ത് അദ്ദേഹത്തിന്റെ ചോദ്യം കേട്ട് വിരിഞ്ഞ പുച്ഛം കലർന്ന ചിരി അയാൾ ശ്രദ്ധിച്ചു .


ഉലഹന്നാൻ : സാർ ആരെയാ വിശ്വസിക്കേണ്ടത് . പോലീസ് സ്റ്റേഷനിൽ ഞങ്ങൾ കൊടുത്ത പരാതിയിൽ അപ്പൻ നഷ്ടപ്പെട്ട അമ്മച്ചി കിടപ്പിലായ ചേച്ചി വിധവയായ ഞാൻ ആരോടാ ഇനി വിശ്വസിച്ചു പരാതി പറയേണ്ടത് . പറഞ്ഞു താ സാറേ . എനിക്ക് ഇപ്പോൾ താങ്കളെയും സംശയം തോന്നുന്നു എന്ന് ഞാൻ പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല .



ജെയിംസ് ഉലഹന്നാനിൽ നിന്നും ഈയൊരു മാറ്റം പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ തന്നെ മറുപടിക്കായി വാക്കുകൾ തിരഞ്ഞു കുറെ സമയം അയാൾ മൗനം പാലിച്ചു . അപ്പോൾ ഉലഹന്നാൻ തന്റെ മനസ്സിലുള്ള ചില ഭാരങ്ങൾ ഇറക്കിവെക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നൂ. അയാൾ ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചു .അങ്ങനെ നടന്ന് ജയിംസിന്റെ അരികിലേക്ക് നടന്നു വന്നു കൊണ്ടിരുന്നൂ .  അപ്പോഴേക്കും അദ്ദേഹവും സീറ്റിൽനിന്ന് പുറത്തിറങ്ങി അയാളെ നോക്കി നിന്നു . അയാൾ അദ്ദേഹത്തിന്റെ അരികിൽ വന്നു ദീർഘശ്വാസം വിട്ട്കൊണ്ട്  മാനത്തേക്ക് കണ്ണുകൾ പായിച്ചു. പിന്നെ അദ്ദേഹത്തെ നോക്കി പറഞ്ഞു തുടങ്ങി 



ഉലഹന്നാൻ : സാർ ഞങ്ങൾ ആരെയും ദ്രോഹിച്ചിട്ടില്ല . പക്ഷെ അപ്പനും ഞങ്ങളും പരാതി കൊടുത്ത് രണ്ടാം പക്കം . ഒരു പോലീസ് ജീപ്പ് വീട്ടിൽ വന്ന് അപ്പനെ വിളിച്ചു അപ്പോൾ ഞാൻ അവരോടു കാര്യം ആരാഞ്ഞപ്പോൾ അവർ പറഞ്ഞു കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കുട്ടിയെ കിട്ടിയിട്ടുണ്ട് വന്നു തിരിച്ചറിഞ്ഞാൽ നന്നായിരുന്നൂ എന്ന് . അങ്ങനെ ഞാനും അവരോടൊപ്പം  പോവാൻ ഒരുങ്ങിയപ്പോൾ അപ്പൻ എന്നെ തടഞ്ഞു . അങ്ങനെ അന്ന് അവരോടൊപ്പം പോയ അപ്പനെ പിന്നെ ഞങ്ങൾക്ക്  തിരിച്ചു കിട്ടിയത് സർക്കാർ ആശുപത്രീയുടെ വരാന്തയിൽ വച്ചാണ് . ദേഹമാസകലം മർദ്ദനത്തിന്റെ പാടുകളും വച്ചുകെട്ടുമായി അനാഥപ്രേതം പോലെ കിടന്ന അപ്പനെ പിന്നെ ഞങ്ങൾ വീട്ടിൽ കൊണ്ട് വന്നു. അത് കഴിഞ്ഞു കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ അപ്പനുമായി ഞാനും അമ്മച്ചിയും കൂടി ഡോക്ടറെ കാണിക്കാൻ പോയി തിരിച്ചു വരുന്ന വഴി ഞങ്ങൾ സഞ്ചരിച്ച കാറിൽ ഒരു ലോറി വന്നിടിച്ചു അപ്പൻ സംഭവസ്ഥലത്ത് വച്ച് മരിച്ചപ്പോൾ ഒപ്പം അമ്മച്ചിയുടെ ബോധം എന്നെന്നേക്കുമായി നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നൂ . അത് കഴിഞ്ഞു കുറെ നാളുകൾക്കു ശേഷം അടുത്ത ആഗാധം എന്നോണം ചേച്ചിയുടെ ഭർത്താവ് ജോലിസ്ഥലത്ത് നടന്ന സംഘർഷത്തിൽ കൊല്ലപ്പെട്ടപ്പോൾ അത് വെറും രാഷ്ട്രീയ കൊലപാതകം മാത്രമായി ആയിമാറി. അന്ന് വരെ പാർട്ടിയോ പട്ടക്കാരോ ഇല്ലാതിരുന്ന ചേച്ചിയുടെ ഭർത്താവിനെ മാധ്യമങ്ങൾ രക്തസാക്ഷിയാക്കി  അന്തിചർച്ചയിൽ വീണ്ടും വീണ്ടും പിച്ചിച്ചീന്തിയപ്പോൾ ഒരാളെ ഞങ്ങൾക്ക് താങ്ങും തണലും ആയി ഒപ്പം ഉണ്ടായുള്ളൂ അത് വറീത് മാപ്പിള മാത്രമായിരുന്നൂ . അദ്ദേഹം എന്തിനാണ് ഞങ്ങളെ സഹായിച്ചത് എന്ന് ഇന്നും ഞങ്ങൾക്ക് അറിയില്ല 



ജെയിംസ് : എന്തിനായിരിക്കും അയാൾ നിങ്ങളെ സഹായിച്ചത് ?



അയാൾ ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്ന് കണ്ണുകൾ അടച്ചു ഏതോ ചിന്തയിൽ മുഴുകി. 

തുടരും 


എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :പതിനെട്ട്
അപ്പോഴാണ് ജെയിംസിന്റെ മൊബൈല്‍ ജീപ്പിന്റെ ഡാഷ്ബോര്‍ഡില്‍ ചാടിക്കളിക്കാന്‍ തുടങ്ങിയത്. അതിന്റെ മൂളല്‍ ശബ്ദം ഉലഹാന്നനെ അസ്വസ്ഥനാക്കി. അയാള്‍ കണ്ണുകള്‍ തുറന്ന്‍ നോക്കുമ്പോഴേക്കും ജെയിംസ്‌ കയ്യെത്തിച്ച് അത് കയ്യിലെടുത്തു. അയാള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു

ശബ്ദം : ഹല്ലോ .. ഡി വൈ എസ്സ് പി ജെയിംസല്ലേ ?

ജെയിംസ്‌ : അതെ നിങ്ങള്‍ ആരാ സംസാരിക്കുന്നെ

ശബ്ദം : സാറ് അന്ത്യത്തഴാത്തിന്റെ ചിത്രം കണ്ടിട്ടുണ്ടോ ? യേശുദേവന്റെ വശത്തായിരിക്കുന്ന ആളാ ഞാന്‍....  ഇപ്പോഴും മനസ്സിലായില്ല (എന്ന് പറഞ്ഞയാള്‍ പൊട്ടിച്ചിരിച്ചു )

ജെയിംസ്‌: ഇല്ല മനസ്സിലായില്ല, നിങ്ങള്‍ എന്നെ ബൈബിള്‍ വചനം കേള്‍പ്പിക്കാന്‍ വിളിച്ചതാണ് എങ്കില്‍ വൈകീട്ട് വീട്ടിലോട്ടു വാ. ഇപ്പോള്‍ അതിനുള്ള സമയമില്ല .

ശബ്ദം : പാവം സാറ്, എന്നെ അറിയാത്തത് കൊണ്ടാ . എന്റെ പേര് പറയാം (ശബ്ദം താഴ്ത്തി ) യൂദാസ് (പൊട്ടിച്ചിരി വീണ്ടും ഉയര്‍ന്നു )

ജെയിംസ്‌ : നിങ്ങള്‍ ആരാ? എന്തിനാ എന്നെ വിളിച്ചേ ?

ശബ്ദം : സാറിന് എന്നെ അറിയില്ല. കോട്ടയത്തെ കുര്യച്ചന് എന്നെ ശരിക്കും അറിയും. പേര് യൂദാസ്

ജെയിംസ്‌ : നിങ്ങളുടെ ശരിക്കുള്ള പേര് പറയണം മിസ്ടര്‍

ശബ്ദം : ഭീഷണിയൊന്നും ഇവിടെ വേണ്ട, പണ്ട് കള്ളക്കേസ്സില്‍ കുടുക്കി അപ്പനെ തല്ലിക്കൊന്ന നിന്നെപ്പോലുള്ള കാക്കിക്കാരെ പേടിച്ച് നടന്ന ഞാന്‍ ഇന്ന് ആകെ മാറി . നിന്നെപ്പോലുള്ള വരെ എന്റെ ആസ്ഥാനത്ത് പോലും കയറ്റാറില്ല പിന്നാ നിന്റെ ഭീഷണി. നല്ല വരെ ഞാന്‍ എന്നും കൂടെ നിര്‍ത്തും  പക്ഷെ എനിക്കിട്ട് പണിയാന്‍ വന്നാല്‍ അവന്റെ  അഡ്രസ്സ് ഈ ഭൂമിയില്‍ നിന്നു തന്നെ തേച്ച് മാച്ചു കളയും ആ യുദാസിനോടാണോ ഭീഷണി ( പൊട്ടിച്ചിരിച്ചു )

ജെയിംസ്‌ : ആരോടാണ് നീ കളിക്കുന്നത് എന്ന് നീ മനസ്സിലാക്കിയിട്ടില്ല

ശബ്ദം: അറിയാം. ഒരു അവിഹിത സന്തതി. പഠനം പള്ളിയുടെ ചിലവില്‍ തൃശ്ശൂരില്‍.  നീ നിന്റെ അമ്മയെയോ അപ്പനെയോ എന്നെങ്കിലും കണ്ട ഓര്‍മ്മയുണ്ടോ . വെറുതെ വലിയ പ്രസംഗം ഒന്നും എനിക്ക് കേള്‍ക്കണ്ട

ജെയിംസ്‌ അത് കേട്ട് ശരിക്കും ഞെട്ടി. പിന്നെ അയാള്‍ എന്തോ ആലോചിച്ചുകൊണ്ട്‌ നിന്നപ്പോള്‍  

ശബ്ദം: എന്തേ മിണ്ടാട്ടം മുട്ടിയോ ... ആദ്യം പോയി അപ്പനെ കണ്ടുപിടിക്ക് അമ്മച്ചിയെ നിനക്ക് ഞാന്‍ കാട്ടിത്തരാം. എന്റെ നമ്പര്‍ സേവ് ചെയ്ത് സൂക്ഷിക്കേണ്ട . കാരണം എനിക്ക് സ്ഥിരം നമ്പര്‍ ഇല്ല

ജെയിംസ്‌ : ശരിക്കും നിങ്ങള്‍ ആരാണ്? എന്തിനാണ് നിങ്ങള്‍ വിളിച്ചത് ?


ശബ്ദം: നിങ്ങള്‍ കുര്യച്ചനോട് ചോദിച്ച മാന്‍ മിസ്സിംഗ്‌ കേസ് ഫയല്‍ വച്ച്   അന്വേഷിക്കാന്‍ മുതിരണ്ട. അത് നിങ്ങള്ക്ക് വലിയ ദോഷം ചെയ്യും . ഇനി ഞാന്‍ വിളിക്കില്ല, നിന്റെ കുടുംബത്തിന്റെ ദേഹത്ത്  ഒരു റീത്ത് മാത്രമേ വയ്ക്കൂ. ബൈ   

എന്ന് പറഞ്ഞു നിറുത്തിയപ്പോളാണയാള്‍ക്ക്  ബോധ്യപ്പെട്ടത് താന്‍ വല്ലാത്തൊരു വിഷമ വൃത്തത്തിലാണ് പെട്ട് കിടക്കുന്നത് എന്ന്.

അയാള്‍ മറ്റൊന്നും ആലോചിക്കാതെ ഉലഹാന്നനെ നോക്കി ചോദിച്ചു

ജെയിംസ്‌ : ആരാ ഈ യുദാസ്

ഉലഹന്നാന്‍ : ബൈബിളിലെ ആണോ സാര്‍

ജെയിംസ്‌ : അല്ല ഇപ്പോള്‍ വിളിച്ചത് അയാളാ

അത് കേട്ട് ഉലഹന്നാന്റെ മുഖത്തെ പുഞ്ചിരി ഭീതിയിലേക്ക് വഴി  മാറിയത് ജെയിംസ്‌ ശ്രദ്ധിച്ചു.

ജെയിംസ്‌ : ഉലഹന്നാന് അറിയാമോ ഇയാളെ

ഉലഹന്നാന്‍ : ഇ... ല്ലാ...  സാ..... ര്‍....

ജെയിംസ്‌ : അറിയുമെങ്കില്‍ പറ ആരാണ്  അയാള്‍

ഉലഹന്നാന്‍ : അറിയില്ല സാര്‍ , അറിയുമെങ്കിലും ഞാന്‍ പറയില്ല കാരണം നമ്മള്‍ പോലിസ് സ്റ്റേഷനില്‍ നിന്നും ഇത്രത്തോളം വന്നപ്പോഴേക്കും അയാള്‍ തേടി പിടിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ കൂട്ടത്തിലുള്ളവരില്‍ അയാളുടെ ആളുകളും ഉണ്ട് എന്നത് വ്യക്തം. അയാളും തന്റെ പേര് ആരോടും പറയാറില്ല . ഒരു രേഖയിലും അയാളുടെ പേരോ ചിത്രമോ ഇല്ല . അയാളെ തളക്കാന്‍ ഒരാള്‍ക്കും ആവില്ല. ഞാന്‍ എന്തെങ്കിലും വിട്ട് പറഞ്ഞാല്‍ സാര്‍ അത് രേഖയില്‍ ആക്കും അത് അയാള്‍ അറിയും നാളെ എന്റെ ദേഹം ഏതെങ്കിലും അഴുക്ക് ചാലില്‍ വീണടിയും. സാറിന് എന്നെ രക്ഷിക്കാന്‍ കഴിയും അതുപോലെ അയാളുടെ കൈക്ക് വിലങ്ങു വെയ്ക്കും എന്ന്  എനിക്ക് ബോധ്യം വരുന്നോ അന്ന് ഞാന്‍ എല്ലാം തുറന്ന്‍ പറയാം.

ജെയിംസ്‌: അതെന്താ നിനക്ക് എന്നെ വിശ്വസിച്ചാല്‍

ഉലഹന്നാന്‍ : സോറി സാര്‍ എനിക്ക് മണിച്ചിത്രത്താഴ്  കളിയ്ക്കാന്‍ താല്‍പ്പര്യം ഇല്ല

ജെയിംസ്‌ : ഓക്കേ, നിങ്ങളുടെ ഇഷ്ടം

ഉലഹന്നാന്‍: ഞാന്‍ പറയാം ഇപ്പോഴല്ല. നമ്മളെ വീക്ഷിക്കുന്ന അയാള്‍ക്ക് സംശയം തോന്നാതെ വേണം എല്ലാം അവതരിപ്പിക്കാന്‍ . അതുപോലെ അത് നേരിട്ട് ജഡ്ജിയുടെ മുമ്പില്‍ മാത്രമേ ഞാന്‍ പറയുകയുള്ളൂ . ഒരു പേടി ബാക്കി ഉണ്ടേ . എന്റെ അപ്പനെ തല്ലി ചതച്ച പോലീസിനോട് ഉള്ള പേടി. എന്തിനാ സാറേ ജനങ്ങളുടെ സംരക്ഷകരാവേണ്ട പോലീസ്‌ ഗുണ്ടകള്‍ ആയി തള്ളിച്ചതയ്ക്കുന്നത്? ഈ നാട്ടില്‍ നീതിക്കും ന്യായത്തിനും ഒരു വിലയും ഇല്ലേ?
തുടരും


എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :പത്തൊൻപത് 
ജെയിംസിന്റെ കയ്യിൽ അയാളെ പറഞ്ഞു ബോധ്യപ്പെടുത്താൻ ഉതകുന്ന തരത്തിലുള്ള ഒരു വാക്ക് പോലും ഇല്ലാതിരുന്നതിനാൽ അയാൾ ശിരസ്സ് ഉയർത്തി മാനത്തേക്ക് കണ്ണുകൾ പായിച്ചു. 


പിന്നെ എന്തോ ആലോചിച്ചിട്ടെന്ന പോലെ ഉലഹന്നാനെയും കൊണ്ട് അവിടെനിന്നും യാത്ര തിരിച്ചു . പക്ഷെ തിരിച്ചു് പോലീസ്  സ്റ്റേഷനിലേക്ക് അല്ല മറിച്ചു ജയിംസിന്റെ മനസ്സിൽ തോന്നിയപോലെ അവിടെനിന്നും അവർ ദേശീയ പാതയിലേക്ക് കയറി . പാതയോരത്തെ ബോർഡുകളിൽ കണ്ണോടിച്ചു കൊണ്ട് ജീപ്പിൽ ഇരുന്നപ്പോൾ അയാൾ വാഹനം പാതയോര്ത്ത് ചേർത്ത് നിറുത്തി പോക്കറ്റിലെ മൊബൈൽ ഫോണിൽ ആരെയോ കുത്തി വിളിച്ചുകൊണ്ടു ഡ്രൈവിംഗ് സീറ്റിൽ നിന്നും കീയും ആയി  ഇറങ്ങി നടന്നു. അപ്പോഴക്കും ഏതോ ഒരു പാർട്ടിയുടെ ജാഥ അതിലൂടെ കടന്നുപോകാൻ തുടങ്ങിയിരുന്നൂ . ജാഥയിലെ  ചിലരുടെ കണ്ണുകൾ ആ ജീപ്പിനുള്ളിലൂടെ സഞ്ചരിച്ചുകൊണ്ട് കടന്നുപോയി. ജാഥ  ദൂരേക്ക് മാഞ്ഞുകഴിഞ്ഞപ്പോഴേക്കും ജെയിംസ് ഫോൺ സംഭാഷണം അവസാനിപ്പിച്ച് ജീപ്പിനരികിലേക്കു  തിരിച്ചു വന്നു.   അയാൾ ഉലഹന്നാന്റെ മുഖത്ത് നോക്കി പറഞ്ഞു 



ജെയിംസ് : അപ്പൊ പോയേക്കാം അല്ലെ 



ഉലഹന്നാൻ: എവിടേക്കാണ് സാർ ഈ യാത്ര 



ജെയിംസ് : അത് വഴിയേ അറിഞ്ഞാൽ പോരെ , ഈ യാത്രയിൽ അഥവാ നിനക്ക് എന്നിൽ അല്പമെങ്കിലും വിശ്വാസം വന്നാലോ.  പിന്നൊരു കാര്യം ഞങ്ങളിൽ ചിലർ കൊള്ളരുതായ്മ കാട്ടി  എന്ന് കരുതി എല്ലാവരും അത്തരക്കാരല്ല കേട്ടോ .



ഉലഹന്നാൻ : അത് കൊണ്ടാണല്ലോ സാർ വിളിച്ചപ്പോൾ ഒന്നും പറയാതെ കൂടെ വന്നത് . നല്ല തിനു വേണ്ടി ദൈവം നമുക്ക് വേണ്ടി പ്രാർത്ഥിക്കട്ടെ . സോറി ദൈവം നമുക്ക് നല്ലത് വരുത്തട്ടെ 

ജെയിംസ്: ആള് കൊള്ളാം  ദൈവത്തിനോട് പ്രാർത്ഥിക്കാൻ പറയുന്ന ആളെ ഞാൻ ആദ്യമായി കാണുവാ 


അപ്പോഴേക്കും ജെയിംസ് ജീപ്പ് സ്റ്റാർട്ട് ചെയ്ത്  മുന്നോട്ട് നീങ്ങിയപ്പോഴാണ് അയാളുടെ കണ്ണുകൾ കണ്ണാടിയിലൂടെ പിന്നിലെ സീറ്റിൽ കടന്ന ബ്രൗൺ നിറമുള്ള കവറിനു മേലെ  പതിഞ്ഞത് . അയാൾ ഉലഹന്നാനോട് ആ കവർ എടുത്ത് തുറന്നു നോക്കാൻ ആവശ്യപ്പെട്ടു . അയാൾ അത് പ്രകാരം അത് തുറന്നു നോക്കിയപ്പോൾ. അതിനുള്ളിൽ രണ്ടു ബണ്ടിൽ കറൻസികളും  ഒപ്പം ഒരു കത്തും അടങ്ങിയിട്ടുണ്ടായിരുന്നൂ . ജെയിംസ് ആ കത്തെടുത്ത് അയാളോട് വായിക്കാൻ ആവശ്യപ്പെട്ടു . ആ കത്ത് ഈ പ്രകാരം ആയിരുന്നൂ .



ജെയിംസ് അച്ചായാ  


ഓർമ്മയില്ലേ എന്നെ നേരത്തെ സംസാരിച്ച ആളെ നിങ്ങൾ അങ്ങനെ മറന്ന് കാണില്ല. ഇങ്ങനെ എഴുതിയപ്പോൾ നിങ്ങള്ക്ക് സംശയം തോന്നാം. എപ്പോഴാ ഞാൻ നിങ്ങളുടെ അരികിൽ വന്നത് എന്ന് . അതൊക്കെ ഒരു കഥയാണ് . പിന്നെ ആ പയ്യനെ ഒഴിവാക്കേണ്ട , അവന്റെ കാര്യം ഞാൻ നോക്കിക്കോളാം . അച്ചായൻ ഈ പണം എടുത്ത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം . അപ്പോൾ പറഞ്ഞപോലെ . വീണ്ടും കാണാം 


യൂദാസിന്റെ നാമത്തിൽ  



അച്ചായന്റെ സ്വന്തം യൂദാസ്



എന്ന് പറഞ്ഞു കത്ത് വായിച്ചു നിറുത്തിയപ്പോൾ ജീപ്പ് പൊടുന്നനെ ഒരു കുലുക്കത്തോടെ നിന്നു . ആ ഉലച്ചിലിൽ ഉലഹന്നാന്റെ തല മുന്നിലെ ഗ്ലാസിൽ ചെന്ന് ഒന്നടിച്ചു. നെറ്റി കൈകൊണ്ടു തിരുമ്മിക്കൊണ്ട് അയാൾ ജയിംസിന്റെ സൂക്ഷിച്ചു  നോക്കികൊണ്ടു ജീപ്പിൽ നിന്നും ഇറങ്ങി മുന്നോട്ടു നടന്നൂ . അയാൾ നടന്നു മുന്നിലെ വളവു തിരഞ്ഞു മുന്നോട്ട് നടന്നു നീങ്ങുന്നതും നോക്കി സ്തബ്ധതനായി നിൽക്കാനേ ജെയിംസിന് കഴിഞ്ഞുള്ളു. ജെയിംസ് തന്റെ ചുറ്റുവട്ടത്ത് എന്താണ്  നടക്കുന്നത് എന്ന് ചിന്തിക്കുമ്പോഴേക്കും അയാൾ നടന്നകന്ന് കഴിഞ്ഞിരുന്നൂ . ജെയിംസ് താടി  ചൊറിഞ്ഞുകൊണ്ടു ഏതോ ചിന്തയിൽ മുഴുകി. അപ്പോഴും അയാൾ ആ കവർ എങ്ങനെയാ ഈ നേരത്ത് ജീപ്പിൽ വന്നു ചേർന്നത്  എന്ന് ആലോചിക്കാതിരുന്നില്ല. അപ്പോഴാണ് അതിലൂടെ കടന്നുപോയ ജാഥയെക്കുറിച്ചു അയാൾ ഓർത്തത്. പെട്ടെന്ന് ഏതോ ഓർമ്മയിൽ ജെയിംസ്  ജീപ്പുമായി മുന്നോട്ട് നീങ്ങി. അയാളുടെ കണ്ണുകൾ വഴിയോരങ്ങളിൽ ഉലഹന്നാനെയും അവരെ കടന്നു പോയ ജാഥയേയും തിരഞ്ഞു . പക്ഷെ  ഉലഹന്നാനെയോ ആ ജാഥയോ അയാൾക്ക്‌ അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല . ആ സംഭവം അയാളെ ശരിക്കും ആശ്ചര്യപ്പെടുത്തി .

അങ്ങനെയിരിക്കെ ആണ് കോൺസ്റ്റബിൾ മനോജിനെക്കുറിച്ചു അയാൾ ഓർത്തത്. അങ്ങനെ അയാൾ  ഫോൺ എടുത്ത് മനോജിനെ വിളിക്കാൻ തുടങ്ങി. 


ജെയിംസ് : മനോജ് , ഞാൻ ജെയിംസാണ് പിന്നെ നീ ഒരു കാര്യം ചെയ്യ് മത്തായിച്ചൻ കിടക്കുന്ന ആശുപത്രിയിൽ പോയി സ്ഥിതിഗതികൾ അന്വേഷിച്ചു്  അറിയിക്കൂ 



മനോജ് : ഓക്കേ സാർ , ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ടേക്ക് തിരിക്കും . സാർ ഇപ്പോൾ എവിടെയാ ഉള്ളത് .



ജെയിംസ് : ഞാൻ ഒരു ബന്ധുവിനെ കാണാൻ കോഴിക്കോട്ടേ ഒരു ആശുപത്രിയിലേക്ക് ഒന്ന് പോകുവാ . ജീപ്പ് ഞാൻ വീട്ടിൽ വച്ചാണ് പോവുന്നത്. ആരെയെങ്കിലും വിട്ടു വൈകുന്നേരത്തോടെ എടുപ്പിച്ചോളൂ .



മനോജ് : ഓക്കേ  സാർ .  എന്തെങ്കിലും യുടെ സഹായം വേണമെങ്കിൽ അറിയിക്കണേ 



ജെയിംസ് : ഓക്കേ മനോജ് 



എന്നുപറഞ്ഞു കോൾ അവസാനിപ്പിച്ച് യാത്രതിരിച്ചപ്പോൾ നാളെ ഈനാശുവേട്ടനെ കാണാൻ ചെല്ലാമെന്ന പരിപാടി മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ . അങ്ങനെ ജീപ്പിൽ വീട്ടിലെ ചെന്ന് കയറി  ഭാര്യയെ ജീപ്പിന്റെ കീ ഏൽപ്പിച്ചു തന്റെ കാറിൽ അവിടെനിന്നും യാത്ര തിരിക്കാൻ തുടങ്ങിയപ്പോൾ വായിൽ വന്ന കോഴിക്കോട്ടേ  ഒരു ആശുപത്രിയുടെ പേരും പറഞ്ഞപ്പോൾ 



ഭാര്യ : ആരാ ആശുപത്രിയിൽ ?



ജെയിംസ് : നമ്മുടെ കുര്യച്ചന്റെ പെങ്ങൾ മറിയാമ്മ ആശുപതിയിലാ, കാൻസർ ആണ് എന്നാ  പറഞ്ഞേ  ഞാൻ നാളെ ഉച്ചയോടെ തിരിച്ചെത്തും , മോൻ വന്നാൽ അവനെയും കൂട്ടി ക്ലിനിക്കിൽ ഒന്ന് പോയി നിന്റെ കൊളസ്‌ട്രോൾ ചെക്ക് ചെയ്യ് , അപ്പോൾ പറഞ്ഞപോലെ 

എന്നും പറഞ്ഞു അവിടെ നിന്നും യാത്രയായി .
തുടരും 

എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :ഇരുപത്  
ആ കാര്‍ ഗേറ്റും കടന്ന്‍ റോഡിലേക്ക് കയറി അപ്പോഴാണ് ജെയിംസിന് ഉലഹന്നാന്റെ തിരോധാനത്തെക്കുറിച്ച് ഓര്‍മ്മവന്നത്. അയാള്‍ വണ്ടി വഴിയോരത്തേക്കു ഒതുക്കിയിട്ടുകൊണ്ട് ഫോണെടുത്ത് ആരെയോ വിളിക്കാന്‍ തുടങ്ങി. അങ്ങേത്തലക്കല്‍ ആരോ ഫോണ്‍ അറ്റന്‍ഡ് ചെയ്തു


ശബ്ദം : ഹല്ലോ,



ജെയിംസ്‌ : ഗുഡ് ഇവിനിംഗ് എസ്സ് പി പ്രേമാനന്ദ് സാര്‍ അല്ലേ



ശബ്ദം: അതേലോ , ആരാ ജെയിംസ്‌ ആണോ?



ജെയിംസ്‌: അതെ സാര്‍? എന്നെ ഇത്രപെട്ടെന്ന് എങ്ങനെ തിരിച്ചറിഞ്ഞു സാര്‍



പ്രേമാനന്ദ്: ജെയിംസ്‌ എസ്സ് പി പ്രേമാനന്ദ് സാര്‍ എന്ന് താന്‍ മാത്രമേ വിളിക്കാറുള്ളൂ. എന്താടോ ഈ സമയത്ത്



ജെയിംസ്‌ : സാര്‍ എന്റെ കയ്യില്‍നിന്നും ഒരു അബദ്ധം പറ്റി.



എന്ന് പറഞ്ഞു അന്ന് കാലത്ത് മുതല്‍ നടന്ന സംഭവങ്ങള്‍ അദ്ദേഹത്തെ വിവരിച്ചു കേള്‍പ്പിച്ചപ്പോഴേക്കും



പ്രേമാനന്ദ് : അയാളെ കണ്ട് പിടിക്കാം. ഇപ്പോള്‍ നിങ്ങള്‍ എവിടെയാ ഉള്ളത്?



ജെയിംസ്‌ : സ്റ്റേഷനില്‍ നിന്നും ഇറങ്ങി . സാറിനെ എനിക്ക് ഒന്ന് നേരില്‍ കാണാന്‍ പറ്റുമോ.



പ്രേമാനന്ദ് : അതിനെന്താ? റിട്ടയേര്‍ഡ്‌ ആയ ശേഷം കൃഷികാര്യങ്ങളുമായി നല്ല നേരം പോക്ക് ഉള്ളതുകൊണ്ട് ഞാന്‍ ഇപ്പോഴും വീട്ടില്‍ തന്നെ കാണും. വല്ലപ്പോഴും ഒന്ന് മാര്‍ക്കറ്റ് വരെ ഒന്ന് പോവും പിന്നെ ബാങ്കിലേക്കും. റിട്ടയേര്‍ഡ്‌ പോലീസ്കാരന് പറവുകാരന്റെ വിലപോലും ഇല്ലടോ .ഏതായാലും നീ വേഗം വാ.



ജെയിംസ്‌ : ഓക്കേ സാര്‍



ജെയിംസ്‌ ഫോണ്‍ കാറിന്റെ ഡാഷ് ബോര്‍ഡില്‍ വച്ച് യാത്ര തുടര്‍ന്നൂ. അല്പസമയത്തെ ഓട്ടത്തിന് ഒടുവില്‍ ആ കാര്‍ ഒരു ഗ്രാമത്തിലേക്ക് കടന്നൂ. ആ വഴിയിലൂടെ മനസ്സില്‍  നേരത്തെ പതിച്ചു വച്ച ഏകദേശ ധാരണ വച്ച് ആ വാഹനം മുന്നോട്ട് നീങ്ങിയപ്പോള്‍ ആകെ ഒരു സംശയം അയാളില്‍ ഉയര്ന്നൂ. സാറിന്റെ വീട് വയലിന്റെ ഇടതു വശത്താണോ വലത് വശത്താണോ എന്നായി. കാരണം പണ്ട് വന്നപ്പോള്‍ ഒരു വലിയ ആല്‍മരം വഴികാട്ടിയായി വയലിന് കരയിലെ അങ്ങാടിയില്‍  ഉണ്ടായിരുന്നൂ. അതോടു ചേര്‍ന്ന് സമീപത്തുള്ള ദേവീക്ഷേത്രത്തിന്റെ  ഭാണ്ടാരവും. ഇന്ന് ഭണ്ടാരം മരം നാട് നീങ്ങിയ ദുഖത്തില്‍ എങ്ങോട്ടോ പോയി മറഞ്ഞ മട്ടാണ്. അങ്ങനെ അവിടെ കണ്ട ഒരു ചെറിയ കടയ്ക്ക് അരികിലായി അയാള്‍  വണ്ടി നിറുത്തി. കടയില്‍ നിന്നും ഒരു സോഡാ നാരങ്ങയും കുടിച്ചുകൊണ്ട് പ്രേമാനന്ദന്‍ സാറിന്റെ വീട് അന്വേഷിച്ചപ്പോള്‍ . കടക്കാരനാണ് വയലില്‍ മണ്‍വെട്ടി കൊണ്ട് എന്തോ പണിചെയ്തു കൊണ്ടിരുന്ന തലേക്കെട്ട്‌കാരനെ കാണിച്ചു കൊടുത്തത് . ജെയിംസ്‌ ഗ്ലാസ്സ് തിരിച്ചുകൊടുത്ത് റോഡ്‌ മുറിച്ചു കടന്ന് വയലിലേക്കു ഇറങ്ങി. അപ്പോഴേക്കും ആരോ ഒരാള്‍ എസ്സ് പി സാറിനെ നോക്കി ഉച്ചത്തില്‍



ഒരാള്‍ കാണാന്‍ വന്നിട്ടുണ്ട് സാറേ



എന്ന് വിളിച്ചു പറഞ്ഞു .  അത് കേട്ട് തലേക്കെട്ടുകാരന്‍ തലയിലെ കെട്ട് അഴിച്ചുമാറ്റിക്കൊണ്ട് അയാളുടെ നേരെ നോക്കി കൈവീശികാണിച്ചു. ജെയിംസിന് അയാളെ ഒറ്റനോട്ടത്തില്‍  തിരിച്ചറിയാന്‍ കഴിഞ്ഞില്ല കാലം അത്രകണ്ട് അയാളെ മാറ്റിയിരിക്കുന്നൂ. പണ്ട് നെഞ്ചും പുറത്തേക്ക് തള്ളി കൊമ്പന്‍ മീശയും പിരിച്ചു നടന്നിരുന്ന ആ മനുഷ്യന്‍ ഇന്ന് ഒത്തിരി മെലിഞ്ഞു പോയിരിക്കുന്നൂ . ജെയിംസിന്റെ നോട്ടം കണ്ടാണ്‌ അയാള്‍ ചിരിച്ചുകൊണ്ട്



പ്രേമാനന്ദ്: എന്താടോ ഇങ്ങനെ നോക്കുന്നത് ?  പണ്ട് നാട്ടുകാരെ വിറപ്പിച്ചു നടന്നൂ . ഇന്ന് കൊളസ്ട്രോളും പ്രഷറും ഷുഗറും എന്നെ വിറപ്പിച്ചു നിറുത്തിയിരിക്കുവാ. പണ്ട് ചിലര്‍ പറഞ്ഞു ഒത്തിരികേട്ടിരുന്നൂ. ദൈവം ഇയാളോട് ചോദിക്കും എന്ന്. ശരിയാ ഇപ്പോള്‍ ദൈവം ആ പഴയ കണക്കുകള്‍ ഓരോന്നായി തീര്‍ത്തുകൊണ്ടിരിക്കുവാ.



ജെയിംസ്‌ : ( ആശ്ചര്യത്തോടെ ) എന്താ സാര്‍ ഇതൊക്കെ ? ഞാന്‍ കരുതി സാര്‍ മക്കളോടൊപ്പം സുഖമായി കഴിയുകയായിരിക്കും എന്ന്.



പ്രേമാനന്ദ് : എന്ത് ചെയ്യാം ജെയിംസ്‌ . കാലം മാറിയപ്പോള്‍ അപ്പനെ ആര്‍ക്കും വേണ്ട. ശരിയാ ഇന്ന് എല്ലാവരും പണ്ടൊരിക്കല്‍ സര്ക്കാര്‍ ബസ്സില്‍ കണ്ടപോലെ നമ്മള്‍ രണ്ടു നമുക്ക് രണ്ടു എന്നതിന് പകരം ഞാനും ഭാര്യയും കുഞ്ഞും എന്നാ നിലയില്‍ അണുകുടുംബ ത്തിലേക്ക് മാറിയപ്പോള്‍ എന്നെപ്പോലുള്ള വയസ്സന്മാരുടെ കൂട്ടായിരുന്ന പേരക്കുട്ടികളെ പോലും കൊഞ്ചിക്കാന്‍ പറ്റാതായി. എന്ത് ചെയ്യാം പല്ലുപോയ വയസ്സന്‍ സിംഹം അല്ലെടോ


അതുപറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു. അത് മറയ്ക്കാനായി ലുങ്കിയുടെ അരക്കെട്ടില്‍  ഉറപ്പിച്ച ബീഡികേട്ടു പുറത്തെടുത്ത് അതില്‍ തീപകർന്നു കൊണ്ട് ജെയിംസിനെ നോക്കി ചോദിച്ചു. 


പേമനന്ദ്  :അയാളുടെ പേര് എന്താണ് എന്നാ പറഞ്ഞത് .



ജെയിംസ് : യൂദാസ് 



പേമനന്ദ് : ഞാൻ സർവീസിൽ ഉള്ളപ്പോൾ ഒരു സാത്താനേ അറിയാമായിരുന്നൂ . ഒരു കേസുമായി ബന്ധപ്പെട്ടാണ് അത് . അന്ന് അയാളെ അറസ്റ്റുചെയ്യാൻ ചെന്നപ്പോഴേക്കും എന്റെകൂട്ടത്തിൽ ഉണ്ടായിരുന്ന ചിലർ ചേർന്ന് വെറുതെ ഒരു ബഹളം സൃഷ്ടിച്ചു . പിന്നെ അയാളുടെ പൊടി പോയിട്ട് പൂടപോലും കിട്ടിയില്ല. നീ നേരത്തെ പറഞ്ഞ ഡി വൈ എസ് പി ആളെങ്ങനെ വിശ്വസിക്കാമോഡോ 



ജെയിംസ് : എനിക്ക് ഒരു ഉറപ്പും ഇല്ല. അല്ല പിന്നെ നമ്മൾ പോലീസുകാർ എന്ന ആളുകളെ കണ്ണുമടച്ചു വിശ്വസിച്ചത് തന്നെ 



പ്രേമാനന്ദ് : അത് ന്യായം. പിന്നെ നിനക്ക് കിട്ടിയ പണവും അതടങ്ങിയ കവരും അതിലെ കത്തും കയ്യിലുണ്ടോ?



ജെയിംസ് : തീർച്ചയായും സാർ  ഞാൻ ഇപ്പൊ കൊണ്ട് വരാം വണ്ടിയിൽ വച്ചിട്ടുണ്ട് 

എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴേക്കും 


പ്രേമാനന്ദ്: നിൽക്കെടോ ഞാൻ വരുന്നൂ . 



പിന്നെ വശത്തേക്ക് തലതിരിച്ചു ആരോടോ 



പ്രേമാനന്ദ്: ഗോപാലേട്ടാ ഞാൻ ഇയാളുടെ കൂടെ വീട്ടിലേക്കു പോകുവാ  പണിസാധനങ്ങൾ ഒന്ന് എടുത്തു വയ്ക്കണേ മറക്കരുത് 



അപ്പോഴുണ്ട് മറ്റൊരു പ്രായമേറിയ തലേക്കെട്ടുകാരൻ അങ്ങോട്ട് നടന്നു വരുന്നൂ. അയാൾ പ്രേമാനന്ദിനെ നോക്കി 



പണിക്കാരൻ : ഓ ശരി സാറേ 



എന്ന് പറഞ്ഞു വന്നു പണിസാധനങ്ങൾ എടുത്തു കൊണ്ട് പോവുന്നതിനിടയിൽ ആ കാർ അവിടെനിന്നും യാത്രയായി 

തുടരും 


എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :ഇരുപത്തൊന്ന് 
കാർ പാടവും പുഴയും കടന്ന് ഒരു പഴയമാളിക വീടിന്റെ മുറ്റത്ത് ചെന്ന് നിന്നൂ. അവർ കാറിൽ നിന്നും പുറത്തിറങ്ങി. ജെയിംസ് വരാന്തയിലേക്ക് കയറാൻ  ശ്രമിച്ചപ്പോഴേക്കും ഒരു പ്രായമുള്ള സ്ത്രീ അകത്ത് നിന്നും കിണ്ടിയിൽ വെള്ളവുമായി ഇറങ്ങി വന്നു. അവർ ജെയിംസിനെ സൂക്ഷിച്ചുനോക്കികൊണ്ടു ഒന്ന് ചിരിച്ചു കാണിച്ചു. അത് കണ്ടാണ്  പ്രേമാനന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞത് 


പ്രേമാനന്ദ്: എടോ  ഇത് എന്റെ പഴയ ഒരു സഹപ്രവർത്തകനാ പേര് പ്രേമാനന്ദ് ആള് ഡി വൈ എസ് പിയാ 



ഭാര്യ : ഒന്ന് തോന്നരുത് കേട്ടോ വിരമിച്ചശേഷം ആദ്യമായാണ്  ഒരാൾ  ഇദ്ദേഹത്തെ കാണാനായി മാത്രം ഇങ്ങോട്ട് കയറിവരുന്നത്. അധികവും പിരിവിന് മാത്രമായി വരുന്ന രാഷ്ട്രീയക്കാരും അമ്പലക്കമ്മറ്റിക്കാരും അല്ലെങ്കിൽ ക്ളബ്ബിലെ പിള്ളേരും മാത്രമാണ് . കയറി ഇരിക്ക് ഞാൻ ഇപ്പൊ പോയി ചായ എടുക്കാം .



പ്രേമാനന്ദ് : ചായമാത്രമാക്കണ്ട എന്തെങ്കിലും ഉറപ്പുള്ളതെന്തെങ്കിലും എടുത്തോ നല്ല വിശപ്പുണ്ട് 



ഭാര്യ: അമ്മിയെടുക്കട്ടെ നല്ല ഉറപ്പുള്ളതാ 

 എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവർ അകത്തേക്ക് പോയപ്പോൾ 


പ്രേമാനന്ദ് : ജെയിംസ് പാവമാ ആകെ കൂടി മിണ്ടാനും പറയാനും അവൾക്കു ഞാനും എനിക്ക് അവളും അല്ലെ ഉള്ളൂ. മക്കളും പേരക്കുട്ടികളും വന്നു കയറണം എങ്കിൽ ഒന്നുകിൽ വിഷുവോ ഓണമോ ആകണം .പിന്നെ നിങ്ങൾ നേരത്തെ പറഞ്ഞ യൂദാസിന്റെ കത്ത് എടു ക്കുമ്പോഴുക്കും ഞാൻ നേരത്തെ സൂചിപ്പിച്ച സാത്താന്റെ കത്തിന്റെ കോപ്പിഎടുത്തിട്ടു വരാം 



എന്നും പറഞ്ഞു അദ്ദേഹം അകത്തേക്കും ജെയിംസ് കാറിനരികിലേക്കും നടന്നു നീങ്ങി 

അല്പസമയത്തിനുള്ളിൽ പ്രേമാനന്ദ് ഒരു കത്തും കയ്യിലെടുത്തുകൊണ്ട് അങ്ങോട്ട് ഇറങ്ങി വന്നൂ .
അപ്പോഴേക്കും ജെയിംസ് കത്തുമായി വരാന്തയിൽ ഇരിപ്പുണ്ടായിരുന്നൂ . അവർ  രണ്ടു കത്തുകളിലുമായി കണ്ണുകൾ പായിച്ചു . സാത്താന്റെ കത്തിനു മുകളിലായി ഒരു ചെകുത്താന്റെ രൂപവും യൂദാസിന്റെ കത്തിന്റെ താഴെഭാഗത്തായി ഒരു മദ്യ ചഷകത്തിന്റെ പടവുമാണ് കണ്ടത് . അതിലൂടെ വീണ്ടും സൂക്ഷിച്ചു കണ്ണോടിച്ചപ്പോൾ അതിൽ എഴുതിയ പേര് വ്യക്തമായി കണ്ടു സാത്താന്റെ കത്തിലെ ചെകുത്താന്റെ രൂപത്തിനുള്ളിൽ മറഞ്ഞിരുന്ന പേര് ഫെർണാണ്ടോ പെരേര എന്നും യൂദാസിന്റെ കത്തിലെ ചഷകത്തിന്റെ യുള്ളിൽ മറഞ്ഞിരുന്ന പേര് ഗ്രിഗറി ഫ്രാൻസിസ് പെരേര എന്നും ആയിരുന്നൂ .


ജെയിംസ് : സാർ അപ്പോൾ ഇത് അപ്പനും മകനും തന്നെയാണോ. പോരാത്തതിന് ചുവന്ന നിറവും കൂടുമ്പോൾ ഒരു മിനിറ്റ് സാർ 



എന്ന് പറഞ്ഞു ആ കാത്തു മൂക്കിനരികിലേക്കു പിടിച്ചു . പിന്നെ പ്രേമാനന്ദിനെ നോക്കി 



ജെയിംസ്: ഇത് ചോരകൊണ്ടാണ്  വരച്ചിരിക്കുന്നത് സാർ 



പ്രേമാനന്ദ് : അപ്പോൾ ഇതിലെ കോമൺ ഫാക്ടർ നിറവും പേരുമാണ് . ഒരു കാര്യം ചെയ്യൂ നിനക്ക് ഇതിന്റെ ഉറവിടം കണ്ടു പിടിക്കാൻ ഒരു സഹായിയെ ഞാൻ തരാം . 



എന്ന് പറഞ്ഞു ഫോൺ എടുത്ത് കുത്തിവിളിക്കാൻ തുടങ്ങി



പ്രേമാനന്ദ്: ഹലോ 



ശബ്ദം : പറയൂ സാർ



പ്രേമാനന്ദ് : നീ എവിടെയാ ഉള്ളത് ? വീട്ടിലുണ്ടെങ്കിൽ എന്റെ വീട്ടിലേക്കു വേഗം വാ 



ശബ്ദം : ഓക്കേ സാർ ഇപ്പോൾ തന്നെ വരാം 



എന്നും പറഞ്ഞു ഫോൺ വച്ച ശേഷം അയാൾ ജെയിംസിനെ നോക്കി പറഞ്ഞു 



പ്രേമാനന്ദ് : എടോ , ഇവന്റെ പേര് ശിവൻ . ഒരു പത്രപ്രവർത്തകനാ ഒപ്പം അല്ലറചില്ലറ ഇൻഷുറൻസിന്റെ ഏജൻസിയും ഉണ്ട് കക്ഷിക്ക്‌. എവിടെയും നുഴഞ്ഞു കയറിക്കോളും. നമ്മൾക്കു കയറാൻ പറ്റാത്ത സ്ഥലത്തെത്തുന്ന ഒരു പെരുച്ചാഴിയാണ് കക്ഷി 



എന്ന് പറഞ്ഞു തീരുമ്പോഴേക്കും ഒരു യമഹ ആർ എക്സ്  മോട്ടോർ ബൈക്ക് മുറ്റത്തു വന്നു നിന്നൂ 

പ്രേമാനന്ദ് അവനെ വിളിച്ചു വരാന്തയിൽ ഇരുത്തി.  അപ്പോഴേക്കും ശബ്ദം കേട്ട് അകത്തുനിന്നും ആ പ്രായമുള്ള സ്ത്രീ ഇറങ്ങി വന്നു .


ആഗതൻ: വത്സലേച്ചി എനിക്കും ഒരു ചായ എടുത്തോ കേട്ടോ.



സ്ത്രീ : അതെന്താ നിന്റെ വീട്ടീന്ന് ഒന്നും കിട്ടിയില്ലേ 



പ്രേമാനന്ദ്  ഭാര്യയെ നോക്കി ചിരിച്ചുകൊണ്ട് 



പ്രേമാനന്ദ്: നീ  അകത്തു പോ, രണ്ടും കണ്ടാൽ തുടങ്ങും 



അത് കേട്ട് ചിരിച്ചുകൊണ്ട് അവർ അകത്തേക്ക് പോയി . പ്രേമാനന്ദ് ജെയിംസിനെ നോക്കി പറഞ്ഞു 



പ്രേമാനന്ദ്: ജെയിംസ് ഇവനാ ഞാൻ നേരത്തെ പറഞ്ഞ ശിവൻ. ഇവളുടെ അനിയത്തിയുടെ മകനാ. പക്ഷെ രണ്ടുപേരും കണ്ടാൽ എന്തെങ്കിലും ചൊറിഞ്ഞുകൊണ്ടേ ഇരിക്കും.



അതുകഴിഞ്ഞു ശിവനെനോക്കി പറഞ്ഞു 



പ്രേമാനന്ദ്: ഇത് ഗുരുവായൂർ ഡി വൈ എസ് പി ജെയിംസ്. ഇയാൾ ഇപ്പോൾ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട് നിന്റെ ഒരു സഹായം വേണം അതാ വിളിപ്പിച്ചത്. നിനക്ക് ഓർമ്മയില്ലായിരുന്നോ പണ്ട് എന്നെകൊണ്ടു ക്ഷ ണ്ണ വരപ്പിച്ച സാത്താന്റെ കേസ്സ് . 



ആഗതൻ: അവസാനം അയാൾ രക്ഷപ്പെട്ടില്ലേ 



പ്രേമാനന്ദ്: നീ ഇതൊന്നു നോക്കിയേ ഈ കാതുകളില് പേരിലും അതിലെ നിറത്തിലെ രക്തത്തിനും ഒരേ ഉറവിടമാണെന്ന് എന്റെ മനസ്സ് 



ആഗതൻ : ഞാൻ വേണോ ഇതിനും . കേസ്സു വിജയിച്ചാൽ നിങ്ങള്ക്ക് പ്രമോഷൻ കിട്ടും അയാൾ പിടിച്ചാൽ  എനിക്ക് പരലോകവും കിട്ടും . ഏതായാലും പ്രേമേട്ടൻ പറഞ്ഞിട്ട് എങ്ങനെയാ പറ്റില്ല എന്ന് പറയുന്നേ , ഓക്കേ 



ജെയിംസ് തന്റെ ഫോൺ നമ്പർ കൈമാറിയപ്പോഴേക്കും പ്രേമാനന്ദിന്റെ ഭാര്യ ചായയും ആയി അങ്ങോട്ട് വന്നു . അങ്ങനെ അവിടെനിന്നും ചായയും കുടിച്ചു് ഇറങ്ങുമ്പോൾ ജയിംസിന്റെ മനസ്സിൽ കേസിന്റെ പോക്കിൽ ഒരു നല്ല പ്രതീക്ഷയുണ്ടായിരുന്നൂ.  കാറിനരികിലേക്കു നടന്ന്  പ്രേമാനന്ദ് ശിവനെ നോക്കി പറഞ്ഞു 



പ്രേമാനന്ദ് : എടോ നീ ഇദ്ദേഹത്തിന് മെയിൻ റോഡ് വരെ ഒന്ന് വഴികാട്ടിക്കൊടുത്തിട്ട് പൊയ്ക്കോ 



ആഗതൻ : ഓക്കേ പ്രേമേട്ടാ 



എന്നും പറഞ്ഞു അയാൾ ബൈക്കിൽ കയറി മുന്നോട്ടു നീങ്ങി . ജെയിംസ് എല്ലാവരോടും യാത്ര പറഞ്ഞു ആ ബൈക്കിനെ പിന്തുടർന്നൂ .



മെയിൻ റോഡിലെത്തി അവിടെനിന്നും തൃശൂർ ഭാഗത്തേക്ക് അയാൾ കാറുമായി യാത്രയായി .അപ്പോഴേക്കും ചുറ്റും ഇരുളുമൂടി തുടങ്ങിയിരുന്നൂ . ശക്തിയേറിയ ഹെഡ്‍ലൈറ്റിന്റെ വെളിച്ചത്തിൽ ആ ഇരുളിനെ വകഞ്ഞു മാറ്റി ആ കാർ മുന്നോട്ടു നീങ്ങി.

തുടരും 


എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :ഇരുപത്തിരണ്ട്‌ 
തൃശൂര്‍ക്കുള്ള ആ യാത്രയിലുടനീളം അന്വേഷണം എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോവുക എന്നതായിരുന്നൂ ജെയിംസ് ചിന്തിച്ചത്. കാറിനുള്ളില്‍ അലയടിച്ച റേഡിയോ ഗാനശകലങ്ങള്‍ ഏതോ നിമിഷത്തില്‍ അരോചകമായി തോന്നിയപ്പോള്‍ ഓഫ്‌ ചെയ്തു. അന്തരീക്ഷത്തിലെ കാറ്റ് അടഞ്ഞുകിടന്ന ജാലക ചില്ലുകളില്‍ അമര്‍ത്തിക്കൊണ്ട് കൂടെക്കൂടിയപ്പോള്‍ വിജനതയിലൂടെ ആ വാഹനം മുന്നോട്ട് സഞ്ചരിച്ചു.
അങ്ങനെ രാത്രിയോടെ ആശുപത്രിയുടെ മുന്നിലെ പാര്‍ക്കിങ്ങില്‍ കാര്‍ നിറുത്തി ലോക്ക് ചെയ്ത് ഇറങ്ങുമ്പോള്‍ ആശുപത്രിയുടെ മുന്നിലൂടെ നടന്നു നീങ്ങുന്ന ചിലരെ മാത്രമേ അയാള്‍ അവിടെ കണ്ടുള്ളൂ. കയ്യിലെ ഫയലും ആയി ആശുപത്രിക്കുള്ളിലേക്ക് കയറി റിസപ്ഷനില്‍ വറീത് മാപ്പിളയുടെ മുറിയുടെ നമ്പറും തിരക്കി നടന്നു നീങ്ങിയപ്പോള്‍ അയാള്‍ ഒന്ന് കണ്ണുതുറന്ന്‍ കിട്ടണേ എന്നെ അയാള്‍ പ്രാര്‍ത്ഥിച്ചുള്ളൂ. അതെങ്ങനെയാ എനിക്ക് മനസ്സിലായത് എന്നായിരിക്കും നിങ്ങളുടെ ചിന്ത അല്ലെ. ശരിക്കും അദേഹത്തിന്റെ കുരിശുവരയില്‍ നിന്നുമാണ് ഞാന്‍ അത് മനസ്സിലാക്കിയത്.  അയാള്‍ മുറിയുടെ വാതിലില്‍ മെല്ലെ മുട്ടി. അല്പസമയത്തിനകം ആ മുറിയിലെ വിളക്കുകള്‍ തെളിഞ്ഞു ആരോവന്ന്‍ വാതില്‍ തുറക്കുന്ന ശബ്ദം വ്യക്തമായി കേട്ടു. വാതില്‍ തുറന്ന്‍ ഒരു പ്രായമേറിയ ഒരാള്‍ ജെയിംസിനെ സൂക്ഷിച്ച് നോക്കി. ജെയിംസ്‌ അയാളെ നോക്കി പറഞ്ഞു
ജെയിംസ്‌ : ഞാന്‍ ജെയിംസ്‌ ഗുരുവായൂര്‍ ഡി വൈ എസ്സ് പിയാണ്.
പ്രായമേറിയ ആള്‍:  ങാ... നിങ്ങളാണോ ജെയിംസ്‌. ഓക്കേ ഞാന്‍ ഈനാശു
ജെയിംസ്‌: മനസ്സിലായി ഈനാശുചേട്ടാ. വറീത് മാപ്പിളയ്ക്ക് ഇപ്പോള്‍ എങ്ങനെയുണ്ട്?
ഈനാശു: അകത്തേക്ക് വാ സാര്‍.. ഇപ്പോള്‍ ചെറുതായി സംസാരിക്കാനും മറ്റും പറ്റുന്നുണ്ട്. പക്ഷെ ഡോക്ടര്‍ അധികം സംസാരിപ്പിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങള്ക്ക് അറിയേണ്ട കാര്യങ്ങള്‍ എന്നോട് ചോദിച്ചാല്‍ മതി. എനിക്ക് അറിയുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു തരാം.

ജെയിംസ്‌: ഓക്കേ ചേട്ടാ
അങ്ങനെ ഈനാശുവേട്ടനോപ്പം അയാളും  മുറിയിലേക്ക് പ്രവേശിച്ചു. അപ്പോള്‍ അവിടെ വറീത് മാപ്പിളയുടെ ചില ബന്ധുക്കള്‍ തറയിലും കസേരയിലും ആയി കിടന്നും ഇരുന്നും ഉറങ്ങുന്നുണ്ടായിരുന്നൂ. ജെയിംസ്‌ വറീത് മാപ്പിളയുടെ അരികിലേക്ക് നടന്ന്അയാളെ സൂക്ഷിച്ച് നോക്കി. അപ്പോഴേക്കും അയാളുടെ പോലീസ് കണ്ണുകള്‍ ആ മുറിയുടെ മുക്കും മൂലയും അരിച്ചുപെറുക്കാന്‍ തുടങ്ങിയിരുന്നൂ. അപ്പോഴൊക്കെ ഉറങ്ങുന്നവര്‍ പാതിതുറന്ന മിഴിയിലൂടെ അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട് അങ്ങനെ സമയം കഴിച്ചു.
പിന്നെന്തോ ആലോചിച്ചപോലെ ജെയിംസ്‌ ഈനാശുവേട്ടനെയും കൂട്ടി ആ മുറിയുടെ വെളിയില്‍ ഇറങ്ങി. പലതും അന്വേഷിക്കുന്ന കൂട്ടത്തില്‍ അയാള്‍ ശരിക്കും ഈനാശുവേട്ടനോട് ഓര്‍മ്മയിലെ പഴയകാര്യങ്ങളെക്കുറിച്ച് തിരക്കി. അതിനു ഈനാശുവേട്ടന്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നൂ.
ഈനാശു: സാറേ ഇത് മനസ്സില്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഒത്തിരിയായി. വറീത് മാപ്പിളയും മത്തായിച്ചനും കൂടി ചെയ്തുകൂട്ടിയ പാപങ്ങള്‍ ഒത്തിരിയുണ്ട്. അതിനു മുമ്പ് ഞാന്‍ അംബിക അമ്മാളും ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കാം. അംബികയേ മത്തായിച്ചന്‍ പരിചയപ്പെട്ടത് ഗുരുവായൂര്‍ നടയിലെ കടയില്‍ വച്ചാണ്. അവര്‍ പണ്ടുതൊട്ടേ എല്ലാമാസവും ഒന്നാം തീയതി ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ വരുന്നത് ഒരു പതിവ് ആയിരുന്നൂ. അങ്ങനെയിരിക്കെ ഒരു നാള്‍ തിരിച്ചു കോഴിക്കോട്ടേക്കുള്ള യാത്രയില്‍ മത്തായിച്ചന്‍ അവരെ കോഴിക്കോട് കൊണ്ട് വിട്ടു. അങ്ങനെ ആ ബന്ധം വളര്‍ന്നു. അതിനിടയില്‍ യാദൃശ്ചികമായാണ് വറീത് മാപ്പിള എന്നോടൊപ്പം ഗുരുവായൂര്‍ക്ക് യാത്രതിരിച്ചത്. പണ്ടേ സ്ത്രീവിഷയതല്‍പരനായ വറീത് മാപ്പിള അവരുടെ സൌന്ദര്യത്തില്‍ അങ്ങ് ഭ്രമിച്ചുപോയി. എന്നും എല്ലാവരോടും സരസമായി മാത്രം സംസാരിക്കുന്ന അയാളുടെ ഫലിതത്തില്‍ അംബിക ആകൃഷ്ടയായി . അങ്ങനെ അവര്‍ പലകുറി വറീത് മാപ്പിളയെ കാണാനായി തൃശൂര്‍ നഗരത്തില്‍ നിന്നും തെല്ലുമാറിയുള്ള റോസ് വില്ല എന്ന വീട്ടില്‍ വന്നുപോയിക്കൊണ്ടിരുന്നൂ. അവര്‍ക്ക് ആ സമയത്ത് ഒരു മകനും ഭര്‍ത്താവും ഉണ്ടായിരുന്നൂ താനും. അങ്ങനെ ഒരുനാള്‍ അവര്‍ എല്ലാവരെയും ഉപേക്ഷിച്ച് വറീത് മാപ്പിളയുടെ റോസ് വില്ലയില്‍ താമസം തുടങ്ങി. അങ്ങനെ മെല്ലെ മെല്ലെ വറീത് മാപ്പിള മറ്റുസ്ത്രീകളെയും അവിടെ കൂട്ടികൊണ്ട് വരാന്‍ തുടങ്ങിയപ്പോള്‍ ഒരു നാള്‍ അവര്‍ അവിടെനിന്നും കോഴിക്കോട് ഉള്ള ഒരു ബന്ധുവിന്റെ വീട്ടിലേക്കു താമസം മാറി. അവിടെ വച്ച് അവര്‍ പ്രസവിച്ചു. ആ സമയത്ത് വറീത് മാപ്പിള പറഞ്ഞപ്രകാരം ഞാന്‍ അവിടെ പോയി വേണ്ടകാര്യങ്ങളും പണവും അവര്‍ക്ക് നല്‍കിയിരുന്നൂ. പിന്നീട് ആരോ പറഞ്ഞറിഞ്ഞു ആ കുട്ടിയുടെ പേര് മാളവിക എന്നാണ് എന്ന്. ആയിടയ്ക്കാണ് മണികണ്ടന്‍ ഞങ്ങളോടൊപ്പം വന്നു ചേര്‍ന്നത്. അവന്‍ പറഞ്ഞ കഥയിലും മറ്റും നല്ല സാമ്യതകണ്ടതിനാല്‍ അന്നുമുതല്‍ അവനെയും വറീത് മാപ്പിള അവനെ സ്വന്തം മകനെപ്പോലെ കാണാന്‍ തുടങ്ങി.
പിന്നീട് സംസാരം നിറുത്തി ഒന്ന് നെടുവീര്‍പ്പിട്ട ശേഷം ചുറ്റും നോക്കി
ജെയിംസ്‌: ഈനാശുവേട്ടാ താങ്കള്‍ എവിടെ വച്ചെങ്കിലും യൂദാസ് എന്ന പേര് കേട്ടിട്ടുണ്ടോ?
അത്കേട്ട് ഈനാശു ഒന്ന് പരുങ്ങുന്നത് അയാള്‍ ശ്രദ്ധിച്ചു. അയാള്‍ കുറെ പ്രാവശ്യം ആ ചോദ്യം ആവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈനാശു യുദാസിനെക്കുറിച്ച് വിവരിച്ചു
ഈനാശു: ജെയിംസ്‌ സാര്‍ പണ്ട് ഞാന്‍ പറഞ്ഞിരുന്നില്ലേ വറീത് മാപ്പിളയുടെയും മത്തായിച്ചന്റെയും സ്ത്രീവിഷയത്തിലെ താല്പര്യത്തെപ്പറ്റി അതിനിടയില്‍ അവര്‍ക്ക് പറ്റിയ ഒരു അബദ്ധമാണ് യൂദാസിന്റെ പിറവിക്ക് പിന്നില്‍. അതായത് ഒരിക്കല്‍ വറീത് മാപ്പിളയ്ക്കും മത്തായിച്ചനും കൂടി മദ്യലഹരിയില്‍ ഹോട്ടലിലെ ബാര്‍ ഡാന്‍സര്‍ പെണ്‍കുട്ടിയുടെ പേരില്‍ തട്ടിക്കയറി റൂം സര്‍വീസിലെ പയ്യനെ തല്ലിച്ചതച്ചതും പോരാഞ്ഞിട്ട്സ്വാധീനം ഉപയോഗിച്ച് പോലീസിനെക്കൊണ്ട് അവനെയും ആ പെണ്‍കുട്ടിയേയും അറസ്റ്റു ചെയ്യിപ്പിച്ചതും കഴിഞ്ഞു കുറച്ചു നാളിനെ ശേഷമാണ് ആദ്യമായി മത്തായിച്ചന്‍ അപകടത്തില്‍ പെട്ടത്. അന്ന് തലനാരിഴയ്ക്കാണ്‌ അയാള്‍ രക്ഷപ്പെട്ടത്. അന്ന് ആ അപകടത്തിന് പിന്നില്‍ ഒരു യൂദാസിന്റെ പേരായിരുന്നൂ ഉയര്‍ന്നു കേട്ടത്. ഇന്നത്തെപ്പോലെ മാധ്യമസ്വാധീനം അത്രകണ്ട് ഇല്ലാതിരുന്നതിനാല്‍ അതിലെ പ്രതിയെ ഇത് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അത് പോലെ അന്ന് അറസ്റ്റുചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ചേതനയറ്റ ശരീരം ഗുരുവായൂരില്‍ വച്ച് കണ്ടെടുത്തപ്പോള്‍ ആ ശരീരത്തില്‍  ആരോ തന്റെ കാമകേളി നടത്തിയിരുന്നൂ. അന്ന് ചിലര്‍ ഈ സംഭവത്തില്‍ മത്തായിച്ചന്റെ പേര് പറഞ്ഞു നടന്നിരുന്നൂ എങ്കിലും. കാലം അത് മെല്ലെ മായ്ച്ചു. അങ്ങനെയിരിക്കെ ഇടയ്ക്കെപ്പോഴോ ആരോ പറഞ്ഞു കേട്ടു ആ പെണ്‍കുട്ടിയുടെ സഹോദരനാണ് ഈ യൂദാസ് എന്ന്
തുടരും   



എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :ഇരുപത്തിമൂന്ന്

ജെയിംസ്‌: അപ്പോള്‍ ഈനാശുവേട്ടാ അതിനിടയ്ക്ക് ഒരു ഉലഹന്നാനേ എന്റെ കയ്യില്‍ കിട്ടിയിരുന്നൂ .

അങ്ങനെ  ഉലഹന്നാന്‍ പറഞ്ഞ കാര്യങ്ങളും ഒപ്പം  ജീപ്പിലെ സീറ്റില്‍ കിടന്നു കിട്ടിയ കത്തിനെ സംബന്ധിച്ചുംവിവരിച്ച ശേഷം ജെയിംസ്‌ ഒന്ന് ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് ചുറ്റുമൊന്ന് കണ്ണോടിച്ചു . പിന്നീട് യൂദാസിന്റെ ഫോണ്‍ വിളിയെക്കുറിച്ച് വിവരിച്ചപ്പോള്‍ ഈനാശുവേട്ടന്‍ ആശ്ചര്യ ത്തോടെയാണ് എല്ലാം കേട്ട് നിന്നത്. അവസാനം

ഈനാശു: അപ്പോള്‍ ആ ചെകുത്താന്‍ നിങ്ങളോടും സംസാരിച്ചോ. എന്നാലും അയാളുടെ ആ കത്ത് ജീപ്പില്‍ എങ്ങനെ എത്തി. ജാഥക്കാരാണ് അത് കൊണ്ടിട്ടതെങ്കില്‍ അത് കഴിഞ്ഞും ജാഥ നിങ്ങള്ക്ക് കാണാന്‍ കഴിയേണ്ടതല്ലേ. അല്ലെങ്കില്‍ ഉലഹന്നാന്‍ ജീപ്പില്‍നിന്നും ഇറങ്ങും അപ്പോള്‍ തട്ടിക്കൊണ്ടുപോവാം എന്ന് ശട്ടം കെട്ടിയ ആള്‍ക്കൂട്ടം ആണെങ്കില്‍ നിങ്ങള്‍ തിരയുന്ന സമയത്ത് അയാളുടെ വാപൊത്തി വഴിയരികിലെ പൊന്തക്കാട്ടില്‍ ഒളിപ്പിച്ചിട്ട് മാറിനിന്നതാവനെ വഴിയുള്ളൂ.

ജെയിംസ്‌: ശരിയാ.. ഞാന്‍ അത്രയ്ക്ക് അങ്ങ് ശ്രദ്ധിച്ചില്ല ആ വളവിന്റെ വലത് വശത്തായി ഒരു കാട്ടുവഴിയുണ്ട് അതിലൂടെ ഞാന്‍ ഒന്ന് രണ്ടു തവണ ചീട്ടു കളിക്കാരെ പിടിക്കാനായി ഓടിച്ചിട്ടിട്ടുണ്ട്. ഇനി എവിടെയാ ഉലഹന്നാനെ കണ്ട് കിട്ടുക. നോക്കാം

ഈനാശു: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും തെല്ലു കിഴക്ക് മാറി ദേശീയ പാതയോട് ചേര്‍ന്ന് കിടക്കുന്ന  വഴിയിലല്ലേ നിങ്ങള്‍ ജീപ്പ് നിറുത്തിയത്. അതിനരികിലായി വലിയ ഒരു മൈതാനം ഉണ്ട് ശരിയല്ലേ.

ജെയിംസ്‌: അതെ .. ഈനാശുവേട്ടന് ഇത്ര കൃത്യമായി ആ വഴികളൊക്കെ എങ്ങനെ അറിയാം

ഈനാശു: ഞാന്‍ വളയം പിടിക്കാന്‍ തുടങ്ങിയിട്ട് നാളേക്ക് നാല്പത്തഞ്ച് വര്ഷം തികയുകയാ
അതിനാല്‍ തന്നെ ഗുരുവായൂര്‍ തൃശൂര്‍ ഭാഗത്തെ നല്ലൊരു ശതമാനം വഴികളും എന്റെ കൈവെള്ളയില്‍ എന്നപോലെ വ്യക്തമായി അറിയാം

ജെയിംസ്‌ : നിങ്ങള്‍ ഒരു സംഭവം തന്നെ.

നേരം വെളുത്തുതുടങ്ങി എന്നറിയിച്ചുകൊണ്ട്‌ നഗരത്തിലെ അലാറം ഉച്ചത്തില്‍ മുഴങ്ങി. അപ്പോഴേക്കും ലോനപ്പെട്ടനും മണികണ്ടനും അങ്ങോട്ടേക്ക് കയറി വന്നൂ.
ലോനപ്പേട്ടന്‍: എന്താടോ പോലീസുആപ്പീസര്‍ കാലത്ത് തന്നെ ഇവിടെ, നിനക്ക് ഓഫീസില്‍ പണിയൊന്നും ഇല്ലേ. അല്ലെങ്കില്‍ മേരിക്കുട്ടി ഓടിച്ച് വിട്ടതാണോ

ജെയിംസ്‌: അച്ചായാ ഒരു കാര്യം പറയാനുണ്ട്. നമുക്ക് ഒന്ന് നടന്നാലോ

ലോനപ്പന്‍ : ഓക്കേ. നിനക്ക് കേസിന്റെ തുമ്പ് എന്തെങ്കിലും കിട്ടിയിട്ടുണ്ടാവും  അല്ലെങ്കില്‍ ഈ ചുറ്റുവട്ടത്ത് നിന്നെ കാണാന്‍ കിട്ടില്ലല്ലോ. (മണി കണ്ടനെ നോക്കി ) നീ ഇവിടെ നില്‍ക്ക്. ഈനാശുവേട്ടന്‍ വീട്ടില്‍ പോയി വൈകുന്നേരം വരട്ടെ  അതാ നല്ലത്. എല്ലാവരും കൂടി ഇവിടെ നിന്നിട്ട് എന്തിനാ.

മണികണ്ടന്‍: ഓക്കേ അച്ചായാ, ഞാന്‍ ഇവിടെ നിന്നോളാം

ലോനപ്പേട്ടന്‍ അവനെ സൂക്ഷിച്ച് നോക്കി  അവിടെനിന്നും ജെയിംസിനൊപ്പം അവിടെനിന്നും നടന്നു നീങ്ങി. അതിനിടയില്‍ ജെയിംസിന്റെ മൊബൈല്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. അയാള്‍ ലോനപ്പെട്ടനെ നോക്കി എക്സ്ക്യൂസ് പറഞ്ഞു ആ കോള്‍ അറ്റന്‍ഡ് ചെയ്തു

ജെയിംസ്‌: ഹലോ ഡി വൈ എസ്സ് പി ജെയിംസ്‌ ഹിയര്‍

ശബ്ദം : കോഴിക്കോട്ടേക്ക് പോയ താങ്കള്‍ എപ്പോഴാ തൃശൂര്‍ എത്തിയത്. നാട്ടുകാരെ പറ്റിച്ചോ പക്ഷെ എന്നോട് കളി വേണ്ട ഓക്കേ.പിന്നെ ഒരു സന്തോഷവാര്‍ത്തയുണ്ട്   ഉലഹന്നാൻ എന്റെ കൂടെയുണ്ട്. അവനെ വെടിവച്ചു കൊല്ലണോ അല്ലെങ്കില്‍ വേണ്ട നിങ്ങള്‍ പറ എങ്ങനെയാ ഇവനെ വകവരുത്തെണ്ടാത് എന്ന് ഞാന്‍ പണം തന്നതല്ലേ.

ജെയിംസ്‌ : നീ വീണ്ടും വന്നോ?

ശബ്ദം : അതേലോ ഞാന്‍ വരുമല്ലോ നിന്റെ കയ്യില്‍ നിന്നും ഇവനെ പണം കൊടുത്ത് വാങ്ങിയപ്പോള്‍ മുതല്‍ ഇവന്‍ എന്റെ  അടിമ. ഇവനെ എന്ത് ചെയ്യണം എന്ന് എനിക്ക് തീരുമാനിക്കാം. പക്ഷെ എന്റെ ഉത്ഭവമറിയാന്‍ പുറപ്പെട്ട നീ ഈനാശുവേട്ടനില്‍ നിന്നും അറിഞ്ഞത് സത്യമായ കാര്യങ്ങള്‍. എന്റെ സഹോദരിയോട്‌ ക്രൂരത കാട്ടിയ മത്തായിച്ചനും വറീത് മാപ്പിളയുമായി ബന്ധപ്പെട്ട എല്ലാവര്ക്കും ഇവിടെനിന്നും അങ്ങോട്ട്‌ അന്ത്യനാളുകള്‍ ആണ്. ആദ്യത്തേത് എന്റെ ഒരു പ്രതിപുരുഷന്‍ ഇപ്പോള്‍ നിര്‍വഹിക്കാന്‍ തുടങ്ങുവാ. ആദ്യത്തെ ഇര വറീത് മാപ്പിള നിനക്ക് അയാളെ കാലനില്‍നിന്നും രക്ഷിക്കാന്‍  കഴിയുമെങ്കില്‍ ഒന്ന് ശ്രമിച്ചു നോക്ക്

ജെയിംസ്‌ ഫോണ്‍ കയ്യില്‍ വച്ച് ലോനപ്പെട്ടനെയും കൂട്ടി അവിടെനിന്നും വാര്‍ഡിലേക്ക് തിരിഞ്ഞോടാന്‍ തുടങ്ങി. ആളുകളെ കടന്ന് മുറിയില്‍ ചെല്ലുമ്പോള്‍ മണികണ്ടന്‍ വറീത് മാപ്പിളയുടെ കട്ടിലിനരികില്‍ കാത്തിരിപ്പുണ്ടായിരുന്നൂ. അപ്പോള്‍ ഫോണിന്റെ അങ്ങേത്തലക്കലെ പൊട്ടിച്ചിരിവ്യക്തമായി ജെയിംസ്‌ ശ്രദ്ധിച്ചു. അയാള്‍ ഫോണ്‍ ചെവിയോടു ചേര്‍ത്ത് പിടിച്ചു. അപ്പോള്‍ അയാള്‍ ചിരിനിറുത്തിക്കൊണ്ട്‌ മന്ത്രിക്കും പോലെ പറഞ്ഞു.
ശബ്ദം : അവിടേക്ക് ഗുരുവായൂര്‍നിന്നും പറന്ന് എത്താന്‍ നോക്കിയതാ ചിറകിന് ചില സാങ്കേതിക പ്രശ്നങ്ങൾ . സാരമില്ല ഇന്നത്തേക്ക് എനിക്ക് മത്തായിച്ചന്‍ മതി. അപ്പോള്‍ യൂദാസിന്റെ അവസാന ചുംബനം മത്തായിച്ചന്. അടുത്തത് നാളെ പറയാം ഇന്നത്തെ എന്റെ വേഷം ഡോക്ടര്‍ യൂദാസ് മരണം ഗ്ലൂക്കോസ് കുപ്പിയിലൂടെ.

( അയാളുടെ കൊലച്ചിരി വീണ്ടും വീണ്ടും  വീണ്ടും ഉയര്ന്ന് കേട്ടൂ  . അയാള്‍ക്ക്  പിന്നില്‍ നിന്നും ഉയര്‍ന്നുകേട്ട സ്ത്രീകളുടെ കൂട്ടക്കരച്ചിലുകള്‍  അകന്നകന്ന് പോവാന്‍ തുടങ്ങി . അപ്പോഴേക്കും ഫോണ്‍ ഡിസ്കണക്റ്റ് ആയി )

ജെയിംസ്‌  ഫോണ്‍ എടുത്ത് ആരെയോ വിളിക്കാന്‍ തുടങ്ങി

ജെയിംസ്‌ : ഹല്ലോ ,മനോജല്ലേ ?

ശബ്ദം : അല്ല സാര്‍, ആരാണ്. മനോജേട്ടന്‍ കുളിക്കുവാ

ജെയിംസ്‌ : ഞാന്‍ ഡി വൈ എസ്സ് പി ജെയിംസ്‌ ആണ്. കുളികഴിഞ്ഞു വന്നാല്‍ എന്നെ അത്യാവശ്യമായി വിളിക്കാന്‍ പറയൂ. സൊ അര്‍ജന്റ്

ശബ്ദം: സാര്‍ ഒരു മിനുട്ട് , ഇതാ വരുന്നുണ്ട് ഞാന്‍ കൊടുക്കാം
എന്ന് പറഞ്ഞു മനോജിനു ഫോണ്‍ കൈമാറി

മനോജ്‌ : സാര്‍ എന്താ ഇത്ര കാലത്ത് തന്നെ

ജെയിംസ്‌ : ഒരു അത്യാവശ്യ കാര്യമുണ്ട്. നേരെ മത്തായിച്ചന്‍ കിടക്കുന്ന ആശുപതിയിലേക്ക് പൊയ്ക്കോ. ഞാനും കഴിയുന്നതും വേഗം അവിടെ എത്താന്‍ ശ്രമിക്കാം

മനോജ്‌ : എന്താണ് സാര്‍. കാര്യം പറയൂ

ജെയിംസ്‌ : മത്തായിച്ചന്‍ കൊല്ലപ്പെട്ടു . കൊലയാളി എന്നെ വിളിച്ചു പറഞ്ഞുകൊണ്ട് കൊലനടത്തി അവിടെനിന്നും നടന്നു നീങ്ങി. അയാള്‍ ഒരു ഡോക്ടറുടെ വേഷത്തില്‍ ആണ് അവിടേക്ക് കടന്നത്. പിന്നെ ഗ്ലുകോസ് ബോട്ടിലില്‍ എന്തോ കുത്തിവച്ചാണ് അയാള്‍ മത്തായിച്ചനെ കൊന്നത്. നിങ്ങള്‍ വേഗം പോയി കാര്യങ്ങള്‍ വേഗത്തില്‍ ചെയ്തു തീര്‍ക്കു. അതുപോലെ പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള ഒരുക്കം നടത്തുമ്പോഴേക്കും ഞാന്‍ എത്താന്‍ നോക്കാം. ഒരു യൂദാസ് ആണ് കൊലയാളി. അയാളെ കണ്ടെത്തണം അല്ലെങ്കിൽ കൂടുതൽ കൊലകൾ നടക്കും. അത് ഒരിക്കലും അനുവദിക്കാൻ പാടില്ല. 

മനോജ്‌ : ഓക്കേ സാര്‍

ജെയിംസ്‌ : ബൈ മനോജ്‌ ആലോചിച്ചിട്ട് ഒരു രൂപവും കിട്ടുന്നില്ല
തുടരും

  

എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :ഇരുപത്തിനാല്

ലോനപ്പേട്ടനോട് കാര്യം പറഞ്ഞശേഷം ജെയിംസ്‌ മണികണ്ടനേ തന്റെ അരികിലേക്ക് വിളിച്ചു. അവനേ കൂട്ടി മുന്നോട്ട് നടന്ന് അയാളും വറീത് മാപ്പിളയും ആയുള്ള ബന്ധത്തിന്റെ പഴയ കഥയുടെ ചുരുളുകള്‍ അഴിച്ചുകൊണ്ടിരുന്നു. ആ കഥകേട്ട്കഴിഞ്ഞു വിശ്വസിക്കാന്‍ കഴിയാതെ സ്തബ്ദനായി നിന്ന അവനെ അയാള്‍ ചുമലില്‍ തട്ടി വിളിച്ചപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞത്‌ അയാള്‍ ശ്രദ്ധിച്ചു. അങ്ങനെയിരിക്കെ അയാള്‍ അവനോട് പറഞ്ഞു

ജെയിംസ്‌ : മണി നിനക്ക് കഴിയുമെങ്കില്‍ നിന്റെ അമ്മയ്ക്ക് വേണ്ടി രണ്ടു കാര്യങ്ങള്‍ ചെയ്തു തരണം .

മണികണ്ടന്‍ : പറയൂ സാര്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്

ജെയിംസ്‌ : എന്റെ പോലിസ് അധികാരത്തിന് എന്ത്  ചെയ്യുന്നതിന് ഒരു പരിധിയുണ്ട് എന്ന് നിനക്ക് അറിയാമല്ലോ . നിനക്ക് ആണെങ്കില്‍ ബസ്സില്‍ ജോലിചെയ്തതിലൂടെ ഒരുപാട് സുഹൃത്ത് ബന്ധം കൈമുതലായി ഉണ്ട് താനും.

മണികണ്ടന്‍ : ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് മാത്രം സാര്‍ പറയൂ
ആ ബന്ധങ്ങള്‍ ഉപയോഗിച്ച് നിന്റെ പെങ്ങളായ മാളവികയെ കണ്ടെത്താനും അതുപോലെ നിന്റെ അമ്മയുടെ ഘാതകനായ യൂദാസിനെ നിയമത്തിനു മുന്നില്‍ കൊണ്ടുചെന്നു നിര്‍ത്താനും സഹായിക്കണം. നിന്നലാവുന്ന വിധം ചെയ്‌താല്‍ മതി.

മണികണ്ടന്‍ : സാറ് വിട്ടോ യൂദാസിന് അന്ത്യകൂദാശ ഞാന്‍ കൊടുത്തോളാം. എന്റെ അമ്മയെ കൊലചെയ്ത സഹോദരിയെ തട്ടിക്കൊണ്ട് പോയ അവന്‍ ഈ ഭൂമിയില്‍ വേണോ എന്ന് ഞാന്‍ തീരുമാനിച്ചോളാം. സാര്‍ ഇതിനിടയില്‍ ഇടപെടാതിരുന്നാല്‍ മാത്രം മതി

ജെയിംസ്‌ : യൂദാസ് അല്‍പസമയം മുമ്പ് വിളിച്ച്  മത്തായിച്ചനെ കൊലചെയ്തു എന്നറിയിച്ചു  നടന്നുനീങ്ങിയപ്പോള്‍ ആ മനുഷ്യന്  പിന്നില്‍ അലമുറയിട്ടു കരയുന്ന ബന്ധുമിത്രാദികളുടെ രോദനങ്ങള്‍  ഞാന്‍ വ്യക്തമായി കേട്ടു.

മണികണ്ടന്‍റെ മുഖം രോഷം കൊണ്ട് ചുവന്നത് ജെയിംസ്‌ ശ്രദ്ധിച്ചു . പിന്നെ മണികണ്ടനേ നോക്കി പറഞ്ഞു

ജെയിംസ്‌ :അടുത്തത് വറീത് മാപ്പിളയുടെ ഊഴമാണ് എന്നാണ് അയാള്‍ പറഞ്ഞത് . ആ കൊല ഒഴിവാക്കാനുള്ള പദ്ധതിയുമായാണ് ഞാന്‍ മുന്നോട്ട് പോവുന്നത്. ഇവിടെ പ്രത്യേകം പോലിസ് കാവല്‍ ഏര്‍പ്പെടുത്താനുള്ള കാര്യങ്ങള്‍ ഞാന്‍ ചെയ്തുകൊള്ളാം .മത്തായിച്ചന്റെ കൊലയുടെ അന്വേഷണവും ആയി ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ ഞാന്‍ ഗുരുവായൂര്‍ക്ക് പോവേണ്ടതുണ്ട്. ഇവിടത്തെ കാര്യങ്ങള്‍ നീയും കൂട്ടരും ശ്രദ്ധിക്കും എന്ന് കരുതുന്നൂ .

മണികണ്ടന്‍ : സാറ് പൊയ്ക്കോ കണ്ണൂരില്‍ നിന്നും എന്റെ ചങ്കുകള്‍വരും ഞങ്ങള്‍  വെറും കൊലപാതകികള്‍ അല്ല മറിച്ച് എല്ലാ നല്ലകാര്യത്തിനും ഒപ്പം ജീവന്‍ കൊടുത്തും നിലയുറപ്പിക്കാനുള്ള മനക്കരുത്ത് ഞങ്ങള്‍ക്കുണ്ട്. ഈ നിമിഷം മുതല്‍ ഞങ്ങള് യൂദാസിന്റെ പിന്നാലെ തന്നെ ഉണ്ട്

ജെയിംസ്‌ : സൂക്ഷിക്കണം, എന്റെ മുന്നില്‍ നിന്നും ഒരാളെ തട്ടിക്കൊണ്ടുപോയവനാണ് കണ്ണും കാതും തുറന്നുപിടിക്കണം അവനോട് മുട്ടുമ്പോള്‍

മണികണ്ടന്‍ : സാര്‍ ഞങ്ങള്‍ക്ക് വിടൂ , ഇവിടെയും  ഗുരുവായൂരും ഞങ്ങള്‍ക്ക് സഹായത്തിന്
ഒത്തിരിപ്പേര്‍ ഉണ്ട്. ഓക്കേ സാര്‍ ഞാന്‍ ഇപ്പോള്‍ വരാം

എന്നും പറഞ്ഞു വറീത് മാപ്പിള കിടക്കുന്ന കട്ടില്‍ ചെന്ന് അയാളെ സൂക്ഷിച്ച് നോക്കിയാ ശേഷം ലോനപ്പേട്ടന്റെ സമ്മതവും  അവിടെനിന്നും ഇറങ്ങി നടന്നപ്പോള്‍ താഴെ പാര്‍ക്കിങ്ങ് വരെ ജെയിംസും അയാളെ അനുഗമിച്ചു. അവിടെനിന്നും ജെയിംസിനൊപ്പം ബസ്സ്‌ സ്റ്റാന്‍ഡില്‍ ചെന്നിറങ്ങുന്നത് വരെ മണികണ്ടന്‍ ഒരക്ഷരം മിണ്ടാതെ സീറ്റില്‍ തലചായ്ച്ചു കണ്ണുകള്‍ അടച്ചു ഇരുന്ന് ഏതോ ചിന്തയില്‍ മുഴുകി യിരുന്നൂ . ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ജെയിംസ്‌ ശ്രദ്ധിച്ചു. അയാള്‍ ഒന്നും മിണ്ടാതെ കാര്‍ ബസ്സ്‌ സ്ടാണ്ടിനു മുന്നില്‍ നിറുത്തിയപ്പോള്‍ വാതിലും തുറന്ന്‍ ഒരു യന്ത്രമനുഷ്യന്‍ കണക്ക് നടന്നു നീങ്ങിയ മണികണ്ടനെ അയാള്‍ കുറച്ചു നേരം നോക്കി നിന്നൂ. പിന്നെ ആ കാറില്‍ അയാള്‍ അവിടെനിന്നും യാത്ര തിരിച്ചു.

മണികണ്ടന്‍ നേരെ ബസ്സിനരികിലേക്ക്‌ നടന്നു നീങ്ങി. അവന്റെ നിര്‍നിമേഷനായ വരവ് കണ്ട് പരിചിതമുഖങ്ങള്‍ എല്ലാം അവന്റെ അരികിലേക്ക് നടന്നടുത്തു. എല്ലാവരും അവനോട് കാര്യവിവരം ആരാഞ്ഞപ്പോള്‍ അവന്‍ അവരോടൊക്കെ മൌനം പാലിക്കാന്‍ ശ്രദ്ധിച്ചു. അപ്പോഴാണ് അവന്റെ ആത്മാര്‍ത്ഥ സുഹൃത്തായ സലിം അവന്റെ അരികില്‍ വന്നു കൂട്ടി ബസ്സിനുള്ളിലേക്ക്‌ നടന്നു നീങ്ങിയത്. അവന്‍ നടന്ന സംഭവങ്ങള്‍ എല്ലാം അവനോട് വിവരിച്ചു . അതുകേട്ട്  സലിം അവന്റെ ഫോണില്‍ ആരെയോ വിളിച്ചു

സലിം : ഹല്ലോ  പ്രമോദ് അല്ലെ , ഞാന്‍ സലിമാണ്

ശബ്ദം : പറയൂ എത്രകാലമായി നിന്റെ ശബ്ദം കേട്ടിട്ട്, എവിടെയാ  നീ

സലിം : അതൊക്കെ പറയാം പിന്നെ നീയും നമ്മുടെ ടീമും തൃശൂര്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ വേഗം വരണം .

ശബ്ദം : എന്തിനാ ഇത്ര അര്‍ജന്റ് കാര്യം എന്താണ് അവിടെ

സലിം : നമ്മുടെ മണികണ്ടന് നമ്മുടെ ഒരു സഹായം വേണം. അവന്റെ പെങ്ങളെ ആരോ തട്ടിക്കൊണ്ട് പോയി. അവളെ രക്ഷിക്കാനാ ബാക്കി നിങ്ങള്‍ ഇവിടെ വന്നിട്ട്  പറയാം. നമ്മള്‍ കണ്ണൂര് കാര്‍ വെറും ഉണ്ണാക്കാന്‍മാരല്ല മറിച്ച് ചങ്കിനു വേണ്ടി ജീവന്‍ കൊടുത്തു കൂടെ നില്‍ക്കുന്നവരാന്ന്‍ കാട്ടിക്കൊടുക്കണം എല്ലാ വില്ലന്മാര്‍ക്കും

അതുകഴിഞ്ഞ്  സലിം മണികണ്ടനേയും കൊണ്ട് ബസ്സിന് വെളിയില്‍ ഇറങ്ങിയപ്പോള്‍ മറ്റുബസ്സുകളിലെ തൊഴിലാളികളൊക്കെ അവിടെ കൂടി നിന്നിരുന്നൂ. സലിം അവരെനോക്കി പറഞ്ഞു

സലിം : നമ്മുടെ മണികണ്ടന്റെ സഹോദരിയെ ഏതോ ഒരുവന്‍ തട്ടിക്കൊണ്ട് പോയി. അവളെ നമുക്ക് മോചിപ്പിച്ചു കൊണ്ട് വരണം കൂട്ടത്തില്‍ ഇവന്റെ അമ്മയെ കൊലചെയ്ത യൂദാസ് എന്ന ചെകുത്താനെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയും വേണം . അതിനു നിങ്ങള്‍ ഓരോരുത്തരുടെയും സഹായം ഞങ്ങള്‍ക്ക് വേണം

ആള്‍ക്കൂട്ടം  ഒറ്റക്കെട്ടായി:   ഞങ്ങള്‍  നിങ്ങളോടൊപ്പം ഉണ്ട് ഇന്ന് മുതല്‍  അതാവട്ടെ നമ്മുടെ ലക്‌ഷ്യം.

അതിനിടയില്‍ തൃശൂര്‍ നഗരത്തിലെ ടാക്സിഡ്രൈവര്‍മാരും അവര്‍ക്കൊപ്പം ചേര്‍ന്നൂ.  അങ്ങനെ അവരെടുത്ത തീരുമാനപ്രകാരം അന്നത്തെ ബസ്സ്‌ ടാക്സി വരുമാനം ആ കൂട്ടായ്മയിലേക്ക് വകയിരുത്തിക്കൊണ്ട് ആ അന്വേഷണത്തോട് അവര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു . വരും നാളുകളുകളില്‍ കേരളത്തിലെ ഒട്ടുമിക്ക തൊഴിലാളികളും ഇതോടൊപ്പം ചേര്‍ന്നൂ.

യാത്രയില്‍ ഉടനീളം ജെയിംസ്‌ മനസ്സില്‍ ചിരിക്കുന്നുണ്ടാവും പോലീസിന്റെ പരിധിയില്‍ നിന്നും കണ്ടെത്താന്‍ ആവാത്ത ചില കേസ്സുകള്‍ ജനങ്ങളുടെ സഹകരണത്തോടെ തീര്‍പ്പാക്കാനുള്ള തന്റെ തലയില്‍ ഉദിച്ച ഈ ആശയത്തെ ഓര്‍ത്ത് അയാള്‍ അഭിമാനിക്കുന്നുണ്ടാവും
തുടരും


എം. പി. എസ്സ് . വീയ്യോത്ത് 
ഭാഗം :ഇരുപത്തിയഞ്ചു 
ജെയിംസ്‌ അടുത്ത ദിവസത്തിനകം വറീത് മാപ്പിളയുടെ മുറിക്ക് പ്രത്യേക പോലിസ് സുരക്ഷ ഏര്‍പ്പെടുത്തി. അവര്‍ മഫ്ടിയിലും യൂണിഫോര്‍മിലും ആശുപത്രിയുടെ മുക്കിലും മൂലയിലും കയറിയിറങ്ങിക്കൊണ്ടേയിരുന്നൂ. അങ്ങനെയിരിക്കെയാണ് ഒരു ദിവസം കാലത്താണ് ഒരു കൂട്ടം ആളുകള്‍ സലീമിന്റെയും മണികണ്ടന്റെയും നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് കയറി വന്നത്.  ആ കാഴ്ചകണ്ട്‌ പോലീസ് കാരും അവിടെക്കൂടിനിന്നവരും ആദ്യം ഒന്ന്‍  അമ്പരന്നു . അത്രയും ആളുകളെ കൈകാര്യം ചെയ്യേണ്ടി വരുമോ എന്നായിരുന്നൂ പോലീസുകാരുടെ  ചിന്ത . അത് ആ മുഖത്ത് നിന്നും വായിച്ചറിഞ്ഞ് ആണ് സലിം അതിലെ ഒരു പോലീസ് കാരനെ നോക്കി വിളിച്ചു പറഞ്ഞത്

സലിം : നാരായണന്‍ സാറെ ഞങ്ങള്‍ ആരെയും ആക്രമിക്കാന്‍ വന്നതല്ല മറിച്ച് വറീത് മാപ്പിളയെ ഉപദ്രവിക്കാന്‍ വരുന്ന ആ മൃഗത്തെ പിടിച്ചു കെട്ടാന്‍ വന്നതാ. ഗുരുവായൂര്‍ ഡി വൈ എസ്സ് പി ജെയിംസ്‌ സാര്‍ സഹായം ചോദിച്ചു ഞങ്ങള്‍ വന്നൂ.

നാരായണേട്ടന്‍ : കൊള്ളാം നീയൊക്കെ ഈ പണി ഏറ്റെടുത്താല്‍ പിന്നെ ഞങ്ങള്‍ വീട്ടില്‍ ഇരിക്കത്തെ ഉള്ളൂ

സലിം : സാറമ്മാര് നീതിയുടെയും ന്യായത്തിന്റെയും ഭാഗത്ത് ഒന്ന് നിന്നു നോക്കൂ അപ്പോള്‍ പോലീസിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിക്കും അതുപോലെ അക്രമങ്ങള്‍ കുറയും. അതെവിടെ നടക്കും എല്ലാവര്ക്കും വീടുനന്നാക്കാനും സമ്പാദിക്കാനും അല്ലെ സമയം ഉള്ളൂ

നാരായണന്‍ : നിങ്ങള്‍ ഇങ്ങനെ നിന്നു കഴിഞ്ഞാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. കുറച്ചുപേര്‍ ഇവിടെ നില്‍ക്കൂ ബാക്കിപേര്‍ തല്ക്കാലത്തേക്ക് പിരിഞ്ഞു പോകൂ.

സലിം : അത് ശരിയാ. ( പിന്നെ ആളുകള്‍ക്ക് നേരെ തിരിഞ്ഞു പറഞ്ഞു ) ഒരു കാര്യം ചെയ്യാം  മണികണ്ടനും ഞാനും പ്രമോദും ഭാസിയും ഇവിടെ നില്‍ക്കും ബാക്കിപേര്‍ ഇപ്പോള്‍ പോയി  വൈകീട്ടത്തേക്ക് നിങ്ങള്ക്ക് വിശ്വാസമുള്ള പത്ത് പേരേ ഇവിടേയ്ക്ക് അയക്കണം. നമ്മളിലെ ചിലര്‍ ഇവിടെ അടുത്തായി ചുറ്റിപ്പറ്റി കഴിയാന്‍ നോക്കൂ . എന്താ

എല്ലാവരും കൂടി : അതാ നല്ലത് , അപ്പോള്‍ പറഞ്ഞപോലെ .
എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു തുടങ്ങി . പെട്ടെന്ന് അതില്‍ നിന്നും ഒരാള്‍ തിരിഞ്ഞു സലീമിനെ നോക്കി പറഞ്ഞു

ഒരാള്‍: സലീമേ ആ പന്നീന്റെ മോനെ കയ്യിക്കിട്ടിയാല്‍ വച്ചേക്കരുത് . ഭൂമീ ദേവി എന്നല്ലേ നമ്മള്‍ മണ്ണിനെ പ്പറ്റി പറയുക അങ്ങനെയെങ്കില്‍ അമ്മപെങ്ങന്മാര്ക്കെതിരെ അതിക്രമം കാട്ടുന്ന ഒരുത്തനും ഈ ഭൂമിയില്‍ ജീവിച്ചിരിക്കാന്‍ യോഗ്യതയില്ല .
ആ വാക്കുകളില്‍ അയാളുടെ മനസ്സിലെ രോഷത്തിന്റെ പ്രതിഫലനം സലിം ദര്‍ശിച്ചു. അയാള്‍  ഏതോ ഓര്‍ത്ത് അയാളെ നോക്കി പറഞ്ഞു .

സലിം : വൈകീട്ട് വരുന്ന ആളുകളില്‍ നിങ്ങളും വേണം

ഒരാള്‍ : സന്തോഷമായി സലീമേ , ആ പന്നിയെ എന്റെ കയ്യില്‍ കിട്ടിയാല്‍ അവന്‍ പിന്നില്ല

സലിം : അത് പാടില്ല ജെയിംസ്‌ സാര്‍ മണികണ്ടനോട്‌ സഹായം ആണ് ചോദിച്ചത് അല്ലാതെ അയാളെ വകവരുത്താന്‍ അല്ല. ഇനി ഒരുകാലത്തും ഒരാള്‍ക്ക് സ്ത്രീകള്‍ക്കെതിരെ അക്രമം കാണിക്കാന്‍ മനസ്സ് വരാത്ത വിധത്തില്‍ നിയമം ശിക്ഷിച്ചു കൊള്ളും. അതല്ല നല്ല ഒരു വക്കീലിന്റെ സഹായം ഉപയോഗിച്ച് അയാള്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ പിന്നെ അയാള്‍ക്കുള്ള ശിക്ഷ വിധിക്കുന്നവരില്‍ മുന്‍പന്തിയില്‍ ഞാനും കാണും . ഇതെന്റെ വാക്കാണ്‌ . നിങ്ങള്ക്ക് എന്നെ എന്നെ വിശ്വസിക്കാം.
അതിനു മറുപടിയായി മറുത്ത് ഒരക്ഷരം പറയാന്‍ കഴിയാതെ ആ മനുഷ്യന്‍ നടന്നു നീങ്ങിയപ്പോള്‍ അത് കേട്ട് നിന്ന മണികണ്ടന്‍ വല്ലാതെ സന്തോഷിച്ചു . അവന്‍ സലീമിന്റെ കയ്യില്‍ പിടിച്ചു സ്നേഹത്തോടെ മെല്ലെ അമര്‍ത്തി , അതില്‍ അയാളുടെ വികാരം അടങ്ങിയിരുന്നൂ.
പെട്ടെന്നാണ് ലോനപ്പേട്ടന്‍ അങ്ങോട്ട്‌ നടന്നു വന്നത് കയ്യില്‍ പിടിച്ച മൊബൈല്‍ മണികണ്ട ന് നേര്‍ നീട്ടിക്കൊണ്ടു പറഞ്ഞു

ലോനപ്പേട്ടന്‍ : ജെയിംസ്‌ ആണ് ലൈനില്‍ നിന്നോട് എന്തോ പറയാന്‍ എന്ന് പറഞ്ഞു
മണികണ്ടന്‍ വേഗം ഫോണ്‍ വാങ്ങി  ചെവിയോടു ചേര്‍ത്ത് പിടിച്ചു

ശബ്ദം : ഹല്ലോ മണികണ്ടന്‍ അല്ലെ

മണികണ്ടന്‍ : അതെ സാര്‍

ശബ്ദം: ഇപ്പോള്‍ അയാള്‍ വിളിചിരുന്നൂ ഇന്ന് അയാള്‍ തൃശൂര്‍ ഉണ്ട് വറീത് മാപ്പിളയുടെ ദിനമാണ് എന്ന്

മണികണ്ടന്‍ : സാര്‍ അവന്റെ കാര്യം ഇനി മറന്നേക്കൂ.
പിന്നെ വേഗം ഫോണ്‍ ലോനപ്പേട്ടന് തിരിച്ചു കൊടുത്തുകൊണ്ട് സലീമിനെ നോക്കി പറഞ്ഞു .

മണികണ്ടന്‍ : സലീമേ അവന്‍ ഇന്ന് വറീത് മാപ്പിള യേ കൊല്ലാന്‍  വരുന്നുണ്ട്
എന്ന് പറഞ്ഞപ്പോള്‍ അത് കേട്ട് ലോനപ്പേട്ടന്‍ ആശ്ചര്യപ്പെട്ടു . പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്തു ഫോണില്‍ ആരെയോക്കയോ വിളിച്ചു വരുത്താന്‍ തുടങ്ങി.
ആളുകള്‍ പലയിടങ്ങളില്‍ ഒതുങ്ങി മുറിയുടെ വരാന്തയിലേക്ക്‌ കണ്ണുകള്‍ അയച്ചു അയാളുടെ  വരവും പ്രതീക്ഷിച്ചു നിന്നൂ. സമയം കടന്ന് പോയി ഉച്ചയോടടുപ്പിച്ചു ഒരു ആംബുലന്‍സ് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിന്റെ മുന്നിലായി നിര്‍ത്തി. ആശുപതി അധികൃതര്‍ക്ക്  ആംബുലന്‍സിന്റെ പിന്‍വാതില്‍ തുറന്നു നല്‍കി ഒന്നും മിണ്ടാതെ ഒരു വെള്ളക്കുപ്പായക്കാരന്‍  ആശുപത്രിയിലേക്ക് നടന്നു നീങ്ങി. ആംബുലന്‍സില്‍ ശൂന്യമായ സ്ട്രക്ചര്‍ കണ്ട് ജീവനക്കാര്‍ അത് അയാളോട്  വിളിച്ചു ചോദിച്ചു . അപ്പോള്‍ അയാള്‍ അവരെ നോക്കി ഇപ്പോള്‍ കൊണ്ട് വരാം എന്ന് പറഞ്ഞു ചിരിച്ചു മുന്നോട്ട് നീങ്ങിയപ്പോള്‍. ജീവനക്കാരില്‍ ചില സംശയങ്ങള്‍ നിഴലിച്ചു . അവരത് സലീമിനെ വിളിച്ചറിയിക്കുകയും ചെയ്തു. പിന്നെ നടന്ന സംഘര്‍ഷത്തിനുമുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെ വേദന കടിച്ചമര്‍ത്തി അയാള്‍ അവരെ നോക്കി ആക്രോശിക്കാന്‍ തുടങ്ങി.

വെള്ളക്കുപ്പായക്കാരന്‍ : നിങ്ങള്‍... എന്നെ... തല്ലി ച്ചതക്കാന്‍ കാണിച്ചതിന്റെപകുതി സമയം മതിയായിരുന്നൂ എന്റെ സഹോദരിയുടെ ഘാതകരെ തളക്കാന്‍. എനിക്ക് മാത്രം നഷ്ടങ്ങള്‍ സമ്മാനിച്ചു നിങ്ങള്‍ക്ക് രക്ഷപ്പെടാം എന്ന് തോന്നുന്നൂ എങ്കില്‍ തെറ്റ് പറ്റിയത് നിങ്ങള്‍ക്കാണ്. നിങ്ങള്‍ ഒരാളെ പോലും ഞാന്‍ വെറുതെ വിടില്ല. പിന്നെ ഈ തവണ ജനങ്ങളെ  എനിക്കെതിരെ അണിനിരത്തിയ നിങ്ങളുടെ തന്ത്രത്തിനു മുമ്പില്‍ ഞാന്‍ ശിരസ്സ്‌ നമിക്കുന്നൂ . എന്തായാലും ഞാന്‍ ഇവിടെനിന്നും  രക്ഷപ്പെട്ടാല്‍ പിന്നെ നിങ്ങളില്‍ ആരും ബാക്കി കാണില്ല.  

സലിം : അതിനു നീ ഇവിടെനിന്നും ജീവനോടെ പോയാലല്ലേ

അപ്പോഴേക്കും വിവരമറിഞ്ഞ് അവിടേക്ക് പാഞ്ഞെത്തിയ ഇന്‍സ്പെക്ടര്‍ പ്രദീപിന്റെ കയ്യിലെ തോക്കിനെ വകവയ്ക്കാതെ  ചിരിച്ചുകൊണ്ട് ആ മനുഷ്യന്‍ എല്ലാവരെയും നോക്കി കൈവീശികാണിച്ച് ആശുപത്രിയുടെ നാലാം നിലയില്‍ നിന്നും എടുത്തുചാടി. തറയിലെ ഇന്റര്‍ലോക്ക് പ്രതലത്തില്‍ വീണ പിടഞ്ഞ ആ മനുഷ്യന് ച്ചുറ്റും ചോരപ്പാടുകള്‍ തളം കെട്ടിനിന്നൂ .
അതിനിടയില്‍ ഗുരുവായൂര്‍ പരിസരത്ത് അടഞ്ഞു കിടന്ന ഒരു മാളിക വീട്ടില്‍ നിന്നും എസ്സ് പി പ്രേമാനന്ദും ശിവനും അറിയിച്ച പ്രകാരം ജെയിംസും സംഘവും നാട്ടുകാരും ചേര്‍ന്ന് സംയുക്തമായി മാളവികയെയും ഉലഹന്നനെയും രക്ഷിപ്പെടുത്തി. അങ്ങനെ മാളവികയേയും കൂട്ടി ജെയിംസ്‌ തൃശൂരേക്ക്  യാത്ര തിരിച്ചു. വൈകുന്നേരത്തോടെ അവര്‍ ആശുപത്രി പരിസരത്ത് എത്തിച്ചേര്‍ന്നൂ. മാളവികയേയും മണികണ്ടനേയും ലോനപ്പേട്ടന്‍ സന്തോഷത്തോടെ കൂട്ടി വറീത് മാപ്പിളയുടെ അരികിലേക്ക് നടന്നപ്പോള്‍ . ആശുപത്രിപരിസരത്ത്  പോലിസ് അവരുടെ ഫോര്‍മാലിറ്റി കള്‍ ചെയ്തു തീര്‍ക്കുകയായിരുന്നൂ. അങ്ങനെ ലോകത്തില്‍ ആദ്യമായി ജനങ്ങളുടെ സഹകരണത്തോടെ ഒരു കേസ്സ് അന്വേഷണം അവസാനിക്കുകയായിരുന്നൂ. അവിടെ വച്ച് സലീമും കൂട്ടരും  സ്ത്രീകള്‍ക്ക് എതിരെ അതിക്രമം കാട്ടുന്ന ആരെയും ഒരിക്കലും വെറുതെ വിടില്ല എന്ന പ്രതിജ്ഞ എടുത്തു.

നല്ലവരായ ജനങ്ങളുടെ ശ്രദ്ധ സ്ത്രീകളെയും കുട്ടികളെയും പലവിധത്തില്‍ ചൂഷണം ചെയ്യുന്ന ദുഷ്ട ശക്തികള്‍ക്കെതിരെയാവട്ടെ. വീട് നന്നായാല്‍ നാട് നന്നാവും നാട് നന്നായാല്‍ ഗ്രാമം നന്നാവും ഗ്രാമം നന്നായാല്‍ സംസ്ഥാനം നന്നാവും അങ്ങനെ നാടിന്റെ നന്മയ്ക്ക് വേണ്ടിയാവട്ടെ നമ്മുടെ ഓരോ കാല്‍വെപ്പും.അതില്‍ നിയമ പാലകരും നീതിപാലകര്‍ക്കും എന്നും നല്ലവരായ ജനമനസ്സുകളുംകാണും.
------------------------------------------------ശുഭം------------------------------------------------------

   



രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...