2018 മാർച്ച് 31, ശനിയാഴ്‌ച

സ്നേഹത്തിന്‍ വില (കവിത )

സ്നേഹത്തിന്‍ വില
എം. പി. എസ്സ് വീയ്യോത്ത്

കുഞ്ഞിന്റെ പൊക്കിള്‍ക്കൊടിയിലൂടോഴുകുന്ന
സ്നേഹമാണടയാള കാലമാത്രെ

പിറവിയില്‍ കരഞ്ഞുകൊണ്ടുണരുമ്പോള്‍
നിന്നമ്മ മാറോട് ചേര്‍ത്തങ്ങോമനിക്കും

അമ്മതന്‍ വിരലുകള്‍ പൂമേനിതഴുകുമ്പോള്‍
നിന്‍ മുഖശ്രീയില്‍ പാല്‍പുഞ്ചിരി വിടരുമല്ലോ
  
ആ മനോഹര ചിരിയിലലിഞ്ഞമ്മ കാഴ്ചകണ്ട്
ചിരിയോടെ നോക്കി നില്‍ക്കേ

നിന്‍ ചുണ്ടിന്‍ കോണിലൂടൊഴുകുന്ന
തേനിനെ അമ്മയോ തുടച്ചുമാറ്റി

കൈകാലിളക്കി ചിരിക്കുന്ന നിന്റെയാ മുഖകാന്തി
നോക്കിക്കൊണ്ടറിയാതാ കവിളില്‍ മുത്തമിട്ടു

അമ്മതന്‍ അമ്മിഞ്ഞപ്പാലിനായ് കരയുന്ന നിന്‍
മോണകള്‍ മുലഞെട്ടില്‍ അമ്ര്‍ന്നീടവേ

അമ്മയോ ആ അനുഭൂതി ആസ്വദിച്ചങ്ങനെ
കണ്ണുകള്‍ ചേര്‍ത്തു അടച്ചിരിക്കെ

കാലച്ചക്രതിന്‍ കറക്കത്തിന്‍ വേഗത്തില്‍
അമ്മയെക്കാള്‍ അങ്ങ് വളര്ന്നുനില്‍ക്കെ
   
ജനനവും മരണവും ഇടകലര്‍ന്ന വഴിയിലെ
നൂല്‍പ്പാലം കടന്നു നീ വളര്‍ന്നിടുമ്പോള്‍

വഴിയിലെ മുറിവുകള്‍ ഒപ്പിയെടുക്കുവാന്‍
അമ്മതന്‍ സ്നേഹത്തിന്‍ ശക്തിമാത്രം
  
കുഞ്ഞിന്റെ നന്മയ്ക്ക് പ്രാര്‍ത്ഥിച്ചുകൂടുന്ന
സ്നേഹത്തിന്‍ പ്രതിരൂപമാണമ്മയത്രേ

ഇന്നത്തെ തലമുറ സ്നേഹത്തിനായ്
ദാഹിച്ചു പല പല ശീലങ്ങളിലലിഞ്ഞീടവേ

മാതാപിതാക്കളോ ഇന്നുമാ സമ്പത്തിന്‍
പിന്നാലെ ഓടീടവേ

ഓര്‍ക്കുക മനസ്സിലായി പലകുറി പല ദിനം
പണമോ സ്നേഹമോ വലുതെന്ന സത്യം

2018 മാർച്ച് 23, വെള്ളിയാഴ്‌ച

അറിവിന്റെ ഉറവിടം

അറിവിന്റെ ഉറവിടം 

 എം. പി. എസ്. വീയ്യോത്ത് 

എന്റെ ഈ എഴുത്ത് ആത്മാർത്ഥ മായി ജോലിയെടുക്കുന്ന ആരെയെങ്കിലും തെല്ലു വേദനിപ്പിക്കുന്നുണ്ടെങ്കിൽ അത് തികച്ചും സംയമനത്തോടെ  കാണണമെന്ന് അപേക്ഷിച്ചുകൊണ്ടു  ഞാൻ കഥ ഇവിടെ ആരംഭിക്കട്ടെ.

പണ്ട്  വയനാടിൻറെ  തണുത്ത പ്രഭാതത്തിൽ  വഴിയോരത്തുകൂടിയുള്ള സവാരിയിൽ മുഴുകി മുന്നോട്ടു നടന്നപ്പോൾ . തലേദിവസം ചെയ്തു വച്ചതും ഇന്നു ചെയ്തു തീർക്കേണ്ടതായതുമായ കാര്യങ്ങളും മനസ്സിലൂടെ ഒരു ചലച്ചിത്രത്തിലെന്നവണ്ണം മിന്നി മാഞ്ഞു  . മനസ്സിന്റെ ഈ സഞ്ചാരത്തിൽ ഏതോ സാരഥിയില്ലാത്ത പന്തയക്കുതിരകണക്ക് ഞാൻ മുന്നോട്ടു നടന്നു. വഴിയിൽ എത്ര വളവുകൾ കഴിഞ്ഞു എന്നുപോലും എനിക്ക് കൃത്യമായി ഓർമ്മയില്ല ഒരു ലോറിയുടെ ഹോൺ കേട്ടാണ് ഞാൻ സ്വബോധത്തിലേക്കു തിരിച്ചു വന്നത്. അപ്പോഴതാ ദൂരെ നിന്നും പുകപോലെ പരന്നുകിടക്കുന്ന കോടമഞ്ഞിന്റെ ഇടയിലൂടെ നമ്മൾ ഇംഗ്ലീഷ് സിനിമകളിൽ  മാത്രം കണ്ടു വരുന്ന കഴുത്തുമുതൽ കാൽപാദം വരെ നീളമുള്ള കോട്ടും തൊപ്പിയും ധരിച്ച ഒരു രൂപം എന്റെ നേരെ നടന്നു വരുന്നൂ . പണ്ട് നാട്ടുകാരിലാരോ പറഞ്ഞ പോലെ ഈ വളവിൽ ഏതോ സായിപ്പിന്റെ പ്രേതം പ്രത്യക്ഷപ്പെടുമെന്നും അത്  അതിലെ പോവുന്ന ആളുകളുടെ ചോരകുടിക്കുമെന്നുമുള്ള അറിവ് . എന്നെ ശരിക്കും ഭയ ചകിതനാക്കി . ഞാൻ എന്റെ കഥ കഴിഞ്ഞെന്നു കണക്കുകൂട്ടി നെഞ്ചിൽ തൂങ്ങിക്കിടന്ന കുരിശിൽ പിടിച്ചു സ്വയം സമാധാനിച്ചുകൊണ്ടു നിന്നപ്പോഴാണ്   മഴക്കോട്ടു ധാരി എന്റെ  അരികിലെത്തിയത്  ഹൃദയമിടിപ്പിന്റെ വേഗം വീണ്ടും കൂടി .  ഞാൻ ആ രൂപത്തെ സൂക്ഷിച്ചു നോക്കി ആ രൂപത്തില്‍ നിന്നും ഒരാള്‍ എന്നോട് ഒരു സ്‌കൂളിലേക്കുള്ള വഴി ചോദിച്ചു  . ഞാൻ മൗനിയായി അദ്ദേഹത്തെ സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോൾ  അദ്ദേഹം തലയിലെ കറുത്ത തൊപ്പി മെല്ലെ മാറ്റി  എന്നിട്ട്  പറഞ്ഞു "എന്റെ പേര് ദാമു ഈ  സ്‌കൂളിലേക്ക് സ്ഥലം മാറി വന്ന  പുതിയ മാഷാ" . അതുവരെ മനസ്സിൽ ചിന്തിച്ചുകൂട്ടിയ ചിന്തകളുടെ  ചീട്ടുകൊട്ടാരം ഞാനറിയാതെ  പൊട്ടിച്ചിതറി. പിന്നെ എന്റെ ചുണ്ടിലെ ചിരി കണ്ട്  അദ്ദേഹം എന്നെ നോക്കി തല മേൽപ്പോട്ടേക്കുയർത്തി " ഹും " എന്ന് ചോദിച്ചപ്പോൾ എന്താ മറുപടി പറയേണ്ടതെന്ന് ചിന്തിച്ചു ഞാൻ കുറച്ചു സമയം പരുങ്ങി. പിന്നീട് "ഒന്നുമില്ല" എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് എന്റെ മനസ്സിന്‍റെ അവസ്ഥ മനസ്സിലായതിന്റെ  സന്തോഷം  ഞാൻ തെളിഞ്ഞു കണ്ടു . പിന്നെ അദ്ദേഹം എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു "ഞാൻ വരുന്ന വഴി സായിപ്പിനെ കണ്ടിരുന്നൂ അദ്ദേഹം എന്നോട് പറഞ്ഞു  ഒന്ന് പേടി പ്പിച്ചാ  മതി ചോര അയാൾക്ക്‌ വേണമെന്ന് ."

അത് കേട്ട് ഞാൻ ശരിക്കും ഇളിഭ്യനായി. പിന്നെ അദ്ദേഹത്തിന്റെ കയ്യിലെ ബാഗും വാങ്ങി സ്കൂളിലേക്കുള്ള വഴിയിലൂടെ  നടന്നു .  അങ്ങനെ കുറച്ചു സമയത്തെ നടത്തത്തിനൊടുവില്‍  ഞങ്ങൾ സ്കൂളിന്റെ പരിസരത്തുള്ള വറീതിന്റെ ചായക്കടയുടെ മുന്നിലെത്തി . ഞാൻ അപ്പോഴേക്കും മാഷേ എല്ലാവര്ക്കും പരിചയപ്പെടുത്തി മുന്നിലായി കടയിലേക്ക് കയറി  . വറീത് തോളിലെ തോര്‍ത്ത് കൊണ്ട്  കസേര തുടച്ചു മാഷ് അതിലേക്കു ഇരുന്നു അപ്പോഴേക്കും  ചായയുമായി വറീതിന്റെ മകൾ ക്ലാര കടന്നു വന്നൂ . മാഷിന്റെ കൂടെ നിന്ന എന്റെ കണ്ണ് ഞാനറിയാതെ തന്നെ  ക്ലാരയിൽ ചെന്നുടക്കിയത് വറീത് ചേട്ടൻ കണ്ടുപിടിച്ചു   അദ്ദേഹം എന്നെ നോക്കി " എടീ ക്ലാരേ അകത്തുപോ ഒരു പെരുച്ചാഴി ഇവിടെകിടന്നു കറങ്ങുന്നുണ്ട് അതിനെ ഒരു ദിവസം തല്ലിക്കൊല്ലും " എന്ന് പറഞ്ഞപ്പോൾ ആ പെരുച്ചാഴി ഞാൻ ആണെന്ന് ഞാന്‍ ഊഹിച്ചു  . അല്‍പ്പ സമയത്തിനകം മാഷുടെ ചായകുടിയും കഴിഞ്ഞു  ഞങ്ങള്‍ അവിടെനിന്നും ഇറങ്ങി  സ്കൂളിനടുത്തുള്ള  മാനേജരുടെ വീട്ടിലേക്കു നടന്നൂ .അപ്പോഴും അറിയാതെ എന്റെ കണ്ണുകൾ അവളെ തിരയുകയായിരുന്നൂ . എന്റെ ഇടവിട്ടുള്ള തലതിരച്ചിൽ കണ്ട് കൊണ്ടാണെന്നു തോന്നുന്നൂ മാഷ് എന്നോട് പറഞ്ഞു " എടേ  വെറുതെ വറീത് ചേട്ടന് പണിയുണ്ടാക്കാതെ നേരെ നടന്നാട്ടെ "

ഞങ്ങള്‍ മാനേജരുടെ വീട്ടില്‍ ചെന്ന് കയറുമ്പോള്‍ പാലക്കാരന്‍ രാഘവന്‍ തൊഴുത്തില്‍ കറവയില്‍ മുഴുകിയിരിക്കുകയായിരുന്നൂ. ദൂരെ മാറ്റി കെട്ടിയിട്ട പശുക്കിടാവിനെ തൊട്ടു തലോടി നടന്നപ്പോള്‍ ആ വികൃതി വന്ന്‍ എന്റെ ചന്തിക്കിട്ട് മുളച്ചുവരുന്ന കൊമ്പുകൊണ്ട് ഒന്ന് കുത്തി . കൊമ്പ് പിടിച്ചു അതിനെ ഈ വേലത്തരം പഠിപ്പിച്ച ഗുരുവിനുള്ള ദക്ഷിണയായി കണക്കാക്കി ഞാന്‍ മുന്നോട്ട് നടന്നു. എന്നാലും ആ കിടാവിനെ ചേര്‍ത്തു പിടിച്ചു നിലക്കാന്‍ എന്ത് സുഖമാണെന്നറിയാമോ. ഞങ്ങള്‍ മുറ്റത്തേക്കു ചെന്ന് കയറുമ്പോഴേക്കും മാനേജര്‍ ഗോപാലകൃഷ്ണന്‍ നായര്‍ തോളില്‍ ഒരു തോര്‍ത്തുമായി രംഗപ്രവേശം ചെയ്തു . എന്നെ ക്കണ്ട്  ജോയിയെ ഇതാരാ എന്നാ ചോദ്യത്തിന് മാഷാണ് മറുപടി പറഞ്ഞത് . അതിനിടയില്‍ കയ്യിലെ ഒരു ബ്രൌണ്‍ കവര്‍ മാഷ് അദേഹത്തിന് നല്‍കി. അദ്ദേഹം ആ കവറില്‍നിന്നും ഒരു കത്ത് പുറത്തെടുത്ത് അകത്തേക്ക് നോക്കി നീട്ടി വിളിച്ചു “ അനിതേ ഒന്ന് ഇങ്ങു വന്നേ, വരുമ്പോ ഒരു ഗ്ലാസ്സ് ചായയും എടുത്തോ നമ്മുടെ സ്കൂളിലേക്ക് പുതിയ മാഷ്‌ വന്നിട്ടുണ്ട് .” കുറച്ചു സമയത്തിനകം മുത്തശ്ശിയും ഭാര്യയും അനിതയും (മകള്‍) വരാന്തയിലേക്ക്‌ പ്രവേശിച്ചു . എല്ലാവരും എന്തോ അത്ഭുത വസ്തുവിനെ നോക്കുന്നപോലെ നോക്കാന്‍ തുടങ്ങിയപ്പോള്‍ മാഷാണ് തന്നെ പ്പറ്റി വിശദീകരിച്ചത് . സ്കൂള്‍ നന്നാക്കാന്‍ പോയി സ്ഥലം മാറ്റം വാങ്ങിച്ചയാണ് അദ്ദേഹം എന്നറിഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ അധെഹത്തോട് എനിക്ക് അത് വരെയുണ്ടായിരുന്ന ബഹുമാനം ഇരട്ടിയായി. കാര്യങ്ങള്‍ വിശദമായി പിന്നീട് അറിയാം എന്ന് കരുതിയിരിക്കുമ്പോഴതാ അടുത്ത കുരിശ് മാനേജരുടെ രസികനായ അമ്മാവന്‍. സാധാരണ ഒരാളെ കയ്യില്‍ കിട്ടിയാല്‍ തന്റെ കയ്യിലെ കവിതയും സംസ്കൃത പരിജ്ഞാനവും തുടങ്ങി സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ച് ഒന്നും ചോദിക്കാതെ തന്നെ പ്രഭാഷണം തുടങ്ങിയാല്‍ അനിത പറയുമ്പോലെ മരിച്ചയാള്‍ വരെ എഴുന്നേറ്റു ഓടും. ഞങ്ങള്‍ സ്വതവേ അദ്ദേഹത്തെ കണ്ടാല്‍ വഴി മാറി നടക്കാരാണ് പതിവ് . അയാളുടെ മുന്നില്‍ നിന്നും മാഷിന്റെ കയ്യും പിടിച്ചു എങ്ങനയോ ജീവന്‍ രക്ഷിച്ചു ഓടുമ്പോള്‍  എന്നില്‍ ഞങ്ങളുടെ ജീവന്‍ രക്ഷപ്പെട്ട സന്തോഷം പ്രകടമായിരുന്നൂ. മാഷെ സ്കൂളിനോട് ചേര്‍ന്ന താമസ സ്ഥലത്താക്കി നേരെ എന്റെ സ്ഥിരം പരിപാടിയിലേക്ക് കടക്കാനായി പുറപ്പെട്ടു . പള്ളി  വകയുള്ള പറമ്പിലെ റബ്ബര്‍ തോട്ടത്തില്‍ എത്തിയപ്പോള്‍ എന്നോടൊപ്പം സാധാരണ സഹായത്തിന് വരാറുള്ള തോമ തന്റെ പണി തുടങ്ങിയിരുന്നൂ. എന്നും റബ്ബര്‍ പാല്‍ ശേഖരിച്ചു  ഷീറ്റ് അടിച്ചു ഉണക്കിയെടുത്ത് അങ്ങാടിയില്‍ പോയി വിറ്റ് തീരുന്നത് വരെ ഒരു തിരക്കാണ്.  ചില രാത്രികളില്‍ ഈ റബ്ബര്‍ തോട്ടത്തില്‍ക്കൂടി നടക്കുമ്പോള്‍ കാലിനിടയില്‍ ഞെരിഞ്ഞമരുന്ന കരിയിലകളുടെ ശബ്ദവും കാറ്റിന്റെ പശ്ചാത്തല സംഗീതവും കൂടിയാവുമ്പോള്‍ ഒരു വല്ലാത്ത ഭയം എന്നെ പിന്തുടരാറുണ്ട്.  
ഞാന്‍ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ ഞാന്‍ ജോയ് വര്‍ഗ്ഗീസ് ലൂക്കോസ്  ഒരു കുടിയേറ്റ കര്‍ഷകകുടുംബം . ഞങ്ങളുടെ അപ്പന്‍ ഞങ്ങളെ വിട്ട് പിരിഞ്ഞതില്‍ പിന്നെ കുടുംബത്തിന്റെ ഒരത്താണി  മറ്റേ അത്താണി എന്റെ ചേച്ചി സോഫിയ . ഞങ്ങളുടെ അമ്മച്ചി ത്രേസ്സിയാമ്മ തേയില തോട്ടത്തില്‍ ജോലിയെടുത്താണ് ഇത് വരെ ഞങ്ങളെ വളര്‍ത്തി വലുതാക്കിയത്. ഞാനും ഡിഗ്രി കഴിഞ്ഞു പി എസ്സ് സി യും മറ്റും എഴുതി സമയം കളഞ്ഞത് മിച്ചം ചിലപ്പോള്‍ തോന്നും എന്തെങ്കിലും ചെയ്യാം എന്ന്. അങ്ങനെയിരിക്കെ മനസ്സില്‍ ഒരു അധ്യാപകന്‍ ആവണം എന്ന ചിന്ത മൊട്ടിട്ടത്. അത് ഒരിക്കല്‍ ദാമു മാഷോട് അവതരിപ്പിച്ചപ്പോള്‍ അദ്ദേഹംതന്നാല്‍ കഴിയുന്നവിധം സഹായിച്ചു ഒരു ടീച്ചേര്‍സ് ട്രെയിനിംഗ് സെന്ടരില്‍ ബി എഡിന് അഡ്മിഷനും ശരിയാക്കി തന്നു.  ഞാന്‍ ഒരു  നന്നായി ആ കോഴ്സ് നന്നായി തന്നെ പൂര്‍ത്തിയാക്കിയശേഷം മാഷുടെ സഹായത്താല്‍ ഒരു മാനേജ്മെന്റ് സ്കൂളില്‍ താല്‍ക്കാലിക അധ്യാപകനായി അഡ്മിഷന്‍ ലഭിച്ചു. പക്ഷെ ക്ലാസ്സ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് എത്ര ബുദ്ധിമുട്ടുള്ള പണിയാണ് ഇത് എന്ന് എനിക്ക് ശരിക്കും മനസ്സിലായത്. അതിനിടയില്‍ എപ്പോഴോ ഞാനെഴുതിയ പരീക്ഷയിലൂടെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ എനിക്ക് പോസ്റ്റിങ്ങ്‌ കിട്ടി. അങ്ങനെ അവിടെ കയറി കുറച്ചു നാളുകള്‍ കൊണ്ട് കുട്ടികളുടെ പ്രീതി പിടിച്ചുപറ്റാന്‍ എനിക്ക് കഴിഞ്ഞു. പക്ഷെ അവിടെ പലപ്പോഴും എനിക്ക് ശരിക്കും വിഷമം സൃഷ്ടിച്ചത് പല പല രാഷ്ട്രീയ പാര്‍ട്ടിയുടെ തണലില്‍ പ്രവര്‍ത്തിച്ചു അധ്യപനത്തെക്കാള്‍ മറ്റു മേഖലയില്‍ കഴിവ് തെളിയിക്കുന്ന അധ്യാപകരാണ് . അവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ഒരു താല്‍പ്പര്യവുമില്ല തങ്ങളുടെ സന്താനങ്ങളെ ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ വിട്ട് ഇവിടെനിന്നും കിട്ടുന്ന ശമ്പളം മാത്രം കണ്ട് അതിനു വേണ്ടി സമയം കളയാന്‍ കഴിയാത്ത കൂട്ടത്തില്‍  അധ്യാപികമാരുടെ എണ്ണവും കുറവല്ല .പക്ഷെ അവര്‍ക്ക് താല്‍പ്പര്യം സര്‍ക്കാര്‍ അനുവദിച്ച അവധിദിവസങ്ങള്‍ എങ്ങനെ തങ്ങള്‍ക്കു സാമ്പത്തിക നെട്ടമുണ്ടാവുന്ന വിധത്തില്‍ വിനിയോഗിക്കാം എന്നുള്ളതാണ് . അതുകൊണ്ട് എടുക്കുന്ന അവധിക്ക് പലപ്പോഴും കാരണമായി അമ്മയുടെയൊ മക്കളുടെയോ അസുഖം പലതും കാണും  ആയിരിക്കും. ഞാനും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരു തവണ വാദിച്ചു നോക്കി പക്ഷെ അങ്ങനെ എന്റെ ആദ്യ സ്ഥലം മാറ്റ ഉത്തരവ് ഒപ്പിട്ടു വാങ്ങി .

നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ ഇത്തരം തെറ്റുകള്‍ പരിഹരിച്ചില്ലെങ്കില്‍ വിദ്യാഭ്യാസ സമ്പ്രദായം ഒട്ടാകെ നശിച്ചു പോകും . പണ്ട് മുണ്ടശ്ശേരി മാഷ്‌ തുടങ്ങിവച്ച ഒരു നല്ല വിദ്യാഭ്യാസ സമ്പ്രദായത്തെ മാറി മാറി വന്ന സ്കൂളിന്റെ പഠി കാണാത്ത മന്ത്രിമാരുടെ പിടിവാശിയില്‍ തകരുന്നത്  നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയാണ് എന്ന് മാത്രം പറഞ്ഞുകൊണ്ട്. ഒരു ചിന്തയ്ക്ക് വഴിവേക്കാനായി എന്റെ ഈ എഴുത്തിന് ഇവിടെ വിരാമം ഇടുന്നു.



2018 മാർച്ച് 22, വ്യാഴാഴ്‌ച

കലികാലം

കലികാലം
എം. പി. എസ്സ്. വീയ്യോത്ത്

ഒരു അറിയിപ്പ്
ഇന്ന് ഞാന്‍ കേട്ട  ഒരു ശബ്ദശകലത്തിലെ കാര്യങ്ങളിലൂടെ ആരംഭിക്കട്ടെ. ഇന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന അന്യസംസ്ഥാനത്തില്‍ നിന്നുള്ള വലിയ മാഫിയ തന്നെ സംസ്ഥാനത്ത് തുടരുമ്പോഴും അതിനൊരു വിശദമായ പത്രക്കുറിപ്പ് ഇറക്കാനോ അല്ലെങ്കില്‍ കേരളത്തെ ഒരു യാചക നിരോധിത മേഖലയാക്കാനോ അതുപോലെ വിദ്യാലയങ്ങള്‍ക്കു പരസരത്തുള്ള ലഹരി വില്പ്പനകെന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനോ അധികൃതര്‍ക്ക് തീരെ താല്പര്യം കാണാത്തതിനാല്‍ എന്നും ഏറ്റവും കൂടുതല്‍ മാനസ്സിക പിരിമുറുക്കം അനുഭവിക്കുന്നത് രക്ഷിതാക്കളും ബന്ധുമിത്രാദികളും തന്നെയാണ്.     

ഫാഷന്‍
അതുപോലെ ഇന്നത്തെ ഫാഷന്‍ സംസ്കാരത്തിന്റെ മറവില്‍ മറച്ചുവയ്ക്കേണ്ടത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തുറന്നു കാണിച്ച് നടക്കുമ്പോളും. പള്ളിവികാരി മുതല്‍ പലരും അത് ശ്രദ്ധയില്‍പ്പെടുത്തുമ്പോഴും ആ വാക്കുകള്‍ക്ക് ലവലേശം വിലകല്‍പ്പിക്കാത്ത നിങ്ങള്‍ പാശ്ചാത്യലോകത്ത് അടിവസ്ത്രമായി അണിയുന്ന ലെഗ്ഗിന്‍സുമിട്ട് വൃത്തികെട്ട രീതിയില്‍ നടക്കുമ്പോള്‍ അതോടൊപ്പം ഈ നാടിന്റെ സംസ്കാരമാണ് അസ്തമിച്ചു പോവുന്നത് എന്ന് ഓര്‍ക്കാത്തത് എന്താണ്? ആര്‍ക്കുവേണം ഈ സംസ്കാരം എന്നാണ് ചോദ്യമെങ്കില്‍ പകച്ചു നില്‍ക്കാനേ നിങ്ങളുടെ രക്ഷിതാകള്‍ക്കും അധ്യാപകര്‍ക്കും കഴിയൂ.
ശാപം
ഇന്നത്തെ കാലത്ത് ആത്മാര്‍ഥമായി ജോലിചെയ്യുന്ന ആളുകള്‍ വിരളമായി ക്കൊണ്ടിരിക്കുന്ന ലോകത്ത് അധ്യാപനം ശമ്പളത്തിനുള്ള ഒരു ഉപാധി മാത്രമായിക്കണ്ട് വിദ്യാര്‍ത്ഥികളെ ആര്‍ക്കാനും വേണ്ടി പഠിപ്പിക്കുന്ന ഗുരുക്കന്മാര്‍ എന്നും ഒരു ശാപമാണ്. വിദ്യ പകര്‍ന്നുകൊടുക്കും തോറും വര്ധിക്കുമെന്നതറിയാതെ മറ്റ് മാര്‍ഗ്ഗങ്ങളില്‍ പണം സമ്പാദിക്കാന്‍ ശ്രമിക്കുന്ന ഈ ആളുകളാണ് നാടിന്‍റെ ശാപം. പട്ടിയെ തല്ലുന്നതുപോലെ ഭ്രാന്തമായി വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്ന അധ്യാപകരെയും വിദ്യാലയത്തിന്റെ പടി കാണാത്ത സ്കൂള്‍ മുതലാളിമാരും അവരുടെ ഇച്ചപ്രകാരം വിദ്യാഭ്യാസ സമ്പ്രദായത്തെ തള്ളിച്ചതയ്ക്കുമ്പോള്‍ മൌനാനുവാദവുമായി ഭരണകൂടം കൂടെക്കാണും.

രാഷ്ടീയം
മുതലാളിമാരുടെ മുമ്പില്‍ വാലാട്ടി നില്‍ക്കുന്ന ഭരണ പ്രതിപക്ഷങ്ങളെ വോട്ടു ചെയ്യുന്ന ജനങ്ങളെ പറഞ്ഞമതിയല്ലോ. തിരഞ്ഞെടുപ്പ് അടുത്താല്‍ മാത്രം ഈ വര്‍ഗ്ഗങ്ങള്‍ നാവും പുറത്തിട്ട് സ്നേഹം നടിച്ചു ജനങ്ങളോടൊപ്പം കൂടും ജയിച്ചുകഴിഞ്ഞാല്‍ ജനങ്ങളെ പാടെ മറക്കുന്നൂ.പിന്നെ ജനങ്ങളെ അയ്ത്തത്തോടെ കാണുന്ന ഈ ചെന്നായ്ക്കളെ ഒരിക്കലും തിരിച്ചറിയാന്‍ കഴിയില്ല തന്നെ. അവര്‍ക്ക് എന്നും ശക്തിയായി  നികൃഷ്ടമായി പെരുമാറി യജമാനന്റെ പിന്നാലെ വാലാട്ടി നടക്കുന്ന അണികള്‍ തന്നെയാണ്.  

നിരപരാധികള്‍
അതുപോലെ ആണ്‍കുട്ടികള്‍ എങ്ങാനും അറിയാതെ നോക്കിപ്പോയാല്‍ തന്നെ ആ പുകില്‍ തീരാന്‍  വീണ്ടും കുറെ നാളുകള്‍ വേണ്ടിവരും. പിന്നെ അവനെതിരെ ശിക്ഷണ നടപടികള്‍ക്ക് മുറവിളികൂട്ടിക്കൊണ്ട് പെണ്‍കുട്ടികളുടെ പിന്നാലെ ചക്ക പശ പോലെ നീങ്ങുന്ന ആണും പെണ്ണും കേട്ട കൂട്ടങ്ങളും കാണും. എന്നും തെറ്റ് ചെയ്യുന്ന പെണ്ണിനെക്കാളും ശിക്ഷ കൂടുതല്‍ ആണ്‍പിള്ളേര്‍ക്കുള്ളതാണ് . അതിനു ഇന്നത്തെക്കാലത്ത് പണ്ട് മുത്തശ്ശിമാര്‍ പറയുമ്പോലെ പെണ്‍ഒരുംബെട്ടാല്‍ സര്‍വ്വനാശം എന്നപോലെയാണ് കാര്യങ്ങള്‍. ചില അവസങ്ങളില്‍ ചിലര്ചെയ്യുന്ന തെറ്റുകള്‍ക്ക് ബലിയാട് ആവുന്നത് നിരപരാധികള്‍ തന്നെയാണ്.

നോക്കുകുത്തി

ഇന്നത്തെ കാലഘട്ടത്തില്‍ ദയ ദാക്ഷീന്ന്യം എന്നീ വികാരങ്ങള്‍ എല്ലാവരില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുന്നൂ. ആയിരം കുറ്റവാളികള്‍ പോലും രക്ഷപ്പെട്ടാലും ഒരു നിരപരാധികളും ശിക്ഷിക്കപ്പെടരുത്‌ എന്ന ആ പഴയ നിയമം പൊളിച്ചെഴുതി ക്കഴിഞ്ഞു. ഇന്ന് സാദാര പോലീസും മറ്റും ചേര്‍ന്ന് മതത്തിന്റെയും രാഷ്ടീയത്തിന്റെയും പേരില്‍ സാധാരണ ജനങ്ങളെ  തല്ലിച്ചതക്കുമ്പോള്‍ നിയമത്തിനും  ഭരണകൂടത്തിനും  മൂകസാക്ഷികള്‍ ആവാനേ സാധിക്കുന്നുള്ളൂ . 

2018 മാർച്ച് 18, ഞായറാഴ്‌ച

ബ്ലാക്ക് മെയ്ൽ

ബ്ലാക്ക് മെയ്ൽ 
എം. പി. എസ്സ് . വീയ്യോത്ത്

അന്നൊരു ഞായറാഴ്ചയായിരുന്നൂ.
 മൊബൈലില്‍ പ്രശസ്തമായ മാണിക്യ മലരായ  തുടങ്ങുന്ന ഗാനവും കേട്ട് കിടക്കയില്‍  തലയിണയില്‍ ചാരി കിടന്ന് അല്പസമയത്തിനകം അനുവാദം ചോദിക്കാതെ മയക്കം എന്റെ കണ്ണുകളെ ചേര്‍ത്തുപിടിച്ചു .  പിന്നെപ്പോഴോ എന്റെ ഉറക്കത്തിന് ഭംഗം വരുത്തിക്കൊണ്ട്  മൊബൈല്‍ നിറുത്താതെ  ശബ്ദിക്കാൻ  തുടങ്ങി . ഒടുവിൽ ശല്യം സഹിക്കവയ്യാതെ ഞാന്‍ ആരെയൊക്കയോ മനസ്സില്‍ ശപിച്ചുകൊണ്ട്  മെല്ലെ കട്ടിലില്‍നിന്നും എഴുന്നേറ്റ്  ഫോണ്‍ കയ്യിലെടുത്തു . ഡിസ്പ്ലേ സ്ക്രീനിംഗ് കണ്ട നമ്പർ എനിക്ക് തെല്ലും പരിചയം ഇല്ലാതിരുന്നതിനാൽ ആ കാൾ ഡിസ്കോന്നെക്ട ചെയ്ത്  എന്തോ ആലോചിച്ചു നടന്നപ്പോഴതാ  ഫോൺ വീണ്ടും ശബ്ദിച്ചുതുടങ്ങിയത്  . അവസാനം  മനസ്സില്ലാമനസ്സോടെ ഫോണെടുത്ത്  ഞാൻ ചെവിയോട് ചേർത്ത് പിടിച്ചു .  അങ്ങേതലയ്ക്ക്   ആരോ ഫോണെടുത്ത് ഞാന്‍ സംസാരിച്ചു തുടങ്ങും മുമ്പ് ഘനഗംഭീര മായ ശബ്ദത്തിൽ  
“ഹല്ലോ ..  സജി യേ ഒന്ന് കിട്ടുമോ “ എന്ന് ചോദിച്ചു . 
ഞാന്‍ മറുപടിയായി “ ഞാന്‍ സജിയാ സംസാ രിക്കുന്നേ, ആരാ?” 
അജ്ഞാതന്‍ മറുപടിയായി “ ങാ.. പിന്നെ ഒന്ന് കാണണമല്ലോ സജീ പിന്നെ വരുമ്പോള്‍ കുറച്ചു പണവും കൊണ്ട് വരണം . സമയവും സ്ഥലവും ഞാന്‍ പിന്നീട് അറിയിക്കാം . നിങ്ങളുടെ ചില വശപിശകു് ചിത്രങ്ങൾ എന്റെ കൈ വശമുണ്ട് ഞാൻ പറയുന്ന സംഖ്യ തന്ന് കൊണ്ട് പൊയ്ക്കോ അല്ലെങ്കില്‍ ആ  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലോ യൂടുബിലോ ഞാൻ അപ്‌ലോഡ്‌ ചെയ്യും. പിന്നെ സംഭവിക്കാൻ പോവുന്നത് അറിയാലോ . എനിക്കറിയാം നിങ്ങള്‍ അബധമോന്നും കാണിക്കില്ല എന്ന് . ഞാന്‍ നാളെ രാവിലെ പത്ത് മണിയോടെ വിളിക്കാം പണത്തെക്കുറിച്ചും അതെവിടെ ഇങ്ങെത്തിക്കണം എന്നും മറ്റും  അപ്പോള്‍ അറിയിക്കാം “
എന്നും പറഞ്ഞു ഫോണ്‍ വച്ചപ്പോള്‍ ശരിക്കും ഞാന്‍ പകച്ചുപോയി. അങ്ങനെ ഞാൻ  അടുത്ത ദിവസങ്ങളില്‍  ജീവിതത്തില്‍ നടന്ന എല്ലാ കാര്യങ്ങളിലൂടെയുമൊന്ന് പലതവണ സഞ്ചരിച്ചു.പെട്ടെന്നാണ്  അപ്പോഴാണ്  രണ്ടു വർഷംമുമ്പ്‌ നടന്ന  അല്‍പസമയത്തെക്കെങ്കിലും എന്നെ ഭയച്ചകിതനാക്കിയ ആ സംഭവം മനസ്സിലൂടെ കടന്നുപോയത് .

അന്നും ഇതുപോലെ ഒരു ഞായറാഴ്ച്ചയായിരുന്നൂ  നഗരത്തിൽനിന്നും തെല്ലു മാറി താമസിക്കുന്ന എന്റെ ഒരു സുഹൃത്തിനെ കണ്ടു അൽപ്പം പണം കടം വാങ്ങാനായി യാത്രതിരിച്ച  ആ നശിച്ച നാള്‍ ഞാൻ മറന്നതെങ്ങനെ . മനസ്സിൽ എന്തോ ആലോചിച്ചു മുന്നോട്ടു നടന്നപ്പോൾ കാല് റോഡിലെ കല്ലിൽ തട്ടി വേദനിപ്പച്ചോഴാണ് എനിക്ക് സ്ഥലകാലബോധം തിരിച്ചുകിട്ടിയത് . കാലിലെ മുറിവിലൂടെ ചോര കല്ലിൽ ഇട്ടിട്ടു വീണെങ്കിലും പണത്തിന്റെ അത്യാവശ്യത്തിൽ ഞാൻ ആ വേദന മറക്കാൻ ശ്രമിച്ചു , നടത്തത്തിന്റെ അതുവരെയുള്ള വേഗം വേദന കാരണം കുറഞ്ഞു . അങ്ങനെയിരിക്കെ ഒരു പയ്യൻ എന്റെ അരികിൽ വന്ന്  ദയനീയമായി 
" സാറെ അമ്മയ്ക്ക് തീരെ സുഖമില്ല ഒരു ടാക്സി വിളിക്കാനാ ഒന്ന് മൊബൈൽ തരുമോ എന്ന് ചോദിച്ചപ്പോൾ ഞാൻ അവനു സംശയലേശമന്യേ  ഷർട്ടിലിന്റെ പോക്കറ്റില്നിന്നും മൊബൈലെടുത്ത്  അൺലോക്  ചെയ്ത്  നൽകി.  അവൻ എന്നിൽനിന്നും സ്വൽപ്പം  മാറിനിന്ന്  സംസാരിച്ച ശേഷം 
" നന്ദിയുണ്ട്  സാർ" എന്നും പറഞ്ഞു മൊബൈൽ തിരിച്ചു തന്ന് നടന്നകന്നു. 

ഞാൻ എന്റെ നടത്തം വീണ്ടും തുടർന്നു , അല്പസമയം ഒരു സ്ഥലത്ത് നിന്നത് കൊണ്ടാണെന്ന്  തോന്നുന്നൂ കാലിലെ വേദനയ്ക്ക് കുറച്ചു  ആശ്വാസം തോന്നി.  കുറച്ചുകഴിഞ്ഞപ്പോൾ എന്റെ മൊബൈൽ വീണ്ടും ശബ്ദിക്കാൻ തുടങ്ങി . ഞാൻ ഫോൺ എടുത്ത് സംസാരിച്ചു തുടങ്ങി  അങ്ങേ തലക്കൽ നിന്നും പാറപ്പുറത്ത് ചിരട്ടഉരക്കുന്നപോലുള്ള  ശബ്ദത്തിൽ 
"ഈ ഫോണിൽ നിന്ന് ആരെയെങ്കിലും വിളിച്ചിരുന്നോ ?" എന്ന് ചോദിച്ചപ്പോൾ എന്റെ മനസ്സിൽ ഞാൻ ആ പയ്യനെ ഓർമ്മവന്നൂ . എന്റെ മനസ്സിൽ ചിലപ്പോൾ ടാക്സി ഡ്രൈവർ ആയിരിക്കുമെന്ന അബദ്ധ ധാരണയിൽ ഞാൻ 
"അതെ എന്ന് ഉത്തരവും നൽകി". അയാൾ എന്നോട് ഞാൻ നിൽക്കുന്ന സ്ഥലം ചോദിച്ചപ്പോൾ സംശയലേശമന്യേ   സ്ഥലവും ഞാൻ ഇട്ട ഷർട്ടിന്റെ നിറം വരെ വിവരിച്ചു കൊടുത്തു, അങ്ങനെ "അയാൾ നിങ്ങൾ അവിടെ തന്നെ നിൽക്ക്  ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ട് വരം" എന്ന് പറഞ്ഞപ്പോഴും എനിക്ക് അതിൽ ആപത്തൊന്നും തെളിഞ്ഞു വന്നില്ല . ഞാൻ അതിൽ അത് വിശ്വസിച്ചു അയാളുടെ വരവും  പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങി . പെട്ടെന്ന് ഒരു കറുത്ത സ്കോർപിയോ എന്റെ അരികിൽ വന്നു നിന്നു . അതിൽ നിന്നും ഒന്നുരണ്ടു പേർ  ഇറങ്ങി വന്ന്  എന്നെയും വിളിച്ചു വാഹനത്തിൽ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി . പിന്നെ അവരുടെ സംസാരത്തിൽനിന്നുമാണ് ഞാൻ ചെയ്ത തെറ്റ് ശരിക്കും ബോധ്യപ്പെട്ടത്. ആ പയ്യൻ അമ്മയ്ക്ക് സുഖമില്ല ടാക്സിവിളിക്കാനാ എന്നും പറഞ്ഞു മൊബൈൽ വാങ്ങി ഫോണിലൂടെ ഇവരെ ഭീഷണി പ്പെടുത്തിയതാണെന്ന്  അറിഞ്ഞപ്പോൾ  ഞാൻ ശരിക്കും ഭയന്നു . ആ ഭയം അവരിൽ ചിരി പടർത്തി , അത് പിന്നെ പ്പിന്നെ  അട്ടഹാസമായി . അതിനിടയിൽ അവർ എന്നെയും കൊണ്ട് ഒരു പണിതീരാത്ത കെട്ടിടത്തിലേക്ക് കൊണ്ട് പോയി . അവിടെ ഒരു മുറിയിലാണ് അവരെന്നെ പിടിച്ചു തള്ളി . ആ വീഴ്ചയുടെ ആഘാതത്തിൽ എന്റെ ബോധം പാതി മറഞ്ഞു . അത് മുതലെടുത്തുകൊണ്ടു അവർ ഏതൊക്കെയോ സ്ത്രീകളെ ഉപയോഗിച്ച് എന്റെ വിവിധങ്ങളായ   വീഡിയോ അവരുടെ മൊബൈലിൽ പകർത്തിഎന്ന് പിന്നീട് ഞാനറിഞ്ഞു . 
മാസങ്ങൾക്കിപ്പുറം എന്റെ കല്യാണ നാൾ  അറിഞ്ഞു തന്നെ അവർ ആ വീഡിയോ ആയുധമാക്കി ഇറങ്ങിയിരിക്കുകയാ  എന്നെ ബ്ലാക്‌മെയ്ൽ ചെയ്ത്  പണം സമ്പാദിക്കാൻ .

അടുത്ത  ദിവസം കാലത്ത് ഞാൻ ഓഫീസിൽ ജോലിയിൽ മുഴുകിയിരിക്കുമ്പോഴാണ്  ഏകദേശം പത്തുമണിയോടുകൂടി അയാൾ  വീണ്ടും വിളിച്ചത് . അയാൾ പറഞ്ഞ സംഖ്യ  ഉദ്ദേശം പത്തു ലക്ഷം രൂപാ  വരും . ഞാൻ കുറെ പറഞ്ഞു നോക്കിയെങ്കിലും അതിൽ ഒരു മാറ്റവുമില്ലാ എന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞപ്പോൾ  അതിൽ ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നൂ . ഒരു മുന്നറിയിപ്പെന്ന പോലെ എന്റെ വാട്സ് അപ്പിൽ അയാൾ ഞാനും  സ്ത്രീയുമായി  പലരൂപത്തിൽ കിടക്കുന്ന ചില ചിത്രങ്ങൾ അയച്ചു തന്നപ്പോൾ എന്റെ ഭയം വർധിച്ചു . അധ്യാൽ പണമെത്തിക്കാനുള്ള സ്ഥലത്തെ പാട്ടി  പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി അത് എന്റെ സുഹൃത്തിന്റെ വീടിന്റെ പരിസരത്തായിരുന്നൂ. എവിടെനിന്നൊക്കയോ കടം വാങ്ങിയ പണവുമായി ഞാൻ ആ സ്ഥലത്തു അവർ പറഞ്ഞ സമയത്ത് എത്തിയപ്പോൾ അവിടെ കണ്ട ആളെ കണ്ടപ്പോൾ ആദ്യം എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല . ആ മാന്യൻ ഇന്നലെ വരെ എന്റെ കൂടെ നിഴലുപോലെ നടന്ന എന്റെ ആത്മാർത്ഥ സുഹൃത്ത് തന്നെ ആയിരുന്നൂ . പിന്നെ ഞാൻ കഴിഞ്ഞ ഓരോ സംഭവങ്ങളും മറ്റും അവിടെക്കണ്ട ആളുകളുടെ മുഖങ്ങളും കൂട്ടി വായിച്ചപ്പോൾ ഒരു കാര്യം എനിക്ക് ബോധ്യമായി ഇത് വരെ നടന്ന എല്ലാ സംഭവങ്ങളുടെയും സൂത്ര ധാരൻ എന്റെ ആത്മാർത്ഥ സുഹൃത്ത് തന്നെ ആയിരുന്നൂ എന്ന സത്യം . 

ചിലർ അങ്ങനെയാ നമ്മളറിയാതെ ചതിക്കും , അതിനാൽ എത്ര വലിയ ചങ്ങാതിയായാലും എല്ലാ രഹസ്യങ്ങളും ആരുമായും പങ്കു വയ്ക്കാതിരിക്കുക . 
 . 
    

2018 മാർച്ച് 16, വെള്ളിയാഴ്‌ച

ലോകത്തിലെ രീതികൾ

ലോകത്തിലെ രീതികൾ 

എം. പി എസ്. വീയ്യോത്ത്

എന്നോട് ഒരു വഴിപോക്കനാണ് അയാളെക്കുറിച്ചു പറഞ്ഞത് . ഞാൻ ആ ഇടുങ്ങിയ  വഴിയിലൂടെ നടന്നു നീങ്ങിയപ്പോഴാണ് ഒരു  മുറിയുടെ  പൊട്ടിയ ജാലക പാളിയിലൂടെ അരിച്ചിറങ്ങിയ സൂര്യ വെളിച്ചത്തിലാണ് ആ നിറംമങ്ങിയ  രൂപത്തെ ആദ്യമായി കണ്ടത് . ഞാൻ കെട്ടിടത്തിന്റെ പടവുകൾ കയറി ഒരു മുറിയുടെ വാതിൽക്കലേക്കു  നടന്നു . എന്റെ കാൽപ്പെരുമാറ്റം കേട്ടിട്ടാണെന്നു തോന്നുന്നൂ മുറിക്കുള്ളിൽ നിന്നും വിറയാർന്ന ശബ്ദത്തിൽ "ആരാ... ആ ..രേ  ,, കാണാനാ " എന്ന് ശബ്ദം എന്നെ തേടിവന്നപ്പോൾ ഞാൻ വാതിലോട് ചേർന്ന വിടവിലൂടെ ഞാൻ സൈമൺ ഒരു വഴിപോക്കനാ ഒന്ന് വാതിൽ തുറക്കാമോ" എന്ന് ശാന്തനായി ചോദിച്ചു. മുറിക്കുള്ളിൽ നിന്നും മറുപടി വരുന്നതിനു മുമ്പേ ആ മുറിയിലെ ഫോൺ നിലയ്ക്കാതെ ചിലക്കാൻ തുടങ്ങി . എന്റെ ചോദ്യവും ആ ഫോണിന്റെ ചിലപ്പും അയാളിൽ ഭ്രാന്തമായ അവസ്ഥ രൂപപ്പെടുത്തി . അയാൾ  വിറയാർന്ന ശബ്ദത്തിൽ ഉച്ചത്തിൽ എന്തൊക്കയോ വിളിച്ചുപറഞ്ഞു അതിനിടയിൽ "ആരായാലും എനിക്ക് ആരെയും കാണേണ്ട നീയും ആ സാത്താന്റെ ആളാ പോ ദൂരെ പോ " എന്ന വാചകങ്ങൾ ഞാൻ വ്യക്തമായി കേട്ടു .  ഞാൻ കാര്യമറിയാതെ സ്തബ്ധനായി അങ്ങനെയിരിക്കെ ഒന്ന് പുറത്തേക്കു ഇറങ്ങി , വഴിയിൽ എന്തോ ആലോചിച്ചു നിന്നപ്പോഴാണ് ഒന്ന് രണ്ടുപേർ ആ വഴി നടന്നുവന്നത് . എന്നെ കണ്ടതും അതിൽ ഒരാൾ  നെറ്റി ചുളിച്ചു നീ ഏതാ ഇവിടെയെന്താ കാര്യം തടികേടാകാണ്ടെങ്കിൽ പോയ്ക്കോ "  ഞാൻ അവരോടു ആ മുറിയിൽ ഭയചകിതനായി കിടക്കുന്ന ആ മനുഷ്യനെപ്പറ്റി അവരോടു ചോദിച്ചു . അതുകേട്ട്  അവർ ആദ്യം പൊട്ടിച്ചിരിച്ചു  പിന്നെ എന്നെ നോക്കി പറഞ്ഞു " അവനു ഭ്രാന്താ ?"  അപ്പോൾ മുറിയിൽ നിന്നും ഒരശരീരിപോലെ " നിന്റെ തന്തയ്ക്കാ ഭ്രാന്ത് നീയെല്ലാം കൂടി എന്റെ അമ്മുവിനെയും ശാന്തിയെയും കൊന്നുതിന്നിട്ടും  മതിയായില്ലേ സാത്താൻ മാരെ " അത് കേട്ട് അവർ ചിരിച്ചു ' ഗീവർഗീസ് മുതലാളിയുടെ കാര്യങ്ങൾ വേണ്ടവിധത്തിൽ ചെയ്തുകൊടുക്കാൻ പറഞ്ഞപ്പോൾ നിനക്ക് ദേശസ്നേഹം അതിരുകവിഞ്ഞു . മര്യാദയ്ക്ക് നിന്നിരുന്നേൽ നിനക്ക് ഈ ഗതിവരുമായിരുന്നോ ." അപ്പോഴാണ് എനിക്ക് മനസ്സിലായത് ആ മനുഷ്യനെ ഈ ദുഷ്ടന്മാർ ഭ്രാന്തൻ എന്നും പറഞ്ഞു അടച്ചിട്ടതാണെന്ന് . ആ ദുഷ്ടന്മാരുടെ കയ്യിലെ വടിവാളും അരയിലെ തോക്കും എന്റെ മിണ്ടാട്ടവും മുട്ടിച്ചു . പ്രതികരണ ശേഷി നഷ്ടപ്പെട്ട അയൽക്കാർ ഒരു സിനിമാ കാഴ്ചപോലെ ഇതൊക്കെ കണ്ടുനിൽക്കുന്നതു കണ്ടപ്പോൾ സഹതാപം തോന്നി. ആ ദുഷ്ഠന്മാർ എന്നെ കഴുത്തിനു പിടിച്ചു തള്ളി അവിടെനിന്നും ദൂരെ കൊണ്ടുപോയി വിട്ടു  ഒപ്പം ഇനി ഈ ഭാഗത്തു കണ്ടാൽ വെട്ടും എന്ന മുന്നറിയിപ്പും നൽകി ഞാൻ നടന്നു നീങ്ങുന്നതും നോക്കി അവിടെ നിലയുറപ്പിച്ചു . സിനിമയിൽ കാണുന്നതുപോലെ അമാനുഷിക ശക്തിയുണ്ടായിരുന്നെങ്കിൽ എന്ന് അറിയാതെ ഞാൻ ചിന്തിച്ചു . ഞാൻ നേരെ പോലീസ് സ്റ്റേഷനിൽ പോയി സ്ഥലം എസ് ഐ ഓട് കാര്യമവതരിപ്പിച്ചു അപ്പോഴേക്കും വേറൊരു പോലീസുകാരൻ വിളിച്ചു പറയുന്നത് കേട്ടു , "സാറെ ഇതിൽ ഇടപെടേണ്ട അത് ഗീവർഗീസ് മുതലാളിയുടെ  ഏരിയയാ ". അപ്പോൾ തന്നെ സാറിന്റെ ഉപദേശം എന്നെ തേടി വന്നു ' നിങ്ങൾ പൊയ്ക്കോ ഇത് ഞങ്ങൾ നോക്കിക്കോളാം ". അങ്ങനെ ഞാൻ അവിടെനിന്നും ഇറങ്ങി  വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നൂ . വഴിയിൽ ഇരുട്ട് പരന്നുതുടങ്ങിയിരിക്കുന്നൂ , വഴിയിലൂടെ ചെറുതും വലുതുമായ പല വാഹനങ്ങളും എന്നെ കടന്നുപോയി. അപ്പോഴും എന്റെ ചിന്ത നമ്മുടെ കുത്തഴിഞ്ഞ നിയമ വ്യവസ്ഥയെക്കുറിച്ചു മാത്രമായിരുന്നൂ. സാധാരണക്കാരന് ശരിക്കും ആരിൽ നിന്നാണ് നീതികിട്ടുക .   ഒന്ന് രണ്ടു ദിവസങ്ങൾക്കു ശേഷം വന്ന ഒരു പത്ര ത്താളിൽ നിന്നാണ് ആ മനുഷ്യന്റെ മരണം ഞാൻ അറിഞ്ഞത് , അയാളെ സഹായിക്കാനാവാത്തതിൽ എന്റെ മനസ്സ് നന്നേ നീറി . ഇന്ന്  ആ മനുഷ്യന്റെ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തു ഗീവർഗീസ് മുതലാളിയുടെ പഞ്ചനക്ഷത്ര ഹോട്ടൽ സ്ഥിതിചെയ്യുന്നൂ. ദുഷ്ടൻ മാർ സ്വന്തം ലാഭത്തിനു വേണ്ടി എന്ത് ക്രൂര തയും ചെയ്യുന്ന ഇന്നത്തെ മനുഷ്യന്റെ മനസ്സിനോട് സഹതാപമേ എനിക്ക് തോന്നുന്നുള്ളൂ . ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ് . ജനങ്ങളോട് ഒപ്പം നിൽക്കണ്ട പല പ്രസ്ഥാനങ്ങളും പണത്തിനു മുമ്പിൽ നട്ടെല്ല് വളക്കുന്നത്  കാണുമ്പോൾ ഒരു സർവ്വനാശത്തിനു വേണ്ടി അറിയാതെ പ്രാർത്ഥിച്ചു പോവുന്നൂ .

2018 മാർച്ച് 15, വ്യാഴാഴ്‌ച

കപട മറവി (കവിത)

കപട മറവി

എം. പി. എസ്സ് . വീയ്യോത്ത്

കടമകളൊരുപാടുണ്ടെങ്കിലും
മറന്നുപോകുന്നു പലതും
പലമുഖങ്ങളുമെപ്പോഴും

നന്മ ചെയ്തോരെ ഓര്‍ക്കാനാര്‍ക്ക്
സമയമീഭൂവില്‍ പക്ഷെ ഓര്‍ത്തിടും
കുത്തിനോവിച്ചോരെ മരണം വരേമെല്ലാരും

കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കാണാതെ
ചിരിച്ച മുഖവും വെളുത്ത തൊലി നിറവും
തേടി അലയുന്നൂ പലരും പലപ്പോഴും

പച്ചമാംസം തേടി അലയുന്ന ചെന്നായ്ക്കൂട്ടം
പോലെ കുഞ്ഞുങ്ങളെ തേടിനടക്കും നരാധമാരെ
നിങ്ങള്‍ അറിയാതെ ഓര്‍ക്കണം  നിന്‍ മാതാവിനെ

പിന്നെ നിന്നെ മാറോട് ചേര്‍ത്തണച്ച പിതാവിനേം
കൂട്ടുകാരായി തോളില്‍ കയ്യിട്ട് തല്ലുകൂടി സ്നേഹിച്ച
സോദരരേം ഇപ്പോഴും മറക്കാതെ നീ

മറവി നല്ലതാണെങ്കിലും കപടമാം
മറവി നടിക്കുന്നോര്‍ ഓര്‍ക്കണം
മരണമെത്തുന്ന നേരമെങ്കിലും 
നിന്‍ പഴയ കാല തെറ്റുകള്‍ ഒരിക്കല്‍ക്കൂടി 
ഓര്‍മ്മ പുതുക്കാനെന്നപോല്‍

ബന്ധങ്ങള്‍ തന്‍ വിലയറിയാന്‍
പക്ഷെ നമ്മള്‍ അനാഥരായി
ജനിക്കണമാത്രേ  അല്ലെങ്കില്‍
അച്ചനുംമമ്മയും തുടങ്ങി മക്കള്പോലും
ബാധ്യത തന്നെ ചിലര്‍ക്ക് സത്യം


പ്രേമലേഖനം

പ്രേമലേഖനം
എം. പി. എസ്സ്. വീയ്യോത്ത്

പണ്ട് എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നൂ  പേര് മധു . സിനിമാ ഭാന്ത് മൂത്ത അവനെ നാട്ടുകാര്‍ പറഞ്ഞു പിരികയറ്റി  ഒരു ദിവസം അയൽവീട്ടിലെ  കല്യാണ തലേന്ന്  മറ്റുള്ള കുട്ടികള്‍ക്കൊപ്പം പാട്ടിനൊപ്പം നൃത്തംചെയ്യിച്ചു .  ആ പാവത്തെ എങ്ങനെ രക്ഷിക്കാം  എന്നായി എന്റെ ചിന്ത . അവനാണെങ്കില്‍ നൃത്തത്തില്‍ മയങ്ങി എതോ ലോകത്തായിരുന്നൂ. അന്നത്തെ കസര്‍ത്ത് കഴിഞ്ഞപ്പോള്‍ അവനാകെ ക്ഷീണിച്ചു. വീട്ടിലേക്കു മടങ്ങുന്ന വഴി അവനെ ഒന്ന് ഉപദേശിച്ചു നന്നാക്കാം എന്ന് ചിന്തിച്ച്  അതിനായി ഒന്ന്   ശ്രമിച്ചു  പക്ഷെ അത് ശരിക്കും ചീറ്റിപ്പോയി .  ഇവനെ എങ്ങനെ നേരെയാക്കും എന്ന് ഓര്‍മ്മിച്ചു നിന്നപ്പോഴാണ് അവന്റെ അച്ചന്റെ സുഹൃത്തായ നാരായണേട്ടനെക്കുറിച്ച് ഞാന്‍ ഓര്‍ത്തത് . അടുത്തദിവസം ഞാന്‍ അദ്ദേഹത്തെ ക്കണ്ട് കാര്യമവതരിപ്പിച്ചു , അതിനു ഫലവുമുണ്ടായി, അദ്ദേഹം അവനെ വിളിച്ച് ഇങ്ങനെ പറഞ്ഞു “ എടോ നീ നല്ല നര്‍ത്തകന്‍ ആണെന്ന് ഞാന്‍ അറിഞ്ഞു , ഇനിയെവിടെയെങ്കിലും ഈ അവില് കുത്തുന്നപോലുള്ള സ്റ്റെപ്പുമായി ഇറങ്ങിയാല്‍ അപ്പോള്‍ കാണാം “
 അത് കേട്ട് അവന്‍ ഒന്ന് പരുങ്ങി , മെല്ലെ തലതിരിച്ചു നീയാണോ  ഇതിന്റെ പിന്നില്‍ എന്ന അര്‍ത്ഥത്തിലുള്ള ഒരു നോട്ടം സമ്മാനിച്ചു. ഞാന്‍ ഒന്നുമറിയാത്ത പോലെ നിന്ന് നാരായണേട്ടനെ നോക്കി. അദ്ദേഹം അവനെ നോക്കി ഇങ്ങനെ പറഞ്ഞു 
“ അവന്‍ ഒന്നുമല്ല എന്നോട് നിന്റെ ഈ കൂത്തിന്റെ വിശ്ഷം പറഞ്ഞത് , നാട്ടില്‍ പാട്ടാ. ഇത്തരം കോമാളിത്തരങ്ങള്‍ കളിക്കുമ്പോള്‍ അറ്റ്‌ ലീസ്റ്റ് നീ നിന്റെ കുടുംബത്തിന്റെ പേരെങ്കിലും ഓര്‍ക്കണ്ടേ.” നാരായണേട്ടന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തിരുന്നൂ. അദ്ദേഹം  അവനെ കുറച്ചു സമയം തുറിച്ചുനോക്കി പിന്നെ അവിടെനിന്നും എങ്ങോട്ടോ നടന്നു നീങ്ങി .  ഞങ്ങള്‍ അവിടെനിന്നും കളിസ്ഥലത്തെക്ക് നടന്നൂ . അപ്പോള്‍ അവന്‍ എന്നോട് ഇങ്ങനെ പറഞ്ഞു 
“ ശരിക്കും എന്റെ നൃത്തം ശരിയായില്ല അതാ , ഇനി ഏതായാലും തല്ക്കാലം നിറുത്താം  അതല്ലേ നല്ലത്”. 
ഞാന്‍ അതെ എന്നാ അര്‍ത്ഥത്തില്‍ തല മെല്ലെ ആട്ടി. ദിവസങ്ങള്‍ കടന്നുപോയി  അങ്ങനെയിരിക്കെ ഒരു ദിവസം സ്റ്റാഫ്‌ സെലെക്ഷന്‍ കമ്മീഷന്റെ പരീക്ഷയ്ക്ക് അപേക്ഷ കൊടുത്ത്  ഇരുന്നപ്പോഴാണ് ഒരുദിവസം പോസ്റ്റ്‌ മാന്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഹോള്‍ ടിക്കറ്റ്‌ കൊണ്ട് വന്നു തന്നത് . പിന്നെ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനുള്ള ഒരുക്കത്തില്‍ ഞങ്ങള്‍ മുഴുകി .  എനിക്കും അവനും  കോഴിക്കോട്  ടൌണില്‍നിന്നും അല്‍പ്പം മാറി  രണ്ടു വെവ്വേറെ സ്കൂളുകളില്‍ ആയിരുന്നൂ പരീക്ഷാകേന്ദ്രമായി ലഭിച്ചത്. അവന് കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പരീക്ഷകെന്ദ്രത്തില്‍ എത്തി പലരെയും പരിചയപ്പെടുന്ന കൂട്ടത്തില്‍  ഒരു വ്യക്തിയെ പരിചയപ്പെട്ടു . കണ്ടാല്‍ ജെന്റില്‍ മാന്‍ എന്ന് തോന്നിക്കുന്ന അവനും പരീക്ഷയ്ക്ക് വന്നതായിരുന്നൂ. അങ്ങനെ പരീക്ഷ ഒരു വിധം നന്നായി എഴുതി പുറത്തിറങ്ങിയപ്പോള്‍ അതാ ആ വ്യക്തി അവനെയും കാത്തിരിക്കുന്നൂ . അവന്‍ മധുവിനോട് പറഞ്ഞു 
“ നാട്ടിലെക്കല്ലേ ഞാനും വരാം “ 
അപ്പോള്‍ മധു പറഞ്ഞു 
"എനിക്ക് മഹാറാണി ഹോട്ടലില്‍ കയറി ഒരു സംവിധായകനെ കാണാനുണ്ട് “ 
അങ്ങനെ അവര്‍ അവിടെനിന്നും മഹാറാണി ഹോട്ടല്‍ ലക്ഷമാക്കി യാത്ര പുറപ്പെട്ടു . വഴിയില്‍  വച്ച് ഒരു പൊലീസു കാരനോട് മഹാറാണി ക്കുള്ള വഴിയെ പറ്റി തിരക്കിയപ്പോള്‍ അദ്ദേഹം അങ്ങോട്ടേക്കുള്ള വഴികാണിച്ചു തന്നു . അപ്പോള്‍ അയാളുടെ മുഖത്ത് ഒരു ചിരിപടര്‍ന്നിരുന്നത് അവൻ ശ്രദ്ധിച്ചു  . ആ നോട്ടത്തിൽ തെല്ല്  പരിഹാസം  കലര്‍ന്നിട്ടില്ലേ എന്ന് സംശയത്തോടെ മധുപറഞ്ഞത്‌ ഇപ്പോഴും ഓര്‍ക്കുന്നൂ . അങ്ങനെ മഹാറാണി യില്‍ എത്തിയ അവരില്‍ മധുവിന്റെ കൂടെയുള്ള പയ്യനില്‍ ആയിരുന്നൂ സംവിധായകന്റെ ശ്രദ്ധ മുഴുവനും . അപ്പോഴും മധുവിന് ആ പയ്യനില്‍ ഒരു സംശയവും തോന്നിയില്ല അങ്ങനെ അവര്‍ അവിടെനിന്നും നാട്ടിലേക്കു മടങ്ങി . അപ്പോഴാണ് അത് വരെ കയ്യില്‍ ചുരുട്ടിപ്പിടിച്ച പ്ലാസ്റ്റിക്‌ സഞ്ചി അയാള്‍ നിവര്‍ത്തിപ്പിടിച്ചത് . ബസ്പി സ്റ്റാൻഡിൽ വച്ച് ഞാൻ മധുവിനെ കണ്ടു മുട്ടി. മധുവിന്റെ കൂടെ കണ്ട വ്യക്തിയുടെ   സംസാരത്തില്‍ എനിക്ക് ചിലപന്തികേടുകള്‍ തോന്നി . ദിനങ്ങള്‍ കടന്നുപോയി  ഒരു നാള്‍   വൈകീട്ടത്തെ വായ്‌നോട്ടമൊക്കെ ക്കഴിഞ്ഞ് ഞങ്ങള്‍ മധുവിന്റെ വീട്ടിലെത്തിയപ്പോള്‍  അതാ വീട്ടിന്റെ മുറ്റത്തായി അവന്റെ അമ്മ ഒരു ചെറുപുഞ്ചിരിയോടെ നില്‍ക്കുന്നൂ . മധുവിനെക്കണ്ടതും അവര്‍ കയ്യിലെ പോസ്റ്റ്‌ കാര്‍ഡ്‌ അവന് കൈമാറി . അവന്‍ അതിലൂടെ കണ്ണോടിച്ചു നോക്കി  മെല്ലെ എനിക്ക് കൈമാറി . ഞാന്‍ ആ പോസ്റ്റ്‌ കാര്‍ഡിലൂടെ കണ്ണോടിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ ശരിക്കും ഞെട്ടി. ആ കത്ത്  ഈവിധത്തിലായിരുന്നൂ
പ്രിയപ്പെട്ട സുഹൃത്തേ
നിങ്ങളെ കാണാതെ എന്‍റെ മനസ്സിന് ഒരു സുഖവുമില്ല . ഞാന്‍ അത്രയ്ക്ക് നിങ്ങളെ സ്നേഹിക്കുന്നൂ  എപ്പോഴാണ് എനിക്ക് താങ്കളെ കാണാന്‍ കഴിയുക . എനിക്ക് നിങ്ങളില്ലാതെ കഴിയാന്‍ കഴിയില്ല .
നിങ്ങളുടെ  സ്വന്തം
_____________
ഞാന്‍ അവനോട് ഈ കത്തിന്റെ ഉറവിടത്തെപ്പറ്റി അന്വേഷിച്ചു അങ്ങനെയിരിക്കുമ്പോളാണ് അവന്‍ എന്നോട് മധുവിന്റെ കാര്യം വിവരിച്ചത് .  അവന്റെ അമ്മയുടെ മുന്നില്‍ ഞങ്ങള്‍ നിന്നു നന്നായി വിയര്‍ത്തു . അടുത്ത ദിവസം ടൌണിലൂടെ നടക്കുമ്പോള്‍ അതാ എതിര്‍വശത്തുനിന്നും ഒരാള്‍ നടന്നു വരുന്നൂ . ആളെ കണ്ടപ്പോള്‍ തന്നെ ഞങ്ങൾക്ക് ആളെ  മനസ്സിലായി . ഒരു സ്ത്രൈണഭാവത്തോടുള്ള അയാളുടെ നടപ്പ് എന്നില്‍ അത്ഭുതമാണ് ഉണ്ടാക്കിയത് . അയാള്‍ ഞങ്ങളുടെ അടുത്തു വന്നു മധുവിനെ നോക്കി ഇങ്ങനെ പറഞ്ഞു  “ ഞാന്‍ അയച്ച എഴുത്ത് കിട്ടിയോ , അഡ്രസ്സ് കിട്ടാന്‍ കുറച്ചു വിഷമിച്ചു .” അപ്പോഴാണ് ഇയാളാണ് ആ കത്തിന്റെ പിറകില്‍ എന്ന് ഉറപ്പിച്ചത് . എനിക്ക് ശരിക്കും മുഖമടക്കി ഒന്ന്  കൊടുക്കാന്‍ തോന്നി . പക്ഷെ മധുവിനെയോര്‍ത്ത്  ശാന്തനായി പിന്നെ കാണാം എന്നും പറഞ്ഞ് ഞങ്ങള്‍ നടന്ന്‍ നീങ്ങി . ആ നടത്തത്തിനിടയില്‍ ഞാന്‍ മെല്ലെ തിരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ ദൂരെ നിന്നു ഞങ്ങളെ ഒരു വല്ലാത്ത ഭാവത്തില്‍ നോക്കിക്കൊണ്ട്‌ നില്‍ക്കുകയായിരുന്നൂ .
പിന്നെ രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ അറിഞ്ഞു ആ പാവം റോഡ്‌ മുറിച്ചുകടക്കുമ്പോള്‍ ബസ്സ്‌ ഇടിച്ചു മരിച്ചുപോയി എന്ന് . കുറച്ചു നേരത്തെങ്കിലും അയാളോട് നീരസം തോന്നിയതില്‍ ഞങ്ങള്‍ക്ക് വിഷമം തോന്നി .
ചിലരങ്ങനെയാ അറിയാതെ മനസ്സില്‍ സ്ഥാനം പിടിച്ചു അകന്നുപോവും . പിന്നെ ജീവിതകാലം മുഴുവന്‍ ഒരു നോവായി അത് നമ്മേ പിന്തുടര്‍ന്നുകൊണ്ടിരിക്കും.



2018 മാർച്ച് 14, ബുധനാഴ്‌ച

കുട മൊട്ട്

കുട മൊട്ട് 
എം. പി. എസ്. വീയ്യോത്ത്

1989 കാലം
വടകര നഗരത്തിലെ കോൺവെന്റ് സ്ക്കൂളിനടുത്തുനിന്നും  തെല്ല് മാറി യായിരുന്നൂ ഞാൻ പഠിച്ചിരുന്ന ആ  സ്വകാര്യ ഐ.ടി.സി സ്ഥിതി ചെയ്തിരുന്നത് . സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ തന്നെ അവിടെയുള്ള പഴയ തറവാട് വീട്ടിലായിരുന്നൂ  ഞങ്ങളുടെ ക്ലാസ്സുകൾ നടന്നിരുന്നത്. തുലാമാസമായതിനാൽ തന്നെ പ്രകൃതി തരുണീമണികളെപ്പോലെ നാണം  കുണുങ്ങിയും  പൊട്ടിച്ചിരിച്ചും   തിമർത്തുപെയ്യാനും തുടങ്ങി. അപ്പോൾ ഞങ്ങളുടെ ആകെ ആശ്രയം ഒന്നുകിൽ പീടിക വരാന്തയോ  കയ്യിലെ  കുടകളോ ആയിരുന്നൂ . ആ കാലത്താണ് ഈ കഥയുടെ ഉത്ഭവം തന്നെ.

ഞാനും എല്ലാ കുട്ടികളും വരാന്തയിൽ നനഞ്ഞ കുടകൾ നിരത്തി വച്ച് ക്ലാസ്സിലേക്കു പതിവുപോലെ കയറി പ്പോവും. എന്നും ക്‌ളാസ്സിനിടയിലെ  പുറത്ത് ഇറങ്ങിയാൽ  കുടകൾക്കൊന്നിനും  മൊട്ട്  കാണില്ല . ആരാണ് ഇതിന്റെ പിന്നിൽ എന്നും അന്വേഷിച്ചു ഞാനും നടന്നു . അങ്ങനെയിരിക്കെ യാദൃശ്ചികമായാണ്  ഞങ്ങളുടെ സീനിയർ ആയ ചിലർ കുടയുടെ മൊട്ടു ഊരുന്നത് ശ്രദ്ധയിൽ പെട്ടത് . അന്നത്തെ ഉച്ചഭക്ഷണ സമയത്ത്  ഞാൻ നേരെ ആ സംഘത്തെ  കണ്ട്  ഇത് ഇനി ആവർത്തിക്കരുത് . ആവർത്തിച്ചാൽ അതിന്റെ ഭവിഷ്യത്ത് നിങ്ങൾ അനുഭവിക്കേണ്ടതായി വരും എന്ന് മുന്നറിയിപ്പും നൽകി തിരിച്ചു ഹോട്ടലിലേക്കായി നടന്നൂ . സീനിയർസ് ആണെങ്കിൽ എന്നെ എങ്ങനെ ഒതുക്കാം  എന്ന് പദ്ധതിയും ഒരുക്കി കൊണ്ടു നിന്നൂ. അവർ എന്റെ മുന്നറിയിപ്പ് തെല്ലും അവഗണിച്ചു് അവരുടെ പ്രവർത്തി വീണ്ടുമാരംഭിച്ചു . ഞാൻ എല്ലാം കണ്ടുകൊണ്ടു ചിരിച്ചുകൊണ്ട് അങ്ങനെ ഇരുന്നൂ . തുടർന്നുള്ള ദിനങ്ങളിൽ സീനിയർ വിദ്യാർത്ഥികളുടെ കുടയുടെ മൊട്ടിൽ  തുടങ്ങി അവരുടെ ഭക്ഷണം വരെ കാണാതെ ആവാൻ തുടങ്ങി . തെളിവില്ലാത്താത്തതിനാൽ ആർക്കുമെതിരെ ഒരു നടപടിയുമെടുക്കാൻ കഴിയാതെ കോളേജ് അധികൃതരും നന്നേ വിഷമിച്ചു . അങ്ങനെ കോഴ്സ് നല്ല വിധത്തിൽ കഴിഞ്ഞു ഞാനും  പരീക്ഷയിൽ നല്ല മാർക്കും വാങ്ങി സർട്ടിഫിക്കറ്റ് കാത്തിരിക്കുന്ന കാലം .

ഒരു ദിവസം   അച്ഛന്റെ സുഹൃത്തിന്റെ മകൾ വീട്ടിൽ വിരുന്നുവന്നു . അച്ഛന്  വീട്ടിലെ അത്യാവശ്യം വേണ്ട സൂചിയും നൂലും തൊട്ടു മൊട്ടു സൂചിവരെയുള്ള  സാധനങ്ങളും  അതുപോലെ വീട്ടിൽ അത്യാവശ്യം വേണ്ട   സ്പെയർ  പാർട്സുകളുടെയും ശേഖരം ഉണ്ടായിരുന്നൂ . അച്ഛൻ  അവളുടെ കുടയെടുത്ത്  മാറ്റി ചുമരിൽ ചാരിവെയ്ക്കാൻ നോക്കുമ്പോഴാണ്  അതിന്  മൊട്ടില്ല എന്ന് മനസ്സിലാക്കിയത്. അദ്ദേഹം എന്നെ വിളിച്ചു അകത്തെ  ജനലിന്റെ മുകളിൽ ഒരു മൊട്ടുണ്ട്   അത് ഈ കുടയ്ക്ക് ചേരുമോ എന്ന് നോക്കാൻ ആവശ്യപ്പെട്ടു .

ഞാൻ കുറച്ചുകൂടി കടന്നു ചിന്തിച്ചു അതിന്റെ ബ്രാൻഡ് നോക്കി . അത് അറിയപ്പെടുന്ന ഓഫര് ബ്രാൻഡിന്റെ കുടയായിരുന്നൂ  മനസ്സിലാക്കിയ ഞാൻ നേരെ അതുമായി ഞാൻ കിടക്കുന്ന മുറിയിലേക്ക് നടന്ന്  മേശവലിപ്പു തുറന്നൂ. ഞാൻ അറിയാതെ അച്ഛൻ എന്നെ പിന്തുടരുന്ന കാര്യം ഞാൻ അപ്പോൾ അറിഞ്ഞിരുന്നില്ല . മേശവലിപ്പിനുള്ള്  കണ്ടു അച്ഛൻ ശരിക്കും ഞെട്ടി , കാരണം ലോകത്തുള്ള എല്ലാ കുടയുടെ മൊട്ടും മൊത്തമായും ചില്ലറയായും അതിൽ തിങ്ങിനിറഞ്ഞിരുന്നൂ .

എന്നോട് ഇത് എവിടെ നിന്നുകിട്ടി എന്ന് ചോദിച്ചപ്പോൾ ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു . അതെങ്ങാനും അച്ഛൻ അറിഞ്ഞാൽ അന്നുതന്നെ എല്ലാ വിദ്യാർത്ഥികളുടെയും വീട്ടിലെ കൊണ്ട് കൊടുക്കേണ്ടതായി വന്നേനെ . നമുക്കെന്തിന് പൊല്ലാപ്പെന്നു കരുതി അടുത്ത ദിവസം തന്നെ ഞാൻ ആ മൊട്ടുകൾ ടൗണിലെ കുടയുടെ പാർട്സുകൾ വിൽക്കുന്ന ചേട്ടന് കൊണ്ടു കൊടുത്തു .

ചില സാഹചര്യങ്ങളാണ് എല്ലാവരെയും കുറച്ചു നേരത്തേക്കെങ്കിലും തെറ്റുകാരാക്കുന്നത് . പിന്നീട് ഈ കാലം വരെ ഞാൻ മുഴുവൻ സമയ സത്യസന്ധനാവാൻ ശ്രമിച്ചിരുന്നൂ  എന്നല്ല . കഴിവതും നല്ലവനാവാൻ ശ്രമിക്കാറുണ്ട് .

2018 മാർച്ച് 13, ചൊവ്വാഴ്ച

കാവിലമ്മ (ഭക്തിഗാനം)

കാവിലമ്മ 

എം. പി എസ് . വീയ്യോത്ത്

ലോകനാർ കാവിലമ്മേ  നീ
തച്ചോളി ഒതേനന്റെ ദേവിയല്ലേ 
കടത്തനാടിൻ നാടിൻ കുല ദൈവമല്ലേ 
കുടികൊള്ളുമെന്നുമെൻ മനതാരിലായ്

(ലോകനാര്‍ )

ശാന്തമാം നിൻരൂപ ഭാവമായി
നിറ തിരി പ്രഭയിൽ വിളങ്ങിടുമ്പോള്
ചന്ദന സുഗന്ധ ധൂമങ്ങളൊക്കെയും 
എൻ മനതാരിനെ  ഉണർത്തീടവേ

(ലോകനാര്‍ )

കാക്കണേ എൻ പൊന്നമ്മേ
ലോകമലയാർ വാഴുമമ്മേ
കാക്കണേ തരംതിരിവില്ലാതെ
ഈലോകവാസരാം മാനുജരെ 

(ലോകനാര്‍ )



ഞാനും പല്ലും

ഞാനും പല്ലും 

എം. പി എസ്സ്  വീയ്യോത്ത്

ഞാനും ഞാനുമെന്റാളും ആ നാൽപ്പത് പേരും പൂ മരം കൊണ്ട് കപ്പലുണ്ടാക്കി. അതുപോലെ ദന്ത പരിചരണവും മറ്റും വേണ്ടവിധം ചെയത് പല്ലുകള്‍  കാത്തു സൂക്ഷിച്ചു വച്ചിട്ടും പണി പല്ലിൻ രൂപത്തിൽ വന്നു. എന്നതായിരുന്നൂ  എന്നെ ശരിക്കും വിഷമവൃത്തത്തിലാക്കിയത് . ചെറുപ്പത്തിൽ മര്യാദയ്ക്ക് മോണയിലുള്ള എല്ലിന്റെ ഉള്ളിൽ നിന്നും പുറത്തു വരേണ്ട കുരുത്തം കെട്ട  വിസ്‌ഡം  ടൂത്ത് എന്ന് മെഡിക്കൽ സയൻസും അണ്ണാക്കിലെ പല്ലെന്ന്പാതി  പുറത്തും ബാക്കി അകത്തുമായി  നിന്നു, അതെങ്ങനെ വേണമെങ്കിലും നിന്നുകൊള്ളട്ടെ. അതിനിടയീൽ എപ്പോഴോ അത് എല്ലിന്റെ മേലെ ഭാഗത്ത്  വച്ച് പാതി പൊട്ടി അടര്‍ന്നു മാറി . അങ്ങനെ അത് എന്നെക്കൊണ്ട് പണ്ട് ഇന്നസെന്റ് ഒരു സിനിമയിൽ പറഞ്ഞ പോലെ ക്ഷ ...ണ്ണ...ത്ത... എന്ന് വരപ്പിച്ചു. നാട്ടിലെ പരിചയ സമ്പന്നയായ ഡോക്ടറെ കാണിച്ചപ്പോള്‍ ഒരാഴ്ചത്തേക്ക് മരുന്നും തന്ന് ഒരാഴ്ച കഴിഞ്ഞു വരുമ്പോള്‍  പല്ലിന്റെ എക്സ് റേ അവര്‍ പറഞ്ഞ ലാബില്‍ നിന്നുവേണം എന്നും പറഞ്ഞു  വിട്ടു. ഒരാഴ്ചകഴിഞ്ഞു എക്സ് റേയുമായി ഡോക്ടറെ ചെന്ന് കണ്ടപ്പോള്‍ . അവര്‍ ആ എക്സ് റേ വിശദമായി പരിശോധിച്ചു എന്നോട് ആ പെല്ലെടുക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്  അല്ലെങ്കില്‍ മാഹി സര്‍ക്കാര്‍ ആശുപത്രിയിലെ ആ ഫെസിലിറ്റിയുള്ളൂ എന്നും പറഞ്ഞു . എനിക്കാണെങ്കില്‍ ലീവും കുറവായിരുന്നൂ അതിനാല്‍ ദുബായിയില്‍ വെച്ച്  പല്ല് നീക്കം ചെയ്യാം എന്ന് ഉറച്ചു  നാട്ടില്‍ നിന്നും ദുബൈയിലേക്ക് യാത്ര തിരിച്ചു.  നാട്ടില്‍ നിന്നും അടുത്ത ദിവസങ്ങളില്‍ പല്ല് നീക്കം ചെയ്യേണ്ട പ്രാധാന്യം  എന്നെ മനസ്സിലാക്കാനായി  അമ്മയും അച്ഛനും മാറി മാറി വിളിച്ചുകൊണ്ടിരുന്നൂ . അമ്മയാണെങ്കില്‍ ആരോഗ്യ വകുപ്പില്‍ നിന്നും വിരമിച്ച  ഹെല്‍ത്ത്‌ സൂപ്പര്‍ വൈസരും അച്ഛനാണെങ്കില്‍ ഹെഡ് മാസ്റ്റര്‍ ആയി വിരമിച്ച ആളുമായതിനാല്‍ എന്റെ ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും അവരായിരുന്നൂഎന്റെ ഡോക്ടര്‍മാര്‍. അങ്ങനെയിരിക്കെ ഒരു ദിവസം ബുര്‍ ദുബായിയിലെ ഒരു ആശുപത്രിയില്‍  ഞാന്‍ പല്ലിന്റെ വിഭാഗത്തിലെ ഡോക്ടറെ കാണിച്ചപ്പോള്‍ അവര്‍  എനിക്ക് ചില മരുന്നുകളും ഒരു വലിപ്പമുള്ള  എക്സ് റേ ക്കും കുറിച്ച് തന്നു . ഇന്‍ഷുറന്‍സ് കാര്‍ഡ് കയ്യിലും ക്രെഡിറ്റ്‌ കാര്‍ഡ് പോക്കറ്റിലും ഉണ്ടായിരുന്നതിനാല്‍  എല്ലാം ഒരു വിധം ഭംഗിയായി മുന്നോട്ട് പോയി .  അങ്ങനെ ഡോക്ടര്‍ വിളിച്ചു പറഞ്ഞ പ്രകാരം ഞാന്‍ അടുത്തു വന്ന വ്യാഴാഴ്ച  സര്‍ജ്ജറിക്ക്  തയ്യാറായി ഓഫീസില്‍നിന്നും അനുവാദവും വാങ്ങി  ഉച്ചയോടുകൂടി ആശുപത്രിയില്‍ എത്തി . ഏകദേശം  രണ്ട് മണിയോടെ അങ്ങനെ സര്‍ജറി തുടങ്ങി. അതിന്റെ മുന്നോടിയായി നീക്കം ചെയ്യേണ്ട പല്ലിന്റെ താഴെയുള്ള മോണയിലായി ഡോക്ടര്‍  മൂന്ന് അനസ്തീഷ്യ  ഇന്‍ജക്ഷന്‍  ചെയ്തു . മെല്ലെ മെല്ലെ വായില്‍മൊത്തമായി മരവിച്ചു തുടങ്ങി . കുറച്ചു കഴിഞ്ഞു  ഡോക്ടറുടെ നേതൃത്വത്തില്‍ ചാലുകീറലും കട്ടിങ്ങും ഗ്രൈണ്ടിങ്ങും എല്ലാം നടന്നു അതിനിടയില്‍ എന്റെ നാവ് പോങ്ങാതിരിക്കാന്‍ ഒരു നേഴ്സ് സക്ഷന്‍ പൈപ്പ് ഉപയോഗിച്ച് എന്റെ നാവ് അമര്‍ത്തി ഞെക്കിപ്പിടിച്ചു. എന്തൊക്കയോ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട് അല്ലാതെ ഒന്നും എനിക്കറിയാന്‍ കഴിയുന്നുമില്ല, അത്രയ്ക്ക് മരവിപ്പ് എന്റെ വായ മുഴുവന്‍ വ്യാപിച്ചിരുന്നൂ. ഏകദേശം നാല് മണിയോടെ എല്ലാം സമാപ്തമായി  വായിലെ തുന്നലും കെട്ടലും കഴിഞ്ഞു ഞാന്‍ അവിടെനിന്നും പുറത്തിറങ്ങി. നേരെ മെട്രോ സ്റ്റേഷനിലെക്കു നടന്നു  അവിടെനിന്നും നേരെ എത്തിസലാത്ത് മെട്രോ സ്റ്റേഷനിലെക്ക് യാത്ര തിരിച്ചു . അപ്പോഴും എന്റെ അനസ്തീഷ്യ എഫക്റ്റ് പൂര്‍ണമായി മാറിയിരുന്നില്ല . അങ്ങനെ എത്തിസലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്നും ബസ്സ്‌ നമ്പര്‍ എഫ് സെവനില കയറി  നേരെ സോനാപുര്‍ കാമ്പിലേക്ക് യാത്ര തിരിച്ചു . വഴിയില്‍ ഗ്രാന്‍ഡ്‌ മാള്‍ എത്തിയ സമയം എന്റെ നാവ് വരണ്ട് വിയര്‍ക്കാന്‍ തുടങ്ങി ഞാന്‍ അടുത്തു കണ്ട ഒരു അന്യസംസ്ഥാന ക്കാരനായ  വ്യക്തിയില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചു . പിന്നെ എന്റെ ശരീരം തളരുന്നതുപോലെ എനിക്ക് തോന്നി . ഞാന്‍ അധെഹത്തോട് ഒന്ന് എന്നെ ഞാന്‍ താമസിക്കുന്ന സ്ഥലത്ത് കൊണ്ട് ചെന്ന് വിടാമോ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ ആ സീറ്റില്‍ നിന്നും മാറി. അതിനിടയില്‍ എന്റെ മനസ്സിലൂടെ പലതും കടന്നുപോയി , സഹായത്തിനായി ഒരു സുഹൃത്തിനെ ഞാന്‍ വിളിച്ചു പക്ഷെ അയാള്‍ നഗരത്തിലെ പതിവ് ഗതാഗത ക്കുരുക്കില്‍ പെട്ട് കിടക്കുകയായിരുന്നൂ . ആംബുലന്‍സ്, ആശുപത്രി ക്കിടക്ക, തുടങ്ങി മോര്‍ച്ചറി വരെ നേറെ മനസ്സിലൂടെ കടന്നുപോയി . എന്തോ ഭാഗ്യത്തിന് എനിക്ക് ഇറങ്ങണ്ട സ്റ്റോപ്പില്‍ എത്തുമ്പോഴേക്കും ഞാന്‍ സ്വബോധത്തിലേക്ക് തിരിച്ചു വന്നു . അന്നാദ്യമായി ഞാന്‍ കുടുംബം അടുത്തില്ലാത്തതിന്റെ വിഷമം ശരിക്കും അറിഞ്ഞു.

പിന്നെയും കുറെ ദിവസം എടുത്തു എല്ലാം പഴയപോലെ ആയിക്കിട്ടാന്‍ . ഇന്നും പലര്‍ക്കും എന്റെ കഴിഞ്ഞുപോയ കാലം വ്യക്തമായി അറിയില്ല. ഒരു അനുഭവക്കുറിപ്പായി ഇത് ഇവിടെ എഴുതുമ്പോള്‍ ചിലരെങ്കിലും ഇതെന്തിനാ എഴുതിയെ എന്ന് . അങ്ങനെ തോന്നിയാല്‍ പറയുക . എന്റെ ഓരോ കഥയും ഞാനുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ എനിക്കുണ്ടായ അനുഭവങ്ങളാണ് . അതില്‍ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളും കൂട്ടിചെര്‍ക്കുന്നൂ അത്രമാത്രം . നന്ദി നമസ്കാരം . 

2018 മാർച്ച് 7, ബുധനാഴ്‌ച

അഡിഡാസ്

മത ഭ്രാന്തിന്റെ പല തലങ്ങളും കണ്ടും കെട്ടും മനസ്സിലാക്കിയ നിങ്ങൾക്ക് മുമ്പിൽ ഒരു അനുഭവ കഥ പറയാം . അനവസരത്തിൽ പറയുമ്പോഴുള്ള ചില തമാശകൾ  വലിയ ആപത്തിലാണ് ചിലരെക്കൊണ്ടെത്തിക്കുന്നത് .
അഡിഡാസ് 

എം. പി, എസ്, വീയ്യോത്ത്


മാളിയേറ്റ് രാമചന്ദ്രമേനോന്റെ മൂത്ത പുത്രനാണ് രഞ്ജിത്ത്  ഞങ്ങൾ രഞ്ജി എന്ന് സ്നേഹത്തോടെ വിളിക്കുന്നൂ . അങ്ങനെയിരിക്കെ അവന്  ബാംഗ്ളൂരിൽ നിന്നും എയർഫോഴ്‌സിലേക്കുള്ള റിക്രൂട്ട്മെന്റ് നോട്ടീസ് കിട്ടിയത് . അങ്ങനെയിരിക്കെ യാണ് രാമചന്ദ്രമേനോന്റെ  ഇളയ സഹോദരനും കുടുംബവും  ബാംഗ്ലൂരിലാണല്ലോ  താമസിക്കുന്നത് എന്നത്  അദ്ദേഹത്തിന് ഓർമ്മയിൽ തെളിഞ്ഞു വന്നത്. അങ്ങനെ രാമചന്ദ്രമേനോൻ  രഞ്ജിത്തിനെയും കൂട്ടി സ്വപ്നനഗരിയായ ബാംഗ്ലൂരിലേക്ക് ബസ്സ് കയറി . രഞ്ജിത്തിനെ സഹോദരന്റെ അടുത്തെത്തിച്ചു അദ്ദേഹം അവിടെനിന്നും വീട്ടിലേക്കു യാത്ര തിരിച്ചു . 
രഞ്ജിത്തും വിവിധ ദേശക്കാരായ കുട്ടികളും വളരെ പെട്ടെന്ന് തന്നെ കൂട്ടുകാരായി. അങ്ങനെയിരിക്കെ സന്ധ്യക്ക്‌ അരമണിക്കൂർ നേരം പതിവുപോലെ വൈദ്യുതിനിലച്ചു . എങ്ങും അന്ധകാരം അപ്പോഴും രഞ്ജിത്തും കൂട്ടരും അടങ്ങിയിരുന്നില്ല മറിച്ചു  അവിടെ ഫ്ളാറ്റിന് മുമ്പിലായി നിറുത്തിയിട്ട മോപ്പഡിന്റെ ചെയിൻ ലൂസാക്കി അവിടെനിന്നും തള്ളി കൊണ്ടുപോയി റോഡിലൂടെ ഓടിച്ചു രസിച്ചു. അങ്ങനെയിരിക്കെ ഒരു ദിനം ഏതോ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഫ്ലാറ്റിനരികിലായി കടന്നുപോയ ഘോഷയാത്രയിലെ നിശ്ചലദൃശ്യത്തിൽ രഞ്ജിത്തിന്റെ കണ്ണുടക്കി . അവൻ തന്റെ കൂട്ടുകാരോട് ശബ്ദം താഴ്ത്തി ഇങ്ങനെ പറഞ്ഞു " എടേ  അഡിഡാസ്‌ കമ്പനി രാമായണകാലത്തും ഉണ്ടായിരുന്നോ ?" അവന്റെ ചോദ്യത്തിൽ ആദ്യം അവർക്കും സംഭവം വ്യക്തമായില്ല പിന്നെയാണ് അത് കണ്ടത് . രാമനും ലക്ഷ്മണനും പുത്തൻ പുതിയ അഡിഡാസ് ഷൂ ആണ് ധരിച്ചിരുന്നത് . മറ്റുള്ളവൾ അറിഞ്ഞാലുള്ള രഞ്ജിത്തിന്റെ കാര്യമോർത്ത്  അവർ ഉള്ളിലുള്ള ചിരി പുറത്തുകാട്ടാതെ ഘോഷയാത്ര കടന്നുപോവുന്ന വരെ നിന്നു . ചിലരങ്ങനെയാ  കുറിക്കു കൊള്ളുന്ന മറുപടിയും കമന്റുമാണ് അവരുടെ മുഖമുദ്രത്തന്നെ .   
 

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...