2019 ഒക്‌ടോബർ 16, ബുധനാഴ്‌ച

എന്റെ പ്രവാസം


എന്റെ പ്രവാസം 

എം. പി. എസ്സ്. വീയ്യോത്ത് 

എന്റെ പ്രവാസജീവിതം  ആരംഭിക്കുന്നത് 1995 ജനുവരി 15ഓടെയാണ്. അന്ന് ഷാര്‍ജ യിലേക്കുള്ള വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും കയറിയപ്പോള്‍ കാര്യമായി യാതൊന്നും തോന്നിയില്ല . എന്തോ കോഴിക്കോട് അങ്ങാടിയിലേക്ക് പോകുന്ന ബസ്സില്‍ കയറിയ ലാഘവത്തോടെ ഇരുന്ന എന്റെ മനസ്സിന് പ്രവാസത്തിന്റെ ഒറ്റപ്പെടലിന്റെ  തീഷ്ണത ബോധ്യപ്പെടാന്‍ അടുത്ത ദിവസം പ്രഭാതം വരെ  കാത്തു നില്‍ക്കേണ്ടി വന്നു .

എന്റെ അച്ഛന്റെ സുഹൃത്തിന്റെ അയല്‍ക്കാരനായ ഒരാള്‍ പറഞ്ഞുറപ്പിച്ചപ്രകാരം  ഷാര്‍ജയിലെ ആ വില്ലയില്‍ ചെന്ന് അതിലെ ഒരു  മുറിയില്‍ ബാഗ് വച്ചു. പിന്നീട്  അടുത്തു കണ്ട ഹോട്ടല്‍ ലക്ഷ്യമാക്കി നടന്ന് നീങ്ങിയപ്പോള്‍ എങ്ങുനിന്നോ  മനസ്സിലേക്ക് ഒരു ഭയം കടന്നുകൂടിയത് ഞാന്‍ അറിഞ്ഞു . പിന്നെ ഭക്ഷണം കഴിക്കുന്നത് നിറുത്തി എഴുന്നേറ്റ്  ഹോട്ടലില്‍ നിന്നും മുറിയിലേക്കുള്ള ഗല്ലി (ഊടുവഴി) യിലൂടെ നടന്ന് നീങ്ങിയപ്പോള്‍ എനിക്ക് കൂട്ടിന്  മാനത്ത് അമ്പിളിമാമനും  എത്തിസലാത്ത് ടവറും മാത്രമേ ഉണ്ടായിരുന്നുള്ളൂ . വേഗം ചെന്ന് വില്ലയുടെ ഗേറ്റിലെ വയര്‍ വലിച്ച്  തുറന്ന്‍ മുറിയില്‍ ചെന്ന് കിടന്നപ്പോള്‍ ആ ഇരുട്ടില്‍ എന്നോടൊപ്പം ഒത്തിരിപ്പേര്‍ എന്റെ ദേഹത്ത് കൂടി തലങ്ങും വിലങ്ങും ഇഴഞ്ഞു നീങ്ങുന്നത് ശരിക്കും അറിഞ്ഞു . ശീതീകരണിയുടെ തണുപ്പിലും പരിചയമില്ലാത്ത സ്ഥലത്ത് ആ മുറിയില്‍ നിദ്രപോലും എന്റെ കണ്ണുകളെ തഴുകാന്‍ ഒത്തിരി വൈകി . കാലത്ത് എഴുന്നേറ്റ് പ്രകൃതി യുമായി പൊരുത്തപ്പെടാന്‍ എന്തോ എന്റെ മനസ്സ് വല്ലാതെ വിഷമിച്ചപ്പോഴാണ് നാടിന്റെ നഷ്ടം ശരിക്കും ഞാന്‍ മനസ്സിലാക്കിയത് .
തുടരും


എന്റെ പ്രവാസം 
എം. പി. എസ്സ്. വീയ്യോത്ത് 

ഭാഗം : രണ്ട് 

അങ്ങനെ മനസ്സില്ലാമനസ്സോടെ തലേന്നാൾ രാത്രി ഹോട്ടലിലേക്ക് പോയ വഴിയിലൂടെ മുന്നോട്ട് നടന്നു . അല്പസമയത്തിനകം ഞാൻ ആ കടയിൽ എത്തി വേഗം തന്നെ  നാട്ടുകാരനായ അഹമ്മദ്ക്ക വന്ന്  അവിടെയുള്ള ആഹാരസാധനങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ എന്റെ മുമ്പിൽ അവതരിപ്പിച്ചു . ഒടുക്കം ഞാൻ അതിന്റെ വില നിലവാരം തിരക്കി പട്ടികയിലെ ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ദോശ  ഓർഡർ ചെയ്തു . അതോടൊപ്പം ഉള്ള സാമ്പാറിലെ പെരും ജീരകത്തിന്റെ ചുവയോ ചട്നിയുടെ രുചിയോ എന്തോ  എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല എങ്കിലും വയറിന്റെ കാര്യം ഓർത്ത് എങ്ങനെയോ കഴിച്ചു തീർത്തു . നാട്ടിൽ 'അമ്മ ഉണ്ടാക്കി തന്ന രുചികരമായ ആഹാരം മാത്രം കഴിച്ചു ശീലിച്ച ഞാൻ സാഹചര്യങ്ങളും ആയി  പൊരുത്തപ്പെട്ടു പോവാൻ നന്നേ വിഷമിച്ചു . 

പ്രാതൽ കഴിഞ്ഞു മുറിയിലേക്ക് തിരിച്ചു വന്ന ഞാൻ  വില്ലയിലെ അടുക്കളയിൽ  സമ്മൂസ ഉണ്ടാക്കുന്ന ജമാലിക്കയുടെ കൂടെ നിന്ന് അദ്ദേഹം ചെയ്യുന്ന പ്രവൃത്തികൾ  നോക്കിക്കണ്ടു  സമയം കഴിച്ചു . ജമാലിക്ക കയ്യിലെ സമ്മൂസ എരിയുന്ന എണ്ണയിലിട്ട് മൊരിച്ചെടുക്കുമ്പോഴും അദ്ദേഹത്തിന്റെ വായിൽ നിന്നും ഒലിച്ചിറങ്ങുന്ന മുറുക്കാൻ ചുമലിലെ തോർത്തിൽ തുടച്ചു വൃത്തിയാക്കാൻ സമയം കണ്ടെത്തി . പിന്നീടെപ്പോഴോ  എന്നെ നോക്കി വായിലെ മുറുക്കാൻ കളയാതെ 

" സത്യാ വേണമെങ്കിൽ എടുത്തോ"

 എന്ന് പറഞ്ഞപ്പോൾ ശരിക്കും എന്തോ മനസ്സ് അതിന് അനുവദിച്ചില്ല . അതിനിടയിൽ എപ്പോഴോ മുറിയിലെ ഫോൺ നിറുത്താതെ മുഴങ്ങാൻ തുടങ്ങി  . ജമാലിക്ക  അടുപ്പിന്റെ നോബ് തിരിച്ചു് തീകുറച്ചു് വേഗം പോയി  ഫോണെടുത്ത് 

"ഹലോ "

എന്ന് പറഞ്ഞുകൊണ്ടു എന്റെ നേരെ തിരിഞ്ഞുകൊണ്ടു 

" സത്യാ നിനക്കാണ്  ഏതോ റഷീദ് ആണ് ലൈനിൽ "

അങ്ങനെ ജമാലിക്കയിൽ നിന്നും ഫോൺ വാങ്ങി 

" ഹല്ലോ , റഷീദേ  എടാ  ഞാൻ സത്യനാ , നീ ഷാർജയിൽ ആണെന്ന് അറിയാം . എവിടെ വന്നാൽ നിന്നെ കാണാൻ പറ്റും ?"

എന്ന് ചോദിച്ചപ്പോഴേക്കും അവൻ ഉള്ള സ്ഥലത്തേക്ക് ചെല്ലേണ്ട വഴിയുടെ ഏകദേശ രൂപം പറഞ്ഞു തന്നു . അങ്ങനെ ഫോൺ തിരിച്ചു വച്ച്  ജമാലിക്കയോട് റഷീദിനെക്കുറിച്ചും അവൻ ഉള്ള സ്ഥലത്തെയും കുറിച്ച് കാര്യമായി പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തിൽ നിന്നും അനുവാദം വാങ്ങി . അങ്ങനെ പാസ്പ്പോർട്ടിന്റെയും  വിസയുടെ യും കോപ്പിയും എടുത്ത് റോളയിലെ ചാർ ബിൽഡിംഗ് ലക്ഷ്യമാക്കി നടന്നു . പ്രവാസലോകത്തിലെ ആദ്യ മധ്യാഹ്ന സൂര്യന്റെ ചൂട് ശരിക്കും അറിഞ്ഞത് ആ യാത്രയിൽ ആണ് .

 റഷീദ് എന്റെ നാട്ടുകാരനും നല്ലൊരു സുഹൃത്തും ആണ് . നാട്ടിലെ അവന്റെ  കുടുംബത്തിൽ ഇന്നും എനിക്ക് ഒരു സ്ഥാനം ഉണ്ട് എന്നതാണ് പരമാർത്ഥം . പണ്ട് നാട്ടിലെ ഒരു കടയിൽ  വച്ച് യാദൃശ്ചികമായി ആണ് അവനെ പരിചയപ്പെട്ടത് . പിന്നെ അത് എന്റെ ഉള്ളിലും അവന്റെ ഉള്ളിലും ഉണ്ടായിരുന്ന സിനിമാ ഭ്രാന്ത് ഞങ്ങളെ വീണ്ടും നന്നായി അടുപ്പിച്ചു .അങ്ങനെ അത്യാവശ്യം കഥകൾ അന്നും എഴുതുന്ന ഞങ്ങൾ റഷീദ് ദാസ് എന്നപേരിൽ കഥകൾ എഴുതാൻ ആരംഭിച്ചു .ഇന്നും അത്തരം എത്ര കഥകൾ അടങ്ങിയ കടലാസുകഷ്ണങ്ങൾ ആണ് ചിതലുകൾക്ക് ആഹാരമായി ഭവിച്ചത് . 
തുടരും 
എന്റെ പ്രവാസം 

എം. പി. എസ്സ്. വീയ്യോത്ത് 

ഭാഗം : മൂന്ന് 

റോള ക്ലോക്ക് ടവറിന്  സമീപത്തേക്ക് എത്തിച്ചേർന്നപ്പോഴേക്കും എന്റെ വരവും പ്രതീക്ഷിച്ചു് റഷീദ് വൈറ്റ് ഹൌസ്സ്  എന്ന കടയുടെ മുമ്പിലായി നിൽപ്പുണ്ടായിരുന്നൂ . നാട് വിട്ട് ആദ്യമായാണ് ഒരു മുന്പരിചയമുള്ള മുഖം കാണുന്നത് എന്നതിനാലും സിനിമാഭ്രാന്തിന്റെ  മുൻ പരിചയത്താലും ആദ്യം അവൻ എന്നോട് 

" എടാ സത്യാ .. എന്നെങ്കിലും നമുക്ക് ഒരു  സിനിമ പിടിക്കണം ."

പറഞ്ഞപ്പോൾ അപരിചിതമായ ലോകത്ത് എത്തപ്പെട്ട ഒരാൾ എന്ന നിലയിൽ മറുപടിപറയാൻ വാക്കുകൾ കിട്ടാതെ ഞാൻ നന്നേ വിഷമിച്ചു . അതിനിടയിൽ അവൻ എന്നെയും കൂട്ടി ചാർ ബിൽഡിംങ്ങിലെ ഫ്ലാറ്റിൽ ജോലിചെയ്യുന്ന അവന്റെ ബാപ്പയുടെ അരികിലേക്ക് കൊണ്ടുപോയി . ഫ്ലാറ്റിന്റെ വാതിൽ തുറന്നപ്പോഴേ കുറെ തുണിക്കെട്ടുകൾക്കിടയിൽ ഇരുന്ന് അതൊക്കെ അടുക്കി വയ്ക്കുന്ന ഒരു പ്രായമുള്ള ആളെ ഞാൻ ശ്രദ്ധിച്ചു . അദ്ദേഹം എനിക്ക് ഒരു കസേര വലിച്ചിട്ട് തന്ന് തറയിലെ തന്റെ സീറ്റിൽ ഇരുന്ന് അർജന്റ് ആയി കൊടുക്കേണ്ട ഏതോ സാധനങ്ങൾ അടുക്കി റബ്ബർ ബാൻഡ് കുടുക്കി വച്ചശേഷം നാട്ടു വിശേഷങ്ങൾ ചോദിച്ചറിയാൻ  തുടങ്ങി . അപ്പോഴേക്കും എന്റെ സുഹൃത്ത് ചായയുമായി അങ്ങോട്ട് കടന്നു വന്നു . ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു അവിടെ നിന്നും ഇറങ്ങി  ബാപ്പ റഷീദിനെ ഏൽപ്പിച്ച തുണിക്കെട്ടുമായി കടയിലേക്ക് നടന്നു .അവൻ എന്നെയും കൂട്ടി കടയിൽ കയറി ആ തുണിക്കെട്ട് ഒരു മൂലയ്ക്ക് വച്ച് 
എന്നെയും കൂട്ടി പുറത്തേക്കു ഇറങ്ങി . അങ്ങനെ  ഞങ്ങൾ അവിടെനിന്നും റോള പാർക്കും ത്രിവേണി ഹോട്ടലും കടന്ന് മുന്നോട്ടു നടന്നു . വഴിയരികിലെ ഒരു ഗ്രോസറിയിൽ നിന്നും എന്തോ റഷീദ് എന്തോ  കയ്യിൽ വാങ്ങി . ഞങ്ങൾ ഗോൾഡ് സൂക്കിന് അരികിലുള്ള പുൽത്തകിടിയിലേക്ക്  നടന്നു കയറി . മരുഭൂമിയിലെ  ആ   പുൽത്തകിടിയിൽ  ചെന്നിരുന്നപ്പോഴേക്കും പുല്ലിലെ  ഈർപ്പത്തിൽ  എന്റെ പെന്റിന്റെ അടിവശം  ഒരുവിധം  നനഞ്ഞു . അവൻ കൈയ്യിലെ പ്ലാസ്റ്റിക് സഞ്ചിയിൽ നിന്നും രണ്ട് കൊക്കോ കോള  കുപ്പികൾ പുറത്തേക്ക് എടുത്തു . അതിലൊന്ന് എന്റെ നേരെ നീട്ടി. ഞാൻ അത് കയ്യിലേക്ക് വാങ്ങിയപ്പോഴാണ് കുപ്പിയിലെ കുത്തുന്ന തണുപ്പ് ശരിക്കും അറി ഞ്ഞത് . അങ്ങനെ കുപ്പിതുറന്ന് വായിലേക്ക് കോള പകർന്നപ്പോൾ അത് തൊണ്ടയിലൂടെ എരിഞ്ഞിറങ്ങുന്നത് ശരിക്കും അനുഭവിച്ചറിഞ്ഞു . അതിനിടയിൽ എപ്പോഴോ ആണ് അവൻ എന്നോട് 

" എടാ നാട്ടിലെ 11  രൂപയാണ് ഇതിന് . നീ ഒന്ന് ഓർത്ത് നോക്ക് "

എന്ന് പറഞ്ഞപ്പോൾ എനിക്ക് മറുപടി പറയാൻ  ഒന്നും തന്നെ ഇല്ലായിരുന്നൂ . തുടർന്നുള്ള ഞങ്ങളുടെ സംഭാഷണങ്ങളിൽ സിനിമയും നാടും നിറഞ്ഞിരുന്നൂ . സമയം കടന്നുപോയി ക്കൊണ്ടിരുന്നൂ ,  എപ്പോഴോ അവൻ  എന്നെയും കൂട്ടി തിരിച്ചു നടന്നു . എനിക്ക് ചുറ്റുമുള്ള കാഴ്ചകൾ പണ്ട് ഏതോ കലണ്ടറിൽ കണ്ട ഓർമ്മയിൽ ഉണ്ടായിരുന്നൂ എങ്കിലും നേരിട്ട് ഇത് ആദ്യം . വഴിയിൽ വച്ച് അവൻ കടയിലേക്കും ഞാൻ വില്ല യിലേക്കും മടങ്ങി .ഞാൻ വിലയിലേക്ക് കടന്ന് അല്പസമയത്തിനകം കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങി . ആദ്യം ശക്തമായ കാറ്റിന്റെ ചടുല താണ്ഡവവും മറ്റും ആലി പ്പഴവീഴ്ച്ചയ്ക്കും മഴയ്ക്കും വേദിയൊരുക്കിയപ്പോൾ ശരിക്കും എനിക്ക് അതൊരു പുത്തൻ അനുഭവമായി മാറി . അതിനിടയിൽ എപ്പോഴോ വിസ എടുത്ത് എന്നെ ഇവിടെ എത്തിച്ച ആ മനുഷ്യനാണ്  അടുത്ത ദിവസം  ഗോൾഡൻ ലീ ഫ് ബേക്കറിയിൽ ഒന്ന് പോകണം എന്ന് ഓർമ്മിപ്പിച്ചത് . അങ്ങനെ ഒരു തണുത്ത രാവിൽ മുറിയിലെ തണുപ്പിലും  കിടക്കയിലെ  രക്തദാഹികൾക്ക്  എന്റെ ശരീരം സമർപ്പിച്ചുകൊണ്ട്  ഉറങ്ങാൻ കിടന്നു .
തുടരും  

എന്റെ പ്രവാസം 
എം. പി. എസ്സ്. വീയ്യോത്ത് 

ഭാഗം : നാല് 
അടുത്ത നാൾ കാലത്ത് തന്നെ മുഹമ്മദ്ക്ക എന്ന എന്നെ ഈ നാട്ടിലേക്ക് കൊണ്ടുവന്ന മനുഷ്യൻ ആ വിലയിലേക്ക് കടന്നു വന്നു . അപ്പോഴേക്കും എന്റെ ബന്ധുവായ രാജേട്ടൻ അയാളുടെ കാറിൽ അവിടെ എത്തിച്ചേർന്നു .  അല്പസമയങ്ങൾക്കകം ഞങ്ങൾ രാജേട്ടന്റെ കാറിൽ ഗോൾഡൻ ലീഫ് എന്ന ബക്കറിയിലേക്ക് യാത്രതിരിച്ചു . ആ യാത്രയിൽ കണ്ട വഴിയോരക്കാഴ്ചകളിൽ പലതും എനിക്ക്  പുത്തൻ അനുഭവം തന്നെ ആയിരുന്നൂ. അക്കാലത്ത് ആ ബേക്കറിയിൽ മാനേജറായി ജോലിചെയ്തിരുന്ന പ്രഭാകരേട്ടൻ എന്റെ പിതാവിന്റെ കൂടെ അധ്യാപികയായി  വിരമിച്ച ജാനകിടീച്ചറുടെ മകൾ അനിതചേച്ചിയുടെ ഭർത്താവ് ആയിരുന്നൂ. അതിനാൽ തന്നെ അദ്ദേഹത്തെ ജാനകി ടീച്ചർ ഫോൺ വിളിച്ചു നേരത്തെ തന്നെ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എനിക്ക് ആ ബേക്കറിയിൽ കിച്ചൻ ഹെൽപ്പർ ആയി അന്നുമുതൽ ജോലി ലഭിച്ചു .ജനുവരിയിൽ ഗൾഫിലെ ഒരു വലയ്ക്കുന്ന തണുപ്പും കോൾഡ് സ്റ്റോറേജിലെ ഏ സി യുടെ തണുപ്പും എനിക്ക് താങ്ങാനാവാതെ വല്ലാതെ വിഷമിച്ചു . അപ്പോഴും എനിക്ക് കൗതുകമായി തോന്നിയത്  ആ മുറിയിൽ തങ്ങിനിന്നിരുന്ന വൈവിധ്യമേറിയ സുഗന്ധങ്ങളും അവിടെനിന്നും കിട്ടിയ സ്വാദേറിയ കേക്ക് കഷണങ്ങളും തന്നെ ആയിരുന്നൂ. അവിടെ ഞാൻ ശ്രദ്ധിച്ചത്  വൈവിധ്യങ്ങളായ യന്ത്രങ്ങളും അവയുടെ പ്രവർത്തന ങ്ങളും ആയിരുന്നൂ . അത്തരം ഓട്ടോമാറ്റഡ് യന്ത്രങ്ങളും അവയുടെ പ്രവർത്തനങ്ങളൂം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തി . നാട്ടിലെ സ്വാദേറിയ സുഗന്ധം പരത്തുന്ന ആഹാരസാധനങ്ങളിൽ നിന്നും വിഭിന്നമായി അവിടെയുണ്ടായിരുന്ന ഭക്ഷണത്തിന്റെ ഗന്ധം എന്നിൽ അസ്വസ്ഥത ഉണ്ടാക്കി . അതിനാൽ തന്നെ ഒരാഴ്ചക്കാലം മാത്രമേ എനിക്ക് അവിടെ പിടിച്ചു നില്ക്കാൻ കഴിഞ്ഞുള്ളു . വീണ്ടും പഴയ വില്ലയിൽ തിരിച്ചെത്തി മൂട്ടകളോടൊപ്പം സഹവസിച്ചപ്പോഴും നാട്ടിൽ വച്ച് കരസ്ഥമാക്കിയ ഡ്രാഫ്ട്സ്മാൻ  കോഴ്സ്സിന്റെ  സർട്ടിഫിക്കറ്റ് കയ്യിലെ ബാഗിൽ കിടന്ന് പരിഹസിച്ചു ചിരിക്കുന്നത് പോലെ എനിക്ക് തോന്നി . 

അങ്ങനെ കുറച്ചു ആഴ്ചകൾ കൂടി കഴിഞ്ഞ ശേഷമേ മറ്റൊരു ജോലി എന്നെ തേടി വന്നുള്ളൂ . അത് ദുബായ് ഹോർ അൽ ആൻസ്  എന്ന സ്ഥലത്തെ സ്‌പൈസ് മില്ലിൽ ആയിരുന്നൂ ജോലി . അതിന്റെ ഉടമ കണ്ണൂർ കാരനായ ഒരു മലയാളി ആയിരുന്നൂ , ആദ്യമാദ്യം ബില്ല്  എഴുത്തും പാചകവും പിന്നെ ലോഡിറക്കലുമായി ദിവസങ്ങൾ നീങ്ങി . ഞങ്ങളുടെ ജോലിയും താമസവും ആ വില്ലയിൽ തന്നെ ആയിരുന്നതിനാൽ പുറം ലോകവുമായി ആകെ ഉള്ള ബന്ധം ചിലപ്പോഴൊക്കെ അവരുടെ വണ്ടിയിൽ കടകളിൽ പോയി സാധനം വിതരണം ചെയ്യുന്നത് തന്നെ ആയിരുന്നൂ . ദിവസങ്ങൾ കടന്നുപോയി,  അങ്ങനെയിരിക്കെ ഒരു നാളിൽ ആയിരുന്നൂ  ആ സ്ഥാപനത്തിന്റെ ഉടമയുടെ സുഹൃത്തായ ജോസ് അവിടേക്കു വന്നത് . കഴുത്തിൽ ടൈയ്യും സ്യൂട്ടും ധരിച്ച അയാളെ എല്ലാവരും ജോസേട്ടാ എന്നാണ് വിളിച്ചിരുന്നത് . അയാൾ ഒരു ഒരു പ്രമുഖ കമ്പനിയുടെ എക്സിക്യൂട്ടീവ് ആയിരുന്നൂ എന്ന് അയാളുടെ കയ്യിലെ വിസിറ്റിംഗ് കാർഡിൽ നിന്നും ഞാൻ മനസ്സിലാക്കി . പിന്നീട് എല്ലാദിവസവും വൈകീട്ടോടു കൂടി  അദ്ദേഹം അങ്ങോട്ട് കടന്നുവരും . അപ്പോഴൊക്കെ വൈവിധ്യങ്ങളായ ഒരു കെട്ട്  ഇക്കിളി വീഡിയോ കേസറ്റും കയ്യിൽ  കാണും . ജോലിയുടെ ഭാരവും പുറത്തെ ചൂടും കാരണം ഞാൻ പലപ്പോഴും നേരത്തെ തന്നെ ഉറങ്ങാൻ കിടക്കും . അപ്പോഴൊക്കെ  ആ ഇക്കിളി കാസറ്റ്‌ വി സി പി യിൽ ഇട്ട് അതിന്റെ സൗണ്ട് സ്‌പീക്കറിലേക്ക് കണക്റ്റ് ചെയ്ത്  ഞാൻ ഉറങ്ങുന്നിടത്തേക്ക് തിരിച്ചു വയ്ക്കും . പിന്നെ പറയേണ്ടല്ലോ പുകിൽ മനസ്സിലാമനസ്സോടെ ഞാനും ഒടുക്കം അവരോടൊപ്പം ഏതെങ്കിലും ചാക്കിന് മേൽ ചാരിയിരുന്ന്  പാതിയുറക്കത്തിൽ കൂനിക്കൂടി യിരിക്കും .
തുടരും 
എന്റെ പ്രവാസം 

എം. പി. എസ്സ്. വീയ്യോത്ത് 

ഭാഗം : അഞ്ച് 

കാലത്ത് എഴുന്നേറ്റ് സ്‌പൈസ് മില്ലിലെ തലേദിവസത്തെ വിറ്റുവരവും കടങ്ങളും എഴുതി കൂട്ടിയശേഷം അന്നത്തേക്കുള്ള ധാന്യങ്ങളും മറ്റും പാക്കറ്റിൽ നിറയ്ക്കുന്ന ജോലിയിൽ മറ്റുള്ളവരോടൊപ്പം ചേരും. അവിടെ വച്ചാണ് ജീവിതത്തിൽ ആദ്യമായും അവസാനമായും അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും പ്രഭാതഭക്ഷണത്തിന്റെ ഭാഗമായി മാറിയത് .  എന്റെ  സ്‌പൈസ് മില്ലിലെ ആ ജീവിതം 1995 ജൂൺ മാസം അവസാനം വരെ നീണ്ടുപോയതും  എല്ലാം ഇന്നലെ കഴിഞ്ഞുപോയത് പോലെ തോന്നി . ആ സ്‌പൈസ് മില്ലിലെ ജോലി മതിയാക്കി ദുബായിയിൽ തിരിച്ചെത്തിയപ്പോഴും മുന്നോട്ടുള്ള ലോകത്തെക്കുറിച്ചു ഒരു രൂപവും മനസ്സിൽ ഉണ്ടായിരുന്നില്ല . 

അപ്പോഴേക്കും  എന്നെ ഈ മണൽ നഗരത്തിലേക്ക് നാട്ടിൽ നിന്നും കൂട്ടി കൊണ്ടുവന്ന അദ്ദേഹം ആരോടോ പറഞ്ഞുറപ്പിച്ചതിന്റെ ഫലമായി  ഇവിടെയുള്ള ഒരു ടി വി ചാനലിൽ ഓഫീസ് ബോയ് പോസ്റ്റിലേക്ക് പോയത് . അവിടെ ചെന്നപ്പോൾ ഒരു സ്ത്രീ എന്റെ അരികിൽ വന്ന് " ആർ യു മുസ്‌ലിം ?" എന്ന ചോദ്യത്തിന്  മറുപടിയായി "ഹിന്ദു " എന്ന് മറുപടി പറഞ്ഞപ്പോൾ തന്നെ അവർ എന്നോട് പിന്നീട് അറിയിക്കാം എന്നും പറഞ്ഞു അവിടെ നിന്നും തിരിച്ചയച്ചു . 

ഈ പ്രവാസത്തിലും പലയിടങ്ങളിലായി  മതത്തിന്റെ പേരിൽ  പലപ്പോഴായി ജോലിയ്‌ക്കുള്ള അവസരങ്ങൾ  നഷ്ടപ്പെട്ടപ്പോഴാണ് ശരിക്കും ഈ പ്രവാസത്തെ ഞാൻ വെറുത്തു പോയത് . നാട്ടിൽ മതവും ജാതിയും പണവും ശുപാർശയും നോക്കി ജോലിയും മറ്റും തരം തിരിച്ചു നൽകുമ്പോൾ  എന്താണ് മതനിരപേക്ഷ മായ നാടാണ് എന്റെ നാട് എന്ന് പറയുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് .

പിന്നീട് ഷാർജയിലെ ഒരു ബേക്കറിയിൽ ഓവൻ ഹെൽപ്പർ  ആയി ഒരു ജൂലായ് മാസത്തിൽ ജോലിയിൽ പ്രവേശിച്ചു . അന്തരീക്ഷത്തിലെ പൊള്ളിക്കുന്ന ചൂടും ആ ചൂടിൽ  ടേപ്പിലൂടെ വരുന്ന  വെള്ളം പോലും  എന്റെ ദേഹത്തെ പലപ്പോഴും  ചുട്ടു പൊള്ളിച്ചു . അതിനിടയിലെ ഈ ഓവൻ ഹെൽപ്പർ ജോലിയും കൂടിയായപ്പോൾ ഒരാഴ്ചകൊണ്ട് എന്റെ നടത്തം  തെയ്യത്തെയും നര്ത്തകനേയും പോലെ  അരമണ്ഡലത്തിലേക്ക് മാറി നടത്തം തന്നെ വേദനാജനകമായപ്പോൾ അവിടെ നിന്നും ജോലി അവസാനിപ്പിച്ച് പടിയിറങ്ങി  . 

പിന്നീടാണ്  ഷാർജയിലെ എഞ്ചിനീയറിംഗ്  ഡിസൈനിങ് ഓഫീസിൽ ഡ്രാഫ്ട്സ്മാൻ ആയി ജോലിക്കു പ്രവേശിച്ചത്  .നാട്ടിൽ ഒന്നോ രണ്ടോ പ്ലാൻ മാത്രം വരച്ചു സൂപ്പർവൈസിങ് നടത്തി നടന്ന എനിക്ക് ഇവിടെയുള്ള പ്ലാനിലെ ഡീറ്റൈലിങ്  തുടക്കത്തിൽ വലിയ തലവേദന തന്നെ സൃഷ്ടിച്ചു . അതും പ്ലാൻ വര എല്ലാം കൈകൊണ്ട് തന്നെയായിരുന്നൂ താനും . ഇന്നത്തെപോലെ ഓട്ടോകാഡോ ഒന്നും ഇല്ലായിരുന്ന ഒരു കാലം ആയിരുന്നൂ അത് .  ഒരു മാസകാലത്തോളം ഞാൻ  അവിടെ ഒത്തിരി വിഷമിച്ചു ജോലിചെയ്തു . ആ ഓഫീസിൽ എല്ലാവര്ക്കും ശമ്പളം നൽകുന്ന  ദിവസം അവിടെയുള്ള ഹിന്ദിക്കാരനായ എഞ്ചിനീയർ എന്നെ വിളിച്ചു നിനക്ക് ഒരു ദിർഹംസ് പോലും നൽകാനാവില്ല  കാരണം സർട്ടിഫിക്കറ്റ്  ഉണ്ടെങ്കിലും ഇപ്പോൾ  നിനക്ക് പോകാം എന്ന് പറഞ്ഞപ്പോഴാണ് ശരിക്കും ഒരു കാര്യം എനിക്ക് ബോധ്യമായത്  . ഞാൻ പറയുന്ന ഇംഗ്ളീഷും ഹിന്ദിയും അദ്ദേഹത്തിന് മനസ്സിലായില്ല . നമ്മൾ മലയാളികൾ നാട്ടിൽ നിന്നും ഇവിടേക്ക് വന്നാൽ ഇംഗ്ളീഷും ഹിന്ദിയും സംസാരിക്കാൻ മടിക്കുന്നതിന് കാരണം  പലപ്പോഴും നാം സ്‌കൂളിൽ നിന്നും പഠിക്കുന്ന ഗ്രാമർ തന്നെയാണ് .അത് നമ്മെ പലപ്പോഴും ഉള്ളിലേക്ക് വലിയാൻ നമ്മെ പ്രേരിപ്പിക്കുന്നൂ . പിന്നീട് സംസാരത്തിന് ഗ്രാമറിന്റെ ആവശ്യമില്ല എന്ന് തിരിച്ചറിഞ്ഞു കഴിയുമ്പോഴേക്കും ഒത്തിരി അവസരങ്ങൾ നഷ്ടപ്പെട്ടിരിക്കും . 
തുടരും 


എന്റെ പ്രവാസം 

എം. പി. എസ്സ്. വീയ്യോത്ത് 

ഭാഗം : ആറ് 
അവിടെനിന്നും ഇറങ്ങി റോള പാർക്കിലൂടെ നടന്നപ്പോൾ എന്റെ മുന്നിൽ റഷീദ് ജോലിചെയ്യുന്ന കടമാത്രമേ ആശ്രയമായി ഉണ്ടായിരുന്നുള്ളൂ . അങ്ങനെ അവന്റെയും ബാപ്പയുടെയും ഒപ്പം കുറച്ചു നാൾ കഴിച്ചപ്പോഴേക്കും തുടർന്നും അവരെ ശല്യം ചെയ്യാൻ എന്റെ മനസ്സ് അനുവദിച്ചില്ല . അങ്ങനെ  ഒരു ദിവസം എന്റെ കസിന്റെ ഫ്ലാറ്റിലേക്ക് ചേക്കേറി .ശരിക്കും എന്തോ ഒരു വല്ലാത്ത അടുപ്പം ചെറുപ്പം തൊട്ടേ അദ്ദേഹവുമായി ഉണ്ടായിരുന്നതിനാൽ ഫ്ളാറ്റിലെ മറ്റുള്ളവർ  ഒന്നും പറഞ്ഞില്ല. ആ സമയം എന്റെ കസിൻ നാട്ടിലേക്ക് അവധിക്ക് പോയിരിക്കുകയായിരുന്നൂ അതിനാൽ തന്നെ മറ്റുള്ളവരെ ശല്യം ചെയ്യാതിരിക്കാൻ ഒരു കെയ്ക്കും ബിൽഡിങ്ങിന് കീഴെയുള്ള  കൂളറിൽ നിന്നും വെള്ളവും കുടിച്ചു്  ഒരു വിധം ഒരാഴ്ച തള്ളി നീക്കി . അങ്ങനെ ഒരാഴ്ച്ച  കഴിയുമ്പോഴേക്കും  എന്റെ കസിൻ നാട്ടിൽ നിന്നും അവധികഴിഞ്ഞു തിരിച്ചെത്തി . തുടർന്ന് പലരോടും പറഞ്ഞും ബിയോഡേറ്റ ഫാക്സ് ചെയ്തും ഇന്റർവ്യൂ കൾ ഒരു വിധം നന്നായി നടന്നു തുടങ്ങി . 

അതിനിടയ്ക്കാണ് കസിന്റെ സുഹൃത്ത് എന്റെ അടുത്ത് വന്നു ഓരോ ദിവസത്തെയും ഇന്റർവ്യൂ വിനെക്കുറിച്ചും കമ്പനിയെ പറ്റിയും അന്വേഷിക്കാൻ തുടങ്ങിയത് ആദ്യമാദ്യം ഞാൻ കരുതി എന്റെ നല്ലതിന് വേണ്ടിയാണ് അദ്ദേഹം ഇതൊക്കെ ചോദിക്കുന്നത് എന്ന് പിന്നീട് ആണ് അതിന്റെ കിടപ്പ് എനിക്ക് ബോധ്യമായത് . അദ്ദേഹത്തിന്റെ ഒരു ബന്ധു വിസിറ്റിന് വന്നിട്ടുണ്ട് എന്നും എന്നോട് ചോദിച്ചറിയുന്ന ഇന്റർവ്യൂ വിവരങ്ങൾ കൃത്യമായി അയാൾ ബന്ധുവിനെ കൃത്യമായി അറിയിച്ചു കൊടുക്കുന്നുണ്ട് എന്നും കസിനിൽ അറിഞ്ഞു . അങ്ങനെ അടുത്ത ദിവസം അദ്ദേഹം ഇന്റർവ്യൂ വിവരം തിരിക്കാനായി വന്നപ്പോൾ ഞാൻ അറിഞ്ഞുകൊണ്ട് തെറ്റായ വിവരം നൽകി പറഞ്ഞു വിട്ടു . 

വൈകീട്ടതാ അയാൾ എന്റെ അടുത്ത് വന്ന് 

" നീ പറഞ്ഞ കമ്പനിയിൽ ഇന്റർവ്യൂ ഒന്നും നടക്കുന്നില്ലൊ " 

എന്ന്  പറഞ്ഞപ്പോൾ എന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി അദ്ദേഹം ശ്രദ്ധിച്ചു . അതിനിടയിൽ ദിവസത്തെ ബാക്കി സമയത്ത് ഒരു മാർബിൾ കമ്പനിക്ക് വേണ്ടി  ഡിസൈൻ പ്ലാനുകൾ ഫ്രീലാൻസ് ആയി തയ്യാറാക്കി നല്കുന്നുണ്ടായിരുന്നൂ . അങ്ങനെയിരിക്കെ ഒരു മാസത്തിനകം എന്റെ കസിനിന്റെ സുഹൃത്ത്  മുഖേന ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതിചെയ്യുന്ന ഒരു സ്റ്റേഷനറി കടയിൽ ജോലിക്ക് കയറി . ആ സ്ഥാപനത്തിൽ  ഞാൻ ഏകദേശം അഞ്ച് ആറ് മാസത്തോളം ജോലിചെയ്തു, അവിടെയും ഈ മണൽ നഗരത്തിലെ  മലയാളി കമ്പനികളിൽ ഇന്നും നിലവിലുള്ള ശമ്പളം എങ്ങനെ കൊടുക്കാതെ ഭീഷണി പ്പെടുത്തി ജോലിചെയ്യിക്കാം എന്ന രീതി തന്നെയായിരുന്നൂ . ഒടുക്കം ആ കടയുടെ മുതലാളി 

" നീ കഴിയുമെങ്കിൽ എന്റെ കയ്യിൽ നിന്നും വാങ്ങിക്കോ " 

എന്നും പറഞ്ഞു ഇറക്കി വിട്ടപ്പോൾ സഹായത്തിന് എന്റെ കസിൻ മാത്രമേ ഉണ്ടായുള്ളൂ . ഒരു ചില്ലിക്കാശും കിട്ടിയില്ല അങ്ങനെ അടുത്ത ദിവസം കസിന്റെ മറ്റൊരു സുഹൃത്തിന്റെ ഗ്രോസറിയിൽ മൈസിലോണ് എന്ന സ്ഥലത്ത് ജോലിക്ക് കയറി . അപ്പോഴും എന്നെ കസിന്റെ റൂമിൽ നിന്നും ഒഴിപ്പിക്കാൻ പണ്ട് ഇന്റർവ്യൂ കാര്യങ്ങൾ അന്വേഷിച്ച അദ്ദേഹത്തിന്റെ സുഹൃത്ത് കൂടെ ഉണ്ടായിരുന്നൂ . അങ്ങനെ റോളയിലെ പഴയ ഇന്ത്യൻ അസോസിയേഷൻ കെട്ടിടത്തിന് സമീപത്തെ ഒരു പഴയ വില്ലയിലേക്ക് ഞാൻ താമസം മാറി . അപ്പോഴക്കും കൃത്യമായി ഭക്ഷണം കഴിക്കാനാവാതെ  ഞാൻ അൾസറിന്റെ കൈകളിൽ അമർന്നു തുടങ്ങിയിരുന്നൂ  .
തുടരും 
എന്റെ പ്രവാസം 

എം. പി. എസ്സ്. വീയ്യോത്ത് 

ഭാഗം : ഏഴ് 
 ഷാർജയിലെ ആ  തണുത്ത പ്രഭാതത്തിലും സൂര്യന്റെ ചൂടിന്റെ തീഷ്ണത തീരെ കുറഞ്ഞത് പോലെ തോന്നി . വില്ലയിൽ നിന്നും ജോലിസ്ഥലത്തേക്ക്  ഗ്രോസറിയിലേക്ക്  നടന്നുനീങ്ങുമ്പോഴും വയറിലെ വേദന എന്നെ വല്ലാതെ അസ്വസ്ഥനാക്കി . വഴിയിലെ പരിചയക്കാരോട് കുശലം പറഞ്ഞു ഞാൻ മുമ്പ് ജോലിചെയ്ത ബേക്കറിയിൽ കയറി കുറച്ചു കുബ്ബൂസ് പാക്കറ്റ് വാങ്ങി കടയിലേക്ക് നടന്നപ്പോഴേക്കും സഹായിയായ  മലപ്പുറക്കാരൻ  സമദ്  അവിടെ എന്റെ വരവും പ്രതീക്ഷിച്ചു നിൽപ്പുണ്ടായിരുന്നൂ . അക്കാലത്ത്  ഷാർജയിലെ കുറച്ചു കെട്ടിടങ്ങളിൽ മാത്രമേ ലിഫ്റ്റ് ഉണ്ടായിരുന്നുള്ളൂ . അതിനാൽ തന്നെ ചിലപ്പോഴൊക്കെ ഞാനും അവനും കൂടിയാണ് സാധനങ്ങൾ ഫ്ലാറ്റുകളിൽ കൊണ്ടുചെന്ന് കൊടുക്കാറ് . അതിൽ പലപ്പോഴും ഒരു സാധനവും കൊണ്ട് മൂന്നും നാലും നിലയുള്ള കെട്ടിടത്തിന്റെ പടവുകൾ നടന്നുകയറി ഫ്ളാറ്റിന് മുന്നിൽ എത്തിച്ചേർന്ന ശേഷമായിരിക്കും ചിലർ 
" അയ്യോ പറയാൻ മറന്നു , ഒരു ദിർഹംസിന്  കറിവേപ്പിലയും  സിഗരറ്റും വേണമായിരുന്നു , ഒന്ന് വേഗം കൊണ്ടുവരുമോ ?"
എന്ന് ആവശ്യപ്പെടുമ്പോൾ തിരിച്ചു പടവുകൾ ഇറങ്ങി വീണ്ടും കയറി വരുന്നത്  ഓർത്ത്   മനസ്സിനുള്ളിൽ എല്ലാം ഒളിപ്പിച്ചു 
" ശരി ചേട്ടാ " 
എന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോൾ പലപ്പോഴും അസഹനീയമായ വയറുവേദന എന്നെ അസ്വസ്ഥനാക്കാറുണ്ട് . അങ്ങനെയിരിക്കെ ചില ദിവസങ്ങളിൽ വേദന സഹിക്കാതെ മരത്തിന്റെ സ്കയിൽ മേശയിലും വയറിലുമായി കുത്തി അമർത്തി ആശ്വാസം കാണാറുള്ളത് എങ്ങനെ യാണ് മറക്കാൻ കഴിയുക . അങ്ങനെയിരിക്കെ ഒരു രാത്രിയിലാണ് അബൂബക്കർ എന്ന ഷാർജയിലെ ഒരു പ്രിൻറിംഗ് പ്രസ്സിൽ ജോലിചെയ്യുന്ന ആ മനുഷ്യനെ ഞാൻ പരിചയപ്പെടുന്നത് . എന്റെ മുഖത്തെ വിളർച്ച കണ്ടാണ് എന്ന്.  തോന്നുന്നൂ അദ്ദേഹം എന്നോട് ആരോഗ്യ കാര്യങ്ങൾ തിരക്കിയത് . ഞാൻ ആദ്യമൊക്കെ ചിരിച്ചുകൊണ്ട് സുഖം എന്ന് മറുപടി പറഞ്ഞൊഴിഞ്ഞു .  പിന്നീട്  അദ്ദേഹത്തിന്റെയും സഹപ്രവർത്തകനായ സമ്ദിന്റെയും നിര്ബന്ധത്തിന് ഒടുവിൽ എന്റെ അവസ്ഥ അവരുടെ മുന്നിൽ അവതരിപ്പിക്കേണ്ടി വന്നു . എല്ലാം കേട്ടറിഞ്ഞ അദ്ദേഹം എനിക്ക് റോള പാർക്കിനു സമീപത്തെ കെട്ടിടത്തിൽ ക്ലിനിക്ക് നടത്തുന്ന മുഹമ്മദ് ഡോക്ടറെ ക്കുറിച്ചു പറഞ്ഞു . കയ്യിൽ ആഹാരം കഴിക്കാൻ ഇല്ലാത്ത എന്റെ കയ്യിൽ എവിടെയാ ഡോക്ടറെ കാണാൻ കാശ് . എങ്കിലും അദ്ദേഹത്തെ നിരാശനാകാതെ അവിടെനിന്നും റൂമിലേക്ക് മടങ്ങുമ്പോൾ രാത്രി എന്താണ് കഴിക്കുക എന്നതായിരുന്നൂ ചിന്ത മുഴുവൻ . തുടര്ന്നുള്ള ദിവസങ്ങളിൽ ഭക്ഷണത്തിന്റെ ഗന്ധം എന്നിൽ മനം പുരട്ടാൻ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ  പലപ്പോഴും ഛർദ്ദിച്ചു  ഞാൻ കുഴഞ്ഞു . അങ്ങനെയിരിക്കെ ഒരു ദിവസം അബൂബക്കറിക്ക തന്നെ എന്നെയും കൂട്ടി കടയിൽ നിന്നും ഡോക്ടറുടെ ക്ലിനിക്കിൽ കൊണ്ട് പോയി  ആവശ്യമായ മരുന്ന് വാങ്ങിതന്നപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി.
തുടരും   
എന്റെ പ്രവാസം 

എം. പി. എസ്സ്. വീയ്യോത്ത് 

ഭാഗം : എട്ട് 

തുടർന്നുള്ള ദിനങ്ങളിൽ ഞാൻ കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടോ എന്ന്  തിരക്കലായി അബൂബക്കറിക്കയുടെ ജോലി . അദ്ദേഹത്തെ  സ്വന്തം സഹോദരനെപോലെ കാണാൻ തുടങ്ങിയത് അക്കാലം മുതലാണ്  .

(മതമോ ജാതിയോ വർണ്ണമോ അടിസ്ഥാനപ്പെടുത്തിയല്ല മറിച്ചു് മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ആളുകളെ തരം തിരിക്കേണ്ടത്  എന്നതാണ് എന്റെ അഭിപ്രായം  .)

അങ്ങനെയിരിക്കെ  ഒരു നാളിൽ  കടയിൽ നിന്നും എനിക്കുള്ള ആദ്യത്തെ  ശമ്പളത്തിനുള്ള ചെക്ക്‌ കിട്ടി . ഞാൻ ചെക്കുമായി ബാങ്കിൽ പോയി അത് മാറി ആവശ്യമുള്ള സാധനങ്ങളും വാങ്ങി മുറിയിൽ ചെന്ന്   ഉച്ചഭക്ഷണം  പാചകം ചെയ്യാനായി അടുക്കളയിലേക്ക്‌   കയറി  . ഈയടുത്ത കാലത്താണ്   ഡോക്ടരുടെ നിർദ്ദേശപ്രകാരം  എണ്ണയോ മസാലകളോ ചേർക്കാതെ  ഉപ്പും പച്ചമുളകും മാത്രം  ചേർത്ത് പച്ചക്കറികൾ  വേവിച്ചു കഴിക്കാൻ തുടങ്ങിയത് . കിട്ടിയ ശമ്പളത്തിൽ നിന്നും ഒരു വിധം കടങ്ങളും മുറിവാടകയും കൊടുത്ത് തീർത്ത്  ദിനങ്ങൾ തള്ളി നീക്കികൊണ്ടിരിരുന്നൂ .

 ആ  വെള്ളിയാഴ്ചയാണ്  ഞങ്ങളുടെ  വില്ലയിലെ മുതിർന്ന അംഗമായ കാസർകോഡ് കാരനായ ഞങ്ങളുടെ  ഇച്ച അദ്ദേഹത്തിന്റെ അറബിയുടെ വീട്ടിൽ നിന്നും കുറച്ചു് ഒട്ടക ബിരിയാണി കൊണ്ട് വന്ന് ഞങ്ങൾക്ക്  തന്നത്. വിശപ്പിന്റെ വിലയറിയുന്ന എനിക്ക് അതും അമൃതായി തോന്നിയെങ്കിലും എന്തോ ആദ്യമായി ഒട്ടക ബിരിയാണി കഴിക്കാൻ തുടങ്ങിയെങ്കിലും അതിന്റെ സ്വാദിനോട്  പൊരുത്തപെടാൻ കഴിഞ്ഞില്ല  . വൈകീട്ടോടെ അറബിയുടെ അമേരിക്കൻ കാറുമായി ഇച്ച വില്ലയുടെ മുന്നിൽ വന്നു നിന്നു . അദ്ദേഹത്തിന്റെ ക്ഷണപ്രകാരം  ഞങ്ങൾ ആ കാറിൽ നഗര പ്രദക്ഷിണം നടത്തി തിരിച്ചെത്തിപ്പോഴേക്കും സമയം അഞ്ചോട് അടുത്തിരുന്നൂ  . അതൊക്കെ അന്നൊരു സ്വപ്നം പോലെ കാണാനേ  കഴിയൂ  .

അഞ്ചരയോടെ നേരെ അന്നത്തെ ഇന്ത്യൻ അസോസിയേഷൻ  സ്ഥിതിചെയ്യുന്ന റോള ഗ്രൗണ്ടിന് മുന്നിലുള്ള സ്ഥലത്തെ ടെലിഫോൺ ബൂത്തിൽ ചെന്ന് നാട്ടിലേക്ക് വിളിച്ചു . അന്നൊന്നും വീട്ടിൽ ലാൻഡ് ഫോൺ ഇല്ലായിരുന്നൂ അതിനാൽ അടുത്ത വീട്ടിൽ  വിളിച്ചു പറഞ്ഞ ശേഷം അൽപ്പസമയം കഴിഞ്ഞാണ് വിളിക്കാറ്  അപ്പോഴേക്കും അമ്മയോ അച്ഛനോ ചിലപ്പോൾ ഇരുവരുമോ വന്നു സംസാരിച്ചു കഴിഞ്ഞാൽ മനസ്സിനൊരു ആശ്വാസമാണ് .
അങ്ങനെയിരിക്കെ ഒരു രാത്രി പെയ്ത മഴയുടെ വെള്ളം ഒട്ടും വെറുതെയായില്ല . കാരണം പഴയ വില്ലയുടെ മേൽക്കൂരയിലെ ചോർച്ച യിലൂടെ അന്നത്തെ മഴവെള്ളം ഞങ്ങളുടെ മുറിയിൽ നിറഞ്ഞു .ചുമരും ചാരി മഴ തോരുന്നതും നോക്കി നിന്നശേഷം ആ മുറിയിലെ വെള്ളം മുക്കി വറ്റിച്ചു കഴിഞ്ഞപ്പോഴേക്കും നേരം ഒത്തിരിവൈകി . അങ്ങനെ എന്റെ ഉറക്കിന് ഭംഗം വരുത്തികൊണ്ടു മഴ കാറ്റിന്റെ അകമ്പടിയോടെ എങ്ങോ പോയി മറഞ്ഞു .അങ്ങനെയും ഒരു ഒരു ദിനം പുസ്തകത്താളിൽ ചേർത്തുകൊണ്ട് കാലവും മുന്നോട്ടു നീങ്ങി .

തുടരും 



എന്റെ പ്രവാസം 

എം. പി. എസ്സ്. വീയ്യോത്ത് 

ഭാഗം : ഒമ്പത്
.. അതിനിടയിൽ ഒരു ദിവസം അപ്രതീക്ഷിതമായാണ് കടയുടമ കടയിലേക്ക് കയറി വന്നത്. അദ്ദേഹംനേരെ കടയിലെ റാക്കുകളിലൂടെ ഒരോട്ട പ്രദർശനം നടത്തിക്കൊണ്ട്  എന്റെ  അരികിലേക്ക് നടന്നടുത്തു. ആ മുഖത്ത് മിന്നി മറഞ്ഞ ചിരിയിൽ മറഞ്ഞിരുന്ന  നിഗൂഡത എന്നെ വല്ലാതെ അസ്വസ്ഥനാക്കി.. അപ്പോഴാണ് അദ്ദേഹം എന്റെ ചുമലിൽ കൈയ്യമർത്തി 

"സത്യാ   നിന്നെ ഒരു പ്രധാന കാര്യം പറയാനാണ് ഞാനിപ്പോൾട്ട് : ഇങ്ങോട്ടേക്ക്  വന്നത്.,  ഞാൻ ഒരു സുഹൃത്തിനെ സഹായിച്ച് വല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് നിൽക്കുകയാണ് അതിനാൽ ഈ കാ തുടർന്ന് നടത്തിക്കൊണ്ടുപോവാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ,. അതിനാൽ നാളെ മുതൽ കട തുറക്കണ്ട ഇത് നിന്നെ നേരിട്ട് ധരിപ്പിക്കാനാണ് ഞാൻ വന്നത്. നീ ആത്മാർത്ഥമായി തന്നെ ഇവിടെ ജോലി ചെയ്തു നിനക്ക് നല്ലതേ വരൂ.. "

എന്ന് പറഞ്ഞ് നിറുത്തിയപ്പാൾ ആ കണ്ണുകൾ നിറഞ്ഞിരുന്നത് ഞാൻ ശ്രദ്ധിച്ചു. ആ വാക്കുകൾ  ആദ്യമായി കേട്ടപ്പോൾ   ശരിക്കും ഞാനൊന്ന് അമ്പരന്നു. വിശപ്പിന്റെ പൊള്ളിക്കുന്ന നോവിൽ  നിന്നും  ഒരു വിധം കരകയറി വരുമ്പോഴിതാ എന്റെ സമയ ദോഷം പോലെ ഓരോ തടസ്സങ്ങൾ  ജീവിത വീഥീ യിൽ വന്നു ചേർനിരിക്കുന്നു എന്നോർത്തപ്പോൾ മനസ്സ് നന്നേ. നൊന്തു. അന്ന് കടയിലെ  കണക്കുകൾ  കൂട്ടിക്കിഴിച്ച് മുതലാളിയേ ഏൽപ്പിച്ച് കടയിൽ നിന്നും ഇറങ്ങാൻ  ഞാൻ ഒത്തിരി വൈകി.  എൻറെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു   നാളെ എന്ത് എന്ന  ചോദ്യമായിരുന്നു മസസ്സ് മുഴുവൻ , അങ്ങനെയിരിെക്കെയാണ്  നടന്ന് നടന്ന് ഞാൻ പ്രധാന പാതയുടെ ഓരത്ത് എത്തി ചേർന്നത്. പിന്നീട് പാത മുറിച്ച് കടക്കാനായി വാഹനങ്ങളുടെ തിരക്ക്  ഒരു വിധം ഒഴിയുന്നതുവരെ കാത്തു നിന്നു  . പിന്നെപ്പോഴോതിരക്ക് അല്പം കുറഞ്ഞപ്പോൾ പാത മുറിച്ചു കടക്കാൻ ഞാൻ ഒന്നു ശ്രമിച്ചുപിന്നെ നടന്നത്  എന്താണെന്ന്  ആ വഴി കടന്നുപോയ ചിലർ.   പറഞ്ഞാണ് ഞാനറിഞ്ഞത്. 

"എന്റെകാലിലെ ഷൂസ്  മിനുസമുള്ള തറയിൽ നിന്നും വഴുതി  തറയിൽ ഉയർന്ന് നീളമുള്ള   മുള ഉലയുന്ന പോലെ ഇളകി റോഡിലേക്ക് പതിച്ചപ്പോൾ  മനസ്സിൽ എല്ലാം കഴിഞ്ഞെന്നാണ് ആദ്യം കരുതിയത്. ആ കിടപ്പിൽ തല ചരിച്ച് പാതയിലേക്ക് കണ്ണോടിച്ച  ഞാൻ  വല്ലാതെ ഞെട്ടിച്ചു .  അതുവരെ കുതിച്ച് പാഞ്ഞ വാഹനങ്ങളിൽ പലതും ആ സമയം എന്റെ മുന്നിൽ നിരയായി നിൽക്കുന്നുണ്ടായിരുന്നു : ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റ് വില്ല ലക്ഷ്യമാക്കി നടന്നു നീങ്ങിയപ്പോൾ മനസ്സിൽ ജീവിതത്തിൽ നല്ലൊരു സ്ഥാനെത്തിയേ  നാട്ടിലേക്ക് തിരി ക്കൂ എന്ന് ഉറപ്പിച്ചു.
തുടരും
 .  

2019 സെപ്റ്റംബർ 24, ചൊവ്വാഴ്ച

സുഹൃത്ത് ബന്ധം

സുഹൃത്ത് ബന്ധം
എം. പി. എസ്സ്. വീയ്യോത്ത്
ജീവിതത്തിലെ ഒരേടില്‍ പ്രവാസലോകത്ത് നിന്നും അകന്ന്  നാട്ടില്‍ എത്തിച്ചേര്‍ന്ന അന്ന് തന്നെയാണ് ഞാന്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്ന അന്ന് തന്നെ ആയതിനാല്‍  അയല്‍വാസിയായ അവരെ ശ്രദ്ധിച്ചത് . അവരുടെ നരവീണ ശോഷിച്ച ശരീരം പ്രായാധിക്യാത്താല്‍  മുന്നിലേക്ക്‌ വളഞ്ഞുകൂടിയിരുന്നൂ . ഒരുകൈ മണ്‍ചുമരിലും മറുകൈ ഭൂമിക്കു സമാന്തരമായും തുറന്ന്‍ പിടിച്ചുള്ള ആ നടത്തം കണ്ടാല്‍ ശരിക്കും ഇപ്പോള്‍ വീഴും എന്ന് നമ്മുക്ക് തോന്നും. അവര്‍ക്ക് പിന്നാലെ കളിയാക്കി ഓരോന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട്  കുട്ടിപട്ടാളം തന്നെ ഉണ്ടായിരുന്നൂ, അവരുടെ  കണ്ണില്‍ മുത്തശ്ശിയെ കളിയാക്കുന്നതും ഒരു തരത്തില്‍ കളി തമാശ തന്നെ. വഴിപോക്കര്‍ക്കൊക്കെ ആ കാഴ്ച്ച കുട്ടികളുടെ കളിതമാശയായാണ്‌ തോന്നിയത്  എന്ന് അവരുടെ ചുണ്ടില്‍ പരന്ന പുഞ്ചിരിയില്‍ നിന്നും എനിക്ക് ബോധ്യമായി. ആ മുത്തശ്ശി നേരെ പടികടന്ന് കയറിവന്നത്  എന്റെ വീട്ട് മുറ്റത്തേക്ക് ആയിരുന്നൂ .   കൂടെ വന്ന കുട്ടിക്കൂട്ടവും എന്റെ വീട്ടിലേക്കു കയറാന്‍ തുടങ്ങി എങ്കിലും മുറ്റത്ത്  അപ്രതീക്ഷമായി കണ്ട അപരിചിതനായ എന്റെ സാന്നിധ്യത്താല്‍ അവര്‍ വേഗം വഴിയിലേക്ക് തിരിഞ്ഞിറങ്ങി. പിന്നെ വഴിയില്‍ നിന്നും എന്നെ സൂക്ഷിച്ച് നോക്കാന്‍ ആരംഭിച്ചു. ആ മുഖത്ത് വിരിഞ്ഞ ഭാവത്തില്‍ ഇവന്‍ ഏതാ മരമാക്രി എവിടുന്നാ പൊട്ടിവീണത് എന്ന് തെളിഞ്ഞു കണ്ടപ്പോള്‍ ഞാന്‍ അവരെ നോക്കി

“ ഞാന്‍ മാഷിന്റെ മോനാ ? ഗള്‍ഫില്‍ ആയിരുന്നൂ  ഇന്ന് വന്നേയുള്ളൂ . ഇങ്ങോട്ട് കയറുന്നില്ലേ “

എന്ന് ചോദിച്ചപ്പോള്‍ അവര്‍ ഒരു മിച്ചു പിന്നോട്ട് നടന്ന് 

“ഓടിക്കോ”

 എന്നും പറഞ്ഞു എങ്ങോട്ടോ ഓടി മാഞ്ഞു .
അത് കണ്ടാണ്‌ എന്ന് തോന്നുന്നൂ മുത്തശ്ശി എന്നെ നോക്കി

“ മോനേതാ ? മുന്‍പ് ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ ? “

എന്ന് ചോദിച്ചുകൊണ്ട്  അരികില്‍ നടന്നു വന്ന് കയ്യില്‍ കയറി പിടിച്ചപ്പോള്‍ അവരുടെ കയ്യിലെ അസ്ഥികള്‍  കയ്യില്‍ അമരുന്നത് ഞാന്‍  അറിഞ്ഞു.   വാര്ദ്ധക്ക്യം നല്‍കിയ മുതുകിലെ വളവ്  എന്റെ മുന്പില്‍ നിവര്‍ത്താന്‍ ശ്രമിക്കുമ്പോലെ നിന്നു എന്റെ മുഖത്തേക്ക് കണ്ണുകള്‍ അയച്ചു . 

അപ്പോഴേക്കും അച്ഛന്‍  വീട്ടിന്റെ പിന്നമ്പുറത്ത് നിന്നും ഒരു കയ്യിലൊരു വെട്ട് കത്തിയും മറുകയ്യില്‍ വാഴക്കുലയുമായി  കടന്ന് വന്നത്. അദ്ദേഹം വേഗം തന്നെ കയ്യിലെ സാധനങ്ങള്‍ വരാന്തയില്‍ വച്ചുകൊണ്ട്  ഞങ്ങളുടെ അരികിലേക്ക് വന്ന്‍

“ മാതുവമ്മേ. ഇത് എന്റെ ഒരേയൊരു മോനാ കുറെക്കാലമായി ഗള്‍ഫില്‍ പോയിട്ട് .  എന്ത് ചെയ്യാം ഭാഗ്യം കൊണ്ട് മാത്രമാണ് ഇപ്പോഴെങ്കിലും ഞങ്ങള്‍ക്ക്  ഇവനെ കാണാന്‍ യോഗം ഉണ്ടായത്.”   

എന്ന് പറഞ്ഞു അവസാനിപ്പിച്ചപ്പോള്‍ ആ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നത് ഞാന്‍ ശ്രദ്ധിച്ചത് . 

ശരിയാണ് പ്രവാസജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ ഒരു സുഹൃത്തിനൊപ്പം ജോലിക്ക് പുറമേ ഒരു ബിസിനസ്‌ എന്ന സ്വപ്നത്തിനായി ഞാന്‍  ജാമ്യം നിന്നു . ആ സുഹൃത്ത് ഞാന്‍ പോലും അറിയാതെ  വലിയ   സാമ്പത്തികബാധ്യത വരുത്തിവച്ച് ആരുമറിയാതെ ഒരു രാത്രി രാജ്യം വിടുകയും ചെയ്തു . ഒടുക്കം കേസും കോടതിയും ജയിലുമായി  വര്‍ഷങ്ങള്‍ കടന്ന് പോയി . 

അന്ന് എനിക്ക് തണലായി നിന്ന ചില പ്രവാസി സംഘടനകളുടെ സഹായവും പ്രവര്‍ത്തനങ്ങളും  കൊണ്ടാണ് ഇപ്പോഴെങ്കിലും നാട്ടിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞത് തന്നെ . ആ കാലങ്ങളേ ക്കുറിച്ച് ഒന്ന് ഓര്ത്തുപോയാല്‍  തന്നെ എന്റെ കാഴ്ചകള്‍ കണ്ണീരാല്‍ മങ്ങും  .

അപ്പോഴേക്കും മുത്തശ്ശിയേയും കൂട്ടി അച്ഛന്‍ വീട്ടിലേക്കു നടന്നു തുടങ്ങിയിരുന്നൂ . എത്രയോ കാലത്തിന് ശേഷമാണ് എന്റെ മണ്ണില്‍  ഇങ്ങനെ  ഞെഞ്ചു വിരിച്ച് നില്‍ക്കുന്നത് തന്നെ. മുത്തശ്ശിയെ കാലം മുന്നിലേക്ക്‌ വളച്ച് നടത്തുമ്പോള്‍ അതെ കാലവും കപടലോകവും എന്നെയും കാരാഗ്രഹത്തില്‍ അടച്ചു . 

ഞാന്‍ ഇന്ന് നാട്ടില്‍ സുഖമായി ഇരിപ്പുണ്ട് എങ്കിലും അമ്മയോട് ജ്യോത്സ്യന്‍ പറഞ്ഞ കാരാഗൃഹ വാസം അവസാനിച്ച സമാധാനത്തില്‍ അമ്മയും  ജയില്‍ ജീവിതം നല്‍കിയ ദുരിതാനുഭാവത്തിന്റെ  ഓര്‍മ്മകളില്‍ ഞാനും  തുടര്‍ന്നും വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നു . സുഹൃത്ത് വിശ്വാസത്തിനും ബന്ധത്തിനും  ലോകത്തില്‍ ഒരു സ്ഥാനവും ഇല്ല എന്ന് അനുഭവത്തിലൂടെ കാലം മനസ്സിലാക്കി തന്നപ്പോള്‍ ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്തവിധം  കൊഴിഞ്ഞുപോയത് എന്റെ പ്രായമായിരുന്നൂ.

2019 ഓഗസ്റ്റ് 17, ശനിയാഴ്‌ച

സാക്ഷരരുടെ മതഭ്രമം (കവിത)


സാക്ഷരരുടെ മതഭ്രമം
എം. പി. എസ്സ്. വീയ്യോത്ത്
പുസ്തകത്താളില്‍ നിന്നുമാര്‍ജ്ജിച്ചതൊക്കെ
 ജീവിതത്തില്‍ പകര്‍ത്താന്‍ മടിച്ച് നാവുകൊണ്ട്
ഇരപിടിച്ചു ജീവിക്കുന്നവരാണ് നമുക്ക് ചുറ്റും

ജ്ഞാനമോ പുസ്തകത്താളില്‍നിന്നും
ശിരസ്സിലേറി തിരിച്ചിറങ്ങി എങ്ങോട്ടെന്നില്ലാതെ
നടന്നകന്നപ്പോള്‍ അക്ഷരങ്ങളും അമ്പരന്നിരിക്കാം

അബദ്ധ ചിന്ത അസ്ഥാനത്തും മതഭ്രമം രക്തത്തിലും
കിടന്ന്തിളയ്ക്കുന്ന  മര്‍ത്യന്‍റെ മനസ്സില്‍  സ്വന്തം
നാടിനും വീടിനും ജീവനും എന്ത് വില

കൊലവെറി പൂണ്ട സമൂഹത്തിന്‍ രക്തത്തില്‍
കനല്‍ കോരിയിട്ട് നാട് കത്തുന്നത് നോക്കിനിന്ന്
പാട്ട് പാടി രസിക്കുന്ന നീറോ ചക്രവര്‍ത്തിമാര്‍
ഒത്തിരിയുണ്ട് നമുക്ക് ചുറ്റുമായ്‌  ഇന്നും

സാക്ഷരരായ നിരക്ഷരര്‍ നിറഞ്ഞയീ  
സമൂഹത്തില്‍ മനസ്സിന്റെ ഹരിതാഭ തേടി
ഞാന്‍ അലയുമ്പോള്‍ കാലില്ലാ ജീവനും
കത്തിയമര്‍ന്ന കുടിലുകളും രക്തത്തില്‍ കുളിച്ച്
പിടയുന്ന ശരീരങ്ങളും ജീവന് വേണ്ടി തുടിക്കവേ

ചൂട് ചോരാതെ വിറ്റ് കാശാക്കാന്‍ കാമറയും തൂക്കി
 അലയുന്നൂ കഴുകന്‍കണ്ണുകളുമായി
രക്തദാഹിയായ മാധ്യമദ്രോഹികള്‍ ചുറ്റും
കിഴിയാണ്  എല്ലാര്ക്കും വേണ്ടതെങ്കിലും  
കുഴിയില്‍ അമരുന്നത് ചോരയുള്ള നമ്മളിലൊരാളിന്‍
മാംസപിണ്ടമാണെന്നതോര്‍ക്കാതെ എന്തിന്
വേണ്ടി കഴിയുന്നു  ജനം ഇന്നും മൂഡരായി   

2019 ഓഗസ്റ്റ് 14, ബുധനാഴ്‌ച

ആവര്‍ത്തിക്കുന്ന പ്രളയ ദുരന്തങ്ങളും മലയാളി തിരുത്താന്‍ തയ്യാറാവാത്ത തെറ്റുകളും


ആവര്‍ത്തിക്കുന്ന പ്രളയ ദുരന്തങ്ങളും
മലയാളി തിരുത്താന്‍ തയ്യാറാവാത്ത തെറ്റുകളും
എം. പി. എസ്സ്. വീയ്യോത്ത്
സാങ്കേതിക വിദഗ്ദരായ ഒരു കൂട്ടം യുവ ജനതയെ  ലോകത്തിന് സംഭാവന ചെയ്യുന്നതില്‍ ഇന്നും പ്രമുഖ സ്ഥാനം നമ്മുടെ ഈ കൊച്ചു കേരളത്തിന് തന്നെയാണ് . പക്ഷെ ആ പണത്താല്‍ വലിയ ഭവനങ്ങളും മറ്റും സമ്പാദിച്ചു കൂട്ടിയപ്പോഴും  പലപ്പോഴും നമ്മള്‍  ഹരിതാഭമായ ഈ പ്രകൃതിയുടെ പാടെ മറന്നു. വയലുകളും  ജലാശയങ്ങള്‍ തോടുകളും മണ്ണിട്ട്‌ മൂടി കെട്ടിട സമുച്ചയങ്ങളും മറ്റ്നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയപ്പോഴും കല്ലുകള്‍ക്കായി  ക്വാറികളും വെട്ടി ക്കുഴിക്കുമ്പോഴോ ജലാശയങ്ങളിലെ മണല്‍ അളവില്‍ കൂടുതല്‍ കോരിയെടുക്കുമ്പോഴും  ഒരാളും തങ്ങളുടെ ലാഭത്തിന്റെ കണക്കല്ലാതെ ഭൂമിയുടെ വിലാപത്തിന് ചെവിയോര്‍ത്തില്ല . പ്രകൃതി തന്റെ വിലാപം ദുരന്തത്തിന്റെ രൂപത്തില്‍  പലകുറി നമുക്ക് മുന്നില്‍ കാട്ടിത്തന്നപ്പോഴും വാക്ച്ചതുരികൊണ്ട് പലതും പറഞ്ഞു കൈകഴുകി. ഇതിനിടയിലും സര്‍ക്കാരും ഉദ്യോഗസ്ഥ വൃന്ദങ്ങളും ജനങ്ങളുടെ ഈ അവസ്ഥയെ മാധ്യമ ങ്ങളുടെ മുമ്പില്‍ മറ്റുള്ളവരെ കരിവാരിത്തേക്കാനുള്ള അവസരമാക്കി. പലപ്പോഴും കയ്യും മെയ്യും മറന്ന് അന്നും ഇന്നും സര്‍വ്വരും ദുരിതമനുഭവിക്കുന്നവരുടെ കൂടെ നിന്നു എങ്കിലും . ഇതിനുള്ള പോംവഴി മാത്രം ആരും ചര്‍ച്ചചെയ്യാന്‍ മുതിരാത്തത് എന്തുകൊണ്ടാണ് ?  ദുരന്തമുഖത്തും ജാതിയും മതവും തരം തിരിച്ചു കാണുന്ന മലയാളിയുടെ നിരക്ഷരത എന്തെ അസ്തമിക്കാത്തത്?  ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിക്ക് വിഘാതമായി നില്‍ക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ മുഖം നോക്കി നടപടിയെടുക്കാതെ പതിവ് സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയത്തിന് ഇനിയെങ്കിലും മാറ്റം വരുത്തിക്കൂടെ . അന്നും ഇന്നും  കൈക്കൂലി ശീലമാക്കിയ സര്‍ക്കാരിലെ  മാക്രിക്കൂട്ടങ്ങളെ ജനകീയ കോടതിയില്‍ വേണം ശിക്ഷ വിധിക്കാന്‍ . എന്റെ ഈ എഴുത്തിനുള്ള സമയം ഇതല്ല എന്ന് തികച്ചും ബോധ്യമുണ്ട് പക്ഷെ പല ദുരന്തങ്ങളും മറന്ന് തെറ്റിനെ ആശ്ലേഷിക്കുന്നവര്ക്കുള്ള ഒരു മുന്നറിയിപ്പ് ആയി കണക്കാക്കി ക്കൊള്ളുക . മറിച്ചാണെങ്കില്‍ വരും വര്‍ഷങ്ങളില്‍ ഇതിലും ഭീകരമായി പ്രകൃതി നമ്മുടെ മേല്‍ രൌദ്രനടനംചെയ്യും അത് ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം സ്വയം മറന്ന്  അഹങ്കരിക്കുന്ന ഒരു ദേശത്തിന്റെ അസ്തമാനമായി മാറും തീര്‍ച്ച .

2019 ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

ഒരു കര്‍ക്കിടക ക്കുറിപ്പ്‌


ഒരു കര്‍ക്കിടക ക്കുറിപ്പ്‌
എം. പി. എസ്സ്. വിയ്യോത്ത്
ദുബായ് അന്താരാഷ്‌ട്രവിമാനത്താവളത്തില്‍ നിന്നും നാട്ടിലേക്ക് യാത്രതിരിച്ചപ്പോഴേക്കും നേരം അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നൂ . 

അച്ഛന്റെ തറവാടായ വീയ്യോത്ത് കുടുംബത്തിലെ ഏവരെയും  ഒരുമിച്ച് ഒരു കുടക്കീഴില്‍ അതും ഒരു കര്‍ക്കിടകത്തില്‍ കൊണ്ട് വരാനായി കഴിഞ്ഞ നാല് മാസക്കാലമായുള്ള  എന്റെയും  സഹോദരരുടേയും ഇടതടവില്ലാത്ത പ്രവര്‍ത്തനമാണ് ഈ യാത്രയിലൂടെ സഫലമാകാന്‍ പോകുന്നത് . ആ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷി യാകാന്‍ വേണ്ടി മാത്രമാണ് എന്റെ ഈ പ്രയാണം  എന്നത് മനസ്സിനെ വല്ലാതെ കുളിരണിയിക്കുന്നൂ . പണ്ട് ഏതോ ഒരു ഒരു പുസ്തകത്താളില്‍ നിന്നും ഹൃദിസ്ഥമാക്കിയ

“ നൂറു കോടി സമ്പാദിക്കുന്നതില്‍ അല്ല മറിച്ച് നല്ല മനുഷ്യ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനാണ് നമ്മള്‍ ഓരോരുത്തരും മുന്നോട്ട് വരേണ്ടത് , കഴിവതും  രക്തബന്ധങ്ങള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ചുകൊണ്ട് തന്നെ വേണം ഇതൊക്കെ ചെയ്യാന്‍  . അങ്ങനെയായാല്‍ നിങ്ങള്ക്ക് ജീവിതവീഥിയില്‍ വലിയ അല്ലലും അലട്ടലും ഇല്ലാതെ കാലം കഴിക്കാം”

എന്ന  വാക്ക്യമാണ് എന്റെ  ജീവിതത്തിന്റെ ഗതി  ഇന്നത്തെ രൂപത്തില്‍ ഒട്ടാകെ  മാറ്റി മറിച്ചത് എന്ന് തന്നെ പറയാം  

"ശരിയാണ് , വികലമായ ഈ ലോകത്തില്‍ നമ്മളിലൂടെ കടന്നുപോവുന്ന ജീവവായു അതിന്റെ പ്രവാഹം അവസാനിപ്പിക്കുന്ന നിമിഷം നമ്മള്‍ വെറും പിണം ആയി മാറിടുന്നൂ"

 എന്ന വാചകം കൂടി ഇവിടെ ചേര്‍ത്തുകൊണ്ട്  ,സര്‍വ്വലോക ജാലങ്ങള്‍ക്കും  നല്ല ചിന്തയും   ആനന്ദകരമായ  ജീവിത സാഹചര്യങ്ങളും  എന്നും  പ്രദാനം ചെയ്യണേ ദൈവമേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്  എന്റെ  ഓര്‍മ്മകളിലൂടെയുള്ള  യാത്ര ഇവിടെ ആരംഭിക്കട്ടെ .


ജൂലായ്‌ മാസം പത്തൊന്‍പതാം തീയ്യതി കാലത്ത് എട്ടുമണി കഴിഞ്ഞപ്പോഴേക്കും ഞാന്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. അപ്പോഴേക്കും പുറത്ത് കര്‍ക്കിടക മഴ തിമര്‍ത്ത് പെയ്യാന്‍ തുടങ്ങിയിരുന്നൂ  . ഞാന്‍ നാട്ടിലേക്കു വരുമ്പോഴൊക്കെ പ്രകൃതി എന്നോടുള്ള  സ്നേഹം ഇങ്ങനെയൊക്കെ അറിയിക്കാറുണ്ട് എന്നോര്‍ത്ത്  ദേഹം കുളിര് കോരി. മറ്റ് നടപടിക്രമങ്ങള്‍ ഒക്കെ പൂര്‍ത്തിയാക്കി കണ്‍വേര്‍ ബെല്‍റ്റിലൂടെ കുണുങ്ങിക്കു ണുങ്ങി വന്ന ലഗ്ഗേജുമായി ഞാന്‍ പുറത്തേക്ക് നടന്നു . അവിടെ എന്റെ വരവും പ്രതീക്ഷിച്ച് അച്ഛനും എന്റെ മക്കളും മരുമകനും നില്‍പ്പുണ്ടായിരുന്നൂ . അവരോട് കുശാലാന്വേഷണം പറഞ്ഞ്  വീട്ടിലേക്കു ഞാനും യാത്രതിരിച്ചു . വഴിനീളെ   തൊട്ടുരുമ്മി കടന്നുപോയ മന്ദമാരുതന്‍  എന്റെ ഈ അപ്രതീക്ഷിതമായ വരവില്‍ ഒത്തിരി സന്തോഷിച്ചിരുന്നത് പോലെ തോന്നി . ഇടയ്ക്കെപ്പോഴോ എന്റെ  ഇളയ പുത്രന്‍ വീട്ടുവിശേഷങ്ങള്‍  വാതോരാതെ പറഞ്ഞു കേള്‍പ്പിച്ച അവന്റെ വിശേഷങ്ങള്‍ ശ്രദ്ധയോടെ കേട്ടിരുന്നപ്പോള്‍ അവന്‍ എന്റെ വരവില്‍  ഒത്തിരി സന്തോഷിച്ചിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതിനിടയില്‍ എപ്പോഴോ ആണ് അച്ചന്‍ എന്നോട്  ഇരുപതിനും ഇരുപത്തിയൊന്നിനും നടക്കാന്‍ പോവുന്ന കുടുംബസംഗമത്തെ ക്കുറിച്ച് ആരാഞ്ഞത്. ഒത്തിരി കൌതുകങ്ങള്‍ നിറച്ച ആ ദിനങ്ങളേക്കുറിച്ച് അധികമൊന്നും വിട്ടുപറയാതെ ഞാന്‍ കഴിവതും ഒഴിഞ്ഞു മാറി.  അങ്ങനെ അച്ഛനും ആ സംവാദം അവസാനിപ്പിച്ച്‌  പുറത്തെ കാഴ്ചകളില്‍ കണ്ണും നട്ട് അങ്ങനെയിരുന്നൂ. ഉച്ചയോടെ വീട്ടിലേക്ക് ചെന്ന് കയറിയപ്പോഴും വിടാതെ വര്‍ഷവും എന്നോടൊപ്പം ഉണ്ടായിരുന്നൂ . അവള്‍ കാറ്റിനൊപ്പം കൈകോര്‍ത്ത് എന്‍റെ വസ്ത്രങ്ങള്‍ നനയ്ക്കാന്‍ ഒത്തിരി പ്രയത്നിച്ചു.  അങ്ങനെ ഉച്ചയൂണും കഴിഞ്ഞ്  ഞാന്‍  മൂത്തപുത്രനോടൊപ്പം കുടുംബസംഗമം നടക്കുന്ന പയ്യാമ്പലത്തെ കനക ബീച്ച് ഹൌസിലേക്ക് യാത്ര തിരിച്ചു .


ഏകദേശം ഒരു മണിക്കൂറിനകം ഞങ്ങള്‍ അവിടേക്ക് എത്തിച്ചേര്‍ന്നു . അപ്പോള്‍  ഞാന്‍ കണ്ട കാഴ്ച്ച ശരിക്കും വേദനിപ്പിക്കുന്നതായിരുന്നൂ . തിരമാലകള്‍ ആര്‍ത്തട്ടഹസിച്ച്‌ കടല്ഭിത്തികളില്‍ തലതല്ലി കരയുമ്പോള്‍ ആ കാഴ്ചകണ്ട്‌ സഹിക്കവയ്യാതെ കണ്ണില്‍ കണ്ടതൊക്കെ എടുത്തെറിഞ്ഞു ചുറ്റിനടന്ന കാറ്റിന്റെ രൌദ്ര ഭാവം എന്റെ വല്ലാതെ ഭയപ്പെടുത്തി. അവിടെ ഞാന്‍ കണ്ട എന്റെ സോടരരായ  സോണി യും മുന്നയും മറ്റുള്ളവരോട്  പറഞ്ഞവാക്കുകളില്‍  അടുത്ത ദിവസങ്ങളില്‍ അന്തരീക്ഷം ഇനിയും രൌദ്രഭാവം പ്രകടിപ്പിക്കുമോ എന്ന ഭയം തെളിഞ്ഞു കണ്ടു . അങ്ങനെയിരിക്കെ സോണി പറഞ്ഞ വാക്കുകള്‍ പോലെ

“വരും നാളുകളില്‍ അന്തരീക്ഷം ശാന്തമാവാന്‍ പ്രാര്‍ത്ഥിക്കുക,  അതെ നമ്മളെക്കൊണ്ട് ചെയ്യാന്‍ കഴിയൂ “

എന്ന വാക്കുകളില്‍ അവളിലെ വേദന നിഴലിച്ചിരുന്നൂ . അങ്ങനെ ഞാന്‍ മുറ്റത്തിന്റെ മറ്റൊരു വശത്ത്‌ പണിതു കൊണ്ടിരുന്ന പന്തലിലേക്ക് നടന്നു നീങ്ങിയപ്പോള്‍  അവിടെ മേല്‍ക്കൂരയില്‍ അടുക്കിയ ഷീറ്റുകള്‍ ശക്തമായ കാറ്റില്‍ പറന്ന് പോയതും ബള്‍ബുകള്‍ വീണുടഞ്ഞതും എന്റെ ശ്രദ്ധയില്‍ പതിഞ്ഞു . അവിടെ അല്‍പസമയം ചിലവഴിച്ച ശേഷം അവിടെ നിന്നും വൈകീട്ടോടെ യാത്ര തിരിക്കുമ്പോഴും വരും നാളുകളില്‍ എല്ലാം ഭംഗിയായി നടത്താന്‍ കഴിയനെ എന്ന ഒരു പ്രാര്‍ത്ഥന മാത്രമേ എന്റെ ഉള്ളില്‍ ഉണ്ടായിരുന്നുള്ളൂ .

യാത്രയിലുടനീളം മഴത്തുള്ളികളും ഞങ്ങളെ അനുഗമിക്കുന്നുണ്ടായിരുന്നൂ. കാറിന്റെ ജാലകത്തിലൂടെ മഴത്തുള്ളികള്‍ എന്റെ ദേഹത്ത് കാറ്റിന്റെ ഗതിക്കനുസരിച്ച് പതിക്കുന്നത് ഇത്തിരിനേരം കണ്ട് രസിച്ചു എങ്കിലും ഷര്‍ട്ട് നനഞ്ഞപ്പോള്‍ ഞാന്‍ മെല്ലെ ഗ്ലാസ് ഉയര്‍ത്തിവച്ചു. ഡ്രൈവിംഗ് സീറ്റില്‍ മകന്‍ അതീവ ശ്രദ്ധയോടെ വളയം നിയന്ത്രിക്കുന്നതും നോക്കി അങ്ങനെ ഇരുന്നപ്പോഴേക്കും എന്റെ കണ്ണുകള്‍ ഉറക്കം വലകെട്ടി തുടങ്ങി. പിന്നെ സീറ്റിലേക്ക് ചരിഞ്ഞു മെല്ലെ മയക്കത്തിലേക്ക് കടന്നു. അങ്ങനെ ഞാന്‍  അല്‍പസമയം കഴിഞ്ഞ് കണ്ണു തുറന്നപ്പോഴാ ണ് ഞങ്ങള്‍  മാഹിയിലെ ട്രാഫിക്ക് കുരുക്കില്‍  കുടുങ്ങി കിടക്കുകയാണ് എന്ന് ബോധ്യമായത് . ഇത് വഴിയിലെ ഒരു പതിവ് രീതിയായതിനാല്‍ മകന് വലിയ വിഷമമൊന്നും തോന്നിയില്ല . ദുബായിലെ ട്രാഫിക്കും മറ്റും കണ്ട് ശീലിച്ച എനിക്ക് ഈ ട്രാഫിക്‌  ശരിക്കും അരോചകകമായി ആണ് തോന്നിയത് . അങ്ങനെ അവന്‍ എതൊക്കയോ വഴി കാര്‍ പായിച്ച് രാത്രി പത്ത് മണിയോടടുപ്പിച്ച്‌  വീട്ടിലെ പാര്‍ക്കിങ്ങില്‍ ചെന്ന് നിന്നപ്പോഴേക്കും എന്റെ ഇളയ മകനും ഭാര്യയും ഞങ്ങളെയും കാത്തു നില്‍പ്പുണ്ടായിരുന്നൂ . മഴയിലും നാട്ടിലെ ആ തണുത്ത അന്തരീക്ഷത്തില്‍ വേഗം തന്നെ ഇത്തവണത്തെ ആദ്യ അത്താഴവും കഴിച്ച് കട്ടിലിലേക്ക് ചാഞ്ഞു .  

അടുത്ത ദിവസം നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം കാലത്ത് തന്നെ എല്ലാവരും എഴുന്നേറ്റ് വേഗം തയ്യാറായി കനക റിസോര്‍ട്ടിലേക്ക് യാത്ര തിരിച്ചു. ഞാന്‍ അവിടെ എത്തിക്കുറച്ചു സമയത്തിനകം തന്നെ  അച്ഛനും അമ്മയും അവിടേക്ക് എത്തിച്ചേര്‍ന്നു . എല്ലാവരും ചേര്‍ന്ന് സന്തോഷത്തോടെ   അവരെ സ്വീകരിച്ച് അവര്‍ക്കായി തയ്യാറാക്കിയ മുറിയില്‍ കൊണ്ടുപോയി ഇരുത്തിയപ്പോഴാണ് അടുത്ത ദിവസത്തേക്കുള്ള വസ്ത്രങ്ങള്‍ അവര്‍ എടുക്കാന്‍ മറന്ന് പോയ വിവരം എന്റെ ഭാര്യ പറഞ്ഞ റിഞ്ഞത് .അങ്ങനെ അച്ഛനും  അമ്മയും  പ്രാതല്‍ കഴിക്കാനായി ഞാന്‍ കാത്ത് നിന്നു, ശേഷം അമ്മയെയും എന്റെ സഹധര്‍മ്മിണിയേയും എന്റെ സഹോദരന്‍ സുജിത്തിന്റെ ഭാര്യയേയും കുട്ടിയേയും കൂട്ടി അവന്റെ കാറില്‍ നേരെ കല്യാണ്‍ സില്‍കിലേക്ക് യാത്ര തിരിച്ചു . കല്യാണ്‍ സില്‍കില്‍നിന്നും അമ്മയ്ക്കും അച്ഛനും വേണ്ട വസ്ത്രങ്ങള്‍ വാങ്ങി തിരിച്ച് കനകയില്‍ തിരിച്ചെത്തുമ്പോഴേക്കും ബന്ധുക്കള്‍ എല്ലാവരും അവിടെ എത്തിച്ചേര്‍ന്നിരുന്നൂ.


മുകളിലത്തെ ഹാളില്‍ എന്റെ മകനും സംഘവും വൈകീട്ട് അവതരിപ്പിക്കാനുള്ള സിനിമാറ്റിക് ഡാന്‍സിന്റെ തകൃതിയായ പരിശീലനത്തിലായിരുന്നൂ . അവരിലെ എന്റെ  ചില മരുമക്കള്‍ 

"ഇപ്പോള്‍ അങ്കിള്‍ ഇങ്ങോട്ട് വരണ്ട" 

എന്ന് പറഞ്ഞതിനാല്‍ ഞാന്‍ താഴെനിലയില്‍ വൈകീട്ട് എങ്ങനെ പരിപാടി തുടങ്ങണം എന്നതും ചര്‍ച്ച ചെയ്ത്കൊണ്ട്  സഹോദരര്‍ക്കും മറ്റ് ബന്ധു മിത്രാദികള്‍ക്കും ഒപ്പം പന്തലിലേക്ക് നടന്നപ്പോള്‍ എന്റെ കണ്ണുകള്‍ കടലോളങ്ങളില്‍ ചെന്ന് നിന്നു. അന്ന് കടലും കാറ്റും  തലേ നാളേക്കാൾ  ഒത്തിരി ശാന്തമായിരുന്നൂ  എന്ന് എനിക്ക് ബോധ്യമായി . പക്ഷെ അപ്പോഴും തിരമാലകള്‍ കടല്‍ ഭിത്തിയായി നിരത്തിയ കരിങ്കല്‍ കൂട്ടത്തിലേക്ക് കൈകൾ നീട്ടി ആഞ്ഞടിച്ചു   വാശി തീർക്കുന്നത്  കാണാമായിരുന്നൂ. വീട്ടിനകത്ത് ആ സമയം മൊബൈലില്‍ കാമറയിലുമായി പടം പിടിക്കുന്ന തിരക്കിലായിരുന്നൂ എല്ലാവരും . ശരിക്കും ഇതുപോലെ മനസ്സിലെ വാശിക്ക് കനം കുറച്ചു ഇത്തിരി സമയം തമ്മിൽ തമ്മിൽ സംവദിക്കാൻ സമയം കണ്ടെത്താൻ എന്റെ ഇവരൊന്നും ഇതേവരെ ശ്രമിച്ചില്ല എന്ന് എന്റെ മനസ്സ് അറിയാതെ ചോദിച്ചത് ഒരു പുഞ്ചിരിയാല്‍ മായ്ച്ചപ്പോള്‍ ഭാര്യ എന്നെ നോക്കി കൈകൊണ്ടു ആംഗ്യമായി എന്താ എന്ന് ചോദിച്ചതിന് ഒന്നുമില്ല എന്ന് കണ്ണു ചിമ്മിയാണ് മറുപടി പറഞ്ഞത്  ഓര്‍ക്കുന്നൂ.   

നേരം സായാഹ്നത്തോടടുത്തെങ്കിലും അന്തരീക്ഷം  മേഘവൃതമായിരുന്നതിനാല്‍ എങ്ങും ഇരുള്‍  പരന്നു തുടങ്ങിയിരുന്നൂ .   ഞങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ശബ്ദ വെളിച്ച സമ്മിശ്രമായ അന്തരീക്ഷത്തില്‍ ആണ് അന്ന് കാര്യ പരിപാടികള്‍ ആരംഭിച്ചത്. ഞാന്‍ ആദ്യമായി ആയിരുന്നൂ  ഇതുപോലൊരു സദസ്സിനെ അഭിസംബോധന ചെയ്യുന്നത് എങ്കിലും അതിന്റെ ഒരു ജാള്യതയും  കൂടാതെ തന്നെ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു.  

അത് കഴിഞ്ഞ് ഞാന്‍ മൈക്ക് ഭാസ്കരപ്പാപ്പന് കൈമാറി . അദ്ദേഹത്തിന്റെ  വാക്കുകള്‍  മണ്മറഞ്ഞ രാഘവവല്യച്ചന്റെയും  അനന്തവല്യച്ചന്റെയും  ലക്ഷ്മി ഇളയമ്മയുടെ ഭര്‍ത്താവ് ബാലേട്ടന്റെയും  യശോദ ഇളയമ്മയുടെ ഭര്‍ത്താവ് ഗംഗാധരേട്ടുന്റെയും ഒത്തിരി ഓര്‍മ്മയ്ക്ക്‌കള്‍ തെളിഞ്ഞു വന്നപ്പോള്‍ അതിലേക്കു അവിടെകൂടിയ എല്ലാവരും ഒരു പിടി കണ്ണീര്‍ പൂക്കള്‍ സമര്‍പ്പിച്ചു.  

നേരം സായാഹ്നത്തോടടുത്തെങ്കിലും അന്തരീക്ഷം  മേഘവൃതമായിരുന്നതിനാല്‍ എങ്ങും ഇരുള്‍  പരന്നു തുടങ്ങിയിരുന്നൂ .   ഞങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ശബ്ദ വെളിച്ച സമ്മിശ്രമായ അന്തരീക്ഷത്തില്‍ ആണ് അന്ന് കാര്യ പരിപാടികള്‍ ആരംഭിച്ചത്. ഞാന്‍ ആദ്യമായി ആയിരുന്നൂ  ഇതുപോലൊരു സദസ്സിനെ അഭിസംബോധന ചെയ്യുന്നത് എങ്കിലും അതിന്റെ ഒരു ജാള്യതയും  കൂടാതെ തന്നെ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു.  അത് കഴിഞ്ഞ് ഞാന്‍ മൈക്ക് ഭാസ്കരപ്പാപ്പന് കൈമാറി   . അദ്ദേഹത്തിന്റെ  വാക്കുകള്‍  മണ്മറഞ്ഞ വീയ്യോത്ത് കണ്ണന്‍ മാസ്റെര്‍ എന്ന അച്ചാച്ചന്റെയും മാതുവെന്ന അച്ചമ്മയുടെയും രാഘവവല്യച്ചന്റെയും  അനന്തവല്യച്ചന്റെയും  ലക്ഷ്മി ഇളയമ്മയുടെ ഭര്‍ത്താവ് ബാലേട്ടന്റെയും  യശോദ ഇളയമ്മയുടെ ഭര്‍ത്താവ് ഗംഗാധരേട്ടുന്റെയും ഒത്തിരി ഓര്‍മ്മയ്ക്ക്‌കള്‍ തെളിഞ്ഞു വന്നപ്പോള്‍ അതിലേക്കു അവിടെകൂടിയ എല്ലാവരും ഒരു പിടി കണ്ണീര്‍ പൂക്കള്‍ സമര്‍പ്പിച്ചു.  തുടര്‍ന്നുള്ള കാര്യപരിപാടി യില്‍ അപ്രതീക്ഷിതമായി ഞങ്ങള്‍ ഒരുക്കിയത് പ്രകാരം  ആദ്യമായി കുടുംബത്തിലെ ഇന്നത്തെ മുതിര്‍ന്ന കാരണവരും കുടുംബ നാഥനുമായ വീയ്യോത്ത് മുകുന്ദന്‍ എന്ന എന്റെ അച്ഛനെ എല്ലാ സഹോദരീ സഹോദരങ്ങളും ചേര്‍ന്ന് ഷാള്‍ അണിയിച്ചും അവരുടെ കുടുംബ ചിത്രം ആലേഖനം ചെയ്ത ഫലകം  നല്കിയും  ആദരിച്ചപ്പോള്‍ ശരിക്കും എല്ലാവരുടേയും കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു . തുടര്‍ന്ന്‍ ഭാസ്കരപ്പാപ്പന്റെ വാക്കുകളില്‍ വീയ്യോത്ത് കുടുംബത്തിന്റെ ഈ ഒത്തുചേരലിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പേരെടുത്ത് പറഞ്ഞു അനുമോദിച്ചപ്പോള്‍ ശരിക്കും ഇതിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ ചരിതാര്‍ ത്യ ത്തില്‍  ഞങ്ങള്‍ ഓരോരുത്തരും നിലയുറ പ്പിച്ചു. എങ്കിലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മുന്നയും സുജിതിനേയും ശശിപ്പാപ്പനെയും ആദര്ശിനെയും മറക്കുന്നത് എങ്ങനെ . ഇതിലേക്ക് സാമ്പത്തികമായും ചില നിര്‍ദേശങ്ങള്‍ നല്‍കാനും മാത്രമേ എന്റെ സാഹചര്യത്താല്‍ കഴിഞ്ഞുള്ളു  എന്നതാണ് പരമാര്‍ത്ഥം . തുടര്‍ന്ന് ഭാസ്കരപ്പാപ്പന്‍ മൈക്ക് അച്ഛന് കൈമാറി . അങ്ങനെ അദ്ദേഹവും ചിലവാക്കുകളിലൂടെ അവരുടെ കുഞ്ഞുന്നാളിലെ ചിലചിത്രങ്ങള്‍ വരച്ചുകാട്ടിയപ്പോള്‍ എല്ലാവര്ക്കും അത് ഒരു നല്ല ഓര്‍മ്മയായി മാറി.  പിന്നീട് വന്ന അവരുടെ വാക്കുകളില്‍ ഈ പരിപാടി നടത്താന്‍ വേദി ഒരുക്കി തന്ന സുനീതി ഇളയമ്മയ്ക്കും അവരുടെ ഭര്‍ത്താവ് ബാലേട്ടനും മകള്‍ സോണിക്കും അവളുടെ ഭര്‍ത്താവ് ജീജിനും മുന്നയ്ക്കും നന്ദി പറഞ്ഞപ്പോഴാണ് ശരിക്കും ഞാനും ആ ക്കാര്യം  മറന്ന് പോയത്  ഓര്‍ത്തത്. അവര്‍ക്കുള്ള നന്ദി എന്നും എന്റെ മനസ്സിന്‍റെ അടിത്തട്ടില്‍ എന്നും ഉണ്ടാവും കാരണം സുനീതി ഇളയമ്മയും കുടുംബവുമായുള്ള എന്റെ ബന്ധത്തിന് അതിരുകള്‍ ഇല്ല എന്നത് തന്നെ .


അങ്ങനെ ഭാസ്കരപ്പാപ്പൻ മൈക്ക് എനിക്ക് കൈമാറിയപ്പോൾ സ്വയമായി എഴുതി അവതരിപ്പിച്ച  ചെറു കുറിപ്പിലൂടെ കുടുംബ പുരാണമെന്ന വിഷയത്തിലൂടെ വീയ്യോത്ത് കുടുംബത്തിലെ ഓരോരുത്തരെയായി  പേരുവിളിച്ചു കുടുംബസമേതം ഫലകം കൈമാറി കുടുംബനാഥനായ അച്ഛന്‍ ആദരിച്ചപ്പോള്‍ അത് പുതിയ ഒരു അനുഭവമായി മാറി. തുടര്‍ന്ന്‍ എന്റെ ചില വാക്ധോരണിയോടെ കാര്യപരിപാടി അവസാനിപ്പിച്ച്‌ കളികളിലേക്ക് വഴിമാറിയപ്പോള്‍ മൈക്ക് മകന്‍ ആദര്‍ശിന് കൈമാറി മാറി നിന്നു . 

ആവേശകരമായ കണ്ണുകെട്ടി സുന്ദരിക്ക് പൊട്ട് കുത്തുന്ന കളിയിലൂടെ കഴുതയ്ക്ക് വാല് ഒട്ടിക്കലുംകടന്ന് മുന്നോട്ട് നീങ്ങിയപ്പോള്‍ അതിനിടയില്‍ എപ്പോഴോ വിവിധ വര്‍ണ്ണങ്ങളിലുള്ള പ്രകാശ ത്തിന്റെ അകമ്പടിയോടെ എന്റെ മകനും സംഘവും നടത്തിയ സിനിമാറ്റിക് ഡാന്‍സ് അരങ്ങേറി . അവരുടെ ചെറിയ സമയത്തിനുള്ളില്‍ പരിശീലിച്ച് അവതരിപ്പിച്ച ഡാന്‍സില്‍ എന്റെ മകൻ ആദർശും  വിജുവേട്ടന്റെ മകള്‍  ഋതികയും ജ്യത്സ്ന ചേച്ചിയുടെ മക്കള്‍ ഗിരീഷും സന്ജനയും സോണിയുടെ മക്കളായ  റിയയും റിതുലും  റീന ചേച്ചിയുടെ മകള്‍ അനാമികയും ശരിക്കും എല്ലാവരെയും ഞെട്ടിച്ചു എന്ന് വേണം പറയാന്‍ .

തുടര്‍ന്ന് വീണ്ടും ആദര്‍ശും റിതുലും അര്‍പ്പിതും ചേര്‍ന്ന് മറ്റ് ഗൈമുകള്‍ ആരംഭിച്ചു .
ശേഷം ജൂലായ്‌ പതിനഞ്ചിന് പിറന്നാള്‍ ആഘോഷിച്ച  പ്രേമിയേച്ചിയുടെ പിറന്നാള്‍ പ്രമാണിച്ചുള്ള കേക്ക് എല്ലാവരുടെയും സാന്നിധ്യത്തില്‍ മുറിച്ചു ആഘോഷിച്ചപ്പോള്‍ അത് എല്ലാവരിലും നല്ലൊരു അനുഭവം പ്രദാനം ചെയ്തു . എന്നും നമ്മള്‍ ഒറ്റക്കെട്ടായി കൂടെയുണ്ടാവും എന്നായിരിക്കണം അതിലൂടെ നല്‍കുന്നഓരോ  സന്ദേശവും . ശേഷം അത് വരെ നിറുത്തിവച്ച  ഗൈമുകള്‍ തുടര്‍ന്നു.  
അല്‍പസമയം കഴിഞ്ഞു വീണ്ടും ശബ്ദ വെളിച്ച സമ്മിശ്രമായ അന്തരീക്ഷത്തില്‍ എല്ലാവരും ചേര്‍ന്ന് വേദിയില്‍ നൃത്തം ആരംഭിച്ചു . പിന്നെ ആ സംഘത്തിലെ അംഗങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. അത് കണ്ട്  ആവേശം മൂത്ത കുടുംബനാഥനും പത്നിയും ആ സംഘത്തില്‍ വന്ന്‍ ചേര്‍ന്ന് അവരാല്‍ കഴിയുന്ന വിധം നൃത്തം ചെയ്യാന്‍ തുടങ്ങിയതോടെ  എല്ലാവരും ഒന്ന് സ്തംഭിച്ചു . ഈ പ്രായത്തിലും നൃത്തത്തിലെ അവരുടെ ഊര്‍ജസ്വലത വീഡിയോയില്‍ കണ്ട എല്ലാവരും ഇപ്പോഴും ആ ഞെട്ടലില്‍ നിന്നും ഉണര്‍ന്നിട്ടു മില്ല.
രജനി ഈ കര്‍ക്കിടക മഴയിലും തികഞ്ഞ ശാന്തത കാത്തുവച്ചപ്പോള്‍  അതിന്റെ മറപിടിച്ച്  കടല്‍ ഭിത്തി യുടെ മുകളിലായി ശപിച്ച പ്രതലത്തില്‍ നിന്നും ധന്യയുടെ ഭര്‍ത്താവ് വിബില്‍ സ്പോണ്‍സര്‍ ചെയ്ത കരിമരുന്ന് പടക്കങ്ങള്‍ അടങ്ങിയ പേടകങ്ങള്‍  മാനത്ത് ശബ്ദ വര്‍ണ്ണ സമ്മിശ്രമായ ഒരു കവിത രചിക്കുകയായിരുന്നൂ . നിനച്ചിരിക്കാതെയുള്ള ഈ വര്‍ണ്ണപ്രപഞ്ചം കാണാന്‍ വീഡിയോ കോളില്‍ ഡിബിയും സഹപ്രവര്‍ത്തകരും കണ്ണിമ ചിമ്മാതെ മൊബൈല്‍ സ്ക്രീനിലേക്ക് ശ്രദ്ധയൂന്നി നിന്ന  അവര്‍ക്കും അതൊരു നല്ല ഒരു അനുഭവം ആണ്  സമ്മാനിച്ചത്  .  
അങ്ങനെ അന്നത്തേ പരിപാടികള്‍ക്ക്  തിരശീല വീഴ്ത്തിക്കൊണ്ട്‌ ശരീര ക്ഷീണം എല്ലാവരെയും ഉറങ്ങാന്‍ പ്രേരിപ്പിച്ചപ്പോള്‍ ശുഭ രാത്രി പറഞ്ഞു പിരിഞ്ഞു . കിടക്കയില്‍ ഉറക്കം പിടിച്ചപ്പോഴും ഉറങ്ങാതെ തിരമാലകളും ചാറ്റല്‍ മഴയും കാറ്റും അതിന്റെ ജോലി തുടര്‍ന്നുകൊണ്ടേ ഇരുന്നൂ.
അടുത്ത ദിവസം കാലത്ത് തന്നെ എല്ലാവരും തയ്യാറായി , തുടര്‍ന്ന്‍ ജൂലായി മാസം പതിമൂന്നിന് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ച കുടുംബ നാഥനായ വീയ്യോത്ത് മുകുന്ദന്‍ മാസ്റ്റര്‍ പിറന്നാള്‍ പ്രമാണിച്ചുള്ള കേക്ക് എല്ലാവരുടെയും സാന്നിധ്യത്തില്‍ മുറിച്ചു ആഘോഷിച്ചപ്പോള്‍ അത് എല്ലാവരിലും നല്ലൊരു അനുഭവം പ്രദാനം ചെയ്തു.
തലേനാള്‍ ഗൈമുകള്‍ക്ക് വേണ്ടി മൈക്കിലൂടെ ഉച്ചത്തില്‍ സംസാരിച്ചു ശബ്ദമടഞ്ഞ ആദര്‍ശിനും കൂട്ടരും വിശ്രമം നല്‍കിക്കൊണ്ട് മൈക്ക് വീണ്ടും ഞാന്‍ കയ്യിലെടുത്തു ഗൈമുകള്‍ നിയന്ത്രിക്കാന്‍  .അമനേയും  അര്‍പ്പിതിനേയും ചുമതലപ്പെടുത്തി . അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിക്കൊണ്ട്  ഞാനും മുന്നയും സുജിത്തും കൂടെ നിന്നു  . അങ്ങനെ തലേനാളേക്കാള്‍ വിപുലമായ രീതിയില്‍ തന്നെ ദിവസം മുന്നോട്ട് നീങ്ങി . അതിനിടയില്‍ റിവര്‍ ബാങ്ക് ഗൈമും മ്യുസിക്കല്‍ ചെയറും അതിന്റെ ആവേശത്തില്‍ നല്ലരീതിയില്‍ നടന്നു . ഉച്ചയോടെ വീണ്ടും മൈക്ക് ഞാന്‍ ഏറ്റുവാങ്ങി  തുടര്‍ന്നു സോണിക്കും ജീജിനും നന്ദി അര്‍പ്പിച്ചു കൊണ്ട് മുന്‍പ് വീയ്യോത്ത് വച്ച് ജനുവരി നാലിന് നടന്ന കുടുംബ സംഗമത്തിന്റെ ഒരു നേര്‍ചിത്രം എന്റെ വാക്കുകളിലും വേദിക്ക് അരികിലും തയ്യാറാക്കിയ സ്ക്രീനിലും പ്രദര്‍ശിപ്പിച്ചപ്പോള്‍ അത് എല്ലാവരിലും കൌതുകം ഉയര്‍ത്തി .  തുടര്‍ന്ന്‍ എന്റെ സഹോദരി നിര്‍മല ടീച്ചറും ആദര്‍ശും അനന്ത വലിയച്ഛന്റെ മകള്‍ റീനയുടെ മകന്‍ രോഹനും മറ്റു ചിലരും കുടുംബ സംഗമത്തിലെ  തങ്ങളുടെ അനുഭവം എല്ലാവരോടും പങ്കുവച്ചപ്പോള്‍  ശരിക്കും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെ മനസ്സിലും  നല്ലൊരു സുഖം പ്രധാനം ചെയ്തു . ശരിക്കും നാല് മാസക്കാലത്തെ ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ വിജയത്തില്‍ ഇന്ന് ഇവിടെ സംബന്ധിച്ച എല്ലാവരുടെയും മഹനീയ സാന്നിധ്യമാണ് എല്ലാവര്‍ക്കും ഒരു പോലെ പങ്കുണ്ട് എന്ന് വിശ്വസിച്ചു കൊണ്ട് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു .

ഉച്ചകഴിഞ്ഞപ്പോഴേക്കും എല്ലാവരും കനക ബീച്ച് ഹൌസിനോട് വിടപറഞ്ഞു എങ്കിലും ഈ കഴിഞ്ഞ രണ്ട് ദിനങ്ങള്‍ അവരുടെ മനസ്സിന് നല്‍കിയ  നനുത്ത ഓര്‍മ്മകള്‍ എല്ലാവരിലും തെളിഞ്ഞു നിന്നിരുന്നത് അവരുടെ പുഞ്ചിരികളില്‍ നിറഞ്ഞു  കണ്ടു.

അടുത്ത ദിവസത്തെ പത്രങ്ങളില്‍ ആ വീയ്യോത്ത് കുടുംബ വര്‍ണ്ണ ചിത്രം നിറഞ്ഞു നിന്നപ്പോള്‍ ഒരു നിധിപോലെ ഞാന്‍ എടുത്ത് കാത്ത് സൂക്ഷിച്ചു . അടുത്ത വര്ഷം ഡിസംബര്‍ മാസത്തില്‍ ഇതിലും വിപുലമായി ഇനിയും ഒത്തുകൂടാം എന്ന് വിശ്വസിച്ചു കൊണ്ട് . ഈ ഐക്യം എന്നും കാത്തുസൂക്ഷിക്കും എന്ന് മനസ്സില്‍ കരുതിക്കൊണ്ട്

ശ്വാസനിശ്വാസ നേരമേകിടുന്ന
ജീവ ധാര പുണ്യമായി കാത്ത് വച്ച്
ശിഷ്ടകാലമാസ്വദിച്ചു സ്വസ്ഥ
ജീവനസ്തമിച്ചിടുമ്പോഴല്‍പ്പ-
രക്തബന്ധ സ്നേഹ ബാഷ്പം
കാത്തു കരുതി വച്ചിടെണം

എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള  എന്റെ ഈ വരികളോടെ കര്‍ക്കിടകക്കു റിപ്പ് എന്ന എഴുത്ത്  ഇവിടെ ഉപസംഹരിക്കുന്നൂ. എന്റെ ഈ എഴുത്തിലെ  എന്തെങ്കിലും തെറ്റുകൾ ആരുടെയെങ്കിലും ശ്രദ്ധയിൽ പതിഞ്ഞാൽ അറിയിക്കും എന്ന് കരുതിക്കൊണ്ടു ഈ വാക്കുകൾ ഇവിടെ അവസാനിപ്പിക്കുന്നൂ .

നന്ദി ..... നമസ്ക്കാരം .

2019 ജൂലൈ 17, ബുധനാഴ്‌ച

പ്രണയവും പ്രളയവും (കവിത )


പ്രണയവും പ്രളയവും (കവിത )
എം. പി. എസ്സ്. വീയ്യോത്ത്

പ്രണയവും പ്രളയവും പുസ്തകത്താളിലെ 
നിനവാര്‍ന്ന ഓര്‍മ്മയായ് മാഞ്ഞു  പോയ്‌

പ്രണയക്കയത്തില്‍ ഞാനന്ന്   മുങ്ങിനിവര്‍ന്നപ്പോള്‍
 പ്രണയിനി എങ്ങോ മറഞ്ഞുപോയ്‌

ഹൃത്തിന്‍ ചുമരില്‍  രുദിരത്തിലെഴുതിയ 
കുസുമത്തിന്‍ പേര് ഞാന്‍ മായ്ച്ച തെന്തേ

പ്രണയക്കയത്തിലാദ്യമായ് ഞാന്നന്ന്  
ദേഹം തളര്‍ന്ന് മുങ്ങിതാഴ്ന്നിടുമ്പോള്‍  

പ്രകൃതിക്ക് പോലും എന്നോട് തോന്നിയ
 അലിവിനാല്‍ ഇന്നും കഴിഞ്ഞിടുന്നൂ

ഓര്‍മ്മതന്‍ പുസ്തകത്താളിലെ വരികളില്‍ 
ചോരകിനിഞ്ഞത് ഞാന്‍ കണ്ടുവോ

താളിലെ വടിവൊത്ത അക്ഷരക്കൂട്ടത്തില്‍ 
ചോര തളം കെട്ടി നിന്നിരുന്നോ

മനസ്സിലെ വേദന ഉള്ളില്‍ കരഞ്ഞു ഞാന്‍ 
വലിയൊരു പാഠമായ് ചേര്‍ത്തുവെച്ചാല്‍

ഏകാകിയായ്  ചിന്തകള്‍ ചികയുന്ന നേരത്ത്  
പലകുറി  നീറ്റലും  ചാരെ അണഞ്ഞി രുന്നൂ

പ്രണയത്തിന്‍ വേദന  ആഴ്ന്നിറങ്ങുമ്പോഴും  
കാലങ്ങളോളം എന്നെ വേട്ടയാടീ

പ്രളയമോ ആര്‍ത്തിരമ്പിക്കൊണ്ട്  
സര്‍വ്വതും തല്ലി തകര്‍ത്ത് കടന്ന് പോവും 

പ്രണയവും പ്രളയവും നോവുകള്‍ തന്നിട്ട് 
ശാന്തയായ്  മുന്നോട്ടൊഴുകിടുന്നൂ  

കാലവും പ്രകൃതിയും സാക്ഷിയായീടുന്ന 
ലോകമേ നീ സുന്ദരി തന്നെ സത്യം 


2019 ജൂലൈ 16, ചൊവ്വാഴ്ച

എന്റെ ചില കാഴ്ചപ്പാടുകള്‍


എന്റെ ചില കാഴ്ചപ്പാടുകള്‍

എം. പി. എസ്സ് . വീയ്യോത്ത്

രാഷ്ട്രീയ , മതഗ്രന്ഥങ്ങളോ കൊടിതോരണങ്ങളോ ഒരാളുടെയും ജീവിതത്തില്‍ ഒന്നും നേടി ക്കൊടുക്കാറില്ല . ഒരാള്‍ക്ക് അറിവ് സ്വായത്തമാക്കാന്‍ ഇഷ്ടാനുസരണം ഏത് ഗ്രന്ഥങ്ങളും പാരായണം ചെയ്യാം ഒപ്പം തന്റെ നിലപാടുകള്‍ പകര്‍ത്തുകയും ആവാം . പക്ഷെ ആ അറിവുകളില്‍ നിന്നും  നല്ലത്  മാത്രം  തെരഞ്ഞെടുത്ത് ജീവിതത്തില്‍ പകര്‍ത്തുക എന്ന ദൌത്യം ആണ് നമ്മള്‍ ഓരോരുത്തര്‍ക്കും ഉള്ളത് . തന്‍റെ അറിവുകള്‍ തന്റെ ജീവിതത്തിലും ഒപ്പം ജനങ്ങളുടെ ഇടയിലും  ആവിഷ്കരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ  മതങ്ങളെയും നല്ല ശീലങ്ങളെയും വളച്ചൊടിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന കള്ളനാണയങ്ങളെ എല്ലാവര്ക്കും തിരിച്ചറിയാന്‍ കഴിയൂ .

പഴയകാല  രാഷ്ടീയക്കാര്‍ രാഷ്രീയ നിലപാടുകളില്‍ മാത്രം  ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നപ്പോള്‍ ഇന്നിന്റെ നേതാക്കള്‍ വോട്ട് ബാങ്ക് നോക്കി മതത്തെ കൂടുപിടിച്ച്  പല നെറികെട്ട പ്രവര്‍ത്തനങ്ങളും നടത്തി വരുന്നൂ. മറ്റുമതങ്ങളെ വര്‍ഗ്ഗീയമായും ചിലരെ നല്ലകൂട്ടരായും ചിത്രീകരിച്ച ചിലരുടെ ലാക്ക് ഇന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നൂ . അതിനുള്ള മറുപടിയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് . എന്ത് സംഭവിച്ചാലും തന്റെ നിലപാടുകള്‍ അടിയുറച്ച് നില്‍ക്കും എന്ന ദാര്‍ഷ്ട്യവും കൂടിയാവുമ്പോള്‍ ഒരു ജനകീയ പ്രസ്ഥാനത്തിന്റെ പതനം പൂര്‍ണ്ണമാകുന്നൂ. സഹനസമരങ്ങളിലൂടെ ജനമനസ്സിലേക്ക് ചേക്കേറിയ പ്രസ്ഥാനത്തിലെ തൊഴിലാളി  നേതാക്കളില്‍ മിക്കവരും മുതലാളികളായി മാറിയപ്പോള്‍ പാവം അണികള്‍ ഇന്ന്  പ്രവാസിയുടെ ത്യാഗത്തില്‍ സുഖലോലുപരായി കഴിയുന്നു . ശരിയാ ഒരു നാട് നന്നാവണമെങ്കില്‍ ജനങ്ങള്‍ തങ്ങളുടെ തെറ്റുകള്‍ തിരിച്ചറിഞ്ഞു തിരുത്താന്‍ മുന്നോട്ട് വരണം അതില്‍ രാഷ്ട്രീയമോ മതപരമോ ആയ ഒരു വേര്‍തിരിവും പാടില്ല. അങ്ങനെ ഒത്തൊരുമിച്ച ജനതയ്ക്ക് മുമ്പില്‍ നേതാക്കളും പ്രസ്ഥാനങ്ങളും തെറ്റു ചെയ്യാന്‍ ഒന്ന് മടിക്കും.

ഓരോ പ്രവാസിയും കാലത്ത് എഴുന്നേറ്റ് ജോലിസ്ഥലത്തേക്ക് പോയി തിരിച്ചു വരുന്നതിനിടയില്‍ കഴിക്കുന്ന ആഹാരത്തില്‍ പരിപ്പിനും തൈരിനും മത്തിക്കും വലിയ സ്ഥാനം ഉണ്ട് . ചില തൊഴിലാളി സുഹൃത്തുക്കള്‍ വേനലിലെ ചൂടിനാല്‍ കേടുവന്ന ആഹാരം കണ്ണീരോടെ വലിച്ചു വാരിത്തിന്നുന്നത് എത്രയോ തവണ കണ്ടിരിക്കുന്നൂ . നാട്ടില്‍ വിഭവ സമൃദ്ധമായി വീട്ടുകാര്‍ ഭക്ഷിക്കുമ്പോള്‍ അതില്‍ നല്ലൊരു ശതമാനവും എച്ചിലായി കളയുന്ന പതിവ് ഇന്ന് കാണാറുണ്ട് .
നാട്ടിലെ വിശേഷദിവസങ്ങളില്‍ ആധിയോടെ വീട്ടില്‍നിന്നും വിളിച്ച് കുശലാന്വേഷണം നടത്തുമ്പോള്‍ വീട്ടുകാര്‍ അറിയുന്നില്ല  ഒട്ടിയ വയറുമായി ആണ് നമ്മള്‍ നില്‍ക്കുന്നത് എന്ന സത്യം . ചില നേരം  കയ്യില്‍ പണം ഉണ്ടായിട്ടും പട്ടിണികിടക്കാന്‍ സാഹചര്യം അവസരം ഒരുക്കുമ്പോള്‍ വീട്ടുകാരോട് ചിക്കന്‍ ബിരിയാണി കഴിച്ചു എന്ന് കള്ളം പറയുന്നവര്‍ ഒത്തിരി യുണ്ട് നമ്മളുടെ ഇടയില്‍ .

ഒരു പ്രവാസി നാട്ടില്‍ എത്തിയാല്‍ തുടരെ തുടരെ കേള്‍ക്കുന്ന ചോദ്യം എന്നാണ് മടക്കയാത്ര എന്നത് തന്നെയാണ് . എല്ലാവര്ക്കും അവര്‍ക്ക് കൊണ്ട് വന്ന സമ്മാനങ്ങള്‍ മാത്രം മതി . പ്രവാസം അവസാനിപ്പിച്ച്‌ പോയ പലരുടെയും അവസാന കാലം പത്രങ്ങളില്‍ വായിച്ച് നമ്മള്‍ മനസ്സിലാക്കുന്നില്ലേ . എല്ലായ്പ്പോഴും പ്രവാസിയെ കറവ മാടുകണക്കല്ലേ  സര്‍ക്കാരുകളും പ്രസ്ഥാനങ്ങളും നാട്ടുകാരും കാണാറ്. ജോലിയിലെയും ജീവിതത്തിലെയും മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും ഒരു മോചനത്തിന് നാട്ടില്‍ തിരിച്ചെത്തുന്ന അവരോട് എല്ലാവരും മാന്യമായാണോ പെരുമാറാന്‍ ശ്രമിക്കാറ് . ഇന്ന് കൊച്ച് കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കി കഴിയുമ്പോള്‍  പ്രവാസികള്‍ എന്നും എല്ലാവരെയും ചേര്‍ത്തു നിറുത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു പലപ്പോഴും പരാജയപ്പെട്ടുപോവുന്നൂ . ഒരിക്കല്‍ എവിടെയോ വായിച്ചറിഞ്ഞ വാചകം പോലെ പ്രവാസികള്‍ എ ടി എം മെഷീനുകള്‍ ആകാതെ സൂക്ഷിക്കണം എന്ന വാചകം ഇത്തരുണത്തില്‍ പ്രസക്തമാണ് .

2019 ജൂലൈ 14, ഞായറാഴ്‌ച

എന്റെ ഓര്‍മ്മക്കുറിപ്പുകള്‍


എന്റെ ഓര്‍മ്മക്കുറിപ്പുകള്‍
എം. പി. എസ്സ്. വീയ്യോത്ത്
ജനനം മുതൽ മരണം വരെ നീളുന്ന നമ്മുടെ  ജീവിതവീഥികളിൽ ഒരിക്കലും മറക്കാനാവാത്ത ചില ആത്മബന്ധങ്ങൾ കാണും ഇന്നും ആ ഓര്‍മ്മകളില്‍ ജീവിക്കുന്നവര്‍ ആയിരിക്കും പലരും   . അത്തരത്തില്‍ ഉള്ള എന്റെ ജീവിതത്തിലെ അത്തരം ചില ഏടുകളിലൂടെയാവട്ടെ നമ്മുടെ ഇന്നത്തെ സഞ്ചാരം .
 കുട്ടിക്കാലത്ത്  എന്റെ കുസൃതികളേ പുഞ്ചിരിച്ചു കൊണ്ട് വീക്ഷിച്ച മല്ലിക ചേച്ചിയേയും വസന്ത ചേച്ചിയേയും രാജുവേട്ട നേയും എങ്ങനെ മറക്കാനാവും . കാലങ്ങൾക്ക് ശേഷം അവരെ തിരഞ്ഞ് ഞാനും എന്റെ മനസ്സും പല ദേശത്തേക്കും യാത്രചെയ്തു . പക്ഷെ നിരാശ യായിരുന്നൂ ഫലം , പിന്നീട് ഒരു നാളില്‍  അച്ഛന്‍ പറഞ്ഞാണ് രാജുവേട്ടന്റെ മരണം പോലും ഞാന്‍ അറിഞ്ഞത്, അതോടൊപ്പം വസന്ത ചേച്ചി കുടുംബസമേതം വയനാട്ടില്‍ എവിടെയോ കഴിഞ്ഞു വരുന്ന കാര്യവും അറിയാന്‍ കഴിഞ്ഞു എന്നിട്ടും മല്ലിക ചേച്ചിയേ ക്കുറിച്ച് മാത്രം ഒന്നും അറിയാന്‍ കഴിഞ്ഞില്ല . ഇന്ന് മല്ലിക ചേച്ചിയുടെ ഒരു ഫോട്ടോ കണ്ടപ്പോഴാണ് പഴയ കാല ഓര്‍മ്മകള്‍ എന്നില്‍ തെളിഞ്ഞു വന്നത് .
പണ്ട് അച്ഛനോടൊപ്പം അദ്ദേഹത്തിന്റെ  അമ്മാവന്റെ വീട്ടിലേക്കു യാത്ര പോയപ്പോഴൊക്കെ എന്നെയും അനുജത്തിയും കൂട്ടി വസന്ത ചേച്ചി കടല്‍ക്കരയില്‍ കൊണ്ടുപോവാറുള്ളതും  തിരമാലകളില്‍  കാലുകള്‍ കഴുകി തിരിച്ചു ഓടിമാറിയിരുന്നതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നൂ. ഇന്ന് എന്റെ ഉച്ചിയിലേക്ക് നെറ്റി കയറി അഹങ്കാരത്തോടെ നിന്നപ്പോള്‍ അന്ന് മുഖം നോക്കിയ കണ്ണാടി യില്‍ അത് തെളിഞ്ഞു കണ്ടു.  അറിയാതെയെങ്കിലും പോയ്മറഞ്ഞ ജീവിത വീഥികളില്‍ എങ്ങോ കളഞ്ഞു പോയ ബാല്യകാല ഓര്‍മ്മകളില്‍ നഷ്ടങ്ങളുടെ ഒരു പട്ടിക തന്നെയുണ്ടായിരുന്നൂ. അതില്‍ എന്നും നാട്ടുകാരോട് നര്‍മ്മ സല്ലാപം നടത്താറണ്ടായി രുന്ന മണ്മറഞ്ഞു പോയ മുഖങ്ങള്‍ മിന്നി മാഞ്ഞത് എന്നെ തെല്ലൊന്ന് വേദനിപ്പിച്ചു .
അച്ഛന്‍ സ്കൂളിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പായി  “പെന്ന്‍, പേഴ്സ്, ടവ്വല്‍ “ എന്ന് പറഞ്ഞു സ്വയം ബോധ്യപ്പെടുത്തി നടന്നുനീങ്ങുന്ന ശീലങ്ങള്‍  ഇന്നും കാതുകളില്‍ മുഴങ്ങുന്നുണ്ട്. അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍ ഒപ്പം എനിക്കും അനുജത്തിക്കും കുസൃതി ക്കും മടിക്കും കിട്ടിയ തല്ലിന്റെ കണക്കുകളും ചേര്‍ക്കുന്നൂ . ഓര്‍ത്തെടുക്കാന്‍ ഒത്തിരിയുണ്ട് പക്ഷെ ഇപ്പോള്‍ ഇത്ര മാത്രം ഇവിടെ പങ്കുവെക്കുന്നൂ.
കാലമാകുന്ന നദിയിലെ പരുക്കന്‍ കല്ലുകള്‍ ആയ നമ്മുടെ സ്വഭാവം ജീവിത വഴികളിലെ പല പ്രതലത്തും തട്ടി രൂപാന്തരം പ്രാപിച്ചപ്പോഴേക്കും പൊടിഞ്ഞു മണ്ണാ വാന്‍ നേരമായിരിക്കും . പണ്ട്  അച്ഛന്‍ പറഞ്ഞു പഠിപ്പിച്ച ശീലുകള്‍ ജീവിതത്തിന്റെ ഭാഗമായി മാറിയപ്പോള്‍ ഞാന്‍ നന്നേ മാറി. പക്ഷെ സഹജീവികളുടെ വേദനയില്‍ ഞാനും പലപ്പോഴും പങ്കുചേരാറുണ്ട് . അത്തരം എന്റെ ബലഹീനതകള്‍ ചിലര്‍ മുതലെടുക്കാറും ഉണ്ട് . ഇന്ന് ശരിതെറ്റുകള്‍ വേര്‍തിരിച്ച റിയാന്‍ വലിയ വിഷമം തന്നെയാണ് എന്നതാണ് സത്യം .
പ്രതിഫലേച്ചയില്ലാതെ ഒന്നിനെയും നോക്കിക്കാണുന്ന രീതി ആര്‍ക്കും ഇല്ലാതെ ആയിരിക്കുന്നൂ . കലികാലം എന്നല്ലാതെ എന്താ ഇതിനൊക്കെ പറയുക

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...