2025 ജൂൺ 17, ചൊവ്വാഴ്ച

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ 

എം. പി. എസ്സ്. വീയ്യോത്ത് 

ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വപ്നനഗരമായ ദുബായിലാണ് കേട്ടോ .
നമ്മുടെ കഥാനായകന്റെ പേര് രഘുവെന്നാണ് അദ്ദേഹം ദുബൈയിലെ  ഒരു പ്രമുഖ കമ്പനിയിൽ എഞ്ചിനീയർ ആയി ജോലി ചെയ്ത്  വരികയായിരുന്നൂ . 

പ്രവാസത്തിലെ വിരസത മാറ്റാൻ വീണുകിട്ടുന്ന നാളുകൾ എന്നും  ദുബൈയിലെ വാരാന്ത്യം തന്നെ യാണ് . അങ്ങനെ അയാളീടെ ഒരു വാരാന്ത്യത്തിലെ വിശേഷത്തിലേക്കു നമുക്കൊന്ന് എത്തിനോക്കാം  . 

അന്ന് ഓഫീസിൽ നിന്നും ദെയ്‌റയിലെ റൂമിൽ തിരിച്ചെത്തിയ രഘു  സഹമുറിയാനായ  സുമേഷുമൊത്ത് നടക്കാനിറങ്ങി .  സവാരിക്കിടയിൽ അവർ ദുബൈയിലേയും  അന്തർദേശീയവുമായ പലതിനെക്കുറിച്ചും ചർച്ചചെയ്യുന്നുണ്ടായിരുന്നൂ . അപ്പോഴാണ് അവരുടെ സംഭാഷണത്തിന് ഇടയിലെവിടെയോ അവരുടെ സവാരി  ബാറിലേക്ക് വഴിതിരിച്ചുവിട്ടാലോ എന്ന് ചിന്തിച്ചത് .

അങ്ങനെ അവർ ബാറിലേക്കുള്ള വഴി മുമ്പോട്ടേക്ക്  നടന്നു .  

മുത്തീന പ്രദേശത്തെ ഒരു ഹോട്ടലിലേക്ക് അവർ കടന്നു കയറി .  

അവിടെ ഒരു ബാറിന്റെ  കവാടത്തിൽ  നിന്നിരുന്ന  ചില സ്ത്രീകൾ പുഞ്ചിരിച്ചുകൊണ്ട്  അവരെ  അകത്തേക്ക്  സ്വീകരിച്ചു . അവർക്കു വേണ്ടി  ആ സ്ത്രീകളിൽ മദ്യവുമായി തിരിച്ചു  വന്ന്  അവരുടെ അരികിൽ  വന്നിരുന്നു.   അതിനിടയിൽ അവർ  ആവശ്യപ്പെട്ട പ്രകാരം  ജ്യൂസും ആഹാരവും രഘുവും കൂട്ടുകാരനും  വാങ്ങി നൽകി . 

തുടർന്ന് എല്ലാം കഴിഞ്ഞു എഴുന്നേറ്റ രഘുവിന്റെയും  സുമേഷിന്റെയും അരികിലേക്ക്  ബില്ലുമായി അവരിലൊരാൾ തിരിച്ചെത്തി . 

അവരിൽ നിന്നും  ബില്ല്  വാങ്ങി രഘു ഒന്ന് കണ്ണോടിച്ചു . അതിലെ  ബില് തുക 2000 ദിർഹം എന്ന് എഴുതിയിരുന്നൂ . 

അതിനെക്കുറിച്ചു  ചോദിച്ച അവരെ   സ്ത്രീകൾ സഹതാപത്തോടെ നോക്കി. അത് കഴിഞ്ഞു  ഞങ്ങൾ നിങ്ങൾ പറഞ്ഞപ്രകാരമല്ലേ  ആഹാരവും ജ്യൂസും  ഓർഡർ ചെയ്തത്  എന്ന് പറഞ്ഞു പ്രശ്നമുണ്ടാക്കാൻ  തുടങ്ങിയപ്പോൾ . അത് സംസാരിച്ചു വഷളാക്കാതെയിരിക്കാൻ  പൈസകൊടുത്ത് അവർ അവിടെനിന്നും ഇറങ്ങി . 

ഇതാണ് ഇത്തരം പലയിടങ്ങളിലും പൊതുവെ  നടക്കുന്നത് , 

വ്യാജസ്നേഹം ഭാവിച്ചു  ആളുകളെ ഊറ്റി അവരുടെ വരുമാനം കൂട്ടുന്ന മലയാളികളായ ഇത്തരം സ്ത്രീകൾ അങ്ങനെയാ വിശ്വസിക്കാനാവുക .

2024 ഒക്‌ടോബർ 13, ഞായറാഴ്‌ച

മൂക്കുത്തിക്കാരി

മൂക്കുത്തിക്കാരി

ദുബായിയിൽ മുൻപും ഒത്തിരിക്കാലം ഉണ്ടായിരുന്നെങ്കിലും ഈയിടെ ഏതോ ഒന്ന് അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കിയത് അദ്ദേഹം പറഞ്ഞാണ് ഞങ്ങൾ മനസ്സിലാക്കിയത്. ധനാനുപാതത്തിൽ ബന്ധങ്ങൾ അളന്നു തിട്ടപ്പെടുത്തുന്ന ബന്ധുക്കളുടെ മുന്നിൽ ഒറ്റപ്പെട്ടുപോകുന്ന ചിലരുടെ ഉള്ളിലെ നീറ്റൽ വല്ലാത്ത ഒന്നാണ് അല്ലേ .

അത് ശരിക്കും അനുഭവിച്ചറിയണമെങ്കിൽ ചുരുങ്ങിയകാലത്തേക്കെങ്കിലും പ്രവാസത്തോട് വിട പറഞ്ഞ് നാട്ടിലേക്ക് ചേക്കേറണം.

അപ്പോഴടുത്തറിയാം നമ്മൾക്ക് നാട്ടിലും വീട്ടിലുമുള്ള നിലയും വിലയും അതിൻ്റെ പരിണാമങ്ങളും .

ഉദാഹരണമായി നാട്ടിലേക്ക് ചെന്ന് ഇറങ്ങിയാൽ ആദ്യംകേൾക്കുന്നചോദ്യം "എന്നാ തിരിച്ചുപോവുന്നേ" എന്നതല്ലേ .

ആ അവസ്ഥ  ശരിക്കും അനുഭവിച്ചറിഞ്ഞ ഒരാൾ എന്ന നിലയിൽ ബാബുവേട്ടനേ  ഞങ്ങൾക്ക് വളരെ അടുത്തറിയാം . അതിനാലാണ് ഞാൻ "ബാറിലേക്ക് പോയാലോ മാഷേ" എന്ന് അദ്ദേഹത്തോട് ചോദിച്ചത് 

പ്രവാസികളിൽ പലരും മനസ്സിലെ  ഭാരം ഇറക്കിവെയ്ക്കുന്നതിന് കൂട്ടുപിടിക്കുന്ന ഒന്നാണല്ലോ മദ്യം .

അങ്ങനെ ഞാനും ബാബുവേട്ടനും കൂടി ടാക്സിയിൽ  ബാർ ലക്ഷ്യമാക്കി  യാത്ര തിരിച്ചു. സ്വന്തമായി വാഹനമുണ്ടെങ്കിലും തിരിച്ചുവരവ് ഏത് കോലത്തിൽ ആവും എന്നത് നിശ്ചയമില്ലാത്തതിനാലാണ്  യാത്ര ടാക്സിയിൽ ആക്കിയത്. ടാക്സി ഒരു ബാർ ഹോട്ടലിനു മുൻപിലെ പാർക്കിങ്ങിൽ ചെന്ന് നിന്നു .  ടാക്സിയിൽ നിന്നും ഇറങ്ങി ഹോട്ടലിന് മുമ്പിലെ ചില്ല് വാതിൽ തള്ളിത്തുറന്ന് ഞങ്ങൾ അകത്തേക്ക് കയറി. വലത് വശത്തുള്ള ബാറ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.

ബാറിനുള്ളിലേക്ക് കയറിയിച്ചെന്ന ഞങ്ങളെ ഒരു മലയാളി സ്ത്രീയാണ് ആനയിച്ച് ഇരിപ്പിടത്തിൽ കൊണ്ട് ഇരുത്തിയത്. ആ സ്ത്രീ ഞങ്ങളുടെ ആവശ്യം ചോദിച്ചറിഞ്ഞ് കൗണ്ടർ ലക്ഷ്യമായി നടന്നു  . തിരിച്ചുവന്ന് മറ്റുചിലരേക്കൂടി ഞങ്ങളുടെ അരികിലേക്ക് ഇരിക്കാൻ കൂട്ടുവിളിച്ചു.'

അതിലെ വട്ടമുഖമുള്ള മൂക്കുത്തിക്കാരി ഞാൻ പോലും അറിയാതെ മനസ്സിനുള്ളിൽ കുടിയിരുന്നത് മനസ്സിലാക്കിയപ്പോഴേക്കും അവൾ എൻ്റെ നെഞ്ചിൽ ചാഞ്ഞുകിടപ്പായിരുന്നു

അവളുടെ ആ മുഖശ്രീയിൽ ഞാൻ ഹടാതാകൃഷ്ടനാവാൻ  മറ്റൊരു കാരണം കൂടിയുണ്ട്. പണ്ട് എനിക്ക് ഒരു കാമുകിയുണ്ടായിരുന്നു, അവൾക്കും ഇവളെപ്പോലെ വട്ടമുഖവും ഉണ്ടക്കണ്ണുമായിരുന്നൂ  എന്നത് തന്നെ. കാലം ഒത്തിരി മാറിപ്പോയിരിക്കുന്നു. ഇന്ന് ഈ ലോകത്ത് പല  പ്രണയങ്ങളും ആചാരങ്ങൾ പോലെ ആയി മാറിയിരിക്കുന്നു  . ഇന്നത്തെ പ്രണയങ്ങൾ പലതും  വാടകയ്ക്ക് എടുത്ത ടാക്സിപോലെ  വഴിയിൽ ആരംഭിച്ച് മറ്റൊരു വഴിയിൽ അസ്തമിക്കുന്നൂ 

ഈ ലോകത്തിൽ സത്യവും വിശ്വാസവും  അന്യമായിത്തീർന്നിരിക്കുന്നു .

എന്തൊക്കെ ആയാലും ആ മൂക്കുത്തിക്കാരിയോട് ഞാൻ പോലുമറിയാതെ പ്രണയം എന്നിൽ മൊട്ടിട്ടു. ഞങ്ങൾ തമ്മിൽ പ്രായവ്യത്യാസം ഒത്തിരിയുണ്ടെങ്കിലും  അതൊന്നും എനിക്ക് വലിയ പ്രശ്നമായി തോന്നിയില്ല എന്നതാണ് സത്യം .

ഞങ്ങളിലെ പ്രണയവല്ലരിക്ക് തഴച്ചു വളരാനുള്ള വെള്ളവും വളവും നൽകി അവൾ എന്നിലേക്കമർന്ന് ചാഞ്ഞു കിടന്നപ്പോൾ  ആ സ്നേഹം ഞാൻ അനുഭവിക്കുകയായിരുന്നൂ 

ഇന്ന് അവളെ മറക്കാനാവാത്തവിധം ഞങ്ങളുടെ പ്രണയത്തിൻ്റെ ആഴം വല്ലാതെ കൂടിയിരിക്കുന്നൂ .

ആയിടയ്ക്കാണ് അവൾ വാട്ട്സ് ആപ്പിൻ്റെ സ്റ്റാറ്റസ്സിൽ റീലുകളും മറ്റും ഷെയർചെയ്തപ്പോൾ ആ ചിത്രങ്ങളിൽ  അവളുടെ സൗന്ദര്യം  ഞാൻ കണ്ടാസ്വദിക്കുകയായിരുന്നു

അതിനിടയിൽ എന്നോ ആണ് അവൾ മക്കളുടെ ചിത്രം സ്റ്റാറ്റസ്സായി വാട്ട്സ് ആപ്പിലൂടെ പങ്കുവെച്ചത്.

അപ്പോഴാണ് ശരിക്കും ഞാൻ അതിശയിച്ചത് കാരണം ഇത്ര പ്രസവിച്ചിട്ടും' അവളുടെ സൗന്ദര്യം ഒട്ടും ചോർന്നുപോയിട്ടില്ല എന്നത് തന്നെ.

തൻ്റെ ആഗ്രഹങ്ങൾ മറ്റുള്ളവർക്ക് വേണ്ടി തൃജിച്ച് ആ നീറ്റലിൽ നീലിച്ച കണ്ണുമായി അവളെ കണ്ടപ്പോൾ അറിയാതെ എൻ്റെ മനസ്സ് അവളുടെ സാമീപ്യം നന്നേ കൊതിച്ചു. എങ്കിലും അവളുടെ കുടുംബം ശിദ്ധിലമാക്കി ഒന്നും എനിക്ക് നേടേണ്ട  എന്ന് എൻ്റ മനസ്സ് പറഞ്ഞ് മനസ്സിലാക്കിയ പ്പോഴാണ് അവളേക്കുറിച്ചുള്ള നല്ല ഓർമ്മകൾ അയവിറക്കി നല്ല സുഹൃത്തുക്കളായി കഴിയാൻ തീരുമാനിച്ചത്. ഇന്നും ബാബുവേട്ടനറിയാതെ ആ നോവ് ഞാൻ മനസ്സിൽ പേറുന്നുണ്ട് ഒപ്പം പുഞ്ചിരിക്കുന്ന ആ മുഖവും

ഈ അടുത്തയാണ് അവളുടെ ബാല്യകാലഓർമ്മകൾ അവൾ ഞാനുമായി പങ്കു വച്ചത് , അത് ഇപ്രകാരമായിരുന്നൂ .

അവളുടെ മാതാപിതാക്കൾ രണ്ടു വ്യത്യസ്ത ജാതിയിൽ പെട്ടവരായിരുന്നത്രേ. അവളുടെ 'അമ്മ നായരും അച്ഛൻ ഈഴവനും ആയിരുന്നൂ , അവളുടെ അമ്മയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായാണ് അച്ഛൻ  എല്ലാവരുടെയും സമ്മതപ്രകാരം അവളുടെ അമ്മയെ വിവാഹം കഴിച്ചത് . അതിൽ അവളും അനുജനുമായി രണ്ടു മക്കളും അവർക്ക് ഉണ്ടായി . അതിനിടയിൽ അച്ഛന്  അമ്മയെക്കുറിച്ചുള്ള  സംശയത്തിന്റെ പേരിൽ മനം നൊന്ത് അവർ  ആത്മാഹുതി ചെയ്യുമ്പോൾ അവൾക്ക് പ്രായം പന്ത്രണ്ട് വയസ്സ് . പിന്നീട് അവളെയും അനുജനെയും വളർത്തിയത് അവരുടെ ഒരു ബന്ധുവായിരുന്നൂ . പത്താംക്‌ളാസ്സ്‌  പഠനം പൂർത്തിയാക്കിയ അവളെ അവർ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിച്ചയച്ചു . മനസ്സില്ലാമനസ്സോടെ എല്ലാം ഉള്ളിലൊതുക്കി മൂന്നു ആണ്മക്കൾക്ക് ജന്മം നൽകി . ഇന്ന് പഴയ ഓർമ്മകൾ അയവിറക്കി നഷ്ടബോധത്തിൽ കണ്ണീരിൽ അലിഞ്ഞു തീരുന്ന അവലെ എങ്ങനെയാണ് സമാശ്വസിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ല 


ഒരുകാര്യം കൂടി പറയാം ഇത് കൂടി പറഞ്ഞു നിറുത്തുന്നൂ . ഇത് പറയാൻ കാരണമായാത്‌ നിന്റെ ചില വാക്കുകളാണ് . നിനക്ക് തോന്നുന്നും ഞാൻ എന്തിനാ നിന്നെ ഇഷ്ടത്തിന്റെ പേരിൽ ഇത്രയും വേദനിപ്പിച്ചത് എന്ന് . എനിക്ക് ജീവിതത്തിൽ കിട്ടാത്ത സ്നേഹം തരുന്ന പോലെ അഭിനയിച്ച നിന്റെയുള്ളിൽ നിന്നെ പ്പോലും നീ സ്നേഹിക്കുന്നില്ല എന്ന് മനസ്സിലാക്കാൻ ഞാൻ വൈകി . എന്തായാലും ഇനിയും ഒന്ന് രണ്ടു യാത്രകൾ കൂടി എനിക്കുണ്ട് അത് കഴിഞ്ഞു ഞാൻ ഒരിക്കൽക്കൂടി  അങ്ങോട്ട് വരും ഒറ്റയ്ക്ക് ഇരുന്നു ബിയർ കുടിക്കാൻ.  അന്ന് ഒരുവളും എനിക്ക് കൂട്ടുവേണ്ട . ഇത് പറഞ്ഞില്ലേൽ നിന്നെപ്പോലുള്ള സ്നേഹത്തിനും വിശപ്പിനും  കമ്മീഷൻ ഈടാക്കുന്ന ചിലർക്ക് കാര്യങ്ങൾ മനസ്സിലാവില്ല . നന്ദി നമസ്കാരം 


ചിലരുടെ പ്രത്യേക സ്വഭാവം മുൻനിർത്തി ഞാൻ ഇനി ഒരിക്കലും ബാറിലേക്കില്ല . ഓരോരുത്തരുടെ സ്വഭാവം കാണിക്കാനുളളതല്ല എന്റെ  ജീവിതം . ഒത്തിരി പ്രശ്നങ്ങൾ ഉള്ള ഒരാളാണ് ഞാൻ. അതിനാൽ തന്നെ ഇനിയും ചിലരുടെ സ്വഭാവം എനിക്ക് താങ്ങാനാവില്ല . ഇത് പറയാൻ വേണ്ടി മാത്രമാണ്‌  ഞാൻ താങ്കൾക്ക് ഏർപ്പെടുത്തിയ ബ്ലോക്ക് നീക്കിയത് . 


2023 ജൂൺ 28, ബുധനാഴ്‌ച

നെറികേടിന്റെ രാഷ്ട്രീയം


നെറികേടിന്റെ രാഷ്ട്രീയം 
 എം.പി. എസ്സ്  .വീയ്യോത്ത് 

എല്ലാമതത്തിന്റെയും ഉള്ളടക്കം ജനനന്മയും സമാധാനവും സാഹോദര്യവും ആണെന്നിരിക്കേ ഈ  ലോകത്തിന്റെ സ്ഥിതി എന്നതാണോ .   നമ്മുടെ ഉള്ളിൽ എന്നും പ്രാർത്ഥനയുടെ ഭാഗമായി മാത്രം   മാറേണ്ട  അതിന്റെ സ്ഥാനം ഇന്ന്  ഓരോരുത്തരുടെയും ഹൃദയത്തിൽ നിന്നും  മാറി തലച്ചോറിലേക്കും രക്തധമനികളിലേക്കും അലിഞ്ഞു ചേർന്നിരിക്കുന്നൂ . ഞരമ്പിനെ ചൂടുപിടിപ്പിക്കും വിധം രക്തത്തിലേക്ക് അതിലെ ഭ്രാന്ത് പടർന്നു പിടിപ്പിക്കുമ്പോൾ ചിലപ്പോൾ  ചിലരെ അത്  സ്ഥലകാലബോധം നഷ്ടപ്പെട്ട ഭ്രാന്തരെപ്പോലെ പെരുമാറാൻ പ്രേരിപ്പിക്കുന്നൂ  . അവർ പലപ്പോഴും മനുഷ്യജീവന്റെ മൂല്യ വ്യാപ്തിയും  തിരിച്ചറിയാനാവാത്ത വിധം പരിണാമം  പ്രാപിച്ചു്  രക്തദാഹികളായ രാക്ഷസരായിമാറുന്നൂ  . 

മതഗ്രന്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഗുണപാഠകഥകളിലെ  നല്ലവശങ്ങൾ  മാത്രം  ഹൃദിസ്ഥമാക്കണം എന്ന്   പറഞ്ഞു പഠിപ്പിച്ചവർ പലരും  ഒരു കൂട്ടത്തിന് മുന്നിൽ നിന്ന് അക്രമത്തിന് ആജ്ഞാപിക്കുമ്പോൾ ഒരു നഗരം കത്തിയമരുന്നൂ .  അത്ത നേതാക്കൾ  എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി ദൂരെയെങ്ങോ  നിന്ന്   എരിതീയിൽ എണ്ണയൊഴിച്ചു അക്രമം ആളിക്കത്തിക്കാൻ കോപ്പുകൂട്ടുമ്പോൾ ആ  രാജ്യത്തിലെ ഭരണാധികാരിപോലും മൗനം പാലിച്ചുപോരുന്നു  .   

 സത്യം മറനീക്കി ഒരിക്കൽ പുറത്തു വരുമ്പോൾ ആ വാർത്തയുടെ ഉറവിടം തിരഞ്ഞുകൊണ്ട്  ക്ഷോഭത്തോടെ ആർക്കോ വേണ്ടി  അക്രമത്തെ അപലപിക്കുമ്പോൾ  എല്ലാം നഷ്ടപ്പെട്ട ജനലക്ഷങ്ങളുടെ വികാരം വെറും ആലങ്കാരിക മാധ്യമ സംവാദങ്ങളിൽ ഒതുങ്ങിപ്പോകുന്നൂ .
രാഷ്‌ടീയതാല്പര്യത്തിലധിഷ്ഠിതമായ മാധ്യമധർമ്മങ്ങൾ പലപ്പോഴും സത്യങ്ങൾ വല്ലാതെ വികലമാക്കിമാറ്റുന്നൂ . വാർത്തകളിലെ സത്യമറിയാതെ ജനം ഒരു നഗരത്തിൽ നട്ടം തിരിയുമ്പോൾ വ അതും തങ്ങളുടെ മാധ്യമ സ്വാധീനം വർധിപ്പിക്കാനുള്ള മാർഗ്ഗമാക്കി ഇവർ മാറ്റുന്നൂ  . 

മാധ്യമധർമ്മം എന്നാൽ രാജ്യനന്മയിൽ അധിഷ്ഠിതമായ ജനങ്ങളെ ഒരു തരത്തിലും തെറ്റിദ്ധരിപ്പിക്കാത്ത സത്യസന്ധമായ ഒന്നായിരിക്കണം  എന്ന നിലപാടിൽ നിന്നും പലപ്പോഴും വിഭിന്നമാവുന്നൂ ഇവരുടെ ഈ പ്രവർത്തി .

 അതോടൊപ്പം തന്നെ രാജ്യത്തെ രാഷ്ട്രീയപ്പാർട്ടികൾ തങ്ങളുടെ വോട്ടുബാങ്ക് മാത്രം നോക്കാതെ രാജ്യതാല്പര്യത്തിൽ അധിഷ്ഠിതമായ പ്രവർത്തനം കൂടി കാഴ്ചവെക്കണം . ചുമ്മാ തമ്മിൽ തമ്മിൽ  ചളിവാരിയെറിയുന്ന നെറികേടിന്റെ രാഷ്ട്രീയം ഒരു രാജ്യത്തിന് ഒരിക്കലും നല്ലതല്ല .

ജനാധിപത്യം എന്നത് ജനങ്ങൾ തെരഞ്ഞെടുത്ത ഭരണാധികാരികൾ ജനങ്ങൾക്ക് വേണ്ടി നടത്തുന്ന ഭരണമായിരിക്കണം അല്ലാതെ വോട്ടു ചെയ്ത  ജനങ്ങൾക്ക് ഭരണം ഒരിക്കലും ഒരു ബാധ്യതയാവരുത് .

2023 ജൂൺ 25, ഞായറാഴ്‌ച

ചങ്ങാതി

ചങ്ങാതി  
എം. പി. എസ് . വീയ്യോത്ത് 

ഒരു രാത്രിയോടെയായിരുന്നൂ അവനെ വീട്ടിലേക്ക് കൊണ്ടുവന്നത് . പഞ്ഞിക്കട്ടപോലെയുള്ള അവന്റെ രൂപം എത്ര പതുപതുത്തതായിരുന്നു എന്ന് മകൻ പറഞ്ഞാണ് പിന്നീട് ഞാ ൻ അറിഞ്ഞത്  .

ഗൾഫിലെ മുറിയിൽ അന്ന് ഉറക്കമുണർന്ന എന്റെ വാട്സ് ആപ്പിൽ   മകൻ അവന്റെ ചിത്രങ്ങളും വീഡിയോകളും അയച്ചു തന്നപ്പോൾ അറിയാതെ അവനെ ഒന്ന് തൊട്ടുതലോടാൻ വല്ലാതെ കൊതിച്ചു. ഒരു രാത്രിയോടെയായിരുന്നൂ അവനെ വീട്ടിലേക്ക് കൊണ്ടുവന്നത് . പഞ്ഞിക്കട്ടപോലെയുള്ള അവന്റെ രൂപം എത്ര പതുപതുത്തതായിരുന്നു എന്ന് മകൻ പറഞ്ഞാണ് പിന്നീട് ഞാ ൻ അറിഞ്ഞത്  . 


പിന്നെപ്പോഴോ ഞാൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ എനിക്ക്  ആദ്യമൊക്കെ അവനെ തൊടാൻ വല്ലാത്തൊരു ഭയമായിരുന്നു എന്നത് പരമാർത്ഥം . 

നാളുകൾ കടന്നുപോയപ്പോൾ എനിക്കും  അവനും ഇടയിലുള്ള വിടവ് നന്നേ കുറഞ്ഞു വന്നു . എന്റെ മടിയിൽ ഒരു കുഞ്ഞിനെപ്പോലെ കയറികിടക്കുക  രണ്ടുകാലിൽ നിന്ന് കൂട്ടിൽ നിന്നും കൈകൾ നീട്ടി മാടിവിളിക്കുക , പറമ്പിലൂടെ ഓടിനടന്ന ശേഷം എന്റെ അരികിലേക്ക് ഓടിവരിക എന്നിവ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറി . 

അവൻ വിശന്നു കരഞ്ഞാൽ ബിസ്ക്കറ്റോ പഴമോ നൽകി അവനെ ആശ്വസിപ്പിക്കുന്നത് എന്റെ ഒരു പതിവ് രീതിയായി മാറി . 

എനിക്ക് വീണ്ടുമൊരു പ്രവാസത്തിലേക്ക് തിരിക്കാനുള്ള വിസയും ടിക്കറ്റും കമ്പനി അയച്ചു തന്നപ്പോൾ എന്റെ മനസ്സ് അവനെ പിരിയാൻ നന്നേ വിഷമിച്ചത് ഇന്നും  ഞാൻ ഓർക്കുന്നൂ . 

വളർത്തു മൃഗങ്ങൾക്ക് നമ്മുടെ മനസ്സ് പെട്ടെന്ന് മനസ്സിലാവുമോ എനിക്കറിയില്ല പക്ഷെ അങ്ങനെ തോന്നിക്കുന്ന രീതിയിലായിരുന്നൂ തുടർന്നുള്ള ദിവസങ്ങളിലെ അവന്റെ പെരുമാറ്റം. 

പോവുന്ന ദിവസം കാലത്തും വൈകീട്ടും അവൻ വല്ലാതെ കുരച്ചുകൊണ്ടു കൂട്ടിൽ നിന്നും കണ്ണീർ വാ ർത്തപ്പോൾ എന്റെ നെഞ്ച് വല്ലാതെ നൊന്തു . അവൻ എന്നെ കൂട്ടിനരികിലേക്ക് കൈനീട്ടി വിളിച്ചു . ഞാൻ അവനെ തൊട്ടുതലോടി  അപ്പോഴും ആ  കണ്ണുകൾ  നിറഞ്ഞൊഴുകുന്നത് ഞാൻ ശ്രദ്ധിച്ചു . 

 അന്ന് രാത്രിയോടെ ഞാൻ വിമാനത്താവളത്തിലേക്കും തുടർന്നൊരു  പ്രവാസത്തിലേക്കും യാത്ര തിരിച്ചു. പിന്നീടെപ്പോഴോ അവനെ മറ്റാർക്കോ കൈമാറി എന്നറിഞ്ഞപ്പോൾ ഞാൻ വല്ലാതെ വിഷമിച്ചു . 

പിന്നീടുള്ള മടക്കയാത്രകളിൽ അവനില്ലാത്ത കൂട് എന്നെ ഒത്തിരി  വേദനിപ്പിക്കും തീർച്ച  .  

2023 മേയ് 5, വെള്ളിയാഴ്‌ച

പ്രവാസലോകം

' പ്രവാസ ലോകം
എം .പി .എസ്സ്.വീയ്യോത്ത്

എന്നും കടയിലേക്ക് നോക്കി പുഞ്ചിരിച്ചു കടന്നു പോവുന്ന അയാളെക്കുറിച്ച് അറിയാനുള്ള  ജിജ്ഞാസ എന്നിൽ ഉണർന്നത് ഈയടുത്ത കാലത്താണ്. പ്രവാസത്തിൽ നിന്നും തിരിച്ചെത്തി വീട്ടിനരികിലെ കെട്ടിടത്തിൽ ഒരു ചെറിയ സുപ്പർ മാർക്കറ്റ് തുടങ്ങിയ എനിക്ക് ഈ നാട്ടുകാരായ ഒത്തിരിപ്പേരെ അടുത്തറിയാം.  എങ്കിലും ഇതുവരെ ഒരിക്കൽപ്പോലും കടയിലേക്ക്  കയറാതെ എന്നെ കടന്നു പോകുന്ന ഇയാളേക്കുറിച്ച്  കൂടുതൽ അറിയാനായിരുന്നു എന്ന് പിന്നീടുള്ള ശ്രമം . അങ്ങനെയാണ് അയാളേക്കുറിച്ച് കൂടുതൽ അറിയാനാണ് ഞാൻ നാണവേട്ടനേ വിളിച്ച് ചോദിച്ച് അന്ന് വൈകിട്ട് പാർട്ടി ഓഫീസിൻ്റെ മുന്നിൽ വച്ച് കണ്ടുമുട്ടിയത്.

നാണവേട്ടനും ഞാനും കൂടി അയാളുടെ ബൈക്കിൽ കയറി അങ്ങാടിക്കടുത്ത് തന്നെയുള്ള മൈതാനത്തിലേക്ക് യാത്ര തിരിച്ചത്. ആ മൈതാനത്തിലെ ഒരു ആൽത്തറയിൽ ഇരുന്ന് കയ്യിലെ ദിനേശ് ബീഡിയിലേക്ക് തീ പകർന്നു കൊണ്ട് നാണുവേട്ടൻ ഇങ്ങനെ പറഞ്ഞു.

നാണുവേട്ടൻ: എടോ അയാളുടെ പേര് ചെംബ്രയ്ക്കൽ ചന്ദ്രൻ എന്നാ. അയാളേക്കുറിച്ച് പറയാനാണെങ്കിൽ ഒരു പകൽ പോര. എങ്കിലും ഒരു കാര്യം പറയാം ചന്ദ്രൻ ഒരിക്കൽ  എന്നോട് പറഞ്ഞ പോലെ നാണവേട്ടാ ശരിക്കും എല്ലാരുടെയും മുന്നിൽ ഞാൻ വെറും ഭ്രാന്തനായി അല്ലേ? ഇതു പറയുമ്പോൾ ആ അജാനുബാഹുവായ മനുഷ്യൻ്റ മനസ്സ് വല്ലാതെ തകർന്നിരുന്നതായി ആ കണ്ണുകളിൽ തളം കെട്ടിയ നനവിൽ നിന്നും എനിക്ക് മനസ്സിലായതാണ്.

 അച്ഛൻ കുമാരേട്ടനും ശാന്തേച്ചിയും അനിയത്തി ഉഷയും ചന്ദ്രനും ചേരുന്നതായിരുന്നു അവരുടെ കുടുംബം.

കുമാരേട്ടനും ശാന്തേച്ചിയും അങ്ങാടിയിൽ അന്ന് ഒരു ചായക്കട നടത്തിയിരുന്നു. ചായക്കടയിൽ നിന്നും പശുക്കളിൽ നിന്നുമുള്ള വരുമാനത്തിലുമായാണ് ആ കുടുംബം സന്തോഷത്തോടെ മുന്നോട്ട് പോയിരുന്നത്. ഉഷയുടെ വിവാഹം കൂടി കഴിഞ്ഞപ്പോൾ കുമാരേട്ടനുള്ള ആധി ചന്ദ്രനേക്കുറിച്ചോർത്തായിരുന്നു. 

നമ്മുടെ ഇല്ലത്ത് നാസ്സറിൻ്റെ ബാപ്പ അബ്ദുക്കയേ നീ അറിയില്ലേ ? അയാൾ മുഖേനയാണ് കുമാരേട്ടൻ ചന്ദ്രനേ ഗൾഫിലേക്കയച്ചത്. അന്ന് വിസയ്ക്കും ടിക്കറ്റിനുമായി വലിയ സംഖ്യ തന്നെ ആയി.

ഗൾഫിലെത്തി ജോലിയൊക്കെ ശരിയായി നാട്ടിൽ എത്തിയ ചന്ദ്രനേക്കൊണ്ട് കല്യാണം കഴിപ്പിക്കാനായിരുന്നു കുമാരേട്ടൻ്റെ ചിന്ത മുഴുവനും. അങ്ങനെ ഒരു വിധം ചന്ദ്രൻ്റെ വിവാഹം ഒരു വിധം നല്ല നിലയിൽ തന്നെ കഴിഞ്ഞു. എന്ത് തന്നെയായാലും ചന്ദ്രന് തൻ്റെ അനിയത്തിയുടെ മകൾ അശ്വതിയേ  ജീവനായിരുന്നു. അവൾക്ക് തിരിച്ചും. ഏറ്റവും കൂടുതൽ  അയാൾ അനിയത്തിയുമായി വാക്കു തർക്കവും കയ്യാങ്കളിയും നടത്തിയത് തന്നെ അശ്വതിയുടെ പേരിലായിരുന്നു.

ഗൾഫിൽ നിന്നും കൊണ്ടുവരുന്ന സാധനങ്ങളിൽ സംഹഭാഗവും കൊണ്ടു പോകുന്നതും അനിയത്തിയും കുടുംബവും ആയിരുന്നു താനും. അശ്വതിയുടെ വിവാഹത്തിനു് കുറച്ച് മുമ്പാണ് തൻ്റെ  രണ്ടര പതിറ്റാണ്ട് കാലത്തെ പ്രവാസം ഉപേക്ഷിച്ച് ചന്ദ്രൻ നാട്ടിൽ തിരിച്ചെത്തിയത്. അന്നു മുതൽ അതു വരെ അയാളോട് പെരുമാറിയതിൽ നിന്നും വിപരീതമായാണ് ആ കുടുംബത്തിലെ ഓരോരുത്തരും അയാളോട് പെരുമാറാൻ തുടങ്ങിയത്.

ശരിയാ പ്രവാസിയല്ലാത്ത മറ്റൊരു തരത്തിൽ പറഞ്ഞാൽ കറവ വറ്റിയ പശുക്കളുടെ അവസ്ഥയിലാണ് ഓരോരുത്തരും.  

കല്ലാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ വിവാഹ മോചന ശ്രമവുമായി മുന്നോട്ട് പോയ അശ്വതിക്കും അവളുടെ അമ്മയുടെയും കണ്ണിൽ ചന്ദ്രൻ ശരിക്കും ഒരു കരടായത് എന്നാണെന്ന് ഇന്നും അയാൾക്ക് അന്യമാണ് 

ഇതിനിടയിൽ ചന്ദ്രൻ അനിയത്തിയുടെ ഭർത്താവിൻ്റെ അച്ഛനേയും അനിയനേയും കണ്ട് ഈ കാര്യങ്ങൾ ഒരു ചർച്ചയിലൂടെ രമ്യമായിപരിഹരിച്ച് വിവാഹമോചന ചിന്ത പതിയേ ഒഴിവാക്കാനുള്ള ആരോഗ്യപരമായ നടപടി ക്രമങ്ങളുമായ മുന്നോട്ട് പോയി. 
പക്ഷേ നല്ല നിലയിൽ പണ്ട് മുന്നോട്ട് പോയിരുന്ന കുമാരേട്ടൻ്റെ കുടുംബ ബന്ധത്തിൽ നിന്നും അപ്പോഴേക്കും ഉഷയുടെയും കുടുംബത്തിൻ്റെ കാഴ്ചപ്പാടുകളിൽ  പണത്തിൻ്റെ ഹുങ്ക് ഒരർബുദം കണക്ക് പടർന്നു കഴിഞ്ഞിരുന്നു. 

എല്ലാവരേയും ഇത്രയും കാലം നെഞ്ചോട് ചേർത്ത് പിടിച്ച ചന്ദ്രൻ കുടുംബത്തിൽ ഒറ്റപ്പെടുന്നത് മനസ്സിലാക്കിയതിനാൽ ഇന്ന് ഒരു തിരിച്ചു പോക്കിൻ്റെ പാതയിലാണ്. ഒരിക്കൽ അവസാനിപ്പിച്ച തൻ്റെ പ്രവാസത്തിലേക്കുള്ള ഒരു മടക്കയാത്രയിലേക്കുള്ള ഒരുക്കത്തിലാണ് അയാൾ , ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര.

നാണവേട്ടൻ അതു പറഞ്ഞവസാനിപ്പിക്കുമ്പോൾ ഞങ്ങൾ പോലുമറിയാതെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു തുടങ്ങിയിരുന്നത് ഇരുട്ടിൻ്റെ മറവിൽ ആരും കണ്ടില്ല.
ശരിയാ ആർക്കോ വേണ്ടി ജീവിത്യാഗം ചെയ്യുന്ന ഓരോ പ്രവാസിയുടേയും ജീവിതത്തിൻ്റെ നേർക്കാഴ്ചകളിൽ  ഇത്തരത്തിലുള്ള ഒരു കഥ പറയാനുണ്ടാവും
 തീർച്ച.


2023 മാർച്ച് 27, തിങ്കളാഴ്‌ച

തുളസ്സി

തുളസ്സി 

എം.പി.എസ്സ്.വീയ്യോത്ത്

അന്ന് കാലത്ത്  വീട്ടിൽ നിന്നും കവലയിലേക്കുള്ള യാത്രയിൽ ഞാൻ  വയലിലെ കാഴ്ചകളിലൂടെ  വെറുതെ ഒന്ന് കണ്ണോടിച്ചു . പതിവിലും എന്റെ ഗ്രാമം ചന്തമേറിയത് പോലെ എനിക്ക് തോന്നി . അല്പസമയത്തിനകം തന്നെ  കവലയിലെ  ബസ് സ്റ്റോപ്പിനരികിൽ ഞാൻ എത്തിചേർന്നു . സമീപത്തെ  ആൽത്തറയിൽ ചെന്നിരുന്ന ഞാൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു . കുറെ നാളായി ഇതെന്റെ ഒരു പതിവ് രീതിയായതിനാൽ തന്നെ വഴിപോക്കരിൽ പലരും  പരിചയക്കാരായിരുന്നൂ .

അപ്പോഴാണ്  ആ വഴി കടന്നുപോയ മന്ദമാരുതൻ എന്നെ തൊട്ടു തലോടി എങ്ങോട്ടോ  കടന്നുപോയത്  . അതിനിടയിൽ   ഒരു  ബസ്സ് എന്റെ മുന്നിലെ  സ്റ്റോപ്പിൽ ഞരങ്ങിക്കൊണ്ട്  വന്നു നിന്നു . എന്റെ മുന്നിൽ ബസ്സിന്റ മുൻ വശത്തെ വാതിൽ മലർക്കെ തുറന്നു . അതിലൂടെ  ഒരു സ്ത്രീ രൂപം പതിയെ  വെളിയിലേക്ക് ഇറങ്ങി . അവർക്ക്  ഉദ്ദേശം മുപ്പത്തഞ്ച് നാൽപത് വയസ്സ് തോന്നിക്കുമെങ്കിലും ആ   സൗന്ദര്യം എനിക്ക്  ഒത്തിരി ഇഷ്ടായി  . ആ  ശരീരത്തിൽ നിന്നുമുയർന്ന  പെർഫ്യൂമിൻ്റെ സുഗന്ധം എന്റെ നാസാരന്ദ്രങ്ങളിലേക്ക് തുളച്ചു  കയറി. ആ മണം എന്നെ വല്ലാതെ ആകർഷിച്ചു എന്നതാണ് ശരി.

 ചൂഴ്ന്നുള്ള  എന്റെ നോട്ടം കണ്ടാണ്  എന്ന് തോന്നുന്നൂ  അവർ എന്നെ കടന്നുപോവുന്നതിനിടയിൽ തലതിരിച്ച്  ഒന്ന് പു ഞ്ചിരി സമ്മാനിച്ചുകൊണ്ട് 

"ചാത്തുവേട്ടന്റെ മോൻ  രഘുവല്ലേ   ?" 

എന്ന് ചോദിച്ചപ്പോൾ ഞാൻ ശരിക്കും സ്തബ്ധനായി . മറുപടിയായി ഒന്നും  പറയാനാവാതെ  ഞാൻ വല്ലാതെ കുഴങ്ങി .  അപ്പോഴേക്കും അവർ എന്നിൽ നിന്നും ഒത്തിരി കാതം പിന്നിട്ടുകഴിഞ്ഞിരുന്നൂ .  അപ്പോഴേക്കും മനസ്സിൽ  ഞാൻ പോലുമറിയാതെ ഒരായിരം ചോദ്യശരങ്ങൾ ഉയർന്നു വരാൻ തുടങ്ങി അവർ  ആരാണ് ? എന്നെ എങ്ങനെ അവർക്ക്  അറിയാം ? ഇങ്ങനെ   ഒത്തിരി ഒത്തിരി.  ആ  ചോദ്യങ്ങളാൽ മനസ്സ് വല്ലാതെ  അസ്വസ്ഥമായത് ഞാനറിഞ്ഞു .  അതിനിടയിൽ  ആൽത്തറയിൽ  നിന്നും ഞാൻ മെല്ലെ താഴെ ഇറങ്ങി  അടുത്തുകണ്ട ഭാസ്കരേട്ടൻ്റെ  ചായക്കടയിലേക്ക്  കയറി. 

ഓല മേഞ്ഞ ഒരു ചായ്പ്പിലായിരുന്നൂ  ആ ചായക്കട . ഒരു വശത്തു ചില്ലുകൂട്ടിൽ അടുക്കി വച്ചിരിക്കുന്ന വൈവിധ്യമേറിയ പലഹാരങ്ങൾ മറുവശത്ത് വലിയ സമാവറിൽ ചായയടിക്കുന്ന ഭാസ്കരേട്ടൻ ഒരു വശത്ത് തൂങ്ങിക്കിടക്കുന്ന വാഴക്കുല ചുമരിൽ തൂങ്ങിക്കിടക്കുന്ന ഒരു കലണ്ടർ ഇത്രയുമാവുമ്പോൾ ആ കടയുടെ ഏകദേശ രൂപം  പൂർത്തിയാവും . 
എൻ്റെ മുഖത്തു കണ്ട അസ്വസ്ഥത കണ്ടാണ് എന്ന് തോന്നുന്നൂ അദ്ദേഹം ഒരു കടുപ്പം കൂട്ടിയ ഒരു ചായ എന്റെ മുന്നിൽ കൊണ്ട് വച്ചു . പിന്നെ നേരെ സമാവറിന്റെ അരികിലേക്ക് ചെന്ന് ജോലി തുടർന്നുകൊണ്ട് എന്നെ   നോക്കി 
 
"ഓള് എന്താ ഇന്നോട്  ചോയിച്ചേ? " 

എന്ന് ചോദിച്ചപ്പോൾ  ഞാൻ സ്ഥലകാല ബോധം വീണ്ടുടുത്തുകൊണ്ടു 

"ഒന്നൂല്ല ,  ഓര്ക്ക് അച്ഛനേ  അറിയുന്നാ പറഞ്ഞെ  " 

എന്ന് മറുപടിയായി പറഞ്ഞപ്പോൾ ഭാസ്കരേട്ടൻ്റെ മുഖത്ത് വിരിഞ്ഞ ഭാവത്തിലും  തലയാട്ടലിലും   അടങ്ങിയിരുന്ന നിഗൂഢത ഞാൻ തിരിച്ചറിയുന്നൂ .  പക്ഷേ എത്ര ആലോചിച്ചിട്ടും ആ ചിരിയ്ക്ക് പിന്നിലെ അർത്ഥതലങ്ങൾ എനിക്ക് വ്യക്തമായില്ല .   തുടർന്ന്  ഞാൻ  എന്തോ ചിന്തിച്ചുകൊണ്ട്  ആ ചൂടുള്ള  ചായ ഊതി ഊതി അകത്താക്കാനുള്ള ശ്രമത്തിലായിരുന്നൂ .  അപ്പോഴും എന്റെ  കണ്ണുകൾ  മനസ്സിന്റെ കടിഞ്ഞാണിൽ വഴിയിലെ കാഴ്ചകളിൽ ആ സ്ത്രീരൂപത്തെ  തിരയുകയായിരുന്നൂ   .

പതിവിലും നേരത്തെയാണ് അന്ന്   ഞാൻ വീട്ടിലേക്ക് മടങ്ങിയത് .  അപ്പോഴും എന്റെ മനസ്സ് അതിന്റെ  പ്രവർത്തി അനുസ്യൂതം തുടർന്നുകൊണ്ടേ ഇരുന്നൂ.   പാടത്തിലൂടെ നടക്കുമ്പോൾ എന്റെ കൈകൾ കുലച്ചുനിന്ന നെൽക്കതിരിൽ തലോടാൻ മറന്നില്ല . പാടവരമ്പിൽ നിന്നും  വീട്ടിലേക്കുള്ള പടവുകൾ കടന്ന്  വീട്ടിലേക്ക് എത്തിയത്  ഏതോ അതീന്ദ്രിയ ശക്തിയാലാണോ എന്ന് വരെ  എനിക്ക് തോന്നി .വരാന്തയിലെ കസേരയിൽ അമർന്നിരുന്ന്  പത്രത്താളിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്ന അനിയത്തി എന്നെ നോക്കി പറഞ്ഞത് പലതും  വ്യക്തമായില്ല . അപ്പോഴും ഞാൻ ഏതോ  മാസ്മമര ലോകത്തായിരുന്നു .

വൈകീട്ട് കവലയിലേക്കുള്ള യാത്രയിൽ  എന്തോ  കാലുകൾക്ക് വേഗത കൂടി വരുന്നത് ഞാൻ ശ്രദ്ധിച്ചു.അതിനിടയിൽ  തോളിൽ പിച്ചി കടന്നു പോയ മുറപ്പെണ്ണ് തുളസ്സിയേ തിരിഞ്ഞു നോക്കാതെ   മുന്നോട്ട് നടന്ന ഞാൻ  ഇടവഴിയിൽ നിന്നും കടന്നു വന്ന രൂപത്തെ കണ്ട്  ആശ്ചര്യപ്പെട്ടു . അവർ എൻ്റെ അരികിലൂടെ കടന്നുപോയിക്കൊണ്ട്

"എനിക്ക് നിന്നെ ഒത്തിരി ഇഷ്ടായികേട്ടോ .  ചേച്ചീ ഒരിക്കൽ നിനക്ക് ഒരു സമ്മാനം തരുന്നുണ്ട്  "

 ചിരിച്ചുകൊണ്ട്  പറഞ്ഞതും  . ദൂരെ നിന്നും എല്ലാം കണ്ടു കൊണ്ട് നിന്നിരുന്ന തുളസി ഓടി എൻ്റെ അരികിലേക്ക്  വന്ന്  

" എന്താ അവര് ഏട്ടനോട് പറഞ്ഞത് ?  " 

എന്ന് ചോദിച്ചപ്പോൾ,   അവളോട് ഞാൻ അറിയാതെ സത്യം മുഴുവൻ തുറന്നു പറഞ്ഞുതും  . അതിന് അവൾ എന്നെ നോക്കി കുറേ ശകാരിച്ചുകൊണ്ട്  . 

"ആ സ്ത്രീ ചീത്തയാ. ആ  മേനോൻ്റെ വീട്ടിൽ അവർ കയറിപ്പോവുന്നത് ഞാൻ എത്രയോ തവണ  കണ്ടിരിക്കുന്നൂ . എൻ്റെ രഘു വേട്ടനെ ചീത്തയാക്കാൻ  അവൾ ഇങ്ങോട്ട് വരട്ടെ തുളസിയുടെ തനിനിറം അന്ന് അവർക്ക്  ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്. "

എന്ന്  പറഞ്ഞുകൊണ്ട് കലിതുള്ളി നിന്ന അവളെ ശാന്തയാ ക്കാൻ ഞാൻ ഒത്തിരി പണിപ്പെട്ടു. അങ്ങാടിയിലേക്കുള്ള  യാത്ര  മതിയാക്കി അവളോടൊപ്പം വീട്ടിലേക്ക് തിരിച്ചു നടന്നപ്പോൾ  എന്റെ മനസ്സ്  അസ്വസ്ഥമായിരുന്നു  . 

അവൾ എന്നെയും കൊണ്ട് വഴിയരികിലെ നേരെ അമ്പലനടയിലേക്കാണ് പോയത്  . അവിടെയുള്ള കൽമണ്ഡപത്തിൽ  ഇനി ഒരിക്കലും ഇത്തരം തെറ്റുകൾ  ആവർത്തിക്കില്ല എന്ന് സത്യം ചെയ്യിപ്പിച്ചശേഷമേ അവൾ എന്നെ വിട്ടുള്ളൂ .

 അതിനു ശേഷം ആ മുഖത്ത് വിടർന്ന  പുഞ്ചിരിയിൽ അവളുടെ നുണക്കുഴികൾ ഞാൻ വ്യക്തമായി കണ്ടു . അവളെത്ര സുന്ദരിയാണ് എന്ന് അറിയാതെ മനസ്സ്  മന്ത്രിച്ചപ്പോൾ  നാണത്താൽ ചുവന്ന് തുടുത്ത അവളെ എന്നിലേക്ക് ചേർക്കാൻ എന്റെ കയ്യുകൾ  യാന്ത്രികമായി നീണ്ടുപോയി ,  അവൾ ആ   കൈകൾ  തട്ടിമാറ്റി   കുലുങ്ങിചിരിച്ചപ്പോൾ   മാറിലെ ഇളക്കം ഞാൻ  നേരിൽ കണ്ടു ആസ്വദിക്കുകയായിരുന്നൂ  . 

ഈ സംഭവം നടന്നിട്ട് കാലങ്ങളായെങ്കിലും ചിലപ്പോഴൊക്കെ ആ പഴയ ഓർമ്മകൾ എന്നെ  ഇക്കിളിപ്പെടുത്തിക്കൊണ്ട്  കടന്നുപോകും .  

ശരിയാ ഇപ്പോഴാ ഓർത്തത് എന്നെ  ഇത് വരെ   പരിചയപ്പെടുത്തിയില്ലല്ലോ  എന്ന്  . എന്റെ പേര് രഘുനാഥ് കണ്ണപ്പൊയിൽ  എന്നാണ് . ഇപ്പോൾ  സൗദിഅറേബ്യയിലെ  ഒരു കൺസ്ട്രക്ക്ഷൻ കമ്പനിയിൽ പ്രൊജക്റ്റ് എഞ്ചിനീയർ ആയി ജോലിചെയ്യുന്നു . 

അന്ന് എന്റെ പ്രായം ഇരുപത്തിരണ്ട് തുളസിയുടെ പ്രായം പതിനെട്ട് . എഞ്ചിനീയറിംഗ് പൂർത്തിയാക്കി കഴിഞ്ഞപ്പോൾ തന്നെ കാമ്പസ്സ് പ്ലെയ്‌സ്‌മെന്റ് വഴി എനിക്കും ഒരു ചെന്നൈ ബെയ്‌സ് ആയ കമ്പനിയിൽ ജോലികിട്ടിയിരുന്നൂ  . പക്ഷെ അച്ഛന്റെ അസുഖവും തുടർന്നുള്ള വീട്ടിലെ അവസ്ഥയും കണക്കിലെടുത്ത് ആ ജോലി ഞാൻ ഉപേക്ഷിച്ചു . പിന്നീടുള്ള കാര്യങ്ങൾ അച്ഛന്റെ ആഗ്രഹപ്രകാരം തുടങ്ങിയ വയലിലെ പച്ചക്കറി കൃഷിയുമായി മുന്നോട്ടു പോയി . തുടക്കത്തിൽ ഞാൻ ശരിക്കും ഒത്തിരി കഷ്ടപ്പെട്ടു എങ്കിലും അപ്പോഴൊക്കെ എനിക്ക് കൂട്ടായി അമ്മയും തുളസ്സിയും കൂട്ടിനുണ്ടായിരുന്നൂ . തുളസ്സിയെക്കുറിച്ചും എന്നെക്കുറിച്ചുമുള്ള കാര്യങ്ങൾ പറയുന്നതിനും മുമ്പ് ഞങ്ങളുടെ കുട്ടിക്കാലത്തെ ക്കുറിച്ചു കൂടി  നിങ്ങളോട് പറയണം     . 
***************************************************************************************
താപ്പോക്കര  എന്നാണ്  ഞങ്ങളുടെ ആ കൊച്ചുഗ്രാമത്തിന്റെ പേര്  .

 വയലേലകളും മാമലകളും താഴ്‌വാരങ്ങളും അരുവികളും എല്ലാം ചേരുന്ന  ഗ്രാമത്തിന്റെ ദൃശ്യ ചാരുത അതൊന്നു വേറെതന്നെയായിരുന്നൂ .

ഇരുവശവും കൊയ്യാൻ സമയമായെന്നറിയിച്ചുകൊണ്ടു നമ്മെ നോക്കി തെന്നിലിൽ തലയാട്ടി  വിരാചിക്കുന്ന നെൽക്കതിരുകളും , കാറ്റിന്റെ താളാനുസൃതമായി ആടിയാടി നിൽക്കുന്ന തെങ്ങും കവുങ്ങും , പിന്നെ മാവും പ്ലാവും തുടങ്ങി വൃക്ഷ ലതാദികളുടെ ഒരു സംഗമ ഭൂമി തന്നെയായിരുന്നൂ അന്ന് ആ ദേശം . ഇത് പറയുമ്പോൾ നിങ്ങൾ ചോദിക്കും എന്താ ഇന്നങ്ങനെ അല്ലെ എന്ന് . ആധുനികത ആ ഹരിതഭൂമിയിലെ  മിക്കവാറും പ്രദേശങ്ങളും മണ്ണിട്ട് നികത്തിയും പാറകൾ ഇടിച്ചു നിരത്തിയും വല്ലാതെ വികൃതമാക്കിയിരിക്കുന്നൂ. 
 
 അതിലെ ഒരു മാവിന്റെ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ ഇരുന്നാടുന്ന കുറച്ചു കൊച്ചു കൂട്ടുകാരെ നിങ്ങൾ  കാണുന്നില്ലേ  അവരാണ്  എൻറെ കൂട്ടുകാർ . ശരിക്കും ആ നാട്ടിലെ 
കുസൃതി കൂട്ടങ്ങൾ

നമ്മൾക്ക് ഓരോരുത്തരായി ഒന്ന് പരിചയപ്പെടാം

 ആദ്യമായി അക്കാലത്തെ  എന്റെ രൂപത്തെക്കുറിച്ചു വിവരിക്കാം  കറുത്ത് മെലിഞ്ഞു നീണ്ട വള്ളി ട്രൗസര്കാരനായിരുന്നൂ ഞാൻ ,

അടുത്ത ആൾ എന്റെ  അനിയത്തി ശാന്തി ,

തൊട്ടടുത്തായി ഞങ്ങൾ എല്ലാരും  ഉണ്ട പ്പ ക്രു എന്ന് വിളിച്ചു തമാശയാക്കുന്ന  റഷീദ് , ഒപ്പം തന്നെ കൃശഗാത്രിയായ എന്റെ മുറപ്പെണ്ണ് തുളസ്സി .

എല്ലാ വികൃതികളും ഒപ്പിച്ചുവച്ചു സൂത്രത്തിൽ രക്ഷപ്പെടുന്നതാണ് ഞങ്ങളുടെ അന്നത്തെ  രീതി .

എ പ്പോഴും കളിപറഞ്ഞും പൊട്ടിച്ചിരിച്ചും നടക്കുന്ന ഞങ്ങളെ നാട്ടുകാർ  പാവം കുഞ്ഞുങ്ങളെന്നേ  വിളിക്കാറുള്ളൂ  .

 ഞങ്ങളുടെ അന്നത്തെ ചില  വികൃതിത്തരങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചാലോ . അതിൽ ഗൃഹാതുരമായ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നത് നിങ്ങള്ക്ക് കാണാം  

ഒരു ദിവസം എന്റെ വീട്ടു മുറ്റത്ത് ചിരട്ടകൊണ്ട്മണ്ണപ്പം ചുട്ടു കളിക്കുകയായിരുന്നൂ. 'അപ്പോഴാണ് 'അമ്മ അടുക്കളഭാഗത്തുനിന്നും 

"പോ പൂച്ചേ .. പോ , " 

എന്നും പറഞ്ഞുകൊണ്ട് എന്നെ  നീട്ടി വിളിച്ചത്

 " എടാ ... രഘൂ   ഒന്ന് ഈ ചട്ടിയുടെ അടുത്ത് വന്നു നിന്നേ "

ഞാൻ  മടിച്ചുമടിച്ചാണെങ്കിലും കൂട്ടുകാരുടെ അടുത്തുനിന്നും  അടുക്കളഭാഗത്തെ മുറ്റത്ത് പലകയിൽ ഇരുന്നു മീൻ മുറിക്കുന്ന  അമ്മയുടെ അടുത്തേക്ക് ചെന്ന് 'അമ്മ മീൻ മുറിക്കുന്നതും നോക്കി അങ്ങനെ നിന്നു .അമ്മയിൽ നിന്നും തെല്ല് ദൂരെ മാറി ഒരു പൂച്ച എൻ്റെ നേരെ ദയനീയമായി നോക്കി കണ്ണടച്ച് കാണിച്ചു കൊണ്ട്

" ങ്യാവൂ ..... ങ്യാവൂ ....." 

എന്ന് കരഞ്ഞു . ഞാൻ  കാൽവിരലുകൾ കൊണ്ട്   ഇറുക്കിപ്പിടിച്ച് താഴെനിന്നും ഒരു കല്ലെടുത്ത്‌ അതിനു നേരെ  നീട്ടി  എറിഞ്ഞു.  അത് തന്ത്രപൂർവം ഒഴിഞ്ഞുമാറി അല്പം കൂടി  അകലെ മാറിയിരുന്ന്  കൈകൾ നക്കി വെളു പ്പിച്ചുകൊണ്ട് എങ്ങോട്ടോ നോക്കി സമയം കളഞ്ഞു. അതിനിടയിൽ 'അമ്മ മീൻ മുറിച്ചു കഴിഞ്ഞു അരിവാളിലെ മീനിന്റെ തൊലിയും ചോരയും  തുടച്ചു താഴെവിരിച്ചുവച്ച  കടലാസ്സിലാക്കിക്കൊണ്ട്  മീൻചട്ടി കടലാസ്സിൽ നിന്നും അല്പം ദൂരം മാറ്റി വച്ചു   ആ കടലാസ്സും മടക്കി  എടുത്തുകൊണ്ടു എഴുന്നേറ്റ് എന്നെ നോക്കി

 "ഞാൻ ഇത് കൊണ്ട് കളഞ്ഞിട്ടു വരാം പൂച്ച കൊണ്ടുപോവാതെ  ഒന്ന് നോക്കണേ ". 

പറഞ്ഞുകൊണ്ട് തെങ്ങിൻ തോപ്പിലേക്കു നടന്നു നീങ്ങി .
പിന്നെ തിരിച്ചുവന്ന് മീൻ ചട്ടിയും അരിവാളും  കഴുകി വൃത്തിയാക്കി  എന്നോട്  

"ഇനി നീ പൊയ്ക്കോ" 

എന്നും പറഞ്ഞു മീനുമായി അടുക്കളയിലേക്കു നടന്നൂ .

ഞാൻ നടക്കുന്നതിനിടയിൽ അമ്മ മീനിൻ്റെ അവശിഷ്ടങ്ങൾ കൊണ്ടിട്ട സ്ഥലത്തേക്ക് വെറുതേ ഒന്ന് കണ്ണ് പായിച്ചു.  ആ തെങ്ങിൻ തോപ്പിൻ്റ ഒരറ്റത്ത് നോക്കി നേരത്തെ കണ്ട  പൂച്ചയും കൂട്ടുകാരും മീനിന്റെ ബാക്കി ഭാഗങ്ങൾ കടിച്ചു വലിച്ചു തിന്നുന്നത് ഞാൻ കണ്ടു.

പിന്നെ ട്രൂ...... എന്ന് തോന്നിക്കുന്ന ശബ്ദവുമുണ്ടാക്കി കൈകൊണ്ടു സാങ്കല്പിക കാറു മോടിച്ചു  കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോയി .

 അപ്പോഴുണ്ട് അയൽവീട്ടിലെ നാരായണേടത്തി എന്ന മധ്യ വയസ്കയായ  സ്ത്രീ വീട്ടിലേക്കുള്ള  പടി കയറി വരുന്നത് കണ്ടത് .

ഞാൻ അവരുടെ വരവ് കണ്ടതും  അകത്തേക്ക് തല തിരിച്ചു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു "അമ്മേ.... ഇതാ നാരായണേടത്തി വന്നിക്ക്"' എന്ന്.

അപ്പോഴേക്കും നാരായണേടത്തി മുറ്റത്തേക്കെത്തിയിരുന്നൂ

 'അമ്മ അകത്തുനിന്നും വരാന്തയിലേക്ക് സാരിയുടെ അറ്റത്ത് കൈകൾ തുടച്ചു കൊണ്ട് ചോദിച്ചു  "എന്തെല്ലാ  നാരാണേടത്തി ബിശേഷം?  എന്തേ ഇങ്ങള് വന്നേ? "

നാരായണേടത്തി അമ്മയെനോക്കി ചിരിച്ചു കണ്ണ് ചിമ്മിക്കാണിച്ചുകൊണ്ട് എൻ്റെ മുടിയിലൂടെ  വിരലോടിച്ചു വരാന്തയിലേക്ക് കയറി .

അമ്മയും നാരായണേടത്തിയും കൂടി എന്തൊക്കയോ വിശേഷം പങ്ക് വെച്ചു കൊണ്ട് വീട്ടിനകത്തേക്ക് കയറിപ്പോയി .

ഞങ്ങളുടെ വീടിനോട് ചേർന്നുള്ള തൊഴുത്തിലെ നിത്യശല്യക്കാരനായ നാരായണേടത്തി യുടെ പിടക്കോഴി അപ്പോൾ തലയും ഉയർത്തിപ്പിടിച്ചു  ചുറ്റുപാടും കണ്ണോടിച്ചു ഇതൊക്കെ എൻ്റെ  അവകാശമെന്നോണം കറങ്ങി നടക്കുന്നുണ്ടായിരുന്നു. 

ഞാൻ അതിനെ ഒരു ഭാഗത്ത് നിന്നും തെളിച്ചോടിച്ചാൽ  കറങ്ങി തിരിഞ്ഞു വേറെ വഴിക്കു പിന്നെയും യഥാസ്ഥാനത്ത് തിരിച്ചെത്തും .

ഒടുക്കം തല്ക്കാലത്തേക്ക് അതിനെ തുരത്തുന്നത്  നിറുത്തി ഞാൻ കൂട്ടുകാരോടോപ്പം  കളികളിൽ വ്യാപൃതനായിരുന്നൂ .

 അതിനിടയിൽ എപ്പോഴോ നാരായണേടത്തി അവിടെനിന്നും തിരിച്ചുപോയിരുന്നൂ .

 നേരം കടന്നുപോയിക്കൊണ്ടിരുന്നൂ .

 സന്ധ്യമയങ്ങി ആ ശല്യക്കാരൻ അപ്പോഴും മെല്ലെ മെല്ലെ നടന്നു ചുറ്റുപാടും തല തിരിച്ചു നോക്കി വൈക്കോലിലേക്കു തന്റെ ചുണ്ടിറക്കി എന്തോ കൊത്തിത്തിന്നുകൊണ്ടിരുന്നൂ .

പശു തന്റെ തൊഴുത്തിലെ കോഴിയുടെ നേരെ നോക്കി ദേഹത്തേക്ക്  വരുന്ന പ്രാണികളെ കാലു കുടഞ്ഞും ചെവി ഇടവിട്ടാട്ടിയും അയവിറക്കികൊണ്ടു അതിലൊന്നും തനിക്ക് ഒരു പരാതിയുമില്ല എന്ന മട്ടിൽ കിടന്നു .

 കോഴിയാണെങ്കിൽ സന്ധ്യ മയങ്ങിയാലൊന്നും തനിക്കൊന്നുമില്ല എന്ന മട്ടിൽ അപ്പോഴും തൻ്റെ സ്വര്യ വിഹാരം തുടർന്നു കൊണ്ടേ ഇരുന്നു..

 അങ്ങനെ ഇരിക്കെ 'അമ്മ മുറ്റത്തേക്കിറങ്ങി എന്നെ വിളിച്ചു   "എടാ ഇവിടെ വാ ഈ നശിച്ച കോഴിയെ ഒന്നോടിക്ക് " എന്നും പറഞ്ഞു അതിനെ തെളിച്ചുകൊണ്ട് അതിന്റെ പിന്നാലെ  കുറച്ചു ദൂരം വരെ ഓടി .

കോഴിയാണെങ്കിൽ അമ്മയെ മണ്ടിയാക്കികൊണ്ടു ആ തൊഴുത്തിനെ ഒന്ന് പ്രദക്ഷിണം  വച്ച് വീണ്ടും വൈക്കോലിലേക്കു പറന്നു കയറി

.അതിനിടയിൽ ഞാനും അനിയത്തിയും കൂടി മുറ്റത്തേക്കിറങ്ങി വന്നു. നിന്നും 

 മുറ്റത്തിന്റെ അരികിലെ ചരൽ കല്ലിൽ കുറച്ചു കയ്യിൽ വാരിയെടുത്തു കൊണ്ട് കൈ പിറകിലായി ഒളിപ്പിച്ചു കൊണ്ട് കോഴിയുടെ പിന്നാലെ ഓടി അതിന് നേരേക്ക് വലിച്ചെറിഞ്ഞു .

പിന്നീട് തിരിച്ചു മുറ്റത്തെ ബക്കറ്റിൽ നിന്നും വെള്ളമെടുത്ത് കൈകൾ വൃത്തിയായി കഴുകിയ ശേഷം വീട്ടിനകത്തേക്ക് കയറി .

പിന്നീട് അതിന്റെ ഒരു ശബ്ദവും അവിടെ കേട്ടില്ല'. അത് നാരായണി എടത്തിയുടെ വീട്ടിലേക്ക് പോയിക്കാണുമെന്ന് ഞാൻ ഉറപ്പിച്ചു. 

അങ്ങനെ സന്ധ്യയിൽ നിന്നും രാത്രിയിലേക്കുള്ള ആ ദിവസത്തിൻ്റെ പരകായപ്രവേശം ആരംഭിച്ചു. അച്ഛൻ വന്ന് ഞങ്ങളെല്ലാവരും ഒരുമിച്ച്ആഹാരം കഴിച്ച് ഉറങ്ങാനായി കിടന്നു. അച്ഛൻ്റെ കയ്യിൽ തലയും വച്ച് ആ ദേഹത്തോട് ഒട്ടിച്ചേർന്ന് ഉറങ്ങാൻ കിടന്ന ഞാൻ എപ്പോഴോ അച്ഛൻ്റെ ശരീരത്തിലെ കുട്ടി ക്യൂറ പൗഡറിൻ്റെയും വിയർപ്പിൻ്റെയും ഗന്ധത്തിൽ അലിഞ്ഞു ചേർന്നിരുന്നു.

അടുത്ത ദിവസം പുലർകാലത്തിൽ നാരായണേടത്തി ശരം കണക്ക് ആ വീട്ടിലേക്കു കയറിവന്ന് .മുറ്റത്തുനിന്ന്   "ചന്ദ്രീ ....ചന്ദ്രീ ....എന്ന് നീട്ടി വിളിച്ചുകൊണ്ടേ ഇരുന്നു .

 വിളികേട്ടു 'അമ്മ വരാന്തയിലേക്ക് വന്നു അവരോട് ചോദിച്ചു "എന്താ നാരാണേടത്തീ എന്താ പറ്റിയേ "

നാരായണേട്ടത്തിയുടെ മുഖത്ത് ദേഷ്യവും സങ്കടവും കലർന്ന ഭാവം മിന്നിമായുന്നത് അമ്മ സൂക്ഷമമായി നോക്കിക്കണ്ടു .

അവർ അല്പം ഈർഷ്യത്തോടെ തന്നെ "എന്റെ ഒരു കോഴീനേ ഇന്നലെ രാത്രി മുതൽ കാണുന്നില്ല , അത് ഇങ്ങോട്ടാ വന്നേന്ന് എനക്കറിയാം" എന്ന് പറഞ്ഞു തീർന്നതും

അതിനു മറുപടിയെന്നോണം 
 "ഇന്നലെ സന്ധ്യക്ക്‌ ആ വൈക്കോലിൽ നടന്നു ശല്യമാക്കിയപ്പോ ചന്തു ഓടിച്ചു വിട്ടതാണെല്ലൊ"
എന്നും പറഞ്ഞു 'അമ്മ അകത്തേക്ക് നോക്കി '"ര ഘൂ ....എടാ രഘൂ ..."എന്ന് നീട്ടി വിളിച്ചു 

ഞാൻ മടിച്ചു മടിച്ചാണെങ്കിലും ഉറക്കമെണീറ്റ് വരാന്തയിലേക്ക് ചെന്നു .

മുറ്റത്തെ നാരായണേടത്തി യുടെ സംഭാഷണവും ഭാവവും അമ്മയുടെ വിളിയുടെ ഗൗരവസ്വഭാവവും ആകെക്കൂടി  സംഗതി കുറച്ചു സീരിയസ് ആണെന്ന് എനിക്ക് ബോധ്യമായി .

എന്നാലും ഒന്നുമറിയാത്തപോലെ ഞാൻ അമ്മയെ നോക്കി  ചോദിച്ചു " എന്താ അമ്മേ  എന്തിനാ വിളിച്ചേ "

'അമ്മ എന്നെ നോക്കി  " നീ ഇന്നലെ എവിടെക്കാ ആ കോഴിയെ ഓടിച്ചുവിട്ടത് "

ചോദിച്ചപ്പോൾ ഞാൻ മുറ്റത്തേക്കിറങ്ങി തൊഴുത്തിന്റെ ഇടതു വശത്തേക്ക് ചൂണ്ടിക്കൊ ണ്ട് പറഞ്ഞു 

" അങ്ങോട്ടേക്കാ ഞാനതിനെ എറിഞ്ഞോടിച്ചേ "

നാരായണേടത്തിയുടെ മുഖത്ത് അതുകേട്ടു പെട്ടെന്ന് ഒരു ചെറു ചിരി പടർന്നു ദു:ഖം ഉള്ളിലൊതുക്കിക്കൊണ്ട് അവർ എന്നെ നോക്കി  " നീയോ നേരെചൊവ്വേ  ഏറിയാനറിയാത്ത നീയെറിഞ്ഞോടിച്ചെന്നു , മാവിൽ നിന്നും മര്യാദയ്ക്ക്  ഒരു മാങ്ങാ എറിയാൻ നിനക്കറിയാമോ ,എന്നിട്ട് പറയുന്നത് കണ്ടില്ലേ " പറഞ്ഞു കൊണ്ട് ഞാൻ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് അവർ നടന്നൂ നീങ്ങി.

 ആ കാഴ്ചകണ്ട്‌ അവർക്കു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല .

അവരുടെ മുഖത്ത് അത് വരെ തെളിഞ്ഞു കണ്ട ചിരി പെട്ടെന്ന് മിന്നിമാഞ്ഞു , പിന്നെ അത്ഭുതവും ദേഷ്യവും സങ്കടവും ചേർന്ന് ദയനീയമായി അവിടെ നിന്നും വിളിച്ചു ചോദിച്ചു "കിടക്കുന്ന കിടപ്പു കണ്ടാ എന്റെ കോഴി മുട്ടയിടാറായതായിരുന്നൂ നിന്റെ ഏറുകൊണ്ട്അതിന്റെ  കാലൊടിഞ്ഞു. ആ വേദനയാൽ ആ മുട്ട പുറത്തേക്കു തള്ളി വന്നു "

പിന്നെ എന്നെ രൂക്ഷമായി നോക്കി  അതിനെയും എടുത്തു അവർ അവിടെനിന്നും  പോയി .

 അതിനിടയിൽ അമ്മയും അനിയത്തിയും കൂടി " ഇതെങ്ങനെ സംഭവിച്ചെടാ " എന്നും പറഞ്ഞു എന്നെ നോക്കി കളിയാക്കി .

ഞാൻ ഒന്നും മിണ്ടാതെ വരാന്തയിലേക്ക് നടന്നു കയറി .

എനിക്ക് മനസ്സിൽ എന്നെയോർത്ത് വല്ലാത്തൊരു അഭിമാനം തോന്നി. ഞാൻ അവരേ നോക്കി പറഞ്ഞു " ഇത്രയും നാള് ഞാൻ വേണ്ടാന്ന് വച്ചിട്ടാ" 'അമ്മ അനിയത്തിയേയും  എന്നേയും ചേർത്തുപിടിച്ചു അകത്തേക് നടന്നു. 

തുടരും

തുളസ്സി 

ഭാഗം : രണ്ട് 
എം.പി.എസ്സ്.വീയ്യോത്ത്

 അന്ന് അമ്മ  കാലത്തു് തന്നെ വീട്ടിലെ വീട്ടിലെ ജോലികൾ വേഗം ചെയ്തു തീർത്ത്  ഞങ്ങളെയും കൂട്ടി അമ്മയുടെ തറവാട്ടിലേക്ക് യാത്ര പുറപ്പെട്ടു . 

 മഴക്കാലമായിരുന്നതിനാൽ വഴിയിൽ  പലയിടങ്ങളിലും വെള്ളം തളം കെട്ടിക്കിടപ്പുണ്ടായിരുന്നൂ . ആ  വെള്ളക്കെട്ടുകളിലേക്ക്  എടുത്തു ചാടിയും  വെള്ളം തട്ടി തെറിപ്പിച്ചും മറ്റും അമ്മയ്ക്ക്   ഞങ്ങൾ ശരിക്കും  തലവേദന സൃഷ്ട്ടിച്ചു .

ഒന്ന് രണ്ടു പ്രാവശ്യം ശാന്തി അമ്മയുടെ കയ്യിന്റെ  ചൂടറിയാനുള്ള അവസരം അതിനിടയിൽ ഉണ്ടായി താനും . എന്നിരുന്നാലും ഇടയ്ക്കിടയ്ക്ക് ഞങ്ങൾ  അമ്മയുടെ ക്ഷമയെ പരിശോധിച്ചുകൊണ്ടേ ഇരുന്നൂ .

അപ്പോഴാണ് വഴിയിലെ തോടിന്  കുറുകെ സ്ഥാപിച്ച  കോൺക്രീറ്റ് തൂണുകൊണ്ടുള്ള പാലത്തിന്റെ മുകളിലേക്ക് ഞങ്ങൾ ചെന്ന്  കയറിയത് .

ഞാൻ ആ പാലത്തിലൂടെ 'അമ്മയുടെ വാക്കുകൾ ചെവിക്കൊള്ളാതെ  അഭ്യാസം കളിച്ചുകൊണ്ട് നടന്നു.

അപ്പോഴേക്കും ഞങ്ങൾ  പാലത്തിന്റെ മധ്യത്തിൽ എത്തിക്കാണും. പെട്ടെന്നാണ് ഞാൻ കാൽവഴുതി തോട്ടിലെ വെള്ളത്തിലേക്ക് പൊത്തോന്നും പറഞ്ഞു ചെന്ന് വീണത്  .

നീന്തൽ അറിയാത്ത ഞാൻ ആ  വെള്ളത്തിൽ കിടന്ന് മുങ്ങിയും പൊങ്ങിയും കുറച്ചു നേരം വിഷമിച്ചു .

അപ്പോഴാണ് അമ്മയുടെ നിലവിളികേട്ട്  കരയ്ക്കിരുന്ന്  മീൻ പിടിക്കുകയായിരുന്ന  ഒരു ചേട്ടൻ അങ്ങോട്ടേക്ക് ഓടി എത്തിയത് . അദ്ദേഹം തോട്ടിലേക്ക് എടുത്തു ചാടി എന്നെ വേഗം മുടിയിൽ കുത്തിപ്പിടിച്ചു്   കരക്കെത്തിച്ചു  .

ആ സമയമത്രയും അമ്മയും ശാന്തിയും എന്റെ അവസ്ഥ കണ്ട്‌ വലിയ വായിൽ നിലവിളിക്കുകയായിരുന്നൂ 

അപ്പോഴേക്കും അവിടം ജനനിബിഡമായി .  അല്പസമയം കൂടി അവിടെ ചിലവഴിച്ചശേഷം 'അമ്മ ഞങ്ങളെയും കൊണ്ട്  എല്ലാവരോടും നന്ദി പറഞ്ഞു അവിടെ നിന്നും തറവാട്ടിലേക്ക് യാത്ര തിരിച്ചു  .

അല്പസമയത്തിനകം ഞങ്ങൾ തറവാട്ടിൽ എത്തിച്ചേർന്നു .

അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും എന്റെ ഞനഞ്ഞൊട്ടിയ കോലവും കണ്ട്  അമ്മയുടെ അമ്മയും സഹോദരരും അമ്മയോട് കാര്യങ്ങൾ കാര്യമായി ചോദിച്ചറിഞ്ഞു  .

ഒടുക്കം  ഒരു അമ്മാവൻ എന്നെ നോക്കി  "പോയി  കുളിച്ചുവരൂ" എന്ന്  പറഞ്ഞു തോർത്തെടുത്ത് കയ്യിൽ തന്നു   

ഞാൻ തറവാടിന് പിന്നിലുള്ള  ഓലകൊണ്ട് കെട്ടി മറച്ച  കുളി മുറിയിൽ കയറി ഒരുവിധം അടച്ചു ഭദ്രമാക്കി .

അവിടെക്കണ്ട സിമന്റ് വീപ്പയിൽ നിന്നും വെള്ളം മുക്കി തലയിലൂടെ പകർന്നപ്പോൾ ശരിക്കും ഞാൻ തണുത്തു വിറച്ചുപോയി . അപ്പോഴേക്കും  'അമ്മ  വാതിലും തുറന്നു വന്ന് എന്റെ ദേഹത്ത് സോപ്പ് തേച്ചു തന്നശേഷം കുറച്ചുനേരം കൂടി  അവിടെനിന്നു .

കുളികഴിഞ്ഞു അതുവരെ അമ്മയുടെ തോൾ കിടന്ന എന്റെ തോർത്ത് എടുത്ത്  തലയിലെ വെള്ളം അമർത്തി തുവർത്തി ഉണക്കി കൊണ്ടു ആ തോർത്തും ഉടുപ്പിച്ചു് എന്നെയും കൊണ്ട്  അവിടെനിന്നും ഇറങ്ങി വീട്ടിനകത്തേക്ക് കയറിപ്പോയി  .

വസ്ത്രം മാറി വീടിന്റെ ഉമ്മറത്തേക്ക് വന്നപ്പോളാണ് അമ്മയുടെ അച്ഛൻ പതിവായി ഇരിക്കുന്ന  ചാരുകസേര എന്റെ  ശ്രദ്ധയിൽ പതിഞ്ഞത് .

പിന്നെ ഒന്നുമാലോചിക്കാതെ  ഞാൻ അതിനടുത്തേക്കു ചെന്ന് ആ കസേരയിൽ പതിയെ ഇരുന്നതും തറയിലേക്ക് ചന്തിയും കുത്തി വീണതും വളരെ പെട്ടെന്നായിരുന്നൂ . അപ്പോഴാണ് എനിയ്ക്കു കാര്യങ്ങളുടെ കിടപ്പ്  ശരിക്കും ബോധ്യമായത് .അതിലെ കമ്പ് ആരോ നേരത്തെ ഊരി  മാറ്റിയിരുന്നൂ . ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു  ആരും കണ്ടിട്ടില്ല .  എഴുന്നേറ്റ്  കസേരയുടെ  പൂർവ്വ സ്ഥിതിയിലാക്കിക്കൊണ്ട് അവിടെനിന്നും അകത്തേക്ക് നടന്നു . അപ്പോഴതാ തുളസ്സി "രഘുവേട്ടൻ വീണേ" എന്നും പറഞ്ഞു കൈകൊട്ടി ചിരിച്ചുകൊണ്ട്  അകത്തെ മുറിയിൽ നിൽക്കുന്നൂ . അവൾക്കു  ഒരു നുള്ളും കൊടുത്ത് അകത്തേക്ക് നടന്നപ്പോഴതാ എല്ലാം കണ്ടുകൊണ്ട് എന്റെ രാമമ്മാവൻ ഉമ്മറ പ്പടിയിൽ കയ്യും ഊന്നി  നിൽക്കുന്നൂ. അപ്പോഴേക്കും തുളസ്സി അവളുടെ ഏങ്ങിയേങ്ങിയുള്ള കരച്ചിൽ ആരംഭിച്ചിരുന്നൂ . പിന്നെ ഒന്നും ഓർത്തില്ല നേരെ മുറ്റത്തേക്ക് ഓടി . അവിടെനിന്നും കുറച്ചു നേരം പറമ്പിലൂടെ വെറുതെ നടന്നു സമയം കഴിച്ചു .  വൈകീട്ടോടെയാണ് ഞങ്ങളെക്കാണാനായി   അയൽക്കാരനായ  മമ്മാലിക്ക അങ്ങോട്ടേക്ക് വന്നത് . അദ്ദേഹം വന്നപാടെ ഞങ്ങളോട് പഠിപ്പിനെക്കുറിച്ചും മറ്റും വിശദമായി  ചോദിച്ചറിഞ്ഞു .  

 അപ്പോഴാണ് ഞങ്ങളുടെ അമ്മാവൻ അങ്ങോട്ടേക്ക് കടന്നു  വന്നത്, അദ്ദേഹം വല്ലാതെ  നിര്ബന്ധിച്ചതിനാലാണ്  മമ്മാലിക്ക അവിടെയുണ്ടായിരുന്ന ചാരുകസേരയിൽ  കസേരയിൽ  ചെന്നിരുന്നു  , പക്ഷെ അദ്ദേഹം അതിൽ കുടുങ്ങിപ്പോയി  .  കാര്യങ്ങളുടെ ഗൗരവം ശരിക്കും  ബോധ്യപ്പെട്ടതിനാൽ ആണ്  അന്ന്  ഞാൻ ആരുമറിയാതെ അവിടെ നിന്നും അടുക്കളവഴി ഇറങ്ങി ഓടി അടുത്ത വീട്ടിലെ സുഹൃത്തിന്റെ അടുത്തേക്ക് ഓടിയത് .  പിന്നാലെ തുളസിയും ശാന്തിയും അവിടേക്ക്  ഓടിയെത്തി. 

അതിനിടയിൽ അമ്മാവനും മറ്റും ചേർന്ന് മമ്മാലിക്കയെ  കസേരയിൽ നിന്നും എഴുന്നേൽപ്പിച്ചു  അദ്ദേഹത്തോട് ക്ഷമ ചോദിച്ചു തിരിച്ചയച്ച ശേഷം അദ്ദേഹം എന്നും തിരഞ്ഞു നടപ്പായി.  ഒത്തിരി തിരഞ്ഞിട്ടും എന്റെ ഒരു വിവരവും കിട്ടാതായപ്പോൾ നിരാശനായി മടങ്ങി വന്ന് അമ്മയെ കുറെ ശകാരിച്ചു . 
 
അപ്പോഴേക്കും സന്ധ്യമയങ്ങിത്തുടങ്ങിയിരുന്നൂ. ഞാനും തുള സ്സിയും ശാന്തിയും പതുങ്ങി ചെന്ന് അമ്മാവൻ കാണാതെ അമ്മമ്മയുടെ അടുത്ത്‌ അഭയം പ്രാപിച്ചു .

 വിവരമറിഞ്ഞു അമ്മാവൻ കലിതുള്ളിക്കൊണ്ട് അങ്ങോട്ട് കടന്നു വന്നു. അമ്മമ്മ മാമനോട് പറഞ്ഞു "നീ പോയെ  പാവം മോൻ ആകെ പേടിച്ചുപോയി" എന്നും പറഞ്ഞു അമ്മാവനെ അവിടെ നിന്നും പറഞ്ഞയച്ചു .

പിന്നീട് അമ്മമ്മ എന്നെ ചേർത്ത് പിടിച്ചു കൊണ്ട്  സ്‌നേഹത്തോടെ കുറെ ശാസിച്ചു . തല താഴ്ത്തി ഇതൊക്കെ കേട്ടുകൊണ്ട് ഞാൻ തല താഴ്ത്തി അങ്ങനെ നിന്നു . എനിക്കറിയാം ഇത് ഇന്നത്തേക്ക് മാത്രമുള്ള ശാസനയാണ് നാളെ എന്താകും അവസ്ഥ എന്ന ഒരു രൂപവും അപ്പോഴും എന്നിൽ ഉണ്ടായിരുന്നില്ല .

 അടുത്തദിവസം കാലത്ത്  ഞാനും ശാന്തിയും തുളസിയും കൂടി മുറ്റത്തിന്റെ ഒരു കോണിൽ  തറയിൽ കള ങ്ങൾ വരഞ്ഞു മാസ്  കളി യിൽ മുഴുകിയിരിക്കുകയായിരുന്നൂ  .

അപ്പോഴാണ്  'അമ്മ ഒരു സഞ്ചിയുമായി വീട്ടിനകത്തുനിന്നും ഇറങ്ങി എന്നെ നോക്കി  " എടാ സഞ്ചിയിതാ വേഗം കടയിൽ പോയി കുറച്ചു  തേങ്ങാപ്പിണ്ണാക്ക്‌ വാങ്ങിവന്നേ" എന്ന് പറഞ്ഞത് 

ഞാൻ  കളി  നിറുത്തി വേഗം ചെന്ന്  അമ്മയുടെ കയ്യിൽനിന്നും  സഞ്ചിയും പൈസയും വാങ്ങി കട ലക്ഷ്യമാക്കി  കൈകൊണ്ട് സാങ്കൽപ്പിക സ്റ്റിയറിങ്ങിൽ പിടിച്ചു കറക്കിക്കൊണ്ട് മുന്നോട്ടു പാഞ്ഞത്  .

വഴിക്കു വച്ച്   അയൽ വീട്ടിലെ ഉസ്മാനിക്കയുടെ മോൻ നാസ്സർ  അവന്റെ പുതു പുത്തൻ സൈക്കിളുമായി   എന്റെ  പിറകിൽ  വന്ന്  ബെല്ലടിച്ചു .

ഞാൻ  ശരിക്കും ഒന്ന് പേടിച്ചു , എന്റെ കാറോട്ടം തൽക്കാലത്തേക്ക് ഒരു നിറുത്തി  ഓട്ടം നിറുത്തി . അപ്പോഴേക്കും  നാസ്സർ സൈക്കിളുമായി എന്നെയും കളിയാക്കി കടന്നുപോയിരുന്നൂ . അതിനിടയിൽ ഞാൻ മനസ്സിൽ  പലതും ആലോചിച്ചുറപ്പിച്ചു കൊണ്ട് കടയിലേക്ക് നടന്നു.

കടക്കാരൻ കുമാരേട്ടൻ ചിരിച്ചുകൊണ്ട് എന്നോട്  പറഞ്ഞു " രഘൂ  നീ  അവനെ ഒന്നും ചെയ്യരുതേ മോനെ, അവനു അൽപ്പം തലക്കനം  കൂടുതലാ , അവനുള്ള ശിക്ഷ  ദൈവം കൊടുത്തോളും  "

ഞാൻ അതിന്   മറുപടിയൊന്നും പറയാതെ   കയ്യിലെ സഞ്ചി കുമാരേട്ടന്  നേരെ നീട്ടി  " കുമാരേട്ടാ ഒരുകിലോ  തേങ്ങാപ്പിണ്ണാക്ക്‌ " എന്ന് പറഞ്ഞു . 

കുമാരേട്ടൻ വേഗം തന്നെ  ഒരു കടലാസ്സു കുമ്പിൾകുത്തി അതിൽ തേങ്ങാപ്പിണ്ണാക്ക്‌ ചാക്കിൽനിന്നും കോരി  നിറച്ചു്  തുലാസിൽ വച്ച് തൂക്കി ഒരു കാല് ചാക്കിന്റെ മുകളിലേക്ക് കയറ്റിവെച്ചു ആ പൊതി  ചാക്ക് നാരുകൊണ്ട് വരിഞ്ഞു കെട്ടി എന്റെ സഞ്ചിയിൽ നിക്ഷേപിച്ചു  .

ബാക്കി  പൈസയ്ക്ക് കുറച്ചു  നാരങ്ങാമിഠായിയും വാങ്ങി ഞാൻ അവിടെ നിന്നും മടങ്ങി . വീട്ടിൻറെ അടുക്കള ഭാഗത്ത്  ചെന്ന് അമ്മയെ സഞ്ചി ഏൽപ്പിച്ചു തിരിഞ്ഞു നടന്നപ്പോൾ . 'അമ്മ എന്നെ നോക്കി " എടാ ബാക്കി പൈസ എവിടെ ?" ചോദിച്ചപ്പോൾ  അമ്മയ്ക്ക് നേരെ തിരിഞ്ഞു നാവു നീട്ടി കാണിച്ചു അതിൽ നാരങ്ങ മിട്ടായി അപ്പോൾ പാട്ടി ചേർന്ന് കിടപ്പുണ്ടായിരുന്നൂ . ബാക്കി കൈയിലുണ്ടായിരുന്ന  നാരങ്ങാമിഠായി അമ്മയ്ക്ക്  നേരെ വച്ച് നീട്ടിയപ്പോൾ 'അമ്മ ചിരിച്ചുകൊണ്ട് അതിലൊന്നെടുത്ത് വായിലിട്ടുകൊണ്ടു " മക്കൾക്കും കൊടുക്കണേ എന്നും പറഞ്ഞപ്പോൾ മറുപടിയായി "ശരി അമ്മെ" എന്നും പറഞ്ഞു  അവിടെ നിന്നും ഞാൻ നടന്നു നീങ്ങി. 

അവൻ തിരിച്ചു ഞങ്ങളുടെ കളിസ്ഥലത്തേക്ക് എത്തിയപ്പോഴേക്കും അവർ  മണ്ണും  ചിരട്ടയും ഇലകളും കൊണ്ട് ചോറും കറിയും ഉണ്ടാക്കി കളിക്കുകയായിരുന്നൂ  .

അവരുടെ കയ്യിൽ അപ്പടി ചെളിയായതിനാൽ ഞാൻ  മിഠായി വായിൽ വച്ചുകൊടുത്തു .

  അങ്ങനെ ഞങ്ങൾ  കളിയിൽ മുഴുകിയിരിക്കുമ്പോളാണ് എന്റെ  സുഹൃത്ത് റഷീദിന്റെ വീട്ടിൽനിന്നും അവന്റെ  ഉച്ചത്തിലുള്ള നിലവിളി ഉയർന്നു കേട്ടതു് .

ഞങ്ങൾ അമ്മ കാണാതെ പതുങ്ങിപ്പതുങ്ങി വീടിന്റെ അതിരൊട്  വേലിക്കിടയിലൂടെ  പുറത്തുകടന്നൂ  .

 അപ്പോഴുണ്ട് ഒരു ചേരപ്പാമ്പ്  ആരെയും കൂസാതെ മുന്നിലോടെ ഇഴഞ്ഞു എങ്ങോട്ടേക്കോ  പോവുന്നൂ   .

ഞാൻ ചന്തു കുറച്ചു ചരൽ വാരിയെറിഞ്ഞു അതിനെ ഓടിച്ചശേഷം റഷീദിന്റെ വീട്ടിലേക്കുള്ള യാത്ര തുടർന്നു .

വഴിക്കു വച്ച് ഞങ്ങളുടെ കൂട്ടുകാരി റസിയയേയും  കൂടെ കൂട്ടാൻ ഞങ്ങൾ മറന്നില്ല .

അങ്ങനെ കുറച്ചു നേരത്തിനകം ഞങ്ങൾ  റഷീദിന്റെ വീടിന്റെ മുന്നിൽ ചെന്നെത്തി  .

അവിടെ  റഷീദിന്റെ ഉമ്മ കയ്യിലൊരു  വടിയുമായി മുറ്റത്തുകൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നൂ .

ഉമ്മ കാണാതെ ഞാൻ റഷീദിന്റെ നിലവിളി കേട്ട ഭാഗത്തേക്ക് ഒന്ന്  എത്തിനോക്കി .

അപ്പോഴതാ കൈകൾ പിന്നിൽ കൂട്ടികെട്ടി  തൂണിൽ ബന്ധിച്ച നിലയിൽ റഷീദ് നിൽക്കുന്നു.

 അവന്റെ കരച്ചിലിനിടയിൽ പറഞ്ഞ " ഉമ്മാ  ഇനി ഞാൻ വികൃതി കളിക്കില്ല എന്നെ അഴിച്ചു വീട് എന്റെ കണ്ണ് എരി യുന്നൂ ഉമ്മ " ആ  വാക്കിൽ നിന്നും കാര്യത്തിന്റെ കിടപ്പ്  എനിക്ക്  ബോധ്യമായി  .

റഷീദിന്റെ ഉമ്മ അവനെ തൂണിൽ പിടിച്ചു കെട്ടിയിട്ട ശേഷം കണ്ണിൽ നല്ല പച്ചമുളക് അരച്ച് തേച്ചു  പിടിപ്പിച്ചതാണ് 

അപ്പോഴേക്കും എല്ലാവരും കൂടി എന്തെങ്കിലും ഉടൻ ചെയ്യാൻ പറഞ്ഞു . ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല 


 റഷീദിന്റെ വീടിന്റെ മുന്നിലെ റോഡിനരികിലായി  കിടന്ന ട്ട കരിങ്കൽ ചീളുകളിൽ ഒന്ന് കുനിഞ്ഞു കയ്യിലെടുത്തു് ഉമ്മകാണാതെ ഒരേറ്‌ വച്ച് കൊടുത്തു . ആ ഏറു ഉമ്മയുടെ നെറ്റിയിൽ കൃത്യമായി ചെന്ന് കൊണ്ടു . ഉമ്മ വേദനകൊണ്ടു പുളഞ്ഞുകൊണ്ട് അലറി വിളിച്ചു . അപ്പോഴേക്കും ഞങ്ങൾ അടുത്ത പറമ്പു വഴി ഓടി രക്ഷപ്പെട്ടിരുന്നൂ . ഉമ്മയുടെ നിലവിളികേട്ട്  വീട്ടിനു മുമ്പിൽ ആളുകൾ തടിച്ചുകൂടി . ആരാണ് എറിഞ്ഞത് എന്ന്  മാത്രം ആര്ക്കും അറിയില്ല. എന്നാലും ഒരു സംശയത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചു പേർ ഉമ്മയെയും കൊണ്ട് എന്റെ വീട്ടിലേക്കു വന്നു കയറി . അപ്പോഴേക്കും ഞങ്ങളുടെ  കളിസ്ഥലം വീടിനു പിറകിലേക്ക് സ്ഥാനം മാറ്റിയിരുന്നൂ . ഞങ്ങൾ വീണ്ടും കളികളിൽ മുഴുകി. 
അവർ വീടിന്റെ മുറ്റത്തേക്ക് വന്ന് അകത്തേക്ക് നോക്കി " ഇവിടെ ആരുമില്ലേ " എന്ന് ചോദിച്ചത് കേട്ടാണ് 'അമ്മ അകത്തു നിന്നും വരാന്തയിലേക്ക്  ഇറങ്ങിവന്നത്.
 
വന്നവരിൽ ഒരാൾ അമ്മയെ നോക്കി " രഘുവും സംഘവും ഇവിടെ നിന്നും എവിടെയെങ്കിലും പോയിരുന്നോ ?" എന്നു ചോദിച്ചപ്പോൾ  അവരെ നോക്കി 'അമ്മ " ഇല്ല കുമാരേട്ടന്റെ പീടികയിൽ മാത്രമേ പോയുള്ളൂ " എന്ന് പറഞ്ഞു മുറ്റത്തേക്കിറങ്ങി ഞങ്ങളെ അങ്ങോട്ടേക്ക് വിളിച്ചു വരുത്തി . 
 'അമ്മ എന്ന എന്നെ നോക്കി " എടാ രഘൂ നിങ്ങൾ കളിക്കിടയിൽ എവിടെയെങ്കിലും പോയിരുന്നോ ?' എന്നു ചോദിച്ചപ്പോൾ  ശാന്തി മറുപടിയായി " അമ്മെ ഞാനാ റസിയയെ വിളിക്കാൻ പോയത് " പറഞ്ഞപ്പോൾ 'അമ്മ ഞങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടു  വന്നവരെ നോക്കി ചിരിച്ചുകൊണ്ട് " ഇവരെങ്ങും പോയിട്ടില്ല " എന്ന് പറഞ്ഞപ്പോൾ അവർ ക്ഷമ ചോദിച്ചുകൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോയി . 

 അവർ ദൂരേക്ക് പോയി കഴിഞ്ഞപ്പോൾ  'അമ്മ മെല്ലെ എന്റെ അരികിൽ വന്നു കൊണ്ട് " അപ്പൊ നിങ്ങൾ ഇതിനിടയിൽ ഒപ്പിച്ച വേലയാണ്  ഇത് അല്ലെ . അച്ഛൻ വരട്ടെ ഞാൻ ശരിയാക്കി തരാം " 
ഞങ്ങൾ അമ്മയെ നോക്കി " അമ്മെ ശരിക്കും  ഞങ്ങൾക്കറിയില്ല,  എന്താ സംഭവിച്ചത് എന്ന് " പറഞ്ഞപ്പോൾ 'അമ്മ ചിരിച്ചുകൊണ്ട് അവിടെ നിന്നും വീട്ടിനു നേരെ നടന്നു തുടങ്ങിയിരുന്നൂ 

ഇതൊക്കെ ഞങ്ങളുടെ വേലത്തരങ്ങളിൽ ചിലതു മാത്രം . 
തുടരും 

തുളസ്സി 

ഭാഗം : മൂന്ന് 
എം.പി.എസ്സ്.വീയ്യോത്ത്

എന്റെ വിദ്യാലയജീവിതത്തിലൂടെയാവട്ടെ ഇനിയുള്ള യാത്ര നമ്മുടെ യാത്ര . പണ്ട് കാലത്തെ വിദ്യാലയങ്ങളും പഴയ ഓർമ്മകളും എത്രമനോഹരമായിരുന്നെന്നോ . ഇന്നത്തെപ്പോലെ പഠനത്തിൽ മാത്രം തളച്ചിട്ട ജീവിതമായിരുന്നില്ല അക്കാലത്ത് ഞങ്ങളുടേത് .  

താപ്പോക്കര സരസ്വതീ വിലാസം സ്കൂളിൽ ആയിരുന്നൂ എന്റെ  എൽ പി സ്കൂൾ കാലഘട്ടം ചിലവഴിച്ചത്. അന്ന്  വീട്ടിൽ നിന്നും  ഉദ്ദേശം  അരമണിക്കൂറോളം ദൂരം നടന്നുവേണം സ്കൂളിലേക്ക് എത്താൻ  . ഇന്നത്തെ പ്പോലെ ബസ്സോ കാറോ ഇല്ലാതിരുന്ന കാലമായതിനാൽ തന്നെ പലപ്പോഴും ഞങ്ങൾ അതിലെ പോവാറുള്ള കാളവണ്ടിയിൽ തൂങ്ങിയായിരുന്നൂ സ്കൂളിലേക്ക് പോവാറ് . ഇന്ന് അതൊക്കെ ഓർക്കുമ്പോൾ ശരിക്കും പേടിതോന്നുമെങ്കിലും അന്ന് അത്തരം സാഹസങ്ങൾ ഞങ്ങൾക്ക് ഒരു ഹരമായിരുന്നൂ . 

അന്നത്തെ എന്റെ കയ്യിലിരിപ്പിന്റെ വകയായി സ്ഥിരമായി അച്ഛന്റെ കയ്യിൽ നിന്നും ഒത്തിരി അടി കിട്ടിയിരുന്നതിനാലാണ് എന്ന് തോന്നുന്നൂ ഇന്ന് ഞാൻ ഒത്തിരി നന്നായി . 
അന്ന് മുറ്റത്തെ ചെമ്പരത്തിയുടെ ചില്ല എനിക്ക് തല്ലു കൊള്ളിക്കാൻ വേണ്ടി മാത്രമാണ്  തിളിര്ത്തു വരാറുള്ളത് എന്ന് പലപ്പോഴും തോന്നാറുണ്ട് . 

അച്ഛൻ രാത്രി വീട്ടിലേക്ക് വരുന്നത് തന്നെ നല്ല കണ്ടീഷനിൽ ആയിരിക്കും . പിന്നെ എനിക്കുള്ളത് എനിക്കും അമ്മയ്ക്കുള്ളത് അവർക്കും ദേഹം മുഴുവനും മതിയാവോളം തന്ന് അദ്ദേഹത്തിന്റെ മോഹം തീർക്കും . പിന്നീട്  രാത്രി കരഞ്ഞുറങ്ങുന്ന എന്റെ കവിളിൽ കണ്ണീരോടെ അച്ഛൻ ഉമ്മവെയ്ക്കാറുണ്ട് എന്ന് 'അമ്മ  പറയാറുണ്ട് . എന്റേത് പോട്ടെ അതൊക്കെ കയ്യിലിരിപ്പ് കൊണ്ടാണ് എന്ന് വെയ്ക്കാം പക്ഷെ അമ്മയെ എന്തിനാ ഇങ്ങനെ തല്ലുന്നത്‌ എന്ന് മാത്രം  മനസ്സിലാവാറില്ലായിരുന്നൂ . പിന്നീട് 'അമ്മ പറഞ്ഞാണ് അച്ഛന് അമ്മയെ വല്ലാതെ  സംശയമാണ് അതിനാലാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്നും എനിക്ക് ബോധ്യമായത് .  അക്കാലത്തെ എന്റെ ജീവിതത്തിലൂടെയാവട്ടെ ഇനിയുള്ള യാത്ര 

നേരം പുലർന്നു വരുന്നേ  ഉണ്ടായിരുന്നുള്ളൂ .

ഞാൻ തലവഴി മൂടി പ്പുതച്ചു  ഉറങ്ങുകയായിരുന്നൂ .

 അമ്മ ഉറക്കമുണർന്ന്   മുടി ചുറ്റിക്കെട്ടി എന്റെ അരികിലേക്ക് വന്നിരുന്ന്  എന്റെ തലയുടെ ഭാഗത്തെ പുതപ്പു  വശത്തേക്ക് വലിച്ചു മാറ്റി തലമുടിയുടെ വിരലൊടിച്ചുകൊണ്ടു കുറച്ചുനേരം ഇരുന്ന് പതിയെ തട്ടിവിളിക്കാൻ തുടങ്ങി 
" മോനെ.. രഘൂ  .. എഴുന്നേൽക്കു , പഠിക്കണ്ടേ , അമ്മേടെ മോനല്ലേ  നല്ല മോനായി എഴുന്നേറ്റാട്ടെ  "
ഞാൻ  പുതപ്പു വശങ്ങളിലേക്ക് ചവിട്ടി മാറ്റികൊണ്ട് പണിപ്പെട്ട് കണ്ണുതുറന്ന് അമ്മയെ  ദയനീയമായി നോക്കിക്കൊണ്ട്   "ഒരു മിനിറ്റ് കഴിഞ്ഞു എഴുന്നേൽക്കാം അമ്മേ" 
 എന്നും പറഞ്ഞു തിരിഞ്ഞു കിടന്നു. 'അമ്മ കുറച്ചു നേരം കൂടി അവിടെ ഇരുന്നശേഷം എഴുന്നേറ്റ് അടുക്കളയിലേക്കു നടന്നു . 

ഇതൊക്കെ കേൾക്കുമ്പോൾ നിങ്ങൾ കരുതും എന്റേത് വലിയ ഒരു വീടാണ് എന്ന് . അന്ന് ഞങ്ങൾ താമസിച്ചിരുന്നത് ഒറ്റ തൂണിൽ ചെരിച്ചുകെട്ടി ഓലമേഞ്ഞുണ്ടാക്കിയ ചെറിയ വീടാണ് . അതിലെ ഹോളും കിടപ്പുമുറിയും അടുക്കളയും ഡൈനിങ്ങ് റൂമും എല്ലാം ആ കുടിലിന്റെ ഉള്ളിലെ വിശാലമായ ഹോൾ തന്നെ . 

   ഏകദേശം അഞ്ചു പത്തു മിനുറ്റ് കഴിഞ്ഞു കാണും അച്ഛൻ ഉറക്കമുണർന്ന് ശാന്തിയേയും വിളിച്ചെഴുന്നേല്പിച്ചുകൊണ്ട് പായിൽ നിന്നും എഴുന്നേറ്റ് അടുക്കളഭാഗത്തേക്ക്  നടന്നു.

 അവിടെ  തറയിൽ മൂടിച്ചിരുന്ന  ബക്കറ്റിന്റെ അടപ്പുമാറ്റി  ഒരു മഗ്ഗിൽ വെള്ളം മുക്കിയെടുത്ത്‌  എന്റെ  അടുത്തായി തറയിൽ കൊണ്ട് വച്ചു   .

 ആനി അച്ഛൻ കൈകൊണ്ട് പല തവണ തട്ടി വിളിച്ചു  "എടാ... എഴുന്നേറ്റു പോകുന്നുണ്ടോ.... പഠിക്കുന്ന കുട്ടിയാ.... എന്താകഥ... ".  

ഞാൻ അപ്പോഴും  ദീർഘസുഷുപ്തിയിലായിരുന്നൂ. കുറച്ചു നേരം കൂടി അദ്ദേഹം ആ പ്രവർത്തി തുടർന്നു . 
അപ്പോഴേക്കും അദ്ദേഹത്തിന്റെ  ക്ഷമനശിച്ചു കഴിഞ്ഞിരുന്നൂ . പിന്നീട് തറയിൽ നിന്നും മഗ്ഗ് കൈയിലെടുത്ത് എന്റെ മുഖത്തേക്ക് ചാറ്റൽ മഴ കണക്ക് അദ്ദേഹം വെള്ളം തളിക്കാൻ തുടങ്ങി .

 ഞാൻ  സുഷുപ്തിയിൽനിന്നും ഉണർന്ന് ഭാരമേറിയ  കൺപോളകൾ പതിയേ വലിച്ചു തുറന്നുകൊണ്ടു   അച്ഛനെ ദയനീയമായി ഒന്ന് നോക്കി. ചുണ്ടിന്റെ അരികിലൂടെ ഒലിച്ചിറങ്ങിയ ഉമിനീർ കൈകൊണ്ടു വടിച്ചു മാറ്റിക്കൊണ്ട് ഞാൻ പായയിൽ നിന്നും എഴുന്നേറ്റ്   വരാന്തയിലേക്ക് നടന്നൂ. എന്റെ കണ്ണുകൾ ആകാശസീമയിൽ അപ്പോഴും ഇരുട്ടിന്റെ കമ്പളം ആദിത്യന് വഴിമാറിയിരുന്നില്ല . ഞാൻ  മുഖം കഴുകി വൃത്തിയാക്കി ഉറക്കിനെ പറഞ്ഞയച്ച ശേഷം തിരിച്ചു നടന്നു .

മുറിയുടെ ഒരു മൂലയിൽ വച്ചിരുന്ന ഇരുമ്പു പെട്ടിയുടെ അരികിൽ ഞാൻ ചെന്ന് കുന്തിച്ചിരുന്നൂ  . ഞാൻ ആ  പെട്ടി തുറന്ന് പുസ്തകങ്ങൾ ആ പെട്ടിയുടെ പുറത്ത് നിരത്തി വച്ചു . പിന്നീട് അടുക്കളയിലേക്ക്  ചെന്ന് മരത്തിന്റെ ഇരിപ്പിടം  എടുത്തു കൊണ്ടു വന്ന് പെട്ടിക്കു അരികിലായി ചെന്നിരുന്നൂ .  അതിനിടയിൽ 'അമ്മ ഒരു മണ്ണെണ്ണ വിളക്കുമായി അടുക്കളയിൽ നിന്നും വന്ന്  എന്റെ മുന്നിലെ പെട്ടിയുടെ മുകളിൽ കയറ്റി വച്ചു . ഇതാണ് എന്റെ മേശയും മേശ വിളക്കും . ആ മുറിയാകെ   വെളിച്ചം  പരന്നെങ്കിലും ആ വിളക്കിന്റെ കണ്ണാടി കുഴലിലൂടെ മണ്ണെണ്ണയുടെ തിരികത്തിയ രൂക്ഷ ഗന്ധം അതിലെ കറുത്ത പുകയോടൊപ്പം  ഉയരാൻ തുടങ്ങി .

ഞാൻ എന്റെ സ്ലൈറ്റെടുത്ത്  തലേദിവസം ടീച്ചർ ഏൽപ്പിച്ച ഗൃഹപാഠം ചെയ്യാൻ തുടങ്ങി . നേരം കടന്നുപോയിക്കൊണ്ടേ ഇരുന്നൂ .  അപ്രതീക്ഷിതമായി പെയ്ത മഴയ്ക്ക്  പശ്ചാത്തലമൊരുക്കാൻ  കാറ്റിനും ഇടിമിന്നലിനും  കൂട്ടിനു ചേർന്നു .  എനിക്ക് വല്ലാതെ കുളിരാൻ തുടങ്ങി .  അടുക്കളയിലേക്ക് നോക്കി ഞാൻ " അമ്മെ ചായ താ .. എനിക്ക് തണുക്കുന്നൂ " എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോഴാണ് ഉമ്മറ വാതിൽ  മലർക്കെ തുറന്നുകിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത് . ഞാൻ തണുത്തു വിറച്ചുകൊണ്ട് ഓടിപ്പോയി വാതിൽ ചാരി തിരിച്ചു വന്ന് എന്റെ പ്രവർത്തിയിൽ മുഴുകി .  

 ചെറിയ ചാറ്റൽ മഴയായി തുടങ്ങി അധികം കഴിയും മുമ്പേ അത് തന്റെ രൗദ്രഭാവം പൂണ്ട് സംഹാരതാണ്ഡവം തുടങ്ങി .ഞങ്ങളുടെ  കുടിലിന്റെ മേൽക്കൂരയിലെ സുഷിരങ്ങളിലൂടെ  വെള്ളത്തുള്ളികൾ തറയിലേക്ക് ഇറ്റിറ്റു വീഴാൻ തുടങ്ങി . എന്റെ മുഖത്തും സ്ലേറ്റിലും മഴത്തുള്ളികൾ പതിച്ചു . കാറ്റിന്റെ ശക്തിയാൽ  അവന്റെ മുഖത്തും സ്ളേറ്റിലും  പതിച്ചു കൊണ്ടിരുന്നൂ. കാറ്റിന്റെ തലോടേറ്റ്‌ അപ്പോഴേക്കും  വിളക്കിലെ തീനാളം നൃത്തം ചെയ്യാൻ തുടങ്ങിയിരുന്നൂ .

അപ്പോഴേക്കും വീടിന്റെ ഉള്ളിൽ പലയിടങ്ങളിലായി മേൽക്കൂരയിലെ സുഷിരത്തിലൂടെ  വെള്ളം ഇറ്റിറ്റുവീങ്ങാൻ തുടങ്ങിയിരുന്നൂ .  അഛൻ എവിടെനിന്നും ബക്കറ്റും പ്ലേറ്റും മറ്റും എടുത്തുകൊണ്ടുവന്ന് ചോർച്ചയുള്ള ഇടങ്ങളിൽ നിർത്തിവയ്ക്കുന്നുണ്ടായിരുന്നൂ .
തുടരും 





 കാര്യങ്ങളും മറ്റുമായി 
 ചേച്ചിയുടെ വിവാഹത്തിന്റെ  
 
 ഈ മണലാരണ്യത്തിലെ എന്റെ കൂട്ട്  എന്റെ കുടുംബമാണ് . നേരത്തെ സ്വപ്നത്തിൽ കണ്ട തുളസിയെ അല്ല ഞാൻ വിവാഹം ചെയ്തത് . എന്റെ സഹധർമ്മിണിയുടെ  പേര് സാന്ദ്ര ജേക്കബ്  എന്നാണ് . കാഞ്ഞിരപ്പള്ളിക്കാരി ഒറിജിനൽ നസ്രാണി പെണ്ണാണ് സാന്ദ്ര .
അവളെ  ഞാൻ പരിചയപ്പെട്ടതും വിവാഹത്തിൽ കലാശിച്ചതും മറ്റും ഓർക്കുമ്പോൾ  ശരിക്കും നെഞ്ചിനുള്ളിൽ ഒരു കാളലാണ്.

എങ്കിലും നാട്ടിലും വീട്ടിലും എല്ലാരും എന്നെ രഘു എന്നാണ് സ്നേഹത്തോടെ വിളിക്കാറ് . സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും  സിവിൽ എഞ്ചിനീയറിംഗ്  പാസ്സായ ഞാൻ ഇന്ന് ജോലിക്കു വേണ്ടി പല പരീക്ഷകളും എഴുതിക്കൊണ്ടിരിക്കുന്നൂ . 



2023 മാർച്ച് 15, ബുധനാഴ്‌ച

എന്റെ സൗദി ദിനങ്ങൾ

എന്റെ സൗദി ദിനങ്ങൾ 

ചെങ്കടൽ  എന്ന ഭൂപ്രദേശത്തേപ്പറ്റി വിദ്യാഭ്യാസ  കാലഘട്ടങ്ങളിൽനിന്നും  മാധ്യമങ്ങളിൽനിന്നും സ്വായത്തമാക്കിയ  അറിവാണ് എന്നിൽ അന്നുവരെ  ഉണ്ടായിരുന്നത് . ജീവിതത്തിൽ ഒരിക്കൽപ്പോലും  എന്നെങ്കിലും  ഈ ചെങ്കടലിന്റെ കരയിലെ ഈ ഭൂപ്രദേശത്ത്  ഞാൻ  എത്തിച്ചേരുമെന്ന് കരുതിയിരുന്നില്ല . ഇത് വായിക്കുന്ന ചിലർക്ക്  എന്റെ ഈ വാക്കുകൾ വെറും ആലങ്കാരികമായി തോന്നുന്നുവെങ്കിൽ അതിൽ അത്ഭുതം ഒന്നും തന്നെയില്ല  .

മണൽപരപ്പുകളിൽ തലയുയർത്തി നിൽക്കുന്ന പല വർണ്ണങ്ങളിലുള്ള മലനിരകളും അതിന്റെ താഴ്വാരത്തിൽ മേഞ്ഞു നടക്കുന്ന ഒട്ടകങ്ങളും  ആട്ടിൻ കൂട്ടങ്ങളും വിവിധ വർണ്ണങ്ങളിൽ ദൃശ്യചാരുതയേകി മികവാർന്ന കാഴ്ച യൊരുക്കുന്ന നീലാകാശവും ചേരുമ്പോൾ ഈ പ്രദേശത്തിന്റെ ഒരു ഏകദേശ രൂപം വ്യക്തമാവും . ലോകത്തെ  മലിനമല്ലാത്ത അന്തരീക്ഷവായു ഇവിടെ നിന്നും  ശ്വസിക്കാനാവുന്നു   എന്നതാണ് മറ്റൊരു ജീവിത സൗഭാഗ്യം. 

 
ഹരിതാഭമാർന്ന എന്റെ കേര നാട്ടിൽ നിന്നും കിളിനാദം കേൾക്കാതെ ഇനിയുള്ള നാളുകൾ കഴിയാനായി ഒരു യാത്രകൂടി .  രാത്രി 2  മണിയോടെ വീട്ടിൽ നിന്നും എന്റെ മക്കളുടെയും കുടുംബ സുഹൃത്തായ മഹേഷിനോടുമൊപ്പം ഇരുട്ടിന്റെ മറപിടിച്ചുള്ള ഒരു പ്രയാണം കൂടി. 

2023 ലെ  ജനുവരിയിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ഫ്‌ലൈനാസ്‌  വിമാനത്തിൽ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം ആറുമണിക്കൂറുകൊണ്ടാണ് പറന്നിറങ്ങിയത് . അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഷട്ടിൽ സർവീസ്സ് നടത്തിവന്ന ബസ്സുകളിൽ ഒന്നിൽ  ആഭ്യന്തര വിമാനത്താവളത്തിൽ ഞാൻ  ചെന്നിറങ്ങി. ഇനി ഒരു സിം വാങ്ങി നാട്ടിൽ വിളിക്കണം . മൊബിലി എന്ന ടെലികോം കൗണ്ടറിൽ നിന്നും ഒരു  സിം വാങ്ങുമ്പോഴേക്കും എന്റെ കയ്യിൽ കരുതിയ 200 റിയൽ 60 റിയാലായി കുറഞ്ഞു.  സിം മൊബൈലിലേക്ക് കയറ്റി നാട്ടിലേക്കു വിളിച്ചു സംസാരിച്ചപ്പോഴാണ് എനിക്ക് ഒരു മനസ്സുഖം ലഭിച്ചത് .

 ആഹാരം കഴിക്കാൻ കയ്യിലെ തുക മതിയാവില്ല എന്നറിഞ്ഞതിനാൽ  ബന്നിലും വെള്ളത്തിലും കാപ്പിയിലുമായി  ഞാൻ  നേരം കഴിച്ചുകൂട്ടി. അപ്പോഴൊക്കെ റിയാദ് വിമാനത്താവളത്തിനുള്ളിൽ ചില്ലറിനുള്ളിലേതിന് സമാനമായ തണുപ്പുണ്ടായിരുന്നൂ .  ഇനിയും പത്തു മണിക്കൂർ കഴിഞ്ഞാലേ എനിക്ക് പോകേണ്ട അടുത്ത വിമാനത്താവളമായ തബൂക്കിലേക്കുള്ള  വിമാനം പുറപ്പെടുകയുള്ളൂ  . അങ്ങനെ നേരം പകലിൽ നിന്നും രാത്രിയിലേക്ക് വഴിമാറിയത് പോലും വിശപ്പിന്റെ വിളിക്കിടയിൽ ഞാൻ അറിഞ്ഞില്ല  . 

ഒത്തിരിനേരത്തെ കാത്തിരിപ്പിനൊടുവിൽ സൗദി സമയം രാത്രി 10 മണിയോടെ  അടുത്ത വിമാനത്തിൽ കയറി ഞാൻ  തബൂക്കിലേക്ക് ഞാൻ യാത്ര തിരിച്ചു  . തബൂക്ക് വിമാനത്താവളത്തിൽ ഞാൻ എത്തിച്ചേർന്നപ്പോൾ  സൗദി സമയം 11 :30 ആയിരുന്നൂ. വിമാനത്താവളത്തിൽ  നിന്നും പുറത്തിറങ്ങി  മുസദ്ദിക്ക് എന്ന കമ്പനി ഡ്രൈവറോടൊപ്പം കാറിനരികിലേക്കു നടക്കുമ്പോൾ തബൂക്കിലെ താപനില 9  ഡിഗ്രി ആയിരുന്നൂ. ആ തണുപ്പു കാറ്റിൽ  ഞാൻ വല്ലാതെ വിറക്കുന്നുണ്ടായിരുന്നൂ . 

മുസദ്ദിക്ക് എന്ന ഡ്രൈവറോടൊപ്പം വാഹനത്തിൽ  ചെന്നിരുന്ന് ഹീറ്റർ ഓൺ ചെയ്തുകൊണ്ട് അദ്ദേഹം പുറത്തെ താപനില 9  ഡിഗ്രി യാണ് എന്ന് പറഞ്ഞപ്പോൾ എന്നിൽ  ശരിക്കും അതൊരു  കൗതുകം നിറഞ്ഞ പുതു അറിവായി  . അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും തബൂക്ക് പ്രദേശത്ത് ചിലപ്പോഴൊക്കെ നെഗറ്റീവ്  താപനിലയും കാണപ്പെടാറുണ്ട് എന്ന് എനിക്ക് മനസ്സിലാക്കാനായി  .

പോകുന്ന വഴി അദ്ദേഹം എനിക്ക് ആഹാരം വാങ്ങി തന്നു . തലേന്ന് കാലത്തു മുതൽ അരപ്പട്ടിണിയായിരുന്ന ഞാൻ രണ്ടു വലിയ പാകിസ്താനി റൊട്ടി പരിപ്പുകറിയും  ട്യൂണ മീനിന്റെ വിഭവും കൂട്ടി ആർത്തിയോടെ കഴിച്ചു . ഏകദേശം കാലത്ത് 3 :30 ഓടെ അൽ വാജ് എന്ന സ്ഥലത്തെ ആണ്ടുലസ് എന്ന ഹോട്ടലിലെ മുറിയിലേക്ക് ഞാൻ ചേക്കേറി .  അൽ വാജ് എന്ന ചെങ്കടൽ തീരത്താണ് ഈ ഹോട്ടൽ സ്ഥിതിചെയ്യുന്നത് .

അൽവാജ് 



അജ് വാജ് ബീച്ച് 
കാലത്ത് 8:30 ന്  ജോലിസ്ഥലത്തേക്ക്  പോകാനുള്ള വാഹനം എത്തിച്ചേർന്നു . അങ്ങനെ സൗദിയിലെ ആദ്യ ദിനം ആരംഭിച്ചു . കാലത്ത് ഏഴുമണി മുതൽ വൈകീട്ട് 9 മണിവരെ ആയിരുന്നൂ ആദ്യത്തെ കുറെ നാളത്തെ ജോലി സമയം . പ്രഭാത ഭക്ഷണം ബന്നിലും പഴത്തിലും ഒതുക്കി ഉച്ചയ്ക്കും  രാത്രിയിലുമുള്ള 
ആഹാരം കമ്പനി എത്തിച്ചുതരുന്നത് ഒരു തരത്തിൽ  ആശ്വാസമായിരുന്നൂ .

 എനിക്ക് ഹിന്ദിയും ഇംഗ്ലീഷും നന്നായി കൈകാര്യം  അറിയാമെങ്കിലും മറുപടിയായി കിട്ടുന്നത് അറബി ഭാഷയിലുള്ള മറുപടിയായതിനാൽ അതുമായി പൊരുത്തപ്പെടാൻ ഒത്തിരി സമയമെടുത്തു . 
 അതിനിടയിൽ മറ്റു രണ്ടു സഹപ്രവർത്തകർ  കൂടി ദുബൈയിൽ നിന്നും ഞങ്ങളോടൊപ്പം  ചേർന്നു.  അതിലൊരാൾ കൊണ്ട് തന്ന ഷേവിങ് ബ്ലേഡും പോണ്ട്സ് പൗഡറും ബ്രൂട്ടിന്റെ സ്പ്രേയും എന്റെ സന്തത സഹചാരികളായി പെട്ടെന്ന് തന്നെ മാറി .

അതിനിടയിൽ ഒരു നാൾ താമസം മറ്റൊരു ഹോട്ടലിലേക്ക് മാറാൻ ആവശ്യപ്പെട്ടപ്പോൾ മനസ്സില്ലാമനസ്സോടെ ഞങ്ങൾ അപ്രകാരം ചെയ്തു . അടുത്തുള്ള മനാർ എന്ന ഹോട്ടൽ അപ്പാർട്ട്മെന്റിൽ അങ്ങനെ ഞങ്ങൾ താമസം തുടങ്ങി . അതിനിടയിൽ ഞങ്ങൾ വന്ന ജോലി സംബന്ധിച്ച കാര്യങ്ങൾ ഭംഗിയായി മുന്നോട്ടു പോയിക്കൊണ്ടിരുന്നൂ . അങ്ങനെയിരിക്കെയാണ് ആദ്യത്തെ സൗദിയിലെ അവധി ദിനം ഞങ്ങൾക്ക് വീണു കിട്ടിയത് . 

ഞാൻ ഇവിടെ എത്തുന്നതിന് വളരെ മുമ്പ് തന്നെ പരിചയപ്പെട്ട അനീസ് എന്ന ആളായിരുന്നൂ ഞങ്ങളുടെ അഡ്മിനിസ്ട്രേറ്റർ . താമസം ഭക്ഷണം ഗതാഗതം തുടങ്ങി അദ്ദേഹം കൈകാര്യം ചെയ്യാത്ത മേഖല ഇല്ലെന്നു തന്നെ പറയാം . അദ്ദേഹത്തോടും ഞങ്ങളുടെ പ്രൊജക്റ്റ് ഡയറക്ടറോടും സമ്മതം വാങ്ങി അവധിദിവസം അൽ ഉല എന്ന സ്ഥലം സന്ദർശിക്കാൻ ഞങ്ങൾ തയ്യാറെടുത്തു . പോകുന്ന വഴി യിൽ വച്ച് 

ഒട്ടകങ്ങളുടെ കൂട്ടം 
ഇവരെ കണ്ടുമുട്ടി എന്നാൽ അവരെ ഒറ്റയ്ക്ക് നിർത്തി ഫോട്ടോ എടുത്തപ്പോൾ അവർക്കു ഒരു നിർബന്ധം ഞാനും ഫോട്ടോയിൽ വേണം എന്ന് അങ്ങനെ അതും എടുത്തു. 

ഞാനും ഒട്ടകങ്ങളും 
തുടർന്നുള്ള യാത്രയിൽ കണ്ട കാഴ്ചകൾ  കാണാനായി ഓൾഡ് ടൗണിലേക്ക് 



ഒരു ഇലക്ട്രിക്ക് ബസ്സിൽ യാത്ര തിരിച്ചു .

വിനോദ സഞ്ചാരികൾക്കായുള്ള പവലിയനുകൾ 
 

പഴയ കോട്ടയുടെ അവശിഷ്ടങ്ങൾ 
                  

ഓൾഡ് ടൌൺ ഒറ്റനോട്ടത്തിൽ 


തുടർന്നുള്ള  എന്റെ കാഴ്ചകളിൽ പഴമയുടെ ഓർമ്മപ്പെടുത്തൽ  പോലെ തോന്നി . അവിടെ  ആ സമയം സൗദി ഫൗണ്ടിങ് ദിനപരിപാടികളുടെ  ഒരുക്കത്തിലായിരുന്നൂ പലരും .
ഫൗണ്ടിങ് ഡേയ്ക്ക് വേണ്ടി വേഷം കെട്ടിയവരോടൊപ്പം 
അവിടെനിന്നും ഞങ്ങൾ പിന്നീട് പോയത്  ഹെഗ്ര ടൂറിസ്റ്റ് ഹബ് എന്ന സ്ഥലത്തേക്കാണ് മുൻകൂട്ടി ബുക്ക് ചെയ്യാത്തതിനാൽ കാര്യമായി ഒന്നും കാണാൻ ആയില്ല എങ്കിലും .





യുവതിയുടെ ത്രിമാനരൂപത്തിൽ നിന്നുമുള്ള ദൃശ്യം 
അജ്ഞത യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ 

ഈ ഫോട്ടോയാണ്. ഒരു ധാരണ വച്ച് കംപ്യൂർ സാങ്കേതികത  ഉപയോഗിച്ച്  ത്രിമാനരൂപത്തിൽ  സാങ്കല്പികമായി രൂപകല്പനചെയ്ത ഒരു സ്ത്രീ രൂപമാണിത് .

ഹെഗ്രയിലെ മലയുടെ കീഴെ 
അടുത്ത ഇത് പോലൊരു യാത്രയ്ക്ക് ഇനിയും  ഒരു അവധി ദിവസം കൂടി വരാൻ കാത്തിരിക്കണം . അങ്ങനെയിരിക്കെ യാണ് എന്റെ ചേതോവികാരം  മനസ്സിലാക്കിയിട്ടാണ്  എന്ന് തോന്നുന്നൂ  മഴമേഘം നീലാകാശത്ത് ഇന്നലെ ഒരു വര്ണക്കാഴ്ച തന്നെ ഒരുക്കി .



തുടരും 
 

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...