2022 മേയ് 19, വ്യാഴാഴ്‌ച

കപടലോകവും കപടഭക്തിയും

 കപടലോകവും കപടഭക്തിയും 

എം. പി. എസ്. വീയ്യോത്ത്  

പണ്ട് പണ്ട്  ഒരു കാട്ടിൽ കാപീനൻ  എന്ന് പേരുള്ള ദുർമന്ത്രവാദി ഉണ്ടായിരുന്നൂ . മറ്റുള്ളവരുടെ വേദനയിൽ   മനസ്സുഖം  കണ്ടെത്തുക എന്നതായിരുന്നൂ    അദ്ദേഹത്തിന്റെ  വിനോദം  .  കാലങ്ങൾ  കടന്നുപോയിക്കൊണ്ടിരുന്നൂ . ആ മന്ത്രവാദിയെക്കൊണ്ടുള്ള ശല്യം സഹിക്ക വയ്യാതെ എല്ലാവരും കൂടി അദ്ദേഹത്തെ  ആ കാട്ടിൽനിന്നും  നാട്ടിലേക്ക്  തുരത്തിയോടിച്ചു   .  

നാട്ടിലെത്തിയ അദ്ദേഹം  പരിഷ്‌കൃത ജനങ്ങളുടെ മുൻപിൽ  ദിവ്യനായി അവതരിപ്പിക്കപ്പെട്ടു . തുടർന്നുള്ള നാളുകളിൽ അദ്ദേഹം  വളരെ വേഗം തന്നെ  പ്രശസ്തനായിമാറി  . അങ്ങനെയിരിക്കെ ചിലർ ചേർന്ന് അദ്ദേഹത്തിന്  ആശ്രമം പണിതുയർത്തി  അതും എല്ലാ ആധുനിക സുഖ സൗകര്യങ്ങളോടും കൂടിയ ഒരു കൊട്ടാരം   .

 ലോകത്തിന്റെ നാനാഭാഗങ്ങളിൽ അദ്ദേഹത്തിന്റെ പേരിൽ  ആശ്രമം ഉയർന്നു . ഒപ്പം അദ്ദേഹത്തിന് സഞ്ചരിക്കാൻ ആധുനിക സൗകര്യങ്ങൾ ഉള്ള വിലപിടിപ്പുള്ള വാഹനങ്ങളും പരിചാരകരും   ഉണ്ടായി .   അദ്ദേഹത്തിന്റെ ഭക്തരും  അനുയായികളും ദിനംപ്രതി വർദ്ധിക്കാൻ തുടങ്ങി  . അല്പകാലങ്ങൾക്കകം അദ്ദേഹത്തിന്റെ സമ്പത്തും  ഒത്തിരി മടങ്ങു വര്ധിച്ചു . മനസ്സിലും മന്ദിരങ്ങളിലും പ്രാർത്ഥിച്ചു നടന്ന ജനങ്ങൾ അദ്ദേഹത്തിന്റെ വചനങ്ങളിൽ ആകൃഷ്ടരായി  പോകെപ്പോകെ ഭക്തരുമായി  മാറി .

 അദ്ദേഹത്തിന്റെ ശരിയായ സ്വഭാവം പതുക്കെ പതുക്കെ മനസ്സിൽ നിന്നും പുറത്തേക്ക് ചാടിത്തുടങ്ങി .  ഇതൊക്കെ നോക്കിക്കൊണ്ടു മാനത്ത്‌  വെട്ടിത്തിളങ്ങിക്കൊണ്ട് നിന്ന    സൂര്യൻ  മന്ത്രവാദിയെ നോക്കി   ഇപ്രകാരം അരുൾ ചെയ്തു 

 "കാപീനാ  നീ തന്നെയാണ്   ലോകത്തിലെ  ഈ മണ്ടശിരോമണികളുടെ ദൈവപുത്രൻ "

ആ വാക്കുകൾ കൂടി കേട്ട മാത്രയിൽ മന്ത്രവാദിയുടെ  അഹങ്കാരം തെല്ലൊന്നുമല്ല വർദ്ധിച്ചത് .  അങ്ങനെയിരിക്കെ ഒരു നാൾ  അദ്ദേഹത്തിന്റെ മനസ്സിൽ  രാഷ്രീയ കക്ഷി  രൂപീകരിക്കാനുള്ള ആശയം ഉദിച്ചത്  . അദ്ദേഹത്തിന്റെ അനുയായികൾ ചേർന്ന് അദ്ദേഹത്തിന്റെ ആ സ്വപ്നവും ഒരുവിധം നന്നായി തന്നെ  സാക്ഷാൽക്കരിച്ചു നൽകി .   

ഒരു മതവിഭാഗത്തിന്റെ ഉന്നമനത്തിനു എന്ന് പറഞ്ഞു ജനങ്ങളെ വിശ്വസിപ്പിച്ചു്  ഭരണം തുടങ്ങി   ഒരു രാഷ്ട്രത്തിന്റെ  സമ്പത്ത്  കൊള്ളയടിക്കാൻ തുടങ്ങിയപ്പോഴാണ് ചിലർ അദ്ദേഹത്തിന്റെ ചെയ്തികളെ  നിശിതമായി വിമർശ്ശിക്കാൻ തുടങ്ങിയത് . 

അങ്ങനെ   തന്നെ വിമർശിക്കുന്നവരെ   കൊന്നു തള്ളുന്നതിൽ അദ്ദേഹം  ആനന്ദം കണ്ടെത്തി . അവരുടെ കൊള്ളരുതായ്മ എല്ലാ അതിർവരമ്പുകളും കടന്നപ്പോൾ    ക്രൂരതകൾ കൊണ്ട് വീർപ്പുമുട്ടിയ ജനങ്ങളിൽ രോഷം ആളിക്കത്താണ് തുടങ്ങി . അദ്ദേഹത്തെയും കൂട്ടരെയും   ജനമധ്യത്തിൽ വച്ച് പച്ചയ്ക്കു കൊളുത്താൻ ജനങ്ങളിൽ ചിലർ തീരുമാനിച്ചു . ജനരോഷം  മനസ്സിലാക്കിയ  മന്ത്രവാദി ആ രാത്രി  രാജ്യം വിടാനായി  വേഷപ്രശ്ചന്നനായി ഒരു ബാഗുമായി ആശ്രമത്തിൽ നിന്നും ഇറങ്ങി  . പക്ഷെ ആ  രാജ്യത്തെ തന്നെ കൊള്ളയടിച്ച അദ്ദേഹത്തെ വഴിയിൽ വച്ച്  ആ അരണ്ട വഴിവിളക്കിന്റെ വെളിച്ചത്തിലും ഒരു പിഞ്ചു കുട്ടി തിരിച്ചറിഞ്ഞു . അതോടെ ജനങ്ങൾ അദ്ദേഹത്തിന്  ചുറ്റും  കൂടി  . 

ആ  രാത്രിയിലെ  ഇരുട്ടിന്  കട്ടി കൂടിയതുപോലെ എനിക്ക് തോന്നി . ആ ഇരുട്ടിന്റെ മറവിൽ  മരണം മുന്നിൽ കണ്ട്  പേടിച്ചരണ്ട് നിന്ന  അദ്ദേഹത്തെ ജനമധ്യത്തിൽ നിന്നും രക്ഷിച്ചു നാട് വിടാൻ സഹായിച്ച ആ മനുഷ്യൻ ആരാണ്  എന്ന് തിരയുകയായിരുന്നൂ  അടുത്ത ദിവസങ്ങളിലെ  പത്രവാർത്തയിലെങ്ങും . .


2022 മേയ് 15, ഞായറാഴ്‌ച

മനസ്സിലെ കറുപ്പ്

 മനസ്സിലെ കറുപ്പ് 

എം പി  എസ്. വീയ്യോത്ത് 

അന്ന് ഒരു ശനിയാഴ്ച ആയിരുന്നൂ. വായനശാലയിൽ നിന്നും ഗോപാലൻ മാഷ് ഇറങ്ങിയപ്പോൾ   ഒത്തിരി വൈകി.    പലപല  ആലോചനകളുമായി  മുന്നോട്ടു  നടന്നു നീങ്ങിയ മാഷിന്റെ  രൂപം ഞാൻ ഇന്നുമോർക്കുന്നു .  നീളം കൂടിയ വെള്ള ജുബ്ബയും കറുത്തകട്ടിക്കരയുള്ള ഒറ്റമുണ്ടും കറുത്ത കട്ടി  ഫ്രെയിമുള്ള കണ്ണടയും മരപ്പിടിയുള്ള  കാലൻ  കുടയും സ്വൽപം   കേൾവിക്കുറവും കൂടിയാവുമ്പോൾ ഞാൻ അറിയുന്ന മാഷിന്റെ രൂപം പൂർണ്ണമാവും . 

മിന്നാമിനുങ്ങിനെപ്പോലെ മിന്നിമിന്നിക്കത്തുന്ന തെരുവിളക്കിന്റെ വെളിച്ചത്തിൽ മുന്നോട്ട്  നീങ്ങുന്ന അദ്ദേഹത്തിന്റെ പിൽക്കാല ത്തെക്കുറിച്ചു ഞാൻ ഇത്തരുണത്തിൽ ഓർത്തുപോവുകയാണ് . ഞങ്ങളുടെ വിദ്യാലയ ത്തിൽ അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്ന  വിഷയങ്ങൾ  കണക്കും ആംഗലേയവുമായിരുന്നൂ .  ആരെക്കണ്ടു സംഭാഷണം ആരംഭിച്ചാലും  ചില  ആംഗലേയപദങ്ങൾ അതിൽ കൂട്ടിക്കലർത്തി അതിന്റെ സ്പെല്ലിങ് മറ്റുള്ളവരോട് ചോദിക്കലും . അദ്ദേഹം തന്നെ ഏവർക്കും ഗ്രാമർ ക്‌ളാസ്സ്‌ എടുക്കുന്നത്  ഒരു പതിവ് രീതിയായിരുന്നൂ .അദ്ദേഹത്തിന്റെ ഇത്തരം ചെയ്തികൾ   കാരണം പലപ്പോഴും  നാട്ടിലെ ഒട്ടുമിക്കവരും  മാഷേ കണ്ടാൽ മാറി നടക്കുന്ന ശീലം ഒരു പതിവ് കാഴ്ചയായി . ഞാൻ അറിവിന്റെ ഒരു പ്രഭവകേന്ദ്രമാണ് എന്ന മാഷിന്റെ ഈ പതിവ് രീതിയായിരുന്നൂ  അതിനു കാരണം 

 അന്ന് വഴിയരികിൽ എങ്ങുനിന്നോ വഴി തെറ്റി വന്ന ഒരു മനുഷ്യൻ   ഗൾഫ് കാരനായ  അബ്ദുള്ളയുടെ  വീടും തിരക്കി വന്നു പെട്ടത്  മാഷുടെ മുന്നിലായിപ്പോയി . അത്  കണ്ടപ്പോൾ ഞാൻ  ആദ്യമായൊന്നു ഭയന്നു എന്നത് സത്യം . 

മാഷിന്റെ രൂപം  ദൂരെ നിന്നും കണ്ടപ്പോഴേ ആ മനുഷ്യനു വല്ലാത്ത ഒരാശ്വാസം  തോന്നി

 . മാഷ് അടുത്തു വന്നു സംസാരിച്ചു കൊണ്ട് അദ്ദേഹത്തോടൊപ്പം  നടന്നു തുടങ്ങിയപ്പോഴേ അയാൾ  ചോദിയ്ക്കാൻ വന്ന കാര്യം അമ്പേ  മറന്നു . മാഷിന്റെ വിശേഷവും ചാരിത്യ്രവും മറ്റും കേട്ട് ഒടുക്കം നടന്നു  നടന്നു അദ്ദേഹത്തിന്റെ  വീട്ടിന്റെ മുന്നിൽ  ചെന്ന് നിന്നപ്പോഴാണ് മാഷ്  തല തിരിച്ചു ആ മനുഷ്യനെ  നോക്കി 

" നിങ്ങൾ എന്തിനാ എന്റെ പിന്നാലെ വന്നേ ?, എന്നെ മുൻപ് അറിയുമോ ?"

തുടങ്ങിയ ചോദ്യശരങ്ങൾ ഓരോന്നായി ആവനാഴിയിൽ നിന്നും തൊടുത്തു വിട്ടപ്പോൾ ആ മനുഷ്യൻ ഒരു നിമിഷത്തേക്ക്  സ്തബ്ധനായി പ്പോയി . പിന്നീട് സ്ഥലകാലബോധം വീണ്ടെടുത്ത് അദ്ദേഹം 

' മാഷേ , ഞാൻ കോഴിക്കോട് നിന്നും ഇവിടെ വന്നത് കിഴക്കയിൽ അബ്ദുല്ലയുടെ വീട് തിരക്കിയാണ് . പക്ഷെ ആർക്കും ആ പേര്  അറിയില്ല എന്നാണ് അറിയാൻ കഴിഞ്ഞത് . മാഷിന് എന്നെ ഒന്ന് സഹായിക്കാമോ . ഞാൻ ഒരു പ്രവാസിയാണ് നാട്ടിലേക്കു വരുമ്പോൾ അബ്ദുല്ല വീട്ടിൽ കൊടുക്കാനായി ഒന്ന് രണ്ടു സാധനങ്ങൾ കയ്യിൽ തന്നയച്ചിരിന്നു. രണ്ടു ദിവസം മുൻപാണ് ഞാൻ നാട്ടിൽ എത്തിയത് . കാലത്തു ഇങ്ങോട്ടേക്ക്  പുറപ്പെട്ടതാ  നേരംഇത്രയായിട്ടും അത് അവിടെ എത്തിക്കാൻ എനിക്ക്  കഴിഞ്ഞിട്ടില്ല .  ദയവു ചെയ്ത്  ഒന്നു സഹായിക്കണം "
 

എന്ന് മാഷോട് പറഞ്ഞപ്പോൾ അദ്ദേഹം  അല്പസമയം   ചിന്താനിമഗ്നനായി . പിന്നീട് ആ മനുഷ്യനെ നോക്കി   

" ഏതാ അബ്ദുല്ല  വീട്ടു പേര് കിഴക്കയിൽ  എന്നല്ലേ പറഞ്ഞേ ,മ്മ്മ് ..., കോച്ചേരി യിൽ നിന്നും വന്നു പള്ളിയുടെ അടുത്ത് വീട് എടുത്ത് താമസിക്കുന്ന ഒരു അബ്‌ദുള്ളയെ എനിക്കറിയാം അയാളുടെ ബാപ്പ മൂസക്ക്  മീൻ കച്ചവടമാണ് .  ആള് അതാണോ? , അങ്ങനെ എന്തെങ്കിലും സുഹൃത്ത് പറഞ്ഞതായി ഓർക്കുന്നോ?."


എന്ന് ചോദിച്ചപ്പോഴാണ് പണ്ട് മുറിയിൽ വച്ച് പണ്ട് മീൻ കൊട്ടയും കൊണ്ട് പോവുമ്പോൾ ഓട്ടോറിക്ഷ തട്ടി ബാപ്പ ആസ്പത്രിയിൽ കിടന്ന കഥ ആ മനുഷ്യന് ഓർമവന്നത് . അയാൾ അപ്പോൾ തന്നെ മാഷേ നോക്കി 

" അതെ മാഷേ അത് തന്നെ ആള് , ആ വീട് ഒന്ന് കാണിച്ചു തരുമോ "

എന്ന് ചോദിച്ചത് . മാഷ് അതിനു മറുപടിയായി മാഷിന്റെ വീടിന്റെ സമീപത്തെ ചെറിയ വാർപ്പ് വീട് ചൂണ്ടിക്കൊണ്ട് 

" അതാണ് വീട് , രാത്രി വാഹനം ഒന്നും ഇവിടെ കിട്ടില്ല സാധനങ്ങൾ കൊടുത്ത്  വീട്ടിലേക്കു വാ ഇന്നിവിടെ താമസിച്ചിട്ട് കാലത്ത് തിരിക്കാം  . ഇതാണ് എന്റെ വീട് . ഇവിടെ ഞാനും ഭാര്യയും മാത്രമാണ് താമസം .എനിക്ക് മിണ്ടിപ്പറഞ്ഞിരിക്കാൻ ഒരാൾ ആവുമല്ലോ .  അതിനിടയ്ക്ക് പേര് ചോദിയ്ക്കാൻ മറന്നു "

പറഞ്ഞപ്പോൾ  ആ മനുഷ്യൻ ഭവ്യതയോടെ 

" മാഷേ ഞാൻ മൊയ്തീൻ ദുബൈയിൽ അബ്‌ദുള്ളയുടെ മുറിയിൽ തന്നെയാണ് എന്റെ  താമസം . നോക്കട്ടെ മാഷേ , ഞാൻ മുസല്മാനായതിനാൽ മാഷിന്റെ വീട്ടിൽ ആര്ക്കും എന്നെ അംഗീകരിക്കാൻ  കഴിയുമോ എന്നൊരാശങ്ക ഇല്ലാതില്ല  "

എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ  മാഷിന്റെ ചുണ്ടിൽ പരന്നു കണ്ട   ചിരിയിൽ ഒരു പുച്ഛം  നിഴലിച്ചത് ഞാൻ ശ്രദ്ധിച്ചു  . മാഷ്  അയാളെ നോക്കി  

" ഏതായാലും പോയിവാ , പണ്ട് കുറെ കടപ്പാടുള്ള മതമാണ് നിങ്ങളുടേത് .  വേർതിരിവ്  മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ അരുത് .  രക്തബന്ധത്തെക്കാൾ  ഒത്തിരി ദൃഢതയുള്ള ബന്ധമാണ് മനസ്സുകൾ തമ്മിലുള്ളത് അതെ നിലനിൽക്കൂ . അതാണ് ഇന്നത്തെ ജനങ്ങൾ മനസ്സിലാക്കാത്തത് . ഇന്ന് എല്ലാവരുടെയും മനസ്സിലാണ് കറുപ്പ് അത് വൃണമായി സമൂഹത്തിലേക്ക് പടർന്നു കയറിത്തുടങ്ങിയിട്ട് കാലം കുറെയായി . പോയി വാ കാണാം ."

  


ജയൻ സാർ എന്റെ സുഹൃത്തായ ജനയുഗം പാലക്കാട്  ജോലിചെയ്തുവരുന്ന ഷൈജു പറഞ്ഞാണ് താങ്കളെക്കുറിച്ചറിയുന്നത് . അദ്ദേഹത്തിന്റെ താങ്കളെക്കുറിച്ചുള്ള  നല്ല  വാക്കുകളുടെ  അടിസ്ഥാനത്തിൽ ഈ കഥ ഇവിടെ പോസ്റ്റുചെയ്യുന്നൂ 

എന്റെ പേര് സത്യദാസ് എന്നാണ്  1995 ജനുവരിമുതൽ 2020 ഒക്ടോബര് വരെയുള്ള കാലയളവിൽ തികച്ചും ഒരു പ്രവാസിയായി കഴിഞ്ഞുകൂടിയ എന്റെ ഈ എളിയ സൃഷ്ടി താങ്കളുടെ മുമ്പിൽ  സമർപ്പിക്കുന്നൂ .

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...