2020 ജൂലൈ 31, വെള്ളിയാഴ്‌ച

നവീനസമൂഹിക ലക്ഷണങ്ങൾ

നവീനസമൂഹിക ലക്ഷണങ്ങൾ
എം.പി.എസ്സ്. വീയ്യോത്ത്

മേൽക്കുമേൽ അളവിനും തൂക്കത്തിനും അനുസരിച്ച് അടുക്കി വച്ചിരിക്കുന്ന ഏതിനും വല്ലാത്തഭംഗി തന്നെയാണ് ശരിയല്ലേ. 

ഇത് തന്നെയാണ് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മളോരോരുത്തരുടെയും ജീവിതത്തിലൂടെയും കാലം നമ്മുക്ക് മുമ്പിൽ കാട്ടിത്തരുന്നത്. 

 ലോകം കൊടുംകാടാണ് എന്നും നമ്മൾ ഒരോരുത്തരും അതിലെ ജീവജാലങ്ങളുമാണ് എന്ന് സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ  നിലവിലെ  ഹിംസ്രജന്തുക്കളായ സിംഹവും കടുവയും മുതൽ  മറ്റ് വിഷ ജീവികൾ വരെ വികലാംഗ പെൻഷനും വാങ്ങി  രാജി വച്ച് സ്ഥലം വിടും. 

കാരണം അവരേക്കാൾ ക്രൂരരും, ഉഗ്രവിഷ വാഹകരുമാണ് നമ്മുടെ ഇടയിലുള്ളവരിൽ പലരും . 

പാമ്പും മറ്റും സ്വരക്ഷയ്ക്കും ആഹാരത്തിനുമാണ് ക്രൂരതകൾ ചെയ്യുന്നെങ്കിൽ നമ്മളിൽ ചിലർ പണത്തിനും സ്വയം തെറ്റുകൾ മറച്ച് വയ്ക്കാനുമായി എന്തൊക്കെയോ ചെയ്ത് കൂട്ടുന്നു. 

പണ്ട് കേട്ട " മനുഷ്യൻ മതങ്ങളേ സൃഷ്ടിച്ചു " തുടങ്ങുന്ന ഗാനശകലങ്ങളും മറ്റ് ചില ശീലുകളും കൂടി ചേരുമ്പോൾ നമ്മുടെ നാടുമായി. അതായത് സാക്ഷരരായ നീരക്ഷരുടെ  സ്വന്തം നാട്

നമ്മിലും ഏതിനേയും ചതിയും കളവും കലർത്തി വളഞ്ഞ വഴിയിൽ മുന്നേറുന്നവർ  ഒത്തിരിയുള്ള
സമൂഹത്തിൽ പണത്തിനും സമ്പത്തിനുമാണ് വിശുദ്ധി . 

അവിടെ സത്യവും നീതിയും ചാരിത്യം പോലും വിൽപ്പന ചരക്കായി മാറുന്നു. ഇതോ ആധുനിക സമൂഹത്തിന്റെ ലക്ഷണങ്ങൾ


2020 ജൂലൈ 26, ഞായറാഴ്‌ച

കൊറോണ ഭീതി

കൊറോണഭീതി
 എം.പി. എസ്സ്. വീയ്യോത്ത്

കൊറോണഭീതി വിരിച്ച  ഗ്രാമപാതയിൽ മാസ്ക് വച്ച് മൂക്ക് മറച്ച് ഭവ്യതയോടെ നിന്ന എന്റെ ചിന്ത ഈ അവസ്ഥയിലും എത് നിയമത്തെയും  ധിക്കരിക്കാനുള്ള മലയാളിയുടെ ശീലങ്ങളേക്കുറിച്ചായിരുന്നു. ആ ചിന്തയിൽ നിന്നും  തൊട്ടുവിളിച്ചുണർത്തിയ  അയാൾ എന്നെ നോക്കി ചുമച്ചപ്പോൾ തെറിച്ച് വീണ ഉമിനീരാണ്
എന്നെയും കൂടെ കൂട്ടുമോ എന്നൊരു ഭീതി  ഉള്ളിൽ നിറച്ചത്. .

പിന്നെപ്പോഴോ   ഉച്ചത്തിൽ മുഴങ്ങിയ ഫോൺ റിംങ് ചെയ്യുന്ന ശബ്ദം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.   കൈ നീട്ടി  ഫോൺ തപ്പിയെടുത്തപ്പോഴാണ് തെക്കേലെ കുമാരേട്ടനെയും കൊറോണ കൊണ്ടുപോയ വാർത്ത സുഹൃത്ത് പറഞ്ഞറിഞ്ഞത്. പിന്നെ കണ്ണുകൾ പണിപ്പെട്ട്  തുറന്നു  നോക്കുമ്പോഴാണ് എങ്ങും ഇരുട്ട് പരന്നുകിടന്നത് കണ്ടത്.

നേരത്തെ കണ്ട ആ മനുഷ്യൻ കുമാരേട്ടൻ ആയിരുന്നു എന്നാണ് തോന്നുന്നത്. എല്ലാം  എന്റെ മനസ്സ് കാട്ടിത്തന്ന ഒരു കിനാവായിരുന്നൂ എന്ന് വിശ്വസിക്കാൻ വല്ലാത്ത വിഷമം തോന്നി. അസ്ഥാനത്ത് ഇത്തരം കാഴ്ചകൾ കാണിച്ചുതരാൻ  മനസ്സ് പണ്ടേ ഒത്തിരി  സമർത്ഥമായിരുന്നല്ലോ. എന്നാലും നീ എന്നെ വെറുതെ ഭയപ്പെടുത്തി, ഇത് ശരിയല്ല കേട്ടോ  മനസ്സേ എന്നു  പറഞ്ഞ് വീണ്ടും മയക്കത്തിലേക്ക് കടന്ന എനിക്ക് ഇന്നും ആ സ്വപ്നത്തിന്റെ അർത്ഥം മനസിലായിട്ടില്ല.

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...