2018 ഓഗസ്റ്റ് 8, ബുധനാഴ്‌ച

ചെമ്പകം

ചെമ്പകം
ഭാഗം: ഒന്ന്

ഇറങ്ങിപ്പോടാ... നീ ആരാന്ന് വിചാരിച്ചാ.... എന്നെ ഉപദേശിക്കാന്‍ വന്നേ. എന്റെ അച്ഛന്റെ ഉപദേശം സഹിക്കവയ്യാതെ ആണ് നാടുവിട്ടത് ഇവിടെയും വലിഞ്ഞുകയറി വന്നിരിക്കുന്നൂ ഒരു ഉപദേശി, ഇനി ഈ പരിസരത്ത് കണ്ടാല്‍ കരണം ഞാന്‍ പുകച്ച്കളയും”

എന്നും പറഞ്ഞ് അയാള്‍ ബാഗും എന്നെയും ചേര്‍ത്ത് പുറത്തേക്ക് ആഞ്ഞുതള്ളി. അപ്രതീക്ഷമായ ആ വീഴ്ചയിൽ  എന്റെ ദേഹം നന്നായി നൊന്തു.  മനസ്സിൽ എന്റെ ചുവട് പിഴച്ചത് എവിടെയാണ് എന്ന ചിന്ത ഉയർന്നു വന്നു എങ്കിലും അപ്പോഴേക്കും മുൻപിലായി കതക് അമർത്തി അടച്ചിരുന്നൂ .ഒടുക്കം കയ്യും തടവി തറയിൽ ചിതറിക്കിടന്ന ബാഗും എടുത്ത് വഴിയരികിലെ കല്പടവിൽ ഞാൻ ചെന്നിരുന്നൂ . ചെന്നൈ നഗരത്തിരക്കിൽ നിന്നും മാറിയുള്ള ആ ഗ്രാമ പ്രദേശത്തെ എനിക്ക് ഒത്തിരി ഇഷ്ടമായി. അങ്ങനെ ഓരോന്ന് ആലോചിച്ചു് കുഞ്ഞുന്നാളിൽ കേട്ട് മറന്ന 

"പാലൂട്ടി വളർത്തക്കിളി ..."

എന്ന് തുടങ്ങുന്ന  പാട്ടും പാടി അവിടെ ചിലവഴിച്ചപ്പോൾ എനിക്ക് കുടയായി തണലേകാൻ ഒരു വൻമരവും കൂട്ടിനുണ്ടായിരുന്നൂ. സമീപത്തെ കുഴൽക്കിണറിന് മുൻപിൽ നിരന്നിരിക്കുന്ന കുടങ്ങളും അതിന് കാവൽ നിൽക്കുന്ന സ്ത്രീകളും എന്നെ ഒരു കൗതുക വസ്തുകണക്കെ നോക്കി തലങ്ങും വിലങ്ങും കടന്ന് പോവുന്നത് ശ്രദ്ധിച്ചു . അപ്പോഴാണ് ഞാൻ ഇരുന്ന മരത്തിന്റെ സമീപത്തായി ഒരു മലയാളി സ്ത്രീയുടെ അടക്കിപ്പിടിച്ചുള്ള സംസാരം എന്റെ കാതുകളിൽ വന്ന്  പതിച്ചത് .
  
ങാ.. എന്നെ ഇനി ഒന്ന് പരിചയപ്പെടുത്താം 

 ഞാന്‍ രാമനുണ്ണി കുറെക്കാലമായി ഈ ചെന്നൈ നഗരത്തിന്റെ ഭാഗമായിട്ട് . ഇപ്പോൾ സ്വന്തമായി  ശീതികരണീയന്ത്രത്തിന്റെ കേടുകൾ പരിഹരിക്കുന്ന  കട  നടത്തിവരുന്നൂ. കുറച്ചു നാളായി നാട്ടുകാരനായ നാരായണന്‍ നായര് മാഷിന്റെ മൂത്ത പുത്രനായ സുരേഷ്  അച്ഛനോട് പിണങ്ങി ഗ്രാമത്തിലേക്ക്  ചേക്കേറിയിട്ട്. മകന്‍ നാടുവിട്ടതില്‍ മനംനൊന്ത് അവന്റെ അമ്മ പലകുറി എന്റെ വീട്ടില്‍ വന്ന്‍ അമ്മയോട് പറഞ്ഞതിന്റെ ഫലമായാണ്‌ അവനെ ഉപദേശിച്ച് നാട്ടിലേക്ക് അയക്കാനുള്ള  ഒരു ശ്രമം ഞാന്‍ നടത്തിയത്. പക്ഷെ ഞാന്‍ കരുതിയതിന് വിപരീതമായി അവന്‍ എന്നെ മുറിയിൽനിന്നും പിടിച്ചു പുറത്തേക്ക് തള്ളിയപ്പോൾ  അറിയാതെ എന്റെ മനസ്സ്  വിഷമിച്ചു. ഓരോന്നാലോചിച്ച് അങ്ങനെ  ഇരുന്നപ്പോഴതാ  മുല്ലപ്പൂ ചൂടിയ ഒരു തമിഴ് പെണ്‍കിടാവ് എന്റെ നേരെ നടന്നുവരുന്നൂ. ഞാൻപോലും അറിയാതെ  എന്റെ നയനങ്ങള്‍ അവളെ സാകൂതം അങ്ങനെ  നോക്കിനിന്നൂ. അപ്പോഴാണ്  എന്റെ പിന്നില്‍ നിന്നും ഒരു മലയാളി സ്ത്രീയുടെ ചോദ്യം ഉയര്ന്ന് കേട്ടത്.

“ നീ ഏതാ കൊച്ചനേ, ഇതെന്താ ഇവിടെയിരിക്കുന്നേ , എഴുന്നേറ്റ് മാറിയേ എനിക്ക് ഇവിടെയൊന്ന് തൂത്ത്‌ വൃത്തിയാക്കണം ”.

ഞാന്‍ തലതിരിച്ച് അവരെ ശ്രദ്ധിച്ചു . അവർക്ക് എങ്ങനെയാണ്  ഞാൻ മലയാളി ആണ് എന്ന് മനസ്സിലായി എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും  വായ്നോട്ടമായിരിക്കും എന്നെ കാട്ടികൊടുത്തത് എന്ന് ഞാൻ ആശ്വസിച്ചു . അപ്പോഴേക്കും അവർ നടന്ന് എന്റെ അരികിലേക്ക് എത്തിയിരുന്നൂ. പെട്ടെന്നോ ആലോചിച്ചെടുത്ത പോലെ അവർ എന്നെക്കുറിച്ച് ചോദിച്ചറിയാൻ തുടങ്ങി. പിന്നീട് സംസാരം നിറുത്തി വീട്ടിനകത്തേക്ക് വേഗം നടന്ന് കയറി . ശരിക്കും ഞാൻ ഒന്ന് ഭയന്നു . പിന്നീടുള്ള എന്റെ ചിന്ത മുഴുവൻ അവരോട് എന്തെങ്കിലും അനാവശ്യം പറഞ്ഞോ എന്നായിരുന്നൂ . അപ്പോഴേക്കും അവർ വീട്ടിനകത്ത് നിന്നും അവരുടെ പുരുഷപ്രജയെയും കൂട്ടി എന്റെ അരികിലേക്ക് നടന്നടുത്തു . അയാള്‍ എന്നെ കണ്ടപ്പോള്‍ തന്നെ ചേര്‍ത്തു പിടിച്ചു എന്നിട്ട് ചോദിച്ചു

“ നിനക്ക് എന്നെ മനസ്സിലായോ?”

 ഞാന്‍ കണ്ണുകള്‍ ചിമ്മി ഇല്ല എന്നെ കാണിച്ചു എങ്കിലും അപ്പോഴേക്കും ചന്തിക്കിട്ട് പിച്ചിക്കൊണ്ട് ആ  സ്ത്രീ ചിരിച്ചുകൊണ്ട് എന്നെ സൂക്ഷിച്ചു നോക്കി . ഒത്തിരി ആലോചിട്ടും എനിക്ക് അവരെ തിരിച്ചറിയാനായില്ല എന്ന് എന്റെ മുഖഭാവത്തില്‍ നിന്നും മനസ്സിലായിട്ടാണ് എന്ന് തോന്നുന്നൂ അവര്‍ ഇങ്ങനെ പറഞ്ഞു 

“ എടാ നിന്നെ ചെറുപ്പത്തില്‍ എടുത്ത് നടന്ന പപ്പിയേച്ചിയാ ഞാന്‍. ഉയരം വച്ചു എന്നേ  ഉള്ളൂ ഒരു മാറ്റവും ഇല്ല. അമ്മയ്ക്കും അച്ഛനും സുഖം തന്നെയല്ലേ”

  തുടങ്ങിയപ്പോഴാണ് പപ്പിയേച്ചിയുടെ പഴയകാല  ഓര്‍മ്മകള്‍ എന്നില്‍ വന്ന്‍ നിറഞ്ഞത്.

നാട്ടിലെ പ്രമുഖനായ നാരായണന്‍ നായരുടെ മൂത്ത മകളായിരുന്നൂ പത്മിനി എന്ന എന്റെ പപ്പിയേച്ചി. പണ്ട് അയല്‍ക്കാരനായ മുഹമ്മദ്‌ കുട്ടിയോടൊപ്പം പ്രേമിച്ച് ഒളിച്ചോടിയപ്പോള്‍ നാട്ടില്‍ ഭൂകമ്പം തന്നെ നടന്നൂ. അതുവരെ നാട്ടിലെ പൌരപ്രമുഖരുടെ കൂട്ടത്തില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സ്ഥാനം വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ മാത്രമായി ഒതുങ്ങി. അങ്ങനെയിരിക്കെയാണ് രണ്ടാമത്തെ പുത്രിയും  ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. കോളേജിലെ റാഗ്ഗിംങ്ങിനിടെ മരണമടഞ്ഞ ആ പെണ്‍കുട്ടിയുടെ കൊലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്നും അജ്ഞാതം. അങ്ങനെയിരിക്കെയുള്ള  സുരേഷിന്റെ  ഒളിച്ചോട്ടവും കൂടിയായപ്പോള്‍ ആ വലിയകുടുംബത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമായത്പോലെ എനിക്ക് തോന്നി. പപ്പിയേച്ചിയോട് സുരേഷിന്റെ പ്പറ്റി എങ്ങനെ അറിയിക്കും എന്നറിയാതെ ഞാനും വിഷമിച്ചു.
അവരുടെ കണ്ണുകളിലെ ആനന്ദാശ്രുക്കള്‍ ഞാന്‍ ശ്രദ്ധിച്ചു. ഇത്രയും സമയം  നിശബ്ദനായി നിന്ന പപ്പിയേച്ചിയുടെ ഭര്‍ത്താവ് എന്നെയും വിളിച്ച് വീട്ടിനുള്ളിലേക്ക് നടന്നൂ. അതങ്ങനെയാ നാട്ടില്‍ നിന്നും ആരെത്തിയാലും ഇത് പോലുള്ള നഗരങ്ങളിലെ ഗ്രാമീണത മനസ്സില്‍ സൂക്ഷിക്കുന്നവര്‍ അവരെ വിളിച്ച് നാട്ടിലെ വിശേഷങ്ങള്‍ കൌതുകത്തോടെ ചോദിക്കുന്നത് പതിവ് കാഴ്ച്ച തന്നെയാണ്. ഞങ്ങള്‍ ആ മുറിയിലേക്ക് കടന്നപ്പോള്‍ പപ്പിയേച്ചി അതിലെ അടുക്കളയില്‍ സൂപ്പര്‍മാനെപ്പോലെ എന്തൊക്കയോ ഉണ്ടാക്കാനുള്ള ഓട്ടത്തിലായിരുന്നൂ. പത്രങ്ങള്‍ കൂട്ടിമുട്ടുന്ന ശബ്ദങ്ങള്‍ വ്യക്തമായി എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. അപ്പോഴാണ് ആ കാഴ്ച ഞാന്‍ ശ്രദ്ധിച്ചത് ചുമരില്‍ സ്ഥാപിച്ച തട്ടിലെ ഗുരുവായുരപ്പന്റെ പടവും അതിന്റെ മുന്നില്‍ കത്തിച്ചു വച്ച ചന്ദനത്തിരിയും എന്നില്‍ തെല്ലൊന്നുമല്ല കൌതുകമുണ്ടാക്കിയത്. അറിയാതെ എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്ന്നു ഇതെങ്ങനെ സംഭവിച്ചു പപ്പിയേച്ചിയുടെ കണവന്‍ മുസല്‍മാനല്ലേ അങ്ങനെയുള്ളപ്പോള്‍ ഗുരുവായൂരപ്പന് ഈ വീട്ടില്‍ എന്താ കാര്യം. എന്റെ സൂക്ഷിച്ചുള്ള നോട്ടം കണ്ടാണെന്ന് തോന്നുന്നൂ അയാള്‍ ഇങ്ങനെ പറഞ്ഞു

“ അവളുടെ വിശ്വാസത്തിന് ഞാന്‍ ഒരിക്കലും എതിര് നിന്നിട്ടില്ല. ഭക്തിയും മറ്റും ഓരോരുത്തരുടെ സ്വകാര്യ ഇഷ്ടങ്ങളല്ലേ വെറുതെ അതില്‍ കൈകടത്തി വികൃതമാക്കുന്നതില്‍ എനിക്ക് ഒട്ടും യോജിപ്പില്ല”

അല്‍പ്പസമയത്തിനകം എനിക്കുള്ള ചായയും പലഹാരങ്ങളുമായി പപ്പിയേച്ചി അങ്ങോട്ട്‌ കടന്ന് വന്നൂ. അങ്ങനെ അൽപ്പസമയത്തിനകം എല്ലാവരും കൂടി ചായകുടിയില്‍ മുഴുകി. അപ്പോഴാണ് പപ്പിയേച്ചി വിശേഷങ്ങള്‍ ചോദിക്കുന്നത് പുനരാരംഭിച്ചത്. അതില്‍ പ്രത്യേകിച്ച് അവര്‍ക്ക് അറിയാന്‍ താല്‍പ്പര്യം അനുജന്‍ സുരേഷിന്റെ  കാര്യങ്ങള്‍ ആയിരുന്നൂ. അങ്ങനെ പലതും സംസാരിച്ചെങ്കിലും സുരേഷിന്റെ  ഒളിച്ചോട്ടത്തെക്കുറിച്ച് മാത്രം അവറീ അറിയിക്കാൻ  എനിക്ക് ധൈര്യം വന്നില്ല. അതിനിടയിൽ എപ്പോഴോ  സംസാരം മണ്മറഞ്ഞ പപ്പിയേച്ചിയുടെ സഹോദരിയില്‍ ഉടക്കിയപ്പോൾ എല്ലാവരും അല്പനേരത്തേക്കെങ്കിലും നിശബ്ദരായി . പപ്പിയേച്ചി എന്തൊക്കയോ ഓർത്ത് വിങ്ങിവിങ്ങി കുറെ കരഞ്ഞു . അങ്ങനെയിരിക്കെ ഞാന്‍ ചോദിച്ചു.

“ഇത്രയും കാലമായില്ലേ ഇവിടെ വന്നിട്ട് ഇതിനിടയില്‍ എപ്പോഴെങ്കിലും നാട്ടിലേക്കു പോയി അച്ഛനെയും അമ്മയെയും കാണാന്‍ തോന്നിയില്ലേ?”  

അതിനു മറുപടിയൊന്നും പറയാതെ അവർ പരസ്പരം നോക്കിയിരുന്നപ്പോഴാണ് അവിചാരിതമായി വാതിലും തള്ളിത്തുറന്ന് ആരോ അങ്ങോട്ട്നേ കയറിയത്. അത് മറ്റാരുമല്ല  പുറത്ത് വച്ച് അല്പസമയം മുൻപ് കണ്ട അതേ തമിഴ് പെണ്‍കൊടിയായിരുന്നൂ അത്. അവൾ അകത്ത് വന്ന് എന്നെ കണ്ട് ഒന്ന് ഞെട്ടി പിന്നെ ഒരു കൂസലും ഇല്ലാതെ പപ്പിയേച്ചിയോട് കണ്ണുകൾ കൊണ്ട് ചോദിച്ചു  ഞാന്‍ ആരാണ് എന്ന്. അപ്പോഴാണ് ഞാനും അവളെ ശരിക്കും ശ്രദ്ധിച്ചത് എണ്ണ തേച്ച് തിളങ്ങുന്ന മുഖത്തെ ആ ഭംഗി എന്നെ അറിയാതെ അവളിലേക്ക്‌ ആകര്‍ഷിച്ചു. കറുപ്പിന് ഏഴഴകാണ് എന്ന് പറയുന്നത് ഇവളെ കണ്ടിട്ടാണോ എന്ന് അറിയാതെ തോന്നിപ്പോയി. അറിയുന്ന തമിഴ് വാക്കുകള്‍ കൂട്ടി അവളോട്‌ ഞാന്‍ ചോദിച്ചു 

“ഉങ്ക പേര് സൊല്ലുങ്കോ ?” 

പപ്പിയേച്ചി അതുകേട്ട് അവളോട്‌ 

"നിനക്ക് എന്റെ ഈ അനിജനെ കെട്ടിച്ച് തരട്ടെ"

 എന്ന് ചോദിച്ചപ്പോൾ ആദ്യം മലയാളത്തില്‍ പറഞ്ഞ ആ വാചകങ്ങള്‍ മനസ്സിലാകാതെ അവൾ നോക്കിയപ്പോൾ  പപ്പിയേച്ചി പറഞ്ഞത് മുഴുവൻ തമിഴിൽ തര്‍ജിമചെയ്തു കൊടുത്തു. അത് കേട്ട് നാണിച്ചുപോയ അവൾ കുണുങ്ങി ചിരിച്ചുകൊണ്ട് അവിടെനിന്നും എങ്ങോട്ടോ ഓടി മറഞ്ഞു. അവളുടെ  ചിരിക്കിടയിൽ തെളിഞ്ഞുകണ്ട  കണ്ണിലെ ആ തിളക്കം എനിക്ക് നന്നേ  ബോധിച്ചു. പിന്നീട് എപ്പോഴോ  ഞാന്‍ അവിടെനിന്നും യാത്ര തിരിച്ചെങ്കിലും അപ്പോഴേക്കും  അവള്‍ എന്റെ ഹൃദയത്തിനുള്ളില്‍ കസേരയിട്ട്  ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നൂ . അവളുമായുള്ള പപ്പിയേച്ചിയുടെ സംസാരത്തിൽനിന്നുമാണ് ഞാൻ അവളുടെ പേര് ഓർത്തെടുത്ത്. അങ്ങനെ ആ പേരും മനസ്സിൽ ഉരുവിട്ടുറപ്പിച്ചു ,ചെമ്പകം അതാണ് അവളുടെ പേര്. അവിടെനിന്നും പാപ്പിചേച്ചിയോട് യാത്രപറഞ്ഞു മുന്നോട്ട് നടന്നപ്പോഴും ഞാൻ പോലും അറിയാതെ ഏതോ മാസ്മരലോകത്തിൽ അകപ്പെട്ടപോലെ   യാന്ത്രികമായി മുന്നോട്ട് നടന്നിനീങ്ങിയപ്പോൾ മനസ്സിൽ എന്നെങ്കിലും അവളെ വീണ്ടും കണ്ടുമുട്ടാനാവും എന്ന ഒരു  പ്രതീക്ഷയുണ്ടായിരുന്നൂ .

ഭാഗം: രണ്ട് 

അന്ന് കുറേ  വൈകിയാണ്  ചെന്നൈ നഗരത്തിലെ എന്റെ താമസസ്ഥലത്ത് എത്തിച്ചേർന്നത് . മുറിയിൽ ചെന്ന്  കയറിയപ്പോൾ തന്നെ വേഷം മാറി കുളിക്കാനായി ഒരുങ്ങി ടാപ്പ് തുറന്നപ്പോൾ ഷവറിൽനിന്നും ദേഹത്ത് വീണ വെള്ളം ശരിക്കും എന്റെ ദേഹം പൊള്ളിച്ചു. വേനലിന്റെ കാഠിന്യം അതിലടങ്ങിയിരുന്നതിനാലും എല്ലാവരും ഈ സ്വാദ് നേരത്തെ നന്നായി അറിഞ്ഞതിനാലും  അങ്ങ് സഹിച്ചു , അല്ലാതെ എന്താ ചെയ്യുക. വെളുത്ത്  തുടുത്ത ഞാൻ ഈ ചൂടിൽ  കരിഞ്ഞു പോവുമോ എന്ന് പോലും ചിലപ്പോൾ ചിന്തിച്ചുപോയി . 
അങ്ങനെ കുളികഴിഞ്ഞു അത്താഴത്തിനായി ആ  കെട്ടിടത്തിന്റെ താഴെനിലയിലുള്ള  പളനി ചാമിയുടെ ഹോട്ടലിലേക്ക് യാത്ര തിരിച്ചു . അവിടത്തെ  മസാല ദോശ എനിക്ക് വലിയ ഇഷ്ടമായതിനാലും എന്നും ഇതൊരു ശീലമായിമാറിയിരിക്കുന്നൂ . അത്താഴം കഴിഞ്ഞു ഞാൻ   നേരെ മുറിയിലേക്ക് തിരിച്ചുവന്ന് ഉറങ്ങാൻ  കിടന്നൂ. അപ്പോഴേക്കും സഹമുറിയന്മാരെല്ലാവരും വിളക്കും അണച്ച്  ഉറക്കിലേക്ക്റെ കടന്നുകഴിഞ്ഞിരുന്നൂ . കുറേനേരം ഉറക്കം വരാതെ  ഞാൻ തിരിഞ്ഞും മറിഞ്ഞും ഓരോന്നാലോചിച്ചു് കിടന്നൂ . പിന്നീട് രാത്രിയുടെ ഏതോ യാമത്തിൽ ഞാനും  നിദ്രയിലേക്ക് ഊഴ്ന്നിറങ്ങി. അവിടെ ഞാൻ കണ്ട സ്വപ്നത്തിൽ എന്നോടൊപ്പം  ചെമ്പകവും ഉണ്ടായിരുന്നൂ . 

ഞാൻ ചുറ്റും നോക്കി പിന്നീട് ചെമ്പകത്തേയും കൂട്ടി ആ ഗ്രാമത്തിലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനായി പുറപെട്ടൂ . ആകാശത്തിന് ഇന്ന് ചന്തം കൂടിയോ എന്നായി എന്റെ സംശയം അങ്ങനെ ഞാൻ ചെമ്പകത്തിന് നേരെ നോക്കി ഉദയസൂര്യന്റെ കിരണങ്ങൾ തട്ടി അവളുടെ  ചെമ്പകത്തെ നോക്കിയപ്പോൾ ആ മുഖത്തിന്റെ ചേല് ഒത്തിരികൂടിയത് പോലെ എനിക്ക് തോന്നി .അപ്പോഴാണ് അവൾക്ക് അടുത്തുകണ്ട കുന്നിൻ മുകളിൽ കയറണം എന്നൊരു ആശ എന്നോട് പറഞ്ഞത് . അങ്ങനെ അവളെയും കൂട്ടി ആ കുന്നിൻമുകളിലേക്ക്  കയറിക്കൊണ്ടിരുന്നപ്പോഴാണ് അത് സംഭവിച്ചത് . അവളുടെ കാലുകൾ കുന്നിൻമുകളില്നിന്നും വഴുതി അവൾ അതിനടുത്തുള്ള ജലാശയത്തിലേക്ക് പതിക്കുവാൻ തുടങ്ങി. അവളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഞാനും അവളോടൊപ്പം ആഴമേറിയ ജലാശയത്തിലേക്ക് വന്നു പതിച്ചു . 

അടുത്ത കിടക്കയിൽ ഉറങ്ങുകയായിരുന്ന സെൽവനാണ് എന്നെ തട്ടിവിളിച്ചു എഴുന്നേൽപ്പിച്ചത് . അവന്റെ തമിഴ് കലർന്ന മലയാളത്തിൽനിന്നും ഒരു കാര്യം എനിക്ക് ബോധ്യമായി ചെമ്പകം എന്നെയും കൊണ്ടേ പോവൂന്ന് . സംസാരത്തിലുടനീളം അവൻ ചോദിച്ചത് ചെമ്പകത്തെ ക്കുറിച്ചായിരുന്നൂ  കാരണം അവളോട് സ്വപ്നത്തിൽ ഞാൻ പേശിയത് അപ്പടി ആ തിരിട്ടു മൂഞ്ചി തൂങ്കാതെ പാത്തിരുന്ത വിഷയം എനിക്ക് അറിയാതെ പോയി . കടവുളേ .കാപ്പാത്ത് ഇത്  മട്ടും പറയാൻ എനിക്ക് തെരിയും .

നാളുകൾ കടന്നുപോയിക്കൊണ്ടിരുന്നൂ , ചൂടിന്റെ കാഠിന്യം കൊണ്ട് എനിക്കുള്ള ജോലി കൂടിക്കൂടിവന്നൂ . ചിലപ്പോഴൊക്കെ പെട്ടെന്ന്  തീ ർക്കേണ്ട ഒത്തിരി പണിയുണ്ടായിരുന്നതിനാൽ അന്നൊക്കെ രാത്രികാലങ്ങളിൽപ്പോലും ഇരുന്നു തീർക്കേണ്ടതായും വന്നിരുന്നൂ . അപ്പോഴൊക്കെ  ചെമ്പകത്തെപ്പറ്റി ഓർത്ത്  മനസ്സ് നന്നേ വിഷമിച്ചിരുന്നൂ എന്തും പറഞ്ഞു പപ്പിയേച്ചിയെ കാണാൻ പോവും എന്നാണ് അപ്പോഴും ഞാൻ ഓർത്തത് . എപ്പോഴുമെപ്പൊഴും അങ്ങനെ കയറി ചെന്നാൽ  അവർക്ക് ഞാൻ ഒരു തലവേദനയായാലോ എന്ന ചിന്ത എന്റെ മനസ്സിനെ  ഒത്തിരി അലട്ടി.  അപ്പോഴാണ് പണ്ടാരാണ്ടു പറഞ്ഞപോലെ  വൈദ്യര് കല്പിച്ചതും പാല് രോഗി ഇശ്ചി ച്ചത്തും പാല് എന്ന് പറഞ്ഞത് പോലെയുള്ള പപ്പിയേച്ചിയുടെ ഫോൺ കോൾ . അടുത്ത   ഞായറാഴ്ച എങ്ങനെയും സമയമുണ്ടാക്കി അവരുടെ വീട്ടിൽ ചെല്ലണമെന്നാണ് അവരുടെ നിർദേശം. അവരുടെ വീട്ടിൽ എന്തോ ചടങ്ങു് നടക്കുന്നുണ്ട് നിർബന്ധമായും പങ്കെടുക്കണം എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ആദ്യം വന്ന ചോദ്യം വെറും കയ്യോടെ പോവുന്നത് എങ്ങനെ എന്നാണ് . മാസാവസാനമായതിനാലും കുറേ കിട്ടാക്കടം ഉണ്ടായിരുന്നതിനാലും സഹമുറിയാനായ സെൽവത്തിൽനിന്നും കുറച്ചു പണം കടംവാങ്ങി. ബാക്കിവന്നത് പോക്കറ്റിൽനിന്നും എടുത്ത് നിലവിളക്ക് വാങ്ങി  വച്ചു .

അങ്ങനെ കുറച്ചു നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ ഞായറാഴ്ചയും വന്നണഞ്ഞു . ഞാൻ നേരത്തെ  തന്നെ പപ്പിയേച്ചിയുടെ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കുള്ള തിരുവള്ളുവർ ട്രാൻസ്‌പോർട് ബസ്സിൽ യാത്രതിരിച്ചു .  ഞായറാഴ്ചയായതിനാൽ ബസ്സിൽ വലിയ തിരക്കില്ലായിരുന്നൂ. സൈഡ് സീറ്റിൽ ഇരുന്ന് നഗരക്കാഴ്ചകൾ കൊണ്ടിരുന്നപ്പോൾ എം .ജി .ആറിന്റെയും മറ്റും പൂർണ്ണകായ  ചിത്രങ്ങൾ  വഴിയിൽ എന്നെ നോക്കി ചിരിച്ചുകൊണ്ട് കടന്നു പോയിക്കൊണ്ടിരുന്നൂ.  അങ്ങനെ കുറെ കഴിഞ്ഞപ്പോൾ എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ്സ് നിറുത്തി , ഞാൻ നിലവിളക്കുമായി അവിടെയിറങ്ങി അപ്പോഴതാ എന്റെ മുന്നിൽ സുരേഷ് കണ്ണും ഉരുട്ടി പേടിപ്പിച്ചുകൊണ്ടു നിൽക്കുന്നൂ , ഇന്നെന്തായാലും അന്ന് എനിക്ക് വേണ്ടി കരുതി  വച്ച തല്ല് വാങ്ങിച്ചിട്ട് തന്നെ കാര്യം എന്ന് കരുതി അവന് അരികിലേക്ക്  ചെന്ന  ശാന്തനായാണ് നോക്കിക്കണ്ടത്. അവന്റെ ആ തീഷ്ണമായ ആ നോട്ടത്തിലും  കണ്ണുകൾ നിറഞ്ഞിരുന്നത്  ഞാൻ യാദൃശ്ചികമായാണ് കണ്ടത്. അവൻ ആ ഗൗരവഭാവം കുറേസമയംകൂടി കാത്തുസൂക്ഷിക്കാൻ ശ്രമിച്ചെങ്കിലും പിന്നീടെപ്പോഴോ അത് കരച്ചിലിന് വഴിമാറി. അപ്പോഴാണ് ഞാൻ അറിയുന്നത് അവൻ ഭക്ഷണം കഴിച്ചിട്ട് നാളുകൾ ആയെന്ന സത്യം . അങ്ങനെ അവനെയും കൂട്ടി ഞാൻ ആ വഴിയിലൂടെ മുന്നോട്ട് നടന്നൂ  . വഴിയിൽ എന്നെ അവൻ തള്ളിയിട്ട മുറിയുടെ മുന്നിലൂടെ നടന്നപ്പോഴതാ ഒരു ബാഗ് വെളിയിൽ കിടക്കുന്നൂ,  മുഖഭാവത്തിൽനിന്നും അത് അവന്റെ ബാഗ് ആണെന്ന് മനസ്സിലാക്കിയ ഞാൻ അതും കയ്യിലെടുത്ത് മുന്നോട്ട് നടന്നൂ . അവൻ നിശബ്ദനായി എന്നെ അനുഗമിച്ചു മുന്നോട്ട്  നീങ്ങി .    പപ്പിയേച്ചിയുടെ വീടിന്റെ മുന്നിലെത്തിയപ്പോൾ ഞാൻ അവനെ കുറച്ചു് അകലെ നിറുത്തി വാതിലിനരികിലേക്കു നീങ്ങി നിന്ന്ണ് ചുമരിലെ  കോളിങ് ബെല്ലിൽ  വിരൽ അമർത്തി.അല്പസമയത്തിനകം അകത്ത് നിന്നും 

" ആരാ രാമു ആണോ" 

എന്ന ചോദ്യം എന്നെ തേടി വന്നൂ . അതിനു മറുപടിയെന്നോണം ഞാൻ ഇങ്ങനെ പറഞ്ഞു 

" അതേ  പപ്പിയേച്ചി , പിന്നെ ഒന്ന് പുറത്തേക്കു വരുമോ എന്റെ കൂടെ ഒരാൾ കൂടി വന്നിട്ടുണ്ട് "

  അങ്ങനെയിരിക്കെ ആ വാതിൽ എന്റെ മുന്നിൽ മലർക്കേ തുറന്നൂ . പിന്നീട് അവർ എന്നെയും സുരേഷിനേയും സൂക്ഷിച്ചു നോക്കി എന്നോട് ആരാ എന്ന അർത്ഥത്തിൽ ചോദിച്ചപ്പോൾ ഞാൻ പഴയഓർമ്മകളിൽ നിന്നും ആ അടയാള വാക്യം ചികഞ്ഞെടുത്തൂ. എന്നിട്ടു പപ്പിയേച്ചിയെനോക്കി ഇങ്ങനെ പറഞ്ഞു " ചേച്ചീ എനിക്ക് ഓലപ്പീപ്പി വേണം അല്ലെങ്കിൽ മുത്തശ്ശനോട് ഞാൻ പറഞ്ഞുകൊടുക്കും". അത് കേട്ട് അവർ ആദ്യം ഒന്ന് ഞെട്ടിയത് ഞാൻ കണ്ടൂ . പിന്നീട് അവർ സുരേഷിനെ ചേർത്ത് പിടിച്ചു് "മോനേ നിനക്ക്  ചേച്ചിയെ വന്ന് കാണാൻ  ഇപ്പോഴെങ്കിലും തോന്നിയല്ലോ " എന്ന് പറഞ്ഞുകൊണ്ട് അവന്റെ നെറുകയിൽ തലോടിക്കൊണ്ട് നിന്നൂ. അവരുടെ കണ്ണുനീര് കണ്ടുകൊണ്ടാണ് അകത്തുനിന്നും കൗതുകത്തോടെ മകളും ഭർത്താവും കടന്നുവന്നത് . പപ്പിയേച്ചി അവർക്ക് സുരേഷിനെ പരിചയ പ്പെടുത്തി എന്നെയും കൂട്ടി അകത്തേക്ക് നടന്നൂ . 

അൽപ്പസമയത്തിനകം ക്ഷണിക്കപ്പെട്ട അയൽക്കാരും സുഹൃത്തുക്കളും അങ്ങോട്ട് എത്തിച്ചേരാൻ തുടങ്ങി. അവർക്കിടയിൽ  ഞാൻ ചെമ്പകത്തെ തിരയുകയായിരുന്നൂ, അപ്പോഴാണ് പപ്പിയേച്ചി എന്റെ അരികിലേക്ക് കടന്ന് വന്നത്. അതിനിടയിലായി  ചെമ്പകവും അനുജനും അച്ഛനും അമ്മയ്ക്കും ഒപ്പം അങ്ങോട്ടേക്ക് കടന്നു വന്നത്, എന്റെ നോട്ടവും ചിരിയും കണ്ടിട്ടാണെന്നു തോന്നുന്നൂ അവൾ ഇടക്കിടയ്ക്കായി നോക്കിക്കൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും തിരക്കിട്ട്‌ നടക്കാൻ തുടങ്ങി   . അങ്ങനെയിരിക്കെയെപ്പോഴോ  പപ്പിയേച്ചിയുടെ മകൾ എന്റെ അരികിലേക്ക് കടന്ന്  വന്ന്  ഇങ്ങനെ പറഞ്ഞു " രാമുവേട്ടാ ചെമ്പകം വിളിക്കുന്നുണ്ട് ഒന്ന് എന്റെ  കൂടെ വാ". അവളുടെ ആ വിളികേട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ അല്പസമയത്തേക്ക് ഞാൻ ശിലയായി മാറി.   

അങ്ങനെ ഞാൻ യാന്ത്രികമായി അവളെ അനുഗമിച്ചു  ആ വീടിന്റെ മട്ടുപ്പാവിലേക്ക് നടന്നൂ . അവിടെ ഒരു മൂലയ്ക്കായി എന്റെ ചെമ്പകം എന്നെയും കാത്തിരിപ്പുണ്ടായിരുന്നൂ .




ഭാഗം: മൂന്ന് 

ഞാൻ അവളുടെ അരികിലേക്ക് നടന്നു, അപ്പോഴേക്കും പപ്പിച്ചേച്ചിയുടെ മകൾ ഞങ്ങൾ ഇരുവരെയും നോക്കി ചിരിച്ചുകൊണ്ട് ശബ്ദം താഴ്ത്തി 

" രണ്ടാളും വേഗം താഴേക്ക് വരണേ , ചെമ്പകം... ശീഗ്രം കീലേ വരുങ്കോ "

 എന്നും പറഞ്ഞു തിരിച്ചു നടന്നൂ . ഞാൻ ചെമ്പകത്തിന്റെ  അരികിലേക്ക് നീങ്ങി നിന്നൂ. ചെമ്പകം അപ്പോഴും താഴേക്ക് ദൃഷ്ടിയൂന്നി കാൽവിരലുകൊണ്ട് വൃത്തം വരച്ചുകൊണ്ടേ ഇരുന്നൂ.  ഇടയ്ക്ക് എപ്പോഴോ തലയുയർത്തി എന്റെ മുഖത്തേക്ക്  നോക്കും. അങ്ങനെയിരിക്കെ ഞാൻ തമിഴ് സിനിമാ പാട്ട് അങ്ങ് പാടി അവളുടെ ശ്രദ്ധ ആകർഷിക്കാൻ ഒരു ശ്രമം നടത്തി.

" എന്നവളേ ...എന്നവളേ ...എൻ .."

 അതുകേട്ട്  അവളുടെ മുഖത്ത് ചിരിപരക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അല്പസമയം കഴിഞ്ഞു  പാട്ട് അവസാനിപ്പിച്ച്  ഞാൻ അവളെ നോക്കി മനസ്സിലെ എല്ലാ ഇഷ്ടത്തോടും കൂടി 

" ചെമ്പകം ...." 

എന്ന് വിളിച്ചപ്പോൾ. അവൾ 

" മ്മ് '

 എന്ന് ശബ്ദമുണ്ടാക്കി എന്റെ നേരെ മുഖം തിരിച്ചപ്പോൾ എന്തോ എന്റെ തൊണ്ടവരളുന്നത് പോലെ  തോന്നി. 

" നീങ്ക പേര് രാമനുണ്ണി അല്ലവാ " 

എന്ന് അവൾ ചോദിച്ചപ്പോൾ അതിന് ഒരു മറുപടിപറയാൻ കഴിയാതെ ഞാൻ വലഞ്ഞു . പിന്നീട് എപ്പോഴോ എല്ലാ ദൈവങ്ങളേയും മനസ്സിൽ സങ്കൽപ്പിക്കാൻ ഒരു ശ്രമം നടത്തി അപ്പോഴൊക്കെ ശ്രീകൃഷ്ണ ഭഗവാന്റെ രൂപമാണ് മനസ്സിൽ തെളിഞ്ഞത്. ശരിയാ ഈ പണിക്ക് കൂട്ടുപിടിക്കാൻ പറ്റിയ ആ ഭഗവാനെ മനസ്സിൽഓർത്ത്  ഞാൻ അവളെ നോക്കി 

" ഞാൻ ഉന്നൈ കാതലിക്കറൈൻ  " 

എന്ന് പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ കണ്ണുകൾ ഈറനണിഞ്ഞുകൊണ്ട് അവൾ   ധൃതിപിടിച്ചു് നടന്നുനീങ്ങി. അവളുടെ പെട്ടെന്നുള്ള ഇറങ്ങിപ്പോക്ക്  എന്നെ വല്ലാത്തൊരു ആശയക്കുഴപ്പത്തിലാണ്  കൊണ്ട് ചെന്നെത്തിച്ചത്  . സമയം കടന്നുപോയിക്കൊണ്ടിരുന്നൂ അപ്പോഴതാ  പപ്പിയേച്ചി മട്ടുപ്പാവിലേക്കു ചിരിച്ചുകൊണ്ട് കയറിവരുന്നൂ . കീഴോട്ട് നോക്കി ആരോടോ എന്തൊക്കയോ സംസാരിച്ചാണ് അവരുടെ വരവ്. എന്റെ അരികിൽ വന്ന് തോളിൽ കൈവച്ചു് അവർ 

" എടാ.. നിന്നെ അവൾക്കു ഒത്തിരി ഇഷ്ടമാണ്. പക്ഷെ നിന്റെ പെട്ടെന്നുള്ള പ്രതികരണം കേട്ട്  അവളും അന്ധാളിച്ചു പോയി. പ്രേമം അവതരിപ്പിക്കുമ്പോൾ അതിന്റേതായ സമയമൊക്കെ എടുക്കണ്ടേ ഡാ മണ്ടാ."

എന്ന് പറഞ്ഞു എന്നെ പിച്ചിയപ്പോൾ . ഞാൻ എങ്ങോട്ടോ നോക്കി എന്തോ  പിറുപിറുത്തത്  അവർ ശ്രദ്ധിച്ചു എന്ന് തോന്നുന്നൂ . അതിനെപ്പറ്റി വീണ്ടും വീണ്ടും  ആവർത്തിച്ചു ചോദിച്ചപ്പോൾ ഒരു നിവൃത്തിയും ഇല്ലാതെ  വാക്കുകൾ ഉച്ചത്തിൽ ഒന്നുകൂടി 

" എനിക്ക് നിങ്ങളുടെ അത്ര മുൻപരിചയം ഒന്നുമില്ലല്ലോ "

 എന്ന് ആവർത്തിച്ചപ്പോൾ . അതുകേട്ട്  അവർ ഞെട്ടിയത് ഞാൻ ശ്രദ്ധിച്ചു. അല്പസമയം ഞങ്ങളുടെ ഇടയിൽ ഒരു നിശബ്ദദ പരന്നു. പിന്നെപ്പോഴോ ശബ്ദം താഴ്ത്തി അവർ  എന്നെ നോക്കി ഇങ്ങനെ പറഞ്ഞു 

"  ഇതൊക്കെ ആരെങ്കിലും പറഞ്ഞു പഠിപ്പിച്ചിട്ടാണോ പഠിക്കുക . സാരമില്ല എല്ലാം നമുക്ക് ശരിയാക്കി എടുക്കാം".

അപ്പോഴാണ് ഒരു പാദസരത്തിന്റെ ശബ്ദം  പടികൾ കയറി വരുന്നത് ഞങ്ങൾ ശ്രദ്ധിച്ചത് . ഞങ്ങൾ മേൽ തലതിരിച്ചു്  അങ്ങോട്ടേക്ക് നോക്കി അത് ചെമ്പകം ആയിരുന്നൂ. അവളുടെ മടിച്ചുമടിച്ചുള്ള നടത്തം കണ്ടാൽ അറിയാം ആരോ നിർബന്ധിച്ചു തള്ളിവിട്ടതാണ് എന്ന്.  അവളെ നോക്കി പപ്പിയേച്ചി ദേഷ്യം നടിച്ചു ഇങ്ങനെ ചോദിച്ചു 

 " ചെമ്പകം ഉനക് ഇന്ത ആളെ പുടിച്ചിരിക്കാ ?" 

അത് വരെയുണ്ടായിരുന്ന മുഖത്തെ മൂകഭാവത്തിൽനിന്നും ചെറുചിരിയിലേക്ക് പെട്ടെന്ന് തന്നെ അവൾ മാറി. അവൾക്ക് ചന്തം ഒന്നുകൂടി വർദ്ധിച്ചത് പോലെ എനിക്ക് തോന്നി.  അവൾ ഞങ്ങളേ  നോക്കി  സമ്മതഭാവത്തിൽ തലയാട്ടി കാണിച്ചപ്പോൾ പപ്പിയേച്ചി ആ തലയ്ക്കിട്ട് ചെറുതായൊരു കിഴുക്ക് വച്ചുകൊടുത്തു. പിന്നൊരു ഉപദേശവും 

" ഇനി ഇന്ത മാതിരി പേച്ചുമായി എൻ പക്കമേ വരക്കൂടാത് "

 അത് കേട്ട് ഞങ്ങൾ ഒന്ന് ഞെട്ടി. അത് കൊണ്ടാണെന്ന് തോന്നുന്നൂ പപ്പിയേച്ചി പറഞ്ഞു 

" ഉങ്കൾ കാതലുക്കുള്ളേ നാൻ  യാര് ഹംസമോ, ഉങ്കൽ കാതലുക്ക് ഞാൻ പൊറുപ്പ് . ഉങ്കളെ  കടവുൾ കാക്കും"

എന്റെ മനസ്സി കൂടിയിരുന്ന്  ശ്രീകൃഷ്ണ ഭഗവൻ പോയി പ്രേമിക്ക് മോനെ എന്ന് പറഞ്ഞപോലെ തോന്നി. ഭഗവാനെ ധിക്കരിക്കുന്നത് എങ്ങനെ , അപ്പോഴേക്കും പപ്പിയേച്ചി അവിടെനിന്നും നടന്നകന്നൂ. മട്ടുപ്പാവിൽ ഞാനും ചെമ്പകവും മാത്രമായി . ഞാൻ അപ്പോഴും അവളുടെ മുഖത്ത്ഏ നോക്കിക്കൊണ്ട് അവളോടൊപ്പം ഏതോ  സ്വപ്നലോകത്തായിരുന്നൂ അത് മനസ്സിലാക്കിയത് കൊണ്ടാണെന്ന് തോന്നുന്നൂ ചെമ്പകം എന്നെ അതിൽ നിന്നും ഉണർത്താൻ ഒരു ശ്രമം നടത്തി അവസാനം എന്റെ മൂക്കിൽ പിടിച്ചു അമർത്തിയപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചെത്തിയത് . അങ്ങനെ ഞങ്ങൾ അവിടെക്കണ്ട തിട്ടയിൽ  ഓരോന്ന് സംസാരിച്ചു ഇരുന്നു. ആദ്യമാദ്യം എന്റെ തമിഴ് മനസ്സിലാക്കാൻ അവൾ നന്നേ പാടുപെടുന്നത് നജ്ൻ ശ്രദ്ധിച്ചു . അവൾ പലപ്പോഴും എന്റെ മുഖത്ത് നോക്കിയങ്ങനെ ഇരുന്നപ്പോൾ അവളുടെ മുഖത്ത് പൊടിഞ്ഞ വിയർപ്പ് കാര്യങ്ങൾ ഞാൻ വിരലുകൊണ്ട് തുടച്ചെടുത്തു.  അവളുടെ മുഖത്തെ നാണം ഞാൻ ശരിക്കും ആസ്വദിക്കുകയായിരുന്നൂ 

നേരം ഉച്ചയോടടുത്തു  ആദിത്യൻ ഞങ്ങളെ അവിടെനിന്നും എഴുന്നേൽപ്പിക്കാൻ  വായുവിനേയും കൂട്ടുപിടിച്ചു പല വിദ്യകളും പരീക്ഷിച്ചു. മനസ്സിലെ പ്രേമത്തിന്റെ ശക്തിയിൽ ആ ചൂടോ ചൂടുകാറ്റോ ഞങ്ങൾക്ക് അനുഭവപ്പെട്ടില്ല. അതാണ് പ്രേമത്തിന്റെ ശക്തി എങ്കിലും അന്തരീക്ഷത്തിലെ താപവ്യതിയാനങ്ങൾ  മനസ്സിലാക്കാൻ ഊണ് കഴിക്കാൻ കാത്തിരുന്ന് മടുത്ത പപ്പിയേച്ചി ഞങ്ങളുടെ അരികിലേക്ക് വരണ്ടതായി വന്നൂ. 

ഞങ്ങൾ ഇരുവർക്കും പപ്പിയേച്ചിയുടെ കയ്യിൽ നിന്നും നല്ല ചീത്ത കിട്ടി. അവിടെനിന്നും അവർ   ചെമ്പകത്തേയും കൂട്ടി  നടന്നു നീങ്ങിയപ്പോൾ ഞങ്ങൾക്ക് ശരീരത്തിന്റെ ഏതോ ഭാഗം മുറിച്ചു  മാറ്റുന്ന വേദന തോന്നിയിരുന്നൂ .   അല്പസമയം അവളുടെ ഓർമയിൽ ചിലവഴിച്ചു ഞാൻ താഴേക്ക് ചെന്ന് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ എന്റെ കണ്ണുകൾ അവളെ തിരയുകയായിരുന്നൂ .

വൈകീട്ടോടെ ചെമ്പകം മാതാപിതാക്കളോടൊപ്പം അവിടെനിന്നും നടന്നകന്നപ്പോൾ പലകുറി നിറകണ്ണോടെ എന്നെ തലതിരിച്ചു നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അതിൽ പലപ്പോഴും ഞങ്ങളുടെ കണ്ണുകൾ കൂട്ടിമുട്ടി. ആ നോവ് വല്ലാതെ എന്നെ വേദനിപ്പിച്ചു . അങ്ങനെ സുരേഷിനോടും പപ്പിയേച്ചിയോടും യാത്രപറഞ്ഞു ഇറങ്ങിയപ്പോൾ പപ്പിയേച്ചി എന്നെ പ്രത്യേകം വിളിച്ചു കൊണ്ടുപോയി  ഇങ്ങനെ പറഞ്ഞു 

"  മോൻ വിഷമിക്കണ്ട കേട്ടോ , നിനക്ക് എപ്പോഴൊക്കെ അവളെ കാണണം എന്ന് തോന്നുന്നോ ഇങ്ങോട്ടു വരാം , ഇവിടത്തെ ഫോൺ നമ്പർ ഇതാണ്"

 എന്നും പറഞ്ഞു ഒരു കടലാസ്സു  കഷ്ണം എന്നെ ഏൽപ്പിച്ചപ്പോൾ ആ കണ്ണുകൾ നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു. അത് കണ്ടു എന്റെ കണ്ണുകളും അറിയാതെ ഈറനണിഞ്ഞു . അങ്ങനെ പപ്പിയേച്ചിയോട് പറഞ്ഞു അവിടെനിന്നും ഞാൻ ഇറങ്ങിയെങ്കിലും  മനസ്സ് ചെമ്പകത്തിന്റെ  കൂടെ എന്നോ പോയി ക്കഴിഞ്ഞിരുന്നൂ . 


ഭാഗം: നാല് 


അന്ന് ഞാന്‍ താമസസ്ഥലത്ത് എത്തുമ്പോഴേക്കും സന്ധ്യമയങ്ങിയിരുന്നൂ.  ആ മുറിയിലെ  കസേരയില്‍ ഇരുന്ന് വീണ്ടും ചിന്തയുടെ മായാലോകത്തേക്ക് കടന്നപ്പോഴും ചെമ്പകത്തിന്റെ മുഖത്തെ കണ്ണുനീര്‍ കണങ്ങള്‍ പിന്തുടരുന്നുണ്ടായിരുന്നതുപോലെ എനിക്ക് തോന്നി. അപ്പോഴാണ്  വലത്കാലിലെ തള്ളവിരല്‍ മുറിഞ്ഞ് രക്തം കട്ടപിടിച്ചിരുന്നത് എന്റെ ശ്രദ്ധയില്‍ പതിഞ്ഞത്. ചെമ്പകത്തിനേ പിരിഞ്ഞ വേദനയില്‍ ഏതോ യന്ത്രികശക്തിയാണ് ഇത് വരെ എന്നെ ഇവിടെ വരെ എത്തിച്ചത് എന്ന സത്യം എനിക്ക് ബോധ്യമായത്. അങ്ങനെ മുറിഞ്ഞഭാഗം കഴുകി വൃത്തിയാക്കി നാട്ടില്‍ നിന്നും അമ്മ കൊടുത്തുവിട്ട മരുന്ന് പുരട്ടിയപ്പോള്‍ ആ നീറ്റല്‍ പോലും ഞാന്‍ അറിഞ്ഞതേയില്ല. അവളോടുള്ള പ്രണയത്തിന്റെ ആഴം എനിക്ക് ബോധ്യമായത് അപ്പോഴാണ്‌ . ആ രാത്രി എനിക്ക് ഒരു പോള കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല. രാവിന് ഇത്രയും  നീളമുണ്ട് എന്നുപോലെ ഞാന്‍ ചിന്തിച്ചു പോയി . മുറിയിലെ ഇരുട്ടില്‍ പുറത്ത് നിന്നും കടന്ന് വന്ന പ്രകാശ രശ്മികളും  ശബ്ദകോലാഹലങ്ങളും  അന്നാദ്യമായി എന്നെ വല്ലാതെ അലോസരപ്പെടുത്തി .  

രാത്രിയുടെ ഏതോ നിമിഷത്തില്‍ നിദ്രയിലേക്ക് ഊര്‍ന്നിറങ്ങിയ എന്നെ മുറിയിലെ അലാറം ആണ് വിളിച്ചുണര്‍ത്തിയത് . ഉറക്കമുണര്‍ന്നു കഴിവതും വേഗം മുറിയില്‍നിന്നും ഇറങ്ങി പലനിച്ചാമിയുടെ കടയിലേക്ക് ചെന്ന് കയറിയപ്പോള്‍. കൌണ്ടറില്ന് പിന്നില്‍  ഇരുന്ന പളനിച്ചാമി മുഖത്തെ  ഉറക്ക ക്ഷീണം കണ്ടാണ്‌ എന്ന് തോന്നുന്നൂ എന്നെ വിളിച്ചു ചോദിച്ചു

“തമ്പി എന്നാച്ച്‌ മൂഞ്ചി യോരുമാതിരി യിരിക്കെ, ഒടമ്പ് മുടിയാതാ?”

അത് കേട്ട് ഞാന്‍ ചിരിച്ചുകൊണ്ട് മറുപടിയായി

“ എന്നാച്ച് എന്ന് തെരിയാത് തൂക്കമേ  വരമാട്ടയ്യാ “

എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോഴേ പലനിച്ചാമിയുടെ മടുപടി വന്നൂ

“ കാതലിരിക്കാ, ആക്കും , അപ്പടിയാച്ചാല്‍തൂക്കമേ വരാത് “ .

അത് കേട്ട് ഞാന്‍ ഒന്ന് ഞെട്ടി പിന്നെ മനസ്സില്‍ പറഞ്ഞു  
 കേട്ടാല്‍ തോന്നും ഇയാള്‍ ജ്യോത്സ്യന്‍ ആണോ എന്ന് എന്റെ മുഖത്തെ ഭാവം കണ്ടാണ്‌ എന്ന് തോന്നുന്നൂ അയാള്‍ എന്നേ നോക്കി ഇങ്ങനെ പറഞ്ഞു

“ ആമാ നാനും കാതലിച്ചിരിക്കെ അന്ത സരസമ്മ നംബ പൊണ്ടാട്ടി എന്‍ കാതലിയല്ലവാ”

അത് കേട്ട് എനിക്ക് ഇയാള്‍ക്ക് നാണവും മാനവും ഒന്നുമില്ലേ എല്ലാം ഇങ്ങനെ തുറന്ന് ചോദിക്കാനും പറയാനും എന്ന് വിചാരിച്ചു തിരിഞ്ഞപ്പോഴതാഎന്റെ പിന്നിലെ തൂണിന്റെ മറവില്‍ സരസമ്മ നില്‍ക്കുന്നൂ എന്നെ കണ്ട് അവര്‍ ഇച്ചിരി പിന്നിലേക്ക്‌ മാറിനിന്നൂ. ഞാന്‍ പളനിച്ചാമിയോടു മലയാളത്തില്‍

“ഈ പ്രായത്തിലും പ്രേമിച്ചുകളിക്കുവാ രണ്ടാളും?”

എന്ന് ചോദിച്ചപ്പോള്‍ എന്റെ അരികിലേക്ക് വന്ന്‍ അദ്ദേഹം ശബ്ദം താഴ്ത്തി പറഞ്ഞു

“ തമ്പി കാതലുക്ക് നേരവും വയതും  കിടയാത് , മൂച്ചി പോകറെവരെ ഇപ്പടി താന്‍ ഇരിക്കും“

അങ്ങനെ കുറച്ചു സമയം കൂടി അവിടെ കഴിച്ചുകൂട്ടി പ്രാതലും കഴിച്ച് അവിടെനിന്നും ഇറങ്ങിയപ്പോള്‍ അറിയാതെ ഞാനും ഒരു പളനി ചാമിയായ കാര്യം ബോധ്യമായി. പളനിച്ചാമിക്ക് മലയാളി തമിഴ് തരം  തിരിവൊന്നും ഇല്ല കാരണം അദ്ദേഹത്തിന്റെ  ഭാര്യ  സരസമ്മ മലയാളിയാണ് എന്നതാണ് . പണ്ട് അദ്ദേഹത്തിന്റെ കൌമാരപ്രായത്തില്‍  തിരുവനന്തപുരത്തെ ഏതോ ബ്രാഹ്മണ ഹോട്ടലില്‍ ജോലിചെയ്യുമ്പോള്‍ അവിടെ കണ്ട് ഇഷ്ടപ്പെട്ട് ഒളിചോടിയതാ രണ്ടും എന്ന് ഒരു നാള്‍ അദ്ദേഹം പറഞ്ഞറിഞ്ഞു . ഇന്ന് സരസമ്മയുടെ ബന്ധുക്കളും മറ്റും നല്ല സ്വരചേര്ച്ചയില്‍ കഴിഞ്ഞു വരുന്നൂ . അങ്ങനെയോരോന്നുചിന്തിച്ചു നടന്നപ്പോള്‍ കടയില്‍ പെട്ടെന്ന്‍ എത്തിയത് പോലെ എനിക്ക് തോന്നി.

കടയില്‍  എന്റെജോലിയില്‍ മുഴുകിയ എന്നെ അടുത്ത കടയിലെ കബീര്‍ ബാബാ യാണ് ഒരു ഫോണ്‍ ഉണ്ട് എന്നും പറഞ്ഞ് വിളിച്ചത് . ഞാന്‍ വേഗം അങ്ങോട്ട്‌ പോയി ഫോണ്‍ എടുത്തു സംസാരിക്കാന്‍ തുടങ്ങി അങ്ങേത്തലക്കല്‍ നാട്ടിലെ എന്റെ ഒരു സുഹൃത്താണ് . നാരായണ്‍ നായരുടെ മരണവിവരം അറിയിക്കാന്‍ ആണ് അവന്‍ വിളിച്ചത് .  ഫോണ്‍ വച്ച്  എങ്ങനെ പപ്പിയേച്ചിയെ മരണ വിവരം അറിയിക്കും എന്ന് ചിന്തിച്ചു നിന്നപ്പോഴാണ് കബീര്‍ ബാബാ വിവരം തിരക്കിയത് . ഞാന്‍ അദേഹത്തോട്  കാര്യങ്ങള്‍ വിശദീകരിച്ചു  പക്ഷെ അപ്പോഴും പപ്പിയേച്ചിയേ ക്കുറിച്ചോ സുരേഷിനെ പ്പറ്റിയോഒന്നും വിട്ട് പറഞ്ഞില്ല . അങ്ങനെയിരിക്കെ കബീര്‍ ബാബയാണ് ആരായാലും ശരി ഇതുപോലുള്ള വിവരങ്ങള്‍ ചെന്ന് പറയുന്നതാ നല്ലത് ഫോണിലൂടെ അറിയിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞത് . അങ്ങനെ ഞാന്‍ കടപൂട്ടി പപ്പിയേച്ചിയുടെ അരികിലേക്ക് യാത്ര തിരിച്ചു .

ഉച്ചയോടെ ഞാന്‍ അവരുടെ താമസസ്ഥലത്ത്  ബസ്സിറങ്ങി , അപ്പോള്‍  ചെമ്പകം ആരെയോ യാത്രയയക്കാനായി  റോഡരികില്‍  നില്‍പ്പുണ്ടായിരുന്നൂ . നിനച്ചിരിക്കാതെയുള്ള ആ കാഴ്ച്ചയില്‍    അവളുടെ ആ കണ്ണുകള്‍ വിടര്‍ന്ന സന്തോഷം  ഞാന്‍ ശ്രദ്ധിച്ചു . അതിനിടയില്‍ അവളുടെ കൂടെയുണ്ടായുണ്ടായിരുന്ന  സ്ത്രീ ബസ്സില്‍ കയറി യാത്രയായി . അവരുടെ ശ്രദ്ധ എന്നിലേക് തിരിയാതിരിക്കാന്‍ അവള്‍ നന്നേപാടുപെടുന്നത് ഞാന്‍ ശ്രദ്ധിച്ചു . ബസ്സ്‌ കാഴ്ചയില്‍നിന്നും മറയുന്നത്  വരെ അവള്‍ ഒന്നും മിണ്ടാതെ എന്നോടൊപ്പം നടന്നൂ. പിന്നീട് ഞാന്‍ അവളോട്‌ എനിക്കറിയുന്ന തമിഴില്‍ അവളോട്‌ പപ്പിയേച്ചിയുടെ പിതാവിന്റെ മരണ വാര്‍ത്ത‍ അവളോട്‌ അറിയിച്ചു. അങ്ങനെ ഞാനും ചെമ്പകവും കൂടി പപ്പിയേച്ചിയുടെ വീട്ടിന്റെ മുന്നിലെത്തി കോളിംഗ് ബെല്‍ അമര്‍ത്തിയപ്പോള്‍ ഉച്ചയുറക്കത്തില്‍ മുഴുകിയിരിക്കുകയായിരുന്നൂ അവര്‍ അതിനാല്‍ തന്നെ കുറച്ചുസമയം എടുത്താണ് ആ വാതിൽ തുറന്നു കിട്ടിയത്. പുറത്തെ ചുട്ടു പൊള്ളുന്ന വെയിലില്‍ ഞാനും ചെമ്പകവും നിന്നപ്പോള്‍ അവളുടെ ചുരുള്‍മുടിയില്‍ നിന്നും നെറ്റിയിലൂടെ ഒഴുകുന്ന വിയര്‍പ്പുതുള്ളികള്‍ സൂക്ഷിച്ച് നോക്കി . അത് കണ്ടാണ്‌ എന്ന് തോന്നുന്നൂ ഒരു ചെറുചിരിയോടെ അവള്‍ തലകുനിച്ചു പാവാടയില്‍ മുഖം തുടച്ചു.

പപ്പിയേച്ചിവാതില്‍ തുറന്ന്‍ പുറത്തേക്ക് ഇറങ്ങി . ഞങ്ങളെ ഒരുമിച്ചുകണ്ട് അവര്‍ അതിശയിച്ചത് ഞാന്‍ ശ്രദ്ധിച്ചു . അധികം ഒന്നും മിണ്ടാതെ ചെമ്പകം പപ്പിയേച്ചിയേ വിളിച്ചു അകത്തേക്ക് പോയി . ഞാനും അവരോടൊപ്പം അകത്ത് കയറി ഇരുന്നു . ശബ്ദം കേട്ട് സുരേഷ് ഉറക്കം ഉണര്‍ന്ന്‍ വന്നപ്പോള്‍ നിനച്ചിരിക്കാതെ എന്നെയും ചെമ്പകത്തെയും കണ്ട് ഞെട്ടി യത് ഞാന്‍ ശ്രദ്ധിച്ചു . പിന്നീട് ഞാന്‍ അവനെയും കൂട്ടി വീട്ടിന് പുറത്തേക്ക് ഇറങ്ങി . ഞങ്ങള്‍ ഒന്നും മിണ്ടാതെ അല്പദൂരം നടന്നൂ അതിനിടയില്‍ പപ്പിയേച്ചിയുടെ ഭര്‍ത്താവ് സൈക്കിളില്‍ അവിടെ വന്നിറങ്ങി . കുശലാന്വേഷണം നടത്താനായി അരികിലേക്ക് വന്ന അയാളേയും ഞാന്‍ ഒപ്പം ക്കൂട്ടി .  അങ്ങനെ ഇച്ചിരി സമയം എടുത്തു  ആ വിവരം അവരേ അറിയിച്ചപ്പോള്‍  സുരേഷ് ശരിക്കും വിങ്ങിപ്പൊട്ടാന്‍ തയ്യാറായി നില്‍പ്പുണ്ടായിരുന്നൂ . അങ്ങനെ ഞങ്ങള്‍ അവിടെനിന്നും വീട്ടിലേക്കു തിരിച്ചു നടന്നൂ . വഴിയിലുടനീളം സുരേഷ് എന്നെ ചേര്‍ത്ത് പിടിച്ചാണ് നടന്നത് . അങ്ങനെ ഞങ്ങള്‍ വീട്ടിനകത്തേക്ക് തിരിച്ചു കയറിയപ്പോഴെക്ക്  ചെമ്പകത്തിന്റെ അമ്മയും അച്ഛനും അവിടെ നില്‍പ്പുണ്ടായിരുന്നൂ . അവര്‍ വിവരം അറിഞ്ഞുള്ള നില്‍പ്പാണ് എന്ന് മുഖഭാവത്തില്‍ നിന്നും മനസ്സിലായി .

അപ്രതീക്ഷിതമായി സുരേഷ് പപ്പിയേച്ചിയേ കെട്ടിപ്പിടിച്ചു 

“ ചേച്ചീ നമ്മുടെ അച്ഛന്‍ ... നമ്മെ വിട്ട്പോയി , എനിക്ക് മാപ്പ് ചോദിക്കാന്‍ പോലും അവസരം നല്‍കാതെ പോയല്ലോ അച്ഛാ  “ 

എന്ന് പറഞ്ഞു വാവിട്ട് നിലവിളിച്ചപ്പോള്‍ ചേച്ചിയും കൂടെകരഞ്ഞു . അത് കണ്ട് ചെമ്പകവും അമ്മയും ഇരുവരെയും സമാധാനിപ്പിക്കാന്‍ ഒത്തിരി ശ്രമിച്ചു . പക്ഷെ ആര് കേള്‍ക്കാന്‍. ഒടുക്കം ആ കാഴ്ച്ച നോക്കിനിന്ന എന്റെ കണ്ണുകളും നിറഞ്ഞുപോയി . അതുകണ്ടാണ് എന്ന് അറിയില്ല  ചെമ്പകം ചേച്ചിയേകെട്ടിപ്പിടിച്ച് എങ്ങിയെങ്ങി കരയാന്‍ തുടങ്ങി  . അതിനിടയില്‍ ഞാനും പപ്പിയേച്ചി യുടെ ഭര്‍ത്താവും ചെമ്പകത്തിന്റെ അച്ഛനും  മുറിയില്‍ നിന്നും പുറത്തിറങ്ങി. അങ്ങനെ ഞങ്ങള്‍  ആലോചിച്ചുറപ്പിച്ച പ്രകാരം പപ്പിയേച്ചിയേയും സുരേഷിനെയും കൊണ്ട് നാട്ടിലേക്ക് പോവാന്‍ ഞങ്ങള്‍ തീരുമാനിച്ചു .ടിക്കറ്റ്‌ എടുക്കാനായി ഞാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു , പോകുന്ന വഴിയെ ഒരു കടയില്‍ കയറി ട്രങ്ക് ബുക്ക്‌ ചെയ്ത് നാട്ടില്‍ വിളിച്ചു ഞങ്ങള്‍ ചെല്ലുന്ന വിവരം വിളിച്ചറിയിച്ചു .

സന്ധ്യയോടെ പപ്പിയേച്ചിയും ഭര്‍ത്താവും സുരേഷും ഞാനും ചെമ്പകവും അമ്മയും അച്ഛനും കൂട്ടി നാട്ടിലേക്ക് യാത്ര തിരിച്ചു .


ഭാഗം: അഞ്ച് 
      
നാട്ടിലേക്കുള്ള യാത്രയിലുടനീളം പപ്പിയേച്ചി ജനലഴിയിലൂടെ പുറത്തേ കാഴ്ചകളിലേക്ക് കണ്ണയച്ച് ഇരുന്നപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ ശ്രദ്ധിച്ചു. സുരേഷ് അവരുടെ മടിയില്‍ തലവച്ച്കിടന്നു എപ്പോഴോ ഉറങ്ങി. പപ്പിയേച്ചിയുടെ വിരലുകള്‍ അവന്റെ മുടികളിലൂടെ നിര്‍ബാധം സഞ്ചരിച്ചുകൊണ്ടേ ഇരുന്നു. അപ്പോഴും ചെമ്പകവും അമ്മയും അച്ഛനും എന്റെ അരികില്‍ എങ്ങോട്ടോ നോക്കി അങ്ങനെ ഇരുന്നു. ഇടയ്ക്കിടയ്ക്ക് എന്റെയും ചെമ്പകത്തിന്റെയും കണ്ണുകള്‍ തമ്മില്‍ ഉടക്കുമെങ്കിലും അത് മറ്റാരും കാണാതിരിക്കാന്‍ അവള്‍ തലതിരിച്ച് എതിര്‍വശത്തേക്ക് ശ്രദ്ധ തിരിച്ചു ഇരുന്നപ്പോഴും എന്റെ കൈവിരല്‍ സീറ്റിന് സമീപത്തുകൂടി അവളുടെ വിരലുകള്‍ പരതി  ആരെയും കൂസാതെ നീങ്ങിക്കൊണ്ടേ   ഇരുന്നൂ.

 അപ്രതീക്ഷിതമായി അങ്ങോട്ടുവന്ന പപ്പിയേച്ചിയുടെ ഭര്‍ത്താവിന്റെ അപകട സൂചന നല്‍കിക്കൊണ്ടുള്ള ചുമ ഞങ്ങളുടെ കളി തല്ക്കാലത്തേക്ക് നിറുത്തിച്ചു. അവളുടെ വിരലിന്റെ മൃദുലത എന്റെ വിരലുകള്‍ക്ക് എത്ര അനുഭവിച്ചിട്ടും മതിയായില്ല. പകലോന്‍ തന്റെ അന്നത്തെ ജോലിതീര്‍ത്ത് ഇരുട്ടിന് വഴിമാറി. തീവണ്ടിയുടെ മാറി മാറി വരുന്ന ശബ്ദത്തിനും കുലുക്കത്തിനും അനുസരിച്ച് ഞങ്ങളും കുലുങ്ങി ക്കൊണ്ടേ ഇരുന്നു. പാളങ്ങള്‍ തെന്നിമാറുമ്പോഴുള്ള ഘര്ഷണ ശബ്ദവും ഒപ്പം തന്നെ അന്തരീഷത്തിലെ ഇരുളും വെളിച്ചവും മാറി മാറി വന്നുകൊണ്ടേ ഇരുന്നു. അപ്പോഴും എന്റെ ഹൃദയം അറിയാതെ ദൃതിയില്‍ മിടിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നൂ. അതിനിടയ്ക്ക് സ്റ്റേഷനില്‍ നിന്നും പലപ്പോഴും ഉയര്‍ന്നു കേട്ട

“വട... വടൈ ... എന്നും ചായ... ചായി”

തുടങ്ങിയ താളാനുസൃതമായ സുഖമുള്ള വിളികള്‍ ട്രെയിനിന്‍റെ ശബ്ദത്തിന് വഴിമാറിയപ്പോള്‍ അതും എനിക്ക് പുതുമയായി അനുഭവപ്പെട്ടു. ഞാന്‍ അതിനിടയില്‍ മുകളിലെ ബെര്‍ത്തില്‍ കയറിക്കിടന്നൂ. ഇതൊന്നു ഒപ്പിച്ചു കിട്ടാന്‍ ആരുടെയൊക്കെ നടന്നൂ എന്നോര്‍ത്ത് ഇപ്പോള്‍ ഒരു സുഖം തോന്നുന്നൂ. അല്പസമയത്തിനകം ചെമ്പകവും എന്റെ എതിര്‍വശത്തെ ബെര്‍ത്തില്‍ കയറിക്കിടന്നൂ. അവളുടെ വേഷം പാവാടയും ദാവണിയും ആയിരുന്നൂ. അതില്‍ അവള്‍ക്കു ചന്തം ഒത്തിരി കൂടിയത് പോലെ എനിക്ക് തോന്നി. അവള്‍ എന്നെ തന്നെ നോക്കി അങ്ങനെ കിടന്ന് കണ്ണുകള്‍ കൊണ്ടും ചുണ്ടുകള്‍കൊണ്ടും എന്നോട് പലതും സംസാരിച്ചു തുടങ്ങി. ഞാന്‍  അവളെ എന്നോടടിപ്പിക്കാന്‍ കൊതിച്ചു, അതിനു ഞാന്‍ കൈനീട്ടി കാണിച്ചപ്പോള്‍ അവള്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട്

“പോടാ തിരുട്ട് പയ്യാ”

 എന്ന് വിളിച്ചപ്പോള്‍ ആ മുഖത്തെ നാണം ഞാന്‍ ശ്രദ്ധിച്ചത്. അപ്പോഴതാ താഴെ ബെര്‍ത്തില്‍നിന്നും ചെമ്പകത്തിന്റെ അച്ഛന്റെ വിചിത്രമായ കൂര്‍ക്കംവലി ഉയരുന്നൂ. അത് എന്റെ ഉറക്ക് ശരിക്കും ഇല്ലാതാക്കി എന്ന് വേണം പറയാന്‍. എന്റെ മുഖഭാവം കണ്ട് ചെമ്പകത്തിന്റെ മുഖത്ത് പരന്ന ചിരിയില്‍ ഞാനും പങ്കു ചേര്‍ന്നൂ. പിന്നീട് ഞാന്‍ ആ മുഖവും  നോക്കി കിടന്നപ്പോഴെപ്പോഴോ അവളും നിദ്രയില്‍ ലയിച്ചു. അവസാനം ഞാന്‍ മാത്രം ഉറങ്ങാതെ കുറെ സമയം കിടന്നു. പിന്നീട് മെല്ലെ എഴുന്നേറ്റ് ഇരുന്ന് അവളുടെ ഉറങ്ങുന്ന മുഖത്തേക്ക് നോക്കി അങ്ങനെയിരുന്നൂ. അടുത്തദിവസം കാലത്താണ് ആ ട്രെയിന്‍ ഞങ്ങളുടെ നാട്ടിലെ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നത്. അങ്ങനെ അവരെയും കൂട്ടി ഞാന്‍ ട്രെയിനില്‍നിന്ന് ഇറങ്ങി പുറത്തേക്ക് നടന്നൂ. ഇന്നലെ തന്നെ വിളിച്ചറിയിച്ച പ്രകാരം എന്റെ ഒരു സുഹൃത്ത് അംബാസഡര്‍ കാറും ആയി കാത്തുനില്‍പ്പുണ്ടായിരുന്നൂ. അല്‍പസമയം കൊണ്ട് എല്ലാവരെയും കയറ്റി ആ കാര്‍ അവിടെനിന്നും യാത്ര തിരിച്ചു. ഞാനും ചെമ്പകത്തിന്റെ അച്ഛനും ഒഴികെ എല്ലാവരും യാത്രാക്ഷീണത്താല്‍ വിവശരായിരുന്നൂ എന്ന് അവരുടെ മുഖത്ത് ആലേഖനം ചെയ്തു വച്ചിട്ടുണ്ടായിരുന്നൂ. ഞാനും ചെമ്പകത്തിന്റെ അച്ഛനും എന്റെ സുഹൃത്തുമായി നാട്ടിലെ രാഷ്ട്രീയ ജനകീയ കാര്യങ്ങളും സംസാരിച്ചു അങ്ങനെയിരുന്നൂ. അല്‍പസമയത്തെ യാത്രയ്ക്ക് ഒടുവില്‍ ആ കാര്‍ പപ്പിയേച്ചി യുടെ വീട്ടിന്റെ പടിപ്പുര കടന്ന്‍ മുറ്റത്ത് നിറുത്തി. പപ്പിയെച്ചേയും ഭര്‍ത്താവിനേയും നിനച്ചിരിക്കാതെ കണ്ടതിന്റെ ഒരു അമ്പരപ്പ് കൂടിനിന്ന ജനങ്ങളുടെ മുഖത്തും പ്രകടമായിരുന്നൂ. അപ്രതീക്ഷിതമായി അകത്തുനിന്നും ഇറങ്ങിവന്ന ആളെ ഞാന്‍ ശരിക്കും ഒന്ന് ശ്രദ്ധിച്ചു അത് പപ്പിയേച്ചിയുടെ മാതുലന്മാരില്‍ ഒരാളായിരുന്നൂ. അദ്ദേഹം പപ്പിയേച്ചിയ്ക്കരികില്‍ വന്ന്‍ മനസ്സിലുള്ള പകയുടെ കനല്‍കഷണങ്ങള്‍ ഓരോന്നായി പുറത്തെടുക്കാന്‍ തുടങ്ങിയപ്പോഴേ ഞാനും ചെമ്പകത്തിന്റെ അച്ഛനും കൂടി തടഞ്ഞു. ആ അരിശത്തില്‍ ചെമ്പകത്തിന്റെ അച്ഛന് നേരെ കയര്‍ത്ത അയാളെ നോക്കി

“എന്ന തമ്പി ഇന്ത നേരത്ത് ഇപ്പടി പന്നലാമാ,” 

എന്ന് പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിച്ച ചെമ്പകത്തിന്റെ അച്ഛന്റെ എല്ലാ പരിധികളും  അമ്മാവന്‍റെ ചില വാക്പ്രയോഗങ്ങള്‍ ലംഘിച്ചു. അദ്ദേഹം കോപത്താല്‍ ജ്വലിച്ചുകൊണ്ട്അമ്മാവനെ നോക്കി മലയാളം കലര്‍ന്ന തമിഴില്‍

“ നാങ്കള്‍ ഇങ്കെ വന്നിട്ടുണ്ടെങ്കില്‍ കാര്യം മുടിക്കാതെ പോകമാട്ടെ, ഉനക്ക് മുടിഞ്ഞത് പണ്ണി തൊല”

എന്നും പറഞ്ഞു എന്റെ നേരെ തല തിരിച്ച് തന്റെ കൊമ്പന്‍ മീശ മേപ്പോട്ടെക്ക് പിരിച്ചു കൈ തോളിലെ തോര്‍ത്തുമുണ്ടില്‍തുടച്ച്  സൗമ്യനായി

“ തമ്പി എല്ലാവരെയും ഉള്ലേക്ക് കൊണ്ടുപോ”

എന്ന് പറഞ്ഞ വാക്കുകള്‍ക്ക് ഒരു വാളിന്റെ മൂര്ച്ചയുണ്ടായിരുന്നപോലെ എനിക്ക് തോന്നി.
പപ്പിയേച്ചിയും കൂട്ടരേയും കൂടെക്കൂട്ടി ഞാന്‍ അകത്തേക്ക് നടന്നൂ. പപ്പിയേച്ചിയും സുരേഷും കരഞ്ഞു തളര്ന്നതിനാല്‍ ഞാനും ചെമ്പകവും നന്നെ വിഷമിച്ചാണ് അവരെ നിയന്ത്രിച്ച്‌ അകത്തേ മുറിയിലേക്ക് എത്തിച്ചത്. 

ഞങ്ങള്‍ അങ്ങോട്ട്‌ ചെന്ന് കയറുമ്പോള്‍ ഉമ്മറക്കോലായില്‍ പ്രായമുള്ള ഒരാള്‍  ഇരുന്ന് രാമായണ പാരായണം നടത്തുന്നുണ്ടായിരുന്നൂ. അയാള്‍ കണ്ണടയുടെ വിടവിലൂടെ എപ്പോഴോ ഞങ്ങളെ എത്തിനോക്കി വീണ്ടും തന്റെ ജോലി തുടര്‍ന്നൂ. 

അകത്തെ മുറിയില്‍ പായവിരിച്ച് അതില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് കിടത്തിയ നാരായണന്‍ നായരുടെ കാല്‍കൈ വിരലുകള്‍ വെള്ളത്തുണിയാല്‍ ബന്ധിച്ചിരുന്നൂ. എന്റെ കണ്ണുകള്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് നീണ്ടു. മൂക്കിലെ ഇരുദ്വാരത്തിലും പഞ്ഞി വച്ചു അടച്ചു വച്ചിട്ടുണ്ടായിരുന്നൂ. തലയുടെ പിന്നിലായി തിരിയിട്ട് തെളിയുന്ന നിലവിളക്കും അരികിലായി ചിരട്ടയില്‍ കത്തിച്ചുവച്ച സാംബ്രാണിയില്‍നിന്നും  ചന്ദനത്തിരിയില്‍നിന്നും ഉയര്‍ന്ന സുഗന്ധ ധൂമങ്ങള്‍  ആ മുറിയിലും പരിസരങ്ങളിലും പരന്നിരിക്കുന്നൂ. മരിച്ചുകിടക്കുമ്പോഴും അദ്ദേഹത്തിന്റെ വായ എന്തോ പറയാന്‍ ശ്രമിക്കുന്നതുപോലെ എനിക്ക് തോന്നി.

അപ്പോഴും പപ്പിയേച്ചിയും കൂട്ടരും മൃതദേഹത്തിന് സമീപത്ത് ഇരുന്ന് പഴയ പലതും പറഞ്ഞ്നിലവിളിക്കുന്നത് നിര്‍ബാധം തുടര്‍ന്നൂ. ആ കാഴ്ച്ച അധികനേരം കണ്ടുനില്‍ക്കാനുള്ള ത്രാണി ഇല്ലാത്തതിനാല്‍ ഞാന്‍ മെല്ലെ പുറത്തേക്ക് ഇറങ്ങി. 

അല്പസമയത്തിനുള്ളില്‍ അമ്മാവന്റെയും സുരേഷിന്റെയും നേതൃത്വത്തില്‍ ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അങ്ങനെ ഉച്ചകഴിഞ്ഞപ്പോഴേക്കും ചടങ്ങുകള്‍ കഴിഞ്ഞു എല്ലാവരും പിരിഞ്ഞുപോവാന്‍ തുടങ്ങി. ആ ദുഖത്തില്‍ പങ്കുചെര്‍ന്നുകൊണ്ട് നേരം തെറ്റിയുള്ള മഴയും മണ്ണിലേക്ക് പെയ്തിറങ്ങിയപ്പോള്‍  മണ്ണിന്റെ ഗന്ധം എന്റെ നാസദ്വാരങ്ങള്‍ തുളച്ചു കയറി.

വൈകീട്ടോടെ ചെന്നൈയിലേക്ക് തിരിക്കാന്‍ തുടങ്ങിയ ചെമ്പകത്തിന്റെ കുടുംബത്തേയും പപ്പിയേച്ചിയുടെ കരഞ്ഞുകലങ്ങിയ കണ്ണുകള്‍ തല്ക്കാലത്തേക്ക് തടഞ്ഞത് കൊണ്ട് ചെമ്പകത്തിന്റെ അച്ഛനെയും കൊണ്ട് ഫോണ്‍ കോള്‍ ചെയ്യാനായി  നടന്നപ്പോള്‍ അദ്ദേഹം സ്വന്തം മകനെപ്പോലെയാണ് എന്നോട് പെരുമാറിയത് .ആ കാഴ്ചകണ്ട്‌  അത്ഭുതത്തോടെ ദൂരെ നിന്നും നോക്കിനിൽക്കുന്ന ചെമ്പകത്തെ ഞാന്‍ ശ്രദ്ധിച്ചത് പപ്പിയേച്ചിയാണ് കണ്ടുപിടിച്ചത് . മനസ്സിലെ ദുഖത്തിലും അവരുടെ മുഖത്ത് ചെറുചിരിവിടർന്നൂ അറിയില്ല. എല്ലാം ഒരു തോന്നൽ പോലെ എന്നിൽ അവസാനിച്ചു .

ആ യാത്രയില്‍ ഞങ്ങളുടെ  നടത്തത്തിന്റെ വേഗം യാന്ത്രികമായി കുറഞ്ഞു. അപ്പോഴാണ്  അദ്ദേഹം തന്റെ ജീവിത കഥ വിവരിക്കാന്‍ ആരംഭിച്ചത് . മധുരയിൽനിന്നും ജീവനും കൊണ്ട്ചെ ന്നൈയില്‍ എത്തപ്പെട്ട ഒരു ഓട്ടത്തിന്റെ കഥ.

തുടരും

ചെമ്പകം
എം. പി. എസ്സ്. വീയ്യോത്ത്
ഭാഗം: ആറ് 
        
അന്ന് മധുരയിലെ നടരാജ ചെട്ട്യാരുടെ വലം കൈ  ആയിരുന്ന മധുരൈ സന്താനത്തിന്റെ മകനായിരുന്ന വീരമണി. സന്താനത്തിന്റെ  മരണ ശേഷമാണ് ചെട്ട്യാര്‍ അവനെ തന്റെ കൂടെ കൂട്ടിയത്. പലിശ പിരിവ് തല്ല് എല്ലാം കൊണ്ട് നടന്ന അവനെ  ചെട്ട്യാര്‍ക്ക് സ്വന്തം മകനെപ്പോലെയായിരുന്നൂ . അങ്ങനെയിരിക്കെയാണ് ചെട്ട്യാരുടെ മകള്‍ കുമുദം പഠിക്കുന്ന  കോളേജിലെ ചില വിദ്യാര്‍ഥികല്‍ ചേര്‍ന്ന് അവളെ ശല്യം ചെയ്തപ്പോള്‍ വിവരമറിഞ്ഞ് വീരമണിയേയാണ് ചെട്ട്യാര്‍ ആ പ്രശനത്തിന് പരിഹാരം കാണാന്‍ പറഞ്ഞു വിട്ടത് . 

അന്ന് വീരമണിയും സംഘവും കുമുദത്തേയും കൂട്ടി ജീപ്പില്‍ കോളേജില്‍ എത്തി നടന്ന ചോദ്യങ്ങളും ഉത്തരങ്ങളും സംഘര്‍ഷത്തിലാണ് അവസാനിച്ചത് . തുടര്‍ന്ന്‍ എല്ലാം അവസാനിപ്പിച്ച്‌ തിരിഞ്ഞുനടന്നപ്പോഴാണ് ചില വാക്കുകള്‍ അയാളെ പ്രകോപിതനാക്കിയത് . 
ആ കോപത്തില്‍  സംഭവത്തിന് നേതൃത്വം കൊടുത്ത  നാലഞ്ചു പേരുടെ കൈകാലുകള്‍ വീരമണി വെട്ടിമാറ്റിയപ്പോള്‍ അത്  വലിയ പ്രശ്നമായി മാറി.  കാരണം ആ വിദ്യാര്‍ത്ഥികല്‍ നാട്ടിലെ ചില പ്രമുഖരുടെ മക്കള്‍ ആയിരുന്നു എന്നതാണ് . തുടര്‍ന്ന് ആ പ്രദേശത്ത് നിലനിന്ന സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് കുമുദത്തേയും കൊണ്ട് അയാള്‍ ജീപ്പിലേക്കു കയറി .അപ്പോഴേക്ക് ദൂരെനിന്നും ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ വടികളും നീളമുള്ള വാളുകളുമായി അങ്ങോട്ട്‌ ഓടി അടുക്കുന്നത് കണ്ട്  കുമുദത്തേയുംകൊണ്ട് അയാളും സംഘവും അവിടെനിന്നും നാട്ടിലേക്ക് യാത്ര  തിരിച്ചു. വഴിയിലുടനീളം കുമുദം അയാളോ ട്  ഓരോന്ന് പറഞ്ഞു കരയാന്‍ തുടങ്ങി . 

കുറെ നേരത്തെ ഓട്ടത്തിന് ഒടുവില്‍ അവര്‍ ചെട്ട്യാരുടെ വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ അദ്ദേഹം അവരെ ശാന്തരാകാനുള്ള ശ്രമത്തില്‍ ആയിരുന്നൂ. അടുത്ത നാളില്‍ ഒരു പരിചയക്കാരനായ പോലീസുകാരനാണ് വീരമണിയുടെ മേലുള്ള  പോലീസ്കേസിനെ പ്പറ്റി പറഞ്ഞത് . അവസാനം ചെട്ട്യാറും ഭാര്യ കനകവും നിര്‍ബന്ധിച്ചാണ് അയാളെ കുറച്ചു നാളേക്ക് ചെന്നൈയിലെ ഒരു എം. എല്‍. എ . യുടെ വീട്ടിലേക്കു അയക്കാന്‍ തീരുമാനിച്ചത് . 

അന്ന് രാത്രിയോടെ അയാള്‍ അമ്മയേയുംകൊണ്ട് ചെന്നൈയിലേക്ക്  (പഴയ മദ്രാസ്‌ ) ചെട്ട്യാരുടെ ലോറിയില്‍ കയറി എത്തുമ്പോള്‍ വഴിയരികില്‍ കാറുമായി എം. എല്‍. എ  . അലകേശന്‍ തന്നെ നില്‍പ്പുണ്ടായിരുന്നൂ. അലകേശന്‍ മധുര എം. എല്‍. എ. ആണ്, കുറേക്കാലമായി  ചെട്ട്യാരും അദ്ദേഹവും ഉള്ള ബന്ധം വച്ച് അവര്‍ അദ്ദേഹം കൂട്ടി കൊണ്ട് വീട്ടിലേക്ക് പോയി.

കോളേജിലെ അന്നത്തെ സംഭവത്തെത്തുടര്‍ന്ന് കുമുദം കോളേജില്‍ പോവുന്നത് നിറുത്തി. ചെട്ട്യാരുടെ ഭാഷയില്‍ പെണ്‍കുട്ടികള്‍ അധികം പഠിച്ചിട്ട് എന്തിനാ  കല്യണം കഴിച്ചു കുടുംബം നോക്കാന്‍ ഇത്ര പഠിപ്പൊക്കെ മതി. അങ്ങനെ വീരമണിയോട് കുമുദത്തിനുള്ള കോപത്തിന്റെ മഞ്ഞുമല മെല്ലെ മെല്ലെ അലിഞ്ഞ് പ്രേമത്തിലേക്ക് വഴിമാറി. അവളുടെ മനസ്സില്‍ അച്ഛന്റെ കാഴ്ച്ചപ്പാടിനോടു തോന്നിയ ഒരു തരം വാശിയായിരുന്നൂ അതിന് വഴിവെച്ചത്. അവളുടെ കാഴ്ചപ്പാടില്‍ അച്ഛന് നേരെ പ്രയോഗിക്കാന്‍  വീരമണിയേക്കാളും വലിയ ആയുധം വേറെ കിട്ടാനില്ല. ആയിടയ്ക്കാണ് കേസുകള്‍ ഒത്തുതീര്‍ത്ത് ചെട്ട്യാര്‍ വീരമണിയെ തിരിച്ചുവിളിച്ചത്. തുടങ്ങിയ ദിവസങ്ങളില്‍  കുമുദം കണ്ണും കലശവും കാണിച്ച് വീരമണിയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പദ്ധതി തുടങ്ങി. വീരമണിയും കുമുദവും മെല്ലെ മെല്ലെ പ്രണയബദ്ധരായി മാറി. 

കളിയായിത്തുടങ്ങിയ പ്രണയം കുമുദത്തിന് ഊരാക്കുടുക്കായി മാറിയത് അവൾക്ക് മനസ്സിലായത്  ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് . അതിനിടയില്‍ ആയിരുന്നൂ മധുര യിലെ ദുരൈപാണ്ടിയുടെ മകനുമായി കുമുദത്തിന്റെ വിവാഹം ചെട്ട്യാര്‍ അങ്ങ് ഉറപ്പിച്ചത്. അദേഹത്തിന് തന്റെ ബിസിനസ്‌ വളര്‍ത്താനുള്ള ഒരു ഉടമ്പടി കൂടിയായിരുന്നൂ അത്. അങ്ങനെയിരിക്കെയാണ് ഒരു രാത്രി കുമുദവും വീരമണിയും ആ ഗ്രാമത്തില്‍നിന്നും അപ്രത്യക്ഷരായത്. അവരെയും തിരഞ്ഞ് നാടൊട്ടുക്കും ആളുകള്‍ പാഞ്ഞു. വിവരമറിഞ്ഞ് ചെട്ട്യാര്‍ ആകെ തകര്‍ന്നൂ . അത് വരെ തന്നില്‍ ഉണ്ടായിരുന്ന ശക്തിമുഴുവന്‍ ചോര്ന്നുപോവുന്നത് പോലെ അയാള്‍ക്ക് തോന്നി .

അടുത്തദിവസം ചെന്നൈ നഗരത്തിലെത്തിയ സെല്‍വന്‍ എന്ന നാടുകാരന്‍റെ  വീട്ടിലേക്ക് പാതിരയോടെയാണ് വീരമണിയും സംഘവും കയറി ചെന്നത് . വീട്ടിനകത്ത് അവരെയും കാത്ത് ചെട്ട്യാരുടെ ആളുകള്‍ വാളും വടിയുമായി അവിടെ ഉണ്ടായിരുന്നൂ . അവര്‍ വീരമണിയേയും അമ്മയേയും ചെട്ട്യാരുടെ ആജ്ഞ പ്രകാരം കുമുദത്തിന്റെ മുന്നിലിട്ട് വെട്ടിവീഴ്ത്തി അലറിവിളിക്കുന്ന അവളെയും വലിച്ചു ജീപ്പിലിട്ട് അവര്‍ അവിടെനിന്നും  യാത്രയായി  . 

നെറ്റിയിലൂടെ ഊര്‍ന്നുവീണ ചോരത്തുള്ളികള്‍ വക വെക്കാതെ വീരമണി വിദൂരങ്ങളില്‍ കൈകള്‍ നീട്ടി  കിടപ്പുണ്ടായിരുന്നൂ . അവനില്‍നിനും അല്‍പ്പം മാറി ചോരയില്‍ കുളിച്ച് അമ്മയും മണ്ണിനെ ആശ്ലേഷിച്ചു കമഴ്ന്ന്‍ മരിച്ചു കിടപ്പുണ്ടായിരുന്നൂ. സെല്‍വം അലറിവിളിച്ചപ്പോള്‍ ഓടിക്കൂടിയ സമീപവാസികളില്‍ ചിലര്‍ ചേര്‍ന്ന്‍ അവരെ ആശുപത്രിയില്‍ എത്തിച്ചു. ചോര കുറെ വാര്‍ന്നുപോയതിനാല്‍ മയങ്ങി ക്കിടന്ന അയാളെ കുറച്ചു ദിവസത്തെ ഐ സി യു വിലെ ചികിത്സയ്ക്കൊടുവില്‍ ആണ്  സ്വബോധത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞത് . 

അമ്മയുടെ ശവസംസ്കാരം ആചാരാനുഷ്ടാനങ്ങളോടെ സെല്‍വം നിന്ന് നല്ലവിധം നടത്തി . അന്ന് കുമുദം കൂടെ കൊണ്ടുവന്ന ആഭരണങ്ങള്‍ളില്‍ ചിലത്  വിറ്റ് കിട്ടിയ പണം കൊണ്ടാണ്സെല്‍വം അയാളുടെ ചികിത്സാ ചിലവുകള്‍ വഹിച്ചത്  .

അവിടെനിന്നും ഡിസ്ചാര്‍ജ് വാങ്ങി അയാളുമായി സെല്‍വം നേരെ തന്റെ ഗ്രാമത്തിലേക്കാണ് പോയത് . പിന്നെയും  കുറെ ദിവസങ്ങള്‍ എടുത്തു അയാളുടെ ശരീരം പൂര്‍വ്വ സ്ഥിതി പ്രാപിക്കാന്‍. സുഖംപ്രാപിച്ച വീരമണി അമ്മയുടെ ഓര്‍മ്മ യുറങ്ങുന്നനാട്ടിലേക്കോ ചെന്നൈ പട്ടണത്തിലെക്കോ ചേക്കേറാന്‍ ആലോചിച്ചു. പക്ഷെ സെല്‍വം അയാളെക്കൊണ്ട് തന്റെ സഹോദരിയേ വിവാഹം കഴിപ്പിച്ചു തന്റെ കൂടെ നിറുത്തി. അങ്ങനെയുള്ള ഒരാള്‍ ആണ് വീരമണി എന്ന ചെമ്പകത്തിന്റെ അച്ഛന്‍ എന്നറിഞ്ഞപ്പോള്‍ അറിയാതെ അയാളോട് ഒരു ആരാധന തോന്നി.

ഞങ്ങള്‍ തിരിച്ചുവന്നപ്പോള്‍ ഒത്തിരി വൈകി, പക്ഷെ തിരികെ വരുന്ന സമയത്ത് അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറു ചിരി വിരിഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു.  മനസ്സിലെ ഒരു ഭാരംഇറക്കിവച്ച ഒരു ആശ്വാസവും അയാളില്‍ നിഴലിച്ചിരുന്നൂ. അദ്ദേഹം എന്റെ ചുമലില്‍ തട്ടി എന്റെ കുടുംബകാര്യങ്ങള്‍ തിരക്കി മുന്നോട്ട് നടന്നപ്പോള്‍ വീടിന്റെ മുറ്റത്ത് എല്ലാം വീക്ഷിച്ചു സ്തബ്ദയായി ചെമ്പകം നില്പുണ്ടായിരുന്നൂ.അതുവരെ മുകളിലേക്ക് പിരിച്ചുവച്ച അച്ഛന്റെ കൊമ്പന്‍ മീശ അവള്‍ താഴോട്ട് പിരിച്ച് എന്നെ നോക്കി കള്ളച്ചിരിയോടെ നിന്നപ്പോള്‍ അദ്ദേഹം അത് ആസ്വദിക്കുന്നത് പോലെ എനിക്ക് തോന്നി. ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നൂ മധുരയില്‍ കുറെ വസ്തുക്കള്‍  കുമുദം ചേച്ചി ചെമ്പകത്തിന്റെ അച്ഛന്റെ പേരില്‍ എഴുതിവച്ചാണ് അവര്‍ മണ്മറഞ്ഞു പോയത്.

പപ്പിയേച്ചിയുടെ നിര്‍ദേശപ്രകാരം ചെമ്പകത്തേയുംകുടുംബത്തേയും ഞാന്‍ കൂട്ടി എന്റെ വീട്ടിലേക്കു യാത്ര യായി. അവിടെ അവരേ അമ്മയും അനിയത്തിയും അച്ഛനും കൂടി സന്തോഷത്തോടെ സ്വീകരിച്ചു. അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി അനിയത്തിയും കൂടെക്കൂടി. അവളും ചെമ്പകവും പെട്ടെന്ന്‍ തന്നെ സുഹൃത്തുക്കളായി മാറി അതിനാല്‍ തന്നെ ചെമ്പകത്തെ ഒന്ന് കണ്ട് സംസാരിക്കാന്‍ കഴിയാതെ ഞാന്‍ വിഷമിച്ചു . അതൊക്കെ എപ്പോഴോ കണ്ടുപിടിച്ചപോലെ കള്ളച്ചിരിയോടെ അനിയത്തിയും എന്റെ പിറകെ കൂടിയപ്പോള്‍ ഞാന്‍ മെല്ലെ പുറത്തേക്ക് നടക്കാന്‍ വയലിലേക്ക്‌ ഇറങ്ങി. അപ്പോഴുണ്ട് പിന്നില്‍നിന്നും ഒരു വിളി 

“ നീ ഒന്ന് നിന്നേ ഞങ്ങളും വരുന്നൂ “ 

തിരിഞ്ഞു നോക്കുമ്പോള്‍  അച്ഛനും ചെമ്പകത്തിന്റെ അച്ഛനും കൂടി വയലിലേക്ക്‌ ഇറങ്ങി . അദേഹത്തിന് അച്ചന്‍ തന്റെ വയലിലെ കൃഷിയെക്കുറിച്ചു വിവരിച്ചുകൊണ്ടും ചെമ്പകത്തിന്റെ അച്ഛന്‍ എല്ലാം കൌതുകത്തോടെ കേട്ടുകൊണ്ടും അങ്ങനെ നടന്നപ്പോള്‍ അനിയത്തിയുടെ കണ്ണുവെട്ടിച്ചു ചെമ്പകം വയലിന്റെവരമ്പിലൂടെ മറുവശത്തേക്ക് കണ്ണു കാണിച്ചു ഓടി വന്നൂ. ഞാന്‍ മെല്ലെ 

"അച്ഛാ ഞാന്‍ ഒന്ന് പുറത്തേക്ക് നടന്നിട്ട് വരാം"

 എന്നും പറഞ്ഞു കൊയ്യാന്‍ പാകമായി നില്‍ക്കുന്ന നെല്‍ച്ചെടിയുടെ മറപിടിച്ചു വരമ്പിലൂടെ മാനത്തൂടെ പറക്കുന്ന കൊറ്റിയേയും പക്ഷികളെയും നോക്കി അവള്‍ക്കൊപ്പം നടന്നപ്പോള്‍മനസ്സില്‍ ഒരു മോഹം ഉദിച്ചു , ആങ്ങനെ അവളെ എന്നോടടുപ്പിച്ചു അവളുടെ കണ്ണുകള്‍ നോക്കി അങ്ങനെ നിന്നൂ. പിന്നീടെപ്പോഴോ അച്ചന്റെ അടുത്തുവരുന്ന സംസാരം കേട്ട് വേറെ വഴി ഞങ്ങള്‍ അവിടെനിന്നും ഓടി രക്ഷപ്പെട്ടു .


ഭാഗം: ഏഴ്


ഞാൻ വരമ്പിലൂടെ ഓടി നേരെ വയലിന്റെ അങ്ങേക്കരയിൽ ഉള്ള എന്റെ സുഹൃത്ത് അനിലിന്റെ വീട്ടിലേക്ക് ചെന്ന് കയറി. അവിടെ ഉമ്മറത്തിരുന്ന അവൻ കിതച്ച് കൊണ്ട് കയറി വരുന്ന എന്നേ കള്ളച്ചിരിയോടേയാണ് നോക്കിയിരുന്നത് . ഞാൻ അവനേ ശ്രദ്ധിക്കാതെ കുടിലിന്റെ ചാണകം മെഴുകിയ തിണ്ണയിൽ കയറി ഇരിക്കുമ്പോഴേക്കും.

"ആരായിത് രാമനുണ്ണിയോ , മോന് ചായ എടുക്കട്ടേ പിന്നെ എന്തൊക്കെയാണ് ചെന്നൈയിലെ വിശേഷങ്ങൾ, ആ ചോദിയ്ക്കാൻ മറന്നൂ മോനേ അതാരാ ആ തമിഴത്തി"

എന്നും ചോദിച്ചുകൊണ്ട് അകത്ത് നിന്നും അവന്റെ അമ്മയും ചേച്ചിയും ഇറങ്ങി വന്നു. അവരുടെ ചോദ്യം മുഴുവൻ ഞങ്ങളോടൊപ്പം ചെന്നൈയിൽ നിന്നും വന്ന ചെമ്പകത്തേയും കുടുംബത്തേയും കുറിച്ചായിരുന്നു എന്നറിയാമായിരുന്നതിനാൽ ശരിക്ക് ആലോചിച്ചു് മാത്രമേ ഞാൻ ഉത്തരം പറഞ്ഞുള്ളൂ . അവരുടെ ചോദ്യങ്ങളുടെ രൂപം എന്തൊക്കയോ കണക്ക് കൂട്ടിക്കൊണ്ടുള്ളതായിരുന്നൂ എന്നത് ഒന്ന് രണ്ടു ചോദ്യത്തിൽ നിന്നും എനിക്ക് ബോധ്യപ്പെട്ടു . ആ ചോദ്യങ്ങൾക്കെല്ലാം വലുതായി വിശദീകരിക്കാൻ ഒന്നും ഞാൻ നിന്നില്ല. അതിനിടയിൽ ഞാൻ അനിലിന്റെ കാലിലെ മുറിവിനെക്കുറിച്ചു് ആരാഞ്ഞു കൊണ്ടിരുന്നപ്പോൾ അനിലിന്റെ ചേച്ചിയാണ് വിളിച്ചു പറഞ്ഞത്

" എടാ അതാ നിന്റെ രുക്മിണി വരുന്നൂ . ആളെന്തോ ചൂടിലാണ് എന്ന് തോന്നല്ലോ "

അപ്പോഴേക്കും അവൾ കൽപ്പടവുകൾ പിന്നിട്ട് എന്റെ അരികിൽ വന്ന് നിന്നൂ. ഞാൻ അങ്ങോട്ട് നോക്കി ആ മുഖം കോപം കൊണ്ട് ചുവന്നിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു .

അവളാണ് രുക്മിണി എന്റെ അമ്മാവന്റെ പുന്നാര മകളാണ് കുഞ്ഞുനാളിലെ അവൾ എനിക്കുള്ളതാണെന്നു എല്ലാവരും കൂടി പറഞ്ഞു പറഞ്ഞു വന്ന് വന്ന് പെണ്ണിന് എന്റെ കൂടെ ഏതു പെൺകുട്ടിയെ കണ്ടാലും അരിശം കയറും പിന്നെ ചെമ്പകത്തെക്കുറിച്ചു് എന്തെങ്കിലും വിവരം അവൾ അറിഞ്ഞാൽ എന്നെ പച്ചക്ക് കത്തിക്കും അതാ സ്വഭാവം.

അപ്പോഴാണ് എരിതീയിൽ മണ്ണെണ്ണ ഒഴിക്കുന്നപോലെ അനിലിന്റെ ചേച്ചിയുടെ ചോദ്യം അവളെ തേടിവന്നത്

" രുക്കൂ ആ തമിഴത്തിയെ കണ്ടോ ?, കറുപ്പാണെങ്കിലും നല്ല ചന്തമുണ്ട് കാണാൻ"

അവൾ എന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു

" രാമേട്ടാ വാ എനിക്ക് ഒരുകൂട്ടം ചോദിക്കാനുണ്ട്"

എന്നും പറഞ്ഞു മുന്നിൽ നടന്നൂ. ഞാൻ തലതിരിച്ചു അനിലിനെ ദയനീയമായി നോക്കി. അവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് എഴുന്നേറ്റ് അകത്തേക്ക് കയറിപ്പോയി. കുടിലിന്റെ ഒരു ഭാഗത്തെ തൂണും പിടിച്ചു ഞങ്ങൾ നടന്നുപോവുന്നത് നോക്കികൊണ്ടു അനിലിന്റെ ചേച്ചി അവിടെ നിൽക്കുന്നുണ്ടായിരുന്നൂ. വരമ്പിലൂടെ നടന്നു നീങ്ങുമ്പോൾ അവൾ മനസ്സിലെ ചോദ്യങ്ങളുടെ കെട്ടുകൾ അഴിച്ചു അതിൽനിന്നും ഓരോ വാറോലകൾ പുറത്തെടുത്ത് എന്റെ നേരെ പിടിച്ചു . പലതിനും അവൾ ആഗ്രഹിക്കുന്ന ഉത്തരങ്ങളും നൽകി സന്തോഷിപ്പിച്ചു ഞാനും അവളോടൊപ്പം മുന്നോട്ടു നടന്നു നീങ്ങി. അപ്പോഴാണ് അവൾ സംശയ ദൂരീകരണത്തിനായി ഒരു ചോദ്യം ആവർത്തിച്ചത്

"രാമേട്ടാ അതേതാ തമിഴത്തി, നിങ്ങളുമായി ബന്ധമൊന്നും ഇല്ലല്ലോ അല്ലേ? "

എന്ന ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ ഞാനറിയാതെയൊന്ന് ഞെട്ടി. അങ്ങനെ ഞങ്ങൾ മുന്നോട്ട് നടന്നൂ . എന്റെ മനസ്സിൽ ചെമ്പകത്തിനേക്കുറിച്ചും കൂടെ നടക്കുന്ന രുക്മിണിയേയും ഓർത്ത് ഹൃദയം പടാ പടാ കടിക്കുന്നത് കേട്ടിട്ടാണോ എന്നറിയില്ല അവൾ എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് കുറച്ച് നേരം നിശബ്ദയായി നടന്നൂ . വയൽക്കരയിലെ ആമ്പൽക്കുളത്തിനടുത്തായി അവൾ പെട്ടെന്ന് നിന്നൂ. പിന്നീട് എന്റെ നേരെ തിരിഞ്ഞു കൈവിരല്കൊണ്ട് തോണ്ടി വിളിച്ചു വിരൽചൂണ്ടി

"എന്റെ രാമേട്ടനല്ലേ ഒര് ആമ്പൽ പൂവ് പറിച്ച് തരുമോ?"

എന്ന് ചോദിച്ചപ്പോൾ അവളുടെ രാമേട്ടനാവാനേ എനിക്കായുള്ളൂ . അങ്ങനെ മുണ്ടും മടക്കി കെട്ടി ഞാൻ സൂക്ഷിച്ചു ആ കുളത്തിൽ ഇറങ്ങി . ഒരു ആമ്പൽ പൂവ് തണ്ടോടെ പൊട്ടിച്ചു അവൾക്ക് കൊടുത്തപ്പോൾ പുതു കളിപ്പാട്ടം കിട്ടിയ കുഞ്ഞുകുട്ടികളെപ്പോലെ അവൾ തുള്ളിച്ചാടി. അത്രയ്ക്ക് സന്തോഷം അവളുടെ മുഖത്ത്‌ ഞാൻ കണ്ടു .

അങ്ങനെ എന്റെ വീട്ടിലേക്ക് ആമ്പൽപ്പൂവും കയ്യിൽ വച്ച് അതിലെ സുഗന്ധവും ആസ്വദിച്ചു അവളും പിന്നിൽ സ്വല്പം മാറി ഞാൻ നടന്ന് കയറി .

അവളുടെ വാതോരാതെയുള്ള സംസാരം കേട്ട് അകത്തുനിന്നും അമ്മയും അനിയത്തിയും കൂടി ചെമ്പകത്തെയും കൂട്ടി മുറ്റത്തേക്ക് ഇറങ്ങി . ചെമ്പകത്തെ ആപാദചൂഡം നോക്കിനിന്ന അവൾക്ക് അനിയത്തി ചെമ്പകത്തെ പരിചയപ്പെടുത്തി . ചെമ്പകം തമിഴിൽ അവളുടെ പേരും വിവരങ്ങളും തിരക്കിയും രുക്കു മലയാളത്തിൽ എന്തൊക്കയോ മറുപടി പറഞ്ഞു . അവരുടെ മുഖത്തെ ചില ഭാവങ്ങളിൽ നിന്ന് ഒരു കാര്യം മനസ്സിലായി ഇരുവർക്കും ഇത് പറഞ്ഞ ഒന്നും തന്നെ മനസ്സിലായില്ല എന്ന് . അധികം അവിടെനിന്നാൽ എന്നെ പരിഭാഷകനാക്കി മാറ്റും എന്നറിയാവുന്നതിനാൽ അവരുടെ സംസാരത്തിനിടയിൽ തന്നെ ഞാൻ അകത്തേക്ക് കയറി. അവിടെ അച്ഛനും ചെമ്പകത്തിന്റെ അച്ഛനും കൂടി ചില ദുശീലങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നൂ. അപ്രതീക്ഷിതമായി എന്നെ കണ്ടപ്പോൾ ചെമ്പകത്തിന്റെ അച്ഛന്റ മുഖത്ത് ഒരു ചമ്മൽ നിഴലിച്ചത് ഞാൻ ശ്രദ്ധിച്ചു . പക്ഷെ ഞാൻ ഒന്നും കണ്ടില്ലേ എന്ന ഭാവത്തിൽ അവിടെനിന്നും പിന്നിലെ വാതിൽ വഴി തോർത്തും സോപ്പും എടുത്ത് കുളക്കടവിലേക്കു നടന്നൂ. സന്ധ്യ മയങ്ങി വരുന്നേ ഉണ്ടായിരുന്നുള്ളൂ അതിനാൽ തന്നെ അല്പം വെളിച്ചം ഉണ്ട് അത് തന്നെ ധാരാളം . എന്റെ കുളിക്കടവിലേക്കുള്ള പോക്ക് കൊണ്ടാണെന്ന് തോന്നുന്നൂ അനിയത്തിയും രുക്മിണിയും എന്തോ പറഞ്ഞുകൊണ്ട് അങ്ങോട്ടേക്കു നടന്നൂ അവരോടൊപ്പം അവരുടെ കളിചിരികളിൽ പങ്കു ചേർന്നുകൊണ്ട് ചെമ്പകവും ഒപ്പം നടന്നപ്പോൾ . പിന്നിൽ നിന്നും 'അമ്മ മൂവരേയും ശ്വസിക്കുന്നത് ഞാൻ ശ്രദ്ധിച്ചു

" വിളക്ക് വെയ്ക്കണ്ട നേരത്താ കുളക്കടവിലേക്ക് പോവുന്നേ , മൂന്നാളും അകത്തേക്ക് കയറിപ്പോയെ "

എന്ന ആ വാക്കുകളിലെ മൂർച്ച അവരുടെ നടത്തത്തിനു കടിഞ്ഞാണായി മാറി.

അപ്പോഴതാ എനിക്കുള്ളതും പുറകെ വരുന്നൂ

" നിനക്ക് കുളത്തിൽ കുളിക്കാൻ ഇപ്പോഴേ സമയം കിട്ടിയുള്ളൂ , ഇവിടെനിന്നും കുളിച്ചാൽ മതി "

രുക്മണിക്കും അനിയത്തിക്കും സന്തോഷമായി അവർ ഞാൻ തിരിച്ചു വരുന്നതും കാത്തിരുന്ന് എന്നോടൊപ്പം വീട്ടിലേക്കു നടന്നപ്പോൾ വെറും ലുങ്കിയും തോളിലെ തോർത്തുമടങ്ങുന്ന വേഷത്തിൽ ചെമ്പകത്തിന്റെ മുഖത്ത് നോക്കാൻ ഒരു നാണം എനിക്ക് തോന്നി. അവൾ അപ്പോൾ ആ കാഴ്ച ആസ്വദിക്കുകയായിരുന്നൂ എന്ന് ആ കണ്ണുകളിലെ തിളക്കത്തിൽനിന്നും എനിക്ക് ബോധ്യമായി. എന്റെ കണ്ണുകളെ രുക്മണിയിൽ നിന്നും രക്ഷിക്കാൻ ഞാൻ അപ്പോഴും വിഷമിക്കുകയായിരുന്നൂ .

അന്ന് രാത്രി നല്ല നിലാവ് ഉണ്ടായിരുന്നൂ. വയലോരത്തെ നിലാക്കാഴ്‌ചകൾ ആസ്വദിച്ചു എല്ലാവരും ഉമ്മറക്കോലായിൽ നിരന്നിരുന്നൂ . അതിനിടയിൽ അനിയത്തിയാണ് പറഞ്ഞത് ചെമ്പകം നന്നായി പാടും എന്ന്. അങ്ങനെ എല്ലാവരും കൂടി ഒരു പാട്ടു പാടാനായി അവളെ നിർബന്ധിച്ചു,ഒടുക്കം അവൾ അച്ഛന്റെ മുഖത്ത് നോക്കുന്ന വിധത്തിൽ അദ്ദേഹത്തിന് അരികിൽ ഇരുന്ന എന്നെ സൂക്ഷിച്ചു നോക്കി .ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഞാൻ അവളേ നോക്കി ചിമ്മിക്കാണിച്ചപ്പോൾ ആ മുഖത്ത് നാണത്തിന്റെ ചെറു ശീലുകൾ മിന്നിമായുന്നത് ഞാൻ ശ്രദ്ധിച്ചു .


ഭാഗം: എട്ട് 

ചെമ്പകത്തിന്റെ അച്ഛൻ 

" നല്ല ഒരു പാടൽ പാടി കൊടമ്മാ , ഇവങ്ക  കാണ വേണ്ടാമാ" 

എന്ന്  പറഞ്ഞു പ്രോത്സാഹിപ്പിച്ച പ്പോൾ . അവൾ കുറച്ചു സമയം ഏതോ പ്രാർത്ഥനയിൽ മുഴുകി പിന്നെ തൊണ്ട ശരിയാക്കി പാട്ടിലേക്ക് കടന്നൂ . എല്ലാവരും അവളുടെ സ്വരമാധുരിയിൽ ലയിച്ചു് എല്ലാം മറന്ന് ഇരുന്നപ്പോൾ ഞാൻ ഏതോ സ്വപ്നലോകത്തിലേക്ക്  പറന്നു കഴിഞ്ഞിരുന്നൂ . അത്രയ്ക്ക് താളബോധവും അവളുടെ സ്വരസൗന്ദര്യം ആ പാട്ടിൽ മറഞ്ഞിരുന്നൂ . പാട്ട് പാടി ഭംഗിയായി  അവസാനിപ്പിച്ചു്  മണ്ണിൽ തൊട്ട് വണങ്ങി എന്റെ സമീപത്തായി  തൂണും ചാരി മാനത്തേക്ക് കണ്ണും നട്ട് അവൾ  ഇരുന്നൂ. അടുത്ത ഊഴം രുക്മിണിയുടേത് ആയിരുന്നൂ അമ്മയും അച്ഛനും അവളോട് ഒന്ന് പാടാൻ പറഞ്ഞപ്പോൾ തൊണ്ടയടപ്പാണ് എന്ന് പറഞ്ഞു ഒഴിയാൻ നോക്കി. അപ്പോൾ ഞാനാണ് പറഞ്ഞത് 

"എന്നാൽ നീ പാടണ്ട എന്ന് "

 അത് കേട്ട് അവൾ സന്തോഷിച്ചു എന്ന് തോന്നൂ പക്ഷെ അതിലേക്ക് അനിയത്തിയുടെ ആദ്യ നിർദേശം വന്നൂ 

" ശരിയാ റുക്ക്‌വേച്ചി പാടണ്ട നൃത്തം ചെയ്‌താൽ മതി " .

 അത് കേട്ട് രുക്കു കൊലയ്ക്കു കൊടുത്തല്ലോടി എന്ന ഭാവത്തിൽ അവളെ സൂക്ഷിച്ചു നോക്കിയപ്പോൾ ചെമ്പകത്തിന്റെ അമ്മയാണ് പറഞ്ഞത് ചെമ്പകവും നന്നായി നൃത്തം ചെയ്യുമെന്ന് . അപ്പോൾ തന്നെ അച്ഛന്റെ നിർദേശം ഉയർന്നു 

" രുക്കുമോളും ചെമ്പകവും കൂടി നൃത്തം ചെയ്യും നമുക്ക് നോക്കാലോ ആരാ നന്നായി നൃത്തം ചെയ്യുക എന്ന് "

 അത് കേട്ട് രുക്കുവിന്റെ മുഖം വാടിയത് ഞാൻ ശ്രദ്ധിച്ചു . അങ്ങനെ അച്ഛന്റെ നിർദേശത്തിൽ  ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഞാൻ പറഞ്ഞു 

" അച്ഛാ ശരിയാ ആ നിർദേശത്തെ ഞാൻ പിന്താങ്ങുന്നൂ , പക്ഷെ അതിന്  ഇങ്ങനെ ഒരു മത്സരം നടത്തണ്ട ആവശ്യമുണ്ടോ , അങ്ങനെ ആരെയും മനസ്സ് വേദനിപ്പിക്കേണ്ട അത് ശരിയല്ല എന്നാണ് എന്റെ പക്ഷം  ശരിയല്ലേ" 

എന്ന് ചോദിച്ചപ്പോൾ . അച്ഛനും തലകുലുക്കി സമ്മതിച്ചു . എന്റെ ആ നിർദേശത്തിൽ ഏറ്റവും സന്തോഷിച്ചത് ആരെക്കാളും രുക്മിണിയായിരുന്നൂ . അങ്ങനെ അവൾ മുറ്റത്തിന്റെ ഒത്തനടുവിലേക്ക് നടന്നു തൊട്ടു പിന്നാലെ ചെമ്പകവും ഒപ്പം ചേർന്നൂ . ചെമ്പകം ദാവണി ശരിക്കും ചുറ്റിക്കെട്ടി  മണ്ണ് തൊട്ടു പ്രാർത്ഥിച്ചു നൃത്തത്തിന് തയ്യാറായി നിന്നൂ . അപ്പോഴേക്കും അച്ഛൻ പോയി അകത്തെ മേശപ്പുറത്തു കിടന്നിരുന്ന നാഷണൽ പനാസോണിക്ക്  ടാപ്പ് റെക്കോർഡറും എടുത്ത്  വരാന്തയിലേക്ക് വന്നൂ. അതിൽ നിന്നും ഉയർന്ന ഏതോ ശാസ്ത്രീയ സംഗീതത്തിന്റെ താളത്തിനനുസരിച്ചു അവർ നൃത്തം ആരംഭിച്ചു. ഇരുവരും നന്നായി തന്നെ നൃത്തം ചെയ്തു , എന്നാലും രുക്കുവിനെ ചോദിപ്പിക്കാനായി അനിയത്തി അവളെ നോക്കി 

" ചെമ്പകം നീങ്ക നന്നായി ഡാൻസ് ചെയ്തു കേട്ടോ , റുക്ക്‌ കുറെ കൂടി ശരിയാവാന് ഉണ്ട് "

 എന്ന് പറഞ്ഞപ്പോൾ അവളുടെ മൂക്കിന്റെ അറ്റം കോപം കൊണ്ട് ചുവന്നത് ഞാൻ ശ്രദ്ധിച്ചു . പിന്നീട് അവൾ നേരെ എന്റെ അരികിലേക്ക് വന്നു എന്നോട് അഭിപ്രായം ചോദിച്ചപ്പോൾ  മറുപടിപറഞ്ഞത് ചെമ്പകമായിരുന്നൂ . അത് അവൾക്ക് അത്ര സുഖിച്ചില്ല എന്ന് അവളുടെ ചുണ്ടുകോട്ടിയുള്ള നോട്ടം കണ്ടാപ്പോൾ തന്നെ എനിക്ക് മനസ്സിലായി. അങ്ങനെ അവളെ ശാന്തയാക്കാനായി ഞാൻ അവളോട് 

"നീ ഭംഗിയായി നൃത്തം ചെയ്തു" 

എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്തെ നാണം കാണേണ്ടതായിരുന്നൂ . അങ്ങനെ അന്നത്തെ രാത്രി അവസാനിച്ചു എന്നറിയിച്ചുകൊണ്ട്  അത്താഴത്തിനായി എല്ലാവരും അകത്തെ മുറിയിൽ നിരന്നിരുന്നൂ, അപ്പോഴാണ് ചെമ്പകത്തിന്റെ അച്ഛൻ തിരിച്ചുപോവാനുള്ള ടിക്കറ്റിന്റെ കാര്യം ഓർമ്മിപ്പിച്ചത് . അടുത്ത ദിവസം രാവിലെ തന്നെ പോയി ശരിയാക്കാം എന്ന് പറഞ്ഞു. അന്നത്തെ ഉറക്കം വരാന്തയിൽ ആണെന്ന് അറിയാവുന്നതിനാൽ അത്താഴം കഴിഞ്ഞു ഞാനും അച്ഛനും ചെമ്പകത്തിന്റെ അച്ഛനും കൂടി  തറയിൽ വിരിച്ച പായയിൽ നീണ്ടു നിവർന്ന് കിടന്നൂ . ആ പായിൽ  മാനത്ത്‌  ചിരിച്ചു  നിൽക്കുന്ന അമ്പിളിമാമനെ  നോക്കി അങ്ങനെ കിടന്നപ്പോൾ എപ്പോഴോ ഞാനും ഉറക്കത്തിലേക്ക് ലയിച്ചു . പിന്നീട് തെളിഞ്ഞുവന്നു സ്വപ്നത്തിൽ നേരെത്തെ കണ്ട നൃത്തത്തിലെ രുക്മിണിയും ചെമ്പകവും മാറിമാറി വന്നപ്പോൾ .  ചെമ്പകത്തിന്റെ കണ്ണുകൾ എന്നെ തഴുകി കടന്നുപോയത് രുക്മിണി കണ്ടോ എന്നോർത്ത്  ഞെട്ടി എഴുന്നേറ്റ്  സ്വരരാഗങ്ങളിലെ ആരോഹണാവരോഹണം പോലെ  ഉയർന്നു കേൾക്കുന്ന അച്ഛന്മാരുടെ കൂർക്കം വലിയിൽ സഹികെട്ട് മുറ്റത്തേക്ക് ഇറങ്ങി ഉലാത്താൻ തുടങ്ങി. അപ്പോഴും എന്നെ പരിഹസിച്ചുകൊണ്ട് അമ്പിളി മാനത്ത് ചിരിതൂകി നിൽപ്പുണ്ടായിരുന്നു. ദൂരെ എങ്ങോ കുറുക്കന്മാർ അവരുടെ സംഗീതപരിപാടി നടത്തിക്കൊണ്ടിരിക്കുന്ന ശബ്ദം എന്റെ കാതുകളിലും വന്നു പതിച്ചു . രാത്രിയുടെ മറവിൽ ഏതോ മരത്തിൽ നിന്നും കുറ്റിച്ചൂളാൻ ശബ്ദം ഉണ്ടാക്കി ക്കൊണ്ടിരുന്നപ്പോൾ ഞാനും ഉറങ്ങാനായി പായിലേക്കു ചെരിഞ്ഞു . കണ്ണും  തുറന്ന് കിടന്ന എന്റെ കണ്ണുകളിൽ ഉറക്കഭാരം വന്ന് ചേരാൻ  പിന്നെയും ഒത്തിരി സമയത്തെ കാത്തിരിപ്പ് വേണ്ടി വന്നു  .  രാത്രി ഒത്തിരി വൈകി ഉറങ്ങിയതിനാൽ പകലോൻ വന്നതൊന്നും ഞാൻ അറിഞ്ഞില്ല . പെട്ടെന്ന് മുഖത്ത് തണുത്ത വെള്ളം വന്നു വീണപ്പോഴാണ് മനസ്സില്ലാമനസ്സോടെ ഞാൻ ഉറക്കമുണർന്നത്.  ഉറക്ക ഭാരം കാരണം  കണ്ണ്  തുറക്കാൻ നന്നേ ഞാൻ വിഷമിച്ചു . അപ്പോഴതാ നനഞ്ഞ കൈവിരലുകളോടെ രുക്മിണി എന്റെ അരികിൽ നിൽക്കുന്നൂ , അവൾക്കിട്ടു ഒരു തല്ലു കൊടുക്കാനാ തോന്നിയത് അപ്പോഴതാ ചിരിച്ചുകൊണ്ട് ചെമ്പകവും അനിയത്തിയും അങ്ങോട്ടേക്ക് നടന്നു വരുന്നു . അങ്ങനെ മനസില്ലാ മനസ്സോടെ പായിൽ നിന്നും എഴുന്നേറ്റ്‌ കുറച്ചു സമയം  തലയും താഴ്ത്തി ഇരുന്ന് ഞാൻ ഉറക്കം തൂക്കി  പിന്നെ എന്തോ ആലോചിച്ചു ഉറപ്പിച്ചപോലെ  ആ പായയിൽ കമഴ്ന്നു കിടന്നു . എങ്കിലും എന്റെ ശ്രദ്ധ രുക്മിണി അടുത്ത് വരുന്നുണ്ടോ എന്നായിരുന്നൂ .

ഭാഗം: ഒമ്പത് 

അൽപ്പം കഴിഞ്ഞപ്പോൾ ആരോ തോളിൽ പിടിച്ചു കുറേനേരം  കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത് തന്നെ . ഞാൻ മേൽ കണ്ണുകൾ തുറന്ന് ആ വശത്തേക്ക് തിരിഞ്ഞു മെല്ലെ കൈകൾ കുത്തി എഴുന്നേറ്റു . അപ്പോഴതാ ആ പായുടെ ഒരു വശത്തായി അച്ഛൻ ഇരിക്കുന്നൂ .അദ്ദേഹം 

" എടാ നീ റെയിൽവേ സ്റ്റേഷനിൽ പോവുന്നില്ലേ , വീരമണി കുറെ നേരമായി തയ്യാറായി നിന്നെയും കാത്ത്  ഇരിക്കുന്നൂ . വേഗം പോയി തയ്യാറായി വന്നേ " 

എന്നും പറഞ്ഞു അവിടെനിന്നും വയലിലേക്ക് ഇറങ്ങിയപ്പോഴേക്കും ഞാനും  ദിനചര്യയിലേക്കു കടന്നൂ.
അൽപ്പസമയത്തിനകം യാത്രയ്ക്ക് തയ്യാറായി ഞാൻ മുറ്റത്തേക്ക് ഇറങ്ങി കൂടെ ചെമ്പകത്തിന്റെ അച്ഛനും .  ഞങ്ങൾ യാത്ര ചോദിച്ചു അവിടെനിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു . അപ്പോഴതാ പിന്നിൽ നിന്നും അമ്മയുടെ വിളി  എനിക്ക് ശരിക്കും അരിശം വന്നൂ എന്നിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു 

" എന്താ അമ്മെ എപ്പോഴും ഞാൻ പറയാറില്ലേ ഒരു യാത്രയ്ക്ക് പുറപ്പെട്ടാൽ  പുറകിൽ നിന്നും വിളിക്കരുത് എന്ന്."

 അത് കേട്ട് 'അമ്മ ചിരിച്ചുകൊണ്ട് എന്റെ അരികിലേക്കു വന്നു 

" എടാ ക്ഷമിച്ചുകള , ഞാൻ വിളിച്ചത് പോവുന്ന വഴി രുക്കുവിനെ  വീട്ടിൽ  വിട്ടിട്ട് മുത്തശ്ശിയെ കണ്ട്  പോയാമതി, ഇന്നലെയും ചേടത്തി പറഞ്ഞു നീ ഇത്രേടം വന്നിട്ട് അങ്ങോട്ട്  ചെന്നില്ല മുത്തശ്ശി നിന്നെ ക്കുറിച്ചു ചോദിക്കുന്നുണ്ട് എന്ന് . ആ പാവത്തിന്  എഴുന്നേറ്റ് നടക്കാൻ കഴിയാഞ്ഞിട്ടല്ലേടാ"

  എന്ന് പറയുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു . ഞാൻ അമ്മയെ ദേഹത്തോട് ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചപ്പോഴേക്കും ചെമ്പകവും അനിയത്തിയും അവളുടെ അമ്മയും അങ്ങോട്ട് കടന്നു വന്നൂ .  ഈ സമയം വരെ അച്ഛൻ പാടത്ത് ചെയ്യുന്ന ജോലികൾ കണ്ടു നിന്ന ചെമ്പകത്തിന്റെ അച്ഛൻ 'അമ്മ അവസാനം പറഞ്ഞ മുത്തശ്ശിയുടെ കാര്യം വ്യക്തമായികേട്ടു . പിന്നീട് അദ്ദേഹം ചോദിച്ചു 

" മുത്തശ്ശി യാനാ പാട്ടി താനേ ?"

 ഞാൻ 

" ആമാ "

 എന്ന് പറഞ്ഞപ്പോൾ 'അമ്മ കൗതുകത്തോടെ  ഞങ്ങളുടെ  സംസാരം ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു . 'അമ്മ എന്നെ നോക്കി ചോദിച്ചു 

" പാട്ടി എന്നാൽ എന്താ മോനേ " 

അതിനു മറുപടി പറഞ്ഞത് ചെമ്പകമാണ് 

" പാട്ടി യാനാൽ  മുത്തശ്ശി "

 എന്ന് പറഞ്ഞു അവൾ നിർത്തിയപ്പോൾ അവൾക്കും മുത്തശ്ശിയെ കാണണം അങ്ങനെ അവളേയും രുക്കുവിനേയും അനിയത്തിയേയും  ഞങ്ങൾ കൂടെ കൂട്ടി . രുക്കുവും ചെമ്പകവും അനിയത്തിയും ഓരോ പുൽക്കൊടിയും  പൊട്ടിച്ച് കയ്യിൽ പിടിച്ചു്  കൈയും വീശി ഒരോന്നും പറഞ്ഞു  വരമ്പിലൂടെ  നടന്നപ്പോൾ ഞാൻ വയലിന്റെ പശ്ചാത്തലത്തിൽ നീലാകാശവും അവരുടെ കയ്യും വീശിയുള്ള നടത്തവും ആസ്വദിക്കുക യായിരുന്നൂ . ആകാശസീമയിലെ പറവകളുടെ പ്രയാണവും മേഘക്കൂട്ടങ്ങളും  ആ കാഴ്ചയ്ക്ക് മിഴിവേകി . 
അങ്ങനെ നടന്നു നടന്ന്  ഞങ്ങൾ തറവാടിന്റെ അരികിലെത്തിയപ്പോൾ ചെമ്പകത്തിന്റയെ അച്ഛൻ അവളെ സമീപത്തേക്ക്  വിളിച്ചു എന്നിട്ടു പറഞ്ഞു 

" നീ ശീഗ്രാം പോയി അമ്മാവെ കൂട്ടി പപ്പിയേച്ചി വീട്ടെ പോണം " 

എന്ന് പറഞ്ഞപ്പോഴാണ് ഞാൻ എന്തെ അത് മറന്നത് എന്ന് ഓർത്തത് . അങ്ങനെ പഴയ ചെങ്കൽ പടവുകൾ കടന്ന്  മുറ്റത്തേക്ക് കയറിയപ്പോഴേക്കും  ദേവിയേടത്തി അകത്ത് നിന്നും ഇറങ്ങി വന്നൂ . ദേവിയേടത്തി എന്നത് ഞങ്ങൾ വിളിക്കുന്ന പേരാണ് എങ്കിലും അവരുടെ അവരുടെ ശരിയായ പേര് ദേവകിയമ്മ എന്നാണ്. എന്റെ അമ്മയുടെ ചേടത്തിയാണ് അവർ .അപ്പോഴേക്കും രുക്മിണിയും കൂട്ടരും വീട്ടിനകത്തേക്ക്  കയറി. എന്നെ കണ്ടതും ദേവിയേടത്തിക്ക് എന്റെ വിശേഷങ്ങൾ അറിയണം. അങ്ങനെ  ഞാനും ചെമ്പകത്തിന്റെ അച്ഛനും കൂടി ഉമ്മറപ്പടിയിൽ കയറി ഇരിപ്പുറപ്പിച്ചൂ  . അവർ എന്റെ അരികിൽ വന്ന് തൂണും പിടിച്ചു നിന്നുകൊണ്ട് അദ്ദേഹത്തെ പരിചയപ്പെതാൻ തുടങ്ങിയപ്പോൾ സഹായത്തിന് ഞാനും കൂടി  . ചെമ്പകത്തിന്റെ അച്ഛൻ അവരുടെ ചോദ്യത്തിനൊക്കെ  ഉത്തരം പറഞ്ഞു കൊണ്ട് ഭവ്യതയോടെ ഇരുന്നപ്പോഴാണ് ദേവിയേച്ചി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചത് . അകത്ത് കയറി പടിഞ്ഞാറ്റയിലേക്ക് നടന്ന്    കയറിയപ്പോഴേ ആയുർവേദ തൈലങ്ങളുടെ രൂക്ഷഗന്ധം എന്റെ മൂക്കിലേക്കു തുളച്ചു കയറി. ആ കട്ടിലിൽ തളർന്നുകിടന്നുറങ്ങുന്ന  മുത്തശ്ശിയേ ഞാൻ സശ്രദ്ധം  നോക്കിനിന്നപ്പോൾ ദേവിയേച്ചിയാണ് 

" അമ്മെ കണ്ണ് തുറക്കൂ രാമു വന്നിട്ടുണ്ട് "  

എന്ന് പറഞ്ഞു വിളിച്ചുണർത്തിയത്. മുത്തശ്ശി വളരെ  പണിപ്പെട്ട് കൺപീലികൾ വലിച്ചു തുറന്ന്  എന്റെ നേരെ സൂക്ഷിച്ചു നോക്കി. ആ കണ്ണുകളിൽ നിന്നും കണ്ണുനീര് ഒലിച്ചിറങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു . മുത്തശ്ശി ഇപ്പോൾ അങ്ങനെയാ എന്നെ കണ്ടാൽ അവർക്ക് കണ്ണുനിറയും . അപ്പോഴാണ് പതുങ്ങി പതുങ്ങി രുക്മിണി യും സംഘവും അങ്ങോട്ട് വന്നത് . ഞാൻ ആ നിമിഷം  അറിയാതെ എന്റെ ചെറുപ്പകാലത്തെക്കുറിച്ചു ഓർത്തുപോയി . അന്ന് ഈ കിടക്കുന്ന മുത്തശ്ശിയെ എത്ര മാത്രം വേദനിപ്പിച്ചിരിക്കുന്നൂ എന്നോർത്ത് ഞാൻ അറിയാതെ ഒന്ന് നടുങ്ങി . മുത്തശ്ശിക്ക് എന്നോട് ഇപ്പോഴും സ്നേഹമേ ഉള്ളൂ  . അപ്പോഴാണ് ചെമ്പകത്തിന്റെ അച്ഛൻ ദേവിയേച്ചിയോട്  മുത്തശ്ശിയുടെ ആരോഗ്യകാര്യങ്ങളെക്കുറിച്ചു തനിക്കറിയുന്ന തമിഴ് ചുവകലർന്ന മലയാളത്തിൽ തിരക്കിയത്. അതിനിടയിൽ എപ്പോഴോ  മുത്തശ്ശി എന്നേയും  ദേവിയേച്ചിയേയും മാറിമാറി നോക്കിയത് ഞാൻ ശ്രദ്ധിച്ചു . അത് ദേവിയേടത്തി കണ്ടപ്പോൾ അവർ എന്നെ നോക്കി   

" നീ കട്ടിലിൽ ഇരിക്ക്"

 എന്ന് പറഞ്ഞപ്പോൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഞാനത് അക്ഷരംപ്രതി അനുസരിച്ചു . മുത്തശ്ശി തന്റെ വിറയാർന്ന കൈകൾ നീട്ടി  എന്റെ കൈകളെ പൂണ്ടുപിടിച്ചു കണ്ണിനരികിൽ കൊണ്ടുപോയി.അങ്ങനെ അവർ  കണ്ണടച്ച് കിടന്നപ്പോൾ ആ കണ്ണീരിന്റെ ചൂട് ഞാനും അറിഞ്ഞു . എഴുന്നേറ്റിരുന്ന്  ചേർത്ത് പിടിക്കാൻ കഴിയാത്തതിന്റെ വേദനയായിരുന്നൂ ആ മനസ്സിൽനിന്നും കണ്ണീരായി പെയ്തിറങ്ങിയത് എന്നറിഞ്ഞു എന്റെ കണ്ണുകളും നിറഞ്ഞു . ആരും കാണാതെ ഞാൻ അത് കൈകൊണ്ടു തുടിച്ചുകളഞ്ഞപ്പോൾ  ചെമ്പകത്തിന്റെ അച്ഛന്റെ കൈകൾ തോളിലേക്ക്  അമരുന്നത് ഞാൻ അറിഞ്ഞു  . അത് എന്നെ ആശ്വസിപ്പിക്കാനാണെന്നു ഞാൻ മനസ്സിലാക്കുന്നൂ . അവിടെ അരികിലായി ഈ കാഴ്ചകണ്ട്‌ കണ്ണുകൾ നിറച്ചു മറ്റുള്ളവർ എല്ലാവരും നിൽപ്പുണ്ടായിരുന്നൂ . അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞു  ഞങ്ങൾ പുറത്തേക്കിറങ്ങി ഒപ്പം  കണ്ണുകൾ തുടച്ചുകൊണ്ട് ചെമ്പകവും അനിയത്തിയും ചേർന്നൂ. അവർ   രുക്കുവിനോടും ദേവിയേച്ചിയോടും  യാത്ര പറഞ്ഞു വരമ്പിലൂടെ വീട്ടിലേക്കും ഞങ്ങൾ മറ്റൊരു വഴിയിലൂടെ അങ്ങാടിയിലേക്കും നടന്നു നീങ്ങി  . ആ നടത്തത്തിനിടയിൽ  എപ്പോഴോ  ഞാൻ   തലതിരിച്ചു ചെമ്പകത്തെ നോക്കിയപ്പോൾ   ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി . അവളുടെ നയനങ്ങളുടെ  തിളക്കത്തിൽ  ഞാൻ കണ്ണുകൾ പെട്ടെന്ന് പിൻവലിച്ചു്  സ്വയം രക്ഷ എന്ന നിലയ്ക്ക്  ആ തറവാടിന്റെ മുറ്റത്തേക്ക് കണ്ണയച്ചു . അപ്പോഴേക്കും  രുക്മിണിയും ദേവിയേടത്തിയും  വീട്ടിനകത്തേക്ക് കയറിപ്പോയിട്ടുണ്ടായിരുന്നൂ  . 

തുടർന്നുള്ള യാത്രയിലുടനീളം ചെമ്പകത്തിന്റെ അച്ഛൻ  ഞങ്ങളുടെ കുടുംബചരിത്രം   അറിയാൻ   വളരെ താൽപ്പര്യം  പ്രകടിപ്പിച്ചൂ  എന്നത്  അദ്ദേഹത്തിന്റെ ചില ചോദ്യങ്ങളിൽ നിറഞ്ഞു നിന്നിരുന്നൂ . വയൽ കടന്ന് തുടങ്ങുന്ന മണ്പാതയിൽ കയറി കുറുക്കു വഴിയിലൂടെ പ്രധാന റോഡിലേക്ക് കടന്നപ്പോഴേക്കും ആരോ എന്നെ പുറകിൽ നിന്നും വിളിച്ചു . 

ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഞങ്ങളുടെ പഴയ അയൽക്കാരി ഗ്രേയ്‌സി ചേച്ചിയായിരുന്നൂ അത് . ഞങ്ങൾ നടത്തം നിറുത്തി അവരുടെ വരവും കാത്ത് നിന്നപ്പോഴാണ് ഞാൻ ശരിക്കും അവരെ  ആകെ യൊന്ന് ശ്രദ്ധിച്ചത്  . നല്ല പാട്ടുപുടവ ചുറ്റി മുകളിലേക്ക്  മുടികെട്ടിവച്ചു  ഹീലുള്ള ചെരുപ്പും കണ്ണടയും ചേർന്നുള്ള ആ ഇട്ടുള്ള നടപ്പ് കണ്ടു ഞാൻ മെല്ലെ ചെമ്പകത്തിന്റെ അച്ഛന്റെ മുഖത്തേക്കു നോക്കിയപ്പോഴേക്കും അവർ അരികിലെത്തി . പിന്നീട് അവരുടെ പരിഭവങ്ങളുടെ ഭാണ്ഡക്കെട്ടിൽ മിക്കതും  അച്ഛനും അമ്മയും അവരുടെ വീട്ടിൽ ചെല്ലുന്നില്ല എന്ന പരിഭവം കലർന്നിരുന്നൂ . 

ഞങ്ങൾ ഒരു അത്യാവശ്യകാര്യത്തിന് പോവുകയാണ് എന്നും പറഞ്ഞു  സമ്മതം വാങ്ങി  തിരിഞ്ഞു നടന്നപ്പോഴേക്കും  പിന്നിൽ നിന്നും ധീം എന്ന വീഴുന്ന ശബ്ദവും അമ്മേ  എന്ന നിലവിളിയും ഞങ്ങളുടെ കാതുകളിൽ പതിച്ചു . ഞങ്ങൾ നടത്തം നിറുത്തി തലതിരിച്ചു   നോക്കിയപ്പോൾ അതാ ഹീലുള്ള ചെരുപ്പിന്റെ ബാലൻസ് പോയി ചന്തിയും കുത്തി ചാണകത്തിൽ വീണുകിടക്കുന്നൂ . അവരുടെ അവസ്ഥ കണ്ടു എനിക്ക് ശരിക്കും സങ്കടം തോന്നി അങ്ങനെ ഞാൻ   വേഗം പോയി പിടിച്ചെഴുന്നേല്പിച്ചു വിട്ടപ്പോഴും ചാണകത്തിൽ വീണതി ന്റെ ജാള്യത ആ മുഖത്ത് പ്രകടമായിരുന്നൂ . അങ്ങനെ അവർ മെല്ലെ ഞൊണ്ടി ഞൊണ്ടി അവിടെ നിന്നും നടന്ന് നീങ്ങിയപ്പോഴേക്കും ഞങ്ങളും ലക്ഷ്യത്തിലേക്കുള്ള  പ്രയാണം തുടർന്ന് കൊണ്ടേ ഇരുന്നൂ   . 

അല്പസമയത്തെ യാത്രയ്‌ക്കൊടുവിൽ  ഞങ്ങൾ  പട്ടണത്തിലെ റെയിൽവേ സ്റ്റേഷനിൽ എത്തിചേർന്നൂ . അവിടത്തെ സ്റ്റേഷൻ മാസ്റ്റർ എന്നെ പഠിപ്പിച്ച അച്യുതൻ മാസ്റ്ററുടെ മകനായിരുന്നൂ എന്നത് അദ്ദേഹവുമായുള്ള  സംസാരത്തിനൊടുവിലാണ് മനസ്സിലാക്കാൻ കഴിഞ്ഞത് . അങ്ങനെ അദ്ദേഹത്തിനെ കണ്ടശേഷം ഞങ്ങൾ വേഗം പോയി ബെർത്ത് കിട്ടുന്നവിധത്തിൽ റിസർവേഷൻ ശരിയാക്കി അവിടെനിന്നും പുറത്തിറങ്ങി . 

പുറത്തെ  വെയിലിന് ചൂട് പിടിച്ചു തുടങ്ങിയിരിക്കുന്നുണ്ടായിരുന്നൂ . അങ്ങനെ അവിടെ കണ്ട എന്റെ  പരിചയക്കാരന്റെ ഓട്ടോറിക്ഷയിൽ കയറി ഞങ്ങൾ പപ്പിയേച്ചിയുടെ വീട്ടിലേക്കു തിരിച്ചു . വഴിയിലെ കാഴ്ചകളിലൂടെ കണ്ണോടിച്ചു  ചെമ്പകത്തിന്റെ അച്ഛൻ  

" നീങ്ക നാട് എനക്ക്  റൊമ്പ പുടിച്ചിരിക്ക് " 

എന്ന് പറഞ്ഞപ്പോൾ എന്നെയും കൂടിയാണോ ഉദേശിച്ചത് എന്ന് അറിയാതെ ഞാൻ ചിന്തിച്ചുപോയി .


ഭാഗം: പത്ത്
ആ യാത്രയില്‍ വഴിയിലെ ഒന്ന് രണ്ട് കുഴികളില്‍ ഓട്ടോറിക്ഷ വീണു. അതിന്‍ ഫലമായി ചെമ്പകത്തിന്റെ അച്ഛന്‍റെ തല കമ്പിയില്‍ ചെറുതായി ഇടിക്കുകയും ചെയ്തു. ആ ആഘാതത്തിന്റെ വേദനയില്‍ അറിയാതെ അദ്ദേഹം കടവുളേ എന്ന് വിളിച്ചത് ഞാന്‍ വ്യക്തമായി കേട്ടൂ. അങ്ങനെ കുറെക്കുലുക്കവും മറ്റും കടന്ന്  അല്പസമയത്തിനകം ഞങ്ങള്‍ പപ്പിയേച്ചിയുടെ വീട്ടുമുറ്റത്ത് എത്തി അതില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ചെമ്പകത്തിന്റെ അച്ചന്‍ ഒരു ദീര്‍ഘ ശ്വാസം എടുത്തത് അദേഹത്തിന് ആശ്വാസമായി എന്നറിയിക്കാന്‍ ആയിരുന്നുവല്ലോ  . ചെമ്പകത്തിന്റെ അച്ഛന്‍ നെറ്റിയും തടവി നടന്നു വരുന്നത് കണ്ടാണ്‌ ചെമ്പകം അങ്ങോട്ടേക്ക് വന്നത്. അവള്‍ വന്നപാടെ ചോദിച്ചു “ എന്നാച്ച്‌ അപ്പാ?” അദ്ദേഹം അങ്ങനെ  റോഡിലെ കുഴിയില്‍ ഓട്ടോറിക്ഷ വീണതിനെപ്പറ്റി വിവരിച്ചപ്പോള്‍ അവളുടെ മനസ്സ് വല്ലാതെ വേദനിച്ചത് ഞാന്‍ ശ്രദ്ധിച്ചു. അപ്പോഴേക്കും അനിയത്തി തുളസ്സിയില പറിച്ചു കയ്യിലിട്ടു ഞെരിച്ചു ചെമ്പകത്തിനു കൈമാറി. അവള്‍ അത് അച്ചന്റെ നെറ്റിയില്‍ പതിയെ ഉരച്ചു കൊടുത്തപ്പോള്‍ അറിയാതെ ആ കണ്ണുകള്‍ ഈറനണിഞ്ഞത് ഞാന്‍ കണ്ടു. മുറ്റത്തിന്റെ ഒരു വശത്തായി നിരത്തിയിട്ട കസേരകളില്‍ ഒന്നില്‍  അച്ഛനെ കൈപിടിച്ചുകൊണ്ടുപോയി ഇരുത്തിയപ്പോള്‍ അച്ചന്‍ “ എന്റെ  തലവലി പോയാച്ച് “എന്ന് പറഞ്ഞപ്പോഴും അവള്‍ക്കു അച്ഛനെ വിട്ട് പോവാന്‍ മനസ്സ് വന്നില്ല. അങ്ങനെ അച്ചന്റെ അരികിലെ കസേരയില്‍ അനിയത്തിയും ചെമ്പകവും ചെന്നിരുന്നൂ.

കസേരയില്‍ നാഥനില്ലാതെ കിടന്നിരുന്ന ഒരു പത്രം എടുത്ത് അതിലെ വാര്‍ത്തകളിലൂടെ കണ്ണോടിച്ചു അടുത്തുകണ്ട കസേരയില്‍ ഞാന്‍ ഇരുന്നപ്പോഴാണ് അനിയത്തിയുടെ കണ്ണ്‍ ഏതോ വാര്‍ത്തയില്‍ ഉടക്കിയത് . അവള്‍ എന്റെ കയ്യില്‍ നിന്നും പത്രം വാങ്ങി സൂക്ഷിച്ച് നോക്കിയപ്പോള്‍ എന്താണ് പ്രത്യേകിച്ച്  എന്ന ഒരു കൌതുകം   എന്നിലും ഉണര്‍ന്നൂ. അങ്ങനെ അവള്‍ വായിച്ചുകൊണ്ടിരുന്ന വാര്‍ത്തയിലേക്ക് ഞാന്‍ ഒന്ന് ഒളിഞ്ഞു നോക്കി. നിര്യാതരായി എന്ന പത്ര താളിലെ  ചിരിച്ചുകൊണ്ടുള്ള നാരായണന്‍ നായരുടെ ചിത്രവും അതിനടുത്ത താളിലെ അധെഹത്തെക്കുരിച്ചുള്ള വിവരണവും എന്നെ ശരിക്കും അമ്പരപ്പിച്ചു. അപ്പോഴാണ് അദ്ദേഹം ഏതൊക്കെ സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നൂ എന്നുപോലും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. എന്റെ മനസ്സിലെ നാരായണന്‍ നായര്‍ സംസാരത്തില്‍ ലുബ്ദത വച്ചുപുലര്‍ത്തുന്ന ഒരു ഗൌരവക്കാരന്‍ ആയിരുന്നൂ പക്ഷെ  അദ്ദേഹം ആ സമൂഹത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ അറിയാതെ ഒരു ആരാധനയായി വളര്‍ന്നത് ഞാന്‍ മനസ്സിലാക്കുന്നൂ . അതിനിടയില്‍ അകത്തുനിന്നും പപ്പിയേച്ചിയും സുരേഷും ഇറങ്ങിവന്നൂ . അവര്‍ എന്റെ പിന്നിലായി വന്നു നിന്ന് ഞാന്‍  കൌതുകത്തോടെ കണ്ണോടിക്കുന്ന പത്രതാളിലേക്ക് സൂക്ഷിച്ച് നോക്കി. അതിന്റെ തലവാചകവും ചെറിയ വിവരണവും കടന്ന് ചിത്രത്തിലേക്ക് കടന്നപ്പോഴാണ് ഈ പറയുന്ന മഹത് മിക്കതും അച്ചന്റെ സദ്കര്‍മ്മങ്ങള്‍ക്ക് നാടുകാര്‍ നല്‍കിയ ശ്രദ്ധാഞ്ജലി ആയിരുന്നൂ എന്ന് ബോധ്യമായത് .

പപ്പിയേച്ചി ആ ചിത്രത്തില്‍ സൂക്ഷിച്ച് നോക്കി , അച്ചന്റെ ചിരിച്ച മുഖം ഇതുവരെ കാണാന്‍ അവസരം സിദ്ധിക്കാഞ്ഞതില്‍ അവര്‍ വിധിയേ ശപിച്ചിട്ടുണ്ടാവും. അങ്ങനെ ആ പത്രവുമായി ഒന്നും മിണ്ടാതെ അവര്‍ അകത്തേക്ക് ദുഖഭാരത്തില്‍ കുനിഞ്ഞ ശിരസ്സുമായി നീങ്ങിയപ്പോള്‍ മുഖത്ത് ഖനീഭവിച്ച മഴമേഘങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു . അത് കണ്ടാവണം അനിയത്തി ചെമ്പകത്തേയുംകൂട്ടി അകത്തേക്ക് യാത്രയായത്. വീട്ടിന്റെ അകത്തളങ്ങളില്‍ നിന്നും അടക്കിപ്പിടിച്ച തേങ്ങലുകള്‍ ശ്രദ്ധിച്ചുകൊണ്ട് ഇരുന്നപ്പോഴാണ് ചെമ്പകത്തിന്റെ അച്ചന്‍ പറഞ്ഞത്

“രാമു നമുക്ക് നീങ്ക വീട്ടില്‍ പോകാം എന്താ ?”

അങ്ങനെ ഞങ്ങള്‍കസേരയില്‍ നിന്നും എഴുന്നേറ്റു , ഞാന്‍ വേഗം അകത്തേക്ക് കയറിപ്പോയി കാര്യമവതരിപ്പിച്ചു തിരിച്ചു വന്നപ്പോഴേക്കും ചെമ്പകവും കൂടെ ഇറങ്ങി. അങ്ങനെ ഞങ്ങള്‍ വീട്ടിലേക്കു നടന്നു തുടങ്ങി , ആ യാത്രയിലുടനീളം ചെമ്പകം തമിഴില്‍ എന്തൊക്കയോ അച്ഛനോട് ചോദിച്ചു അതിനൊക്കെ മറുപടിയും പറഞ്ഞു അദ്ദേഹവും നടന്നൂ. പിന്നെപ്പോഴോ അവളുടെ മുഖത്തെ ചിരിയില്‍നിന്നാണ് അവര്‍ പറഞ്ഞതിനെ ക്കുറിച്ച് എനിക്കും കൌതുകം തോന്നി തുടങ്ങിയത്. അവസാനം എന്റെ നിര്‍ബന്ധത്തിനു ഒടുവില്‍ അദ്ദേഹം തമിഴ് കലര്‍ന്ന മലയാളത്തിന്‍ പറഞ്ഞു

“ രാമു.. ഇവള്‍ പറയുകാ എന്ത് സുന്ദരമാണ് ഈ നാട് നമുക്കെന്താ ഇവിടെ താമസിച്ചാല്‍ എന്ന് , അപ്പോള്‍ ഞാനാണ്‌ പറഞ്ഞത് എന്നാല്‍ നീ കല്യാണം കഴിച്ചു ഇവിടെകൂടിക്കോ എന്ന് പറഞ്ഞത് “

അത് മുഴുമിക്കുമ്പോഴേക്കും ചെമ്പകത്തിന്റെ മുഖത്ത് വിരിഞ്ഞ നാണം ഞാന്‍ ശ്രദ്ധിച്ചു. പക്ഷെ എന്റെ മനസ്സില്‍ അവളോട്‌ പറഞ്ഞറിയിക്കാന്‍ ആവാത്ത അത്രയും സ്നേഹം ഉണ്ടെങ്കിലും ഇതുവരെ അതിനെപ്പറ്റി അദ്ദേഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ ഉണ്ടായിരുന്ന ജാള്യത ഇതുമുഖേന മാറിക്കിട്ടി. എന്തോ ഓര്‍ത്ത് അദ്ദേഹത്തിന്റെ മുഖം പെട്ടെന്ന്‍  വാടിയത് ഞാന്‍ ശ്രദ്ധിച്ചു . അത് കണ്ട് അവളുടെ കണ്ണുകളും അറിയാതെ നിറഞ്ഞു . പിന്നെ കുറെദൂരം ഞങ്ങള്‍ക്കിടയില്‍ ഒരു നിശബ്ദത പരന്നിരുന്നത് പോലെ  എനിക്ക് തോന്നി. എങ്കിലും അതെപ്പറ്റി ആരോട് ചോദിക്കും എന്ന് ആലോചിച്ചു നടന്നപ്പോഴാണ് എന്‍റെ മനസ്സില്‍ ഒരു ആശയം ഉദിച്ചുയര്‍ന്നത്. അങ്ങനെ അച്ഛനോട്

“ താങ്കള്‍ക്കു ഇഷ്ടപ്പെടുമോ എന്നെനിക്കറിയില്ല പക്ഷെ അഥവാ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് ഒരു മണ്ടത്തരം ആയിക്കണ്ട് ക്ഷമിക്കണം”

 എന്ന് പറഞ്ഞു നിറുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് വിരിഞ്ഞ  സംശയ ഭാവം ഞാന്‍ ശ്രദ്ധിച്ചു.

 അങ്ങനെ ഞാന്‍ എന്റെ മനസ്സില്‍ ചെമ്പകത്തോടുള്ള  ആ സ്നേഹം അദേഹത്തോട് അവതരിപ്പിച്ചപ്പോള്‍ അതൊക്കെ ശ്രദ്ധയോടെ കേട്ടുനിന്നത് എനിക്കും ആശ്വാസമായി . ആ മുഖത്ത് വിരിഞ്ഞ ചെറു പുഞ്ചിരി നല്ല ലക്ഷണമായിരിക്കും അല്ലെ  എന്ന്‍ ചിന്തിച്ചിരുന്നപ്പോള്‍ ചെമ്പകത്തിന്റെ മുഖത്തെ നാണം ഞാന്‍ കണ്ടൂ. അപ്പോഴാണ് അദ്ദേഹം ചെമ്പകത്തെ നോക്കി
“ ഉങ്ക കാതല്‍ നിജമാ എനക്ക് അന്ത നാളെ തെരിനജിരിക്ക് ഞാന്‍ കാതലുക്ക് കാവലാള്‍ തെരിയുമാ”
എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അറിയാതെ ആ പഴയ വീരമണിയേ ഓര്‍ത്തു. അങ്ങനെ സംസാരിച്ചു ഞങ്ങള്‍ വീട്ടിലേക്കു കയറി ഇച്ചിരി കഴിഞ്ഞാണ്  ചെമ്പകത്തിന്റെ അമ്മയും അനിയത്തിയും പിന്നാലെ വന്നു കയറിയത്.  

ഭാഗം: പതിനൊന്ന്

മല പോലെ വന്നത് എലി പോലെ പോയത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. പക്ഷെ ചെന്നൈയിൽ എത്തുന്നത് വരെ ഇത് രഹസ്യമായി ഇരിക്കണം എന്ന് പറയാൻ പലപ്പോഴും മനസ്സിൽ തോന്നിയതാണ് എങ്കിലും മറ്റുള്ളവരുടെ സംശയ ശരങ്ങൾ എന്റെ നേരെ നീളാതിരിക്കാൻ രണ്ടു ദിവസം എങ്ങനെ കഴിച്ചുകൂട്ടും എന്ന ചിന്തയിൽ ആയിരുന്നൂ ഞാനും . 

അങ്ങനെയിരിക്കെ ഒരു രാത്രി ഞങ്ങളുടെ ഒത്തു ചേരലിന് ഇടയിലാണ് ചെമ്പകത്തിന്റെ അച്ഛൻ ചെമ്പകത്തെ എനിക്ക് വേണ്ടി കല്യാണമാലോചിച്ചാലോ എന്ന് ഒരു അഭിപ്രായം എന്ന നിലയിൽ അവതരിപ്പിച്ചത്. നിനച്ചിരിക്കാതെയുള്ള അദ്ദേഹത്തിന്റെ ആ പ്രവൃത്തി  എന്നെയും മറ്റുള്ളവരെയും കുറച്ചു സമയത്തേക്ക് നിശ്ശബ്ദരാക്കി. പിന്നീട് ഞങ്ങൾക്ക് ചെമ്പകത്തെ  ഇഷ്ടമാണെന്നും ഞങ്ങൾക്ക് ഒന്നാലോചിക്കണം എന്നും അച്ഛൻ പറഞ്ഞപ്പോൾ എന്റെ നല്ല ജീവൻ പോയത് അറിയുന്നൂ. പിന്നീട് അച്ഛൻ തന്നെയാണ് രുക്കുവിന്റെ കാര്യം അവരുടെ മുമ്പിൽ അവതരിപ്പിച്ചത്. പക്ഷെ ചെമ്പകത്തോട് അവർക്ക് ഇഷ്ടക്കേട് ഒന്നും തന്നെ യില്ല എന്ന അച്ഛന്റെ ഒരു വാക്ക് എന്നിൽ നിറച്ച ആശ്വാസത്തിനിടയിലും രുക്കുവിന്റെ കാര്യമോർത്തുള്ള ഒരു ഭയം നിഴലിച്ചിരുന്നത് ഞാൻ മനസ്സിലാക്കുന്നൂ. ഞാൻ അവൾക്കു നഷ്ടപ്പെടുന്ന ഘട്ടം വന്നാൽ പാവം തകർന്നുപോവും. അപ്പോഴാണ് അച്ഛൻ ഞാൻ മനസ്സിൽപോലും ആലോചിച്ചിട്ടില്ലാത്ത പുതിയ ഒരു ആശയവുമായി വന്നത്.

" ഒരു കാര്യം ചെയ്യാം ഇനിയും ധാരാളം സമയമുണ്ടല്ലോ , അതിനിടയിൽ അനിത (എന്റെ അനിയത്തി) യുടെ കല്യാണം നടക്കട്ടെ അത് കഴിഞ്ഞു നമുക്ക് ആലോചിച്ചു വേണ്ടവിധം ചെയ്യാം എന്താ? അത് വരെ ഇതേപ്പറ്റി ആരും ഒരക്ഷരം മിണ്ടരുത് , പാവം രുക്മിണി അറിഞ്ഞാൽ ഒത്തിരി വേദനിക്കും അതാ "

 എന്ന് പറഞ്ഞപ്പോൾ അച്ഛനോട് എനിക്ക് നേരത്തെയുണ്ടായിരുന്ന സ്നേഹം വീണ്ടും കൂടി . പിന്നീട് ആരും ഒന്നും കാര്യമായി സംസാരിച്ചില്ല ഏതോ ദുഃഖം എല്ലാവരിലും നിറഞ്ഞു നിന്നിരുന്നപോലെ തോന്നി . ചെമ്പകവും രുക്കുവിന്റെ അവസ്ഥ മനസ്സിലാക്കിയോ എന്ന് തോന്നിക്കും വിധം എന്നോട് ഒരു അകലം പാലിച്ചു . അത് എന്നെ വല്ലാത്ത ഒരാവസ്ഥയിലാണ് കൊണ്ട് ചെന്നെത്തിച്ചത് . അത്താഴം കഴിച്ചു എല്ലാവരും നിദ്രയിലേക്ക് കടന്നെങ്കിലും അച്ഛൻ ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു . പിന്നെ എന്തോ ആലോചിച്ചു അച്ഛൻ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങിയപ്പോൾ  ഞാനും മെല്ലെ എഴുന്നേറ്റ് അച്ഛന്റെ ഒപ്പം ചേർന്നൂ . അച്ഛന്റെ ഭാഗത്ത് നിന്നും വന്ന ചോദ്യഭാവത്തിലുള്ള മൂളൽ ഞാൻ വലുതായി കണ്ടില്ല . അപ്പോഴാണ് അച്ഛൻ എന്നെ ചാരത്തേക്ക് വിളിച്ചത് . അദ്ദേഹം എന്നോട് 

" മോനേ , രാമാ ... ചെമ്പകത്തിനോട് എന്താണ് നിന്റെ സമീപന? അതുപോലെ രുക്മിണിയേ അവളെ നിനക്കോ നമുക്കോ വേദനിപ്പിക്കാൻ കഴിയുമോ?  പാവം കുട്ടി.. ( ദീർഘ നിശ്വാസത്തോടെ അദ്ദേഹം തുടർന്നൂ ) ജനിച്ചപ്പോൾ തന്നെ അവൾക്കു  'അമ്മയെ നഷ്ടമായി . പിന്നെ കുറേ കാലം ക്കഴിഞ്ഞു അച്ഛനും . അതിനൊക്കെ പുറമേ നീ രുക്മിണിയേ വിവാഹം കഴിച്ചുകാണാൻ ആഗ്രഹിച്ച മുത്തശ്ശി കിടപ്പിലുമായി . ചെമ്പകത്തിന്റെ അച്ഛന് എന്താ  മറുപടി കൊടുക്കുക എന്നാലോചിച്ചിട്ട് എനിക്ക്  ഉറങ്ങാനും കഴിയുന്നില്ല . മോനെ നിനക്കറിയാലോ അവളെക്കാളും രണ്ടു വയസ്സിനു ഇളപ്പമേ ഉള്ളൂ നമ്മുടെ അനിതമോൾക്ക് അവൾക്കാണ് ഇത്തരം അവസ്ഥ വരുന്നതെങ്കിൽ എന്ന് നീ  ഒന്ന് ആലോചിച്ചു നോക്കൂ "

 എന്ന് പറഞ്ഞു അദ്ദേഹം പോയിക്കിടന്നപ്പോൾ ത്രിശങ്കു സ്വർഗത്തിൽ അകപ്പെട്ടത് ഞാനാണ് . അച്ഛൻ ചോദിച്ചഒന്നിനും എനിക്ക് കൃത്യമായ മറുപടിയില്ല താനും . ഇപ്പോൾ വന്നു ചെമ്പകത്തെ മറക്കാൻ പറഞ്ഞാൽ അത് നടക്കുന്ന കാര്യമാണോ ? ആ പാവത്തെക്കുറിച്ചെന്തേ ഇവരൊന്നും ചിന്തിക്കാത്തത് ? തുടങ്ങി എന്റെ മനസ്സിൽ ഉദിച്ചുവന്ന പല ചോദ്യങ്ങൾക്കും മറുപടി ഇല്ലാതെ ഞാൻ കുഴങ്ങി . രാത്രി ഒത്തിരി വൈകി ഞാൻ ഉറങ്ങിയപ്പോൾ മനസ്സ്സിലെ ചോദ്യങ്ങൾ എന്റെ ഉറക്കം കിടത്തി എന്ന് വേണം പറയാൻ .

രാവിലെ ഒത്തിരി വൈകിയാണ് ഞാൻ ഉണർന്നത് . അപ്പോഴേക്കും വീട്ടിനകത്തു നിന്നും രുക്മിണിയുടെ ചിരിയും സംസാരവും ഉയർന്നുകേൾക്കുന്നുണ്ടായിരുന്നൂ . അവൾ അങ്ങനെയാ ഞാൻ വീട്ടിൽ ഉണ്ടെങ്കിൽ എല്ലാം മറന്ന് ഓടിവരും പിന്നെ 

"രാമേട്ടാ" ന്നും വിളിച്ചു  ഏതിനും ഒപ്പം കൂടും . പക്ഷെ ഇന്നലെയുണ്ടായ മാനസിക പിരിമുറുക്കം എന്നെ കൈവിടുന്ന ലക്ഷണമില്ലെന്ന് അവളുടെ അസ്ഥാനത്തുള്ള എന്റെ ചെവിയിൽ കയറിയുള്ള പിടുത്തവും അത് കണ്ടു കണ്ണുരുട്ടി നിൽക്കുന്ന ചെമ്പകത്തിന്റെ നോട്ടവും എന്നെ അതിലും വലിയ കഷ്ടസ്ഥിതിയിൽ കൊണ്ട് ചെന്നെത്തിച്ചു . 

അന്ന് ഞാനും രുക്മിണിയും ചെമ്പകവും അനിയത്തിയും കൂടി ഏകദേശം പതിനൊന്നു മണി അടുപ്പിച്ചു പപ്പിയേച്ചിയുടെ വീട്ടിലേക്കു യാത്ര തിരിച്ചു . അപ്പോഴാണ് ചെമ്പകം പറഞ്ഞത് 

" രുക്കു  നാങ്കള് രണ്ടു നാൾക്കുള്ളെ തിരുമ്പിപോകാറേൻ , എനക്ക് ഇങ്ങളെയും അനിതാവേയും റൊമ്പ പിടിച്ചു പൊച്ചു , ഉങ്ക നാട് റൊമ്പ അളകായിരിക്കെ " 

എന്ന് പറഞ്ഞു നിറുത്തിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു . അതു കണ്ടു മനസ്സലിഞ്ഞ രുക്മിണി ചിരിച്ചുകൊണ്ട് 

" നീ എവിടെയും പോവണ്ട രാമേട്ടനെ കെട്ടി ഇവിടെ അങ്ങ് കൂടിക്കോ" എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും ഒന്നും ഞെട്ടി "

 ഇവളെന്താ ഇങ്ങനെ പറയുന്നേ? ഇവൾ എല്ലാം അറിഞ്ഞോ എന്നറിയാതെ അല്പനിമിഷത്തേക്ക്സ്ത ബ്ധരായിനിന്നു , പിന്നീട് സ്ഥലകാലബോധം വീണ്ടെടുത്ത് നോക്കുമ്പോൾ രുക്കുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നൂ . പാവം അവളെ വിഷമിപ്പിക്കുന്നതെങ്ങനെ എന്ന് ഞാൻ അറിയാതെ ചിന്തിച്ചുപോയി  .

ഭാഗം: പന്ത്രണ്ട് 


നടത്തത്തിനിടയില്‍ അപ്രതീക്ഷിതമായി രുക്മിണി കയ്യില്‍ കയറി പിടിച്ചപോള്‍ ആ മനസ്സിന്റെ നീറ്റല്‍ എനിക്ക് അറിയാന്‍ കഴിഞ്ഞു. മെല്ലെ എന്‍റെ ദേഹത്ത് ചാരി നടന്നുകൊണ്ട് മെടഞ്ഞിട്ട കാര്‍കൂന്തല്‍ കയ്യില്‍ പിടിച്ചു കറക്കി മുഖത്ത് ചിരിപടര്‍ത്തി നടന്നപ്പോള്‍ ആ കയ്യിലെ വിയര്‍പ്പ് കണങ്ങള്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ഇതെല്ലാം ശ്രദ്ധിച്ചു ചുറ്റിലും ഉള്ള കാഴ്ചകള്‍ കണ്ട് നടന്ന ചെമ്പകത്തിന്റെ കണ്‍തടങ്ങള്‍ നിനവാര്‍ന്നത് ഞാന്‍ മനസ്സിലാക്കുന്നൂ . ഇതിനിടയില്‍ അകപ്പെട്ട എന്റെ  അനിയത്തി വല്ലാത്തൊരു മാനസ്സിക പിരിമുരുക്കത്തിലായിരുന്നൂ എന്നത് അവളിലെ മൌനം എനിക്ക് കാട്ടിത്തന്നൂ. കാരണം ചെമ്പകത്തേയും അതേപോലെ രുക്മിണിയേയും അവള്‍ക്കു അത്രയ്ക്ക് ഇഷ്ടമായിരുന്നൂ. അവള്‍ ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നൂ ചെമ്പകത്തിന്‍റെ മൂക്കുത്തി പോലൊന്ന് അവള്‍ക്കു വേണം എന്ന്. വേറൊരു സന്ദര്‍ഭത്തില്‍ രുക്മിണിയുടെ കുസൃതിത്തരങ്ങളില്‍ പലപ്പോഴും തല്ലു കൊണ്ടിട്ടുള്ളത് അവള്‍ക്കാണ്. ഇവ രണ്ടും അവളെ  ഇരുവരുമായി വല്ലാത്തൊരു മാനസ്സിക വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു എന്നതാണ് സത്യം.

പൊടുന്നനേ ഞങ്ങളുടെ പിന്നില്‍ വന്നു ആരോ മണിമുഴക്കിയപ്പോഴാണ് ഞാന്‍ ആ ചിന്തകളില്‍നിന്നൊക്കെ തല്‍ക്കാലത്തേക്ക് ശ്രദ്ധ തിരിച്ചത്. ഞങ്ങള്‍ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കി സൈക്കിളില്‍ ചിരിച്ചുകൊണ്ട് തറിയില്‍ കാലുകുത്തി നിന്ന അനിലിനെ കണ്ടപ്പോള്‍ എനിക്ക് പറയാന്‍ ഒന്നുമില്ലാതായി. അപ്പോഴാണ് ചെമ്പകത്തിന്‍റെ മനസ്സില്‍ ഒരു മോഹം ഉദിച്ചത്ത്, അങ്ങനെ അവള്‍ ചിരിച്ചുകൊണ്ട് എന്റെ അരികിലേക്ക് വന്നു നാണത്തോടെ ചോദിച്ചു

“ രാമേട്ടാ, നീങ്ക എനക്ക് സൈക്കിള്‍ കത്ത് കൊടുക്കുമാ?”

ഞാന്‍ ദയനീയമായി അനിലിനെ നോക്കിയപ്പോള്‍ അവന്‍ സൈക്ലില്‍ നിന്നും താഴെ ഇറങ്ങി. പിന്നെ എന്നെ നോക്കി പറഞ്ഞു

“നീ പഠിപ്പിച്ചു കൊടുത്തോ, എനിക്ക് പ്രശ്നം ഒന്നുമില്ല, പക്ഷെ അതിനു നീ”

എന്ന് പറഞ്ഞു അവന്‍ അല്‍പസമയം ഏതോ ചിന്തയില്‍ മുഴുകിയശേഷം

“ ഒരു കാര്യം ചെയ്യ്‌ പപ്പിയേച്ചിയുടെ പിന്നിലെ പറമ്പില്‍ പഠിപ്പിക്കുന്നതാ നല്ലത്, അതാവുമ്പോള്‍ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന സ്ഥലമല്ലേ?’

എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ആ മുഖത്തെ പരിഹാസ ഭാവത്തില്‍  നീ ആളുകൊള്ളാമല്ലോ കാമുകിയും മുറപ്പെണ്ണിനെയും കൊണ്ട് നടക്കുന്ന നിന്റെ യോഗം കൊള്ളാം.
നിനച്ചിരിക്കാതെ അവന്റെ ചോദ്യം എന്നെ തേടി വന്നൂ

“ എടാ രാമാ നിന്റെ നക്ഷത്രം ഏതാ?”  

അതിനുള്ള മറുപടി ചാടിക്കയറിപ്പറഞ്ഞത് രുക്മിണി ആയിരുന്നൂ

“ രാമേട്ടന്റെ നക്ഷത്രം രോഹിണിയാ ഞാനല്ലേ അമ്പലത്തില്‍ വഴിപാടു ചീട്ടക്കാറുള്ളത് ”

അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അനില്‍ പറഞ്ഞു

“ എനിക്കും തോന്നി നിന്റെ സമയം ബെസ്റ്റ് ആണെടാ”

ഈ സമയമത്രയും അനിതയും ചെമ്പകവും സൈക്കിള്കൊണ്ട് കളിയില്‍ ആയിരുന്നൂ. അനിത പിന്നില്‍ നിന്നും പിടിച്ചു കൊടുക്കാനും ചെമ്പകം അതില്‍ കയറി ഇരുന്ന് ഊരയിളക്കി കാലുകുത്തി നിര്‍ത്തിയും അവരുടെ സൈക്കിള്‍ പഠനം തകൃതിയായി നടന്നൂ. അപ്പോള്‍ എനിക്കൊരു മോഹം സൈക്കിള്‍ ഒന്ന് ഓടിച്ചു നോക്കിയാലോ. അങ്ങനെ വളരെ പണിപ്പെട്ട് ചെമ്പകത്തെ അതില്‍ നിന്നും ഇറക്കി സൈക്കിളില്‍ കയറി ഇരുന്ന് ചവിട്ടി തുടങ്ങിയപ്പോള്‍ അതിനു വല്ലാത്ത ഭാരം തോന്നി. ഞാന്‍ സൈക്കിള്‍ ഒന്ന് നിറുത്തി തിരിഞ്ഞു നോക്കി അപ്പോഴതാ രുക്മിണി സൈക്കിളിന്റെ പിന്നില്‍ കയറിയിരിക്കുന്നൂ. ഞാന്‍ അനിതയെ ദയനീയമായി ഒന്ന് നോക്കി അവള്‍ ആ കളിയുടെ ഗതി തിരിച്ചു വിട്ടു. അങ്ങനെ അവള്‍ വിളിച്ചു പറഞ്ഞു 

“ ഇപ്പോഴത്തെ റൌണ്ട് രുക്കു അത് കഴിഞ്ഞു ചെമ്പകം അതിനടുത്തത് എന്നെയും പിന്നില്‍ കയറ്റിയാള്‍ മതി” 

എന്ന് പറഞ്ഞപ്പോള്‍. ഞാന്‍ അറിയാതെ ദൈവത്തിനു നന്ദി പറഞ്ഞു. രുക്മിണി പിന്നില്‍ ഇരുന്ന് എന്നെ പറ്റിചേര്‍ന്ന് ഇരുന്നപ്പോള്‍ ശരിക്കും ഞാന്‍ അത് ആസ്വദിക്കുകയായിരുന്നൂ. ആ റൌണ്ട് പൂര്‍ത്തിയാക്കി അടുത്ത ഊഴത്തിനായി നിന്നപ്പോള്‍ ചെമ്പകം എന്റെ പിന്നിലായി വന്നിരുന്നൂ. അവളെയും കൊണ്ട്  ഞാന്‍ കുറച്ചു ദൂരം സഞ്ചരിച്ചു അതിനിടയില്‍ എപ്പോഴോ അവളുടെ കൈവിരല്‍ എന്റെ ദേഹത്ത് ഇക്കിളികൂടിയപ്പോള്‍ ഒന്ന് രണ്ടുതവണ വഴിയില്‍ നിറുത്തേണ്ടി വന്നൂ. അങ്ങനെ അടുത്ത ഊഴത്തിനായി സൈക്കിളുമായി ഞാന്‍ തയ്യാറായപ്പോള്‍ അനിത പറഞ്ഞു

“ ഞാന്‍ കയറുന്നില്ല രാമേട്ടാ , രാമേട്ടന്‍ വേണമെങ്കില്‍ ഒറ്റയ്ക്ക് ഒരു റൌണ്ട് ഓടിച്ചിട്ട് വാ”

എന്ന് പറഞ്ഞു തീരലും രുക്മിണി പിന്നില്‍ വന്നിരിക്കലും വളരെ പെട്ടെന്ന്‍ നടന്നൂ. അവളാണെങ്കില്‍ പിന്നില്‍നിന്നും

“രാമേട്ടാ വേഗം പോവാം കുറെ ദൂരെ പോണം കേട്ടോ, കുറെ നേരത്തേക്ക് ഞാനും എന്റെ 
രാമേട്ടനും മാത്രം മതി അല്ലെ  “

എന്ന് പറഞ്ഞപ്പോള്‍ ആ മനസ്സിന്‍റെ നീറ്റല്‍ ശരിക്കും മനസ്സിലാക്കി. വഴിപോക്കരൊക്കെ ഇതെന്താ എന്ന രൂപത്തില്‍ രൂക്ഷമായി നോക്കി ഞങ്ങളെ കടന്നുപോയപ്പോള്‍ ആ  ഗ്രാമീണ സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകള്‍ ഞാനും മനസ്സിലാക്കുന്നൂ. ഞാന്‍ അവളെയും കൊണ്ട് തിരിച്ചു വന്നപ്പോഴതാ ചെമ്ബകത്തിന്റെയും എന്റെയും അച്ഛന്മാര്‍ ചെമ്ബകത്തിന്റെയും അനിതയോടും ഒപ്പം ഞങ്ങളെ കാത്തിരിക്കുന്നൂ. ഞാന്‍ അറിയാതെ ആ നിമിഷത്തെ വെറുത്തു. ചെമ്പകം ഒരു ഭാവ ഭേദവും ഇല്ലാതെ അച്ഛനോട്  സൈക്കിളില്‍ കയറി പോയതിനെ ചിരിച്ചുകൊണ്ട് വിവരിക്കുന്നത് കണ്ടപ്പോള്‍ ആ മുഖത്തെ സന്തോഷം ഞാന്‍ വായിച്ചറിഞ്ഞു.

അനിലിനു സൈക്കിള്‍ തിരിച്ചുകൊടുത്ത് ഞങ്ങള്‍ അച്ഛന്മാരോടൊപ്പം പപ്പിയേച്ചിയുടെ വീട്ടിലേക്കു നടന്നു. ചെമ്പകവും രുക്മിണിയും തങ്ങളുടെ സൈക്കിള്‍ സവാരി അനുഭവത്തെക്കുറിച്ച്  കൌതുകത്തോടെ സംസാരിച്ചപ്പോള്‍ ഞാന്‍ അച്ഛന്മാരുടെ നിശബ്ദതയില്‍ മാനസികമായി സമ്മര്‍ദം അനുഭവിച്ചു. ഇടയ്ക്കിടെ എന്റെ കണ്ണില്‍ നോക്കി കണ്ണു ചിമ്മുന്ന അനിത ശരിക്കും എനിക്ക് മാനസികമായി എല്ലാ പിന്തുണയും തന്ന് കൂടെനിന്നൂ. സത്യം പറഞ്ഞാല്‍ അവളാണ് എന്റെ ധൈര്യം. കുഞ്ഞു നാള് തൊട്ടേ എനിക്ക് അനിയത്തി മാത്രമല്ലല്ലോ  മറിച്ച് നല്ലൊരു കൂട്ടുകാരികൂടിയായിരുന്നൂ  അവള്‍.  ചിലപ്പോഴൊക്കെ എന്നേക്കാള്‍ പക്വത അവളുടെ പെരുമാറ്റത്തില്‍ ദൃശ്യമായിരുന്നൂ എന്നത് ഇല്ലെ അത്ഭുതപ്പെടുത്തിയിരുന്നൂ. പക്ഷെ എന്റെ ഇതേ മാനസ്സിക സമ്മര്‍ദ്ദം നന്നായി അവളും അനുഭവിക്കുന്നുണ്ട് എന്ന് എപ്പോഴോ ആ കണ്‍ തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ നീര്‍ച്ചാലുകള്‍ എനിക്ക് കാണിച്ചു തന്നൂ. 

അങ്ങനെ അല്‍പസമയം കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ പപ്പിയേച്ചിയുടെ വീട്ടില്‍ എത്തിചെര്‍ന്നൂ. ദൂരെ നിന്നും ഞങ്ങളുടെ വരവ് കണ്ട് സുരേഷ് അകുത്തു നിന്നും പപ്പിയേച്ചിയേ വിളിച്ചുകൂട്ടികൊണ്ട് വന്നപ്പോള്‍ ആദ്യമായി ചെമ്പകത്തിന്റെ അച്ഛന് അവരോട് പറയാന്‍ ഉണ്ടായിരുന്നത് അടുത്ത ദിവസത്തെ മടക്കയാത്രയെക്കുറിച്ചായിരുന്നൂ.

ഭാഗം: പതിമൂന്ന്‍
കുറെ സമയം ആ വീട്ടില്‍ ചിലവഴിച്ചശേഷം ഞങ്ങള്‍  വീട്ടിലേക്ക് തിരിച്ചപ്പോള്‍ എല്ലാവരുടെ ഇടയിലും  നിശബ്ദത തളം കെട്ടിയത് ഞാന്‍ ശ്രദ്ധിച്ചു . വഴിയിലൂടെ ഞങ്ങള്‍ നടന്നു നീങ്ങവേ കാക്കകള്‍ക്കും   പക്ഷികള്‍ക്കും   ആ നിശബ്ദതയില്‍  വലിയ കൌതുകം തോന്നിയതായി അവരില്‍ പ്രതിഫലിച്ചിരുന്നൂ. വീട്ടിലെത്തിയ ഞങ്ങള്‍ അടുത്ത ദിവസത്തെ യാത്രയുടെ ഒരുക്കത്തിലേക്ക് കടന്നു. അതിനിടയില്‍ രുക്മിണി ചെമ്പകത്തെയും അനിതയേയും കൂട്ടി അവളുടെ വീട്ടിലേക്കു യാത്ര തിരിച്ചു . അവര്‍ വരമ്പിലൂടെ ചിരിച്ചു കളിച്ചു നടന്നുപോവുന്നതും നോക്കി ഞാന്‍ മുറ്റത്ത് നിന്നൂ.

അല്‍പസമയം കഴിഞ്ഞു അനിത വലിയ വായില്‍ നിലവിളിച്ചു  കൊണ്ട് ഓടിവരുന്നത് കണ്ടാണ്‌ എല്ലാവരും മുറ്റത്തേക്കിറങ്ങി വന്നത്.  വന്നപാടെ കരഞ്ഞുകൊണ്ടു അവള്‍ പറഞ്ഞ വാചകങ്ങളില്‍ ആമ്പല്‍ കുളത്തില്‍ ഇറങ്ങി മുങ്ങിക്കൊണ്ടിരിക്കുന്ന രുക്മിണി നിറഞ്ഞു നിന്നിരുന്നൂ. 

ഞാന്‍ ഇറയത്തെ തോര്‍ത്തും എടുത്ത് തോളിലിട്ട്‌  എല്ലാവരെയും കടന്ന്  അങ്ങോട്ടേക്ക്  ശരം പോലെ പാഞ്ഞു . പിന്നാലെ  മറ്റുള്ളവരും എന്നെ അനുഗമിച്ചു  . ഞാന്‍ കുളത്തിനരികിലേക്ക്  എത്തുമ്പോഴേക്കും ചെമ്പകം രുക്കുവിനെ കരയ്ക്ക്‌  എത്തിച്ചു കഴിഞ്ഞിരുന്നൂ . അവള്‍ രുകുവിനേ തറയില്‍ കിടത്തി വയറില്‍ അമര്‍ത്തി വെള്ളം മുഴുവന്‍ പുറത്ത് കളഞ്ഞു .  നനഞ്ഞു കുളിച്ചു നിന്ന ചെമ്പകത്തോട് എങ്ങനെ നന്ദി പറയണം എന്നറിയാതെ അച്ചന്‍ അവളുടെ തലയില്‍ കൈവച്ചനുഗ്രഹിച്ചു

“ നന്നായി വരും “

എന്ന് പറഞ്ഞപ്പോള്‍ അവളുടെ മുഖത്തെ സന്തോഷം ഞാന്‍ ആസ്വദിക്കുക ആയിരുന്നൂ. അതിനിടയില്‍  അനിത എന്റെ തോളില്‍ കിടന്ന തോര്‍ത്ത് വലിച്ചെടുത്ത് ചെമ്പകത്തിനു കൈമാറി. അച്ചന്‍ അദ്ദേഹത്തിന്റെ തോര്‍ത്ത്‌ അനിതയ്ക്ക് കൊടുത്ത് രുക്മിണിയുടെയുടെ തലതോര്‍ത്തിക്കൊടുക്കാന്‍ പറഞ്ഞപ്പോള്‍ അവള്‍ എന്നെ സൂക്ഷിച്ച് നോക്കി. 

അപ്പോഴേക്കും ചെമ്പകം അവളില്‍ നിന്നും തോര്‍ത്ത് വാങ്ങി രുക്മിണിയുടെ തല തോര്‍ത്തിക്കൊടുത്തപ്പോള്‍  അവളോട് തനിക്കുള്ള സ്നേഹം അതില്‍ പ്രതിഫലി ച്ചിരുന്നൂ. രുക്മിണിയേ അവള്‍ മെല്ലെ എഴുന്നേല്‍പ്പിച്ചു ഇരുത്തി  അവളെ ചേര്‍ത്ത് പിടിച്ചു എന്റെ വീട്ടിലേക്കു നടന്നപ്പോള്‍ ഞങ്ങളും യാന്ത്രികമായി അവളെ പിന്തുടര്‍ന്നൂ. ആ നടത്തത്തില്‍ പലപ്പോഴും രുക്മിണിയുടെ കണ്ണീരില്‍ ചെമ്പകത്തിന് പൊള്ളല്‍ ഏറ്റപോലെ തോന്നി .    
വൈകീട്ട് ഞാനും അമ്മയും കൂടി   മുത്തശ്ശിയെ കാണാന്‍ പുറപ്പെട്ടു. അപ്പോഴേക്കും രുക്മിണിയും ആ യാത്രയില്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നൂ . വഴിയില്‍ ഉടനീളം അവള്‍ കൊച്ചുകുട്ടിയെപ്പോലെ

 “ രാമേട്ടാ എന്തിനാ മദ്രാസ്സില്‍ പോകുന്നേ നമുക്ക് ഇവിടെ കഴിഞ്ഞൂടെ ?”

എന്ന് ചോദിച്ചപ്പോള്‍ ആ കണ്ണുകൾ ഈറനണിഞ്ഞത്  ഞാൻ ശ്രദ്ധിച്ചു. ആ ചോദ്യത്തിന് മുന്നിൽ ഞാൻ ഒന്ന് പതറി പിന്നെ കുറെ സമയം  മൗനം  പാലിക്കാനേ കഴിഞ്ഞുള്ളൂ . അപ്പോള്‍ അമ്മ എന്നെ നോക്കി

“അതെന്താ  നിന്റെ നാവ് ഇറങ്ങിപ്പോയോ ? എന്റെ രുക്കു കഴിഞ്ഞേ ഉള്ളൂ മറ്റാരും “

എന്ന് പറഞ്ഞപ്പോള്‍. എന്ത് പറയണം എന്നറിയാതെ ഞാന്‍ വല്ലാതെ കുഴങ്ങി.  അമ്മയുടെ ആ സംഭാഷണത്തില്‍ സന്തോഷവതിയായ  രുക്മിണി എന്റെ കയ്യില്‍ തൂങ്ങി കുഞ്ഞുകുട്ടിയേപ്പോലെ എന്റെ കൈവിരലുകളില്‍ എണ്ണം പഠിച്ചു നടന്നപ്പോള്‍ ഏതോ കല്ലില്‍ തട്ടി ആ പാവത്തിന്റെ കാലൊന്നു മുറിഞ്ഞു . അപ്പോള്‍ തന്നെ അമ്മ അവള്‍ക്കു തെങ്ങിന്‍ തയ്യില്‍ നിന്നും അതിലെ പൂപ്പ് എടുത്ത് മരുന്നായി വച്ചുകൊടുത്തപോള്‍ അവളുടെ കണ്ണുകള്‍ എന്നെ തഴുകുന്നത് ഞാന്‍ അറിഞ്ഞു. കാലിലെ വേദനയിലും എന്റെ സാമീപ്യം അവള്‍ വല്ലാതെ ആഗ്രഹിചിരുന്നൂ എന്ന് എനിക്കും അറിയാം .പിന്നീടങ്ങോട്ടു അവള്‍ എന്റെ ദേഹത്തോട് ചെന്ന് നടന്നപ്പോള്‍  അമ്മ ആ കാഴ്ച്ച ശരിക്കും  ആസ്വദിക്കുക ആയിരുന്നൂ .  

അങ്ങനെ ഞങ്ങള്‍ ആ വീടിന്റെ പടികടന്ന് ചെന്നപ്പോഴേക്കും ദേവിയേടത്തി ഉമ്മറത്തേക്ക് ഇറങ്ങി വന്നൂ . അമ്മ 

“ അമ്മയ്ക്ക് എങ്ങനെയുണ്ട്  ചേച്ചീ “

 എന്നും ചോദിച്ചു വരാന്തയിലേക്ക്‌ കയറിയപ്പോള്‍ അവള്‍ എന്നെയും കൈപിടിച്ച് വലിച്ച് കൊണ്ടുപോയത് തെക്കിനിയിലേക്ക് ആയിരുന്നൂ . അവള്‍ അവിടെ കണ്ട മേശയുടെ വലിപ്പ് തുറന്ന് എന്തോ പരതാന്‍ തുടങ്ങി .കുറച്ചു സമയതിനുള്ളില്‍ ആ വലിപ്പിന്റെഉള്ളിലായി വിരിച്ച പത്ര താളുകള്‍ക്ക് അടിയില്‍ നിന്നും ഒരു ചെറിയ കടലാസ്സ് പൊതി അവള്‍ പുറത്തെടുത്തു. അത് എന്റെ നേര്‍ക്ക് നീട്ടി പറഞ്ഞു

“ രാമേട്ടന്‍ തുറന്നു നോക്കിയേ “

ഞാന്‍ ആ പൊതി തുറന്ന്‍ നോക്കിയപ്പോള്‍ അറിയാതെ ഞാന്‍ ആ ബാല്യകാലത്തിലേക്ക് യാത്രയായി .പണ്ട് ജാലകപ്പടിയില്‍ നിന്നും എനിക്ക് കിട്ടിയ ആലിലക്കണ്ണന്റെ രൂപമുള്ള സ്വര്‍ണ ലോക്കറ്റ് നൂലില്‍ കോര്‍ത്ത് അവളുടെ കഴുത്തില്‍ അണിഞ്ഞ നിമിഷം അറിയാതെ എന്നിലൂടെ കടന്നുപോയപ്പോള്‍ അവളുടെ മുഖത്തെ നാണം ഞാന്‍ തിരിച്ചറിഞ്ഞു . അപ്പോഴാണ് അവള്‍ എവിടെനിന്നോ ഒരു നൂലും സംഘടിപ്പിച്ചു വന്നത് . എന്നിട്ട് എന്നെ നോക്കി അവള്‍

“ രാമേട്ടാ ഇത് ഈ നൂലില്‍ കോര്‍ത്ത് എന്റെ കഴുത്തില്‍ അണിഞ്ഞു തരുമോ”

എന്ന് പറഞ്ഞു നിറുത്തിയപോഴേക്കും . അകത്ത് നിന്നും അമ്മയുടെ വിളിവന്നൂ

“ എടാ രാമു ... ഈ കുട്ടികള്‍ എന്തെടുക്കുവാ ?”

അധികം അവിടെനിന്നാല്‍ എന്നെ ക്കൊണ്ട് താലികെട്ടിക്കും എന്ന് അറിയുന്നതിനാലും അമ്മയുടെ വിളി ശരിക്കും മനസ്സില്‍ ആഗ്രഹിചിരുന്നൂ . മനസ്സില്ലാമനസ്സോടെ അവള്‍ എന്നോട് ചോദിച്ചു

“ ഞാന്‍ ഈ നൂലില്‍ കെട്ടി എന്റെ കഴുത്തില്‍ ഇട്ടോട്ടെ  രാമേട്ടാ ? എനിക്ക് രാമേട്ടനെ പിരിയാന്‍ ആവില്ല അതാ ”

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കണ്ട് സമാധാനിപ്പിക്കാന്‍ ശ്രമിച്ചപ്പോഴേക്കും ആ മനസ്സിലെ ഭാരം അണ പൊട്ടിയൊഴുകി . അവളെ സമാശ്വസിപ്പിക്കാന്‍ ശ്രമിച്ച എന്റെ നെഞ്ചില്‍ വീണ്അവള്‍ കുറെ കരഞ്ഞു . അത് കണ്ട് കൊണ്ട് അങ്ങോട്ടേക്ക് കടന്ന് വന്ന അമ്മയും ദേവിയേടത്തിയും  അവളെ സമാധാനിപ്പിക്കാന്‍ വളരെ പണിപ്പെട്ടു. അതിനിടയില്‍ ഞാന്‍ മുത്തശ്ശിയുടെ അരികിലേക്ക് നടന്നൂ . മുത്തശ്ശിയുടെ മുഖത്ത്തന്നെ നോക്കി നിന്നപ്പോള്‍ അറിയാതെ അവര്‍ കണ്ണുകള്‍ തുറന്നത് . എന്റെ മുഖം കണ്ട് പതിവ് രീതിയില്‍ കണ്ണുനിറച്ച അവരുടെ കവിളില്‍ ഞാന്‍ മുത്തമിട്ടപ്പോള്‍ ആ കണ്ണീരിലെ ഉപ്പുരസം ഞാന്‍ അറിഞ്ഞു . അപ്പോഴേക്കും എന്റെ പിന്നില്‍ വന്നു നിന്ന അമ്മ മുത്തശ്ശിയോട്

“ അമ്മേ ഇവന്‍ നാളെ രാവിലെ പോവുകയാണ് “

എന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്റെ കൈകള്‍ കണ്ണോട് ചേര്‍ത്ത് പിടിച്ച് അടച്ചു പിടിച്ചതും കണ്ണുകള്‍ നിറഞ്ഞൊഴുകിയതും എന്നെ തെല്ലോന്നുമല്ല നോവിച്ചത് . അതങ്ങനെയാ മുത്തശ്ശിയുടെ കണ്ണു നിറയുന്നത് എപ്പോള്‍ കണ്ടാലും ഞാന്‍ നന്നെ വേദനിക്കും. ഒരിക്കല്‍ അതിന്റെ പേരില്‍ രുക്കുവും ഞാനും കൂടി വഴക്ക് വരെ ഉണ്ടായത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നൂ .അവിടെനിന്നും ഞങ്ങള്‍ യാത്ര തിരിച്ചപ്പോള്‍ രുക്കുവും അവളുടെ ലോക്കറ്റും എന്റെ പിന്നാലെ കൂടി .
   
വീട്ടില്‍ തിരിച്ചെത്തി ഞാന്‍ തോര്‍ത്തുമായി കുളക്കടവിലേക്ക് നടന്നൂ . അപ്പോഴതാ അനിയത്തിയും സംഘവും അവിടെ കുളിയും അലക്കും നടത്തുന്നൂ. അത് കണ്ട് വീട്ടിലേക്കു തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോഴാണ് രുക്മിണി എന്നെ പ്രകൊപിക്കാനായി ഇങ്ങനെ വിളിച്ചു പറഞ്ഞത്

 “ ആണുങ്ങള്‍ ആയാല്‍ ധൈര്യം വേണം , എനിക്കറിയാം രാമേട്ടന് എന്നെ പേടിയാന്ന് “

അത് കേട്ട് ഞാന്‍ കുളത്തിലേക്ക് തന്നെ തിരിച്ചു നടന്നൂ . അവിടെ രുക്മിണി പടവുകളില്‍ ഇരുന്ന് അനിയത്തിയോടൊപ്പം തുണി നനയ്ക്കുന്നൂ ചെമ്പകം കുളത്തില്‍ നീന്തിതുടിക്കുന്നൂ  നല്ല കാഴ്ച്ച . ഞാന്‍ വേഗം തോര്‍ത്ത് മുറുക്കിയുടുത്ത് വെള്ളത്തിലേക്ക് ഇറങ്ങി. ഒന്ന് മുങ്ങി നിവര്‍ന്ന്  നീന്താന്‍ തുടങ്ങി അപ്പോഴതാ ആരോ എന്റെ കാലില്‍ പിടിച്ചു വലിക്കുന്നൂ  ആദ്യമാദ്യംപേടിച്ചുപോയി  . പിന്നെ കരയിലേക്ക് തിരിച്ചുകയറി നോക്കിയപ്പോഴാണ് ചിരിച്ചുകൊണ്ട് നീന്തുന്ന ചെമ്പകത്തിന്റെ വേലയായിരുന്നൂ അത് എന്ന്  എനിക്ക് ബോധ്യപ്പെട്ടത് .

ഭാഗം: പതിനാല്

അങ്ങനെ വീണ്ടും ഞാന്‍ വെള്ളത്തില്‍ ഇറങ്ങി നീന്തിത്തുടിച്ച് മുന്നോട്ട് പോയി. അല്പം കഴിഞ്ഞു ചെമ്പകത്തിന്റെ പ്രയോഗം വേണ്ടും എന്നെ തേടി വന്നപ്പോള്‍ ഞാനും ഊളിയിട്ട് വെള്ളത്തിനടിയിലേക്ക്‌ പോയി . അവളെ കടന്ന് പിടിച്ചു കുറെ ദൂരം അവളെ ചേര്‍ത്തുപിടിച്ച്  നീങ്ങിയപ്പോഴും  മനസ്സില്‍ രുക്കു ഇതൊന്നും കാണല്ലേ എന്നായിരുന്നൂ. അവസാനം ശ്വാസം കഴിക്കാനായി രണ്ടാളും രണ്ടു വശത്തേക്ക് നീങ്ങി വെള്ളത്തിന്റെ മുകളില്‍ വന്നപ്പോള്‍ രുക്കു അതൊന്നും ശ്രദ്ധിക്കാതെ തന്റെ പ്രവൃത്തിയില്‍ മുഴുകിയിരിക്കുകയായിരുന്നൂ.  അങ്ങനെ മെല്ലെ ഞാന്‍ കരയ്ക്ക്‌ കയറി അപ്പോഴുണ്ട് രുക്മിണിയുടെ മനസ്സില്‍  ഒരു മോഹം  ഉദിച്ചത് . അവള്‍ എന്നെ നോക്കി

“ രാമേട്ടാ എന്നെ നിങ്ങളുടെ കയ്യില്‍ കിടത്തി നീന്തല്‍ പഠിപ്പിക്കുമോ ?”

അങ്ങനെ അലക്ക് നിറുത്തി അവള്‍ വെള്ളത്തിലേക്ക് ഇറങ്ങി കൈകള്‍  നീട്ടി പിടിച്ചു. അവള്‍ അതിലേക് കമഴ്ന്ന്‍ കിടന്നൂ തലയുയര്‍ത്തി മുന്നോട്ടു നോക്കി തുഴഞ്ഞപ്പോള്‍ വെള്ളം മുഖത്ത് തെറിച്ചുഅസ്വസ്ഥത അനുഭവിക്കുന്നത് ഞാന്‍ ശരിക്കും അറിഞ്ഞു . അവളുടെ കണ്ണുകളിലേക്ക് വെള്ളം തെറിച്ചു കാഴ്ചകള്‍ പലപ്പോഴും മങ്ങി എന്ന് അവളുടെ തലകുലുക്കല്‍  കണ്ടാല്‍ അറിയാം. അതിനിടയില്‍ അലക്ക് തല്കാലത്തേക്ക് നിറുത്തി അനിത

 “ എടീ ബുദ്ധൂസേ തല ഇനിയും ഉയര്‍ത്തി പിടിക്ക് “

 എന്നും പറഞ്ഞു വെള്ളത്തില്‍ ഇറങ്ങി നിന്നപ്പോള്‍ ചെമ്പകം കരയില്‍ കയറി സോപ്പ്തേക്കുകയായിരുന്നൂ. അവളുടെ ശ്രദ്ധ രുക്കുവിന്റെ നീന്തലില്‍ മാത്രമായി മാറി . അങ്ങനെ അല്‍പ സമയത്തിനകം അവളും എന്നോടൊപ്പം ചേര്‍ന്ന് രുക്മിണിക്ക്  വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നതിനിടയില്‍ ഒന്ന് മുങ്ങി നിവര്‍ന്നൂ. ദേഹമാസകലം നനഞ്ഞു നിന്ന അവള്‍ കൂടുതല്‍ സുന്ദരിയായത് പോലെ എനിക്ക് തോന്നി . അതിനിടയില്‍ രുക്മിണി അന്നത്തെ  നീന്തല്‍ പഠനം പൂര്‍ത്തിയാക്കി  എന്റെ കയ്യില്‍ നിന്നും താഴെയിറങ്ങി.

ഞാന്‍ ഒന്നുകൂടി നീന്തി തുടിച്ച ശേഷം ഒന്ന് മുങ്ങാം കുഴിയിട്ട് ചെമ്പകത്തെ വലിച്ചു വെള്ളത്തില്‍ ഇട്ട ശേഷം കരയ്ക്ക്‌ കയറി . അത് അവളെ അരിശം കൊള്ളിച്ചപ്പോള്‍ രുക്മിണി ക്ക് ആ കാഴ്ച്ച നന്നേ സുഖിച്ചു . അങ്ങനെ കുളി കഴിഞ്ഞു തലയും തുവര്‍ത്തി ക്കൊണ്ട്  ഞാന്‍ വീട്ടിലേക്കു തിരിച്ചെത്തിയത് .ചെമ്പകവും രുക്മിണിയും അനിതയും വേഗം പോയി വേഷം മാറി അമ്പലത്തിലേക്ക് യാത്രയായി. വയലിന് കിഴക്ക് വശത്ത്‌ സ്ഥിതിചെയുന്ന ദേവിക്ഷേത്രത്തിലെക്ക് ആണ് അവരുടെ യാത്ര . അനിത തിരിഞ്ഞു നിന്നു എന്നെ കൂടെ വിളിച്ചപ്പോള്‍ മറുത്തൊന്നും പറയാതെ കൂടെക്കൂടി .  സന്ധ്യാപൂജയ്ക്കായി നട അടച്ച നേരത്താണ് ഞങ്ങള്‍ അവിടെ എത്തിയത് . അമ്പലത്തിനുള്ളില്‍ ഷര്‍ട്ടും അഴിച്ചു കയ്യില്‍ തൂക്കി നടന്നപ്പോള്‍ എന്റെ രോമാവൃത മേനികണ്ട് അവര്‍ കളിയാക്കി ചിരിച്ചത് ഞാന്‍ ശ്രദ്ധിച്ചു . ആ അമ്പലം ഞങ്ങളുടെ അമ്മയുടെ തറവാട് ക്ഷേത്രമാണ് . വയലിന്‍ കരയില്‍ ചാഞ്ഞുനില്‍ക്കുന്ന പാലമരവും അങ്ങിങ്ങായി തലയെടുപ്പോടെ നില്‍ക്കുന്ന തെങ്ങിന്‍ കൂട്ടങ്ങളും ഓടുമേഞ്ഞ ആ മന്ദിരത്തിന് ചേല് കൂട്ടുന്നൂ . പഴമ വിളിച്ചോതുന്ന ചെങ്കല്‍ കട്ടകളാല്‍ കെട്ടി കൊത്തുപണികളോട് കൂടിയ ആ കെട്ടിടത്തിന്റെ കമ്മറ്റി അംഗങ്ങളില്‍ ഒരാള്‍ ആയിരുന്നൂ പരേതനായ നാരായണ്‍ നായര്‍ . അദ്ധേഹത്തിന്റെ ച്ചായാചിത്രം കമ്മിറ്റി ആപ്പീസിന്റെ ചുമരില്‍ ചിരിതൂകി പ്രഭ ചൊരിഞ്ഞു  നില്‍ക്കും പോലെ എനിക്ക് തോന്നി.

അങ്ങനെ മണികിലുക്കത്തോടെ നട തുറന്നപ്പോള്‍ ചന്ദന ദൂമ ഗന്ധം അവിടെങ്ങും പരന്നു. അത് വരെ പലപല ചിന്തകളാല്‍ കേട്ട് പിണഞ്ഞു കിടന്ന മനസ്സിന് ഒരു ആശ്വാസം അന്നും ഇന്നും ഈ അമ്പല ദര്‍ശനം തന്നെയാണ് . ഞാന്‍ ആ നടയില്‍ കണ്ണടച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ അറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞത് ആദ്യം ശ്രദ്ധിച്ചത് രുക്മിണിയായിരുന്നൂ. അവള്‍ വേഗം കയ്യില്‍ കിട്ടിയ പ്രസാദത്തിലെ കളഭം എനിക്ക് തൊട്ടു തന്ന് കണ്ണുനീര്‍ തുടച്ചപ്പോള്‍ ആ പാവത്തിന്റെ കണ്ണുകളും നിറഞ്ഞിരുന്നൂ . അങ്ങനെ അമ്പല ദര്‍ശനവും കഴിഞ്ഞു ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു

അന്ന് രുക്കു വീട്ടിലേക്ക് പോയില്ല കാരണം കാലത്ത് ഞാന്‍ തിരിച്ചുപോവുമെന്നതിനാല്‍ ആ രാത്രി എന്നെ തനിച്ചൊന്നു കിട്ടാന്‍ അവള്‍ അവസരം നോക്കി ഇരുന്നു. അപ്പോഴാണ് അച്ചന്റെ നിര്‍ദേശം വന്നത് “ കാലത്ത് പോവണ്ടതല്ലേ,എല്ലാവരും നേരത്തെ കിടന്നോ”  എന്ന് . എനിക്ക് ഉറക്കം തീരെ വന്നില്ല ഞാന്‍ ഇപ്പോള്‍ വരാം എന്നും പറഞ്ഞു ടോര്‍ച്ചും എടുത്ത് അനിലിന്റെ വീട്ടിലേക്കു പുറപ്പെട്ടു . അല്പദൂരം പിന്നിട്ടപ്പോള്‍ ഒളിച്ചും പാത്തും പിന്നാലെ ആരോ എന്നെ പിന്തുടരുന്നത്  ഞാന്‍ അറിഞ്ഞു . ഞാന്‍ ടോര്‍ച്ചു അടിച്ചു നോക്കിയപ്പോള്‍ അത് രുക്കു ആയിരുന്നൂ. അവളെ അരികിലേക്ക് വന്ന്‍ നെഞ്ചോടു ചേര്‍ന്ന് നിന്നപ്പോള്‍ ഞാന്‍ ഒരു കൈകൊണ്ട് അവളെ ചേര്‍ത്ത് പിടിച്ചു. അവള്‍ നെഞ്ചില്‍ കണ്ണും അടച്ചു കിടന്നപ്പോള്‍  ശരിക്കും ഏതോ സുഖം ഞാന്‍ അറിയുകയായിരുന്നൂ . മാനത്തെ നക്ഷത്രങ്ങളും അമ്പിളിമാമനും മാത്രം സാക്ഷിയായി അങ്ങനെ നിന്നപ്പോള്‍ അവള്‍ പാവാടയുടെ പോക്കറ്റില്‍ നിന്നും നൂലില്‍ കോര്‍ത്ത  ആലിലക്കണ്ണന്റെ രൂപത്തിലുള്ള ലോക്കറ്റ് എന്റെ നേരെ നീട്ടി

“ എന്റെ പോന്നു രാമേട്ടാ ഇതൊന്നു കെട്ടിത്താ”

 എന്ന് പറഞ്ഞപ്പോള്‍ അത് വാങ്ങി പോക്കറ്റില്‍ ഇട്ട് അവളെയും ചേര്‍ത്തു പിടിച്ചു അങ്ങനെ നടന്നപ്പോള്‍ എന്റെ കവിളില്‍ മുത്തമിട്ട്‌ അവള്‍ സന്തോഷംപ്രകടമാക്കി. അങ്ങനെ ഞങ്ങള്‍ ഇരുവരുംചേര്‍ന്ന് അനിലിന്റെ വീട്ടിലേക്കു ചെന്ന്  കയറുമ്പോള്‍  അവന്‍ മുറ്റത്തുകൂടി ഉലാത്തുകയായിരുന്നൂ . അങ്ങനെ ഞങ്ങള്‍ വരാന്തയില്‍ കയറി ഇരുന്ന് പലതും സംസാരിച്ചു സമയം പോയതറിഞ്ഞില്ല . അവസാനം രുക്മിണി കൈപിടിച്ച് വലിച്ചു അവനോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ വല്ലാത്തൊരു വിഷമം മനസ്സിനെ വല്ലാതെ അലട്ടി. പിന്നെ ആകെ ഒരു ആശ്വാസം  എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാമല്ലോ എന്നതാണ്. അങ്ങനെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ അവള്‍ക്കു അറിയാന്‍ താല്‍പ്പര്യം പപ്പിയേച്ചി എപ്പോഴാണ് തിരിച്ചു വരുന്നത് എന്നാണ്.  സത്യം പറഞ്ഞാല്‍ ഇന്ന് വരെ അതെ ക്കുറിച്ച് പപ്പിയേച്ചിയോട് ഞാന്‍ തിരക്കിയില്ല അതിനും മതിയായ കാരണങ്ങള്‍ ഉണ്ട് . നാട് വിട്ട് തമിഴ്നാട്ടില്‍ കഴിഞ്ഞ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഇപ്പോഴാണ്‌ അവര്‍ നാട്ടിലേക്ക് തിരിച്ചെത്തിയത് . അതിനു വെറും ഒരു നിമിത്തം മാത്രമാണ് ഞാന്‍  പിന്നെ എങ്ങനെ അവരോട് നിങ്ങള്‍ എന്നാണു തിരിക്കുന്നത് എന്ന് ചോദിക്കുക. അങ്ങനെ അവളോട്‌ പപ്പിയേച്ചിയേ കണ്ടുമുട്ടിയ കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ എല്ലാം കൌതുകത്തോടെ കേട്ട് അവളെ എന്റെ ദേഹത്ത് ഒട്ടി നടന്നൂ. ഒന്ന് രണ്ടു പ്രാവശ്യം ഞാന്‍ അവളോട്‌

 “എടീ എനിക്ക് വിയര്‍ക്കുന്നുണ്ട്‌”

 എന്ന് പറഞ്ഞപ്പോള്‍ മറുപടിയായി അവള്‍

“ എനിക്ക് ആ മണം ഇഷ്ടമാണെങ്കിലോ”

പറഞ്ഞപ്പോള്‍ അറിയാതെ അവളുടെ കവിളില്‍ ഒന്നുമ്മ വെയ്ക്കാനാണ് എനിക്ക് തോന്നിയത്. പക്ഷെ ഞാന്‍ തന്നെ വേണ്ടേ എന്നെ നിയന്ത്രിക്കാന്‍ .

വീടെത്തുമ്പോഴേക്കും ഞങ്ങള്‍ തമ്മില്‍ നല്ല ദൂരം പാലിച്ചു നടന്നു നീങ്ങിയപ്പോള്‍ ആ കുസൃതി പ്പെണ്ണിനെ എങ്ങനെ വേദനിപ്പികും എന്ന ചിന്ത എന്നെ വല്ലാതെ വലച്ചു.

വീട്ടിലേക്കു കയറിയപ്പോള്‍ രുക്മിണിയെകാണാതെ വിഷമിച്ചു നില്‍പ്പുണ്ടായിരുന്നൂ. എന്റെ കൂടെ വന്നതാണ്‌ എന്നറിഞ്ഞപ്പോള്‍ എല്ലാവരുടെ മുഖത്തും ഒരു പുഞ്ചിരി വിടര്‍ന്നൂ.
അപ്പോഴാണ് അച്ചന്‍ ചോദിച്ചത്

“നീ ഇവളെയും കൂട്ടി ഇങ്ങോട്ടാ ഈ രാത്രി പോയത് “

പെട്ടെന്ന് മനസ്സില്‍ വന്നത് പോലെ

“ അത് അനിലിന്റെ ചേച്ചിയേ കാണണം എന്നും പറഞ്ഞു ഇവളും എന്റെ കൂടെ കൂടിയതാ,”

എന്ന് പറഞ്ഞപ്പോള്‍ അവളുടെ മുഖത്തെ പുഞ്ചിരി ഞാന്‍ ശ്രദ്ധിച്ചു . അനിതയ്ക്ക് ആ യാത്രയില്‍ ഒരു സംശയം നിഴലിചിരുന്നൂ എന്ന് അവളുടെ നോട്ടത്തില്‍ നിന്നും മനസ്സിലായി.

ഭാഗം: പതിനഞ്ചു
രാത്രിയിലുള്ള ആ യാത്ര അച്ഛന് തെല്ലും ബോധിച്ചിട്ടില്ല എന്നത് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞിരുന്നൂ. ഇരുട്ടിന്റെ കൂട്ടുകാരായ ചീവീടുകള്‍ മൂളിപ്പാട്ടും പാടി ചുറ്റിയടിച്ചു നടന്നപ്പോള്‍ ഞങ്ങള്‍ ഉറക്കിനേ വരവേല്‍ക്കാനായി പായില്‍ നീണ്ടുനിവര്‍ന്ന് കിടന്നൂ.

നാളെ ഞാനും ഇവരോടൊപ്പം യാത്രയാവും എന്ന് അറിയാവുന്നതിനാല്‍ ആണെന്ന് തോന്നുന്നൂ അദ്ദേഹം എന്റെ അരികില്‍ വന്നിരുന്നു. പിന്നെ  എന്റെ തലയെടുത്ത് മടിയില്‍ വച്ച് തലോടാന്‍ തുടങ്ങിയപ്പോഴെപ്പോഴോ  ആ കണ്ണുകളില്‍ നിന്നും ഇറ്റുവീണ നീര്‍ത്തുള്ളികള്‍ എന്റെ ഹൃദയത്തിന്‍ ഭിത്തിയെ മുറിവേല്‍പ്പിച്ചു.

 അച്ഛന്റെ സ്ഥാനത്ത് നിന്നു ആലോചിച്ചാല്‍ അതും ശരിയാണ്. പ്രായത്തിന്റെ നല്ലൊരു പങ്കും ഞങ്ങള്‍ക്ക് വേണ്ടി രാപകല്‍ അധ്വാനിച്ച അദേഹത്തിന് താങ്ങായി കൂടെനില്‍ക്കേണ്ട സമയത്ത് ഇത്രയും ദൂരെ പോയി ജോലിചെയ്യാന്‍ മനസ്സുണ്ടായിട്ടല്ല മറിച്ച് തന്റെ മകനെങ്കിലും നല്ല നിലയില്‍ എത്തട്ടെ എന്ന് ചിന്തിച്ചു പഠിപ്പിച്ചു എന്നെകൊണ്ട്  എയര്‍ കണ്ടീഷന്‍ കോഴ്സും പൂര്‍ത്തിയാക്കി ജോലിക്കായി  വിട്ടപ്പോള്‍ ഓര്‍ത്തില്ല ആ ഗ്രാമത്തിലെങ്ങും  ഈ സാങ്കേതികതയ്ക്കുതകുന്ന ജോലിക്കുള്ള സാദ്ധ്യതകള്‍ ഒട്ടും തന്നെ  ഇല്ല എന്ന കാര്യം.

അങ്ങനെ എന്റെ സുഹൃത്ത് സലീമിന്റെ ബാപ്പ കബീര്‍ ബാബ യാണ് തന്റെ സ്ഥാപനത്തിന്റെ സമീപത്തായി ഒരു കട എനിക്ക് ശരിയാക്കി തന്നത്. അതിന്‍റെ ചിലവിലായി അദ്ദേഹം തന്ന പണത്തില്‍ ഇനിയും കുറെ കൊടുത്തു തീര്‍ക്കാന്‍ ബാക്കി ഉണ്ട് താനും. ഇപ്പോള്‍ എന്റെ അഭാവത്തിലും അവിടുത്തെ കാര്യങ്ങള്‍ അദ്ദേഹം നല്ല വിധത്തില്‍ നോക്കി നടത്തുന്നുണ്ടാവും എന്നോര്‍ത്ത് ആ നല്ല മനുഷ്യന് മനസ്സ് കൊണ്ട് നന്ദി പറഞ്ഞു അങ്ങനെ കിടന്നപ്പോള്‍ ഉറക്കം കണ്ണുകളെ തഴുകി ഉറക്കാന്‍ തുടങ്ങി . ആ മടിതട്ടില്‍ തലവച്ചപ്പോള്‍ കൈവന്ന  ഒരു സുഖം ഞാന്‍ ആസ്വദിച്ചുകൊണ്ട്‌  ആപാവം എത്രനേരം അങ്ങനെ ഇരുന്നൂ എന്ന് വ്യക്തമായി അറിയില്ല.

കാലത്ത് നേരത്തെ തന്നെ ഞാന്‍ എഴുന്നേറ്റു, എല്ലാവരെയും കൂട്ടി അമ്പലം വരെ ഒന്ന് പോയി വേഗം തിരിച്ചുവന്നൂ. പിന്നീട് യാത്രയ്ക്കുള്ള ഒരുക്കത്തിലേക്ക് കടന്നു, ഹൃദയതാളം പെരുമ്പറ പോലെ മിടിക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങിയപ്പോള്‍

“രുക്മിണി കാല് നീട്ടി എന്റെ അനുഗ്രഹം വാങ്ങിച്ചോ”

 എന്ന് പറഞ്ഞപ്പോള്‍ ആ ചിരിക്കിടയിലും അവളുടെ കണ്ണുകള്‍ നിറഞ്ഞത്  ഞാന്‍ ശ്രദ്ധിച്ചു.   പെട്ടെന്ന് എന്തോ ചിന്തിച്ചപോലെ എന്റെ കയ്യും പിടിച്ചു പാടവരമ്പത്തൂടെ അവള്‍ ഓടി. ആ ഓട്ടത്തിനിടയിലും ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടൂ. വിളഞ്ഞു നിന്ന നെന്മണിയുടെ മറവില്‍ അവള്‍ എന്റെ നെഞ്ചില്‍ വീണു എങ്ങിയെങ്ങി കരഞ്ഞപ്പോള്‍ ആ മനസ്സിന്റെ വേദനയാല്‍ ഞാനും ഒത്തിരി വേദനിച്ചു. അവസാനം മനസ്സില്ലാമനസ്സോടെ ആ മുഖം കൈകുമ്പിളില്‍ എടുത്ത്അവളുടെ കവിളില്‍ മുത്തമിട്ടപ്പോള്‍ കരച്ചില്‍ ചിരിക്ക് വഴിമാറി. അവള്‍ ശരിക്കും  ഏതോ  നിധി കൈവന്നതിന്റെ സന്തോഷത്തിലായിരുന്നൂ. അങ്ങനെ ഞങ്ങള്‍ ആമ്പല്‍ പൂവും പൊട്ടിച്ച്ചിരിച്ചു കളിച്ചു വീട്ടിലേക്കു കയറിയപ്പോള്‍ എല്ലാവരുടെ മുഖത്തും തെളിഞ്ഞ സംശയത്തിന്റെ അസ്ത്രങ്ങള്‍ എന്നിലേക്ക്‌ കൃത്യമായി പതിഞ്ഞപ്പോള്‍ അവള്‍ മനസ്സില്‍ ചിരിച്ചുകൊണ്ട് ഗൌരവം നടിച്ചു നിന്നപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടപോലെ ആയി മാറി.

അല്‍പ സമയത്തിനകം ഞങ്ങള്‍ ഒരു അംബാസഡര്‍ കാറില്‍ കയറി റെയില്‍വേ സ്റ്റെഷനിലേക്ക് യാത്ര തിരിച്ചു. വീടടച്ചു എല്ലാവരും കയറിയതിനാല്‍ എല്ലാവരും ഒത്തിരി ഞെരുങ്ങിയാണ് ഇരുന്നത്. മുമ്പിലത്തെ സീറ്റില്‍ ചെമ്പകത്തിന്റെ അച്ഛന്‍പിന്നില്‍ അമ്മ ചെമ്പകത്തിന്റെ അമ്മ രുക്മിണി അനിത ചെമ്പകം ഞാന്‍ പിന്നെ അച്ഛനും അങ്ങനെ യാത്രചെയ്യാന്‍  നന്നേ കഷ്ടപ്പെട്ടൂ .

റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഞാന്‍ പോക്കറ്റില്‍ സൂക്ഷിച്ച ആലിലക്കണ്ണന്റെ ലോക്കറ്റ് രുക്മിണിയെ രഹസ്യമായി ഏല്‍പ്പിച്ചപ്പോള്‍ അവളുടെ മുഖത്ത് പരന്ന സന്തോഷം ഒന്ന് വേറെ തന്നെ ആയിരുന്നൂ.

അങ്ങനെ പ്ലാട്ഫോരത്തിലൂടെ രുക്മിണിയേയും കൂട്ടി നടന്ന് തീവണ്ടിയുടെ സമയവിവരത്തിലൂടെ കണ്ണോടിച്ചപ്പോഴാണ് അരിഞ്ഞത് ആ തീവണ്ടി ഒരുമണിക്കൂറോളം വൈകിയാണ് ഓടുന്നത് എന്ന്. അങ്ങനെ ആ വിവരം പറയുന്ന കൂട്ടത്തില്‍ അവിടെയുള്ള സ്ടാളില്‍ നിന്നും ഒരു കോള്‍ഡ്‌ സ്പോട്ട് വാങ്ങി അവള്‍ക്ക് കൊടുത്തപ്പോഴതാ അനിതയും ചെമ്പകവും  ഓടിവരുന്നൂ

“ അങ്ങനെ സമ്മതിക്കില്ല ഞങ്ങള്‍ക്കും വേണം “

എന്ന് പറഞ്ഞപ്പോഴാണ് എന്തൊക്കയോ സ്വപ്‌നങ്ങള്‍ കണ്ട് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മറ്റുള്ളവരെ ശ്രദ്ധിച്ചത്.

അവര്‍ക്ക് കോള്‍ഡ്‌ സ്പോട്ട് വാങ്ങിക്കൊടുത്ത് എനിക്ക് ഗോലി സോഡയും വാങ്ങിയശേഷം ചുറ്റുപാടും കണ്ണോടിച്ചു നിന്നപ്പോള്‍ എന്റെ കയ്യിലെ സോഡാ രുക്മിണി തട്ടിപ്പറിച്ചു കയ്യിലെ കോള്‍ഡ്‌ സ്പോട്ട് എനിക്ക് തന്നു. അവള്‍ ആ സോഡ ആസ്വദിച്ചു കുടിക്കുന്നതും നോക്കി ഞാനും കോള്‍ഡ്‌ സ്പോട്ട് കുടിച്ചു കൊണ്ട് അങ്ങനെ നിന്നൂ. സോഡകുടിച് ഒരു ഏമ്പക്കവും വിട്ട് അവള്‍ ഞങ്ങളോടൊപ്പം തിരിച്ചു നടന്നപ്പോള്‍ ആ മുഖത്തെ സന്തോഷം ഞാന്‍ നേരിട്ട് കണ്ടൂ.

ആ പെരുമാറ്റത്തില്‍ ഞാന്‍ പാതി കുടിച്ചു വച്ച സോഡയില്‍  അവള്‍ ഏതോ വലിയ സുഖം അനുഭവിച്ചത്  പോലെ തോന്നി.
പാവം രുക്കു എന്ന് ചിന്തിച്ചു നിന്നപ്പോഴാണ് ഞങ്ങള്‍ക്ക് പോവേണ്ട തീവണ്ടിയുടെ വരവ് അറിയിച്ചുകൊണ്ടുള്ള അറിയിപ്പ്  ബഹു ഭാഷകളിലായി എന്റെ കാതില്‍ പതിഞ്ഞത്. അങ്ങനെ അല്പസമയത്തിനകം അങ്ങനെ ആ തീവണ്ടി പ്ലാട്ഫോറ ത്തില്‍  വന്നു കിതച്ചു നിന്നപ്പോള്‍ ഞങ്ങള്‍ അതില്‍ ബാഗുകളും സാധനങ്ങളും കയറ്റുന്ന തിരക്കില്‍ മുഴുകി. പിന്നീട് എല്ലാവരോടും യാത്രപറഞ്ഞു ജാലകത്തിനരികില്‍ വന്നിരുന്നപ്പോള്‍ പാവം രുക്കു അനിതയുടെ തോളില്‍ തലവച്ച് എങ്ങിയെങ്ങി കരയുന്നുണ്ടായിരുന്നൂ. ഞാന്‍ അവളെ നോക്കി കൈവീശി കാണിച്ചെങ്കിലും അവള്‍ അങ്ങോട്ട്‌ നോക്കിയേയില്ല. അപ്പോഴാണ് അച്ചന്‍ എന്റെ അരികില്‍ വന്ന്‍ കൈകള്‍ പിടിച്ചു ഓര്‍മ്മിപ്പിച്ചത്

“ആ പാവത്തെ വേദനിപ്പിക്കല്ലേടാ”

അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവന്നത് ഞാന്‍ ശ്രദ്ധിച്ചു. അമ്മയും അനിയത്തിയും  നിറകണ്ണുകളോടെ ഞങ്ങളെ  യാത്രയാക്കിയപ്പോഴേക്കും    തീവണ്ടി നീങ്ങി തുടങ്ങിയിരുന്നൂ. എന്റെ കണ്ണുകള്‍ രുക്മിണിയുടെ ഒരു നോട്ടത്തിനായി കാത്തിരുന്നൂ.


ഭാഗം: പതിനാറ് 
തീവണ്ടി ചൂളം വിളിയോടെ യാത്രയാരംഭിച്ചപ്പോൾ ജാലകകമ്പിയിൽ തട്ടിയ കാറ്റ് ചെമ്പകത്തിന്റെ മുടിയുടെ കുറുനിര  എന്റെ മുഖത്തോട് ചേർത്ത് വച്ചപ്പോൾ ഞാൻ അത് കൈകൊണ്ട് മെല്ലെ ഉഴിഞ്ഞു മാറ്റി. ആ മുടിയിൽ പുരട്ടിയ കാച്ചിയ വെളിച്ചെണ്ണയുടെ സുഗന്ധം എന്നിൽ ഒരു ലഹരിയായി മാറി . പണ്ട് കുഞ്ഞും നാളിൽ 'അമ്മ ചെമ്പരത്തിയിട്ട് എണ്ണകാച്ചിയ അതെ മണം . അപ്പോഴാണ് അവൾ പറഞ്ഞത് 

" ഇന്ത തേങ്ങയെണ്ണ ഉങ്കൾ 'അമ്മ കാച്ചി തന്നതാക്കും, ഒരു ബോട്ടിൽ മുഴുസ്സാ തന്തു വിട്ടിരിക്ക്, ആണാ ഇതുക്കുള്ളെ എന്നല്ലാം പൊട്ടിരിക്ക് മട്ടും താൻ ചൊല്ലമാട്ടേൻ ആനാ ഉണക്ക് അറിയാമലാ ഇരിക്കും , ചൊല്ലപ്പാ , യെൻ തങ്കക്കട്ടിയല്ലവാ "  

ഞാൻ 

" തെരിയത് ആനാൽ, ഹാ ഉനക്ക് സെമ്പരത്തി പൂ തെരിയുമാ ?" 

എന്ന് ചോദിച്ചപ്പോൾ. അവൾ ചെമ്പരത്തിയിൽ തുടങ്ങുന്ന എന്തോ പഴയ പാട്ടും പാടി കുറച്ചു സമയം ഇരുന്ന് എന്തോ ആലോചിച്ചു പറഞ്ഞു 

" ആമാ എനക്ക് നല്ലാവേ പുരിഞ്ചിരിക്ക് അന്ത സെമ്പാരത്തി  പൂവിൻ  മണമാ ഇത് , ആനാലും എനക്ക് റൊമ്പ പുടിച്ചിരിക്ക്  ഉന്നെയും ഉൻ നാടും എല്ലാമേ റൊമ്പ പിടിച്ചിരിക്കേ " 

എന്ന് പറഞ്ഞു ചിരിച്ചപ്പോൾ  അവളുടെ ഒരു പിരി ലൂസായോ എന്ന് പോലും എനിക്ക് തോന്നി.
അങ്ങനെയിരിക്കെ ചെമ്പകത്തിന്റെ അച്ഛൻ എന്റെ അരികിലെ സീറ്റിൽ നിന്നും മാറി അവളെ  എന്റെ അരികിലേക്ക് ഇരുത്തിയപ്പോൾ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നന്നേ വിഷമിച്ചു. അപ്പോഴും അവളും ഞാനും തമ്മിലുള്ള അടുപ്പം മനസ്സുകൊണ്ട് അംഗീകരിച്ച മട്ടിലാണ് അവർ പെരുമാറിയത്. എന്റെ മനസ്സ് കരഞ്ഞു നിന്ന രുക്മിണിയേ ഓർത്ത് പിടഞ്ഞപ്പോൾ ഇവിടെ ചെമ്പകം എന്റെ അരികിൽ ഇരുന്ന് എന്നെ ചേർത്തു പിടിച്ചു ഇരുന്ന് 

" യെൻ ചെല്ലം ഉന്നെ ഞാൻ ഏവനുക്കും വിട്ടുകൊടുക്കമാട്ടെ "

 എന്ന് പറഞ്ഞപ്പോൾ അവളുടെ എന്നോടുള്ള ഇഷ്ടത്തിന്റെ ആഴം ഞാൻ മനസ്സിലാക്കി. പക്ഷെ മനസ്സ് നീറുന്ന ഈ അവസരത്തിലെ അവളുടെ ഈ പ്രവൃത്തി ഇഷ്ടപ്പെട്ടില്ലെങ്കിലും ഒന്നും മിണ്ടാതെയിരുന്ന എന്റെ മടിയിലേക്കു തലവച്ചു അങ്ങനെ കിടന്നൂ . കൈകൾ ഉയർത്തി എന്റെ മുഖം വ്യക്തമായി കാണാൻ ആവുന്നവിധം അവൾ ഒരു കൈകൊണ്ടു പിടിച്ചു അടഞ്ഞുകിടന്ന എന്റെ കൺപീലികൾ വലിച്ചു തുറന്ന് നോക്കി നിന്നപ്പോൾ  ആ കണ്ണിലെ തിളക്കം ഞാൻ കണ്ടു . അതിൽ  ഏതോ ആത്മവിശ്വാസം നിഴലിച്ചിരുന്നൂ. അവളെ അങ്ങനെ നോക്കിയിരുന്നപ്പോൾ തീവണ്ടി തുരങ്കത്തിലൂടെ കടന്നു പോയപ്പോൾ ആ കുറച്ചു നിമിഷത്തേക്ക് എങ്ങും ഇരുട്ട് പരന്നു.അപ്പോഴൊക്കെ അവൾ എന്റെ മുഖത്ത് നോക്കി ചിരിതൂകി കിടന്നപ്പോൾ ആ കണ്ണുകൾക്ക് എന്തൊക്കയോ പറയാൻ ഉണ്ട് എന്ന് എന്റെ മനസ്സ് പറഞ്ഞു . കാഴ്ചയിലെ പുഴകളും  വയലേലകളും പച്ചപ്പും എന്റെ പിന്നിലേക്ക് കൈവീശിക്കാണിച്ചു ഓടിമാറിയപ്പോൾ ആ കാഴ്ച അന്നും എനിക്ക് പുതുമയുള്ളതായി തോന്നി . അല്പസമയത്തിനകം അവൾ എന്റെ മടിയിൽ തലവച്ചുറങ്ങി . ആ കാഴ്ച എന്നിൽ ഇന്നലെ രാത്രി അച്ഛന്റെ മടിയിൽ തലവച്ചുറങ്ങിയ എന്റെ സുഖത്തെക്കുറിച്ചു ഓർമ്മിപ്പിച്ചു . അറിയാതെ എന്റെ വിരലുകൾ അവളുടെ മുടിയിഴകളിൽ സഞ്ചരിച്ചപ്പോൾ അവൾ കൺതുറന്ന് എന്റെ കൈയ്യിൽ മുത്തിയത് വല്ലാത്തൊരു അനുഭവമായി എന്നിൽ അവശേഷിച്ചപ്പോൾ അവൾ എന്റെ കൈ എടുത്ത് തലയിലേക്ക് ചേർത്തു വച്ച് .എന്നോട് വിരലോടിക്കാൻ പറഞ്ഞപ്പോൾ അടുത്തിരുന്ന ഒരു സ്ത്രീ ഞങ്ങളെ  നോക്കി  

" നല്ല ജോഡി , ഭാര്യയും ഭർത്താവും ആയാൽ ഇങ്ങനെ വേണം "

എന്ന് പറഞ്ഞപ്പോൾ അതിനു മറുപടി യായി അവൾ ചിരിച്ചു കൊണ്ട് 

" താങ്ക് യു ചേച്ചി" 

എന്ന് പറഞ്ഞത് കേട്ട് അവർ ചിരിച്ചുകൊണ്ട് ഇരുന്നപ്പോൾ ചെമ്പകത്തിന്റെ അച്ഛൻ അടുത്തിരുന്നയാളുമായി വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നൂ . ചെമ്പകത്തിന്റെ മുഖത്ത് ആ സ്ത്രീ പറഞ്ഞ വാചകത്തിനാൽ ആദ്യമായി  പുതുപെണ്ണിന്റെ നാണം ഞാൻ കണ്ടൂ. 

അതിനിടയിൽ ടിക്കറ്റ് എക്‌സാമിനർ കടന്നു വന്നു  ടിക്കറ്റ് പരിശോധിച്ച് കടന്നുപോയപ്പോൾ പിന്നാലെയായി  ഉച്ചയൂണിന്റെ ഓർഡർ എടുക്കാൻ ഒരു തലേക്കെട്ടുകാരൻ വന്നൂ . ഞങ്ങളുടെ പക്കൽ 'അമ്മ വീട്ടിൽ നിന്നും പൊതിഞ്ഞു നൽകിയ  ഊണ് ഉണ്ടായിരുന്നതിനാൽ വേണ്ട എന്ന് പറഞ്ഞു അയാളെ മടക്കിയപ്പോൾ അദ്ദേഹം  അടുത്ത ആളെത്തേടി മുന്നോട്ടു പോയി. 

നേരം സന്ധ്യമയങ്ങി  വെയിൽ ഇരുട്ടിനു വഴിമാറി. വഴിയോരത്തെ ക്ഷേത്രങ്ങളിലെ മൈക്കിൽ നിന്നും ഒഴുകുന്ന ഭക്തിഗാനങ്ങൾ അന്തരീക്ഷത്തിലൂടെ ഞങ്ങളുടെ കര്ണപുടങ്ങളിൽ വന്നു പതിച്ചപ്പോൾ ഞാൻ അറിയാതെ വിരൽ തൊട്ടു നെറ്റിയിൽ വച്ച് വണങ്ങി. അതുകണ്ടു അവളും എന്നെ നോക്കി വണങ്ങിയപ്പോൾ അച്ഛനും അമ്മയും ആ കാഴ്ച ആസ്വദിക്കുകയായിരുന്നൂ . 

സമയം രാത്രിമയങ്ങി ചെമ്പകവും ഞാനും നടുവിലുള്ള ബെർത്തുകളിൽ മുഖാമുഖമായി കിടന്നു . എന്നെ നോക്കി കിടന്നു ഒരോരോ കോപ്രായം കാണിച്ചു എപ്പോഴോ അവൾ ഗാഢ നിദ്രയിൽ ആണ്ടു . അപ്പോഴാണ് എന്തോ ഒന്ന് അവളുടെ കാതിൽ പതിച്ചത് ഉറക്കത്തിൽ നിന്നും അവൾ ഉണർന്നു . അത് വെള്ളമായിരുന്നൂ നല്ല ചൂടുള്ള വെള്ളം അത് അവളുടെ ഇടത് കാതിലേക്കു പതിച്ചു . പിന്നെയാണ് കാര്യം എനിക്കും അവൾക്കും മനസ്സിലായത് . മേലെ ബെർത്തിൽ കിടന്ന ഒരു കൊച്ചുകുട്ടി ഉറക്കത്തിൽ മൂത്രമൊഴിച്ചുപോയതായിരുന്നൂ . അതോടെ അവളുടെ ഉറക്ക് മാറിക്കിട്ടി അങ്ങനെ കൈനീട്ടി അവൾ എന്നെ പാതിയുറക്കത്തിൽനിന്നും തട്ടി വിളിച്ചു കണ്ണിൽ കണ്ണിൽ നോക്കിയിരുന്നപ്പോൾ . ആ കണ്ണിലെ തീഷ്ണത ഞാൻ അനുഭവിച്ചു .

ഭാഗം: പതിനേഴ്‌
ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ അടുത്ത നാള്‍ ഞങ്ങള്‍ എത്തിചേരുമ്പോള്‍ ചെമ്പകത്തിന്റെ അനിയനും  ബന്ധുമിത്രാദികളും അവിടെ കാത്തിരിപ്പുണ്ടായിരുന്നൂ. അവര്‍ സാധനങ്ങളും  എടുത്ത് പുറത്ത് എത്തിക്കാന്‍ ഞങ്ങളെ ഒത്തിരി സഹായിച്ചു. കേരനാട്ടിലെ വിശേഷങ്ങള്‍ ചെമ്പകത്തോട്ചോദിച്ചറിയാന്‍ അവര്‍ വലിയ താല്പര്യം കാട്ടി. അതിലൊരു വൃദ്ധ എന്റെ അരികില്‍ വന്ന്‍ തോളില്‍ പിടിച്ചു

“ ഉനക്ക് ഇന്ത ചെമ്പകത്തെ റൊമ്പ പുടിച്ചിരിക്ക് എന്ന് തെരിയും യാനാലും ആ വാര്‍ത്ത ഉന്‍ വായലെ ചെല്ലവെണ്ടാമാ, അതുക്കാവേ മട്ടും ചൊല്ലപ്പാ”

ചെമ്പകത്തിന്റെ നോട്ടത്തില്‍ ആ കണ്ണുകള്‍ എന്റെ വായാലേ ഇഷ്ടം പറഞ്ഞു കേള്‍ക്കാന്‍ ഒത്തിരി കൊതിച്ചപോലെ തോന്നി. പക്ഷെ ഞാന്‍ അവളെ നോക്കി ചിരിക്കുക മാത്രം ചെയ്തപ്പോള്‍  ആ വൃദ്ധയ്ക്ക് അത് തന്നെ ധാരാളം.  അവര്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട് കയ്യിലെ മാഞ്ഞ സഞ്ചിയില്‍ നിന്നും എന്തോ പുറത്തെടുത്ത് ഇരുകൈകളിലും ആക്കി മുഷ്ടി ചുരുട്ടി അവരുടെ തലയുടെ ഇരുവശങ്ങളിലുമായി ചേര്‍ത്തുപിടിച്ച്

“ ഊര് കണ്ണ് ....”

പറഞ്ഞു എന്നോട് ആ കയ്യിലേക്ക് തുപ്പാന്‍ പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ മടിച്ചു “ അവസാനം

“ പറവ അല്ലൈ”

 എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അങ്ങനെ ചെയ്യേണ്ടതായും വന്നൂ . അവസാനം കൈയ്യിലെ വസ്തുക്കള്‍ ദൂരെ എങ്ങോ കൊണ്ട് കളഞ്ഞപ്പോള്‍ അവരുടെ കണ്ണുകളിലെ തിളക്കം ഞാന്‍ ശ്രദ്ധിച്ചത് . അങ്ങനെ എന്നെ നോക്കി

“ യെന്‍ രാജാ ...ഉനക്ക് യാര് കണ്ണും പെടക്കുടാത് യെന്‍ മാരിയാത്താ ഉന്നൈ കാപ്പാത്തും”

 എന്ന് പറഞ്ഞു അനുഗ്രഹിച്ചു വിട്ടപ്പോള്‍ ഞാനും ആ തമിഴ് മക്കളില്‍ ഒരുവന്‍ ആയി മാറി. അപ്പോഴാണ്‌ ചെമ്പകം ഞങ്ങളുടെ അരികില്‍ എത്തി അവരെ പരിചയപ്പെടുത്താന്‍ തുടങ്ങിയത്

“ രാമുവേട്ടാ ഇത് താന്‍ യെന്‍ പാട്ടി , ഒരു തടവേ ഉങ്ങളെ കൂട്ടി അന്ത ഗ്രാമത്തുക്ക് പോകരേന്‍, ഉനക്ക് തെരിയും അന്ത മധുരൈ മാവട്ട കലക്ടര്‍ ഇന്ത പാട്ടിയിന്‍ തമ്പി ഗുണാ വിന്‍ പിള്ളൈ താന്‍ “
ആ സംസാരം എന്നെ വല്ലാതെ ഭയപ്പെടുത്തി. പാവം  ഗ്രാമീണ പെണ്‍കുട്ടിയാണ് എന്ന് ധരിച്ച  ചെമ്പകത്തിന്റെ പിന്നിലുള്ള ശക്തി ദുര്ഗ്ഗങ്ങള്‍ എനിക്ക് സ്വപ്നം കാണാന്‍  കഴിയുന്നതിലും വലുതാണ് എന്ന വൈകി വന്ന തിരിച്ചറിവ് എന്നില്‍ ഒരു കാര്യം അരക്കിട്ട് ഉറപ്പിച്ചു. ഒരാളെയും അയാളുടെ വസ്ത്രമോ രീതികളോ കണ്ട് വിലയിരുത്തരുത് എന്ന്. ചെമ്പകത്തിന്റെ അച്ഛന്‍ സാധാരണക്കാരനായി പെരുമാറുമ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയബന്ധങ്ങള്‍ വളരെ വലുതായിരുന്നൂ.

പണ്ട് നടരാജ ചെട്യാരുടെ സഹായിയായപ്പോള്‍ തുടങ്ങിയ മധുരൈ എം.എല്‍. എ. അലകേശനുമായുള്ള ബന്ധം ഇന്ന് വളര്‍ന്ന് ചെന്നൈ രാഷ്ട്രീയത്തിലേക്ക് കടന്നിട്ടും അതൊന്നും പുറത്ത് കാട്ടാതെ നടക്കുന്നതും എന്നില്‍  വല്ലാത്ത അത്ഭുതമാണ് വളര്‍ത്തിയത്.

റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ട് കാറുകളില്‍ ആയി ഞങ്ങള്‍ വീട്ടിലേക്ക് പുറപ്പെട്ടു.  അപ്പോള്‍ ഞാനാണ്‌ അവരോട് കടയില്‍ ഇറക്കണം എന്ന് പറഞ്ഞത്. അവര്‍ വീട്ടില്‍ വന്നിട്ട് പോവാം എന്ന് നിര്‍ബന്ധിച്ചെങ്കിലും ഏതോ ഒരു ഭയം എന്നെ വിടാതെ പിന്തുടരുന്നത് ഞാന്‍ അറിയുന്നൂ. അങ്ങനെ ഒടുവില്‍ കടയുടെ മുന്നിലായി ഞാന്‍ ഇറങ്ങിയപ്പോള്‍ ചെമ്പകത്തിന്റെ അച്ഛനും കൂടെ ഇറങ്ങി. അദ്ദേഹം കടയില്‍ കയറി നോക്കി അവിടെനിന്നും യാത്ര തിരിച്ചപ്പോള്‍ കബീര്‍ ബാബയാണ്

“ നിനക്ക് ഇദ്ദേഹത്തെ  എങ്ങനെ അറിയാം?”

എന്ന് ചോദിച്ചത്. ആ ചോദ്യം എനിക്ക്  വീണ്ടും കൌതുകമായി തോന്നി.

ഞാന്‍ അധെഹത്തോട്

  “ അദേഹത്തെ ബാബായ്ക്ക് എങ്ങനെ അറിയാം “
 എന്ന് ഞാന്‍ ചോദിച്ചപ്പോള്‍. അതിനു ബാബ തന്ന മറുപടി ഇങ്ങനെയായിരുന്നൂ

 “ ഇവിടെ ഈ കാണുന്ന കെട്ടിടങ്ങള്‍ മിക്കവയും മധുരൈ എം. എല്‍.എ.  അലകേശന്റെതാണ് ,  ഇവിടെ പലസ്ഥലങ്ങളും വാങ്ങി കൂട്ടിയിരിക്കുന്ന വി. എ.ഗ്രൂപ്പ്‌ ഏതാണ് എന്നറിയുമോ ? അതിലെ പങ്കാളികളില്‍ അലകെശനും വീരമണിയും ആണ് പ്രധാനികള്‍. ആ വീരമണിക്ക് രണ്ടു കുട്ടികള്‍ മൂത്തത് ചെമ്പകം ഇളയവന്‍ ചിലംബരസ്സന്‍ . ശരിയല്ലേ ”

ഇപ്പോഴാണ്‌ ആ കുടുംബത്തിന്റെ പിന്നിലെ ശക്തി ഞാന്‍ മനസ്സിലാക്കിയത്. അദ്ദേഹം എന്നോട് നാട്ടില്‍ നിന്നും പറഞ്ഞു തന്ന കഥയിലെ  ആദ്യപകുതി മാത്രമേ എനിക്കറിയൂ . അടുത്ത പകുതി ഇന്നും അന്യമായി തുടരുന്നൂ എന്നറിഞ്ഞു ഞാന്‍ വല്ലാതെ ഭയപ്പെട്ടു . ചെമ്പകത്തെ ചെറുതായി വേദനിപ്പിച്ചാല്‍ എന്നേ തുണ്ടം തുണ്ടമായി വെട്ടി നുറുക്കാനും അദ്ദേഹം മടിക്കില്ല എന്ന് എനിക്ക് ബോധ്യമാവുന്നൂ .

ഭാഗം: പതിനെട്ട്
കുറെ കഴിഞ്ഞു ചില തമിഴ് മക്കള്‍ എന്റെ കടയിലേക്ക് വന്ന്‍

“ തമ്പീ ഉങ്കള്‍ നാങ്ക തലൈവരിന്‍ മാപ്പിലൈ അല്ലവാ ?, ഉങ്കള്‍ക്ക്‌ എന്ന ഉതൈവി വേണ്ടുമെന്നാലു ഒന്ന് നീട്ടി വിളിച്ചാ പോതും”എന്ന് പറഞ്ഞു തിരിഞ്ഞ് നിന്ന് റോഡിന്‍റെ മറുവശത്തേക്ക് വിരല്‍ ചൂണ്ടി

“ നാങ്കള്‍ അന്ത കടൈ പക്കത്തില്‍ ഇരുക്കത് “

എന്ന് പറഞ്ഞു തിരിച്ചുപോയപ്പോള്‍ ഒരു കാര്യം ബോധ്യമായി ചെമ്ബ്കത്തിന്റെ അച്ഛന്‍ കടയ്ക്ക് ചുറ്റിലുമായി  ഒരു കൂട്ടം ആളുകളെ എന്നെ നിരീക്ഷിക്കാനായി നിര്‍ത്തിയിട്ടുണ്ട് എന്ന്.

അദ്ദേഹത്തിന്റെ ഇത്തരം ചെയ്തികള്‍  നാട്ടില്‍നിന്ന് കണ്ടതിലും  വ്യത്യസ്തനാക്കി എന്നില്‍ സംശയത്തിന്റെ ഒരായിരം ചോദ്യങ്ങളായി ഉയരാന്‍ തുടങ്ങിയപ്പോള്‍ കബീര്‍ ബാബയോട് തലവേദനയാണ് എന്ന് കള്ളം പറഞ്ഞു  സ്ടോപ്പിലേക്ക് നടന്നപ്പോള്‍, വൈകീട്ടോടെ കടയടക്കാന്‍ ഓര്‍മ്മിപ്പിക്കാന്‍ മറന്നില്ല . കട അടച്ച് പോയാല്‍ ആരെങ്കിലും എന്റെ  പിന്നാലെ വരുമോ എന്ന തോന്നലാണ് എന്റെ ഈ പ്രവര്‍ത്തിക്ക് കാരണമായത് തന്നെ.  ബസ്സില്‍ കയറി ഇരുന്നപ്പോള്‍ മുതല്‍ എന്റെ ചിന്തകളില്‍ അറിയാതെ പലതും  അനാവശ്യമായി ചിന്തിച്ചുകൂട്ടി. അതിനാല്‍ തന്നെ ചെക്കര്‍ വന്ന്‍ രണ്ടു തവണ വിളിച്ചപ്പോഴേ ഞാന്‍ അറിഞ്ഞുള്ളൂ .

ബസ്സില്‍ നിന്നും  പളനിചാമിയുടെ കടയുടെ സമീപത്ത്  ഇറങ്ങി ചുറ്റും നോക്കിയപ്പോള്‍ ആരൊക്കയോ എന്നേ ശ്രദ്ധിക്കുന്നൂ എന്ന് എനിക്ക് അറിയാതെ തോന്നി.  മടിച്ചു മടിച്ചാണെങ്കിലും ആ കടയിലേക്ക് കയറുമ്പോള്‍ കൌണ്ടറില്‍ ഇരുന്ന പളനി ചാമി എന്നെ സൂക്ഷിച്ച് നോക്കിയത് .  

“ എന്നാച്ച്‌ തമ്പി , ഉങ്കള്‍ ആകെ ടെന്‍ഷനില്‍ ആണല്ലോ “

എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ എന്ത് പറയണം എന്നറിയാതെ കുഴങ്ങി . മറുപടിയൊന്നും പറയാതെ നിന്ന എന്നെ അധെഹം കൌണ്ടറില്‍ നിന്നും ഇറങ്ങി കൂട്ടി അദ്ദേഹത്തിന്റെ വീട്ടിലേക്കു നടന്നപ്പോള്‍ കഴിവതും നിശബ്ദത കൈ വെടിയാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചു.പിന്നെടെപ്പോഴോ  ഞാന്‍ എല്ലാം തുറന്നു പറഞ്ഞപ്പോള്‍ ആദ്യം മുതല്‍ അവസാനം വരെ സശ്രദ്ധം കേട്ടുകൊണ്ട്  അദ്ദേഹം എന്റെ ഒപ്പം നടന്നൂ.
എല്ലാം കേട്ട്കഴിഞ്ഞു അദ്ദേഹം ഓര്‍മ്മയുടെ പുസ്തകത്താളില്‍ നിന്നും പ്രണയ കഥ പറയാന്‍  തുടങ്ങിയപ്പോള്‍ കൌതുകത്തോടെ ഞാന്‍ കേട്ടാസ്വദിച്ചു കൊണ്ട് അങ്ങനെ മുറിയിലെ സോഫയില്‍ ചാരിയിരുന്നൂ. അപ്പോഴേക്കും അകത്തുനിന്നും സരസമ്മ അങ്ങോട്ട്‌ ചായയും വാട്ടിയപപ്പടവുമായി വന്നപ്പോള്‍ അത് എനിക്ക് തീര്‍ത്തും കൌതുകമായി തോന്നി. അങ്ങനെ ഞാനും അധെഹത്തോടൊപ്പം ചായയും പപ്പടവും കഴിച്ചപ്പോള്‍ ആ രുചി ഞാന്‍ ആസ്വദിക്കുക ആയിരുന്നൂ.

അങ്ങനെ അദ്ദേഹം കഥയിലേക്ക്‌ കടന്നു

“പണ്ട് വീട്ടില്‍നിന്നും ഒളിച്ചോടി ലോറിയില്‍ തിരുവനന്തപുരത്തേക്ക് എത്തുമ്പോള്‍  തമ്പാനൂറിലെ ഉഡുപ്പി ഹോട്ടലും ബസ്സ്‌ സ്ടാണ്ടും എനിക്ക് വലിയ കൌതുകമായി തോന്നി . അങ്ങനെ അതിനടുത്ത ഒരു പഴക്കടയിലെ ചേട്ടനോടൊപ്പം ജോലിക്ക് നില്‍ക്കുമ്പോള്‍ എന്നും അതിലെ പാലുമായി പോവാറുണ്ടായിരുന്ന സരസമ്മയെ ഞാന്‍ കണ്ട് മുട്ടിയത്. അത് ഓര്‍ക്കാന്‍ ഒരു കാരണവും ഉണ്ട്, ഇവള്‍ വാതുറന്നാല്‍ ചെവിപോട്ടിപോവും ഇപ്പോള്‍ ഞാന്‍ മെരുക്കി ഈക്കോലത്തില്‍ ആക്കിയതല്ലേ “

എന്ന് പറഞ്ഞപ്പോള്‍ അവരുടെ മുഖത്തെ നാണം തെളിഞ്ഞു കണ്ടു. അവര്‍ നടന്ന് വന്നു പലനിചാമിയുടെ പിന്നിലായി നിന്ന്  ആ ദേഹത്ത്  ചെറുതായി ഒന്ന് പിച്ചി .

ങാ ശരിയാ ഞങ്ങള്‍ തമ്മില്‍ ഉണ്ടായ ഒരു വഴക്കാണ് എല്ലാത്തിനും കാരണം. ഒരു ദിവസം ഇവള്‍ പാലുമായി നടന്നുപോവുമ്പോള്‍ അറിയാതെ എന്റെ സൈക്കിള്‍ ഒന്ന് ആ ദേഹത്തൊന്ന് മുട്ടി. അങ്ങനെ ഞാനും സൈക്കിളും അവളും റോഡിരികിലേക്ക്  മറിഞ്ഞ് വീണു. ആ സമയം കയ്യിലെ സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന പാല്‍കുപ്പികള്‍ പൊട്ടി. അതിലെ ഒരു  ചില്ല് കഷണം അവളുടെ കാലില്‍ തുളച്ചു കയറി. അങ്ങനെ ഞാന്‍ ആ ചില്ല് കഷണം എടുത്ത് കൊടുത്തപ്പോള്‍ ഇവള്‍ എന്നെ തള്ളി താഴെയിട്ട് സങ്കടവും ദേഷ്യവും കലര്‍ന്ന ഭാവത്തില്‍ അവിടെനിന്നും പോയപ്പോള്‍ അറിഞ്ഞില്ല വലുതെന്തോ വരാനുണ്ട് എന്ന്. കുറെ കഴിഞ്ഞു ഇവളുടെ ചേട്ടന്മാര്‍ വന്ന്‍ എന്നെ അടിച്ചു കൈയ്യൊടിച്ച് ആശുപത്രിയില്‍ ആക്കിയപ്പോള്. അപ്രതീക്ഷിതമായി ആശുപത്രിയില്‍ വന്നു എന്റെ സ്ഥിതികണ്ട് കണ്ണീരൊഴുക്കിയ അവളില്‍ എന്നോടുള്ള പ്രണയം മൊട്ടിട്ടെങ്കിലും  എനിക്ക് അവളോടുള്ള ദേഷ്യം അപ്പോഴും കുറഞ്ഞില്ല . അങ്ങനെയിരിക്കെ ഒരു നാള്‍ ഇവളെ ഒരാള്‍ കൈനീട്ടി അടിച്ചപ്പോള്‍ അത് ചോദിച്ച എന്നില്‍ അവളോട്‌ വല്ലാത്തൊരു സഹതാപം തോന്നി . പിന്നെയാണ് അവളുടെ കുടുംബ പശ്ചാത്തലം എല്ലാം എനിക്ക് മനസ്സിലായത് . അച്ഛന്‍ചെറുപ്പത്തിലെ നഷ്ടപ്പെട്ട അവള്‍ക്ക് ഭ്രാന്തിയായ അമ്മയും മാനസ്സിക നില തെറ്റിയ അനിയനും അടിപിടിയും ആയി നടക്കുന്ന ചെട്ടനുമാണ് ഉണ്ടായിരുന്നത് . അവള്‍ പാല് വിറ്റു കൊണ്ട് വരുന്ന വരുമാനം അവരുടെ ചികിത്സയ്ക്ക് പോലും തികയില്ല എങ്കിലും തന്നാലാവത് ചെയ്യണം എന്ന ആ നല്ല മനസ്സിലെ വേദന പുറമേ കാണിക്കാതെ ഇരിക്കാനുള്ള വെറും മുഖം മൂടി ആയിരുന്നൂ അവളുടെ ഭരണിപ്പാട്ട് എന്ന് മനസ്സിലാക്കാന്‍ ഒത്തിരി സമയമെടുത്തു . ഇപ്പോള്‍ എന്റെ സ്നേഹമയിയായ കാമുകിയും ഭാര്യയും എല്ലാമെല്ലാം  അവളാണ്.

എന്ന് പറഞ്ഞു അദ്ദേഹം നിറുത്തിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു നില്‍ക്കുന്ന സരസമ്മയെ ആദ്യമായി ഞാന്‍ കണ്ടൂ. അപ്പോഴേക്കും 

“ നീങ്കല്‍ ഇങ്കെ ഇരിക്ക് “ 

എന്നും പറഞ്ഞു അവരെ സമാധാനിപ്പിച്ചു അയാള്‍ നടന്നു നീങ്ങുമ്പോള്‍ എന്നോട് അയാളോടുള്ള സ്നേഹം വീണ്ടും കൂടി .

ഭാഗം: പത്തൊമ്പത്
പളനിച്ചാമി സരസ്സമ്മയേ ചേര്‍ത്ത് പിടിച്ചു നടന്നു പോവുന്നത് കാണാന്‍ തന്നെ ഒരു ചേലായിരുന്നൂ. അദ്ദേഹം അകത്ത്നിന്നും  തിരിച്ചു വരുന്നത് വരെയുള്ള സമയത്തിനുള്ളില്‍ മനസ്സ് ഒറ്റയ്ക്ക് പല മേച്ചില്‍ പുറങ്ങളിലും ഉഴുതുമറിച്ചു നടന്നപ്പോള്‍ ഞാന്‍ വലിയ ചിന്തക്കുഴപ്പത്തിലും അകപ്പെട്ടു. അങ്ങനെ ഉയര്‍ന്നു വന്ന  ചിന്തകളില്‍ ചെമ്പകത്തിന്റെ അച്ചന്റെ ചെന്നൈ നഗരത്തിലെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക  ബന്ധങ്ങള്‍ എന്നെ വല്ലാത്തൊരു വിഷമവൃത്തത്തിലാണ് ശരിക്കും കൊണ്ടെത്തിച്ചത്. അപ്പോഴേക്കും പളനി ച്ചാമി അകത്ത് നിന്നും ഇറങ്ങി വരുന്നുണ്ടയിരുന്നൂ . ആ മുഖത്ത് ഒരു ചെറു ചിരി പടര്‍ന്നിരുന്നത് ഞാന്‍ വ്യക്തമായി കണ്ടു.

അദ്ദേഹം മുറിയിലെ ഫാനിന്റെ വേഗത കൂട്ടിക്കൊണ്ട് അടുത്തുകണ്ട സോഫയില്‍ ചെന്ന് ഇരുന്നു. വേനലിന്റെ ചൂട് അപ്പോഴാണ് എനിക്ക് മനസ്സിലായത് തന്നെ, മാനസ്സിക സംഘര്‍ഷങ്ങളില്‍ പെട്ട് ഉഴലുന്ന ഏവരുടെയും അവസ്ഥ ഇതേപോലെ ആയിരിക്കുമല്ലേ.

സമയം വൈകുന്നെരത്തോട് അടുത്തു  ഏതെങ്കിലും പരിപാടിയുണ്ടോ എന്ന് നോക്കാം എന്ന് കരുതി പളനി അദേഹത്തിന്‍റെ  സമീപമുണ്ടായിരുന്ന  വാല്‍വ് റേഡിയോവിന്റെ നോബില്‍ പിടിച്ചു തിരിച്ചു. കുറെ പൊട്ടലും ചീറ്റലിനുംശേഷം ചെന്നൈ റേഡിയോ നിലയത്തില്‍ നിന്നുമുള്ള പ്രത്യേക തമിഴ് വാര്‍ത്താ പ്രക്ഷേപണം തുടങ്ങിക്കഴിഞ്ഞിരുന്നൂ  

“ തലൈപ്പു ചെയ്തികള്‍ ....”

എന്ന് വാചകത്തോടെ  തുടങ്ങിയ വാര്‍ത്തകളിലെ ഒന്ന്  ഞങ്ങളുടെ ജിജ്ഞാസ കൂട്ടി അങ്ങനെ ആ വാര്‍ത്തയ്ക്കായി  ചെവികൂര്‍പ്പിച്ചു പിടിച്ചിരുന്നപ്പോള്‍. മധുരയിലെ നിലവിലുള്ള എം. എല്‍. എ. അലകേശന്റെ ചരമ വാര്‍ത്തയായിരുന്നൂ അത്. ഇന്ന് മൂന്ന് മണിക്ക് ചെന്നൈ വീട്ടില്‍ വച്ചും മരിച്ച അദ്ദേഹത്തിന്റെ അനുയായികള്‍ നഗരത്തിലെ കടകള്‍ അടപ്പിക്കാന്‍ ഇറങ്ങിയിരിക്കും എന്നറിയുന്നതിനാല്‍ ഞങ്ങള്‍ വേഗം കടയിലേക്ക് യാത്ര തിരിച്ചു. കടയിലേക്ക് ഞങ്ങള്‍ കയറിയപ്പോഴേ ഒന്ന് രണ്ടുപേര്‍ കടയടപ്പിക്കാനായി അങ്ങോട്ട്‌ വന്നൂ. എന്നെ അവിടെ കണ്ടപ്പോള്‍

“തലൈവാ.... നമ്മ അലകേശന്‍ തലൈവര്‍ എരുന്ത് പോച്ച്”

എന്ന് പറഞ്ഞു നടന്നു നീങ്ങിയപ്പോള്‍ തന്നെ പളനിച്ചാമി ജോലിക്കാരെ പറഞ്ഞയച്ച് കടപൂട്ടി എന്നെയും കൂട്ടി വീട്ടിലേക്കു തിരിച്ചു . പോകുന്ന വഴിയെ

“ തലൈവാ കാപ്പാത്തു”

എന്ന്  പറഞ്ഞു തമാശയാക്കി നടന്നപ്പോള്‍ ഇനി എന്ത് എന്ന ചോദ്യം എന്റെ മനസ്സിനെ വല്ലാതെ ഭയപ്പെടുത്തി . അല്പസമയത്തിനുള്ളില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കു കയറിയപ്പോള്‍ സരസമ്മയാണ് പുതിയ മധുരൈ എം. എല്‍. എ. സ്താനാര്‍ഥി വീരമണിയാണ് എന്നത്. അപ്പോഴാണ് ആ അണികള്‍ തലൈവാ എന്ന് വിളിച്ചതിന്റെ പൊരുള്‍ എനിക്കും മനസ്സിലായത്. രാത്രി അധികം വൈകാതെ തന്നെ അവിടെ നിന്നും അത്താഴം കഴിച്ച് മുറിയിലേക്ക് ചെന്ന് കയറുമ്പോള്‍ ആ കെട്ടിടത്തിന്റെ മുന്നിലായി ഒരു കറുത്ത അംബാസഡര്‍ കാറും അതിന്മുന്നിലായി വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച കുറെ അണികളും എന്റെ വരവും കാത്ത് നില്‍പ്പുണ്ടായിരുന്നൂ. കണ്ടാല്‍ തന്നെ ഭീതിജനിപ്പിക്കുന്ന ആ മീശയും താടിയും ഷര്‍ട്ടിന്റെ പിന്നില്‍നിന്നും വെളിയില്‍ തുറിച്ചു നില്‍ക്കുന്ന വാല്‍ പിടിയും വീണ്ടും എന്റെ മനസ്സില്‍ കൊല്ലാനാണോ വളര്‍ത്താനാണോ എന്ന ചിന്ത വളര്‍ത്തി.
ഞാന്‍ അവരുടെ അരികില്‍ എത്തിചെര്‍ന്നപ്പോള്‍ അതിലൊരാള്‍ എന്റെ അരികിലേക്ക് വന്നു കയ്യിലെ ബാഗ്‌ വാങ്ങിക്കൊണ്ടു

“തലൈവന്‍ ഉങ്കളെ നാങ്ക കൂടെ അളച്ചു വരാന്‍ ചൊന്നാച്ചു”

 എന്ന് പറഞ്ഞു തീരുമ്പോഴേക്കും അതിലൊരാള്‍ എന്റെ മുറിയില്‍നിന്നും സാധനങ്ങളുമായി പടികള്‍ ഇറങ്ങി വരുന്നത് ഞാന്‍ ശ്രദ്ധിച്ചത്. അങ്ങനെ അവരോടൊപ്പം ആ കാറില്‍ അവിടെനിന്നും യാത്ര തിരിച്ചപ്പോള്‍ എന്താണ് ഇവര്‍ക്ക് കിട്ടിയ നിര്‍ദേശം എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി. അപ്പോഴാണ് അതിലൊരാള്‍ സംസാരത്തിനിടയില്‍ പറഞ്ഞകാര്യം ഞാന്‍ ശ്രദ്ധിച്ചത്. മധുരൈ എം. എല്‍. എ. യുടെ മരുമകന്‍ ഇതുപോലുള്ള സ്ഥലത്ത് താമസിക്കുന്നത് അദേഹത്തിന് കുറച്ചിലായി തോന്നിയതിനാല്‍ എന്നെ അദ്ദേഹം പറഞ്ഞപ്രകാരം ചെമ്പകത്തിന്റെ പേരില്‍ പണികഴിപ്പിച്ച ചെന്നൈ നഗരത്തിലെ വീട്ടിലേക്ക് കൊണ്ട് പോവുകയാണ് എന്നത്.  അങ്ങനെ ആ കാര്‍ ഇരുളിനെ കീറിമുറിച്ചു നഗരത്തില്‍ നിന്നും തെല്ലു മാറിയുള്ള ആ വലിയ വീട്ടിന്റെ മുറ്റത്ത് നിന്നപ്പോള്‍. ഞാന്‍ ശരിക്കും അംബരന്നൂ. അപ്പോഴാണ് ചെമ്പകത്തിന്റെ അച്ഛന്‍ അങ്ങോട്ട്‌ കടന്ന് വന്നത്  അദ്ദേഹം എന്റെ തോളില്‍ കൈവച്ചു പുറത്തെ പുല്‍ത്തകിടിയിലൂടെ കുറെ നടന്നൂ. പിന്നെ മുഖവുരയായി

“ ഉങ്കള്‍ക്ക്‌ എന്‍ നിലമൈ പുരിഞ്ചിരിക്കും ആനാല്‍ ഇന്ന് രാത്രി മുതല്‍ നീ ഇന്ത വീട്ടില്‍ തങ്ക പോകിറേന്‍ , യാനാല്‍ ചെമ്പകത്തെ ഉനക്ക് ധാരാളമാ പാക്കലാം. ഇന്ത തടവൈയാത് ഉനക്കാകെ ഇത് മട്ടുമേ പന്നേക്കൂടിയത് “

എന്ന് പറഞ്ഞപ്പോഴേക്കും ചെമ്പകം പുതു പട്ടു പുടവും ഉടുത്ത് അങ്ങോട്ട് വന്നണഞ്ഞു. ഒന്ന് എനിക്ക് മനസ്സിലായി ഇന്ന് മുതല്‍ ഭര്‍ത്താവുദ്യോഗസ്ഥനായി ഞാന്‍ മാറി എന്നത് എന്നെ നന്നെ വിഷമിപ്പിച്ചു. അറിയാതെ എന്‍റെ മനസ്സില്‍ രുക്മിണിയുടെ മുഖം തെളിഞ്ഞു വന്നു.
അപ്പോഴേക്കും
 “രാമേട്ടാ പോകാം “
 എന്നും പറഞ്ഞു അവള്‍ എന്റെ കയ്യില്‍ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ടുപോവാന്‍ തുടങ്ങിയപ്പോള്‍  അവളുടെ അച്ചന്‍

“ പാത്തമ്മാ, ഉങ്ക ആള് നീ നാന്നായി ഗൌനിച്ചാ പോതും “

എന്ന് പറഞ്ഞു പ്രോത്സാഹിച്ചു വിട്ടപ്പോഴേക്കും അവള്‍ എന്നെയും കൊണ്ട് കൊട്ടാര സദൃശമായ വീട്ടിലെ പ്രധാനമുറിയില്‍ എത്തിചെര്‍ന്നിരുന്നൂ. അവിടെ എന്നെയും കാത്ത് റെയില്‍വേ സ്റ്റേഷനില്‍ കണ്ട പാട്ടിയും കൂട്ടരും ഉണ്ടായിരുന്നൂ. ചെമ്പകം എന്നെയും കൊണ്ട് ആ വീടിന്റെ ഓരോ മുക്കും മൂലയും കാണിച്ചു നടന്നപ്പോഴേക്കും ഒരു വയസ്സായ സ്ത്രീ അങ്ങോട്ട്‌ വന്ന്‍

“പാട്ടി കൂപ്പിടരത്”

എന്നും പറഞ്ഞു നടന്നു നീങ്ങിയപ്പോള്‍ എന്റെ മനസ്സില്‍ പല പല സംശയങ്ങള്‍ ഉയരാന്‍ തുടങ്ങി.

ഭാഗം: ഇരുപത് 
അങ്ങനെ ഞങ്ങൾ ആ സ്‌ത്രീയ്‌ക്കൊപ്പം സ്വീകരണമുറിയിലേക്ക് നടന്നൂ. അവിടെ പാട്ടി തറയിൽ ഇരുന്ന്  മുറുക്കാനുള്ള അടയ്ക്ക ഇടിച്ചു ചതയ്ക്കുകയായിരുന്നൂ. ഞങ്ങളെ കണ്ടപ്പോൾ ഇടതു കയ്യിലെ ചുണ്ണാമ്പ് തേച്ചു മടക്കിയ വെറ്റില പോസ്റ്റ് ബോക്സിൽ കത്ത് നിക്ഷേപിക്കുന്നത് പോലെ വായിലേക്ക് വിരല് കൊണ്ട് തള്ളികയറ്റി അതിലേക്കായി ഇടിച്ചു പരുവപ്പെടുത്തിയ അടയ്ക്കയും ഒരു ചെറിയ കഷ്ണം പുകയിലയും തള്ളിക്കയറ്റി വിരലിൽ പറ്റിയ ഉമിനീര് സാരിയിൽ തുടച്ചു ചുവന്ന പല്ലുകൾ കാട്ടി ചവച്ചപ്പോൾ അവരുടെ ഞാന്ന് കിടന്ന കാതിൽ കിടന്നു സ്വർണ്ണകമ്മൽ ഊഞ്ഞാലാടുന്നത് കാണാൻ തന്നെ ഒരു സുഖം തോന്നി. അവർ കുറച്ചു സമയം വളരെ സൂക്ഷിച്ചു മുറുക്കാൻ ചവച്ച ശേഷം വായിലെ ഉമിനീർ തറയിലെ ഓട്ടുപാത്രത്തിലേക്ക് തുപ്പിക്കളഞ്ഞശേഷം അവർ അവ്യക്തമായി തമിഴിൽ 

" രാമൂ നാളൈ കാലൈ തുടർന്ന് തേർത്തലിപ്പിൻ വെട്രി വരവരേക്കും ഉങ്കൾ നമ്മ മധുരൈ മാവട്ട  മലയാളി കൂട്ടത്തിൻ വോട്ട് കാഹേ ഉന്നാൽ മുടിഞ്ഞത് സെയ്യുങ്ങോ , ആനാൽ അതുവരേക്കും അതുക്കു പിന്നാടിയും നീങ്കലുക്ക് മധുരൈ തങ്കതുക്കു ഇന്ത മാതിരി ഒരു ഇടം ശരിയാക്കി വച്ചിരിക്ക് " 

എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോഴാണ് ഇവരുടെ സ്നേഹത്തിന്റെ അർത്ഥം  എനിക്ക് ബോധ്യമായത് . ഇലക്ഷന് മധുരൈ മലയാളികളുടെ വോട്ടു പിടിക്കാനാണ് എന്നെ ഇപ്പോൾ ഇവിടെ കൊണ്ട് വന്ന്  ഇത്രനേരം സുഖിപ്പിച്ചത് എന്ന് . ചെമ്പകം എനിക്ക് ഒരു സ്ഥാനം തന്നതിന്റെ സ്നേഹം പാട്ടിയെ കെട്ടിപ്പിടിച്ചു മുത്തം നൽകി കാണിച്ചപ്പോൾ. എന്റെ അവസ്ഥ ഏതാണ്ട് എലിപ്പെട്ടിയിൽ കുടുങ്ങിയ എലിയുടെത് പോലെ യായി.

അപ്പോഴേക്കും പാട്ടി പുറത്തേക്കു നോക്കി ആരെയോ നീട്ടി വിളിച്ചു . 

" എടാ മുരുകേഷാ .. മരിയപ്പാ ... നീങ്കള്  മധുരൈ ഇന്ത മാപ്പിളൈ കൂട്ടി പോവുങ്കോ, എന്നാച്ചാലും ഒരു കൊശുപോലും തൊടാതെ പാക്കണം, പുരിഞ്ചിതാ "

എന്ന് പറഞ്ഞപ്പോൾ മധുരൈ ഇലക്ഷൻ കഴിയുമ്പോഴേക്കും അറിയാതെ ഈ ഞാനും  ബലിയാടാവുമോ എന്ന ഒരു ചിന്ത വല്ലാതെ  വേട്ടയാടാൻ തുടങ്ങി . അപ്പോഴേക്കും ചെമ്പകത്തിന്റെ അച്ഛൻ എന്റെ അരികിൽ വന്ന്  തോളിൽ കൈവച്ചു പുറത്തേക്കു നടന്നപ്പോൾ എന്താണ് അദ്ദേഹത്തിന് പറയുന്നള്ളത് എന്നു ഞാൻ ചിന്തിച്ചുപോയി.

അദ്ദേഹം എന്നെ കൂട്ടി പുറത്തിറങ്ങി അണികളെ നോക്കി 

" ഇന്ത ആളെ സേഫ് ആയി മധുരൈ എത്തിക്കണം , ബാക്കി അവിടെ എത്തി ഞാൻ പറയാം" 

എന്ന് തമിഴിൽ പറഞ്ഞപ്പോൾ . ചെമ്പകം വാതിൽക്കലേക്കു നടന്നു വന്ന് 

" അപ്പാ  നാനും പാട്ടിയും രാമേട്ടൻ കൂടെ പോകെട്ടുമാ " 

എന്ന് ചോദിച്ചപ്പോൾ. എന്തോ ആലോചിച്ച ശേഷം അദ്ദേഹം പറഞ്ഞു 

" ശരി , നീങ്കള് അമ്മവേയും കൂടെ കൂട്ട് , യാനാൽ രാമുവേ അങ്കെ അഴച്ചു ഉങ്കൾ എല്ലാമേ സീഗരം തിരുമ്പി വരണം , അതുക്കു ഓക്കേ താനാ " 

അതിനു പിന്നാലെ വന്ന പാട്ടി 

" ഓക്കേ "

 എന്ന് പറഞ്ഞു. അങ്ങനെ  അദ്ദേഹം എന്നെ നോക്കി തമിഴും മലയാളവും ചേർത്തി  

" ഉങ്കൾക്ക് പറയാൻ എന്താണ് ഉള്ളത് " 

എന്ന് ചോദിച്ചപ്പോൾ . മനസ്സിൽ ഉയർന്ന ചോദ്യം എന്നെ അറിയുന്ന ആരെങ്കിലും കൂടെഉണ്ടാവുന്നത് നല്ലതല്ലേ എന്നാണ്, അങ്ങനെ ചെന്നൈ നഗരത്തിലെ സു പരിചിതരായ മുഖങ്ങളിലൂടെ ഓർമ്മയുടെ ഒന്ന്  സഞ്ചരിച്ചപ്പോൾ അവസാനം എത്തിച്ചേർന്നത് എന്റെ സഹമുറിയാനായ സെൽവത്തിന്റെയും കബീർ ബാബുടെയും പളനിച്ചാമിയുടെയും മുഖങ്ങളിൽ ആയിരുന്നൂ. അവരുടെ ഓരോരുത്തരുടെയും കാര്യങ്ങൾ വിശദമായി വിശകലനം നടത്തി സെൽവത്തിൽ ഒടുക്കം ചെന്ന് നിന്നപ്പോഴേക്കും ചെമ്പകത്തിന്റെ അച്ഛൻ 

" ഹലോ ഉങ്കൾ ഒന്നുമേ ചൊല്ലിയില്ല"  

എന്ന് പറഞ്ഞപ്പോൾ മനസ്സിൽ ആലോചിച്ചുറപ്പിച്ച സെൽവത്തിനെകൂടി എന്റെ കൂടെ അയച്ചാൽ നന്നായിരുന്നൂ  എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ. അപ്പോൾ തന്നെ അദ്ദേഹം മുരുകേശന്റെ നേരെ ഒന്ന് നോക്കി അതിന്റെ അർത്ഥം മനസ്സിലായത് കൊണ്ടാണ് എന്ന് തോന്നുന്നൂ അയാൾ ജീപ്പും കുറച്ചു ആളുകളുമായി പോയി കഴിയുന്ന വേഗം സെൽവത്തിനെ സാധനങ്ങളോടെ അങ്ങോട്ട് കൂട്ടി വന്നപ്പോൾ. എന്നെ നോക്കി എന്നെ എന്തിനാ കൂടി  കൊണ്ട് വന്നത്  എന്ന അർത്ഥത്തിൽ നെറ്റി ചുളിപ്പിച്ചു നോക്കിയപ്പോൾ ആ കണ്ണുകളെ എനിക്ക് അധികം നോക്കി നിൽക്കാനായില്ല . അങ്ങനെ രണ്ടു വാഹനങ്ങളിലായി ഞങ്ങൾ മധുരയിലേക്ക് യാത്ര തിരിച്ചു . മുന്നിലെ കാറിൽ മരിയപ്പനും സംഘവും ആയുധങ്ങളുമായി നീങ്ങി അതിനു തൊട്ട് പിന്നിലായി നീങ്ങുന്ന കാറിന്റെ  പിന് സീറ്റിൽ ചെമ്പകവും അമ്മയും പാട്ടിയും ഞാനും മുന്നിലെ ഡ്രൈവിങ് സീറ്റിൽ വലയം പിടിച്ചു ശ്രദ്ധിച്ചു നിയന്ത്രിച്ചു മുരുകേശനും അടുത്ത സീറ്റിൽ സെൽവവും ഇരുന്നു യാത്ര തുടർന്നു  . ഹെഡ്‍ലൈറ്റിന്റെ വെളിച്ചം ഇരുട്ടിനെ മുറിച്ചു കീറിമുറിച്ചു വഴികാണിച്ചപ്പോൾ  ആ വാഹനം  ഒരു സങ്കോചവും കൂടാതെ മുന്നോട്ട് പോയി. പുറത്തു നിന്നും അകത്തേക്ക് അനുവാദം കൂടാതെ കടന്നു വന്ന മന്ദമാരുതൻ ഞങ്ങളെ തഴുകി ഉറക്കാൻ തുടങ്ങി. സെൽവം സാധനം തൂക്കുന്ന തുലാസ് പോലെ തലയും തൂക്കി ഇരുന്നപ്പോൾ ഞാനും കൂട്ടരും തമ്മിൽ തലചാരി ഇരുന്നുറങ്ങി .

ഭാഗം: ഇരുപത്തിയൊന്ന് 
ആ നിദ്രയിൽ തെളിഞ്ഞു വന്ന സ്വപ്നത്തിലെ കാഴ്ച്ചകൾ ഈ വിധമായിരുന്നൂ 

ഞാൻ ചെമ്പകത്തിന്റെ അച്ഛന്റെ മധുരയിലെ കൊട്ടാരസദൃശമായ കാരാഗ്രഹ വാസത്തിൽനിന്നും ഇരുട്ടിന്റെ മറപിടിച്ചു നാട്ടിലേക്ക് തിരിക്കാനായി റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു . ഞാൻ അവിടെനിന്നും ഓടിപ്പോയി എന്നറിഞ്ഞ ചെമ്പകം ബോധം കേട്ട് വീണപ്പോൾ ചെമ്പകത്തിന്റെ  അച്ഛൻ എന്നെ തിരഞ്ഞു കണ്ടുപിടിക്കാൻ നാലുപാടും ആളുകളെ പറഞ്ഞയച്ചു . അവരുടെ കണ്ണുകൾ വെട്ടിച്ചു രാത്രിയുടെ മറപിടിച്ചു നീങ്ങിയ എന്റെ മുന്നിലേക്ക് പിന്നിൽ നിന്നും കയറിവന്ന വെളിച്ചം കാറിന്റേതാണ് എന്ന് പതുക്കെയാണ് എനിക്ക് മനസ്സിലായത്. ആ കാർ എന്റെ അരികിലായി നിന്നപ്പോൾ അതിന്റെ പിൻവാതിൽ വഴി  ചെമ്പകത്തിന്റെ അച്ഛൻ ഇറങ്ങിവന്നൂ . അദ്ദേഹം എന്റെ നേരെ ചിരിതൂകി വന്ന് മുഖമടച്ചു തള്ളിയപ്പോൾ എന്റെ ഉറക്ക് ഞെട്ടി. 

ഉറക്കം നഷ്ടപ്പെട്ട ഞാൻ പുറത്തെ കാഴ്ചകൾ നോക്കി നിന്നൂ, ഇരുൾ പകലിനു വഴിമാറിയപ്പോഴേക്കും ഞങ്ങൾ മധുര നഗരത്തിലേക്ക്  പ്രവേശിച്ചു. വഴിയോരത്തെ ചിലർ കൗതുകത്തോടെ ഈ മുഖത്ത് നോക്കി കടന്നുപോയപ്പോൾ ശരിക്കും ഞാൻ  ഒരു കൗതുക വസ്തുകണക്കായി . കുറച്ചു സമയം കൂടി നീങ്ങിയപ്പോൾ കാർ റോഡിൽനിന്ന് ചെമ്മൺ പാതയിലേക്ക് കയറി. ആ വഴിയിലൂടെ  അല്പദൂരം സഞ്ചരിച്ചപ്പോഴേക്കും  വലതു വശത്തായി കാണപ്പെട്ട കമാനവും കടന്നു ആ വാഹനം അകത്തേക്ക് കയറി . അല്പദൂരം കൂടി ഓടിയപ്പോഴേ ആ വീടിന്റെ പോർച്ചിലേക്കു ഞങ്ങൾ എത്തിച്ചേർന്നുള്ളൂ .  കാർ പോർച്ചിൽ നിർത്തിയപ്പോഴേ പാട്ടി അതിൽ നിന്നും ആദ്യം ഇറങ്ങി വീട്ടിനകത്തേക്ക് നോക്കി 

" മുത്തുമണീ ....  " 

എന്ന് നീട്ടി വിളിക്കുന്നത് കേട്ടപ്പോൾ സെൽവം പെണ്കുട്ടിയായിരിക്കും വരിക എന്നും പ്രതീക്ഷിച്ചു്  കൗതുകത്തോടെ നോക്കി  നിന്നപ്പോൾ അതാ എന്റെ അമ്മയുടെ വയസ്സുള്ള ഒരു സ്ത്രീ അകത്ത് നിന്നും തന്നാൽ കഴിയുന്ന വേഗത്തിൽ ഓടിവരുന്നൂ. അത് കണ്ടു ഞാൻ കണ്ണുകളിൽ ചിരിയൊളിപ്പിച്ചു  അവനെ നോക്കിയപ്പോൾ ആ മുഖത്ത് നിരാശ പ്രകടമായിരുന്നൂ. എന്നാലും അവൻ കൗതുകത്തിന് പാട്ടിയോട് 

" ആമാ പാട്ടി മുത്തുമണി ഇത് താനാ " 

എന്ന് ചോദിച്ചപ്പോൾ അവരുടെ ഒരു ചിരിപരന്നത് ഞാൻ ശ്രദ്ധിച്ചു . അവർ മുറുക്കി ചുവന്ന വായതുറന്നു നാവുകൊണ്ട് പല്ലുകളിൽ എന്തോ തിരയുന്ന തിരക്കിലേക്ക് കടന്നു. അവസാനം വായിൽ വിരലിട്ട് പല്ലിൽ നിന്നും എന്തോ എടുത്ത് പുറത്തേക്കു കളഞ്ഞു  അവനെ നോക്കി പുച്ഛം  നിറഞ്ഞ ചിരിയോടെ വായിലെ മുറുക്കാൻ പുറത്തു ചാടാതെ 

" കളവാണി  പയ്യൻ, ആമാ ഉൻ പേറെനെന്നാ ചൊന്നേ " 

എന്ന് ചോദിച്ചപ്പോൾ എനിക്ക് പട്ടികയിൽ ചേർക്കാനായിരിക്കും എന്ന് ബോധ്യമായി. ഇതൊന്നും അറിയാതെ 

" യെൻ പേര്  സെൽവം" 

എന്ന് പറഞ്ഞപ്പോൾ  അവരുടെ മുഖത്തു ഒരു ചിരി പരന്നത് ഞാൻ ശ്രദ്ധിച്ചു.

അങ്ങനെ പാട്ടി മുത്തുമണിയെ ക്കുറിച്ചു വിവരിക്കാൻ തുടങ്ങി . 

" ഇത് മുത്തുമണി , ഇന്ത ഇടത്തിൽ ഉങ്കൾക്കു എന്ത്  കാര്യമാന്നാലും  ഇവൾ നോക്കും " 

അതു കഴിഞ്ഞു ചെമ്പകം എന്നെ കൂട്ടിക്കൊണ്ടു വീട് വിസ്തരിച്ചു കാണിച്ചു തിരിച്ചു സ്വീകരണമുറിയിൽ വന്നപ്പോഴേക്കും പാട്ടി തിരിച്ചു പോകാൻ തയ്യാറായി നിൽപ്പുണ്ടായിരുന്നൂ. അങ്ങനെ മാറിയപ്പൻ ചെമ്പകത്തെയും അമ്മയെയും പാട്ടിയേയും കൂട്ടി അവിടെനിന്നും മടങ്ങാനായി തയ്യാറായി. അപ്പോഴാണ് കാറിന്റെ സീറ്റിൽ കണ്ണും നിറച്ചു ഇരുന്ന ചെമ്പകത്തെ ഞാൻ കണ്ടത്. അവളെ നോക്കി പാട്ടി

" യെൻ ശെല്ലാം അളുകാതമ്മാ  ഉങ്ക ഇഷ്ടത്തുക്ക്  എന്ന വേനാലും നാങ്കള് പണ്ണും, അത് ഉനക്ക്  തിരിയാതാ "

എന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ കണ്ട ആ തിളക്കത്തിനു വല്ലാത്തൊരു ആകർഷണ ശക്തി എനിക്ക് അനുഭവപ്പെട്ടു . അങ്ങനെ  എന്നെ കൈവീശി കാണിച്ചു അവർ അവിടെ നിന്നും യാത്രയാവുമ്പോൾ പിന്നെലെ കണ്ണാടിയിലൂടെ എന്നെ നോക്കി കൈ വീശിക്കാണിച്ചുകൊണ്ടു ചെമ്പകം കവാടം വരെ ഇരുന്നു . അപ്പോഴാണ് ഈ വലിയ വീട്ടിലെ ഒറ്റപ്പെടൽ എനിക്ക് മനസ്സിലായത് . ഞങ്ങൾക്ക് വേണ്ട കാര്യങ്ങൾ ചെയ്യാൻ എത്ര വേലക്കാരെ തന്നു വീട്ടുതടങ്കലിൽ വച്ച  കുറ്റവാളികളെ പോലെ ഞങ്ങൾ അവിടെ നാളുകൾ കഴിച്ചുകൂട്ടി . അതിനിടയിൽ ഇലക്ഷൻ പ്രചാരണം തുടങ്ങുന്നത് വരെ എന്നെയും സെൽവത്തെയും  മാറിയപ്പൻ മധുരയിലെ പല സ്ഥലങ്ങളിലും കൊണ്ടുപോയി മലയാളികൾ ഇടപഴകുന്ന പലസ്ഥലങ്ങളും അവിടെയുള്ള ചിലരെയും പരിചയപ്പെടുത്തി തന്നു.


ഭാഗം: ഇരുപത്തിരണ്ട് 

അങ്ങനെ ഇലക്ഷൻ പ്രചാരണം ആരംഭിക്കുന്ന  ദിവസം വന്നെത്തി . കാലത്ത് തന്നെ ചെമ്പകവും കുടുംബവും ആ വീട്ടിലേക്കു എത്തിചേർന്നൂ . ചെമ്പകം എന്റെ കൈയും പിടിച്ചു വലിച്ചു വീട്ടിന്പുറത്തേക്കു നടന്നൂ . അവളുടെ മുഖത്ത് എന്തൊക്കയോ  എന്നോട് പറയാനുണ്ടായിരുന്നപോലെ തോന്നി. അങ്ങനെ പൂന്തോട്ടത്തിന്റെ നടുവിൽ ചെന്ന് നടത്തം നിറുത്തി എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിനിന്ന അവളിലെ ഭാവമാറ്റം എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല . അല്പസമയത്തേക്ക് ഞങ്ങളുടെ ഇടയിൽ  ഒരു  നിശബ്ദത അപ്രതീക്ഷിതമായൊര തിഥി യായി കടന്നു വന്നപ്പോൾ എന്നിലും ചില സംശയങ്ങൾ തളിരിട്ടത് ഞാൻ ശ്രദ്ധിച്ചു. പിന്നീട് എപ്പോഴോ ഒരു ദീർഘനിശ്വാസത്തോടെ അവൾ

" രാമേട്ടാ നീങ്കള് എന്ന പണ്ണും എന്ന് എനക്ക് തെറിയാത് യാനാൽ എൻ അപ്പാവുക്ക് ഇന്ത  ഇലക്ഷൻ തേർതളിൽ  കണ്ടിപ്പാ വെട്രി വേണം , അതുക്കുള്ള പൊറുപ്പു  നാൻ ഉങ്കൾക്കു സോപ്പിറേൻ "

എന്ന് പറഞ്ഞപ്പോഴാണ് ചെമ്പകത്തിന്റെ സ്നേഹത്തിന്റെ ഏകദേശ രൂപം  എനിക്കും ബോധ്യമായത് . ഞാൻ അവളെ സ്നേഹിച്ചത് ആത്മാർത്ഥമായി ആണെങ്കിൽ അവൾ എന്നെ ഭാവിയിലെ  അച്ഛന്റെ വിജയത്തിനുള്ള തുറുപ്പു ചീട്ടായി ആണ് കണ്ടത് എന്ന് ബോധ്യമായപ്പോൾ അറിയാതെ എന്നെ ആത്മാർത്ഥമായി സ്നേഹിച്ച  രുക്മിണിയുടെ ആ സ്നേഹത്തിന്റെ അർഥം ശരിക്കും ബോധ്യമായി . പിന്നീട്  എന്റെ മനസ്സിൽ അവളുടെ അരികിൽ നിന്നും രക്ഷപ്പെടാനുള്ള പദ്ധതികൾക്കു രൂപം നൽകി തുടങ്ങി .

അപ്പോഴേക്കും അവൾ ഒരു നേതാവിന്റെ രീതിയിൽ മറ്റുള്ളവർക്ക് പ്രചാരണമാരംഭിക്കുമ്പോൾ ചെയ്യണ്ടതായ ചില  നിർദ്ദേശങ്ങൾ കൊടുത്ത് അകത്തക്ക് നടന്നു നീങ്ങിയപ്പോൾ അവളുടെ മുഖത്ത് ശരിക്കും പരന്ന സന്തോഷം ഞാൻ ശ്രദ്ധിക്കാതിരുന്നില്ല.  അതിനിടയ്ക്കെപ്പൊഴോ എന്നെ നോക്കി ചിരിച്ചു തലകൊണ്ട് അകത്തേക്ക് വിളിച്ചു നീങ്ങിയപ്പോൾ ആ മനസ്സിനെ മനസ്സിലാക്കാൻ കഴിയാതെ ഞാൻ വല്ലാതെ കുഴങ്ങി. ഞാൻ ഒന്നും തന്നെ ഓർക്കാതെ അവളെ പിന്തുടർന്നപ്പോഴേക്കും അവൾ അകത്തു പോയി ദാവണി മാറി സാരിയും ബ്ലൗസും ധരിച്ചു പുറത്തേക്കിറങ്ങിയപ്പോൾ ആ മുഖത്തിന്റെ ശോഭ എന്റെ മനസ്സിലെ പദ്ധതികളെക്കുറിച്ചുള്ള ചിന്ത  തൽക്കാലത്തേക്കെങ്കിലും അവസാനിപ്പിച്ചു . സ്വര്ണവര്ണത്തിലുള്ള സാരിയിലും ആഭരണങ്ങളിലും അവൾ ശരിക്കും മാറിയിരിക്കുന്നതായി എനിക്ക് മനസ്സിലായി . അപ്പോഴൊക്കെ എന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു വന്നൂ ഇത് അവതാരമാണോ അതോ അല്ലെങ്കിൽ ഇതാണോ അവളുടെ ശരിക്കുമുള്ള രൂപം ?

 അല്പസമയത്തിനകം ഞങ്ങൾ പ്രചാരണത്തിനായി തയ്യാറായി . തുറന്ന ജീപ്പിൽ ചെമ്പകത്തിന്റെ അച്ഛനും ചെമ്പകവും പാട്ടിയും അതിനു പിന്നിലായി മറ്റൊരു ജീപ്പിൽ മാരിയപ്പനും മുരുകേശനും ഒപ്പം ഞാനും സെൽവനുമായി ആ വീട്ടിൽനിന്നും  അണികളുടെ പല  വാഹനങ്ങളിലായി  നീങ്ങിയപ്പോൾ  . എന്റെ  മനസ്സിൽ അവളിലെ  മാറ്റം വല്ലാത്ത മാനസിക പിരിമുറുക്കത്തിലാണ് കൊണ്ട്  ചെന്നെത്തിച്ചത്.  മാറിയപ്പന്റെയും മുരുകേശന്റെയും  സാമീപ്യം ഞങ്ങളിൽ സംശയത്തിന്റെ ചില വിത്തുകൾ പാകി യപ്പോൾ . ഇലക്ഷൻ കഴിഞ്ഞു അഥവാ ചെമ്പകത്തിന്റെ അച്ഛൻ തോറ്റുപോയാൽ ഞങ്ങളുടെ അവസ്ഥ  ഇതിലും പരിതാപകരമായിരിക്കും എന്ന് ഞങ്ങൾക്ക്  മനസ്സിലാക്കി ത്തരാൻ കാലത്തിനു അധികം  സമയം വേണ്ടിവന്നില്ല .ഒരു ദിവസം ഞാൻ മുറിയിൽ ഉറങ്ങിക്കൊണ്ടിരുന്നപ്പോഴാണ് അച്ഛൻ ചെമ്പകത്തിന്റെ അച്ഛൻ ആരോടോ കയർത്ത് സംസാരിക്കുന്നത് എന്റെ കാതിൽ വന്നു പതിച്ചത് . അത് എന്താണ് എന്നറിയാന് ഞാൻ മെല്ലെ എഴുന്നേറ്റ് വാതിലിന്റെ പിന്നിലേക്ക് ചെന്ന് നിന്നൂ. അതിൽ അദ്ദേഹം പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നൂ

" നീങ്കള് എപ്പടി പന്നുമെന്ന് എനക്ക് തെറിയാത് , ഇന്ത വാട്ടി തേർതളിൽ വെട്രി പണ്ണി യെന്ത്രാൽ  അന്ത രണ്ടു ജീവൻ ബാക്കി കാണും അല്ലാമൽ ഗോവിന്ദ "

അപ്പൊഴാണ് ആരോ ചെമ്പകവും  ഞാനുമായുള്ള പ്രണയത്തിന്റെ കാര്യം തിരക്കിയത് . അതിനു മടുപടിയായി അദ്ദേഹം ചെമ്പകത്തെ അരികിലേക്ക് വിളിച്ചു ഈ കാര്യം ആവർത്തിച്ചു ചോദിച്ചപ്പോൾ അവൾ ചിരിച്ചുകൊണ്ട്

" ആമാ അപ്പാ  അന്ത മൂഞ്ചിയെ കാതലിക്കരുതുക്ക്  എനക്ക് പൈത്യമാ പുടിച്ചു പോ ച്ചു"

എന്ന് പറഞ്ഞു ചിരിച്ചപ്പോൾ എന്റെ ശരീരം തളരുന്നത് പോലെ എനിക്ക് തോന്നി .    ഞാൻ വേഗം കട്ടിലിൽ കിടന്ന് ഓരോന്ന് ചിന്തിച്ചു കിടന്നപ്പോഴേക്കും സെൽവം എഴുന്നേറ്റ് ആ മുറിയിലേക്ക് നടന്നൂ . അനവസരത്തിലുള്ള  സെൽവത്തിന്റെ കടന്നു വരവ് അവരിൽ എന്തൊക്കയോ സംശയങ്ങൾ  ജനിപ്പിച്ചു . ചെമ്പകവും അച്ഛനും മുഖാമുഖം നോക്കി ഏതോ ചിന്തയിൽ മുഴുകി . പിന്നീട് എന്തോ ആലോചിച്ചു ഉറപ്പിച്ചപോലെ  ചെമ്പകം അയാളുടെ അരികിലേക്ക് നടന്നു ചെന്ന് കുറേ നേരമായോ എഴുന്നേറ്റിട്ടു എന്ന് ചോദിച്ചപ്പോൾ ഉറക്കച്ചടവിൽ അവൻ അതെ എന്ന് പറഞ്ഞു നടന്നു നീങ്ങിയപ്പോൾ അവരിൽ എന്തൊക്കയോ ചോദ്യങ്ങൾ   ഉയർന്നുവന്നൂ വരാൻ തുടങ്ങി.

ഭാഗം: ഇരുപത്തിമൂന്ന് 
ചെമ്പകം അല്പസമയം ദൃഷ്ടി മേൽപ്പോട്ട് ഊന്നി ഏതോ ചിന്തയിൽ മുഴുകി നിന്നു . അത് കഴിഞ്ഞു മാരിയപ്പനെ നോക്കി സെൽവത്തിനെ സൂക്ഷിക്കാൻ  പറഞ്ഞു തിരിഞ്ഞു നടക്കാൻ മുതിർന്നപ്പോഴാണ്  അവളുടെ ചിന്തയിൽ ഏതോ ആശയ തെളിഞ്ഞു വന്നത് . അവൾ അച്ഛനെ നോക്കി

 " അപ്പാ ഇന്ത നിമിടം  മുതൽ അന്ത സെൽവവും രാമേട്ടനും തനി തനി മുറിയെ  പടുത്താൽ  പോതും  , പ്രചാരണത്തിന് മാത്രം ഒരുമിച്ചാൽ മതി ശരി താനേ "അത് എപ്പടി എപ്പടി തെരിയും

എന്ന് പറഞ്ഞപ്പോൾ അച്ഛന്റെ മുഖത്ത് പതിവിലും സന്തോഷം പരന്നിരുന്നത് സെൽവം ശ്രദ്ധിച്ചു . മാരിയപ്പനോട് സെൽവം

"മാപ്പിളൈ തന മുറിയിൽ പടുക്കവേണ്ടമാ "

എന്ന ചോദ്യത്തിന് ചെമ്പകം മറ്റൊന്നും ഓർക്കാതെ മറുപടിയായി

" യെൻ മാപ്പിളൈ യാര് രാമേട്ടനോ ഉനക്ക് തെരിയും , ഞാൻ അന്ത ആളെ കാതലിച്ചത് ഉണ്മ താൻ യാനാൽ മധുരൈ തകുതി എം.എൽ. എ. വീരമണിപെണ്ണുക്ക് ഇന്ത മലയാളി മാപ്പിളൈ എപ്പടി യാനാലും ശേരമാട്ടെ "

എന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞത് സെൽവവും ശ്രദ്ധിച്ചു.

അധികാ രം കൈയ്യിൽ വരുന്ന  വേളയിൽ പവിത്ര സ്നേഹത്തെ പോലും പുറംകാലുകൊണ്ട് തട്ടിയകറ്റാൻ ചിലർ ശ്രമിക്കും അപ്പോഴും ആ  മനസ്സിലെ മുറിവ്  കാലങ്ങളോളം കൂടെ കാണും

എന്ന് ആരോ പണ്ട് പറഞ്ഞത് ഓർത്തതിനാൽ സെൽവം പിന്നെ ഒന്നും തന്നെ മിണ്ടാതെ  തന്റെ കാര്യം കഴിച്ചു്  മുറിയിലേക്ക് നടന്നപ്പോൾ മാറിയപ്പനാണ് അയാൾക്കുള്ള മുറി കാണിച്ചു കൊടുത്തത്.  സെൽവത്തിന്റെ വരവും പ്രതീക്ഷിച്ചു് ഞാൻ ആ മുറിയിൽ ഉറങ്ങാതെ കിടന്നപ്പോൾ ആ മുറിയിലെ വിളക്ക് തെളിഞ്ഞു . ഞാൻ തലതിരിച്ചു നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് ചെമ്പകം മുറിവാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നൂ . അവൾ

" രാമേട്ടാ സുഖം താനാ , ഉങ്കൾക്കാകെ നാൻ സെൽവത്തെ തനി  മുറിയെ  മാറ്റിയാച്ചു  , ഉങ്കൾക്ക് എ ന്നോട് നിജമാ  കോപമായിരിക്കാ  ?"

എന്ന് ചോദിച്ചപ്പോൾ ഞാൻ അവളോട്

" എന്തിനായിരുന്നൂ ഇന്ത നാടകം , ശരിക്കും നീ എന്നെ സ്നേഹിക്കുന്നില്ലേ ചെമ്പകം "

എന്ന് ചോദിച്ചപ്പോൾ അവൾ എന്നെ നോക്കി

 "സോറി രാമേട്ടാ  നീങ്കള് എനക്ക് ചേരുന്ന മാപ്പിളൈ യല്ല  ഉങ്കൾക്കു അന്ത പട്ടിക്കാട്ട് റുക്ക്മിണി താൻ ശരിയായ മനൈവി , ഉങ്കൾക്ക് എന്ത തക്‌തിയിരിക്കു എന്നെ തീരുമനം ചെയ്യരുതുക്ക്, ഉങ്ക കൈയ്യിൽ പണമിരിക്കാ ? ഇന്ത ഉലകത്തിൽ പണമില്ലാഞ്ഞാൽ ആരുമി ഇരിക്കാത്    ഉങ്കൾക്കു തെരിയുമോ യെൻ അപ്പാവുടെ  ഇഷ്ടത്തിക്ക്  മീതി  നാൻ  ഒന്നുമേ പന്നമാട്ടേ"

എന്ന് പറഞ്ഞപ്പോൾ അറിയാതെ ഞാൻ എന്റെ പാവം രുക്കുവിനെ ഓർത്തുപോയി . അവളെ ഇനി ഒരിക്കലും വേദനിപ്പിക്കരുത് എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ടു ഞാൻ ചെമ്പകത്തോട്  ഞാൻ തിരിച്ചു നാട്ടിലേക്ക് പോവാൻ ആശിക്കുന്നൂ എന്ന് പറഞ്ഞതിന് . അവൾ

"ഓക്കേ ആനാൽ   അപ്പാ ഇന്ത തേർ തളിൽ വെട്രിയാന അപ്പുറം പൊങ്കേ "

 എന്ന് പറഞ്ഞു ആ മുറിവിട്ടപ്പോൾ വലിയ ഒരു ആശ്വാസം എന്നിൽ നിറഞ്ഞു . കാരണം നമ്മെ സ്നേഹിക്കുന്ന ആളുകളെ തിരിച്ചറിയാൻ എപ്പോഴും വൈകും അതാണ്  ലോക നിയമം , ശരിയല്ലേ .

അങ്ങനെ തുടർന്നുള്ള ദിനങ്ങളിൽ ഇലക്ഷൻ പ്രചാരണം ചൂടുപിടിച്ചു തുടങ്ങി . ഞാൻ മധുരയിലെ ചില മലയാളി സുഹൃത്തുക്കളോടൊത്ത് ചേർന്ന് ചുമരെഴുത്തും പോസ്റ്റർ പതിക്കലും ബാനർ കെട്ടലുമായി ഇറങ്ങിയപ്പോൾ പലരും എന്നെ സംശയത്തോടെ നോക്കിയത് ഞാൻ ശ്രദ്ധിച്ചു . ഒടുക്കം എന്റെ ഭാഗം  സംസാരിക്കാൻ മധുരയിൽ ചായക്കട നടത്തുന്ന  നാട്ടുകാരനായ  പീതാംബരേട്ടൻ ആണ് മുന്നോട്ടു വന്നത് . അദ്ദേഹം എന്നോട് നാട്ടു വിശേഷങ്ങളും മറ്റും ചോദിച്ചറിയുന്ന കൂട്ടത്തിൽ വീരമണി യുടെ മകൾ ചെമ്പകവുമായുള്ള ബന്ധത്തെക്കുറിച്ചു ചോദിയ്ക്കാൻ തുടങ്ങിയപ്പോൾ ദൂരെ നിന്ന് എന്നെ വീക്ഷിച്ചുകൊണ്ടു നിൽക്കുന്ന മാറിയപ്പനെ പേടിച്ചു പലതും എന്റെ  തൊണ്ടയിൽ കുരുങ്ങി നിന്നു .

അങ്ങനെ ഒരു നാൾ ഇതേ പീതാംബരേട്ടന്റെ പരിചയക്കാരന്റെ ലോറിയിൽ ആരുമറിയാതെ ഞാൻ നാടുവിട്ടപ്പോൾ . പ്രചാരണത്തിന്റെ തിരക്കിൽ പലരും രാപകലില്ലാതെ പല സ്ഥലങ്ങളിൽ ചിതറിക്കിടന്നതിനാൽ ആർക്കും ഞാൻ  നാട് വിട്ടത് അറിയാൻ കഴിഞ്ഞില്ല .  അങ്ങനെ അടുത്ത നാൾ രാത്രിയോടടുപ്പിച്ചു  സുരക്ഷിതനായി ഞാൻ നാട്ടിലെത്തിചേർന്നൂ . അപ്രതീക്ഷിതമായുള്ള എന്റെ വരവ് വീട്ടിൽ എല്ലാവരിലും ആശ്ചര്യമാണ് ഉണ്ടാക്കിയത്. യാത്രാ ക്ഷീണത്താൽ ഞാൻ കിടന്നപ്പോഴേ ഉറങ്ങി. കാലത്ത് എഴുന്നേറ്റ് അച്ഛൻ എന്നെയും കൂട്ടി പാ ടത്തിലേക്കു നടന്നപ്പോൾ അദ്ദേഹം ചോദിച്ച ചോദ്യങ്ങൾക്കൊക്കെ വ്യക്തമായി മറുപടി നൽകി കഴിഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു . അങ്ങനെ ഞങ്ങൾ തിരിച്ചു വീട്ടിലേക്കു വന്നപ്പോൾ തന്നെ അച്ഛൻ അമ്മയോട് സംസാരിച്ചു അമ്മാവനെ കാണാനായി അമ്മയുടെ വീട്ടിലേക്കു യാത്രയായി.   അപ്പോഴേക്കും അമ്മയോട് അച്ഛൻ എല്ലാം തുറന്നു പറഞ്ഞിരുന്നൂ എന്ന് ആ കണ്ണുകളിലെ കണ്ണുനീർ എനിക്ക് കാട്ടിത്തന്നൂ.'അമ്മ ആ കരച്ചിലിലും എന്നെ ചേർത്തു പിടിച്ചു

"മോനെ നീ വിഷമിക്കണ്ട , നിനക്ക് വേണ്ടി ആ പാവം രുക്കു മോൾ കാത്തിരിപ്പില്ലേ എന്റെ മോനെ അവൾ പൊന്നുപോലെ നോക്കും തീർച്ച"

എന്ന് പറഞ്ഞപ്പോൾ ഞാനും അവളെ കാണാൻ കൊതിച്ചു നിൽക്കുകയാണ് എന്ന് പറയാൻ വന്നതാണ്  . അല്പസമയത്തെ കാത്തിരിപ്പിനൊടുവിൽ അച്ഛൻ പറഞ്ഞറിഞ്ഞപ്രകാരം രുക്മിണി വരമ്പിലോടെ സന്തോഷത്തോടെ ഓടി വന്നപ്പോൾ ആ മുഖത്തെ പ്രകാശം  പറഞ്ഞറീക്കുന്നതിലും മേലെ ആയിരുന്നൂ .   റേഡിയോ വാ ർത്തയിലൂടെയാണ് തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ഞാൻ അറിഞ്ഞത്.  അവസാന ഫലം വന്നപ്പോൾ ഞങ്ങൾ കരുതിയത് പോലെ ചെമ്പകത്തിന്റെ അച്ഛൻ മധുരൈ എം. എൽ. എ ആയി  ഇലക്ഷനിൽ തെരഞ്ഞെടുക്കപ്പെട്ടു.. എന്റെ രുക്മിണിയുടെ ആത്മാർത്ഥ സ്നേഹത്തിന്റെ വില മനസ്സിലാക്കി തരാൻ ചെമ്പകത്തിന്റെ സാമീപ്യം വേണ്ടിവന്നല്ലോ  എന്ന് ചിന്തിച്ചു ദിനങ്ങൾ ഞാൻ കഴിച്ചുകൂട്ടി. ഇന്ന് ഞാൻ അച്ഛനെ കൃഷികാര്യങ്ങളിൽ  സഹായിച്ചു ദിനങ്ങൾ തള്ളി നീക്കുന്നൂ  . അച്ഛനും മറ്റും  ഇപ്പോൾ ഞങ്ങളുടെ  തമ്മിലുള്ള വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്.  രുക്മിണിയോ  എന്റേതാവാനുള്ള സ്വപ്നങ്ങളും കണ്ടു കഴിയുന്നൂ . ആത്മാര്ത്ഥ സ്നേഹം എത്രകാലം കഴിഞ്ഞാലും തിരിച്ചറിയപ്പെടുക തന്നെ ചെയ്യും .മണ്ണിനെ സ്നേഹിക്കുന്ന നല്ലവരായ മനു ഷ്യരുടെ ആത്മാർത്ഥതയും വിശ്വാസവും എന്നും തങ്കത്തേക്കാൾ പവിത്രമായിരിക്കും .

============================ശുഭം ====================================







  






  
   



















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...