വരുണൻ്റെ കോപം (കവിത)
എം.പി.എസ്സ്.വീയ്യോത്ത്
വരുണൻ വരുമെന്നോതി പലരും
വന്നത് മഴനീർപ്പാച്ചിലുകളായ്
അമ്മയേ നഗ്നതയോടെ നിറുത്തി
വിലപേശീടും കശ്മല രായ്
കണ്ടു സഹിക്കാതന്നദ്ദേഹം
കോപം കൊണ്ട് വിറച്ചത്രേ
മാതൃസ്നേഹം കാണാത്തവരയി
ഭൂമിയിൽ വേണ്ടന്നലറീ ത്രേ
വരുണൻ്റെ കോപം (കവിത)
എം.പി.എസ്സ്.വീയ്യോത്ത്
വരുണൻ വരുമെന്നോതി പലരും
വന്നത് മഴനീർപ്പാച്ചിലുകളായ്
അമ്മയേ നഗ്നതയോടെ നിറുത്തി
വിലപേശീടും കശ്മല രായ്
കണ്ടു സഹിക്കാതന്നദ്ദേഹം
കോപം കൊണ്ട് വിറച്ചത്രേ
മാതൃസ്നേഹം കാണാത്തവരയി
ഭൂമിയിൽ വേണ്ടന്നലറീ ത്രേ
മനോദു:ഖം
എം .പി .എസ്സ്. വീയ്യോത്ത്
പ്രവാസത്തിലെ മണൽപ്പരപ്പിൽ നിന്നും ജന്മനാട്ടിലെ മണ്ണിൽ കാലെടുത്ത് കുത്തിയതും മനസ്സിൽ വല്ലാത്തൊരു കുളിർമഴ പെയ്യുന്നത് ഞാനറിഞ്ഞു അപ്പോഴേക്കും വിമാനത്തിൻ്റെ ചക്രങ്ങൾ റൺവേയിലൂടെഅതിവേഗം മുന്നോട്ട് പാഞ്ഞു പോവുകയായിരുന്നു. മനസ്സിൻ്റെ കുളിരിനൊപ്പം വെളിയിൽ എന്നെ സ്വീകരിക്കാനെന്നോണം തിമർത്ത് പെയ്ത പേമാരി തണത്ത കാറ്റിനൊത്ത് നൃത്തം ചെയ്യുന്നത് വിമാനത്തിൻ്റെ ജാലകത്തിലൂടെ കണ്ട് രസിച്ചു.
ജന്മനാട് എപ്പോഴും നമ്മേ അമ്മയേപ്പോലെ ചേർത്ത് പിടിക്കുന്നത് ഞാൻ അങ്ങനെ അനുഭവിച്ചറിയുകയായിരുന്നു. വിമാനത്തിൽ നിന്നും വെളിയിൽ ഇറങ്ങിയ എൻ്റെ നാസാദ്വാരങ്ങളിലേക്ക് പേമാരിയിൽ കുതിർന്ന മണ്ണിൻ്റെ ഗന്ധം തുളഞ്ഞുകയറിയത് അനുഭവിച്ചറിയുകയായിരുന്നു.
വിമാനത്താവളത്തൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ അൽപ്പ ദൂരം വരെ പേമാരിയും എന്നെ അനുഗമിച്ചു. അങ്ങനെ രാത്രി ഒമ്പത് മണിയോടെ വീട്ടിലെത്തിയ ഞാൻ പത്ത് ദിവസത്തോളം ഏകനായി ക്വാറൻ്റയിൻ കിടന്നു. അങ്ങനെ പത്താം നാൾ മുതൽ പത്നിയും എൻ്റൊപ്പം ക്വാറൻ്റയിന് കൂടെക്കൂടി.
ദിവസങ്ങൾ കടന്നു പോയപ്പോൾ പഞ്ചായത്ത് ഇലക്ഷനും, നിയമസഭാ ഇലക്ഷനും ജീവിതത്തിൽ ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കാനും എനിക്കായി. തുടർന്നുള്ള ദിനങ്ങളിൽ മഴയുടെ അകമ്പടിയോടെ മണ്ണും ഞാനുമായുള്ള ദീർഘമായ കുശലാന്വേഷണങ്ങളിൽ മുഴുകി. ഇതിനിടയിൽ കൊട്ടത്തേങ്ങ, അടക്ക എന്നിവ തൊലിയുരിച്ച് വിൽക്കാനും നല്ലൊരു കൈക്കോട്ട് സംഘടിപ്പിച്ച് മണ്ണിൽ കൃഷിയിറക്കാനും വീട്ടിലെ ശുനകന് കൂടൊരുക്കാനും തൊഴുത്ത് പണിയാനും തെങ്ങിന് തടമെടുക്കാനും എനിക്കായി. അതിനിടയിൽ വീട്ടിലെ ശുനകനുമായും പശുക്കുട്ടിയുമായി ചങ്ങാത്തം കൂടാനും എനിക്കായി. മിണ്ടാപ്രാണികളിലെ പരിശുദ്ധമായ സ്നേഹം എൻ്റെ മനസ്സിനെ വല്ലാതെ മാറ്റിമറിച്ചിരിക്കുന്നു.
നാട്ടിലെ മണ്ണിലെ നനവ് പോലെ മനസ്സിനെ കീറി മുറിച്ച പലരും കൂട്ടിന് വന്നു. സ്നേഹത്തിന് മുമ്പിൽ പണത്തിന് ഒരു മൂല്യവും ഇല്ലെന്നും മറ്റുമുള്ള എൻ്റെ പഴഞ്ചൻ തത്വചിന്തയ്ക്ക് ഏറ്റ ഏറ്റവും വലിയ പ്രഹരം തന്നെയായിരുന്നു ആ സംഭവം.
ആരൊക്കെയോ ആണ് എന്ന് നമ്മൾ കരുതുന്ന ചിലർ പണ്ട് കാലങ്ങളിൽ പലകുറി സഹായമായി പണമായും ആഭരണങ്ങളായ ഉപഹാരങ്ങളായും വാങ്ങിക്കൂടിയശേഷം ഈ കൊറോണക്കാലത്തെ സാഹചര്യത്തിൽ പഴയത് ഒക്കെ മറന്ന് പെരുമാറുമ്പോൾ സത്യം പറഞ്ഞാൽ എല്ലാത്തിനോടും ഒരു വല്ലാത്ത ഭയം തോന്നിപ്പോകുന്നു. അങ്ങനെയാണ് ഒരു തിരിച്ച് പോക്കിനേക്കുറിച്ച് ഞാൻ ചിന്തിച്ച് തുടങ്ങിയത്. പറ്റുമെങ്കിൽ തിരിച്ച് പ്രവാസത്തിൽ നിന്നും യഥാർത്ഥ പ്രവാസിയായി മുടങ്ങണം. തൊഴിലിനോടുള്ള ആത്മാർത്ഥതയും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സുമാണ് എൻ്റെ പിൻബലം.
തിരിച്ചു പോക്ക്
എം.പി .എസ്സ്.വീയ്യോത്ത്
പ്രവാസ ജീവിതത്തിൽ നിന്നും വിരമിക്കാൻ തീരുമാനിച്ച അയാൾക്ക് ആ രാത്രി ഉറങ്ങാനായില്ല. ആ തണുത്ത മുറിക്കുള്ളിലെ കട്ടിലിൽ അയാൾ ജാലകത്തിലൂടെ പുറത്തേ കാഴ്ചകളിലേക്ക് കണ്ണോടിച്ചു കൊണ്ട് കിടന്നു. തിരക്കേറിയ നഗരപാതയിലൂടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നത് അയാൾ സാകൂതം നോക്കിക്കിടന്നു. അയാളുടെ മനസ്സിൽ ഇക്കാലമത്രയും പോറ്റമ്മയേപ്പോലെ സുരക്ഷിതത്വവും വാത്സല്യവും വാരിക്കോരി നൽകിയ നാട്ടിൽ നിന്നും ഒരു പറിച്ചുനടീൽ അയാൾക്ക് സങ്കൽപ്പിക്കാൻ തന്നെ പ്രയാസം തോന്നി. അന്നും സഹധർമ്മിണിയായിരുന്നു ആശ്വാസവാക്കുകളുമായി അയാൾക്ക് ആശ്വാസമേകിയത്. ആ മണൽ നഗരത്തിലെ ചൂടിനൊന്നും അയാളുടെ ദേഹത്തെ പൊള്ളിക്കാനായില്ല. അതിനിടയിൽ കടന്നു പോയ ദിനങ്ങൾക്ക് അയാളിലെ ആധി കൂട്ടാനേ കഴിഞ്ഞുള്ളൂ . വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടയിൽ മനസ്സിൽ തളം കെട്ടിയ വേദന കണ്ണുകളിലേക്ക് പടർന്നത് അയാൾ അറിഞ്ഞു. ഒരമ്മിൽ നിന്നും പിരിയുന്ന കുഞ്ഞിൻ്റെ മനസ്സായിരുന്നു അന്ന് അയാൾക്ക്.
പ്രവാസം മതിയാക്കി നാട്ടിലേക്ക് ചേക്കേറിയ അയാളെ ഏവരും ചേർന്ന് സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. തുടർന്നുള്ള നാളുകൾ അയാളുടെ മുമ്പിൽ ഓരോന്നായി കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. ചുറ്റുപാടുമുള്ളവരിലെ സ്നേഹത്തിൻ്റെ അളവ് കുറഞ്ഞു വരുന്നതായി അയാൾക്ക് അനുഭവപ്പെടാൻ തുടങ്ങിയിരിക്കുന്നത് ഒത്തിരി വേദനയോടെയാണ്. അന്നാണ് ഒറ്റപ്പെടലിൻ്റെ നീറ്റൽ വല്ലാത്ത അലോസരമായി അയാൾക്ക് അനുഭവപ്പെടാൻ തുടങ്ങിയത്. അങ്ങനെയിരിക്കെയാണ് അന്നാണ് പ്രവാസത്തിനേപ്പറ്റിയും ഒരു തിരിച്ചു പോക്കിനേപ്പറ്റിയും അയാൾ ചിന്തിച്ചു തുടങ്ങിയത് തന്നെ.
തനിലെ സമ്പത്തിന് ഇന്ന് വല്ലാത്ത മൂല്യച്യുതി സംഭവിച്ചത് ചിലരിലെ സംസാരത്തിടയിലെ ചില കുത്തുവാക്കിൽ പ്രതിഫലിച്ചത് വേദനയോടെയാണ് അയാൾ മനസ്സിലാക്കിയത്. പണത്തൂക്കത്തിന് സ്നേഹം തൂക്കി വിൽക്കുന്നവരായി അയാൾക്ക് ചുറ്റിലുമുള്ളവർ ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെയായിരുന്നു മനസ്സില്ലാമനസ്സോടെ ആണ് അയാൾ പ്രവാസത്തിലേക്ക് ഒരു തിരിച്ചു പോക്കിൻ്റെ കാര്യങ്ങളുമായി മുന്നോട് നീങ്ങിയത്
അനുഭവിച്ച് മടുത്ത സ്നേഹബന്ധത്തേക്കാൾ ഒറ്റപ്പെടലിൻ്റെ നീറ്റലാണ് സുഖമെന്ന് അയാൾ ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ജനിച്ച നാൾ മുതൽ ഈ മദ്ധ്യവയസ്സ് വരെ തന്നോട് തന്നെ മത്സരിക്കാൻ അയാൾ ഇന്ന് പഠിച്ചു കഴിഞ്ഞിരിക്കുന്നു. വിശപ്പും ഭീതിയും ഭീഷണിയും ഒറ്റപ്പെടലുകളും ജീവിതത്തിലെ പല പല സാഹചര്യങ്ങളായി അതൊക്കെ ഓരോരോ ചിത്രങ്ങളായി മനസ്സിൽ അടയാളപ്പെടുത്തിയിരിക്കുന്നു. ഇന്നും ആ ഓർമ്മകൾ തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നത് അയാൾ തിരിച്ചറിഞ്ഞിരിക്കുന്നു.
ആ വേദനയ്ക്കിടയിലും മനസ്സിലെ ഒറ്റപ്പെടലിൻ്റെ നീറ്റൽ കണ്ണുകളിലേക്ക് പടർന്നത് അയാൾ അറിഞ്ഞില്ല.
മാതൃദിന ഓർമ്മകൾ
എം.പി .എസ്സ്.വീയ്യോത്ത്
മാതൃദിനം - അമ്മമാരേ ഓർക്കാനും സ്നേഹിക്കാനും ഒരു ദിവസം എന്താല്ലേ. എൻ്റെ കുഞ്ഞുനാളിലൊന്നും അത്തരം ഒന്നും തന്നെ എവിടേയും കണ്ടിട്ടില്ല. ഇന്ന് അമ്മയേ സ്നേഹിക്കാനും അച്ഛനേ സ്നേഹിക്കാനും സുഹൃത്തുക്കളേ സ്നേഹിക്കാനും ഒരോരോ നാളുകളുണ്ട് കേൾക്കുമ്പോൾ തോന്നും മറ്റുള്ള ദിവസങ്ങളിൽ ഒന്നും തന്നെ നമ്മൾ അവരേ സ്നേഹിക്കുന്നില്ല എന്ന്. ആധുനിക ലോകത്ത് മക്കളേ സ്നേഹിക്കാനോ മാതാപിതാക്കളേ സ്നേഹിക്കാനോ സമയം കണ്ടെത്താത്തവർക്കാണ് എങ്കിൽ ഇത് വളരെ ശരിയാണ്. അതല്ലേ ഇന്നത്തേ ലോകത്തിൻ്റെ അവസ്ഥ.
മാതൃദിനമായ ഇന്ന് ഞാനും അമ്മയേ ഒന്ന് ഓർത്തോട്ടെ.
എല്ലാവരേയും പോലെ എനിക്കും ഓർക്കാൻ മധുരവും ചവർപ്പും കലർന്ന ഒത്തിരി ഓർമ്മകൾ ഉണ്ട്. ഒറ്റത്തൂണുള്ള ഓല മേഞ്ഞ കുടിലിൽ അമ്മയുടെ ദേഹത്തിൻ്റെ ചൂടേറ്റ് പറ്റിച്ചേർന്ന് കിടന്നതും. ഓലകൊണ്ട് മറച്ച കുളിമുറിയിൽ നിന്നും കുളിപ്പിച്ച് ഒരുക്കി സ്ക്കൂളിലേക്ക് പറഞ്ഞയച്ചതും - സ്കൂൾ വിട്ട് വരുമ്പോഴേക്കും വൈവിധ്യങ്ങളായ പലഹാരങ്ങൾ ഒരുക്കി വച്ച് താൻ കഴിച്ചില്ലെങ്കിലും എന്നെയും അനുജത്തിയേയും ആവോളം കഴിപ്പിക്കുന്നതും. എന്നൊക്കെ എൻ്റെ വികൃതികളുടെ തീവ്രത കൂടുന്നോ അന്നൊക്കെ അച്ഛൻ്റെ കയ്യിലെ നല്ല തല്ല് കിട്ടുമായിരുന്നു. അന്നൊക്കെ എനിക്ക് തല്ലിൽ നിന്നും പ്രതിരോധം തീർക്കാനായി അമ്മ കൂട്ടിനുണ്ടായിരുന്നു. എൻ്റെ അമ്മ ആരോഗ്യ വകുപ്പിന് കീഴിലാണ് ജോലി ചെയ്തിരുന്നത് അതിനാൽ തന്നെ അന്നൊക്കെ അവർക്ക് മരുന്നുകളുടെ മണമായിരുന്നു. എപ്പോഴാണെന്നറിയില്ല അക്ഷരങ്ങളുമായി കൂട്ടുകൂടി തുടങ്ങിയത്.
ഒരു നാൾ ഞാനും മറ്റുള്ള പ്രവാസികളേപ്പോലെ മരുഭൂമിയിൽ ഒറ്റപ്പെട്ടു. പിൽക്കാലത്ത് ഒരു അവധിക്കാലത്താണ് അമ്മയിലെ കവിയത്രിയേ ഞാൻ തിരിച്ചറിഞ്ഞത്. ആ കവിതകളിൽ അമ്മയുടെ മനസ്സിലെനോവ് ഞാൻ തെളിഞ്ഞു കണ്ടു.
ഈ സുദിനത്തിൽ അമ്മയക്ക് നൽകാൻ മനസ്സ് നിറയെ സ്നേഹം മാത്രമേ എനിക്ക് കൈമുതലായി ഉള്ളൂ. മഹാമാരി താറുമാറാക്കിയ ഒരു ലോകത്തിൽ നല്ലൊരു നാളേക്ക് വേണ്ടി സ്വപ്നം കാണാനല്ലേ മറ്റുള്ളവരോടൊപ്പം എനിക്കുമാവുള്ളൂ. എന്നു അമ്മയുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിച്ചു കൊണ്ട് ഈ എഴുത്ത് ചുരുക്കുന്നു. നന്ദി.നമസ്ക്കാരം
തണൽ എന്ന സാന്ത്വന സ്പർശം
എം.പി.എസ്സ്.വീയ്യോത്ത്
കാലിക ലോകത്തിൽ പണക്കൊഴുപ്പിൻ്റെയും സാങ്കേതികതയുടെയും ഹുങ്കിൽ നാം പലപ്പോഴും എല്ലാം മറന്നു പോവുന്നു. ആ മാലോകരിൽ പലരും മറ്റുള്ളവരുടെ മുമ്പിലായി തങ്ങളുടെ സ്നേഹം അഭിനയിച്ച് ഫലിപ്പിക്കാൻ മത്സരിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഇവിടെ തുറന്നെഴുതാൻ എന്നെ പ്രേരിപ്പിച്ചത് ഇന്ന് ഞാൻ സന്ദർശിച്ച ഒരു ലോകത്തിലെ ചില മനുഷ്യരുടെ ജീവിതാന്തരീക്ഷം തന്നെയാണ്. ഇത് ഇവിടെ പറഞ്ഞവസാനിപ്പിചപ്പോൾ നിങ്ങളിൽ ചിലർക്കെങ്കിലും ആ ലോകത്തേക്കുറിച്ച് കൂടുതൽ അറിയാൻ താൽപ്പര്യം തോന്നിയേക്കാം.
എൻ്റെ ചിന്തകളെ മാറ്റിമറിച്ച ആ ലോകത്തിൻ്റെ പേരാണ് തണൽ എന്നത്. നമ്മൾ ജീവിതത്തിൽ ഒരു തവണയെങ്കിലും തണലിലോ റീജിണൽ കാൻസർ സെൻ്ററിലോ സന്ദർശിക്കാൻ നേരം കണ്ടെത്തണം. നമ്മിലെ അഹം എന്നന ഭാവത്തെ ഉൻമൂലനം ചെയ്യാൻ ഇത്തരം യാത്രകൾക്ക് കഴിയുക തന്നെ ചെയ്യും.
എൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇവിടെ ചേർക്കുന്നു.
ഒരു നാൾ രാത്രിയോടെയാണ് അയൽക്കാരനായ ബാബു ഗൾഫിൽ നിന്നും മൊബൈലിൽ വിളിച്ചത്. ഞാൻ ഫോൺ അറ്റൻ്റ് ചെയ്ത് അദ്ദേഹവുമായി കുശലാന്വേഷണങ്ങളിൽ മുഴുകി. അതിനിടയിലായി അദ്ദേഹം അടുത്ത ദിവസം തൻ്റെ കുഞ്ഞുങ്ങളുടെ ജന്മദിനമാണെന്നും അതിനാൽ തണലിലെ ആ ദിവസത്തെ ഉച്ചഭക്ഷണം അവരാണ് സംഭാവന ചെയ്യുന്നത് എന്നും അറിയിച്ചു. ഒപ്പം എന്നോട് മറ്റ് തിരക്കുകൾ ഇല്ല എങ്കിൽ അവരുടെ കുടുംബത്തോടൊപ്പം തണലിലേക്ക് പോവുമോ എന്ന് ആരാഞ്ഞപ്പോൾ ആദ്യം ഞാൻ അല്പനേരം മൌനം പാലിച്ചു. ശേഷം ഞങ്ങളും അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പം ഉണ്ടാവും എന്നുമറിയിച്ചു. ഗൾഫിലെ കോവിഡിൻ്റെ വിശേഷങ്ങളും മറ്റും അന്വേഷിച്ച് കൊണ്ട് അല്പനേരത്തിനകം ഞങ്ങളുടെ ഫോൺ സംഭാഷണം അവിടെ അവസാനിപ്പിച്ചു .
അടുത്ത ദിവസം കാലത്ത് എഴുന്നേറ്റ് പതിവുള്ള പ്രഭാത സവാരിയിലും തുടർന്നുള്ള കസറത്തുകളിലും ഞാൻ മുഴുകിയിരിക്കവേ ആയിരുന്നു ബാബുവിൻ്റെ കുഞ്ഞുങ്ങൾ അങ്ങോട്ടേക്ക് കയറി വന്നത്. എൻ്റെ ഇളയ മകനേ കൂട്ടിക്കൊണ്ട് പോവാനാണ് വന്നതാണെന്ന് അവർ പറഞ്ഞറിഞ്ഞു. അവർ പോയ ശേഷം സഹധർമ്മിണി പറഞ്ഞാണ് ബാബു മക്കൾക്ക് ഒരുക്കിയ സർപ്രൈസിൻ്റെ കഥ ഞാൻ അറിയുന്നത് തന്നെ , ആ സർപ്രൈസ് ഇപ്രകാരമായിരുന്നു.
അന്നും പതിവ് പോലെ ഉമ്മറവാതിൽ മലർക്കേത്തുറന്ന ബാബുവിൻ്റെ ഭാര്യ വരാന്തയിൽ കിടന്ന ചുവന്ന സൈക്കിൾ കണ്ട് ആദ്യമൊന്ന് ഞെട്ടി. അവരുടെ പിന്നാലെയായി അങ്ങോട്ടേക്ക് കടന്ന് വന്ന കുഞ്ഞുങ്ങൾ ആ കാഴ്ച കണ്ട് ആനന്ദത്താൽ തുള്ളിച്ചാടി. ആ കാഴ്ച എൻ്റെ ഇളയ മകനേക്കൂടി കാണിച്ചു കൊടുക്കാനാണ് അവർ അവിടേക്ക് വന്നത്. അദ്ദേഹം നാട്ടിൽ നിന്നും ഗൾഫിലേക്ക് തിരിക്കുന്ന നേരത്ത് മകനോട് ചോദിച്ചറിഞ്ഞ നിറത്തിലുള്ള ആ സൈക്കിളിൽ അവർ വരാന്തയിലും വീട്ടിനുള്ളിലുമായി ഓടിച്ചു നടന്നു. അതിനിടയിൽ വരാന്തയിൽ കണ്ട സൈക്കിളിൻ്റെ നാൾവഴികൾ തേടി ബാബുവിൻ്റെ ഭാര്യയും നടന്നു.
നേരം പകൽ പന്ത്രണ്ട് മണിയോടടുത്തു, തലേ ദിവസം ബാബു പറഞ്ഞവസാനിപ്പിച്ചത് പ്രകാരം ഞാനും കുടുംബവും അദേഹത്തിൻ്റെ ഭാര്യയും കുഞ്ഞുങ്ങളും അടങ്ങുന്ന സംഘം കാറിൽ കയറി തണൽ ലക്ഷ്യമാക്കിയുള്ള പ്രയാണം ആരംഭിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് മാസ് ക്കുകളും കൈയ്യുറകളും സാനിറ്റൈസറും ഞങ്ങൾ കയ്യിൽ കരുതിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിനാൽ കോവിഡ് അതിൻ്റെ മൂർദ്ധന്യത (സർക്കാർ ഭാഷയിൽ രണ്ടാം തരംഗം ) കൈവരിച്ചിരിക്കുന്ന വാർത്ത പത്രങ്ങളിൽ നിന്നും ഞാനും വായിച്ചറിഞ്ഞിരുന്നു. ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്ന കാർ എടച്ചേരി ടൌണിലൂടെ തണൽ ലക്ഷ്യമാക്കി നീങ്ങി. അൽപ നേരത്തെ യാത്രയെക്കാടുവിൽ തണലിനു് മുമ്പിലെ ആ വലിയ കവാടത്തിന് മുമ്പിലായി ഞങ്ങളുടെ വാഹനം ചെന്ന് നിന്നു. കവാടത്തിനടുത്തുള്ള മുറിയിൽ നിന്നും ഇറങ്ങി വന്ന കാവൽക്കാരൻ ഞങ്ങൾക്ക് മുമ്പിൽ ആ വലിയ ഇരുമ്പ് ഗേറ്റ് വലിച്ചു തുറന്നു. ഞങ്ങളുടെ വാഹനം കവാടവും കടന്ന് തണലിൻ്റെ ഓഫീസിന് മുന്നിലായി ചെന്ന് നിന്നു.
കാറിൽ നിന്നും ഇറങ്ങിയ എനിക്ക് ചുറ്റിലുമായി അവശരും അശരണരുമായ ഒരു പറ്റം കണ്ണുകൾ അക്ഷമയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവരിലോരോരുത്തരും ഞങ്ങൾക്കിടയിൽ മറ്റാരേയോ തിരയുന്നത് പോലെ എനിക്ക് തോന്നി. അതിനിടയിൽ ആണ് തണലിലെ ചില ഉദ്യോഗസ്ഥർ ഞങ്ങളോട് ഓഫീസിനുള്ളിലേക്ക് കയറി ഇരിക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെ ഞങ്ങൾ ഓഫീസിനുള്ളിലെ ഇരിപ്പിടങ്ങളിൽ ചെന്ന് സ്ഥാനം പിടിച്ചു. അതിലൊരാൾ അടുത്ത് വന്നിരുന്ന് തണലിനേക്കുറിച്ച് ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. തണലിൻ്റെ ആ സ്ഥാപനത്തിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ പലരും മാനസിക വൈകല്യങ്ങൾ ബാധിച്ച് ബന്ധുക്കൾ ഉപേക്ഷിച്ചവരാണ് എന്നറിഞ്ഞപ്പോൾ മനസ്സൊത്തിരി നീറി. വിദ്യാസമ്പന്നർ എന്ന് സ്വയം അഹങ്കരിക്കുന്ന നമ്മൾ മലയാളികളിലും ആധുനിക ലോകത്തിലെ എല്ലാവരിൽ നിന്നും അകന്നുള്ള പണം മാനദണ്ഡമാക്കിയുള്ള അണു കുടുംബ ചേഷ്ടകൾ കടന്ന് കയറിയിരിക്കുന്നത് എന്നെ വല്ലാതെ നോവിച്ചു.
അവിടെ കണ്ട ബോർഡിലെ കണക്ക് പ്രകാരം സ്ത്രീകളും പുരുഷന്മാരുമായി 200 ന് മുകളിൽ രോഗികൾ ഈ ദിവസം ഇവിടെ ചികിത്സയിൽ കഴിഞ്ഞു വരുന്നുണ്ട്. അവർക്കുള്ള ഭക്ഷണം പലപ്പോഴും പലരും സംഭാവന ചെയ്യുമെങ്കിലും മരുന്നിനും ഡയാലിസിനും മറ്റുമായി ഏകദേശം പതിനഞ്ച് ലക്ഷം രൂപ ഒരു മാസം ചിലവ് വരുമത്രേ. നമ്മുടെ കേരളത്തിലെ ഒട്ടുമിക്കയിടങ്ങളിലും തണലിൻ്റെ ശിഖരങ്ങൾ പരന്നു കിടക്കുന്നുണ്ട് എന്നതും, ഈ അടുത്തകാലത്തായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി പടർന്നു പന്തലിച്ചിരിക്കുന്നു എന്നറിയുമ്പോൾ ഈ സ്ഥാപനത്തിൻ്റെ വളർച്ചയുടെ ഏകദേശ ചിത്രം മനസ്സിൽ തെളിഞ്ഞു. പണ്ട് നമ്മൾ കേട്ട് വളർന്ന സാഹോദര്യ ഭാവമോ മനുഷ്യത്വമോ ഇന്ന് പലരിൽ നിന്നും അകന്നു് കഴിഞ്ഞിരിക്കുന്നു .
അപ്പോഴാണ് ഒരു സ്ത്രീ മറ്റൊരു സ്ത്രീയേയും വീൽചെയറിൽ ഇരുത്തി തള്ളിക്കൊണ്ട് ഡോക്ടറേ കാണിക്കാനായി ആ മുറിയ്ക്ക് മുമ്പിലായി വന്നു നിന്നത് . ഏവരേയും ഞെട്ടിച്ചുകണ്ട് അപ്രതീക്ഷിതമായാണ് വീൽചെയറിൽ നിന്നും ആ സ്ത്രീ താഴേക്ക് ഊർന്നിറങ്ങിയത് . അവർ കൈകളിൽ ഉയർത്തിപ്പിടിച്ച ചെരുപ്പു കൊണ്ട് വീൽചെയറിൽ തന്നെ പിടിച്ചു കയറ്റാൻ ശ്രമിച്ച എല്ലാ ഉദ്യോഗസ്ഥരേയും സധൈര്യം നേരിട്ടു. അവരുടെ ചെറുത്തുനിൽപ്പിന് മുമ്പിൽ ഉദ്യോഗസ്ഥരും ഒടുക്കം പരാജയപ്പെട്ട് പിൻമാറി. അപ്പോഴാണ് തറയിൽ ഇരുന്ന അവർ ഞങ്ങളുടെ നേരെ തല ഉയർത്തി മാറി മാറി നോക്കിയത്, ആ മുഖത്ത് പരന്ന പുഞ്ചിരിയിലും കണ്ണുകളിലെ നനവ് ഞാൻ ശ്രദ്ധിച്ചു. നിനച്ചിരിക്കാതെയാണ് അവർ ഞങ്ങളെ നോക്കി പരാതിയുടെ ഭാണ്ഡക്കെട്ടുകൾ അഴിക്കാൻ തുടങ്ങിയപ്പോൾ ആ ശബ്ദം ഇടറിയിരുന്നു.
തണലിലെ ഒരു ഉദ്യോഗസ്ഥൻ ഞങ്ങളുടെ അരികിൽ വന്ന് വാർഡിലെ രോഗികളേക്കുറിച്ച് ഏകദേശ സൂചന നൽകിയ ശേഷം അവിടേ നിന്നും സ്ത്രീകളായ അന്തേവാസികൾ താമസിക്കുന്ന കെട്ടിടത്തിനരികിലേക്ക് യാത്ര തിരിച്ചു. ഞങ്ങളും ആ യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചു. രണ്ട് വലിയ ഇരുമ്പ് ഗെയിറ്റ് കൊണ്ട് അടച്ച് ഭദ്രമാക്കിയ ആ കെട്ടിടത്തിലേക്ക് ഞങ്ങളും പ്രവേശിച്ചു, കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിത്തരാനായി വെൽഫെയർ ഓഫീസറേയും ഞങ്ങളുടെ കൂടെ അദ്ദേഹം പറഞ്ഞു വിട്ടിരുന്നു. വാതിൽ തുറന്ന് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച ഞങ്ങളുടെ മുമ്പിലായി നിരന്നിരുന്ന് ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരിൽ പ്രായഭേദങ്ങളില്ലായിരുന്നു. ഞങ്ങളേക്കണ്ട് അവരിൽ ചിലർ ഭക്ഷണം കഴിച്ചു കൊണ്ട് അരികിലേക്ക് പുഞ്ചിരിച്ചു കൊണ്ട് കടന്ന് വന്ന് കുശലാന്വേഷണം നടത്താൻ തുടങ്ങിയപ്പോൾ വേദനയോ ഭയമോ ഏതോ ഒന്ന് എന്നിൽ വന്നു നിറഞ്ഞത് ഞാൻ മനസ്സിലാക്കുന്നു. അപ്രതീക്ഷിതമായാണ് അവരിൽ ഒരാൾ എൻ്റെ സഹധർമ്മിണിയുടെ കൈയ്യിൽ കടന്ന് പിടിച്ചു വലിച്ച് അവരുടെ കട്ടിൽ ലക്ഷ്യമാക്കി നടന്ന് നീങ്ങിയത്. ആ കാഴ്ച എന്നിൽ വല്ലാത്തൊരു ഭയം പടർത്തി. ആ വാക്കുകളിൽ ഒരാളും അവരെ കാണാൻ അവിടെ ഇതുവരെ വന്നിട്ടില്ല എന്നും ഞങ്ങൾ അടുത്ത തവണ ചെല്ലുമ്പോൾ ഉമ്മയേ കൂട്ടിക്കൊണ്ട് ചെല്ലുമോ എന്നും ചോദിച്ചപ്പോൾ അറിയാതെ ആ മനസ്സിൻ്റെ വേദന ഞങ്ങളിലേക്കും പടർന്നു കയറുകയായിരുന്നു.
അങ്ങനെയിരിക്കെ വെൽഫെയർ ഓഫീസർ പറഞ്ഞാണ് അടുത്ത നിലയിൽ കഴിയുന്ന അവശരായ രോഗികളേക്കുറിച്ച് ഞങ്ങൾ മനസ്സിലാക്കിയത്. കോവണി പടികൾ കയറി അടുത്ത നിലയിൽ ചെന്ന് കയറിയപ്പോൾ അവിടെക്കണ്ടത് മെലിഞ്ഞുണങ്ങിയ പല രൂപത്തിലുള്ള മനുഷ്യക്കോലങ്ങളേയാണ്. ആ കാഴ്ച അധികം നേരം കണ്ടിരിക്കാനുള്ള ത്രാണി ഞങ്ങൾക്ക് ഇല്ലാതിരുന്നതിനാൽ അവിടെ നിന്നും കഴിവതും വേഗം പുറത്തേക്ക് കടന്നു. മനസ്സിനുള്ളിൽ ഒരു ചലച്ചിത്രം കണക്ക് ഇതുവരെ കണ്ട കാഴ്ചകൾ തെളിഞ്ഞു വന്നു കൊണ്ടേ ഇരുന്നു.
മുമ്പിലായ നടന്നു നീങ്ങിയ വെൽഫെയർ ഓഫീസർ പറഞ്ഞ പ്രകാരം ഓഫീസിനോട് ചേർന്നുള്ള പുരുഷന്മാരായ അന്തേവാസികൾ താമസിക്കുന്ന കെട്ടിടത്തിലേക്കാണ് അവർ ഞങ്ങളെ കൊണ്ടുപോയത്. ആ കെട്ടിടത്തിനുള്ളിൽ നിരനിരയായി ഇരുന്ന് ആഹാരം കഴിച്ച കൊണ്ടിരുന്ന ആളുകളിൽ ഒരാൾ എന്നേ നോക്കി "ഞാൻ ഭക്ഷണം കഴിച്ചോട്ടേ " എന്ന് ചോദിച്ചപ്പോൾ അനവസരത്തിൽ വന്നു കയറിയതിൻ്റെ ഈർഷ്യ ആ വാക്കുകളിൽ നിഴലിച്ചിരുന്നു. മറ്റുള്ളവർ ചിരിച്ചു കാണിച്ചു കൊണ്ട് തങ്ങളുടെ പ്രവർത്തികളിൽ മുഴുകി. അല്പസമയത്തിനകം ഞങ്ങൾ ആ കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി കാൻ്റീൻ ലക്ഷ്യമാക്കി നടന്നു.
ഉച്ചഭക്ഷണവും കഴിച്ച് ഓഫീസിൽ ചെന്ന് കയറുമ്പോൾ ഡോക്ടറേ കാണാനുള്ള രോഗികളുടെ നീണ്ട നിര അവിടെ ദൃശ്യമായിരുന്നു. അതിനിടയിൽ അവിടെ വന്നു നിന്ന ആംബുലൻസിൽ ഡയാലിസിസ് കഴിഞ്ഞ രോഗിയേ കയറ്റുന്നത് കണ്ടപ്പോഴാണ് എന്തോ ആലോചിച്ചീട്ടെന്നവണ്ണം തണലിലെ ഒരു ഉദ്യോഗസ്ഥൻ " ഡയാലിസിസിന് വന്ന രോഗിയാണ് അത് ഏഷ്യയിലെ ഏറ്റവും വലിയ ഡയാലിസിസ് സെൻ്റർ തണലിലാണ് പ്രവർത്തിക്കുന്നത് " എന്ന് പറഞ്ഞു തന്നത്. അവിടേ നിന്നും മടങ്ങുമ്പോൾ മനസ്സ് വല്ലാതെ കലുഷിതമായത് ഞാൻ മനസ്സിലാക്കുന്നു.
അതിനിടയിൽ എൻ്റെ ഭാര്യ ബാബുവിൻ്റെ ഭാര്യയോട് ''നമ്മൾ എത്ര ഭാഗ്യവാന്മാർ ആണ് അല്ലേ ? "എന്ന് പറഞ്ഞ് ദീർഘശ്വാസം വിട്ടത് ഞാൻ ശ്രദ്ധിച്ചിരുന്നു.
ഇത്തരത്തിൽ ഭാഗ്യവാന്മാരായ നമ്മൾ ഓരോരുത്തരുമാണ് പണത്തിൻ്റയും ഈഗോയുടെയും പേരിൽ സ്വയം മറന്ന് പ്രവർത്തിക്കുന്നത്. ആ പണത്തിൻ്റെ ഒരംശമെങ്കിലും അശരണർക്ക് കൂട്ടായി നിൽക്കുന്ന തണലിലേക്ക് നൽകണം എന്നാണ് എൻ്റെ ഒരു അഭ്യർത്ഥന. നന്ദി
ഇന്നിൻ്റെ ഇര
എം.പി .എസ്സ്.വീയ്യോത്ത്
ഇന്നിൻ്റെ വേനലിന് തീഷ്ണത ഒത്തിരി കൂടിയിരിക്കുന്നു, ഇതാണ് നമ്മുടെ നാടിൻ്റെ അവസ്ഥ. മഹാമാരിയുടെ രുദ്രതാണ്ഡവ നാളുകളിലും മൂക്ക് മറച്ചുകൊണ്ട് ദിനരാത്രങ്ങൾ തള്ളി നീക്കാനുള്ള വൈമുഖ്യം പലരിലും തെളിഞ്ഞ് കാണാം. ഇതിനിടയിൽ കടന്നു വരുന്ന ഉത്സവങ്ങളോ മറ്റ് വിശേഷങ്ങളും നമുക്ക് നഷ്ടസ്വപ്നങ്ങളായി മാറുന്നു.
ഇതിനിടയിൽ ഏതോ ഒരു ഞായറാഴ്ചയാണ് ഞാൻ അയാളെ പരിചയപ്പെടുന്നത്. നമുക്ക് അയാൾക്ക് സജീവൻ എന്ന് നാമം നൽകാം. മനസ്സിലും രക്തത്തിലും വല്ലാതെ അലഞ്ഞു ചേർന്ന അയാളുടെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും വാഗ്വാദങ്ങളിലൂടെ വളർന്ന് സംഘർഷങ്ങളിൽ എത്തിച്ചേരാറുണ്ട്.
ഇത് പറയുമ്പോൾ ചിലർക്കെങ്കിലും എൻ്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളിൽ സംശയം തോന്നാം. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവർ ആരുമാവട്ടെ ഭരണത്തിലേറി ജനത്തെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലൂടെ മാത്രം കാണുകയും പലപ്പോഴും പാടെ മറന്ന് പോവുന്ന പതിവ് രീതിക്ക് മാറ്റം വരണം എന്ന് ചിന്തിക്കുന്നത് തെറ്റാണോ, എന്നാൽ ഞാൻ ആ പക്ഷത്താണ്, അതിൽ കൊടിയുടെ നിറത്തിനോ ജാതി മത ചിന്തകൾക്കോ സ്ഥാനമില്ല.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന് വന്ന അവനിന്ന് രാഷ്ട്രീയത്തോടുള്ള തൻ്റെ സമീപനം മാറ്റിത്തുടങ്ങിയിരിക്കുന്നു. കാലങ്ങൾ മാറി മറിഞ്ഞപ്പോൾ പാർട്ടിയും പടർന്ന് പന്തലിച്ചു. അതിലേ ഒരു പ്രമുഖനേതാവിൻ്റെ വഴിവിട്ട ബന്ധങ്ങളും പ്രത്യയശാസ്ത്രങ്ങളിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള നിലപാടുകളും പലകുറി അയാൾ ചൂണ്ടിക്കാട്ടി. അതിന് മറുപടിയെന്നോണം ഒരു രാത്രി വഴിയരികിൽ വച്ച് ചിലർ വെട്ടി പരുക്കേൽപ്പിച്ചു. മാധ്യമങ്ങൾ കുറേക്കാലം ആ വാർത്തകൾ പലവിധം എഴുതി ചർച്ച ചെയ്ത് കൊഴുപ്പിച്ചു.
കൈമുതലാക്കിയ അധികാരത്താൽ നീതിപീഠവും വൈരാഗ്യം എന്ന് എഴുതി കേസ് അവസാനിപ്പിച്ചു. വെട്ടിമാറ്റപ്പെട്ട കാലുമായി കട്ടിലിൽ അനന്തതയിലേക്ക് കണ്ണയച്ച് കിടന്ന അയാളോട് അമ്മയുടെ
" പാർട്ടിക്ക് വേണ്ടി രാപ്പകലില്ലാതെ ഇറങ്ങിത്തിരിച്ചിട്ട് നീ എന്താ നേടിയത്? "
എന്ന ചോദ്യവും പൊട്ടിക്കരച്ചിലുമാണ് ഈ ചിന്തയ്ക്ക് വഴിവച്ചത്. ഇങ്ക്വിലാബ് വിളിക്കാനും തല്ലാനും എന്നും കൂട്ടിനുണ്ടായിരുന്ന പലരും അയാളിൽ നിന്നും ഇന്ന് അകന്ന് പോയിരിക്കുന്നു.
പാർട്ടിയുടെ അനിഷേധ്യ നേതാവായിരുന്ന വാസുവേട്ടൻ്റെ മകനായ അയാൾ ഇന്ന് പാർട്ടിക്ക് വേണ്ടി രക്തം ചിന്തി കട്ടിലിൽ കിടക്കുമ്പോഴും ആ പഴയ വീടിൻ്റെ വിള്ളൽ വീണ ചുമരിൽ ചുവന്ന ഹാരമണിയിച്ച് തൂങ്ങിക്കിടക്കുന്ന വാസുവേട്ടൻ്റെ മുഖത്ത് ദു:ഖം തളം കെട്ടിയിരിക്കുന്നുണ്ടോ? മകനേ വക്കീലാക്കാൻ മോഹിച്ച് ഒരു നാൾ പനി പിടിച്ച് ദേഹം തളർന്ന് കിടപ്പിലായ ആ മനുഷ്യനേ മരണം എന്തേ നേരത്തെ പാട്ടിലാക്കി? അവസാന വർഷ നിയമ വിദ്യാർത്ഥിയായ സജീവൻ്റെയും അമ്മയുടെയും ഇന്നത്തെ അവസ്ഥ കാണാൻ എന്തേ ആർക്കും നേരമില്ലാതെ പോയത്. സത്യം മാത്രം പറയുകയും പ്രവർത്തിക്കുകയും വേണം എന്ന് ഉരുവിട്ട്പറഞ്ഞ് പഠിപ്പിച്ച അദ്ധ്യാപകരും എന്തേ അയാളോട് മൌനം പാലിക്കുന്നു. ഈ ഒറ്റപ്പെടലിൻ്റെ കുത്തിനോവിക്കുന്ന വേദന മരണത്തേക്കാൾ ഭയാനകമാണ് എന്ന് അയാൾ ആദ്യമായി തിരിച്ചറിയുകയായിരുന്നു. കാലത്തിൻ്റെ കണക്കു പുസ്തകത്തിൽ തെറ്റുകളുടെ എണ്ണം എന്നും തെളിഞ്ഞു നിൽക്കുന്നു. അവിടെ പലപ്പോഴും ആ തെറ്റുകൾക്കുള്ള ശിക്ഷകളും സ്വയം ഏറ്റുവാങ്ങേണ്ടതായും വരുന്നു.
പാർട്ടികൾ പോലും പണം കായ്ക്കുന്ന മരങ്ങൾക്ക് ആയി മാറുന്ന ഇക്കാലത്ത് മനുഷ്യത്വത്തിന് എന്ത് വില? പണത്തൂക്കത്തിൽ നീതി ലഭിക്കുന്ന ദേശത്ത് ജനാധിപത്യത്തിൻ്റെ പ്രസക്തി എന്താണ്? ഇത്തരത്തിൽ ഒത്തരി ചിന്തകൾ സജീവൻ്റെ മനസ്സിലൂടെ മിന്നി മാഞ്ഞു കൊണ്ടിരുന്നു.
ജനങ്ങൾ എന്നെങ്കിലും തങ്ങൾ ആരുടെയും അടിമകൾ അല്ലെന്ന് അവർ തിരിച്ചറിയുന്ന ഒരു നല്ല നാൾ ജനാധിപത്യ സംവിധാനത്തിലൂടെ കൈവരും എന്ന വിശ്വാസത്തോടെ അയാൾ കണ്ണുകൾ ഇറുക്കെ അടച്ചു. മനുഷ്യൻ മനുഷ്യനെ കൊന്നു പകപോക്കാത്ത ഒരു നാളേക്ക് വേണ്ടി നമുക്കും കാത്തിരിക്കാം.
തീർത്ഥയാത്ര -പഴനി
എം.പി. എസ്സ്.വീയ്യോത്ത്
ബാല്യകാല സ്മരണകളിലെ ചില സ്ഥലങ്ങളും അനുഭവങ്ങളും നമ്മളെ പലപ്പോഴും പിൻതുടർന്നു കൊണ്ടിരിക്കും ശരിയല്ലേ? അത്തരം ചില ഓർമ്മകൾ എന്നെ ഈ മധ്യവയസ്സിലും വല്ലാതെ ഭ്രമിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. അങ്ങനെയാണ് പാലക്കാടുള്ള ബാബുവേട്ടനെ (ശിവരാമകൃഷ്ണൻ ) വിളിച്ച് എൻ്റെ മനസ്സിയുള്ള മോഹം അദ്ദേഹത്തിന് മുമ്പിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് . അന്നതിന് മറുപടിയെന്നോണം
" താൻ പാലക്കാട് എത്തിച്ചേർന്നാൽ മാത്രം മതി മറ്റ് കാര്യങ്ങൾ ഞാൻ നോക്കിക്കോളാം"
എന്ന് പറഞ്ഞു നിറുത്തിയപ്പോൾ മനസ്സ് കൊണ്ട് തികച്ചും ഞാൻ ഒത്തിരി സന്തോഷിച്ചു. കാരണം ഇത്തരം സഹായങ്ങൾ എൻ്റെ ജീവിതത്തിൽ വിരളമായേ ലഭിച്ചിരുന്നുള്ളൂ എന്നത് തന്നെ. ജീവിതത്തിൽ ഇന്നേ വരെ വെറും പണം കായ്ക്കുന്ന മരമായി മാത്രം എന്നെ കണ്ട ആളുകളിൽ നിന്നും വിഭിന്നമായിരുന്നു അദ്ദേഹത്തിൻ്റെ പെരുമാറ്റം. ദുബായിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന കാലഘട്ടങ്ങളിൽ ബ്രാൻഡഡ് സാധനങ്ങൾ മാത്രം ഉപയോഗിച്ച് നടന്നിരുന്ന അദ്ദേഹത്തെ ഞാൻ ആശ്ചര്യത്തോടെയാണ് പലപ്പോഴും കണ്ടിരുന്നത്. ഞാൻ അദ്ദേഹത്തെ ജ്യേഷ്ഠ സഹോദരനായാണ് കണ്ടിരുന്നതും പോലും. ഞങ്ങൾ ശരിക്കും കൊറോണ മൂലമുണ്ടായ പ്രതിസന്ധിയിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് ചേക്കേറേണ്ടി വന്നവരിൽ ചിലരാണ് .
തുടർന്നുള്ള നാളുകളിൽ ചില സുഹൃത്തുക്കളേയും ആ യാത്രയിൽ ഒപ്പം കൂട്ടാനായിരുന്നു എൻ്റെ ശ്രമം. കൊറോണയുടെ നാട്ടിലെ അതിപ്രസരത്താൽ അവരും അവസാന നിമിഷം പരിപാടിയിൽ നിന്നും പിൻമാറി. അങ്ങനെ എന്ത് ചെയ്യണം എന്ന് ചിന്തിച്ചിരുന്നപ്പോൾ എൻ്റെ മകനാണ്
"അച്ഛാ ,നിങ്ങൾക്ക് എന്താ ഒറ്റയ്ക്ക് പോയാൽ "
എന്ന് ചോദിച്ചത്. അത് ശരിയാണല്ലോ എന്ന് എനിക്കും തോന്നി.
അങ്ങനെ ഓൺലൈനായി അവൻ ഫിബ്രവരി 14 ഞായറാഴചയിലേക്ക് തീവണ്ടി ടിക്കറ്റും ബുക്ക് ചെയ്തു തന്നു. പിന്നീടുള്ള ദിനരാത്രങ്ങൾ ശരവേഗത്തിൽ കടന്നു പോയത് പോലെ എനിക്ക് തോന്നി. അങ്ങനെ ഫിബ്രവരി 14 എന്ന ദിവസം വന്നെത്തി.
മാതാപിതാക്കളോട് സമ്മതവും വാങ്ങി അന്നേ ദിവസം മകനൊപ്പം റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങി. അവൻ എന്നെ റെയിൽവേ സ്റ്റേഷനിൽ ആക്കി മടങ്ങി. അവിടം ശരിക്കും ഞാൻ അത്ഭുതപ്പെട്ടു.
പണ്ട് ഞാൻ കാറ്റ് കൊള്ളാൻ പോയിരിക്കാറുള്ള സിമൻ്റ് സീറ്റും വേലിക്കെട്ടുകളുമൊഴികെ ഒട്ടുമിക്കവയും ഇവിടെ മാറിപ്പോയിരിക്കുന്നു . പണ്ട് ഒരു പ്ലാറ്റ് ഫോറത്തിൽ നിന്നും നാല് പ്ലാറ്റ് ഫോറങ്ങളിലേക്ക് വലുതായിരിക്കുന്നു. ഒപ്പം ലിഫ്റ്റും എസ്കലേറ്ററും ഓവർ ബ്രിഡ്ജുകളും വേറെയും.
അന്വേഷണ കൌണ്ടറിൽ നിന്നും എനിക്ക് പോകാനുള്ള തീവണ്ടിയുടെ ബോഗിയുടെ സ്ഥാനം ചോദിച്ചറിഞ്ഞ് മുന്നോട്ട് നടന്നപ്പോൾ സൂര്യൻ ഉച്ചിയിൽ നിന്നും ചുറ്റും കണ്ണോടിക്കുന്നുണ്ടായിരുന്നു. മനസ്സിലെ കൌതുകത്താൽ പുറത്തെ വേനൽച്ചൂട് ഞാനറിഞ്ഞതുമില്ല. ഇതിനിടയിലാണ് കിതച്ച് കിതച്ച് തീവണ്ടിയിലെ എനിക്ക് കയറാനുള്ള ബോഗി മുന്നിൽ വന്ന് ഒരു ഞെരക്കത്തോടെ നിന്നത്. ഞാൻ കയ്യിലെ ബാഗമായി അതിലേക്ക് കയറാൻ തുടങ്ങവേ ആണ് മരുമകൻ തൊട്ടടുത്ത ബോഗിയിൽ നിന്നും പ്ലാറ്റ് ഫോറത്തിൽ ഇറങ്ങി എന്നോടൊപ്പം ചേർന്നത്. പിന്നീടങ്ങോട്ട് സീറ്റ് കണ്ടു പിടിച്ച് ഞാനതിലും, മരുമകൻ എനിക്ക് അഭിമുഖമായും ഇരിപ്പുറപ്പിച്ചു. അവൻ ഫറൂക്കിൽ അവന്റെ കോളേജിലേക്കുള്ള യാത്രയിൽ ആണ്.
അല്പസമയത്തിനകം തീവണ്ടി മുമ്പോട്ട് ഇഴഞ്ഞു നീങ്ങാൻ തുടങ്ങി. അറിയാതെ എൻ്റെ മനസ്സിലേ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള ആ പഴയ പഴനി യാത്ര ഒരു ചലച്ചിത്രം കണക്ക് തെളിഞ്ഞു വന്നു. അന്ന് പഴനി ദർശ്ശനം കഴിഞ്ഞ് മടങ്ങിയ ഞങ്ങൾ കയറിയ ബസ്സിലെ ഒരു തമിഴ് സ്ത്രീ എൻ്റെ കൂടെയുണ്ടായിരുന്ന സഹോദരിയോട്
"യാരാ ഉൾ വേലക്കാരനാ?"
ചോദിച്ചപ്പോൾ അവൾ അല്ല സഹോദരാ എന്ന മറുപടി എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.
അപ്പോഴേക്കും ഏതൊക്കെയോ സ്റ്റേഷനുകൾ കടന്ന് തീവണ്ടി കുതി ച്ചോടാൻ തുടങ്ങി. മനസ്സിന് കുളിരേകാനായി കൊയ്തൊഴിഞ്ഞ പാടങ്ങളും പുഴകളും മണൽ പരപ്പുകളും ഹരിതാഭമായ മലനിരകളും നീലാകാശവും ചേർന്ന് എനിക്ക് വർണ്ണാഭമായ ഒരു ദൃശ്യവിസ്മയമേകി. വൈകീട്ട് അഞ്ചര മണിയോടെയാണ് ആ തീവണ്ടി പാലക്കാട് ജംഗ്ഷനിൽ എത്തിച്ചേർന്നു. ഞാൻ ബാഗുമെടുത്ത് പ്ലാറ്റ് ഫോറത്തിൽ ഇറങ്ങി. അവിടെ കണ്ട ബോർഡിൽ പ്ലാറ്റ് ഫാറം നമ്പർ അഞ്ച് എന്ന് തെളിഞ്ഞു കണ്ടു. മുമ്പിൽ കണ്ട പടികൾ കയറി ഓവർ ബ്രിഡ്ജ് വഴി പുറത്തേക്കുള്ള വഴി ലക്ഷ്യമാക്കി ഞാൻ നടന്നു. മുമ്പിൽ കണ്ട പടികൾ ഇറങ്ങി പുറത്തേക്ക് നടന്നിറങ്ങിയപ്പോൾ സ്റ്റേഷന് മുമ്പിലായി ബാബുവേട്ടൻ കയ്യിൽ കരുതിയ സഞ്ചിയുമായി എന്നെ കാത്ത് നിൽക്കുന്നതായി കണ്ടു. അദ്ദേഹം എന്നേയും കൂട്ടി പച്ചക്കറി മാർക്കറ്റിലേക്ക് നടന്നു, ആ യാത്രയിലുടനീളം ഞങ്ങൾ പരസ്പരം നാട്ടുവിശേഷങ്ങൾ കൈമാറി. അല്പസ്വല്പം പചക്കറികളും വാങ്ങി സമീപത്ത് നിറുത്തിയിട്ട ഓട്ടോറിക്ഷി ൽ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് തിരിക്കുമ്പോഴും പാലക്കാടൻ ഉഷ്ണക്കാറ്റ് എന്നെ വല്ലാതെ പരീക്ഷിക്കുന്നുണ്ടായിരുന്നു.
അല്ല സമയത്തെ പൊടിപടലങ്ങൾ നിറഞ്ഞ വഴിയിലൂടുള്ള ആ യാത്ര ഒത്തിരി ദുർഘടം പിടിച്ചതായിരുന്നു. പ്രശസ്തമായ കൽപ്പാത്തി രഥോത്സവം കടന്നു പോകുന്ന വഴിയായിട്ടു പോലും അങ്ങോട്ടേക്ക് ഒരു ഉദ്യോഗസ്ഥരും കടന്ന് ചെന്നിട്ടില്ല. തെരുവുനായ്ക്കൾ യഥേഷ്ടം വിഹരിക്കുന്ന ഒരു പ്രദേശം. പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ പലരും ഇവിടം കൈവിട്ട മട്ടാണ്. അങ്ങനെ അതിസാഹസികമായ ആ യാത്ര ബാബുവേടൻ്റെ വീടിൻ്റെ മുമ്പിലായി ചെന്ന് എത്തിയപ്പോഴേക്കും സന്ധ്യ മയങ്ങി.
ഞങ്ങൾ ഓട്ടോറിക്ഷയിൽ നിന്നും പുറത്തിറങ്ങി അദ്ദേഹത്തിൻ്റെ വീടിൻ്റെ (അനുരാധാലയം) ഗേറ്റ് തുറന്നപ്പോഴേക്കും കാർപ്പോർച്ചിൽ നിന്നും ഗർഭിണിയായ ഒരു നാൽക്കാലി പതിയെ നടന്ന് വന്ന്പുറത്തേക്ക് ഇറങ്ങിപ്പോയി. രണ്ട് നിലയുള്ള വാർപ്പ് വീടായിരുന്നു അദ്ദേഹത്തിൻ്റേത്. ഗേറ്റും കടന്ന് വരാന്തയിലേക്ക് പ്രവേശിച്ചപ്പോഴേക്കും അദ്ദേഹത്തിൻ്റെ ഭാര്യയും മകളും ഞങ്ങളെ സ്വീകരിക്കാനായി കാത്തുനിൽപ്പുണ്ടായിരുന്നു. അവർ ഞങ്ങളെ വീട്ടിനകത്തേക്ക് ആനയിച്ചു. ആ വലിയ മുറിയുടെ വലത് വശത്തും പ്രധാന കവാടത്തിന് അഭിമുഖമായും ഓരോ സോഫകൾ ഇടം പിടിച്ചിരുന്നു, ഇടത് വശത്ത് ഒരു ടി വി അഞ്ച് നിലവിളക്കുകൾ ഇൻവേർട്ടർ മുതലായവയാണ് ഉണ്ടായിരുന്നത്. ഞാൻ അതിലൊരു സോഫയിൽ ഇരുന്നപ്പോഴാണ് ടിവിയിൽ ഏതോ പഴയ സിനിമ പ്രദർശിപ്പിക്കുന്നത് ശ്രദ്ധയിൽ പതിഞ്ഞത്. അങ്ങനെ പതിയെ എൻ്റെ ദൃഷ്ടി അതിലേക്ക് തിരിഞ്ഞു. അതിനിടയിലാണ് ബാബുവേട്ടൻ്റെ ഭാര്യ ഒരു കപ്പിൽ ഫിൽട്ടർ കോഫി എനിക്ക് നൽകിയത്. ആ കാപ്പിയുടെ സ്വാദിൽ ഞാൻ അറിയാതെ ഗൾഫിലെ ശരവണ ഭവൻ ഹോട്ടലിലെ കാപ്പിയുടെ ഓർമ്മകളിലേക്ക് പറന്നു പോയി.
അൽപ്പസമയത്തിനകം ആ കാപ്പിയും കുടിച്ച് തീർത്ത് ഞാനും ബാബുവേട്ടനും സായാഹ്നസവാരിക്കായി ഇറങ്ങി. ചൂടും തണുപ്പും കലർന്ന പൊടിപടലങ്ങൾ നിറഞ്ഞ കാറ്റ് ഞങ്ങളെ ഒത്തിരി അസ്വസ്ഥരാക്കി.ആ യാത്രയിൽ വഴിയരികിൽ ഞങ്ങളേ കടന്നു പോയ ക്ഷേത്ര സമുച്ചയങ്ങൾ ഒത്തിരിയുണ്ടായിരുന്നു. കൽപ്പാത്തി ക്ഷേത്രവുമായി ബന്ധപ്പെട്ട ഉപ ക്ഷേത്രങ്ങളായിരുന്നു അവയെന്ന് ബാബുവേട്ടൻ പറഞ്ഞറിഞ്ഞു. നടത്തം കഴിഞ്ഞ് മടങ്ങുന്ന വഴി അദ്ദേഹം രാവിലെ അഞ്ച് മണിക്ക് ടാക്സി വരുമെന്നും നേരത്തെ എഴുന്നേൽക്കണം എന്നും എന്നെ ഓർമ്മിപ്പിച്ചു. വഴിയരികിലെ ഒരു സൂപ്പർ മാർക്കറ്റിിൽ നിന്നും ഒരു ഐസ് ക്രീം വാങ്ങാൻ ഞാൻ മറന്നില്ല.
വീട്ടിൽ തിരിച്ചെത്തി അത്താഴം കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോഴാണ് ബാബുവേട്ടൻ നാളെ തിരിച്ചു വന്ന് ഉച്ചഭക്ഷണവും കഴിച്ച് മടങ്ങിയാൽ മതി എന്ന് ഓർമ്മിപ്പിച്ചത്. ശേഷം മുറിയിൽ കയറി എ സി യിൽ നിന്നും ശീതക്കാറ്റ് എന്നെ തൊട്ടു തലോടി കടന്നു പോയത്. വന്നിറങ്ങിയ മുതൽ എന്നെ അസ്വസ്ഥനാക്കിയ പാലക്കാടൻ ഉഷ്ണക്കാറ്റിൽ നിന്നും അല്ല സമയത്തേക്കുള്ള ഒരു മോചനം എന്ന് മനസ്സിൽ ആശ്വസിച്ച് നാലു മണിക്കേക്ക് അലാറവും വച്ച് കിടന്നു. സ്ഥലം മാറി കിടന്നതിനാലാണ് എന്ന് തോന്നുന്നു കുറേ നേരത്തേക്ക് ഉറക്കം എന്നോട് കൂട്ട് കൂടാതെ മാറി നിന്നു. പിന്നീടെപ്പോഴോ ഞാൻ പോലുമറിയാതെ ഉറക്കം ഞാനുമായി കൂട്ടുകൂടിയത്.
കാലത്ത് നാലു മണിക്ക് അലാറം നിറുത്താതെ മുഴങ്ങാൻ തുടങ്ങി. ഞാൻ ഉറക്കമുണർന്ന് ബാബുവേട്ടനെ വിളിച്ചുണർത്തി. കഴിവതും വേഗത്തിൽ തന്നെ ഞങ്ങൾ യാത്രയ്ക്കായി തയ്യാറായി പ്രധാന മുറിയിൽ എത്തിച്ചേർന്നു. അപ്പോഴേക്കും ബാബുവേട്ടൻ്റെ ഭാര്യ ചൂട് ഫിൽട്ടർ കാപ്പിയുമായി അങ്ങോട്ട് കടന്നു വന്നു. കാപ്പി കുടി കഴിഞ്ഞ് അദ്ദേഹത്തോടൊപ്പം വീടിന് പുറത്തേക്കിറങ്ങി ഗേറ്റ് ലക്ഷ്യമാക്കി നടന്നു.
പുറത്ത് ഇരുളിൻ്റെ കട്ടി മാറിയിട്ടില്ല തെരുവിളക്കുകളുടെ പ്രകാശത്തിലും അന്തരീക്ഷം നിശബ്ദമായിരുന്നു. ഗേറ്റിനരികിൽ വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് ഡിസൈർ ഞങ്ങളെയും കാത്ത് നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ കാറിനരികിലെത്തി ബാബുവേട്ടൻ മുൻപിലെ സീറ്റിലും ഞാൻ പിൻപിലുമായി ഇരിപ്പുറപ്പിച്ചു. ഞങ്ങളുടെ കാർ കുലുങ്ങിക്കലുങ്ങി അതിൻ്റെ പ്രയാണം ആരംഭിച്ചു. കാറിൻ്റെ കണ്ണാടികൾ ഉയർത്തി എ സി യും പ്രവൃത്തിപ്പിച്ചിരുന്നു. തെരുവ് വിളക്കിൻ്റെ പ്രഭയിൽ കൽപ്പാത്തി അഗ്രഹാരങ്ങൾ എന്നെ വല്ലാതെ മോഹിപ്പിച്ചു. അതിനിടയിൽ അപ്രതീക്ഷിതമായാണ് കാറ് ഒന്ന് കുലുങ്ങി നിന്നത്. ബാബുവേട്ടൻ സഞ്ചിയിൽ നിന്നും ഒരു നാളികേരം കയ്യിലെടുത്ത് കാറിൽ നിന്നും പുറത്തിറങ്ങി പ്രാർത്ഥിച്ച ശേഷം അവിടെ സ്ഥാപിച്ച പേടകത്തിൽ എറിഞ്ഞുടച്ച് കാറിലേക്ക് തിരിച്ചു കയറി. പളനിയലേക്കുള്ള ഞങ്ങളുടെ തീർത്ഥയാത്ര ഇവിടെ നിന്നും ആരംഭിച്ചു. അൽപ്പസമയത്തിനകം കാർ കൽപാത്തിയും കടന്ന് പാലക്കാട് നഗരത്തിലേക്ക് പ്രവേശിച്ചു. ബാബുവേട്ടൻ പാലക്കാടൻ നഗരക്കാഴ്ചകളിലേക്ക് എൻ്റെ ശ്രദ്ധ ക്ഷണിച്ചു.
രാത്രിയിലും പാലക്കാട് നഗരം പുതുപ്പെണ്ണിനെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കാണാൻ ഒത്തിരി ചന്തം തോന്നി. പ്രഭാതസവാരിക്ക് ഇറങ്ങിയ ആളുകളും ജോലിക്കായി യാത്രയാവുന്നവരും വാഹനങ്ങളും ചേർന്ന് നഗരത്തിരക്കിനുള്ള ഒരുക്കത്തിലാണ് എന്ന് തോന്നി. അതിനിടയിൽ ഡ്രൈവർ അഷ്റഫ് പറഞ്ഞാണ് ഞങ്ങളുടെ വാഹനം പാലക്കാട് - പുതുനഗരം -മീനാക്ഷീപുരം - പൊള്ളാച്ചി വഴിയാണ് പഴനിക്ക് പോയിക്കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായത് . നേരം കടന്നു പോയിക്കൊണ്ടിരുന്നു. ഇരുൾ പകലിന് വഴിമാറി. കേരളവും പിന്നിട്ട് തമിഴ് നാട്ടിലേക്ക് കടന്നപ്പോഴേക്കും വഴിയരികിലായി കല്യാണ ഘോഷയാത്രകളും അതിന് നാദസ്വരമേളങ്ങളും കൊഴുപ്പേകി. തമിഴ്നാട്ടിലെ പ്രഭാത കിരണങ്ങൾക്ക് ചൂട് കൂടിയത് പോലെ എനിക്ക് തോന്നി. അപ്പോഴും എൻ്റെ കാഴചയക്ക് കുളിരേകിയത് നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നൂറ് കണക്കിന് കാറ്റാടി യന്ത്രങ്ങൾ തന്നെയാണ്. സിനിമയിലും പത്രങ്ങളിലും മാത്രം കണ്ടിരുന്നവ നേരിട്ട് കണ്ടതിനാലുള്ള ഒരു സുഖം. പക്ഷേ നഗരത്തിലെ ജനത്തിരക്കുകളും വിവാഹ ഘോഷയാത്രകളും വാഹനബാഹുല്യവും കണ്ടപ്പോൾ കൊറോണ പ്രോട്ടോക്കോൾ എന്ന് പറഞ്ഞു നടക്കുന്ന ഒന്നും തന്നെ ഇവിടെ ഇല്ലേ എന്ന് തോന്നിപ്പോയി. സാധാരണ ജീവിതരീതികൾ ഈ മഹാമാരിയിലും ഇവിടുത്തുകാർ പാലിച്ചു പോരുന്നതായി തോന്നി.
ഇതിനിടയിൽ ഞങ്ങളുടെ കാർ പൊള്ളാച്ചി നഗര പ്രദേശങ്ങളും കടന്നു പോയത് അറിഞ്ഞില്ല. അപ്പോഴാണ് നമ്മൾ പഴനി നഗരത്തിലെത്താറായി എന്ന് എന്നെ ഓർമ്മിപ്പിച്ചത്. ക്ഷേത്രത്തിന് സമീപമുള്ള ന്യൂ തിരുപ്പൂർ ലോഡ്ജിന് മുമ്പിലെ പാർക്കിംങ്ങിൽ ഞങ്ങളുടെ കാർച്ചെന്ന് നിന്നു . ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ മുമ്പോട്ട് നടന്ന് നീങ്ങി.
"ക്ഷേത്രപരിസരത്തുള്ള പലരും പല കർമ്മങ്ങളും ചെയ്ത് തരാമെന്നും പറഞ്ഞ് അടുത്ത് കൂടുമെന്നും അതിലൊന്നും ചെന്ന് ചാടരുത് . പലതും പറഞ്ഞ് പണം തട്ടിലാണ് ഇവരുടെ രീതി. നേരത്തെ താൻ ഇത് ഒരു കുടുംബത്തോട് വിവരിച്ചിട്ടും അതൊന്നും അവർ ചെവിക്കൊള്ളാതെ കുറേ പണം കൊണ്ടുക്കളഞ്ഞു."
എന്നും ബാബുവേട്ടൻ ഓർമ്മിപ്പിക്കാൻ മറന്നില്ല. കൊറോണക്കാലമായതിനാൽ ഇവിടെ ക്ഷേത്ര ദർശനത്തിന് ഭക്തരേ ആനകളേ ക്ഷേത്ര സന്നിധിയിലേക്ക് കൊണ്ടു പോകാറുള്ള ആനപ്പടി വഴിയാണ് കയറ്റിവിട്ടത്. പടവുകൾ കയറിത്തുടങ്ങിയപ്പോൾ ആദ്യമായി കുറച്ചു നേരം തളർന്നിരുന്നു പോയി.പിന്നീട് കുറച്ച് പടവുകൾ കയറിയപ്പോഴേക്കും മുമ്പിലായി തറനിരപ്പിൽ നിന്നും ഇത്തിരി താഴെയായി ഒരു ക്ഷേത്ര കവാടം കണ്ടു. അതിലൂടെ ഞങ്ങൾ താഴെയിറങ്ങി . അവിടെ സുബ്രഹ്മണ്യ ഭഗവാൻ്റെ സഹോദരനായ ഗണപതിയുടേയും വാഹനമായ മയിലി ( ഹുണ്ടി) ൻ്റെയും നാഗദേവതയുടെയും ഉപ ക്ഷേത്രങ്ങളിൽ പ്രാർത്ഥിച്ച് ആനപ്പടിയിലേക്ക് തിരിച്ച് കയറി.
തുടർന്നു മുമ്പോട്ട് നടന്ന് സന്നിധിയിൽ എത്തിയപ്പോഴാണ് ഞങ്ങൾ 69 2 പടവുകൾ നടന്നു കയറി എന്നറിയുന്നത്. സന്നിധിയിൽ വിഞ്ചിലേക്കള്ള വഴിയും സൌജന്യ ദർശനത്തിനുള്ള കവാടങ്ങളും കടന്ന് ശ്രീകോവിലിന് അരികിലേക്കുള്ള 100 രൂപ വഴിയിലൂടെ മുന്നോട്ട് നടന്നപ്പോൾ ബാബുവേട്ടൻ്റെ സഹായത്താൽ ഭഗവാനേ അടുത്തു നിന്നും കാണാനായി. സ്വർണ്ണവർണ്ണമണിഞ്ഞ സുബ്രഹ്മണ്യ ഭവാൻ്റെ രൂപം മനസ്സിന് ആനന്ദംപകർന്നു. അതിനിടയിൽ ബാബുവേട്ടൻ ഞങ്ങളുടെ പേരിൽ ഓരോരോ പൂജകളും കഴിപ്പിച്ച് പ്രസാദം കയ്യിൽ വാങ്ങി. ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങി നേരെ പഞ്ചാമൃത് വിൽക്കുന്ന കൊണ്ടറിൽ ചെന്ന് അതും വാങ്ങി.
പടവുകൾ തിരിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ താഴെ ക്ഷേത്രനടയിൽ നിന്നും വിഭൂതി വാങ്ങണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഭൂതിയും പേരക്കയും വാങ്ങി കാറ് ലക്ഷ്യമാക്കി നടന്ന ഞങ്ങളുടെ മുമ്പിൽ അന്ന് വിവാഹം കഴിഞ്ഞ വധൂവരന്മാരും കാവടിയേന്തിയ സ്ത്രീകളും പുരുഷന്മാരും തല മുണ്ടനം ചെയ്ത് നടന്നു നീങ്ങിയത് എന്നിൽ കൊതുകമുണർത്തി. ഞങ്ങൾ അവിടെ നിന്നും നടന്ന് കാറിനരികിലെത്തി. കയ്യിലെ സഞ്ചികൾ കാറിൽ ഭദ്രമായി വച്ച ശേഷം ഡ്രൈവറേയും ഒപ്പം കൂട്ടി പ്രാതൽ കഴിക്കാനായി അടുത്തു കണ്ട ഹോട്ടലിലേക്ക് നടന്നു.
ഹോട്ടലിൽ ചെന്ന് കയറിയപ്പോൾ അവിടെ ഏതോ തമിഴ് വിവാഹം നടക്കുകയായിരുന്നു. ആൾത്തിരക്കിനുളളിലൂടെ നടന്ന് പ്രാതൽ കഴിച്ച് മടങ്ങുമ്പോൾ മനസ്സിനുള്ളിൽ തളം കെ ടി യ ആനന്ദം ഞാൻ തിരിച്ചറിഞ്ഞു. കാറിൽ കയറി മടക്കയാത്ര തുടങ്ങിയപ്പോൾ ഉൾക്കണ്ണിൽ പതിഞ്ഞ പല കാഴച്ചകളും മനസ്സിലെ ഓർമ്മച്ചെപ്പിൽ കാത്തുവെക്കുന്ന തിരക്കിലായിരുന്നു ഞാൻ. ഏകദേശം 12 മണിയോടെ ഞങ്ങൾ പാലക്കാടുള്ള ബാബുവേട്ടൻ്റെ വീട്ടിൽ മടങ്ങിയെത്തി.
ടാക്സിയുടെ വാടക എന്നെക്കൊണ്ട് കൊടുക്കാൻ അനുവദിക്കാതെ വീട്ടിലേക്ക് കയറിയ ഞങ്ങൾക്ക് അദ്ദേഹത്തിൻ്റെ ഭാര്യ തണുത്ത സംഭാരം നൽകി സ്വീകരിച്ചു. പുറത്തെ പൊള്ളുന്ന ചൂടിൽ നിന്നും കയറി വന്ന ഞങ്ങൾക്ക് ശരിക്കും ഒരാശ്വസമായിരുന്നു അത്. ഉച്ചയൂണും കഴിഞ്ഞ് ഒന്നര മണിയോടെ ബാബുവേട്ടൻ വിളിച്ചു തന്ന ഓട്ടോറിക്ഷയിൽ കയറി എല്ലാവരോടും യാത്ര പറഞ്ഞ് റെയിൽവേ സ്റ്റേഷനിലേക്ക് നീങ്ങുമ്പോഴും എല്ലാമൊരു സ്വപനംപോലെ എനിക്ക് തോന്നി. അൽപ്പസമയത്തിനകം ഞാൻ കയറിയ ഓട്ടോറിക്ഷ റെയിൽവേ സ്റ്റേഷനിൽ ചെന്ന് നിന്നു.
ഞാൻ ഓട്ടോറിക്ഷയിൽ നിന്നും ബാഗുകളുമായി പ്ലാറ്റ് ഫോറം ലക്ഷ്യമാക്കി നടന്നു. ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു പിടി വർണ്ണചിത്രങ്ങൾ സമ്മാനിച്ച ആ യാത്ര ഈ മടക്ക യാത്രയോടെ അവസാനിക്കും. കുറച്ച് നാളുകൾ കഴിഞ്ഞ് അടുത്ത ഒരു യാത്രയേക്കുറിച്ച് ചിന്തിക്കണം . നന്ദി
ബിൻ ലാദനും ബുഷും
എം.പി.എസ്സ്.വീയ്യോത്ത്
രണ്ട് വ്യാഴവട്ടക്കാലത്തോളം ഒരു പ്രവാസിയായി കഴിച്ചുകൂട്ടിയ എൻ്റെ ജീവിതത്തിൽ മറക്കാനാവാത്ത നല്ലതും ചീത്തതുമായ ഒത്തിരി നിമിഷങ്ങൾ ഈ മണൽ നഗരം സമ്മാനിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു ദിവസത്തെ ഓർമ്മകളിലൂടെ നമുക്ക് ഒന്ന് സഞ്ചരിക്കാം.
അന്ന് ഒരു വ്യാഴാഴ്ചയായിരുന്നു. ഗൾഫ്കാർക്ക് വ്യാഴാഴ്ച രാത്രികൾ എന്ന് പറയുമ്പോൾ ആഘോഷത്തിൻ്റേതാണ് കാരണം അടുത്ത ദിവസം അവധി ആണ് എന്നത് തന്നെ .
അന്ന് ജോലി കഴിഞ്ഞ് ഓഫീസിൽ നിന്ന് ബർദുബായിൽ എത്തിച്ചേർന്നപ്പോഴേക്കും സുഹൃത്ത് ബിജു അവൻ്റെ അറബിയുടെ ഓഫീസിലേക്ക് പോകാനായി എന്നെയും കാത്ത് പാർക്കിങ്ങിന് സമീപം നിൽപ്പുണ്ടായിരുന്നു. അവൻ്റെ അറബി സരസനും ഒത്തിരി സ്വാധീനമുള്ള ആളായിരുന്നു താനും. അവനുമായ നല്ല ബന്ധം നിലനിർത്തിയിരുന്ന അദ്ദേഹത്തെ പരിചയപ്പെടണമെന്ന ആഗ്രഹം ഞാൻ ഇന്നലെ സംസാരത്തിനിടയിൽ സൂചിപ്പിച്ചിരുന്നു. അതിനാലാണ് അവൻ എൻ്റെ വരവും പ്രതീക്ഷിച്ച് ഇത്ര നേരം കാത്തിരുന്നത് തന്നെ.
ഞങ്ങൾ ബർദുബായിയിൽ നിന്നും ദേരയിലേക്കുള്ള യന്ത്രവൽകൃത യാത്രാ വഞ്ചി (അബ്ര) യിൽ യാത്ര തിരിച്ചു. ജലപ്പരപ്പിലെ ഓളങ്ങളിൽ ചാഞ്ചാടി മറുകരയിലേക്ക് കുതിക്കുന്ന അബ്രയിൽ തണുത്ത കാറ്റേറ്റ് ഞങ്ങൾ ഇരുന്നു. അപ്പോഴാണ് എൻ്റെ മൊബൈൽ ഇടതടവില്ലാതെ ചിലക്കാൻ തുടങ്ങിയത്. അബ്രയിലെ എഞ്ചിൻ്റെ ശബ്ദവും തണുത്ത കാറ്റും എന്നെ വല്ലാതെ അസ്വസ്ഥനാക്കി. കരയിൽ ചെന്നിറങ്ങി കാൽനടക്കാർക്കുള്ള തുരങ്ക പാതയിലൂടെ നടന്നു നീങ്ങുമ്പോഴാണ് സുഹൃത്ത് പറഞ്ഞ് ഫോണിൽ വന്ന കോളിനേക്കുറിച്ച് ഞാൻ ചിന്തിച്ചത് തന്നെ. പക്ഷേ മനസ്സിൽ കുറിച്ചിട്ട ഒരു ഫോൺ നമ്പറിലേക്ക് ഞെക്കിവിളിക്കുകയാണ് ഞാൻ ചെയ്തത്. മൂന്നു പ്രാവശ്യം തുടർച്ചയായി വിളിച്ചിട്ടും മറുവശത്ത് ആരുടെയും പ്രതികരണം കണ്ടില്ല.
അറബിയുടെ ഓഫീസിൽ ചെന്ന് കയറി ഇരുന്ന് കാവയും ( അറബിക്ക് കാപ്പി) കഴിച്ച് സൊറ പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് എൻ്റെ ഫോൺ റിംങ്ങ് ചെയ്യുന്നു എന്ന് മൂസക്ക ( അറബിയുടെ കാര്യസ്ഥൻ) വന്ന് പറഞ്ഞത്. ഞാൻ ഫോൺ അറ്റൻ്റ് ഡ് ചെയ്തു.
ഞാൻ: ഹല്ലോ
ശബ്ദം: ഹു ഈ സ് ദിസ്?
(ഞാൻ കരുതി എൻ്റെ സുഹൃത്ത് സതീഷ് ആണ് മറുവശത്ത് എന്ന്. അവന് ശബ്ദം മാറ്റി ആളുകളെ പറ്റിക്കുന്ന ശീലമുള്ളതാണ്.)
ഞാൻ: സതീഷേ വേല മനസ്സിലിരിക്കട്ടേ മര്യാദയ്ക്ക് സംസാരിക്ക്
ശബ്ദം: ഹേ മേൻഹു ആർ യു?
ഞാൻ: ഐ ആം നിൻ്റെ അച്ഛൻ ശശി
ശബ്ദം: ഹല്ലോ വാട് ആർ യു സേ യിങ് ?
ഞാൻ : ഇഫ് യു ആർ നോട്ട് സതീഷ്, ദെൻ ഹുആർ യു?
ശബ്ദം: ഐ ആം ബിൻ ലാദൻ ഹുആർ യു
എനിക്ക് അതു കേട്ട് ചിരി പൊട്ടി
ഞാൻ: ഒക്കെ, ഇഫ് യു ആർ ബിൻ ലാദൻ ഐ ആം ബുഷ്
ശബ്ദം: ഒക്കെ, വെൻ വി കേൻ മീറ്റ്
പിന്നീടങ്ങോട്ട് സംസാരത്തിൻ്റെ ഗതി മാറി മാറി വന്നു. അറിയാതെ ഒരു ഭയം എന്നിൽ നിറഞ്ഞത് ഞാൻ അറിഞ്ഞു. പിന്നൊന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് പോക്കറ്റിലേക്ക് നിക്ഷേപിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി മുറിയിലേക്ക് നടന്നു. എൻ്റെ ,മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു.
മനസ്സിൽ അപ്പോഴേക്കും ഞാനറിയാതെ മറ്റൊരു ചിന്ത കടന്നു വന്നു. പലപ്പോഴും പലരേയും തന്ത്രപരമായി പറ്റിച്ച് നടന്ന എന്നെ വിഢിയാക്കിയ ആ വിരുതൻ ആരാണ്. അത് ചിരിയായി മുഖത്ത് പരന്നത് ഞാൻ പോലുമറിഞ്ഞില്ല.
പുതിയ കിളിയും കാലവും
എം.പി.എസ്സ്.വീയ്യോത്ത്
കൈകളിലേറി പാറും വിരലുകൾക്കു
ഒരിക്കലും തഴയാത്ത ചിറകു പിടിയിൽ,
നീ മറഞ്ഞൊരു കിളിയായി നിന്നു,
വർഷങ്ങളുടെ കാറ്റിൽ നീക്കമെറിഞ്ഞു.
മരപ്പലകയിലേറിപ്പറന്നുവന്നപ്പോൾ,
ചിറകുകൾക്ക് മുറിവുണ്ടോ? തീർത്തില്ല.
കാലത്തിൻ കയറുകളോ നിന്നെ ചുറ്റിയത്?
ചിറകിന്റെ ചലനമോ നിർത്തിയത്?
പക്ഷേ, കാറ്റു മങ്ങിനിന്നു,
കിളി തളർന്നും നിലച്ചു.
ഇന്നു, കാലവും നിന്നോടൊപ്പം,
ഒരു തേങ്ങൽപോലെ മണ്ണിൽ അലിഞ്ഞുപോയി.
അയാളും ഞാനും
എം.പി.എസ്സ്.വീയ്യോത്ത്
അന്ന് നഗരത്തിൽ കഴിയുന്ന ഒരു സുഹൃത്തിനെ കണ്ട് മടങ്ങുന്ന വഴിയാണ് ഭാര്യ വിളിച്ച് അയാളുടെ വിയോഗ വാർത്ത എന്നെ അറിയിക്കുന്നത്. ലോകത്തിൽ മഹാമാരി പല രൂപത്തിൽ താണ്ടവമാടുന്ന കാലത്തും പിടികൊടുക്കാതെ തലയുയർത്തി നടന്ന ആ മനുഷ്യനെ എങ്ങനെയാണ് മറക്കാനാവുക.
കഴിഞ്ഞ അവധിക്കാലത്താണ് അയാളെ ഞാൻ കണ്ടുമുട്ടുന്നത് തന്നെ. ആ പരിചയം കുറഞ്ഞ കാലം കൊണ്ട് സഹോദരബന്ധത്തിലേക്ക് വളർന്നത് ഞങ്ങൾ അറിഞ്ഞത് എൻ്റെ ഗൾഫിലേക്കുള്ള മടക്കയാത്രയുടെ നാളുകളിലാണ്. സുഹൃത്ത് ബന്ധങ്ങളോ മറ്റ് കൂട്ടുകാരോ കാര്യമായി ഇല്ലാതിരുന്ന എനിക്ക് അദ്ദേഹത്തിൻ്റെ സാമീപ്യം വല്ലാത്തൊരാശ്വാസം നൽകിയിരുന്നു.. അങ്ങനെ ഒരു ദിവസം കാലത്ത് അയാളുടെ മുഖത്ത് തളം കെട്ടിക്കിടന്ന വിഷാദഭാവവും കണ്ണിലെ തിളക്കവും എന്നെ വല്ലാതെ അസ്വസ്ഥനാക്കി.
എൻ്റെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങൾക്ക് ഒടുവിലാണ് അദ്ദേഹം മനസ്സിലെ നീറ്റലടങ്ങിയ ഭാണ്ഡക്കെട്ടഴിക്കാൻ തുടങ്ങിയത്. അതിൽ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചത് സുഹൃത്ത് തുല്യനായിരുന്ന പിതാവിൻ്റെ വിയോഗം തന്നെയായിരുന്നു. ഒപ്പം തന്നെ ഇന്ന് ഒരു തുടർക്കഥ പോലെ അദ്ദേഹത്തിൻ്റെ സ്വൈര്യം കെടുത്തുന്ന അമ്മായിയമ്മ മരുമകൾ പോര് ആ മനസ്സിനെ വല്ലാതെ ഉലച്ചിരിക്കുന്നു.സ്വത്തിൻ്റെയും ഈഗോയുടെയും പേരിൽ തമ്മിലടിക്കുന്ന ആരും തന്നെ ഒരിക്കലും ആ പാവത്തിന്റെ മനസ്സിന്റെ നീറ്റൽ അറിഞ്ഞില്ല.
വൈകിയാണ് ഞാൻ അയാളുടെ വീട്ടിൽ ചെന്ന് കയറിയത്. മുറ്റത്ത് കണ്ണാടിക്കൂട്ടിൽ തണുത്ത് മരവിച്ച് ജീവനറ്റ് കിടക്കുന്ന ആ രൂപം ആ മനുഷ്യൻ്റേതാണെന്ന് വിശ്വസിക്കാൻ എൻ്റെ മനസ്സ് നന്നേ പാടുപെടുന്നുണ്ടായിരുന്നു. ആ കിടപ്പിലും മുഖത്ത് ഏതോ വേദന തളം കെട്ടിയിരുന്നു.
നേരം കടന്നു പോയിക്കൊണ്ടിരുന്നു, ഞാൻ അതിനിടയിൽ ചുറ്റിലുമൊന്ന് കണ്ണോടിച്ചു. അപ്പോഴാണ് കണ്ണാടിക്കൂട്ടിനരികിൽ കുന്നുകൂടിയ പുഷ്പചക്രങ്ങളിലെ പേരുകൾ ഞാൻ ശ്രദ്ധിച്ചത്. അതിൽ ഒന്നിന് മുകളിൽ ഇങ്ങനെ ഒരു വാചകം എഴുതിപ്പിടിപ്പിച്ചിരുന്നു "പ്രയാസിയായ പ്രവാസി " . ചടങ്ങുകൾ കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങുമ്പോൾ എൻ്റെ മനസ്സിൽ ആ നല്ല മനുഷ്യൻ്റെ ദേഹം അഗ്നിയാൽ പൊള്ളില്ലേ എന്ന ഭയം പടർന്നത്. പിന്നീടവിടെ നിന്നില്ല ഫോൺ ചെവിയോട് ചേർത്ത് വച്ച് ഞാൻ നടന്നു നീങ്ങി.
അയാളും ഞാനും
എം.പി.എസ്സ്.വീയ്യോത്ത്
ഭാഗം: രണ്ട്
ആ യാത്രയിലും എൻ്റെ മനസ്സ് ഓർമ്മകളിലൂടെ വ്യാപരിച്ചു തുടങ്ങി. അഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ഒരവധിക്കാലത്താണ് ഞാൻ അയാളേ പരിചയപ്പെടുന്നത്. ഞങ്ങളുടെ നാട്ടിൽ എല്ലാവരും ഒത്തുചേരുന്ന ഇടം എന്ന് പറഞ്ഞാൽ അത് കുമാരേട്ടൻ്റെ ചായക്കടയാണ്.
രഘുവിന്റെ ബാർ വിശേഷങ്ങൾ എം. പി. എസ്സ്. വീയ്യോത്ത് ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...