2017 ഡിസംബർ 15, വെള്ളിയാഴ്‌ച

നന്മ (കവിത)

നന്മ
എം.പി.എസ്സ്.വീയോത്ത്

ഓലപീപ്പിയുമൂതി നടക്കും
 ബാലകന്റെ വേല നീ കണ്ടോ
ഓലഞ്ഞാലി കിളിയതിന്റ വലം
കാലവനന്നെറിഞ്ഞൊടിച്ചു
കിളിയോ വേദന താങ്ങവയ്യാ
മണ്ണിൽ വീണു ഉരുണ്ട നേരം
അറിയാതെയാ കുഞ്ഞിൻ
 മനംനൊന്തതോർത്ത് നിന്നു ഞാനും
മനമതിലെ നന്മയാണ് ബാലകന്റെ കൺനിറച്ചതെന്ന സത്യം ഓർത്ത
ഞാനോ  ലോകരിലെ നന്മ തേടി
 ശൂന്യതയിലലഞ്ഞുവല്ലോ




2017 ഡിസംബർ 8, വെള്ളിയാഴ്‌ച

സ്വപ്നഭൂവിലെ രത്നങ്ങൾ

സ്വപ്നഭൂവിലെ രത്നങ്ങൾ  
എം.പി.എസ്. വീയ്യോത്ത് 

അന്നൊരു വ്യാഴാഴ്ചയായിരുന്നൂ, പ്രവാസികളുടെ ജീവിതത്തിൽ അവർ മനസ്സുകൊണ്ട് സ്നേഹിക്കുന്ന ആഴ്ചയുടെ അവസാനനാളായ ആ  രാത്രി വളരെ താമസിച്ചേ പല മുറിയിലെയും വിളക്കുകൾ അണയാറുള്ളു . മറ്റു ദിവസങ്ങളിലെ തങ്ങളുടെ മാനസിക പിരിമുറുക്കങ്ങളിൽ പലതും അവർ പലതരത്തിലാണ് ആ രാത്രി ഇല്ലാതാക്കുന്നത് . അതിൽ ചിലരുടെ കണ്ണീരിന്റെ നനവും മനസ്സിന്റെ നോവും അടങ്ങിയിട്ടുണ്ടാവും. അങ്ങനെയുള്ള ലേബർ കേമ്പിലെ ചിലരുടെ ജീവിതത്തിലൂടെയൊരു യാത്രയായാലോ. ഏതായാലും നമുക്ക് കഥയിലേക്ക്‌ കടക്കുന്നതിന് മുമ്പ് എന്നെ ഒന്ന് പരിചയപ്പെടുത്താം .  ലേബർ കേമ്പിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലെ റൂം നമ്പർ G 05 ന് സമീപത്തുള്ള പാരപ്പെറ്റിൽ ഉണക്കാനിട്ട വെറും ഒരു നാടൻ തോർത്താണ് ഈ ഞാൻ . ചിലപ്പോൾ നിങ്ങൾക്ക്  ഞാൻ കഥപറയുന്നത്  ഒരു പുതുമയായി തോന്നാം. എനിക്ക് പറയാനുള്ളതും ചില മനുഷ്യരുടെ പച്ചയായ ജീവിതകഥകളാണ് . അതിന് എനിക്ക് കൂട്ടായി കൂട്ടുകാരായ നിങ്ങളുടെതന്നെ  നിത്യോപയോഗ വസ്തുക്കളും കൂടെയുണ്ട്  .

ആ വരുന്ന കറുത്ത് ശോഷിച്ച മനുഷ്യനാണ് ശ്രീധരൻ എന്ന എന്റെ ഈ കഥയിലെ ഒരു നായകൻ .  ശിരസ്സിലേക്ക്  കയറിയ കഷണ്ടിക്കു കണ്ണാടിയേക്കാൾ  തിളക്കമുണ്ടായിരുന്നൂ എന്ന് എനിക്ക് തോന്നി . പ്രായത്തിന്റെ  നര ബാധിച്ച ആ മനുഷ്യന്റെ ശിരസ്സിലും ജീവിത വഴികളിലും  ഒത്തിരി നോവിന്റെ കഥകൾ പറയാനുണ്ടെന്ന് കൂട്ടുകാർ പറഞ്ഞറിഞ്ഞിരുന്നൂ . 

 അദ്ദേഹത്തിന്റെ സഹമുറിയന്മാരായ  രണ്ടുപേരിൽ ഒരാൾ സുഖ്‌ദേവ് സിങ് എന്ന ഇന്ത്യൻ സർദാർജിയും മറ്റെയാൾ അസ്ഗർ അലിയെന്ന പാകിസ്താനിയുമായിരുന്നൂ . ഇന്ത്യ -പാകിസ്ഥാൻ നാടുകളിലെ  വാർത്തകളിലും കായികമത്സരങ്ങളിലും ശത്രുത നിറയുമ്പോഴും അവരുടെ ഇടയിലെ സുഹൃത്ത് ബന്ധത്തിന്റെ വ്യാപ്തി മറ്റെല്ലാ എല്ലാ  അതിരുകളും കടന്ന്   വളർന്നത് അവര്പോലും അറിഞ്ഞിരുന്നില്ല .  ഒരു ദിവസം അസ്ഗർ അലി പറഞ്ഞ " ഭായ് സാഹബ്  മേരാ ഘർവാല പൂച്ചരഹാ ത്താ  തും കൈസേ ഇന്ത്യൻ സാത്തിയോങ്കെ സാത്ത് രഹത്തേ ഹോ , ഓ ലോക് തുംകോ മാരേ ഗാ  നഹി"  ആ വാക്കുകൾ ഞാൻ അത്ഭുതത്തോടെയാണ് ശ്രവിച്ചത് തന്നെ. 

അതുപോലെ   കടും നീല നിറത്തിലുള്ള കഴുത്തുമുതൽ കാൽ പാദം വരെ നീണ്ട ആ കുപ്പായത്തിൽ ഇവർ  എങ്ങനെ  കയറിപ്പറ്റി എന്ന് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് .  മണ്ണു പുരണ്ട ഷൂസ്സുകളും  ഹെൽമറ്റുകളും  ധരിച്ച അവരുടെ നടപ്പു കാണാൻ  നല്ല ചേലാണ്. അന്നത്തെ ജോലികഴിഞ്ഞുള്ള വരവാണെന്ന് അവരുടെ മുഖഭാവത്തിൽനിന്നും വ്യക്തമായി മനസ്സിലാവും . അവർ വാതിലിനരികിലുള്ള  ഷെൽഫിനു നേരെ നടന്ന്  തങ്ങളുടെ  ഷൂ സു അഴിച്ചുവച്ചു്    വള്ളി ചെരുപ്പെടുകളുമെടുത്തു  ധരിച്ചു ഞങ്ങളെ  പാരപ്പെറ്റിൽനിന്നും പൊക്കിയെടുത്ത്   തോളിൽ തൂക്കിയിട്ട്  വാതിലിനരികിലേക്ക്  നടന്നു . സുഖ്‌ദേവ് ഷെൽഫിന്റെ ഉള്ളിൽനിന്നും താക്കോലെടുത്ത് വാതിൽ തുറന്നു . അങ്ങനെ ഞങ്ങൾ ഓരോരോരുത്തരായി  മുറിക്കകത്തേക്കു പ്രവേശിച്ചു . അസ്ഗർ  വാതിൽ ചാരി ചാരി ഭദ്രമാക്കിയ ശേഷം തങ്ങളുടെ  ശരീരത്തോട് ചേർന്നു കിടന്ന ആ നീളൻ കുപ്പായം പാമ്പ് തൊലിയുരിയുന്നപോലെ അടർത്തി മാറ്റി കട്ടിലുകളിലേക്കിട്ടു . ശ്രീധരേട്ടൻ  നേരെ ഒരു ലുങ്കിയുമെടുത്തുടുത്ത് മുറിയോട് ചേർന്ന കുളിമുറിയിലേക്ക് കയറി . അയാളുടെ കുളിയും മറ്റും വേഗം തീർത്ത് എന്നെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി പിഴിഞ്ഞപ്പോൾ തന്നെ എന്റെ നല്ല ശ്വാസം  അങ്ങ് പോയി . പിന്നെ മുറിയിലേക്ക് കടന്ന് എന്ന് വലിച്ചു കുടഞ്ഞു ആ കുടച്ചിലിൽ അറിയാതെ എല്ലാ ദൈവങ്ങളെയും ഞാൻ വിളിച്ചുപോയി . എന്നിലെ നൂലുകൾ വലിഞ്ഞു പൊട്ടുമോ എന്നു പോലും അപ്പോൾ തോന്നി. പിന്നെയും എന്നെ തോളിൽ തന്നെ കിടത്തി അയാൾ ലുങ്കി ഒന്ന് കൂടി വലിച്ചു ചുറ്റി  കട്ടിലിൽ ഒന്നമർന്നിരുന്നു. പിന്നെ കുറച്ചു സമയത്തേക്ക് അയാൾ എന്തോ ചിന്തയിൽ മുഴുകി . അതിനിടയിൽ സുഖ്ദേവും അസ്ഗരും അവരവരുടെ പ്രവർത്തികളിൽ മുഴുകി. ശ്രീധരേട്ടൻ ഒരു ടി ഷർട്ടും ധരിച്ചു്  ചുമലിൽ എന്നെയും കിടത്തി കർട്ടൻ മാറ്റി  ജാലക വാതിൽ  വശങ്ങളിലേക്ക് തള്ളി നീക്കി തുറന്നു  തല വെളിയിലേയ്ക്കിട്ടു .

പുറത്ത്  സന്ധ്യമയങ്ങിത്തുടങ്ങിയിരിക്കുന്നൂ. ആ തണുത്ത അന്തരീക്ഷത്തിൽ നേരത്തെ തന്നെ ഇരുളിന്റെ കരിമ്പടം ആരോ  വിരിച്ചു കഴിഞ്ഞിരിക്കുന്നൂ . ഇതിനിടയിൽ അന്നത്തെ ജോലികളും കഴിഞ്ഞ്  കൂടണയാൻ പറന്നകലുന്ന  പറവകളുടെ മധുരസംഗീതവും ശ്രദ്ധിച്ചു അയാൾ വെളിയിലെ കാഴ്ചകളിലൂടെ ഒന്ന് കണ്ണോടിച്ചു.  അതിലൂടെ കടന്നുപോയ മന്ദമാരുതൻ അയാളുടെ മുഖത്തിലൊന്നു തൊട്ടു തലോടി കടന്നുപോയപ്പോൾ അറിയാതെയാണെങ്കിലും ആ തണുത്ത കാറ്റിൽ അയാളും ചുമലിൽകിടന്ന ഞാനും ഒന്ന്  വിറച്ചു. കെട്ടിടത്തിന് അരികിലുള്ള  പ്രധാന വീഥിയിലൂടെ നടന്നു നീങ്ങുന്ന നാനാജാതി മതസ്ഥരും ഭാഷക്കാരുമായ ആളുകളുടെ   വൈവിധ്യങ്ങളായ ഭാഷാശൈലിയിലുള്ള സംസാരവും  ഫോൺ വിളികളും  പൊട്ടിച്ചിരികളും ആസ്വദിച്ചു  അയാളുടെ ചുണ്ടിൽ അറിയാതെ ഒരു ചിരി പടർന്നത് ഞാൻ ശ്രദ്ധിച്ചു. അന്തരീക്ഷം വീഥിയിലൂടെ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളുടെ  ശബ്ദകോലാഹലങ്ങളാൽ  മുഖരിതമായിരുന്നൂ. കുറച്ചു നേറാം കഴിഞ്ഞു സുഖ്‌ദേവ് വിളിച്ചത് കേട്ടാണ് അയാൾ തല ജാലക വിടവിൽനിന്നും പുറത്തെടുത്തത് മെല്ലെ അവരെ സൂക്ഷിച്ചുനോക്കി . സുഖ്ദേവും അസ്ഗരും പുറത്തേക്ക് എവിടെയോ പോവാനുള്ള തയ്യാറെടുപ്പിലാണെന്ന്  കണ്ടപ്പോൾ തന്നെ മനസ്സിലായി . ശ്രീധരേട്ടൻ വേഗം തന്നെ ജാലകം  അടച്ചു ഭദ്രമാക്കി  കർട്ടനും ശരിയാക്കിക്കൊണ്ട്  കട്ടിലിൽ കൈകുത്തി മെല്ലെ എഴുന്നേറ്റു. 

 അയാൾ പെട്ടെന്ന് തന്നെ ലുങ്കിയിൽനിന്നും പാൻസിലേക്കു ഒരു പരകായ പ്രവേശം നടത്തി  എന്നെയും കയ്യിലെടുത്ത് മുറിയിൽനിന്നും  പുറത്തിറങ്ങി . അപ്പോഴേക്കും സുഖ്‌ദേവ് മുറിപൂട്ടി താക്കോൽ യഥാസ്ഥാനത്ത് വച്ച് കഴിഞ്ഞിരുന്നൂ . ശ്രീധരേട്ടൻ എന്നെ പഴയ സ്ഥാനത്തു് കിടത്തി അവരോടൊപ്പം  അവിടെനിന്നും ഇറങ്ങി നടന്നു  .  എനിക്കറിയാം ഇന്നും  പതിവുപോലെ അവർ  പോയത് മദീന സൂപ്പർ മാർക്കറ്റിലേക്കായിരിക്കും എന്ന് എനിക്കറിയാം.  അവിടത്തെ തിരക്ക് കാരണം അവർ  തിരിച്ചുവരാൻ അല്പം  വൈകി.  സാധനങ്ങൾ അടങ്ങിയ സഞ്ചിയുമായി മുറിയിലേക്ക് കയറി വേഷം മാറി അവർ അടുക്കളയിലേക്കു നടന്നു . 

അടുക്കളയിലേക്കുള്ള ആ യാത്രയിൽ ശ്രീധരേട്ടൻ എന്നെയും കൂടെക്കൂട്ടി . പടവുകൾ ഇറങ്ങി നീങ്ങിയ അയാളുടെ ചുമലിൽ കിടന്ന് കാറ്റിന്റെ താളത്തിനനുസൃതമായി നൃത്തമാടാന്‍ തുടങ്ങിയ എന്നെ ചുമലില്‍നിന്നും എടുത്ത് കഴുത്തിനു ചുറ്റുമായി അങ്ങ് ചുറ്റിവച്ചു . ആ കിടപ്പിൽ സത്യം പറഞ്ഞാൽ ഞാൻ അറിയാതെ പരമ ശിവന്റെ കഴുത്തിലിരിക്കുന്ന പാമ്പാണെന്ന് സ്വയമങ്ങ് സങ്കൽപ്പിച്ചു . അത്രയ്ക്ക് ശേലുണ്ടായിരുന്നൂ എന്റെ ആ കിടപ്പ് പക്ഷെ ഉള്ള ഒരേ ഒരു കുറവ് പത്തിയുടെതായിരുന്നൂ. അതിനിടയില്‍ നിങ്ങളോട് പറയാന്‍ വന്ന കാര്യം ഞാന്‍ മറന്നുപോയിരുന്നെങ്കിലും ഇപ്പോളത്  ഒരു ചലച്ചിത്രത്തിലെന്നോണം വ്യക്തമായി തെളിഞ്ഞു വന്നുതുടങ്ങിയിരിക്കുന്നൂ . ഇപ്പോള്‍ നിങ്ങളില്‍ ചിലരുടെ മനസ്സില്‍ അറിയാതെയെങ്കിലും തോന്നിയിരിക്കും വെറും തോര്‍ത്തായ എനിക്കെങ്ങനെ ചലച്ചിത്രത്തെപറ്റിയും മറ്റും ഇത്ര കൃത്യമായി അറിയാം എന്ന്. അതിനുള്ള ഉത്തരം ഇതാണ് ശ്രീധരേട്ടന്റെയും കൂട്ടരുടെയും എല്ലാവിധ നല്ലതും ചീത്തയുമായ ആഘോഷപരിപാടികളിലെ നിശബ്ദനായ സഹയാത്രികനായി ഞാനും എന്നും കൂടെ ഉണ്ടായിരുന്നൂ എന്നതാണ്. അങ്ങനെ ഞാന്‍ കേട്ടറിഞ്ഞ ചില കഥകളിലൂടെ ഒരു യാത്രയായാലോ.

2010- ലെ ഒരു ജനുവരി മാസത്തിലെ ആദ്യ വെള്ളിയാഴ്ച്ച ഞാന്‍ ശ്രീധരേട്ടന്റെ കട്ടിലിനരികിലെ കസേര ചാരില്‍ ഞാന്ന് കിടന്നുറങ്ങുമ്പോളായിരുന്നൂ വാതിലില്‍ ആരോ ശക്തമായി തട്ടുന്ന ശബ്ദം കേട്ടത്. ആ ശബ്ദത്തില്‍ എന്റെ ഉറക്ക് അങ്ങ് പോയെങ്കിലും സ്വയം ഒന്നും ചെയ്യാനുള്ള കഴിവില്ലാത്തതിനാല്‍ കണ്ണും തുറന്ന് ഫാനിന്റെ കാറ്റും എസി യുടെ തണുപ്പുമേറ്റ്  അങ്ങനെ തന്നെ ഞാന്നു കിടന്നു. വീണ്ടും കുറച്ചു സമയം കഴിഞ്ഞു അപ്പോഴും ആ ശബ്ദം ചിലക്കാതെ പ്രവഹിച്ചുകൊണ്ടിരുന്നൂ. അവസാനം സുഖ്ദേവ് കമ്പിളി പുതപ്പു വശത്തേക്ക് തള്ളിമാറ്റി ചുമരിലെ ക്ലോക്കിലേക്ക് നോക്കി മണി അഞ്ചരയായേ ഉള്ളൂ. അയാളുടെ മുഖത്ത് ഇടയ്ക്ക് തടസ്സപ്പെട്ട ഉറക്കിന്റെ ക്ഷീണം നിഴലിച്ചിരുന്നൂ. അയാള്‍  മടിച്ചുമടിച്ചാണെങ്കിലും എഴുന്നേറ്റു കൈകള്‍ പിരിച്ചു മേലോട്ടെക്ക് വലിച്ച് വിട്ട ശേഷം  വാതിലിനരികിലേക്ക്‌ കണ്ണും തിരുമ്മിക്കൊണ്ട് നടന്നു. അപ്പോഴേക്കും ശ്രീധരേട്ടനും അസ്ഗര്‍ അലിയും ഉറക്കമുണര്‍ന്നു കണ്ണും തിരുമ്മിക്കൊണ്ട് സുഖ്ദേവിനൊപ്പം ചേര്‍ന്നു. സുഖ്ദേവ് വാതില്‍ തുറന്ന്  നോക്കിയപോള്‍ അതാ മുന്നിലായി തന്റെ സുഹൃത്തും കമ്പനിയിലെ മേസ്ത്രിയുമായ രാജ് കുമാര്‍ എന്ന രാജസ്ഥാനി ചെറുപ്പക്കാരന്‍ നില്‍ക്കുന്നൂ . അയാളുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നൂ. അവര്‍ അയാളേയും കൂട്ടി മുറിയിലേക്ക് കയറി വാതിലടച്ചു. അയാളെ അവര്‍ ഞാന്‍ കിടന്ന കസേരയില്‍ കൊണ്ടിരുത്തി . അയാള്‍ അവിടെ ഇരുന്നും എങ്ങിയെങ്ങി കരഞ്ഞു , എല്ലാവരും കൂടി അയാളെ വളരെ പരിശ്രമിച്ചാണ് ആശ്വസിപ്പിച്ചുവിട്ടത്. ആ കാഴ്ച്ച ഒരു നോക്ക് കുത്തിയായി കണ്ടുനില്‍ക്കാനേ  എനിക്ക് കഴിഞ്ഞുള്ളു. പിന്നെടെപ്പോഴോ അയാള്‍ മനസ്സിലെ വേദനയെപ്പറ്റി  പറഞ്ഞു തുടങ്ങി.  

അയാള്‍ ഈ മണലാരണ്യത്തില്‍ എത്തിയത് വളരെ യാദൃസ്ചികമായായിരുന്നൂ. നാട്ടിലെ തന്റെ കളിക്കൂട്ടുകാരന് ബോംബയില്‍ ഒരു ഇന്റര്‍വ്യൂവിനു പോകണം ഒന്ന് കൂട്ടുചെല്ലാമോ എന്ന് ചോദിച്ചപ്പോള്‍ അച്ഛനോടോ അമ്മയോടോ ഒരു വാക്കും മിണ്ടാതെ  സുഹൃത്തിനോടൊപ്പം അയാള്‍ യാത്രതിരിച്ചു.  രാജസ്ഥാനിലെ ഗ്രാമപ്രദേശത്തുനിന്നും മുംബൈയിലക്കുള്ള ട്രെയിന്‍യാത്ര ശരിക്കും മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നൂ അയാള്‍ക്ക്. മുംബൈ നഗരത്തില്‍ എത്തിചേര്‍ന്ന അവര്‍ ആളുകളോട് അന്വേഷിച്ചു  നേരെ പോയത് റിക്രൂട്ട്മെന്റ് ഏജന്‍സിയിലേക്ക് ആയിരുന്നൂ . ദൂരെനിന്നും ആളുകളുടെ നീണ്ട നിരകണ്ടപ്പോള്‍ തന്നെ ആദ്യമൊന്നു അവര്‍  ശങ്കിച്ച്. കാരണം അന്ന് ബോംബെ എന്ന് വിളിക്കുന്ന ഇന്നത്തെ മുംബൈയില്‍ ചോരയുടെ മണംപുരണ്ടിരുന്നതായി അവര്‍ക്കറിയാമായിരുന്നു. അതിനാല്‍ തന്നെ അവരുടെ മനസ്സില്‍ ഒരു ഭയം പടര്‍ന്നു കയറിയിരുന്നൂ. അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് അവിടെ ദുബൈയിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ നടക്കുകയാണെന്ന് മനസ്സിലായത്.  അവര്‍ അവിടെ കണ്ട ബോര്‍ഡിലും കയ്യിലുള്ള  കടലാസ്സിലും മാറി മാറി നോക്കി . അപ്പോഴാണ് മനസ്സിലായത്‌  അവര്‍ അന്വേഷിച്ചു നടന്ന ഏജന്‍സി ഓഫീസ് തന്നെയാണ് അത് എന്ന്. അവിടെ ഇങ്ങനെ ഒരു റിക്രൂട്ട്മെന്റ് നടക്കുന്നത് തന്നെ അവര്‍ അറിയുന്നത് ആ ഓഫീസില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മാത്രമായിരുന്നൂ . അങ്ങനെ ആ നടപടിക്രമങ്ങളില്‍ അയാളും സുഹൃത്തിനൊപ്പം മുഴുവന്‍ സമയമാവും ചിലവഴിച്ചു.  വൈകീട്ടോടെ അവര്‍ അവിടെനിന്നും ഇറങ്ങി മറ്റുള്ളവരെപോലെ റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം അവരെ തിരഞ്ഞെടുത്തു കൊണ്ടും പാസ്പോര്‍ട്ട് കോപ്പി അയച്ചുകൊടുക്കാനാവശ്യപ്പെട്ടു കൊണ്ടും കത്തു വന്നപോഴേക്കും അവരുടെ പാസ്പോര്‍ട്ട്‌ കയ്യില്‍ കിട്ടിയതെ ഉണ്ടായിരുന്നുള്ളൂ.  അപ്രതീക്ഷിതമായി വന്ന ഈ വിവരം സത്യം പറഞ്ഞാല്‍ വിശ്വസിക്കാന്‍ അവര്‍ക്ക്  ഒത്തിരി സമയം വേണ്ടിവന്നു.  പിന്നെയും ദിവസങ്ങള്‍ കടന്നുപോയി അങ്ങനെ ഒരു ദിവസം വിസ വന്ന വിവരമറിഞ്ഞപ്പോള്‍ മാത്രമാണ് അവര്‍ അതെപ്പറ്റി  വീട്ടുകാരുപോലും പറയുന്നത് തന്നെ. പെട്ടെന്ന് വിവരമറിഞ്ഞപ്പോള്‍ അച്ഛനും അമ്മയും സഹോദരരും ഒത്തിരി വിഷമിച്ചെങ്കിലും അവരെ യാത്രയാക്കുന്നത്‌ വരെ അവര്‍ കൂടെ തന്നെയുണ്ടായിരുന്നൂ. ആ ഗ്രാമത്തില്‍നിന്നും ആദ്യമായി ആണ് ഒരാള്‍ ഗള്‍ഫിലേക്ക് യാത്രയാവുന്നത് തന്നെ.എല്ലാവരും അവരുടെ ഈ ഭാഗ്യത്തെപ്പറ്റി പറയാനേ സമയം കണ്ടൂള്ളൂ എന്ന് വേണം പറയാന്‍ അങ്ങനെയിരിക്കെ ഒരു ദിവസം അവരേ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് അടുത്തുള്ള ബസ്‌ സ്റ്റോപ്പ് വരെ അനുഗമിച്ചു.  അവിടെനിന്നും ബസ്സില്‍ അടുത്ത പട്ടണത്തിലേക്കും അവിടെനിന്നും ട്രെയിനില്‍ ബോംബെയ്ക്കുമുള്ള ജനറല്‍ കമ്പാര്‍ട്ട് മെന്റിലെയും അവരുടെ യാത്ര വളരെ ശ്രമകരമായിരുന്നൂ. കാലുകുത്താന്‍ സ്ഥലമില്ലാത്ത ആ കമ്പാര്‍ട്ട്മെന്റില്‍ കയ്യിലെ തോര്‍ത്തുകൊണ്ട് ഊഞ്ഞാല്‍ കെട്ടി അതില്‍ കിടന്നാണ് പിന്നെ അവര്‍ യാത്ര ചെയ്തത്. ബോംബെ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി അവര്‍ നേരെ പോയത് റിക്രൂട്ട് മെന്റ് ഏജന്‍സിയിലേക്കാണ്. അവിടെ എത്തി അവര്‍ പറഞ്ഞപ്രകാരം എമിഗ്രേഷന്‍ ക്ലിയറന്‍സിനുള്ള തുകയും പാസ്പോര്‍ട്ടും ഏല്‍പ്പിച്ചു അവിടെനിന്നും ഇറങ്ങി . രണ്ട് ദിവസം കഴിഞ്ഞു വന്നു നോക്കാന്‍ അതിനിടയില്‍ ഏജന്‍സിക്കാര്‍ അവരെ അറിയിച്ചിരുന്നൂ. ഏകദേശം ഒരാഴ്ചക്കാലം കൊണ്ട് എല്ലാ യാത്രാരേഖകളും ശരിയാക്കി അവര്‍ ദുബൈയിലേക്ക് യാത്ര തിരിച്ചു. അങ്ങനെ അവര്‍ എത്തിച്ചേര്‍ന്നത് ഒരു അറബ് വംശജന്റെ കമ്പനിയില്‍ ആയിരുന്നൂ. ഒരു മനുഷ്യപ്പറ്റില്ലാത്ത ആ മനുഷ്യന്‍ അവരോട് മൃഗങ്ങളോടെന്ന വിധമാണ് പെരുമാറിയത് തന്നെ മൂന്നു വര്‍ഷത്തോളം അവര്‍ ആ കമ്പനിയില്‍ തന്നെ ചിലവഴിച്ചു. അതിനിടയില്‍ കിട്ടിയ തുച്ഛമായ കറന്‍സിയില്‍ അയാളുടെ വിയര്‍പ്പിന്റെ മണമു ണ്ടായിരുന്നൂ.  അങ്ങനെ പിന്നെയുള്ള കാലയളവിനുള്ളില്‍ രാജ്കുമാര്‍ വയറു മുറുക്കി മിച്ചം പിടിച്ച സംഖ്യനാട്ടിലേക്ക് കൊടുത്തയച്ചു വീട് പുതുക്കി പണിതു. അതിനിടയില്‍ അയാള്‍ ജോലിചെയ്തുകൊണ്ടിരുന്ന കമ്പനിയില്‍ നിന്നും വിട്ട് മറ്റൊരു കമ്പനിയില്‍ ചേക്കേറി . ആ സമയത്ത് വന്ന ആമ്നസ്ടി അതിനു അയാള്‍ക്ക് കൂട്ടായി. അങ്ങനെ ഈ കമ്പനിയില്‍ ജോലിചെയ്തു വരവേയാണ് ഈ മരുഭൂമിയില്‍ നിന്നും ആദ്യമായി  അയാള്‍ നാട്ടിലേക്ക് അവധിക്ക് പോയത്. ആ യാത്രയില്‍ അയാളുടെ കല്യാണവും നല്ലവിധത്തില്‍ നടന്നു. അധികം താമസിയാതെ അയാള്‍ അവധികഴിഞ്ഞ് തിരിച്ചും വന്നു. അങ്ങനെയിരിക്കെ ദിവസങ്ങളും മാസങ്ങളും കടന്നുപോയിക്കൊണ്ടിരുന്നൂ അവരുടെ പ്രണയം ഫോണിലൂടെയും കത്തുകളിലൂടെയും പടര്‍ന്നു പന്തലിച്ചു.  അയാള്‍ കഴിവതും അവള്‍ക്കവശ്യമായ സാധനങ്ങളും പണവും അയക്കുന്നതും അയാളുടെ സ്നേഹത്തിന്റെ രീതിയാക്കി മാറ്റി. പണവും സ്വര്‍ണ്ണവും ആയി ഒത്തിരി അയാള്‍ ഈ കാലയളവില്‍ അവള്‍ക്ക് എത്തിച്ചുനല്കിക്കൊണ്ടിരുന്നൂ. തലേന്ന് രാത്രി അയാളറിഞ്ഞു ഭാര്യ തന്റെ സഹോദരനോടൊപ്പം ഒളിചോടിയെന്നു. ആ ആഘാതത്തില്‍ അയാള്‍ ശരിക്കും തകര്‍ന്നുപോയിരുന്നൂ. കഷ്ടപ്പാടുകള്‍ വീട്ടുകാരെ അറിയിക്കാതെ എല്ലാവരെയും ചിരിച്ചുകാണിക്കുന്ന ഇന്നും നന്മയുടെ അംശം മാത്രമുള്ള ഒത്തിരി തേങ്ങുന്ന ഹൃദയങ്ങളെ ഈ ലേബര്‍ കാമ്പിലെ കാണാന്‍ കഴിയും ഇനിയുംഒത്തിരിപേരുടെ കഥകള്‍ എനിക്കും നിങ്ങളോട് പങ്കുവയ്ക്കാന്‍ ഉണ്ട്.


അന്ന്  രാജ് കുമാർ  തന്റെ മനസ്സിൽ അതുവരെ ഘനീഭവിച്ചു നിന്നിരുന്ന ദുഖത്തിന്റെ അവസാന കണംപോലും പെയ്തിറക്കി  കഴിഞ്ഞപ്പോഴേക്കും നേരം ഉച്ചകഴിഞ്ഞിരുന്നു . സുഖ്ദേവിന്റെയും അസ്ഗറിന്റെയും ശ്രീധരേട്ടന്റെയും ആശ്വാസവാക്കുകൾക്കൊടുവിൽ രാജ്‌കുമാറിന്റെ വാക്കുകളിൽ അതുവരെ സ്പുരിച്ചു നിന്ന   വികാരവിക്ഷോഭങ്ങളൊക്കെ സാവകാശം കെട്ടിയടങ്ങി. തിരയൊഴിഞ്ഞ കടൽത്തീരംപോലെ ആ മുറിക്കകത്തും ഒരു നിശബ്ദദ തെളിഞ്ഞു .അതിനിടയിലെപ്പോഴോ ഞാൻപോലുമറിയാതെ ശ്രീധരേട്ടൻ എന്നെയും തോളിലേക്കിട്ട് സീലിങ്ങിൽ കറങ്ങിക്കൊണ്ടിരുന്ന പങ്കയുടെ മുകളിൽ തെന്നിമാറിക്കൊണ്ടിരിക്കുന്ന നേർത്ത വരയിൽ  ദൃഷ്ടിയൂന്നി എന്തോ ചിന്തയിൽ മുഴുകി . പണ്ട് അദ്ദേഹം പറഞ്ഞറിഞ്ഞ ആ കഥയിലൂടെ  നമുക്കൊന്ന് സഞ്ചരിച്ചാലോ .

 ശ്രീധരേട്ടന്റെ കൗമാരപ്രായത്തിൽ  അയാൾക്ക്‌ വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് തന്റെ വിദ്യാഭ്യാസം പാതിവച്ചവസാപ്പിക്കേണ്ടതായി വന്നു. മനസ്സിൽ മറ്റുള്ള ചെറുപ്പക്കാരെപ്പോലെ പഠിക്കാൻ കഴിയാത്തതിൽ  വളരെ വിഷമം  തോന്നിയിരുന്നെങ്കിലും അയാൾ തൽക്കാലത്തേക്ക് ആ ആഗ്രഹത്തെ മനസ്സിന്റെ ഒരു കോണിൽ ചങ്ങലയ്ക്കിട്ട് കിടത്തി.  അങ്ങനെയിരിക്കെയാണ് അയാൾക്ക് നാട്ടുകാർ  ആശാൻ എന്ന് ഓമനപ്പേരിൽ വിളിക്കുന്ന കണ്ണേട്ടന്റെ ഓട്ടോറിക്ഷാ വർക്ക് ഷോപ്പിൽ സഹായിയായി ജോലികിട്ടുന്നത് . കഷണ്ടി മൂർദ്ധാവിലൂടെ കയറിയിറങ്ങി തലയേതാ നെറ്റിയേതാ എന്ന് സംശയം തോന്നുന്ന ആ മനുഷ്യന്റെ  സരസസല്ലാപങ്ങൾ ഓരോന്നിലും ദ്വയാർഥങ്ങൾ എപ്പോഴും ഒളിഞ്ഞും തെളിഞ്ഞുമിരിപ്പുണ്ടായിരുന്നൂ  .  രാവിലെ മുതൽ വൈകീട്ടുവരെ വർക്ക് ഷോപ്പിൽ ഓട്ടോറിക്ഷകളുമായുള്ള തന്റെ പ്രണയചേഷ്ടകൾക്കൊടുവിൽ  വർക്ക്  ഷോപ്പിനോട് ചേർന്ന പട്ടഷാപ്പിൽനിന്നും ആവശ്യത്തിനും അനാവശ്യത്തിനും ചാരായവും  മോന്തികഴിഞ്ഞാൽ അദ്ദേഹത്തെ വീട്ടിൽ കൊണ്ട് ചെന്നാക്കുന്നതും അതിനിടയിൽ കണ്ണേട്ടന്റ്‌റെ വായിലൂടൊഴുകുന്ന ഡിക്ഷ്ണറിയിൽ പോലും കാണാത്ത പല പല പദങ്ങളും അയാൾക്ക് പഠിക്കാനുള്ള ഒരു അവസരം കണ്ണേട്ടൻ തന്നാൽ കഴിയുന്ന വിധത്തിൽ എന്നും സൃഷ്ടിച്ചുകൊണ്ടേ  ഇരുന്നൂ. എല്ലാം കഴിഞ്ഞു വീട്ടിലേക്കു എത്തിയെന്നാൽ  കണ്ണേട്ടന്  സ്ഥിരമായി  സാരോപദേശം പറയാൻ കാണുമായിരുന്നൂ  . അത് ഈപ്രകാരമായിരുന്നൂ " എടാ  ഹരിശ്ചന്ദ്ര നീ ഒരിക്കലും എന്നെ പോലെ ചീത്തയാവാതെ നോക്കണേ " അന്ന് അദ്ദേഹം അയാളോട് പറഞ്ഞത് ഒരു ഉപദേശമായിരുന്നൂ എങ്കിലും അത് കാലചക്രത്തിന്റെ കറക്കത്തിനിടയിൽ എവിടേയൊവച്ച് അയാൾക്ക്‌  കൈമോശം വന്നിരിക്കുന്നുണ്ടായിരുന്നൂ . ഇന്ന് സ്വബോധത്തിൽ അയാളെ ദർശിക്കണമെങ്കിൽ ശബരിമല മകര വിളക്ക് സമയത്തെ വൃതാനുഷ്ടാന കാലയളവിലേ  സാധിക്കുകയുള്ളൂ.  എന്ത് ചെയ്യാം ഇത് പണ്ടാരോ എന്റെ അരികത്ത് നിന്ന് പറയുന്നത് കേട്ട പോലെ
"മദ്യത്തെ നമ്മൾക്ക് കഴിക്കാം പക്ഷെ മദ്യം നമ്മെ കഴികാനനുവദിക്ക അരുത് "

അയാളുടെ ഈ മാറ്റത്തിന് കാരണക്കാരായവർ ഇന്ന് സുഖലോലുപരായി നാട്ടിൽ കഴിഞ്ഞു വരുന്നു . ഹാ , ഞാൻ പറഞ്ഞത് പൂർത്തിയാക്കാതെ സംസാരിച്ചു കാട് കയറി അല്ലെ ക്ഷമിക്കുക ഞാൻ ഒരു വെറും തോർത്തല്ലേ അതാണ് ഈ തെറ്റ് ഏതായാലും തുടരാം .

കണ്ണേട്ടന്റെ ആ വർക്ക് ഷോപ്പിലെ ആദ്യ ദിനങ്ങൾ ദുരിതപൂർണമായിരുന്നെങ്കിലും പിന്നീടങ്ങോട്ട്  അയാൾ ആശാന്റെ പ്രീതീപാത്രനായി  മാറി . പണികളൊക്കെ വേഗം തന്നെ അയാൾ ഹൃദിസ്ഥമാക്കി, കണ്ണേട്ടാനുള്ള ചായ വാങ്ങിക്കൊണ്ടു വരിക അദ്ദേഹം സ്ഥലത്തില്ലാത്തപ്പോൾ വർക്ക് ഷോപ്പ്  നോക്കി നടത്തുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ അധികം താമസിയാതെ തന്നെ അയാളിൽ വന്നു ചേർന്നു .

അങ്ങനെയിരിക്കെയാണ്   ഷാർജയിൽ ജോലിചെയ്യുന്ന  തെക്കയിൽ അബ്ദുല്ല എന്നയാൾ അവധിക്ക് നാട്ടിൽ വന്നത് . ഷാർജയിലെ ഏതോ കമ്പനിയിൽ ഉയർന്ന പദവിയിൽ ജോലിചെയ്യുന്ന അദ്ദേഹത്തെ പറയാൻ ഇന്നും നാട്ടുകാർക്ക് നൂറു നാവാണ് . അതിനു കാരണം വലിപ്പച്ചെറുപ്പമോ മറ്റു തരംതിരിവോ ഇല്ലാതെ യുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമൊന്ന്  മാത്രമാണ്. കണ്ണേട്ടന്റെ ആത്മാർത്ഥ സുഹൃത്തുകൂടിയായിരുന്നൂ  ആ സഹൃദയൻ, 

കണ്ണേട്ടന്റെ ശുപാർശയും മറ്റും മനസ്സിൽ സൂക്ഷിച്ച ആ ദേഹം അങ്ങനെ ഒരു നാൾ തന്റെ കമ്പനിയിലേക്ക് ശ്രീധരനെയും വിസയെടുത്ത് കൊണ്ടുപോയി . ഷാർജയിൽ എത്തിച്ചേർന്ന അയാൾക്ക്‌ ആദ്യമാദ്യം ആ നഗരകാഴ്ചകൾ ഒരു സ്വപ്നതുല്യമായി തോന്നിയെങ്കിലും ആ സാങ്കൽപ്പിക സ്വപ്നത്തിന് നല്ല വേദനയും നിറഞ്ഞിരുന്നെന്നു മനസ്സിലാവാൻ ദിവസങ്ങളെടുത്തു . വിവിധ ഭാഷകളും  വേഷങ്ങളും നിറഞ്ഞ  മനുഷ്യരുടെ ലേബർ കേമ്പിലെ വർണ്ണപ്രപഞ്ചത്തിലെ കറുത്ത ഏടുകളിലെ  ജീവിതരീതികളുമായി  പൊരുത്തപ്പെട്ടുപോവാൻ ശ്രീധരേട്ടന് ഒരുപാട് നാളുകൾ വേണ്ടിവന്നു .  കാലങ്ങൾക്കൊടുവിൽ സഹോദരങ്ങളുടെ വിവാഹങ്ങളും മറ്റു സന്ദര്ഭങ്ങളും കെങ്കേമമായി നാട്ടിൽ ആഘോഷിക്കുമ്പോൾ എല്ലാത്തിൽനിന്നും അകന്ന്  ഈ ഊഷരഭൂമിയിൽ മണലും വെയിലുമായി മൽപ്പിടുത്തം നടത്തുകയായിരുന്നൂ. അതിനിടയിലായിരുന്നൂ അയാളുടെ വിവാഹം അതിൽ  ഒരു മകനും ഒരു മകളും അദ്ദേഹത്തിന് സമ്പാദ്യമായുണ്ട് . മക്കളെ നല്ല നിലയിൽ കാണുവാൻ പല കിനാവുകളും കണ്ട് ഇരുന്നപ്പോഴാണ്  ഒരു ഭവനം എന്ന എല്ലാ പ്രവാസികളെയുംപോലെ  ആശിച്ചു.  അങ്ങനെ ഒരുവിധത്തിൽ അദ്ദേഹത്തിന്റെ സഹോദരന്റെ മേൽനോട്ടത്തിൽ വീടിന്റെ പ്രവർത്തികൾ നല്ല വിധത്തിൽ മുന്നോട്ടുപോവുന്നൂ എന്ന് കത്തുകളിൽനിന്നും ഫോട്ടോകളിൽനിന്നും അദ്ദേഹം കണ്ടാസ്വദിച്ചു . അങ്ങനെ നീണ്ട മൂന്നര വർഷത്തെ കാത്തി രിപ്പിന് വിരാമമിട്ടുകൊണ്ട്  ഗൃഹപ്രവേശനത്തിലേക്കായി നാട്ടിലെത്തിയപ്പോഴാണ് അദ്ദേഹം ആ സത്യം മനസ്സിലാക്കിയത്.  തന്റെ സഹോദരൻ വീടുപണിഞ്ഞതും പൂർത്തിയാക്കിയതും അയാളുടെ സ്ഥലത്തും അയാളുടെ പേരിലുമായിരുന്നൂ . സഹോദരനെ കാണാൻ ചെന്ന അയാളെ സഹോദരനും കുടുംബവും അപമാനിച്ചു വിട്ടപ്പോൾ അതുവരെ  മക്കൾക്കും ഭാര്യക്കും സർപ്രൈസ് ഒരുക്കാനായി മനസ്സിൽ ഒളിച്ചുവച്ച  വീട് എന്ന ആ സ്വപ്നം  നീർക്കുമിള പോലെ വീണുടയുകയായിരുന്നൂ . മനസ്സിലെ വേദന ഉള്ളിലൊതുക്കി ദിനങ്ങൾ തറവാട്ടിലെ ആ പഴയ വീട്ടിലും പരിസരത്തും ചിലവഴിച്ചപ്പോഴും മനസ്സ്  വല്ലാതെ നീറുന്നതുപോലെ അയാൾക്ക്‌ തോന്നി . അതുവരെ മനസ്സിൽ കെട്ടിപ്പൊക്കിയ വീടെന്ന സ്വപ്നം അദ്ദേഹം എന്നന്നേക്കുമായി മറന്ന് പിന്നെപ്പോഴോ ലേബർ കേമ്പിലേക്കു വന്നപ്പോഴും കൂട്ട് മദ്യക്കുപ്പികൾ തന്നെ. അദ്ദേഹത്തിന്റെ ആ നീണ്ട മൗനം അതിൽ മനസ്സിന്റെ നീട്ടൽ പ്രകടമായിരുന്നൂ .

 എന്തൊരു കഷ്ടം അല്ലെ,  അദ്ദേഹം ഒരിക്കൽ പറഞ്ഞതുപോലെ . പണ്ട് കാലങ്ങളിൽ അമിതാബച്ചനെപ്പോലെ തലമുടി ഇരുവശങ്ങളിലുമായി ഭംഗിയായി കൊത്തിവച്ചു നടന്നിരുന്ന അയാൾ ഇന്ന് കൈകൊണ്ടു തന്റെ വിശാലമായ ഹെലിപ്പാഡിൽ എന്തോ തിരഞ്ഞുകൊണ്ട് ഏതോ സ്വപ്നലോകത്തിൽ വിഹരിക്കുന്നൂ. 

എല്ലാത്തിനും മൂകസാക്ഷിയായി  അയാളുടെ കണ്ണീരൊപ്പിയും മറ്റും ഇന്നും ഞാൻ കൂടെ കഴിഞ്ഞു വരുന്നൂ . 








2017 ഡിസംബർ 1, വെള്ളിയാഴ്‌ച

മതം (കവിത)

മതം
എം.പി.എസ് വീയ്യോത്ത്

ജാതിയും മതവുമായ്തമ്മിൽ
കലഹിക്കും മനുജന്റെ
അതിമോഹമോരോന്നും
തല്ലിപ്പെഴുപ്പിക്കാൻ കാലമോ
പല പല ദുരിതങ്ങളേകുന്നു

ഇന്നിവിടെ ശക്തനാം
ഓഖി തൻ കൈകളാൽ
മണ്ണിലെ  ഓരോരോ ജീവനേം
അമ്മാനമാടുന്ന നേരത്ത്
എങ്ങ് പോയെന്നറിയില്ല
മതഭ്രാന്തരായ ആ
കോമരക്കോലങ്ങൾ

ദുരിതത്തിൻ വേദനയിൽ
നൊന്തു പിടക്കുന്ന മർത്യനും
വേണമോ  ജാതിയും മതവുമായി വേർതിരിച്ചിടുന്ന ചോര എൻ കൂട്ടരേ

എന്തിനീ മത്സര ചിന്ത
അതിൽ നിന്ന് എന്ത് നീ
നേടി എന്ന് ഓർക്കുക
ചൊല്ലുക മനസ്സിലായ്
മാനവരെല്ലാരും തന്നെ
നിൻ സോദര രാണെന്ന സത്യം

കാലത്തിൻ കുസൃതിയിൽ
നിമിഷ നേരത്താൽ
അസ്തമിച്ചിടുന്ന  ജീവന്
എന്താണ് വിലയെന്നതോർക്കുക


2017 നവംബർ 30, വ്യാഴാഴ്‌ച

അറബി മാഫിമാലും

അറബി മാഫിമാലും

എം.പി എസ്, വീയ്യോത്ത്

ബർദുബായിലെ കoപ്യൂട്ടർ സ്ട്രീറ്റിലെ  ഒരു കടയുടെ ഉടമയാണ് സൂരജ് . നാട്ടിലെ അറിയപ്പെടുന്ന കച്ചവടക്കാരനായ പീതാംബരക്കുറുപ്പിന്റെ മൂത്തപുത്രനായ അദ്ദേഹം അച്ഛനെപ്പോലെ തന്നെ നല്ലൊരു പരസഹായിയും  മനുഷ്യസ്നേഹിയുമായിരുന്നു. അതുപോലെതന്നെ യുവത്വത്തിന്റേതായ ചില ചാപല്യങ്ങളും  അയാളുടെയും കൂടെ കൂട്ടുണ്ടായിരുന്നൂ . അത് പുകവലിയും  അമിതമായ മദ്യപാനവുമായിരുന്നൂ .മദ്യ ലഹരിയിൽ  അയാൾ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങളും ചിലപ്പോൾ  കാണുമ്പോൾ അറിയാതെയെങ്കിലും സ്വബോധത്തിലാണോ അത് ചെയ്യുന്നതെന്ന് തോന്നിപ്പോവും. അയാൾക്ക്‌ കൂട്ടായി കേരളത്തിന്റെ വടക്കും തെക്കുമുള്ള നാല് പേരും ജോലിക്കാരുമുണ്ടായിരുന്നൂ . പക്ഷെ അതിൽ അയാളുടെ മാനേജരായിരുന്ന  റഷീദാണ് എന്നും  കൂടെക്കാണുക . അവരെല്ലാം തന്നെ വലുപ്പച്ചെറുപ്പ വ്യത്യാസമൊന്നുമില്ലാതെ ഖിസൈസ് എന്ന സ്ഥലത്തെ ഷെയ്ഖ് കോളനിയിലെ  ഫ്ലാറ്റിലാണ് താമസിച്ചിരുന്നത് . അവർക്കും മറ്റെല്ലാ  പ്രവാസികളെയും പോലെ  വെള്ളിയാഴ്ച  അവധിയായിരുന്നു. അന്നേദിവസം ഉച്ചവരെ എ സി യുടെ തണുപ്പിൽ കമ്പിളിക്കടിയിൽ പുഴുപോലെ വളഞ്ഞും ചരിഞ്ഞും  കിടക്കുന്ന അവരെക്കാണുമ്പോൾ അറിയാതെയെങ്കിലും നമ്മൾ അങ്ങനെതന്നെ നോക്കി  നിന്നുപോകും .  അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചവരെയുള്ള പതിവ് ഉറക്കവും കഴിഞ്ഞു കണ്ണും തുറന്ന് സീലിങ്ങിൽ കറങ്ങുന്ന ഫാനിന്റെ കറക്കവും ശ്രദ്ധിച്ചു കിടന്ന  സൂരജ്  അടുത്ത പള്ളിയിൽ നിന്നുമുയർന്ന  ബാങ്കു വിളികേട്ടാണ് കട്ടിലിൽനിന്നും  എഴുന്നേറ്റത്‌ .അങ്ങനെ അയാൾ കുളിയും മറ്റും വേഗം തീർത്ത് ഹോളിലേക്കു നടന്നു,  അവിടെ മറ്റ്  സഹപ്രവർത്തകരെല്ലാരും കൂടി ആ സമയം ടി വി യിൽ  ഏഷ്യാനെറ്റ് വാർത്ത കണ്ടു ഇരിക്കുന്നുണ്ടായിരുന്നൂ . കുറച്ചു സമയം അവിടെ സോഫയിൽ ഇരുന്നു വാർത്തയും കണ്ട് ഇരുന്ന അയാൾ എന്തോ ഓർത്തിട്ടെന്ന വണ്ണം സോഫയിൽനിന്നും ചാടിയെഴുന്നേറ്റു. റഷീദിനെ വിളിച്ചു ചോദിച്ചു " റഷീദേ ഇന്നല്ലേ ഫ്രാൻസിസിന്റെ വീട്ടിലെ ഫങ്ഷൻ "  റഷീദും അപ്പോഴാണ് ആ പരിപാടിയെപ്പറ്റി ചിന്തിച്ചത് തന്നെ  . പിന്നെ ഇരുവരും "ഞങ്ങളെ കാത്തുനിൽക്കണ്ട  വരാൻ  താമസിക്കും" എന്നും പറഞ്ഞു  അവിടെനിന്നും ഇറങ്ങി. ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങിയപ്പോഴതാ അപ്പുറത്തെ വീട്ടിലെ കുഞ്ഞുങ്ങൾ വെയിലിൽ ഓടിക്കളിക്കുന്നൂ . സൂരജ്  അതിലൊരു കുട്ടിയെ വിളിച്ചു ചോദിച്ചു "മക്കളെന്തിനാ  ഈ വെയിലത്തു കളിക്കുന്നെ  വീട്ടിനകത്തു പോയി കളിച്ചുകൂടെ" അവർ അയാളെ ദയനീയമായി നോക്കിക്കൊണ്ടു പറഞ്ഞു " അച്ഛനും അമ്മയും മുത്തച്ഛന് കത്തെഴുതുകയാ ,  ശല്യം ചെയ്യാതെ പുറത്തുപോയി  കളിച്ചോളാൻ പറഞ്ഞു വിട്ടതാ , ഇനി അങ്ങോട്ട്  പോയാൽ അമ്മയടിക്കും " സത്യം പറഞ്ഞാൽ ആ കുഞ്ഞുങ്ങളുടെ അവസ്ഥയിൽ സൂരജിന് സങ്കടം തോന്നി പക്ഷെ അത് പുറത്തു കാണിക്കാതെ അയാൾ റഷീദിനോടൊപ്പം അവിടെനിന്നും ഇറങ്ങി നടന്നു . അപ്പോഴാണ് റഷീദ് പറഞ്ഞത് "ഇത് ഇവിടെ സ്ഥിരം കാഴ്ചയാ  കഴിഞ്ഞയാഴ്ച അച്ഛനും അമ്മയും മുത്തശ്ശന് ഫോൺ ചെയ്യാണ് വേണ്ടിയായിരുന്നൂ  ഇവരെ പൊരിവെയിലത്ത് കളിയ്ക്കാൻ വിട്ടത് എന്തുചെയ്യാം  ചിലരങ്ങനെയാണ് " അയാളുടെ ചുണ്ടത്തു പരന്ന ചിരിയിൽ പല അർത്ഥങ്ങളും നിഴലിച്ചിരുന്നൂ . വഴിയരികിൽനിന്നും കിട്ടിയ  ഒരു ടാക്സിയിൽ അവർ ഫ്രാൻസിസിന്റെ ഫ്ലാറ്റിനരികിലേക്ക് യാത്രയായി . ആദ്യം ജ്യൂസിൽ തുടങ്ങിയ പാർട്ടിയുടെ രൂപം മെല്ലെ മെല്ലെ മാറിക്കൊണ്ടിരുന്നൂ . പകലോൻ തന്റെ അന്നത്തെ ജോലി പൂർത്തിയാക്കി ആകാശ സീമയിലൂടെ തിരിച്ചുപോയി. പിന്നീട് വന്ന നക്ഷത്രങ്ങൾ അവരുടെ ജോലി ഭംഗിയായി ചെയ്തു അതോടൊപ്പം സമയം  അർധരാത്രി ഒരുമണിയോടടുത്തപ്പോഴാണ് ആ പാർട്ടിയൊന്നവസാനിച്ചത് .

അങ്ങനെ ഫ്രാന്സിസിനോടും  സുഹൃത്തുക്കളോടും യാത്ര പറഞ്ഞു അവരിറങ്ങി . നടന്നുനടന്ന്  അവർ അല്പസമയത്തിനകം ഖിസൈസിലെ താമസസ്ഥലത്തിന് സമീപത്തെത്തി . പക്ഷെ മദ്യലഹരയിൽ നടന്ന അവർക്ക് ആകെ അറിയുന്നത് ഫ്ലാറ്റിലേക്ക്  പോവണമെങ്കിൽ റോഡ് മുറിച്ചു കടക്കണം എന്ന് മാത്രമാണ് . അങ്ങനെ റോഡ് മുറിച്ചു കടക്കാൻ അവർ ശ്രമിക്കുമ്പോഴാണ് ഒരു ദുബായ് പോലീസിന്റെ വാഹനം അവരുടെ അടുത്തു വന്നു നിന്നത് . പോലീസുകാർ അവരോടു എന്തിനാ ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ റഷീദ്  ആദ്യം നാട്ടിലെ പോലീസിന്റെ സ്വഭാവം അറിയുന്നതിനാൽ ഒന്ന് ഭയന്നെങ്കിലും പിന്നെ അവരോടു സാർ ഞങ്ങളുടെ താമസ സ്ഥലം റോഡിന് മറുവശത്താണെന്ന് പറഞ്ഞു, ദുബായ് പോലീസിന്റെ  ഉദ്യോഗസ്ഥർ വളരെ മാന്യമായാണ് അവരോടു പെരുമാറിയത് . അങ്ങനെ അവരെ പോലീസുകാർ വാഹനത്തിൽ കയറ്റി റോഡിൻറെ മറുവശം കൊണ്ടിറക്കിയശേഷം അവർ മുന്നോട്ടു പോയി . നമ്മുടെ സൂര്ജും  റഷീദും വീണ്ടും റോഡ് മുറിച്ചുകടന്ന് പഴയ സ്ഥലത്തേക്ക് വന്ന്  എങ്ങോട്ടാണ് പോകണ്ടതെന്നറിയാതെ ചുറ്റും നോക്കിക്കൊണ്ടു നിന്നു . അപ്പോഴതാ നേരത്തെ പോയ പോലീസ് വാഹനം തിരിച്ചു വരുന്നൂ . വാഹനം  അവരുടെ അരികിലായി നിന്നു  വീണ്ടും അവരെ  വാഹനത്തിൽ കയറ്റി വീണ്ടും പോലീസുകാർ മറുവശത്ത്  കൊണ്ടുപോയിറക്കി . വാഹനവുമായി കുറച്ചുദൂരം പോയി റോഡരികിലായി പാർക്ക് ചെയ്തു പോലീസുകാർ സൂരജിനെയും  റഷീദിനേയും വീക്ഷിച്ചുകൊണ്ടു അങ്ങനെ ഇരുന്നു. കരുതിയപോലെ തന്നെ  ഇരുവരും വീണ്ടും റോഡ്  മുറിച്ചുകടന്ന് പഴയ സ്ഥലത്ത് തന്നെ ചെന്ന് ചുറ്റിലും നോക്കിക്കൊണ്ട്  നിന്നു . അപ്പോഴതാ വരുന്നൂ  പോലീസ് വണ്ടി , അവർ വണ്ടി ഇരുവർക്കും അരികിലായി നിർത്തി, അതിൽനിന്നും ഒരു പോലീസുകാരൻ  ചിരിച്ചുകൊണ്ട് അതിൽനിന്നും പുറത്തിറങ്ങി .അദ്ദേഹം  നേരെ ഇരുവരുടെയും അരികിലേക്ക് നടന്നു . പിന്നെ അദ്ദേഹം ഇരുവരോടുമായി  ചോദിച്ചു "നി ങ്ങൾ ക്കെങ്ങോട്ടേക്കാണ് പോകേണ്ടത് ?" അതിന്  റഷീദാണ് മറുപടി പറഞ്ഞത് " സാർ  അറബി മാഫിമാലും  ഹിന്ദിതോഡമാലും , ദിസ് ഈസ് മൈ അര്ബാബ് , ഹമാരാ  റൂം മാഫി മാലും "  പോലീസിന്റെ മുഖത്തെ ചിരി തൽക്കാലത്തേക്ക് മാഞ്ഞു ,  റഷീദുപോലും  അറിയാതെ അയാളുടെ വായിൽനിന്നും ഹമാരാ  റൂം ഷെയ്ഖ് കോളനി മി ഹൈ  സാഹബ്എന്ന് ഒരു മന്ത്രം പോലെ പുറത്തു വന്നു . പിന്നെ എല്ലാം വളരെ പെട്ടന്നാണ് നടന്നത് , അവരെ പോലീസ് വാഹനത്തിൽ കയറ്റി  ഷെയ്ഖ് കോളനിയിലെ  ഒരു കെട്ടിടത്തിന്റെ പിറകിലെ പടിക്കെട്ടിനരികിലായി നിറുത്തി . പിന്നെ പോലീസുകാരൻ അവരെനോക്കി പറഞ്ഞു "ഇവിടെനിന്നും വീണ്ടും റോഡ്‌ മുറിച്ചുകടന്നാൽ  ഇനി അടി കിട്ടും, ഞങ്ങൾ ഇടയ്ക്കു വന്നു നോക്കും ഓക്കേ "  .അങ്ങനെ ആ   വാഹനവുമായി  പോലീസുകാർ അവിടെനിന്നും അകന്നു പോയി . സൂര്ജും റഷീദും കാലത്തുവരെ പടിക്കെട്ടിൽ ഇരുന്നുറങ്ങി . ഇന്നും അവരുടെ ജീവിതത്തിലെ ഒരോർമ്മയായി ആ ദിനം ഇന്നും അവർ കാത്തു സൂക്ഷിക്കുന്നൂ .

2017 നവംബർ 24, വെള്ളിയാഴ്‌ച

ഫുജൈറ എന്ന സുന്ദരി


ഫുജൈറ എന്ന സുന്ദരി
എം.പി .എസ് . വീയ്യോത്ത്
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈ മണല്നഗരത്തില്‍  കഴിഞ്ഞുവരുന്ന എനിക്ക് അടുത്ത് അറിയാവുന്ന  ചിലരെ ഇവിടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം, അതല്ലേ അതിന്റെ ശരി . നമ്മള്‍ തമ്മില്‍ തമ്മില്‍ പങ്കുവയ്ക്കുന്ന കാര്യങ്ങളിലൂടെ പകരുന്ന അറിവ് അതൊന്ന് വേറെ തന്നെയാണ്.

യു. ഏ ഇ എന്ന അറബ് വംശജരായ മാതാപിതാക്കൾക്ക് ഏഴ് പെണ്‍മക്കള്‍ ആണ് ഉള്ളത് . മൂത്തവള്‍  അബുദാബി:
അവളെക്കുറിച്ച് പറയുകയാണെങ്കില്‍  സ്വരുക്കൂട്ടി വച്ച സമ്പത്തുവും  ആഡംബരത്തിലും ആരെയും കൈവിടാത്ത മൂല്യങ്ങള്‍  തന്നെയാണ് . അബുദാബി എന്നും കുഞ്ഞനുജത്തി  അലൈനേയും കൂടെ ചേര്‍ത്ത് നിര്‍ത്തിയിരുന്നൂ. അവളുടെ കാര്യത്തില്‍ അബുദാബി കാണിക്കുന്ന ആ ശ്രദ്ധ അതൊന്ന് വേറെ തന്നെയാണ് താനും.  
അടുത്തവള്‍ ദുബായ് :
 ആർഭാഢത്തിന്റെയും ആധുനികതയുടെയും പുതുമുഖമായ അവളെ എല്ലാവർക്കും എന്ത്  ഇഷ്ടമാണ് എന്നറിയുമോ . അവളെ സ്നേഹിക്കാത്ത ഒരാളും ലോകത്തില്‍ ഇല്ല എന്ന് തന്നെ പറയാം അത്രയ്ക്ക് ശ്രദ്ധയാണ് മറ്റുള്ളവരുടെ കാര്യത്തില്‍ അവള്‍ക്ക്. ചിലപ്പോള്‍ ഒരു ചേച്ചിയെപ്പോലെയും മറ്റുചിലപ്പോള്‍ മകളേപ്പോലെയും വല്ലാത്തൊരു അടുപ്പം തോന്നാറുണ്ട് അവളോട്‌ . അങ്ങനെ വളരെ കരുതലോടെയാണ് ഓരോ നാളും അവളോടൊപ്പം ഞങ്ങള്‍ കഴിഞ്ഞു വന്നത് . എന്തോ മാന്ത്രികതയൊളിപ്പിച്ച അവളെ അറിയാതെ നമ്മൾ പ്രണയിച്ച് പോകും.
അടുത്തവള്‍  ഷാർജ:
ആഢംബരത്തിലും ലാളിത്യം പൂലര്‍ത്താന്‍  ശ്രമിക്കുന്ന ഇവൾ അറിവിന്റെ കാര്യത്തില്‍  ഒരു മഹാപ്രപഞ്ചമാണ്.  പുസ്തകങ്ങളും മറ്റ് സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോവുന്ന ഇവള്‍ ഉള്ളത് കൊണ്ട് സംതൃപ്തയായി കഴിഞ്ഞുവരുന്നൂ. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുചേരുന്ന സന്ദര്‍ഭങ്ങളില്‍  സാംസ്കാരികമായ  കാര്യങ്ങളിൽ അവള്‍ തീരുമാനങ്ങൾ എടുത്തുവരുന്നൂ .
അടുത്തവൾ അജ്മാൻ:
സാമ്പത്തികമായോ സംസ്കാരികമായോ വലുതായോന്നും ചൂണ്ടിക്കാണിക്കാന്‍ ഇല്ലാത്ത ഇവളെ പലപ്പോഴും അബുദാബി ചേര്‍ത്തു നിനിര്‍ത്താറുണ്ട് . പലപ്പോഴും നല്ലൊരു കുടുംബിനിയായി എല്ലാവരെയും കൂടെക്കൂട്ടി അവര്‍ സന്തോഷത്തോടെ കഴിഞ്ഞു വരുന്നു.
അടുത്തവരായ  റാസ് അൽ ഖൈമയും ഉം അൽ ഖൊയിനും
 ഷാർജ യേയും അജ്മാനെയും പോലെ സാമ്പത്തികമായി വലിയ വരുമാനമില്ലാത്തവര്‍ ആണെന്നാലും എല്ലാവരെയും സ്നേഹത്തോടെ കൂടെ നിറുത്താന്‍ ശ്രമിക്കാറുണ്ട് . നല്ല വീട്ടമ്മമാരായ ഇവര്‍ മറ്റെന്തിനെക്കാളും കുടുംബത്തെ സ്നേഹിക്കുന്നൂ എന്നതാണ് ഞാന്‍ മനസ്സിലാക്കിയത് .
ഇത്രനേരം ഞാന്‍ പറഞ്ഞവരില്‍ നിന്നും വ്യത്യസ്തയാണ് ഇളയമകള്‍ ആയ ഫുജൈറ അവളുടെ സമീപത്തുകൂടി  പല തവണ ഞാന്‍  കടന്നു പോയിട്ടുണ്ടെങ്കിലും ആ ശാലീനതയും ശാന്തതയും അറിയാനായത് ഈയടുത്ത കാലത്താണ് . ജോലിസംബന്ധമായ കാര്യത്തിനായി അവളുടെ മണ്ണില്‍ കഴിഞ്ഞ എനിക്ക് അത് ശരിക്കും പുതിയൊരു അനുഭവം ആയിരുന്നൂ. അപ്പോഴാണ് അവളിലെ  കുസൃതി നിറഞ്ഞ പ്രകൃതി ഞാന്‍ അടുത്തറിഞ്ഞത്.

ദുബായില്‍ നിന്നും താമസം മാറിയതിന്റെ ദുഃഖ ത്തില്‍  കഴിഞ്ഞ എന്റെ മുന്നില്‍  മഴയായി പെയ്ത് മനസ്സും മണ്ണും കുളിര്‍പ്പിച്ച അവള്‍  എന്നിലെ മുറിവുകള്‍ സ്നേഹത്തോടെ  തണുത്ത കൈനീട്ടി മായ്ച്ചു കളഞ്ഞപ്പോള്‍ ആണ് മലനിരകള്‍ നിറഞ്ഞ ആ സൌന്ദര്യം ശ്രദ്ധിച്ചത്. അന്ന് ഒരു വെള്ളിയാഴ്ച്ചയായിരുന്നൂ വൈകി ഫുജൈറ കടല്‍തീരത്ത്‌ കൂടി നടന്നപ്പോഴാണ്  തിരമാലകുഞ്ഞുങ്ങളെ പറഞ്ഞയച്ച് വീണ്ടും വീണ്ടും എന്റെ കാല്‍പാദങ്ങള്‍ തൊട്ടുതലോടി ഓടിമാഞ്ഞുകൊണ്ടിരുന്നത് . തിരമാല തീരത്തോട് അടുത്തപ്പോള്‍ ഞാന്‍ അവിടെ ഇരുന്ന് കൈനീട്ടി തൊട്ടപ്പോള്‍ എന്തോ വല്ലാത്തൊരു സുഖം തോന്നി. അറിയാതെ അവളെ സ്നേഹിച്ചു തുടങ്ങിയത് അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത് . ഇപ്പോള്‍ അവളില്‍ നിന്നും അകന്ന്‍ ഞാന്‍ ദുബായില് തിരിച്ചെത്തി എങ്കിലും ആ നല്ല നാളുകളുടെ ഓര്‍മ്മ എന്നില്‍ വല്ലാത്തൊരു അനുഭൂതി നല്‍കുന്നൂ. ഇന്ന് ഞാന്‍ ആരെ സ്നേഹിക്കണം എന്ന വല്ലാത്തൊരു വിഷമ വൃത്തത്തില്‍ ആണ്. കാലമാകുന്ന ജീവിത വീഥിയില്‍ എന്റെ കുടുംബത്തിനോപ്പം പ്രവാസം സമ്മാനിച്ച ഒത്തിരി കൂട്ടുകാരും ഓര്‍മ്മകളുമായി ഇന്നും ഈ മണ്ണില്‍ നിങ്ങളില്‍ ഒരുവനായി ഞാനും .


2017 നവംബർ 22, ബുധനാഴ്‌ച

ശ്രീകൃഷ്ണ സ്തുതി

ശ്രീകൃഷ്ണ സ്തുതി

എം. പി. എസ്സ്. വീയ്യോത്ത്

ഗുരുവായൂരംബലനടയിലായ് ഒരുനാളില്‍
തൊഴുകൈയ്യും നീട്ടി ഞാന്‍ നിന്നിടുമ്പോള്‍
മനസ്സിലായ് മന്ത്രിച്ച നിന്‍ നാമ ജപത്തിലും
നിന്‍ തിരുമുഖം തെളിഞ്ഞിരുന്നു

(ഗുരുവായൂര്‍)

നിന്‍ ബാലലീലകള്‍ കേട്ടുവളര്‍ന്ന ഞാന്‍
മനതാരില്‍ നിന്‍ നാമം പലവുരു ഭജിച്ചിരുന്നു
ബാല്യത്തില്‍ അറിയാതെന്‍ നിദ്രയില്‍
പലകുറി  സ്വപ്നത്തില്‍ വന്നു ചിരിച്ചു നിന്നു

(ഗുരുവായൂര്‍)

ആലിലക്കണ്ണന്റെ കുസൃതികളോരോന്നായ്
ആടിത്തിമര്‍ത്ത നീ കംസന്റെ ഘാതകനായി രുന്നു
ഗോപികതന്നുടെ കാമുകനായ നീ കള്ളനാം
കാമുകനായില്ലയോ .. നീ  എന്‍ കള്ളനല്ലേ ...

(ഗുരുവായൂര്‍)

നെറ്റിയിമുകളിലായ് കെട്ടിയ  മുടിയിലായി തിരുകിയ
മയില്‍പ്പീലി തണ്ടിനൊപ്പം ചുണ്ടിലെ മുരളിയും
അതിലൂടനസ്യൂതമൊഴുകുന്ന  മധുരമാം
മുരളിനാദത്തില്‍  അലിഞ്ഞു ഞാനും


(ഗുരുവായൂര്‍)


'അമ്മമനം (കവിത)

'അമ്മമനം 
എം പി എസ് വീയ്യോത്ത്

മുല്ലമൊട്ട് പല്ലുകാട്ടി
പുഞ്ചിരിക്കും കുഞ്ഞേ
മേനിയൊന്നുനൊന്തുവെന്നാൽ
ചേർത്തണയ്ക്കുമമ്മ
'അമ്മ മടിത്തട്ടിലന്ന്
ചാഞ്ഞുറങ്ങി നീയും
ആ ഒരോർമ്മ ഇന്നുമൊപ്പം
കാത്തുവച്ചു   നമ്മൾ
നഷ്ടബോധമാണെന്നാലും
അമ്മയെന്ന സത്യം
സ്നേഹത്തിന്റെ മൂർത്തിമത്
ഭാവമാണ് സത്യം
ആവതില്ല പ്രതിഫലമായി
നൽകിടുവാനൊന്നും
സ്നേഹമായിനൽകിടുകിൽ
നമ്മൾ  സ്നേഹമെത്ര തുച്ഛം
അമ്മതൻറെ കൈകളിൽ
രുചികളൊന്നു വേറെ
മൂക്കുമുട്ടെ കേറ്റിയിട്ട്
കുറ്റം നാം പറയും
ഇന്നിവിടെ മണലിനോട്
മസാരിച്ചിടുമ്പോൾ
ആ പഴയൊരോർമ്മമാത്രം
കൂട്ടിനുണ്ട് സത്യം
അവധി അനുവദിച്ചു
കിട്ടീടണമിപ്പോൾ
ആ മാതാവിന് കൈകളുടെ
സ്നേഹമാസ്വദിച്ചിടാനായ്
മറ്റു വേദനിക്കുമൊത്തിരി
ഹൃത്തിനൊപ്പം
ജീവിതത്തിൻ ദുഖംപേറു
മദ്ധ്യായമായ്  ഞാനും


2017 നവംബർ 16, വ്യാഴാഴ്‌ച

തിരോധാനം

തിരോധാനം
എം.പി എസ് വീയ്യോത്ത് 

ഞായറാഴ്ച്ചയിലെ കുറുബാന കഴിഞ്ഞു ആളുകള്‍ പള്ളിയില്‍ നിന്നും ഇറങ്ങി തുടങ്ങിയിരിക്കുന്നു. ചിലര്‍ വിശേഷങ്ങള്‍ പങ്കുവച്ചും മറ്റുചിലര്‍ നിശബ്ദരായും ആ വലിയ മുറിയില്‍നിന്നും പുറത്തേക്കിറങ്ങി കൊണ്ടിരുന്നു. അതിനിടയിലൂടെ ആള്‍കൂട്ടത്തില്‍ ആരെയോ തിരഞ്ഞുകൊണ്ട്‌ അവനും പുറത്തേക്കിറങ്ങി. വെളുത്തു സുമുഖനായ അവന് ഉദ്ദേശം പതിനെട്ടു വയസ്സ് പ്രായം വരുമെന്നു തോന്നുന്നു. അവന്റെ മുഖത്ത് ഒരു നിരാശ കളിയാടിയിരുന്നു. തലതാഴ്ത്തി ആ ദേവാലയത്തിന്റെ പടികളുടെ അടുത്തേക്ക് നടക്കുമ്പോള്‍ ആരോ പിന്നില്‍ നിന്നും അവനെ തൊട്ടു വിളിച്ചു . ആ നിന്നെ വിളിച്ചുകൊണ്ടു ചെല്ലാന്‍ പറഞ്ഞു എന്ന് പറഞ്ഞു അയാള്‍ തിരിഞ്ഞു നടന്നു. അവന്‍റെ കാലുകള്‍ ഏതോ മായജാലമെന്നോണം അയാളെ പിന്തുടരാന്‍ തുടങ്ങി. അയാള്‍ പള്ളിയുടെ സമീപത്തുള്ള പൂന്തോട്ടത്തിലൂടെ കുറച്ചു ദൂരേക്ക്‌ നടന്നു. അവിടെ അവരുടെ വരവും പ്രതീക്ഷിച്ചു അവിടെ മുറിയുടെ  മുന്നിലായി കാലുവരെ മൂടുന്ന വെള്ളവസ്ത്രവും ധരിച്ചു സുന്ദരമായി ചിരിച്ചുകൊണ്ട് ആ ദേവാലയത്തിലെ പുരോഹിതന്‍ നില്‍പ്പുണ്ടായിരുന്നു. അവര്‍ അടുത്തെത്തിയപ്പോലെ അദ്ദേഹം അവന്റെ ചുമലില്‍ കൈവച്ചു തന്നിലേക്ക് ചേര്‍ത്ത് പിടിച്ചുകൊണ്ട്  തോട്ടത്തിലേക്ക് നടന്നു. ആ നടത്തത്തിനിടയില്‍ അദ്ദേഹം സൌമ്യസ്വരത്തില്‍  കൊച്ചനെ നീ ഏതാസാധാരണ പള്ളിയില്‍ കാണാറില്ലല്ലോഎന്ന് ചോദിച്ചു. അവന്‍ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ടു പിതാവേ ഞാന്‍ തോമസ്‌ മാഷിന്റെ മകന്‍ ജോസ് നാട്ടുകാര്‍ തലതിരിഞ്ഞ വിത്താണെന്ന് വിളിക്കുന്ന കുഞ്ഞിടയനാണ്,  ആദ്യമായിട്ടാ പള്ളിയില്‍ വരുന്നേ, അതും ഇന്നലെ പള്ളിയില്‍ വച്ച് കണ്ട ആ കുട്ടിയെ കാണാന്‍ വന്നതായിരുന്നു, എന്തുചെയാം ഭൂമി കറങ്ങുന്നത് കൊണ്ട് എവിടെയെങ്കിലും വച്ച് കാണാന്‍ പറ്റുമായിരിക്കും അല്ലെ ?“ എന്ന് മറുപടിയും പറഞ്ഞു. അവന്റെ സരസമായ മറുപടി അദേഹത്തിനു നന്നെ ബോധിച്ചു എന്ന് തോന്നുന്നു . തുടര്‍ന്നുള്ള സംസാരത്തിനൊടുവില്‍ അവന്‍ അദ്ദേഹവുമായി നല്ല ചങ്ങാത്തതിലുമായി. അവന്റെ മനസ്സിലിരിപ്പും മറ്റും അദ്ദേഹത്തോട് വിശദീകരിച്ചു പറഞ്ഞു.  തുടര്‍ന്നുള്ള സംസാരത്തിനിടയില്‍  അവന്‍ അദ്ദേഹത്തോട് ചോദിച്ചു ഏതായാലും താങ്കളോട് എല്ലാം തുറന്നു പറഞ്ഞല്ലോ ഞാന്‍ ഇനി എന്താ ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുമോ”. അതിനു മറുപടിയായി ആകാശത്തുനോക്കി കര്‍ത്താവെ അറിയാതെ ഒരു വലിയ കുരിശാണല്ലോ നീ എന്റെ മുതുകില്‍ വച്ചുതന്നത്. പിന്നെ അവന് നേരെ നോക്കി നീ പോയേ വന്നു വന്നു എന്നെക്കൊണ്ട് നീ ഹംസത്തിന്റെ പണിയും കൂടി ചെയ്യിപ്പിക്കാനുള്ള പുറപ്പാടാണ് അല്ലെ എന്നും പറഞ്ഞു തിരിഞ്ഞു നടന്നു. ആ നടത്തത്തിനിടയില്‍ അദ്ദേഹത്തിന്റെ മുഖത്തെ ചിരിതെളിഞ്ഞു കാണാമായിരുന്നു.കുറച്ചുസമയത്തെ ഇടവേളയ്ക്കു ശേഷം പുരോഹിതന്‍ അദ്ധേഹത്തിന്റെ മുറിയിലേക്ക് നടന്ന് കയറി. പിന്നെ എന്തോ ആലോചിച്ച് അദ്ദേഹം മുറിയില്‍നിന്നും ബാല്‍ക്കണിയിലേക്ക് നടന്ന് പള്ളിയുടെ വശത്തേക്ക് നോക്കി. അപ്പോള്‍ അവന്‍ പടികള്‍ തിരിച്ചിറങ്ങി തുടങ്ങിയിരുന്നു, അദ്ദേഹം അവനെ കൈകൊട്ടി മാടി വിളിച്ചു . അവന്‍ ഇറങ്ങിക്കൊണ്ടിരുന്ന പടവുകള്‍ നടത്തം നിറുത്തി ശബ്ദം കേട്ട ദിക്കിലേക്ക് തലതിരിച്ചുനോക്കി . പുരോഹിതന്‍ ചിരിച്ചുകൊണ്ട് അവനെ മാടി വിളിച്ചുകൊണ്ടു ബാല്‍ക്കണിയില്‍ നില്‍ക്കുന്നതാണ് അവന്‍ കണ്ടത്. അതുവരെ നിരാശപരന്നിരുന്ന അവന്റെ മുഖത്ത് സന്തോഷം കളിയാടാന്‍ തുടങ്ങി. എന്തോ അദ്ദേഹം തീര്‍ച്ചയായും വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്പോലെ അവന്‍ സന്തോഷത്തോടെ ആ പടികള്‍ ഓടിക്കയറി തുടങ്ങി . അപ്പോഴേക്കും അദ്ദേഹം ബാല്‍ക്കണിയില്‍നിന്നും മുറിക്കകത്തേക്ക് കയറിയിരുന്നു.
അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ മുറിയുടെ വാതിലില്‍ ഒരു മുട്ടുകെട്ട് പുരോഹിതന്‍ വാതില്‍ മലര്‍ക്കെ തുറന്നു അപ്പോഴതാ ചിരിച്ചുകൊണ്ട് അവന്‍ മുന്നില്‍ നില്‍ക്കുന്നു.അദ്ദേഹം അവനോട് കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. അവന്‍ അത് അക്ഷരം പ്രതി അനുസരിച്ചു അതിനിടയില്‍ ചുമരില്‍ പതിച്ചിരിക്കുന്ന ചിത്രങ്ങളിലൂടെ അവന്റെ കണ്ണുകള്‍ സഞ്ചരിച്ചു തുടങ്ങി. ഇതിനിടയില്‍ അകത്തുനിന്നും ഒരാള്‍ ചായ കൊണ്ട് വന്നു അവന് കൊടുത്തു. ചൂടുചായ ഊതിക്കുടിച്ചുകൊണ്ട്‌ ഇരുന്നപ്പോള്‍ പുരോഹിതന്‍ അവനെ അയാള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് ചോദിച്ചു  തോമാച്ചന് ഇവനെ മനസ്സിലായോ?”  “ഇല്ല എന്ന് അയാള്‍ മറുപടിയും പറഞ്ഞു. പിന്നെ അല്പസമയത്തെ നിശബ്ദടയ്ക്കുശേഷം അദ്ദേഹം പറഞ്ഞു തുടങ്ങി ഇവന്‍ നമ്മുടെ കച്ചേരി പറമ്പില്‍ തോമസ്സ് മാഷുടെ ഏക മകനാ പറഞ്ഞിട്ടെന്താ പഠിക്കുന്ന കാലത്തെ കൂടുകെട്ടും മറ്റ്  ദുശ്ശീലങ്ങളും നാട്ടുകാരുടെ അല്ലെങ്കില്‍ ഇവന്‍ പറയുന്നപോലെ  നാട്ടിനും വീട്ടിനും ഉപകാരമില്ലാത്തവനാക്കി മാറ്റി. മാഷ്‌ മരിച്ചതോടെ ഇവന്റെ പഠിപ്പും അവതാളത്തിലായി.ഏതായാലും ഞാന്‍ ഇവന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ പോവുകാ. ആ ഇവന്റെ  ഇമേജ് ആകെ ഒന്ന് മാറ്റാനുള്ള പരിപാടിയിലാ, ഇനി പണ്ട് നിറുത്തിയിടത്തുനിന്നും പഠനം വീണ്ടും
ആരംഭിക്കുന്നു. അതിനുള്ള എല്ലാ സഹായവും എന്റെയും പള്ളിയുടെയും വകയായി  നല്‍കാന്‍ പരമാവധി ശ്രമിക്കും.പിന്നെ ഇതെല്ലം കേട്ടുകൊണ്ട് ചിത്രങ്ങള്‍ നോക്കി നടന്നുകൊണ്ടിരുന്ന അവനെ നോക്കി നോക്കട്ടെ ബാക്കി എല്ലാം നമുക്ക് ഒന്ന് ശരിയാക്കിയെടുക്കണം എന്താ?” എന്ന് ചോദിച്ചു. അവന്റെ കണ്ണിലെ സന്തോഷം നിറഞ്ഞ ആ തിളക്കം അദ്ദേഹം കണ്ടെന്നു തോന്നുന്നു. പിന്നെ അവന്റെ നേരെ തിരിഞ്ഞു കൊണ്ട് അതുപോലെ ജോസെ ഇത് എബ്രഹാം നമ്മുടെ പള്ളിയിലെ കപ്പ്യാരാ, കേട്ടോ  എന്ന് പറഞ്ഞു. അവന്‍ ചിരിച്ച്കൊണ്ട് എബ്രഹാമിനെ തലയാട്ടി കാണിച്ചു.  പെട്ടെന്നാണ് അവന്റെ കണ്ണുകള്‍ അവിടെ തൂക്കിയിട്ട ചിത്രങ്ങളില്‍ ഒന്നില്‍ ഉടക്കിയത്.  അവന്‍ ആ ചിത്രത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അയാളോട് ചോദിച്ചു പിതാവേ ഇതാരുടെ ഫോട്ടോയാ?”. അച്ചന്‍ മെല്ലെ നടന്ന് അങ്ങോട്ടേക്ക് വന്ന്കഴുത്തില്‍ തൂങ്ങിക്കിടന്ന കണ്ണട കൈകൊണ്ട് കണ്ണിലേക്കു ചേര്‍ത്തുവച്ചു സൂക്ഷിച്ചുനോക്കി. ആ ചിത്രത്തില്‍ ഒരു പെണ്‍കുട്ടി മൈക്കിനടുത്ത്  നില്‍ക്കുന്നുണ്ടായിരുന്നു. കുറച്ചു സമയം അങ്ങനെ നോക്കിയശേഷം അദ്ദേഹം  പറഞ്ഞു ഹാ.. ഇത് നമ്മുടെ വര്‍ഗ്ഗീസ് മുതലാളിയുടെ മോളാ പേര് ആലീസ് അല്ലെ , എന്താ നീ ചോദിച്ചേ ഈ കുട്ടിയെ നേരത്തെ അറിയോ? “ അവന്റെ വിടര്‍ന്ന കണ്ണുകളിലെ തിളക്കത്തില്‍നിന്നും അച്ചനു കാര്യം പിടികിട്ടി. പിന്നെ ചിരിച്ചുകൊണ്ട് അവന്റെ ചെവിയില്‍ പിടിച്ചു മെല്ലെ തിരിച്ചുകൊണ്ടു പറഞ്ഞു അപ്പൊ പുളിങ്കൊമ്പിലാണ് മോന്‍ പിടിച്ചിരിക്കുന്നെ അല്ലെ ? കൈകാല്‍ ഓടിയാതിരിക്കാന്‍ കര്‍ത്താവ് കാക്കട്ടെ. നിന്റെ കൂടെ ക്കൂടി എനിക്കും അടികിട്ടുമോന്നാണ് ഇപ്പോള്‍ എനിക്ക് പേടി.
അങ്ങനെ കാലങ്ങള്‍ കടന്ന് പോയിക്കൊണ്ടിരുന്നു , ജോസ്സിന്റെ തുടര്‍ പഠനം പള്ളിവക കോളേജില്‍ നല്ല രീതിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു . അങ്ങനെയിരിക്കെ ഒരു ദിവസം അവന്‍ പള്ളിയിലേക്കുള്ള പടവുകള്‍ കയറുമ്പോളാണ് ആലീസിനെ ഒരു നീണ്ട ഇടവേളയ്ക്ക്ശേഷം യാദൃശ്ചികമായി കണ്ടുമുട്ടിയത് . അവന്റെ നാവുകള്‍ വരളുന്നതുപോലെ തോന്നി പറയാന്‍ മനസ്സില്‍ കരുതിവച്ച വാക്കുകള്‍ അത്രയും മാഞ്ഞുപോയത്പോലെ അവന് അപ്പോള്‍ തോന്നി. പിന്നീടുള്ള ദിനങ്ങളില്‍ അവന്‍ അവളെ കണ്ടുമുട്ടാനുള്ള അവസരങ്ങള്‍ ഓരോന്നായി ഉണ്ടാക്കിയെടുത്ത് കൊണ്ടിരുന്നു. ആദ്യമൊക്കെ അവളുമായി അടുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അവനില്‍നിന്നും അവള്‍ ഒഴിഞ്ഞുമാറിനടക്കാന്‍ തുടങ്ങി . അങ്ങനെയിരിക്കെ ഒരു ദിവസം ബാല്‍ക്കണിയില്‍നിന്നും പുറത്തേക്ക് നോക്കിക്കൊണ്ട്‌ നില്‍ക്കുമ്പോളാണ് അച്ചന്‍ നിനച്ചിരിക്കാതെ അവന്റെ കാമുകന്റെ റോളിലെ അഭിനയം വ്യക്തമായി കണ്ടത്. കുറച്ചുസമയം അവരുടെ ചെയ്തികള്‍ നോക്കി ആസ്വദിച്ചുനിന്നശേഷം അച്ചന്‍ ഇരുവരെയും കൈകൊട്ടി വിളിച്ചു എന്നിട്ട് അവരോട് അവിടെ നില്‍ക്കാനാവശ്യപ്പെട്ടു മുറിയിലേക്ക് നടന്നു. അവള്‍ മടിച്ചുമടിച്ച് അച്ചന്‍ അടുത്തെത്തുന്നത് വരെ കുറച്ചകലെ മാറിനിന്നു, അപ്പോഴേക്കും അച്ചന്‍ അവരുടെ അരികിലേക്ക് നടന്നെത്തി. പിന്നെ ജോസിനെ നോക്കി എടാ നിനക്ക് പ്രേമിക്കാനറിയില്ല അതും ഞാന്‍ തന്നെ പഠിപ്പിച്ചു തരണോ?” എന്ന് ചോദിച്ചപ്പോള്‍ അതുവരെ ശ്വാസം പിടിച്ച് നിന്ന ആലീസിന്റെ മുഖത്ത് ചിരി വിടര്‍ന്നു. അവള്‍ അച്ചനെനോക്കി ചോദിച്ചു അപ്പൊ അച്ചന്‍ പ്രണയിക്കാനും പഠിപ്പിക്കുന്നുണ്ടോ?” ആ ചോദ്യത്തില്‍ ശരിക്കും അച്ചന്‍ കുറച്ചുനേരത്തേക്ക് നിശബ്ദനായി.  പിന്നെ കുറച്ചു സമയത്തേക്ക് അവരുടെ ഇടയില്‍ ഒരുതരം ശൂന്യത പരന്നു. അപ്പോഴാണ്‌ അവള്‍ സംസാരിച്ചു തുടങ്ങിയത് എനിക്ക് ഈ ജോസിനേ പേടിയാ, അച്ചനറിയാമോ    തോമസ്സ് മാഷ് എവിടെപ്പോയെന്ന്, ആർക്കുമറിയില്ല പക്ഷെ നാട്ടുകാർ പറയുന്നു മാഷേ ജോസ്സ് ദുരൂഹമായ ഏതോ സാഹചര്യത്തിൽ കൊലചെയ്‌തെന്ന്
അത് കേട്ട് ഒരു ഭ്രാന്തനെപ്പോലെ ആയിമാറിയ ജോസിനെ വളരെ പണിപ്പെട്ടാണ് അച്ചൻ സമാധാനിപ്പിച്ചു പള്ളിയിലെ ബെഞ്ചിൽ കൊണ്ടിരുത്തിയത്. കപ്പ്യാരെ അവനെ ശ്രദ്ധിക്കാൻ നിർദേശിച്ചു അച്ചൻ പുറത്തേക്കു നടന്നു. അവിടെ കാത്തിരുന്ന ആലീസ് അവളുടെ മനസ്സിലുണ്ടായിരുന്ന മറ്റുള്ളവർക്കറിയാത്ത തോമസ് മാഷിന്റെ മരണവുമായി ബന്ധപ്പെട്ട ആ രഹസ്യം അച്ചനോട് പറയ്യാൻ ആരംഭിച്ചു " അന്ന് ഒരു ഞായറാഴ്ചയായിരുന്നു, തോമസ്സ് മാഷ്  വളരെ സന്തോഷവാനായി കാണപ്പെട്ട ആ ദിവസമാണ്  ജോസിന്റെ സഹോദരിയും ഭർത്താവും വിവാഹം കഴിഞ്ഞു ആദ്യമായി വീട്ടിൽ വന്നുകയറി. അമ്മച്ചി നേരത്തെ അവരെ വിട്ടുപോയതിനാൽ അവരെ വളർത്തി വലുതാക്കിയതിൽ നല്ലൊരു പങ്കും തോമസ്സ്അ മാഷിന്ന്ന് അവകാശപ്പെട്ടതാണ്. വീട്ടിൽ ബനിയനും മുണ്ടും ഉടുത്ത് കസേരയിൽ കിടന്ന് പത്രം വായിച്ചുകൊണ്ടിരുന്ന തോമസ്സ് മാഷ് അവരെ വീട്ടിലേക്കു സന്തോഷത്തോടെ സ്വീകരിച്ചു. അപ്പോഴേക്കും  അവധിക്കു വന്ന് സുഹൃത്തേക്ക് പോയ ജോസും വീട്ടിലേക്കു തിരിച്ചെത്തി. അപ്പച്ചൻ കാണാതെ കയ്യിലുണ്ടായിരുന്ന ബീഡിക്കുറ്റി വലിച്ചെറിഞ്ഞു വീട്ടിലേക്കു കടന്നു വന്നപ്പോൾ തോമസ് മാഷ് അവനെ സൂക്ഷിച്ചു ഒന്ന് നോക്കി. അവൻ അത് ശ്രദ്ധിക്കാതെ തലതാഴ്ത്തി അകത്തേക്ക് കയറി ചേച്ചിയെയും അളിയനെയും അടുത്തേക്ക് നടന്നു.അവർ അടുക്കളയിൽ ഒത്തുകൂടി കളിതമാശയില് കടന്നു അതിനിടയിലേക്ക് തോമസ്സ് മാഷ് കയറിവന്നപ്പോൾ. പെട്ടെന്ന് അവിടം നിശബ്ദമായി. പിന്നെ ഉച്ചഭക്ഷണം കഴിഞ്ഞു എല്ലാവരും ചെറിയമയക്കത്തിലേക്ക് കടന്നു.
രാത്രി അടുത്തുതന്നെയുള്ള പള്ളിയിലെ തിരുനാളിനു പോകാനായി ഒരുങ്ങികൊണ്ടു മാഷ് എല്ലാവരെയും വിളിച്ചു. മകളും ഭർത്താവും പിന്നെ വന്നുകൊള്ളാം എന്ന് പറഞ്ഞതിനാൽ അദ്ദേഹം ജോസിനേയും കൂട്ടി തന്റെ സ്റ്റീൽനിറത്തിലുള്ള ആ പഴയ  എവറടി ടോർച്ചിന്റെ വെളിച്ചത്തിൽ ഇരുളിലേക്ക് നടന്നു. അദ്ദേഹം മുന്നിലും ജോസ് പിന്നിലായും നടന്നു. ജോസ് തന്നെക്കാൾ വലുതായെങ്കിലും അദ്ദേഹത്തിന് ഇന്നും അവൻ തന്റെ ജോസൂട്ടൻ എന്ന കൊച്ചുകുട്ടി തന്നെയായിരുന്നു. കുട്ടികളിൽ ഇളയവനായതിനാൽ തന്നെ അവൻ അദ്ദേഹത്തിന്റെ പ്രിയപുത്രനുമായിരുന്നു . മുന്നിൽ താളം കെട്ടിയ ഇരുളിനെ കീറിമുറിച്ചു വഴിതെളിച്ചുകൊണ്ട്  ടോർച്ചുവെളിച്ചം അവർക്കു മുന്നിലൂടെ നീങ്ങിക്കൊണ്ടിരുന്നു . പെട്ടെന്ന് എന്ത് സംഭവച്ചെന്നറിയാനാവാത്ത വിധത്തിൽ അത് സംഭവിച്ചു . അപ്രതീക്ഷിതമായി ടോർച്ചും മാഷും കൂടി നിലതെറ്റി താഴേക്കു പതിച്ചു . ഒപ്പം ആരൊക്കയോ ഓടിമറയുന്ന ശബ്ദവും ജോസിന് കേൾക്കാൻ കഴിഞ്ഞു .എന്താണ്  സംഭവിച്ചതെന്നറിയാതെ അവൻ ചുറ്റിലും നോക്കി എങ്ങും കൂരാക്കൂരിരുട്ട് താളം കെട്ടിനിൽക്കുന്നു . ആ അന്തരീക്ഷത്തിനെ കുറച്ചുകൂടി ഭീകരമാക്കാനായി  ചീവിടിന്റെയും അതുപോലെ  ദൂരെനിന്നും നിറുത്താതെ കുരയ്ക്കുന്ന ചില നായ്ക്കളുടെ ശബ്ദവും മാത്രമേ അയാൾക്ക്‌ കേൾക്കാൻ കഴിഞ്ഞുള്ളു. അയാൾ വലിയ വായിൽ നിലവിളിച്ചു , പക്ഷെ ആ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ആ റബ്ബർതോട്ടത്തിൽ അതാരുകേൾക്കാൻ. കുറേസമയം കഴിഞ്ഞപ്പോൾ അതിലൂടെ വഴിപോയ ആരൊക്കയോ ചിലർ ശബ്ദം കേട്ട് അങ്ങോട്ടേക്ക് ഓടിവന്നു കൊണ്ടിരുന്നു . അവരുടെ  ഓട്ടത്തിനിടയിൽ കാലിനടിയിൽ ഞെരിഞ്ഞമരുന്ന കരിയിലകളുടെ   ശബ്ദം വ്യക്തമായി കേൾക്കാൻ കഴിയുമായിരുന്നു.   

അടുത്തെത്തിയ അവർ കയ്യിലെ ടോർച്ച് നീട്ടി അടിച്ചു അവന് ചുറ്റുമായി സൂക്ഷിച്ചു നോക്കി. പിന്നെ അവർ ജോസിനോട് "എന്താ ജോസേ ശരിക്കും സംഭവിച്ചേ ?" എന്ന് ചോദിച്ചു . ഇടറിയ ശബ്ദത്തിൽ സംഭവത്തെക്കുറിച്ചു പറയാൻ തുടങ്ങിയെങ്കിലും അവനത് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല .അവന്റെ ദേഹം തളരുന്നതുപോലെ അവനു തോന്നി. ആ കണ്ണുതുളക്കുന്ന ഇരുളിന്റെ സൂചിമുന ചിലപ്പോഴൊക്കെ ചുറ്റുമെന്താണ് നടക്കുന്നതുപോലും ചിന്തിക്കാൻ അവനു കഴിഞ്ഞില്ല. അവന്റെ അവസ്ഥമനസ്സിലാക്കിയ ആ നല്ലവരായ വഴിപോക്കർ ടോർച്ചുമായി അവിടമാകെ ഒന്ന് വിശദമായി പരിശോധിച്ചു . അപ്പോഴാണ് ആൾപെരുമാറ്റമില്ലാത്ത കുറ്റിക്കാട്ടിൽനിന്നും ആരുടെയോ ഞെരക്കം അവർക്കു കേൾക്കാൻ കഴിഞ്ഞത് . അവർ മൂവരും ആ കുറ്റിക്കാട്ടിനരികിലേക്ക് സൂക്ഷിച്ചു നടന്നു . അപ്പോഴാണ് അവരാ കാഴ്‌ചകണ്ടത് ദേഹമാസകലം വെട്ടേറ്റ് മാഷിന്റെ ഞരക്കവും രക്തത്തിൽ കുതിർന്ന ആ മുഖവും കണ്ട ജോസിന് തന്റെ ദേഹം തളരുന്നത് പോലെ തോന്നി. അവൻ അവിടെ അദ്ദേഹത്തിനരികിലായി ഇരുന്നു . ഈ കാഴ്ച മറ്റുള്ളവരുടെ മനസ്സിലും ആഴത്തിലുള്ള മുറിവ് സൃഷ്ടിച്ചു .എത്ര ആലോചിച്ചിട്ടും ഈ ക്രൂരതയുടെ കാരണം അവർക്കു കണ്ടെത്താനായില്ല .ആ നാട്ടിലെ നല്ലൊരു പൊതുപ്രവർത്തകനും സർവോപരിപാർട്ടിയുടെ സ്ഥാപക നേതാവുമായ കൂടിയായ മാഷിന് ശത്രുക്കൾ ഇല്ലെന്നത് തന്നെ അവരെ ചിന്തയിലാഴ്ത്തി . അധ്വാനിക്കുന്നവന്റെ പാർട്ടിയുടെ തത്വസംഹിതി ജീവിതത്തിൽ ഇത്രകണ്ട് കാത്തുസൂക്ഷിക്കുന്ന ഒരാളെ ഇന്നത്തെക്കാലത്ത് കണ്ടെത്തുക വളരെ വിഷമമാണ്. അവർ പിന്നൊന്നുമാലോചിച്ചില്ല ജോസിനെയും കൂട്ടി മാഷെയും തോളിലേറ്റി റോഡുവരെ അതിവേഗത്തിൽ നടന്നു . ഒരാൾ ടോർച്ചുതെളിച്ചുകൊണ്ടു മുന്നിലും അതിനു പിന്നിലായി മറ്റെയാൾ മാഷിനെയും കൊണ്ട് വേഗത്തിൽ നീങ്ങി . ജോസിന്റെ മനസ്സിൽ മാഷിനോട് ഇങ്ങനെ ചെയ്തതാരായിരിക്കാം എന്ന ചിന്ത കിടന്ന് വേട്ടയാടാൻ തുടങ്ങി. കഴിഞ്ഞ കുറെ ദിവസങ്ങളിൽ നടന്ന ഓരോ സംഭവ വികാസങ്ങളും അയാളുടെ മനസ്സിലൂടെ ഒരു സിനിമയിലെന്നപോലെ കടന്നുപോയിക്കൊണ്ടിരുന്നു. പെട്ടെന്ന് എന്തോ ചിലത് അവന്റെ ചിന്തയിലേക്ക് കടന്നു വന്നു , അത് ഒന്നല്ല രണ്ട് കാര്യങ്ങൾ ഉണ്ടായിരുന്നു .
ഒന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിക്കാൻ പാർട്ടി ഐകകണ്ഠമായി തെരഞ്ഞെടുത്തത് മാഷേ ആയിരുന്നു . അന്ന് പാർട്ടി ആപ്പീസിൽ നിന്നും മടങ്ങുമ്പോൾ എതിർ പാർട്ടിക്കാരനായ പ്രമോദ് തമാശയ്ക്കണോന്നറിയില്ല "മാഷേ നിങ്ങളും നിങ്ങളുടെ പാർട്ടിയും ഈ ഇലക്ഷന് ജയിക്കാൻ പോവുന്നില്ല അങ്ങനെ എന്തെങ്കിലും സാഹചര്യം ഉണ്ടാവുകയാണെങ്കിൽ , ചിലപ്പോൾ ഇലക്ഷൻ മാറ്റിവെക്കേണ്ടതായി വരും , നോക്കാം , കാണാൻ പോവുന്ന പൂരം പറഞ്ഞറിയിക്കണോ "എന്നും പറഞ്ഞു ചിരിച്ചുകൊണ്ട് നടന്നു നീങ്ങിയപ്പോൾ മാഷുടെ മനസ്സിൽ അറിയാതെ ഒരു ഭയം നിഴലിച്ചിരുന്നു . വിപ്ലവം പ്രസംഗിക്കുന്ന മാഷിനും ഒരു മരണത്തിന്റെ നിഴൽ തന്നെ പിന്തുടരുന്നുണ്ടോ എന്ന് പോലും തോന്നിപ്പോയി . കയ്യിലുള്ള ടോർച്ചിൽനിന്നുള്ള വെളിച്ചം തറയിൽനിന്നും ഉയർന്ന് അറിയാതെ എതിരെ വന്ന അബ്ദുള്ളക്കയുടെ മുഖത്തു തട്ടിയതും അത് അദ്ദേഹം കൈവച്ചു മറച്ചതും മാഷ് പറഞ്ഞറിയാമായിരുന്നു . അത് ചോദിയ്ക്കാൻ പുറപ്പെട്ട ജോസിനെ മാഷ് പലതവണ തടഞ്ഞു .
രണ്ടാമത്തെ സംഭവം ആ ഗ്രാമത്തിൽ വന്ന തുകൽ ഫാക്ടറിക്കെതിരെ ശബ്ദമുയർത്തിയ ആളെന്ന നിലയിൽ പലതവണ ആ കമ്പനിയുടെ മുതലാളി അദ്ദേഹത്തെ പലവിധത്തിൽ ദ്രോഹിച്ചിരുന്നു . സ്നേഹിച്ചു കല്യാണം കഴിച്ച മാഷിന്റെ ഭർത്താവ് പോലും ആ മുതലാളിയുടെ വിശ്വസ്തനും സന്തത സഹചാരിയും ആയിരുന്നു ആയിരുന്നു .അതിനാൽ മകളുടെ ജീവിതം വച്ച് തന്നോട് വിലപേശുമോ എന്നൊരു പേടിയും അദ്ദേഹത്തിനുണ്ടായിരുന്നു
എങ്ങനെ നോക്കിയാലും ശത്രുക്കൾ ചുറ്റുവട്ടത്തുമുണ്ട് എന്ന് മനസ്സിൽ ചിന്തിച്ചു ജോസ്സ് വേഗം നടന്നു . കുറച്ചു സമയത്തെ നടത്തത്തിനൊടുവിൽ അവർ സർക്കാരാശുപത്രിയുടെ പടിക്കലെത്തി . അവിടെയുണ്ടായിരുന്ന കൗണ്ടറിൽ വിവരം പറഞ്ഞപ്പോൾ അങ്ങോട്ട് പോകൂ അയാളെ കാണൂ എന്നീ മറുപടികളാണ് അവർക്കു കിട്ടിയത് . അങ്ങനെ അവിടെ കണ്ട സ്‌ട്രെച്ചറിൽ മാഷേ കിടത്തി തിരിഞ്ഞപ്പോൾ അതാ വരുന്നു പ്രമോദ് . അയാൾ മാഷേ കണ്ടപ്പോൾ തന്നെ അടുത്തുവന്ന് പുച്ഛത്തോടെ മുഖത്തേക്ക് നോക്കി നടന്നു നീങ്ങി. അദ്ദേഹം എതിരെവന്ന നേഴ്സിനോട് എന്തോപറഞ്ഞു കൊണ്ട് ചിരിച്ചു തലയാട്ടി നടന്നു . അയാളുടെ മുഖത്ത് ഒരു എന്തോ നേടിയതിന്റെ സന്തോഷം കളിയാടിയിരുന്നു .

കുറച്ചുസമയത്തേക്ക് മാഷിനെ ആശുപത്രി അധികൃതരിൽ  ആരും തിരിഞ്ഞു നോക്കിയതുമില്ല . അദ്ദേഹം വേദന കടിച്ചമർത്തി കൗണ്ടറിനരികിലായുള്ള സ്‌ട്രെച്ചറിൽ തല അങ്ങോട്ടുമിങ്ങോട്ടും തിരിച്ചു ഞരക്കത്തോടെ കിടന്നു. കൗണ്ടറിൽ  ഇരുന്നു കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന  ചിലർക്ക് അത് എന്നത്തേയും പോലെ ഒരു നേരം പോക്കായി മാത്രം മാറി. ജോസ്സും കൂടെവന്നവരും സഹായഹസ്തവുമായി പലരെയും സമീപിച്ചെങ്കിലും വലിയ മാറ്റമൊന്നും ഉണ്ടായില്ല.  അദ്ദേഹം മരിച്ചു കണ്ടാൽ മതിയെന്ന തരത്തിലായിരുന്നു ആശുപത്രിയധികൃതരുടെ ഭാവം , അവരിൽ ചിലർക്ക് പല ആപത്ഘട്ടങ്ങളിലും സഹായം നൽകിയ ആ നല്ല മനുഷ്യനോട് അങ്ങനെ തന്നെ വേണം പെരുമാറാൻ. മനുഷ്യത്ത്വം നിശ്ശേഷം അസ്തമിച്ച ഈ സമൂഹത്തിന്റെ ക്രൂരമായ ഒരു വിനോദമാണല്ലോ മറ്റുള്ളവരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മുറിവേൽപ്പിക്കുക  എന്നത് തന്നെ.
ക്ഷമയുടെ എല്ലാ പരിധിയും ലംഘിക്കപ്പെട്ടപ്പോൾ ജോസും കൂട്ടരും കൗണ്ടറിൽ ഉണ്ടായിരുന്ന ആളുകളോട് തട്ടിക്കയറി. പിന്നെ അത് ഒരു കയ്യാങ്കളിയിലേക്കു നീളുമെന്നായപ്പോൾ മാഷിന്റെ കയ്യ് ഒന്ന് പൊങ്ങി, ജോസ് അദ്ദേഹത്തിന്റെ അടുത്തേക്കോടി. അവൻ അടുത്തെത്തിയപ്പോൾ അദ്ദേഹം കൈകൊണ്ടു തന്റെ മുഖത്തിനടുത്തേക്ക് കുനിയാൻ ആംഗ്യം കാണിച്ചു . എന്നിട്ടു "മോനെ നീ എന്നെ സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോവൂ, ഇവിടെനിന്ന് എനിക്ക് ജീവനോടെ പോകാൻ കഴിയുമെന്ന് തോന്നുന്നില്ല " ഇത്രയും പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നൂ. ജോസ് വേഗം നടന്ന് ആംബുലൻസ് ഡ്രൈവറെ കണ്ട് സഹകരണ് ആശുപത്രിയിലേക്ക് പോകണം എന്നുപറഞ്ഞു  വിളിച്ചു കൊണ്ട് വരുന്ന വഴി ഒരാൾ വന്നു ആ ഡ്രൈവറെ വിളിച്ചു അതിൽ നിന്നും അയാളുടെ വിലക്കി. അതിനിടയിൽ ആരോ വിളിച്ചറിയിച്ച പ്രകാരം പാർട്ടി ആപ്പീസിൽ നിന്നും തോമസ് മാഷെ സ്നേഹിക്കുന്ന കുറേയാളുകൾ അവിടേക്കൊഴുകി . അവർ മാഷിനു ചികിത്സ നിഷേധിക്കാൻ മുൻകൈയെടുത്ത പ്രമോദിന്റെ പാർട്ടിപ്രവർത്തകനായ ആളെ അയാളുടെ മുറിയിൽ കയറി തല്ലിച്ചതച്ചു. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ചില സ്ത്രീകൾ കൗണ്ടറിൽ ഇരുന്നു ചിരിച്ചുകൊണ്ടിരുന്ന നേഴ്സിങ് സുപ്രണ്ടിനും കൊടുത്തു വേണ്ടുവോളം . മനസ്സിന്റെ വേദന അവരുടെ ശബ്ദത്തിന് ഇടര്‍ച്ചയുണ്ടാക്കിയെങ്കിലും പ്രതിഷേധമെന്നോണം  ഇങ്ങനെ അലറി വിളിച്ചുകൊണ്ട് "@@*** പോലീസിനെ വിളിച്ചു ഞങ്ങളിൽ ആരെയെങ്കിലും എന്തെങ്കിലും ചെയ്തുകളയാം എന്ന് കരുതിയാൽ പിന്നെ ഈ ക്രൂരതയ്ക്ക് കൂട്ടുനിന്ന ഒരാളും നാളെ നേരം വെളുപ്പിക്കില്ല .അതുപോലെ ഈ സംഭവത്തിനിടയില്‍ ഞങ്ങളുടെ മാഷിനെന്തെങ്കിലും സംഭവിച്ചാൽ പിന്നെ നിങ്ങളുടെ കാര്യം എങ്ങനെ വേണമെന്ന് ഞങ്ങള്‍ നോക്കിക്കോളും “ എന്നും പറഞ്ഞ് പുറത്തേക്ക് നടന്നു. ആ വാക്കുകള്‍ക്ക് വാളിനേക്കാള്‍ മൂര്ച്ചയുള്ളതായി അവിടെ കൂടിയവര്‍ക്ക്  തോന്നി. നാട്ടു പണിയെടുത്തു ജീവിക്കുന്ന കൈക്ക് കാരിരുമ്പിനേക്കാള്‍ കരുത്തുള്ള അവരുടെ മുഖം കോപത്താല്‍ ചുവന്നിരുന്നു . അവര്‍ മാഷിനൊപ്പംകുറച്ചുനേരം ചിലവഴിച്ചു പെട്ടെന്നാണ് അദേഹത്തിന് ഒരു ശ്വാസതടസം അനുഭവപ്പെട്ടത് . പെട്ടെന്ന് തന്നെ അദ്ധേഹത്തെ  ഐ സി യു വിലേക്ക് മാറ്റി . കുറേനേരം അവിടെ ചിലവഴിച്ച ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ ജോസിനോടും മറ്റുള്ളവരോടും എന്താവശ്യമുണ്ടെങ്കിലും പറയണം ഞാന്‍ ഇവിടെയൊക്കെത്തന്നെയുണ്ട് എന്നും പറഞ്ഞു  അവിടെനിന്നും ഇറങ്ങി.  
അപ്പോഴേക്കും  വെളിയില്‍ പ്രമോദിന്റെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം ആശുപത്രി പ്രവര്‍ത്തകര്‍ പ്രമോദിനെ മര്‍ദ്ദിച്ചതില്‍  പ്രതിഷേധിച്ച് അടുത്തദിവസം നടത്താന്‍ ആലോചിക്കുന്ന ഹര്‍ത്താലിനുള്ള  തയ്യാറെടുപ്പിലായിരുന്നു. ഒരു ഓട്ടോറിക്ഷയില്‍ അത് ഉദ്ഘോഷിച്ചുകൊണ്ട് ആശുപത്രിയുടെ മുന്നിലുള്ള റോഡിലൂടെ നീങ്ങിക്കൊണ്ടിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്  ആശുപത്രി കെട്ടിടം വിട്ട് പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തില്‍ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചുകൊണ്ട് ചിലര്‍ അതിനു കൊഴുപ്പ് കൂട്ടി. പാര്‍ട്ടിയുടെ ശക്തനായ യുവജന നേതാവ് മനോജന്‍ മാഷ്‌ കുറേനേരം എല്ലാം കണ്ട് ക്ഷമിച്ചിരുന്നു , പക്ഷെ അതില്‍ ചില ആശുപത്രി അധികൃതര്‍ കൂട്ടത്തിലുള്ള ചില സ്ത്രീകളെ തോണ്ടി രസിച്ചപ്പോള്‍ പിന്നെ അദേഹത്തിന് നോക്കിയിരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം മുണ്ട് മടക്കി കെട്ടി അതിലോരുവനെ പൊതിരെത്തല്ലി, അപ്പോഴേക്കും ആശുപത്രി പരിസരത്തു പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷ ഡ്രൈവര്‍മാറും ആ കലാപരിപാടിയില്‍ പങ്കെടുത്ത് സംഭവം ഭംഗിയായി വേഗം തന്നെ തീര്‍ത്തു. പരുക്കേറ്റവരെ അവിടെത്തന്നെ അഡ്മിറ്റ്‌ ചെയ്ത് മനോജന്‍ മാഷും കൂട്ടരും ഇറങ്ങിയപ്പോള്‍ അതാ മുന്നില്‍ പോലീസ് ജീപ്പ് നില്‍ക്കുന്നു. സംഭവത്തിന്റെ കിടപ്പും മറ്റും മനസ്സിലാക്കിയ എസ്സ് ഐ സര്‍ സുഹൃത്തുകൂടിയായ മനോജ്‌ മാഷേ വിളിച്ചു കാര്യങ്ങളുടെ ഇതുവരെയുള്ള കിടപ്പുവശവും മറ്റും ചോദിച്ചശേഷം, ഇങ്ങനെ പറഞ്ഞു “ ആ പ്രമോദിന് ഞാന്‍ എന്നോ പൊട്ടിക്കാന്‍ നോക്കി വച്ചതാ പക്ഷെ നമ്മുടെ ഭക്തി വിറ്റു ജീവിക്കുന്ന അവരെ തൊട്ടാല്‍ കൈകഴുകേണ്ടിവരും, പണ്ട് നാരായണഗുരുവും അയ്യങ്കാളിയും അതുപോലെ ഇടതു പക്ഷ പ്രസ്ഥാനവും കെട്ടിപ്പടുത്ത ഈ നാട്ടില്‍ ഇവര്‍ക്ക് കാലുറപ്പിക്കണമെങ്കില്‍ ഒരു വര്‍ഗ്ഗീയ കലാപമുണ്ടാക്കി വേണം എന്നാ ചിന്തയാ ഇവരുടെ ഈ പ്രവര്‍ത്തിക്ക് കാരണം. പിന്നെ മോനെ മനോജേ വിശദമായി ഒന്ന് സംസാരിക്കണം ഈ യൂണിഫോറംദേഹത്ത് കയറിയാല്‍ ഇതൊന്നും പറയാന്‍ കഴിയില്ല അതുകൊണ്ട് വൈകിട്ട് വീട്ടിലേക്കു വാ. പിന്നെ ഒരു കാര്യം മാഷേ വെട്ടിയ ആളെ പിടിച്ചു , അത് വൈകീട്ട് പറയാം എന്താ “എന്നും പറഞ്ഞു   അവിടെനിന്നും അദ്ദേഹം യാത്രയായി. കുറച്ചു സമയം മനോജ് മാഷ് മൗനം പാലിച്ചുകൊണ്ട്‌ മുന്നോട്ടു നടന്നു.  അയാളുടെ മനസ്സാകെ എസ് ഐ സർ വൈകീട്ട് പറയാൻ പോവുന്ന കാര്യത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു. പെട്ടെന്നാണ് ആരോ പിന്നിൽനിന്നും വിളിച്ചത് . അയാൾ നടത്തം നിറുത്തി തലതിരിച്ചു പിന്നിലേക്ക് നോക്കി അതാ ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കാമുകിയായ ശാന്തി ഓടിവരുന്നു . ജോലികഴിഞ്ഞു വരുന്ന വഴിയാണ് എന്ന് തോന്നുന്നു വാനിറ്റി ബാഗും മുട്ടറ്റം വരെ നീണ്ടുകിടക്കുന്ന മുടിയും വശങ്ങളിലേക്ക്ചന്തത്തോടെ ആടിക്കൊണ്ടിരിക്കുന്നതും നോക്കി അയാൾ അങ്ങനെ നിന്നു . അടുത്തെത്തിയതും കിതപ്പ് മാറ്റിയശേഷം അയാളോട് കയർത്തു " നിന്നോട് എത്ര പ്രാവശ്യം ഞാൻ പറഞ്ഞു അടിയുണ്ടാക്കാൻ പോവരുതെന്ന് . നിന്റെ ആരാ മാഷ് അവർക്കെന്തെങ്കിലും പറ്റിയാൽ അവരുടെ വീട്ടുകാർ നോക്കിക്കോളും നീ ആരാ നാട്ടുകാരുടെ എല്ലാ പ്രശ്നവും തീർക്കാൻ" ഇത്രയും പറഞ്ഞപ്പോൾ അയാൾ ചിരിക്കുകയായിരുന്നു




ഇതാണല്ലോ എല്ലാ പെണ്ണുങ്ങളുടെയും കാഴ്ചപ്പാട്, ഇവരൊന്നും ഈയടുത്ത കാലത്തൊന്നും ഈ സ്വഭാവം മാറ്റാൻ പോവുന്നുമില്ല. ഇത്രയും ആ ചിരിയിൽ ഒളിച്ചിരിപ്പുണ്ടായിരുന്നോ എന്ന് തോന്നി . അവർ മുന്നോട്ടേക്ക് നടന്നു, ശാന്തി അവളുടെ അന്നത്തെ ആപ്പീസ് അനുഭവങ്ങളും മറ്റ്പരിഭവങ്ങളും പറഞ്ഞും , കുലുങ്ങിച്ചിരിച്ചും നടന്നപ്പോൾ അയാൾ മെല്ലെ തലയുയർത്തി അവളെ ഒന്ന് നോക്കി. ഇവർക്ക് ദിനംപ്രതി സൗന്ദര്യം കൂടകയാണോ എന്ന് ചിന്തിച്ചുപോയ ആ സമയത്താണ് അവൾ തല കുലുക്കിക്കൊണ്ട് ചോദിച്ചത് '' എന്താ മാഷേ പതിവില്ലാത്തൊരു നോട്ടം" . അയാൾ അവളെ നോക്കി കണ്ണുകൾ അമർത്തി ചിമ്മി ഒന്നുമില്ലേ എന്ന അർത്ഥത്തിൽ ചിരിച്ചു കാണിച്ച് മുന്നോട്ട്  നടന്നു. അല്പസമയത്തിനകം അവർ പാർട്ടി ആപ്പീസ് സ്ഥിതി ചെയ്യുന്ന അങ്ങാടിയിൽ എത്തിച്ചേർന്നു. ശാന്തി മെല്ലെ തല കുലുക്കി  ചുണ്ടുകൾ കൊണ്ട് നാളെക്കാണാം എന്നും പറഞ്ഞ് മുന്നോട്ട് നീങ്ങി. മനോജ് മാഷ് പാർട്ടി ഓഫീസിന്റെ പഴകിയ മരത്തിന്റെ പടികൾക്ക് അടുത്തേക്ക് നടന്നു. അയാൾ പടികളിലൂടെ ഒരു വിഹഗ വീക്ഷണംനടത്തി  മരപ്പലകകളില്‍ പലതും പൊട്ടിപ്പൊളിഞ്ഞു വീഴാന്‍  തുടങ്ങിയിരിക്കുന്നു. മുകളിൽ നിന്നും ഞാന്നു കിടക്കുന്ന കെട്ടുകൾ പിണഞ്ഞ കയറിന്റെ അറ്റത്ത് വലിച്ച് പിടിച്ച് ഒരു അഭ്യാസിയുടെ മെയ്യ് വഴക്കത്തോടെ അദ്ദേഹം മുകളിലേക്ക് കയറി. മാഷ് ആപ്പീസിന്റെ വാതിൽപ്പടി കടന്ന് അകത്തേക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചു മുറിയുടെ ഒരു കോണിൽ വലതു കയ്യിൽ നിവർത്തിപ്പിടിച്ച ദേശാഭിമാനി പത്രവും പിടിച്ചു മറുകയ്യിലെ വിരലുകൾക്കിടയിൽ തിരുകിയ ദിനേശ് ബീഡി ആഞ്ഞ് വലിച്ച് അതിന്റെ ലഹരി ആസ്വദിച്ച്കൊണ്ട് അയാള്‍ ആ പത്രത്താളുകളിലെ വിവിധങ്ങളായ വാർത്തകളിലൂടെ ഊളിയിട്ടു കൊണ്ട് സഖാവ് കരുണൻ ഇരിപ്പുണ്ടായിരുന്നു. അവര്‍ തമ്മില്‍ അഭിസംബോദന ചെയ്തത് അവരവരുടെ ജോലികളിലേക്ക് കടന്നു. മനോജ് മാഷ് സഖാവിന്റെ പത്രത്തില്‍ നിന്നും ഒരു താള്‍ അടര്‍ത്തിയെടുത്ത് അതിലെ പ്രധാന വാർത്തകളിലൂടെ ഒന്ന് കണ്ണോടിച്ചു കൊണ്ടിരിക്കവേയാണ് താഴയുള്ള കുമാരേട്ടന്റെ ചായക്കടയിൽ നിന്നും പ്രവി എന്ന ചെറുപ്പക്കാരൻ കയ്യില്‍ ചായയടങ്ങിയ തൂക്കുപത്രവുമായി അങ്ങോട്ട്‌ കടന്ന് വന്നത് . ചൂട് കട്ടൻചായ അവനിൽ നിന്നും വാങ്ങി  ഊതി ഊതി കുടിച്ച് കൊണ്ട് അവർ കുറച്ച് സമയം കൂടി അവിടെ ചിലവഴിച്ചു. സമയം സന്ധ്യയോടടുത്തു വരുന്നു മാഷ് കേരളകൗമുദി ആഴ്ചപ്പതിപ്പ് മടക്കിവച്ച്  കസേരയിൽനിന്നും മെല്ലെ എഴുന്നേറ്റു . മുണ്ടിന്റെ ഒരഗ്രം വലത്കയ്യിൽ പിടിച്ചു വാതിൽക്കലേക്ക് നടന്നു .പതിവ് അഭ്യാസപ്രകടനത്തിനോടുവില്‍ അദ്ദേഹം കോവണി വഴി താഴെയിറങ്ങി. അവിടെ തമ്മില്‍ സംസാരിച്ചുകൊണ്ട് സഖാവ് ചന്ദ്രേട്ടനും അൻവറും നില്‍പ്പുണ്ടായിരുന്നു, അവര്‍ അടക്കിപ്പിടിച്ചു കാര്യമായെന്തോ ചര്ച്ചചെയ്യുകയായിരുന്നു. മാഷേ കണ്ടതും അവര്‍ ഇരുവരും സംസാരമാവസാനിപ്പിച്ചു അദേഹത്തിനരികിലേക്ക് നടന്നു. പൊതുവെ രസികനായ ചന്ദ്രേട്ടന്‍ അന്ന് വളരെ അസ്വസ്ഥനായി കാണപ്പെട്ടു, അവര്‍ക്കിടയില്‍ ഒരു മൂകത പ്രകടമായിരുന്നു.  എപ്പോഴും മസ്സിലും പിടിച്ചുനടക്കുന്ന അൻവറും വളരെ ദുഖിതനായി കാണപ്പെട്ടു. മാഷ്‌ സരസമായാണ് സംസാരിച്ചതെങ്കിലും അത് അവരില്‍ ഒരു ഭാവവ്യത്യാസവും ഉണ്ടാക്കിയില്ല . അല്പസമയത്തെ  നിശബ്ദതയ്ക്കൊടുവില്‍  അദ്ദേഹം ആശുപത്രിയിൽ കിടക്കുന്ന മാഷിന്റെ വിവരങ്ങൾ ആരായാൻ അയാൾ മറന്നില്ല . അതിനിടയിൽ സഖാവ് ചന്ദ്രനാണ് ആ വിവരം മാഷോടു് പറഞ്ഞത് "മാഷേ എവിടേക്കാ ,സൂക്ഷിക്കണേ മാഷേ വകവരുത്താൻ ആരെല്ലോ പദ്ധതി യൊരുക്കിയിട്ടുണ്ട് എന്നറിയാൻ കഴിഞ്ഞു അതാ പറഞ്ഞേ ". മാഷ് ചിരിച്ചു കൊണ്ട് " കമ്മ്യൂണിസം രക്തത്തിൽ കലർന്ന നമ്മളേപ്പോലുള്ള ഒരാളും ഒന്നിനേയും പേടിക്കില്ല , നമ്മൾ ജനനന്മയ്ക്ക്  വേണ്ടിയാണ് ഇക്കാലമത്രയും പ്രതികരിച്ചത് അതില്‍ എന്നോടോ പ്രസ്ഥാനത്തോടോ നീരസമുള്ളവര്‍ ഒത്തിരികാണും അതിനെല്ലാം പ്രതികരിക്കാനോ പേടിക്കാനോതുടങ്ങിയാല്‍ അതിനെ സമയം കാണൂ, പിന്നെ ഒരാളെ  വകവരുത്താന്‍ മറ്റൊരാള്‍  ഇറങ്ങിത്തിരിചെന്നാല്‍ അത് തടയാന്‍ ആര്‍ക്കുമാവില്ല, ഏതായാലും ആശുപത്രിയില്‍ ചെന്ന് തോമസ്സ് മാഷേ ഒന്ന് കാണണം , ശേഷം എസ്സ് ഐ സാറിന്‍റെ വീട്ടിലൊന്നു കയറണം അതാണ്‌ ഇന്നത്തെ പരിപാടികള്‍, പിന്നെ ആരുടെ അടുത്താ അഞ്ഞൂറിന്റെ ചില്ലറ യുള്ളത് ”. സഖാവെ ചന്ദ്രേട്ടന്‍ പോക്കറ്റില്‍ നിന്നും അഞ്ഞൂറ് രൂപയെടുത്ത് മാഷിന് നേരെ നീട്ടി. അത് വാങ്ങിക്കൊണ്ട് മാഷ്‌ പറഞ്ഞു” എന്റെ അടുത്ത് അഞ്ഞൂറിന്റെ ഒറ്റനോട്ടാ മാഷിന്റെ ആവശ്യത്തിന്ജോസിന്റെ കയ്യില്‍ കുറച്ച് പണം കൊടുക്കണം . മാഷ്‌ ഉള്ളപ്പോള്‍ എത്രമാത്രം നമ്മെ സഹായിച്ചതാ” സഖാവ് അന്‍വര്‍ ചോദിച്ചു “ മാഷേ ഞാനും കൂടെ വരാം, അഥവാ താങ്കള്‍ക്ക് വേണ്ടി എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാലോ “ മാഷേ അദ്ദേഹത്തെ ചിരിച്ചുകൊണ്ട് വിലക്കി. തുടര്‍ന്ന് “ ലാല്‍ സലാം സഖാവെ” എന്ന പാര്‍ട്ടി വാക്യത്താല്‍  തമ്മില്‍ തമ്മില്‍ അഭിസംബോദന ചെയ്ത ശേഷം അവരോട് യാത്ര പറഞ്ഞു അദ്ദേഹം അവിടെനിന്നും ആശുപത്രിയിലേക്ക് തിരിച്ചു, വഴിയില്‍ പരിചയമുള്ള ആളുകളൊക്കെ പതിവുപോലെ  അദ്ധേഹത്തെ കയ്യുയര്‍ത്തി അഭിസംബോദന ചെയ്തു അദ്ദേഹം തിരിച്ചും.  ആശുപതിയുടെ കവാടം കടന്ന് അകത്തേക്ക് നടക്കുമ്പോള്‍ കാലത്തെ സംഭവത്തില്‍ നീരസവുമായി പ്രമോദിന്റെ പാര്‍ട്ടിക്കാര്‍ അയാളെ കോപത്താല്‍ ജ്വലിക്കുന്ന കണ്ണുകളോടെ നോക്കി. അദ്ദേഹം അത് വകവയ്ക്കാതെ നടന്ന് ഐ സി യുവിന്റെ മുന്നിലെത്തിയപ്പോള്‍ മാഷേ മുറിയിലേക്ക് മാറ്റിയെന്ന് അറിയാന്‍ കഴിഞ്ഞു. അങ്ങനെ അദ്ദേഹം മാഷിനെ കണ്ട് കുറച്ചു സമയം അവിടെ ചിലവഴിച്ചു അതിനിടയില്‍ കയ്യില്‍ കരുതിയ പണം ജോസിനെ ഏല്‍പ്പിച്ചു അദ്ദേഹം അവിടെനിന്നും ഇറങ്ങി. റോഡിന്‍റെ ഓരംപിടിച്ചു നടക്കുമ്പോള്‍ പലരും അദ്ദേഹത്തെ കണ്ട് തോമസ്സ് മാഷിന്റെ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ടും അദ്ദേഹം അതിനുള്ള മറുപടിയും നല്‍കിക്കൊണ്ട് മുന്നോട്ട് നടന്നു. കുറച്ചു സമയത്തിനുശേഷം ആ വഴിയില്‍ അദ്ദേഹം മാത്രമായി , ചുറ്റും കൂരാക്കൂരിരുട്ട് ആ ഇരുട്ടിലും മിന്നിക്കൊണ്ടിരിക്കുന്ന തെരുവ് വിളക്കുകളും പാഞ്ഞുപോവുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ പ്രകാശവും മാത്രമേ അദേഹത്തിന് കൂട്ടായുണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് അപ്രതീക്ഷിതമായത്‌ സംഭവിച്ചത് . ഒരു ടിപ്പര്‍ മാഷേ ഇടിച്ചു വീഴ്ത്തി ദേഹത്തൂടെ കയറിയിറങ്ങി ഇരുട്ടിലൂടെ എങ്ങോ ഓടിമറഞ്ഞു. ആ വഴിപോയ ചിലരാണ് അതാദ്യം കണ്ടത് അങ്ങനെ ആ വാര്‍ത്ത കാട്ടുതീ പോലെ ആ ഗ്രാമത്തിലെങ്ങും പരന്നു. ആ ഗ്രാമത്തെ ആകമാനം അത് ദുഖത്തിലാഴ്ത്തി .


പതിവ് പോലെ പോലീസ് നടപടിക്രമങ്ങള്‍ പെട്ടെന്ന് നടന്നെങ്കിലും മൃതദേഹം വിട്ട് നല്‍കുന്നതിന്‍റെയും ആംബുലന്‍സിന്റെ ലഭ്യതയുടെയും പേരില്‍ ആശുപ്രതി പരിസരത്ത് ആശുപതി പ്രവര്‍ത്തകരും പാര്‍ട്ടി അണികളും തമ്മില്‍ സംഘര്‍ഷസാധ്യത രൂക്ഷമായി അവസാനം സഖാവ് കരുണനും ചന്ദ്രനും അന്‍വറും ചേര്‍ന്ന് പോലിസ് സഹായത്തോടെ പോലിസ് എല്ലാ നടപടിക്രമങ്ങളും കഴിവതും വേഗം തീര്‍ത്ത് മൃതദേഹം  വിട്ടുകിട്ടി, അത് കഴിഞ്ഞുള്ള വിലാപയാത്രയിലും അനുശോചന യോഗത്തിലും പങ്കെടുത്ത നാനാ ജാതിമതസ്തരായ ആബാലവൃദ്ധം ജനങ്ങളുടെയും കണ്ണുകള്‍  ഈറനണിഞ്ഞിരുന്നു. അവരുടെ കൂട്ടത്തില്‍ തുടക്കംമുതല്‍ കരഞ്ഞ്തളര്ന്നവശയായ ശാന്തിയും ഉണ്ടായിരുന്നു.


അത് കഴിഞ്ഞ് അടുത്തദിവസം അറിയാന്‍ കഴിഞ്ഞു പ്രമോദിന്റെ വലംകയ്യായ ആശുപതി പ്രവര്‍ത്തകന്‍ ബോംബുപൊട്ടി മരിച്ചെന്ന്.
മനുഷ്യമനസ്സ് മരവിച്ച കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളുടെ എണ്ണം തുടര്‍ന്നുള്ള ദിനങ്ങളില്‍ കൂടിക്കൊണ്ടിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗ്രാമത്തിലെങ്ങും പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന് കൊല്ലപ്പെട്ട പാര്‍ട്ടിപ്രവര്‍ത്തകാര്‍ രക്തസാക്ഷികളായും മറുപക്ഷത്തിന് വെറും മൃതശരീരങ്ങളായും മാറി. ഇരുവീട്ടിലെ ഇരുപാര്‍ട്ടിക്കാരായ സഹോദരര്‍ മരിച്ചപ്പോള്‍ ആ അമ്മയുടെയും കൂടപ്പിറപ്പുകളുടെയും വേദന കാണാന്‍ പ്രകൃതിക്ക് പോലും കഴിഞ്ഞില്ല. അത് തങ്ങളുടെ ദുഃഖം മഴയായി മണ്ണിലേക്ക് തൂവി.  വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ തന്നെ ഏവരും ഭയപ്പെട്ടു. സര്‍വ്വകക്ഷിയോഗങ്ങളും മറ്റും അതിന്റെ മുറപോലെ നടന്നു പക്ഷെ ഇരുപാര്‍ട്ടിക്കാരും വാശിയോടെ നിന്നു.
  
ദിനരാത്രങ്ങളോളം നീണ്ട മനുഷ്യനെ മനുഷ്യൻ വേട്ടയാടിനടന്ന  ആ  സംഘർഷാന്തരീക്ഷം മാറി ജന ജീവിതം സാധാരണ രീതിയിലേക്ക് തിരിച്ചു വരാൻ വീണ്ടും കുറെ സമയമെടുത്തു . ഉറ്റവരെയും സ്നേഹിതരെയും നഷ്ടപ്പെട്ട  ആ സമൂഹത്തിന്റെ ഹൃദയത്തിൽ അതേൽപ്പിച്ച  ഏൽപ്പിച്ച മുറിവുണങ്ങാൻ വീണ്ടും ധാരാളം സമയം വേണ്ടിവന്നു  . അതിനിടയിൽ ഒരുദിവസം സഖാവ് കരുണനും അൻവറും ജോസും കൂടി തോമസ്സുമാഷിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കു കൊണ്ടുവന്നു. മാഷിന്റെ ശരീരത്തിനേറ്റ മുറിവുകൾ ഉണങ്ങിത്തുടങ്ങിയെങ്കിലും മനോജൻ മാഷിന്റെ വേർപാട് അദ്ദേഹത്തെ വല്ലാതെ തളർത്തിക്കളഞ്ഞു . മനോജാണ് മാഷുടെ വിയോഗം സത്യം പറഞ്ഞാൽ പാർട്ടിക്കേറ്റ  വലിയ പ്രഹരം തന്നെ ആയിരുന്നു . മാഷിന്റെ ഓർമ്മയ്ക്ക്‌ വേണ്ടി ആ ഗ്രാമത്തിൽ ഒരു രക്തസാക്ഷി മണ്ഡപമൊരുങ്ങി . അതിലേക്ക്‌  ആദ്യത്തെ രക്തഹാരം സമർപ്പിക്കാൻ തോമസ്സു മാഷ് എത്രയും പെട്ടെന്ന് നടന്നു കിട്ടാൻ  പ്രതീക്ഷയോടെ എല്ലാവരും കാത്തിരുന്നു .
അന്ന് ഒരു  തിങ്കളാഴ്ചയായിരുന്നൂ ,  കാലത്തെ റേഡിയോ വാർത്തയിലൂടെയാണ്  ചിലരെയെങ്കിലും സന്തോഷിപ്പിച്ച ആ  സർക്കാർ  ഉത്തരവിനെക്കുറിച്ചു അറിയാൻ കഴിഞ്ഞത് . ആ ഗ്രാമത്തിലൂടെ ഒരു പുതിയ ദേശീയ പാത വരാൻ പോവുന്നു..  ആ വാർത്തയെ പലരും വളരെ ആശങ്കയോടെയാണ് നോക്കിക്കണ്ടത്. ആ ഗ്രാമവാസികളുടെ മുഖത്ത് തങ്ങളുടെ കിടപ്പാടം ആ പാതയുടെ പരിധിയിൽ വരുമോ എന്നുള്ള  പരിഭ്രമം നിഴലിച്ചിരുന്നു .
തോമസ് മാഷിൻറെ വീട്ടിന്റെ അകത്തെ കട്ടിലിൽ ഉയർത്തിവച്ച തലയിണയിൽ ചാരിയിരുന്ന് അന്നത്തെ പത്രവാർത്തയിലൂടെ കണ്ണോടിച്ചുകൊണ്ട്  മാഷ് പതിവുപോലെ കിടന്നു. പെട്ടെന്നാണ് ആരോ വീട്ടിലേക്ക് ചുരുപ്പു തറയിൽ ഉര ച്ചുകൊണ്ടു കൊണ്ട് നടന്നു വരുന്ന ശബ്ദം അദ്ദേഹം കേട്ടത്. മാഷ് അകത്തേക്ക് നോക്കി നീട്ടി വിളിച്ചു " എടോ  ആരാ പുറത്തു വന്നിരിക്കുന്നേന്ന്  നോക്കിക്കേ". അകത്തെ ആ ഇരുൾ പരന്ന അടുക്കളയിൽ മാഷിനുള്ള  ചായയുണ്ടാക്കി ക്കൊണ്ടിരിക്കുകയായിരുന്ന ജോസ് അത് അടുപ്പിൽ നിന്നും താഴെ ഇറക്കി വച്ച് വരാന്തയിലേക്ക് നടന്നു. വാതിൽക്കൽ സഖാവ് കരുണനും അൻവറും കൂടെ കുറച്ചു നാട്ടുകാരും കാത്തു നിൽപ്പുണ്ടായിരുന്നു . ജോസ് അവരെനോക്കി ചോദിച്ചു " കരുണേട്ടാ ഇതെന്താ രാവിലെതന്നെ , എല്ലാവരും ഉണ്ടല്ലോ ". ജോസ് എല്ലാവരുടെയും  മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അപ്പോഴാണ് കരുണൻ ചോദിച്ചത് " നീ ഇന്നത്തെ പത്രം കണ്ടില്ലേ" ജോസ് "ഇല്ല കരുണേട്ടാ എന്താ ഇന്ന് പ്രത്യേകിച്ച് " എന്ന് ചോദിച്ചതും അയാൾ പറഞ്ഞു "നമ്മുടെ നാട്ടിലൂടെ പുതിയ ദേശീയ പാത വരുന്നു അത് ആരുടേയൊ ക്കെ കിടപ്പാടത്തിലൂടെ കടന്നുപോവുമെന്ന് കൃത്യമായറിയില്ലെങ്കിലും. കുറച്ചുകാലം മുമ്പ് ഇവിടെ നടന്ന റോഡ് അലൈൻമെന്റ് സർവ്വേയിൽ നമ്മുടെയെല്ലാം വീടും അതിന്റെ പരിധിയിൽ വരും ."  അതിനിടയ്ക്ക് കൂട്ടത്തിലുണ്ടായിരുന്ന ആരുടേയോ കണ്ണിൽ മുറ്റത്തിനടുത്തുള്ള തെങ്ങിന്റെ മുകളിലായുള്ള ഒരു അടയാളം പതിഞ്ഞത് . അയാൾ അതിൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു " സഖാവെ ഇത് കണ്ടോ നമ്മുടെ സ്ഥലത്തെ മരങ്ങളിലുള്ള അതെ അടയാളം , അതായതു ഇതിലൂടെയാണ് റോഡ് കടന്നു പോവുന്നത് ." ജോസ് മുറ്റത്തേക്ക് നടന്ന് ആ അടയാളത്തിൽ കുറച്ചു സമയം പരിഭ്രമത്തോടെ , അതിനിടയ്ക്ക് അയാൾ അതിൽ  കല്ലുകൊണ്ട് ഉരച്ചു മാച്ചുകളയാൻ  ശ്രമം നടത്തി . അതിനിടയിൽ സഖാവ് പറഞ്ഞു " നീ അത് മാച്ചാൽ അവർ വേറെ അടയാളപ്പെടുത്തും". അവന്റെ മനസ്സിൽ കിളിർത്തു വന്ന അപ്രതീക്ഷിതമായ പരിഭ്രമത്തിന്റെ കണിക കൂടിക്കൂടിവന്നു . അവൻ നേരെ വീട്ടിനകത്തേക്ക് നടന്നു . മ്ലാനമായ മുഖവുമായി കയറിവന്ന അവന്റെ മനസ്സിന്റെ വിഷമം എന്തെന്നറിയാതെ മാഷും കുറച്ചു നേരത്തേക്കെങ്കിലും സ്തബ്ദനായിയിരുന്നു . അതിനിടയിൽ അങ്ങോട്ട് കയറിവന്ന ആളെക്കണ്ടപ്പോൾ അദ്ദേഹം പെട്ടന്നൊന്നത്ഭുതപ്പെട്ടു .

തോമസ്സ് മാഷ് കട്ടിലിൽനിന്നും എഴുന്നേൽക്കാൻ ശ്രമിച്ചുവെങ്കിലും ആഗതൻ ആ ശ്രമം കൈകൊണ്ട്  വിലക്കി. പിന്നീട്  കട്ടിലിനരികില്‍ കിടന്ന നിറം മങ്ങി ത്തുടങ്ങിയ ഇരുമ്പ് കസേര കൈനീട്ടി വലിച്ചടുപ്പിച്ച് മാഷിനരികിലായി ഇരുന്നു.  മാഷ്‌ കിടന്ന കിടപ്പില്‍ കണ്ണട വിടവിലൂടെ സൂക്ഷിച്ചുനോക്കുന്നത് കണ്ടപ്പോള്‍ തന്നെ മാഷിന് മനസ്സിലായില്ലെന്ന്  അയാള്‍ക്ക് വ്യക്തമായി.  മുറിയിൽ അതുവരെ നിറഞ്ഞുനിന്ന നിശബ്ദത ഭഞ്ജിച്ചുകൊണ്ട് ആഗതൻ ഇങ്ങനെ പറഞ്ഞു " മാഷിന് എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു , ചിലപ്പോൾ മരമണ്ടൻ മമ്മദ് എന്ന് പറഞ്ഞാൽ ചിലപ്പോ അറിയും ഇല്ലേ മാഷേ ". അയാളുടെ വാക്കുകൾ അങ്ങനെ തോമസ്സ് മാഷേ പഴയ ആ ഓല മേഞ്ഞ വിദ്യാലയത്തിന്റെ തന്റെ ക്‌ളാസ്സ്‌ മുറിയിലേക്ക് കൊണ്ടുപോയി . ബെഞ്ചുകളിൽ നിരന്നിരിക്കുന്ന കുട്ടികളിൽ കീറിയ ഷർട്ടും വള്ളി ട്രൗസറുമിട്ടു മൂക്കിളയും ഒളിപ്പിച്ചു നടന്ന  മമ്മദ് എന്ന് എല്ലാവരും വിളിക്കുന്ന മുഹമ്മദാണ് തന്റെ മുന്നിൽ ഇരിക്കുന്നതെന്ന് വിശ്വസിക്കാൻ മാഷിന് വീണ്ടും കുറെ സമയം വേണ്ടി വന്നു.  
കുറച്ചു സമയത്തെ അമ്പരപ്പിനു വിരാമമിട്ടുകൊണ്ട്  മാഷ് ചിരിച്ചുകൊണ്ട്  അവനോടു ചോദിച്ചു "മോനിപ്പോ എന്ത് ചെയ്യുന്നു ?"
അവൻ മറുപടിയായി " മാഷേ ഞാൻ ഇപ്പൊ ഇക്കയുടെ കൂടെ മസ്കത്തിലാണ് . അവിടെ അവന്റെ കഫ്റ്റീരിയയും സൂപ്പര്മാര്ക്കറ്റും ഒക്കെ ഉണ്ട്" എന് പറഞ്ഞുകൊണ്ട് അതുവരെ മടിയിൽ ചുരുട്ടി വച്ച പ്ലാസ്റ്റിക് സഞ്ചി എടുത്ത്  നിവർത്തി മഷിന്റെ കയ്യിൽ വച്ചു കൊണ്ട് ചോദിച്ചു " മാഷേ ജോസിവിടെ ഇല്ലേ ?"  മാഷ്  അകത്തേക്ക് നോക്കി നീട്ടി വിളിച്ചു " എടാ ജോസേ ഒന്ന് ഇങ്ങോട്ടു വന്നേ". അല്പസമയത്തിനകം ചെക്ക് ഷർട്ടും ലുങ്കിയും ഉടുത്തുകൊണ്ടു ജോസ് അങ്ങോട്ട് കയറി വന്നു. ആഗതൻ ചിരിച്ചുകൊണ്ട് ജോസിനെ അടിമുടി ഒന്ന് നോക്കിക്കൊണ്ടു ചോദിച്ചു "അറിയോ എന്നെ" മറുപടിയായി ഇല്ലെന്ന്  പറഞ്ഞു ജോസ് അയാളെത്തന്നെ നോക്കി . അപ്പോഴാണ് ആഗതൻ "തോമസ് മാഷേ ആരാണ് അടിച്ചത് എന്നാലത് ചോദിച്ചിട്ടേ ഉള്ളൂ എന്താ പോകുവല്ലേ ജോസേ " എന്ന് പറഞ്ഞതും ജോസിന്റെ കണ്ണുകൾ വിടർന്നു അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു " മമ്മദിക്കയല്ലേ " ആഗതൻ "അതേലോ , താൻ ഇപ്പോഴെന്തു ചെയ്യുന്നൂ ജോസേ"എന്ന്  ചോദിച്ചു . 
ജോസ്  തോമസ് മാഷിന് നേരെ തിരിഞ്ഞുകൊണ്ടു അത് വരെ മനസ്സിനുള്ളിൽ അടക്കി വച്ചിരുന്ന ആ കാര്യം വികാരഭരിതമായി അവതരിപ്പിച്ചു തുടങ്ങി 
" അപ്പച്ചാ റോഡിൻറെ സർവേയുടെ അടയാളം നമ്മുടെ മുറ്റത്തെ തെങ്ങിലും ഇട്ടിട്ടുണ്ട് , എനിക്ക് തോന്നുന്നൂ ഇതിനു പിന്നിൽ ആ പ്രമോദാണെന്ന് , അല്ലെങ്കിൽ തന്നെ ആ തുകൽ ഫാക്ടറിയുടെ സമരവുമായി ബന്ധപ്പെട്ട് അപ്പച്ചനോടുള്ള പക മനസ്സിൽ വച്ചാണ് ഇപ്പോഴും അവന്റെ നടപ്പ് , പോരാഞ്ഞിട്ട് കേന്ദ്രത്തിൽ അവരുടെ പാർട്ടിയല്ല ഭരിക്കുന്നത് ,അവൻ കാരണം അപ്പച്ചന് എന്തൊക്കെ വിഷമങ്ങൾ ആശുപത്രിയിൽ ഉണ്ടായി കൊള്ളണം ആ പട്ടിയെ " 
മാഷ് ആ വിവരമറിഞ്ഞു ഒത്തിരി അസ്വസ്ഥനായി കാണപ്പെട്ടു . പിന്നീട് മേലോട്ടെക്ക് നോക്കി കണ്ണടച്ച് കിടന്നു . അദ്ദേഹത്തിന്റെ കൺകോണിലൂടെ കണ്ണുനീർ  ഒലിച്ചിറങ്ങുന്നത് മുഹമ്മദും ശ്രദ്ധിച്ചു. അതിനിടയിൽ ജോസ് മാഷിന്റെ ഈ അവസ്ഥയെക്കുറിച്ചു വിശദമായി അയാളെ പറഞ്ഞു കേൾപ്പിച്ചു. തന്റെ ഈ അവസ്ഥയോർത്തു മാഷ് വളരെ വിഷമിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖത്തെ ഭാവത്തിൽനിന്നും മനസ്സിലാക്കിയ മുഹമ്മദ് എന്തോ ആലോച്ചിട്ടെന്നവണ്ണം അവിടെനിന്നും ഇറങ്ങാൻ തുടങ്ങിയപ്പോൾ മാഷ് അവനോടു  "മോനെ ഇവിടെനിന്നും ഇറങ്ങുന്നതിനെയല്ല ഞാൻ ഭയക്കുന്നത് മറിച്ചു എന്റെ ജോസിന്റെ ഭാവി അതുപോലെ എന്റെ അന്നമ്മയുടെ ഓർമ്മകൾ  ഉറങ്ങുന്ന ഈ വീടിന്റെ ഓരോ കോണും എങ്ങനെ എനിക്ക് വിട്ടു പിരിയാൻ പറ്റും" അത് പറയുമ്പോൾ മാഷിന്റെ മുഖത്ത്  തന്റെ നിസ്സഹായാവസ്ഥ വ്യക്തമായും ദൃശ്യമായിരുന്നൂ. പിന്നെ മാഷ് എന്തോ ചിന്തയിലെന്ന വണ്ണം ഇങ്ങനെ പറഞ്ഞു "മോനേ പണ്ട് തൊഴിലാളി പാർട്ടിയായി തുടങ്ങി ഇന്ന് വർഗ്ഗീയ ചിന്താതിഷ്ടിതവും വോട്ട് ബാങ്ക് ലാക്കാക്കിയുള്ളതുമായ ഈ രീതി പാർട്ടിക്ക് ദോഷമാകുമെന്ന് പ്രസംഗിച്ച ഒറ്റക്കാരണം കൊണ്ടാണ് എന്നെ അവർ പാർട്ടിയിൽ നിന്നും മാറ്റി നിർത്തിയത്. ശ്രീകൃഷ്ണ ജയന്തിയും ക്രിസ്തുമസ്സും പെരുന്നാളും നടത്തുന്നതിനൊന്നും ഞാനെതിരല്ല മറിച്ചു ഭിന്നിപ്പിച്ചു ഭരിച്ചു ശീലിച്ച ഇംഗ്ലീഷുകാരുടെ രീതി കൈമുതലാക്കി പാർട്ടിയുടെ അന്തസത്ത കളഞ്ഞുതുലക്കുന്ന കമ്മ്യൂണിസം അറിയാത്ത ഇന്നത്തെ ചെറുപ്പക്കാരെ സോഷ്യലിസം പഠിപ്പിക്കാൻ എന്താണൊരു വഴി എന്ന് പാർട്ടി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നൂ. അല്ലെങ്കിൽ തന്നെ അനവസരത്തിലുള്ള ഹർത്താലും, പല അവസരങ്ങളിലുമുള്ള  കുറ്റവാളികളെയും ഗുണ്ടകളെയും  സംരക്ഷിക്കുന്ന പാർട്ടി നിലപാടുകളും, ജനങ്ങളുടെ സംരക്ഷണത്തിൽനിന്നും വ്യതിചലിച്ചു പോക്കറ്റ് വികസനം മാത്രം കണ്ടുകൊണ്ടുള്ള പാർട്ടി നിലപാടുകളും മാറ്റി. പഴയകാല പാർട്ടി രീതി അതായത് ജനങ്ങളുടെ ദൈനം ദിന ജീവിത വീക്ഷണ കോണിലൂടെയുള്ള ഒരു മാറ്റം കൊണ്ട് മാത്രമേ നാടിനും നാട്ടാർക്കും ഉപകാരമുണ്ടാവുകയുള്ളൂ , ഞാൻ ഒന്ന് ചോദിക്കട്ടെ മുഹമ്മദേ എല്ലാവരും നികുതി ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നൽകുന്നുണ്ടെങ്കിലും അതിൽനിന്നും സർക്കാർ തലത്തിൽ എന്ത് സേവനമാണ് ജനങ്ങൾക്ക് സൗജന്യമായി ലഭിക്കുന്നത്. ഇന്ന് സർക്കാർ ആപ്പീസുകളിൽ പലതും  ഒളിഞ്ഞും തെളിഞ്ഞുമുള്ള കൈക്കൂലി കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നൂ. അതുപോലെ പാവങ്ങൾ കൂടുതൽ പാവങ്ങളും പണക്കാരൻ വലിയ പണക്കാരനും ആവുന്ന ഇന്നത്തെ രീതി മാറി സോഷ്യലിസം നടപ്പിലാക്കണം എന്ന് പ്രസംഗിക്കുന്ന പലപാർട്ടികളുടെ നേതാക്കളുടെ ബാങ്ക് അക്കൗണ്ടും ഇന്ന് കോടികൾ വരും.  അതിനു ഒരു ഓമനപ്പേരും അവർ വിളിക്കുന്നൂ കുടുംബ സ്വത്തെന്ന്. പാവം ഏ, കെ, ജി യുടെയും നമ്പൂതിരിപ്പാടിന്റെയും നായനാരുടെയും പേര് പറയിക്കാൻ നടക്കുന്ന ഈ കൂട്ടരേ എന്ത് വിളിക്കണം, ഞാൻ പറഞ്ഞത് അധികരിച്ചു എന്ന് എനിക്കറിയാം എങ്കിലും മനസ്സിലുള്ളത് തുറന്നു പറഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നുന്നൂ." 
മാഷിന്റെ ആ ഘോരഘോരമായ പ്രസംഗം കഴിഞ്ഞപ്പോൾ വീണ്ടും സമയം ഒരു പാട് കഴിഞ്ഞു. അവസാനം മുഹമ്മദ് പറഞ്ഞു 
"മാഷിന് ഞാൻ ഒരു ഉറപ്പു തരുന്നൂ ജോസിന്റെ ജോലിക്കാര്യം ഞാൻ ശരിയാക്കിക്കോളാം പിന്നെ ഈ വീട് നഷ്‌ടപ്പെടുന്നതിന് മുമ്പേ തന്നെ മാഷിനെ വേണ്ടാത്ത ഈ നാട്ടിൽ നിന്നും എന്റെ നാട്ടിലേക്ക് ഞാൻ മാഷിന് വേണ്ട സൗകര്യത്തോടെ ഒരു വീട് ഞാൻ പണിതു തരാം അതിനുള്ള എല്ലാ ചിലവും എന്റെ വകയാവട്ടെ , ഇതാവട്ടെ ഈ മണ്ടൻ മമ്മദിന്റെ ഗുരുദക്ഷിണ "
മാഷിന് മറിച്ചൊന്നും പറയാൻ ഇടനല്കാതെ അയാൾ അവിടെനിന്നും യാത്രപറഞ്ഞിറങ്ങി. മാഷിനും ജോസിനും നടന്നതൊക്കെ ഒരു സ്വപ്നമായി കാണാനേ കഴിഞ്ഞുള്ളു.
അടുത്ത കുറച്ചു നാളുകൾക്കകം മാഷ് ഒരു വിധം സ്വയം നടക്കാനുള്ള അവസ്ഥയിലെത്തി അപ്പോഴേക്കും  മുഹമ്മദ് ഒരു നിത്യ സന്ദർശകനായി മാറിയിരുന്നൂ. അതിനിടയിൽ അയാൾ മാഷ് പഠിപ്പിച്ച കുട്ടികളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കി. അങ്ങനെ അയാൾ പറഞ്ഞുറപ്പിച്ചപ്രകാരമുള്ള വീടിന്റെ നിർമ്മാണജോലികളുമായി മുന്നോട്ടു പോയ്കൊണ്ടിരുന്നപ്പോളാണ് ആ വാർത്ത അയാലെ തേടി എത്തിയത് 
"മാഷിനെ കാണാനില്ല" 
മറ്റുള്ളവരെ പോലെ അയാളും സഹപാഠികളും നാട്ടുകാരും വിവരമറിഞ്ഞു മാഷുടെ വീട്ടിലേക്ക് യാത്ര തിരിച്ചു . അൽപ സമയത്തിനകം ആ പരിസരം ജന നിബിഢമായി മാറി. വീട്ടിനുള്ളിൽ നിന്നും ഉയർന്നു വന്ന ശബ്ദം പിന്നെ വരാന്തയിലേക്ക് നീങ്ങി. അത് മാഷിന്റെ മകളും ഭർത്താവുമാണെന്ന് മുഹമ്മദിന് സാഹചര്യങ്ങളിൽ നിന്നും മനസ്സിലായി. എന്നിട്ടും പലതും അവ്യക്തമായി കാണപ്പെട്ടു .അവിടെ വരാന്തയിൽ തലതാഴ്ത്തിയിരിക്കുന്ന ജോസിനു നേരെ നോക്കി അട്ടഹസിക്കുന്ന സഹോദരിയെയും ഭർത്താവിനെയും കണ്ടപ്പോൾ ആദ്യമൊന്നും ആർക്കും കാര്യം വ്യക്തമായില്ല. പിന്നെ അവർ തന്നെ സംഭവത്തിന്റെ ചുരുളഴിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു 
നിങ്ങൾ കേൾക്കണം ഇന്നലെ  സന്ധ്യക്ക്‌ അപ്പച്ചനുമായി പുറത്തിറങ്ങിയ ഇവനറിയാതെ എങ്ങനെ അപ്പച്ചനെ കാണാതാവും ഇവനാണ് എല്ലാം ചെയ്തത്. ഇങ്ങനെ തലതാഴ്ത്തിയിരുന്നാൽ എല്ലാം കഴിഞ്ഞോ, പക്ഷെ അവിടെയും മൂക സാക്ഷിയായി സഹോദരീ ഭർത്താവിന്റെ മുഖത്തു ഒളിഞ്ഞു കിടന്ന ആ  ചിരി അയാൾ ശ്രദ്ധിച്ചിരുന്നൂ . എന്തൊക്കയോ ദുരൂഹത അതിൽ അടങ്ങിയിട്ടുണ്ടെന്നറിയാമെങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കാനോ തുറന്നുപറയാനോ ഒരവസരവും നൽകാതെ നാട്ടാരും അവനെ കുറ്റവാളിയാക്കിസഹോദരിയുടെ കൂടെകൂടിയപ്പോൾ കൂട്ടിന് പ്രമോദും തുകൽ കമ്പനി മുതലാളിയും കൂട്ടാളികളും ഒളിഞ്ഞും തെളിഞ്ഞും കൂടെ ഉണ്ടായിരുന്നൂ. മാഷിന്റെ  തിരോധാനം  ജോസിനെ മയക്കുമരുന്നിന്റെ അടിമയും ഭ്രാന്തനാക്കി മാറ്റിയപ്പോൾ നാട്ടുകാരിൽ ചിലർക്ക് ഒരു ഹരമായിമാറി. പിന്നീടെപ്പോഴോ ആ ലഹരിയിൽനിന്നും മുക്തനാക്കി ഇന്നത്തെ ജോസിലേക്കുള്ള പ്രയാണത്തിന് ഒത്തിരി സഹായിച്ച പരേതനായ മുഹമ്മദിനെ അറിയാതെ ആലീസ് ഓർത്തു. ജോസിന്റെ മനസ്സിലെ ആദ്യ പ്രണയം അവളെ അറിയിച്ചതും അയാളായിരുന്നല്ലോ . ജോസിന്റെയും ആലീസിന്റേയും ജീവിത വഴിയിൽ എല്ലാ ആശംസയും പറഞ്ഞുകൊണ്ട് ഈ കഥ താൽക്കാലികമായി ഇവിടെ അവസാനിപ്പിക്കട്ടെ.
  



 

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...