ലോകം
എം. പി. എസ്സ്. വീയ്യോത്ത്
സുപ്രഭാതേ ശകടമേറി കര്‍മ്മലക്ഷ്യെ ചരിക്കവേ
ഇമ്പമേറുംരാഗം മൂളി രാടികള്‍ വിഹരിക്കവേ
ചിത്രവര്‍ണ്ണ ശലഭകൂട്ടം മധുനുകര്‍ന്ന് പറക്കവേ
അയല്‍പക്കത്തെ സ്തംഭ
ശിശു മാതാവിന്വ്യയം കളിക്കവേ
പുതുയുഗമാതാവ് സ്വതനയനെ ശല്യമെന്നോതി ഹിംസിക്കവേ
പ്രിയതയും ദയയും മണ്മറഞ്ഞയീ ലോകത്തിലിന്ന്
സ്വത്തിനും വാശിക്കും നിണമണമെന്ന് വിളിച്ചറീച്ചിടവേ
എങ്ങനെ കഴിയണമെന്നറിയാതെ ഭീതിയിന്‍ നിഴലില്‍
എത്രകാലമെന്നറിയാതെ ഈ മന്നിലിങ്ങനെ കഴിയവേ
വല്ലാതെ ഭീതി തോന്നുന്നൂ ദിനമോരോന്ന് കടന്ന് പോവുമ്പോഴും
നേരമില്ലാര്‍ക്കും ഒന്ന് പല്ലിളിക്കാന്‍ പോലും ഹോ
എന്തൊരു ലോകം... എന്തൊരു കാലം....