ഒരു കര്‍ക്കിടക ക്കുറിപ്പ്
എം. പി. എസ്സ്. വിയ്യോത്ത്
ദുബായ് അന്താരാഷ്‌ട്രവിമാനത്താവളത്തില്‍ നിന്നും
നാട്ടിലേക്ക് യാത്രതിരിച്ചപ്പോഴേക്കും നേരം അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നൂ .
അച്ഛന്റെ
തറവാടായ വീയ്യോത്ത് കുടുംബത്തിലെ ഏവരെയും ഒരുമിച്ച് ഒരു കുടക്കീഴില്‍ അതും ഒരു കര്‍ക്കിടകത്തില്‍
കൊണ്ട് വരാനായി കഴിഞ്ഞ നാല് മാസക്കാലമായുള്ള എന്റെയും സഹോദരരുടേയും ഇടതടവില്ലാത്ത പ്രവര്‍ത്തനമാണ് ഈ
യാത്രയിലൂടെ സഫലമാകാന്‍ പോകുന്നത് . ആ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷി യാകാന്‍
വേണ്ടി മാത്രമാണ് എന്റെ ഈ പ്രയാണം എന്നത് മനസ്സിനെ വല്ലാതെ കുളിരണിയിക്കുന്നൂ . പണ്ട് ഏതോ ഒരു ഒരു പുസ്തകത്താളില്‍ നിന്നും ഹൃദിസ്ഥമാക്കിയ
“ നൂറു കോടി സമ്പാദിക്കുന്നതില്‍ അല്ല മറിച്ച് നല്ല മനുഷ്യ
ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനാണ് നമ്മള്‍ ഓരോരുത്തരും മുന്നോട്ട് വരേണ്ടത് , കഴിവതും
രക്തബന്ധങ്ങള്‍ നെഞ്ചോടു ചേര്‍ത്തു
പിടിച്ചുകൊണ്ട് തന്നെ വേണം ഇതൊക്കെ ചെയ്യാന്‍ . അങ്ങനെയായാല്‍ നിങ്ങള്ക്ക് ജീവിതവീഥിയില്‍
വലിയ അല്ലലും അലട്ടലും ഇല്ലാതെ കാലം കഴിക്കാം”
എന്ന വാക്ക്യമാണ്
എന്റെ ജീവിതത്തിന്റെ ഗതി ഇന്നത്തെ രൂപത്തില്‍ ഒട്ടാകെ മാറ്റി മറിച്ചത് എന്ന് തന്നെ പറയാം .
"ശരിയാണ് , വികലമായ ഈ ലോകത്തില്‍ നമ്മളിലൂടെ
കടന്നുപോവുന്ന ജീവവായു അതിന്റെ പ്രവാഹം അവസാനിപ്പിക്കുന്ന നിമിഷം നമ്മള്‍ വെറും
പിണം ആയി മാറിടുന്നൂ"
എന്ന വാചകം കൂടി ഇവിടെ ചേര്‍ത്തുകൊണ്ട് ,സര്‍വ്വലോക ജാലങ്ങള്‍ക്കും നല്ല ചിന്തയും ആനന്ദകരമായ
ജീവിത സാഹചര്യങ്ങളും എന്നും പ്രദാനം ചെയ്യണേ ദൈവമേ എന്ന് പ്രാര്‍ത്ഥിച്ചു
കൊണ്ട് എന്റെ ഓര്‍മ്മകളിലൂടെയുള്ള യാത്ര ഇവിടെ ആരംഭിക്കട്ടെ .
ജൂലായ് മാസം പത്തൊന്‍പതാം തീയ്യതി കാലത്ത് എട്ടുമണി കഴിഞ്ഞപ്പോഴേക്കും ഞാന്‍
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. അപ്പോഴേക്കും പുറത്ത്
കര്‍ക്കിടക മഴ തിമര്‍ത്ത് പെയ്യാന്‍ തുടങ്ങിയിരുന്നൂ . ഞാന്‍ നാട്ടിലേക്കു വരുമ്പോഴൊക്കെ പ്രകൃതി എന്നോടുള്ള
സ്നേഹം ഇങ്ങനെയൊക്കെ അറിയിക്കാറുണ്ട് എന്നോര്‍ത്ത് ദേഹം കുളിര് കോരി. മറ്റ് നടപടിക്രമങ്ങള്‍ ഒക്കെ
പൂര്‍ത്തിയാക്കി കണ്‍വേര്‍ ബെല്‍റ്റിലൂടെ കുണുങ്ങിക്കു ണുങ്ങി വന്ന ലഗ്ഗേജുമായി ഞാന്‍
പുറത്തേക്ക് നടന്നു . അവിടെ എന്റെ വരവും പ്രതീക്ഷിച്ച് അച്ഛനും എന്റെ മക്കളും
മരുമകനും നില്‍പ്പുണ്ടായിരുന്നൂ . അവരോട് കുശാലാന്വേഷണം പറഞ്ഞ് വീട്ടിലേക്കു ഞാനും യാത്രതിരിച്ചു . വഴിനീളെ തൊട്ടുരുമ്മി
കടന്നുപോയ മന്ദമാരുതന്‍ എന്റെ ഈ
അപ്രതീക്ഷിതമായ വരവില്‍ ഒത്തിരി സന്തോഷിച്ചിരുന്നത് പോലെ തോന്നി . ഇടയ്ക്കെപ്പോഴോ
എന്റെ ഇളയ പുത്രന്‍ വീട്ടുവിശേഷങ്ങള്‍ വാതോരാതെ പറഞ്ഞു കേള്‍പ്പിച്ച അവന്റെ വിശേഷങ്ങള്‍
ശ്രദ്ധയോടെ കേട്ടിരുന്നപ്പോള്‍ അവന്‍ എന്റെ വരവില്‍ ഒത്തിരി സന്തോഷിച്ചിരുന്നു എന്ന് ഞാന്‍
തിരിച്ചറിഞ്ഞു. അതിനിടയില്‍ എപ്പോഴോ ആണ് അച്ചന്‍ എന്നോട് ഇരുപതിനും ഇരുപത്തിയൊന്നിനും നടക്കാന്‍ പോവുന്ന
കുടുംബസംഗമത്തെ ക്കുറിച്ച് ആരാഞ്ഞത്. ഒത്തിരി കൌതുകങ്ങള്‍ നിറച്ച ആ ദിനങ്ങളേക്കുറിച്ച്
അധികമൊന്നും വിട്ടുപറയാതെ ഞാന്‍ കഴിവതും ഒഴിഞ്ഞു മാറി. അങ്ങനെ അച്ഛനും ആ സംവാദം അവസാനിപ്പിച്ച് പുറത്തെ കാഴ്ചകളില്‍ കണ്ണും നട്ട് അങ്ങനെയിരുന്നൂ.
ഉച്ചയോടെ വീട്ടിലേക്ക് ചെന്ന് കയറിയപ്പോഴും വിടാതെ വര്‍ഷവും എന്നോടൊപ്പം ഉണ്ടായിരുന്നൂ
. അവള്‍ കാറ്റിനൊപ്പം കൈകോര്‍ത്ത് എന്‍റെ വസ്ത്രങ്ങള്‍ നനയ്ക്കാന്‍ ഒത്തിരി
പ്രയത്നിച്ചു. അങ്ങനെ ഉച്ചയൂണും കഴിഞ്ഞ് ഞാന്‍ മൂത്തപുത്രനോടൊപ്പം കുടുംബസംഗമം നടക്കുന്ന പയ്യാമ്പലത്തെ
കനക ബീച്ച് ഹൌസിലേക്ക് യാത്ര തിരിച്ചു .

ഏകദേശം ഒരു മണിക്കൂറിനകം ഞങ്ങള്‍ അവിടേക്ക് എത്തിച്ചേര്‍ന്നു . അപ്പോള്‍ ഞാന്‍ കണ്ട കാഴ്ച്ച ശരിക്കും
വേദനിപ്പിക്കുന്നതായിരുന്നൂ . തിരമാലകള്‍ ആര്‍ത്തട്ടഹസിച്ച് കടല്ഭിത്തികളില്‍
തലതല്ലി കരയുമ്പോള്‍ ആ കാഴ്ചകണ്ട് സഹിക്കവയ്യാതെ കണ്ണില്‍ കണ്ടതൊക്കെ
എടുത്തെറിഞ്ഞു ചുറ്റിനടന്ന കാറ്റിന്റെ രൌദ്ര ഭാവം എന്റെ വല്ലാതെ ഭയപ്പെടുത്തി.
അവിടെ ഞാന്‍ കണ്ട എന്റെ സോടരരായ സോണി യും മുന്നയും
മറ്റുള്ളവരോട് പറഞ്ഞവാക്കുകളില്‍ അടുത്ത ദിവസങ്ങളില്‍ അന്തരീക്ഷം ഇനിയും
രൌദ്രഭാവം പ്രകടിപ്പിക്കുമോ എന്ന ഭയം തെളിഞ്ഞു കണ്ടു . അങ്ങനെയിരിക്കെ സോണി പറഞ്ഞ
വാക്കുകള്‍ പോലെ
“വരും നാളുകളില്‍ അന്തരീക്ഷം ശാന്തമാവാന്‍ പ്രാര്‍ത്ഥിക്കുക, അതെ നമ്മളെക്കൊണ്ട് ചെയ്യാന്‍ കഴിയൂ “
എന്ന വാക്കുകളില്‍ അവളിലെ വേദന നിഴലിച്ചിരുന്നൂ . അങ്ങനെ ഞാന്‍ മുറ്റത്തിന്റെ
മറ്റൊരു വശത്ത് പണിതു കൊണ്ടിരുന്ന പന്തലിലേക്ക് നടന്നു നീങ്ങിയപ്പോള്‍ അവിടെ മേല്‍ക്കൂരയില്‍ അടുക്കിയ ഷീറ്റുകള്‍
ശക്തമായ കാറ്റില്‍ പറന്ന് പോയതും ബള്‍ബുകള്‍ വീണുടഞ്ഞതും എന്റെ ശ്രദ്ധയില്‍
പതിഞ്ഞു . അവിടെ അല്‍പസമയം ചിലവഴിച്ച ശേഷം അവിടെ നിന്നും വൈകീട്ടോടെ യാത്ര
തിരിക്കുമ്പോഴും വരും നാളുകളില്‍ എല്ലാം ഭംഗിയായി നടത്താന്‍ കഴിയനെ എന്ന ഒരു
പ്രാര്‍ത്ഥന മാത്രമേ എന്റെ ഉള്ളില്‍ ഉണ്ടായിരുന്നുള്ളൂ .
യാത്രയിലുടനീളം മഴത്തുള്ളികളും ഞങ്ങളെ അനുഗമിക്കുന്നുണ്ടായിരുന്നൂ. കാറിന്റെ
ജാലകത്തിലൂടെ മഴത്തുള്ളികള്‍ എന്റെ ദേഹത്ത് കാറ്റിന്റെ ഗതിക്കനുസരിച്ച്
പതിക്കുന്നത് ഇത്തിരിനേരം കണ്ട് രസിച്ചു എങ്കിലും ഷര്‍ട്ട് നനഞ്ഞപ്പോള്‍ ഞാന്‍
മെല്ലെ ഗ്ലാസ് ഉയര്‍ത്തിവച്ചു. ഡ്രൈവിംഗ് സീറ്റില്‍ മകന്‍ അതീവ ശ്രദ്ധയോടെ വളയം
നിയന്ത്രിക്കുന്നതും നോക്കി അങ്ങനെ ഇരുന്നപ്പോഴേക്കും എന്റെ കണ്ണുകള്‍ ഉറക്കം വലകെട്ടി
തുടങ്ങി. പിന്നെ സീറ്റിലേക്ക് ചരിഞ്ഞു മെല്ലെ മയക്കത്തിലേക്ക് കടന്നു. അങ്ങനെ ഞാന്‍
അല്‍പസമയം കഴിഞ്ഞ് കണ്ണു തുറന്നപ്പോഴാ ണ്
ഞങ്ങള്‍ മാഹിയിലെ ട്രാഫിക്ക് കുരുക്കില്‍ കുടുങ്ങി കിടക്കുകയാണ് എന്ന് ബോധ്യമായത് . ഇത്
വഴിയിലെ ഒരു പതിവ് രീതിയായതിനാല്‍ മകന് വലിയ വിഷമമൊന്നും തോന്നിയില്ല . ദുബായിലെ
ട്രാഫിക്കും മറ്റും കണ്ട് ശീലിച്ച എനിക്ക് ഈ ട്രാഫിക് ശരിക്കും അരോചകകമായി ആണ് തോന്നിയത് . അങ്ങനെ അവന്‍
എതൊക്കയോ വഴി കാര്‍ പായിച്ച് രാത്രി പത്ത് മണിയോടടുപ്പിച്ച് വീട്ടിലെ പാര്‍ക്കിങ്ങില്‍ ചെന്ന്
നിന്നപ്പോഴേക്കും എന്റെ ഇളയ മകനും ഭാര്യയും ഞങ്ങളെയും കാത്തു നില്‍പ്പുണ്ടായിരുന്നൂ
. മഴയിലും നാട്ടിലെ ആ തണുത്ത അന്തരീക്ഷത്തില്‍ വേഗം തന്നെ ഇത്തവണത്തെ ആദ്യ അത്താഴവും
കഴിച്ച് കട്ടിലിലേക്ക് ചാഞ്ഞു .
അടുത്ത ദിവസം നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം കാലത്ത് തന്നെ എല്ലാവരും
എഴുന്നേറ്റ് വേഗം തയ്യാറായി കനക റിസോര്‍ട്ടിലേക്ക് യാത്ര തിരിച്ചു. ഞാന്‍ അവിടെ
എത്തിക്കുറച്ചു സമയത്തിനകം തന്നെ അച്ഛനും
അമ്മയും അവിടേക്ക് എത്തിച്ചേര്‍ന്നു . എല്ലാവരും ചേര്‍ന്ന് സന്തോഷത്തോടെ അവരെ
സ്വീകരിച്ച് അവര്‍ക്കായി തയ്യാറാക്കിയ മുറിയില്‍ കൊണ്ടുപോയി ഇരുത്തിയപ്പോഴാണ്
അടുത്ത ദിവസത്തേക്കുള്ള വസ്ത്രങ്ങള്‍ അവര്‍ എടുക്കാന്‍ മറന്ന് പോയ വിവരം എന്റെ
ഭാര്യ പറഞ്ഞ റിഞ്ഞത് .അങ്ങനെ അച്ഛനും അമ്മയും
പ്രാതല്‍ കഴിക്കാനായി ഞാന്‍ കാത്ത് നിന്നു,
ശേഷം അമ്മയെയും എന്റെ സഹധര്‍മ്മിണിയേയും എന്റെ സഹോദരന്‍ സുജിത്തിന്റെ ഭാര്യയേയും
കുട്ടിയേയും കൂട്ടി അവന്റെ കാറില്‍ നേരെ കല്യാണ്‍ സില്‍കിലേക്ക് യാത്ര തിരിച്ചു .
കല്യാണ്‍ സില്‍കില്‍നിന്നും അമ്മയ്ക്കും അച്ഛനും വേണ്ട വസ്ത്രങ്ങള്‍ വാങ്ങി
തിരിച്ച് കനകയില്‍ തിരിച്ചെത്തുമ്പോഴേക്കും ബന്ധുക്കള്‍ എല്ലാവരും അവിടെ എത്തിച്ചേര്‍ന്നിരുന്നൂ.
മുകളിലത്തെ ഹാളില്‍ എന്റെ മകനും സംഘവും വൈകീട്ട് അവതരിപ്പിക്കാനുള്ള
സിനിമാറ്റിക് ഡാന്‍സിന്റെ തകൃതിയായ പരിശീലനത്തിലായിരുന്നൂ . അവരിലെ എന്റെ ചില മരുമക്കള്‍
"ഇപ്പോള്‍
അങ്കിള്‍ ഇങ്ങോട്ട് വരണ്ട"
എന്ന് പറഞ്ഞതിനാല്‍ ഞാന്‍ താഴെനിലയില്‍ വൈകീട്ട് എങ്ങനെ
പരിപാടി തുടങ്ങണം എന്നതും ചര്‍ച്ച ചെയ്ത്കൊണ്ട് സഹോദരര്‍ക്കും മറ്റ് ബന്ധു മിത്രാദികള്‍ക്കും
ഒപ്പം പന്തലിലേക്ക് നടന്നപ്പോള്‍ എന്റെ കണ്ണുകള്‍ കടലോളങ്ങളില്‍ ചെന്ന് നിന്നു. അന്ന് കടലും കാറ്റും തലേ നാളേക്കാൾ ഒത്തിരി ശാന്തമായിരുന്നൂ എന്ന് എനിക്ക് ബോധ്യമായി . പക്ഷെ അപ്പോഴും
തിരമാലകള്‍ കടല്‍ ഭിത്തിയായി നിരത്തിയ കരിങ്കല്‍ കൂട്ടത്തിലേക്ക് കൈകൾ നീട്ടി ആഞ്ഞടിച്ചു വാശി തീർക്കുന്നത് കാണാമായിരുന്നൂ. വീട്ടിനകത്ത് ആ സമയം മൊബൈലില്‍ കാമറയിലുമായി
പടം പിടിക്കുന്ന തിരക്കിലായിരുന്നൂ എല്ലാവരും . ശരിക്കും ഇതുപോലെ മനസ്സിലെ വാശിക്ക് കനം കുറച്ചു ഇത്തിരി സമയം തമ്മിൽ തമ്മിൽ സംവദിക്കാൻ സമയം കണ്ടെത്താൻ എന്റെ ഇവരൊന്നും ഇതേവരെ ശ്രമിച്ചില്ല എന്ന് എന്റെ മനസ്സ്
അറിയാതെ ചോദിച്ചത് ഒരു പുഞ്ചിരിയാല്‍ മായ്ച്ചപ്പോള്‍ ഭാര്യ എന്നെ നോക്കി കൈകൊണ്ടു ആംഗ്യമായി എന്താ എന്ന് ചോദിച്ചതിന്
ഒന്നുമില്ല എന്ന് കണ്ണു ചിമ്മിയാണ് മറുപടി പറഞ്ഞത് ഓര്‍ക്കുന്നൂ.
നേരം സായാഹ്നത്തോടടുത്തെങ്കിലും അന്തരീക്ഷം മേഘവൃതമായിരുന്നതിനാല്‍ എങ്ങും ഇരുള്‍ പരന്നു തുടങ്ങിയിരുന്നൂ . ഞങ്ങള്‍
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ശബ്ദ വെളിച്ച സമ്മിശ്രമായ അന്തരീക്ഷത്തില്‍ ആണ്
അന്ന് കാര്യ പരിപാടികള്‍ ആരംഭിച്ചത്. ഞാന്‍ ആദ്യമായി ആയിരുന്നൂ ഇതുപോലൊരു സദസ്സിനെ അഭിസംബോധന ചെയ്യുന്നത്
എങ്കിലും അതിന്റെ ഒരു ജാള്യതയും കൂടാതെ
തന്നെ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു.
അത്
കഴിഞ്ഞ് ഞാന്‍ മൈക്ക് ഭാസ്കരപ്പാപ്പന് കൈമാറി . അദ്ദേഹത്തിന്റെ
വാക്കുകള്‍ മണ്മറഞ്ഞ രാഘവവല്യച്ചന്റെയും അനന്തവല്യച്ചന്റെയും ലക്ഷ്മി ഇളയമ്മയുടെ ഭര്‍ത്താവ് ബാലേട്ടന്റെയും യശോദ ഇളയമ്മയുടെ ഭര്‍ത്താവ് ഗംഗാധരേട്ടുന്റെയും ഒത്തിരി
ഓര്‍മ്മയ്ക്ക്‌കള്‍ തെളിഞ്ഞു വന്നപ്പോള്‍ അതിലേക്കു അവിടെകൂടിയ എല്ലാവരും ഒരു പിടി
കണ്ണീര്‍ പൂക്കള്‍ സമര്‍പ്പിച്ചു.
നേരം സായാഹ്നത്തോടടുത്തെങ്കിലും അന്തരീക്ഷം മേഘവൃതമായിരുന്നതിനാല്‍ എങ്ങും ഇരുള്‍ പരന്നു തുടങ്ങിയിരുന്നൂ . ഞങ്ങള്‍
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ശബ്ദ വെളിച്ച സമ്മിശ്രമായ അന്തരീക്ഷത്തില്‍ ആണ്
അന്ന് കാര്യ പരിപാടികള്‍ ആരംഭിച്ചത്. ഞാന്‍ ആദ്യമായി ആയിരുന്നൂ ഇതുപോലൊരു സദസ്സിനെ അഭിസംബോധന ചെയ്യുന്നത്
എങ്കിലും അതിന്റെ ഒരു ജാള്യതയും കൂടാതെ
തന്നെ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. അത്
കഴിഞ്ഞ് ഞാന്‍ മൈക്ക് ഭാസ്കരപ്പാപ്പന് കൈമാറി . അദ്ദേഹത്തിന്റെ
വാക്കുകള്‍ മണ്മറഞ്ഞ വീയ്യോത്ത് കണ്ണന്‍ മാസ്റെര്‍ എന്ന
അച്ചാച്ചന്റെയും മാതുവെന്ന അച്ചമ്മയുടെയും രാഘവവല്യച്ചന്റെയും അനന്തവല്യച്ചന്റെയും ലക്ഷ്മി ഇളയമ്മയുടെ ഭര്‍ത്താവ് ബാലേട്ടന്റെയും യശോദ ഇളയമ്മയുടെ ഭര്‍ത്താവ് ഗംഗാധരേട്ടുന്റെയും ഒത്തിരി
ഓര്‍മ്മയ്ക്ക്‌കള്‍ തെളിഞ്ഞു വന്നപ്പോള്‍ അതിലേക്കു അവിടെകൂടിയ എല്ലാവരും ഒരു പിടി
കണ്ണീര്‍ പൂക്കള്‍ സമര്‍പ്പിച്ചു. തുടര്‍ന്നുള്ള
കാര്യപരിപാടി യില്‍ അപ്രതീക്ഷിതമായി ഞങ്ങള്‍ ഒരുക്കിയത് പ്രകാരം ആദ്യമായി കുടുംബത്തിലെ ഇന്നത്തെ മുതിര്‍ന്ന
കാരണവരും കുടുംബ നാഥനുമായ വീയ്യോത്ത് മുകുന്ദന്‍ എന്ന എന്റെ അച്ഛനെ എല്ലാ സഹോദരീ
സഹോദരങ്ങളും ചേര്‍ന്ന് ഷാള്‍ അണിയിച്ചും അവരുടെ കുടുംബ ചിത്രം ആലേഖനം ചെയ്ത ഫലകം നല്കിയും ആദരിച്ചപ്പോള്‍ ശരിക്കും എല്ലാവരുടേയും കണ്ണുകള്‍
നിറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു . തുടര്‍ന്ന്‍ ഭാസ്കരപ്പാപ്പന്റെ വാക്കുകളില്‍
വീയ്യോത്ത് കുടുംബത്തിന്റെ ഈ ഒത്തുചേരലിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും
പേരെടുത്ത് പറഞ്ഞു അനുമോദിച്ചപ്പോള്‍ ശരിക്കും ഇതിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ
ചരിതാര്‍ ത്യ ത്തില്‍ ഞങ്ങള്‍ ഓരോരുത്തരും
നിലയുറ പ്പിച്ചു. എങ്കിലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മുന്നയും സുജിതിനേയും
ശശിപ്പാപ്പനെയും ആദര്ശിനെയും മറക്കുന്നത് എങ്ങനെ . ഇതിലേക്ക് സാമ്പത്തികമായും ചില
നിര്‍ദേശങ്ങള്‍ നല്‍കാനും മാത്രമേ എന്റെ സാഹചര്യത്താല്‍ കഴിഞ്ഞുള്ളു എന്നതാണ് പരമാര്‍ത്ഥം . തുടര്‍ന്ന്
ഭാസ്കരപ്പാപ്പന്‍ മൈക്ക് അച്ഛന് കൈമാറി . അങ്ങനെ അദ്ദേഹവും ചിലവാക്കുകളിലൂടെ
അവരുടെ കുഞ്ഞുന്നാളിലെ ചിലചിത്രങ്ങള്‍ വരച്ചുകാട്ടിയപ്പോള്‍ എല്ലാവര്ക്കും അത് ഒരു
നല്ല ഓര്‍മ്മയായി മാറി. പിന്നീട് വന്ന
അവരുടെ വാക്കുകളില്‍ ഈ പരിപാടി നടത്താന്‍ വേദി ഒരുക്കി തന്ന സുനീതി ഇളയമ്മയ്ക്കും
അവരുടെ ഭര്‍ത്താവ് ബാലേട്ടനും മകള്‍ സോണിക്കും അവളുടെ ഭര്‍ത്താവ് ജീജിനും
മുന്നയ്ക്കും നന്ദി പറഞ്ഞപ്പോഴാണ് ശരിക്കും ഞാനും ആ ക്കാര്യം മറന്ന് പോയത് ഓര്‍ത്തത്. അവര്‍ക്കുള്ള നന്ദി എന്നും എന്റെ
മനസ്സിന്‍റെ അടിത്തട്ടില്‍ എന്നും ഉണ്ടാവും കാരണം സുനീതി ഇളയമ്മയും
കുടുംബവുമായുള്ള എന്റെ ബന്ധത്തിന് അതിരുകള്‍ ഇല്ല എന്നത് തന്നെ .
അങ്ങനെ ഭാസ്കരപ്പാപ്പൻ മൈക്ക് എനിക്ക് കൈമാറിയപ്പോൾ സ്വയമായി എഴുതി അവതരിപ്പിച്ച ചെറു കുറിപ്പിലൂടെ കുടുംബ പുരാണമെന്ന വിഷയത്തിലൂടെ വീയ്യോത്ത് കുടുംബത്തിലെ ഓരോരുത്തരെയായി പേരുവിളിച്ചു കുടുംബസമേതം ഫലകം കൈമാറി കുടുംബനാഥനായ അച്ഛന്‍ ആദരിച്ചപ്പോള്‍
അത് പുതിയ ഒരു അനുഭവമായി മാറി. തുടര്‍ന്ന്‍ എന്റെ ചില വാക്ധോരണിയോടെ കാര്യപരിപാടി
അവസാനിപ്പിച്ച് കളികളിലേക്ക് വഴിമാറിയപ്പോള്‍ മൈക്ക് മകന്‍ ആദര്‍ശിന് കൈമാറി മാറി
നിന്നു .
ആവേശകരമായ കണ്ണുകെട്ടി സുന്ദരിക്ക് പൊട്ട് കുത്തുന്ന കളിയിലൂടെ
കഴുതയ്ക്ക് വാല് ഒട്ടിക്കലുംകടന്ന് മുന്നോട്ട് നീങ്ങിയപ്പോള്‍ അതിനിടയില്‍ എപ്പോഴോ
വിവിധ വര്‍ണ്ണങ്ങളിലുള്ള പ്രകാശ ത്തിന്റെ അകമ്പടിയോടെ എന്റെ മകനും സംഘവും നടത്തിയ
സിനിമാറ്റിക് ഡാന്‍സ് അരങ്ങേറി . അവരുടെ ചെറിയ സമയത്തിനുള്ളില്‍ പരിശീലിച്ച്
അവതരിപ്പിച്ച ഡാന്‍സില്‍ എന്റെ മകൻ ആദർശും വിജുവേട്ടന്റെ മകള്‍ ഋതികയും ജ്യത്സ്ന ചേച്ചിയുടെ മക്കള്‍
ഗിരീഷും സന്ജനയും സോണിയുടെ മക്കളായ റിയയും
റിതുലും റീന ചേച്ചിയുടെ മകള്‍ അനാമികയും
ശരിക്കും എല്ലാവരെയും ഞെട്ടിച്ചു എന്ന് വേണം പറയാന്‍ .
തുടര്‍ന്ന് വീണ്ടും ആദര്‍ശും റിതുലും അര്‍പ്പിതും ചേര്‍ന്ന് മറ്റ് ഗൈമുകള്‍
ആരംഭിച്ചു .
ശേഷം ജൂലായ് പതിനഞ്ചിന് പിറന്നാള്‍ ആഘോഷിച്ച പ്രേമിയേച്ചിയുടെ പിറന്നാള്‍ പ്രമാണിച്ചുള്ള
കേക്ക് എല്ലാവരുടെയും സാന്നിധ്യത്തില്‍ മുറിച്ചു ആഘോഷിച്ചപ്പോള്‍ അത് എല്ലാവരിലും
നല്ലൊരു അനുഭവം പ്രദാനം ചെയ്തു . എന്നും നമ്മള്‍ ഒറ്റക്കെട്ടായി കൂടെയുണ്ടാവും
എന്നായിരിക്കണം അതിലൂടെ നല്‍കുന്നഓരോ
സന്ദേശവും . ശേഷം അത് വരെ നിറുത്തിവച്ച ഗൈമുകള്‍ തുടര്‍ന്നു.
അല്‍പസമയം കഴിഞ്ഞു വീണ്ടും ശബ്ദ വെളിച്ച സമ്മിശ്രമായ അന്തരീക്ഷത്തില്‍
എല്ലാവരും ചേര്‍ന്ന് വേദിയില്‍ നൃത്തം ആരംഭിച്ചു . പിന്നെ ആ സംഘത്തിലെ അംഗങ്ങളുടെ
എണ്ണം കൂടിക്കൂടി വന്നു. അത് കണ്ട് ആവേശം
മൂത്ത കുടുംബനാഥനും പത്നിയും ആ സംഘത്തില്‍ വന്ന്‍ ചേര്‍ന്ന് അവരാല്‍ കഴിയുന്ന വിധം
നൃത്തം ചെയ്യാന്‍ തുടങ്ങിയതോടെ എല്ലാവരും
ഒന്ന് സ്തംഭിച്ചു . ഈ പ്രായത്തിലും നൃത്തത്തിലെ അവരുടെ ഊര്‍ജസ്വലത വീഡിയോയില്‍
കണ്ട എല്ലാവരും ഇപ്പോഴും ആ ഞെട്ടലില്‍ നിന്നും ഉണര്‍ന്നിട്ടു മില്ല.
രജനി ഈ കര്‍ക്കിടക മഴയിലും തികഞ്ഞ ശാന്തത കാത്തുവച്ചപ്പോള്‍ അതിന്റെ മറപിടിച്ച് കടല്‍ ഭിത്തി യുടെ മുകളിലായി ശപിച്ച പ്രതലത്തില്‍
നിന്നും ധന്യയുടെ ഭര്‍ത്താവ് വിബില്‍ സ്പോണ്‍സര്‍ ചെയ്ത കരിമരുന്ന് പടക്കങ്ങള്‍
അടങ്ങിയ പേടകങ്ങള്‍ മാനത്ത് ശബ്ദ വര്‍ണ്ണ
സമ്മിശ്രമായ ഒരു കവിത രചിക്കുകയായിരുന്നൂ . നിനച്ചിരിക്കാതെയുള്ള ഈ വര്‍ണ്ണപ്രപഞ്ചം
കാണാന്‍ വീഡിയോ കോളില്‍ ഡിബിയും സഹപ്രവര്‍ത്തകരും കണ്ണിമ ചിമ്മാതെ മൊബൈല്‍
സ്ക്രീനിലേക്ക് ശ്രദ്ധയൂന്നി നിന്ന അവര്‍ക്കും
അതൊരു നല്ല ഒരു അനുഭവം ആണ് സമ്മാനിച്ചത് .
അങ്ങനെ അന്നത്തേ പരിപാടികള്‍ക്ക്
തിരശീല വീഴ്ത്തിക്കൊണ്ട് ശരീര ക്ഷീണം എല്ലാവരെയും ഉറങ്ങാന്‍ പ്രേരിപ്പിച്ചപ്പോള്‍
ശുഭ രാത്രി പറഞ്ഞു പിരിഞ്ഞു . കിടക്കയില്‍ ഉറക്കം പിടിച്ചപ്പോഴും ഉറങ്ങാതെ
തിരമാലകളും ചാറ്റല്‍ മഴയും കാറ്റും അതിന്റെ ജോലി തുടര്‍ന്നുകൊണ്ടേ ഇരുന്നൂ.
അടുത്ത ദിവസം കാലത്ത് തന്നെ എല്ലാവരും തയ്യാറായി , തുടര്‍ന്ന്‍ ജൂലായി മാസം പതിമൂന്നിന്
എണ്‍പതാം പിറന്നാള്‍ ആഘോഷിച്ച കുടുംബ നാഥനായ വീയ്യോത്ത് മുകുന്ദന്‍ മാസ്റ്റര്‍ പിറന്നാള്‍
പ്രമാണിച്ചുള്ള കേക്ക് എല്ലാവരുടെയും സാന്നിധ്യത്തില്‍ മുറിച്ചു ആഘോഷിച്ചപ്പോള്‍
അത് എല്ലാവരിലും നല്ലൊരു അനുഭവം പ്രദാനം ചെയ്തു.
തലേനാള്‍ ഗൈമുകള്‍ക്ക് വേണ്ടി മൈക്കിലൂടെ ഉച്ചത്തില്‍ സംസാരിച്ചു ശബ്ദമടഞ്ഞ
ആദര്‍ശിനും കൂട്ടരും വിശ്രമം നല്‍കിക്കൊണ്ട് മൈക്ക് വീണ്ടും ഞാന്‍ കയ്യിലെടുത്തു
ഗൈമുകള്‍ നിയന്ത്രിക്കാന്‍ .അമനേയും അര്‍പ്പിതിനേയും ചുമതലപ്പെടുത്തി . അവര്‍ക്ക്
വേണ്ട സഹായങ്ങള്‍ നല്‍കിക്കൊണ്ട് ഞാനും
മുന്നയും സുജിത്തും കൂടെ നിന്നു . അങ്ങനെ തലേനാളേക്കാള്‍
വിപുലമായ രീതിയില്‍ തന്നെ ദിവസം മുന്നോട്ട് നീങ്ങി . അതിനിടയില്‍ റിവര്‍ ബാങ്ക്
ഗൈമും മ്യുസിക്കല്‍ ചെയറും അതിന്റെ ആവേശത്തില്‍ നല്ലരീതിയില്‍ നടന്നു . ഉച്ചയോടെ
വീണ്ടും മൈക്ക് ഞാന്‍ ഏറ്റുവാങ്ങി തുടര്‍ന്നു
സോണിക്കും ജീജിനും നന്ദി അര്‍പ്പിച്ചു കൊണ്ട് മുന്‍പ് വീയ്യോത്ത് വച്ച് ജനുവരി
നാലിന് നടന്ന കുടുംബ സംഗമത്തിന്റെ ഒരു നേര്‍ചിത്രം എന്റെ വാക്കുകളിലും വേദിക്ക്
അരികിലും തയ്യാറാക്കിയ സ്ക്രീനിലും പ്രദര്‍ശിപ്പിച്ചപ്പോള്‍ അത് എല്ലാവരിലും
കൌതുകം ഉയര്‍ത്തി . തുടര്‍ന്ന്‍ എന്റെ
സഹോദരി നിര്‍മല ടീച്ചറും ആദര്‍ശും അനന്ത വലിയച്ഛന്റെ മകള്‍ റീനയുടെ മകന്‍ രോഹനും
മറ്റു ചിലരും കുടുംബ സംഗമത്തിലെ തങ്ങളുടെ
അനുഭവം എല്ലാവരോടും പങ്കുവച്ചപ്പോള്‍
ശരിക്കും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെ മനസ്സിലും നല്ലൊരു സുഖം പ്രധാനം ചെയ്തു . ശരിക്കും നാല്
മാസക്കാലത്തെ ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ വിജയത്തില്‍ ഇന്ന് ഇവിടെ സംബന്ധിച്ച
എല്ലാവരുടെയും മഹനീയ സാന്നിധ്യമാണ് എല്ലാവര്‍ക്കും ഒരു പോലെ പങ്കുണ്ട് എന്ന്
വിശ്വസിച്ചു കൊണ്ട് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു .
ഉച്ചകഴിഞ്ഞപ്പോഴേക്കും എല്ലാവരും കനക ബീച്ച് ഹൌസിനോട് വിടപറഞ്ഞു എങ്കിലും ഈ
കഴിഞ്ഞ രണ്ട് ദിനങ്ങള്‍ അവരുടെ മനസ്സിന് നല്‍കിയ നനുത്ത ഓര്‍മ്മകള്‍ എല്ലാവരിലും തെളിഞ്ഞു
നിന്നിരുന്നത് അവരുടെ പുഞ്ചിരികളില്‍ നിറഞ്ഞു
കണ്ടു.
അടുത്ത ദിവസത്തെ പത്രങ്ങളില്‍ ആ വീയ്യോത്ത് കുടുംബ വര്‍ണ്ണ ചിത്രം നിറഞ്ഞു
നിന്നപ്പോള്‍ ഒരു നിധിപോലെ ഞാന്‍ എടുത്ത് കാത്ത് സൂക്ഷിച്ചു . അടുത്ത വര്ഷം
ഡിസംബര്‍ മാസത്തില്‍ ഇതിലും വിപുലമായി ഇനിയും ഒത്തുകൂടാം എന്ന് വിശ്വസിച്ചു കൊണ്ട്
. ഈ ഐക്യം എന്നും കാത്തുസൂക്ഷിക്കും എന്ന് മനസ്സില്‍ കരുതിക്കൊണ്ട്
ശ്വാസനിശ്വാസ
നേരമേകിടുന്ന
ജീവ ധാര പുണ്യമായി കാത്ത്
വച്ച്
ശിഷ്ടകാലമാസ്വദിച്ചു സ്വസ്ഥ
ജീവനസ്തമിച്ചിടുമ്പോഴല്‍പ്പ-
രക്തബന്ധ സ്നേഹ ബാഷ്പം
കാത്തു കരുതി വച്ചിടെണം
എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള എന്റെ ഈ വരികളോടെ കര്‍ക്കിടകക്കു റിപ്പ് എന്ന
എഴുത്ത് ഇവിടെ ഉപസംഹരിക്കുന്നൂ. എന്റെ ഈ എഴുത്തിലെ എന്തെങ്കിലും തെറ്റുകൾ ആരുടെയെങ്കിലും ശ്രദ്ധയിൽ പതിഞ്ഞാൽ അറിയിക്കും എന്ന് കരുതിക്കൊണ്ടു ഈ വാക്കുകൾ ഇവിടെ അവസാനിപ്പിക്കുന്നൂ .
നന്ദി ..... നമസ്ക്കാരം .