വന്യമനുഷ്യരും ഓണവും .
എം. പി എസ് വീയ്യോത്ത്
വേനൽ മാറി മഴവന്നപ്പോഴും ആശുപത്രിയിലെ ജനത്തിരക്ക് നേരത്തോടുനേരം കഴിയുന്തോറും കൂടിക്കൊണ്ടേയിരുന്നൂ . ചിലർ അസുഖത്താൽ വല്ലാതെ വലഞ്ഞവർ മറ്റുചിലർക്ക് ശരീരവേദനയാൽ കുഴഞ്ഞവർ പിന്നെ ചിലർ തനിക്കും എന്തോ അസുഖം ഉണ്ട് എന്ന് സ്വയം ചിന്തിച്ചു കൂട്ടുന്ന ഒരു പറ്റം മനുഷ്യർ ഇവരൊക്കെ ചേർന്നതാണ് ആ ജനക്കൂട്ടം.
ഞാനും അവരിലൊരുവനായി ഊഴം കാത്ത് മുന്നിൽ കണ്ട ഒരു കസേരയിൽ
അനങ്ങിയിരുന്നൂ . മുന്നിലെ ചുമരിൽ തൂങ്ങിക്കിടന്ന ടി വി സ്‌ക്രീനിൽ വാർത്താ വിശേഷത്തിലേക്ക് എന്റെ കണ്ണും ചെന്ന് പതിച്ചു. ടി വി യിൽ ഏതോ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയെ ഇരുട്ടിന്റെ മറവിൽ വെട്ടി കൊലചെയ്ത വാർത്ത ബ്രേക്കിംഗ് ന്യൂസ് ആയി അപ്പോഴാണ് എനിക്ക് കാണാൻ കഴിഞ്ഞത് .
കഴിഞ്ഞ കുറേക്കാലങ്ങളായി കൊലപാതകങ്ങൾ രാഷ്‌ടീയപ്പാർട്ടികൾ അവരുടെ നിലനില്പിനുള്ള ഒരു രീതിയാക്കി മാറ്റിയിരിക്കുന്നൂ . അതിനു പിന്നിലെ ചില അറിയാക്കഥകളും തേടിപ്പോയ പലരുടെയും എഴുത്തുകൾ ഞാൻ പലപ്പോഴായി വായിച്ചു മനസ്സിലാക്കിയിരിക്കുന്നൂ .
ചില കൊലപാതകങ്ങൾ പാർട്ടികളുടെ പല സന്ദര്ഭങ്ങളിലുള്ള നിലനിൽപ്പിനു വേണ്ടിയാണെങ്കിൽ മറ്റുചിലത് വ്യക്തിവൈരാഗ്യം തീർക്കാനായുള്ളതായി തീരുന്നൂ .
പണ്ട് കാട്ടിലെ വന്യജീവികൾ ഇരകളെ വേട്ടയാടി പിടിച്ചു കൊന്നു തിന്നുന്നത് ഡിസ്‌കവറി ചാനലിൽ കണ്ട എനിക്ക് നാട്ടിലെ മറ്റുള്ളവരെ കൊന്നു തിന്നാതെ തള്ളുന്ന വന്യമനുഷ്യരെ ഓർത്ത് ഭയം തോന്നുന്നൂ .
കാരണം സ്വതന്ത്ര ഇന്ത്യയിലെ സത്യം പറയാൻ ഭയന്ന് കളവു മാത്രം പറഞ്ഞു തട്ടിപ്പു മാത്രം ചെയ്ത് കഴിച്ചു കൂട്ടുന്ന നമ്മുടെ നാട്ടുകാർ എന്തിനാ നല്ലവനായ മാവേലിയെ വരവേൽക്കാനായി ഒരുങ്ങുന്നത് . അദ്ദേഹത്തിന്റെ പേര് കൂടി പറയിപ്പിക്കാനോ എന്തോ എനിക്ക് അതൊന്നും ഉൾക്കൊള്ളാൻ ആവുന്നില്ല എന്നതാണ് ,
ഇത് എന്റെ കാഴ്ചപ്പാടുകൾ . ചിലർക്ക് ഇതിനു എതിരഭിപ്രായം ഉണ്ടാവാം എന്നാലും ഒന്ന് ഇരുത്തി ചിന്തിക്കുന്നത് നന്നായിരിക്കും .