2022 ഡിസംബർ 28, ബുധനാഴ്‌ച

എന്റെ ക്ഷേത്ര ദർശനങ്ങൾ

 എന്റെ ക്ഷേത്ര ദർശനങ്ങൾ

എം, പി. എസ്. വീയ്യോത്ത് 

നാം ഓരോരുത്തരും ദിനേന പല പല ദൂരയാത്രകളിലായിരിക്കും. അന്ന്  ഞാനും പതിവിലും വ്യത്യസ്തമായ ഒരു യാത്രയ്ക്കുള്ള തയ്യാറെടുപ്പിൽ ആയിരുന്നു . പ്രവാസജീവിതത്തിൽ നിന്നും നാട്ടിലേക്ക് ചേക്കേറിയ ഞാൻ അഭിമുഖീകരിച്ച ചില സംഭവങ്ങളിൽ ചിലവ  എന്റെ മനസ്സിനെ വല്ലാതെ ഉലച്ചിരിക്കുന്നൂ .  സോദര സ്നേഹം പോലും വില്പനച്ചരക്കായി മാറിയ നാട്ടിലെ  മനുഷ്യമനസ്സിൽ നിന്നും  വീണ്ടും പ്രവാസത്തിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുകയാണ് ഞാൻ ഇന്ന്.

കുറേക്കാലമായി മനസ്സിൽ കൊണ്ട് നടന്ന തിരുപ്പതി ക്ഷേത്ര ദർശനമോഹം വൃഥാവിലാവുമോ എന്ന ചിന്തയിൽ കഴിയവേ യാദൃശ്ചികമായി എന്റെ   കസിൻ എന്നോട് അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനെക്കുറിച്ചു പറയുന്നത് . അങ്ങനെ  ആ സുഹൃത്തുമായി സംസാരിച്ചപ്പോഴാണ്  മഹാറാണി ട്രാവെൽസ് എന്ന സ്ഥാപനത്തെക്കുറിച്ചു ഞാൻ മനസ്സിലാക്കുന്നത് . അന്ന് തന്നെ മഹാറാണി ട്രാവെൽസിൽ ബന്ധപ്പെട്ട് തിരുപ്പതി യാത്രയെക്കുറിച്ചു സംസാരിച്ചു.  എങ്കിലും  എന്റെ  മുമ്പിൽ തിരുപ്പതി യാത്ര ഏതോ ഒരു  സംശയത്തിന്റെ നിഴൽ പരത്തി, കാരണം യാത്ര അവസാനനിമിഷം യാത്ര  ക്യാൻസൽ ചെയ്ത ഒരാളുടെ പകരക്കാരനായി ആണ് ഞാൻ പോവേണ്ടത് എന്നത് തന്നെ . അവസാനം വരുന്നിടത്ത് വച്ച് കാണാം എന്ന് ഉറപ്പിച്ചുകൊണ്ട് കുറച്ചു സംഖ്യ മുൻകൂറായി അവർക്ക് അയച്ചു  നല്കിയപ്പോഴും ഭഗവാനെ ദർശിക്കാൻ ആവുമോ എന്നൊരു ചോദ്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കി  . 

തുടർന്നുള്ള ദിവസങ്ങളിൽ മഹാറാണിയുടെ തിരുപ്പതി യാത്രയെക്കുറിച്ചും യാത്രയിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായ നിർദേശങ്ങൾ വാട്സ് ആപ്പിലെ ഒരു ഗ്രൂപ്പിൽ വന്നു നിറയാൻ തുടങ്ങി. തുടർന്നുള്ള ദിനങ്ങൾക്കു വേഗം നന്നേ കുറഞ്ഞുപോയത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത് .   അങ്ങനെ യാത്രയുടെ തലേന്നാൾ വന്നെത്തി മറ്റുള്ള കാര്യങ്ങളുടെ ഇടയിലും നേരത്തെ കിടന്നുറങ്ങാൻ ഞാൻ മറന്നില്ല . യാത്രാദിവസമായ 23ഡിസംബറിന് കാലത്ത് കാലത്ത് റെയിൽവേ സ്റ്റേഷനിൽ എന്റെ മക്കൾ കൊണ്ട് വിട്ടു . 

 വടകരയിൽ നിന്നും  5 :30 നു  ജനശതാബ്ദിയിൽ തൃശൂരിലേക്ക്   യാത്ര  പുറപ്പെടുമ്പോഴും  മനസ്സ് നിറയെ  ഒത്തിരി ചോദ്യങ്ങൾ തിങ്ങി നിറയുക ആയിരുന്നൂ അതിൽ പ്രധാനം എനിക്ക് തിരുപ്പതി വെങ്കിടാചലപതിയെ ദർശിക്കാനാവുമോ എന്നത് തന്നെയായിരുന്നൂ .  അങ്ങനെ തീവണ്ടി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഏകദേശം  8 :30 ഓടെ ചെന്നെത്തി . തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോറിക്ഷയിൽ വടക്കുംനാഥൻ ക്ഷേത്ര  മൈതാനത്തിനരികിൽ ചെന്നിറങ്ങുമ്പോൾ  ആദ്യം എന്നെ സ്വീകരിച്ച ത് വഴിയരികിൽ സ്ഥിതിചെയ്ത  ഗണപതി ക്ഷേത്രം തന്നെ ആയിരുന്നൂ.  ഭഗവാനെ വണങ്ങി  വടക്കുംനാഥനെ തൊഴാനായി പ്രവേശിച്ച എന്നെ  ശരിക്കും ആ ക്ഷേത്ര പരിസരം വല്ലാതെ അത്ഭുതപ്പെടുത്തി കാരണം എന്റെ മുൻ ക്ഷേത്ര സങ്കൽപ്പങ്ങളെ മാറ്റിമറിച്ച ഒരു വലിയ ക്ഷേത്ര സമുച്ചയം തന്നെയായി  ആ  കാഴ്ച്ച  എനിക്ക് അനുഭവപ്പെടുകയായിരുന്നൂ .  ദർശനം കഴിഞ്ഞു പുറത്തിറങ്ങിയ എന്റെ മനസ്സിലെ സന്തോഷം പറഞ്ഞറിയ്ക്കുന്നതിലും ഒത്തിരി  ആയിരുന്നൂ 

  ഏകദേശം 11 :45 ഓടെ  വടക്കുംനാഥ ക്ഷേത്ര മൈതാനത്തോട് ചേർന്ന്  വന്നു നിന്ന മഹാറാണിയുടെ ഏ സി ബസ്സിൽ ഞാൻ ആദ്യ യാത്രക്കാരനായി പിന്നിലെ സീറ്റിൽ  കയറിയിരുന്നൂ . തുടർന്ന് തിരുവനന്തപുരത്തുനിന്നും  ആലപ്പുഴയിൽ നിന്നും തൃശൂർ നിന്നും ഒത്തിരിപ്പേർ  എന്നോടൊപ്പം അവിടെ വച്ച് ബസ്സിൽ അവരവരുടെ സ്ഥാനങ്ങളിൽ ഇരിപ്പുറപ്പിച്ചു . 12 മണിയോടെ ഞങ്ങളുടെ ബസ്സ് തൃശൂർ പട്ടണത്തിൽ നിന്നും പാലക്കാട് ലക്ഷ്യമാക്കി യാത്രയായി . തൃശൂരിൽ നിന്നും  പാലക്കാട്  ടോൾ ഗേറ്റു വരെയുള്ള ഞങ്ങളുടെ യാത്രയിൽ വഴിയിൽ വച്ച്  ഒത്തിരിപ്പേർ  ഞങ്ങളോടൊപ്പം ചേർന്നു . അതിൽ മഹാറാണി ട്രാവൽസിന്റെ കുടുംബാംഗമായ ഞങ്ങളുടെ സഹോദരി വാണിയും ഉൾപ്പെട്ടിരുന്നൂ . പാലക്കാടു ടൗണിലെ മഹാറാണിയുടെ ഓഫീസ് പരിസരത്തു നിന്നാണ്   അവർ ഞങ്ങളോടൊപ്പം ചേർന്നത് . ആ സമയം മുതൽ അവർ ഒരു മൈക്കുമായി ഞങ്ങളോരോരുത്തരുടെയും അരികിൽ വന്നു പരിചയപ്പെടാനും യാത്രയെക്കുറിച്ചു പരിചയപ്പെടുത്താനും സമയം കണ്ടെത്തി . അതിനിടയിൽ പറഞ്ഞ ഒരു വാചകം ഇപ്രകാരം ആയിരുന്നൂ 

" തിരുപ്പതി ഭഗവാനെ നമ്മളുടെ ഇഷ്ടപ്രകാരം ഒരിക്കലും ചെന്ന് ദർശിക്കാൻ കഴിയില്ല മറിച്ചു ഭഗവാൻ കൂടി വിചാരിക്കണം . ഈ യാത്രയിൽ നമ്മോടൊപ്പമുള്ള ഇത്രയും പേരെയാണ്   ഭഗവാൻ  കാണാൻ ആഗ്രഹിക്കുന്നത് . ചിലർക്ക്  പല കാരണങ്ങൾ കൊണ്ടും വഴിയിൽ വച്ച് യാത്രമുടങ്ങി അതാണ് അവർ ഈ യാത്രയിൽ നമ്മോടൊപ്പം ഇല്ലാത്തത് "

തുടർന്ന്  ഞ ങ്ങൾ  ആദ്യ ദിനം  സന്ദർശിക്കുന്ന തിരുപ്പതി,  ശ്രീകാളഹസ്തി ക്ഷേത്രങ്ങളെക്കുറിച്ചുള്ള ഒരു സംക്ഷിപ്തവിവരണം  ഞങ്ങളുടെ മനസ്സിനെ തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചത് . നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ  ബസ്സിനുള്ളിലെ ടി വി  സ്‌ക്രീനിൽ തെളിഞ്ഞു വന്ന പദ്മ എന്ന മലയാളം ചലച്ചിത്രം  ഇന്നത്തെ തിരക്കുപിടിച്ച സമകാലിക ജീവിതത്തിൽ ഒരു  കുടുംബിനിയുടെ മാനസിക സംഘര്ഷങ്ങളിലൂടെ കടന്നുപോയപ്പോൾ എന്റെ മനസ്സ് വല്ലാതെ നീറി. പിന്നെപ്പോഴോ പതിയെ പതിയെ എല്ലാവരും നിദ്രയിലേക്ക് ചേക്കേറിയപ്പോൾ ഞാനും അവരിലൊരാളായി മാറി.

നേരം 5 മണിയായപ്പോഴേക്കും  തിരുപ്പതി നഗരത്തിലെ ഒരു ഹോട്ടലിലെ  മുറിയിൽ ഞങ്ങൾ ഫ്രഷ് അപ്പ് ആവാനായി കയറി .  അല്പസമയത്തിനകം ഞങ്ങൾ എല്ലാവരും ചേർന്ന് ഹോട്ടലിൽ നിന്നും തിരുപ്പതി ക്ഷേത്രം ലക്ഷ്യമാക്കി യാത്ര തിരിച്ചു .  തിരുപ്പതി  ക്ഷേത്രത്തിനരികിലെ കടകൾക്കരികിൽ തലമുണ്ഡനം ചെയ്യാനായി യാത്രയായ ഞങ്ങളുടെ സഹയാത്രികരുടെ വരവും പ്രതീക്ഷിച്ചു് നിന്ന കൂട്ടത്തിൽ നെറ്റിയിൽ കുറി വരച്ചു നൽകുന്ന ചിലരെ ഞാൻ ശ്രദ്ധിച്ചു പലരൂപത്തിൽ ഭംഗിയായി അവർ വരയ്ക്കുന്ന കുറിയിൽ  വൈവിധ്യമാർന്ന നിറങ്ങൾ നിറഞ്ഞത് അതിന്റെ മാറ്റ് ഒത്തിരി കൂട്ടി. 

അല്പസമയത്തിനകം ഞാൻ മറ്റുള്ളവരോടൊപ്പം ഗേറ്റ് 6 വഴി  ക്ഷേത്രത്തിലേക്ക് നടന്നടുത്തപ്പോൾ  എന്റെ കാലുകളുടെ വേഗം കൂടുന്നത്  തിരിച്ചറിഞ്ഞു . തുടർന്നുള്ള എന്റെ യാത്രയുടെ നിയന്ത്രണം മനസ്സ് ഏറ്റെ ടുത്തതുപോലെ  എനിക്ക് തോന്നി. ഏതായാലും മുൻപിലുള്ള കൽപ്പടവുകൾ നടന്നിറങ്ങിയും കയറിയും പ്രധാന കവാടത്തിനരികിലെ തണുത്ത നിലത്ത് കാറ്റുമേറ്റ്  ഒത്തിരിനേരം ഞങ്ങൾ  കാത്തുനിന്നു . പിന്നീടെപ്പോഴോ കവാടം മലർക്കെ ഞങ്ങളുടെ മുൻപിൽ മലർക്കെ തുറന്നപ്പോൾ മലവെള്ളപ്പാച്ചിൽ കണക്ക് ഇരച്ചുകയറിയ ജനങ്ങളിൽ ഞങ്ങളും ഉണ്ടായിരുന്നൂ . തുടർന്ന് വളഞ്ഞും തിരിഞ്ഞും കുറെ നടന്ന്  ചെക്കിങ്ങും കഴിഞ്ഞു കമ്പാർട്മെന്റ് ആയി തിരിച്ച ഇടങ്ങളിൽ മറ്റുള്ളവരോടൊപ്പം ഊഴവും കാത്ത്  കുറച്ചു നേരം കൂടി അവിടെ ഇരുന്നു . 

ഗേറ്റ് തുറന്നു മുന്നോട്ടു നടന്ന ഞങ്ങൾ രണ്ടു വരികളിലായി നടന്ന് ക്ഷേത്രകവാടത്തിലേക്കു പ്രവേശിച്ചപ്പോൽ അവിടെ  നേരത്തെ വാണി മാഡം വിവരിച്ചു തന്ന തോട്ടക്കാരന്റെ വടിയേയും അതുകഴിഞ്ഞു ഗരുഡനെയും ഭഗവാനെയും വണങ്ങി എന്റെ മനസ്സ് തുറന്നു പ്രാർത്ഥിച്ചു . തുടർന്നുള്ള ഞങ്ങളുടെ യാത്രയിൽ  മുന്നിൽ തെളിഞ്ഞ വൈകുണ്ഠ ദ്വാരവും മറ്റു ദേവഗണങ്ങളെയും വണങ്ങി നരസിംഹ മൂർത്തിയുടെ മുന്നിലെ കൽഫലകത്തിൽ എന്റെ മനസ്സിലെ മോഹവും വിരലുകൊണ്ട് എഴുതി ഇറങ്ങിയപ്പോഴേക്കും പുറത്തേക്കുള്ള കവാടം തെളിഞ്ഞു കണ്ടു . 

അവിടെ നിന്നും ലഡ്ഡു പ്രസാദവും വാങ്ങി  പുറത്തേക്കിറങ്ങി നേരെ തിരുമല ദേവസ്വത്തിന്റെ കൗണ്ടറിലേക്ക് നടന്നു . അവിടെ നിന്നും   കലണ്ടറും ഡയറിയും മറ്റും വാങ്ങി ക്ഷേത്രത്തിൽ നിന്നും തിരിച്ചു നേരത്തെ കണ്ട കടയ്ക്കരികിൽ എത്തിയപ്പോഴേക്കും എല്ലാവരും നന്നേ വിശന്നു വലഞ്ഞിരുന്നൂ . അവിടെനിന്നും ആഹാരവും കഴിച്ചു അടുത്ത ലക്ഷ്യമായ ശ്രീ കാളഹസ്തി ക്ഷേത്രത്തിലേക്ക് ഞാൻ യാത്ര തിരിച്ചു . 

ക്ഷേത്രത്തിൽ എത്തിയപ്പോഴേക്കും നേരം രാത്രി 7 :30  മണിയായിരുന്നൂ . വേഗം തന്നെ ക്ഷേത്രത്തിലേക്ക്  വരിവരിയായി  നടന്നു നീങ്ങിയ ഞങ്ങളെ ശരിക്കും ആശ്ചര്യ പ്പെടുന്നവിധമായിരുന്നൂ ശ്രീകോവിലിലെ  ഭഗവാന്റെയും  മറ്റൊരു ശ്രീകോവിലിലായി ലക്ഷ്മീദേവിയുടെയും രൂപങ്ങൾ. നേരത്തെ പറഞ്ഞറിഞ്ഞ പ്രകാരം ശ്രീ = ചിലന്തി , കാള =  സർപ്പം , ഹസ്തി = ആന ഇവയുടെ സംഗമമാണ് ശ്രീ കാളഹസ്തിയുടെ ശില്പത്തിലുള്ളത്.  തു ടർന്ന് മുന്നോട്ടേക്കു നടന്നു നീങ്ങിയ ഞങ്ങളെ ആ ക്ഷേത്ര സമുച്ചയത്തിലെ 43 ദേവീ ദേവന്മാരുടെ ശില്പങ്ങളിൽ രാമേശ്വരത്തെയും കാശിയിലെയും ശിവലിംഗവും അടങ്ങിയിരുന്നൂ . ശരിക്കും വല്ലാത്തൊരു അനുഭൂതിയാണ്  ഞാൻ ആ കാഴ്ച്ചയിൽ അനുഭവിച്ചത് എന്നത് പരമാർത്ഥം. അവിടെനിന്നും മുറിയിലേക്കുള്ള യാത്രയിൽ എന്റെ മനസ്സ് ഒത്തിരി  സന്തോഷിച്ചത് ഞാൻ തിരിച്ചറിയുകയായിരുന്നൂ  . അവിടെ നിന്നും മുറിയിലേക്ക് തിരിച്ചെത്തി അത്താഴവും കഴിച്ചു കിടന്നപ്പോഴേക്കും നേരം രാത്രി  10 :30 കഴിഞ്ഞിരുന്നൂ .

അടുത്ത ദിവസം കാലത്ത്  നാലുമണിക്ക് എല്ലാവരും താഴേക്ക് എത്തിച്ചേരണം എന്ന വാണി മേഡത്തിന്റെ നിർദേശം പ്രകാരം കാലത്ത്  3 :00 മണിക്ക്  അ ലാറം  വച്ച് ഞാൻ കിടന്നു .


ഇത് ഒരു ഡ്രാഫ്റ്റ് ആണ്  ദയവു ചെയ്ത്  ചെക്ക് ചെയ്തു പറയൂ 

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...