2020 നവംബർ 7, ശനിയാഴ്‌ച

രാഷ്ട്രീയ കാഴ്ചപ്പാടുകൾ

രാഷ്ട്രീയ കാഴ്ചപ്പാടുകൾ

എം .പി .എസ്സ്.വീയ്യോത്ത്

തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുവെങ്കിലും കൊറോണക്കാലമായതിനാൽ എല്ലാത്തിനും ഒരു തണുപ്പൻ പ്രതികരണമാണ് എങ്ങും. 

പതിവിന് വിപരീതമായി ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും യുവതലമുറയിൽ വലിയ പ്രതീക്ഷയർപ്പിക്കുന്നതായി സ്ഥാനാർത്ഥി പ്രഖ്യാപനത്തിലും വ്യക്തമാവുന്നു. വഴിയരികിൽ  സ്ഥാനാർത്ഥിയുടെ പുഞ്ചിരിച്ചു കൊണ്ടുള്ള വിവർണ്ണങ്ങളിലുള്ള പോസ്റ്ററുകൾ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പഞ്ചായത്ത്/ബ്ലോക്ക് / ജില്ലാ പഞ്ചായത്ത് തുടങ്ങി മൂന്ന് സ്ഥാനാർത്ഥികൾ വീതം ഓരോ കക്ഷികൾക്കും ഇവിടെ കാണാം. 

ഓട്ടോറിക്ഷ മുതൽ നെൽക്കതിർ വരെ ചിഹ്നങ്ങളും അതിൽ കാണാം. ഇവിടെയും അറിയാതെ ഒരു ചോദ്യം മനസ്സിൽ തെളിഞ്ഞു വരുന്നു. 

മുൻ തിരഞ്ഞെടുപ്പ് കാലങ്ങളെപ്പോലെ  അർത്ഥശൂന്യമായി തീരുമോ ഇവരുടെ വാഗ്ദാനങ്ങളും. ജനാധിപത്യം എന്ന വാക്ക്  വെറും പ്രഹസനമായി മാറിയിട്ട് കാലങ്ങളായി. അതിൻ്റെ ഗുണവശങ്ങൾ പലപ്പോഴും ചിലരുടെ കൈകളിൽ മാത്രം ഒതങ്ങി പലതും ഒരു കോർപ്പറേറ്റ് കമ്പനി കണക്ക് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാൻ. 

രാഷ്ട്രീയം ഏതുമാവട്ടെ അത് വൈകീട്ട് രണ്ടടിക്കുവാനുള്ള വരുമാന മാർഗ്ഗമായി അത്തരം ജന സേവകർ സ്വയം അധപതിക്കാതിരിക്കട്ടെ. ജനോപകാരപ്രദമായ പദ്ധതികളാണ് നമ്മുക്ക് വേണ്ടത് അല്ലാതെ  രണ്ട് ലക്ഷം ചിലവ് വരുന്ന പദ്ധതിക്ക് മൂന്ന് ലക്ഷത്തിൻ്റെ ചിലവ് വരുന്ന ഉൽഘാടന പേക്കൂത്തുകളല്ല.

വിശക്കുന്നവന് ആഹാരവും വില്ലൻമാർക്ക് ഇടിയും നിയമ ലഘകർക്ക് പിഴയും കള്ളന്മാർക്ക് ജയിലും  ജനോപകാരികൾക്കും സൈനികർക്കും പോലീസുകാർക്കും കർഷകർക്കും അനുമോദനവും നൽകി ആദരിക്കണം. 

അല്ലാതെ സാക്ഷര കേരളത്തിലെ ജനങ്ങളായ നമ്മൾ അന്ധവിശ്വാസങ്ങളിൽ വിശ്വസിച്ച് മറ്റു സഹോദരരേയും മതസ്ഥരേയും തള്ളിപ്പറഞ്ഞ് മൂണ്ഡരായി മാറാതിരിക്കട്ടേ.

ദൈവം നമ്മുടെ ഓരോരോത്തരുടെ മനസ്സിൽ കുടികൊള്ളുന്നു എന്നതും നമ്മൾ ചെയ്യുന്ന നന്മ നിറഞ്ഞ  പ്രവർത്തിയിലുമാണ് ഈശ്വരപ്രാർത്ഥന അടങ്ങിയിരിക്കുന്നത് എന്നത് മനസ്സിലാക്കുന്നതും ഒരു വിധത്തിൽ നല്ലതാണ്.

ഇന്നത്തെ ജനതയിൽ പലരും മറ്റുള്ളവരുമായി ഒരോട്ടമത്സരത്തിലാണ്. ബന്ധങ്ങളും സ്നേഹവും മറന്ന് പണത്തിനും സ്വത്തിനും പിന്നാലെയുള്ള ഒരോട്ട മത്സരത്തിൽ . അതിനിടയിൽ പലപ്പോഴും സ്വന്തം കുടുംബത്തെപ്പോലും അവർ മറന്ന് പോവുന്നു. ഇതിനിടയിൽ മൊബൈലും കമ്പ്യൂട്ടറും നൽകുന്ന സംഘർഷഭരിതജീവിതത്തിൽ സിംഹത്തോടും കുറുക്കനോടും മല്ലിട്ട് മുന്നോട്ട് നീങ്ങുമ്പോൾ പലപ്പോഴും ചതിക്കുഴികളിൽ ചെന്ന് ചാടിപ്പോവുന്നു. അങ്ങനെയുള്ള ഒരു കാട്ടിലെ ജീവിതമാണ് നമ്മളും ഇന്ന് അഭിമുഖീകരിക്കുന്നത്. സ്വസ്ഥത നഷ്ടപ്പെട്ട ഭർത്താവും ആർത്തിപൂണ്ട ഭാര്യയും അതിനിടയിൽ പെട്ടുഴലുന്ന കുഞ്ഞുങ്ങളും ഇതിനിടയിൽ നാടിൻ്റെ കാര്യം എന്ത് തന്നെയായാലും ആർക്കാ ചേതം.




രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...