നെറികേടിന്റെ രാഷ്ട്രീയം
എം.പി. എസ്സ് .വീയ്യോത്ത്
എല്ലാമതത്തിന്റെയും ഉള്ളടക്കം ജനനന്മയും സമാധാനവും സാഹോദര്യവും ആണെന്നിരിക്കേ ഈ ലോകത്തിന്റെ സ്ഥിതി എന്നതാണോ . നമ്മുടെ ഉള്ളിൽ എന്നും പ്രാർത്ഥനയുടെ ഭാഗമായി മാത്രം മാറേണ്ട അതിന്റെ സ്ഥാനം ഇന്ന് ഓരോരുത്തരുടെയും ഹൃദയത്തിൽ നിന്നും മാറി തലച്ചോറിലേക്കും രക്തധമനികളിലേക്കും അലിഞ്ഞു ചേർന്നിരിക്കുന്നൂ . ഞരമ്പിനെ ചൂടുപിടിപ്പിക്കും വിധം രക്തത്തിലേക്ക് അതിലെ ഭ്രാന്ത് പടർന്നു പിടിപ്പിക്കുമ്പോൾ ചിലപ്പോൾ ചിലരെ അത് സ്ഥലകാലബോധം നഷ്ടപ്പെട്ട ഭ്രാന്തരെപ്പോലെ പെരുമാറാൻ പ്രേരിപ്പിക്കുന്നൂ . അവർ പലപ്പോഴും മനുഷ്യജീവന്റെ മൂല്യ വ്യാപ്തിയും തിരിച്ചറിയാനാവാത്ത വിധം പരിണാമം പ്രാപിച്ചു് രക്തദാഹികളായ രാക്ഷസരായിമാറുന്നൂ .
മതഗ്രന്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഗുണപാഠകഥകളിലെ നല്ലവശങ്ങൾ മാത്രം ഹൃദിസ്ഥമാക്കണം എന്ന് പറഞ്ഞു പഠിപ്പിച്ചവർ പലരും ഒരു കൂട്ടത്തിന് മുന്നിൽ നിന്ന് അക്രമത്തിന് ആജ്ഞാപിക്കുമ്പോൾ ഒരു നഗരം കത്തിയമരുന്നൂ . അത്ത നേതാക്കൾ എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി ദൂരെയെങ്ങോ നിന്ന് എരിതീയിൽ എണ്ണയൊഴിച്ചു അക്രമം ആളിക്കത്തിക്കാൻ കോപ്പുകൂട്ടുമ്പോൾ ആ രാജ്യത്തിലെ ഭരണാധികാരിപോലും മൗനം പാലിച്ചുപോരുന്നു .
സത്യം മറനീക്കി ഒരിക്കൽ പുറത്തു വരുമ്പോൾ ആ വാർത്തയുടെ ഉറവിടം തിരഞ്ഞുകൊണ്ട് ക്ഷോഭത്തോടെ ആർക്കോ വേണ്ടി അക്രമത്തെ അപലപിക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ട ജനലക്ഷങ്ങളുടെ വികാരം വെറും ആലങ്കാരിക മാധ്യമ സംവാദങ്ങളിൽ ഒതുങ്ങിപ്പോകുന്നൂ .
രാഷ്‌ടീയതാല്പര്യത്തിലധിഷ്ഠിതമായ മാധ്യമധർമ്മങ്ങൾ പലപ്പോഴും സത്യങ്ങൾ വല്ലാതെ വികലമാക്കിമാറ്റുന്നൂ . വാർത്തകളിലെ സത്യമറിയാതെ ജനം ഒരു നഗരത്തിൽ നട്ടം തിരിയുമ്പോൾ വ അതും തങ്ങളുടെ മാധ്യമ സ്വാധീനം വർധിപ്പിക്കാനുള്ള മാർഗ്ഗമാക്കി ഇവർ മാറ്റുന്നൂ .
മാധ്യമധർമ്മം എന്നാൽ രാജ്യനന്മയിൽ അധിഷ്ഠിതമായ ജനങ്ങളെ ഒരു തരത്തിലും തെറ്റിദ്ധരിപ്പിക്കാത്ത സത്യസന്ധമായ ഒന്നായിരിക്കണം എന്ന നിലപാടിൽ നിന്നും പലപ്പോഴും വിഭിന്നമാവുന്നൂ ഇവരുടെ ഈ പ്രവർത്തി .
അതോടൊപ്പം തന്നെ രാജ്യത്തെ രാഷ്ട്രീയപ്പാർട്ടികൾ തങ്ങളുടെ വോട്ടുബാങ്ക് മാത്രം നോക്കാതെ രാജ്യതാല്പര്യത്തിൽ അധിഷ്ഠിതമായ പ്രവർത്തനം കൂടി കാഴ്ചവെക്കണം . ചുമ്മാ തമ്മിൽ തമ്മിൽ ചളിവാരിയെറിയുന്ന നെറികേടിന്റെ രാഷ്ട്രീയം ഒരു രാജ്യത്തിന് ഒരിക്കലും നല്ലതല്ല .
ജനാധിപത്യം എന്നത് ജനങ്ങൾ തെരഞ്ഞെടുത്ത ഭരണാധികാരികൾ ജനങ്ങൾക്ക് വേണ്ടി നടത്തുന്ന ഭരണമായിരിക്കണം അല്ലാതെ വോട്ടു ചെയ്ത ജനങ്ങൾക്ക് ഭരണം ഒരിക്കലും ഒരു ബാധ്യതയാവരുത് .
