സർപ്രൈസ്
എം പി എസ് വീയ്യോത്ത്
ഭാഗം -ഒന്ന്
റ്റിംഗ്‌ടോങ്
.........റ്റിംഗ്‌ടോങ് .........റ്റിംഗ്‌ടോങ് ......... തുടർച്ചയായുള്ള കോളിങ് ബെൽ
ശബ്ദം കേട്ടാണ് സ്നേഹ ഉച്ചയുറക്കത്തിൽനിന്നും എഴുന്നേറ്റത് .
ആരായി
സമയത്തു് എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ടു വേഗം നടന്നു വാതിൽ തുറന്നൂ.
അതാ
വരാന്തയിൽ പെട്ടിയും ബാഗുമായി അവരുടെ ഭർത്താവ് സന്തോഷ് ചിരിച്ചുകൊണ്ട്
നിൽക്കുന്നൂ.
അവളുടെ
സകല നിയന്ത്രണങ്ങളും നഷ്ടപ്പെടുന്നപോലെ അവൾക്കു തോന്നി. അതിയായ സന്തോഷവും ഞെട്ടലും ചേര്‍ന്ന സമ്മിശ്രവികാരം അത് അവളിലുളവാക്കി .
അത്
മനസ്സിലാക്കിയ സന്തോഷ് അവളെ ചേർത്തുപിടിച്ചു .
അവൾ
അയാളുടെ നെഞ്ചിൽ കിടന്നു കുറേനേരം കരഞ്ഞു
അത്
കേട്ട്കൊണ്ട് അവരുടെ മക്കൾ ഉറക്കമുണർന്നു വരാന്തയിലേക്ക് കടന്നു വന്നു.
നിനച്ചിരിക്കാതെ
ഗൾഫിലുള്ള അച്ഛനെ വരാന്തയിൽ കണ്ടപ്പോൾ അവർക്കുണ്ടായ സന്തോഷം അതൊന്നു
വേറെത്തന്നെയായിരുന്നൂ.
അവർ
അച്ഛൻ .......അച്ഛൻ ......അച്ഛൻ ...... എന്നും വിളിച്ചുകൊണ്ടു സന്തോഷംകൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി
അവളെ
സമാധാനിപ്പിച്ചുകൊണ്ട് നിൽക്കുമ്പോളേക്കും കുട്ടികളുടെ ആ വിളികേട്ടു അടുത്ത
വീട്ടിലെ ചന്ദ്രേട്ടൻ അവിടേക്കു നടന്നു വന്നുകൊണ്ട്
ചോദിച്ചു “ ഇതെന്താ
സന്തോഷേ..... മുൻകൂട്ടി വിളിച്ചുപറയാതെ പെട്ടെന്ന്
വന്നത് അതല്ലേ അവളാകെ എന്താ പറയണ്ടേ എന്താ ചെയ്യണ്ടേ
എന്നസ്ഥിതിയിലായിപ്പോയെ”
അയാള്‍
ചിരിച്ചതല്ലാതെ കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടിയില്ല.
പിന്നെ
ഒന്നാലോചിച്ചിട്ട് പറഞ്ഞു “രണ്ടുദിവസംമുമ്പ് ആണ് നാളെ
ഇവളെ ജന്മദിനമദിനമാണെന്ന് ഓര്‍മ്മ വന്നെ എന്നാ കിടക്കട്ടെ ഒരു സര്‍പ്രൈസ് എന്ന്
മനസ്സിലുറപ്പിച്ചുകൊണ്ട് ടിക്കറ്റ് അങ്ങെടുത്തു.”
ചന്ദ്രേട്ടന്‍ “എന്നാ നമുക്ക് വൈകിട്ട്
കാണാം, കുപ്പിയുണ്ടാവുമല്ലോ ഇല്ലേ” എന്നും പറഞ്ഞു അവിടെനിന്നും ഇറങ്ങി.
അയാള്‍
പൊയ്ക്കഴിഞ്ഞപ്പോള്‍ സ്നേഹയേയും അയാളും മക്കളും ചേര്‍ന്ന് വരാന്തയില്‍ വച്ച
പെട്ടിയും ബാഗും എടുത്തു അകത്തു കൊണ്ടുവച്ചു.
മക്കള്‍ക്കുള്ളകളിപ്പാട്ടങ്ങള്‍
എടുത്തു അവര്‍ക്ക് നല്‍കി അവരെ കളിയ്ക്കാന്‍ പറഞ്ഞയച്ചു കൊണ്ട്.
അയാള്‍
അവളുടെ കരഞ്ഞു തൂങ്ങിയ മുഖം പിടിച്ചുയര്‍ത്തിക്കൊണ്ട് പിറന്നാളിന് മുന്നോടിയായുള്ള
ചുടുചുംബനംഅവളുടെ ചുണ്ടില്‍ നല്‍കി.
അവര്‍
കുറച്ചു സമയത്തേക്ക് ആലിംഗനബദ്ധരായി അങ്ങനെ തന്നെ നിന്നൂ.
അതിനിടയില്‍
മക്കള്‍ കളിപ്പാട്ടവുമായി അവരുടെ അടുത്ത് വന്നു അവരെ തട്ടി വിളിച്ചുകൊണ്ടിരുന്നൂ
ഒരാള്‍ “അമ്മേ... അമ്മേ.... എന്നും മറ്റെയാള്‍ അച്ഛാ .....അച്ഛാ ....എന്നും
വിളിച്ചുകൊണ്ട് അവരെയും നോക്കിക്കൊണ്ട് നിന്നൂ.
സ്ഥലകാല
ബോധം വീന്ടെടുതുകൊണ്ട് സ്നേഹ മുഖവും തുടച്ചുകൊണ്ട് ചിരിച്ചുകൊണ്ട് അടുക്കളയിലേക്കു
നടന്നൂ.
അയാള്‍
ഒന്നുമറിയാത്ത പോലെ രണ്ടു മക്കളെയും കൈകളിലെടുതുകൊണ്ട് വരാന്തയിലേക്ക് നടന്നൂ.
അവര്‍
ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടും അയാള്‍ അതിനു മറുപടിപറഞ്ഞു കൊണ്ടും
അങ്ങോട്ടുമിങ്ങോട്ടും നടന്നൂ.
സന്ധ്യ
മയങ്ങി സ്നേഹ നിലവിളക്ക് കൊളുത്തിക്കൊണ്ട് “ദീപം
....ദീപം ......ദീപം ..... എന്ന് പറഞ്ഞുകൊണ്ട് വരാന്തയുടെ അറ്റത്തായി കൊണ്ടുവന്നു
മൂത്ത
കുട്ടി പൂജാമുറിയില്‍ നിന്നും ഒരു പലകഎടുത്തു വന്നു വരാന്തയുടെ അറ്റത്തായി വച്ചു.
സ്നേഹ
കയ്യിലുള്ള നിലവിളക്ക് ആ പലകയില്‍ വച്ചൂ.
അകത്തുനിന്നും
ചന്ദനതിരിയുമായി സന്തോഷ് ഇറങ്ങി വന്നു അവളുടെ കയ്യില്‍ കൊടുത്തു .
അവള്‍
അത് കത്തിച്ചുകൊണ്ട് വീടിനകത്തെ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രത്തിന്റെ അടിയിലായുള്ള
മരക്കട്ടയില്‍ കുത്തി വച്ചു.
പിന്നെ
എല്ലാരും കൂടി വരാന്തയില്‍ ചുമരോട് ചേര്‍ന്നിരുന്ന് രാമ......രാമ..... എന്ന് നാമം
ജപിച്ചു തുടങ്ങി .
കുറച്ച്കഴിഞ്ഞപ്പോഴേക്ക്
അടുത്ത വീട്ടിലെ ചന്ദ്രേട്ടനും സന്തോഷിന്റെ ജേഷ്ടനുംഅങ്ങോട്ട് കയറി വന്നു
കൊണ്ടിരുന്നൂ .
അവര്‍
വരുന്നത് കണ്ടുകൊണ്ടു അവര്‍ നമ ജപം മതിയാക്കി എഴുനേറ്റു .
സ്നേഹ
വേഗം വിളക്കെടുത്തു കൊണ്ട് വച്ചു തിരിച്ചു വന്ന് മക്കളെയും കൂട്ടി
അകത്തേക്ക് പോയി .
സന്തോഷ്
അകത്തുപോയി ബാഗില്‍നിന്നും ഒരു മദ്യക്കുപ്പിയെടുത്തു ആ വീടിന്റെ ഓഫീസ് മുറിയില്‍
കൊണ്ടുവച്ചു കൊണ്ട് അവരെ അങ്ങോട്ട് ക്ഷണിച്ചു.
ആ
മദ്യ പ്പാര്‍ട്ടി രാത്രി വൈകിയും തുടര്‍ന്നു.
ഏതോ
നേരത്ത് അവര്‍ അവിടെനിന്നും പിരിഞ്ഞു.
സ്നേഹ
അയാള്‍ക്ക് വേണ്ടി ഉറങ്ങാതെ സമയം കഴിച്ചുകൂട്ടി.
അയാള്‍
അധികമൊന്നും കുടിച്ചിട്ടുണ്ടായിരുന്നില്ല.
അവര്‍ അതുവരെ അടക്കിവച്ച എല്ലാ വികാരങ്ങളുടെയും നിയന്ത്രണങ്ങള്‍
നഷ്ടപ്പെടുത്തിക്കൊണ്ട് അവര്‍ അവരുടെ കുസൃതികളില്‍ മുഴുകി.
ഏതോ സമയത്തു രണ്ടുപേരും അങ്ങനെ തന്നെ ഉറങ്ങി.
അടുത്ത
ദിവസം അതിരാവിലെ
തന്നെ എല്ലാരും എഴുന്നേറ്റ് കുളിച്ചൊരുങ്ങി അടുത്തുള്ള ക്ഷേത്ര ദർശനത്തിനായി
പുറപ്പെട്ടു.
വീടിന്റെ മുമ്പിലുള്ള പേരമരത്തിലിരുന്ന് രണ്ടു മൈന നിറുത്താതെ ചിലച്ചുകൊണ്ടു
എങ്ങോ പറന്നു പോയി .
പറമ്പിലെ അതിർത്തിയോട് ചേർന്ന മാവിൽനിന്നും ഒരു പഴുത്ത മാങ്ങാ കേടുവന്ന് ആ വഴിയിൽ
വീണുകിടക്കുന്നുണ്ടായിരുന്നു .
അപ്പോഴാണ് സന്തോഷ് തന്റെ ചെറുപ്പകാലത്തേക്കു ഓർമ്മയാകുന്ന നൗകയിലേറി കുറച്ചുദൂരം
സഞ്ചരിച്ചു തിരിച്ചുവന്നൂ .
അയാൾ ഓരോന്നോർത്തു ചിരിച്ചു അവരോടൊത്തു നടന്നൂ .
സ്നേഹ അയാളോട് ചോദിച്ചു "എന്താ ആലോചിച്ചു ചിരിക്കൂന്നേ "
അയാൾ പറഞ്ഞു "ഞാൻ ആലോചിക്കുവാ പണ്ട് ഇതേ മാങ്ങപറിക്കാൻ ഞങ്ങൾ ചേട്ടനുജന്മാർ
ഓടിനടന്നിട്ടുണ്ട് , പക്ഷെ ഇന്ന് അത് ആർക്കും വേണ്ടാതായി "
അയാൾ സ്വയം പരിതപിച്ചുകൊണ്ടു മുന്നോട്ടു നടന്നൂ .
അയാൾ അവളോട് ചോദിച്ചു " നീ മാങ്ങ എടുക്കാറില്ലേ ?"
അവൾ പറഞ്ഞു "കുട്ടികൾക്ക് MAAZA എന്ന ജ്യൂസാ ഇഷ്ട്ടം , നിന്നെ ഞാൻ ഇതൊന്നും കഴിക്കാറില്ല "
അയാൾ പറഞ്ഞു " നിനക്കറിയോ അതിന്റെ സ്വാദും സുഖവും , നിന്നെ പറഞ്ഞിട്ട്
കാര്യമില്ല നിനക്ക് ആ സുഖമനുഭവിക്കാനുള്ള യോഗമില്ല അതാണ് സത്യം "
പിന്നീട്
കുറച്ചു സമയത്തെ നിശബ്ദദക്ക് ശേഷം അയാൾ പറഞ്ഞു തുടങ്ങി "ഒരു കാലത്തു ഞാനും
ചേട്ടനും കൂടി പച്ച മാങ്ങാ എറിഞ്ഞിട്ടു ആ പുളിഅറിയാതിരിക്കാൻ ഉപ്പും കൂട്ടി
കടിച്ചു തിന്നിരുന്നു , അതുപോലെ പഴുത്ത മാങ്ങാ
കഴുകി കടിച്ചു തിന്നുമ്പോളുള്ള ഒരു സുഖം അത് അനുഭവിച്ചു തന്നെ അറിയണം , അതെ ഏകദേശം തട്ടത്തി ൻ മറയത്തു എന്ന സിനിമയിലെ സംഭാഷണം പോലെ എന്റെ
മോളെ പിന്നൊന്നും കാണാൻ പറ്റൂല്ല ആലോചിച്ചിട്ട് തന്നെ കൊതിയാവുന്നൂ "
അവൾ എല്ലാം ആകാംഷയോടെ കേട്ടുകൊണ്ട് നടന്നു
അവർ ആ ക്ഷേത്ര നടയിലെത്തി അവിടെ വഴിയിലുള്ള ക്ഷേത്രക്കുളത്തിൽ കുറച്ചു
കുട്ടികൾ ചാടിക്കുളിക്കുന്നുണ്ടായിരുന്നു .
അതുനോക്കി ചിരിച്ചുകൊണ്ട് ഒരോർമ്മ പുതുക്കലെന്നോണം അയാൾ
കുളത്തിലിറങ്ങി കാലൊന്നു കഴുകി .
അതുകണ്ടു അവരുടെ മക്കളും അങ്ങോട്ട് സൂക്ഷിച്ചു ഇറങ്ങാൻ തുടങ്ങി , പിന്നാലെ സ്നേഹയും ഇറങ്ങി കാലുകൾ ഒന്ന് കഴുകി .
അയാൾ കുട്ടികളെ കാലുനനക്കാൻ സഹായിച്ചു .
അവിടെനിന്നും അവർ ക്ഷേത്രത്തിലേക്കുള്ള കൽ പടവുകൾ കയറി ,
അവിടെയുണ്ടാ യിരുന്ന ക്ഷേത്ര ഗോപുരത്തിന് മുകളിലെ ചിത്രപ്പണികൾ നോക്കിക്കൊണ്ട് അവർ ശ്രീകോവിലിനു നേരെ നടന്നു .
നെയ് വിളക്കിന്റെയും ചന്ദനത്തിരിയുടെയും സുഗന്ധം നിറഞ്ഞ ആ
ഭക്ത്യാദരമായ അന്തരീക്ഷത്തിൽ നിന്നപ്പോൾ എന്തോ ഒരു സുഖം അയാളനുഭവപ്പെട്ടു
ഒന്ന് പ്രദക്ഷിണം വെച്ച് കഴിഞ്ഞു ശ്രീകോവിലിന് മുന്നിൽ വന്നപ്പോളേ ക്കും പൂജാരി അവിടെ
പ്രസാദം വിതരണം ചെയ്യുന്നുണ്ടായിരുന്നൂ ,
അയാൾ പ്രസാദം നൽകിക്കൊണ്ട് തിരക്കി "മാഷെ മോനല്ലേ അച്ഛനെ
ഞാനറിയും വാസുദേവൻ നമ്പൂരി തിരക്കി എന്ന് പറയ്യ "
പ്രസാദവും വാങ്ങി "പറയാം "എന്നും പറഞ്ഞു അയാൾക്ക് ഒരു
ചിരി സമ്മാനിച്ച് ഒന്നുകൂടി തൊഴുത് അവിടെനിന്നും
അവർ ഇറങ്ങി .
പുറത്തിറങ്ങികൊണ്ട് സന്തോഷ് പറഞ്ഞു
"ഇനി ഏതായാലും ചേച്ചിയെ കണ്ടു മടക്കം അല്ലേൽ ഇവിടെവരെ വന്നിട്ട് കയറാതെ
പോയെന്നു നാളെ പരാതി പറയും , നീ അവർക്കുള്ള
സാധനങ്ങൾ എടുത്തിട്ടില്ലേ " ,
സ്നേഹ "എടുത്തിട്ടുണ്ട് സന്തോഷേട്ടാ "എന്നും പറഞ്ഞു
അവിടെനിന്നു നേരെ അടുത്തുതന്നെയുള്ള
സന്തോഷിന്റെ മൂത്തസഹോദരിയുടെ വീട്ടിലേക്കു നടന്നൂ ,
ഒരു പഴയ മാളിക വീട്ടിലേക്ക് അവർ
ചെന്ന് കയറി.
അവിടെ ഉമ്മറത്തായി സന്തോഷിന്റെ ചേച്ചിയും വേറൊരുസ്ത്രീയും ഇരുന്നു
എന്തൊക്കയോ കാര്യങ്ങൾ ചർച്ചചെയ്യുകയായിരുന്നൂ അവരെക്കണ്ടമാത്രയിൽ ആ സ്ത്രീ നാളെ
വരാമെന്നും പറഞ്ഞു ഇറങ്ങി നടന്നൂ .
ചേച്ചി അവർ സ്വീകരിച്ചാനയിച്ചു എന്നിട്ടു ചോദിച്ചു " നീ എപ്പോ
വന്നത് "
അതിനുള്ള മറുപടി സ്നേഹയാ പറഞ്ഞത് " എനിക്ക് സർപ്രൈസ് തരാൻ വേണ്ടി
ഞാൻ പോലുമറിയാതെ ഉച്ചയ്ക്ക് വന്നു കയറിയതാ ചേച്ചി, ശരിക്കും പേടിപ്പിച്ചുകളഞ്ഞു "
പിന്നെ ചിരിച്ചുകൊണ്ട് സന്തോഷിനെ കെട്ടിപ്പിടിച്ചു അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു .
ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന അവരുടെ ഭർത്താവിന്റെ പട്ടാള
ഉടുപ്പിലുള്ള ഫോട്ടോയിൽ നോക്കി.
ചേച്ചിയുടെ കണ്ണ് നിറഞ്ഞത് അയാൾ ശ്രദ്ധിച്ചു , ചേച്ചിയെ അയാൾ ചേർത്തുപിടിച്ചു
അതിർത്തിയിലെ ശത്രുവിന്റെ വെടിയേറ്റ് വീണ ഒരു
ധീരജവാനായിരുന്നു അദ്ദേഹം ,
സ്നേഹയുടെ ബാഗിലെ അവർക്കായി കരുതിയ സാധനങ്ങൾ എടുത്തു് സന്തോഷ് പറഞ്ഞപ്രകാരം ചേച്ചിയേ ഏൽപ്പിച്ചു .
അത് കഴിഞ്ഞു ചേച്ചിയോടൊപ്പം അകത്തു പ്രസവിച്ചു കിടക്കുന്ന
ചേച്ചിയുടെ മകളുടെ അടുത്തേക്ക് നടന്നു .
അവൾ സന്തോഷിനെ കണ്ടു എഴുന്നേൽക്കാൻ ശ്രമിച്ചു അയാൾ "നീ
കിടന്നോ" എന്നും പറഞ്ഞുകൊണ്ട് അവരോടൊപ്പം ആ മുറിയിലേക്ക് കയറി .
അവളുടെ
അടുത്തായി ചെറിയൊരു കുഞ്ഞുവാവ ഉറക്ക മുണർന്ന് ആ കുഞ്ഞു മുഷ്ടി കൾ
അങ്ങോട്ടുമിങ്ങോട്ടുമിളക്കിക്കൊണ്ട് അയാളെ നിക്കി ചിരിച്ചു ,
അയാൾ ആ കുഞ്ഞിനെ കയ്യിൽ വാങ്ങിക്കൊണ്ടു കുട്ടികൾക്ക്
കാണിച്ചുകൊടുത്തു ,
പിന്നെ കുറചു സമയം അവനെ
കളിപ്പിച്ചുകൊണ്ടു അങ്ങനെ ഇരുന്നു ,
അതിനിടയിൽ അയാളുടെ മുഖത്തേക്ക് ആ കള്ളക്കുട്ടൻ ചിരിച്ചുകൊണ്ട് ചൂട്
മൂത്രവുമൊഴിച്ചുകൊടുത്തു .
അപ്പോഴേക്കും ചേച്ചി കുഞ്ഞിനെ കയ്യിൽ വാങ്ങിക്കൊണ്ടു അതിനോട്
ചോദിച്ചു "എന്റെ കള്ളക്കുട്ടനെന്താ കാണിച്ചേ
"
പിന്നെ സന്തോഷിന് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു " നീ പോയി
മുഖം കഴുകിക്കളാ "
അയാൾ ചിരിച്ചുകൊണ്ട് സ്നേഹയുടെ സാരിയുടെ തലകൊണ്ട് മുഖം
തുടച്ചു കൊണ്ട് " വേണ്ടെച്ചീ , ഇത് അവന്റെ
അവകാശമാ "
അത് പറഞ്ഞുകൊണ്ട് ആ കുഞ്ഞിനെ നോക്കിയപ്പോൾ അവൻ അയാളെ നോക്കികൊണ്ടു
തന്റെ മോണകാട്ടി ചിരിക്കുകയായിരുന്നൂ ,
അപ്പൊ ചേച്ചി അവനെ നോക്കി ചോദിച്ചു
" നിനക്ക് സന്തോഷമായി ഇല്ലേ " ആ പാവം ചിരിച്ചുകൊണ്ടേ ഇരുന്നൂ .
പിന്നെ കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ചു അവിടെനിന്നും ഇറങ്ങി .
പിന്നെ മക്കളെ ഓരോരുത്തരുമായി കയ്യിലെടുത്തുകൊണ്ടു വേഗം നടന്നൂ ,
വീട്ടിലെത്തിയതും കുട്ടികൾ തങ്ങളുടെ കളിപ്പാട്ടങ്ങളുമായി
കളിതുടങ്ങി.
സന്തോഷ് സ്നേഹയെ സഹായിക്കാനെന്ന വ്യാജേന അടുക്കളയിൽ കയറി അവളെ
തൊട്ടും പിടിച്ചും തന്റെ സ്നേഹം പ്രകടിപ്പിക്കാൻ തുടങ്ങി
അവളുടെ ക്ഷമ കേട്ടപ്പോൾ " അവൾ ചിരട്ട തവി തിരിച്ചു
പിടിച്ചുകൊണ്ട് അയാളുടെ കൈക്കിട്ട് ഒരു അടികൊടുത്തു പിന്നിട്ടു പറഞ്ഞു "
നിങ്ങള് പോയാട്ടെ എനിക്ക് എന്നാലെ എന്തെങ്കിലും ഉണ്ടാക്കാൻ പറ്റൂ "
അയാൾ ചിരിച്ചുകൊണ്ട് അവിടെനിന്നും നടന്നു മക്കളുടെ അടുത്തുപോയി
അവിടെയുള്ള കസേരയിൽ ഇരുന്ന് പത്ര പാരായണത്തിൽ മുഴുകി
അപ്പോഴുണ്ട് അകത്തുനിന്നും സ്നേഹയുടെ വിളി വരുന്നൂ , നിങ്ങളൊന്നു വന്നു കറി ക്കരിഞ്ഞു തരുമോ "
അയാൾ കിട്ടിയ ആ ചാൻസിനു നേരെ അടുക്കളയിലോട്ടു നടന്നു
പിന്നെ അവൾക്കുള്ള സഹായ മെല്ലാം ചെയ്തുകൊണ്ട് അവർ ഭക്ഷണവുമുണ്ടാക്കി .
അത്കഴിഞ്ഞു അവളെ ചേർത്തുപിടിച്ചുകൊണ്ട് അകത്തേക്ക് നടന്നൂ .
അവൾ ഒരുവിധത്തിൽ അയാളുടെ കയ്യില്‍നിന്നും രക്ഷപ്പെട്ട് ചിരിച്ചുകൊണ്ട് ടോയ്‌ലെറ്റിലേക്കു
കയറി വാതിലടച്ചു .
തുടരും
ഭാഗം –രണ്ട്
കുറച്ച്കഴിഞ്ഞ്
സ്നേഹ വാതില്‍ പതുക്കെ തുറന്ന് വെളിയില്‍ നോക്കി സന്തോഷ് പുറത്തില്ലെന്ന് ഉറപ്പുവരുത്തിയശേഷം
മെല്ലെ ടോയിലെറ്റില്‍നിന്നും പുറത്തുകടന്ന് വരാന്തയിലേക്ക് നടന്നൂ.
അവിടെ
കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നൂ സ്നേഹ അവരോട് ചോദിച്ചൂ "മക്കളെ
അച്ഛനെ കണ്ടോ "
അവർ
പറഞ്ഞു " അമ്മേ അച്ഛനെ ചന്ദ്രവല്യച്ചന് വിളിച്ചു കൊണ്ടുപോയതാ"
അവർ
അയാളെയും കത്ത് വരാന്തയിലെ കസേരയിൽ ഇരുന്ന് അന്നത്തെ പത്രം മറിച്ചുനോക്കിക്കൊണ്ടു
അങ്ങനെ ഇരുന്നൂ.
കുറച്ചു്
സമയങ്ങൾക്കകം സന്തോഷ് അങ്ങോട്ടേക്ക് നടന്നു വന്നൂ.
അവൾ
ചോദിച്ചു " ഈ ഉച്ചസമയത്തു് നിങ്ങളെവിടെ പ്പോയതാ"
സന്തോഷ്
പറഞ്ഞു " ചന്ദ്രേട്ടന്റെ 'അമ്മ കിടപ്പിലല്ലേ അവർക്ക് എന്നെ ഒന്ന് കാണണമെന്ന്
പറഞ്ഞിട്ട് പോയതാ നീ പേപ്പര് അവിടെ
വച്ചിട്ട് അടുക്കളയിലേക്കു നടക്കു, വേഗം വിശക്കുന്നൂ ചോറെടുക്ക്"
അങ്ങനെ
അവർ മക്കളെയും കൊണ്ട് ഉച്ചഭക്ഷണം കഴിക്കാൻ അകത്തേക്ക് നടന്നൂ.
ഭക്ഷണം
കഴിഞ്ഞു മയങ്ങാൻ കിടന്ന സമയത്തു അവൾ പറഞ്ഞു " സന്തോഷേട്ടാ പിന്നെ സൂക്ഷിക്കണേ , കാരണം കുറച്ചു ദിവസം മുമ്പ് ഞാൻ നിങ്ങളെ ജാതകവും കൊണ്ട് ജ്യോത്സ്യന്റെ
അടുത്തുപോയപ്പോൾ അയാൾ പറഞ്ഞു ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് എന്ന്"
സന്തോഷ്
ചിരിച്ചുകൊണ്ട് പറഞ്ഞു " ഇതാ ഞാൻ പറയുന്നേ നീ ഇപ്പോഴും ആ പഴയകാലത്തിന്റെ
സന്തതിയാണെന്ന്, ഇതെല്ലാ അവർക്ക് പണമുണ്ടാക്കാനുള്ള ഓരോ
വിദ്യകളാ ഞാൻ ഇത് അത്ര വിശ്വാസത്തിലെടുക്കുന്നില്ല"
സ്നേഹ
പറഞ്ഞു " എന്നോട് ഇഷ്ടമുണ്ടെങ്കിൽ അനുസരിച്ചാൽ മതി "
സന്തോഷ്
അവളെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു " ഓക്കേ നിനക്ക് വേണ്ടി ഞാൻ വിശ്വസിക്കാം
"
അതിനിടയിൽ
മക്കൾ രണ്ടും ഉറങ്ങി .
പിന്നെ
അവർ അവരുടെ കുസൃതിത്തരങ്ങളിലേക്കു കടന്നൂ.
അതിനു
ശേഷം ഒരു ചെറിയ മയക്കത്തിലേക്ക് പ്രവേശിച്ചു.
റ്റിംഗ്‌ടോങ്
.........റ്റിംഗ്‌ടോങ് .........റ്റിംഗ്‌ടോങ് ......... കോളിംഗ് ബെൽ
മുഴങ്ങി.
ഉറക്കമുണർന്നുകൊണ്ടു സ്നേഹ സന്തോഷിനെ
വിളിച്ചുണർത്തി.
പിന്നെ രണ്ടുപേരും കൂടി വാതിൽക്കലേക്കു നടന്നൂ.
സന്തോഷ് വാതിൽ തുറന്നു വരാന്തയിൽ അതാ സ്നേഹയുടെ നാട്ടുകാരനായ കുമാറേട്ടൻ നിൽക്കുന്നു .
അവൾ
ചോദിച്ചു " എന്തെല്ല കുമാറേട്ടാ ഇതെന്താ വിശേഷിച്ചു് എന്തെങ്കിലും
"
കുമാറേട്ടൻ
സന്തോഷിനെ നോക്കി പറഞ്ഞു " സന്തോഷേ ഒന്ന് വന്നേ" എന്നും പറഞ്ഞു കൊണ്ട്
അവിടെനിന്നും മുറ്റത്തേക്ക് ഇറങ്ങി.
അയാളുടെ
മുഖം വളരെ ഗൗരവം നിറഞ്ഞിരിക്കുന്നൂ സന്തോഷ് അയാളോടൊപ്പം ഇറങ്ങി മുറ്റത്തു
നിന്നൂ
കുറേമാരേട്ടൻ
ശബ്ദം താഴ്ത്തി പറഞ്ഞു തുടങ്ങി "സന്തോഷേ പിന്നെ
ഞാൻ വന്നത് ഒരു വിവരം അറിയിക്കാനാണ് "
സന്തോഷ്
ആകാംഷയോടെ ഒന്ന് തിരിഞ്ഞു സ്നേഹയെ നോക്കിയ ശേഷം തിരിഞ്ഞു കുമാറേട്ടൻ പറയാൻ
പോവുന്നകാര്യത്തിലേക്കു കാത് കൂർപ്പിച്ചിരുന്നൂ.
കുമാറേട്ടൻ
പറഞ്ഞു തുടങ്ങി " ഇന്ന് ദേശീയപാത മുറിച്ചുകടക്കുന്ന സമയത്തു് കാറിടിച്ചു
സ്നേഹയുടെഅച്ഛനെ അബോധാവസ്ഥയിൽ സർക്കാർ ആശുപത്രിയിൽ
അഡ്മിറ്റ് ചെയ്തിരിക്കുകയാ. എങ്ങനെയെങ്കിലും അവളെ
കൂട്ടി അവിടെവരെ വന്നാൽ നന്നായിരുന്നൂ"
സന്തോഷ്
ആ വിവരം കേട്ട് ഒന്ന് സ്തബ്ധനായി നിന്നൂ.
പിന്നെ
കുമാരേട്ടനോട് പറഞ്ഞു " നിങ്ങൾ പോയ്‌ക്കോ ഞങ്ങൾ
അങ്ങോട്ട് വരാം"
കുമാറേട്ടൻ
അവിടെനിന്നും അയാളോട് യാത്ര ചോദിച്ചു കൊണ്ട് ഇറങ്ങി.
സന്തോഷ്
തിരിഞ്ഞു സ്നേഹയോട് പറഞ്ഞു "ഞാനൊന്നു ചന്ദ്രേട്ടന്റെ വീട്ടിൽ പോയിട്ട്
ഇപ്പോവരാം"
അതിനിടയിൽ
അയാൾ ആ
വിവരം അയാളുടെ ജേഷ്ഠനോടും അറിയിച്ചു .
കുറച്ചു
സമയത്തിനകം ചന്ദ്രേട്ടനും സന്തോഷിന്റെ ജ്യേഷ്ടനും ഭാര്യാസമേതമായി
സന്തോഷിനൊപ്പം അങ്ങോട്ട് നടന്നു വന്നുകൊണ്ടിരുന്നൂ .
അവരുടെ
മുഖത്ത് ദുഃഖം തളംകെട്ടിയത് സ്നേഹ ശ്രദ്ധിച്ചു.
അവള്‍
ചോദിച്ചു “സന്തോഷേട്ടാ എന്താ സംഭവിച്ചേ , കുമാറേട്ടന്‍ എന്താ
പറഞ്ഞേ”
സന്തോഷിന്റെ
ജേഷ്ടന്റെ ഭാര്യ സ്നേഹയെ കൂട്ടികൊണ്ടു അകത്തേക്ക് നടന്നൂ.
അവര്‍
അവളോട് സംഭവത്തേപ്പറ്റി വിശദമായി പറഞ്ഞു മനസ്സിലാക്കി .
പിന്നെ
സ്നേഹ വാവിട്ടു കരയാനാരംഭിച്ചു .
അവളുടെ
കരച്ചില്കെട്ടു കുട്ടികളും കരയാന്‍ തുടങ്ങി.
സന്തോഷ്
കുട്ടികളെ ഒരുക്കി അവരെയും കൊണ്ട് മുറ്റത്തേക്കിറങ്ങി.
സന്തോഷിന്റെ
ജേഷ്ടത്തി സ്നേഹയെ ഒരുക്കി വീടുപൂട്ടി ഇറങ്ങി.
അവരും സന്തോഷിനോടൊപ്പം ചന്ദ്രേട്ടൻ അതിനിടയിൽ വിളിച്ചുകൊണ്ടുവന്ന ടാക്സികാറിൽ
ആശുപത്രിയിലേക്ക് യാത്ര തിരിച്ചു.
അവര്‍
ആശുപത്രിയിൽ എത്തിച്ചേർന്നപ്പോൾ സ്നേഹയുടെ നാട്ടുകാരിൽ ചിലരും
പാർട്ടി പ്രവർത്തകരും ആ പരിസരത്തു
നിൽപ്പുണ്ടായിരുന്നൂ.
അവള്‍
അവരെ സംശയദ്രിഷ്ടിയോടുകൂടി നോക്കിക്കൊണ്ട് മറ്റുള്ളവരോടൊപ്പം ആശുപതിയിലെ ഐ സി യു ലക്ഷ്യമാക്കി നടന്നൂ.
സന്തോഷ്
അവളെ ഐ സി യുവിന്റെ അടുത്തുള്ള കസേരകളിൽ ഒന്നിൽ കൊണ്ടിരുത്തി .
പിന്നീടു
ഐ സി യുവിന്റെ കിളിവാതിലിലൂടെ സന്തോഷ് അകത്തേക്ക് നോക്കി.
പെട്ടെന്ന്
പിന്നില്‍ നിന്ന് ആരോ വിളിക്കുന്നത് പോലെ അയാള്‍ക്ക് തോന്നി.
അയാള്‍
തിരിഞ്ഞു നോക്കി.
അത്
കുമാരേട്ടനായിരുന്നൂ അയാളുടെ കണ്ണുകള്‍ ചുവന്നിട്ടുണ്ടായിരുന്നൂ.
സന്തോഷ്
അയാളുടെ അടുത്തേക്ക് നടന്നൂ.
കുമാരേട്ടന്‍
ശബ്ദം വളരെ താഴ്ത്തിക്കൊണ്ട് സന്തോഷിന്റെ തോളില്‍ കൈവച്ചുകൊണ്ട് പറഞ്ഞു തുടങ്ങി” സന്തോഷേ എന്താ ഞാന്‍ നിങ്ങളോട്
പറയുക, പറയാതിരിക്കാനും വയ്യല്ലോ”
പിന്നെ
കുറച്ചു നിമിഷത്തെ നിസബ്ദടക്ക് ശേഷം ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് അദ്ദേഹം തുടര്‍ന്നൂ” ചാത്തുവേട്ടന്‍ നമ്മളെ
വിട്ടുപോയിമോനെ”
സന്തോഷ്
ജേഷ്ഠനെയും ചന്ദ്രേട്ടനെയും ദയനീയമായി നോക്കി.
അവര്‍ അയാളുടെ അടുത്തേക്ക്
നടന്നുവന്നൂ.
കുമാറേട്ടൻ
അവരോട് ഒന്നുകൂടി പറയാന്‍ തുടങ്ങി” ചാത്തുവേട്ടന്‍ നമ്മളെ വിട്ടു പോയി ,
ഞാന്‍ നിങ്ങളോട് വിവരം പറഞ്ഞു ഇവിടെ എത്തുമ്പോളെക്കും എല്ലാം
കഴിഞ്ഞിരുന്നൂ”
പിന്നീട്
അവിടം ആകെ
ഒരു നിശബ്ദദപരന്നൂ .
അതിനിടയില്‍
ഒരു സ്ട്രെച്ചറില്‍ വെള്ള തുണികൊണ്ട് മൂടിയനിലയില്‍ ദൂരെനിന്നും തങ്ങൾ
നിൽക്കുന്നിടത്തേക്കു വരുന്നത് അവരുടെ
ശ്രദ്ധയിൽ പെട്ടു.
അതിനൊപ്പം കരഞ്ഞു കലങ്ങിയ കണ്ണുമായി ഒന്നുരണ്ടാളുകളുടെ സഹായത്താൽ നീങ്ങുന്ന ആ രൂപത്തെ അയാള്‍ ശ്രദ്ധിച്ചത്.
അയാള്‍
ഞെട്ടി അത് സ്നേഹയുടെ അമ്മയായിരുന്നൂ.
അയാളുടെ
ആ നോട്ടം സ്നേഹയുടെ കണ്ണിലുടക്കി അവള്‍ അങ്ങോട്ടേക്ക് ഓടിവന്നൂ .
സന്തോഷ്
മക്കളെ ജേഷ്ഠത്തിയെ എല്പ്പിച്ചുകൊണ്ട് സ്നേഹയെ ചേര്‍ത്ത്പിടിച്ചു.
അവൾ അമ്മയെയും ആ വെള്ള തുണികൊണ്ടു മൂടിയ രൂപത്തെയും നോക്കി വലിയ വായില്‍ അലറിക്കരയാന്‍
തുടങ്ങി.
സന്തോഷ്
അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് സ്ട്രച്ചറിനോടൊപ്പം പുറത്തേക്കു നടന്നൂ.
തുടരും
ഭാഗം –മൂന്ന്
അങ്ങനെ ഇരിക്കെ ഒരു പോലീസുദ്യോഗസ്ഥൻ
സന്തോഷിന്റെ അരികിലെത്തി.
അദ്ദേഹം കുറച്ചു കടലാസ്സുകളിൽ ചാത്തുവേട്ടനെ സംബന്ധിച്ച വിവരങ്ങളും മറ്റും ചോദിച്ചറിഞ്ഞ ശേഷം അയാളുടെ ഒപ്പും വാങ്ങി അവിടെനിന്നും പോയി .
സന്തോഷിനെ സഹായത്തിനായി ഒരു പാർട്ടി വക്താവും അവിടെ അദ്ദേഹത്തിന്റെ കൂടെത്തന്നെയുണ്ടായിരുന്നൂ.
അതിനിടിയിൽ ആ സ്‌ട്രെച്ചറിലെ ആ വെള്ളത്തുണിയുടെ ഒരു ഭാഗം കാറ്റിന്റെ ശക്തിയാൽ കുറച്ചു് ഒരു
മാറിക്കിടന്നിരുന്നൂ .
സന്തോഷ്
ഒരുതവണയെ ആ മുഖത്ത് നോക്കിയുള്ളൂ, തിരിച്ചറിയാനാവാത്തവിധം
അത് വികൃതമായിരുന്നൂ .
അതുകണ്ടു സ്നേഹയും അമ്മയും വാവിട്ട് നിലവിളിച്ചുകൊണ്ടിരുന്നൂ
പിന്നീട് ആരോ ഒരാൾ വന്ന് ആ തുണിശരിയാക്കിക്കൊണ്ട് സ്‌ട്രെച്ചറും
തള്ളി മോർച്ചറിയിലേക്ക് നടന്നൂ .
കുറേനേരം അവർ കാത്തു മോർച്ചറിക്കു പരിസരത്തായി ഇരുന്നൂ .
പോലീസും കുറച്ചാശുപതി അധികൃതരും മോർച്ചറിയിലേക്ക് കയറി വാതിലടച്ചൂ .
പിന്നെപ്പോഴോ മോർച്ചറിയുടെ വാതിൽ തുറന്നൂ . അപ്പോഴേക്കും പോസ്റ്റ് മോർട്ടം
കഴിഞ്ഞിരുന്നൂ. ആശുപതിയുടെ ആ പഴയ ആംബുലൻസ് മോർച്ചറി ലക്ഷ്യമാക്കി
പിന്നോട്ടേക്കു വന്നുകൊണ്ടിരുന്നൂ. അതിൽ നിന്നും പിന്നിലെ വാതിൽ തുറന്ന്
സ്‌ട്രെച്ചറും എടുത്തു രണ്ടുപേർ മോർച്ചറിയുടെ അകത്തേക്ക് കയറിപ്പോയി .
കുറച്ച സമയത്തിനകം സ്‌ട്രെച്ചറിലാക്കി ആ മൃതദേഹം ആരോ ആംബുലൻസിൽ കയറ്റിവച്ചു.
അതിനടുത്തുള്ള ഇരിപ്പിടങ്ങളിൽ സ്നേഹയും അമ്മയും സന്തോഷും ഇരുന്നു.
കണ്ണേട്ടനും മറ്റുള്ളവരും സന്തോഷ് വീട്ടിൽനിന്നും വന്ന കാറിലും കയറി.
കുറച്ചു സമയങ്ങൾക്കകം ആംബുലൻസും കാറും അവിടെനിന്നും ചാത്തുവേട്ടന്റെ വീട്ടിലേക്കു
പുറപ്പെട്ടു.
ആ വെള്ള നിറത്തിലുള്ള ആംബുലൻസ് അപായ ശബ്ദം മുഴക്കിക്കൊണ്ട് മുന്നോട്ടേക്കു
കുതിച്ചൂ .
ആ ആംബുലൻസിന്റെ ഉള്ളിലെ സീറ്റിലായി ഇരുന്ന സന്തോഷിന്റെ നെഞ്ചിൽ
ചാരിയിരുന്നുകൊണ്ട് കരഞ്ഞുകലങ്ങിയ കണ്ണുമായി സ്നേഹ
അമ്മയുടെ കയ്യും പിടിച്ചുകൊണ്ട് ആ സ്‌ട്രെച്ചറും നോക്കിക്കൊണ്ട് കണ്ണീരൊഴിക്കൊണ്ടു
അങ്ങനെ ഇരുന്നൂ.
അവളുടെ 'അമ്മയാണെങ്കിലോ ചാരിയിരുന്നുകൊണ്ടു തന്റെ
കരഞ്ഞു കലങ്ങിയ കണ്ണിനാൽ ആ സ്‌ട്രെച്ചറിൽ നോക്കിക്കൊണ്ട് നിറഞ്ഞ കണ്ണുകളോടെ അങ്ങനെ ഇരുന്നൂ.
കുറച്ചു സമയത്തെ യാത്രക്കൊടുവിൽ അവർ ചാത്തുവേട്ടന്റെ ആ പഴയ
വീട്ടിന്റെ മുന്നിലെത്തി .
ആംബുലൻസിന്റെ വാതിൽ തുറന്ന് ആരൊക്കയോ സ്‌ട്രെച്ചറും
കൊണ്ട് പുറത്തിറങ്ങി .
സന്തോഷും സ്നേഹയും അമ്മയും അതോടൊപ്പം ആ ആംബുലൻസിൽ നിന്നും ഇറങ്ങി
വീട്ടിനകത്തേക്ക് കയറി .
അപ്പോഴും സന്തോഷിന്റെ മനസ്സിൽ ഒരു ഉത്തരം കിട്ടാത്ത സംശയം അയാളെ
അസ്വസ്ഥമാക്കിക്കൊണ്ടിരുന്നൂ .
അയാൾ അയാളോടുതന്നെ ചോദിച്ചു " ഇത് ശരിക്കും സ്നേഹയുടെ
അച്ഛനായിരിക്കുമോ അല്ലെങ്കിൽ മരിച്ചത് വേറെയാരെങ്കിലുമാണോ ".
എങ്കിലുമത് പുറത്തു കാണിക്കാതെ അയാൾ സ്‌നേഹയെയും
പിടിച്ചുകൊണ്ട് വന്നു അവളെ അകത്തു വിരിച്ചിരുന്ന പായയുടെ അടുത്തുകൊണ്ടിരുത്തി.
ചിലർ ആ ദേഹം സ്‌ട്രെച്ചറിൽനിന്നും
ഇറക്കി വിരിച്ചുവച്ച പായയിൽ കിടത്തി.
പിന്നെ കരച്ചിലിന്റെ ശക്തികൂടിക്കൂടിവന്നൂ. വിവരമറിഞ്ഞുകൊണ്ടു
ബന്ധുമിത്രാദികളൊക്കയും അവിടെ എത്തിച്ചേർന്നിരുന്നൂ.
പാർട്ടിപ്രവർത്തകരും സന്നദ്ധസംഘടനകളും അവരുടെ പേരുപതിപ്പിച്ച പുഷ്പചക്രങ്ങളുമായി വന്ന് ആ മൃതദേഹത്തിന്റെ മുകളിൽ വച്ച് അവിടെചുറ്റിപ്പറ്റി നിന്നൂ .
ചടങ്ങുകൾ തുടങ്ങാനുള്ള ഒരുക്കങ്ങൾ വീടിന്റെ തെക്കേ വശത്തു് തകൃതിയായിനടക്കുന്നൂ.
ഒരാൾ അവിടെ പറമ്പിലായി കുഴിച്ച കുഴിയിൽ ചിരട്ടയും രാമച്ചവും
ചകിരിയും വച്ച് മണ്ണ് മെഴുകി മൃതദേഹം ദഹിപ്പിക്കാനുള്ള ഒരുക്കപാട്
നടത്തിക്കൊണ്ടിരിക്കുന്നൂ.
ഒരാൾ എല്ലാവരുടെ അടുത്തുനിന്നും സമ്മതം വാങ്ങി കുളിപ്പിക്കാനായി ആ
ദേഹം എടുക്കാനായി അകത്തേക്ക് പോകാൻ തുനിയുമ്പോളാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള ആ കാഴ്ച
അവർ കണ്ടത്.
മരിച്ചെന്നു വിശ്വസിച്ചു നിന്നിരുന്ന ചാത്തുവേട്ടൻ ഇടവഴിയിലൂടെ ആ
വീട് ലക്ഷ്യമാക്കി നടന്നു
വന്നുകൊണ്ടിരിക്കുകയായിരുന്നൂ.
അയാൾ മുറ്റത്തേക്ക് കയറിവന്ന മാത്രയിൽ അകത്തു ആ മൃതദേഹത്തിന്റെ
അടുത്ത് ഇരുന്ന് കരഞ്ഞുകൊണ്ടിരുന്ന ആളുകളെല്ലാവരും തന്നെ അയാളെക്കാണാൻ മുറ്റത്തിറങ്ങി.
കാര്യമറിയാതെ അയാളും കുറച്ചു നേരം സ്തബ്ദനായിനിന്നൂ.
അവസാനം സ്നേഹയുടെ 'അമ്മ അയാളുടെ അടുത്തുവന്ന്
തൊട്ടു കൊണ്ടു ചിരിക്കാൻ ശ്രമിച്ചുകൊണ്ട്
പറഞ്ഞു " ഇങ്ങള് ഞെട്ടിച്ചുകളഞ്ഞു "
അതിനിടയിൽ ആരോ വിളിച്ചുപറഞ്ഞ പ്രകാരം ഒരു ആംബുലൻസ് അവിടെ എത്തി .
വീട്ടിനകത്തു കിടത്തിയിരുന്ന മൃതദേഹം കയറ്റിയശേഷം ആ ആംബുലൻസ്
അവിടെനിന്നും ആശുപത്രിലക്ഷ്യമാക്കി നീങ്ങി .
അതുകഴിഞ്ഞു അവിടേക്കോടിയ എല്ലാവരും നടന്ന സംഭവത്തെക്കുറിച്ചു
ആശ്ചര്യത്തോടെ സംസാരിച്ചുകൊണ്ടു അവിടെനിന്നും ഇറങ്ങി.
സ്നേഹയും സന്തോഷും അമ്മയും അയാളെയും കൂട്ടി വീട്ടിലേക്കു
കയറി.
ശുഭം
എം പി എസ് വീയ്യോത്ത്
ഭാഗം -ഒന്ന്
അവര്‍ അതുവരെ അടക്കിവച്ച എല്ലാ വികാരങ്ങളുടെയും നിയന്ത്രണങ്ങള്‍ നഷ്ടപ്പെടുത്തിക്കൊണ്ട് അവര്‍ അവരുടെ കുസൃതികളില്‍ മുഴുകി.
ഏതോ സമയത്തു രണ്ടുപേരും അങ്ങനെ തന്നെ ഉറങ്ങി.
വീടിന്റെ മുമ്പിലുള്ള പേരമരത്തിലിരുന്ന് രണ്ടു മൈന നിറുത്താതെ ചിലച്ചുകൊണ്ടു എങ്ങോ പറന്നു പോയി .
പറമ്പിലെ അതിർത്തിയോട് ചേർന്ന മാവിൽനിന്നും ഒരു പഴുത്ത മാങ്ങാ കേടുവന്ന് ആ വഴിയിൽ വീണുകിടക്കുന്നുണ്ടായിരുന്നു .
അപ്പോഴാണ് സന്തോഷ് തന്റെ ചെറുപ്പകാലത്തേക്കു ഓർമ്മയാകുന്ന നൗകയിലേറി കുറച്ചുദൂരം സഞ്ചരിച്ചു തിരിച്ചുവന്നൂ .
അയാൾ ഓരോന്നോർത്തു ചിരിച്ചു അവരോടൊത്തു നടന്നൂ .
സ്നേഹ അയാളോട് ചോദിച്ചു "എന്താ ആലോചിച്ചു ചിരിക്കൂന്നേ "
അയാൾ പറഞ്ഞു "ഞാൻ ആലോചിക്കുവാ പണ്ട് ഇതേ മാങ്ങപറിക്കാൻ ഞങ്ങൾ ചേട്ടനുജന്മാർ ഓടിനടന്നിട്ടുണ്ട് , പക്ഷെ ഇന്ന് അത് ആർക്കും വേണ്ടാതായി "
അയാൾ സ്വയം പരിതപിച്ചുകൊണ്ടു മുന്നോട്ടു നടന്നൂ .
അയാൾ അവളോട് ചോദിച്ചു " നീ മാങ്ങ എടുക്കാറില്ലേ ?"
അവൾ പറഞ്ഞു "കുട്ടികൾക്ക് MAAZA എന്ന ജ്യൂസാ ഇഷ്ട്ടം , നിന്നെ ഞാൻ ഇതൊന്നും കഴിക്കാറില്ല "
അയാൾ പറഞ്ഞു " നിനക്കറിയോ അതിന്റെ സ്വാദും സുഖവും , നിന്നെ പറഞ്ഞിട്ട് കാര്യമില്ല നിനക്ക് ആ സുഖമനുഭവിക്കാനുള്ള യോഗമില്ല അതാണ് സത്യം "
പിന്നീട് കുറച്ചു സമയത്തെ നിശബ്ദദക്ക് ശേഷം അയാൾ പറഞ്ഞു തുടങ്ങി "ഒരു കാലത്തു ഞാനും ചേട്ടനും കൂടി പച്ച മാങ്ങാ എറിഞ്ഞിട്ടു ആ പുളിഅറിയാതിരിക്കാൻ ഉപ്പും കൂട്ടി കടിച്ചു തിന്നിരുന്നു , അതുപോലെ പഴുത്ത മാങ്ങാ കഴുകി കടിച്ചു തിന്നുമ്പോളുള്ള ഒരു സുഖം അത് അനുഭവിച്ചു തന്നെ അറിയണം , അതെ ഏകദേശം തട്ടത്തി ൻ മറയത്തു എന്ന സിനിമയിലെ സംഭാഷണം പോലെ എന്റെ മോളെ പിന്നൊന്നും കാണാൻ പറ്റൂല്ല ആലോചിച്ചിട്ട് തന്നെ കൊതിയാവുന്നൂ "
അവൾ എല്ലാം ആകാംഷയോടെ കേട്ടുകൊണ്ട് നടന്നു
അവർ ആ ക്ഷേത്ര നടയിലെത്തി അവിടെ വഴിയിലുള്ള ക്ഷേത്രക്കുളത്തിൽ കുറച്ചു കുട്ടികൾ ചാടിക്കുളിക്കുന്നുണ്ടായിരുന്നു .
അതുനോക്കി ചിരിച്ചുകൊണ്ട് ഒരോർമ്മ പുതുക്കലെന്നോണം അയാൾ കുളത്തിലിറങ്ങി കാലൊന്നു കഴുകി .
അതുകണ്ടു അവരുടെ മക്കളും അങ്ങോട്ട് സൂക്ഷിച്ചു ഇറങ്ങാൻ തുടങ്ങി , പിന്നാലെ സ്നേഹയും ഇറങ്ങി കാലുകൾ ഒന്ന് കഴുകി .
അയാൾ കുട്ടികളെ കാലുനനക്കാൻ സഹായിച്ചു .
അവിടെനിന്നും അവർ ക്ഷേത്രത്തിലേക്കുള്ള കൽ പടവുകൾ കയറി ,
അവിടെയുണ്ടാ യിരുന്ന ക്ഷേത്ര ഗോപുരത്തിന് മുകളിലെ ചിത്രപ്പണികൾ നോക്കിക്കൊണ്ട് അവർ ശ്രീകോവിലിനു നേരെ നടന്നു .
നെയ് വിളക്കിന്റെയും ചന്ദനത്തിരിയുടെയും സുഗന്ധം നിറഞ്ഞ ആ ഭക്ത്യാദരമായ അന്തരീക്ഷത്തിൽ നിന്നപ്പോൾ എന്തോ ഒരു സുഖം അയാളനുഭവപ്പെട്ടു
ഒന്ന് പ്രദക്ഷിണം വെച്ച് കഴിഞ്ഞു ശ്രീകോവിലിന് മുന്നിൽ വന്നപ്പോളേ ക്കും പൂജാരി അവിടെ പ്രസാദം വിതരണം ചെയ്യുന്നുണ്ടായിരുന്നൂ ,
അയാൾ പ്രസാദം നൽകിക്കൊണ്ട് തിരക്കി "മാഷെ മോനല്ലേ അച്ഛനെ ഞാനറിയും വാസുദേവൻ നമ്പൂരി തിരക്കി എന്ന് പറയ്യ "
പ്രസാദവും വാങ്ങി "പറയാം "എന്നും പറഞ്ഞു അയാൾക്ക് ഒരു ചിരി സമ്മാനിച്ച് ഒന്നുകൂടി തൊഴുത് അവിടെനിന്നും അവർ ഇറങ്ങി .
പുറത്തിറങ്ങികൊണ്ട് സന്തോഷ് പറഞ്ഞു "ഇനി ഏതായാലും ചേച്ചിയെ കണ്ടു മടക്കം അല്ലേൽ ഇവിടെവരെ വന്നിട്ട് കയറാതെ പോയെന്നു നാളെ പരാതി പറയും , നീ അവർക്കുള്ള സാധനങ്ങൾ എടുത്തിട്ടില്ലേ " ,
സ്നേഹ "എടുത്തിട്ടുണ്ട് സന്തോഷേട്ടാ "എന്നും പറഞ്ഞു
അവിടെനിന്നു നേരെ അടുത്തുതന്നെയുള്ള സന്തോഷിന്റെ മൂത്തസഹോദരിയുടെ വീട്ടിലേക്കു നടന്നൂ ,
ഒരു പഴയ മാളിക വീട്ടിലേക്ക് അവർ ചെന്ന് കയറി.
അവിടെ ഉമ്മറത്തായി സന്തോഷിന്റെ ചേച്ചിയും വേറൊരുസ്ത്രീയും ഇരുന്നു എന്തൊക്കയോ കാര്യങ്ങൾ ചർച്ചചെയ്യുകയായിരുന്നൂ അവരെക്കണ്ടമാത്രയിൽ ആ സ്ത്രീ നാളെ വരാമെന്നും പറഞ്ഞു ഇറങ്ങി നടന്നൂ .
ചേച്ചി അവർ സ്വീകരിച്ചാനയിച്ചു എന്നിട്ടു ചോദിച്ചു " നീ എപ്പോ വന്നത് "
അതിനുള്ള മറുപടി സ്നേഹയാ പറഞ്ഞത് " എനിക്ക് സർപ്രൈസ് തരാൻ വേണ്ടി ഞാൻ പോലുമറിയാതെ ഉച്ചയ്ക്ക് വന്നു കയറിയതാ ചേച്ചി, ശരിക്കും പേടിപ്പിച്ചുകളഞ്ഞു "
പിന്നെ ചിരിച്ചുകൊണ്ട് സന്തോഷിനെ കെട്ടിപ്പിടിച്ചു അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു .
ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന അവരുടെ ഭർത്താവിന്റെ പട്ടാള ഉടുപ്പിലുള്ള ഫോട്ടോയിൽ നോക്കി.
ചേച്ചിയുടെ കണ്ണ് നിറഞ്ഞത് അയാൾ ശ്രദ്ധിച്ചു , ചേച്ചിയെ അയാൾ ചേർത്തുപിടിച്ചു
അതിർത്തിയിലെ ശത്രുവിന്റെ വെടിയേറ്റ് വീണ ഒരു ധീരജവാനായിരുന്നു അദ്ദേഹം ,
സ്നേഹയുടെ ബാഗിലെ അവർക്കായി കരുതിയ സാധനങ്ങൾ എടുത്തു് സന്തോഷ് പറഞ്ഞപ്രകാരം ചേച്ചിയേ ഏൽപ്പിച്ചു .
അത് കഴിഞ്ഞു ചേച്ചിയോടൊപ്പം അകത്തു പ്രസവിച്ചു കിടക്കുന്ന ചേച്ചിയുടെ മകളുടെ അടുത്തേക്ക് നടന്നു .
അവൾ സന്തോഷിനെ കണ്ടു എഴുന്നേൽക്കാൻ ശ്രമിച്ചു അയാൾ "നീ കിടന്നോ" എന്നും പറഞ്ഞുകൊണ്ട് അവരോടൊപ്പം ആ മുറിയിലേക്ക് കയറി .
അയാൾ ആ കുഞ്ഞിനെ കയ്യിൽ വാങ്ങിക്കൊണ്ടു കുട്ടികൾക്ക് കാണിച്ചുകൊടുത്തു ,
പിന്നെ കുറചു സമയം അവനെ കളിപ്പിച്ചുകൊണ്ടു അങ്ങനെ ഇരുന്നു ,
അതിനിടയിൽ അയാളുടെ മുഖത്തേക്ക് ആ കള്ളക്കുട്ടൻ ചിരിച്ചുകൊണ്ട് ചൂട് മൂത്രവുമൊഴിച്ചുകൊടുത്തു .
അപ്പോഴേക്കും ചേച്ചി കുഞ്ഞിനെ കയ്യിൽ വാങ്ങിക്കൊണ്ടു അതിനോട് ചോദിച്ചു "എന്റെ കള്ളക്കുട്ടനെന്താ കാണിച്ചേ "
പിന്നെ സന്തോഷിന് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു " നീ പോയി മുഖം കഴുകിക്കളാ "
അയാൾ ചിരിച്ചുകൊണ്ട് സ്നേഹയുടെ സാരിയുടെ തലകൊണ്ട് മുഖം തുടച്ചു കൊണ്ട് " വേണ്ടെച്ചീ , ഇത് അവന്റെ അവകാശമാ "
അത് പറഞ്ഞുകൊണ്ട് ആ കുഞ്ഞിനെ നോക്കിയപ്പോൾ അവൻ അയാളെ നോക്കികൊണ്ടു തന്റെ മോണകാട്ടി ചിരിക്കുകയായിരുന്നൂ ,
അപ്പൊ ചേച്ചി അവനെ നോക്കി ചോദിച്ചു " നിനക്ക് സന്തോഷമായി ഇല്ലേ " ആ പാവം ചിരിച്ചുകൊണ്ടേ ഇരുന്നൂ .
പിന്നെ കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ചു അവിടെനിന്നും ഇറങ്ങി .
പിന്നെ മക്കളെ ഓരോരുത്തരുമായി കയ്യിലെടുത്തുകൊണ്ടു വേഗം നടന്നൂ ,
വീട്ടിലെത്തിയതും കുട്ടികൾ തങ്ങളുടെ കളിപ്പാട്ടങ്ങളുമായി കളിതുടങ്ങി.
സന്തോഷ് സ്നേഹയെ സഹായിക്കാനെന്ന വ്യാജേന അടുക്കളയിൽ കയറി അവളെ തൊട്ടും പിടിച്ചും തന്റെ സ്നേഹം പ്രകടിപ്പിക്കാൻ തുടങ്ങി
അവളുടെ ക്ഷമ കേട്ടപ്പോൾ " അവൾ ചിരട്ട തവി തിരിച്ചു പിടിച്ചുകൊണ്ട് അയാളുടെ കൈക്കിട്ട് ഒരു അടികൊടുത്തു പിന്നിട്ടു പറഞ്ഞു " നിങ്ങള് പോയാട്ടെ എനിക്ക് എന്നാലെ എന്തെങ്കിലും ഉണ്ടാക്കാൻ പറ്റൂ "
അയാൾ ചിരിച്ചുകൊണ്ട് അവിടെനിന്നും നടന്നു മക്കളുടെ അടുത്തുപോയി അവിടെയുള്ള കസേരയിൽ ഇരുന്ന് പത്ര പാരായണത്തിൽ മുഴുകി
അപ്പോഴുണ്ട് അകത്തുനിന്നും സ്നേഹയുടെ വിളി വരുന്നൂ , നിങ്ങളൊന്നു വന്നു കറി ക്കരിഞ്ഞു തരുമോ "
അയാൾ കിട്ടിയ ആ ചാൻസിനു നേരെ അടുക്കളയിലോട്ടു നടന്നു
പിന്നെ അവൾക്കുള്ള സഹായ മെല്ലാം ചെയ്തുകൊണ്ട് അവർ ഭക്ഷണവുമുണ്ടാക്കി .
അത്കഴിഞ്ഞു അവളെ ചേർത്തുപിടിച്ചുകൊണ്ട് അകത്തേക്ക് നടന്നൂ .
അവൾ ഒരുവിധത്തിൽ അയാളുടെ കയ്യില്‍നിന്നും രക്ഷപ്പെട്ട് ചിരിച്ചുകൊണ്ട് ടോയ്‌ലെറ്റിലേക്കു കയറി വാതിലടച്ചു .
പിന്നെ രണ്ടുപേരും കൂടി വാതിൽക്കലേക്കു നടന്നൂ.
സന്തോഷ് വാതിൽ തുറന്നു വരാന്തയിൽ അതാ സ്നേഹയുടെ നാട്ടുകാരനായ കുമാറേട്ടൻ നിൽക്കുന്നു .
അവളുടെ കരച്ചില്കെട്ടു കുട്ടികളും കരയാന്‍ തുടങ്ങി.
അവരും സന്തോഷിനോടൊപ്പം ചന്ദ്രേട്ടൻ അതിനിടയിൽ വിളിച്ചുകൊണ്ടുവന്ന ടാക്സികാറിൽ ആശുപത്രിയിലേക്ക് യാത്ര തിരിച്ചു.
അത് കുമാരേട്ടനായിരുന്നൂ അയാളുടെ കണ്ണുകള്‍ ചുവന്നിട്ടുണ്ടായിരുന്നൂ.
അതിനൊപ്പം കരഞ്ഞു കലങ്ങിയ കണ്ണുമായി ഒന്നുരണ്ടാളുകളുടെ സഹായത്താൽ നീങ്ങുന്ന ആ രൂപത്തെ അയാള്‍ ശ്രദ്ധിച്ചത്.
അവൾ അമ്മയെയും ആ വെള്ള തുണികൊണ്ടു മൂടിയ രൂപത്തെയും നോക്കി വലിയ വായില്‍ അലറിക്കരയാന്‍ തുടങ്ങി.
അദ്ദേഹം കുറച്ചു കടലാസ്സുകളിൽ ചാത്തുവേട്ടനെ സംബന്ധിച്ച വിവരങ്ങളും മറ്റും ചോദിച്ചറിഞ്ഞ ശേഷം അയാളുടെ ഒപ്പും വാങ്ങി അവിടെനിന്നും പോയി .
സന്തോഷിനെ സഹായത്തിനായി ഒരു പാർട്ടി വക്താവും അവിടെ അദ്ദേഹത്തിന്റെ കൂടെത്തന്നെയുണ്ടായിരുന്നൂ.
അതിനിടിയിൽ ആ സ്‌ട്രെച്ചറിലെ ആ വെള്ളത്തുണിയുടെ ഒരു ഭാഗം കാറ്റിന്റെ ശക്തിയാൽ കുറച്ചു് ഒരു മാറിക്കിടന്നിരുന്നൂ .
സന്തോഷ് ഒരുതവണയെ ആ മുഖത്ത് നോക്കിയുള്ളൂ, തിരിച്ചറിയാനാവാത്തവിധം അത് വികൃതമായിരുന്നൂ .
അതുകണ്ടു സ്നേഹയും അമ്മയും വാവിട്ട് നിലവിളിച്ചുകൊണ്ടിരുന്നൂ
പിന്നീട് ആരോ ഒരാൾ വന്ന് ആ തുണിശരിയാക്കിക്കൊണ്ട് സ്‌ട്രെച്ചറും തള്ളി മോർച്ചറിയിലേക്ക് നടന്നൂ .
കുറേനേരം അവർ കാത്തു മോർച്ചറിക്കു പരിസരത്തായി ഇരുന്നൂ .
പോലീസും കുറച്ചാശുപതി അധികൃതരും മോർച്ചറിയിലേക്ക് കയറി വാതിലടച്ചൂ .
പിന്നെപ്പോഴോ മോർച്ചറിയുടെ വാതിൽ തുറന്നൂ . അപ്പോഴേക്കും പോസ്റ്റ് മോർട്ടം കഴിഞ്ഞിരുന്നൂ. ആശുപതിയുടെ ആ പഴയ ആംബുലൻസ് മോർച്ചറി ലക്ഷ്യമാക്കി പിന്നോട്ടേക്കു വന്നുകൊണ്ടിരുന്നൂ. അതിൽ നിന്നും പിന്നിലെ വാതിൽ തുറന്ന് സ്‌ട്രെച്ചറും എടുത്തു രണ്ടുപേർ മോർച്ചറിയുടെ അകത്തേക്ക് കയറിപ്പോയി . കുറച്ച സമയത്തിനകം സ്‌ട്രെച്ചറിലാക്കി ആ മൃതദേഹം ആരോ ആംബുലൻസിൽ കയറ്റിവച്ചു.
അതിനടുത്തുള്ള ഇരിപ്പിടങ്ങളിൽ സ്നേഹയും അമ്മയും സന്തോഷും ഇരുന്നു.
കണ്ണേട്ടനും മറ്റുള്ളവരും സന്തോഷ് വീട്ടിൽനിന്നും വന്ന കാറിലും കയറി.
കുറച്ചു സമയങ്ങൾക്കകം ആംബുലൻസും കാറും അവിടെനിന്നും ചാത്തുവേട്ടന്റെ വീട്ടിലേക്കു പുറപ്പെട്ടു.
ആ വെള്ള നിറത്തിലുള്ള ആംബുലൻസ് അപായ ശബ്ദം മുഴക്കിക്കൊണ്ട് മുന്നോട്ടേക്കു കുതിച്ചൂ .
ആ ആംബുലൻസിന്റെ ഉള്ളിലെ സീറ്റിലായി ഇരുന്ന സന്തോഷിന്റെ നെഞ്ചിൽ ചാരിയിരുന്നുകൊണ്ട് കരഞ്ഞുകലങ്ങിയ കണ്ണുമായി സ്നേഹ അമ്മയുടെ കയ്യും പിടിച്ചുകൊണ്ട് ആ സ്‌ട്രെച്ചറും നോക്കിക്കൊണ്ട് കണ്ണീരൊഴിക്കൊണ്ടു അങ്ങനെ ഇരുന്നൂ.
അവളുടെ 'അമ്മയാണെങ്കിലോ ചാരിയിരുന്നുകൊണ്ടു തന്റെ കരഞ്ഞു കലങ്ങിയ കണ്ണിനാൽ ആ സ്‌ട്രെച്ചറിൽ നോക്കിക്കൊണ്ട് നിറഞ്ഞ കണ്ണുകളോടെ അങ്ങനെ ഇരുന്നൂ.
കുറച്ചു സമയത്തെ യാത്രക്കൊടുവിൽ അവർ ചാത്തുവേട്ടന്റെ ആ പഴയ വീട്ടിന്റെ മുന്നിലെത്തി .
ആംബുലൻസിന്റെ വാതിൽ തുറന്ന് ആരൊക്കയോ സ്‌ട്രെച്ചറും കൊണ്ട് പുറത്തിറങ്ങി .
സന്തോഷും സ്നേഹയും അമ്മയും അതോടൊപ്പം ആ ആംബുലൻസിൽ നിന്നും ഇറങ്ങി വീട്ടിനകത്തേക്ക് കയറി .
അപ്പോഴും സന്തോഷിന്റെ മനസ്സിൽ ഒരു ഉത്തരം കിട്ടാത്ത സംശയം അയാളെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നൂ .
അയാൾ അയാളോടുതന്നെ ചോദിച്ചു " ഇത് ശരിക്കും സ്നേഹയുടെ അച്ഛനായിരിക്കുമോ അല്ലെങ്കിൽ മരിച്ചത് വേറെയാരെങ്കിലുമാണോ ".
എങ്കിലുമത് പുറത്തു കാണിക്കാതെ അയാൾ സ്‌നേഹയെയും പിടിച്ചുകൊണ്ട് വന്നു അവളെ അകത്തു വിരിച്ചിരുന്ന പായയുടെ അടുത്തുകൊണ്ടിരുത്തി.
ചിലർ ആ ദേഹം സ്‌ട്രെച്ചറിൽനിന്നും ഇറക്കി വിരിച്ചുവച്ച പായയിൽ കിടത്തി.
പിന്നെ കരച്ചിലിന്റെ ശക്തികൂടിക്കൂടിവന്നൂ. വിവരമറിഞ്ഞുകൊണ്ടു ബന്ധുമിത്രാദികളൊക്കയും അവിടെ എത്തിച്ചേർന്നിരുന്നൂ.
പാർട്ടിപ്രവർത്തകരും സന്നദ്ധസംഘടനകളും അവരുടെ പേരുപതിപ്പിച്ച പുഷ്പചക്രങ്ങളുമായി വന്ന് ആ മൃതദേഹത്തിന്റെ മുകളിൽ വച്ച് അവിടെചുറ്റിപ്പറ്റി നിന്നൂ .
ചടങ്ങുകൾ തുടങ്ങാനുള്ള ഒരുക്കങ്ങൾ വീടിന്റെ തെക്കേ വശത്തു് തകൃതിയായിനടക്കുന്നൂ.
ഒരാൾ അവിടെ പറമ്പിലായി കുഴിച്ച കുഴിയിൽ ചിരട്ടയും രാമച്ചവും ചകിരിയും വച്ച് മണ്ണ് മെഴുകി മൃതദേഹം ദഹിപ്പിക്കാനുള്ള ഒരുക്കപാട് നടത്തിക്കൊണ്ടിരിക്കുന്നൂ.
ഒരാൾ എല്ലാവരുടെ അടുത്തുനിന്നും സമ്മതം വാങ്ങി കുളിപ്പിക്കാനായി ആ ദേഹം എടുക്കാനായി അകത്തേക്ക് പോകാൻ തുനിയുമ്പോളാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള ആ കാഴ്ച അവർ കണ്ടത്.
മരിച്ചെന്നു വിശ്വസിച്ചു നിന്നിരുന്ന ചാത്തുവേട്ടൻ ഇടവഴിയിലൂടെ ആ വീട് ലക്ഷ്യമാക്കി നടന്നു വന്നുകൊണ്ടിരിക്കുകയായിരുന്നൂ.
അയാൾ മുറ്റത്തേക്ക് കയറിവന്ന മാത്രയിൽ അകത്തു ആ മൃതദേഹത്തിന്റെ അടുത്ത് ഇരുന്ന് കരഞ്ഞുകൊണ്ടിരുന്ന ആളുകളെല്ലാവരും തന്നെ അയാളെക്കാണാൻ മുറ്റത്തിറങ്ങി.
കാര്യമറിയാതെ അയാളും കുറച്ചു നേരം സ്തബ്ദനായിനിന്നൂ.
അവസാനം സ്നേഹയുടെ 'അമ്മ അയാളുടെ അടുത്തുവന്ന് തൊട്ടു കൊണ്ടു ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു " ഇങ്ങള് ഞെട്ടിച്ചുകളഞ്ഞു "
അതിനിടയിൽ ആരോ വിളിച്ചുപറഞ്ഞ പ്രകാരം ഒരു ആംബുലൻസ് അവിടെ എത്തി .
വീട്ടിനകത്തു കിടത്തിയിരുന്ന മൃതദേഹം കയറ്റിയശേഷം ആ ആംബുലൻസ് അവിടെനിന്നും ആശുപത്രിലക്ഷ്യമാക്കി നീങ്ങി .
അതുകഴിഞ്ഞു അവിടേക്കോടിയ എല്ലാവരും നടന്ന സംഭവത്തെക്കുറിച്ചു ആശ്ചര്യത്തോടെ സംസാരിച്ചുകൊണ്ടു അവിടെനിന്നും ഇറങ്ങി.
സ്നേഹയും സന്തോഷും അമ്മയും അയാളെയും കൂട്ടി വീട്ടിലേക്കു കയറി.