കൂട്
എം.പി എസ്സ് വീയ്യോത്ത്
പേരമരത്തിന്റെ
ചില്ലയിലിന്നൊരു
പേരറിയാത്തൊരു
കിളി വന്നണഞ്ഞുപോൽ
ആ കിളി രൂപവുമാസ്വര
മാധുര്യവു മറിയാതെ
എൻ മനതാരെ ഉണർത്ത വേ
കിളിയേ പിടിക്കാനായന്ന്
പമ്മിപ്പതുങ്ങി ചെന്നതു
മതുപോലെ ഞാനാ
കിളിക്കുഞ്ഞിനേ
ഒരു കൂട്ടിലടച്ചതും
കൂട്ടിൽ കിടന്നാക്കിളിയന്ന്
ദയനീയമായെന്നെ
തല തിരിച്ചു പലവട്ടം
നോക്കിയ നോട്ടത്തിൻ
രശ്മികൾക്ക്
തീഷ്ണതയുണ്ടായിരുന്നോ
അത് എന്നെയറിയാതെ
വല്ലാതെ നോവിച്ചുവോ അറിയില്ല
എങ്കിലു മീ കാലചക്രത്തിൻ
കറക്കത്തിലെപ്പോഴോ ഒരു നാട്ടിൽ
ആ കൂട്ടിൽ ഞാനും കുടുങ്ങിയോ
അറിയില്ല ഈ മണലാരണ്യത്തി
ലെവിടയോ ഉറ്റവർക്കായി
ജീവിതം ഹോമിച്ചിടുന്ന
പാഴ് ജന്മമായ്അവസാന
നാളിലായ് രോഗക്രീഡയാൽ
നരകിക്കുമൊരു നാളിൽ
ശുനകനാവാനായി ഞാനുമെൻ
ജീവനും ബാക്കിയായീടുമോ
അല്ലെങ്കിലൊരു നാളിൽ
പെട്ടിയിലായ് നാട്ടിലെ വീട്ടിൽ
പറന്നിറങ്ങുമോ അറിയല്ല
ഉത്തരം തേടുന്നു ഞാനാ
സത്യവും തേടിയീ മരുപ്പച്ചയുടെ
പൊള്ളുന്ന ചൂടിലും
എം.പി എസ്സ് വീയ്യോത്ത്
പേരമരത്തിന്റെ
ചില്ലയിലിന്നൊരു
പേരറിയാത്തൊരു
കിളി വന്നണഞ്ഞുപോൽ
ആ കിളി രൂപവുമാസ്വര
മാധുര്യവു മറിയാതെ
എൻ മനതാരെ ഉണർത്ത വേ
കിളിയേ പിടിക്കാനായന്ന്
പമ്മിപ്പതുങ്ങി ചെന്നതു
മതുപോലെ ഞാനാ
കിളിക്കുഞ്ഞിനേ
ഒരു കൂട്ടിലടച്ചതും
കൂട്ടിൽ കിടന്നാക്കിളിയന്ന്
ദയനീയമായെന്നെ
തല തിരിച്ചു പലവട്ടം
നോക്കിയ നോട്ടത്തിൻ
രശ്മികൾക്ക്
തീഷ്ണതയുണ്ടായിരുന്നോ
അത് എന്നെയറിയാതെ
വല്ലാതെ നോവിച്ചുവോ അറിയില്ല
എങ്കിലു മീ കാലചക്രത്തിൻ
കറക്കത്തിലെപ്പോഴോ ഒരു നാട്ടിൽ
ആ കൂട്ടിൽ ഞാനും കുടുങ്ങിയോ
അറിയില്ല ഈ മണലാരണ്യത്തി
ലെവിടയോ ഉറ്റവർക്കായി
ജീവിതം ഹോമിച്ചിടുന്ന
പാഴ് ജന്മമായ്അവസാന
നാളിലായ് രോഗക്രീഡയാൽ
നരകിക്കുമൊരു നാളിൽ
ശുനകനാവാനായി ഞാനുമെൻ
ജീവനും ബാക്കിയായീടുമോ
അല്ലെങ്കിലൊരു നാളിൽ
പെട്ടിയിലായ് നാട്ടിലെ വീട്ടിൽ
പറന്നിറങ്ങുമോ അറിയല്ല
ഉത്തരം തേടുന്നു ഞാനാ
സത്യവും തേടിയീ മരുപ്പച്ചയുടെ
പൊള്ളുന്ന ചൂടിലും