2023 ജൂൺ 28, ബുധനാഴ്‌ച
നെറികേടിന്റെ രാഷ്ട്രീയം
2023 ജൂൺ 25, ഞായറാഴ്‌ച
ചങ്ങാതി
2023 മേയ് 5, വെള്ളിയാഴ്‌ച
പ്രവാസലോകം
2023 മാർച്ച് 27, തിങ്കളാഴ്‌ച
തുളസ്സി
തുളസ്സി
വയലേലകളും മാമലകളും താഴ്‌വാരങ്ങളും അരുവികളും എല്ലാം ചേരുന്ന ഗ്രാമത്തിന്റെ ദൃശ്യ ചാരുത അതൊന്നു വേറെതന്നെയായിരുന്നൂ .
ഇരുവശവും കൊയ്യാൻ സമയമായെന്നറിയിച്ചുകൊണ്ടു നമ്മെ നോക്കി തെന്നിലിൽ തലയാട്ടി വിരാചിക്കുന്ന നെൽക്കതിരുകളും , കാറ്റിന്റെ താളാനുസൃതമായി ആടിയാടി നിൽക്കുന്ന തെങ്ങും കവുങ്ങും , പിന്നെ മാവും പ്ലാവും തുടങ്ങി വൃക്ഷ ലതാദികളുടെ ഒരു സംഗമ ഭൂമി തന്നെയായിരുന്നൂ അന്ന് ആ ദേശം . ഇത് പറയുമ്പോൾ നിങ്ങൾ ചോദിക്കും എന്താ ഇന്നങ്ങനെ അല്ലെ എന്ന് . ആധുനികത ആ ഹരിതഭൂമിയിലെ മിക്കവാറും പ്രദേശങ്ങളും മണ്ണിട്ട് നികത്തിയും പാറകൾ ഇടിച്ചു നിരത്തിയും വല്ലാതെ വികൃതമാക്കിയിരിക്കുന്നൂ.
അതിലെ ഒരു മാവിന്റെ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ ഇരുന്നാടുന്ന കുറച്ചു കൊച്ചു കൂട്ടുകാരെ നിങ്ങൾ കാണുന്നില്ലേ അവരാണ് എൻറെ കൂട്ടുകാർ . ശരിക്കും ആ നാട്ടിലെ കുസൃതി കൂട്ടങ്ങൾ
നമ്മൾക്ക് ഓരോരുത്തരായി ഒന്ന് പരിചയപ്പെടാം
ആദ്യമായി അക്കാലത്തെ എന്റെ രൂപത്തെക്കുറിച്ചു വിവരിക്കാം കറുത്ത് മെലിഞ്ഞു നീണ്ട വള്ളി ട്രൗസര്കാരനായിരുന്നൂ ഞാൻ ,
അടുത്ത ആൾ എന്റെ അനിയത്തി ശാന്തി ,
തൊട്ടടുത്തായി ഞങ്ങൾ എല്ലാരും ഉണ്ട പ്പ ക്രു എന്ന് വിളിച്ചു തമാശയാക്കുന്ന റഷീദ് , ഒപ്പം തന്നെ കൃശഗാത്രിയായ എന്റെ മുറപ്പെണ്ണ് തുളസ്സി .
എല്ലാ വികൃതികളും ഒപ്പിച്ചുവച്ചു സൂത്രത്തിൽ രക്ഷപ്പെടുന്നതാണ് ഞങ്ങളുടെ അന്നത്തെ രീതി .
എ പ്പോഴും കളിപറഞ്ഞും പൊട്ടിച്ചിരിച്ചും നടക്കുന്ന ഞങ്ങളെ നാട്ടുകാർ പാവം കുഞ്ഞുങ്ങളെന്നേ വിളിക്കാറുള്ളൂ .
ഞങ്ങളുടെ അന്നത്തെ ചില വികൃതിത്തരങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചാലോ . അതിൽ ഗൃഹാതുരമായ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നത് നിങ്ങള്ക്ക് കാണാം
ഒരു ദിവസം എന്റെ വീട്ടു മുറ്റത്ത് ചിരട്ടകൊണ്ട്മണ്ണപ്പം ചുട്ടു കളിക്കുകയായിരുന്നൂ. 'അപ്പോഴാണ് 'അമ്മ അടുക്കളഭാഗത്തുനിന്നും
ഞാൻ മടിച്ചുമടിച്ചാണെങ്കിലും കൂട്ടുകാരുടെ അടുത്തുനിന്നും അടുക്കളഭാഗത്തെ മുറ്റത്ത് പലകയിൽ ഇരുന്നു മീൻ മുറിക്കുന്ന അമ്മയുടെ അടുത്തേക്ക് ചെന്ന് 'അമ്മ മീൻ മുറിക്കുന്നതും നോക്കി അങ്ങനെ നിന്നു .അമ്മയിൽ നിന്നും തെല്ല് ദൂരെ മാറി ഒരു പൂച്ച എൻ്റെ നേരെ ദയനീയമായി നോക്കി കണ്ണടച്ച് കാണിച്ചു കൊണ്ട്
ഞാൻ നടക്കുന്നതിനിടയിൽ അമ്മ മീനിൻ്റെ അവശിഷ്ടങ്ങൾ കൊണ്ടിട്ട സ്ഥലത്തേക്ക് വെറുതേ ഒന്ന് കണ്ണ് പായിച്ചു. ആ തെങ്ങിൻ തോപ്പിൻ്റ ഒരറ്റത്ത് നോക്കി നേരത്തെ കണ്ട പൂച്ചയും കൂട്ടുകാരും മീനിന്റെ ബാക്കി ഭാഗങ്ങൾ കടിച്ചു വലിച്ചു തിന്നുന്നത് ഞാൻ കണ്ടു.
പിന്നെ ട്രൂ...... എന്ന് തോന്നിക്കുന്ന ശബ്ദവുമുണ്ടാക്കി കൈകൊണ്ടു സാങ്കല്പിക കാറു മോടിച്ചു കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോയി .
അപ്പോഴുണ്ട് അയൽവീട്ടിലെ നാരായണേടത്തി എന്ന മധ്യ വയസ്കയായ സ്ത്രീ വീട്ടിലേക്കുള്ള പടി കയറി വരുന്നത് കണ്ടത് .
ഞാൻ അവരുടെ വരവ് കണ്ടതും അകത്തേക്ക് തല തിരിച്ചു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു "അമ്മേ.... ഇതാ നാരായണേടത്തി വന്നിക്ക്"' എന്ന്.
അപ്പോഴേക്കും നാരായണേടത്തി മുറ്റത്തേക്കെത്തിയിരുന്നൂ
'അമ്മ അകത്തുനിന്നും വരാന്തയിലേക്ക് സാരിയുടെ അറ്റത്ത് കൈകൾ തുടച്ചു കൊണ്ട് ചോദിച്ചു "എന്തെല്ലാ നാരാണേടത്തി ബിശേഷം? എന്തേ ഇങ്ങള് വന്നേ? "
നാരായണേടത്തി അമ്മയെനോക്കി ചിരിച്ചു കണ്ണ് ചിമ്മിക്കാണിച്ചുകൊണ്ട് എൻ്റെ മുടിയിലൂടെ വിരലോടിച്ചു വരാന്തയിലേക്ക് കയറി .
അമ്മയും നാരായണേടത്തിയും കൂടി എന്തൊക്കയോ വിശേഷം പങ്ക് വെച്ചു കൊണ്ട് വീട്ടിനകത്തേക്ക് കയറിപ്പോയി .
ഞങ്ങളുടെ വീടിനോട് ചേർന്നുള്ള തൊഴുത്തിലെ നിത്യശല്യക്കാരനായ നാരായണേടത്തി യുടെ പിടക്കോഴി അപ്പോൾ തലയും ഉയർത്തിപ്പിടിച്ചു ചുറ്റുപാടും കണ്ണോടിച്ചു ഇതൊക്കെ എൻ്റെ അവകാശമെന്നോണം കറങ്ങി നടക്കുന്നുണ്ടായിരുന്നു.
ഞാൻ അതിനെ ഒരു ഭാഗത്ത് നിന്നും തെളിച്ചോടിച്ചാൽ കറങ്ങി തിരിഞ്ഞു വേറെ വഴിക്കു പിന്നെയും യഥാസ്ഥാനത്ത് തിരിച്ചെത്തും .
ഒടുക്കം തല്ക്കാലത്തേക്ക് അതിനെ തുരത്തുന്നത് നിറുത്തി ഞാൻ കൂട്ടുകാരോടോപ്പം കളികളിൽ വ്യാപൃതനായിരുന്നൂ .
അതിനിടയിൽ എപ്പോഴോ നാരായണേടത്തി അവിടെനിന്നും തിരിച്ചുപോയിരുന്നൂ .
നേരം കടന്നുപോയിക്കൊണ്ടിരുന്നൂ .
സന്ധ്യമയങ്ങി ആ ശല്യക്കാരൻ അപ്പോഴും മെല്ലെ മെല്ലെ നടന്നു ചുറ്റുപാടും തല തിരിച്ചു നോക്കി വൈക്കോലിലേക്കു തന്റെ ചുണ്ടിറക്കി എന്തോ കൊത്തിത്തിന്നുകൊണ്ടിരുന്നൂ .
പശു തന്റെ തൊഴുത്തിലെ കോഴിയുടെ നേരെ നോക്കി ദേഹത്തേക്ക് വരുന്ന പ്രാണികളെ കാലു കുടഞ്ഞും ചെവി ഇടവിട്ടാട്ടിയും അയവിറക്കികൊണ്ടു അതിലൊന്നും തനിക്ക് ഒരു പരാതിയുമില്ല എന്ന മട്ടിൽ കിടന്നു .
കോഴിയാണെങ്കിൽ സന്ധ്യ മയങ്ങിയാലൊന്നും തനിക്കൊന്നുമില്ല എന്ന മട്ടിൽ അപ്പോഴും തൻ്റെ സ്വര്യ വിഹാരം തുടർന്നു കൊണ്ടേ ഇരുന്നു..
അങ്ങനെ ഇരിക്കെ 'അമ്മ മുറ്റത്തേക്കിറങ്ങി എന്നെ വിളിച്ചു "എടാ ഇവിടെ വാ ഈ നശിച്ച കോഴിയെ ഒന്നോടിക്ക് " എന്നും പറഞ്ഞു അതിനെ തെളിച്ചുകൊണ്ട് അതിന്റെ പിന്നാലെ കുറച്ചു ദൂരം വരെ ഓടി .
കോഴിയാണെങ്കിൽ അമ്മയെ മണ്ടിയാക്കികൊണ്ടു ആ തൊഴുത്തിനെ ഒന്ന് പ്രദക്ഷിണം വച്ച് വീണ്ടും വൈക്കോലിലേക്കു പറന്നു കയറി
.അതിനിടയിൽ ഞാനും അനിയത്തിയും കൂടി മുറ്റത്തേക്കിറങ്ങി വന്നു. നിന്നും
മുറ്റത്തിന്റെ അരികിലെ ചരൽ കല്ലിൽ കുറച്ചു കയ്യിൽ വാരിയെടുത്തു കൊണ്ട് കൈ പിറകിലായി ഒളിപ്പിച്ചു കൊണ്ട് കോഴിയുടെ പിന്നാലെ ഓടി അതിന് നേരേക്ക് വലിച്ചെറിഞ്ഞു .
പിന്നീട് തിരിച്ചു മുറ്റത്തെ ബക്കറ്റിൽ നിന്നും വെള്ളമെടുത്ത് കൈകൾ വൃത്തിയായി കഴുകിയ ശേഷം വീട്ടിനകത്തേക്ക് കയറി .
പിന്നീട് അതിന്റെ ഒരു ശബ്ദവും അവിടെ കേട്ടില്ല'. അത് നാരായണി എടത്തിയുടെ വീട്ടിലേക്ക് പോയിക്കാണുമെന്ന് ഞാൻ ഉറപ്പിച്ചു.
അങ്ങനെ സന്ധ്യയിൽ നിന്നും രാത്രിയിലേക്കുള്ള ആ ദിവസത്തിൻ്റെ പരകായപ്രവേശം ആരംഭിച്ചു. അച്ഛൻ വന്ന് ഞങ്ങളെല്ലാവരും ഒരുമിച്ച്ആഹാരം കഴിച്ച് ഉറങ്ങാനായി കിടന്നു. അച്ഛൻ്റെ കയ്യിൽ തലയും വച്ച് ആ ദേഹത്തോട് ഒട്ടിച്ചേർന്ന് ഉറങ്ങാൻ കിടന്ന ഞാൻ എപ്പോഴോ അച്ഛൻ്റെ ശരീരത്തിലെ കുട്ടി ക്യൂറ പൗഡറിൻ്റെയും വിയർപ്പിൻ്റെയും ഗന്ധത്തിൽ അലിഞ്ഞു ചേർന്നിരുന്നു.
അടുത്ത ദിവസം പുലർകാലത്തിൽ നാരായണേടത്തി ശരം കണക്ക് ആ വീട്ടിലേക്കു കയറിവന്ന് .മുറ്റത്തുനിന്ന് "ചന്ദ്രീ ....ചന്ദ്രീ ....എന്ന് നീട്ടി വിളിച്ചുകൊണ്ടേ ഇരുന്നു .
വിളികേട്ടു 'അമ്മ വരാന്തയിലേക്ക് വന്നു അവരോട് ചോദിച്ചു "എന്താ നാരാണേടത്തീ എന്താ പറ്റിയേ "
നാരായണേട്ടത്തിയുടെ മുഖത്ത് ദേഷ്യവും സങ്കടവും കലർന്ന ഭാവം മിന്നിമായുന്നത് അമ്മ സൂക്ഷമമായി നോക്കിക്കണ്ടു .
അവർ അല്പം ഈർഷ്യത്തോടെ തന്നെ "എന്റെ ഒരു കോഴീനേ ഇന്നലെ രാത്രി മുതൽ കാണുന്നില്ല , അത് ഇങ്ങോട്ടാ വന്നേന്ന് എനക്കറിയാം" എന്ന് പറഞ്ഞു തീർന്നതും
അതിനു മറുപടിയെന്നോണം
മുറ്റത്തെ നാരായണേടത്തി യുടെ സംഭാഷണവും ഭാവവും അമ്മയുടെ വിളിയുടെ ഗൗരവസ്വഭാവവും ആകെക്കൂടി സംഗതി കുറച്ചു സീരിയസ് ആണെന്ന് എനിക്ക് ബോധ്യമായി .
എന്നാലും ഒന്നുമറിയാത്തപോലെ ഞാൻ അമ്മയെ നോക്കി ചോദിച്ചു " എന്താ അമ്മേ എന്തിനാ വിളിച്ചേ "
'അമ്മ എന്നെ നോക്കി " നീ ഇന്നലെ എവിടെക്കാ ആ കോഴിയെ ഓടിച്ചുവിട്ടത് "
ചോദിച്ചപ്പോൾ ഞാൻ മുറ്റത്തേക്കിറങ്ങി തൊഴുത്തിന്റെ ഇടതു വശത്തേക്ക് ചൂണ്ടിക്കൊ ണ്ട് പറഞ്ഞു
നാരായണേടത്തിയുടെ മുഖത്ത് അതുകേട്ടു പെട്ടെന്ന് ഒരു ചെറു ചിരി പടർന്നു ദു:ഖം ഉള്ളിലൊതുക്കിക്കൊണ്ട് അവർ എന്നെ നോക്കി " നീയോ നേരെചൊവ്വേ ഏറിയാനറിയാത്ത നീയെറിഞ്ഞോടിച്ചെന്നു , മാവിൽ നിന്നും മര്യാദയ്ക്ക് ഒരു മാങ്ങാ എറിയാൻ നിനക്കറിയാമോ ,എന്നിട്ട് പറയുന്നത് കണ്ടില്ലേ " പറഞ്ഞു കൊണ്ട് ഞാൻ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് അവർ നടന്നൂ നീങ്ങി.
ആ കാഴ്ചകണ്ട് അവർക്കു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല .
അവരുടെ മുഖത്ത് അത് വരെ തെളിഞ്ഞു കണ്ട ചിരി പെട്ടെന്ന് മിന്നിമാഞ്ഞു , പിന്നെ അത്ഭുതവും ദേഷ്യവും സങ്കടവും ചേർന്ന് ദയനീയമായി അവിടെ നിന്നും വിളിച്ചു ചോദിച്ചു "കിടക്കുന്ന കിടപ്പു കണ്ടാ എന്റെ കോഴി മുട്ടയിടാറായതായിരുന്നൂ നിന്റെ ഏറുകൊണ്ട്അതിന്റെ കാലൊടിഞ്ഞു. ആ വേദനയാൽ ആ മുട്ട പുറത്തേക്കു തള്ളി വന്നു "
പിന്നെ എന്നെ രൂക്ഷമായി നോക്കി അതിനെയും എടുത്തു അവർ അവിടെനിന്നും പോയി .
അതിനിടയിൽ അമ്മയും അനിയത്തിയും കൂടി " ഇതെങ്ങനെ സംഭവിച്ചെടാ " എന്നും പറഞ്ഞു എന്നെ നോക്കി കളിയാക്കി .
ഞാൻ ഒന്നും മിണ്ടാതെ വരാന്തയിലേക്ക് നടന്നു കയറി .
എനിക്ക് മനസ്സിൽ എന്നെയോർത്ത് വല്ലാത്തൊരു അഭിമാനം തോന്നി. ഞാൻ അവരേ നോക്കി പറഞ്ഞു " ഇത്രയും നാള് ഞാൻ വേണ്ടാന്ന് വച്ചിട്ടാ" 'അമ്മ അനിയത്തിയേയും എന്നേയും ചേർത്തുപിടിച്ചു അകത്തേക് നടന്നു.
തുളസ്സി
തുളസ്സി
ഞാൻ തലവഴി മൂടി പ്പുതച്ചു ഉറങ്ങുകയായിരുന്നൂ .
അമ്മ ഉറക്കമുണർന്ന് മുടി ചുറ്റിക്കെട്ടി എന്റെ അരികിലേക്ക് വന്നിരുന്ന് എന്റെ തലയുടെ ഭാഗത്തെ പുതപ്പു വശത്തേക്ക് വലിച്ചു മാറ്റി തലമുടിയുടെ വിരലൊടിച്ചുകൊണ്ടു കുറച്ചുനേരം ഇരുന്ന് പതിയെ തട്ടിവിളിക്കാൻ തുടങ്ങി
ഏകദേശം അഞ്ചു പത്തു മിനുറ്റ് കഴിഞ്ഞു കാണും അച്ഛൻ ഉറക്കമുണർന്ന് ശാന്തിയേയും വിളിച്ചെഴുന്നേല്പിച്ചുകൊണ്ട് പായിൽ നിന്നും എഴുന്നേറ്റ് അടുക്കളഭാഗത്തേക്ക് നടന്നു.
അവിടെ തറയിൽ മൂടിച്ചിരുന്ന ബക്കറ്റിന്റെ അടപ്പുമാറ്റി ഒരു മഗ്ഗിൽ വെള്ളം മുക്കിയെടുത്ത് എന്റെ അടുത്തായി തറയിൽ കൊണ്ട് വച്ചു .
ആനി അച്ഛൻ കൈകൊണ്ട് പല തവണ തട്ടി വിളിച്ചു "എടാ... എഴുന്നേറ്റു പോകുന്നുണ്ടോ.... പഠിക്കുന്ന കുട്ടിയാ.... എന്താകഥ... ".
അപ്പോഴേക്കും അദ്ദേഹത്തിന്റെ ക്ഷമനശിച്ചു കഴിഞ്ഞിരുന്നൂ . പിന്നീട് തറയിൽ നിന്നും മഗ്ഗ് കൈയിലെടുത്ത് എന്റെ മുഖത്തേക്ക് ചാറ്റൽ മഴ കണക്ക് അദ്ദേഹം വെള്ളം തളിക്കാൻ തുടങ്ങി .
ഞാൻ സുഷുപ്തിയിൽനിന്നും ഉണർന്ന് ഭാരമേറിയ കൺപോളകൾ പതിയേ വലിച്ചു തുറന്നുകൊണ്ടു അച്ഛനെ ദയനീയമായി ഒന്ന് നോക്കി. ചുണ്ടിന്റെ അരികിലൂടെ ഒലിച്ചിറങ്ങിയ ഉമിനീർ കൈകൊണ്ടു വടിച്ചു മാറ്റിക്കൊണ്ട് ഞാൻ പായയിൽ നിന്നും എഴുന്നേറ്റ് വരാന്തയിലേക്ക് നടന്നൂ. എന്റെ കണ്ണുകൾ ആകാശസീമയിൽ അപ്പോഴും ഇരുട്ടിന്റെ കമ്പളം ആദിത്യന് വഴിമാറിയിരുന്നില്ല . ഞാൻ മുഖം കഴുകി വൃത്തിയാക്കി ഉറക്കിനെ പറഞ്ഞയച്ച ശേഷം തിരിച്ചു നടന്നു .
മുറിയുടെ ഒരു മൂലയിൽ വച്ചിരുന്ന ഇരുമ്പു പെട്ടിയുടെ അരികിൽ ഞാൻ ചെന്ന് കുന്തിച്ചിരുന്നൂ . ഞാൻ ആ പെട്ടി തുറന്ന് പുസ്തകങ്ങൾ ആ പെട്ടിയുടെ പുറത്ത് നിരത്തി വച്ചു . പിന്നീട് അടുക്കളയിലേക്ക് ചെന്ന് മരത്തിന്റെ ഇരിപ്പിടം എടുത്തു കൊണ്ടു വന്ന് പെട്ടിക്കു അരികിലായി ചെന്നിരുന്നൂ . അതിനിടയിൽ 'അമ്മ ഒരു മണ്ണെണ്ണ വിളക്കുമായി അടുക്കളയിൽ നിന്നും വന്ന് എന്റെ മുന്നിലെ പെട്ടിയുടെ മുകളിൽ കയറ്റി വച്ചു . ഇതാണ് എന്റെ മേശയും മേശ വിളക്കും . ആ മുറിയാകെ വെളിച്ചം പരന്നെങ്കിലും ആ വിളക്കിന്റെ കണ്ണാടി കുഴലിലൂടെ മണ്ണെണ്ണയുടെ തിരികത്തിയ രൂക്ഷ ഗന്ധം അതിലെ കറുത്ത പുകയോടൊപ്പം ഉയരാൻ തുടങ്ങി .
ഞാൻ എന്റെ സ്ലൈറ്റെടുത്ത് തലേദിവസം ടീച്ചർ ഏൽപ്പിച്ച ഗൃഹപാഠം ചെയ്യാൻ തുടങ്ങി . നേരം കടന്നുപോയിക്കൊണ്ടേ ഇരുന്നൂ . അപ്രതീക്ഷിതമായി പെയ്ത മഴയ്ക്ക് പശ്ചാത്തലമൊരുക്കാൻ കാറ്റിനും ഇടിമിന്നലിനും കൂട്ടിനു ചേർന്നു . എനിക്ക് വല്ലാതെ കുളിരാൻ തുടങ്ങി . അടുക്കളയിലേക്ക് നോക്കി ഞാൻ " അമ്മെ ചായ താ .. എനിക്ക് തണുക്കുന്നൂ " എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോഴാണ് ഉമ്മറ വാതിൽ മലർക്കെ തുറന്നുകിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത് . ഞാൻ തണുത്തു വിറച്ചുകൊണ്ട് ഓടിപ്പോയി വാതിൽ ചാരി തിരിച്ചു വന്ന് എന്റെ പ്രവർത്തിയിൽ മുഴുകി .
ചെറിയ ചാറ്റൽ മഴയായി തുടങ്ങി അധികം കഴിയും മുമ്പേ അത് തന്റെ രൗദ്രഭാവം പൂണ്ട് സംഹാരതാണ്ഡവം തുടങ്ങി .ഞങ്ങളുടെ കുടിലിന്റെ മേൽക്കൂരയിലെ സുഷിരങ്ങളിലൂടെ വെള്ളത്തുള്ളികൾ തറയിലേക്ക് ഇറ്റിറ്റു വീഴാൻ തുടങ്ങി . എന്റെ മുഖത്തും സ്ലേറ്റിലും മഴത്തുള്ളികൾ പതിച്ചു . കാറ്റിന്റെ ശക്തിയാൽ അവന്റെ മുഖത്തും സ്ളേറ്റിലും പതിച്ചു കൊണ്ടിരുന്നൂ. കാറ്റിന്റെ തലോടേറ്റ് അപ്പോഴേക്കും വിളക്കിലെ തീനാളം നൃത്തം ചെയ്യാൻ തുടങ്ങിയിരുന്നൂ .
അപ്പോഴേക്കും വീടിന്റെ ഉള്ളിൽ പലയിടങ്ങളിലായി മേൽക്കൂരയിലെ സുഷിരത്തിലൂടെ വെള്ളം ഇറ്റിറ്റുവീങ്ങാൻ തുടങ്ങിയിരുന്നൂ . അഛൻ എവിടെനിന്നും ബക്കറ്റും പ്ലേറ്റും മറ്റും എടുത്തുകൊണ്ടുവന്ന് ചോർച്ചയുള്ള ഇടങ്ങളിൽ നിർത്തിവയ്ക്കുന്നുണ്ടായിരുന്നൂ .
2023 മാർച്ച് 15, ബുധനാഴ്‌ച
എന്റെ സൗദി ദിനങ്ങൾ
2023 മാർച്ച് 10, വെള്ളിയാഴ്‌ച
അൽ വാജ്
അൽ വാജ്
അൽ വാജ് എന്ന സൗദി അറേബ്യൻ ഗ്രാമത്തിലായിരുന്നൂ ഞാൻ അന്നു കഴിഞ്ഞു വന്നത് .
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നിന്നും 1245 കിലോമീറ്റർ ദൂരെയുള്ള ഒരു വടക്ക് പടിഞ്ഞാറൻ ചെങ്കടലിന്റെ തീരദേശമാണ് ഇവിടം . തബൂക്ക് പ്രവിശ്യയുടെ ഭാഗമായ ഈ പ്രദേശം ഒന്നാം ലോകമഹായുദ്ധകാലത്ത് മുഖ്യ പങ്കു വഹിച്ച പ്രദേശം കൂടിയാണ് . 2013 -ലെ ജനസംഖ്യ കണക്കു പ്രകാരം 50 ,000 മായിരുന്നൂ . ( കടപ്പാട് വിക്കീപീഡിയ )
ഞാൻ കണ്ട അൽ വാജിലെ ചെറുകിട ഭക്ഷണ ശാലകളിലും , വ്യാപാര വ്യവസായ കെട്ടിടങ്ങളിലും മിക്കവയും ഏകദേശം ആറോ ഏഴോ കിലോമീറ്റര് ചുറ്റളവിൽ ഒതുങ്ങിയിരിക്കുന്നു . ആ കടൽതീര നഗരകാഴ്ചയിൽ നീലാകാശത്തിന് കീഴെ ചാരുതപകരാനായി കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന മണൽ പരപ്പുകളും ഇടവിട്ട് നിലകൊള്ളുന്ന മലനിരകളും എത്ര ഭംഗിയായാണ് അലങ്കരിച്ചിരിക്കുന്നത് . ആ കാഴ്ചകൾക്ക് ദൃശ്യ ചാരുത പകരാനായി താഴ്വാരങ്ങളിലൂടെ നടന്നു നീങ്ങുന്ന ഒട്ടകങ്ങളും പുല്ലു മേയുന്ന ആട്ടിന്കൂട്ടങ്ങളും ആ കാഴ്ചയ്ക്ക് ദൃശ്യ മികവേകുന്നൂ .
ഇതിൽ എന്നെ ആശ്ചര്യപ്പെടുത്തിയത് ഇവിടെ മറ്റു പ്രദേശങ്ങളിൽ നിന്നും വിഭിന്നമായി മലയാളികളുടെ കടകൾ വിരളമാണ് എന്നതാണ് . ലോകത്തിലെല്ലായിടത്തും മലയാളികൾ എത്തിപ്പെട്ടു എന്ന് നാം സ്വയം അവകാശപ്പെടുമ്പോഴും മലയാളികൾ വിരളമായ പ്രദേശം ഇവിടെ ഒത്തിരി ഞാൻ കണ്ടു . ഇവിടെ കണ്ട ഭക്ഷണ ശാലകളിലും അലക്കുകടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ഞാൻ കണ്ട മിക്കവരും ബംഗ്ലാദേശ് , പാക്കിസ്ഥാൻ , അറബ് വംശജർ മാത്രമാണ് . അതിനാൽ തന്നെ ചില കടകളിൽ പോയി അറബി ഭാഷയറിയാത്തതിനാൽ കഥകളി പദങ്ങൾ പോലെ ആംഗ്യ ഭാഷയാൽ കാര്യങ്ങൾ മനസ്സിലാക്കേണ്ടതായും വന്നിട്ടുണ്ട് .
ഒരു കാര്യത്തിൽ ഈ നാടിനെ ഞാൻ ഒത്തിരി സ്നേഹിക്കുന്നൂ . നാട്ടിലെ പോലെ റോഡുകളോ പരിസരങ്ങളോ മലീമസമല്ല . ശുദ്ധവായുവും വൃത്തിയുള്ള റോഡുകളും ഉണ്ടെങ്കിലും വാഹന മോടിക്കാൻ ഒരു ട്രാഫിക്ക് നിയമങ്ങളും പാലിക്കാൻ ഇവിടുത്തുകാർ ശ്രദ്ധിക്കുന്നില്ല . 'അമ്മ കുഞ്ഞിനെക്കൊണ്ട് വാഹനമോടിപ്പി ച്ചും കുട്ടികൾ വാഹനം കൊണ്ട് തലങ്ങും വിലങ്ങും ഓടിച്ചും രസം കണ്ടെത്തുകയാണ് ഇവിടെ .
മനോഹരമായി ഒരുക്കിയിരിക്കുന്ന നഗരപാതകൾ പലപ്പോഴും വിജനമായി കാണപ്പെട്ടിരുന്നൂ. ഈയടുത്ത കാലത്ത് പ്രവർത്തനം അവസാനിപ്പിച്ച ഒരു വിമാനത്താവളം ഇവിടെ യുണ്ട് . ആ വിമാനത്താവളത്തോട് ചേർന്നുള്ള മലമുകളിൽ നിന്നും നഗരസൗന്ദര്യം ആസ്വദിക്കാൻ വല്ലാത്തൊരു സുഖമാണ് .
പരിഷ്‌കാരം അത്രയൊന്നും എത്തിച്ചേരാത്ത ഈ തീരദേശ കാഴ്ചകളിൽ പഴമയുടെ നിർമ്മാണ ഭംഗി വിളിച്ചോതുന്ന കെട്ടിടാവശിഷ്ടങ്ങളും ഉൾപ്പെടുന്നൂ .
ഇന്ന് ഞാൻ ആ പ്രദേശത്തോടു വിടപറഞ്ഞു നാട്ടിലേക്കു ചേക്കേറിയെങ്കിലും മനസ്സിലെ കാൻവാസ് പ്രതലത്തിൽ ഇന്നും ആ നഗരകാഴ്ചകളും അനുഭവങ്ങളും മധുരമുള്ള ഒരോർമ്മയായി അവശേഷിക്കുന്നൂ .
2023 മാർച്ച് 3, വെള്ളിയാഴ്‌ച
കഥയും ജീവിതവും ജ്യാമിതീയ രൂപങ്ങളും
കഥയും ജീവിതവും ജ്യാമിതീയ രൂപങ്ങളും
എം . പി. എസ്സ് . വീയ്യോത്ത്
കുഞ്ഞുനാളിൽ പള്ളിക്കൂടത്തിൽ നിന്നും കുടത്തിൽ ചെറുകല്ലുകൾ കൊത്തി നിറച്ച് ദാഹം തീർത്ത കാക്കയുടെ കഥ കേട്ട് വളർന്ന ഞാൻ ഇന്ന് കടലിൽ കല്ലുകൾ പതിപ്പിച്ച് കരയെ വീണ്ടെടുക്കുന്ന സാങ്കേതികതയുമായി ചേർന്നു നിൽക്കുന്നു എന്ന് പറഞ്ഞാൽ ആ പഴയ കഥയുടെ ആന്തരികത വ്യക്തമാവും.
ഒപ്പം തന്നെ എന്നോട് പലപ്പോഴായി ചിലർ ചോദിച്ച ചില ചോദ്യങ്ങളും അതിനുള്ള വ്യക്തമായ ഉത്തരങ്ങളും ഇവിടെ കുറിക്കാം
ചോദ്യം : ഒന്ന്
നമ്മൾ ഗുരുമുഖത്ത് നിന്നും ഹൃദിസ്തമാക്കിയ പലതിൽ ഒന്നാണ് ഗണിത പാഠത്തിലെ ത്രികോണമിതി എന്നത് . അത് പഠിച്ചിട്ട് ജീവിതത്തിൽ എന്താ നേട്ടം എന്നതായിരുന്നൂ അദ്ദേഹത്തിന്റെ ആദ്യ ചോദ്യം?
ഉത്തരം : ഒരു മലമുകളിലേക്കോ കയറ്റത്തിലേക്കോ നടന്നു കയറുമ്പോൾ നാം അറിയാതെ ചോദിച്ചുപോവുന്ന ഒന്നാണ് തറയിൽ നിന്നും എത്ര ഉയരമുണ്ടാവും ഈ സ്ഥലത്തിന് എന്നത് . അത് തന്നെയാണ് അതിനുള്ള ഉത്തരവും . ജീവിതത്തിലെ ചില സന്ദർഭങ്ങളിൽ കപ്പികൾ (ഉത്തോലകങ്ങൾ ) ഉപയോഗിച്ച് കിണറിൽ നിന്നും വെള്ളം കോരി എടുക്കുമ്പോഴും, ഒരു മരം മുറിച്ചു വീഴ്ത്തുമ്പോഴും, ഒരു വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും മറ്റുമായി ഈ തത്വം നമ്മളറിയാതെ ജീവിതത്തിൽ പലയിടങ്ങളിൽ ഉപയോഗിക്കപ്പെടുന്നൂ എന്നതാണ് സത്യം .
സാങ്കേതിക ജ്ഞാനമുള്ളവർ അത് മറ്റു പല ഉപയോഗത്തിനും ചില കൂട്ടിക്കിഴിക്കലുകളിലൂടെ നിത്യ ജീവിത ഭാഗമാക്കി മാറ്റുന്നൂ . അങ്ങനെയാണ് കപ്പലിന്റെ കടലിലെ പ്രയാണവും വിമാനത്തിന്റെ ആകാശസഞ്ചാരവും ശ്യൂന്യാകാശയാത്രകളും നമ്മൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് .
റോഡുകളും പാലങ്ങളും തുരങ്കങ്ങളും അണക്കെട്ടുകളും ഇത്തരത്തിലുള്ള രൂപകല്പനകളിലൂടെ രൂപപ്പെട്ടവയാണ് .
ചോദ്യം : രണ്ട്
നമ്മൾ ഗുരുമുഖത്ത് നിന്നും ഹൃദിസ്തമാക്കിയ പലതിൽ മറ്റൊരു ഗണിത പാഠത്തിലെ ഭാഗമാണ് ജ്യാമിതീയ രൂപങ്ങൾ എന്നത് . അത് നിത്യ ജീവിതത്തിൽ എന്ത് കാര്യമാണ് നേടിത്തന്നിട്ടുള്ളത് എന്നതായിരുന്നൂ അദ്ദേഹത്തിന്റെ അടുത്ത ചോദ്യം?
ഉത്തരം : നമ്മളും ജീവജാലങ്ങളും ചേരുന്ന ഈ ലോകത്തിലെ ഓരോ വസ്തുവിനും രൂപത്തിനും എന്തിന് ആഹാരത്തിന് പോലും ജ്യാമിതീയ രൂപങ്ങളുമായി ബന്ധമുണ്ട് .
ഉദാഹരണത്തിന് നാം നിത്യേന കഴിക്കുന്ന പുട്ട് സിലിണ്ടര് രൂപത്തിലുള്ളതും ചപ്പാത്തി വൃത്താകൃതിയിലുള്ളതും ആകുന്നോ . നമ്മുടെ രൂപവും ജ്യാമിതീയ രൂപങ്ങളുടെ സമ്മിശ്രസങ്കലനമാണ് . അത് പോലെ നിത്യജീവിതത്തിലെ ഒരു വസ്തുവിനും ജ്യാമിതീയ രൂപങ്ങളുമായി ബന്ധമുണ്ട്
നമ്മൾ ധരിക്കുന്ന ഷിർട്ടിലും പാന്റിലും ത്രികോണവും സിലിണ്ടറും ചതുരവും സമചതുരവും അടങ്ങിയിരിക്കുന്നൂ .
ഇങ്ങനെ പോകുന്നൂ നിത്യജീവിതത്തിലെ ത്രികോണമിതിയുടെയും ജ്യാമിതീയ രൂപങ്ങളുടെയും ബന്ധങ്ങൾ
രഘുവിന്റെ ബാർ വിശേഷങ്ങൾ
രഘുവിന്റെ ബാർ വിശേഷങ്ങൾ എം. പി. എസ്സ്. വീയ്യോത്ത് ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...
-
മുല്ലപ്പൂവ് എം പി എസ്സ് വീയ്യോത്ത് അന്നെന്റെ മുറ്റത്തിന് ഓരത്തെ മണ്ണിലായ് ഞാനൊരു മുല്ലത്തൈ നട്ടിരുന്നൂ ഓരോരോനാളിലും കാലത്തും വൈ...
-
ചെമ്പകം ഭാഗം: ഒന്ന് ഇറങ്ങിപ്പോടാ... നീ ആരാന്ന് വിചാരിച്ചാ.... എന്നെ ഉപദേശിക്കാന് വന്നേ. എന്റെ അച്ഛന്റെ ഉപദേശം സഹിക്കവയ്യാതെ ആണ് നാട...
-
ഞങ്ങളുടെ കുട്ടിക്കാലം എം. പി. എസ്സ്. വീയ്യോത്ത് ഭാഗം - ഒന്ന് എന്റെ സ്കൂള് ജീവിതം എന്ന് പറഞ്ഞാല് വികൃതികളുടെ കാലഘട്ടം തന്നെയായി...


.jpeg)


.jpeg)
.jpeg)
.jpeg)



.jpeg)


.jpeg)


