2018 ജൂൺ 18, തിങ്കളാഴ്‌ച

യന്ത്രമനുഷ്യര്‍ (കവിത)

യന്ത്രമനുഷ്യര്‍  

എം. പി. എസ്സ്. വീയ്യോത്ത്

(എന്റെ അമ്മ എ. വി. പ്രേമലീല രചിച്ചത്)

മഴപെയ്ത് വെള്ളം നിറഞ്ഞ കുളത്തില്‍
നീന്തി തുടിച്ച് തിമര്‍ത്ത ആ കാലം  

മുറ്റത്തെ മഴവെള്ളത്തില്‍ കടലാസ്സു
തോണി ഒഴുക്കി നടന്ന ആ കാലം

ഒരു സുഖമുള്ള ഒരോര്‍മ്മയായി മനസ്സില്‍
നിറയുമ്പോള്‍ അറിയാതെ ഒരു നഷ്ടബോധം

എന്നെ ഇന്നും പിന്തുടരുന്നൂ ഒരു നോവായി
കാലം എത്ര പെട്ടെന്നാണ് മാറി മറിഞ്ഞത്

ഒപ്പം മനുഷ്യര്‍ സ്വാര്‍ത്ഥരായി   
ഇന്ന് എവിടെയാണ് ആ കുളങ്ങള്‍ 

എല്ലാം മണ്ണില്‍നിന്നും മാഞ്ഞുപോയിരിക്കുന്നൂ
നമ്മളുടെ അടുത്ത തലമുറയ്ക്ക് തെല്ലും

ബാക്കിവെക്കാതെ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നൂ.
മരവിച്ച മനസ്സുമായി യാന്ത്രികമായി ചലിക്കുന്ന

 മനുഷ്യരെന്ന പ്രതികരണ ശേഷി നശിച്ച  

യന്ത്രമനുഷ്യരായി മാറിയ ഒരു ജനത 

പെണ്ണിന്റെ രോദനം (കവിത )

പെണ്ണിന്റെ രോദനം 

എം. പി. എസ്സ്. വീയ്യോത്ത്
(എന്റെ അമ്മ എ. വി. പ്രേമലീല രചിച്ചത്)

മണ്ണായിടീലും പെണ്ണായിപിറക്കല്ലേ
അടുത്ത ജന്മത്തിലെങ്കിലും

പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകളെ
വരെ നിഴലായി പിന്തുടര്‍ന്നു

പീഡിപ്പിച്ചിടുന്ന കാലമിത് 
എങ്ങു തിരിഞ്ഞാലും പീഡനകഥകള്‍

നിറയുന്ന പത്ര താളുകള്‍ ഹാ എന്ത് ലോകം 
ഹാ എന്ത് കഷ്ടമീ ജീവിതം 

ഗാര്‍ഹികപീഡനം വാഹനപീഡനം
തുടങ്ങി വഴിയോരപീഡനം വരെ

നീണ്ടുകിടക്കുന്ന പീഡനകഥകള്‍
എങ്ങും നിറഞ്ഞു നില്‍പൂ

ഹാ സഹിക്ക വയ്യേ     

മനുഷ്യനേക്കാള്‍ ഭേദം
മൃഗങ്ങളാണ് ഈ ഉലകില്‍ 

2018 ജൂൺ 13, ബുധനാഴ്‌ച

ഓർമ്മയിലെ ഒരു നോമ്പ് തുറ

ഓർമ്മയിലെ ഒരു നോമ്പ്  തുറ

എം. പി. എസ് വീയ്യോത്ത്

ഇന്നലെ ഓഫീസിൽ എന്റെ ജോലിയിൽ മുഴുകിയിരിക്കുമ്പോഴാണ് എന്റെ സുഹൃത്തിന്റെ ഫോൺ കാൾ വന്നത്.  ഞാൻ ഫോൺ എടുത്ത് ഹലോ പറയുന്നതിന് മുമ്പേ അദ്ദേഹം ഇങ്ങനെ പറഞ്ഞു " എടോ സത്യാ... വൈകീട്ട് ഫ്ലാറ്റിലേക്ക് വരണം , നോമ്പ് തുറക്കൽ ഞങ്ങളോടൊപ്പം ആക്കാം  എന്താ? എന്നാൽ പറഞ്ഞപോലെ " എന്ന് പറഞ്ഞപ്പോൾ എനിക്ക് മറുത്ത് ഒരക്ഷരം മിണ്ടാനായില്ല .

 കാരണം അദ്ദേഹവുമായുള്ള കഴിഞ്ഞ ഇരുപത്തിരണ്ട്  വർഷത്തെ ആത്മബന്ധം തന്നെ . ഈ മണൽ നഗരത്തിൽ ഒരു മുറിയിൽ ക്രിസ്ത്യാനിയും മുസൽമാനും ഹിന്ദുക്കളും ഒരേ പാത്രത്തിൽ ഉണ്ടും ഒരേ കിടക്കയിൽ ഉറങ്ങിയും കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നൂ . ആ കാലഘട്ടത്തെക്കുറിച്ചു്  ഓർക്കുമ്പോൾ ഒരു നഷ്ടബോധം ഞങ്ങളിൽ നിറയും , കാരണം പണ്ട് ദുബായിയിലെ നല്ലൊരു ശതമാനം ഫ്ലാറ്റുകളും വില്ലകളും അങ്ങനെയായിരുന്നൂ . ചിലർ ആ ഓർമ്മകളിൽ  ജീവിക്കുന്നൂ . ഇതേ  ബന്ധം നാട്ടിലേക്ക് ചേക്കേറിക്കഴിഞ്ഞും കാത്തുസൂക്ഷിക്കുന്നവർ ഒത്തിരിയുണ്ട് .

റംസാൻ കാലമായതിനാൽ ജോലിസമയം ഗൾഫിലെ മറ്റുള്ളവരെ പ്പോലെ എനിക്കും കുറവായിരുന്നൂ . അങ്ങനെ ഉച്ചകഴിഞ്ഞപ്പോഴേക്കും ഞാൻ  മുറിയിൽ തിരിച്ചെത്തി. പിന്നെ ഉച്ചഭക്ഷണം കഴിച്ചു് കട്ടിലിൽ ഇരുന്ന് ഫേസ് ബുക്കിലും വാട്സ് അപ്പിലുമായി തോണ്ടി തോണ്ടി സമയം  കഴിച്ചുകൂട്ടി. ഞാൻ താമസിക്കുന്നത് ഇന്റർനാഷണൽ സിറ്റിയിലെ ഫ്രാൻസ് ക്ലസ്റ്ററിൽ ആണ് .

ഇന്റർനാഷണൽ  സിറ്റിയെകുറിച്ചു്   അവഗാഹമില്ലാത്തവർക്ക് വേണ്ടി ചിലത് .ഇത് ദുബായ് നഗരത്തിൽ നിന്നും 18.30കിലോമീറ്റര് ദൂരെ മാറിയുള്ള   ഒ രു റെസിഡൻഷ്യൽ ഏരിയയാണ് ഇത് . ഇവിടെയുള്ള പ്രധാന ആകർഷണ കേന്ദ്രം ചൈനീസ് വ്യാളിയുടെ രൂപത്തിൽ പറന്നു കിടക്കുന്ന ഡ്രാഗൺ മാള് ആകുന്നു . ഏകദേശം  8.184 കിലോമീറ്റര് സ്‌ക്വയർ പ്രദേശത്താണ്  വൈവിധ്യങ്ങളായ സ്റ്റാളുകളോട് കൂടിയ ഈ മാൾ സ്ഥിതിചെയ്യുന്നത് . ഇവിടെ 2010 ലെ കണക്ക്  പ്രകാരം 1,20,000 ആയിരുന്നൂ ഇവിടെത്തെ  ജനസംഖ്യ. ഇന്നത് വളർന്ന് ഇരട്ടിയോ പത്തിന് മടങ്ങോ ആയിക്കാണും.

സമയം വൈകീട്ട് 6:10ആയപ്പോൾ ഞാൻ വസ്ത്രം ധരിച്ചു് സുഹൃത്തായ അൻവർക്കയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. ടാക്സികാറിൽ  കറങ്ങി അവിടെ എത്തിയാൽ ശരിയാവില്ല അതിനാൽ തന്നെ നടക്കാം എന്നുറച്ചു്  മുന്നോട്ടു നീങ്ങി. ഞാൻ താമസിക്കുന്ന കെട്ടിടത്തിൽനിന്നും അൻവർക്കയുടെ  താമസസ്ഥലത്തേക്ക് 4.70 കിലോമീറ്റർ  ദൂരം  45 മിനിറ്റ് കൊണ്ട് നടന്നെത്തി. 

ഞാൻ ആദ്ദേഹത്തിന്റെ ഫ്ലാറ്റിലേക്ക്  ചെന്ന് കയറുമ്പോൾ ഉമ്മ ഖുർആൻ വചനങ്ങൾ ചുണ്ടിൽ ഉരുവിട്ടിരിക്കുകയായിരുന്നൂ . അപ്പോഴേക്കും അൻവർക്കയും ഭാര്യയും മക്കളും കൂടി മേശപ്പുറത്ത് വിവിധങ്ങളായ വിഭവങ്ങളും പഴങ്ങളും ജ്യൂസുകളും തരിക്കഞ്ഞിയും നിരത്തി. ഞങ്ങൾ എല്ലാവരും കൂടി ഇരിപ്പിടങ്ങളിൽ ഇരുന്ന് മഗരിബ് ബാങ്കിന്  കാതോർത്തു. പിന്നെ സമയമറിയിച്ചു കൊണ്ട് അടുത്തുള്ള പള്ളിയിൽ നിന്നും ബാങ്ക് വിളി മുഴങ്ങി. പിന്നെ ഈത്തപ്പഴത്തിൽ നോമ്പുതുറ  ആരംഭിച്ചു.  അതിനിടയിൽ പാലക്കാടുള്ള അൻവർക്കയുടെ ഭാര്യയുടെ സഹോദരിയുടെ വീഡിയോ കോൾ സംഭാഷണങ്ങൾ എന്നെ ശരിക്കും അമ്പരപ്പിച്ചു. അതിൽ അവർ സംസാരിച്ച രീതി ശരിക്കും ഓർഡിനറി സിനിമയിലെ ബിജുമേനോന്റെ സംഭാഷണരീതിയിൽ ആയിരുന്നൂ. അതിശയം മാറതെ  ഞാൻ അൻവർക്കയെ നോക്കിയപ്പോൾ അദ്ദേഹം പറഞ്ഞു "നീ ഇത് കഥയാക്കും  എന്നെനിക്ക് അറിയാം"
അങ്ങനെ അവരോടൊപ്പം അത്താഴവും കഴിച്ചു പിരിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ വയർ പതിവിലും നിറഞ്ഞിരുന്നൂ . ദിവസവുമുള്ള പരിപ്പിൽ നിന്നും നമ്മുടെ സ്വന്തം കറികളിൽനിന്നുമുള്ള ഒരു മാറ്റം. ഭക്ഷണത്തെ രുചിയറിഞ്ഞു കഴിക്കാനും വേദനയിൽ ആശ്വസിപ്പിക്കാനും കുടുംബം കൂടെ  ഇല്ലാത്തതിന്റെ വേദന ഇതുപോലുള്ള അവസരങ്ങളിൽ ആണ്  മനസ്സിലാവുക.



2018 ജൂൺ 11, തിങ്കളാഴ്‌ച

കാലം (കവിത)

കാലം
എം.പി.എസ്സ്. വീയ്യോത്ത്

ഷെല്ലി തൻ കാവ്യം പോൽ മാറിയ
ലോകത്തിൽ നാമങ്ങൾ അക്കങ്ങളായി മാറി

വെറ്റിലയിൽ ചുണ്ണാമ്പു തേച്ച് ചവച്ചവർ ഫോണിന്റെ പ്രതലത്തിൽ വിരലാൽ തലോടുന്നു

മാവേലി വാണൊരാ നാട്ടിലേ
കൂട്ടരിൽ വിശ്വാസമുള്ളവർ തെല്ലുമില്ല

നീതിയും ന്യായവും പാവങ്ങളേ
നോക്കി കൊഞ്ഞനം കുത്തി കളിയാക്കവേ

മത ഭ്രാന്തും രാഷ്ട്രീയ പകയുമായ് ഒരു കൂട്ടർ രക്തദാഹത്തോടെ നിന്നീടവേ

ദൈവത്തിൻ നാടെന്ന് ചുമ്മാ പറഞ്ഞൊരാ വിദ്വാനേ ഞാൻ തിരഞ്ഞുവല്ലോ

വെട്ടി നുറുക്കിയ ദേഹത്തെ പിന്നയോ
 നിസ്സാര സംഖ്യയായ് കണ്ടീടവേ

ആരാണ് ശരിയെന്നറിയാതെ പാവങ്ങൾ ദൈവത്തേ കൂട്ട് പിടിച്ചിടുമ്പോൾ

വികസിച്ച് വികസിച്ച് കീഴ്പ്പോട്ട് വളരുന്ന ദുഷ്ടരേ കാലന് പോലും വേണ്ട

എന്നാണ് നല്ലനാൾ വരുകെന്ന് കരുതിയാൽ മനസ്സിന്റെ സമനില തെറ്റുമത്ര?

2018 ജൂൺ 8, വെള്ളിയാഴ്‌ച

എന്റെ ഓരോ കാര്യങ്ങളേ!

എന്റെ ഓരോ കാര്യങ്ങളേ!

എം.പി.എസ്സ്.വീയ്യോത്ത്.

ഉഴുത് മറിച്ചാൽ ചിലപ്പോൾ അത് കിട്ടും എന്ന് ആരോ പറഞ്ഞപ്പോഴാണ്  ഞാനതിനേക്കുറിച്ച് ചിന്തിച്ചത്.  അതുവരെ കൂനിക്കൂടിയിരുന്ന ഞാൻ മനസ്സെന്ന തരിശ്ശുഭൂമിയിലേക്ക് ചിന്തയെന്ന കലപ്പയുറപ്പിച്ച കാളകളെ ഇറക്കിവിട്ടു. കലപ്പ തട്ടി ഇളക്കിയ ചില ഓർമ്മച്ചെപ്പുകളിൽ അടങ്ങിയ പലതും വേറിട്ട് വന്നപ്പോൾ അതൊക്കെ മനസ്സിലെ പല കോണിലായി കൂന കൂട്ടി വച്ചു.അതിൽ നിന്നുമാണ് എന്റെ എഴുത്തിനുള്ള വക കാണുന്നത്. തൂലികയാണ് എന്റെ പടവാൾ എന്ന പഴയ തലം ഇപ്പോഴാണ് ശരിക്കും അർത്ഥവത്തായത്. കാലത്തിന്റെ ഓരോ വികൃതികളേ! അല്ലെങ്കിൽ ഞാൻ ആരുമറിയാതെ ഒളിച്ചു വച്ച എഴുത്തിന്റെ ലോകം സമൂഹത്തിലേക്ക് എത്തിച്ചേരുമായിരുന്നോ. അതിന് നന്ദി പറയേണ്ടത് സോഷ്യൽ മീഡിയയിലെ നല്ലവരായ പരിചയസമ്പന്നായ എഴുത്തുകാർക്കും വായനക്കാർക്കുമാണ്. അല്ലെങ്കിൽ ഏതോ കോണിലായി എന്റെ രചനകൾ ചിതലരിച്ച് നശിച്ച് പോകുമായിരുന്നു. ഞാൻ വലിയ എഴുത്തുകാരനൊന്നുമല്ല .ഏതോ കാറ്റിപ്പറന്ന് നടക്കുന്ന പട്ടം പോലെ ഇന്ന് ഞാനും.
എന്റെ ചില ചിന്തകളിൽ പണ്ട് എന്നോ കോറിയിട്ട വരികൾ ഇങ്ങനെയായിരുന്നു .
"നിന്റെ മനസ്സ് തളരുമ്പോൾ നീയാണ് ലോകത്തിൽ വച്ച് വലിയവനെന്നും . തലക്കനം തോന്നുമ്പോൾ നീ വെറും വട്ടപൂജ്യമാണെന്നും " പറഞ്ഞ്  മനസ്സിനെ ആവശ്യാനുസരണം നിയന്ത്രിച്ചാൽ ഞാൻ എന്ന ഭാവം ഇല്ലാതാക്കാം എന്നാണ്. ആർക്കൊക്കെ ഇതോട് യോചിക്കാൻ കഴിയുമെന്ന് അറിയില്ലെങ്കിലും . എന്റെ ജീവിതം ഈ വാക്കകളാൽ നിയന്ത്രിതമാണ്. അതിനാൽ ഞാൻ വലിയവനാണെന്ന് ഇന്ന് വരെ എനിക്ക് തോന്നിയിട്ടുമില്ല. ഇതു വരെ എനിക്ക് തന്ന പ്രോത്സാഹനത്തിന് ഹൃദയത്തിൻ ഭാഷയിലെ നന്ദി എല്ലാ സ്വമനസ്സുകളേയും അറിയിച്ചു കൊള്ളുന്നു. നന്ദി നമസ്കാരം .

2018 ജൂൺ 4, തിങ്കളാഴ്‌ച

റമളാൻ (ഗാനം )

റമളാൻ
എം.പി.എസ്സ്.വീയ്യോത്ത്

മഗരിബ് ബാങ്കിന്  കാതോർത്തവരേ
കാരക്കയിൽ വൃതംഭംഞ്ജിപ്പ വരേ
റംസാനിലെ ഈ പുണ്യദിനങ്ങളിലായ്
കാരുണ്യവാനേ സ്തുതിച്ചവരേ
മാനത്തേ ചന്ദ്രിക ഉദിച്ചുവെന്നാൽ
പരിശുദ്ധ റമളാൻ മാസം ആഗതമായ്
അള്ളാവിൻ മന്ത്രാക്ഷരികളൊക്കെ
ചുണ്ടിലുരുവിട്ട് കഴിച്ചുവരേ
പുണ്യമാം മക്കാ നഗരമൊന്നിൽ
ജീവിതകാലത്തിലൊരു നാളിൽ
പോയി പ്രാർത്ഥിച്ചിടേണം
പെരുന്നാൾ ദിനമങ്ങടുത്ത് വന്നാൽ
മനസ്സോ ദേഹമോ തളരരുതേ
എന്നിലെ പാപകറയതൊക്കെ നീ
കഴുകിക്കളഞ്ഞ് ശുചിയാക്കണേ




2018 ജൂൺ 3, ഞായറാഴ്‌ച

കുഞ്ഞിനെ മാറോട് ചേർക്കാൻ മടിയോ?

കുഞ്ഞിനെ മാറോട് ചേർക്കാൻ  മടിയോ?

എം. പി. എസ്. വീയ്യോത്ത് 

ആധുനികലോകത്തെ ചില 'അമ്മമാരെ ഇന്ന് ഞാൻ യാദൃശ്ചികമായി കാണാൻ ഇടയായി. ചിലർ കുഞ്ഞുങ്ങളെ ശരീരത്തോട് ചേർത്ത് പിടിക്കാതെ ഉന്തുവണ്ടിയിൽ തള്ളികൊണ്ടുപോവുന്നത് കണ്ടപ്പോൾ അറിയാതെ തോന്നിപ്പോയി എന്തിനാ ഇവരൊക്കെ അമ്മമാരായത് എന്ന്. ഇന്ന് ബസ്സിൽ യാത്ര ചെയ്യുമ്പോഴാണ് ഒരു സ്ത്രീ തന്റെ കുഞ്ഞിനെ ട്രോളി ബാഗിനോട് ചേർത്ത് തുണികൊണ്ടു വരിഞ്ഞു കെട്ടി തള്ളിക്കൊണ്ട് പോവുന്നത് ശ്രദ്ധിച്ചത് . സത്യം പറഞ്ഞാൽ ആ കുഞ്ഞിന്റെ ദയനീയഭാവം എന്റെ മനസ്സിനെ നന്നേ വേദനിപ്പിച്ചു. എന്തെ ആളുകൾ ഇങ്ങനെ ? സൗന്ദര്യം കാത്തുസൂക്ഷിക്കാനോ താനെ കുഞ്ഞിനെ മാറോട് ചേർത്ത് മുലയൂട്ടാനോ മനസ്സുള്ളവർ ഇന്ന് നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും വർദ്ധിച്ചുകൊണ്ടേ ഇരിക്കുന്നൂ . അതിനാൽ തന്നെ ആ കുഞ്ഞുങ്ങൾ വലുതായാൽ അമ്മമാരെ വൃദ്ധസദനങ്ങളിൽ അടച്ചില്ലെങ്കിൽ  എന്താണ് അത്ഭുതം.

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...