2017 ജൂലൈ 31, തിങ്കളാഴ്‌ച

സംഗീതം (കവിത )

സംഗീതം 

എം പി എസ് വീയ്യോത്ത്

സ്പുടം ചെയ്തെടുത്തയീ
അക്ഷരക്കൂട്ടങ്ങൾ
വരികളിലായി നിരന്നീടവേ

അതിലെന്റെ പ്രണയവും ശോകവും
വിരഹവും പല പല ശീലിലായ്
നിറഞ്ഞു നിൽപ്പൂ ഇന്നും നിറഞ്ഞിരുന്നൂ

സംഗീതസാന്ദ്രമാമാ ഴക്കടലിന്റെ
ആഴിയിലേക്ക്‌ ഞാൻ  താണീ ടവേ

പ്രേമത്തിൻ സ്വാദ് മധുരമോ ചവർപ്പോന്ന്
അറിയാതെ ഞാൻ ഒന്നോർത്തിരുന്നൂ

വിരഹത്തിൻ വേദന തെല്ലു മറിയാതെൻ
ഹൃത്തടമാകെ വിതുമ്പിനിന്നൂ
നഷ്ട സ്വപ്നംപോലെൻ കാമുകി എവിടെയോ
എന്നെ തനിച്ചാക്കി കടന്നുപോയി

ശോകമാം സംഗീത വീചികളൊത്തിരി
വേദന മനതാരിൽ നിറച്ചു വച്ചു
ഓർമ്മതൻ പുസ്തകത്താളുകളൊന്നിലെ
ചിത്രമായി ഇന്നും എന്നിൽ അത് വ്യാപാരിച്ചു

 




2017 ജൂലൈ 30, ഞായറാഴ്‌ച

ലഹരി (കവിത )

ലഹരി 
എം പി എസ് വീയ്യോത്ത്

ചോരയൊലിക്കുന്ന  ഞരമ്പുകളി-
ലൂടൊഴുകുന്ന  ലഹരിയാൽ
മാറിടുന്നൂ മർത്യൻ സത്വമായ്

വിസ്മരിച്ചിടുന്നൂ  ബന്ധങ്ങൾ
പിച്ചിച്ചീന്തീടുന്നു  സ്വപുത്രിയെം
സോദരിയേം വരെ

പണത്തിനും കാര്യത്തിനുമായി
കാഴ്ചവച്ചിടുന്നൂ പലർക്കും
പലവുരുവായി നീ പക്ഷേ

എന്തെ  മാറിയത് ഇങ്ങനെ
എന്നത് ചിന്തിക്ക തന്നെ വേണം
അച്ഛന്റെ സാമീപ്യം
 മകൾപോലും ഭയക്കുന്നൂ ഇന്ന്    
 കാമാവേശത്താൽ പ്രാപിച്ചിടുന്നൂ
കുഞ്ഞെന്നതോർക്കാർക്കാതെ നീ

ചോരയൊലിച്ചിറങ്ങിയ ദേഹത്താൽ
 കുഞ്ഞു പിടഞ്ഞെന്നാലും  ആ രോദനം
ആരുകേൾക്കാൻ

നീ മൂകനും ബധിരനും ആയ ആ നിമിഷം
 ധാരാളം മതി  നിൻ മകളെ ആ
രാക്ഷസക്കരങ്ങളിൽനിന്ന് കോരിരക്ഷിക്കാൻ

എന്തേ ലോകമിങ്ങനെ  ക്രൂരരായതു
ഹ എന്തിനീ  ക്രൂരത നിൻ മകളോട് മർത്യാ
ആ പാവം നിന്നെ എത്ര സ്നേഹിച്ചിരുന്നൂ
ആ ചിരി മാഞ്ഞപ്പോൾ നീ ചിരിച്ചെന്നാൽ
ലോകാവസാനത്തിന് സമയമായെന്നതോർക്കുക


2017 ജൂലൈ 27, വ്യാഴാഴ്‌ച

ബാല്യം (കവിത )

ബാല്യം
എം പി എസ്സ് വീയ്യോത്ത്

ബാല്യത്തിന്‍ കളിത്തട്ടില്‍
മണ്ണപ്പം ചുട്ടതും
ഓലയാല്‍ കെട്ടിയ പന്തലില്‍
ചോറും കൂട്ടാനും വച്ചതും
അച്ഛന്‍ ഉണ്ടാക്കിത്തന്ന ഓലപീപ്പി
ഊതിക്കൊണ്ട് ചുറ്റും ഓടിനടന്നതും
ഓലപ്പന്തിനാല്‍ ഏറുകളിച്ചതും
ചണനാരിനാല്‍ വണ്ടി യുണ്ടാക്കിയതും
കാലില്‍ തറിച്ച കുപ്പിച്ചില്ലും
മുള്ളുംഅമ്മ തട്ടിയെടുത്തതും
എറിഞ്ഞു വീഴ്ത്തിയ പച്ചമാങ്ങ
ഉപ്പുകൂട്ടി അതിന്‍ പുളിരസിച്ചു കഴിച്ചതും
കുഴിയാനയെ ഈര്‍ക്കിലാല്‍
തട്ടി കുഴിയില്‍നിന്നും പുറത്തെടുത്തതും
ക്ഷേത്രത്തിലെ ആഘോഷനാളില്‍
വാങ്ങിത്തന്ന ബലൂണിനെ നോക്കി രസിച്ചതും
നിന്റെ വികൃതിയാല്‍ മാതുലന്‍
പ്ലാവിന്‍ ചില്ലയാല്‍  തല്ലിയതും
കൂട്ടുകാരുടെ കുപ്പായത്തില്‍ പിടിച്ചു
തീവണ്ടി കളിച്ചതും  
ആ നഷ്ട ബാല്യത്തിന്‍
പരിച്ചേദമായിടുന്നൂ
മറക്കുക എങ്ങനെ നീ
ആ നഷ്ട ബാല്യത്തെ ഇപ്പോഴും
ഹൃത്തിന്റെ ആ വേദന
കൂടെയുണ്ടാം നിന്‍
അന്ത്യനാളിലും ഒപ്പമായ്





അമ്മതൻ സ്നേഹം (കവിത )

അമ്മതൻ സ്നേഹം 
എം പി എസ് വീയ്യോത്ത് 

ജ്വലിക്കുന്ന തീനാളത്തില്‍
ലയിച്ചൊരു ബീജവുമായ്
ജീവന്റെ ആദ്യകണികയും
വളര്‍ന്നു വന്നു
മാതാവിന്‍ ദേഹത്തിന്റെ
ഭാഗമായ് നീ വളര്‍ന്നു
നടക്കാനായ് വിഷമിച്ചു
മാതാവ്‌ പലകുറിയായ്
സഹിച്ചു പലരാത്രിയും
രസിച്ചു നിന്‍ കുഞ്ഞു
കാലിന്‍ ഇളക്കങ്ങളോത്തിരി
അമ്മതന്‍ അടിവയറ്റില്‍
ഒമ്പത് മാസത്തോളം നീ
കിടന്നു വളര്‍ന്നു
ആ ഭാരം ഒരമ്മയ്ക്കും
ഭാരമായ് തീര്‍ന്നില്ല
എങ്കിലും പ്രായമായ അമ്മയെപ്പോഴും
ഭാരമായിടുന്നൂ മക്കള്‍ക്ക്‌  
അന്ത്യ നാളുകളിലും ദ്രോഹിച്ചിട്‌ന്നൂ
പലരും പലതരത്തില്‍ ആ പാവങ്ങളെ
എന്തപരാധം ചെയ്തു
ഈ സ്നേഹത്തിന്‍ പ്രതീകങ്ങള്‍
അമ്മേ ക്ഷമിക്കുക ഈ മക്കള്‍ക്ക്‌
സ്നേഹത്തിന്‍ വിലയറിയില്ല
പണത്തിന്‍റെ പിന്നാലെ ഓടുന്ന
ആളുകള്‍ സ്നേഹം എന്ന വികാരം
പോലും മറന്നു ജീവിക്കുന്നു 
ഇന്നീ ലോകത്തില്‍





വിശ്വാസം

വിശ്വാസം
എം പി എസ്സ് വീയ്യോത്ത്

അലക്സും ഷേര്‍ളിയും ഈ നഗരത്തിലെ ഒരു ഫ്ലാറ്റില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി താമസ്സിച്ചുവരുന്നൂ. ഷേര്‍ളിയെ കല്യാണം കഴിച്ചു ഇങ്ങോട്ട് കൊണ്ടുവന്നത് മുതല്‍ അവര്‍ ഈ നഗരത്തില്‍ മെച്ചപ്പെട്ട ജീവിത നിലവാരത്തിൽ ജീവിച്ചു പോരുന്നൂ . ഈ നഗരത്തിലെ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ഒരു കുഞ്ഞിനെ ദൈവം ഇത് വരെ അവർക്ക് നല്‍കിയില്ല. ഇരുവരും പല പല ചികിത്സകള്‍ നടത്തിയെങ്കിലും അതൊന്നും  ഇതുവരെ ഫലവും കണ്ടിട്ടില്ല. ഷേര്‍ളി ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആയും അലക്സ്‌ ഒരു കമ്പനിയുടെ സെയില്‍സ് റെപ്രസന്റ്ടീവായും ജോലിചെയ്യുന്നൂ. എന്നും രാവിലെ അലക്സ്‌ ഷേര്‍ളിയെ ജോലിസ്ഥലത്ത്കൊണ്ടുപോയി വിട്ടശേഷം തന്റെ ഫ്ലാറ്റില്‍ തിരിച്ചുവരുന്നൂ പിന്നെ അവിടെയിരുന്നാണ് ഫോണിലൂടെ തന്റെ ബിസ്സിനെസ്സ് നിയന്ത്രിച്ചിരുന്നത്. ഈയിടയ്ക്കായി ഷേര്‍ളിക്ക് അയാളില്‍ ഒരു സംശയം ഉടലെടുത്തു. അതിനു കാരണം അവരുടെ കാറിന്‍റെ ഗ്ലാസില്‍ കാണപ്പെടുന്ന സ്ത്രീകളുടെ ചിത്രത്തോടോപ്പമുള്ള മസ്സാജ് കാര്‍ഡുകള്‍ ആയിരുന്നൂ. അതിലേക്കുള്ള അയാളുടെ കണ്ണുകളുടെ ആര്ത്തിയോടെയുള്ള തിരച്ചിലും അതുപോലെ മസ്സാജിനായി വഴിയിലും കെട്ടിടത്തിലും കറങ്ങി നടക്കുന്ന സ്ത്രീകളുടെ നേരെയുള്ള അലക്സിന്റെ നോട്ടവും ആ സംശയത്തിന്റെ ആഴം കൂട്ടാന്‍ സഹായിച്ചു. എന്നും ഉള്ള ഈ കുത്തുവാക്കുകള്‍ അയാളുടെ ക്ഷമയുടെ അതിര്‍വരമ്പുകള്‍ ലഘിച്ചു തുടങ്ങിയത് ഈയടുത്തകാലത്താണ്. അന്നും പതിവുപോലെ ഭാര്യയെ ജോലിസ്ഥലത്ത് ഇറക്കി അയാൾ തിരിച്ചു വന്ന് കാര്‍ പാര്‍ക്ക് ചെയ്തു. വാതിലടച്ചു തിരഞ്ഞു നടന്നപ്പോള്‍ കാലിന്റെ അരികിലായി കണ്ട മസ്സാജ് കാര്‍ഡ് ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പുവരുത്തി അയാള്‍ കുനിഞ്ഞെടുത്തു.  ആ കാര്‍ഡ് ഒന്ന് നോക്കി പിന്നെ പാന്റിന്റെ പോക്കറ്റില്‍ നിക്ഷേപിച്ചു ഫ്ലാറ്റിനു നേരെ നടന്നു. ഫ്ലാറ്റിന്റെ വാതില്‍ തുറന്നു അകത്തു കയറി വാതില്‍ അടച്ചു. ഫോണ്‍ കയ്യിലെടുത്ത് പാന്റിന്റെ പോക്കറ്റില്‍നിന്നും മസ്സാജ് കാര്‍ഡ് കയ്യിലെടുത്ത് അതില്‍ കണ്ട നമ്പരിലേക്ക് അയാള്‍ വിളിച്ചു. കുറച്ചു സമയത്തെ സംസാരത്തിന്ശേഷം സംസാരം അവസാനിച്ചു അയാള്‍ ഫോണ്‍ മേശമേല്‍ വച്ചു. സമയം കടന്നുപോയിക്കൊണ്ടിരുന്നൂ പെട്ടെന്ന്  ടിങ്ങ്ടോന്ഗ്... ടിങ്ങ്ടോന്ഗ്... കോളിംഗ് ബെല്‍ ശബ്ദിച്ചു . അലക്സ്‌ നേരെ വാതിലിനരികിലേക്ക്‌ നടന്ന് വാതിലിലെ വ്യൂഫൈന്റരിലൂടെ നോക്കി. അതാ  കറുത്ത ഉടുപ്പ് ധരിച്ച ഒരു ചൈനീസ് സ്ത്രീ വാതിലിനു മുന്നിലായി നില്‍ക്കുന്നൂ. അയാള്‍ താക്കോല്‍ തിരിച്ചു ശബ്ദമില്ലാതെ വാതില്‍ തുറന്നു. അവിടെ വെളുത്തു മെലിഞ്ഞു ചൈനീസ് സ്ത്രീ നില്ക്കുന്നൂ.അവര്‍ക്ക് ഏകദേശം അഞ്ചടി അഞ്ചടിയോളം ഉയരം വരും. അവരുടെ തോളില്‍ ഒരു ചെറിയ സഞ്ചി തൂക്കിയിട്ടിട്ടുണ്ട്. മുഖത്ത് ഒരു ചിരിവിടര്‍ത്തിക്കൊണ്ട് ചൈനീസ് ഭാഷ കലര്‍ന്ന ആംഗലേയത്തില്‍ അവര്‍ ഇങ്ങനെ മൊഴിഞ്ഞു “സര്‍ യു കാള്‍ മസ്സാജ്”. അലക്സ് ചുറ്റും നോക്കി ആ കോറിഡോറില്‍ വേറെ ആരെയും കണ്ടില്ല. അയാള്‍ അവരെ ആകെ ഒന്ന് നോക്കിക്കൊണ്ട് നിന്നു. അപ്പൊള്‍ അവര്‍ പറഞ്ഞു” സര്‍ ഐ ഗിവ് ഗുഡ് മസ്സാജ് ആന്‍ഡ്‌ സെക്സ്” അയാള്‍ ഒന്ന് ഭയന്നു. അയാള്‍ കയ്യിലെ മൊബൈലില്‍ സമയം നോക്കി പത്ത് മണിയായിട്ടേയൂള്ളൂ. ഭാര്യ ജോലികഴിഞ്ഞ് വൈകീട്ടേ വരുകയുള്ളൂ പിന്നെ ഒന്നും ആലോചിച്ചില്ല അവരെ അകത്തേക്ക് വിളിച്ചു പറഞ്ഞുറപ്പിച്ച സംഖ്യനല്‍കി. കുറച്ചു സമയംകൊണ്ട് അവര്‍ വസ്ത്രം മാറ്റി നഗ്നയായിനിന്നു പിന്നെ അവിടെ കിടന്ന കിടക്ക തറയില്‍ വിരിച്ച് അതില്‍ പൂര്‍ണ്ണ നഗ്നനായി കിടന്നു. ആ ശരീരത്തില്‍ ആ സ്ത്രീ തന്റെ മസ്സാജ് നടത്തി. അവരിരുവരും ചേര്‍ന്ന് സെക്സും ആസ്വദിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ ഏകദേശം മണി പതിനൊന്നരയായി . ആ സ്ത്രീ എഴുന്നേറ്റു വൃത്തിയാക്കി വേഗം വസ്ത്രം ധരിച്ചു അവിടെനിന്നും ഇറങ്ങാന്‍ തയ്യാറായി.  അയാള്‍ വളരെ സൂക്ഷിച്ച്  വാതില്‍ തുറന്നു അവരെ പറഞ്ഞയച്ചു. ഭാര്യ വരുമ്പോഴേക്കും വീട് തൂത്തു വൃത്തിയാക്കി വസ്ത്രങ്ങള്‍ കഴികാനായി വാഷിംഗ് മെഷിനില്‍ ഇട്ടു. പിന്നെ ജോലി ആവശ്യത്തിനായി വസ്ത്രം മാറി പുറത്തേക്ക് പോയി. വൈകീട്ട് നേരത്തെതന്നെ അലക്സ്‌ ജോലികഴിഞ്ഞ് വന്നു അലക്കിയ തുണികള്‍ ബാല്‍ക്കണിയില്‍ ഉണങ്ങാനായി വിരിചിട്ടു. അത് കഴിഞ്ഞു കാറുമെടുത്ത് ഷേര്‍ളിയെ വിളിച്ചുകൊണ്ടുവരാനായി ആശുപത്രിയിലേക്ക്  യാത്ര തിരിച്ചു. കുറച്ചു സമയത്തിനകം അയാള്‍ ഭാര്യയേയുംകൂട്ടി തിരിച്ചെത്തി. ഫ്ലാറ്റില്‍ കയറിയപ്പോള്‍ തന്നെ എന്തോ ഗന്ധം ഷേര്‍ളിയുടെ മൂക്കിലേക്ക് തുളച്ചു കയറി. അവര്‍ ആ ഫ്ലാറ്റിന്റെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി. അങ്ങനെയിരിക്കുമ്പോള്‍ ചുമരില്‍ ചാരിവച്ച കിടക്കയുടെ സ്റ്റിക്കറിന്റെ ഉള്ളില്‍നിന്നും ഒരു കോണ്ടംഅവരുടെ കയ്യില്‍ കിട്ടി കൂട്ടത്തില്‍ ഒരു നീളമുള്ള തലമുടിയും. അവര്‍ അയാളെ സൂക്ഷിച്ചുനോക്കി പിന്നെ തന്റെ ദേഷ്യം മുഴുവന്‍ അയാളുടെ ദേഹത്ത് പ്രകടിപ്പിച്ചുകൊണ്ട് അലറിവിളിച്ചു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ അവസാനം അയാള്‍ പറഞ്ഞു “ നിനക്ക് എന്റെ മേല്‍ ഈയിടെയായി സംശയമാണല്ലോ അതിന്റെ ആഴം എത്രയുണ്ട് എന്നറിയാന്‍  മനസ്സില്‍ തെളിഞ്ഞുവന്ന  ഒരു പദ്ധതിയാണ് ഇത്. നീ ഇത് വിശ്വസിക്കുമോന്നെനിക്കറിയില്ല ബാക്കിയെല്ലാം നിന്റെ ഇഷ്ടം.”  ആ വാക്കുകള്‍ ഷേര്‍ളിയുടെ മനസ്സില്‍ കുറ്റബോധമായി നിഴലിച്ചു. അവര്‍ അലക്സിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. അങ്ങനെ കുറച്ചു ദിവസങ്ങളായി അവരുടെ മനസ്സില്‍ ഉയര്‍ന്നുവന്ന സംശയത്തിന്റെ മേഘങ്ങള്‍ പെയ്തൊഴിഞ്ഞു. അങ്ങനെ നല്ലവിധത്തില്‍ ഓരോ ദിവസങ്ങളായി കടന്നുപോയിക്കൊണ്ടിരുന്നൂ . ഒരു അവധിദിവസം ഷേര്‍ളി വീടുവൃത്തിയാക്കുകയായിരുന്നൂ അപ്പോള്‍ ടീപോയിയുടെ മുകളില്‍ വച്ച പുസ്തകങ്ങള്‍ക്കിടയിലായി ഒരു മസ്സാജ് കാര്‍ഡ് അവര്‍ക്ക് കിട്ടി. അവരില്‍ വീണ്ടും സംശയത്തിന്റെ നാമ്പുകള്‍ മുളച്ചു വന്നു. പക്ഷെ അവര്‍ അലക്സിനോട് ഇതിനെപ്പറ്റി ഒന്നും തന്നെ ചോദിച്ചില്ല.  അടുത്ത ദിവസം പതിവുപോലെ അവരെ ജോലിക്ക് കൊണ്ട് വിട്ട് അലക്സ് വീട്ടിലേക്കു തിരിച്ചെത്തി. ഒന്ന് മസ്സാജ് ആയാലോ എന്ന് മനസ്സില്‍ ചിന്തിച്ചു ഫോണില്‍ സേവ് ചെയ്ത മസ്സാജ് കാര്‍ഡിലെ നമ്പരിലേക്ക് വിളിച്ചു. മറുവശത്ത്‌ ഒരു സ്ത്രീയായിരുന്നൂ ഫോണ്‍ എടുത്തത് അങ്ങനെ അവര്‍ പറഞ്ഞുറപ്പിച്ച പ്രകാരം കുറച്ചു സമയത്തിനകം ഒരു മെലിഞ്ഞു വെളുത്ത ചൈനീസ് സ്ത്രീ അവിടെ എത്തിച്ചേര്‍ന്നു. അയാള്‍ അവരേ അകത്തേക്ക് വിളിച്ചു പതിവുപോലെ മസ്സാജും മറ്റു പരിപാടികളും കഴിച്ചു വസ്ത്രം ധരിച്ചു വാതില്‍ക്കലേക്ക് നടന്നു. വാതില്‍ തുറന്നു പുറത്തേക്കു നോക്കിയ അയാള്‍ ഞെട്ടി ദേഷ്യത്തോടെ മുന്നില്‍ നില്‍ക്കുന്ന ഷേര്‍ളിയുടെ മുന്നിലേക്ക്‌ ചിരിച്ചുകൊണ്ട് അയാളുടെ മുന്നിലൂടെ ആ ചൈനീസ് സ്ത്രീ ഇറങ്ങി “ ബൈ മൈ ഡാര്‍ലിംഗ് “ എന്നും പറഞ്ഞു നടന്ന് നീങ്ങി. അയാളുടെ മനസ്സിനെ മരവിപ്പ് മാറിയിരുന്നില്ല. അവര്‍ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി. യാന്ത്രികമായി അലക്സും അകത്തേക്ക് കയറി. പിന്നെ കുറെ സമയത്തെ നിശബ്ദദയ്ക്ക് ശേഷം അവര്‍ അലക്സിനോട് പറഞ്ഞു “ ഞാന്‍ നിങ്ങളെ ഇങ്ങനെ കാണേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, എനിക്ക് സഹിക്കാന്‍ വയ്യാത്ത തലവേദനയായത് കൊണ്ട് വന്നത് കൊണ്ട് ഇത് കാണാന്‍ പറ്റി, എന്നോട് പലരും പറഞ്ഞിരുന്നൂ നിങ്ങളെ കല്യാണം കഴിക്കണ്ട നിങ്ങളുടെ സ്വഭാവം ശരിയല്ലാ എന്നും മറ്റും പക്ഷെ എനിക്ക് നിങ്ങളെ മതിയായിരുന്നൂ” എന്നും പറഞ്ഞു അവര്‍ എങ്ങി എങ്ങി കരഞ്ഞു. അയാള്‍ അവരുടെ അരികില്‍ പോയി പലതും പറഞ്ഞുനോക്കി ഒരു രക്ഷയുമില്ലെന്നു മനസ്സിലായതിനാല്‍. നിശബ്ദനായി കുറെനേരം ഓരോന്നാലോചിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നു, പിന്നെ എന്തോ മനസ്സിലുറപ്പിച്ചപോലെ അയാള്‍ ഷേര്‍ളിയുടെ അടുത്തേക്ക് നടന്നു. അവരുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു മാപ്പ് പറഞ്ഞു,  ഷേര്‍ളി കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടാതെ നിശബ്ദയായി ഇരുന്നു, പിന്നെ അയാളുടെ നെഞ്ചില്‍ വീണു പൊട്ടിക്കരഞ്ഞു. അവള്‍ അയാളെ അത്രയ്ക്ക് സ്നേഹിച്ചിരുന്നൂ. പിന്നീട് ഒരിക്കലും അലക്സിന് വഴിതെറ്റി സഞ്ചരിക്കാന്‍ തോന്നിയിട്ടില്ല. തന്റെ ഭാരയുടെ മാത്രമായി ജീവിക്കാന്‍ അതോടെ തീരുമാനിച്ചിരുന്നൂ. അവരുടെ ലോകത്ത് അവര്‍ മാത്രമായി ഈ ലോകത്തില്‍ അവര്‍ ജീവിച്ചുപോരുന്നൂ.     
  


2017 ജൂലൈ 26, ബുധനാഴ്‌ച

നഷ്ടബോധം (കവിത )

നഷ്ടബോധം
എം പി എസ്സ് വീയ്യോത്ത്

ആദ്യാക്ഷരം കുറിക്കാനായ്‌   
അച്ഛൻ നിൻ കൈപിടിച്ച് 
ഗുരുതൻ സവിധത്തിലണഞ്ഞതും   
ഗുരു നിൻ  വിരലാല്‍  തറയിലെ  
മണലിൽ രചിച്ച  ഹരിശ്രീയു-
മതുപോൽ നിൻ നാവിൽ രചിച്ച 
ആദ്യാക്ഷരവും നിന്നാൽ ഉരചെയ്യിച്ചതും
നീ മറക്കുന്നതെങ്ങനെ   
അന്ത്യനാളിലും എന്‍ സോദരാ

ആദ്യമായി ആ പള്ളിക്കൂടത്തിലെ 
നിശബ്ദദ നിന്നിലുയര്‍ത്തിയ
ഭയപ്പാടിന്റെ  മുറിപ്പാടുകൾ കാലം 
നിന്നില്‍നിന്നും മായ്ചുകളഞ്ഞപ്പോൾ 
നേടിയെടുത്ത വിദ്യ നിനക്ക് 
തുണയായി മാറിനിന്റെ ജീവിത യാത്രയിൽ 

അ ...ആ ... ഇ ... ഈ ... യില്‍
തുടങ്ങിയ അക്ഷരക്കൂട്ടങ്ങളോരോന്നായി  
കറുത്തൊരാ പലകയിൽ നീ 
എഴുതീടുമ്പോൾ നൊന്തിരുന്നൂ  
നിന്നിലെ  ആ കുഞ്ഞിന്റെ 
കൈവിരൽ പലവട്ടമായി 

ആ പുസ്തകത്തിലെ
അക്ഷരത്താളുകളിലൂടെ 
നീ വെട്ടിപ്പിടിച്ച ഓരോന്നും
അതിനിടയില്‍ നിന്‍ കൈവെള്ളയില്‍
പതിച്ച ചൂരലിന്‍ ചൂരും ഒരു കടങ്കഥ
എന്നപോല്‍ മിന്നിമാഞ്ഞിടുന്നൂ
അപ്പോഴേക്കും നിന്‍ ജീവിത  
നഷ്ടബോധം ആ  മനസ്സിനെ
ഒത്തിരി നോവിചിരിക്കുമെന്നത്  
സമ്മതിച്ചിടും നീ ഒരുനാള്‍
ആ നഷ്ട ബാല്യത്തിന്‍
ദുഖഭാരം നിന്നെ ഈ നിമിഷവും
വേട്ടയാടിക്കൊണ്ടിരിക്കുന്നൂ 
അറിവ് നേടിയുള്ള ഈ  പ്രവാഹത്തിൽ  
ഒപ്പമായ് നിൻ  ഗതകാല സ്മരണകൾ 
കൂട്ടായിരിക്കട്ടെ എന്നും എപ്പോഴും 

ദുരന്തം

ദുരന്തം 
എം പി എസ്സ് വീയ്യോത്ത്

രാത്രിയുടെ ഏതോ യാമത്തിൽ  വീട്ടിന് മുമ്പിലുള്ള  ഇടവഴിയിൽ നിന്നും കുറച്ചാളുകളുടെ  ഉച്ചത്തിലുള്ള സംസാരം കേട്ടാണ് സജി  ഉണർന്നത്. അയാൾ  കട്ടിലിന്റെ ഒരു വശത്തേക്ക് ഒന്ന് നോക്കി.  ഭാര്യയുടെ ദേഹത്തോട് ഒട്ടിചേര്‍ന്നുകിടന്നു കുഞ്ഞിനെ  ശ്രദ്ധിച്ചു. അവന്റെ മുഖത്ത് സ്വപ്നത്തി ലെന്തോ കണ്ടാതിനാലാണെന്ന് തോന്നുന്നു   ചിരിപടർന്നിരുന്നൂ.  ഭാര്യ സോണിയ കണ്ണുതുറന്ന് അയാളെനോക്കി ചോദിച്ചു " ഇതെന്താ ഈ പാതിരായ്ക്ക് എഴുന്നേറ്റിരിക്കുന്നേ , നിങ്ങള്ക്കു വേറെ പണിയൊന്നുമില്ലേ മനുഷ്യാ..  അവിടെ അടങ്ങിക്കിടക്കാൻ നോക്ക്". സജി " ഞാൻ ഇപ്പൊ വരാം " എന്നും പറഞ്ഞു കട്ടിലിൽനിന്നും എഴുന്നേറ്റ് ഹാളിലേക്ക് നടന്ന്  ചുമരിലെ  സ്വിച്ചില്‍  വിരലമര്‍ത്തി. വരാന്തയിലെ വിളക്ക് തെളിഞ്ഞു ആ  വെളിച്ചം ജനല്‍ ചില്ലയിലൂടെ അകത്തേക്ക് പതിച്ചു. അയാള്‍ വാതിൽ   ഓടാമ്പല മാറ്റി പതിയെ തുറന്ന് വരാന്തയിലേക്ക് ഇറങ്ങി. വഴിവിളക്കിന്റെ വെളിച്ചത്തിൽ ഒന്ന് രണ്ട് പേരെ ദൂരെയായി അയാൾ കണ്ടു . അവർ നന്നായി മദ്യപിച്ചിരുന്നൂ ലക്കുകെട്ട  ഏതോആളെ  അയാളുടെ   വീട്ടിലേക്കെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു . "എടാ നേരെ നടക്ക് ,  മുന്നോട്ട് ... നടക്ക് ഹും "  എന്ന് പറഞ്ഞു അവർ അയാളെയും കൊണ്ട് കുറച്ചു സമയത്തിനകം  എങ്ങോട്ടോ പോയി . സജി കുറച്ചു സമയം അവിടെനിന്നശേഷം അകത്തേക്ക്  കയറി .
മുറിയിൽ  മുടി ചുറ്റികെട്ടി ഉറക്കച്ചടവോടെ സോണിയ അയാളുടെ വരവും കാത്ത്  ഇരിപ്പുണ്ടായിരുന്നു . അവര്‍  സജിയോട് "ആരാ?, എന്തുപറ്റിയതാ?" എന്നീ  ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നൂ. സജി ഏതോ ചിന്തയിൽ ആരോടെന്നില്ലാതെ പറഞ്ഞു " പരിചയമുള്ള ആരോ ആണ് , ഇനി ഏതായാലും നാളെ നോക്കാം ". അങ്ങനെ അവര്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു . സജിയുടെ  മനസ്സു് ഓർമ്മകളിലൂടെ  ഇടവഴിയില്‍നിന്ന്  കേട്ട ശബ്ദത്തിന്റെ ഉടമകളെ തിരയുകയായിരുന്നൂ. പിന്നീട് എപ്പോഴോ അയാളേയും നിദ്ര ആവാഹിച്ചു.
അടുത്ത ദിവസം ഞായറാഴ്ചയായതിനാല്‍ ഒത്തിരി താമസിച്ചാണ് അയാള്‍ നിദ്രയില്‍നിന്നും ഉണര്‍ന്നത്. അയാള്‍ കുഞ്ഞിനേയും ചേര്‍ത്തുപിടിച്ചു കണ്ണും തുറന്ന്‍ തലയ്ക്കു മുകളിലായി കറങ്ങുന്ന പങ്കയും നോക്കി അങ്ങനെ കിടന്നു . പെട്ടെന്ന് സോണിയ അങ്ങോട്ട്‌ വന്ന് പറഞ്ഞു "അച്ചായാ പിന്നെ കാലത്ത് തന്നെ ഒരു ദുഖവാര്‍ത്തയുണ്ട്." അയാള്‍ ആകാംഷയോടെ അവരെ  നോക്കി എന്താണ് എന്ന് ആരാഞ്ഞു . "നമ്മുടെ ലോനപ്പന്‍ ചേട്ടന്‍ ഇന്ന് രാവിലെ മരിച്ചു" . അയാള്‍ വിവരമറിഞ്ഞ് ചാടിയെഴുന്നേറ്റു  ആകാംഷയോടെ ചോദിച്ചു " ജീസസ് എന്ത്പറ്റിയതാ   ഇന്നലെയും ഞാൻ അദ്ദേഹത്തെ അങ്ങാടിയില്‍ വച്ച് കണ്ടതാണല്ലോ?". അവള്‍ "അറിയില്ല നിങ്ങളൊന്ന് ചെന്ന് നോക്ക് മനുഷ്യാ" എന്നും പറഞ്ഞു അടുക്കളയിലേക്കു നടന്നു.
ലോനപ്പന്‍ ചേട്ടന്‍ ആ നാട്ടിലെ സരസ്സനായ ഒരു നാട്ടുപണിക്കാരനായിരുന്നൂ, എന്ത് നല്ല കാര്യത്തിനും അയാള്‍  ജനങ്ങളോടൊപ്പം താങ്ങും തണലുമായി എന്നും  ഉണ്ടായിരുന്നൂ .  ഭാര്യം രണ്ടു കുഞ്ഞുങ്ങളും അടങ്ങുന്ന ഒരു കുഞ്ഞു കുടുംബമുണ്ടായിരുന്നു അയാളുടേത് . പക്ഷെ രാത്രിയായാല്‍ മദ്യപിച്ചുവന്ന് ഭാര്യയെ മർദ്ദിക്കുന്നത്  അയാളുടെ ഒരു പതിവ് ശീലമായിരുന്നൂ . ഇതിനാല്‍  ഭാര്യക്കോ  സ്വന്തം സഹോദരര്‍ക്കോ  മനസ്സുകൊണ്ട് അയാളുമായി അത്ര  സ്വരചേര്‍ച്ചയില്ലായിരുന്നൂ. ഈയടുത്തകാലത്താണ് സ്ഥലവില്‍പ്പനയും മറ്റുമായി ഒരു ബ്രോക്കറുടെ ജോലിയും അയാള്‍ ചെയ്തുതുടങ്ങിയത്  .
അപ്പോഴാണ് സജിയുടെ മനസ്സില്‍ തലേന്നാള്‍ രാത്രി നടന്ന സംഭവം തെളിഞ്ഞു വന്നത് . അയാള്‍ വേഗം ഒരു ഷര്‍ട്ടും എടുത്തിട്ട് ലോനപ്പേട്ടന്റെ വീട്ടിലേക്കു നടന്നു. അപ്പോഴേക്കും  മൃതദേഹം ആംബുലന്‍സില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നൂ. ആ വീട് ശോകമൂകമായി കാണപ്പെട്ടു. വീടിന്റെ അകത്തളങ്ങളില്‍ നിന്നുമുയരുന്ന നേര്‍ത്ത കരച്ചില്‍ മാത്രമേ അപ്പോള്‍ അവിടെ കേള്‍ക്കാന്‍ കഴിഞ്ഞുള്ളു . സജി അവിടെ കൂടിയ നാട്ടുകാരില്‍ ചിലരോട് സംസാരിച്ചതില്‍ നിന്നും സംഭവത്തിന്റെ ഏകദേശരൂപം ചോദിച്ചറിഞ്ഞു. അത് അയാളെ ശരിക്കും ദുഃഖത്തിലാഴ്ത്തി.  ആ സംഭവം ഇങ്ങനെ യായിരുന്നൂ ഇന്നലെ വൈകീട്ട് ലോനപ്പന്‍  ചേട്ടന്‍ ഒരു സ്ഥലം വിറ്റതില്‍ നിന്നും ലഭിച്ച  കമ്മീഷന്‍ തുക കൊണ്ട് തന്റെ സുഹൃത്തുകളില്‍ ചിലര്‍ക്ക് മദ്യസല്‍ക്കാരം നടത്തി. ആ മദ്യസല്‍ക്കരത്തിനിടയിൽ   അദ്ദേഹം നന്നെ മദ്യപിച്ചിരുന്നൂ. അങ്ങനെ ലക്കുകെട്ട അയാളെ സുഹൃത്തുകള്‍ ചേർന്ന് വീട്ടിലേക്ക്  കൊണ്ട് ചെന്നാക്കിയതിന്റെ  ശബ്ധകൊലഹലമായിരുന്നൂ   ഇന്നലെ രാത്രി  കേട്ടത്. വീട്ടിലെത്തിയ ലോനപ്പന്‍ ചേട്ടന്‍ വീട്ടിന്റെ വരാന്തയില്‍ കിടന്നു ഉറങ്ങി . രാവിലെ അയാളുടെ ഭാര്യ വരാന്തയില്‍ കിടക്കുന്ന അദ്ദേഹത്തെ  ശ്രദ്ധിക്കാതെ കുട്ടികളെ സ്കൂളിലേക്ക് അയച്ച്‌ തന്റെ  ജോലിസ്ഥലത്തേക്ക് യാത്ര തിരിച്ചു . കുറെ ക്കഴിഞ്ഞപ്പോള്‍ ഇടിനാദ ത്തിന്റെ അകമ്പടിയോടെ ശക്തമായ മഴ പെയ്യാന്‍ ആരംഭിച്ചു. ആ കുടിലിന്റെ ഇറയത്തായി വച്ചിരുന്ന സിമന്റ് വീപ്പയില്‍ വെള്ളം നിറഞ്ഞ് തുടങ്ങി . ഇതിനിടയില്‍  ലോനപ്പന്‍ ചേട്ടന്‍ മദ്യലഹരിയില്‍നിന്നും മെല്ലെ ഉണര്‍ന്ന്  തളര്‍ന്ന സ്വരത്തില്‍ "വെള്ളം ...വെള്ളം ..." എന്ന് പറഞ്ഞുകൊണ്ടിരുന്നൂ . അത് കേട്ട് ഒരു കുട്ടി  സഹോദരിയുടെ അടുത്ത് ചെന്ന്  "ലോനപ്പന്‍ ചേട്ടന്‍ വെള്ളം ചോദിക്കുന്നു "എന്നു പറഞ്ഞു . അവര്‍ അതിനു മറുപടിയായി " അവന്‍ ചത്താലും എനിക്കൊന്നുമില്ല  നീ പോ " എന്നും പറഞ്ഞു ആ കുഞ്ഞിനെ മടക്കി അയച്ചു . അതുകേട്ട്  ആ കുട്ടിയുടെ മനസ്സ് വേദനി ച്ചു അവള്‍ ചുറ്റും നോക്കി എവിടെ എങ്ങും കുടി വെള്ളം കണ്ടില്ല . അവള്‍  ഇറയത്തു വച്ച സിമന്റ് വീപ്പയില്‍ നിന്നും ഒരു മഗ്ഗില്‍ വെള്ളം മുക്കിയെടുത്തു ലോനപ്പേട്ടന് കൊടുത്തു . അവള്‍ നോക്കി നില്‍ക്കെ അയാള്‍ ആ വെള്ളം ആര്‍ത്തിയോടെ കുടിച്ചു . മഗ്ഗ് അവലെ തിരിച്ചേൽപ്പിച്ചു്  അയാള്‍ വീണ്ടും കിടന്നു , ആ കിടത്തത്തിലെ പന്തികേട് മനസ്സിലാക്കിയ ആരോ പറഞ്ഞറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍   അയാളുടെ സഹോദരി  അയാളുടെ  ദേഹത്ത്തൊട്ടുനോക്കി, അവര്‍ ഞെട്ടി മാറി, ആ ദേഹം  തണുത്തിരിക്കുന്നൂ, അവര്‍ക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല  അതുകേട്ട്  വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും അങ്ങോട്ടേക്ക് പ്രവഹിച്ചു .വിവരമറിഞ്ഞു  ജോലിസ്ഥലത്ത് നിന്നും ഭാര്യയും തിരിച്ചെത്തി , നാട്ടുകാരില്‍ ചിലര്‍  കുട്ടികളെ സ്കൂളില്‍ നിന്നും വിളിച്ചുകൊണ്ടുവരാനായുള്ള ഒരുക്കത്തിലായിരുന്നൂ . അപ്പോള്‍ ലോനപ്പേട്ടന്റെ ഭാര്യ അങ്ങോട്ട്‌ വന്നു പറഞ്ഞു " പിള്ളേരെ വിളിക്കണ്ട അതിന്റെ ആവശ്യം ഇവിടില്ല ". പിന്നീട്  നാട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒടുവിൽ  അവര്‍ സമ്മതം മൂളി  . അങ്ങനെ ചിലര്‍ പോയി കുട്ടികളെ  സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുവന്നു .കുട്ടികള്‍ വീട്ടിലേക്ക് വന്ന്  കയറിയപ്പോള്‍ തന്നെ ലോനപ്പേട്ടന്റെ ഭാര്യ അവരെയും കൂട്ടി അടുക്കളയില്‍ പോയി. അവർ കുട്ടികൾക്ക് ഭക്ഷണം വിളമ്പിക്കൊടുത്തു . അവരുടെ ഈ പ്രവർത്തിയെ നാട്ടുകാരില്‍ പലരും അതിശയത്തോടെയാണ് നോക്കി ക്കണ്ടത്.
കുറെ സമയം കഴിഞ്ഞപ്പോള്‍ ആരോ പറയുന്നത് കേട്ടു ആംബുലന്‍സ് വരുന്നുണ്ടെന്നു. അകത്തെ തറയില്‍ ഇരിക്കുകയായിരുന്ന ലോനപ്പേട്ടന്റെ ഭാര്യ ഇതറിഞ്ഞു നാട്ടുകാരോടായി  പറഞ്ഞു. " ഇത് എന്റെ വീടാണ് അയാള്‍ സമ്പാദിച്ചതൊന്നുമല്ല  അതുകൊണ്ട് അയാളുടെ മൃതദേഹം ഇവിടെവെക്കാന്‍ ഞാന്‍ സമ്മതിക്കില്ല . വേണെങ്കില്‍ തറവാട്ടില്‍ വച്ചോളൂ." അവര്‍ തന്റെ  വാശിയില്‍ തന്നെ ഉറച്ചുനിന്നു. അങ്ങനെ ആംബുലന്‍സ് ലോനപ്പന്‍ ചേട്ടന്റെ മൃതദേഹവുമായി തറവാട്ടിന്റെ മുറ്റത്തേക്ക് യാത്ര തിരിച്ചു . അവിടെ അയാളുടെ അപ്പച്ചന്റെയും അമ്മച്ചിയുടെയും കുഴിമാടത്തിനരികിലായി ഒരുക്കിയ സ്ഥലത്തായി അയാള്‍ക്കുള്ള അന്ത്യകര്‍മ്മങ്ങളും നടന്നു. നാട്ടുകാരുടെ നിര്‍ബന്ധത്തി നൊടുവില്‍ ലോനപ്പേട്ടന്റെ ഭാര്യയും മക്കളും അതിനു മൂക സാക്ഷിയായി . പെട്ടെന്ന് ലോനപ്പേട്ടന്റെ ഭാര്യയുടെ പെരുമാറ്റത്തിൽ   എന്തോ പന്തികേട്  തോന്നി. അവര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ആ വീടിന്റെ ചുറ്റുമായി ഓടിനടന്നു. അവർ നാട്ടുകാരിൽ ചിലരെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ ചിലര്‍ അവരെ പിടിച്ചു കെട്ടി ഒരു കാറില്‍  ദൂരെയുള്ള മാനസ്സികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി . അതുകണ്ട്കുട്ടികള്‍ ഒന്നും മനസ്സിലാവാതെ  വലിയ വായില്‍ നിലവിളിച്ചു  . ലോനപ്പേട്ടന്റെ സഹോദരി ആ കുട്ടികളുടെ അടുത്തേക്ക് വന്നു അവരെ  ചേര്‍ത്തുപിടിച്ചു . ഒന്നുപിന്നാലെ ഒന്നായുണ്ടായ ഈ ദുരന്തങ്ങള്‍ ആ ഗ്രാമത്തെ ശരിക്കും ദുഖത്തിലാഴ്ത്തി. ആ ഗ്രാമത്തിലെന്നവണ്ണം മാനവും ആ ല്‍ ദുഃഖത്തില്‍ പങ്കുചേരാനായി ഒരുങ്ങി . പെട്ടെന്ന് മാനം  ഇരുണ്ടു അല്പസമയത്തിനകം കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ ശക്തമായ മഴ കണ്ണീരായി  മണ്ണിലേക്ക് പെയ്തിറങ്ങി  .

ആരും ഒരിക്കലും   ജനനത്തിലും മരണത്തിലും തന്റെ മനസ്സില്‍ പകയും വിദ്വേഷവും വച്ച് പെരുമാറാന്‍  ഇടവരാതിരിക്കട്ടെ.


2017 ജൂലൈ 24, തിങ്കളാഴ്‌ച

ബലികാക്ക

ബലികാക്ക
എം പി എസ്സ് വീയ്യോത്ത്

നേരം ഉച്ചയോടടുക്കുന്നൂ കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യന്‍ ഉച്ചിയില്‍  ഗര്‍വ്വോടെ  നില്‍ക്കുന്നൂ. അന്തരീക്ഷത്തിന് നല്ല  ചൂടുണ്ട് , മുറ്റത്തെ മഴപെയ്തു കുതിര്‍ന്ന മണ്ണ് ചൂടിനാല്‍ വറ്റിവരണ്ടിരിക്കുന്നൂ. 

 മുറ്റത്തുനിന്നും വഴിയിലേക്കിറങ്ങുന്ന കല്പ്പടവുകള്‍ക്ക് ഇരുവശങ്ങളിലുമായി കെട്ടിയുണ്ടാക്കിയ കല്‍ത്തൂണുകളില്‍ ഒന്നിന്റെ മുകളില്‍ പറന്നിറങ്ങിയ ആ കാക്കയേ ചൂണ്ടിക്കാണിച്ചുകൊണ്ട്   മുത്തശന്‍ ഇടതുകയ്യിലെ വിശറി ഉണ്ണിമോന് കാറ്റ്കിട്ടുന്നവിധത്തില്‍ വീശിക്കൊണ്ട് അവനെ നോക്കി ഇങ്ങനെ പറഞ്ഞു

“മോനേ നമ്മുടെ മണ്മറഞ്ഞ ബന്ധുമിത്രാദികളാണ് കാക്കയുടെ രൂപത്തില്‍ ഇങ്ങനെ നമ്മളെ കാണാന്‍ വരുന്നത്.

അപ്പോഴാണ്  മുത്തശ്ശി വരാന്തയിലേക്ക് കടന്ന് വന്നത്. അവര്‍ മുത്തശനെയും ഉണ്ണിമോനെയും ഉച്ചഭക്ഷണം കഴിക്കാന്‍ വന്നതായിരുന്നൂ. അങ്ങനെ മുത്തശന്‍ ചാരുകസേരയില്‍നിന്നും കാല് താഴ്ത്തി മെല്ലെ എഴുന്നേറ്റ് ഉണ്ണിമോനെനോക്കി “  നീ വാ നമുക്ക് ആഹാരം കഴിക്കാംഎന്നും പറഞ്ഞു. ഉണ്ണിമോന്‍ കസേരയില്‍നിന്നും എഴുന്നേറ്റ് മുത്തശനൊപ്പം തീന്‍ മേശയ്ക്കരിലേക്ക് നടന്നു തുടങ്ങി. ആ സമയത്തിനകം വിവിധ്യമാറന്ന ഭക്ഷ്യവിഭവങ്ങള്‍ തീന്മേശമേല്‍ നിരന്നിത്തിയിട്ടുണ്ടായിരുന്നൂ.

ചോറ് വിളംബി വച്ച പാത്രത്തില്‍നിന്നും മുത്തശ്ശന്‍ രണ്ടു മൂന്ന് ചോറുളകള്‍ ഉരുട്ടിയെടുത്തു ഉണ്ണിമോനെയും കൂട്ടി മുറ്റത്തേക്ക് നടന്നു. ആ സമയം കല്‍തൂണിന്‍റെ ഓരത്ത് ചുണ്ട് രാകി മൂര്ച്ച കൂട്ടി തല ചെരിച്ചും തിരിച്ചും വീട്ടിനുള്ളിലേക്ക് നോക്കി കാക്ക  കാ...കാ... എന്ന് ശബ്ദമുണ്ടാക്കിയിരിപ്പുണ്ടായിരുന്നൂ അപ്പോഴേക്കും മുത്തശന്‍ കയ്യിലെ ചോറുരുളയുമായി ഉണ്ണിമോനെയും കൂട്ടി തൂണിനരികിലേക്ക് നടന്നടുത്തൂ.

അവരുടെ വരവുകണ്ട് ഭയന്നാണെന്ന് തോന്നുന്നൂ കാക്ക പറന്ന് അടുത്തുകണ്ട പ്ലാവിന്റെ കൊമ്പില്‍ കയറി എല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട്‌ ഇരിപ്പുറപ്പിച്ചു. മുത്തശനും ഉണ്ണിമോനും  ആ ഉരുളകള്‍ തൂണിന് മുകളില്‍  വച്ച് വീട്ടിനകത്തേക്ക്‌ നടന്നു. കാക്ക പ്ലാവിന്‍ കൊമ്പില്‍നിന്നും തലചെരിച്ചു ചുറ്റുപാടും വീക്ഷിച്ചുകൊണ്ട്‌  തൂണിനരികിലേക്ക് പറന്നടുത്തു.  ചുറ്റിലും സസൂക്ഷ്മം നോക്കിക്കൊണ്ട്‌ അത് വശങ്ങളിലേക്ക് ചാടിച്ചാടി നീങ്ങി ആ ചോറുളയ്ക്ക്  അരികിലെത്തി കൊത്തി തിന്നുതുടങ്ങി. ജനല്‍ കമ്പികള്‍ പിടിച്ചു അത് ശ്രദ്ധിച്ചുകൊണ്ട് ഉണ്ണിമോനും അങ്ങനെ നിന്നു .

ദിവസങ്ങള്‍ കടന്നുപോയി ക്കൊണ്ടിരുന്നൂ, അങ്ങെയിരിക്കെ ഒരുദിവസം അത്താഴം കഴിഞ്ഞു കിടന്ന മുത്തശന്‍ അടുത്തദിവസം കണ്ണ് തുറന്നില്ല . അങ്ങനെ ഓര്‍മ്മമാത്രമായി മുത്തശന്‍ കാലയവനിക്കുള്ളിലേക്ക് മറഞ്ഞു . ഉണ്ണിമോന്‍ കരഞ്ഞുകലങ്ങിയ മറ്റുള്ളവരുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട്‌ അമ്മയുടെ മടിയിലായി ഇരുന്നു. അങ്ങനെ ഏകദേശം വൈകുന്നേരത്തോടെ  മുത്തശന്റെ ദേഹം പറമ്പിന്റെ തെക്കു ഭാഗത്ത്  തീര്‍ത്ത ചിതയില്‍  എരിഞ്ഞടങ്ങി. ഒത്തുകൂടിയ ജനങ്ങളോടൊപ്പം മഴമേഘങ്ങളും  ഉണ്ണിമോൻറെ ദുഃഖത്തിൽ പങ്കുചേർന്നു . ദിവസങ്ങള്‍ ഓരോന്നായി കടന്നുപോയിക്കൊണ്ടിരുന്നൂ മുത്തശന്റെ വിയോഗത്തിന്റെ ഓര്‍മ്മയില്‍ നിന്നും ആ കുഞ്ഞുമനസ്സ് ഇനിയും വിട്ടുമാറിയിട്ടില്ല .  ആ പാവത്തിന്റെ ഇന്നും കണ്ണുകള്‍ നിറഞ്ഞിരിക്കുന്നുണ്ടായിരുന്നൂ. വീട്ടിലെ ഓരോരുത്തരായി ആ ന വേദനയില്‍നിന്നും മെല്ലെമെല്ലെ മുക്തരായിക്കൊണ്ടിരുന്നൂ . അങ്ങനെയിരിക്കെ ഒരുദിവസം  ഉണ്ണിമോന്‍ ഉച്ചയോടടുപ്പിച്ചു മുത്തശന്റെ ചാരുകസേരയില്‍കയറി പുറത്തേക്ക്നോക്കി അങ്ങനെ കിടന്നു. പുറത്തെ വെയിലിന്റെ ചൂടിന്റെ കാഠിന്യത്താല്‍ അറിയാതെ അവന്‍ ഒന്ന് മയങ്ങിപ്പോയി  . മയക്കത്തിൽ തെളിഞ്ഞുവന്ന  സ്വപ്നത്തില്‍ മുത്തശന്‍ അവന്റെ അരികില്‍ നടന്ന്  വന്നു  വിശക്കുന്നല്ലോ ഉണ്ണി മോനെഎന്നുപറഞ്ഞപോലെ അവനു തോന്നി. അവന്‍ മയക്കത്തില്‍നിന്നും ഞെട്ടിയുണര്‍ന്നു നേരെ മുന്നിലെ കല്‍തൂണിലേക്ക് നോക്കി അവിടെ ഒരു കാക്ക തന്റെ ചുണ്ട് മൂര്‍ച്ചകൂട്ടി നില്‍പ്പുണ്ടായിരുന്നൂ. അപ്പോഴാണ് മുത്തശന്‍ പണ്ട് പറഞ്ഞ കാര്യം അവനോര്‍മ്മ വന്നത്. അവന്‍ കസേരയില്‍നിന്നും എഴുന്നേറ്റ്  അടുക്കളയിലേക്കു നടന്നു.അപ്പൊൾ  അവിടെ അമ്മയും മുത്തസ്സിയുമാണ് ഉണ്ടായിരുന്നത്, അവർ ഭക്ഷണം വിളമ്പാനുള്ള തയ്യാറെടുപ്പിലായിരുന്നൂ .അവന്‍ വേഗം ചെന്ന് മുത്തശ്ശിയോട്  വിശക്കുന്നെന്ന്പറഞ്ഞു . മുത്തശ്ശി  അവന് ഒരു കുഞ്ഞു പിഞ്ഞാണ പാത്രത്തില്‍ ചോറും അതിനു മുകളിലായി കറിയും വിളംബിക്കൊടുത്തു. അവന്‍ ഇരുകൈകൊണ്ടും ആ പാത്രവും പിടിച്ചു  അവിടെനിന്നും ഇറങ്ങി  മുറ്റത്തെ കല്‍ത്തൂണിരകിലേക്ക് നടന്നു. അമ്മയും മുത്തശ്ശിയും അവന്റെ ചെയ്തികള്‍ വീക്ഷിച്ചുകൊണ്ട്‌ വരാന്തയിലേക്ക് കടന്നു വന്നു . ആ ചോറ് പാത്രം കല്‍ത്തൂണിന് മുകളില്‍ വച്ച് അവന്‍ അവിടെനിന്നും തിരിഞ്ഞു നടന്നു. അമ്മയും മുത്തശ്ശിയും അവനെ ചേർത്ത് പിടിച്ചു  എന്താ മോന് പറ്റിയത്എന്ന് ചോദിച്ചു . അപ്പോഴേക്കും എവിടെനിന്നോ  പറന്നുവന്ന കാക്ക ചോറ് കൊത്തിതിന്നു തുടങ്ങിയിരുന്നൂ . അത് നോക്കി നിറഞ്ഞ കണ്ണുകളോടെ അവന്‍ പറഞ്ഞു സ്വപ്നത്തില്‍ മുത്തശ്ശന്‍ വന്ന് പറഞ്ഞു വിശക്കുന്നൂ ഉണ്ണി മോനെന്ന് അതാ പിന്നെ അവന്‍ വിരല്‍ കാക്കയുടെ നേരെ ചൂണ്ടികൊണ്ട് തുടർന്നു  കണ്ടോ എന്റെ മുത്തശന് നല്ല വിശപ്പുണ്ട് “. മുത്തശ്ശിയും അമ്മയും അവനെ ചേര്‍ത്തുപിടിച്ചു കുറച്ചുനേരം ഏങ്ങിയേങ്ങി കരഞ്ഞു. കുറച്ചു സമയത്തിനു ശേഷം  മുത്തശ്ശി കരച്ചില്നിര്‍ത്തി ഒരു ദീര്‍ഘനിശ്വാസത്തോടെ അവനെ തന്റെ ശരീരത്തോട് ചേര്‍ത്ത്  നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞുപാവം എന്റെ ഉണ്ണി “ . അവര്‍ അവനെയും കൂട്ടി അകത്തേക്ക് നടന്നു. അവിടെ ചില്ലിട്ട് തൂക്കിയിട്ട മുത്തശന്റെ വര്‍ണ്ണ ചിത്രത്തില്‍ നോക്കി ആത്മഗതമെന്നോണം പറഞ്ഞു നിങ്ങളറിഞ്ഞോ നിങ്ങള്ക്ക് വിശന്നപ്പോള്‍ ഭക്ഷണം തന്നതിവനാഅവരുടെ കണ്ണില്‍നിന്നും കണ്ണുനീര്‍ ഒലിച്ചിറങ്ങാന്‍ തുടങ്ങി. അതിലൊരു തുള്ളി ഉണ്ണിമോന്റെ മുഖത്തു പതിച്ചു  അവന്‍ അത് കൈകൊണ്ട് തുടച്ച് മുത്തശ്ശിയുടെ മുഖത്തേക്ക് നോക്കി. മുത്തശ്ശി അവനെയും കൂട്ടി അടുക്കളയുടെ അരികിലുള്ള വരാന്തയിലേക്ക്‌ നടന്നു. അവിടെയുണ്ടായിരുന്ന കസേരയില്‍ അവര്‍ ഇരുന്നു പിന്നെ അവനെ പിടിച്ചു മടിയില്‍ ഇരുത്തി  വിദൂരതയില്‍ കണ്ണും നട്ട് അവര്‍ അങ്ങനെ യിരുന്നൂ. ആ ഓര്‍മ്മയിലൂടെ അവര്‍ എങ്ങോട്ടോ യാത്രയായി.      

2017 ജൂലൈ 21, വെള്ളിയാഴ്‌ച

ശിക്ഷ

ശിക്ഷ 
എം പി എസ് വീയ്യോത്ത് 

നീല വർണ്ണ ചാർത്താൽ
തീർത്തൊരു നീലാകാശമേ
നിന്റെ ചന്തം  മാറിമറിഞ്ഞു
രാവും പകലുമായ്..............

രാവിൻറെ ജ്വലിക്കുന്ന
രവിതൻ  തേജസ്സിൽ
ഉരുകിത്തീർന്നിടുന്നു
ധർത്തിതൻ ശോഷിച്ച
മുലക്കാമ്പിലെ  പാൽമണമൊട്ടുമേ

ഒരു കുഞ്ഞുപൈതലിന്
 ജീവജലം കണക്കെ  ജലകണം
തേടി കണ്ണീരും കയ്യുമായ്
അലഞ്ഞുനടക്കും ഞാനൊരു
വെറും ഭിക്ഷാംദേഹി

അമ്മതൻ മരുവുരി പിച്ചിച്ചീന്തി
ആ മാതാവിൻ  അവസാനതുള്ളി
അമ്മിഞ്ഞപ്പാൽ വരെ
വറ്റിച്ചെടുത്തിടുന്നൂ  ലോകർ
സ്വാർത്ഥതയോടെന്നപോൽ

പ്രകൃതിൻ കൂരയിൽനിന്നി
റക്കിവിട്ട മാതാവിനെയോർത്തു്
വേദനിച്ചീടും നീയൊരുനാൾ  
മർത്യാ നിൻ  ഈ അഹന്തയ്ക്കായ്
നാം കല്പിച്ചിടുന്ന ഈ ശിക്ഷയ്ക്ക്
എൻ മനതാരിലൊരിടത്തും മാപ്പില്ല

ശപിച്ചിടുന്നൂ നിന്നെ നാം
വിധിച്ചിടുന്നൂ  നിനക്കുള്ള
ശിക്ഷയായ്  ഈ വിധി
അർക്കൻ തൻ കോപാഗ്നിയിൽ
കത്തിയമറന്നിടട്ടെ  നിൻ ജീവന്റെ
അവസാന ശ്വാസം പോലും

അലയട്ടെ നീയാ ജലകണം തേടി
വറ്റിവരളട്ടെ സ്രോതസ്സോന്നൊന്നായ്
ആ വരണ്ട ഭൂമിയും ചുട്ടുപഴുക്കും
മണ്ണും നിന്നെ  ഓർമ്മിപ്പിച്ചിടട്ടെ
ആ നല്ല കാലത്തിൻ ശീലുകൾ

കഴിവതെങ്കിൽ  ശ്രമിച്ചീടുക നീ
ആ അമ്മതൻ  വസ്ത്രത്തിൻ
കീറുകൾ തുന്നിച്ചേർക്കാൻ
ശ്രമിക്കുകയതിനായ്  വീണ്ടും
ഈ പ്രകൃതിതൻ പുനഃസൃഷ്ടിക്കായ്
ഒരു പ്രായശ്ചിത്തമെന്നോണം






2017 ജൂലൈ 19, ബുധനാഴ്‌ച

വിട

വിട 
എം പി എസ് വീയ്യോത്ത്

അന്നൊരു ഞായറാഴ്ചയായിരുന്നൂ നേരം സന്ധ്യമയങ്ങി വരുന്നേ ഉണ്ടായിരുന്നുള്ളൂ പ്രേമനും  കൂട്ടുകാരും വടകര നാരായണ നഗരം ബസ്സ്സ്റ്റാൻഡിന്  പരിസരത്തുകൂടി നടക്കുകയായിരുന്നു . ഇന്ന് റിലീസ് ആവുന്ന മാനത്തെ വെള്ളിത്തേര് എന്ന ചിത്രം കാണണം പിന്നെ പതിവുപോലെ ബസ്സ് സ്റ്റാൻഡിലെ തട്ടുകടയിൽനിന്നും ബ്രെഡും ഓംലറ്റും കഴിച്ചു രാത്രി വീട്ടിലേക്കു പോകണം  അതാണ് സ്ഥിരമായ പരിപാടി . അങ്ങനെ ഓരോന്നാലോചിച്ചു നടന്നപ്പോളാണ്  അവന്റെ  അയൽക്കാരായ ബാബുവേട്ടനെയും  ശങ്കരേട്ടനെയും  അവിടെയടുത്തായുള്ള ആശുപത്രി ലക്ഷ്യമാക്കി  അതിവേഗതയിൽ നടന്നുനീങ്ങുന്നത് കണ്ടത് . അങ്ങനെ അവർ നേരെ അവരുടെ അടുത്തേക്ക് നടന്നൂ,   അവിടെ പുറത്തായി ആരെയോ പ്രതീക്ഷിച്ചു നിന്നിരുന്ന ബാബുവേട്ടന്റെ അടുത്തേക്ക് ചെന്ന്  അയാൾ  കാര്യം തിരക്കി . കുറച്ചു സമയത്തെ നിശബ്ദതയ്ക്ക് ശേഷം അയാൾ നടന്ന സംഭവത്തെപ്പറ്റി വിശദമായി പറഞ്ഞുതുടങ്ങി.

 " ഇമ്മളെ ചന്ദ്രേട്ടന്റെ ഓള്  രാധ  ഉച്ചയ്ക്ക്  ടി വി ലെ സിലിമ  കാണുന്നെനേ, അയിന്റാത്തൊരു സ്ഥലത്തു് ചെറിയ കുഞ്ഞൻ ഒരിത്തീ ന്റെ കയ്യിന്ന് തായ ബീഴുന്നൊരു സീന് ഉണ്ടേനെ മോനെ .   അത് കണ്ടോണ്ടിരിക്കുമ്പോ പെട്ടന്ന് രാധേന്റെ പഞ്ചാര അങ്ങ് കൊറഞ്ഞു അതോടെ  ഓള ബോധവും  പോയി അങ്ങനെ ഞാള് എടുത്ത് ഇബടെ കൊണ്ടോന്നതാ . ഇപ്പൊ ഡോകടർ പറഞ്ഞിക്ക് മെഡിക്കൽ കോളേജില് കൊണ്ടോവാൻ . ആംബുലൻസിന്  കാത്തു നിക്കുന്നാ "

അൽപ്പസമയത്തിനകം എടോടി ഭാഗത്തുനിന്നും വന്ന ഒരു ആംബുലൻസ്  പാതയോരത്തുള്ള നടപ്പാതയിലൂടെ കയറി  ആശുപത്രിയിലേക്ക് കടന്ന്  വന്നു. ആശുപത്രിയധികൃതരും നാട്ടുകാരും കൂടി അവരെ ആംബുലൻസിൽ കിടത്തി . ബാബുവേട്ടനും ശങ്കരേട്ടനും അവരുടെ വകയിലൊരു സ്ത്രീയും കൂടി അവരുതേ അടുത്തുള്ള സീറ്റിലായി ഇരുന്നൂ .ബാബുവേട്ടന്റെ കയ്യിൽ ഉയർത്തിപ്പിടിച്ച ഐ വി ഫ്ലൂയിഡ്  നി റച്ച  ബോട്ടിലിൽനിന്നും തുള്ളികളായി  ലായിനി കുഴലിലൂടെ ഒഴുകി രാധേച്ചിയുടെ  ഞരമ്പിലേക്ക്  കയറിക്കൊണ്ടിരുന്നൂ . രാധേച്ചി ഇതൊന്നുമറിയാതെ കിടക്കുന്നത് വശങ്ങളിലുള്ള ചില്ലുജാലകത്തിലൂടെ അയാൾ നോക്കിനിന്നു , ആ കാഴ്ച അയാളുടെ മനസ്സിനെ നന്നേ നോവിച്ചു . അൽപ്പസമയത്തിനകം അവരെയും വഹിച്ച്‌  ആ ആംബുലൻസ്സ് മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി  ചുവന്ന വെളിച്ചവും വിതറിക്കൊണ്ട് നിലവിളിശബ്ദത്തോടെ  യാത്രപുറപ്പെട്ടു . ആ ആംബുലൻസ് ദേശീയപാതയിൽ തിരിഞ്ഞു കയറി കോഴിക്കോട് ഭാഗത്തേക്ക്  അതിവേഗം കടന്ന്  പോയിക്കൊണ്ടിരുന്നൂ . ആ സംഭവം അയാളുടെ മനസ്സിനെ ഒട്ടൊന്നുമല്ല നോവിച്ചത് . അങ്ങനെ അന്നത്തേക്കുള്ള എല്ലാ പരിപാടികളും അവിടെ ഉപേക്ഷിച്ചു അയാൾ വീട്ടിലേക്കു തിരിച്ചു  . വീട്ടിലെത്തി കുറച്ചു സമയം കഴിഞ്ഞപ്പോൾ അയൽവീട്ടിലെ ആരോ  പറഞ്ഞാണ് ആ വാർത്ത അയാൾ അറിഞ്ഞത് . രാധചേച്ചി മരിച്ചു , ആ വിവരമറിഞ്ഞു അയാൾ ശരിക്കും ഞെട്ടി. അങ്ങനെ ഓരോന്നാലോചിച്ചു നീറിയ മനസ്സുമായി വരാന്തയിലൂടെ ഉലാത്തുമ്പോൾ  വഴിയിലൂടെ നടന്നുനീങ്ങുന്ന  ആളുകളിലാരോ ഉച്ചത്തിൽ പറയുന്നത് അയാളുടെ ശ്രദ്ധയിൽ പതിഞ്ഞത്   "മെഡിക്കൽ കോളേജിൽ കൊണ്ട്പോകുന്ന വഴിയിൽ വച്ചായിരുന്നു സംഭവം   എന്താ ചെയ്യാ ഓള ഭർത്താവു അങ്ങ് ഗൾഫിലാ പിന്നെ മോൻ ബാംഗ്ലൂരാ  പഠിക്കുന്നത്, പിന്നെ ആകെ ചെറിയ മോള് ങ്ങട്ടേൽ ഇണ്ടോലോ.  എന്തായാലും നാളെയെ അടക്കുണ്ടാവുള്ളൂന്ന തോന്നുന്നേ, ഇപ്പൊ ബോഡി മോർച്ചറിയിൽ ഫ്രീസറിൽ വച്ചിനാ നാളെ ഓൻ വരുമ്പോൾ കോണ്ടേരും "

പ്രേമന്റെ മനസ്സിലൂടെ  രാധേച്ചിയുടെ ആ ഓർമ്മകൾ  സിനിമയിലൂടെന്നപോലെ  കടന്നുപോയിക്കൊണ്ടിരുന്നൂ. പ്രേമൻ കുഞ്ഞായപ്പോൾ എടുത്തുനടന്ന ഫോട്ടോ ഈയ്യടുത്തകാലംവരെ അവരുടെ  ആൽബത്തിലുണ്ടായിരുന്നൂ. അതുപോലെ അവന്റെ പഠിപ്പിനും അവരുടെ ഭർത്താവിനോട് പറഞ്ഞു സാമ്പത്തികമായി ധാരാളം സഹായിച്ചിട്ടുണ്ടായിരുന്നൂ . ഇപ്പോഴും സ്വന്തം  വീടുപോലെ ഏതുസമയവും അവന് അവിടേക്ക്കയറിചെല്ലാം.   അതെല്ലാമോർത്തപ്പോൾ അറിയാതെ അവന്റെ കണ്ണ് നിറഞ്ഞു . സ്വന്തം കുടുംബക്കാർ പോലും ഒരിക്കലും ഇതുപോലെ ആരെയും സ്നേഹിച്ചുകാണില്ല  കാണില്ല. പക്ഷെ ആ ചേച്ചി  ഇനിയില്ല ആ ഓർമ്മമാത്രം ബാക്കിയാക്കി രാധേച്ചിയും യാത്രയായി . അവരുടെ വലിയോരു  മോഹമായിരുന്നു പ്രേമനു ഒരു ജോലികിട്ടുക എന്നത് . അവന് ജോലികിട്ടിക്കാണാൻ വേണ്ടി അവർ കയറാത്ത അമ്പലങ്ങൾ തന്നെ കുറവാണ് . ആ രാത്രി പ്രേമൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് എങ്ങനെയോ നേരം വെളുപ്പിച്ചെടുത്തു .

അടുത്തദിവസം കാലത്തുതന്നെ പ്രേമൻ  രാധേച്ചിയുടെ വീട്ടിലേക്കു യാത്ര തിരിച്ചു . ആ  വീടിന് ചുറ്റുമായി കാലത്ത്  തന്നെ നിരവധി ആളുകൾ  തടിച്ചുകൂടിനിൽപ്പുണ്ടായിരുന്നു . അങ്ങനെ രാധേച്ചിയില്ലാത്ത ആ വീടിന്റെ പടികൾ നടന്നു കയറുമ്പോൾ  മനസ്സിന്റെ നീറ്റൽ സഹിക്കവയ്യാതെ അവൻ മെല്ലെ തലയുയർത്തി മാനത്തേക്ക് നോക്കി. മഴമേഘങ്ങളും അവന്റെ മനസ്സിനൊപ്പം വിങ്ങിപ്പൊട്ടാനായി  നിൽക്കുന്നതുപോലെ അവനു തോന്നി . അധികം താമസിയാതെ ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ മഴ അതിന്റെ ദുഃഖം ഭൂമിയിലേക്ക് രേഖപ്പെടുത്തിത്തുടങ്ങി. പിന്നെ അതിശക്തമായമഴയായി അത് രൂപാന്തരപ്പെട്ടു . പ്രേമൻ  അറിയാതെയാണെങ്കിലും ചി ന്തിച്ചുകാണും പ്രകൃതിക്കു ഇത്രമാത്രം ദുഃഖമെങ്കിൽ എന്തിനാ  ദൈവം എന്റെ രാധേച്ചിയെ വേഗം കൊണ്ടുപോയേ  .

ഏകദേശം  ഏഴുമണിയോടെ  രാധേച്ചിയുടെ ഭർത്താവിനെ കൂട്ടിക്കൊണ്ടു വരാനായി ഒരു കൂട്ടർ  എയർപോർട്ടിൽ ചെന്നു ച്ചേർന്നൂ. കുറേക്കഴിഞ്ഞു രാധേച്ചിയുടെ ഒരു ബന്ധു പറഞ്ഞാണ് അവരുടെ മകൻ അരുൺ ട്രെയിനിന് വരുന്നുണ്ടെന്നറിഞ്ഞത്. പ്രവീണും കുറച്ചുപേരും കൂടി ടാക്സിവിളിച്ചു അതിൽ കയറി  റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു . കുറച്ചു  സമയത്തിനകം അവർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു അവിടെയുള്ള കാർ പാർക്കിങ്ങിൽ കാർ നിറുത്തി അവർ ഇറങ്ങി . പിന്നെ നേരെ  ട്രെയിനിന്റെ സമയ വിവരത്തെപ്പറ്റി  അറിയാനായി ഇൻക്യുറി കൗണ്ടറിനു നേരെ നടന്നു . അടുത്ത് കണ്ട ടിക്കറ്റ് കൗണ്ടറിൽ നിന്നും പ്ലാറ്റുഫോം ടിക്കറ്റും വാങ്ങി  പ്ലാറ്റഫോമിലേക്കു നടന്നു . സമയം കടന്നുപോയിക്കൊണ്ടിരുന്നൂ പല ട്രെയിനുകളും അങ്ങോട്ടുമിങ്ങോട്ടുമായി വന്നും പോയും കൊണ്ടിരുന്നൂ. അങ്ങനെയിരിക്കെ റെയിൽവേ സ്റ്റേഷനിലെ മൈക്കിലൂടെ ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും വരാൻ പോകുന്ന ട്രെയ്‌നിനെപ്പറ്റിയുള്ള അറിയിപ്പ് വന്നുകൊണ്ടിരുന്നൂ . അവർ അത് ശ്രദ്ധിച്ചു  കേൾക്കാനായി കാതോർത്തിരുന്നൂ  അപ്പോഴാണ് മനസ്സിലായത് ബാംഗ്ലൂർ ഭാഗത്തുനിന്നും വരുന്ന ട്രെയിനാണ് അതെന്ന്.  ആ ട്രെയിനിലാണ് അരുൺ വരുന്നത് പിന്നെ പെട്ടെന്ന് തന്നെ അവർ ഓരോരുത്തരായി പ്ലാറ്റഫോമിലെ  പലഭാഗങ്ങളിലായി  മാറി മാറി നിന്നു . അല്പസമയത്തിനു ശേഷം ട്രെയിൻ കിതച്ചു വന്ന്  പാള ത്തിലുരഞ്ഞു ശബ്ദമുണ്ടാക്കിക്കൊണ്ട് നിന്നു.  ദീർഘമായ ആ യാത്ര ട്രെയിനിനെപ്പോലും തളർത്തിയതുപോലെ തോന്നിച്ചു . അവർ ചുറ്റും നോക്കികൊണ്ടിരിക്കുമ്പോൾ   മിന്നായം പോലെ ഒരു തല ട്രെയിനിന്റെ വാതിൽക്കൽ ദൃശ്യമായി.  അവർ സൂക്ഷിച്ചു ഒന്നുകൂടി നോക്കി അത് അരുണായിരുന്നു . പ്രേമൻ  അങ്ങോട്ട് നോക്കി നീട്ടി വിളിച്ചു " മോനെ അരുണേ   ", അവൻ ട്രയിനിനുള്ളിലെ തിരക്കിലൂടെ വിഷമിച്ചാണെങ്കിലും പ്ലാറ്റഫോമിലേക്ക് ഇറങ്ങി. അവന്റെ നോട്ടത്തിൽ എന്തോ സംശയം നിഴച്ചിരുന്നത് പോലെ അയാൾക്ക്‌ തോന്നി . അവർ അവന്റെ അടുത്തേക്ക് നടന്ന് കൂട്ടി പ്ലാറ്റഫോമിന്റെ പുറത്തായുള്ള പാർക്കിങ്ങിലേക്ക് നടന്നു. അങ്ങനെ അവർ അവിടെ നിറുത്തിയിട്ട കാറിൽ കയറി രാധേച്ചിയുടെ വീട്ടിലേക്കു പുറപ്പെട്ടു  . ആ കാറിനുള്ളിലാകെ ഒരു നിശബ്ദദ കളിയാടിയിരുന്നൂ , അൽപ്പസമയത്തിനകം ആ കാർ് ലക്ഷ്യസ്ഥാനത്തു എത്തിച്ചേർന്നു . അപ്പോഴേക്കും രാധേച്ചിയുടെ ഭർത്താവും രാധേച്ചിയുടെ മൃതദേഹവും അവിടെ എത്തിചേർന്നിരുന്നൂ  . ജനക്കൂട്ടം കണ്ടപ്പോൾ ത്തന്നെ അരുണിന്റെ മുഖത്തെ ഞെട്ടൽ അയാൾ ശ്രദ്ധിച്ചു. അവൻ വീട്ടിനകത്തേക്ക്  വിങ്ങിപ്പൊട്ടാറായ മുഖവുമായി ഓടി . അവിടെ വെള്ളത്തുണിയിൽ പുതഞ്ഞു കിടത്തിയ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി . അവനാകെ തളർന്നുപോയി പെട്ടെന്ന്  അവന്റെ ചുമലിൽ ഒരു കൈത്തലം വന്നു പതിയെ പതിച്ചു . അവൻ തലയുയർത്തി അങ്ങോട്ട് നോക്കി നിറഞ്ഞകണ്ണുകളോടെ്നിൽക്കുന്ന അവന്റെ അച്ഛനെക്കണ്ടപ്പോൾ അതുവരെയുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും ഇല്ലാതായി ,അവൻ ആ നെഞ്ചിൽ കിടന്നു വിങ്ങി വിങ്ങി കരഞ്ഞു .

പ്രേമൻ  അവിടെനിന്നും നേരെ തെക്കേ പറമ്പിലേക്ക് നടന്നു അവിടെ ഒന്ന് രണ്ടുപേർ രാധേച്ചിയെ ദഹിപ്പിക്കാനുള്ള ചിതയൊരുക്കുകയാണ്. ആറടി ആഴത്തിലുള്ള കുഴിയിൽ രാമച്ചവും തേങ്ങാമടലും ചിരട്ടയും നിരത്തിവച്ചു കൊണ്ട് അവർ ഞങ്ങളുടെ രാധേച്ചിക്ക് മെത്തയൊരുക്കുകയായിരുന്നു അന്ത്യയാത്രയ്ക്കുള്ള മെത്ത . ഇതിനിടയിൽ ഒന്ന് രണ്ടുകുഞ്ഞുങ്ങൾ അതിനരികിലായി എല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നൂ , അതിൽ ഒരു കുഞ്ഞിന്റെ കണ്ണുകൾ നിറഞ്ഞിരുന്നൂ ,അത് രാധേച്ചിയുടെ ഇളയ മകളായിരുന്നു. ആ കുഞ്ഞിന്റെ കണ്ണിൽ എന്താണ്‌  അവിടെ നടക്കുന്നത് അറിയാനുള്ള ആകാംഷ അയാൾ കണ്ടു  . അതിനിടയിൽ അവളുടെ കൂട്ടുകാരി അടുത്തുവന്ന് പറഞ്ഞു തുടങ്ങി " എടീ ഇത് നിന്റെ അമ്മയെ വച്ച് കത്തിക്കാൻ വേണ്ടിയാ ഒരുക്കുന്നേ" അത് കേട്ട് അയാളുടെ നെഞ്ചോന്നു പിടഞ്ഞു . അങ്ങനെ കുറച്ചു സമയത്തിനകം രാധേച്ചിയുടെ ദേഹം ആ മെത്തയിലേക്ക് കൊണ്ട് വച്ചു മറ്റു ചടങ്ങുകൾ കഴിഞ്ഞശേഷം ചിതയൊരുക്കിയ ആളുകൾ അവിടെക്കൂട്ടിയ തേങ്ങാമടലും  രാമച്ചവും ചെളിയും കൊണ്ട് രാധേച്ചിയുടെ ദേഹം പൊതിഞ്ഞു . അല്പസമയത്തിനകം അരുൺ ആ ചിതയ്ക്ക് തീകൊളുത്തി . മഴയുണ്ടായിരുന്നതിനാൽ ഒരു ഷീറ്റ് ആ ചിതയ്ക്ക് മുകളിലായി ആരോ താഴ്ത്തി വലിച്ചുകെട്ടിയിരുന്നൂ . മെല്ലെമെല്ലെ പുകഞ്ഞു തുടങ്ങിയ ആ ചിത അൽപ്പസമയത്തിനകം കത്തിപ്പടന്നുതുടങ്ങി  അങ്ങനെ ആ ദേഹം അഗ്നി പതിയെപതിയെ ഏറ്റുവാങ്ങിക്കൊണ്ടിരുന്നൂ. ആ മകൾ ചിത കത്തിയമരുന്നതും നോക്കി മാറിനിന്നു . ഇന്നും അവൾ അമ്മയുടെ് മരണത്തിന്റെ ഷോക്കിൽനിന്നും വിട്ടുമാറിയില്ല, ഇന്നും ആ മുഖത്തു ഒരു ചിരിയുടെ സ്പുരണം പോലും തെളിഞ്ഞിട്ടില്ല . ആ വീട് ഇന്നും ശോകമയമാണ് രാധേച്ചിയുടെ വിടവ് ഇന്നും വലിയ വേദനയായി എല്ലാവരിലും കുടികൊള്ളുന്നൂ . നികത്താനാവാത്ത നഷ്ടമായി പ്രേമനും .






2017 ജൂലൈ 18, ചൊവ്വാഴ്ച

പള്ളിക്കാര്യം

പള്ളിക്കാര്യം
എം പി എസ്സ് വീയ്യോത്ത്

ഈ മണലാരണ്യത്തിലെ തിരക്ക്പിടിച്ച ജീവിതയഥാര്‍ത്യങ്ങളിലൂടെ ഒരു യാത്ര.

അന്ന് വ്യാഴാഴ്ച്ചകളില്‍ പതിവായുള്ള ബിസിനസ്സ് മീറ്റിങ്ങ് കഴിഞ്ഞപ്പോള്‍ ത്തന്നെ ഏതാണ്ട് സമയം ആറുമണിയായി. പിന്നെ എല്ലാവരും കൂടി അവിടെനിന്നും പുറത്തിറങ്ങി അവരവരുടെ സീറ്റുകളിലേക്ക് നടന്നു. ആഴ്ചയില്‍ ഇതുപോലുള്ള ഒത്തുചേരല്‍ ആ സ്ഥാപനത്തിന്റെ തീരെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഈയടുത്തായി മാറിക്കഴിഞ്ഞിരിക്കുന്നൂ . അതില്‍ ഈര്ഷ്യയുള്ള ചിലരുണ്ട് ഇവിടെ അവര്‍ ഇതിനെ ഒരു നേരംകൊല്ലിയായേ കണ്ടിരുന്നുള്ളൂ.


അങ്ങനെയിരിക്കെ അന്നത്തെ ജോലി മതിയാക്കി ബര്‍ദുബായിലെ ആ സ്ഥാപനത്തിന്റെ ഓഫീസ്സ്‌ സമുച്ചയത്തില്‍നിന്നും ആളുകള്‍ ഇറങ്ങിവന്നു തുടങ്ങി അവരുടെ കൂട്ടത്തില്‍  തോമസ്സ് പ്രവീണ്‍ ഷിഹാബ് എന്നീ കൂട്ടുകാരുമുണ്ടായിരുന്നൂ. അവര്‍ മറ്റുള്ളവരോട് യാത്രചോദിച്ചു അവിടെനിന്നും ആ കെട്ടിടത്തിന്റെ അടുത്തുതന്നെയുള്ള കാര്‍ പാര്‍ക്കിങ്ങിലേക്ക് നടന്നു.  അവിടെ ഒരു മരത്തണലിലായ് നിറുത്തിയിട്ട ഒരു വെളുത്ത നിസ്സാന്‍ സണ്ണിയില്‍ അവര്‍ കയറി. ആ കാര്‍ അവരെയും കൊണ്ട് അവിടെനിന്നും മെയിന്‍ റോഡിലേക്ക് കയറി മുന്നോട്ടേക്ക് പാഞ്ഞു. അംബരചുംബികളായകെട്ടിടങ്ങള്‍ അവരെ കടന്ന് പിന്നോട്ട് അതിവേഗത്തില്‍ പാഞ്ഞുപോയ്ക്കൊണ്ടിരുന്നൂ. കുറച്ചുനേരത്തെ ഓട്ടത്തിന് ശേഷം ആ കാര്‍ ഊദ്മേത്ത റോഡിലെ ക്രിസ്ത്യന്‍ദേവാലയത്തിന്റെ മുന്നിലെ പാര്‍ക്കിങ്ങിലായിനിന്നു. 

എല്ലാവരും കൂടി അതില്‍നിന്നും ഇറങ്ങി ദേവാലയത്തിന്‍റെ കവാടത്തിലൂടെ അകത്തേക്ക് നടന്ന്  കയറി, അവിടമാകെ നാനാരാജ്യക്കാരായ വിശ്വാസികളാല്‍  നിറഞ്ഞിരുന്നൂ. അവര്‍ കുറേസമയം പുരോഹിതന്റെ മത പ്രഭാഷണവും കേട്ട് അങ്ങനെ നിന്നു. പ്രവീണും ഷിഹാബും ആ സമയമത്രയും അവിടെക്കൂടിയ ആളുകളില്‍ സുന്ദരികളായ ചെറുപ്പക്കാരികളെയും വായ്നോക്കിക്കൊണ്ട്  നില്‍ക്കുകയായിരുന്നൂ. പിന്നെപ്പോഴോ തോമസ്സ് വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലകാലബോധം തിരിച്ചെടുത്ത് മനസ്സില്ലാമനസ്സോടെ അവര്‍ അവിടെനിന്നും തിരിഞ്ഞു നടന്നു. അങ്ങനെയിരിക്കെ അവരുടെ സംസാരവിഷയത്തില്‍  ഓഫീസിലെ ബിസിനസ്സിന്റെ കാര്യങ്ങളും കടന്നുവന്നു. കുറച്ചുദൂരം നടന്നപ്പോള്‍ ഒരു പുരോഹിതന്‍ എതിര്‍ദിശയില്‍ നിന്നും  നടന്ന് വരുന്നത് മറ്റുള്ളവര്‍ കണ്ടെങ്കിലും പ്രവീണ്‍ സംസാരത്തിനിടയില്‍ ശ്രദ്ധിച്ചില്ല. പുരോഹിതന്‍ അവരുടെ അടുത്തെത്തിയതും മുഖത്തേക്ക് നോക്കിക്കൊണ്ട്‌ “ഈശോമിഷിഹയ്ക്ക് സ്തുതിയായിരിക്കട്ടെ എന്ന് പറഞ്ഞു. പ്രവീണ്‍ സംസാരത്തില്‍ മുഴുകിയതിനാല്‍ ഏതോ ആലോചിച്ച് “ അങ്ങനെയായ്ക്കോട്ടേ എന്നാ പിന്നെ ക്കാണം പോട്ടെ” എന്നും പറഞ്ഞു മുന്നോട്ട് നടന്നു. അത് കേട്ട് എല്ലാവരും ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു അപ്പോഴാണ് താന്‍ എന്ത് അബദ്ധമാണ് പറഞ്ഞതെന്ന ബോധം പ്രവീണിനുണ്ടായത്. അവന്‍ തിരിഞ്ഞു പുരോഹിതനെ ഒന്ന് നോക്കി അപ്പോള്‍ അദ്ദേഹം “ഇവനെതാടാ” എന്നാ ഭാവത്തില്‍ നടത്തത്തിനിടയില്‍ പലതവണയായി തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നൂ. പ്രവീണിന് നന്നെ കുറ്റബോധം തോന്നി പക്ഷെ അപ്പോഴേക്കും കൂട്ടുകാര്‍ ഈ വിശേഷം മറ്റുള്ള എല്ലാവരെയും വിളിച്ചു തമാശയെന്നോണം അറിയിച്ചുകഴിഞ്ഞിരുന്നൂ. നാണം കേട്ട് പ്രവീണ്‍ തലതാഴ്ത്തി മൂകനായി മുന്നോട്ടേക്ക് നടന്നു.         


The Incident in church 

MPSViyyoth

This is a story about the hurry berry life reality in sandy cities.
That was a weekend; the routine business meeting of that office was concluded by around 6 o' clock in the evening. Everybody came out from the meeting room and walk towards their seats. Nowadays this meeting has been considering as part of their business. Some of the staffs don't live this meeting; they are considering this as a waste of time.

The people are started coming out from the office building which was situated in Bur Dubai. Along with them three friend’s names as Thomas, Praveen and Shihab also came out. They were walked towards the car which was parked in the shaded parking near the Trees. They get in a white coloured Nissan sunny car. That car started its journey from that parking. It was entered in the main road and starts moving forward.  They feel like the high-rise buildings are kept running so fast towards the back. After few minutes that car reached in the parking in front of the Christ Church in Oudh Metha Road. They get out from the car and entered in that Church. That area was surrounded by the devotees from around the world. Thomas was concentrated on priest's religious speech, in this time Praveen and Shihab were concentrated on beautiful ladies around them. After some time Thomas keeps they awake from their entertainment. It took to the time to change their attention. After that, they started talking about something later it was transformed to their routine business issues. Praveen was so anxious about their business discussion.

That time a priest came from the opposite direction and passed them by saying”Praise the Lord"  


Praveen was so involved in their discussion, so he responded as “Ok no problem we will meet next time ok bye"


Everybody was laughing so loudly after that only he realizes his mistake. Praveen turns his head look back; he saw that the priest kept on watching him frequently as a rare piece of work. Praveen feels guilty. His friend has spread the news about the incident to everybody. Due to this guilty, he keeps his head and walks along with them.



2017 ജൂലൈ 17, തിങ്കളാഴ്‌ച

അമ്മ മലയാളം (കവിത )

'അമ്മ മലയാളം 
എം പി എസ് വീയ്യോത്ത്

ജനിച്ച മണ്ണും അമ്മയുമോരുപോല്‍
കാണണമെന്നൊരു ചൊല്ലുണ്ട് പക്ഷേ
മറന്നിടുന്നു പതിയെ പലരും പലവുരി
പലവിധം അമ്മയാം  മലയാളത്തെ

ചടങ്ങിനായ് നാമോടുന്നു എന്നും
വിദ്യ കുറിച്ചിടാനായ്  പക്ഷെ
പണത്താൽ സർവ്വതും നേടീടാമെന്ന
മോഹം കഷ്ടം വിദ്യ അറിഞ്ഞു തന്നെ നേടേണം

അടിച്ചമര്‍ത്തിനാം  മലയാള ഭാഷയെ
കൂടിനുകൂട്ടി ആംഗലേയത്തെ പക്ഷെ
നാടിന്‍റെ  ഭാവിയായ നമ്മുടെ  പൈതലിൻ
നാവിൽ നിന്നാംഗലേയം മൊഴിയാൻ  കൊതിച്ചു

ഉയര്‍ന്നു വന്നു നാട്ടില്‍ പല പല
ആംഗലേയ വിദ്യാലയങ്ങൾ പക്ഷേ
അത്ചലിച്ചിടുന്നൂ ആ നാടിന്റെ
സംസ്കാരദൂരീകരണ ശാലകലെന്നപോൽ

ഇക്കൂട്ടർ തകർത്തിടുന്നൂ നന്മ നിറഞ്ഞ
ആ മലയാണ്മയെ ഇന്ന്ഒ പക്ഷേ
സൃ ഷ്ടിച്ചിടുന്നൂ പലതിലും  അജ്ഞരായ
ഇന്റെർനെറ്റിൽ മുഴുകിയ സമൂഹത്തെയായ്

മലയാളമുരചെയ്ത് പോയാല്‍ ഹോ കഷ്ടം
തല മുണ്ഡനം ചെയ്തിടുന്നൂ പക്ഷേ
മലയാളത്തിനൊപ്പം നശിപ്പിച്ചിടുന്നൂ
നാടിൻറെ ഭാവിയായ കുഞ്ഞുങ്ങളേം

 മലയാളത്തിൻ നേരെ  കൊഞ്ഞനം കുത്തുന്നു
വിവരദോഷികളായ  ഇക്കൂട്ടർ പക്ഷെ
 ലാഭേച്ചനോക്കാതെ പെറ്റമ്മയ്ക്ക് പോലുമന്നം
ഏകുന്നില്ല  ഹാ ഇത്എന്ത് കഷ്ടം 

തിര (കവിത )

തിര 
എം പി എസ് വീയ്യോത്ത് 

ആഴിത്തിരമാലയ്ക്കൊന്നി-
ച്ചന്നെൻ സുതൻ കാളിയാടവേ  
ആ കാഴ്ച്ച  കണ്ടെൻ മനമതി- 
ലാനന്ദം  കളിയാടീടവേ  

 ചാഞ്ചാടി ഒഴുകിനടക്കു മീ   
തിരമാല  കൈകളിലൂടെ 
ദൂരെയായി നീന്തി നീങ്ങുമാ  
കുഞ്ഞോളമെൻ കണ്ണിലുടക്കി    

മണലിൽനിന്നെണീറ്റ്  മെല്ലെ 
ഞാനെന്നുണ്ണി  ചാരേക്ക്‌ നീങ്ങി   
അവനൊപ്പമാ മണൽപ്പരപ്പിൽ 
കൈവിരലാലവൻ നാമമെഴുതി 
കുസൃതി ത്തിരമാലകൾ  വന്ന് 
അതോട്ടാകെ  മായ്ച്ചുകൊണ്ടോടി 
അതുകണ്ടെൻ കണ്മണി അന്ന് 
ആനന്ദനൃത്തം ചെയ്തു 

പിന്നെയായ് ഞാനുമെനുണ്ണിയും  
മണലിയൊരു  കുടിലു തീർത്തു  
അതുമാ കുസൃതികൂട്ടം നിർദയം      
 തച്ചുടച്ചു എങ്ങോട്ടോ ഓടിമറഞ്ഞു 

എന്തൊരുചന്തമാണീ  പ്രകൃതി-  
ദൃശ്യ ശ്രവ്യമായൊത്തിരി 
പ്രപഞ്ച സൃഷ്ടാവ് നിറങ്ങളാല്‍  
ചാലിച്ച വർണ്ണ ചിത്രം പോലവേ 






2017 ജൂലൈ 15, ശനിയാഴ്‌ച

ആ ദിനത്തിന്റെ ഓർമ്മ

ആ ദിനത്തിന്റെ ഓർമ്മ 

എം പി എസ് വീയ്യോത്ത് 

“അച്ഛാ അച്ഛാ എഴുന്നേല്‍ക്ക് “ എന്ന മക്കളുടെ വിളികേട്ടാണ് രവി കണ്ണ് തുറന്നത്. മൂത്തകുട്ടി വലതു വശത്ത് ഇരുന്ന് അയാളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു. അപ്പോഴേക്കും ഇളയവന്‍ ഇഴഞ്ഞു രവിയുടെ വയറ്റത്ത് കയറിയിരിപ്പായി. ഇതെല്ലം കണ്ടുകൊണ്ട്‌ അവരുടെ അമ്മ ദീപ ചിരിച്ചുകൊണ്ട് നിന്നു. രവി കുഞ്ഞുങ്ങളെ നോക്കി ചോദിച്ചു “ഇത്രനേരത്തെ എവിടെപ്പോവാനാ, ഞാന്‍ കുറച്ചുകൂടെ ഉറങ്ങട്ടെ  എന്റെ പോന്നു മക്കളല്ലേ ഇന്നലെ ഉറങ്ങാന്‍ വളരെ താമസിച്ചു   മക്കള് പോയി കളിച്ചോ കുറച്ചു കഴിഞ്ഞു നമ്മുക്ക് പുറത്തു പോകാം” അവര്‍ അതും കേട്ട് കട്ടിലില്‍ നിന്നും ഇറങ്ങി ആ മുറിക്ക് പുറത്തിറങ്ങി കളിയില്‍ വ്യപ്രിതരായി.  പിന്നെ അയാള്‍ ഭാര്യയെ നോക്കി “ നീയും വന്നു ഇവിടെക്കിടന്നോ”എന്നും പറഞ്ഞു അവളെ വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചു .  ദീപ അയാളുടെ കയ്യില്‍നിന്നും പിടിവിടുവിച്ചു ദേഷ്യം നടിച്ചു കൊണ്ട് പറഞ്ഞു “നിങ്ങളുടെ ഓരോ കാര്യം, ഇന്നലെ എന്തെല്ലാമാണ് കട്ടികൂട്ടിയത് അത് നമ്മുടെ മൂത്ത സന്താനം കാണുകയും ചെയ്തു, അവന്‍ ഉറങ്ങിയിട്ടില്ലായിരുന്നൂ, രാവില്‍ എന്നോട് വന്നു അച്ഛനെന്തിനാ അമ്മേനെ  കൊല്ലാൻ നോക്കിയെന്ന് ചോദിച്ചപ്പോൾ , മനുഷ്യന്റെ തൊലിയുരിഞ്ഞുപോയി” അവരുടെ മുഖത്ത് സമ്മിശ്രവികാരങ്ങള്‍ മിന്നി മാഞ്ഞു. ദീപ അവിടെനിന്നും അടുക്കളയിലേക്കു നടന്ന് നീങ്ങി. അതോടെ അയാളുടെ ഉറക്കും പോയി,  മനസ്സില്‍ നാണമോ പേടിയോ എന്തോന്ന് മിന്നി മാഞ്ഞപോലെ തോന്നി . പിന്നെ കിടക്കയില്‍നിന്നും മെല്ലെയെഴുന്നെറ്റ് ലുങ്കി വാരിയുടുത്ത് ഉറക്കക്ഷീണത്താല്‍ നന്നേ ക്ലേശിച്ചു  തുറന്നുപിടിച്ച  കണ്ണുകളുമായി വേച്ച് വേച്ച് അടുക്കളയിലേക്ക് നടന്നൂ. പോകുന്ന വഴിയില്‍  മക്കളെ  കൂടെക്കൂട്ടാന്‍ അയാള്‍ മറന്നില്ല. അടുക്കളയിലെത്തി ദീപയെനോക്കി അയാള്‍ ചോദിച്ചു “ എടീ ഇന്നെന്താ പ്രഭാത ഭക്ഷണം,” ദീപ ഗൌരവം നടിച്ചുകൊണ്ട്‌ പറഞ്ഞു “ ദോശയും ചട്നിയും രാവിലെ കൊഞ്ചിക്കാൻ വന്നതാ ” പിന്നെ രവി തലതിരിച്ചു മക്കളെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് വീണ്ടും ദീപയോട് പറഞ്ഞു “ എടീ വേഗം പണിയൊക്കെ കഴിച്ചു് ശരിയാവ്  നമുക്ക് പുറത്ത് ഒന്ന് കറങ്ങാന്‍ പോവാം എന്താ ?” ദീപ ചിരിച്ചുകൊണ്ട് പറഞ്ഞു “ അച്ഛനും മക്കളും കൂടി അങ്ങ് പോയാമതി, ഞാന്‍ എവിടെക്കുമില്ല” രവി സ്വരം ഒന്ന് മാറ്റി” ക്ഷമിക്കു ഭാര്യേ നമുക്ക് പുറത്തൊക്കെ ഒന്ന് കറങ്ങി സിനിമയും ബിരിയാണിയും ബീച്ചും ആയി ഒന്ന് ചുറ്റിവരാം, പോവുന്ന വഴിക്ക് ഡ്രെസ്സും വാങ്ങാം” കുഞ്ഞുങ്ങള്‍ സന്തോഷംകൊണ്ട് ചാടിക്കളിക്കാന്‍ തുടങ്ങി. അതുകണ്ടപ്പോൾ ദീപയുടെ മനസ്സൊന്നയഞ്ഞു അവളും രവിയും കൂടി കുഞ്ഞുങ്ങളെ വേഗം ഒരുക്കി ഒപ്പം തന്നെ അവരും വേഗം തയ്യാറായി പ്രഭാതഭക്ഷണവും കഴിച്ച് വീടുപൂട്ടി അവിടെനിന്നും മുറ്റത്തേക്കിറങ്ങി . അവിടെ നിറുത്തിയ അവരുടെ പച്ച മാരുതി 800ല്‍ കയറി യാത്ര തിരിച്ചു.

ആ വാഹനം വീട്ടിന്റെ ഗേറ്റ് കടന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിച്ചു നഗരത്തിലേക്ക് പാഞ്ഞു. കുട്ടികള്‍ മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന വര്‍ണ്ണങ്ങള്‍ ചാലിച്ച പരസ്യ ബോര്‍ഡുകളും കെട്ടിടങ്ങളും അവരുടെ ചുറ്റിലുമായി കടന്നുപോയിക്കൊണ്ടിരിക്കുന്ന വിവിധതരം വാഹനങ്ങളും അത്ഭുതത്തോടെ ഇരുന്നു. അങ്ങനെ നഗരത്തിലെ ഒരു സിനിമ കൊട്ടകയുടെ പാര്‍ക്കിങ്ങില്‍ അവരുടെ വാഹനം നിന്നു. അധികം തിരക്കില്ല എങ്കിലും ദീപയുടെ കയ്യില്‍ ടിക്കറ്റിനുള്ള പണം നല്‍കി രവി അവളെ കൌണ്ടറിനരികിലേക്ക് പറഞ്ഞയച്ചു മക്കളെയും കൊണ്ട് അങ്ങോട്ട്‌ നടന്നു. കൗണ്ടറിൽനിന്നും ടിക്കറ്റും വാങ്ങി ദീപ രവിയുടെ അടുത്തേക്ക് വന്നു, പിന്നീട് എല്ലാവരുംകൂടി സിനിമാ കൊട്ടകയുടെ അകത്തേക്ക് കയറി ഇരിപ്പിടങ്ങളിലായി  ഇരുന്നൂ . അല്‍പ്പസമയത്തിനകം ആ ഹാളിൽ ഇരുട്ട് പരന്നു സ്‌ക്രീനിൽ പതിക്കുന്ന വെള്ളിവെളിച്ചത്തിന്റെ കിരണങ്ങളല്ലാതെ ഒരു വെളിച്ചവും അവിടെ ഇല്ലായിരുന്നൂ . പരസ്യങ്ങൾക്കും മറ്റും ശേഷം സിനിമ ആരംഭിച്ചു . രവിയുടെ കൈ ആ ഇരുട്ടിന്റെ മറവിൽ ദീപയുടെ ശരീരത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. കുറെ സമയത്തെ പ്രദര്ശനത്തിനൊടുവിൽ ആ ചിത്രം അവിടെ അവസാനിച്ചു എന്നറിയിച്ചുകൊണ്ടുള്ള "ശുഭം" എന്ന വാക്കും എഴുതിവന്നു. അങ്ങനെ അവിടെനിന്നും മറ്റുള്ളവരോടൊപ്പം പുറത്തേക്കിറങ്ങി അവർ പാർക്കിങ്ങിൽ നിറുത്തിയിട്ട കാറിനടുത്തേക്ക് നടന്ന് അതിൽ കയറി പുറത്തേക്കു കടന്നു . അവിടെനിന്നും നേരെ ടൗണിലിനെ പ്രശസ്തമായ ഹോട്ടൽ ലക്ഷ്യമാക്കി ആ കാർ നീങ്ങി, നഗരത്തിലെ തിരക്കിലൂടുള്ള കുറച്ചുദൂരത്തെ യാത്ര ശരിക്കും ആ ചൂടിലും വളരെ വിഷമിച്ചു ഒടുവിൽ ഒരുവിധം കാർ ആ ഹോട്ടലിന്റെ മുന്നിലായി നിന്നു . അവർ കാറിൽനിന്നും ഇറങ്ങി ഹോട്ടലിലേക്ക് കയറി. കുറച്ചുസമയത്തിനകം ഭക്ഷണവും കഴിച്ചു അവിടെനിന്നും അവർ ഇറങ്ങി നേരെ അടുത്തുകണ്ട പുതിയ വസ്ത്രാലയത്തിലേക്കി കയറി. കുറേനേരത്തെ തിരച്ചിലിനൊടുവിൽ അവർക്കെല്ലാവർക്കുമുള്ള വസ്തങ്ങളുമായി നേരെ അവിടെനിന്നും ബീച്ചിലേക്ക് യാത്രതിരിച്ചു. ബീച്ചിലെത്തി അതിനടുത്തുകണ്ട സ്ഥലത്തു് കാർ പാർക്ക് ചെയ്ത് അവർ കുഞ്ഞുങ്ങളുമായി ഇറങ്ങി ബീച്ചിലേക്ക് നടന്നു . അവിടെ അധികമാരുമുണ്ടായിരുന്നില്ല . ഇരമ്പുന്ന തിരയുടെ ശബ്ദവും മാനത്തായി പാറി പാറിനടക്കുന്ന കടൽക്കാക്കകളുടെ കരച്ചിലും എങ്ങുനിന്നോ ഉയർന്നു കേൾക്കുന്ന ബോട്ടിന്റെ ഹോണും മാത്രമേ ഉയർന്നു കേൾക്കാനുണ്ടായിരുന്നുള്ളൂ . അവർ കടലിന്റെ കരയിലായി ഇരുന്നൂ. കുഞ്ഞുങ്ങൾ തിരയുടെ കുഞ്ഞോളങ്ങളുടെ അരികിലേക്ക് പോയി അവയെ തൊട്ടുകളിച്ചുകൊണ്ടിരുന്നൂ. അവർ എഴുന്നേറ്റു അവരുടെ അരികിലേക്ക് നടന്നൂ . അതിനിടയിൽ അപ്രതീക്ഷിതമായിവന്ന തിര മൂത്തകുഞ്ഞിനെ തട്ടിവീഴ്ത്തി . രവിയുടെയും അവിടെ കുളിച്ചുകൊണ്ടിരുന്ന ചില നല്ലവരായ ആളുകളുടെയും സഹായത്താൽ അവർക്ക് ആ കുട്ടിയെ രക്ഷിക്കാൻ പറ്റി പക്ഷെ അവൻ അബോധാവസ്ഥയിലായിരുന്നൂ. ദീപ ഇളയവനെയും ചേർത്ത് പിടിച്ചു വലിയ വായിൽ കരഞ്ഞുകൊണ്ടിരുന്നൂ. രവി അവളെ സമാധാനിപ്പിക്കാൻ ആവതും ശ്രമിച്ചുകൊണ്ടുമിരുന്നൂ . പക്ഷെ അബോധാവസ്ഥയിലായ ആ കുഞ്ഞിനെ അവർ കരയിലെ പൂഴിയില്ല് കിടത്തി വയറിലമർത്തി കുടിച്ച കടൽവെള്ളം മുഴുവൻ പുറത്തേക്ക് ഒഴുക്കിക്കളഞ്ഞു .  അതുകേട്ട് ഓടിക്കൂടിയ ആളുകൾ അവരെ സമാധാനിപ്പിച്ചു്.  കുറച്ചു സമയത്തിനകം ആളുകളുടെ അനുവാദവും വാങ്ങി അവർ അവിടെനിന്നും കുഞ്ഞുങ്ങളെയും കൂട്ടി കാറിനടുത്തേക്ക് നടന്നു, ആളുകൾ കാറിനടുത്തുവരെ അവരെ അനുഗമിച്ചു .അങ്ങനെ അവിടെ തടിച്ചുകൂടിയ കൂടിയ ആബാലവൃന്ദം ജനങ്ങളോടും നന്ദിപറഞ്ഞു അവർ വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തി അവർ കാറിൽനിന്നും യാന്ത്രികമായി കുഞ്ഞുങ്ങളെയും സാധനങ്ങളും കൊണ്ടിറങ്ങി . മനസ്സിലെ മരവിപ്പ് അവരിൽനിന്നും അപ്പോഴും വിട്ടുമാറിയിട്ടില്ലായിരുന്നൂ. നഷ്ടപ്പെടുമായിരുന്ന ജീവൻ തിരിച്ചുകിട്ടിയ പ്രതീതിയായിരുന്നൂ ആ സംഭവം അവരിലുണ്ടാക്കിയത്. അന്ന് രാത്രി ദീപയ്ക്കും രവിക്കും ഉറങ്ങാൻ കഴിഞ്ഞില്ല അവർ മക്കളെയും ചേർത്തുപിടിച്ചു അങ്ങനെ കിടന്നു.  രാത്രിയുടെ ഏതോ യാമത്തിൽ അവരും ഉറക്കത്തിലേക്കു പതിയെ വഴുതിവീണു.

ദേശാടനം

ദേശാടനം
എം പി എസ്സ് വീയ്യോത്ത്
തെക്കേത്തറ എന്ന ആ മലയോര ഗ്രാമത്തെ സുന്ദരിയാക്കുന്നത് അതിലെ പ്രകൃതി ഭംഗിയാണ്. മലയില്‍നിന്നും ഒഴുകിയിറങ്ങുന്ന കുഞ്ഞരുവി പലപല കൈവഴിയായി ദീര്‍ഘദൂരം ഒഴുകി ആ ഗ്രാമത്തിനെ കീറി മുറിച്ച് കിഴക്കോട്ട് ഒഴുകുന്ന പുഴയില്‍ ചെന്നുചേരുന്നു. ആ അരുവികളുടെയും പുഴയുടെയും ഓരത്ത് സ്ഥിതിചെയ്യുന്ന സസ്യലതാദികളും അതില്‍ പാറി പറക്കുന്ന ശലഭങ്ങളും പക്ഷിമൃഗാദികളും അവയുടെ ഇമ്പമാര്‍ന്ന കളകൂജനങ്ങളും ആ കണ്ണിനും കാതിനും ഒരു അനുഭൂതി പകരുന്നൂ.
ആ ഗ്രാമത്തിലെ അങ്ങാടിയില്‍ സ്ഥിതിചെയ്യുന്ന ആല്‍ത്തറയിലാണ് ജനങ്ങളുടെ താവളം, എന്നും വൈകിട്ട് ചീട്ടുകളിക്കായ്‌ ഒരു സംഘം തന്നെ ഒത്തുചെരുന്നൂ.  ചന്ദ്രന്‍ , കുഞ്ഞിരാമന്‍ , ഗോപാലന്‍, മത്തായി , കേളു എന്നിവരാണ്‌ അവിടത്തെ സ്ഥിരം ചീട്ടുകളി സംഘത്തിലെ അംഗങ്ങള്‍ . അങ്ങനെയിരിക്കെ ഒരു ദിവസം എല്ലാവരും ചീട്ടുകളിയില്‍ മുഴുകിയിരിക്കുന്ന നേരത്താണ് അപ്രതീക്ഷിതമായി  വിസിലടി ശബ്ദം മുഴങ്ങിയത്. ആ ശബ്ദം അടുത്തടുത്ത്‌ വന്നു കൊണ്ടിരുന്നൂ , അവര്‍ എഴുന്നേറ്റ് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു,  കാര്യമായി ഒന്നും കാണാന്‍ കഴിഞ്ഞില്ല . ദൂരെയായി ഓലപ്പീപ്പി ഊതിക്കൊണ്ട് പായുന്ന കുട്ടികളെ മാത്രമേ അവര്‍ കണ്ടുള്ളൂ . അങ്ങനെ അവര്‍ വീണ്ടും കളിയില്‍ മുഴുകി. പെട്ടെന്ന് അവര്‍ക്ക് ചുറ്റിലുമായി ആരോ ഓടിയടുക്കുന്ന ശബ്ദം കേട്ട് തലയുയര്‍ത്തി നോക്കി അതാ പോലീസുകാര്‍ അവരുടെ നേരെ പാഞ്ഞടുക്കുന്നൂ .എല്ലാവരും ചാടിയെഴുന്നേറ്റു ചിതറി ഓടാന്‍ തുടങ്ങി പക്ഷെ പാവം ഗോപാലേട്ടന് മാത്രം എഴുന്നേറ്റോടാന്‍ കഴിഞ്ഞില്ല. അങ്ങനെ ഗോപാലേട്ടന്‍ പോലീസിന്റെ കയ്യിലകപ്പെട്ടു . അവര്‍ ഗോപലെട്ടനെയും കൂട്ടി  കുറച്ചകലെയായി നിറുത്തിയിട്ട ജീപ്പ് ലക്ഷ്യമാക്കി നടന്നൂ. ജീപ്പിനടുത്തെത്തിയപ്പോള്‍ ഗോപാലേട്ടനോട് സ്ഥലം പോലീസ് ഏമാന്‍ ജീപ്പിന്‍റെ പിന്നിലെ വാതില്‍ തുറന്ന് സീറ്റിന് താഴെയായി ഇരിക്കാന്‍ ആജ്ഞാപിച്ചു. അയാള്‍ അതുപ്രകാരം അനുസരിച്ചു. അങ്ങനെ ഗോപലെട്ടനെയും കൊണ്ട് പോലിസ് ഏമാനും രണ്ടുപോളിസുകാരും അവിടെനിന്നും യാത്ര തിരിച്ചു. ആ ഗ്രാമത്തിലെ ഊടുവഴികളിലൂടെ സഞ്ചരിച്ചു ആ ജീപ്പ് മുന്നോട്ട് നീങ്ങി, അതിനിടയില്‍ ഏമാന്‍ ഗോപലെട്ടനോട് അദ്ധേഹത്തിന്റെ കുടുംബവിവരം ആരാഞ്ഞു. ഗോപാലേട്ടന്‍ “ ഏമാനെ എനിക്ക് മൂന്ന് കുട്ടികളാ മൂത്തത് സ്കൂള്‍ മാഷാ ഇളയവന്‍ വില്ലേജ് ഓഫീസറാ മൂന്നാമാത്തത് മോളാ അവളുടെ ഭര്‍ത്താവ്  പോലിസിലാ” എന്ന് മറുപടിയും പറഞ്ഞു നിറുത്തി. ഏമാന്‍ അത്ഭുതത്തോടെ ചോദിച്ചു “ പോലീസിലോ? ഇതു സ്റ്റേഷനില്‍ ആണ് ?” ഗോപാലേട്ടന്‍ പറഞ്ഞു “ടൌണ്‍ സ്റ്റേഷനിലെ എസ്സ് ഐ സുകുമാരന്‍ , സാര്‍ അറിയുമോ “ ഏമാന്‍ പറഞ്ഞു  “ അതെയോ , എസ്സ് ഐ സുകുമാരനെ ഞാനറിയും , ഇത്രയും നല്ല മനുഷ്യന്റെ ഭാര്യാ പിതാവായിട്ട് ഇങ്ങനെ ചീട്ട് കളിച്ചു നടക്കുന്നത് ശരിയാണെന്ന് തോന്നുണ്ടോ , അല്ലെങ്കിലും അവരുടെ സമൂഹത്തിലെ അന്തസ്സ് ഒന്ന് നോക്കണ്ടേ “  ഗോപാലേട്ടന്‍ ശബ്ദം താഴ്ത്തി തലചോറിഞ്ഞുകൊണ്ട് “ശരിയാ സാറെ , അപ്പൊ എനിക്ക് സീറ്റില്‍ ഇരിക്കാം അല്ലെ”എന്നും പറഞ്ഞു മെല്ലെ ഇരുന്നെടത്തുനിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ആ ചോദ്യവും പ്രവര്‍ത്തിയും  ഏമാനെ ദേഷ്യം പിടിപ്പിച്ചു . അദ്ദേഹം ഉറച്ച സ്വരത്തിലായി വിളിച്ചു  പറഞ്ഞു “ ഇരിക്കടോ താഴ, തല്ക്കാലം ഇരിക്കുന്നേടത്ത്‌ ഇരുന്നാല്‍ മതി ബാക്കി സുകുമാരനോട് ഞാന്‍ പറഞ്ഞോളും .”  കുറെനേരത്തെക്ക്  ആ ജീപ്പിനുള്ളിലാകെ  ഒരു  നിശബ്ദദ കളിയാടി. കുറച്ചുകഴിഞ്ഞപ്പോള്‍ എന്തോ മനസ്സിലുറപ്പിച്ചപോലെ  ഏമാന്‍ ഡ്രൈവറോട് പറഞ്ഞു “ വണ്ടി അങ്ങാടിയിലേക്ക് വിട് ഇയാളെ അവിടെ ഇറക്കിയിട്ട് പോകാം”. അങ്ങനെ കുറച്ചു സമയത്തെ ഓട്ടത്തിന് ശേഷം ആ ജീപ്പ് അങ്ങാടിയിലെ ആല്‍ത്തറയ്ക്ക് സമീപമായി വന്നു നിന്നു. ജീപ്പിന്റെ വാതില്‍ തുറന്ന് ഗോപാലേട്ടനെ അവര്‍ അവിടെ  ഇറക്കി വിട്ടു അവിടെനിന്നും യാത്രയായി. ഗോപാലേട്ടന്‍ അവിടെനിന്നും നേരെ ആല്‍മരത്തിന് സമീപത്തുള്ള വഴിയിലൂടെ വീട്ടിലേക്കു നടന്നൂ.
വീട്ടില്‍ചെന്നു കയറിയപ്പോള്‍ അവിടെ കലിപൂണ്ട് നില്‍ക്കുന്ന വീട്ടുകാരെയാണ് കാണാന്‍ കഴിഞ്ഞത് . മക്കളും മരുമക്കളും ചേര്‍ന്ന സംഘം അദ്ധേഹത്തിനു നേരെ ആക്രോശിച്ചുകൊണ്ട് നിന്നു. എല്ലാം കേട്ട് മനസ്സലിഞ്ഞ അദേഹത്തിന്‍റെ മകള്‍ അവിടെ രക്ഷയ്ക്കെത്തിക്കൊണ്ട് മറ്റുള്ളവരെ നോക്കി ഇങ്ങനെ പറഞ്ഞു ”അച്ഛനെ ഇനി ആരും വേദനിപ്പിക്കരുത്, ഞാന്‍ ഇളയവള്‍ ആയിരിക്കാം പറയുന്നതുകൊണ്ട് ചേട്ടന്മാര്‍ക്ക് ദേഷ്യം തോന്നാം, അത് സ്വാഭാവികം.  പക്ഷെ അച്ഛന്റെ വശത്ത് നിന്നും ആലോചിച്ചുനോക്കണം , അമ്മ മരിച്ചിട്ട് ഇന്നേവരെ നമ്മളെ ഒരു വിഷമവും അറിയിക്കാതെ വളര്‍ത്തിയതല്ലേ ഇദ്ദേഹം, അച്ഛന്‍ കുടിചിട്ടോ മറ്റോ ഒരിക്കല്‍ പോലും നമ്മള്‍ക്ക് ഒരു അപമാനവും വരുതിയിട്ടുമില്ല , ചിലപ്പോള്‍ ഒന്ന് ചീട്ട്കളിക്കുന്നു എന്ന് വച്ച് അതുകൊണ്ട്  മാനംഇടിഞ്ഞുപോവുകയോന്നുമില്ലല്ലോ, ഇനി അച്ഛന്‍ ഈ തെറ്റുകളൊന്നും ആവര്‍ത്തിക്കില്ല” ഗോപാലേട്ടന്‍ അവളെ ദയനീയ ഭാവത്തില്‍ നോക്കി . അവള്‍ പറഞ്ഞു “ അച്ഛാ ഞങ്ങളെല്ലാവരും ചേര്‍ന്ന്  ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട് അതായതു നാളെ രാവിലെ അച്ഛനെ വൃദ്ധസദനത്തിലാക്കുന്നൂ, അവിടെ അച്ഛന് പറ്റുന്ന സുഹൃത്തുകളൊക്കെ ഉണ്ടാവും” ഗോപാലേട്ടന്‍റെ കണ്ണുകള്‍ ആ വാര്‍ത്ത കേട്ട് ഈറനണിഞ്ഞു, ഭാര്യ മരിച്ചശേഷം നെഞ്ചോടു ചേര്‍ത്ത് വളര്‍ത്തി വലുതാക്കിയ മക്കള്‍ക്ക്‌ താന്‍ ഇത്രയ്ക്ക് ബാധ്യതയാണെന്ന് അപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത്. അന്ന് അത്താഴം കഴിഞ്ഞു കിടന്നപ്പോള്‍ മക്കളെ അടുത്ത് വിളിച്ചു ഗോപാലേട്ടന്‍ ചോദിച്ചു “ മക്കള്‍ക്ക്‌ ഞാന്‍ ബാധ്യതയായി തീര്‍ന്നു ഇല്ലേ “ ആരും ഒന്നുമുരിയാടിയില്ല. പിന്നെ ഗോപാലേട്ടന്‍ കുറച്ചു സമയം എന്തോ ആലോചനയില്‍ മുഴുകി പിന്നെ എന്തോ ഓര്‍ത്തിട്ടെന്നവണ്ണം തലയുയര്‍ത്തി  എല്ലാവരുടെയും മുഖത്തേക്ക് നോക്കി. അവരുടെ മുഖത്ത് ഒരു ശോകഭാവം നിഴലിച്ചിരുന്നൂ. അദ്ദേഹം  ആത്മഗതമെന്നോണം  പിറുപിറുത്തുകൊണ്ട് അവിടെനിന്നും തിരിഞ്ഞു നടന്നു.
അടുത്തദിവസം രാവിലെതന്നെ എല്ലാവരും ഒരുങ്ങി, അവര്‍ ഗോപാലേട്ടനെ അവിടെങ്ങും തിരഞ്ഞു പക്ഷെ അവിടെങ്ങും കണ്ടില്ല. അങ്ങനെ നിരാശരായിരിക്കുന്ന സമയത്താണ് അവരുടെ ശ്രദ്ധ ഫോണിന്റെ ചുവട്ടിലെ കടലാസ്സില്‍ പതിഞ്ഞത്. അവര്‍ അതെടുത്ത് ഉറക്കെ വായിച്ചു തുടങ്ങി .
****************************************************************************************************
എന്റെ സ്നേഹം നിറഞ്ഞ മക്കള്‍ അറിയാന്‍ അച്ഛന്‍ എഴുതുന്നത്‌
എന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും നിങ്ങള്ക്ക് വേണ്ടി മാറ്റിവച്ച എനിക്ക് മക്കള്‍ ഒരുക്കിവച്ച സ്ഥലം കൊള്ളാം. പക്ഷെ എന്റെ ഇഷ്ടമോ ആഗ്രഹമോ നിങ്ങള്‍ ചോദിച്ചില്ല . സാരമില്ല നിങ്ങളുടെ അമ്മയെ മരണശേഷം എന്റെ മക്കളെ ഒരു കുറവും വരുത്താതെ പഠിപ്പിച്ചു അവര്‍ ഓരോരുത്തര്‍ക്കും ഓരോ കുടുംബമായപ്പോള്‍ ഞാന്‍ നിങ്ങളില്‍നിന്നും അകലുന്നത് ഞാനറിഞ്ഞില്ല. അതിനാരോടും  ഒരു പരിഭവവും ഇല്ല, ഒരാഗ്രഹം മാത്രമേ എനിക്ക് ബാക്കിയുള്ളൂ എവിടെനിന്നെങ്കിലും എന്റെ മൃതദേഹം കിട്ടിയാല്‍ അത് നിങ്ങളുടെ അമ്മയെ അടക്കം ചെയ്ത മണ്ണില്‍ അടക്കം ചെയ്യണം. അവള്‍ എന്നില്‍ നിന്നും അകന്നു പോയപ്പോള്‍ എനിക്ക് നിങ്ങളുണ്ടായിരുന്നൂ ഇപ്പോള്‍ നിങ്ങളും എന്നെ ഉപേക്ഷിക്കാന്‍ ഒരുങ്ങുമ്പോള്‍ എനിക്ക് ഈ ലോകത്ത് ദൈവമേ ആശ്രയമായുള്ളൂ. എന്റെ കാലശേഷം നിങ്ങള്‍ക്കുള്ള സ്വത്തുക്കളുടെ വിശദാംശങ്ങള്‍ അടങ്ങിയ രേഖകള്‍ എന്റെ കിടക്ക്യ്ക്കടിയില്‍ വച്ചിട്ടുണ്ട്. എല്ലാവര്ക്കും  നന്മ വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് , ഞാന്‍ നിര്‍ത്തുന്നൂ.
എന്ന് സസ്നേഹം
ഗോപാലന്‍
****************************************************************************************************

കത്ത് വായിച്ചു കഴിഞ്ഞു അവര്‍ ഗോപാലേട്ടന്റെ കിടക്കയിലെ രേഖകള്‍ എടുത്ത് അതിലൂടെ കണ്ണോടിച്ചു. അതിലെ അവിശ്വനീയമായ സ്വത്ത്‌ വിവരങ്ങള്‍ കണ്ട് അവര്‍ക്ക് കണ്ണ് മങ്ങുന്നത് പോലെ തോന്നി. അച്ഛൻ എങ്ങനെ ഇത്രയും സമ്പാദിച്ചു എന്ന് അവർക്ക് അറിയില്ലായിരുന്നൂ . പണ്ടാരോ പറഞ്ഞറിഞ്ഞിരുന്നൂ ഗോപാലേട്ടൻ കോടീശ്വരനാണെന്ന് ഒരു മാത്രപോലും ആ കാര്യം സമര്ഥിക്കാനുള്ള എന്തെങ്കിലുമൊരു സൂചന ആർക്കും അദ്ദേഹം നൽകിയിരുന്നില്ല .അവരിൽ അത് അത്ഭുതത്തിലുപരി ഞെട്ടലാണ് ഉണ്ടാക്കിയത് . പിന്നീട് അച്ഛനെ തിരഞ്ഞുകണ്ടുപിടിക്കാനായി അവരില്‍ ചിലര്‍ വാഹനങ്ങളില്‍ നാലുപാടും യാത്രതിരിച്ചു , പക്ഷെ അവര്‍ക്ക് അയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനിടയ്ക്ക് ആരോ പറയുന്നത് കേട്ടു ഗോപാലേട്ടനെ റെയില്‍വേ സ്റ്റേഷനില്‍ കണ്ടു എന്നും മറ്റും. പക്ഷെ എങ്ങും അദ്ധേഹത്തെ കണ്ടില്ല.

2017 ജൂലൈ 12, ബുധനാഴ്‌ച

ജോലിക്കാരന്‍

ജോലിക്കാരന്‍
എം പി എസ്സ് വീയ്യോത്ത്

ഇത് ജാന്‍സി ചേറ്റുവമറ്റത്തെ പാപ്പി എന്ന നാട്ടുപണിക്കാരന്റെ ഇളയപുത്രി. വെളുത്തു മെലിഞ്ഞ ഒരു സുന്ദരിക്കുട്ടിയായിരുന്ന അവള്‍. പാപ്പിച്ചായനും മറിയാമ്മ ച്ചേടത്തിക്കും രണ്ടു കുട്ടികളുണ്ടെങ്കിലും അവരിൽ പോന്നമനയായിരുന്നൂ അവൾ . പാപ്പിച്ചായനും മറിയാമ്മച്ചേടത്തിയും അധികം പഠിപ്പോ പത്രാസ്സോ ഇല്ലാത്ത എല്ലാവരെയും സ്നേഹിക്കാനറിയാവുന്ന തനി നാട്ടുമ്പുറത്തു്കാരായിരുന്നൂ.അതുകൊണ്ടുതന്നെ അവർ മകളെ കൊഞ്ചിച്ചു വഷളാക്കിയെന്നാ ആളുകള്‍ പറയുന്നത്. എല്ലാവരോടും തർക്കുത്തരം പറയുന്ന അവൾ ശരിക്കും അൽപ്പം അഹങ്കാരിയായിരുന്നൂ .  അങ്ങാടിയിലെ ഒരു സ്വകാര്യവിദ്യാലയത്തില്‍ പത്താം ക്ലാസ്സിലാണ് അവള്‍ പഠിക്കുന്നത് . അന്നും മറിയാമ്മ ച്ചേടത്തി തൊട്ടും തലോടിയും എഴുന്നേൽപ്പിച്ചു  പിന്നാലെ നടന്ന് ഒരുക്കി അവളെ സ്കൂളിലേക്ക് പറഞ്ഞയച്ചു. ജാൻസി  മുറ്റത്തേക്കിറങ്ങി മറിയമ്മയോടായി " അമ്മച്ചീ ഇന്നാണെ സ്കൂൾ ഫീസ് കൊടുക്കാനുള്ള അവസാന ദിവസം അപ്പച്ചനോട് ഒന്ന്ഓർമ്മിപ്പിക്കണേ " എന്ന് പറഞ്ഞു . അപ്പോൾ തന്നെ മറിയാമ്മ ചിരിച്ചുകൊണ്ട് " അപ്പച്ചൻ ഫീസും കൊണ്ട് സ്കൂളിലേക്ക് വരും"എന്ന് മറുപടിയും പറഞ്ഞു . അവൾ തലകുലുക്കി മുന്നോട്ടേക്ക് നീങ്ങി വഴിയിലായി  കാത്ത് നിന്നിരുന്ന സഹപാഠികളോടൊപ്പം നെഞ്ചോടു ചേർത്ത്താങ്ങിപ്പിടിച്ച പുസ്തകങ്ങളുമായി നടന്നൂ . ആ യാത്രയിലുടനീളം കളിയുംചിരിയുമായി സ്കൂളിലേക്കുള്ള  അവരുടെ പ്രയാണം അങ്ങനെ തുടർന്നൂ . അവർ സ്കൂളിൽ എത്തി കുറച്ചു സമയത്തിങ്ങൾക്കകം അസംബ്ലി ആരംഭിക്കുന്നൂ എന്നറിയിച്ചുകൊണ്ടുള്ള മണി ശബ്ദം ഉച്ചത്തിൽ മുഴങ്ങി. അങ്ങനെ അന്നത്തെ ദിനം ആ അസംബ്ലിയോടെ തുടങ്ങി . അത് കഴിഞ്ഞു എല്ലാവരും ക്‌ളാസ്സുകളിലേക്കു നടന്നു. കുറച്ചു സമയങ്ങൾക്കകം അന്നത്തെ ക്‌ളാസ്സുകൾ ആരംഭിച്ചു, പീരിയഡ്കൾ  മാറി മാറി വന്നുകൊണ്ടിരുന്നൂ.  സമയം ഉച്ചഭക്ഷണത്തിനുള്ള  ഇടവേള ജാൻസിയും കൂട്ടുകാരികളും സ്കൂളിന്റെ മുന്നിലായി കൂട്ടം കൂടി നിന്ന് ചിരിയും കളിയുമായി എന്തൊക്കയോ കാര്യമായി സംസാരിക്കുകയായിരുന്നൂ .  അപ്പോഴാണ് മണ്ണിൽ കുതിർന്ന മുണ്ടും കീറിയ ബനിയനും ധരിച്ച ഒരാൾ  അങ്ങോട്ടേക്ക് കടന്ന്  വന്നത്. അയാൾ ജാൻസിയുടെ പേര് വിളിച്ചുകൊണ്ടു അവളുടെ അടുത്തേക്ക് നടന്നടുത്തു . അയാളുടെ ആ കോലം കണ്ടതും അവൾക്ക് മനസ്സിൽ ഈർഷ്യയാണ് ആദ്യം തോന്നിയത്. പക്ഷെ അത്പുറത്തുകാട്ടാതെ അവൾ അയാളുടെ അടുത്തേക്ക് നടന്ന്ചെന്നു . അയാൾ ചിരിച്ചുകൊണ്ട്മുണ്ടിന്റെ കോന്തലയിൽ കെട്ടിയ കെട്ടഴിച്ചു അതിൽനിന്നും വിയർപ്പിൽ നനഞ്ഞ നോട്ടുകളെടുത്തു അവൾക്ക് നേരെ നീട്ടിക്കൊണ്ട് " മോള്  വേഗം പോയി ഫീസ് അടച്ചോ കേട്ടോ " എന്നും പറഞ്ഞു തിരിഞ്ഞു നടന്നൂ.  അതിനിടയിൽ അവളുടെ ഒന്ന് രണ്ടു കൂട്ടുകാരികൾ അങ്ങോട്ട് നടന്നടുത്തു കൊണ്ട് ചോദിച്ചു " ജാൻസി അതാരാ ". അവൾ കുറച്ചു സമയത്തെ മൗനത്തിന് ശേഷം പറഞ്ഞു" എന്റെ വീട്ടിലെ ജോലിക്കാരനാ" അവ്യക്തമായാണെങ്കിലും അതുകേട്ട അയാൾ ഒന്ന്തിരിഞ്ഞു നോക്കി പിന്നെ അവളെ നോക്കി ചിരിച്ചുകൊണ്ട് മുന്നോട്ടു നടന്നൂ. വൈകീട്ട് പതിവുപോലെ അവൾ സ്കൂൾ വിട്ട് മറ്റുള്ളവരോടൊപ്പം വീട്ടിലെത്തി. നേരെ അമ്മയോട് ചോദിച്ചു " അമ്മച്ചീ അപ്പച്ചൻ ഇന്ന് സ്കൂളിൽ വന്ന വേഷം ശരിയായില്ല കേട്ടോ " അത് കേട്ട് കൊണ്ട് പാപ്പച്ചായൻ വീട്ടിനുള്ളിൽനിന്നും ഇറങ്ങി വന്നുകൊണ്ടു പറഞ്ഞു " മോളെ ക്ഷമിക്ക് അപ്പച്ചന് ഓർക്കാതെ പറ്റിയതല്ലേ , ഞങ്ങൾക്ക് നിൻറ്റെ അത്ര വിദ്യാഭ്യാസമൊന്നുമില്ലല്ലോ മോളെ , ഇനി ഇത്ആവർത്തിക്കില്ല സത്യം , എന്നെ ജോലിക്കാരനാക്കിയതിൽ എനിക്കൊരു വിഷമമൊന്നുമില്ല , കാരണം നീയാണ് ഞങ്ങളുടെ രാജകുമാരി ഞങ്ങൾ നിന്റെ ജോലിക്കാരും  നിന്നെ നല്ലനിലയിലെത്തിച്ചിട്ട് വേണം ഒന്ന് സ്വസ്ഥമാവാൻ  ". അയാളുടെ കണ്ണുകൾ നിറഞ്ഞതു അവൾ ശ്രദ്ധിച്ചു . അവൾ  ചെയ്ത തെറ്റിന്റെ ആഴം അപ്പോഴാണ് അവൾക്കു ബോധ്യം വന്നത് .  ആ വാക്കുകൾ അവളുടെ അഹങ്കാരത്തിന്റെ മുനയൊടിച്ചു. അവൾ അച്ചായനെ ചേർത്ത്  പിടിച്ചു ക്ഷമചോദിക്കാൻ വാക്കുകൾ കിട്ടാതെ അവൾ ഏങ്ങിയേങ്ങി കരഞ്ഞു . അത്മ കണ്ടുകൊണ്ട് നിന്ന മറിയാമ്മയും അവളെ സമാധാനിപ്പിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു  . 

പ്രിയപ്പെട്ട കുഞ്ഞുങ്ങളെ നിങ്ങളുടെ രക്ഷിതാക്കളുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ ശ്രമിക്കുക അവരെ ഒരിക്കലും അപമാനിക്കാതെ കാക്കുക  .


2017 ജൂലൈ 11, ചൊവ്വാഴ്ച

കുരുതി

കുരുതി 

എം പി എസ് വീയ്യോത്ത്

കരിക്കാട് ഗ്രാമത്തിലെ നോക്കെത്താദൂരത്തായുള്ള  വയലിന്റെ കരയിലാണ്  ഓലമേഞ്ഞ ആ കുടിൽ . ആ കുടിലിനോട് ചേര്‍ന്ന  ചായ്പ്പിലായി ഒരു ആട്ടിൻകൂട് അതിൽ ഒരു കറുത്ത ആടും വെളുത്ത ആട്ടിൻ കുട്ടിയും. അവിടെനിന്നും കുറച്ചു മാറി തെങ്ങോല കെട്ടി മറച്ച ഒരു കുളിമുറിയും  കക്കൂസും  ഇത്രയുമാണ് ആ വീടും പര്സരവും.
നേരം പുലർന്നു വരുന്നേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ആ കൂരയുടെ ഓലകെട്ടിയുണ്ടാക്കിയ വാതിൽ കൈകൊണ്ട്മെല്ലെ ഒരു വശത്തേക്ക് തള്ളിനീക്കിക്കൊണ്ട് ഒരു വരാന്തയിലേക്ക്‌ കൂനിക്കൂടി ഇറങ്ങി വന്നത്. എൺപത്തിനോടടുത്ത പ്രായമാണെങ്കിലും അവര്‍ക്ക്  ഇപ്പോഴും മധുരപ്പതിനാറാണ്, അവരുടെ പേര് ജാനുവേടത്തി. അവരാണ് ആ വീട്ടിലെ ഒട്ടുമുക്കാൽ ജോലികളും ചെയ്യുന്നത് തന്നെ  .  അരയ്ക്ക് ചുറ്റിക്കെട്ടിയ വെള്ളമുണ്ടും കഴുത്തിലൂടെ മാറ് മറച്ചുകൊണ്ട് ചുറ്റിയ വെള്ള തുണിയുമാണ് രൂപം . അവര്‍ ആ തെളിഞ്ഞു തുടങ്ങിയ പ്രഭാതത്തില്‍ ഒരു ഈർക്കിൽ ചൂലുമായി കൂനിക്കൂടി മുറ്റത്തെ ഉണങ്ങിയ ഇലകളും തെങ്ങിൻ  പൂക്കളും സൂക്ഷതയോടെ തൂത്തു വൃത്തിയാക്കുകയായിരുന്നൂ .ആരുടെയോ  കാൽപ്പെരുമാറ്റം കേട്ട് അവർ മെല്ലെ തലപൊക്കി വഴിയിലേക്ക് നോക്കി . അയൽപക്കത്ത്  താമസിക്കുന്ന തെങ്ങുകയറ്റക്കാരൻ നാണുവായിരുന്നു അത് . തോർത്ത് കൊണ്ടുള്ള തലയിലെ കെട്ടും  കയറ്റി കെട്ടിയ ലുങ്കിയും അതിന്റെ മേലെ ചൂടികൊണ്ട് കെട്ടിയുറപ്പിച്ച വെട്ടുകത്തിയും വലതു ചുമലിൽ ബാലൻസ് ചെയ്തു വച്ച മുളയേണിയുമായി അയാൾ അങ്ങോട്ട് നടന്നു വന്നുകൊണ്ടിരുന്നൂ  . നടന്ന് ജാനുവേടത്തിയുടെ അടുത്തെത്തിയതും അയാൾ ഉച്ചത്തിൽ ചോദിച്ചു " എന്തെല്ലാ  ജാനുവേടത്തി വിശേഷങ്ങള് , ഇങ്ങള് ഒറ്റക്കെയുള്ളോ " ജാനുവേടത്തി പല്ലില്ലാത്ത മോണകാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു " മോൻ ഓളാട പോയിക്കാ , ഉച്ചക്ക് വെരുവായിരിക്കും ". അയാൾ പറഞ്ഞു " ജാനുവേടത്തി ഞാൻ തേങ്ങ പറിച്ചു തുടങ്ങട്ടേ " ജാനുവേടത്തി " അങ്ങാനായിക്കോട്ടെ , കൂട്ടത്തില് നാല്  ഇളനീര് പറിക്കണേ  നാണു മക്കക്കാ " എന്നും പറഞ്ഞു അവർ ചൂലുമായി വീടിന്റെ പിന്നിലേക്ക് നടന്നു . നാണുവേട്ടൻ ഓരോരോ തെങ്ങിലായി  മുളയേണി  ചാരിവച്ചു കയറി തേങ്ങ ഇട്ടു തുടങ്ങി. ആകെ പത്ത് തെങ്ങേ അവിടെ ഉണ്ടായിരുന്നുള്ളൂ. അത് ഏതാനും സമയത്തിനകം നാണുവേട്ടൻ കയറി തേങ്ങയും ഓലമടലും പറിച്ചു് താഴെയിട്ടശേഷം  തെങ്ങിൽനിന്നും ഇറങ്ങി മുറ്റത്തേക്ക് നടന്നൂ . അവിടെ കൂട്ടിയിട്ട തേങ്ങയിൽ നിന്നും രണ്ടു തേങ്ങകൾ എടുത്തു് തമ്മിൽ കൂട്ടിക്കെട്ടി . അതെടുത്തു് ചാരിവച്ച ഏണിയിൽ തൂക്കിയിട്ട് ഏണിയും എടുത്ത് അവിടെനിന്നും യാത്രപറഞ്ഞിറങ്ങി .ജാനുവേടത്തി ആ തേങ്ങാകൂനയിൽ നിന്നും രണ്ടു തേങ്ങയും  എടുത്തു് കൂനിക്കൂടി അകത്തേക്ക് നടന്നൂ . മക്കള് വരുമ്പോളേക്കും ഉച്ചഭക്ഷണം തയ്യാറാക്കണം. വീട്ടിനകത്തെ പുകയടുപ്പുകളിലൊന്നിനു മുകളിലായി വച്ച മൺകലത്തിൽ ചോറ് കിടന്ന് തിളക്കുന്നൂ, അടുത്തതിൽ  വച്ച മൺചട്ടിയിൽ  മീൻകറിയും . ജാനുവേടത്തി മണ്കലത്തിന്റെ  അടപ്പു ഒരു വശത്തേക്ക് വലിച്ചു മാറ്റി. പിന്നെ  ഒരു ചിരട്ട തവിയെടുത്തു് മുണ്ടിന്റെ കോന്തലയ്ക്കല്‍ തുടച്ചു തിളച്ചുകൊണ്ടിരിക്കുന്ന മീൻകറിയിൽ ഇട്ട് ഒന്നിളക്കിയശേഷം അതിൽനിന്നും ഇച്ചിരി കറിയെടുത്തു് കൈവെള്ളയിലൊഴിച്ചു് സ്വാദുനോക്കി . പിന്നെ ചിരിച്ചുകൊണ്ട് തലയാട്ടി ആ ചട്ടി അടച്ചുവച്ചു .

ഉച്ചയോടെ ജാനുവേടത്തിയുടെ മകനും കുടുംബവും യാത്ര കഴിഞ്ഞ് തിരിച്ചെത്തി . കുട്ടികൾ  രണ്ടും മുത്തശ്ശിയുടെ അടുത്തേക്ക് ഓടിവന്നു . ജാനുവേടത്തി രണ്ടുപേരേയും ചേർത്തുപിടിച്ചു ചിരിച്ചുകൊണ്ട് അവരുടെ നിറുകയിലൂടെ വിരലോടിച്ചു അങ്ങനെ നിന്നു. പിന്നെ എന്തോ ഓര്‍ത്തിട്ടെന്ന പോലെ  ഇരുവരുടെയും കവിളില്‍ മുത്തങ്ങളും  സമ്മാനിച്ച്  തിരക്കിട്ട് അടുക്കളയിലേക്ക് നടന്നൂ. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ. ഇളയകുട്ടി അതുശ്രദ്ധിച്ചു. അവന്‍ മുത്തശ്ശിയുടെ അടുത്തുവന്ന് ചോദിച്ചു “ എന്തിനാ മുത്തശ്ശി കരയുന്നെ” . അവർ അവനെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. അവൻ അവിടെനിന്നും ഓടി അച്ഛന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു "അച്ഛാ മുത്തശ്ശികരയുന്നൂ അച്ഛാ". ആ കുഞ്ഞിന്റെ മനസ്സ് നന്നേ വേദനിച്ചിരിക്കുന്നൂ, അച്ഛൻ അവനേ തന്നിലേക്ക് ചേർത്തുപിടിച്ചു .അതുകണ്ടുകൊണ്ട് വരാന്തയിൽനിന്നും കയറിവന്ന മരുമകൾ ഭർത്താവിനെ നോക്കി "കണ്ടോ ചേട്ടാ ആ കിളവിക്ക്‌ നമ്മൾ പോയത് ഒട്ടും പിടിച്ചിട്ടില്ല , ചത്ത് തുലയുന്നില്ലല്ലോ നാശം ".എന്നും പറഞ്ഞു തിരിഞ്ഞതും ചിരിച്ചുകൊണ്ട് നിൽക്കുന്ന ജാനുവേടത്തിയെയാണ് കണ്ടത് . അവർ ചിരിച്ചുകൊണ്ട് പറഞ്ഞു "മക്കളേ വാ ഊണ് കഴിക്കാം ", പിന്നെ ശബ്ദം കുറച്ചു് പറഞ്ഞു മോനെനോക്കിക്കൊണ്ട് "മോനെ എനിക്ക് നിങ്ങളോടു ഒരു പരിഭവവുമില്ല കേട്ടോ " അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നത് അയാൾ ശ്രദ്ധിച്ചു . അയാൾ കസേരയിൽനിന്നും എഴുന്നേറ്റ് അമ്മയെയും ചേർത്ത് പിടിച്ചു് ഭാര്യയെയും മക്കളെയും വിളിച്ചു് അടുക്കളയിലേക്ക് നടന്നൂ . അങ്ങനെ അടുക്കളയിൽ  നിരത്തിവച്ച  പലകകളിൽ ഇരുന്ന് പിഞ്ഞാണപ്പാത്രങ്ങളിൽ ജാനുവേടത്തിവിളമ്പിക്കൊടുത്ത ഭക്ഷണവും അവർ ആസ്വദിച്ച് കഴിച്ചു തുടങ്ങി . അവർ ഭക്ഷണം കഴിക്കുന്നതും ആസ്വദിച്ചുകൊണ്ട് ആ 'അമ്മ ആ ഓലമേഞ്ഞ കൂരയുടെ തൂണില് ചാരി അങ്ങനെ നിന്നൂ . എല്ലാവരും  ഭക്ഷണവും കഴിച്ചു് എഴുന്നേറ്റു, മരുമകൾ ഭക്ഷണം കഴിച്ച പാത്രങ്ങള്‍  കഴുകിവച്ചു് അകത്തേക്ക് നടന്നൂ . അങ്ങനെ അടുക്കളയില്‍ ജാനുവേടത്തി ഒറ്റയ്ക്കായി, അവര്‍ ഒരുപാത്രത്തിൽ കുറച്ചു ചോറെടുത്തു് കറിയുമൊഴിച്ചു് കഴിക്കാൻ തുടങ്ങി, ഒറ്റപ്പെടലിന്റെ വേദനമൂലം അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ . അവർ ഭക്ഷണം കഴിച്ചു്എന്ന് വരുത്തി എഴുന്നേറ്റു.  പിന്നിലെ വരാന്തയിലേക്ക് നടന്ന് പാത്രത്തിൽ ബാക്കി വന്ന ഭക്ഷണം ദൂരേക്ക് വലിച്ചെറിഞ്ഞു. രണ്ടു പൂച്ചകളും കാക്കകളും അതും കാത്തു നില്‍പ്പുണ്ടായിരുന്നൂ. ആ പൂച്ചകളുടെയും കാക്കകളുടെയും ബഹളങ്ങള്‍ കേട്ട്, പാത്രം കഴുകി അടുപ്പിന്‍ തണയില്‍ കമഴ്ത്തി വച്ചു് അവര്‍ നേരെ ആ മുറിയുടെ ഒരു കോണിലേക്ക് നടന്നൂ .അവിടെ കണ്ട പായ വിരിച്ചു അതില്‍ അവർ ചുരുണ്ടു കൂടി ഓരോന്നാലോചിച്ചു് കിടന്നൂ.

സമയം കടന്നുപോയിക്കൊണ്ടിരുന്നൂ  വൈകീട്ട് സാധാരണപോലെ 'അമ്മ  എഴുന്നേൽക്കാതായപ്പോൾ  മകൻ അവരുടെ അടുത്ത് ചെന്ന് അവരെ  തട്ടി വിളിച്ചു . പക്ഷെ ആ ദേഹം തണുത്തു മരവിച്ചിരുന്നൂ , ആ മകന് പൊട്ടിക്കരയാനേ കഴിഞ്ഞുള്ളു .  ആ കരച്ചിൽ കേട്ട് മുറ്റത്തുനിന്നും കുട്ടികളുമായി മരുമകൾ കയറി വന്നൂ . അവർ ആ കാഴ്ച കണ്ടു സ്തബ്ധയായി നിന്നൂ, നിലവിളികേട്ട് ഓടിക്കൂടിയ ആളുകളിലാരോ പറഞ്ഞ " കണ്ണുള്ള പ്പോൾ അതിന്റെ വിലയറിയില്ല പാവത്തെ ഇവൾ എത്ര ദ്രോഹിച്ചതാ, ഇതൊക്കെ അനുഭവിക്കാതെ എവിടെപ്പോവാൻ " എന്ന വാക്കുകള്‍  മരുമകളുടെ ഹൃദയത്തെ കീറിമുറിച്ചു . അവൾ ആ മൃതദേഹത്തിന്റെ അരികിലായി ജീവച്ഛവമായിരിന്നൂ  ആ പാവത്തോട് താൻ ചെയ്ത ദ്രോഹങ്ങള്‍ ഓരോന്നായി അവരുടെ മനസ്സിലൂടെ കൊള്ളിയാന്‍ പോലെ മിന്നിമാഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നൂ. അവരുടെ മിഴികള്‍  നിറഞ്ഞൊഴുകുന്നുണ്ടായിരുന്നൂ .



രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...