2017 ഫെബ്രുവരി 28, ചൊവ്വാഴ്ച

അമ്മുവിൻറെ മോഹം

അമ്മുവിൻറെ മോഹം

അന്ന് അമ്മു വളരെ സന്തോഷവതിയായിരുന്നു.
  ശരിയാ, ഞാൻ അമ്മുവിനെ പരിചയപ്പെടുത്തിയില്ലല്ലോ. നാലര വയസ്സ് പ്രായമുള്ള ഒരു വെളുത്ത സുന്ദരിക്കുട്ടി  എല്ലാവരുടെയും കണ്ണിലുണ്ണിയാണ് അവൾ.
അതിരാവിലെ എഴുന്നേറ്റു കിടക്കയിൽത്തന്നെ കുറച്ചു സമയം ഇരുന്നു പിന്നെ കണ്ണ് തിരുമ്മി 'അമ്മ കിടന്നിരുന്ന ഇടത്തേക്ക് നോക്കി അവിടം ആരുമില്ല, അതിനടുത്തായി കൊതുവലകൊണ്ടുണ്ടാക്കിയ കുടക്ക് കീഴെയായി അവളുടെ അനുജൻ കിടന്നുറങ്ങുന്നുണ്ടായിരുന്നു.  അവള്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു ഉമ്മറത്തേക്ക് നടന്നു.  അവിടെ അച്ഛൻ കസേരയിൽ ഇരുന്നു അന്നത്തെ പത്രം പാരായണം നടത്തുകയായിരുന്നൂ  . അദ്ദേഹത്തിനരികിലായി അമ്മ എന്തൊക്കയോ കാര്യങ്ങൾ സംസാരിക്കുന്നു  പത്രത്തിൽനിന്നും തലയുയർത്താതെ അച്ഛൻ അതിന് മറുപടി പറഞ്ഞുകൊണ്ടും ഇരുന്നൂ .  അതിനിടയിൽ അമ്മു  അച്ഛന്റെ അടുത്ത് ചെന്ന് തോളിൽ കയ്യും വച്ച് നിന്നു. അപ്പോള്‍  അച്ഛൻ അവളോട്‌ ചോദിച്ചു "എന്താ മോളെ ഇന്ന് നേരത്തെ എഴുന്നേറ്റല്ലോ "   അമ്മു  ആകാംഷയോടെ ചോദിച്ചു "അച്ഛാ.. അച്ഛാ മാമൻ എപ്പഴാ വരുവാ? " അപ്പോഴാണ്  അദ്ദേഹം ഓർത്തത് അന്നാണല്ലോ   മാമൻ അവളെയും കൊണ്ട് അവളുടെ സ്വപ്നം സഫലീകരിക്കാൻ പോവുന്നതെന്ന്. അദ്ദേഹം ഭാര്യയോട് ചോദിച്ചു "എടീ പറഞ്ഞപോലെ അവനെപ്പഴാവരുന്നേ " 'അമ്മ പറഞ്ഞു ഞാൻ വീട്ടിൽ വിളിച്ചിരുന്നൂ അമ്മയാണ് ഫോൺ എടുത്തേ അവൻ ഉറങ്ങുവായിരുന്നൂ , ഉച്ചയാവുമ്പോളേക്കും വരുമെന്ന പറഞ്ഞെ ". അമ്മ അവളോട് മോനെഴുന്നേറ്റോന്ന്  നോക്കാൻ പറഞ്ഞു വിട്ടു . അവൾ കൊതുവലക്കുള്ളിൽ കിടന്നുറങ്ങുന്ന അനിയന്റെ അടുത്ത് പോയി കൊതുവലമാറ്റി .  അവൻ ഉറക്കമുണരാനുള്ള തെയ്യാറെടുപ്പിലായിരുന്നൂ. കുഞ്ഞുകൈകൾകൊണ്ട് കുഞ്ഞിക്കണ്ണുകൾ തിരുമ്മി  അവളെ നോക്കി അവന്റെ പല്ലു മുളച്ചുവരുന്ന മോണകാട്ടി ഒന്ന് ചിരിച്ചു.  പിന്നെ ചുറ്റും നോക്കി .  അമ്മു പുറത്തേക്കു നോക്കി നീട്ടി വിളിച്ചു "അമ്മെ മോനുണർന്നു".  അമ്മ വേഗം വന്നു അവനെ നോക്കി കുറച്ചു സമയം കളിപ്പിക്കാൻ ശ്രമിച്ചു അവൻ അമ്മയെനോക്കി അവനെ എടുക്കാൻ വേണ്ടി ആംഗ്യം കാണിച്ചുകൊണ്ടു കരച്ചിലാരംഭിച്ചു .  അമ്മ അവനെ വാരിയെടുത്തു ചുമലിലിട്ടു  പിന്നെ പറഞ്ഞു "എന്റെ മോന് വിശക്കുന്നുണ്ടോ മോന് "അമ്മ ഇപ്പൊ പാല് തരാലോ " അതിനിടക്ക് അച്ഛൻ വിളിച്ചു ചോദിച്ചു എന്തിനാ അവൻ കരയുന്നേ 'അമ്മ പറഞ്ഞു "അവനു വിശക്കുന്നുണ്ടെന്നു തോന്നുന്നൂ  ഞാൻ പാലുകൊടുക്കുന്നാണ് " അവൻ അമ്മയേയും അമ്മുവിനെയും നോക്കി ചിരിച്ചുകൊണ്ട് പാലുകുടിച്ചുകൊണ്ടിരുന്നു.  ആ ചിരി അല്പസമയത്തിനകം ഉറക്കത്തിനു വഴിമാറിക്കൊടുത്തു, അവനെ മാറ്റി വിരിച്ച വിരിയിൽ കിടത്തി കൊതുവലയെടുത്തുവച്ചു .
പിന്നീട് അമ്മ തന്റെ അന്നത്തെ ദിനചര്യയികളിലേക്ക് കടന്നു.  കുറച്ചു സമയങ്ങൾക്കകം അവര്‍ അച്ഛനെയും അമ്മുവിനെയും പ്രഭാതഭക്ഷണത്തിനായി വിളിച്ചു. എല്ലാരും കൂടി അകത്തെ തീന്മേശയ്ക്ക് ചുറ്റുമായിരുന്നു ഭക്ഷണം കഴിച്ചു.  ശേഷം അമ്മു വീടിന്റെ മുറ്റത്തെ തെങ്ങിൻ ചോട്ടിലായി അച്ഛൻ ഓലയും കവുങ്ങിന്റെ പട്ടയും കൊണ്ടുണ്ടാക്കിക്കൊടുത്ത ചെറിയ കുടിലിൽ അവളുടെ കളിക്കൂട്ടുകാരികളായ പാവകൾക്കു ചോറും കറി യുമുണ്ടാക്കി  കളിച്ചുകൊണ്ടിരുന്നൂ. അവളുടെ ശ്രദ്ധ കളിയേക്കാളും റോഡിലൂടെയുള്ള മാമന്റെ വരവിലായിരുന്നൂ.
ഏകദേശം ഉച്ചയോടടുപ്പിച്ചു  ഒരു ഓട്ടോറിക്ഷ വീടിന്റെ പടിക്കൽ വന്നു നിന്നൂ .  അമ്മു അവളുടെ കളി തൽക്കാലം നിറുത്തി പടിവാതിൽക്കലേക്ക് ഓടി. മാമൻ ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങി വന്നു അവളെ നോക്കിക്കൊണ്ട് “എന്താ മോളെ” എന്നും ചോദിച്ചു കൊണ്ട് ഇടതുകയ്യിൽ ബേയ്ക്കറിയുടെ പേരുള്ള സഞ്ചിയുമായി നടന്നു വന്നു. പടികൾ കയറി സഞ്ചി അവളെ ഏൽപ്പിച്ചു. അവൾ ആ സഞ്ചി വലതു കയ്യിൽ വാങ്ങി ഇടത് കയ്യിലേക്ക് മാറ്റി പിടിച്ചു. പിന്നീടു് മാമന്റെ കയ്യിൽ തൂങ്ങി ചാടിച്ചാടി ചിരിച്ചു കൊണ്ട് തല ഇരുവശങ്ങളിലേക്കും ആട്ടിക്കൊണ്ട് മാമനൊപ്പം മുന്നോട്ട് നീങ്ങി. മുറ്റത്ത് വരാന്തയിലേക്കുള്ള പടികളുടെ ഇടത് വശത്തായി അദ്ദേഹം തന്റെ പാദരക്ഷകൾ അഴിച്ചു വച്ചു. പിന്നീടു് മടക്കി ഉടുത്തിരുന്ന മുണ്ട് നേരെയാക്കി പടികൾ കയറി വരാന്തയിൽ എത്തി. അവിടെ കസേരയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന സഹോദരീ ഭർത്താവു് അദ്ദേഹത്തോട് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് കുശലാന്വേഷണങ്ങൾ നടത്തി.ഇതിനിടയിൽ വീട്ടിനുള്ളിൽ നിന്നും കുഞ്ഞിനേയും തോളലെടുത്ത് സഹോദരി ഇറങ്ങിവന്നു. കുഞ്ഞ് അദ്ദേഹത്തെ നോക്കി മോണകാട്ടി ചിരിച്ചു ശേഷം അമ്മുവിനെ നോക്കി മാമനെ കൈവിരൽ ചൂണ്ടി എന്തോ പറയാൻ ശ്രമിക്കുന്നത് എല്ലാവരും ചിരിച്ചുകൊണ്ട് നോക്കി നിന്നൂ . അമ്മു അവന്റെ കാലിന് അടിയിലായി അവളുടെ വിരലുകൊണ്ട് ഇക്കിളിയാക്കി. അവൻ ചിരിച്ചു കൊണ്ട് കുഞ്ഞിക്കാലുകൾ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു. അതിനിടയിൽ മാമൻ അവന് നേരെ തന്റെ കയ്കൾ നീട്ടി. കുഞ്ഞ് അദേഹത്തിന്റെ കൈകളിലേക്ക്  ചാഞ്ഞു. അദ്ദേഹം അവനെ തന്റെ ശരീരത്തോട് ചേർത്ത് പിടിച്ചു. അവരുടെ കുശലാന്വേഷണം തുടർന്നു. കുഞ്ഞ് അദ്ദേഹത്തിന്റെ കയ്യിൽ ഇരുന്ന് അച്ഛന്റെയും അമ്മയുടെയും അദ്ദേഹത്തിന്റേയും മുഖത്തേക്ക് മാറി മാറി നോക്കി ശേഷം അമ്മയുടെ കയ്യിലേക്ക് ചാഞ്ഞു. അതിനിടയിൽ കൈ പിടിച്ച് കുലുക്കി ശ്രദ്ധക്ഷണിച്ചു കൊണ്ട് അമ്മു ചോദിച്ചു "മാമാ.. മാമാ എത്രമണിക്കാ നമ്മൾ പോവുന്നേ?" അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു “നമുക്ക് രണ്ട് മണി കഴിയുമ്പോളേക്ക് പോവാം” പിന്നെ അളിയനോടും സഹോദരിയോടുമായി പറഞ്ഞു “ഞങ്ങൾക്ക് രണ്ടരയോടെ ഇവിടെ നിന്നും തിരിക്കണം ഏകദേശം മൂന്ന് മണിയോടെ ഞങ്ങൾക്ക് തീവണ്ടി ആപ്പീസിൽ എത്തണം.” സഹോദരീ ഭർത്താവു് ഭാര്യയുടെ കയ്യിൽ നിന്നും കുഞ്ഞിനേ തന്റെ കയ്യിലേക്ക് വാങ്ങി. എന്നിട്ട് തന്റെ ഭാര്യയോട്‌ പറഞ്ഞു “എടീ വേഗം ചെന്ന് ഊണ് ശരിയാക്കാൻ നോക്ക്.” അവർ ഭക്ഷണം ഉണ്ടാക്കാനായി അടുക്കള ലക്ഷ്യമാക്കി നടന്ന് നീങ്ങി.
സമയം കടന്ന് പോയി ഏകദേശം രണ്ട് മണിയോടെ എല്ലാവരും കൂടി ഊണ് കഴിക്കാനായി ഇരുന്നു. സാമ്പാറും ചോറും പയറ് തോരനും അയല പൊരിച്ചതും കൂട്ടി സ്വാദോടെ അവർ ഊണ് കഴിച്ചു. കുപ്പി ഗ്ലാസ്സിലെ കരിങ്ങാലി വെള്ളവും കുടിച്ച് എഴുനേറ്റ് കൈകഴുകാനായി മുറ്റത്തെ വെള്ളം നിറച്ച ബക്കറ്റ് ലക്ഷ്യമാക്കി നടന്നു. ആ ബക്കറ്റിന്റെ അടപ്പെടുത്ത് മാറ്റി മഗ്ഗിൽ വെള്ളമെടുത്ത് കൈ കഴുകി. ശേഷം ബക്കറ്റ് അടച്ച് വെച്ച് വരാന്തയിൽ അയയിൽ തൂങ്ങിക്കിടന്ന തോർത്തിലൊന്നിൽ കയ്യും മുഖം തുവർത്തി.
അതിനിടയിൽ അമ്മ അമ്മുവിനെ നല്ല ഉടുപ്പ്
ഇടീച്ച് മുടിചീകീ ഭംഗിയായി കെട്ടി ഒതുക്കി വെച്ചു.  അമ്മ അവൾക്ക് കണ്ണെഴുതി പൊട്ടു തൊട്ട് പൗഡർ ഇട്ടു കൊടുത്തു. ഇപ്പോൾ അവളേ ക്കാണാൻ നല്ല ചേലുണ്ട്. അമ്മ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു അവൾ തിരിച്ചും. അവൾ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ അരികിൽ ഇരുന്നു ഒന്ന്കുനിഞ്ഞ്  അവന്റെ നനുത്ത കവിളിൽ ഒരു ഉമ്മ കൊടുത്തു. പിന്നെ അവിടെ നിന്നും എഴുന്നേറ്റ് അച്ഛന്റെ അരികിലേക്ക് ചെന്നു.
 അച്ഛൻ അവളുടെ കവിളിൽ ഒരുമ്മ നൽകി. പിന്നെ വേഗം നടന്ന് മാമന്റെ അരികിലെത്തി അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ച് വലിച്ച് ചോദിച്ചു “മാമാ... മാമാ പോവാം.” മാമൻ കയ്യിലെ പത്രത്തിൽ നിന്നും തല ഉയർത്തിക്കൊണ്ട് പറഞ്ഞു “ഇതാരാ സുന്ദരിക്കുട്ടീ എന്നാൽ പോകാം.” പിന്നെ കയ്യിലെ പത്രം കസേരയിൽ വച്ച് എഴുന്നേറ്റു  ശേഷം
എല്ലാരോടും യാത്ര ചോദിച്ച് അമ്മുവിന്റെ കയ്യും പിടിച്ച് അവിടെ നിന്നും ഇറങ്ങി . മാമൻ അവളോടു് എല്ലാവർക്കും റ്റാറ്റ പറയാൻ പറഞ്ഞു, അതു പ്രകാരം അവൾ തല തിരിച്ച് എല്ലാവരോടും കൈ വീശി റ്റാറ്റ പറഞ്ഞ് മുന്നോട്ട് നടന്നു. വഴിയിലേ പൊതു ടാപ്പിൽ നിന്നും വെള്ളമെടുക്കുകയായിരുന്ന ചന്ദ്രീയേച്ചിയും ശാന്തേച്ചിയും അവളോടു് എവിടേക്കാ മോൾ പോന്നേ എന്ന് ചോദിച്ചു. അവൾ “റ്റാറ്റ പോവ്യ” എന്നും പറഞ്ഞ് മാമന്റെ കയ്യും പിടിച്ചു മുന്നോട്ടേക്ക് നടന്നു. മാമൻ അവളുടെ വാതോരാതെയുള്ള കുഞ്ഞു വായിലെ വിശേഷങ്ങളും കേട്ടു് ചിരിച്ചു കൊണ്ട് അവളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയും പറഞ്ഞ് നടന്നു. ഏകദേശം പതിനഞ്ച് മിനുറ്റ്  നടന്ന് കഴിഞ്ഞപ്പോൾ ദൂരെയായി തീവണ്ടി ആപ്പീസിൽ ഒരു തീവണ്ടി വന്നു നിൽക്കുന്നത് ശ്രദ്ധയിൽ പതിഞ്ഞു, അമ്മു മാമന്റെ കയ്യും വലിച്ച് മുന്നോട്ടേക്ക് നടന്നു. വഴിയിൽ മാമന് പരിചയമുള്ള ചില സുഹൃത്തുക്കൾ കുശലാന്വേഷണം  നടത്തിക്കൊണ്ട് അവരെ കടന്നു പോയി. അങ്ങനെ അവർ തീവണ്ടി ആപ്പീസീലേക്ക്  കയറി.

 മാമൻ അവളുടെ കയ്യും പിടിച്ച് ടിക്കറ്റ് കൗണ്ടറിന് മുന്നിലെത്തി അവിടെ നിന്നും ടിക്കറ്റും വാങ്ങി പ്ലാറ്റ്ഫോമിലേക്ക് നടന്നു.അവിടെ ചുമരിൽ വച്ചിരിക്കുന്ന സമയവിവര പട്ടികയിൽ നിന്നും അടുത്ത് വരാനുള്ള തീവണ്ടിയുടെ സമയം നോക്കീ അപ്പോഴാണ് മനസ്സിലായത് തീവണ്ടി ഏതാനും സമയത്തിനകം എത്തിച്ചേരുമെന്ന് .ഏതാനും നിമിഷങ്ങൾക്കകം തീവണ്ടിയുടെ നമ്പറും പേരും പ്ലാറ്റ്ഫോമിന്റെ നമ്പറും അറിയിച്ചു കൊണ്ടുള്ള മലയാള ത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള അനൗൺസ്മെന്റ് പ്ലാറ്റ്ഫോമിലെ സ്പീക്കറിലൂടെ ഒഴുകി വന്നു. അതു പ്രകാരം തീവണ്ടി പ്ലാറ്റ്ഫോം നമ്പർ രണ്ടിൽ വന്നു ചേരും. സ്റ്റേഷൻ മാസ്റ്ററുടെ അടുത്ത് ചുമരിൽ സ്ഥാപിച്ച ബോർഡിൽ നിന്നും ജനറൽ കമ്പാർട്ട് മെന്റ് വരുന്ന  സ്ഥല നമ്പർ മനസ്സിലാക്കി അമ്മുവിനെയും കൂട്ടി ഓവർ ബ്രിഡ്ജ് വഴി രണ്ടാം നമ്പർ പ്ലാറ്റ്ഫോം ലക്ഷ്യമാക്കി നടന്നു. അവർ കിടന്ന ഒരു സിമന്റ് ബെഞ്ചിൽ അവർ ഇരുന്നൂ ഏതാനും നിമിഷങ്ങൾക്കകം തീവണ്ടി നീട്ടി ചൂളം വിളിച്ച്‌   ഞെരങ്ങി നിന്നൂ അതിൽ നിന്നും ആളുകൾ ഇറങ്ങികൊണ്ടിരുന്നൂ  അതിനിടയിലൂടെ ചുമട്ടുതൊഴിലാളികൾ തലയിലും കയ്യിലും വണ്ടികളിലുമായി തലങ്ങും വിലങ്ങും പ്ലാറ്റഫോറത്തിലൂടെ നീങ്ങാൻ തുടങ്ങി . അതിനിടയിൽ അയാൾ  കയ്യും പിടിച്ചു ജനറൽ കമ്പാർട്മെന്റിൽ കയറി ജനലരികിലായി ഉള്ള ഇരിപ്പിടത്തിലായി ഇരുന്നൂ. പ്ലാറ്റഫോറത്തിൽ ചായ...ചായേ  കാപ്പി...കാപ്പീ  വട ...വടൈ  എന്നും പറഞ്ഞു തലങ്ങും വിലങ്ങും  നടക്കുന്നുണ്ടായിരുന്നൂ.   ഒരു നീട്ടിയ ചൂളം വിളിയോടെ തീവണ്ടി മെല്ലെ നീങ്ങിത്തുടങ്ങി  അമ്മു അത്ഭുതത്തോടെ പുറത്തേക്കുനോക്കി കെട്ടിടങ്ങളും ആളുകളും പിന്നോട്ടേക്കോടുന്നതുപോലെ അവൾക്കുതോന്നി ഇടക്കിടക്കായി അവൾ അയാളെ നോക്കി ഓരോന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടിരുന്നൂ. മാഹിയും കടന്നു തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കിതച്ചുകൊണ്ട് നിന്നു. മാമൻ അമ്മുവിൻറെ കൈപിടിച്ച് തീവണ്ടിയിൽ നിന്നും ഇറങ്ങി പിന്നീട് അവിടെ അടുത്തുള്ള ബസ് സ്റ്റാൻഡ്  ലക്ഷ്യമാക്കി നടന്നു.
അവിടെ എത്തിയപ്പോൾ തലശ്ശേരി - കോഴിക്കോട് ഭാഗത്തേക്കുള്ള  ബസ്സിൽ അവർ കയറി ഇരുന്നൂ.  അപ്പോൾ ഒരാൾ ലോട്ടറിടിക്കറ്റുമായി അവരുടെ സീറ്റിനരികിലായി വന്ന് അമ്മുവിൻറെ കയ്യിൽ  ടിക്കറ്റ് കൊടുത്തു.  മാമൻ ചിരിച്ചുകൊണ്ട് അതിന്റെ പണവും നൽകി ശേഷം അവളുടെ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങി മടക്കി  ഉടുപ്പിന്റെ പോക്കറ്റിൽ വച്ചുകൊടുത്തു .  ജനലരികിലായി  ഒരാൾ  ഇഞ്ചി മിഠായിയുമായി  വന്നു  അമ്മു  അതുവേണമെന്നു പറഞ്ഞു  മാമൻ  അവൾക്കു അഞ്ചു ഇഞ്ചി മിഠായി വാങ്ങിക്കൊടുത്തു. അതിലൊന്നിന്റെ കടലാസ്സ് ഇളക്കി മിഠായി വായിലേക്കിട്ടു ചവച്ചുകഴിക്കാൻ തുടങ്ങി അപ്പോൾ  മാമൻ അവളോട് മിഠായി ചവച്ചരച്ചു കഴിക്കരുത്  അലിയിച്ചു കഴിക്കാൻ പാടുള്ളൂ എന്ന് പറഞ്ഞു കൊടുത്തു അതിനിടയിൽ ഡ്രൈവർ  ബസ് സ്റ്റാർട്ട് ചെയ്തു . കുറച്ചു സമയം ബസ് മുരണ്ടു മുരണ്ടു ഇരുന്നൂ കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു വാതിലുകളും അടച്ചു് ബെൽ മുഴങ്ങി. ബസ് മുന്നോട്ട് കുതിച്ചു  വഴിനീളെയുള്ള കാഴ്ചകളും  ഗന്ധവും മാഹിപ്പാ ലവും ക ടന്നു  ദേശീയ പാതവഴി പുതിയ ബസ് സ്റ്റാൻഡിലേക്ക് കയറി.  മാമൻ അമ്മുവിന്റെ കയ്യും പിടിച്ചു  ബസ്സിൽ നിന്നും ഇറങ്ങി സ്റ്റാന്റിനുള്ളിലൂടെ ഓട്ടോറിക്ഷ നിറുത്തുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നൂ. അവിടെ കണ്ട ആദ്യത്തെ ഓട്ടോറിക്ഷയിൽകയറി.  ഡ്രൈവർ പോവേണ്ട സ്ഥലം അന്വേഷിച്ചു. മാമൻ സ്ഥലത്തിന്റെ പേര് പറഞ്ഞു ശേഷം ഡ്രൈവർ മീറ്റർ ഓൺ ചെയ്തു വണ്ടി  സ്റ്റാർട്ട് ചെയ്തു.
അധികം  സമയമെടുക്കാതെ തന്നെ അവരുടെ  വീടിന്റെ പടിക്കരികിലായി ആ ഓട്ടോറിക്ഷ നിറുത്തി . 
അമ്മു മാമനോടൊപ്പം ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങി  നേരെ പടികൾ കയറി വീട്ടിലേക്കു നടന്നൂ .  
മാമൻ ഓട്ടോറിക്ഷയുടെ പണം  കൊടുത്തു മെല്ലെ  വീട്ടിലേക്കു കയറി .  
അപ്പോൾ അമ്മു തന്റെ തീവണ്ടി യാത്രയെക്കുറിച്ചു ചിരിച്ചുകൊണ്ടും അത്ഭുതത്തോടെയും അമ്മയോടും അച്ഛനോടും സംസാരിക്കുകയായിരുന്നൂ.   മാമൻ അതും കേട്ടുകൊണ്ട്  വീട്ടിലേക്കു കയറിയത് . അളിയനും സഹോദരിയും അദ്ദേഹത്തെ എഴുന്നേറ്റു സ്വീകരിച്ചു പിന്നെ സഹോദരി അദ്ദേഹത്തോട് ചോദിച്ചു “ഇവൾ നിന്നെ കഷ്ടപ്പെടുത്തിയോ .” അയാൾ മറുപടി പറഞ്ഞു  “ഏയ് ഇല്ല അവളുടെ ആഗ്രഹം സാധിച്ചില്ലേ  പിന്നെ ചേച്ചി അവളുടെ ഉടുപ്പിന്റെ പോക്കറ്റിൽ രണ്ടു ദിവസം കഴിഞ്ഞു നറക്കെടുക്കുന്ന ഒരു ടിക്കറ്റ് ഉണ്ട്  അത് വാങ്ങി സൂക്ഷിച്ചു വച്ചേ”  അത് പറഞ്ഞു തീരുമ്പോളേക്കും അമ്മു അവളുടെ ഉടുപ്പിന്റെ പോക്കറ്റിൽ നിന്നും ഒരു ടിക്കറ്റ് എടുത്തു ഉയർത്തി അത് അവൾ അച്ഛന്റെ കയ്യിൽ കൊടുത്തു. അച്ഛൻ അത് അമ്മയ്ക്ക് കൈമാറി.


2017 ഫെബ്രുവരി 22, ബുധനാഴ്‌ച

തിരിത്തിയാടിന്റെ ഓമന

തിരിത്തിയാടിന്റെ ഓമന 

തിരുത്തിയാട് എന്ന ഹരിതാഭമായ മലയോരഗ്രാമം അവിടെ ഓലമേഞ്ഞ ചാത്തുവേട്ടന്റെ ചായക്കട   കുമാരേട്ടന്റെ പലചരക്കുകട . 

അതുപോലെ രാഘവേട്ടന്റെ തുന്നൽക്കടയും ചന്ദ്രേട്ടന്റെ ബാർബർ ഷാപ്പും  പിന്നെ ഒരു സർക്കാർ പള്ളിക്കൂടവും അതിനടുത്തുള്ള തിരുത്തിയാട് പരദേവതാക്ഷേത്രം പൊതുജന ആരോഗ്യ കേന്ദ്രവും  അടങ്ങുന്ന പ്രദേശം. 

 അവിടേക്കു എന്നും രാവിലെയും വൈകീട്ടും ടൗണിലേക്കും തിരിച്ചും ഓടുന്ന  "ദേവി" എന്ന ബസ് ആണ്  ആകെയുള്ള  ഗതാഗതമാർഗ്ഗം.

സർക്കാർപള്ളിക്കൂടത്തിനെ വടക്കു വശത്തായി ഓല മേഞ്ഞ ഒരു കുടിലു കാണാം.  

അതിന്റെ വരാന്ത ചാണകതേച്ചതും ചുറ്റുമതിൽ  മണ്ണ്തേച്ചതുമാണ്   അതാണ് വടക്കേലെ   ലോറൻസ് ചേട്ടന്റെ വീട്.  

ഭാര്യ ത്രേസ്യാമ്മ,   ലോറൻസ് ചേട്ടന്റെ മാതാപിതാക്കളായ കൊച്ചുവറീതും, അന്നാമ്മയും അതുപോലെ അദ്ദേഹത്തിന്റെ മക്കളായ   മൂന്ന് കുട്ടികൾ   മൂത്തമോള്  മോളി  രണ്ടാമത്തെ മകൾ  സാറ  വിദ്യാർത്ഥിനിയാണ്   ഇളയമകൻ  ചാണ്ടി വിദ്യാർത്ഥിയും . പിന്നെ  അഞ്ചു താറാവ്, രണ്ടു പശുക്കൾ ,മൂന്നു കോഴി, അതുപോലെ ജിമ്മി എന്ന  നായ ഇവരാണ് ആ വീട്ടിലെ അന്തേവാസികൾ .

നേരം വെളുത്തു

ത്രേസ്യമ്മ വാതിൽതുറന്നു തലമുടിചുറ്റിക്കെട്ടിക്കൊണ്ടു മുറ്റത്തിറങ്ങി. 

അവർ അവിടെ അടച്ചു വച്ച സിമന്റ് പാത്രത്തിന്റെ മുകളിലായുള്ള മരത്തിന്റെ അടപ്പു വലിച്ചു മാറ്റി.  

മഗ്ഗിൽ വെള്ളം മുക്കിയെടുത്തുമുഖം വിസ്തരിച്ചു കഴുകി. മിച്ചംവന്ന മഗ്ഗിലേ വെള്ളം മുറ്റത്തു കുടഞ്ഞു തെറിപ്പിച്ചു. 

വീടിന്റെ പിന്നിലായി ചാരിവച്ച ഈർക്കിൽ ചൂലെടുത്തു  മുറ്റം തൂക്കാൻ  തുടങ്ങി.  

ലോറൻസ് ചേട്ടൻ എഴുനേറ്റു മുറ്റത്തിറങ്ങി ഇറയത്തു തൂക്കിയിട്ട ടിഫിനിൽനിന്നും കുറച്ചു ഉമിക്കരി കയ്യിലേക്ക് എടുത്തിട്ടു പല്ലു തേക്കാൻ  തുടങ്ങി.
 

ത്രേസ്യമ്മ മുറ്റം തൂക്കുന്നതു  നിറുത്തി ചൂല് വലതു കയ്യിൽ പിടിച്ചു അതിന്റെ അടിഭാഗത്തു  ഇടതു കൈകൊണ്ടു മെല്ലെ തട്ടി കൊണ്ടു അകത്തേക്കു നോക്കി നീട്ടി വിളിച്ചു "മോളീ... എടീ...മോളീ  ..ഈ പിള്ളേരുടെ ഒരു കാര്യം" .

അമ്മച്ചിയുടെ സ്വഭാവം നല്ലവണ്ണമറിയുന്നതു കൊണ്ട് മോളിക്കുട്ടിയും  സാറയും ചാണ്ടിയും കൂടി ഓരോരുത്തരായി കിടക്കയിൽ നിന്നെഴുന്നേറ്റു വരാന്തയിലേക്ക് വന്നു.

ചാണ്ടി വരാന്ത യുടെ മൂലയ്ക്ക് ചാരിയിരുന്നു ഉറങ്ങാൻ തുടങ്ങി.  

മോളി മുഖം കഴുകി  തുടച്ചു തല മുടി പിന്നിൽ ചുറ്റികെട്ടിവച്ചു അകത്തു പോയി പത്രവും എണ്ണയുമായി പശുവിനെ കറക്കാനായി തൊഴുത്തിലേക്കു  നടന്നു. 

സാറ അപ്പച്ചനോടൊപ്പം  ഉമിക്കരിയുമെടുത്തു പല്ലുതേക്കാൻ തുടങ്ങി. അവൾ അതിനിടയിൽ ലോറൻസിച്ചേട്ടനോട് ചിരിച്ചുകൊണ്ട് കണ്ണുകൊണ്ട് അമ്മച്ചിയെക്കാണിക്കുന്നത്  അമ്മച്ചി കണ്ടു.

അവർ തിരിഞ്ഞു നിന്ന് ചൂല് തിരിച്ചുപിടിച്ചു കയ്യിൽ രണ്ടുപ്രാവശ്യം തട്ടി  എന്നിട്ടു സാറയോട് ചോദിച്ചു   "എന്താടി നിനക്ക് വേണ്ടത്   വേഗം പല്ലും തേച്ചു നിന്റെ പണികഴിചു പോവാൻ  നോക്ക്, 

പിന്നെ വരാന്തയുടെ ഒരുകോണിൽ ഇരുന്നുറങ്ങുന്ന ചാണ്ടിയെനോക്കികൊണ്ട് പറഞ്ഞു "എടാ.. എടാ .. ചാണ്ടി എഴുനേറ്റു പോ..  എന്നെ അങ്ങോട്ട് വരുത്തല്ലേ  "


അതിനിടക്ക് പശുവിനെ കറന്നു പാലും കൊണ്ട് മോളി അകത്തു കയറി പോയി കുറച്ചു നിമിഷങ്ങൾക്കകം സഞ്ചിയിൽ പാല് നിറച്ച കുപ്പികളുമായി വീട്ടിൽനിന്നും ഇറങ്ങി,

അമ്മച്ചിയോടു ചോദിച്ചു  "അമ്മച്ചീ ഞാൻ ഇറങ്ങുന്നേ എന്തെങ്കിലും മേടിക്കണോ"  . ത്രെസിയമ്മ "ഒന്നും വേണ്ടാ" മറുപടി പറഞ്ഞു .

അതിനിടയിൽ അകത്തുനിന്നും അന്നാമ്മചേടത്തി   വിളിച്ചു പറഞ്ഞു "എടീ മോളിയേ വരുമ്പോൾ ഇച്ചിരി മുറിക്കാനും അതിയാന് ഒരു കെട്ട് ബീഡിയും വാങ്ങണേ മറക്കല്ലേ"  ത്രേസ്യമ്മ അവരെ കണ്ണുരുട്ടി നോക്കി.മോളി ചിരിച്ചുകൊണ്ട് നടന്നു.   

ഇത് അവളുടെ  ദിനചര്യയുടെ  ഒരു ഭാഗമായിമാറിയിരിക്കുന്നു .എന്നും  രാവിലെയും വൈകീട്ടും പാല് വിതരണം ചെയ്യാനായി  അവൾ അങ്ങാടിയിലേക്ക് ഇറങ്ങും  .


മോളിക്കുട്ടിയെപ്പറ്റി പറയുകയാണെങ്കിൽ   അഞ്ചടി അഞ്ചു ഇഞ്ചു് ഉയരം  വെളുത്തനിറം വട്ടമുഖം ഉണ്ടക്കണ്ണുകൾ കാണാനും കൊച്ചുസുന്ദരിയാണ്
അന്നും  പതിവുപോലെ പാൽകുപ്പികൾ നിറച്ച തുണിസഞ്ചിയുമായി അവൾ കുണുങ്ങിക്കുണുങ്ങിനടന്നുനീങ്ങി . 

വഴിയിൽ കണ്ട ആളുകളോടും മറ്റും ആവശ്യത്തിനു മാത്രം സംസാരിച്ചുകൊണ്ട്  അവൾ നടന്നു.  ചാത്തുവേട്ടന്റെ കടയിൽ പാല്  കൊടുത്തു തലേദിവസത്തെ ഒഴിഞ്ഞ പാൽക്കുപ്പികളും വാങ്ങി അവൾ  വീട്ടിലേക്കുള്ള  താറിട്ട പാതയുടെ ഒരൊരംപിടിച്ചു  നടന്നു. 

പെട്ടെന്ന് എന്തോ അവളെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് കടന്നുപോയി .


ഇടിയുടെ ആഘാതത്തിൽ  അവൾ " എന്റമ്മച്ചിയേ  എന്നും ഉച്ചത്തിൽ വിളിച്ചുകൊണ്ടു "  റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന കല്ലുകൂനയിലേക്കു തെറിച്ചുവീണു.

കയ്യിലുള്ള സഞ്ചിയിലെ കുപ്പിപൊട്ടി കുപ്പിച്ചില്ലുകൾ അവളുടെ കൈകളിൽ തുളച്ചു കയറി.   

അവൾ വേദനകൊണ്ടു പുളഞ്ഞു. 

അതിനിടയിൽ തലപൊക്കിനോക്കിയപ്പോൾ  ഒരു കൂട്ടം ചെറുപ്പക്കാർ  മോട്ടോർസൈക്കിളുമായി തിരിഞ്ഞുനോക്കി ചിരിച്ചുകൊണ്ട് പോവുന്നത് അവൾ കണ്ടു .  

അവളുടെ നിലവിളികേട്ട്  നാട്ടുകാർ അങ്ങോട്ടേ ക്ക്  ഓടിവന്നു. അവർ ആ  ചെറുപ്പക്കാരെയും അവരുടെ മോട്ടോർസൈക്കിളും  പിടി ച്ചുവച്ചു .

ചിലർ ചേർന്ന് അവളെ പിടിച്ചെഴുന്നേല്പിച്ചു അവളുടെ നെറ്റിയും കയ്യുംകാൽമുട്ടും  രക്തത്താൽ കുതിർന്നിരുന്നു. ചാത്തുവേട്ടന്റെ ഭാര്യ ശാന്ത അവളെ താങ്ങി പിടിച്ചെഴുനേൽപ്പിച്ചു മെല്ലെ നടത്തികൊണ്ടു   അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് യാത്രതിരിച്ചു . 

അധികം ദൂരത്തല്ലാതിരുന്നെങ്കിലും  അവർ   കൈയിലെയും കാല്മുട്ടിലേയും വേദനയാൽ വളരെ വിഷമിച്ചാണ്  അവിടെ  നടന്നെത്തിയത് , അവിടത്തെക്കുള്ള മൺപാതയിലൂടെ  നടന്ന് അവിടെ എത്തി. 

അവിടെ ഹെൽത്ത് സൂപ്പർവൈസറായ ജെസിയും സഹായി പ്രേമിയും ഉണ്ടായിരുന്നൂ. അവർ  മോളിയുടെ  മുറിവുകൾ വൃത്തിയാക്കി മരുന്ന് വച്ച് കെട്ടികൊണ്ടിരുന്നൂ .  ഇതിനിടയിൽ ആരോ പറഞ്ഞറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കരഞ്ഞുകൊണ്ട് ത്രേസിയാമ്മയും ലോറൻസേട്ടനും അവിടെ ഓടിയെത്തി . മരുന്നിന്റെ നീറ്റലും ഗന്ധവും  നിറഞ്ഞ ആ ആരോഗ്യകേന്ദ്രത്തിൽ കുറച്ചു സമയം ചിലവഴിച്ചു  അവർ മോളിയേയും കൂട്ടി വീട്ടിലേക്കു തിരിച്ചു.

അങ്ങാടിയിൽ  ആ ചെറുപ്പക്കാരെയും അവരുടെ മോട്ടോർസൈക്കിളും നാട്ടുകാർ ആ സമയമത്രയും പിടിച്ചുവച്ചിരിക്കുകയായിരുന്നു.  

അതിലൊരുവൻ അവിടെ കൂടിയ എല്ലാവരെയും ആംഗലേയ ഭാഷയിൽ അപരിഷ്‌കൃതമായ വാക്കുകളാൽ മോശമായ രീതിയിൽ അസഭ്യം പറഞ്ഞുകൊണ്ടിരുന്നൂ.


അവനെപ്പറ്റിപ്പറയുമ്പോൾ  മെലിഞ്ഞ രൂപം തലമുടി സന്യാസിമാരെപ്പോലെ നീട്ടിവളർത്തിയിരിക്കുന്നു അങ്ങിങ്ങു കീറിയ നീല ജീൻസ്  മഞ്ഞയിൽ നീല നിറത്തിൽ "How' s My New Style"  എന്നെഴുതിയ T- Shirt  കറുത്തനിറത്തിലുള്ള ശിരോകവചവും  വെള്ള നിറത്തിലുള്ള ഷൂസും.


 കുറച്ചു സമയം നാട്ടുകാരും അവന്റെ സുഹൃത്തുക്കളും അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു  പക്ഷെ  അവൻ അതൊന്നും ശ്രദ്ധിക്കാതെ   അവന്റെ ജൽപ്പനങ്ങൾ തുടർന്നുകൊണ്ടിരുന്നു. 

പെട്ടെന്ന് ആൾക്കൂട്ടത്തിൽനിന്നും ലോറൻസ് ചേട്ടനും  ഒരു ചെറുപ്പക്കാരനും കൂടി  അവന്റെ അടുത്തേക്ക് വന്ന്  അവനെ മോട്ടോർസൈക്കിളിൽനിന്നും തൂക്കിയെടുത്തു തറയിലിട്ടു.

ലോറൻസ് ഏട്ടൻ അവനെ നോക്കികൊണ്ട്‌ ആക്രോശിച്ചു  " ***##  മോനെ ഇനി നീ മിണ്ടിയാൽ ഇവിടെ ഇട്ടു ചവിട്ടിക്കൂട്ടിക്കളയും നീ എന്തുവിചാരിച്ചു ഒരു പെൺകുട്ടിയെയും മോട്ടോർസൈക്കിൾ കൊണ്ട് തട്ടിയിട്ട് ഇവിടെ നിന്ന് കുരക്കുന്നോ , കള്ളാ പന്നി, ഇനി നീ മിണ്ടിയാൽ എല്ലാത്തിനെയും കൂടി ഇവിടെ ഇട്ടു ചവിട്ടിക്കൂട്ടും, "


പെട്ടെന്നുള്ള അയാളുടെ ഈ പ്രതികരണം എല്ലാവരെയും ഞെട്ടിച്ചു  ആ ചെറുപ്പക്കാരനു കാര്യത്തിന്റെ ഗൗരവം അപ്പോഴാണ് മനസ്സിലായത്.  അവൻ മറ്റുള്ളവരെയും നാട്ടുകാരെയും  ദയനീയമായി  നോക്കി എന്നിട്ടു  വലിയവായിൽ കരഞ്ഞുകൊണ്ട് യാചിക്കാൻ തുടങ്ങി .  

അവന്റെ ആ കരച്ചലിന്റെ  രീതിയുംഅവന്റെ രൂപവും  അവിടെ കൂടിയ നാട്ടുകാരിൽ ചിരിപടർത്തി .


അതിനിടയിൽ  ഒരുവൻ മൊബൈലെടുത്തു ആരെയോ വിളിക്കാൻ തുടങ്ങി . നാട്ടുകാരനിലൊരുവൻ അയാളുടെകയ്യിൽനിന്നും ഫോൺ പിടിച്ചു വാങ്ങി.
 അപ്പോൾ ആ ചെറുപ്പക്കാരൻ പറഞ്ഞു " നോക്കൂ ഞങ്ങൾ  ആരാണെന്നു നിങ്ങൾക്കറിയാമോ  ഞാൻ വിചാരിച്ചാൽ നിങ്ങൾ ഒരാളില്ലാതെ  ജയിലിൽ അടയ്ക്കും "  എന്നും പറഞ്ഞു അവൻ മോട്ടോർസൈക്കിളിൽ ചാരി  ഇരുന്നു .

പെട്ടെന്ന് എവിടെനിന്നോ അവന്റെ മുഖത്ത് ചെവിയിൽ നിന്നും പൊന്നീച്ചപറന്നുപോകുമാറുള്ള ശക്തമായ  പ്രഹരം വന്നു  പതിച്ചു.  

അവൻ വേദനകൊണ്ടു പുളഞ്ഞു .  അപ്പോഴാണ് ആളുകൾ അയാളെ ശ്രദ്ധിച്ചത്  അത് ആ നാട്ടിൽ പുതുതായി വന്നു താമസിക്കുന്ന ജോലിയിൽ നിന്നും വിരമിച്ച പട്ടാളക്കാരനായ പവിത്രനായിരുന്നു , അയാൾ  അനാവശ്യമായി ആരെയും വേദനിപ്പിക്കാറില്ല .

അയാൾ അയാളുടെ ഘനഗംഭീരശബ്ദത്തിൽ അലറി "നീ കുറെ ഉണ്ടാക്കും "


അയാൾ ചെറുപ്പക്കാരെ അവരുടെ  വണ്ടികളിൽ നിന്നും ഇറക്കി.   

അതിലൊരുത്തനെ നോക്കി  ആജ്ഞാപിച്ചു " നിന്റെ അച്ഛന്റെ ഫോൺ നമ്പറിൽ  ഡിയൽചെയ്തു  താ" .


അവൻ അതുപോലെ   ചെയ്തു ഫോൺ അദ്ദേഹത്തിന് കൊടുത്തു  അയാൾ ഫോണിൽ അവിടെ നടന്ന കാര്യങ്ങൾ ഒന്നുപോലും വിട്ടുപോവാതെ അവന്റെ അച്ഛനോട് വിവരിച്ചു,

അച്ഛന്റെ കൈയ്യിൽ നിന്നും ആ ഫോൺ   അവന്റെ  'അമ്മ    പിടിച്ചു വാങ്ങി.  കരഞ്ഞു കൊണ്ട് എന്തുവേണേങ്കിലും ചെയ്യാം ദയവുചെയ്ത് അവരെ വിട്ടയക്കണമെന്ന്  അയാളോട് അപേക്ഷിച്ചു. 

അയാൾ അവരോടു  "ഞാൻ ആളുകളോട് സംസാരിച്ചു നോക്കിയശേഷം തീരുമാനിക്കാം പിന്നെ  ഇവന്റെ  അച്ഛനെയും കൂട്ടി നിങ്ങൾക്ക് ഒന്നിവിടെവരെ വരാമോ സ്ഥലം  തിരിയാട്. അവിടെ  അങ്ങാടിയിൽ വന്നാൽ മതി എന്റെ പേര് പവിത്രൻ എന്നാണ് ഞങ്ങൾ ഇവിടെ കാണും" എന്നും പറഞ്ഞു   ഫോൺ ഡിസ്കണക്ട് ചെയ്തു.

 അവന്റെ കയ്യിലേക്ക് ഫോൺ തിരിച്ചു  കൊടുത്തു . പിന്നീട് അവിടെ കൂടിയ ആളുകളോട്  പറഞ്ഞു  "ഇവന്റെ അച്ഛനും അമ്മയും വരുന്നുണ്ട് അത് കഴിഞ്ഞു തീരുമാനിക്കാം എന്താ"

ആളുകൾ "അതെ.. അതാ ..അതിന്റെ ഒരു ശരി" എന്നും മറുപടി നൽകി.

ചെറുപ്പക്കാരുടെ മുഖത്ത് ഒരു ഭീതി നിഴലിച്ചു . അതിനിടയിൽ പവിത്രൻ ഓരോരുത്തരോടായി അവരുടെ അച്ഛൻ ആരെന്നും എവിടെയാ വീടെന്നും അന്വേഷിച്ചറിയാൻ തുടങ്ങി  .

ഒരാൾ  "എന്റെ അച്ഛന്  ഗൾഫിൽ ബിസിനസ്സ് ആണ്"

അടുത്തവൻ  "എന്റെ അച്ഛൻ സ്കൂൾ മാസ്റ്ററാണ്"
അടുത്തവൻ "എന്റെ അച്ഛൻ പോലീസിൽ സബ് ഇൻസ്‌പെക്ടർ "ആണ്  എന്നും പറഞ്ഞു മുഴുമിപ്പിച്ചു.
 

പിന്നെത്തെ പവിത്രന്റെ  ചോദ്യം "ഇവിടെ നിങ്ങൾ ആരെക്കാണാനാണ്  വന്നത്"

അതിലൊരുവൻ  വിറച്ചുകൊണ്ട് പറഞ്ഞു "അത് ചേട്ടാ.. പ്ലാന്റർ ജോസിന്റെ മകൻ ഞങ്ങളുടെ ഫ്രണ്ടാ അവനെ കാണാൻ മിനിയാന്ന് വന്നതായിരുന്നൂ. അവിടെനിന്നും മടങ്ങുന്ന വഴിയാ "

അതിനിടയിൽ ഒരു വില്ലീസ് ജീപ്പ് അവരുടെ അടുത്ത് വന്നു നിന്നു.  

അതിൽ നിന്നും പ്ലാന്റർ ജോസ് ഇറങ്ങി വന്നു.  പവിത്രൻ നീട്ടി വിളിച്ചു ചോദിച്ചു "അച്ചായൻ എവിടെക്കാ"


 അയാൾ തന്റെ ജുബ്ബയും ശരിയാക്കി സ്വർണ്ണം പൂശിയ കണ്ണട മുഖത്തുനിന്നും ഊരിയെടുത്തു മുണ്ടിന്റെ തലകൊണ്ട് തുടച്ചുകൊണ്ട്  പറഞ്ഞു " പവി.. ഒന്ന് ടൗണിലേക്കിറങ്ങിയതാ "

പിന്നീട് തിരിഞ്ഞു ചെറുപ്പക്കാരോട് ചോദിച്ചു "എന്തുവാ പിള്ളേരെ ഇവിടെനിക്കുന്നെ"

മറുപടി പറഞ്ഞത് പവിത്രനായിരുന്നു "അച്ചായാ ഇവർ വണ്ടിയുമോടിച്ചു വന്നു നമ്മുടെ ലോറൻസ്  അ ച്ചായന്റെ മോളെയും തട്ടി വീഴ്ത്തി പോവാനുള്ള പുറപ്പാടായിരുന്നൂ കാലത്തു  പിടിച്ചു വച്ചതാ ഇതിലൊരുവന്റെ അച്ഛനും അമ്മയും വരുന്നുണ്ടേ അതുകഴിഞ്ഞു വിട്ടയക്കാം .  അച്ചായൻ വിട്ടോ ഇത് ഞങ്ങൾ നോക്കിക്കോളാം"

എല്ലാരോടും "പോയിട്ട് വരാം" എന്നും പറഞ്ഞു അദ്ദേഹം ജീപ്പിൽ കയറി സ്റ്റാർട്ട് ചെയ്തു യാത്രയായി .


ഏതാനും നിമിഷങ്ങൾക്കകം ഒരു കാർ തിരുത്തിയാട് അങ്ങാടിയിൽ വന്നു നിന്നു. 

അതിൽ നിന്നും ഒരു മുപ്പതോടടുത് പ്രായം തോന്നിക്കുന്ന  സ്ത്രീയും ഏകദേശം അമ്പതോടത്തു പ്രായമുള്ള പുരുഷനും ഇറങ്ങിവന്നു.  ആ കാറിനെ ഡ്രൈവർ അങ്ങാടിയിലെ ആദ്യം  കണ്ട കടയിൽ പോയി പവിത്രനെക്കുറിച്ചു അന്വേഷിച്ചു.


 അതുകണ്ടുകൊണ്ടു  നിൽക്കുകയായിരുന്ന പവിത്രൻ അവരുടെ അടുത്തേക്ക് നടന്നു.  എന്നിട്ടു പറഞ്ഞു ഞാനാണ് പവിത്രൻ വരൂ ഇതുവഴിപോവാം.  

ഏകദേശം അഞ്ചോ പത്തോ മിനുട്ട് നടന്നു കാണും അപ്പോൾ ദൂരെയായി ഒരാൾ കൂട്ടം അവരുടെ കാഴ്ച്ചയിൽ തെളിഞ്ഞു വന്നു.

അവർ നടന്നു  നടന്നു അതിനടുത്തെത്തി അപ്പോഴാണ് അവർ കണ്ടത് നാലു മോട്ടോർ സൈക്കിളും അത് ഓടിച്ചിരുന്ന നാലു ചെറുപ്പക്കാരും അവിടെ ഉണ്ടായിരുന്നു.


അതിൽ ഒരാളുടെ അടുത്തേക്ക് അവർ നടന്നു എന്നിട്ടു അവനെ നോക്കിക്കൊണ്ടു ആ സ്ത്രീ കരഞ്ഞുകൊണ്ട് പറഞ്ഞു "നിന്നെ കൊണ്ടു തീ തിന്നാനാണല്ലോ എന്റെ  വിധി".  അവനും കരയാൻ തുടങ്ങി പിന്നെ "ഇനി ഒരിക്കലും ഈ തെറ്റ് ആവർത്തിക്കില്ലെന്ന്" അവർ നാലുപേരും കരഞ്ഞു പറഞ്ഞു .  

ഇതിനിടയിൽ ആരോ പോയി ലോറൻസ് അ ച്ചായനെയും മോളിയേയും ത്രേസ്സ്യമ്മയെയും കൂട്ടി അവിടേക്കു വന്നു.  മോളി വേദനയും സഹിച്ചുകൊണ്ട് അങ്ങനെ നിന്നു .


പവിത്രൻ അവളെ ചൂണ്ടി കാണിച്ചുകൊണ്ട് അവരോടു പറഞ്ഞു "അവളോട്‌ മാപ്പു പറഞ്ഞിട്ട് പൊയ്ക്കോ".

അത് ആ സ്ത്രീക്കത്ര സുഖിച്ചില്ല  അവർ കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു  "അതിന്റെ ഒരാവശ്യവുമില്ല.  മക്കളെ നിങ്ങൾ പൊയ്ക്കോ ".


 പവിത്രൻ കടുത്ത സ്വരത്തിൽ പറഞ്ഞു "എന്നാൽ അവർ പോകുന്നതൊന്ന് ഞങ്ങൾക്ക് കാണണം" .

അപ്പോൾ ആ സ്ത്രീ പറഞ്ഞു "പണമെത്രയാ വേണ്ടതെന്നു പറ അവളോട്‌ മാപ്പുപറയണ്ട കാര്യമൊന്നും ഇല്ല, ഓരോന്നിറങ്ങിക്കോളും ".

അവിടെ കൂടിയ ആളുകളിൽ ഒരുവന്   ഇതുകേട്ട് കലികയറി അയാൾ  ആ സ്ത്രീയെ നോക്കി കൊണ്ട് അട്ടഹസിച്ചു "ഏയ് തള്ളെ ..നിങ്ങളുടെ വിളച്ചിലൊന്നും ഇവിടെ ചിലവാകില്ല  ഏതായാലും പാവങ്ങളല്ലേ പോവട്ടെ എന്ന് ഞങ്ങൾ കരുതിയിരുന്നു അടിച്ചു ഇവറ്റകളുടെ കയ്യും കാലും ഒടിക്കാനറിയാമ്മേലാഞ്ഞിട്ടല്ല .  ഏതായാലും പവിത്രൻ പറഞ്ഞപോലെ അവളോട്‌ മാപ്പു  പറഞ്ഞിട്ട്  പോയാമതി. "

ആ സ്ത്രീ മോളിയുടെ അരികിലേക്ക് നടന്നുവന്നുകൊണ്ട് മുഖത്ത് നോക്കി പുച്ഛത്തോടെ പറഞ്ഞു "എടീ മോളെ ഇവർക്ക് വേണ്ടി ഞാൻ മാപ്പു ചോദിക്കാം ,  പക്ഷെ  അതിനു ഇവരെന്തുപിഴച്ചു റോഡിൽ ഇത് പതിവല്ലേ നിനക്ക് പണമാണ് വേണ്ടതെങ്കിൽ പറ എനിക്ക് ഇവറ്റകളോടൊന്നും പറയാനില്ല  "

അവിടെ കൂടിയിരുന്ന ആളുകൾക്ക് ആ സംസാരരീതി  തീരെ രസിച്ചില്ല തങ്ങളെ തരംതാഴ്ത്തി സംസാരിച്ചതിലുള്ള വെറുപ്പോടെ അവർ ആ സ്ത്രീയെ കോപത്തോടെ അങ്ങനെ നോക്കി.

ആ സ്ത്രീ പറഞ്ഞു " നിങ്ങളെന്തു കരുതി ഞാൻ അവളോട്‌ മാപ്പു ചോദിച്ചതാണെന്നോ "


പവിത്രൻ  തന്റെ മൊബൈൽ ഫോണെടുത്തു കുത്തി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു അവിടെയുള്ള തന്റെ പരിചയക്കാരനായ പോലീസ് ഓഫീസറോട് കാര്യങ്ങൾ വിശദീകരിച്ചു .


കുറച്ചു സമയങ്ങൾക്കകം രണ്ടു പോലീസ് വാഹനങ്ങളിലായി പോലീസുകാരും പവിത്രന്റെ സുഹൃത്തായ പോലീസ്ഓഫീസർ  അങ്ങോട്ട് വന്നു. 

പവിത്രന്റെ സുഹൃത്ത് സാംകുട്ടി പോലീസ് ജീപ്പ് നിറുത്തി അതിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് നടന്നു വന്നു കൊണ്ടിരുന്നൂ .


അദ്ദേഹം അവരുടെ അടുത്ത് വന്നു ചോദിച്ചു "പവി... ഇതാണോ ആ പെൺകുട്ടി ?"


 പവിത്രൻ  പറഞ്ഞു "അതെ , ഇവരാണ് ഞാൻ സൂചിപ്പിച്ച  സ്ത്രീ "


പോലീസ്ഓഫീസർ  ചെറുപ്പക്കാരോട് പറഞ്ഞു " ഇങ്ങോട്ടു മാറി നിൽക്കട " അവർ അതുപോലെ അനുസരിച്ചു.

അതിനിടയിൽ ആ സ്ത്രീ പോലീസ്ഓഫീസർ നോക്കി ചോദിച്ചു  " ഇവരോട് ഇങ്ങനെ പെരുമാറാൻ നിങ്ങൾക്കു ആരാ അധികാരം നൽകിയത് "

അയാൾക്ക് ആ ചോദ്യം അത്ര സുഖിച്ചില്ല
പിന്നെ മറുപടിയായി പറഞ്ഞു " നിന്റെ തന്ത , നീ ഏതാടി   ആരോട് എന്താണ്  സംസാരിക്കുന്നതെന്ന്   ആലോചിച്ചേ  കാര്യങ്ങൾ അവതരിപ്പിക്കാൻ പാടുള്ളൂ "


പിന്നെ പവിയോട് "ഇത് ഒരു നടക്കു പോവില്ല , പവി നീ പറഞ്ഞതു ശരിയാ, ഇത് ഞാൻ നോക്കിക്കോളാം "


പോലീസുകാരുടെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു "  എല്ലാത്തിനെയും തൂക്കിയെടുത്തു വണ്ടിയിൽ കയറ്റു."


പോലീസുകാർ  ചെറുപ്പക്കാരെയും സ്ത്രീയെയും പോലീസ് ജീപ്പിലേക്കു കയറ്റി ഇരുത്താൻ  തുടങ്ങി .


പിന്നീട് പവിത്രനെ നോക്കി പറഞ്ഞു "എടേ...    പവീ...  ഈ മോട്ടോർസൈക്കിൾ കുറച്ചു സമയം ഇവിടെ വച്ചോട്ടെ ,  ഞാൻ ആരെയെങ്കിലും വിട്ട്  എടുപ്പിച്ചു കൊള്ളാം"

പവിത്രൻ മറുപടിയായി " അതിനെന്താ  അത് സുരക്ഷിതമായി ഇവിടെ ഉണ്ടാവും " എന്ന് പറഞ്ഞു.


ലോറൻസേട്ടനെ നോക്കി  മീശപിരിച്ചുകൊണ്ടു പറഞ്ഞു " ലോറൻസ് ഏട്ടാ നമുക്ക്  പിന്നെ കാണാം,
ലോറൻസ് ഏട്ടൻ ചോദിച്ചു " സാറേ താങ്കൾ എബ്രഹാം മാഷെ മോൻ  സാം കുട്ടിയല്ലേ "


ഓഫീസർ ചോദിച്ചു " അപ്പയെ അറിയോ ?"

പിന്നീട് എല്ലാവരോടുമായി  പറഞ്ഞു" എന്നാ  പിന്നെ കാണാം , ഞാൻ പോയിട്ട് വരാം " 


തിരിഞ്ഞു പവിത്രനെ നോക്കി പറഞ്ഞു " പവീ ലോറൻസ് ഏട്ടനേയും കൂട്ടി സമയം കിട്ടുമ്പോൾ ഒന്ന്  വിളിച്ചിട്ടു ക്വാർട്ടേഴ്സിലേക്ക് വാ, പിന്നെ കാണാം "


എല്ലാരും കൂടി അയാളെ സന്തോഷത്തോടെ ജീപ്പുവരെ യാത്രയാക്കി. ജീപ്പിൽ മുന്നിലെ സീറ്റിൽ കയറിയിരുന്ന്  അയാൾ എല്ലാവരെയും കൈപൊക്കി അഭിവാദ്യം ചെയ്തു അവർ തിരിച്ചും.  ജീപ്പ് അവരെയും കൊണ്ട് ആ മലയോരപ്പാതയിലൂടെ മുന്നോട്ടു കുതിച്ചു.  

ജീപ്പിന്റെ പിന്നിലെ സീറ്റിൽനിന്നും ആ  ചെറുപ്പക്കാർ ജ്വലിക്കുന്ന കണ്ണുകളുമായി അവരെ നോക്കി കൊണ്ട് നിന്നിരുന്നൂ .  ആ ജീപ്പ് അകന്നകന്നു ദൂരെയൊരു  പൊട്ടുപോലെയായി മാറി .


കാലങ്ങൾ കടന്നുപോയികൊണ്ടിരുന്നൂ .  

അന്നൊരു ഒരു ഞായറാഴ്ച യായിരുന്നൂ . 

ആ ദാരുണമായ വർത്തകേട്ടുകൊണ്ടാണ് ഗ്രാമം ഉണർന്നത്. 

മോളിക്കുട്ടി ക്രൂരമായ ബലാത്സംഗത്താൽ കൊല്ലപ്പെട്ടു.
ആ വാർത്ത കേട്ട്  ഗ്രാമം നടുങ്ങി. 

ആബാലവൃദ്ധം ജനങ്ങളും ലോറൻസ് ചേട്ടന്റെ വീട്ടിലേക്കും  മൃതദേഹം കിടന്ന റോഡരികിലുള്ള റബര് തോട്ടത്തിലേക്കും പ്രവഹിക്കാൻ തുടങ്ങി. പോലീസ് നായ മണംപിടിച്ചു റബ്ബർ തോട്ടത്തിന്റെ ഉള്ളിലൂടെ എങ്ങോട്ടോ ഓടി.


അന്വേഷണത്തിന് എല്ലാവിധസഹായങ്ങളുമായി പട്ടാളക്കാരൻ പവിയും സുഹൃത്തുക്കളും അവരോടൊപ്പം ഉണ്ടായിരുന്നൂ .


മോളിക്കുട്ടിയുടെ ദുരന്തം ആ കുടുംബത്തിനെപ്പോലെ ആ ഗ്രാമത്തെയും അക്ഷരാർത്ഥത്തിൽ അസ്വസ്ഥമാക്കി.

കാരണം അവൾ ആ ഗ്രാമത്തിന്റെ പ്രിയപുത്രി യായിരുന്നൂ.


2017 ഫെബ്രുവരി 20, തിങ്കളാഴ്‌ച

പ്രാർത്ഥനാനാളുകൾ

പ്രാർത്ഥനാനാളുകൾ 

എം .പി.എസ് . വിയ്യോത്ത് 

 അന്നൊരു ശനിയാഴ്ചയായിരുന്നൂ നേരം സന്ധ്യകഴിഞ്ഞു
മൂസാഹാജി പീടികയുടെ അകത്തെ  കസേരയിൽ ഇരുന്നു ഉള്ളിലെ മുറിയിലേക്ക്  നോക്കി വിളിച്ചു" അബ്ദൂ..അബ്ദൂ .. എടാ" പിന്നെ തന്നോടുതന്നെ പറഞ്ഞു  "ഈ ഹറാമ്പെറന്നോൻ എഡേ  പ്പോയികിടക്കുവാ". അകത്തു നിന്നും ഒരു ശബ്ദം ഉയർന്നു വന്നു "മൂസാക്ക ഞാൻ ഇബിടുന്ടെ ഇപ്പോബരാ"  എന്നും പറഞ്ഞു അബ്ദു അകത്തുനിന്നും വെറ്റിലച്ചെല്ലവുമായി വന്നു മൂസാഹാജിയുടെ മുന്നിലുള്ള മേശമേൽ വച്ചു . മൂസഹാജി വെറ്റിലച്ചെല്ലം കയ്യിലെടുത്തു  മെല്ലെ അതിന്റെ അടപ്പ് തുറന്നു ഒരു വെറ്റില എടുത്തു  ഇടതുകൈപ്പത്തിയിൽ വച്ച് വലതുകൈയിലെ  നഖം കൊണ്ട് ഒന്ന് അങ്ങുമിങ്ങും കോറി. ചെല്ലത്തിൽനിന്നും ചുണ്ണാമ്പ് എടുത്തു അതിൽ തൊട്ടു പിടിപ്പിച്ചു  അതുകഴിഞ്ഞു ഒന്ന്  രണ്ടു അടക്ക കഷണങ്ങൾ ചെല്ലത്തിൽനിന്നും എടുത്തു വായിലേക്കിട്ടു ചവച്ചുകൊണ്ടു വെറ്റില മടക്കി  ചെറിയ കഷ്ണം പുകയിലയോടൊപ്പം വായിലേക്കു നിക്ഷേപിച്ചു  ഓരോന്നാലോചിച്ചു ചവച്ചുതുടങ്ങി.  കുറച്ചു  സമയം കഴിഞ്ഞു അദ്ദേഹം  കസേരയിൽ നിന്നും എഴുന്നേറ്റു വായിലുള്ള വെറ്റില  ചവച്ചു  കൊണ്ട്  കടയുടെ വരാന്തയിലേക്ക് നടന്നു എന്നിട്ട് വലതുകൈയിലെ രണ്ടു വിരൽ ചുണ്ടിനോട് ചേർത്ത് വച്ച് നീട്ടി തുപ്പി . പിന്നെ  ചുറ്റുമൊന്നു കണ്ണോടിച്ചു തൊട്ടടുത്ത കടകളെല്ലാം അടഞ്ഞു തുടങ്ങിയിരിക്കുന്നൂ  . എങ്ങും കൂരിരുട്ടു  ചീവീടിന്റെ ശബ്ദം മാത്രമേ  കേൾക്കുന്നുള്ളൂ , കടയുടെ അടുത്തുള്ള വഴിവിളക്കിലെ ബൾബ് മിന്നിക്കൊണ്ടിരിക്കുകയായിരുന്നൂ .  അപ്പോഴാണ് അയാളുടെ ശ്രദ്ധ   അടുത്ത കടയിലേക്ക് തിരിഞ്ഞത്  അയാൾ  അവിടേക്കു നോക്കി കൈകൊട്ടി വിളിച്ചു "ഹൈദറെ .... കൂയ്"  ആ കടയിലെ ഹൈദരാലി തിരിഞ്ഞു നോക്കി ചോദിച്ചു "ഏന്താ  മൂസാക്കാ ഇങ്ങള് പീടിയ പൂട്ടിപോവുന്നില്ലേ."  മൂസാക്ക തന്റെ വെയിലുള്ള വെറ്റില മുറുക്കിയതിലെ വെള്ളം വലതു കയ്യിലെ രണ്ടു വിരല് ചേർത്ത് പിടിച്ചു ഒരു വശത്തേക്ക് നീട്ടി തുപ്പിക്കളഞ്ഞ ശേഷം പറഞ്ഞു "പോണം ഒന്ന് കണക്കൊന്നൊപ്പിക്കണം".  ഹൈദരാലി  പറഞ്ഞു "എന്ന നടക്കട്ടെ ഞാൻ പോവുവാ , ഇമ്മളെ ദാസന്റെ മോന്റ കോപ്പാ ആട ഒന്ന് കാരണം" മൂസഹാജി അപ്പോഴാണ് ഓർത്തത് പിന്നിട്ടു തലയ്ക്കു കൈവച്ചു പറഞ്ഞു "ഹൈദ രേ എഡോ ഞാൻ ചത്തപോലെ മറന്നു പോയതാ ഏതായാലും നീ അവിടെക്കല്ലേ  എന്നാ  ഇത് ഒന്ന് കൊടുത്തേ എന്നും പറഞ്ഞു അരയിൽ കെട്ടിയ ബെൽറ്റിനുള്ളിൽനിന്നും നൂറിന്റെ ഒന്നു നോട്ടെടുത്തു ഹൈദരാലിക്കെ നേരെ നീട്ടിക്കൊണ്ടു കടയിൽ നിന്നും ഇറങ്ങി അങ്ങോട്ടേക്ക് നടന്നൂ  .  ഹൈദരലി  കടപൂട്ടി അദ്ദേഹത്തിന്റെ അരികിൽ വന്നു ആ രൂപ അയാളിൽ നിന്നും വാങ്ങി അവിടെ നിന്നും നടന്നു നീങ്ങി .

അന്ന് വളരെ  ഇരുട്ടിയാണ് മൂസ ഹാജി  തന്റെ തുണിക്കട കടയടച്ചു പുറത്തിറങ്ങിയത് , തലേന്ന് സ്റ്റോക്കിലേക്കു കൊണ്ട് വന്ന സാധനങ്ങളുടെ കണക്കൊക്കെ ഒപ്പിച്ചു കഴിഞ്ഞപ്പോൾ താമസിച്ചു പോയി, കണക്കെഴുതുന്ന പുസ്തകവും ബിൽബുക്കും അടച്ചു മേശമേൽ അടുക്കിവച്ചു   തൻെറ സഹായിയോട് കടപൂട്ടാൻ ആവശ്യപ്പെട്ട്  അന്നത്തെ കളക്ഷൻ എടുത്തു  തോൽ സഞ്ചിയിൽ വച്ച് മേശവലിപ്പുപൂട്ടി എന്നുറപ്പുവരുത്തിയശേഷം  താക്കോൽകൂട്ടവും തോൽസഞ്ചിയും തന്റെ ടോർച്ചുമായി  കടയുടെ  വെളിയിൽ ഇറങ്ങിനിന്നു .  സഹായി അബ്ദു ലൈറ്റ് അണച്ചശേഷം  ഓരോ നിരപ്പലകകളായി  എടുത്തു വയ്ക്കാൻ   തുടങ്ങി , ശേഷം താക്കോൽകൂട്ടം മൂസാക്കയുടെ കയ്യിൽനിന്നും വാങ്ങി അത്ഉ പയോഗിച്ച്  തിരിച്ചു പൂട്ടി. ശരിക്കും പൂട്ടിയെന്ന് ഉറപ്പുവരുത്തിയശേഷം രണ്ടുപേരും പുറത്തേക്കിറങ്ങി നടന്നു തുടങ്ങി. എങ്ങും അന്ധകാരം തളംകെട്ടിനിൽക്കുന്നു മൂസാഹാജിയുടെ കയ്യിലെ ടോർച്ചിലെ വെളിച്ചം ആ ഇരുളിനെ ഭേദിച്ചുകൊണ്ട് അവർക്കു വഴിയൊരുക്കി.  ആ വെളിച്ചം തീർത്ത വഴിയിലൂടെ അവർ നടന്നു .  മൂസ ഹാജി മഴകുറഞ്ഞതും ജലലഭ്യതയിലെ കുറവിനെ പറ്റിയും സംസാരിച്ചു കൊണ്ടിരുന്നു   അബ്ദു അദ്ദേഹത്തിന്റെതായ അഭിപ്രായങ്ങളും മറ്റും പറഞ്ഞുകൊണ്ട് അങ്ങനെ നടന്നു .  റോഡിൽ അങ്ങിങ്ങായി എരിയുന്ന  വഴിവിളക്കിൽനിന്നുള്ള വെളിച്ചം മാത്രമാണുള്ളത്  എങ്ങും വിജനമാണ് ദൂരെ എവിടുന്നോ ഉയരുന്ന കുറുക്കന്റെ സംഗീതക്കച്ചേരി കേൾക്കാം  ഉദ്ദേശം  അഞ്ചു പത്തു മിനിറ്റു നടന്നുകാണും അപ്പോൾ  അവർ ഒരു നാൽക്കവലയിലെത്തി , അവിടെ നിന്നും അബ്ദു  "മൂസാക്ക അപ്പൊ മ്മക്ക് നാളെ കാണാം"  എന്നും പറഞ്ഞു തന്റെ വീട്ടിലേക്ക്  പോവാൻ വേണ്ടി വലത്തേക്കുള്ള ഇടവഴിയിലേക്ക്  തിരിഞ്ഞു  നടന്നു മൂസഹാജി  ഇടതു വശത്തുള്ള തന്റെ വീട്ടിലേക്കു  നടന്നു . അതായിരുന്നൂ
 മൂസാഹാജിയുടെ വീട്അതൊരു പ ഴയ മാളിക വീടായിരുന്നൂ.   അവിടേക്കു കടക്കാൻ വേണ്ടി  ചാരിവച്ച ഗേറ്റിൽ അദ്ദേഹം കൈവച്ചു മെല്ലെ തള്ളി അത് ഒരു ഞരക്കത്തോടെ  തുറന്നു .  ആ വഴിയിലൂടെ അദേഹം അകത്തു കയറി ഗേറ്റ് അടച്ചു കൊളുത്തിട്ടശേഷം  വീട് ലക്ഷ്യമാക്കി നടന്നു .  പെട്ടെന്ന് ശൂ.. ശൂ.. എന്ന ശബ്ദം കേട്ടു .  അദ്ദേഹം ടോർച്ചു എല്ലായിടത്തും അടിച്ചുനോക്കി അപ്പോൾ അതാ തന്റെ മുന്നിൽ ഏകദേശം രണ്ടടി ദൂരത്തായി ഒരു മൂർഖൻ പതിവിടർത്തി നിൽക്കുന്നു.  അദ്ദേഹം ഞെട്ടി  പിന്നോട്ട് നീങ്ങി താഴെനിന്നും കുറച്ചു ചരൽകല്ലെടുത്തു  മുന്നോട്ടെറിഞ്ഞു.   പാമ്പു ഒരു വശത്തേക്ക് ഇഴഞ്ഞു പോയി .  അതിനിടയിൽ വീടിന്റെ മുന്നിലും വഴിയിലുമുള്ള ലൈറ്റുകൾ തെളിഞ്ഞു ഒരു ഞരക്കത്തോടെ ആ പഴയ മാളിക വീടിന്റെ വാതിൽ തുറന്നു മൂസാഹാജിയുടെ ബീവി സൈനബയും  പിന്നാലെ ഉമ്മ ബീവാത്തുമ്മയുംപുറത്തിറങ്ങി .  സൈനബ  ഉറക്കെ വിളിച്ചു   ചോദിച്ചു "അതെന്താ ഇങ്ങള് ആട  നിന്നെ"  മൂസാക്ക പറഞ്ഞു "ഒരു വലിയ മൂർഖൻ   ഇപ്പൊ കണ്ട ത്തിലേക്കു കയരി പോയിന്, ഞമ്മളെ ചങ്കു പിടച്ചുപോയി  " എന്നും പറഞ്ഞു. ബീവാത്തുമ്മയും സൈനബയും കൂടെ ഉറക്കെ പറഞ്ഞു "റബ്ബിലാലമായ തമ്പുരാനെ നീ കാത്തു "   മൂസഹാജി വരാന്ത ലക്ഷ്യമാക്കി നടന്നു സൈനബ  " അകത്തുനോക്കി വിളിച്ചു "ജമാലെ ..ജമാലെ , വേഗം വാ "   മൂസാഹാജിക്കു  രണ്ടു മക്കളാണ്  മൂത്തവൾ  ജാസ്മിനും രണ്ടാമത്തവൻ ജമാലും .  ജാസ്മിൻ കല്യാണം കഴിഞ്ഞു ഭർത്താവിനോടൊപ്പം ദുബായിലാണ്, ജമാൽ നാട്ടിൽ സ്വന്തമായി റെഡിമെയ്‌ഡ് കട നടത്തുന്നു .  ജമാൽ ഉറക്കത്തിൽ നിന്നും ഉണർന്നു വരാന്തയിലേക്ക് വന്നു  ചോദിച്ചു "എന്താ ഉപ്പ വിശേഷിച്ചു "  സൈനബയാണ് മറുപടി പറഞ്ഞത് "ബാപ്പ വരുമ്പോൾ ഗേറ്റിനെ അടുത്തായിട്ടു ഒരു വലിയ മൂർക്കനേ കണ്ടിന് അള്ളാന്റെ കൃപകൊണ്ടാ രക്ഷപ്പെട്ടത്" അപ്പോൾ മൂസഹാജി പറഞ്ഞു "മാവിന്റെ ചോട്ടിലേക്കു ഇഴഞ്ഞു പോയിന്, നേരം ബൈകീട്ടു വരുമ്പൊ  എന്തെങ്കിലും വെളിച്ചോ ആയിട്ട് വന്നാമതി ". ഓരോരുത്തരായി  വീട്ടിലേക്കു കയറി  വാതിലടച്ചു  കുറച്ചു സമയത്തിനകം എല്ലാ വിളക്കുകളും അണഞ്ഞു .

നേരം വെളുത്തു ബീവാത്തുമ്മ വരാന്തയിലെ കസേരയിൽ ഇരുന്നു സഹായിയായ റംലത്ത വെറ്റിലചെല്ലമെടുത്തു അടക്ക ചെറിയ ഉരലിലിട്ടു ഇടിച്ചു അതിനിടയിൽ ഒരു വെറ്റിലയിൽ ചുണ്ണാമ്പു തേച്ചു മടക്കി വായിൽ വച്ച് ശേഷം റംലതയുടെ കയ്യിൽ നിന്നും അടക്കയും ഒരു ചെറിയ കഷ്ണം പുകയിലയും വാങ്ങി വായിലേക്ക് നിക്ഷേപിച്ചു . ചവച്ചുതുടങ്ങി  ഓരോന്നാലോചിച്ചു നിശബ്ദയായി ഇരുന്നു  ശേഷം  റംലത്തയോട് പറഞ്ഞു "റംല ഇന്നല പീടേം അടച്ചിറ്റു  ഇവിടത്തെ മൂസ വരുമ്പോ ഒരു വലിയ മൂർഖൻ പത്തീ വിടർത്തി നി ക്കുന്നുണ്ടെന്നു  എന്തോ റബ്ബില്ലാലമായ തമ്പുരാന്റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടത്". അതിനിടക്ക് മൂസഹാജിയും  സൈനബയും  വരാന്തയിലേക്കു വന്നു.  അദ്ദേഹം എവിടെ പോവാനുള്ള ഒരുക്കത്തിലായിരുന്നു  മൂസഹാജി ഉമ്മയോട് ചോദിച്ചു "എന്താ ഉമ്മ ഇത്, രാവിലെതന്നെ തുടങ്ങിയോ വെറ്റിലമുറുക്കല്" റംലത്തയെ നോക്കി , "എന്താ റംലത്ത നിങ്ങക്കെങ്കിലും ഒന്ന് പറഞ്ഞൂടെ  " ഉമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു  "പോടാ,   എന്ന നന്നാക്കണ്ട  നിന്റെ  ബാപ്പ വിചാരിച്ചിട്ട് നടന്നിട്ടില്ല പിന്നീല്ലേ നീ" ,  എല്ലാവരും കൂടെ പൊട്ടി ച്ചി രിച്ചു .  . അതുകേട്ടു ജമാൽ വീട്ടിനുള്ളിൽനിന്നും ഷിർട്ടുമിട്ടുകൊണ്ടു വരാന്തയിലേക്കിറങ്ങി.  ഉമ്മ ചോദിച്ചു "അതാടാ നിക്കട്ടെ നീ എടേക്കാ പോന്നേ " മൂസഹാജി ഉമ്മയോട് പറഞ്ഞു  " ഞാൻ അങ്ങാടിയിലേക്കിറങ്ങിയതാ ഉമ്മക്കെന്തെങ്കിലും പ്രത്യേകിച്ച് വാങ്ങണോ "   ഉമ്മ പറഞ്ഞു " നീ വാങ്ങേണ്ട , ഞാൻ ജമാലിനെ  കൊണ്ട് വാങ്ങിച്ചോളാം"    മൂസഹാജി ചോദിച്ചു  "ജമാലേ  നീ എവിടെ യാണ് പോകുന്നെ" ജമാൽ മറുപടിയും പറഞ്ഞു " ഞാൻ മണ്ണാർക്കണ്ടി മുസ്തഫയുടെ കല്യാണത്തിന് പോവുന്നൂ , അവിടെ നിന്നും പീടികേലേക്കു പോകും " ഉമ്മ ജമാലിന്റെ അടുത്തേക്ക് തല തിരിച്ചു  ചോദിച്ചു , എടാ നീ വരുമ്പോ  ഈ ഉമ്മാമക്ക് കുറച്ചു മുറുക്കാൻ മേടിക്കുമോ " ജമാൽ  വാങ്ങിക്കാം എന്നും പറഞ്ഞു ബൈക്കിൽ കയറി  മൂസാഹാജിയെയും പിന്നിൽ കയറ്റി .  അപ്പോൾ ഉമ്മ പിന്നിൽനിന്നും വിളിച്ചു പറഞ്ഞു " നിങ്ങളെക്കാൾ എന്നോട് സ്നേഹാ എന്റെ ജമാലിന് " അപ്പൊ ജമാൽ വിളിച്ചു പറഞ്ഞു " ഉമ്മാമ നല്ല സുഖിപ്പിക്കലാ, ഇല്ലേലും സാധനം ഞാൻ വാങ്ങിക്കോളാം  " എല്ലാരും ചിരിച്ചുപോയി .  ഉമ്മാമ പിണങ്ങി  തലയും താഴ്ത്തി ഇരുന്നു .

ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു കുതിച്ചു ഗേറ്റ് കടന്നു  മൂസാഹാജിയെ കടയുടെ മുന്നിൽ ഇറക്കി ബൈക്ക് സ്റാൻഡിലിട്ടു നിറുത്തി  അവിടെ സഹായി അമ്മദ് അദ്ദേഹത്തിന്റെയും കാത്തിരുന്നിരുന്നു.  മൂസാഹാജിയുടെ കയ്യിൽ നിന്നും താക്കോൽ കൂട്ടം വാങ്ങി അബ്ദു കടതുറന്നു.  മൂസഹാജിയും ജമാലും അവിടെ ഉണ്ടായിരുന്ന എല്ലാവരോടും വിശേഷങ്ങൾ ആരാഞ്ഞു അതിനിടയിൽ അടുത്തുള്ള പള്ളിയിലെ ഉസ്താദ് അടുത്ത് വന്നു വിശേഷങ്ങൾ ആരാഞ്ഞു.  അതിനിടയിൽ ജമാൽ മൂസാഹാജിയോടും  അവിടെ ഉണ്ടായിരുന്ന എല്ലാവരോടും യാത്രപറഞ്ഞു ബൈക്കിൽ കയറിയിരുന്നു ഹെൽമറ്റെടുത്തു തലയിൽ ഘടിപ്പിച്ചശേഷം ബൈക്ക് സ്റ്റാർട്ട് ചെയ്തു അങ്ങാടി ലക്ഷ്യമാക്കി ഓടിച്ചു പോയി .  ജമാലിന്റെ ബൈക്ക് സുഹൃത്തിന്റെ വീട് ലക്ഷ്യമാക്കി പാഞ്ഞു.  ദൂരെ വയലേലകളുടെ പച്ചപ്പ്‌ തെളിഞ്ഞു കാണാം .  കുറെ ഓടിയപ്പോൾ എതിർദിശയിൽ നിന്നും ഒരു ജീപ്പ് വരുന്നത് ശ്രദ്ധയിൽ പെട്ടത്, അത്   ജമാലിന്റെ അമ്മാവനായ അന്ത്രുമാന്റെ  ജീപ്പായിരുന്നു .  അവന്റെ ബൈക്കിന്റെ അടുത്തായി ജീപ്പ് നിന്നു  ജീപ്പോടിക്കുന്നതു അമ്മാവന്റെ മോനായ സലീമാണ് ജമാലിനെ കണ്ടതും തന്റെ തലയിലെ കെട്ട് ഒന്ന് ഉഴിഞ്ഞുകൊണ്ട് വായയിലുള്ള മുറുക്കാൻ വലതുകൈയിലെ രണ്ടു വിരലിനിടയിലൂടെ നീട്ടി തുപ്പിയ ശേഷം ഒന്ന് ചവച്ചു കൊണ്ട്  ചോദിച്ചു " നീ എടേയാ പോകുന്നെ " ജമാൽ പറഞ്ഞു "  എന്റെ സുഹൃത്തായ മണ്ണാർക്കണ്ടി മുസ്തഫയുടെ കല്യാണമാ  ഞാൻ അവിടെ പോകുവാ " അമ്മാവൻ ചോദിച്ചു "പിന്നെ നിന്റെ ബാപ്പയുണ്ടോ ആട"  ജമാൽ അതിനു "ഇല്ല "എന്ന് മറുപടിയും പറഞ്ഞു. അമ്മാവൻ ജമാലിനോട് പറഞ്ഞു "പിന്നെ ഉമ്മ നിന്നെ കാണണമെന്ന് പറഞ്ഞി ന് പറ്റുവെങ്കിൽ ഒന്ന് കയറീറ്റ് പൊട്,"

 പിന്നെ സൈനബയെ  ഒന്ന് കാണണം ഞാൻ അങ്ങോട്ടേക്കാ പൊന്നേ , ഓള് ആട  ഇണ്ടോ " ജമാൽ ഉണ്ടെന്നു മറുപടിയും പറഞ്ഞു .അതിനിടയിൽ  ജമാൽ സലീമിനോട് ചോദിച്ചു "എന്താടാ ഒന്നും മിണ്ടാത്തെ " അമ്മാവനെ മറുപടി പറഞ്ഞത് " എന്നോടുള്ള വെറുപ്പിനാ ഇന്നോട് മിണ്ടാത്തെ " അപ്പൊ സലിം ചിരിച്ചുകൊണ്ട് മറുപടിപറഞ്ഞു " ജമാലിക്ക ഒന്നുമില്ലേ ഈ ഉപ്പ ഓരോന്ന് പറേന്നതാ "  അമ്മാവൻ സലീമിനെ നോക്കി  പറഞ്ഞു " അപ്പൊ പോവ്വാ ഇല്ലേ " ജമാലിനോട് യാത്രപറഞ്ഞു ജീപ്പ് മുന്നോട്ടു കുതിച്ചു .

ജമാൽ ബൈക്ക് സ്റ്റാർട്ട് ചെയ്തു അമ്മാവന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു, വയല് കഴിഞ്ഞുള്ള വാഴത്തോപ്പ് കഴിഞ്ഞു ഒരു ഇടവഴിയിലേക്ക് കടന്നു  കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ പഴയരീതിയിലുള്ള  . വലിയ തറവാട് അടുത്തടുത്ത് വന്നു  അതിന്റെ കവാടവും കടന്നു  ബൈക്ക് കുറച്ചു ദൂരെ സഞ്ചരിച്ചശേഷം ആ മാളിക വീടിന്റെ മുന്നിലായി നിന്നു.  ബൈക്കിന്റെ ശബ്ദം കേട്ട് റസിയ എന്ന മാമന്റെ മോൾ  വരാന്തയിലേക്ക്  വന്നു  ആഗതൻ കണ്ടപ്പോൾ സന്തോഷത്തോടെ "ഇതാര് ജമാലിക്കയോ, ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ അറിയോ മോന് , എവിടെയായിരുന്നു , കുറേദിവസായി ഉമ്മാമ ഇങ്ങളെ കാണാഞ്ഞിട്ട് ചോദിക്കുന്നു" ജമാൽ അവളുടെ സംസാരം കേട്ട്കൊണ്ട് ബൈക്കില്നിന്നും ഇറങ്ങി  ചിരിച്ചു കൊണ്ട് വരാന്തയിലേക്ക് കയറി .  അകത്തേക്ക് നോക്കി വിളിച്ചു ഉമ്മാമ  "ഇവളെ കെട്ടിച്ചു വിടാൻ സമയമായില്ലേ ".  അപ്പോഴേക്ക് അകത്തു നിന്നും ഉമ്മാമ മാമിയുടെ കയ്യും പിടിച്ചു  ചിരിച്ചുകൊണ്ട് ഇറങ്ങി വന്നു റസിയെനോട് ചോദിച്ചു "വന്നുകയറിയപാടെ ഇവന്റെ മേലെ കയറിക്കോണം, പെണ്ണാണെന്ന വിചാരം വേണം , എങ്ങനെയാ ഇവളെ തലയിൽ വച്ചല്ലെ നടക്കുന്നെ ബാപ്പയും ഇക്കയും ഉമ്മയും എല്ലാം ഒരു കണക്കാ" റസിയ്ക്കു ദേഷ്യം വന്നു  അവൾ ഉമ്മാമ യോട് പറഞ്ഞു "അത് എല്ലാരും എന്നെ സ്നേഹിക്കുന്നതിന്റെ ചൊറിച്ചിലാ ഉമ്മാമക്ക്" എല്ലാരും ചിരിച്ചു.

പിന്നിട്ടു റസിയ ജമാലിനോട്  ചോദിച്ചു " ഇങ്ങള് എന്നെ ഒന്ന് കോളേജിൽ ഇറക്കിത്തരുമോ" ജമാൽ "ശരി ഇറക്കാം" എന്നും പറഞ്ഞു.  പിന്നെ എല്ലാവരോടുമൊപ്പം വീടിന് അകത്തേക്ക് കടന്നു  ഉമ്മാമ ജമാലിന്റെ അടുത്ത് വന്നു അവന്റെ കയ്യും പിടിച്ചു ഒരു സോഫ യിൽ  ഇരുന്നു, അതിനടുത്തുള്ള സോഫയിൽ  ജമാലിനോട് ഇരിക്കാൻ പറഞ്ഞു അവൻ ഇരുന്നു  അവന്റെ കൈപിടിച്ച് ഓരോകാര്യങ്ങൾ ആരാഞ്ഞുകൊണ്ടും മറുപടിപറഞ്ഞുമായി  ഇരുന്നു അതിനിടയിൽ മാമിവന്നു  ജമാലിനെയും ഉമ്മാമയെയും ചായകുടിക്കാനായി വിളിച്ചു, ഉമ്മാമ ജമാലിന്റെ കൈപിടിച്ചു നടന്നു തീൻമേശയുടെ അടുത്തേക്ക് നടന്നു. അവിടെ പത്രങ്ങളിൽ നേന്ത്ര പഴം മുറിച്ചതും പത്തിരിയും കോഴിക്കറിയും ഉണ്ടായിരുന്നു.  അവനു ഒരു പാത്രത്തിൽ ഉമ്മാമ പത്തിരിയും കോഴിക്കറിയും വിളംബിക്കൊടുത്തു.  അത് കണ്ടു റസിയ ചോദിച്ചു " ഉമ്മാമക്കു  ജമാലിക്കയോട് എന്താ സ്നേഹം കഴിപ്പിക്കു കഴിപ്പിക്കു "  ജമാൽ  ചിരിച്ചു  പിന്നിട്ടുമാമിയോട് ചോദിച്ചു " ഇവൾക്ക് ഒരു മാറ്റവുമില്ല അല്ലെ മാമി, പണ്ട് ജമാലിക്കാ എന്നും വിളിച്ചു നടന്ന നരുന്തുപെണ്ണിനെ നല്ല ഓർമ്മയുണ്ട്  " എല്ലാവരും ചിരിച്ചു റസിയയോടും ചിരിച്ചുപോയി. അതിനിടയിൽ അവൻ ഭക്ഷണം കഴിച്ചു കസേര വലിച്ചു എഴുനേറ്റു വാഷ് ബേസിനടുത്തു ചെന്ന് കയ്യും വായും കഴുകി വൃത്തിയാക്കി , അവിടെ  കിടന്ന തോർത്തിൽ മുഖ വും കയ്യും തുടച്ചു . റസിയ  അവന്റെ അടുത്തുവന്നു വേഗം വാ എനിക്ക് പോകാൻ സമയമായി എന്നും പറഞ്ഞു കൈയിൽ പിടിച്ചു വലിച്ചു കൊണ്ടുപോയി  ബൈക്കിന്റെ അടുത്ത് നിറുത്തി. ശേഷം ഇപ്പോവരാം എന്ന് പറഞ്ഞു പോയി  പുസ്തകവുമെടുത്തു വന്നു.

ജമാൽ എല്ലാവരോടും യാത്ര ചോദിച്ചു ബൈക്ക് സ്റ്റാർട്ട് ചെയ്തു  അവളെയും പിന്നിലിരുത്തി അവളുടെ കോളജ് ലക്ഷ്യമാക്കി യാത്ര തിരിച്ചു.  കുറേദൂരം ചെന്നപ്പോൾ റസിയ കാലുവച്ച ബൈക്കിന്റെ ഫുട് റസ്റ്റ് ഇളകിപ്പോയി  അവൾ ബൈക്കില്നിന്നും തെറിച്ചു റോഡിൽ വീണു, അതോടൊപ്പം  അവനും റോഡിലേക്ക് വീണു. ആളുകൾ ഓടിക്കൂടി  ചോരയിൽ കുളിച്ചുകിടക്കുന്ന റസിയയെയും ജമാലിനെയുമാണ് അവിടെ കണ്ടത്   അതിനിടയിൽ ആരോ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഒരു ആംബുലൻസ് അവിടെ കുതിച്ചെത്തി  നാട്ടുകാരും മറ്റും ചേർന്ന്  ജമാലിനെയും റസിയയെയും ആംബുലൻസിൽ കയറ്റി  ആ വാഹനം  നിലവിളി ശബ്ദവുമിട്ടുകൊണ്ട്  കുതിച്ചു പാഞ്ഞു .  അതിനിടയിൽ അപകടത്തെക്കുറിച്ചുള്ള  വാർത്ത  കാട്ടുതീ പോലെ പരന്നു  മൂസാഹാജിയും ഭാര്യയും അമ്മാവനും മാമിയും സലീമും ജമാലിന്റെ സുഹൃത്തുക്കളുംവിവരമറിഞ്ഞു ഞെട്ടി അവർ  ആശുപത്രിയിലേക്ക് പുറപ്പെട്ടു . അവിടമാകെ ശ്മശാന മൂകത താളം കെട്ടി.

സലീമും അമ്മാവനും മൂസാഹാജിയും കൂടി ഡ്യൂട്ടി ഡോക്ടറെ കണ്ടു വിവരമാരാഞ്ഞു.  ഡോക്ടർ പറഞ്ഞു ജമാലിന് നിസ്സാരമായ പരുക്കുകളേയൂള്ളൂ പക്ഷെ റസിയക്ക് തലയ്ക്കാണ് പരുക്കേറ്റത് പിന്നെ ദേഹമാസകലം സാരമായ പരുക്കുകളുണ്ട് ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ കഴിയൂ പിന്നെ റസിയക്ക് രക്തം വേണ്ടിവരും അവളുടെ ഗ്രൂപ്പ് ഓ പൊസറ്റീവാണ്, സലിം അവന്റെ സുഹൃത്തായ താഹിറിനെയും രാജേഷിനെയും വിളിച്ചു രക്തത്തിന്റെ ആവശ്യകതയും അവളുടെ ഗ്രൂപ്പും പറഞ്ഞു . അതിനിടയിൽ ജമാലിനെ വാർഡിലേക്ക് മാറ്റി, അവർ അവന്റെ അടുത്തെത്തി  അപകടകരണമാരാഞ്ഞു, അവൻ നടന്ന സംഭവം എല്ലാം വിശദമായിപ്പറഞ്ഞു. കുറച്ചുകഴിഞ്ഞു  പോലീസെത്തി ഇൻക്യുറി നടത്തി തിരിച്ചുപോയി.

സലീമിന്റെ സുഹൃത്തായ രാജേഷ് വന്നു രക്തം കൊടുത്തു അവന്റെ ഗ്രൂപ്പ് ഓ പൊസറ്റീവായിരുന്നു  ഒരു രാത്രികൂടി കടന്നു പോയി അടുത്ത ദിവസം ഉച്ചയോടടുപ്പിച്ചു  റസിയക്ക് ബോധം തിരിച്ചുകിട്ടി.  ഡോക്ടറുടെ നിർദ്ദേശപ്രകാരം ഓരോരുത്തരായി അവളെ കണ്ടു പുറത്തിറങ്ങി.  സലിം നിറഞ്ഞകണ്ണുകളുമായി അവളെ നോക്കി നിന്നു, അതുകണ്ടു അവൾ ചോദിച്ചു എന്തുപറ്റി ഇക്കാക്ക ഇതൊന്നും സാരമില്ല ജമാലിക്കക്ക് എങ്ങനെയുണ്ട് , അവൻ സുഖമുണ്ടെന്നും പറഞ്ഞു  അവളുടെ മുഖത്തൊന്നു തൊട്ടു തലോടിക്കൊണ്ട് തിരിഞ്ഞുനടന്നു  അന്ന്  വൈകീട്ടോടെ അവളെ ഐ സി യൂ വിൽനിന്നും ജമാൽ കിടക്കുന്ന വാർഡിലേക്ക് മാറ്റി , തലയിലും  കയ്യിലും ബാൻഡേജിട്ട് അവളെ  കൊണ്ട് കിടത്തി.  അവൾ ജമാലിക്കയെ നോക്കി ഒന്ന് ചിരിച്ചു .  ഡോക്ടറുടെ നിർദേശപ്രകാരം രണ്ടു ദിവസം കൂടെ അവിടെ ചിലവഴിക്കേണ്ടിവന്നു. അതുവരെ അവർക്കു കൂട്ടായി  സലീമും സൈനബയും കൂടെനിന്നു .  അതിനിടയിൽ അമ്മാവൻ ജമാലിന്റെ  ബൈക്ക് അടുത്തുള്ള വർക്കു ഷോപ്പിൽ എത്തിച്ചു.  മൂസഹാജിയും അമ്മാവനും  വീട്ടിലും ആശുപത്രിയിലുമായി  കഴിച്ചുകൂട്ടി . പള്ളിയിലെ മൊല്ലാക്കയും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായി ഓരോരുത്തർ  വന്നും പോയും കൊണ്ടിരുന്നു .  അതിനിടയിൽ സലീമിനെയും മാമനെയും മൂസാഹാജിയെയും ഡോക്ടർ  അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ചു.

അവർ അവിടേക്കു ചെന്നു  ഡോക്ടർ എല്ലാവരെയും ഒന്ന് നോക്കി  അവർ കാര്യമറിയാതെ  തമ്മിൽ നോക്കി അതിനിടയിൽ ഡോക്ടർ നേഴ്സിനോട്  പറഞ്ഞു  കുറച്ചുനേരത്തേക്കു  ആരെയും ഇങ്ങോട്ടേക്കു വിടേണ്ട .  നേഴ്‌സ് പുറത്തേക്കു പോയി വാതിൽ അടച്ചു.  ഡോക്ടർ അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ പറയാനാരംഭിച്ചു.  " റസിയക്ക്  സുഖം തന്നെ , കാര്യമായി കുഴപ്പൊന്നുമില്ല, ഷീ  ഈസ് പെർഫക്ടലി ഓൾറൈറ് "  പിന്നെ മൂസാഹാജിയെ നോക്കി "  , ജമാലിന്റെ ബാപ്പ  മൂസാഹാജിയല്ലേ ?" മൂസഹാജി കൗതുകത്തോടെ "അതെ" എന്ന് മറുപടിയും പറഞ്ഞു .  ജമാലിന്റെ രക്തസാമ്പിൾ പരിശോധിച്ച  റിസൾട് എടുത്തു മേശപ്പുറത്തു വച്ചു പിന്നിട്ടു പറഞ്ഞു  " ജമാലിന്റെ രക്തം പരിശോധിച്ച റിപ്പോർട്ടാണ് ഇത്, ഇനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം "

അവർ  അത്ഭുതത്തോടെ തമ്മിൽ തമ്മിൽ നോക്കി , ശേഷം അദ്ദേഹം പറഞ്ഞു തുടങ്ങി " ഈ റിസൾട് പ്രകാരം  ജമാലിന് ലൂക്കേമിയ അഥവാ രക്താർബുദം ആണ് "  മൂസാഹാജിയുടെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി.  അദ്ദേഹം കുറച്ചു സമയം സ്തബ്ധനായി ഇരുന്നു.  അതിനിടയിൽ ഡോക്ടർ പറഞ്ഞു "പേടിപ്പിക്കാനല്ല ഞാൻ ഇത് പറഞ്ഞത് , ഇന്നത്തെ ക്കാലത്തു  ഇത് നിശ്ശേഷം നമുക്ക് ചികിൽസിച്ചു മാറ്റാൻ കഴിയും, ഞാൻ മെഡിക്കൽ കോളജിലെ പ്രൊഫസറായ പീതാംബരൻ ഡോക്ടർക്ക് ഒരു കത്ത് തരാം അദ്ദേഹം ഇത് നിശ്ശേഷം മാറ്റിതരും എന്ന് എനിക്കുറപ്പുണ്ട്   രണ്ടുദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യാം അതുകഴിഞ്ഞു വീട്ടിൽ പോവാം അതിനിടക്ക് ഞാൻ കത്ത് തയ്യാറാക്കി തരാം അദ്ദേഹത്തിന്റെ താമസസ്ഥലത്തിൻറെ വിലാസവും തരാം  നല്ല മനുഷ്യനാണ് ".

അങ്ങനെ ആ ദിവസം വന്നെത്തി അന്നാണ് ജമാലിനെ  ഡിസ്ചാർജ് ചെയ്യുന്നത് . ഡോക്ടർ മുൻപ് പറഞ്ഞപ്രകാരം മെഡിക്കൽ കോളേജിലെ പ്രൊഫസറായ പീതാംബരൻ ഡോക്ടർക്ക് ഒരു കത്ത് തയ്യാറാക്കി മൂസാഹാജിയുടെ കയ്യിൽ ഏൽപ്പിച്ചു. ഡോക്ടർ തന്നെ പൊഫസറോട് ഫോൺ  വിളിച്ചു് കാര്യങ്ങൾ വിശദമായി പറയുകകൂടി ചെയ്തു. അങ്ങനെ അവർ ജമാലിനെയും കൊണ്ട് അവിടെനിന്നും മെഡിക്കൽ കോളജിലേക്ക് യാത്ര തിരിച്ചു.  അവിടെ എത്തി ഡോക്ടറെ വിളിച്ചു്  അദ്ദേഹത്തിന്റെ വീട്ടിൽ പോയി ജമാലിന്റെ സംബന്ധിച്ച എല്ലാ രേഖകളും അദ്ദേഹത്തെ കാണിച്ചു. അങ്ങനെ അദ്ദേഹം അന്ന് മെഡിക്കൽ കോളേജിലെ സുപ്പർസ്പെഷ്യലിറ്റി  സെക്ഷനിൽ ജമാലിന്റെ ചികിത്സയാരംഭിച്ചു . ഇന്നും ആ ചികിത്സ തുടർന്നുകൊണ്ടിരിക്കുന്നൂ. നമ്മുക്കെല്ലാവർക്കും ജമാലിന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കാം.

2017 ഫെബ്രുവരി 15, ബുധനാഴ്‌ച

ഓർമ്മയുടെ ഒരു യാത്ര

ഓർമ്മയുടെ ഒരു യാത്ര 
എം പി എസ്സ് വീയ്യോത്ത്

വടകര നഗര പരിധിയിൽ പെട്ട പുതിയാപ്പു എന്ന സ്ഥലത്തെ വീട്ടില്‍ ഇപ്പോള്‍ ഞാൻഅച്ഛൻ 'അമ്മ ഇവരാണ് ഉള്ളത്.  അനിയത്തിയുടെ കല്യാണം കഴിഞ്ഞു ഭര്‍ത്തൃ ഗൃഹത്തിലാണ് .

ഇനി ഞാന്‍ എന്നെ പരിചയപ്പെടുത്താം പേര് സുരേഷ് വടകരയിൽ തന്നെയുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഓവർസിയറായി ജോലിചെയ്യുന്നു. 

ഒരു ക്രിസ്തുമസ് തലേന്ന്  നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം ഗുരുവായൂരമ്പലദർശനത്തിനായി അച്ഛനമ്മമാരോടും അനിയത്തിക്കും അവളുടെ ഭർത്താവിനുമൊപ്പം ഞാനും പുറപ്പെട്ടു . അമ്പലത്തിനോട് ചേർന്നുള്ള പാഞ്ചജന്യം ലോഡ്ജിലെ   മുറിയിൽ കിടന്നുറങ്ങുമ്പോളാണ് അതിരാവിലെ ശീവേലിയുടെ സമയത്തു അമ്പലത്തിൽ പോവണമെന്ന് അമ്മ പറഞ്ഞതോര്‍മ്മ വന്നത് . ഞാന്‍ വിഷമിച്ചാന്നെങ്കിലും കണ്ണുകള്‍ തുറന്ന് വാച്ചിൽ നോക്കി രാവിലെ മണി നാലര യാവുന്നു.കിടക്കയില്‍നിന്നും   വേഗം എഴുന്നേറ്റു മറ്റുള്ളവരെയൊക്കെ  വിളിച്ചുണർത്തി.  കഴിവതും വേഗം പ്രഭാതകർമ്മങ്ങൾ കഴിച്ചു  എല്ലാവരോടുമൊപ്പം കൂട്ടി മുറിപൂട്ടി ലോഡ്ജിൽ നിന്നും പുറത്തിറങ്ങി. പുറത്ത് ഇരുട്ട് മാറിതുടങ്ങിയിട്ടില്ല പോരാഞ്ഞതിന് ഡിസംബറിലെ  തണുപ്പും അനുഭവപ്പെടുന്നുണ്ടായിരുന്നൂ. ഞങ്ങള്‍ നടന്ന് നേരെ   അമ്പലത്തിൽ പ്രവേശിക്കാനായി അവിടെയുണ്ടായിരുന്ന ചെറിയ ഒരു ക്യുവിലേക്ക് കയറി നിന്നു.  അധികം താമസിയാതെ ഞങ്ങള്‍ ആ ക്യൂവിലൂടെ അമ്പലത്തിലേക്ക് മറ്റുള്ളവരോടൊപ്പം കയറി ശീവേലിയെഴുന്നള്ളത്തും കണ്ടു. അതിന് ശേഷം ക്ഷേത്രത്തിനകത്തു കയറി ഭഗവാന്റെ ദര്ശനവും കഴിഞ്ഞു അമ്പലത്തിന്റെ മറ്റൊരു വശത്തേക്ക് നടന്നൂ.  അതിനടുത്തുള്ള ഒരു കൗണ്ടറിൽ നിന്നും പഴവും പഞ്ചസാരയും അതുപോലെ പാൽപ്പായസവും കളഭവും ചീട്ടാക്കി ശേഷം അതൊക്കെ വാങ്ങി അവിടെനിന്നും  പുറത്തിറങ്ങി. പിന്നീട് നേരെ  അമ്പലത്തിനരികിലുള്ള ഇന്ത്യൻ കോഫി ഹൗ സിലേക്ക് നടന്നു. ആ ഹോട്ടലില്‍നിന്നും  മസാല ദോശയും കോഫിയും ഓര്‍ഡര്‍ ചെയ്തു ആസ്വദിച്ച് കഴിച്ചശേഷം ബില്ലിലെ പണവും നല്‍കി ഇറങ്ങി . പിന്നെ നേരെ ഗുരുവായൂര്‍ അമ്പലത്തിന് സമീപമായുള്ള മമ്മിയൂർ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. കുറച്ചു ദൂരം നടന്നപ്പോള്‍ തന്നെ മമ്മിയൂരമ്പലത്തിന്‍റെ കമാനം ഞങ്ങളുടെ ദൃഷ്ടിയില്‍ പതിഞ്ഞു  . അങ്ങനെ ഞങ്ങള്‍  അമ്പലത്തിലേക്ക് കടന്ന്  ശ്രീകോവിലിന്‍ അരികിലായി നിന്ന്  ഭഗവാന്റെ ദര്ശനവും കഴിച്ചു.  ആ അമ്പലത്തിന് മുന്നിലായുള്ള  കൌണ്ടറില്‍ ഒന്നുരണ്ട് വഴിപാടും ചീട്ടാക്കിയശേഷം അമ്പലത്തിൽനിന്നും  പ്രസാദവും വാങ്ങി ഇറങ്ങി ഞങ്ങള്‍ നേരെ അതിനടുത്തായുള്ള ആന പന്തി ലക്ഷ്യമാക്കി  നടന്നൂ. ആനപ്പന്തിയില്‍  എത്തി തലയുയര്‍ത്തി നില്‍ക്കുന്ന ഗജവീരന്മാരെയും നോക്കി ഞാനങ്ങനെ നിന്നപ്പോള്‍ അച്ഛന്‍ എന്നെ ആ മാസ്മരിക ലോകത്തുനിന്നും ഉണര്‍ത്തി. അങ്ങനെ  ആനയെയും കണ്ടു   കുറച്ചു സമയം അവിടെ ചിലവഴിച്ചശേഷംനേരെ ലോഡ്ജ് ലക്ഷ്യമാക്കി നടന്നു .  ആ യാത്രയുടെ ആലസ്യത്തില്‍ അമ്മയും അച്ഛനും കുറച്ചുനേരം കട്ടിലിലിരുന്നൂ വിശ്രമിച്ചു പിന്നെ അവര്‍ പറഞ്ഞത് പ്രകാരം ലോഡ്‌ജുമുറി ഒഴിഞ്ഞു കണക്കുകൾ തീർത്തശേഷം ഇറങ്ങി നേരെ അടുത്തു തന്നെയുള്ള  വെജിറ്റേറിയന്‍ ഹോട്ടലിലേക്ക്  ഞങ്ങള്‍ നടന്നു.  പിന്നീട് ഞങ്ങളെല്ലാവരും കൂടി  ഉച്ചഭക്ഷണം കഴിച്ച ശേഷം ഇറങ്ങി അടുത്ത് തന്നെയുള്ള ബസ് സ്റ്റാന്റി ലേക്കു  നീങ്ങി  .  ബസ്സ്‌ സ്റ്റാന്‍ഡില്‍  ഞങ്ങള്‍ എത്തിചേര്‍ന്ന സമയത്ത് ഒരു  ബസ്സ് കുറ്റിപ്പുറത്തേക്കു പുറപ്പെടാനായി   തയ്യാറായി നിൽപ്പുണ്ടായിരുന്നൂ. ഞങ്ങള്‍ അതിൽ കയറി  ഒഴിഞ്ഞ സീറ്റുകളിൽ അടുത്തടുത്തായി ഇരിപ്പുറപ്പിച്ചു . ഏതാനും  നിമിഷങ്ങളിള്‍ക്കുള്ളില്‍ ആ ബസ്സ് ആ സ്റ്റാന്‍ഡില്‍ നിന്നും അതിന്റെ പ്രയാണം  ആരംഭിച്ചു. ഉച്ചയായതുകൊണ്ടു വെയിലിനു കാഠിന്യമേറിയിരുന്നു   സൈഡ് സീറ്റിലായതുകൊണ്ടു വെയിൽ എന്റെ  ദേഹത്ത്  അതിന്റെ കാഠിന്യം അറിയിച്ചുകൊണ്ടിരുന്നത് .  കടകളും മരങ്ങളും ഞങ്ങളെ കടന്നു പിന്നോട്ടേക്കു ഓടിമാറിക്കൊണ്ടിരുന്നൂ. സമയം കടന്നുപോയി അല്‍പ്പസമയത്തിനകം ആ ബസ്  കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ എത്തിചേര്‍ന്നു .  ഞങ്ങൾ ബസ്സില്‍നിന്നുമിറങ്ങി അതിനു സമീപം തന്നെയുള്ള റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. റെയില്‍വേ സ്റ്റേഷനില്‍  എത്തിയതും അച്ഛന്‍  നേരെ ടിക്കറ്റ് കൗണ്ടറിൽ പോയി ടിക്കറ്റ് എടുത്തു.  സ്റ്റേഷനിലേ സിമന്‍റ് ബഞ്ചിൽ  ഞങ്ങള്‍ ബാഗും മടിയിൽ വച്ച് ഇരുന്നു. തീവണ്ടിയുടെ വരവറിയിച്ചുകൊണ്ടുള്ള ഹിന്ദിയിലും മലയാളത്തിലും ആംഗലേയ ഭാഷയിലും ആയുള്ള അറിയിപ്പ് മൈക്കിലൂടെ ഉയര്‍ന്നു ഒപ്പം തന്നെ റെയിവേ സ്റ്റേഷനിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പുദണ്ഡിൽ നിന്നും മണിമുഴക്കം ഉയർന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തീവണ്ടി കൂകിവിളിച്ചുകൊണ്ടു വന്നു യാത്രയുടെ  ക്ഷീണത്താല്‍ കിതച്ചു കൊണ്ട് നിന്നു . ഞങ്ങൾ കയ്യിലെ ബാഗും ടിക്കറ്റുമായി തീവണ്ടിക്കുള്ളില്‍  കയറി ജനലരികിലായി ഉള്ള സീറ്റില്‍  ഇരിപ്പുറപ്പിച്ചു . ജനലിലൂടെ ഞാന്‍ നോക്കിയപ്പോള്‍ പ്ലാറ്റഫോമിൽ ചായ...ചായ    കാപ്പി ..കാപ്പി    വട ...വട   എന്നും വിളിച്ചു കൊണ്ട് ചിലര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നൂ.   അതിനിടയിൽ തീവണ്ടി യുടെ ഹോൺ മുഴങ്ങി .  വണ്ടി മെല്ലെ മെല്ലെ നീങ്ങിത്തുടങ്ങി,  ഞാൻ  ആ കംപാർട്മെന്റിന്റെ  ഉള്ളിലും പുറത്തുമുള്ള  ശബ്ദവ്യതിയാനവും നിരീക്ഷിച്ചുകൊണ്ട് ജനലിലൂടെ പുറത്ത് താഴെ പാളങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറിമാറി പോവുന്നതും  നോക്കി ഏറെനേരം ഇരുന്നു.  വഴിയിലെ പാടങ്ങളും തോപ്പുകളും പുഴകള്‍ക്ക് കുറുകെയുള്ള പാലങ്ങളും വഞ്ചികളും ഗ്രാമങ്ങളും ആളുകളും പക്ഷി മൃഗാദികളും ഞങ്ങളെ ക്കടന്നു പിന്നോട്ടേക്ക് പാഞ്ഞുപോയി ക്കൊണ്ടിരുന്നൂ അതുപോലെ വഴിയില്‍ ഓരോരോ സ്റ്റേഷനായി  ഞങ്ങളെ കടന്നുപോയും കൊണ്ടിരുന്നു. ഏകദേശം വൈകീട്ടോടെ  തീവണ്ടി വടകര റെയിൽവേ സ്റ്റേഷനിൽ എത്തി കിതച്ചുകൊണ്ട് വന്ന് ഒരു കുലുക്കത്തോടെ നിന്നു.  ഞങ്ങൾ  തീവണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി സ്റ്റേഷന് വെളിയില്‍ നിറുത്തിയിട്ട ഒരു ഓട്ടോറിക്ഷയിൽ കയറിയിരുന്നൂ. ആ ഓട്ടോറിക്ഷ ഞങ്ങളെയും വഹിച്ചുകൊണ്ട് അവിടെനിന്നും വീട്ടിലേക്കു യാത്ര പുറപ്പെട്ടു  .

വീട്ടില്‍ ചെന്നുകയറിയപ്പോഴാണ് അച്ഛന്‍ ആ രഹസ്യത്തിന്റെ ചുരുളഴിച്ചത് . “എന്റെ സുഹൃത്ത് മുഖാന്തരം ഇവന് ഒരു വിസ വിസ ശരിയായിട്ടുണ്ട് എത്രയും പെട്ടെന്ന് കുറച്ചു പണം ശരിയാക്കണം” എന്ന്  അച്ഛൻ എല്ലാരോടുമായി പറഞ്ഞു.  കുറച്ചു സമയം അവിടെ ചിലവഴിച്ചശേഷം ഞാൻ അച്ഛനോട് അനുവാദം ചോദിച്ചു   പുതിയാപ്പിലേക്ക് യാത്ര തിരിച്ചു. സംസ്കൃതം ഹൈസ്കൂളിന്റെ മൈതാനത്ത് വോളിബാൾ മാച്ച് നടക്കുന്നുണ്ടായിരുന്നു . അന്ന് ഏതൻസ് പുതിയാപ്പും  പാരഡയിസും  തമ്മിലായിരുന്നു   മത്സരം. നല്ല ആവേശമേറുന്ന മത്സരമായിരുന്നു അത് അങ്ങനെ അന്നത്തെ മത്സരത്തില്‍ പാരഡയിസ് ജേതാക്കളായി . അന്നത്തെ കളിഅവസാനിച്ചപ്പോൾ ഞാന്‍ നേരെ വീട്ടിലേക്കു മടങ്ങി. വീട്ടിലെത്തി ദേഹം ശുചിയാക്കി  പത്രം വായിച്ചുകൊണ്ടു അവിടെ ഒരു  കസേരയിൽ ഇരുന്നു.  അതിനിടയിൽ അച്ഛൻ റേഡിയോ ഓൺ ചെയ്തു അതിൽനിന്നും ആകാശവാണി കോഴിക്കോട് റേഡിയോ നാടകം നടക്കുകയായിരുന്നു ,നല്ല നാടകം ആയിരുന്നൂ അത് . അതും കേട്ടുകൊണ്ട് ഞങ്ങള്‍ ഇരുന്നു.  അത് കഴിഞ്ഞപ്പോൾ 'അമ്മ എല്ലാവരെയും കഞ്ഞികുടിക്കാൻ വിളിച്ചു ഞങ്ങൾ ഒരുമിച്ചിരുന്നു കഞ്ഞിയും ചെറുപയറും കായയും പുഴുക്കും കഴിച്ചു.  നല്ല ചൂടുള്ള തേങ്ങയിട്ട കഞ്ഞി ഞാൻ ആസ്വദിച്ച് കുടിച്ചു  ശേഷം കയ്യും വായും കഴുകി .  

കുറച്ചു സമയങ്ങൾക്കകം  പ്രാർത്ഥിച്ചു ഉറങ്ങാൻ കിടന്നു  ഉറക്കെത്തെപ്പോഴോ എന്റെ സ്വപ്നത്തിൽ രണ്ടു ദിവസം മുമ്പ് വഴിക്കു വച്ച് കണ്ട സുന്ദരി പെൺകുട്ടിയെ മുഖം തെളിഞ്ഞു വന്നു. ഞങ്ങൾ  കല്യാണം കഴിഞ്ഞു പോയിക്കൊണ്ടിരുന്നു കാർ നിയന്ത്രണം വിട്ടു പുഴയിൽ വീണു ഞാൻ അവിടെ കിടന്നു നിലവിളിച്ചു. “അയ്യോ രക്ഷിക്കണേ” .  അച്ഛനും അമ്മയും ഓടിവന്നു തട്ടിവിളിച്ചു കണ്ണ് തുറന്നു നോക്കിയപ്പോൾ ഞാൻ കട്ടിലിൽ നിന്നും താഴെ വീണു  കിടക്കുന്നുണ്ടായിരുന്നു.  ഞാൻ ശരിക്കും ചമ്മിപ്പോയി പിന്നെ  എഴുന്നേറ്റ്  കട്ടിലിൽ കയറി കിടന്നു  സുഖമായി ഉറങ്ങി .  രാവിലെ  ഉറക്കമുണർന്നു കട്ടിലിൽ നിന്നും എഴുന്നേറ്റു വരാന്തയിലേക്ക് നടന്നു  പത്രമെടുത്തു നോക്കി കൊണ്ട് ഇരുന്നു  അതിനിടയിൽ 'അമ്മ ചായയുമായി വന്നു . അപ്പോൾ ഞാൻ ചോദിച്ചു അച്ചൻ എവിടെ പോയെന്നു അപ്പോൾ 'അമ്മ പറഞ്ഞു അച്ഛൻ  രാവിലെതന്നെ വിസയുടെ കാര്യത്തിനായി അച്ഛന്റെ സുഹൃത്തിന്റെ അടുത്തും ട്രാവൽ ഏജൻസിയിലും പോയി എന്ന്  .  ഞാൻ   ഷാർജയിലേക്ക് പോകുന്ന  ദിവസവും വിമാനത്തിൽ കയറുന്നതും മറ്റും ആലോചിച്ചുകൊണ്ട്  ഒരു സ്വപ്നലോകത്തിലെന്ന പോലെ അങ്ങനെ ഇരുന്നു .




2017 ഫെബ്രുവരി 14, ചൊവ്വാഴ്ച

ഒരു വീക്കെൻഡ് 
അന്ന് വ്യാഴാഴ്ചയായിരുന്നൂ ജോലികഴിഞ്ഞു ബര്ദുബായിലുള്ള എന്റെ സുഹൃത്തു ജോലി ചെയ്യുന്ന  ഹോട്ടലിൽ എത്തി  കുറച്ചുസമയം അവിടെ സോഫയിൽ ഇരുന്നു പത്രം വായിച്ചു , കുറച്ചു കഴിഞ്ഞപ്പോൾ എന്റെ സുഹൃത്തിന്റെ പാട്ണറായ  സുകുമാരേട്ടൻ  അവിടെ വന്നു  എന്നെ കണ്ടതും പറഞ്ഞു " നിനക്ക് വേറെ പണിയൊന്നുമില്ലല്ലോ " ഞാൻ  ഇല്ലെന്നർത്ഥത്തിൽ തലയാട്ടി  എന്നാൽ  ഒന്ന് നമുക്ക് എന്റെ വർക് ഷോപ് വരെ പോയിവരാം എന്നും പറഞ്ഞു എന്നെയും കൂട്ടി ഇറങ്ങാൻ തുടങ്ങിയപ്പോൾ എന്റെ മറുവശത്തായി ഒരു ചെറുപ്പകാരിയും ചെറുപ്പക്കാരനും റൂം കാലി യാവുന്നതും കാത്തിരിക്കുന്നുണ്ടായിരുന്നൂ .  സുകുമാരേട്ടൻ  അവരെക്കണ്ടതും തലതാഴ്ത്തി  എന്നോട് പറഞ്ഞു "വാ പോകാം  നോക്കിക്കേ ഓരോന്ന് മെഷീനും വച്ചിരിക്കുവാ  ".  ഞാൻ ഒന്നും പറയാതെ ഉള്ളിൽ ചിരിച്ചു കൊണ്ട് നടന്നു , അദ്ദേഹത്തിന്റെ കാറിൽ കയറി.  കാർ ഞങ്ങളെയും കൊണ്ട് സുകുമാരേട്ടൻറെ  വർക് ഷോപ് സ്ഥിതിചെയ്യുന്ന ഷാർജ ലക്ഷ്യമാക്കി നീങ്ങി .  അവിടെ കാർ എത്തിയതും അദ്ദേഹം കാറിൽ നിന്നും ഇറങ്ങി  പണിസാധനങ്ങളും എടുത്തു തിരിച്ചു വന്നു കാർ അവിടെ നിന്നും തിരിച്ചു  , ഞാൻ അദ്ദേഹത്തോട് എന്നെ ഒന്ന്  കരാമയിലെ എന്റെ താമസസ്ഥലത്തിറക്കണം എന്ന് പറഞ്ഞു , അങ്ങനെ അദ്ദേഹം എന്നെ അവിടെ ഇറക്കി ബര്ദുബായി ലക്ഷ്യമാക്കി തിരിച്ചു , ഞാൻ അവിടെ  ഫ്ലാറ്റിൽ ഒരു ബെഡ് സ്പേസിൽ ആണ് താമസിക്കുന്നത് അവിടെ ഞാനുൾപ്പടെ പതിമൂന്നു പേരുണ്ട് അവിടെ    ഞങ്ങൾക്ക് ഭക്ഷണമുണ്ടാക്കാൻ പുറത്തുനിന്നും ഒരാൾ വരും .  ഫ്ലാറ്റിൽ ചെന്ന് കയറുമ്പോൾ വ്യാഴാഴ്ചയിലെ കള്ളുപാർട്ടി തകൃതിയായി നടക്കുകയായിരുന്നു . ഞാൻ  ഡ്രെസ്സെല്ലാം മാറ്റി ദേഹം ശുചിയാക്കി നേരെ അടുക്കളയിൽ പോയി  ഭക്ഷണം കഴിക്കാൻ ആരംഭിച്ചു  , അപ്പോൾ ഞങ്ങളുടെ തോമസ് അച്ചായൻ കള്ളടിച്ചു നല്ല കണ്ടീഷനിലായിരുന്നു അദ്ദേഹം അ പ്പോൾ ഇംഗളീഷിലാണ് സംസാരിക്കുന്നതു .  ഞാൻ വേഗം ഭക്ഷണം കഴിച്ചു  ബാൽക്കണിയിൽ പോയി  അച്ചായന്റെ അടുത്തിരുന്നു , അതിനിടയിൽ നന്ദു എന്ന ഞങ്ങളുടെ ഒരു സഹമുറിയൻ കൂടെ ഞങ്ങളോടൊപ്പം ചേർന്നു   അച്ചായൻ ഒരോ ന്നു ചോദിച്ചു  കൊണ്ടും ഞങ്ങൾ  മറുപടിപറഞ്ഞും കൊണ്ടുമിരുന്നു  , അതിനിടയിൽ അദ്ദേഹത്തിന് ദേഷ്യം വന്നു വഴിയിൽ പോവുന്ന എല്ലാരേയും ചീത്തവിളിക്കാൻ തുടങ്ങി  അപ്പോൾ ഒരു സർദാർജി നടന്നു പോവുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു  അയാളെ അച്ചായൻ മലയാളത്തിൽ തെറി പറഞ്ഞു  ഞങ്ങൾ പറഞ്ഞു അച്ചായാ  അയാൾ സർദാറാണെന്നു  പിന്നെ തെറി ഹിന്ദിയിലായി സർദാർജി ഞങ്ങളെ തുറിച്ചു നോക്കി നടന്നു നീങ്ങി .  അതിനിടയിൽ ഒരു ശബ്ദം കേട്ട് ഞാൻ ഹാളിലേക്ക് ചെന്ന് അവിടെ ദിനേശൻ എന്ന ഒരു സഹമുറിയൻ വിശാലമായി വാള് വെക്കുകയായിരുന്നു , ഇതിനിടയിൽ അച്ചായൻ ഫ്ലാറ്റിൽ നിന്നും ഇറങ്ങി ലിഫ്റ്റിൽ  കയറി ടെറസിലേക്കു പോയി .  ഞങ്ങളെത്തുമ്പോളേക്കും ലിഫ്റ്റിന്റെ വാതിലടഞ്ഞിരുന്നു .  ലിഫ്റ്റ് തിരിച്ചു വന്നപ്പോൾ ഞങ്ങൾ ടെറസിലേക്കു പുറപ്പെട്ടു  അവിടെ എത്തിയപ്പോൾ  ഞങ്ങൾ കണ്ടത് ഏഴടിയോളം ഉയരമുള്ള അച്ചായൻ ടെറസിലെ  അഞ്ചടി ആഴമുള്ള സ്വിമ്മിങ് പൂളിൽ ഫോണിൽ സംസാരിച്ചുകൊണ്ടു  നടക്കുന്നതാണ് .  അതിനിടയിൽ കയ്യിൽ നിന്നും അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കൈയ്യിൽ  വഴുതി  സ്വിമ്മിങ്‌പൂ ളിന്റെ അടിത്തട്ടിലേക്ക് വീണു പോയി .  അദ്ദേഹത്തിനാണെ ങ്കിൽ നീന്തവുമറിയില്ല .  ഞങ്ങൾ ഒരു വിധം അദ്ദേഹത്തെ കരക്ക്‌ കയറ്റി  അതിനിടയിൽ ഞങ്ങളിരൊരാൾ സ്വിമ്മിങ്‌പൂളിനടിത്തട്ടിൽനിന്നും  മൊബൈൽ ഫോൺ  വെള്ളത്തിൽ മുങ്ങി  തിരഞ്ഞെടുത്തു .  അച്ചായനെ ഒരുവിധത്തിൽ ലിഫ്റ്റിലൂടെ കൂട്ടി ഫ്ലാറ്റിലേക്ക്  കൂട്ടികൊണ്ടു പോയി  കട്ടിലിൽ കിടത്തി. അപ്പോൾ വേറൊരു വിദ്വാൻ  കള്ളിന്റെ ലഹരിയിൽ ടോയ്‌ലെറ്റിൽ പോയി  മൂത്രമൊഴിച്ചു പുറത്തുവന്നു നേരെ വാതിലും തുറന്നു അടുത്ത ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു  അയാളെയും ഒരുവിധത്തിൽ പിടിച്ചു കൊണ്ടുവന്നു കട്ടിലിൽ കൊണ്ട് കിടത്തി എല്ലാരും ലൈറ്റുകളണച്ചു  കിടന്നു.  രാവിലെ വാതിലിനു മുട്ടുന്ന ശബ്ദം കേട്ടാണ്  ഞാൻ  എഴുന്നേറ്റ തു  ടോയ്‌ലറ്റ് ഉള്ളിൽ നിന്നും അടച്ചിട്ടുണ്ട് ആരോ ഉള്ളിലുണ്ടെന്നു മനസ്സിലായി  , അതിനിടയിൽ ഒരാൾ ഒരു താക്കോലിന്റെ പിൻ ഭാഗം കൊണ്ട് തിരിച്ചു ടോയ്‌ലറ്റിന്റെ വാതിൽ തുറന്നു അപ്പോഴുണ്ട് കഴുത്തിൽ ക്ലോസെറ്റിന്റെ കവർ മാലയായിട്ടുകൊണ്ടു ഒരാൾ ബാത്ത് ടബ്ബിൽ ചാരിയിരുന്നുറങ്ങുന്നു  .  അയാളെ പിടിച്ചെഴുനേൽപ്പിച്ചു കട്ടിലിൽ കൊണ്ട് കിടത്തി .  കുറച്ചു കഴിഞ്ഞു  ഫ്ലാറ്റിന്റെ ഉടമയായ മുകുന്ദേട്ടൻ ഹാളിൽ തലേദിവസം ഛർദിച്ച സ്ഥലത്തു ഡെറ്റോൾ കൊണ്ട് തുടച്ചു വൃത്തിയാക്കി വെള്ളം വേഗം ഉണ ങ്ങാൻ വേണ്ടി  പത്രത്താളുകൾ വിരിച്ചിട്ടു.  അത് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ബെഡ് സ്പേസ് കാണാൻ വേണ്ടി ഒരാൾ വന്നു പത്രത്താളുകൾ വിരിച്ചതു കണ്ടപ്പോൾ അയാൾ എന്നോട് കാ രണമാരാഞ്ഞു .  ഞാൻ  ഒരു തമാശ ഒപ്പിക്കാൻ തീരുമാനിച്ചു  നേരെ  മുകുന്ദേട്ടനോട് ആഗതൻ ചോദിച്ച ചോദ്യം ആവർത്തിച്ചു .  മുകുന്ദേട്ടൻ ചിരിക്കാതെ തന്നെ പിന്നിൽ കയ്യും കെട്ടി പത്രം വായിക്കുന്നത് പോലെ നടന്നു കൊണ്ട് പറഞ്ഞു ഞങ്ങൾ ഇങ്ങനെയാണ്  പത്രം വായിക്കുന്നതെന്നു .  ആഗതൻ റൂം  നോക്കി  തന്റെ ബെഡ് സ്പേസ് ഉറപ്പിച്ചശേഷം  തിരിച്ചു പോയി . ഞങ്ങൾ കതകടച്ചു  ഓരോ പണിയിൽ വ്യാപൃതരാ യി , അതിനിടയിൽ മുകുന്ദേട്ടൻ പറഞ്ഞു ഈ ഫ്ലാറ്റിൽ മുമ്പൊരു റഷ്യക്കാരി വേശ്യയാണ് താമസിച്ചിരുന്നതെന്നു അവളുടെ പേര് നടേഷാ എന്നാണെന്നും .  നേരം കടന്നു പോയി  സന്ധ്യയോടടുത്തു ഞങ്ങൾ പത്രവും വായിച്ചിരിക്കുമ്പോൾ കാളിങ് ബെൽ മുഴങ്ങി  ഞാൻ ചെന്ന് വാതിൽ തുറന്നു , രണ്ടു പേർ നിൽക്കുന്നുണ്ടായിരുന്നു അതിലൊരാൾ എന്നോട് ചോദിച്ചു നടാഷ ഉണ്ടോ ഞാൻ ഇപ്പൊ വരാം   എന്നും പറഞ്ഞു വാതിൽ ചാരി   കാര്യം മുകുന്ദേട്ടനോട് പറഞ്ഞു മുകുന്ദേട്ടൻ എന്നോടൊപ്പം വന്നു വാതിൽ തുറന്നു ആഗതരോട് നടാഷ ഉള്ളിലുണ്ട് എന്ന് പറഞ്ഞു ആഗതർ ആദ്യം അകത്തേക്ക് കയറാൻ നോക്കി പിന്നെ സ്ഥലം ശരിയല്ല എന്ന് തോന്നിയ നിമിഷം സ്ഥലം വിട്ടു .മുകുന്ദേട്ടൻ  തെറി പറഞ്ഞു അവരെ ഓടിച്ചു . ഞങ്ങൾ ഫ്ലാറ്റിൽ കയറി വാതിലടച്ചു സമയം കടന്നുപോയി .  ഞങ്ങൾ ഉറങ്ങാൻ കിടന്നു  നേരം പന്ത്രണ്ടോടടുത്തുകാണും കോളിങ്‌ബെൽ ശബ്ദിച്ചു .  ആരോ പോയി  തുറന്നു ഏകദേശം അഞ്ചോളം അറബികൾ ഫ്ലാറ്റിലേക്ക് കയറി ഒരാൾ വാതിൽക്കൽ നിന്നു.  അതിൽ ആറു അറബി ഞങ്ങളുടെ  അടുത്തേക്ക് വന്നു പറഞ്ഞു  . " ജിബ് ബത്താക " ഞങ്ങൾ ഓരോരുത്തരും അവരവരുടെ  രേഖകൾ (ബത്താക)   പരിശോധിച്ചു  നോക്കുമ്പോൾ അതിലൊരാൾക്കു വിസ തീർന്നിരുന്നു .  അയാളെയും കൂടെ കൂട്ടി അദ്ദേഹം ഫ്ളാറ്റിൽനിന്നും ഇറങ്ങി . പിന്നെ അടുത്ത ദിവസം അറിഞ്ഞു ആ ബിൽഡിങിൽ സി ഐ ഡി റെയ്ഡ് നടന്നതാണെന്നു. ഞാൻ ശരിക്കൊന്നു പേടിച്ചു .   

ഓർമ്മയിലെ ഒരു ചോയ്യോത്തുത്സവം

ഓർമ്മയിലെ ഒരു ചോയ്യോത്തുത്സവം 

പുതിയാപ്പ്‌ എന്ന എന്റെ സ്ഥലം നേരം സന്ധ്യമയങ്ങി .

ചന്ദ്രേട്ടന്റെ വീട്ടിൽനിന്നും  ചെണ്ടമേളത്തിന്റെ അകമ്പടിയോടുള്ള പൂക്കലശം  "ഹോയ് നടോ  ഹോയ് നടോ" എന്ന വിളി ചെണ്ടമേളത്തിന്റെ അലയിൽ  മുങ്ങി യും മുഴങ്ങിയും  പ്രതിഫലിച്ചുകൊണ്ട്  ഘോഷയാത്ര പുറപ്പെട്ടു  ഞാനും എന്റെ കൂട്ടുകാരും അതിനൊപ്പം ചേർന്ന് നടന്നു.

വഴികളിൽ പൂത്തിരിയും പൊട്ടാസുമായി വഴിയിൽ വെളിച്ചം വിതറി കൊണ്ട്  ചോയോത്തു അമ്പലം ലക്ഷ്യമാക്കി ആ ഘോഷയാത്ര നീങ്ങി .

 വഴിയിലെ പുരുഷാരവും കടന്നു അമ്പലത്തിനടുത്തെത്തുമ്പോഴേക്ക് പൂക്കാലശ ത്തെ  എതിരേൽക്കാൻ വേണ്ടി അമ്പലത്തിൽനിന്നും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തെയ്യവും കോമരവും ഒപ്പം ഒത്തിരി ജനങ്ങളും ആ വഴിയിലേക്ക് വന്നു.

 എല്ലാവരും കൂടി അമ്പലത്തിലേക്ക് നീങ്ങി.

 അപ്പോഴേക്ക് അമ്പലത്തിന്റെ ഒരുവശത്തെ  പറമ്പിൽ കതിനവെടിക്കു  തീ കൊളുത്തിക്കൊണ്ടു  പൊക്കേട്ടാൻ ഉണ്ടായിരുന്നു.

ഒന്നിന് പിറകെ ഒന്നായി അത് ദിഗന്തങ്ങൾ നടുക്കിക്കൊണ്ട്
പൊട്ടിക്കൊണ്ടിരുന്നു .

 അമ്പലത്തിലേക്ക് പൂക്കലശം തെയ്യത്തിന്റെയും കോമരത്തിന്റെയും അകമ്പടിയോടെ പ്രവേശിച്ചു .

പിന്നെ തെയ്യത്തിന്റെ വെളിപാടാരംഭിച്ചു .

ഞങ്ങൾ അമ്പലത്തിനു പുറത്തായി ഉണ്ടായിരുന്ന  തിരിപ്പിനു അടുത്തുള്ള കളത്തിൽ ഒരുരൂപ വച്ചു .

തിരിപ്പിനെ പറ്റി  പറയുകയാണെങ്കിൽ വട്ടത്തിൽ ഉള്ള ഒരു കട്ടി പലകയിൽ അറ്റത്തു ചുറ്റുമായി ആണി അടിച്ചുറപ്പിച്ചുറപ്പിച്ചിട്ടുണ്ട് അതിനടിയിൽ ഒരു ബെയറിങ്ങും പിടിപ്പിച്ചിരിക്കും താഴിയുള്ള ഒരു പെട്ടിയുടെ പുറത്തുള്ള തണ്ടിൽ ബെയറിങ്ങുള്ള വൃത്താകൃതിയിലുള്ള പലക ഘടിപ്പിക്കുന്നു അതിനടുത്തായി ഒരു കുത്തനെയുള്ള മര ക്കഷണത്തിൽ പ്ലാസ്റ്റിക്കിന്റെ ടങ്‌ ക്ലീനർ വൃത്താകൃതിയിലുള്ള മരകഷണ ത്തിന്റെ  അറ്റത്തുള്ള ആണിയിൽ കടത്തിവച്ചിരിക്കുന്നൂ  .

വൃത്താകൃതിയിലുള്ള മര ക്കഷണം കറക്കി വിട്ടാൽ ടങ്  ക്ലീനിയറിൽ  തട്ടിക്കൊണ്ടു കറങ്ങി എവിടെ നിൽക്കുന്നുവോ ആ ആണി യുടെ ഭാഗത്തുള്ള പലകയിലെ കളത്തിൽ ഏതു നമ്പറാണ് വരുന്നത് അതെ നമ്പറിലാണ് നമ്മൾ പണം വച്ചതെങ്കിൽ നമ്മൾക്ക് ഇരട്ടിക്കിട്ടും.

ഞങ്ങൾക്ക് വച്ചതു നഷ്ടപ്പെട്ടപ്പോൾ   അവിടെനിന്നും ജവാൻ ബാലകൃഷ്‌ണേട്ടന്റെ ചായക്കടയുടെ മുന്നിലൂടെ നടന്നു.

 അപ്പോൾ അദ്ദേഹം ഞങ്ങളെ വിളിച്ചു ചായയും ഉപ്പുമാവും തന്നു.

 നല്ല സ്വാദു ഞങ്ങൾ അത് ആസ്വദിച്ച് കഴിച്ചു.

 അതുകഴിഞ്ഞു  അദ്ദേഹത്തിനോട് യാത്ര ചോദിച്ചു നേരെ അവിടെഅടുത്തായി ഉണ്ടായിരുന്ന  ചട്ടികളിക്കാരുടെ  അടുത്തേക്ക് നീങ്ങി.

ആ കളിയിൽ  മുഴുകി കുറച്ചുസമയം അവിടെ തന്നെ നിന്നു.

ചട്ടികളിയെപ്പറ്റിയാണെങ്കിൽ മണ്ണിൽ ഉറപ്പിച്ചു നിർത്തിയ വെള്ളിത്തളിക അതിൽ വെച്ചിരിക്കുന്ന ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ ഗോളാകൃതിയോ ചതുരവുമല്ലാത്ത  ആറുവശത്തും ഒന്നുമുതൽ ആറുവരെയുള്ള വൃത്തങ്ങൾ   വരച്ച വെള്ളനിറമുള്ള പന്ത്  അതിനടുത്തു അതെ രൂപങ്ങളോടുള്ള ആറ് കളങ്ങൾ .

കളത്തിൽ പണം വച്ചുകഴിഞ്ഞാൽ  പന്ത് ഉരുട്ടിവിടുന്നു അത് കറക്കം എങ്ങനെ  ഏതുരൂപവുമായി നിൽക്കുന്നു അതിന്റെ കളത്തിൽ പണം വച്ച ആൾക്ക് വച്ചതിന്റെ ഇരട്ടി കിട്ടുന്നു .

അതും നോക്കി ഞങ്ങൾ നിന്നു ,

അതിനിടയിൽ ആരോ വിളിച്ചുപറഞ്ഞു "പോലീസ്, പോലീസ് " എന്ന്.

 ഞങ്ങൾ അവിടെനിന്നും സ്ഥലവിട്ടു .

അതുകഴിഞ്ഞു  അറിഞ്ഞു  പോലീസ് ആരെയൊക്കെയോ പിടിച്ചു എന്ന്.

 ഞങ്ങൾ അവിടെനിന്നും സംസ്‌കൃതം സ്കൂളിന്റെ മുറ്റത്തെ  മണ്ണിൽ ഇരുന്നു.

  അവിടെ നാടകം തുടങ്ങാൻ പോവുകയാണെന്ന അനൗൺസ്‌മെന്റ് മൈക്കിലൂടെ മുഴങ്ങി "കോഴിക്കോട് കലിംഗ തീയേറ്റേഴ്സ് അവതരിപ്പിക്കുന്നു നൽക്കവലകൾ,

അടുത്ത രണ്ടു ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നതാണ് ,

ഞാൻ ഇരു ന്നിടത്തുനിന്നും ചുറ്റും ഒന്ന് കണ്ണോടിച്ചു നീളമുള്ള കോളാമ്പി മൈക്കും സ്റ്റേജിന്റെ മുന്നിൽ രണ്ടുവശത്തും മേ ശപ്പുറത്തു വച്ച ബോക്സ് സ്പീക്കറുകളും  അതിലൂടെ ഒഴുകി വരുന്ന നാടക ഗാനം കേട്ട്കൊണ്ട് ഒന്നനങ്ങി  ഇരുന്നു .

  അങ്ങനെ രണ്ടു തവണ ബെൽ  ശബ്ദം മുഴങ്ങി എങ്ങും ഇരുട്ടു പര ന്നു  നാടകം ആരംഭിച്ചു .

 കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളിലും മുഴുകി ഞങ്ങൾ അങ്ങനെ ഇരുന്നു.

 ഏങ്ങും  ശ്മശാനമൂകത എല്ലാവരും  നാടകത്തിൽ മുഴുകി അങ്ങനെ ഇരുന്നു .

 രാത്രി ഒരു മണിയോടെ  നാടകം സമാപിച്ചു.

   അതുവരെ അണഞ്ഞു കിടന്ന വിളക്കുകൾ പ്രകാശം പരത്തിത്തുടങ്ങി .

ഞാൻ ചുറ്റും നോക്കി ആളുകൾ എഴുനേറ്റുകൊണ്ടിരിക്കുന്നു  ഞങ്ങളും എഴുന്നേ റ്റു വീട്ടിലേക്കു തിരിച്ചു ,

 ഇടവഴിയിലെത്തിയപ്പോൾ  ഒരാൾ വീണുകിടക്കുന്ന കണ്ടു ,

ഞങ്ങൾ അവിടേക്കു നടന്നു  ഞാൻ കയ്യിലുള്ള ടോർച്ചു  തെളിച്ചു മുഖത്തേക്ക്  നോക്കി ,

 ആ മുഖം കണ്ടു ഞങ്ങൾ ഞെട്ടി നല്ല പരിചയമുള്ള മുഖം  , ആരാണെന്നോർമ്മ വരുന്നില്ല.

ഞാൻ ആ ഇരിട്ടുനിറഞ്ഞ വഴിയിലൂടെ വീട്ടിലേക്കു നടന്നു . മനസ്സിലൊരു ചോദ്യവുമായി ആരാണത് .

ഒരു വീഴ്ച്ച

ഒരു വീഴ്ച്ച
എം പി എസ്സ് വീയ്യോത്ത്

പ്രമോദ്   അന്ന് പതിവിലും നേരത്തെ എഴുന്നേറ്റു  പ്രഭാതകർമ്മങ്ങൾ കഴിച്ച് വസ്ത്രങ്ങൾ മാറി  വീട്ടിൽ നിന്നും ഇറങ്ങി . അപ്പോള്‍  അച്ഛൻ വരാന്തയിൽ  ഇരുന്നു പത്രം വായിക്കുകയായിരുന്നൂ , അദ്ദേഹം അവനെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് തല മുകളിലോട്ട് ഉയര്‍ത്തി  ചോദിച്ചു "ഹും..എവിടെക്കാ രാവിലെ ത്തന്നെ ? അവന്‍ ഭയഭക്തി ബഹുമാനത്തോടെ ശബ്ദം താഴ്ത്തി പറഞ്ഞു  അത് പിന്നെ... എന്റെ  കൂടെ പഠിക്കുന്ന രവിയുടെ ജേഷ്ടന്റെ  വീട്ടിൽ കൂടലാണ്” എന്താണെന്ന് അറിയില്ല അച്ഛനെ കണ്ടാല്‍ അവന്റെ  ധൈര്യം എല്ലാം എവിടെയോ ഓടി ഒളിക്കും. അപ്പോഴേക്കും” പോകുന്നതൊക്കെ കൊള്ളാം വൈകീട്ട് ഇവിടെ ഉണ്ടാവണം” എന്നും പറഞ്ഞു . അവന്‍ ‘ ശരി അച്ഛാ” എന്നും പറഞ്ഞു അവിടെനിന്നും ഇറങ്ങി നടന്നു.  
അവന്‍  അവിടെനിന്നും ഇറങ്ങി  വീടിന്റെ മുന്നിലുള്ള ഇടവഴിയിലൂടെ നടന്ന്‍  അറത്തിൽ ഒന്തം റോഡ് വഴി കയറി  ദേശീയ പാത മുറിച്ചു കടന്നു നടന്നു പുതിയ ബസ് സ്റ്റാൻഡിന്റെ മുന്നിലായുള്ള കെ . എസ് . ആർ . ടി . സി.  ഓഫീസിനും സമ്പൂർണ റെസ്റ്റോറന്റിനും അടുത്തായി മറ്റുള്ളവരെയും കത്ത് നിന്നു. അഞ്ചോ പത്തോ മിനിറ്റു കഴിഞ്ഞു കാണും സഹപാഠികള്‍ ഓരോരുത്തരായി അങ്ങോട്ടേക്ക് എത്തി ത്തുടങ്ങി. ഏകദേശം അരമണിക്കൂറിനകം അവര്‍ പുതിയ ബസ്‌സ്റ്റാൻഡിൽനിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ഒരു ബസ്സിൽ കയറി മുക്കാളി എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു. അവരെ കടന്ന് പോവുന്ന വാഹനങ്ങളേയും എതിര്‍വശത്തേക്ക് ഓടിപ്പോവുന്ന പ്രകൃതിയും നോക്കി അവന്‍ പുറത്തേക്കു നോക്കി ഇരുന്നൂ. അതിലെ കടന്ന് പോയിക്കൊണ്ടിരുന്ന മന്ദമാരുതന്‍ അവന്റെ മുടിയില്‍ തൊട്ട്തലോടി കടന്ന് പോയി .  കുറച്ചു സമയത്തെ ആ ബസ്സ്‌ യാത്രയില്‍ മടപ്പള്ളി കോളേജിലേക്ക് പോവുകയായിരുന്ന ഒരു പെണ്‍കുട്ടിയെ അവന്‍ ശ്രദ്ധിച്ചു. വട്ടമുഖം ഇരുനിറം ഏകദേശം അഞ്ചടി പത്തിഞ്ച ഉയരം, അവളുടെ മുട്ടുവരെ എത്തുന്ന കാര്‍കൂന്തലും കിളിനാദവും അവനെ  അവളിലേക്ക്‌ ആകൃഷ്ടയാക്കി. മടപ്പള്ളി കോളേജ് സ്റ്റോപ്പില്‍ ഇറങ്ങി പോയെങ്കിലും അവള്‍ അവന്റെ മനസ്സിന്റെ ചേക്കേറി കഴിഞ്ഞിരുന്നൂ . അവളുടെ ആ മുഖകാന്തിയും സ്വപ്നത്തില്‍ ആസ്വദിച്ചു ഇരുന്ന അവനെ സുഹൃത്തുക്കള്‍ പല തവണ തട്ടി വിളിച്ചുണര്‍ത്തി. അപ്പോഴാണ്  അവര്‍ക്ക്  ഇറങ്ങേണ്ട സ്റ്റോപ്പ്  എത്തിയ വിവരം തന്നെ അവന്‍ അറിഞ്ഞത്.  അങ്ങനെ അവര്‍ ആ സ്റ്റോപ്പില്‍ ഇറങ്ങി  രവിയുടെ  ജേഷ്ടന്റെ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് നടന്നു .
വയലിനോടു ചേര്‍ന്നുള്ള ആ വീട്ടില്‍ ചെന്ന് കയറുമ്പോള്‍ അവിടെ  അവരെ സ്വീകരിക്കാന്‍ രവിയും  ജേഷ്ടനും ചിരിച്ച മുഖത്തോടെ നില്‍പ്പുണ്ടായിരുന്നൂ . അവരെയും കൊണ്ട്  രവി ആ പുതിയ വീട്ടിനുള്ളിലേക്ക് നടന്നു. ഓരോ മുറിയായി അവന്‍ അവര്‍ക്ക്  കാണിച്ചു കൊടുത്തു കൊണ്ടിരുന്നൂ. അവിടെ കൂടിയിരുന്ന സ്ത്രീജനങ്ങളുടെ ഇടയിലൂടെ ഒരുവിധം അവര്‍ പുറത്ത് കടന്നു. വീടിന്റെ മുന്നിലായി കൂട്ടിയിട്ട കസേരകളിലായി അവര്‍ എല്ലാവരും ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട്‌ ഇരുന്നൂ. നേരം കടന്നു പോയിക്കോണ്ടിരുന്നൂ, ഏകദേശം പന്ത്രണ്ടര യോടെ  അവരെ രവിയുടെ ജേഷ്ടന്‍ ഭക്ഷണത്തിന് ക്ഷണിച്ചു . അങ്ങനെ അവർ ഇരുന്ന് ഭക്ഷണവും കഴിച്ചു .
 സമയം മൂന്നു മണിയോടടുത്ത് അപ്പോഴേക്കും രവി വന്ന്‍ അവരെയും  കൂട്ടി അവന്റെ ജേഷ്ടന്റെ കള്ളുഷാപ്പ് ലക്ഷ്യമാക്കി നടന്നു . തെങ്ങിന്‍ തോപ്പിനരികിലൂടെ കുറച്ചു ദൂരം നടന്നാണ്  അവര്‍ അവിടെ എത്തിച്ചേര്‍ന്നു. കറുപ്പില്‍ വെള്ള അക്ഷരങ്ങളില്‍ തെളിഞ്ഞ കള്ള്ഷാപ്പ് എന്ന ബോര്‍ഡും നോക്കി.   അവര്‍ അങ്ങോട്ട്‌ കയറി അപ്പോഴാണ് ഒരു കാര്യം മനസ്സിലായത് അവര്‍ വരും എന്നറിഞ്ഞ് രവി ജെഷ്ടനോട് പ്രത്യേകം പറഞ്ഞതിനാല്‍  അദ്ദേഹം കള്ളുംകപ്പയും ഒരുക്കി വച്ചിരുന്നൂ. അവിടെക്കണ്ട ബഞ്ചിൽ അവർ ഇരുന്നൂ അപ്പോഴേക്കും കള്ളും കപ്പയും നല്ല മുളകിട്ട മീൻകറിയും മുന്നിലെ മേശമേൽ നിരന്നൂ . പ്രമോദ് മറ്റുള്ളോരൊപ്പം പാനിയിലെ കള്ളു ഗ്ലാസ്സിലേക്കു പകർന്നു വച്ചു . കപ്പയിൽ മീൻകറി ഒഴിച്ച് കുഴച്ചു കഴിക്കാൻ തുടങ്ങി. മീൻ കരിക്കു നല്ല എരുവ് . അതിൽനിന്നും ഒര് ആശ്വാസത്തിന് കള്ളും കുടിച്ചു്കൊണ്ട് തുടർന്നു . അവര്‍ ഓരോരുത്തരും ഓരോ പാനി കള്ളും കപ്പയും നല്ല മുളകിട്ട് വച്ച മീന്‍കറിയും സമയമെടുത്ത് ആസ്വദിച്ചു കഴിച്ചു. പിന്നെ അവനോട് നന്ദി പറഞ്ഞ് അവിടെനിന്നും ഇറങ്ങി ബസ്സ്‌ സ്റ്റോപ്പിലേക്ക് നടന്നു.
ബസ്സ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ എതിര്‍വശത്തുള്ള കടലില്‍ നിന്നും വരുന്ന കാറ്റ് അവരെ തൊട്ടുതലോടി കൊണ്ടിരുന്നൂ. പ്രമോദിന്റെ ഒരു സുഹൃത്ത് പൊതുവായി പ്പറഞ്ഞു “എടാ കാറ്റില്‍ കള്ളിന്റെ കിക്ക് ഏറും “. അങ്ങനെ കുറച്ചു സമയത്തെ കത്ത് നില്‍പ്പിനൊടുവില്‍ ബസ്സ്‌ വന്നു . അവര്‍ ബസ്സില്‍ കയറി കമ്പിയും പിടിച്ചു നിന്നു മണി മുഴങ്ങി ബസ്സ് മുരണ്ടു കൊണ്ട് മുന്നോട്ടു ചീറിപ്പായാൻ തുടങ്ങി ബസ്സിന്റെ ചാഞ്ചാട്ടത്തിന് അനുസൃതമായി ചാഞ്ഞുംചരിഞ്ഞും ആടിയുലഞ്ഞു അങ്ങനെ നിന്നു . അപ്പോഴേക്കും തലയ്ക്കു ചെറുതായി കിക്ക് ഏറി തുടങ്ങിയിരുന്നൂ. അവന്‍റെ സുഹൃത്തുകള്‍ വഴിയിലോരോയിടത്തായി ഇറങ്ങിക്കൊണ്ടിരുന്നൂ. അതിനിടയില്‍ കിട്ടിയ ഒരു ഒഴിഞ്ഞ സീറ്റില്‍ അവന്‍ പുതയ്ക്കു നോക്കിക്കൊണ്ട്‌  ഇരുന്നു. ആ കാലത്ത് എടോടി നാരായണനഗരം ബസ് സ്റ്റാൻഡ് റോഡ് അറ്റകുറ്റപണികള്‍ക്കായി അടച്ചിരുന്നൂ.  അതുകൊണ്ട്  ബസ്സുകള്‍  എടോടി - കരിമ്പനപ്പാലം വഴി കറങ്ങിയായിരുന്നൂ പുതിയ ബസ്സ് സ്റ്റാന്റിലേക്ക്  പോയിരുന്നത്.  അങ്ങനെ പ്രമോദ് എടോടി കഴിഞ്ഞ് കീർത്തി ടാകീസിനു സമീപം ഉള്ള ബസ്സ്‌ സ്റ്റോപ്പിൽ  ഇറങ്ങി .  പിന്നെ ഇരുവശങ്ങളിലും  ശ്രദ്ധിച്ചു സൂക്ഷിച്ച് റോഡ് മുറിച്ചുകടന്ന് അവിടെയുള്ള ഇടവഴിയിലൂടെ അച്ഛന്റെ തറവാട്  ലക്ഷ്യമാക്കി നടന്നു.  ആ വഴി ശരിക്കും പുതിയ ബസ്സ്‌ സ്റ്റാന്റിലേക്കും ദേശീയ പാതയിലേക്കുമുള്ള ഒരു എളുപ്പ വഴിയായിരുന്നൂ, ദേശീയ പാത കടന്ന് കുറച്ചു നടന്നാല്‍ അവന്റെ വീട്ടിലെത്താം . അപ്പോഴേക്കും കള്ളി മത്ത് കുറച്ചുകൂടി തലയ്ക്ക് പിടിച്ചിരുന്നൂ.  
തറവാട്ടിനു മേലേപ്പറമ്പു കളിലായി ഉള്ള രണ്ട് വീടുകളില്‍  താമസിക്കുച്ചിരുന്ന  അച്ഛന്റെ സഹോദരിമാരുടെ മക്കൾക്ക് നേർവഴിക്കു നടക്കാനുള്ള ഉപദേശവും കൊടുത്തു അവന്‍ തന്റെ  വീട്ടിലേക്കു നടന്നു.  അപ്പോൾ അതിലൊരു വിരുതൻ അവന്റെ  അടുത്തേക്ക്‌ നടന്ന് വന്ന് മണംപിടിച്ചുകൊണ്ട് ചോദിച്ചു   “എല്ലായ്പ്പോഴും വില്ലത്തരവും ഗുണ്ടയിസ്സവും  കാണിക്കുന്ന ഈ ഏട്ടനെപ്പോഴാണ് നല്ലവനായത് .” പ്രമോദ് അവനെ നോക്കി  ഒന്ന് ചിരിച്ചു കാണിച്ചു . അവന്‍ പ്രമോദിന്റെ  മുഖത്തുനോക്കി ശബ്ദം താഴ്ത്തി ചോദിച്ചു  “  കള്ളുകുടിച്ചിട്ടുണ്ടല്ലേ”  . പിന്നെ  ചിരിച്ചു കൊണ്ട് തലയാട്ടി അവന്‍ തിരിഞ്ഞു അവന്റെ വീട്ടിലേക്കു നടന്നു . പ്രമോദ്  പിന്നെ വഴിയില്‍ ഒരിടത്തും കയറിയില്ല വഴിയിലെ  കലപ്പടവുകള്‍ ഇറങ്ങി വീട്‍ ലക്ഷ്യമാക്കി പതിയെ നടന്നു.  വീട്ടിലെത്തിയതും  ഉടുപ്പുമാറ്റി  അമ്മയോട് ഭക്ഷണം വേണ്ട എന്നും പറഞ്ഞു   കുളിച്ചു വസ്ത്രം മാറി കട്ടിലില്‍ കയറി കിടന്നു .  രാത്രി എപ്പോഴോ  “പധോ”  എന്ന ശബ്ദം കേട്ട്  അച്ഛൻ ഉറക്കത്തില്‍നിന്നും എഴുന്നേറ്റ് വന്നു നോക്കി. അപ്പോള്‍ പ്രമോദ്  കട്ടിലിന്റെ ചുവട്ടിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു .  അദ്ദേഹം അവനെ  വിളിക്കാനൊന്നും ശ്രമിച്ചില്ല . നേരം വെളുത്തു അവന്‍ കണ്ണുതുറന്നുനോക്കിയപ്പോൾ ചുറ്റും ഇരുട്ട്  അതുപോലെ മുഖത്തു ആകെ മാറാലയും മൂടിയിരുന്നൂ .  മാറാല കൈകൊണ്ട്  തുടച്ചു കളഞ്ഞ ശേഷം  ഉരുണ്ടുരുണ്ടു കട്ടിലിന്റെ ചുവട്ടിൽനിന്നും മെല്ലെ എഴുന്നേറ്റു വരാന്തയിലേക്ക്‌ നടന്നു. അപ്പോൾ അച്ഛൻ പത്രപാരായണം ചെയ്തുകൊണ്ട് ഇരിപ്പുണ്ടായിരുന്നൂ. അദ്ദേഹം അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു “നീ ഇനി മുതല്‍ തറയിൽ കിടന്നാൽ മതി. രാത്രി മനു ഷ്യന്മാരെ  പേടിപ്പിക്കാൻ  ഓരോന്ന്.”  അവന്‍ മെല്ലെ പോയി മുഖം കഴുകി തുടച്ചു വന്ന് അച്ചന്റെ കയ്യിലെ പത്രത്താളുകളില്‍ ഒന്ന് വാങ്ങി മറി ച്ചു നോക്കികൊണ്ടു അങ്ങനെ ഇരുന്നു.  അതിനിടയിൽ അവന്റെ 'അമ്മ ചായ കൊണ്ട് വന്നു കൊടുത്തു, നല്ല ചൂടുള്ള ചായ അത് ഊതി ഊതി കുടിച്ചു കൊണ്ട് പത്രത്താളിലെ വാര്‍ത്തകളിലേക്ക് ഊളിയിട്ട് അവന്‍ അങ്ങനെ ഇരുന്നു . ഒരു നല്ല ദിവസത്തിന്റെ തുടക്കം എന്നോണം.


എങ്ങനെയുണ്ടെന്റെ വെട്ടിക്കല്

എങ്ങനെയുണ്ടെന്റെ വെട്ടിക്കല്

 അന്ന് ഒരു ഞായറാഴ്ചയായിരുന്നു

രവി  അന്ന് പതിവിലും താമസിച്ചാണ് ഉറക്കമുണർന്നത്.

അയാൾ വേഗം തന്നെ തന്റെ പ്രഭാതകർമ്മങ്ങൾ  കഴിച്ചു.

പിന്നെ ആ വീട്ടിൽനിന്നും ഇറങ്ങി അതിനോട്  ചേർന്നുള്ള  ഇടവഴിയിലൂടെ മുന്നോട്ട്  നടന്നു.

അങ്ങനെ അയാൾ ആ വഴിയിലൂടെ റെയിൽ വേ സ്റ്റേഷൻ റോഡിൽ വന്ന് കയറി.

അവിടെ അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന  ഭാസ്കരേട്ടന്റെ കട ലക്ഷ്യമാക്കി നടന്നു .

 ആ കടയിൽ ചെന്ന് ഭാസ്കരേട്ടനോട്  ഒരു സിഗരറ്റ് പാക്കറ്റും  അതോടൊപ്പം ഒരു ലൈറ്ററും വാങ്ങി .

പിന്നീട് ആ സിഗരറ്റ്പാക്കറ്റില്നിന്നും ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ച് ലൈറ്ററെടുത്തു്  അതിന്റെ തീ പകർന്ന ശേഷം ഒന്ന് നീട്ടി വലിച്ചു.

ആസ്വദിച്ച്  വലിച്ചു പുക  ഊതി  കൊണ്ടങ്ങനെ നിന്നൂ   .

അയാളുടെ ഈ പരിപാടികളെല്ലാം കണ്ടുകൊണ്ട് കടയുടെ മറുവശത്തുള്ള പോലീസ് സ്റ്റേഷന്റെ വരാന്തയിലായി  സബ് ഇൻസ്‌പെക്ടർ നിൽക്കുന്നുണ്ടായിരുന്നൂ .

 രവി അതൊന്നും ശ്രദ്ധിക്കാതെ ചുറ്റുപാടും നോക്കിക്കൊണ്ട്  സിഗരറ്റ് ആസ്വദിച്ചു വലിക്കാൻ തുടങ്ങി ,

അങ്ങനെ യിരിക്കെ സബ്  ഇൻസ്‌പെക്ടർ രവിയെ വിളിക്കാനായി  ഒരു പോലീസുകാരനെ  അങ്ങോട്ടേക്ക്  പറഞ്ഞയച്ചു.

പോലീസുകാരൻ രവിയുടെ അടുത്തേക്ക് നടന്നു വന്ന്  സബ് ഇൻസ്‌പെക്ടർ വിളിക്കുന്നെന്നു പറഞ്ഞു.

  രവി അയാളോടൊപ്പം  കൈയ്യിലെ സിഗരറ്റു ഒന്ന് കൂടി ചുണ്ടോടടുപ്പിച്ചു പുകവിട്ട്  ലുങ്കിയുടെ മടക്കിക്കുത്തു്  അഴിച്ചിട്ടുകൊണ്ട്  നടന്നു.

സബ് ഇൻസ്‌പെക്ടർ രവിയോട് ചോദിച്ചു "തങ്ങൾ ഇവിടെങ്ങുമില്ലായിരുന്നു ഇല്ലേ  " .

 "ഇല്ല  സാർ കുറേക്കാലമായി  മുംബൈയിലായിരുന്നൂ   " രവി എന്ന് മറുപടിയും കൊടുത്തു .

അത് കഴിഞ്ഞു ഇൻസ്‌പെക്ടർ ചോദിച്ചു "പേര് "

രവി മറുപടി പറഞ്ഞു  " രവീന്ദ്രൻ , അടുത്ത വീട് ചൂണ്ടി കൊണ്ട് പറഞ്ഞു  ആ വീട്ടിലെ  നാണു മാഷിന്റെ  ചേട്ടന്റെ മകനാ സാർ " 

ഇൻസ്‌പെക്ടർ ചോദിച്ചു " ഇവിടുത്തെ നിയമങ്ങൾ മാറിയതറിയുമോ"

രവി സിഗരറ്റു ഒന്നുകൂടി  ആഞ്ഞുവലിച്ചു കൊണ്ട്  പറഞ്ഞു " ഇല്ല സാർ "

ഇൻസ്‌പെക്ടർ പറഞ്ഞു " ഇവിടെ പൊതു സ്ഥലത്തു പുക വലിക്കാൻ പാടില്ലെന്നറിയുമോ "

രവി  മറുപടി പറഞ്ഞു " ഇല്ല സാർ " എന്നും പറഞ്ഞു തന്റെ കയ്യിലെ സിഗരറ്റിലും ഇൻസ്‌പെക്ടറുടെ മുഖത്തുമായി മാറിമാറി നോക്കി.

പിന്നീട് കയ്യിലെ സിഗരറ്റ് കുട്ടി നിലത്തിട്ടു ചെരുപ്പുകൊണ്ട് ചവിട്ടി കെടുത്തി .

ഇൻസ്‌പെക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു " ഇനി ഇതാവർത്തിക്കരുത് , ഇപ്പൊ പൊയ്ക്കോ "

രവി  ഇൻസ്പെക്ടറോട്‌ നന്ദിപറഞ്ഞു  അവിടെനിന്നും ഇറങ്ങി നടന്നു
നാണുമാഷിന്റെ വീട്ടിലെത്തി .

വീട്ടിൽ  ചെന്ന് കയറിയപാടെ പത്രവുമെടുത്തു വരാന്തയിലെ കസേരയിൽ ഇരുന്നുകൊണ്ട് വായന തുടങ്ങി .

 അതിനിടയിൽ നാണുമാഷ് വിവരമറിഞ്ഞു അങ്ങോട്ടേക്ക്   കയറി  വന്നു.

അയാൾ  നാണുമാഷോട്‌ ഉണ്ടായ സംഭവത്തെകുറിച്ചു് വള്ളിപുള്ളി വിടാതെ  വിവരിച്ചു.

അതിനിടയിൽ നാണുമാഷുടെ ഭാര്യ അങ്ങോട്ടേക്ക് കടന്നു വന്ന് രണ്ടു പേരെയും  ഉച്ചഭക്ഷണം കഴിക്കാൻ വിളിച്ചു.

 അവർ കാര്യം വേഗം പറഞ്ഞവസാനിപ്പിച്ചു കൊണ്ട് തീൻ മേശ ലക്ഷ്യമാക്കി നടന്നു .

ഭക്ഷണം കഴിച്ചു കഴിഞ്ഞു കുറച്ചുനേരം ഒന്ന് മയങ്ങാനായി രവി മുറിയിലേക്ക് നടന്നു .

ഏകദേശം അഞ്ചു മണിയോടടുപ്പിച്ചു  അയാൾ മയക്കത്തിൽനിന്നും ഉണർന്ന് കട്ടിലിൽഎഴുന്നേറ്റിരുന്നൂ .

വേഗം വേഷം മാറി  മുറ്റത്തേക്കിറങ്ങി.

 അവിടെ  മുറ്റത്തിന്റെ ഒരു കോണിൽ  നാണുമാഷ് അടക്കയുടെ തോല് പൊളിച്ചുകൊണ്ടു ഇരിക്കുകയായിരുന്നു.

 അയാൾ രവിയോട് ചോദിച്ചു "എവിടെക്കാ"

രവി  "മനോജന്റെ  അടുത്തുവരെ  പോകുന്നു വേഗംവരാം  എന്ന്  മറുപടിയും പറഞ്ഞു.

പടികളിറങ്ങി സുഹൃത്തായ മനോജിന്റെ  വീട്ടിലേക്കു നടന്നു .

അയാൾ മനോജന്റെ വീട്ടിൽ  ചെന്ന് കയറുമ്പോൾ അവന്റെ സഹോദരിയും മറ്റും  തലേദിവസത്തെ  മനോജന്റെ  അബദ്ധത്തെ  പറഞ്ഞു  കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നൂ .

 വീട്ടിലേക്ക് കയറിവരുന്ന രവിയെ കണ്ടപ്പോൾ  മനോജന്റെ സഹോദരി  അകത്തേക്ക് നോക്കി നീട്ടി വിളിച്ചു "എടാ ... മനോജേ....  ഇതാരാ വ ന്നിരിക്കുന്നെന്നു നോക്കിക്കേ"

മനോജ് വീട്ടിനുള്ളിൽ നിന്നും തോളിലൊരു തോർത്തും ഇട്ടുകൊണ്ട് ഇറങ്ങിവന്നു.

അയാളുടെ മുഖത്ത് ഒരു ജാള്യത ദൃശ്യമായിരുന്നൂ .

 രവി വരാന്തയിലേക്ക് കയറി അവിടെക്കണ്ട കസേരയിൽ ഇരുന്നു.

അതിനടുത്ത കസേരയിൽ  അയാളും ഇരുന്നു .

അയാൾ  ചുറ്റും നോക്കിക്കൊണ്ട് കഴിവതും മൗനം പാലിക്കാൻ ശ്രമിച്ചു  .

  അതിനിടയിൽ മനോജിന്റെ  സഹോദരി രവിയുടെ  അടുത്ത് വന്നു ചോദിച്ചു "ഇന്നലെ മനോജേട്ടനെ പറ്റിയ പറ്റു അറിഞ്ഞോ"

 രവി "ഇല്ല " എന്ന്  മറുപടിയും പറഞ്ഞു

 പിന്നെ അവർ സംഭവം വിവരിക്കാൻ തുടങ്ങി

"ഇന്നലെ മഴകഴിഞ്ഞു മനോജേട്ടൻ ഇമ്മളെ ട്രെയ്‌നിംഗ്സ്കൂളിന്റെ മുമ്പിക്കൂ ടെ വരുവയായിരുന്നേ,

അപ്പോൾ  ഒരു പാവം അമ്മാവൻ പണിസ്ഥലത്തുനിന്നും മോളെ പ്രസവിക്കാൻ ഗവണ്മെന്റ് ആശുപത്രിയിൽ  പ്രവേശിപ്പിച്ച വിവരമറിഞ്ഞു ബേജാറായി നിക്കുവനേ ,

അപ്പോൾ ഇവന്റെ ഓട്ടോറിക്ഷ അതിലെ വന്നേ ,

ഇവനോട് അമ്മാവൻ വേഗം പോണം മോളെ പ്രസവിക്കാൻ ആശുപത്രീലാക്കീന്  എന്ന് പറഞ്ഞു .

  ഇവൻ അമ്മാവനെയും കയറ്റി  ഓട്ടോറിക്ഷയും കൊണ്ട് പറപറാന്നു .

ഇവൻ  അവന്റെ ഓട്ടോറിക്ഷാഓടിക്കുന്നതിന്റെ കഴിവിനെപ്പറ്റിയും  മറ്റും പറഞ്ഞു അയാളൊന്നും മിണ്ടാതെ കേട്ടു  ,

കൊറേ ഇങ്ങോട്ടെത്തിയപ്പോൾ റോഡിൽ മഴവെള്ളം കെട്ടികിടക്കുന്നത്  കണ്ടു.

  ഇവൻ  അവിടെ നിന്ന്  ഒന്ന് വെട്ടിച്ചു  എന്നിട്ടൊരു ചോദ്യവും  "എങ്ങനെ ഉണ്ട് എന്റെ വെട്ടിക്കല് ന്നു"

 കുറേക്കഴിഞ്ഞു പിന്നിൽനിന്നും ഒച്ചയൊന്നും കേൾക്കാതായപ്പോൾ  ഇവൻ വണ്ടി സൈഡിലാക്കി നോക്കിയപ്പോൾ അമ്മാവൻ പിന്നിലീല്ല.

അപ്പൊ തന്നെ അവൻ ഓട്ടോറിക്ഷ  തിരിച്ചു വിട്ടു  വഴിക്കൊന്നുമമ്മാവനെ കണ്ടില്ല .

  ഇവൻ  അവിടെനിന്നും ആശുപത്രിയിലേക്ക് തിരിച്ചു .

  അവിടെ എത്തിയപ്പോൾ  അവന്റെ പിന്നിലായി ഒരു അംബാസിഡർ കാറിൽ  അമ്മാവനെയും കൊണ്ട് കുറെ ആളുകൾ എത്തി .

 പിന്നെ അവൻ അവിടെ നിന്നില്ല , അന്നേരം വന്നു അകത്തു കയറിയതാ ഇന്ന് പുറത്തിറങ്ങിയേ ഇല്ല ."

പിന്നീട്  അവിടെ നിന്നും  ഒരു കൂട്ട ച്ചിരി ഉയർന്നു .

മനോജ് ചമ്മലിൽ നിന്നും ഉത്ഭവിച്ച ചിരിയോടെ  വീടിന്റെ അകത്തേക്ക് കയറി പോയി ഷർട്ട് എടുത്തിട്ട് പുറത്തിറങ്ങി.

അങ്ങനെ അയാൾ  രവിയോടൊപ്പം  നടന്നു നേരെ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റഫോമിലെ തണൽ മരത്തിന്റെ കീഴിലായുള്ള ഒരു സിമന്റു ബഞ്ചിൽ അവർ ഇരുന്നൂ.

 ഓരോ തീവണ്ടികൾ വന്നും പോയും കൊണ്ടിരുന്നൂ .

അങ്ങ് എങ്ങോ  കടലിന്റെ ഇരമ്പൽ കേൾക്കുന്നുണ്ട് , നല്ല തണുത്തകാറ്റും കൊണ്ട് ബെഞ്ചിൽ ചാരിയിരുന്നു അങ്ങനെ അയാൾ മയങ്ങിപ്പോയി .



2017 ഫെബ്രുവരി 13, തിങ്കളാഴ്‌ച

ഓർമ്മയിൽ ഒരു മാണിക്കോത്തുത്സവം

ഓർമ്മയിൽ  ഒരു മാണിക്കോത്തുത്സവം

  പതിവുപോലെ ടൗണിലെ ഞങ്ങളുടെ സുഹൃത്തായ പ്രമോദിന്റെ കടയായ വസ്ത്ര മാളിക  എന്ന തുണിക്കടയിൽ ഞാനും എന്റെ സുഹൃത്തുക്കളായ സുരയും  പ്രദീപും ആനന്ദും  രാജീവും  ഒത്തുകൂടി.  അന്നാണ് തച്ചോളിമാണിക്കോത്തു ക്ഷേത്രത്തിലെ ഉത്സവമാരംഭിക്കുന്നതു. ആ  ക്ഷേത്രത്തെപ്പറ്റിപറയുകയാണെങ്കിൽ കടത്തനാട് ദേശത്തെ ആയോധനകലയിൽ ഞങ്ങളുടെ ഒരു സ്വകാര്യ അഹങ്കാരവും അഭിമാനവു മായ തച്ചോളി ഒതേനന്റെ ഓർമ്മകൾ  നിറഞ്ഞ  ദേശം.  ഇന്നും ആ വീരന്റെ കുലദേവതയായ ലോകനാര്കാവിലമ്മയുടെ ആസ്ഥാനമായ ക്ഷേത്രവും അദ്ധേഹത്തിന്റെ ആയുധങ്ങളും, അദ്ദേഹം ചാടിക്കടന്ന കിണറും ആ ഓർമ്മയിലേക്ക് നമ്മളെ  കൂട്ടികൊണ്ടുപോവും.  കടത്തനാട് ദേശത്തിന്റെ ആ വീരനായകന്റെ  കഥ കടത്തനാടൻ പാട്ടിന്റെയും  കൊയ്ത്തുപാട്ടിന്റെയും രൂപത്തില്‍ അന്ന് അവിടങ്ങളില്‍ ഉയർന്നു കേട്ടിരുന്നൂ. പക്ഷെ  ആധുനിക കാലഘട്ടങ്ങളില്‍ അതൊക്കെ ഒരു ഓർമ്മയായി  തീര്‍ന്നിരിക്കുന്നൂ എന്നോര്‍ക്കുമ്പോള്‍  ദു:ഖിക്കാനേ കഴിയൂ. അന്നും ഇന്നും  ഉത്സവത്തോടനുബന്ധിച്ചു  ഒതേനന്‍ തെയ്യത്തിന്റെ കളരിപ്പയറ്റാണ് പ്രധാന ഇനം അതുകാണാനായി അന്നത്തെപ്പോലെ ഇന്നും ദൂരദേശത്ത് നിന്ന്  പ്രായ ഭേദമില്ലാതെ ആളുകൾ  എത്തിച്ചേരുന്നു. ഞങ്ങൾ അഞ്ചുപേരും വസ്ത്രമാളികയിൽ നിന്നും അമ്പലം ലക്ഷ്യമാക്കി നടന്നു. വടകര  നാരായണനഗരം ദേശീയപാത കടന്ന് തിരുവള്ളൂര്‍ റോഡിലൂടെ ഒരു പത്തുമിനിട്ടു  നടന്നാൽ  അറത്തിൽ ഒന്തം എന്ന കയറ്റത്തില്‍ എത്തും അവിടെനിന്നും  വലതു വശത്തുള്ള ക്ഷേത്ര കവാടത്തിലൂടെ നടന്ന് രണ്ടു മൂന്ന് വളവുകള്‍  കഴിഞ്ഞപ്പോൾ ദൂരത്തായി അമ്പലത്തിലേക്കുള്ള കൽപ്പടവുകൾ ഞങ്ങളുടെ ദ്രിഷ്ടിയില്‍ പതിഞ്ഞു . അതിനടുത്തായി റെക്കോർഡ്‌ചെയ്ത പരസ്യങ്ങൾ പ്രക്ഷേപണം  നടത്തിക്കൊണ്ടു ഞങ്ങളുടെ മറ്റൊരു സുഹൃത്തായ കൂറ എന്ന് ഞങ്ങള്‍ വിളിക്കുന്ന സോമന്‍ ഇരിക്കുന്നുണ്ടായിരുന്നൂ.  ഞങ്ങളെക്കണ്ടതും മൈക്കെടുത്തു അവന്‍ പരസ്യം വിളിച്ചു  പറയു ന്നതുപോലെ ചുണ്ടുകൊണ്ട് ചേഷ്ടകൾ കാണിക്കാൻ തുടങ്ങി.  ഞങ്ങൾ അവനെ നീട്ടി വിളിച്ചു അവൻ കേട്ടിട്ടും കേൾക്കാത്തപോലെ തന്റെ ലോകത്തു രസിച്ചിരുന്നൂ.   അതിനിടയിൽ  ഞങ്ങളിൽ ചിലർ ചരലുവാരി അവനെ എറിഞ്ഞു . ദേഹം നൊന്തപ്പോള്‍ അവൻ എഴുന്നേറ്റു പുറവും തിരുമ്മിക്കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.    എന്റെ സുഹൃത്ത് സുര അവനോട് ചോദിച്ചു "എടാ സത്യൻ ഗൾഫിൽ പോവുന്നാ  പാർട്ടിയുണ്ട് നീ വരുന്നോ"   അവൻ "തീർച്ചയായും " എന്ന് പറഞ്ഞു .  ഞാൻ ചിരിച്ചു എന്റെ പോക്കറ്റിൽ കാര്യമായൊന്നുമില്ലെന്നു ഏവർക്കുമറിയാം. അവനോട്  “കുറച്ചുകഴിഞ്ഞു പറയാം” എന്നും പറഞ്ഞു  ഞങ്ങൾ അമ്പലത്തിലേക്കുള്ള കല്‍പടവുകള്‍ ഇറങ്ങിത്തുടങ്ങി. അവിടെ വലതു വശത്തായി ഒരു പാതിഭാഗം  ഓലകൊണ്ട് മറച്ച  മരത്തണലിൽ ഒരാൾ ഒരു ഓലകീറിൽ കിടക്കുന്നു.  മറ്റൊരാൾ അയാളുടെ മുഖത്തു ഈര്‍ക്കിലികൊണ്ട് വര്‍ണ്ണങ്ങള്‍ ചാലിച്ച്  കോലങ്ങൾ വരക്കുന്നു,  ഞങ്ങള്‍  അതും നോക്കി കുറച്ചു സമയം അവിടെത്തന്നെ നിന്നു . അതിനിടക്ക് അടുത്ത പറമ്പിലേക്ക്  ഒരാൾ  കൈയ്യിൽ തീ പന്തവുമായി കയറി. ആ പന്തം കൊണ്ട് തന്റെ ചുണ്ടില്‍ വച്ച ബീഡിക്ക് തീ കൊളുത്തി പന്തം കയ്യാല്‍ ഇരുവശത്തേക്കും വീശിക്കൊണ്ട്  ഒരു കതിന വെടി ക്കു തീ കൊളുത്തി ക്കൊണ്ട് അവിടെനിന്നും ഓടിമാറി.  അത് അവിടെ കിടന്നു ദിഗന്തങ്ങൾ ഞടുങ്ങുന്ന ശബ്ദത്തോടെ പൊട്ടി.   അതിനിടയിൽ കണ്ണൻ ഞങ്ങളുടെ അരികിലെത്തിയിരുന്നൂ.   ഞങ്ങൾ അവിടെനിന്നും അമ്പലത്തിന്റെ ശ്രീകോവിലിനു മുന്നിലേക്ക് നടന്നൂ.  അവിടെനിന്നുകൊണ്ട് കുറച്ചു സമയം  പ്രാർത്ഥിച്ചു.  ആ ശ്രീകോവിലില്‍ നിന്നും പ്രസാദം വാങ്ങിയശേഷം  അതിലേ കളഭത്താൽ  ഒരു കുറിയും തൊട്ട് അമ്പലത്തിനു പിന്നിലുള്ള കല്പടവുകളിലൂടെ ഇറങ്ങി നാരായണനഗരം വയൽ  ലക്ഷ്യമാക്കി നടന്നു . സുര വയലിന്റെ ഓരത്തെ    ചാരായഷാപ്പിലേക്ക് പോയി  വേഗംതന്നെ മൂന്ന് മൂലവെട്ടിയും (പാക്കറ്റ് ചാരായം) വാങ്ങി തിരിച്ചു വന്നു.   അതിനിടയിൽ പ്രദീപൻ നാരായനനഗരത്തെ  ഗാലക്സി ബാറിൽനിന്നും ഒരു ഹാഫും വഴിയിലുള്ള കടയിൽ നിന്നും ഒരു പാക്കറ്റ്  മിക്സ്ച്ചറും  വാങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു.  ഞങ്ങൾ അവിടെനിന്നും തിരിച്ചു മാണിക്കോത്ത് അമ്പലത്തിനു സമീപത്തുള്ള  സുരയുടെ വീട് ലക്ഷ്യമാക്കി  നടന്നു.  അവിടെക്കുള്ള  വഴിയിലെ  മാളിക വീട്ടിൽനിന്നും സുരയുടെ വീട്ടിന്റെ താക്കോലും വാങ്ങി  വീട്ടിലേക്ക് നടന്നൂ.  ആ വീടിന്റെ വാതിൽ തുറന്നു ഞങ്ങള്‍ അകത്തേക്ക്  കയറി.   അത് കുറച്ചുകാലമായി  അടച്ചിട്ടിരിക്കുകയായിരുന്നൂ .  അവിടെയിരുന്നു ഞങ്ങള്‍ മദ്യപാനപരിപാടി ആരംഭിച്ചു .ഞാനും ആനന്ദും അവരുടെ പരിപാടികളും  നോക്കി മിക്സ്ചറും കൊറിച്ചുകൊണ്ടു  അങ്ങനെ ഇരുന്നൂ . കുറച്ചു കഴിഞ്ഞു ഞങ്ങൾ  വീടിന്റെ മുറ്റത്തിറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചു .  വീടിന്റെ ഒരു വശത്ത് അഗാധമായ താഴ്ന്ന പ്രദേശമായിരുന്നൂ.  ഞാൻ ആ ഗർത്തത്തിലേക്ക് ഒന്ന് എത്തിനോക്കി  എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി. അതിനടുത്തായി തന്നെ  ഉയരമുള്ള ഒരു പ്ലാവും സ്ഥിതിചെയ്തിരുന്നൂ . അങ്ങനെയായിരുന്നൂ ആ  സ്ഥലത്തിന്റെ ഘടനതന്നെ . അതിനിടയിൽ സുര  അകത്തുനിന്നും വെപ്രാളത്തോടെ വിളിച്ചു പറഞ്ഞു "എടാ കൂറയെ കാണുന്നില്ല" .  ഞങ്ങൾ അങ്ങോട്ടേക്ക് പാഞ്ഞു.  ഞങ്ങൾ കൂറേ എന്ന് പേരെടുത്തു  വിളിച്ചുകൊണ്ട്  വീട്ടിനകത്തും അടുത്തവീട്ടിലും ചുറ്റുപാടുമന്വേഷിച്ചു നടന്നൂ .പക്ഷെ  ഒരു ശബ്ദവും കേട്ടില്ല ഞങ്ങൾ പേടിച്ചു  ആ ആഴമേറിയ ഗർത്തത്തിലേക്കും എത്തിനോക്കി . അങ്ങനെ വിഷമവും പേടിയും ഒരുമിച്ചനുഭവിക്കുന്ന ആ സമയത്തു , എവിടെനിന്നോ  ഒരാശരീരിപോലെ ഒരു ശബ്ദം ഞങ്ങളുടെ കത്തില്‍ പതിഞ്ഞു . " എടാ *****@ ഞാൻ ഇവിടെയുണ്ട് എനിക്കിറങ്ങാൻ കഴിയുന്നില്ല "  ഞങ്ങള്‍ ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി . അപ്പോഴാണ് ആ ക്കാഴ്ച  കണ്ടത്.  നോക്കുമ്പോൾ അവൻ പ്ലാവിന്റെ കൊമ്പിൽ കയറി ഇരുന്നു ഞങ്ങളെ തെറിപറയുകയായിരുന്നൂ .   ആദ്യമായി കുടിച്ചതിന്റെ എഫക്ടിൽ പ്ലാവിൽ കയറിപ്പോയതായിരുന്നൂ  എന്ന് അവൻ പറഞ്ഞു . വളരെ കഷ്ടപ്പെട്ട് അവനെ  താഴെയിറക്കി.    കുറെ വെള്ളം കുടിപ്പിച്ചു കുറച്ചു കഴിഞ്ഞപ്പോൾ  ഞാനും ആനന്ദും ഒഴികെ എല്ലാരും മദ്യത്തിന്റെ ലഹരിയില്‍ ഉറങ്ങാൻ തുടങ്ങി ,  അവരിലാരെങ്കിലും ഒന്ന് നോര്മലാവുന്നതുവരെ ഞങ്ങൾ അവിടെ തന്നെ കഴിച്ചുകൂട്ടി. കുറച്ചു കഴിഞ്ഞു  സുര യുടെ കെട്ട്  ഏകദേശം വിട്ടപ്പോൾ അവൻ കിടന്നിടത്തുനിന്നും കൈകൊണ്ടു  ഞങ്ങളോട്  പോയിക്കോളാൻ ആംഗ്യ ഭാഷയില്‍ പറഞ്ഞു.   കാലത്തു വരാമെന്നും പറഞ്ഞു അവിടെനിന്നും ഞങ്ങൾ  ഇറങ്ങി.  അപ്പോഴും അമ്പലത്തിലെ ഉത്സവം അതിന്റെ മൂര്ധന്യാവസ്ഥയിൽ  ആയിരുന്നൂ.  അമ്പലത്തിലേക്ക് നടക്കുമ്പോൾ  അവിടെ കളരിപ്പയറ്റ്  മുറുകിവരികയായിരുന്നൂ .  ഉറുമികൾ കൂട്ടിമുട്ടുമ്പോൾ തീ പാറുന്നത് കണ്ട്‌ അവിടെ ഒരു കോണിലായി  ഞങ്ങള്‍ ഇരുന്നൂ .  നേരം കടന്നു പോയി. അതിനിടയിൽ കോൽ ഐസുമായി ഒരാൾ അങ്ങോട്ട് വന്നു . ഞങ്ങൾ ഓരോ കോൽ ഐസും വാങ്ങി നുണഞ്ഞുകൊണ്ടു ചുറ്റും ഉള്ള പെൺപിള്ളേരുടെ  വായ്നോക്കി  ഇരുന്നൂ  .
  കുറെ കഴിഞ്ഞു ആളുകൾ പിരിഞ്ഞുപോവാൻ തുടങ്ങിയപ്പോൾ മെല്ലെ ഞങ്ങളും എഴുന്നേറ്റ്‌ അവിടെനിന്നും വീടുകളിലേക്ക് യാത്ര തിരിച്ചു.    തച്ചോളിമാണിക്കോത്തുത്സവത്തിന്റെ  ആ ഓർമ്മകൾ മനസ്സിൽ പൂത്തുലഞ്ഞു നിൽക്കുന്നൂ  . 


രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...