മുല്ലപ്പൂവ്
എം പി എസ്സ് വീയ്യോത്ത്
അന്നെന്റെ മുറ്റത്തിന്‍ ഓരത്തെ
മണ്ണിലായ് ഞാനൊരു മുല്ലത്തൈ നട്ടിരുന്നൂ
ഓരോരോനാളിലും കാലത്തും വൈകീട്ടും
മുല്ലതൻ ചോട്ടില്‍ നനച്ചിരുന്നൂ
മുല്ലതൻ വള്ളികള്‍ തളിരിട്ട നേരത്താ മാരുതന്‍ ആ വഴി കടന്നു വന്നു
കാറ്റിന്റെ കൈകളാൽ തളിരിട്ടമുല്ലയെ ഇക്കിളിയിട്ട് കടന്നു പോയി
ഇക്കിളി ഏറ്റിട്ടാ മുല്ലത്തൈ നാണത്താൽ അങ്ങോട്ടുമിങ്ങോട്ടുമാടിനിന്നു
കാറ്റിന്റെ കൈകളാൽ തളിരിട്ടമുല്ലയെ ഇക്കിളിയിട്ട് കടന്നു പോയി
ഇക്കിളി ഏറ്റിട്ടാ മുല്ലത്തൈ നാണത്താൽ അങ്ങോട്ടുമിങ്ങോട്ടുമാടിനിന്നു
ഒരുനാളില്‍ മുല്ലതൻ നേരിയ വള്ളിയിൽ ആ പൂമൊട്ടുഞാൻ കണ്ടുവല്ലോ
കുഞ്ഞിന്റെ ചിരിയിലായ് വിടരുന്ന മുല്ലപ്പൂമ്പല്ലുപോലന്നത് തെളിഞ്ഞു നിന്നു
കുഞ്ഞിന്റെ ചിരിയിലായ് വിടരുന്ന മുല്ലപ്പൂമ്പല്ലുപോലന്നത് തെളിഞ്ഞു നിന്നു
മനതാരിലുണ്ടായ ഉന്മാദമതിനാലെൻ കൈവിരലാൽ ഞാൻ മണത്തുനോക്കി
മുല്ലപ്പൂ മണമത് വേറേതെന്നായാലും മമമനം എന്നിൽ അലിഞ്ഞു ചേർന്നു
അന്നൊരു രജനിതന്‍ അമ്പിളി
വെട്ടത്തില്‍ ആ മുല്ലമൊട്ടു വിരിഞ്ഞു കാണ്മൂ
മുല്ലതൻ മാസ്മര ഗന്ധമെന്‍
ശ്വാസത്താൽ എന്നുള്ളിലേക്കങ്ങു അലിഞ്ഞുവല്ലോ
ആദിത്യ കിരണങ്ങൾ എന്നുടെ കണ്ണിലെ നിദ്രയ്ക്ക് ഭംഗം വരുത്തീയപ്പോൾ
നിദ്രതൻ ലോകത്തിൽ നിന്നുമെഴുന്നേറ്റ് ഞാൻ ആ പൂവിനെ തേടിചെന്നൂ
നിദ്രതൻ ലോകത്തിൽ നിന്നുമെഴുന്നേറ്റ് ഞാൻ ആ പൂവിനെ തേടിചെന്നൂ
കണ്ടില്ല ഞാനെന്റെ മുല്ലപ്പൂമ്പെണ്ണിനെ ആ നീണ്ടവല്ലിയിൽ കണ്ടതില്ലാ
ഏതാണാ പാപിയാം ദുഷ്ടയാം തടാക കാലത്തെൻ പൂവ് ഇറുത്തെടുത്തൂ
ഏതാണാ പാപിയാം ദുഷ്ടയാം തടാക കാലത്തെൻ പൂവ് ഇറുത്തെടുത്തൂ
ദുഖിതനായി ഞാന്‍ വീട്ടിന്റെ
മുറ്റത്ത് ചുറ്റിലും നോക്കി നടന്നിടുമ്പോൾ
സോദരിയവളുടെ കാര്‍കൂന്തൽ തുമ്പത്തായ് ഞാന്‍ ആ പൂവിനെ കണ്ടെടുത്തു
ഞാനുമെന്‍ സോദരീം പൂവിന്റെ കാര്യത്തില്‍
കലഹിച്ചങ്ങനെ നിന്നനേരം
അതുകേട്ട് വന്നൊരെൻ മാതാപിതാക്കളക്കാര്യങ്ങളാരാഞ്ഞു നിന്നവല്ലോ
ഇരുപേരും തെറ്റിനെ ശാസിച്ചു കൊണ്ടെന്റെ ചാരത്ത് വന്നങ്ങ ണഞ്ഞനേരം
അച്ചനെൻ ദേഹത്തെ ചേര്‍ത്ത്
പിടിച്ചുകൊണ്ടാശ്വസിപ്പിച്ചു നടന്നുനീങ്ങി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ