ഒരു യാത്ര
എം പി എസ് വിയ്യോത്ത്
29 മെയ് 2017 തിങ്കളാഴ്ച രാത്രി 8:30
ഞാൻ റുവൈസിലെ കമ്പനിയുടെ താമസസ്ഥലത്തുനിന്നും ദുബായ് വിമാനത്താവളം ലക്ഷ്യമാക്കി ലാൽ മിർ എന്ന പാകിസ്ഥാനി ഡ്രൈവർ ഓടിക്കുന്ന പിക് അപ്പിൽ അമീനുൽ എന്ന ബംഗ്ളാദേശിയോടൊപ്പം യാത്ര തിരിച്ചു . റുവൈസിൽ നിന്നും അബുദാബിക്കുള്ള ഗുവൈഹാത് എന്ന ഹൈവേ റോഡിൽ റോഡ് പണിനടക്കുന്നതിനാൽ വഴിവിളക്കുകൾ അങ്ങിങ്ങുമാത്രമേ കാണാൻ കഴിഞ്ഞുള്ളു . ആ അന്ധകാരത്തിലൂടെയുള്ള യാത്ര ശരിക്കും ദുര്ഘടമായിരുന്നൂ എങ്കിലും യാത്രയുടെ പ്രാധാന്യത്തിന്റെ അരികിൽ അതൊരു വിഷമമായി അനുഭവപ്പെട്ടില്ല.എതിര്ദിശയിൽനിന്നും വരുന്ന വാഹനങ്ങളുടെ ഹെഡ്‍ലൈറ്റിൽ നിന്നും കണ്ണിനു നേരെ പ്രവഹിക്കുന്ന ശക്തമായ വെളിച്ചം ഇടക്കിടയ്ക്ക് ഒരു തടസ്സമായി ഞങ്ങളുടെ മുന്നിൽ തെളിഞ്ഞു നിന്നൂ .
താരിഫിൽ എത്തിയപ്പോഴാണ് വാഹനത്തിൽ പെട്രോൾ കുറവാണെന്ന കാര്യം ഞങ്ങളുടെ ശ്രദ്ധയിൽ പതിഞ്ഞത് . അങ്ങനെ അവിടെ റോഡരികിലുള്ള ചെറിയ പാതയിലൂടെ ഞങ്ങളുടെ വാഹനം അഡ്‌നോക് പെട്രോൾ സ്റ്റേഷൻ ലക്ഷ്യമാക്കി യാത്രതിരിച്ചു . നീലയും വെള്ളയും വിളക്കുകൾ കൊണ്ട് അലങ്കരിച്ച ആ പെട്രോൾ പമ്പിലേക്കു ഞങ്ങൾ പ്രവേശിച്ചു . അവിടെയുണ്ടായിരുന്ന അഡ്‌നോക് ഫോഡിന്റെ യൂണിഫോം ധരിച്ച ഒരു മലയാളി ചെറുപ്പക്കാരൻ തന്റെ കഴുത്തിൽ തൂക്കിയിട്ട കാർഡ് ഉപയോഗിച്ചുകൊണ്ട് ആ പമ്പിന്റെ മുമ്പിലെ ഒരു ഡിജിറ്റൽ സംവിധാനത്തിൽ കാണിച്ചശേഷം ഞങ്ങളുടെ വാഹനത്തിലേക്ക് ഇന്ധനം നിറച്ചുതുടങ്ങി. ഏതാനും നിമിഷങ്ങൾക്കകം ഞങ്ങൾ ഇന്ധനം നിറച്ചതിനനുസരിച്ചുള്ള ബില്ലിൽ കാണിച്ച തുകയും നൽകി അവിടെനിന്നും യാത്ര തുടർന്നു . എത്രനേരം അങ്ങനെ ഓടി എന്നറിയില്ല കാരണം അതിനിടയിൽ ഞാൻ ആ വാഹനത്തിൽ ഇരുന്നു ഒന്ന് മയങ്ങി . സമയം കടന്നു പോയിക്കൊണ്ടിരുന്നൂ അങ്ങനെ 12 :30 ഓടെ ഞാൻ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി .
അവിടെ പുറത്തായി വച്ചിരിക്കുന്ന ഒരു ട്രോളിയിൽ സാധനങ്ങളും വച്ച് തള്ളിക്കൊണ്ട് നിർഗമന കവാടത്തിലൂടെ അകത്തേക്ക് കയറി . അകത്ത് വഴിയിലായി തെളിഞ്ഞു കണ്ട എൽ ഇ ഡി സ്ക്രീനിലൂടെ ഒന്ന് കണ്ണോടിച്ചു . ഇൻഡിഗോ എയർലൈൻസ് ഏരിയ നമ്പർ മൂന്നിലാണ് , പിന്നെ നേരെ അങ്ങോട്ടേ ക്കു നടന്നു, അവിടെ ചെന്ന് നോക്കുമ്പോൾ ഒരു ജാഥയ്ക്കുള്ള ആളുണ്ട് അവിടെ, പിന്നെ ഒന്നുമാലോചിക്കാൻ നിൽക്കാതെ നേരെ ആ നീണ്ട നിരയിലേക്ക് ട്രോളിയും തള്ളിക്കൊണ്ട് നടന്നു. ആ നീണ്ട നിര യോടൊപ്പം ഞാനും കുറച്ചു സമയം കൊണ്ട് മെല്ലെ മെല്ലെ മുന്നോട്ടു നീങ്ങി . കുറച്ചു സമയത്തിനകം ഇൻഡിഗോ എയർലൈൻസ് കോഴിക്കോട്ടേക്കുള്ള കൗണ്ടറിൽ എന്റെ ബാഗ് നിക്ഷേപിച്ചു് ബോർഡിങ് പാസും വാങ്ങി ഞാൻ നേരെ എമിഗ്രേഷൻ കൗണ്ടർ ലക്ഷ്യമാക്കി നടന്നു . അങ്ങനെ എമിഗ്രേഷൻ കൗണ്ടറിലേക്കുള്ള ചെറിയ നിരയിൽ ഞാൻ നിന്നു , അധികം സമയമെടുക്കാതെ എന്റെ പാസ്സ്പോർട്ടിലും ബോര്ഡിങ് പാസ്സിലും എമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിച്ചുകിട്ടി . അവിടെനിന്നും നേരെ സെക്യൂരിറ്റി ചെക്കിങ്ങിനായി നീങ്ങി . സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു പുറത്തിറങ്ങി വിമാനത്തിനടുത്തേക്ക് പോകുന്ന മെട്രോ ട്രെയിൻ ലക്ഷ്യമാക്കി നടന്നു അതിൽ കയറി , ട്രെയിൻ ഞങ്ങളെയും കൊണ്ട് വളരെ വേഗം നീങ്ങി . കുറച്ചു ദൂരം സഞ്ചരിച്ചശേഷം ട്രെയിൻ ഒരു സ്ഥലത്തു നിന്നു . ഞങ്ങൾ അവിടെയുള്ള പ്ലാറ്റഫോറത്തിൽ ഇറങ്ങി നടന്ന് അവിടെക്കണ്ട പടികൾ ഇറങ്ങി നേരെ നടന്ന് ഡ്യൂട്ടി ഫ്രീ യിൽ ചെന്ന് കയറി .അവിടെ നിന്നും ആവശ്യമുള്ള സാധനങ്ങൾ വാങ്ങിയശേഷം അതിനടുത്തുള്ള ഇരിപ്പിടത്തിൽ ഇരുന്നു എന്റെ ലാപ് ടോപ് ഓൺ ചെയ്തു തുടങ്ങിയതാണ് ഈയെഴുത്തു് .
വിമാനത്തിന്റെ ഉള്ളിലെ ഉച്ചഭാഷിണിയിലൂടെ സുരക്ഷാനിർദേശങ്ങളുടെ അകമ്പടിയോടെ തരുണീമണികളുടെ വിമാന സുരക്ഷാസൂചികയുടെ പ്രദർശനം നടന്നുകൊണ്ടിരുന്നൂ. ഞാൻ എന്റെ മുന്നിലെ സീറ്റിൻെറ പോക്കറ്റില്നിന്നും ഇൻഡിഗോ വിമാനത്തിന്റെ മാഗസിൻ എടുത്തുമറിച്ചുനോക്കിക്കൊണ്ട് അങ്ങനെ ഇരുന്നൂ . സമയം കടന്നു പോയിക്കൊണ്ടിരുന്നൂ . അതിനിടയിൽ വിമാനം തറയിലൂടെ കുതിച്ചു പാഞ്ഞുകൊണ്ട് മാനത്തേക്ക് കുതിച്ചുയർന്നൂ .വിമാനം പറന്നുപൊങ്ങുന്ന വേളയിലുള്ള ഒരാളുടെ മാനസികാവസ്ഥ ശരിക്കും അനുഭവിച്ചു തന്നെ അറിയണം . പിന്നെപ്പോഴോ മറ്റു യാത്രക്കാരെപ്പോലെ ഞാനും മയക്കത്തിലേക്ക് പ്രവേശിച്ചു. മയക്കത്തില്‍നിന്നും എഴുന്നേറ്റ്കണ്ണ് തുറന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു വിമാനം കരിപ്പൂരിലെ റണ്‍വേയില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നു മനസ്സിലായി . ഞാനും മറ്റുള്ളവരെപ്പോലെ ജനലിലൂടെ പുറത്തെ കാഴ്ചകള്‍ ആകാംഷയോടെ നോക്കിയിരുന്നൂ . അതിനിടയില്‍ മഴമേഘങ്ങളും വിമാനത്തിന്റെ ചിറകും കൂടിയുള്ള ഫോട്ടോ ഒരു വിദ്വാന്‍ തന്റെ മൊബൈലില്‍ പകര്‍ത്തികൊണ്ടിരിക്കുകയായിരുന്നൂ . നല്ല ഭംഗിയായിരുന്നൂ ആ ചിത്രത്തിന് പിന്നെ വിമാനം മെല്ലെ ഒന്ന് പൊങ്ങി പിന്നെ പെട്ടെന്ന് താണു , ഇപ്പോള്‍ താഴെ ദൂരത്തായി കടലും അതില്‍ പോട്ടുപോലുള്ള ബോട്ടുകളും ഒരു കാൻവാസിൽ വരച്ച ചിത്രം കണക്കെ തെളിഞ്ഞു കാണാം . പിന്നെ ആ കാഴ്ചമാറി കുഞ്ഞു കെട്ടിടങ്ങളും വയലേലകളും അടങ്ങിയ പ്രകൃതി ഭംഗി കൺകുളിർക്കെ ആസ്വദിച്ചു കൊണ്ട് അങ്ങനെ ഇരുന്നു . പിന്നെപ്പോഴോ വിമാനം കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയിൽ ശക്തമായ കുലുക്കത്തോടെ ഇറങ്ങിയശേഷം മുന്നോട്ടേക്കു കുതിച്ചു പാഞ്ഞു . പിന്നീട് മെല്ലെ മെല്ലെ വിമാനത്തിന്റെ വേഗത കുറഞ്ഞുകുറഞ്ഞുവന്നു . വിമാനം അതിനനുവദിച്ച പാർക്കിങ് സ്ഥലത്തു് മെല്ലെ വന്ന്നിന്നു . ഞാൻ മറ്റുള്ളവരോടൊപ്പം വിമാനത്തിൽനിന്നും ഇറങ്ങി അവിടെ നിറുത്തിയ ഇൻഡിഗോ എയർലൈൻസ് ബസ്സിൽ കയറി.ബസ്സ് ഞങ്ങളെയും കൊണ്ട് പ്രധാന കെട്ടിടത്തിലെ ആഗമന കവാടത്തിന്റെ അരികിലേക്കു യാത്ര തിരിച്ചു. അൽപ്പം സമയത്തിനകം കുണുങ്ങിക്കുണുങ്ങി ഞങ്ങളുടെ ബസ്സ് ആഗമന കവാട ത്തിനടുത്ത് എത്തിചേർന്നു . ഞങ്ങൾ അതിൽനിന്നും പുറത്തിറങ്ങി നേരെ അകത്തേക്ക് നടന്ന് അവിടെ ഉണ്ടായിരുന്ന എസ്കവേറ്റർ വഴി കയറി കുറച്ചു നടന്ന്എമിഗ്രേഷൻ കൗണ്ടറിലേക്കും പിന്നീട്അവിടെനിന്നും മറ്റൊരു എസ്കവേറ്റർ വഴി താഴെയിറങ്ങി. അവിടെ കൺവയർ ബെൽറ്റിലൂടെ ഒഴുകിനടക്കുകയായിരുന്ന ബാഗേജുകളിൽ എന്റെ ബാഗേജ് കയ്യിലെടുത്തു അടുത്തുണ്ടായിരുന്ന ട്രോളികളിലൊന്നിൽ വച്ച് അതിൽ എന്റെ കയ്യിലുണ്ടായിരുന്ന ബാഗുകൾ വച്ചു . പിന്നെ ആ ട്രോളിയും തള്ളി ഞാൻ വിമാനത്താവളത്തിന്പു റത്തേക്കു കടന്നു . എന്നെ കാത്തുനിന്ന ആരെയും ഞാൻ അവിടെങ്ങും കണ്ടില്ല എന്റെ കയ്യിലാണെങ്കിൽ നാട്ടിലെ സിമ്മുമില്ല എന്നാലോചിച്ചു നടന്നപ്പോൾ അതാ മുന്നിലായി ഒരു പോലീസ് എയ്ഡ് പോസ്റ്റ് എന്റെ കണ്ണിലുടക്കിയത്. ഞാൻ നേരെ അങ്ങോട്ടേക്ക് നീങ്ങി അവിടെ കണ്ട പോലീസുകാരോട് എന്റെ അവസ്ഥ പറഞ്ഞു മനസ്സിലാക്കി. അതിലൊരു പോലീസുകാരൻ എന്നോട് വിളിക്കണ്ട ആളുടെ നമ്പർ ചോദിച്ചു പിന്നെ ഞാൻ പറഞ്ഞുകൊടുത്ത നമ്പർ അദ്ദേഹത്തിന്റെ ഫോണിൽ ഡിയൽചെയ്ത് ഫോൺ എനിക്ക് തന്നു . അങ്ങനെ അതിലൂടെ ഞാൻ നിൽക്കുന്ന സ്ഥലം എന്റെ മകനെ വിളിച്ചറിയിച്ച പ്രകാരം അവനും അച്ഛന്റെ സന്തതസഹചാരിയായ മഹേഷും എന്റെ അടുത്തേക്ക് നടന്നെത്തി. പിന്നീട് മകൻ എന്റെ കയ്യിൽനിന്നും ട്രോളിയുടെ നിയന്ത്രണം ഏറ്റെടുത്തു ഇതിനിടയിൽ ഞാൻ ഫോൺ തിരിച്ചുകൊടുത്തുകൊണ്ട് ആ പോലീസുകാരന് നന്ദി പറഞ്ഞു.ഞാൻ അവരോടൊപ്പം വാഹനത്തിനരികിലേക്കു നടന്ന് അതിലേക്ക് കയറി . ഞങ്ങളെയും വഹിച്ചുകൊണ്ട് ആ വാഹനം അവിടെനിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി യാത്ര തിരിച്ചു.

സമയം കടന്നുപോയിക്കൊണ്ടിരുന്നൂ പെട്ടെന്ന് ഡ്യൂട്ടിഫ്രീ യ്ക്ക് പുറത്തായുള്ള ഡിജിറ്റൽ ബോർഡിൽ ഇൻഡിഗോ എയർലൈൻസ് വിമാനത്തിലേക്ക് കയറാനുള്ള കവാടത്തിന്റെ വാതിൽ തുറന്നു എന്നറിയിച്ചുകൊണ്ട് വിവരവും അതോടൊപ്പം ഉച്ചഭാഷിണിയിലൂടെ അറിയിപ്പും വന്നു തുടങ്ങി . ഞാൻ എന്റെ എഴുത്തു് തൽക്കാലത്തേക്ക് നിറുത്തിവച്ചു വേഗം തന്നെ ലാപ്ടോപ്പിന്റെ പ്രവർത്തനം അവസാനിപ്പിച്ചു അത് ബാഗിലേക്ക് നിക്ഷേപിച്ചുകൊണ്ട് എഴുന്നേറ്റു. അവിടെ കസേരയുടെ അരികിലായി ചാരിവച്ച ബാഗും ഡ്യൂട്ടിഫ്രീയിൽനിന്നുമുള്ള ബാഗുമായി അടുത്തുകണ്ട കവാടത്തിനരികിലേക്ക് നടന്നു. അവിടെ എത്തി ആ കവാടത്തിന്റെ വാതിലിലൂടെ മുന്നോട്ടു നടന്നു . അവിടെ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ എന്റെ കയ്യിലെ ബോര്ഡിങ് പാസ് വാങ്ങി അതി ലെ ബാർക്കോർഡ് അവിടെയുണ്ടായിരുന്ന ഒരു ബാർകോർഡ് സ്കാനറിൽ കാണിച്ച ശേഷം അതിന്റെ ഒരു കഷ്ണം എനിക്ക് മടക്കിത്തന്നു . അങ്ങനെ അതും കയ്യിൽ വാങ്ങി പോക്കറ്റിൽ നിക്ഷേപിച്ചു് ഞാൻ നേരെ അവിടെയുണ്ടായിരുന്ന എയ്‌റോ ബ്രിഡ്ജിലൂടെ വിമാനത്തിലേക്കു നടന്നു . അവിടെക്കു നടന്നപ്പോഴാണ് ദൂരെയായി ഒരു വലിയ ക്യൂ എന്റെ ശ്രദ്ധയിൽ പതിഞ്ഞത് . അങ്ങനെ ഞാനും ആ വരിയിലെ ഒരു അംഗമായിമാറി . കുറച്ചു സമയത്തിനകം ഞാൻ എനിക്കനുവദിച്ച സീറ്റിനരികിൽ എത്തി . വിമാനത്തിനുള്ളിലെ സാധനങ്ങൾ വയ്ക്കാനുള്ള സ്ഥലത്ത് എന്റെ ബാഗ് വെക്കാനൊരു സ്ഥലം ഞാൻ തിരഞ്ഞു നിരാശയായിരുന്നു ഫലം . അങ്ങനെ എന്റെ ബാഗും മറ്റും എന്റെ സീറ്റിന്റെ മുന്നിലും കീഴെയുമുള്ള സ്ഥലങ്ങളിൽ വച്ചശേഷം ഞാൻ സീറ്റ് ബെൽറ്റ് ധരിച്ചുകൊണ്ട് ഇരുന്നു .
വിമാനത്തിന്റെ ഉള്ളിലെ ഉച്ചഭാഷിണിയിലൂടെ സുരക്ഷാനിർദേശങ്ങളുടെ അകമ്പടിയോടെ തരുണീമണികളുടെ വിമാന സുരക്ഷാസൂചികയുടെ പ്രദർശനം നടന്നുകൊണ്ടിരുന്നൂ. ഞാൻ എന്റെ മുന്നിലെ സീറ്റിൻെറ പോക്കറ്റില്നിന്നും ഇൻഡിഗോ വിമാനത്തിന്റെ മാഗസിൻ എടുത്തുമറിച്ചുനോക്കിക്കൊണ്ട് അങ്ങനെ ഇരുന്നൂ . സമയം കടന്നു പോയിക്കൊണ്ടിരുന്നൂ . അതിനിടയിൽ വിമാനം തറയിലൂടെ കുതിച്ചു പാഞ്ഞുകൊണ്ട് മാനത്തേക്ക് കുതിച്ചുയർന്നൂ .വിമാനം പറന്നുപൊങ്ങുന്ന വേളയിലുള്ള ഒരാളുടെ മാനസികാവസ്ഥ ശരിക്കും അനുഭവിച്ചു തന്നെ അറിയണം . പിന്നെപ്പോഴോ മറ്റു യാത്രക്കാരെപ്പോലെ ഞാനും മയക്കത്തിലേക്ക് പ്രവേശിച്ചു. മയക്കത്തില്‍നിന്നും എഴുന്നേറ്റ്കണ്ണ് തുറന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു വിമാനം കരിപ്പൂരിലെ റണ്‍വേയില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നു മനസ്സിലായി . ഞാനും മറ്റുള്ളവരെപ്പോലെ ജനലിലൂടെ പുറത്തെ കാഴ്ചകള്‍ ആകാംഷയോടെ നോക്കിയിരുന്നൂ . അതിനിടയില്‍ മഴമേഘങ്ങളും വിമാനത്തിന്റെ ചിറകും കൂടിയുള്ള ഫോട്ടോ ഒരു വിദ്വാന്‍ തന്റെ മൊബൈലില്‍ പകര്‍ത്തികൊണ്ടിരിക്കുകയായിരുന്നൂ . നല്ല ഭംഗിയായിരുന്നൂ ആ ചിത്രത്തിന് പിന്നെ വിമാനം മെല്ലെ ഒന്ന് പൊങ്ങി പിന്നെ പെട്ടെന്ന് താണു , ഇപ്പോള്‍ താഴെ ദൂരത്തായി കടലും അതില്‍ പോട്ടുപോലുള്ള ബോട്ടുകളും ഒരു കാൻവാസിൽ വരച്ച ചിത്രം കണക്കെ തെളിഞ്ഞു കാണാം . പിന്നെ ആ കാഴ്ചമാറി കുഞ്ഞു കെട്ടിടങ്ങളും വയലേലകളും അടങ്ങിയ പ്രകൃതി ഭംഗി കൺകുളിർക്കെ ആസ്വദിച്ചു കൊണ്ട് അങ്ങനെ ഇരുന്നു . പിന്നെപ്പോഴോ വിമാനം കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയിൽ ശക്തമായ കുലുക്കത്തോടെ ഇറങ്ങിയശേഷം മുന്നോട്ടേക്കു കുതിച്ചു പാഞ്ഞു . പിന്നീട് മെല്ലെ മെല്ലെ വിമാനത്തിന്റെ വേഗത കുറഞ്ഞുകുറഞ്ഞുവന്നു . വിമാനം അതിനനുവദിച്ച പാർക്കിങ് സ്ഥലത്തു് മെല്ലെ വന്ന്നിന്നു . ഞാൻ മറ്റുള്ളവരോടൊപ്പം വിമാനത്തിൽനിന്നും ഇറങ്ങി അവിടെ നിറുത്തിയ ഇൻഡിഗോ എയർലൈൻസ് ബസ്സിൽ കയറി.ബസ്സ് ഞങ്ങളെയും കൊണ്ട് പ്രധാന കെട്ടിടത്തിലെ ആഗമന കവാടത്തിന്റെ അരികിലേക്കു യാത്ര തിരിച്ചു. അൽപ്പം സമയത്തിനകം കുണുങ്ങിക്കുണുങ്ങി ഞങ്ങളുടെ ബസ്സ് ആഗമന കവാട ത്തിനടുത്ത് എത്തിചേർന്നു . ഞങ്ങൾ അതിൽനിന്നും പുറത്തിറങ്ങി നേരെ അകത്തേക്ക് നടന്ന് അവിടെ ഉണ്ടായിരുന്ന എസ്കവേറ്റർ വഴി കയറി കുറച്ചു നടന്ന്എമിഗ്രേഷൻ കൗണ്ടറിലേക്കും പിന്നീട്അവിടെനിന്നും മറ്റൊരു എസ്കവേറ്റർ വഴി താഴെയിറങ്ങി. അവിടെ കൺവയർ ബെൽറ്റിലൂടെ ഒഴുകിനടക്കുകയായിരുന്ന ബാഗേജുകളിൽ എന്റെ ബാഗേജ് കയ്യിലെടുത്തു അടുത്തുണ്ടായിരുന്ന ട്രോളികളിലൊന്നിൽ വച്ച് അതിൽ എന്റെ കയ്യിലുണ്ടായിരുന്ന ബാഗുകൾ വച്ചു . പിന്നെ ആ ട്രോളിയും തള്ളി ഞാൻ വിമാനത്താവളത്തിന്പു റത്തേക്കു കടന്നു . എന്നെ കാത്തുനിന്ന ആരെയും ഞാൻ അവിടെങ്ങും കണ്ടില്ല എന്റെ കയ്യിലാണെങ്കിൽ നാട്ടിലെ സിമ്മുമില്ല എന്നാലോചിച്ചു നടന്നപ്പോൾ അതാ മുന്നിലായി ഒരു പോലീസ് എയ്ഡ് പോസ്റ്റ് എന്റെ കണ്ണിലുടക്കിയത്. ഞാൻ നേരെ അങ്ങോട്ടേക്ക് നീങ്ങി അവിടെ കണ്ട പോലീസുകാരോട് എന്റെ അവസ്ഥ പറഞ്ഞു മനസ്സിലാക്കി. അതിലൊരു പോലീസുകാരൻ എന്നോട് വിളിക്കണ്ട ആളുടെ നമ്പർ ചോദിച്ചു പിന്നെ ഞാൻ പറഞ്ഞുകൊടുത്ത നമ്പർ അദ്ദേഹത്തിന്റെ ഫോണിൽ ഡിയൽചെയ്ത് ഫോൺ എനിക്ക് തന്നു . അങ്ങനെ അതിലൂടെ ഞാൻ നിൽക്കുന്ന സ്ഥലം എന്റെ മകനെ വിളിച്ചറിയിച്ച പ്രകാരം അവനും അച്ഛന്റെ സന്തതസഹചാരിയായ മഹേഷും എന്റെ അടുത്തേക്ക് നടന്നെത്തി. പിന്നീട് മകൻ എന്റെ കയ്യിൽനിന്നും ട്രോളിയുടെ നിയന്ത്രണം ഏറ്റെടുത്തു ഇതിനിടയിൽ ഞാൻ ഫോൺ തിരിച്ചുകൊടുത്തുകൊണ്ട് ആ പോലീസുകാരന് നന്ദി പറഞ്ഞു.ഞാൻ അവരോടൊപ്പം വാഹനത്തിനരികിലേക്കു നടന്ന് അതിലേക്ക് കയറി . ഞങ്ങളെയും വഹിച്ചുകൊണ്ട് ആ വാഹനം അവിടെനിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി യാത്ര തിരിച്ചു.
30 മെയ് 2017 ചൊവ്വാഴ്ച കാലത്തു് 10 :00
വാഹനത്തിന്റെ പുറകിലെ സീറ്റിലിരുന്ന്പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ടിരുന്നപ്പോഴും മനസ്സ് തലേന്നാൾ മെഡിക്കൽ കോളജിലെ പേ വാർഡിൽ ഓപ്പറേഷനും കാത്തുകിടക്കുന്ന അച്ഛന്റെ കൂടെയായിരുന്നു. എന്റെ കണ്ണ് മെല്ലെ ആകാശസീമയിലേക്ക് തിരിഞ്ഞു അതുവരെ ചുറ്റും നിറഞ്ഞിരുന്ന വെളിച്ചം കുറഞ്ഞത് പോലെ എനിക്ക് തോന്നി ഒപ്പം വിങ്ങിപ്പൊട്ടാൻ നിന്ന കാർമേഘ ശകലങ്ങൾ ഒരുഇടിനാദത്തിന്റെ അകമ്പടിയോടെ ചെറിയൊരു ചാറ്റൽ മഴയിൽ തുടങ്ങി അത്കുറച്ചു

സമയങ്ങൾക്കകം ഒരു ശക്തമായ മഴയായി പെയ്തിറങ്ങി. എന്നെ വരവേൽക്കാനാണോ ഈ മഴ എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. വാഹനത്തിന്റെ വൈപ്പർ നന്നേ പഴയതായതിനാൽ മഴവെള്ളം ഒരു പരിഹാസരൂപത്തിൽ ഗ്ലാസ്സിലൂടെ ഒളിച്ചിറങ്ങിക്കൊണ്ടിരുന്നൂ . വാഹനത്തിന്റെ മുന്നിലെ ചില്ലിലൂടെയുള്ള ദൂരക്കാഴ്ച കുറച്ചുനേരത്തേക്കെങ്കിലും അവ്യക്തമായികാണപ്പെട്ടു.വാഹനം വേഗത കുറച്ചു മുന്നോട്ടേക്കു നീങ്ങിക്കൊണ്ടിരുന്നൂ , പിന്നെപ്പോഴോ ഞങ്ങൾ കടന്നുപോയ വഴിയിലെവിടെയോവെച്ചു ആ മഴ നിശ്ശേഷം മാറി. അങ്ങനെ കോഴിക്കോട് പുതിയ ഹൈവേയിലൂടെ കടന്ന് തൊണ്ടയാട്‌വഴി മെഡിക്കൽ കോളജ് ലക്ഷ്യമാക്കി വാഹനം നീങ്ങി. അല്പസമയത്തിനകം ആ വാഹനം മെഡിക്കൽ കോളജിനുള്ളിലെ പേ വാർഡിന് മുന്നിലായി നിന്നു . ഞാൻ എന്റെ ലാപ്ടോപ്പ് അടങ്ങിയ ബാഗുമായിഅതിൽ നിന്നും ഇറങ്ങി പേ വാർഡിന്റെ കവാടത്തിലേക്ക് നടന്നു . അവിടെയുണ്ടായിരുന്ന യൂണിഫോം ധരിച്ച ഒരു മീശക്കാരൻ എന്നെ അവിടെ തടഞ്ഞു . എന്റെ കൂടെ വന്ന ആളുകൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു പാസ്സുണ്ടെങ്കിലേ അകത്തേക്ക് കയറ്റൂ എന്ന പിടിവാശിയിൽ അയാൾ ഉറച്ചുനിന്നു. അവസാനം സുഖമില്ലാത്ത അമ്മയെ പാസ്സുമായി താഴേക്ക് വിളിച്ചുവരുത്തി. അതിന്റെ അടിസ്ഥാനത്തിൽ അയാൾ എന്നെ പേ വാർഡിന്റെ കവാടത്തിലൂടെ കടക്കാൻ അനുവദിച്ചു. ഞാൻ നേരെ അവിടെയുണ്ടായിരുന്ന പടവുകൾ കയറി മുറിയിലേക്ക്നടന്ന് അച്ഛന്റെ അടുത്തെത്തി. എന്റെ ഈ യാത്ര അപ്രതീക്ഷിതമായതിനാൽ അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷം ഒന്ന് വേറെത്തന്നെ യായിരുന്നു അതിനിടയിൽ ആ കണ്ണുകൾ നിറഞ്ഞതു ഞാൻ ശ്രദ്ധിക്കാതിരുന്നില്ല, അപ്പോഴേക്കും അമ്മയും മറ്റും അവിടെ വന്നു ചേർന്നു . പിന്നെ കുറച്ചു സമയം അവിടെചിലവഴിക്കുന്നതിനിടയിൽ ഡോക്ടർ വന്നു ഒന്ന് രണ്ടു ടെസ്റ്റുകൾ അച്ഛന് നിർദേശിച്ചു . അങ്ങനെ ഞങ്ങൾ അച്ഛനെയും കൂട്ടി ആ ടെസ്റ്റുകൾ ചെയ്യാൻവേണ്ടി മെഡിക്കൽ കോളേജിന്റെ പ്രധാന കെട്ടിടത്തിലേക്ക് യാത്ര തിരിച്ചു . ആ ടെസ്റ്റുകൾ കഴിഞ്ഞു മടങ്ങുന്ന സമയത്തു് അച്ഛൻ നിർദേശിച്ച പ്രകാരം ആ പരിസരത്തുള്ള ഇന്ത്യൻ കോഫി ഹൌസ് എന്ന ഹോട്ടലിൽ പോയി ഊണ് കഴിച്ചു തിരിച്ചു പേ വാർഡിലെത്തി അച്ഛനെ തിരിച്ചു് മുറിയിലാക്കി . അപ്പോൾ അച്ഛൻ എന്നോട് പറഞ്ഞു "മോനെ യാത്ര കഴിഞ്ഞു വന്നതല്ലേ ചെറിയ മോനെ സൂക്ഷിക്കണേ ഏതായാലും ഇപ്പോൾ നീ വീട്ടിലേക്കു പൊയ്ക്കോ നാളെ വരണ്ട , മറ്റന്നാൾ വന്നാൽ മതി, അപ്പോൾ ആദർശിന് വീട്ടിൽ പോവാമല്ലോ " അങ്ങനെ അമ്മയോടും അച്ഛനോടും യാത്ര ചോദിച്ചു് ഞാൻ ആ മുറിയിൽനിന്നും ഇറങ്ങി പേ വാർഡിന്റെ കവാടം വരെ അമ്മയും ആദർശും എന്നെ അനുഗമിച്ചു. വാഹനത്തിൽ കയറി ഞാനും മഹേഷും അവിടെനിന്നും എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് ഇറങ്ങി, വഴിയിലും മഴ ഞങ്ങളെ കുറച്ചു വിഷമിപ്പിച്ചു. അങ്ങനെ സന്ധ്യ മയങ്ങിയനേരത്തു് ആ വാഹനം വീടിന്റെ പിന്നിലൂടുള്ള ഇടവഴിയിലൂടെ വഴിയിലൂടെ ഇറങ്ങി ഗേറ്റും കടന്ന്മുറ്റത്തിന് ചേർന്ന് നിന്നു .ഞാൻ വാഹനത്തിൽനിന്നുമിറങ്ങി ബാഗും മറ്റുമായി കുറച്ചു വിഷമിച്ചു ഇറങ്ങി മുറ്റത്തുകൂടി മുറ്റത്തുകൊണ്ടു വച്ച് നടന്നു. മഹേഷ് എന്നെയും ഇറക്കി യാത്ര ചോദിച്ചു വാഹനവുമായി തിരിച്ചു പോയി ഞാൻ ഭാര്യയുടെ കയ്യിൽ നിന്നും താക്കോൽ വാങ്ങി ഗേറ്റ് അടച്ചു പൂട്ടി ഭദ്രമാക്കി അകത്തേക്ക് നടന്നു. പിന്നെ എന്റെ ഇളയ മകൻ ബാഗു തുറക്ക് എന്നും പറഞ്ഞുകൊണ്ട് എന്റെ പിന്നാലെ നടന്നു. ഞാൻ ഞാനിപ്പോ വരാം എന്നുംപറഞ്ഞു വേഗംഉടുപ്പ്മാറി പേ ന്റിൽ നിന്നും ലുങ്കിയിലേക്കു പരകായ പ്രവേശം നടത്തി എന്ന് പറയുന്നതാണ് ശരി . കുളിമുറിയിൽ കയറി ഒരു ചെറിയ കുളിയും മറ്റും കഴിച്ചു വരുമ്പോളേക്കും പതിവായുള്ള പൊടിയരി കഞ്ഞിയും ചമ്മന്തിയും റെഡി . ഞാൻ അത് കഴിക്കുന്നതും നോക്കി മോനും ഇരുന്നു ഇടക്കൊക്ക് കഞ്ഞി വേണോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നും പറഞ്ഞു അവന്റെ കണ്ണ് ഞാൻ കൊണ്ട് വന്ന ബാഗിന്റെ മേൽ ഉടക്കി കിടക്കുകയാണെന്ന് ആ നോട്ടത്തിൽ ഞാൻ മനസ്സിലാക്കി. അതിനിടയിൽ ഞാൻ കഞ്ഞി കഴിച്ചുകഴിഞ്ഞു എഴുന്നേറ്റു . കൈകഴുകി തുടച്ചു അപ്പോൾ ഭാര്യാപറഞ്ഞു അവനെന്തെങ്കിലുമുണ്ടെങ്കിൽ അങ്ങ് എടുത്തു കൊടുത്തേ എന്ന്അ ങ്ങനെ ഞാൻ ബാഗിനടുത്തായി തറയിൽ ഇരുന്നു. ബാഗിന്റെ മുകളിലെ പൂട്ട് തുറന്ന് ഓരോന്നായി പുറത്തു വച്ചു അതിനുള്ളിൽ നിന്നും ഒരു റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന കാർ വെളിയിലെടുത്തു നോക്കുമ്പോൾ അത് തുറക്കാൻ ഒരു സ്ക്രൂ ഡ്രൈവർ വേണം എന്ന്ഞാ ൻ പറഞ്ഞു തീരുമ്പോളേക്കും അടുക്കളയിൽനിന്നും സ്ക്രൂ ഡ്രൈവറുമായി മോൻ തിരിച്ചുവന്നു.അങ്ങനെ ഞാൻ ആ കാറിന്റെ സ്ക്രൂ അഴിച്ചു ബാറ്ററിയിട്ടുകൊണ്ട് ആ കാർ ഒന്ന് പ്രവർത്തിച്ചു നോക്കി, ശരിയായി പ്രവർത്തിക്കുന്നുണ്ട്. അപ്പോൾ കോളിംഗ് ബെൽ മുഴങ്ങി , ഞാൻ തറയിൽ നിന്നും എഴുന്നേറ്റ്വാതിൽ തുറന്നു അപ്പോഴതാ മുന്നിലായി അയാൽക്കാ രനായ സോമേട്ടൻനിൽക്കുന്നു ഞാൻ അയാളെ അകത്തേക്ക് ക്ഷണിച്ചു. അങ്ങനെ അ ദ്ദേഹം കുറച്ചു സമയം അവിടെ ചിലവഴിച്ചശേഷം യാത്ര ചോദിച്ചുകൊണ്ട്അ ദ്ദേഹം തിരിച്ചുപോയി . അച്ഛന്റെ വിവരമറിയാനും എന്നെ കാണാനുമായി വന്നതായിരുന്നു അദ്ദേഹം. ഞാൻ അവിടെനിന്നും എഴുന്നേറ്റു നേരെ ഭാര്യയുടെ അടുത്തേക്ക് നടന്നു . അൽപ്പ സമയങ്ങൾക്കകം ആ ദിവസത്തെ പ്രവർത്തികൾ അവസാനിപ്പിച്ച് എല്ലാവരും ഭക്ഷണവും കഴിച്ചു കിടന്നു.
അടുത്ത ദിവസം രാവിലെ നല്ല മഴയായിരുന്നു അതിന്റെ സുഖത്തിൽ ഞാൻ മോനെയും ചേർത്തുപിടിച്ചു് കുറച്ചു സമയം കൂടി ഉറങ്ങി. പെട്ടെന്ന് അതാ സഹധർമ്മിണിയുടെ ഉച്ചത്തിലുള്ള വിളികേട്ടതു് ഞാൻ മനസ്സില്ലാമനസ്സോടെ കിടക്കയിൽ നിന്നും എഴുന്നേറ്റു മോന്റെ അരികിലായി ഒരു തലയിണ എടുത്തുവച്ചു് നേരെ അടുക്കളയുടെ അടുത്തേക്ക് നടന്നു അപ്പോഴാണ് ഭാര്യ അടുക്കളയുടെ അരികിലുള്ള മുറ്റത്താണ് നിൽക്കുന്നതെന്ന് മനസ്സിലായത്. ഞാനും അങ്ങോട്ട് നടന്നു അവിടെ അതാ ഒരു ചീഞ്ഞളിഞ്ഞ പൂച്ചയുടെ മൃതദേഹം കിടക്കുന്നു കുറുക്കനോ മുള്ളൻ പന്നിയോ കടിച്ചുകൊണ്ടുപോവുമ്പോൾ വീണുപോയതാണെന്ന് തോന്നുന്നു . ചത്തിട്ടു ഒന്നുരണ്ട് ദിനമായെന്ന് ത്തിന്റെ ദുർഗന്ധത്തിൽനിന്നും എനിക്ക് ബോധ്യപ്പെട്ടു. ഞാൻ ഒരു പ്ലാസ്റിക് സഞ്ചിയിലേക്കു ഒരു മൺവെട്ടികൊണ്ട് അത് തോണ്ടിയിട്ടശേഷം പറമ്പിന്റെ ഒരരികി ൽ ചെറിയ കുഴിയെടുത്തു അതിനെ അടക്കം ചെയ്തു. ആ കുഴിയുടെ മേളിലായി മുള്ളൻ പന്നിയോ കുറുക്കനോ അത് വീണ്ടും തോണ്ടിയെടുക്കാതിരിക്കാൻ ഒരു കരിങ്കല്ലു മെടുത്തുവച്ചശേഷം മൺവെട്ടിയുമായി പൈപ്പിന്റെ അരികിലേക്ക് നടന്നൂ. പിന്നെ ദേഹവും മൺവെട്ടിയും കഴുകി വൃത്തിയാക്കി എന്റെ പ്രഭാത കർമ്മങ്ങളിലേക്ക് തിരിഞ്ഞു . അതിനിടയിൽ കോഴിക്കോടുനിന്നും അച്ഛന്റെ ഓപ്പറേഷൻ രണ്ടാംതീയ്യതിയാണെന്നറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ വന്നു .ഞങ്ങൾ ഉച്ചഭക്ഷണവും കഴിച്ചു് ഒരു മയക്കവും കഴിഞ്ഞ ശേഷം വൈകീട്ടോടെ ഞാനും ഭാര്യയും മോനുമായി വില്യാപ്പള്ളി ഡേ മാർട്ട് എന്ന സൂപ്പർ മാർക്കറ്റിലേക്ക് യാത്ര തിരിച്ചു . കുറച്ചു നടന്ന് മുന്നിലുള്ള ഇറക്കവും വളവുകളും കടന്ന് ഞങ്ങൾ അവിടെ എത്തിച്ചേർന്നു .കുറച്ചു് സമയമെടുത്ത് അവിടെനിന്നും വീട്ടിലേക്കുള്ള പച്ചക്കറിയും മറ്റ് സാധനങ്ങളും അതുപോലെ മോന് ഒരു പാക്കറ്റ് ബിസ്കറ്റ് കൂടി വാങ്ങി നേരെ ക്യാഷ് കൗണ്ടറിലേക്ക് നടന്നു. അവിടെനിന്നും ബില്ലിനനുസൃതമായ തുകയും നൽകി സാധനങ്ങളുമായി ഞങ്ങൾ നേരെ വില്യാപ്പള്ളി അങ്ങാടിയിലേക്ക് നടന്ന് നിറുത്തിയിട്ട ഓട്ടോറിക്ഷകളിലൊന്നിൽ എല്ലാവരും കൂടി സാധനങ്ങളുമായി കയറി വീട്ടിലേക്കു യാത്ര തിരിച്ചു .
അങ്ങനെ കുറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ അച്ഛനെ പരിശോധിച്ച് കേസ് ഫയലും തിരിച്ചുതന്ന് ഞങ്ങളെ അവിടെനിന്നും പറഞ്ഞയച്ചു.അവിടെ നിന്നും ഇറങ്ങി പ്രധാന കവാടം ലക്ഷ്യമാക്കി അച്ഛനെയും കൊണ്ട് നടന്നു. ആ വഴിയുടെഇരുവശവുമായി തറയിലായി കിടക്കുന്ന രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും ഇടയിലൂടെ നടക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നൂ .
ആരോഗ്യപരിപാലന രംഗത്ത് മികച്ച സംസ്ഥാനമെന്ന് കൊട്ടിഘോഷിക്കുന്ന നമ്മുടെ സർക്കാരുകൾ എന്തുകൊണ്ട് എല്ലാവര്ക്കുമായുള്ള കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുന്നില്ലെന്ന്. കെട്ടിഘോഷിക്കുന്നു പലതരത്തിലുള്ളനേട്ടങ്ങൾ എന്ന് പറഞ്ഞു പലതും പക്ഷെ ജനങ്ങൾ കിടന്നു പുഴുത്തു് ചത്താൽ ഒരു സർക്കാരിനും ഒരു നഷ്ടവുമില്ല. അവരുടെ കണക്കിൽ ഒന്ന് ചത്തു എന്ന് പറഞ്ഞു ഫയൽ അടക്കും. ജനങ്ങൾക്ക് വളരെ പ്രതീക്ഷയുള്ള ആ രു ഭരിച്ചാലും പണ്ടെങ്ങാണ്ടു പറഞ്ഞപോലെ കോരന് കുമ്പിളിൽത്തന്നെയാണ് കഞ്ഞി .
ആ കെട്ടിടത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ കണ്ടു സെക്യൂരിറ്റി എന്ന് പറഞ്ഞു പാവം രോഗികൾക്ക് ഭക്ഷണം കൊണ്ടുപോവുന്ന സമയം പോലും നികൃഷ്ടമായ രീതിയിൽ സംസാരിക്കുന്ന വിമുക്ത ഭടരായ സെക്യൂരിറ്റിയെ. അവർ നല്ലൊരു പട്ടാളക്കാരായി നാട് ശത്രുരാജ്യത്തിന്റെ ഭീകരതയിൽനിന്നും കാത്തവരാണ് സത്യം പക്ഷെ സാധാരണ പട്ടിണിപ്പാവങ്ങളോട് വേണോ ഈ ഹുങ്ക്. അവർ മനസ്സിലാക്കുന്നില്ല അവരുടെ മരണവും നരകിച്ചു തന്നെ യായിരിക്കും എന്ന സത്യം.
അവിടെനിന്നും ഇറങ്ങി പേ വാർഡിലേക്ക് പുറപ്പെട്ടു . അപ്പോഴുണ്ട് ഡോക്ടർമാരുടെ ഒരു സംഘം വീണ്ടും വരുന്നു അവർ വേറെ ഒരു എക്സ് റേ യും അതുപോലെഅച്ഛന്റെഒന്ന് രണ്ട് ബ്ലഡ് സാംപിളുമടങ്ങുന്ന ബോട്ടിലും ഞങ്ങളെ ഏൽപ്പിച്ചു . അങ്ങനെ ഞാൻ സാമ്പിളും കൊണ്ട് ലാബിലേക്കും മറ്റുള്ളവർ അച്ഛനെയും കൊണ്ട് എക്സ് റേക്കുമായി മുറിയിൽനിന്നുമിറങ്ങി .കുറച്ചു സമയത്തിന് ശേഷം ഞങ്ങൾ തിരിച്ചു് മുറിയിൽ എത്തി അച്ഛനെ കട്ടിലിൽ ഇരുത്തി ഞാൻ ഭക്ഷണം വാങ്ങാൻ പുറത്തേക്ക് പോയി . അതിനിടയിൽ രണ്ടു പി ജി ഡോക്ടർമാർ വന്നു ഒരാൾ അമ്മയുടെ ഒപ്പും മറ്റും ശേഖരിച്ചു അടുത്തയാൾ അച്ഛന്റെ രക്തത്തിന്റെ സാമ്പിളും ശേഖരിച്ചുകൊണ്ടിരുന്നു. 'അമ്മ ഒപ്പിട്ട ശേഷം ഫോം അവർ അച്ഛന് നൽകി അച്ഛൻ അതിൽ വായിച്ചുനോക്കിയപ്പോൾ അതൊരു മരുന്ന് കമ്പനിയുടെ പ്രൊഡക്ടിനെ പറ്റിയുള്ള കാര്യമായിരുന്നു. അച്ഛൻ അതിൽ ഒപ്പു വെക്കാൻ വിസമ്മതിച്ചു . ആ ഡോക്ടർമാർ പോയി കുറച്ചുകഴിഞ്ഞപ്പോൾ ഒരു ഡോക്ടർ ഒരു സിറിഞ്ചും നേരത്തെ കൊണ്ട് പോയ രക്തത്തിന്റെ സാമ്പിളുമായി വീണ്ടും വന്നു അച്ഛന്റെ ദേഹത്ത് നിന്നും രക്തം എടുക്കാൻ ശ്രമിച്ചു അച്ഛൻ അയാളെ അതിൽ നിന്നും വിലക്കി. അപ്പോൾ ആ ഡോക്ടർ ക്ഷുഭിതനായി നിങ്ങളെ ഞാൻ കാണിച്ചു തരാം എന്നും പറഞ്ഞു കൊടുങ്കാറ്റുപോലെ പുറത്തേക്കു പോയി . അപ്പോഴേക്കും ഞാൻ ഭക്ഷണവുമായി തിരിച്ചെത്തി ഭക്ഷണം അമ്മയെ ഏൽപ്പിച്ചു. അമ്മയുടെയും അച്ഛന്റെയും മനസ്സും ഡോക്ടർമാരുടെ ഈ അപരിഷ്‌കൃത പെരുമാറ്റം നന്നേ വേദനിപ്പിച്ചിരുന്നൂ . അടുത്ത ദിവസം ഓപ്പറേഷനാണെങ്കിലും ഈ സംഭവത്താൽ അമ്മയും അച്ഛനും ഭക്ഷണം കഴിച്ചെന്നുവരുത്തിയശേഷം ബാക്കിവന്നത് കളഞ്ഞു. ഞാൻ അവിടെനിന്നും പുറത്തേക്കിറങ്ങി അപ്പോഴുണ്ട് ഒരു എന്റെ അച്ഛന്റെ പ്രായമുള്ള ഒരു വൃദ്ധനെയും കൊണ്ട് അവരുടെ ഭാര്യയും മകനും അവരുടെ വാഹനത്തിൽനിന്നും ഇറങ്ങുന്നൂ. സെക്യൂരിറ്റി ആ പാവം വൃദ്ധനെയും തടഞ്ഞു കാരണം അയാളുടെ കയ്യിലുള്ള ടെസ്റ്റുകളുടെയുംമറ്റും കടലാസുകളും അടങ്ങിയ സഞ്ചി പ്ലാസ്റ്റിക് ആണെന്നതാണ് . അവർ താഴ്മയോടെ പറഞ്ഞിട്ടും അയാളുടെ ദാർഷ്ട്യത്തിനു ഒരു കുറവും കണ്ടില്ല അപ്പോൾ ഞാൻ ചോദിച്ചു സോദരാ മേലെ വേസ്റ്റ് ഇടാൻ വച്ചിരിക്കുന്ന ബക്കറ്റിലും പിന്നെ മരുന്ന് വരുന്ന കുപ്പികളും എല്ലാം പ്ലാസ്റ്റിക് ആണ് എന്ന്. അപ്പോൾ അയാളുടെ ശബ്ദം ഉയർന്നു ആ പാവം വൃദ്ധൻ എല്ലാ കടലാസുകളും കയ്യിൽ എടുത്തു് സഞ്ചി അവിടെയുള്ള വേസ്റ്റ് ബാസ്കറ്റിൽ ഉപേക്ഷിച്ചു ദയനീയമായി അയാളെ ഒന്ന് നോക്കി. ആ കണ്ണുകൾ നിറഞ്ഞിരുന്നു , അപ്പോഴും സെക്യൂരിറ്റി എന്തോ നേടിയ പോലെ ഒരുകാട്ടാളാ ചിരിയുമായി അവിടെനിന്നു . ഞാൻ അവിടെ നിന്നും പുറത്തിറങ്ങുമ്പോൾ എന്റെ ഒരു സുഹൃത്ത് പറഞ്ഞു കുറച്ചു മാസങ്ങൾക്കു മുമ്പ് സുഖമില്ലാത്ത അമ്മയെകാണാൻ ഗൾഫിൽ നിന്നും വന്ന മകനെ ഒരു സെക്യൂരിറ്റി കടത്തി വിടാഞ്ഞിട്ടു അവന്റെ സുഹൃത്തുക്കളും മറ്റും ചേർന്ന് ആ സെക്യൂരിറ്റിയെ ഇടിച്ചു ഒരു പരുവമാക്കി എന്ന്. അപ്പോൾ ഞാനും ഓർത്തു സത്യം ഇതുപോലുള്ളവർക്കു ഇടിത്തന്നെ കൊടുക്കണം .
അടുത്ത ദിവസം രാവിലെ തന്നെ അച്ഛൻ വൃത്തിയായി ഒരു വെള്ളമുണ്ടും ഉടുത്ത് കട്ടിലിൽ ഇരുന്നൂ. അപ്പോഴേക്കു ഞാൻ മുറിക്ക് പുറത്തായുള്ള നേഴ്‌സുമാരുടെ മുറിക്കു പുറത്തു വച്ച ഒരു വീൽ ചെയർ എടുത്തുകൊണ്ടു വന്നു . അങ്ങനെ 6:30ഓടെ ഞങ്ങൾ അച്ഛനെ ആ വീൽ ചെയറിൽ ഇരുത്തി തള്ളി നേരെ ഓപ്പറേഷൻ തീയേറ്ററിലേക്ക് നീങ്ങി . വഴിയിലുള്ള ചരിഞ്ഞ പ്രതലത്തിലൂടെ ആ വീൽ ചെയറും തള്ളി അങ്ങനെ ഞങ്ങൾ ഓപ്പറേഷൻ തീയേറ്ററിന്റെ ഉള്ളിലേക്ക് കയറി . അവിടെ വച്ച് അച്ഛൻ വീൽ ചെയറിൽ നിന്നും ഇറങ്ങി ഞങ്ങളെ ഒന്ന്നോക്കിയശേഷം അകത്തേക്ക് നടന്നു ഞങ്ങൾ വെളിയിലേക്കും. എല്ലാവരുടെയും മനസ്സിൽ ഒരു വിഷാദം നിഴലിച്ചിരുന്നു എങ്കിലും അവിടെയും തീരെ ഒരു ദയയുടെ കണികപോലുമില്ലാത്ത സെക്യൂരിറ്റി കാട്ടാളക്കൂട്ടങ്ങളായിരുന്നൂ എല്ലാവര്ക്കും ഭീഷണി അവർ പാവങ്ങളെ പിടിച്ചുതള്ളിയും മറ്റും രസിച്ചിരുന്നൂ എന്ന് അവരുടെ മുഖഭാവങ്ങളിൽ തെളിഞ്ഞുകാണാം .
നേരം കടന്നുപോയിക്കൊണ്ടിരുന്നൂ അതിനിടയിൽ നേഴ്സ്മാർ വിളിച്ചു നൽകുന്ന കുറിപ്പടിയുമായി എന്റെ മകനും മറ്റും ഇടതടവില്ലാതെമരുന്നും മറ്റു സർജിക്കൽ ഉപകരണങ്ങളുമായി ഓട്ടം തുടങ്ങി. ഏകദേശം പന്ത്രണ്ടുമണിയോടെ അച്ഛനെ കിടത്തിയ സ്‌ട്രെച്ചർ ഓപ്പറേഷൻ തീയേറ്ററിന്റെ വെളിയിലേക്ക് വന്നു . അങ്ങനെ വഴിയിലുള്ള തടസ്സങ്ങളൊക്കെ മാറ്റിയ ശേഷം ഞാനും മറ്റും അച്ഛനെയും കൊണ്ട് ഐ സി യു വിലേക്കു നടന്നൂ. അവിടെയുണ്ടായിരുന്ന ഒരു ഒഴിഞ്ഞ കട്ടിലിൽ ഞങ്ങൾ അച്ഛനെ പിടിച്ചു് കിടത്തി.സ്ത്രീകളെ അകത്തു കയറ്റാത്തതിനാൽ ഞാനും അച്ഛന്റെ രണ്ട് സഹോദരന്മാരും ഒഴികെ മറ്റുള്ളവരെ ഞങ്ങൾ വീട്ടിലേക്കു പറഞ്ഞയച്ചു . എന്നോട് ഒന്ന് വിശ്രമിച്ചു് വരാൻ പറഞ്ഞു അച്ഛന്റെ ഒരു സഹോദരൻ അവിടെ അച്ഛന്റെ അരികിലായി ഇരുന്നു. അത് കഴിഞ്ഞു തിരിച്ചുവന്ന് ഡോക്ടർ കുറിച്ച് നൽകിയ കുറിപ്പടിയുമായി ഞാൻ മരുന്ന് വാങ്ങാനായി പുറത്തുപോയി തിരിച്ചുവന്ന് അച്ഛന്റെ അടുത്ത് തന്നെ വന്നിരുന്നൂ. അച്ഛൻ നല്ല ഉറക്കത്തിലായിരുന്നൂ ആ സമയത്തു്ആ അറിയാതെ നീങ്ങുന്ന അദ്ദേഹത്തിന്റെ കൈകളും മറ്റും ശ്രദ്ധിച്ചുകൊണ്ട് അങ്ങനെ ഇരുന്ന് ഐ സി യു വിന്റെ ഉള്ളിലായി ഒന്ന് കണ്ണോടിച്ചു. ബസ്സിൽനിന്നിറങ്ങുമ്പോൾ വീണ് അരയിലൂടെ ബസ്സിന്റെ ടയർ കയറി ഇറങ്ങിയ ഒരുകുട്ടി ഒരു കട്ടിലിൽ കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഒരാൾ അതുപോലെ മറ്റൊരു ആശുപത്രിയിലെ ഐ സി യുവിലെ ആളുകളുടെ നിരുത്തരവാദത്താൽ മേലാകെ വൃണമായ ഒരു ചെറുപ്പക്കാരൻ അങ്ങനെ ഒത്തിരിപ്പേർ . എല്ലാം കൂടി ഹൃദയഭേദകമായ കാഴചയായിരുന്നൂ അവി ടെങ്ങും.
അടുത്ത ദിവസം രാവിലെ നല്ല മഴയായിരുന്നു അതിന്റെ സുഖത്തിൽ ഞാൻ മോനെയും ചേർത്തുപിടിച്ചു് കുറച്ചു സമയം കൂടി ഉറങ്ങി. പെട്ടെന്ന് അതാ സഹധർമ്മിണിയുടെ ഉച്ചത്തിലുള്ള വിളികേട്ടതു് ഞാൻ മനസ്സില്ലാമനസ്സോടെ കിടക്കയിൽ നിന്നും എഴുന്നേറ്റു മോന്റെ അരികിലായി ഒരു തലയിണ എടുത്തുവച്ചു് നേരെ അടുക്കളയുടെ അടുത്തേക്ക് നടന്നു അപ്പോഴാണ് ഭാര്യ അടുക്കളയുടെ അരികിലുള്ള മുറ്റത്താണ് നിൽക്കുന്നതെന്ന് മനസ്സിലായത്. ഞാനും അങ്ങോട്ട് നടന്നു അവിടെ അതാ ഒരു ചീഞ്ഞളിഞ്ഞ പൂച്ചയുടെ മൃതദേഹം കിടക്കുന്നു കുറുക്കനോ മുള്ളൻ പന്നിയോ കടിച്ചുകൊണ്ടുപോവുമ്പോൾ വീണുപോയതാണെന്ന് തോന്നുന്നു . ചത്തിട്ടു ഒന്നുരണ്ട് ദിനമായെന്ന് ത്തിന്റെ ദുർഗന്ധത്തിൽനിന്നും എനിക്ക് ബോധ്യപ്പെട്ടു. ഞാൻ ഒരു പ്ലാസ്റിക് സഞ്ചിയിലേക്കു ഒരു മൺവെട്ടികൊണ്ട് അത് തോണ്ടിയിട്ടശേഷം പറമ്പിന്റെ ഒരരികി ൽ ചെറിയ കുഴിയെടുത്തു അതിനെ അടക്കം ചെയ്തു. ആ കുഴിയുടെ മേളിലായി മുള്ളൻ പന്നിയോ കുറുക്കനോ അത് വീണ്ടും തോണ്ടിയെടുക്കാതിരിക്കാൻ ഒരു കരിങ്കല്ലു മെടുത്തുവച്ചശേഷം മൺവെട്ടിയുമായി പൈപ്പിന്റെ അരികിലേക്ക് നടന്നൂ. പിന്നെ ദേഹവും മൺവെട്ടിയും കഴുകി വൃത്തിയാക്കി എന്റെ പ്രഭാത കർമ്മങ്ങളിലേക്ക് തിരിഞ്ഞു . അതിനിടയിൽ കോഴിക്കോടുനിന്നും അച്ഛന്റെ ഓപ്പറേഷൻ രണ്ടാംതീയ്യതിയാണെന്നറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ വന്നു .ഞങ്ങൾ ഉച്ചഭക്ഷണവും കഴിച്ചു് ഒരു മയക്കവും കഴിഞ്ഞ ശേഷം വൈകീട്ടോടെ ഞാനും ഭാര്യയും മോനുമായി വില്യാപ്പള്ളി ഡേ മാർട്ട് എന്ന സൂപ്പർ മാർക്കറ്റിലേക്ക് യാത്ര തിരിച്ചു . കുറച്ചു നടന്ന് മുന്നിലുള്ള ഇറക്കവും വളവുകളും കടന്ന് ഞങ്ങൾ അവിടെ എത്തിച്ചേർന്നു .കുറച്ചു് സമയമെടുത്ത് അവിടെനിന്നും വീട്ടിലേക്കുള്ള പച്ചക്കറിയും മറ്റ് സാധനങ്ങളും അതുപോലെ മോന് ഒരു പാക്കറ്റ് ബിസ്കറ്റ് കൂടി വാങ്ങി നേരെ ക്യാഷ് കൗണ്ടറിലേക്ക് നടന്നു. അവിടെനിന്നും ബില്ലിനനുസൃതമായ തുകയും നൽകി സാധനങ്ങളുമായി ഞങ്ങൾ നേരെ വില്യാപ്പള്ളി അങ്ങാടിയിലേക്ക് നടന്ന് നിറുത്തിയിട്ട ഓട്ടോറിക്ഷകളിലൊന്നിൽ എല്ലാവരും കൂടി സാധനങ്ങളുമായി കയറി വീട്ടിലേക്കു യാത്ര തിരിച്ചു .
അടുത്തദിവസം കാലത്തു്ഏ കദേശം എട്ടുമണിയോടെ ഞാൻ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വീട്ടിൽ നിന്നും യാത്ര തിരിച്ചു. വഴിയിൽ കാത്തുനിന്ന അച്ഛന്റെ സുഹൃത്തിനെയും കൂട്ടി അങ്ങനെ ആ വാഹനം കുറെ സമയത്തെ യാത്രയ്ക്ക് ശേഷം പേ വാർഡിന്റെ മുന്നിലായി നിന്നു . ഞങ്ങൾ നേരെ മുറിയിലേക്ക് നടന്നു. ഏകദേശം 12 മണിയോടെ കുറച്ചു് ഡോക്ടർമാർ വന്ന് അനസ്തീഷ്യാ സെക്ഷനിൽ പോയി അച്ഛന്റെ ശരീരം ഒന്ന് പരിശോധിപ്പിക്കാൻ ആവശ്യപ്പെട്ടു. അതിനാൽ ഞങ്ങൾ അച്ഛനെയും കൂട്ടി പ്രധാന കെട്ടിടത്തിലെ അനസ്തീഷ്യാ സെക്ഷനിൽ പോയപ്പോൾ അവിടെയുള്ള ഡോക്ടർമാർ അവരുടെ സമയം കഴിഞ്ഞു നാളെവരൂ എന്ന് പറഞ്ഞു എന്നാലും അവരോട് പലതവണ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ രണ്ടു മണിക്കൂർ കഴിഞ്ഞു മാത്രമേ നോക്കാൻ പറ്റൂ എന്ന് ദാർഷ്ട്യത്തോടെ പറഞ്ഞു. ആതുര സേവനം ഒരു പുണ്യപ്രവൃത്തിയാണെന്ന് വാതോരാതെ പറയുന്ന ഒരു ഡോക്ടറെയും അവിടെ കണ്ടില്ല .
അതിനിടയിൽ ആരോ പറയുന്നത് കേട്ടൂ ഡോക്ടറുണ്ട് വീട്ടിലെ പോയി ഒരു കവറിലിട്ട് 5000രൂപ കൊടുത്താലേ ഈ സർക്കാർ മെഡിക്കൽ കോളജിൽ ഓപ്പറേഷൻ പോലും നടക്കൂ എന്ന്. ഇവിടെ എല്ലാ ഡോക്ടര്മാരെയുമല്ല പറയുന്നത് നല്ലൊരു ശതമാനം സർക്കാർ ഡോക്ടർമാരും മാലാഖ മാർ എന്ന് വിളിക്കുന്ന നഴ്സ് മാരുടെയും ഭീഭത്സമായ രൂപം ഇവിടെ കാണാം.അങ്ങനെ കുറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ അച്ഛനെ പരിശോധിച്ച് കേസ് ഫയലും തിരിച്ചുതന്ന് ഞങ്ങളെ അവിടെനിന്നും പറഞ്ഞയച്ചു.അവിടെ നിന്നും ഇറങ്ങി പ്രധാന കവാടം ലക്ഷ്യമാക്കി അച്ഛനെയും കൊണ്ട് നടന്നു. ആ വഴിയുടെഇരുവശവുമായി തറയിലായി കിടക്കുന്ന രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും ഇടയിലൂടെ നടക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നൂ .
ആരോഗ്യപരിപാലന രംഗത്ത് മികച്ച സംസ്ഥാനമെന്ന് കൊട്ടിഘോഷിക്കുന്ന നമ്മുടെ സർക്കാരുകൾ എന്തുകൊണ്ട് എല്ലാവര്ക്കുമായുള്ള കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുന്നില്ലെന്ന്. കെട്ടിഘോഷിക്കുന്നു പലതരത്തിലുള്ളനേട്ടങ്ങൾ എന്ന് പറഞ്ഞു പലതും പക്ഷെ ജനങ്ങൾ കിടന്നു പുഴുത്തു് ചത്താൽ ഒരു സർക്കാരിനും ഒരു നഷ്ടവുമില്ല. അവരുടെ കണക്കിൽ ഒന്ന് ചത്തു എന്ന് പറഞ്ഞു ഫയൽ അടക്കും. ജനങ്ങൾക്ക് വളരെ പ്രതീക്ഷയുള്ള ആ രു ഭരിച്ചാലും പണ്ടെങ്ങാണ്ടു പറഞ്ഞപോലെ കോരന് കുമ്പിളിൽത്തന്നെയാണ് കഞ്ഞി .
ആ കെട്ടിടത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ കണ്ടു സെക്യൂരിറ്റി എന്ന് പറഞ്ഞു പാവം രോഗികൾക്ക് ഭക്ഷണം കൊണ്ടുപോവുന്ന സമയം പോലും നികൃഷ്ടമായ രീതിയിൽ സംസാരിക്കുന്ന വിമുക്ത ഭടരായ സെക്യൂരിറ്റിയെ. അവർ നല്ലൊരു പട്ടാളക്കാരായി നാട് ശത്രുരാജ്യത്തിന്റെ ഭീകരതയിൽനിന്നും കാത്തവരാണ് സത്യം പക്ഷെ സാധാരണ പട്ടിണിപ്പാവങ്ങളോട് വേണോ ഈ ഹുങ്ക്. അവർ മനസ്സിലാക്കുന്നില്ല അവരുടെ മരണവും നരകിച്ചു തന്നെ യായിരിക്കും എന്ന സത്യം.
അവിടെനിന്നും ഇറങ്ങി പേ വാർഡിലേക്ക് പുറപ്പെട്ടു . അപ്പോഴുണ്ട് ഡോക്ടർമാരുടെ ഒരു സംഘം വീണ്ടും വരുന്നു അവർ വേറെ ഒരു എക്സ് റേ യും അതുപോലെഅച്ഛന്റെഒന്ന് രണ്ട് ബ്ലഡ് സാംപിളുമടങ്ങുന്ന ബോട്ടിലും ഞങ്ങളെ ഏൽപ്പിച്ചു . അങ്ങനെ ഞാൻ സാമ്പിളും കൊണ്ട് ലാബിലേക്കും മറ്റുള്ളവർ അച്ഛനെയും കൊണ്ട് എക്സ് റേക്കുമായി മുറിയിൽനിന്നുമിറങ്ങി .കുറച്ചു സമയത്തിന് ശേഷം ഞങ്ങൾ തിരിച്ചു് മുറിയിൽ എത്തി അച്ഛനെ കട്ടിലിൽ ഇരുത്തി ഞാൻ ഭക്ഷണം വാങ്ങാൻ പുറത്തേക്ക് പോയി . അതിനിടയിൽ രണ്ടു പി ജി ഡോക്ടർമാർ വന്നു ഒരാൾ അമ്മയുടെ ഒപ്പും മറ്റും ശേഖരിച്ചു അടുത്തയാൾ അച്ഛന്റെ രക്തത്തിന്റെ സാമ്പിളും ശേഖരിച്ചുകൊണ്ടിരുന്നു. 'അമ്മ ഒപ്പിട്ട ശേഷം ഫോം അവർ അച്ഛന് നൽകി അച്ഛൻ അതിൽ വായിച്ചുനോക്കിയപ്പോൾ അതൊരു മരുന്ന് കമ്പനിയുടെ പ്രൊഡക്ടിനെ പറ്റിയുള്ള കാര്യമായിരുന്നു. അച്ഛൻ അതിൽ ഒപ്പു വെക്കാൻ വിസമ്മതിച്ചു . ആ ഡോക്ടർമാർ പോയി കുറച്ചുകഴിഞ്ഞപ്പോൾ ഒരു ഡോക്ടർ ഒരു സിറിഞ്ചും നേരത്തെ കൊണ്ട് പോയ രക്തത്തിന്റെ സാമ്പിളുമായി വീണ്ടും വന്നു അച്ഛന്റെ ദേഹത്ത് നിന്നും രക്തം എടുക്കാൻ ശ്രമിച്ചു അച്ഛൻ അയാളെ അതിൽ നിന്നും വിലക്കി. അപ്പോൾ ആ ഡോക്ടർ ക്ഷുഭിതനായി നിങ്ങളെ ഞാൻ കാണിച്ചു തരാം എന്നും പറഞ്ഞു കൊടുങ്കാറ്റുപോലെ പുറത്തേക്കു പോയി . അപ്പോഴേക്കും ഞാൻ ഭക്ഷണവുമായി തിരിച്ചെത്തി ഭക്ഷണം അമ്മയെ ഏൽപ്പിച്ചു. അമ്മയുടെയും അച്ഛന്റെയും മനസ്സും ഡോക്ടർമാരുടെ ഈ അപരിഷ്‌കൃത പെരുമാറ്റം നന്നേ വേദനിപ്പിച്ചിരുന്നൂ . അടുത്ത ദിവസം ഓപ്പറേഷനാണെങ്കിലും ഈ സംഭവത്താൽ അമ്മയും അച്ഛനും ഭക്ഷണം കഴിച്ചെന്നുവരുത്തിയശേഷം ബാക്കിവന്നത് കളഞ്ഞു. ഞാൻ അവിടെനിന്നും പുറത്തേക്കിറങ്ങി അപ്പോഴുണ്ട് ഒരു എന്റെ അച്ഛന്റെ പ്രായമുള്ള ഒരു വൃദ്ധനെയും കൊണ്ട് അവരുടെ ഭാര്യയും മകനും അവരുടെ വാഹനത്തിൽനിന്നും ഇറങ്ങുന്നൂ. സെക്യൂരിറ്റി ആ പാവം വൃദ്ധനെയും തടഞ്ഞു കാരണം അയാളുടെ കയ്യിലുള്ള ടെസ്റ്റുകളുടെയുംമറ്റും കടലാസുകളും അടങ്ങിയ സഞ്ചി പ്ലാസ്റ്റിക് ആണെന്നതാണ് . അവർ താഴ്മയോടെ പറഞ്ഞിട്ടും അയാളുടെ ദാർഷ്ട്യത്തിനു ഒരു കുറവും കണ്ടില്ല അപ്പോൾ ഞാൻ ചോദിച്ചു സോദരാ മേലെ വേസ്റ്റ് ഇടാൻ വച്ചിരിക്കുന്ന ബക്കറ്റിലും പിന്നെ മരുന്ന് വരുന്ന കുപ്പികളും എല്ലാം പ്ലാസ്റ്റിക് ആണ് എന്ന്. അപ്പോൾ അയാളുടെ ശബ്ദം ഉയർന്നു ആ പാവം വൃദ്ധൻ എല്ലാ കടലാസുകളും കയ്യിൽ എടുത്തു് സഞ്ചി അവിടെയുള്ള വേസ്റ്റ് ബാസ്കറ്റിൽ ഉപേക്ഷിച്ചു ദയനീയമായി അയാളെ ഒന്ന് നോക്കി. ആ കണ്ണുകൾ നിറഞ്ഞിരുന്നു , അപ്പോഴും സെക്യൂരിറ്റി എന്തോ നേടിയ പോലെ ഒരുകാട്ടാളാ ചിരിയുമായി അവിടെനിന്നു . ഞാൻ അവിടെ നിന്നും പുറത്തിറങ്ങുമ്പോൾ എന്റെ ഒരു സുഹൃത്ത് പറഞ്ഞു കുറച്ചു മാസങ്ങൾക്കു മുമ്പ് സുഖമില്ലാത്ത അമ്മയെകാണാൻ ഗൾഫിൽ നിന്നും വന്ന മകനെ ഒരു സെക്യൂരിറ്റി കടത്തി വിടാഞ്ഞിട്ടു അവന്റെ സുഹൃത്തുക്കളും മറ്റും ചേർന്ന് ആ സെക്യൂരിറ്റിയെ ഇടിച്ചു ഒരു പരുവമാക്കി എന്ന്. അപ്പോൾ ഞാനും ഓർത്തു സത്യം ഇതുപോലുള്ളവർക്കു ഇടിത്തന്നെ കൊടുക്കണം .
അങ്ങനെ ഓരോന്ന് ചിന്തിച്ചു് നടക്കുമ്പോൾ എൻറെ കയ്യിലെ മൊബൈൽ ഫോൺ കിടന്നു ചിലക്കാൻ തുടങ്ങി. ഞാൻ ഫോൺ അറ്റൻഡ് ചെയ്തു മറുവശത്തു് അച്ഛന്റെ സുഹൃത്താണ് . അദ്ദേഹം പറഞ്ഞ പ്രകാരം പേ വാർഡിന്റെ കവാടത്തിലൂടെ തിരിച്ചു നടന്ന് പ്രധാനകെട്ടിടത്തിനുള്ളിലൂടെ ഫാർമസി കെട്ടിടം ലക്ഷ്യമാക്കി യാത്ര തിരിച്ചു. ആ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സർജിക്കൽ സെക്ഷനിൽ ഡോക്ടറുടെ കുറിപ്പ് കൈമാറി അവിടെ ഉദ്ദേശം 80000രൂപ കൊടുത്തു് താഴെ ഫാർമസിയിൽ നിന്നും മരുന്നും വാങ്ങി അത്അച്ഛന്റെ സുഹൃത്തിനെ ഏൽപ്പിച്ചു്. ഒന്നാം നിലയിലേക്ക് നടന്നു അവിടെനിന്നും കിട്ടിയ മൂന്നും മൂന്നുമായുള്ള രണ്ട് സ്റ്റീൽ തട്ടുകൾ ഓരോന്നായി എടുത്ത് പൊക്കി തോളില് വച്ചു. നല്ല ഭാരമുണ്ട് എന്റെ അച്ഛന് വേണ്ടി എന്തും ചുമക്കാൻ തയ്യാറായിരുന്നു ഞാൻ . അങ്ങനെ അതുമായി പ്രധാന കെട്ടിടത്തിലെ ഓപ്പറേഷൻ തിയേറ്റർ ലക്ഷ്യമാക്കി നടന്നു. അങ്ങനെ രണ്ടു തവണയായി ആ കെട്ടുകൾ ഓപ്പറേഷൻ തീയേറ്ററിൽ എത്തിച്ചു. അങ്ങനെ ഞാൻ മുറിയിലേക്ക് നടന്നു അവിടെ എത്തിയപ്പോൾ കാണാം ബ്ലഡ് ബാങ്കിൽ പോയി രക്തം കൊടുക്കണം . പിന്നെ ഒന്നും ചിന്തിച്ചില്ല അച്ഛന്റെ സഹായിയായ ചെറുപ്പക്കാരനെയും കൂട്ടി നേരെ ബ്ലഡ് ബാങ്കിലേക്ക് നടന്നു . അവിടെ ചെന്ന് മറ്റുള്ള പരിശോധനയും മറ്റും കഴിഞ്ഞ ശേഷം ഞങ്ങളുടെ ഊഴത്തിനായി കാത്തിരുന്നൂ . അങ്ങനെ കുറച്ചു സമയം കഴിഞ്ഞു കാണും അപ്പോൾ അതാ മൈക്കിലൂടെ വിളിവരുന്നൂ. അങ്ങനെ ഞാനും മറ്റുള്ളവരോടൊപ്പം അവിടെ അടുത്തുള്ള കൈകഴുകാനുള്ള സ്ഥലത്തുനിന്നും സോപ്പിട്ട് കൈ മുട്ടിന്റെ മേലേവരെ കഴുകിയ ശേഷം ആ മുറിയുടെ അകത്തേക്ക് കയറി. അപ്പോൾ അഞ്ചു കട്ടിലിലായി അഞ്ചുപേർ കിടന്ന് കൈയ്യിൽ പിടിപ്പിച്ച ട്യൂബിലൂടെ താഴെ മേശമേൽ വച്ച ആടിക്കൊണ്ടിരുക്കുന്ന തട്ടിലെ പാക്കറ്റിൽ രക്തം നിറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു . എന്റെ ഊഴമായപ്പോൾ ഞാനും രക്തം നൽകി ആ മുറിയിൽ നിന്നും വെളിയിലിറങ്ങി അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീ എന്നോട് അവിടെ യുണ്ടായിരുന്ന കട്ടിലിലേക്ക് കയറി ചുമര് ചാരി ഇരിക്കാനാവശ്യപ്പെട്ടു . പിന്നെ ഒരു പേപ്പർ കപ്പിൽ ചായയും അവിടെയുണ്ടായിരുന്ന പ്ലാസ്റ്റിക് പത്രത്തിൽനിന്നും ഒരു കൊടിലുകൊണ്ട് രണ്ട് രണ്ടു ടൈഗർ ബിസ്ക്കറ്റ് ഉം അവർ നൽകി. ഞാൻ അതും കുടിച്ചു കുറച്ചു സമയം അങ്ങനെ തന്നെ ഇരുന്നു . പിന്നെ കുറച്ചു സമയം കഴിഞ്ഞപ്പോൾ സൂചികുത്തിയ സ്ഥലത്തെ പഞ്ഞിക്ക് മുകളിലൂടെ ഒരു ബാൻഡേജും അവർ ഒട്ടിച്ചു തന്നു .അങ്ങനെ ഞങ്ങൾ അവിടെനിന്നും കിട്ടിയ കാർഡുമായി മുറിയിലേക്ക് നടന്നൂ . അച്ഛന്റെ സുഹൃത്തും സഹായിയായ ചെറുപ്പക്കാരനും അവിടെനിന്നും അവരുടെ വീട്ടിലേക്കു യാത്ര തിരിച്ചു. ഞാൻ നേരത്തെ തന്നെ ഭക്ഷണവും വാങ്ങി വന്നു.ശേഷം മകനെ ഞങ്ങളുടെ ബന്ധുവിന്റെ വീട്ടിലേക്കു യാത്രയാക്കാൻ പ്രധാന കെട്ടിടത്തിന്റെ കവാടം വരെ ഞാനും അവനോടൊപ്പം യാത്ര തിരിച്ചു. പുറത്തു നല്ല മഴയായിരുന്നൂ അതിനാൽ ആളുകളുടെ ചെരുപ്പിൽ നിന്നും കു ടയിൽനിന്നുമുള്ള വെള്ളത്താൽ നനഞ്ഞിരുന്നൂ . ആ നനവിൽ ഇതൊന്നുമറിയാതെ ഉറങ്ങുന്ന രോഗികളെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു . അതിനിടയിൽ മോന്റെ കയ്യിലെ പാസും വാങ്ങി സഹോദരീ ഭർത്താവ് അവിടേക്ക് കയറി വന്നൂ. ഗേറ്റിന്റെ അരികിൽ നിന്നും എന്നെ ഫോണിൽ വിളിച്ചു് യാത്ര പറഞ്ഞു മകൻ ഞങ്ങളുടെ ബന്ധുവിന്റെ വീട്ടിലേക്കു ഒരു ഓട്ടോറിക്ഷയിൽ യാത്ര പുറപ്പെട്ടു. കുറച്ചു സമയത്തിനകം അവൻ അവിടെ എത്തി എന്നെ തിരിച്ചു വിളിച്ചു. അപ്പോഴേക്ക് ഞങ്ങളും ഉറങ്ങാൻ കിടന്നിരുന്നൂ .
അടുത്ത ദിവസം രാവിലെ തന്നെ അച്ഛൻ വൃത്തിയായി ഒരു വെള്ളമുണ്ടും ഉടുത്ത് കട്ടിലിൽ ഇരുന്നൂ. അപ്പോഴേക്കു ഞാൻ മുറിക്ക് പുറത്തായുള്ള നേഴ്‌സുമാരുടെ മുറിക്കു പുറത്തു വച്ച ഒരു വീൽ ചെയർ എടുത്തുകൊണ്ടു വന്നു . അങ്ങനെ 6:30ഓടെ ഞങ്ങൾ അച്ഛനെ ആ വീൽ ചെയറിൽ ഇരുത്തി തള്ളി നേരെ ഓപ്പറേഷൻ തീയേറ്ററിലേക്ക് നീങ്ങി . വഴിയിലുള്ള ചരിഞ്ഞ പ്രതലത്തിലൂടെ ആ വീൽ ചെയറും തള്ളി അങ്ങനെ ഞങ്ങൾ ഓപ്പറേഷൻ തീയേറ്ററിന്റെ ഉള്ളിലേക്ക് കയറി . അവിടെ വച്ച് അച്ഛൻ വീൽ ചെയറിൽ നിന്നും ഇറങ്ങി ഞങ്ങളെ ഒന്ന്നോക്കിയശേഷം അകത്തേക്ക് നടന്നു ഞങ്ങൾ വെളിയിലേക്കും. എല്ലാവരുടെയും മനസ്സിൽ ഒരു വിഷാദം നിഴലിച്ചിരുന്നു എങ്കിലും അവിടെയും തീരെ ഒരു ദയയുടെ കണികപോലുമില്ലാത്ത സെക്യൂരിറ്റി കാട്ടാളക്കൂട്ടങ്ങളായിരുന്നൂ എല്ലാവര്ക്കും ഭീഷണി അവർ പാവങ്ങളെ പിടിച്ചുതള്ളിയും മറ്റും രസിച്ചിരുന്നൂ എന്ന് അവരുടെ മുഖഭാവങ്ങളിൽ തെളിഞ്ഞുകാണാം .
നേരം കടന്നുപോയിക്കൊണ്ടിരുന്നൂ അതിനിടയിൽ നേഴ്സ്മാർ വിളിച്ചു നൽകുന്ന കുറിപ്പടിയുമായി എന്റെ മകനും മറ്റും ഇടതടവില്ലാതെമരുന്നും മറ്റു സർജിക്കൽ ഉപകരണങ്ങളുമായി ഓട്ടം തുടങ്ങി. ഏകദേശം പന്ത്രണ്ടുമണിയോടെ അച്ഛനെ കിടത്തിയ സ്‌ട്രെച്ചർ ഓപ്പറേഷൻ തീയേറ്ററിന്റെ വെളിയിലേക്ക് വന്നു . അങ്ങനെ വഴിയിലുള്ള തടസ്സങ്ങളൊക്കെ മാറ്റിയ ശേഷം ഞാനും മറ്റും അച്ഛനെയും കൊണ്ട് ഐ സി യു വിലേക്കു നടന്നൂ. അവിടെയുണ്ടായിരുന്ന ഒരു ഒഴിഞ്ഞ കട്ടിലിൽ ഞങ്ങൾ അച്ഛനെ പിടിച്ചു് കിടത്തി.സ്ത്രീകളെ അകത്തു കയറ്റാത്തതിനാൽ ഞാനും അച്ഛന്റെ രണ്ട് സഹോദരന്മാരും ഒഴികെ മറ്റുള്ളവരെ ഞങ്ങൾ വീട്ടിലേക്കു പറഞ്ഞയച്ചു . എന്നോട് ഒന്ന് വിശ്രമിച്ചു് വരാൻ പറഞ്ഞു അച്ഛന്റെ ഒരു സഹോദരൻ അവിടെ അച്ഛന്റെ അരികിലായി ഇരുന്നു. അത് കഴിഞ്ഞു തിരിച്ചുവന്ന് ഡോക്ടർ കുറിച്ച് നൽകിയ കുറിപ്പടിയുമായി ഞാൻ മരുന്ന് വാങ്ങാനായി പുറത്തുപോയി തിരിച്ചുവന്ന് അച്ഛന്റെ അടുത്ത് തന്നെ വന്നിരുന്നൂ. അച്ഛൻ നല്ല ഉറക്കത്തിലായിരുന്നൂ ആ സമയത്തു്ആ അറിയാതെ നീങ്ങുന്ന അദ്ദേഹത്തിന്റെ കൈകളും മറ്റും ശ്രദ്ധിച്ചുകൊണ്ട് അങ്ങനെ ഇരുന്ന് ഐ സി യു വിന്റെ ഉള്ളിലായി ഒന്ന് കണ്ണോടിച്ചു. ബസ്സിൽനിന്നിറങ്ങുമ്പോൾ വീണ് അരയിലൂടെ ബസ്സിന്റെ ടയർ കയറി ഇറങ്ങിയ ഒരുകുട്ടി ഒരു കട്ടിലിൽ കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഒരാൾ അതുപോലെ മറ്റൊരു ആശുപത്രിയിലെ ഐ സി യുവിലെ ആളുകളുടെ നിരുത്തരവാദത്താൽ മേലാകെ വൃണമായ ഒരു ചെറുപ്പക്കാരൻ അങ്ങനെ ഒത്തിരിപ്പേർ . എല്ലാം കൂടി ഹൃദയഭേദകമായ കാഴചയായിരുന്നൂ അവി ടെങ്ങും.
സമയം കടന്നു പോയിക്കൊണ്ടിരുന്നൂ . രാത്രി 12:30 ഓടെ നേഴ്‌സ് വന്നു ഒരു കുറിപ്പടി എന്നെ ഏൽപ്പിച്ചു . ഞാൻ അച്ഛന്റെ അനുജനെ അച്ഛന്റെ അടുത്തിരുത്തി മരുന്ന് വാങ്ങാനായി പുറത്തേക്കു നടന്നൂ. പ്രധാന കെട്ടിടത്തിന്റെ ഗേറ്റിലൂടെ കടന്ന് റോഡിൻറെ മറുവശത്തായുള്ള ഫാർമസിയിൽനിന്നും വാങ്ങി വന്നു ആ മരുന്ന് നേഴ്‌സിനെ ഏൽപ്പിച്ചു. പിന്നെ അച്ഛന്റെ അനുജനെ മുറിയിലേക്ക് പറഞ്ഞയച്ചു് അച്ഛന്റെ അരികിലെ സ്റ്റൂളിൽ ചുറ്റും നോക്കിക്കൊണ്ടിരുന്നൂ.
പിന്നെയും കുറച്ചു സമയം കഴിഞ്ഞപ്പോൾ പെട്ടെന്ന് ഒരു ഡോക്ടർ അവിടെ കിടന്ന ഒരു വൃദ്ധന്റെ പൾസ് പരിശോധിച്ചു അതും പലവിധത്തിലും പരിശ്രമിച്ചു . അത് കഴിഞ്ഞു കൃത്രിമ ശ്വാസം നല്കാൻ നാല് ഡോക്ടർമാർ മാറി മാറി പരിശ്രമിച്ചു അവസാനം ആ വൃദ്ധൻ മരിച്ചെന്നു അവർ വിധിയെഴുതി . പിന്നെ അങ്ങോട്ടേക്ക് പലരും വന്നും പോയും കൊണ്ടിരുന്നൂ . പിന്നീട് കുറച്ചു് ആശുപത്രി ജീവനക്കാരികൾ ആ മൃതദേഹം ബന്ധുക്കൾക്ക് കൊണ്ടുപോവാനായി ഒരുക്കുന്ന ജോലികളിൽ മുഴുകി . ഏകദേശം മൂന്നര മണിയോടെ ഞാൻ അച്ഛന്റെ അനുജനെ വിളിച്ചു വരുത്തി അവിടെ ഇരുത്തിയ ശേഷം ഉറങ്ങാനായി മുറിയിലേക്ക് യാത്ര തിരിച്ചു .
രാവിലെ ഉറക്കമുണർന്ന് പുറത്തുപോയി അടുത്തുകണ്ട ഹോട്ടലിൽനിന്നും അച്ഛന് വേണ്ട ഭക്ഷണവും വാങ്ങി വന്നു, അപ്പോൾ അതാ വേറൊരു മരുന്നിന്റെ കുറിപ്പടി ഐ സി യുവിൽ എന്നെയും കാത്തിരിക്കുന്നൂ. പിന്നെ അതുമായി വെളിയിലേക്കിറങ്ങി മരുന്നും വാങ്ങി വന്നപ്പോൾ ഗേറ്റിൽ സെക്യൂരിറ്റി എല്ലാവരെയും തടഞ്ഞു നിറുത്തിയിരിക്കുന്നൂ ചോദിച്ചപ്പോൾ ഡോക്ടർമാരുടെ റൗണ്ടസാണ് അതുകഴിഞ്ഞേ വിടാൻ പറ്റൂ. അവർ അവിടെകൂടിയ ആളുകളെ തള്ളി പുറത്തേക്കിട്ടു . ഞാൻ അകത്തേക്ക് നോക്കിയപ്പോൾ ആ വഴിയിൽ കിടന്നിരുന്ന രോഗികളെ ചികിത്സി ക്കുന്ന ഡോക്ടർമാരെയാണ് എന്റെ ദൃഷ്ടിയിൽ പതിഞ്ഞത്. ഞാൻ മനസ്സുകൊണ്ട് നമ്മുടെ സംസ്ഥാന ആരോഗ്യവകുപ്പിനെയും അതിന്റെ മന്ത്രിയെയും മനസ്സുകൊണ്ട് പ്രാകി. സ്ഥാനമാനങ്ങൾ ആശിച്ചു ജനങ്ങളെ മണ്ടന്മാരാക്കി മന്ത്രിയും ഉദ്യോഗവുമായാൽ പട്ടിണിപ്പാവങ്ങളെ മറക്കുന്ന എല്ലാ അല്പന്മാരെയും ഓർത്തു സത്യം പറഞ്ഞാൽ മനസ്സ് നീറി.
അന്ന് ഉച്ചയോടെ അച്ഛനെ ഐ സി യുവിൽ നിന്നും മാറ്റിയെന്നറിയിപ്പ് വന്നു പോവുന്ന വഴിക്ക് എക്സ് റേ എടുക്കണം . സ്‌ട്രെച്ചറുമായി ഒരു വിദ്വാൻ ഐ സി യുവിൽ വന്നു അച്ഛനെ അതിൽ കിടത്തി എക്സ് റേ മുറിയിലേക്ക് യാത്ര തിരിച്ചു . പോവുന്ന വഴിയിൽ അയാൾ പറഞ്ഞു ഞാൻ എക്സ് റേ മുറിവരയെ കാണുള്ളൂ അത് കഴിഞ്ഞു നിങ്ങൾ തള്ളിക്കൊണ്ടുപോയി സ്‌ട്രെച്ചർ എനിക്ക് ഐ സി യുവിൽ കൊണ്ടുത്തരണം . അങ്ങനെ ഞങ്ങൾ അച്ഛന്റെ എക്സ് റേയും എടുത്ത് സ്‌ട്രെച്ചറും തള്ളി മുറിയിലേക്ക് നടന്നൂ . മുറിയിലെത്തി അച്ഛനെ കട്ടിലിലേക്ക് മാറ്റി ക്കിടത്തി ശേഷം സ്‌ട്രെച്ചറും തള്ളി ഐ സി യുവിലേക്ക് നടന്നു .
സേവനം എന്ന വാക്ക്സഹായത്തിലധിഷ്ഠിതമാണെങ്കിൽ സർക്കാർ സ്ഥാപനങ്ങളിലെ സേവനം എന്ന വാക്ക് ആളുകളെ ബുദ്ധിമുട്ടിച്ചു് അവർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന വിധത്തിലായിത്തീർന്നിട്ടുണ്ടെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ ആർക്കും സമയമില്ല, അനാട്ടമി ലാബിലെ കീറിമുറിക്കൽ കഴിഞ്ഞ മൃത ദേഹങ്ങൾ ലാബിന്റെ പിറകെ കൂട്ടിയിട്ട വാർത്ത പത്രത്തിൽ വന്നിട്ട് മാത്രമാണ് പുറം ലോകമറിയുന്നത് .
അച്ഛനെ മുറിയിലാക്കി കുറച്ചു സമയങ്ങൾക്കകം അമ്മയും മറ്റും വീട്ടിൽനിന്നും തിരിച്ചെത്തി. ഡോക്ടർമാർ വന്ന് കാര്യങ്ങൾ പരിശോധിച്ചുകൊണ്ടിരുന്നൂ . അങ്ങനെ ദിവസങ്ങൾ കടന്നുപോയി ഇപ്പോൾ അച്ഛന് വാക്കർ ഉപയോഗിച്ച് നടക്കാൻ സാധിക്കുന്നുണ്ട്. ഇപ്പോൾ അച്ഛന്റെ ദിനചര്യകൾ അച്ഛൻ തന്നെയാണ്അ ചെയ്യുന്നതു്ങ്ങ എന്നാലും ഞങ്ങളുടെ രണ്ടു കണ്ണും അച്ഛന്റെ ഓരോ നീക്കവും നീരീക്ഷിച്ചുകൊണ്ട് അവിടെങ്ങുമുണ്ട് .
അങ്ങനെ എനിക്ക് ലഭിച്ച അവധിയുടെ കാലാവധി കഴിഞ്ഞതിനാൽ ജൂൺ 10 ന് മെഡിക്കൽ കോളേജിൽനിന്നും ഞാൻ ദുബൈയിലേക്ക് യാത്ര തിരിച്ചു.
ഇത് ആരെയും ചൊടിപ്പിക്കാനോ ഒന്നും എഴുതിയതല്ല മറിച്ചു് നമ്മുടെ ആതുരാലയങ്ങളിലെ സാധാരണ ജനങ്ങളോടുള്ള സമീപനം മാറണം . എല്ലാവരും സമന്മാരാണെന്ന് പ്രസംഗിച്ചാൽ മാത്രം പോരാ അത് നടപ്പിൽ വരുത്തുകയും വേണം .