രഘുവിന്റെ ബാർ വിശേഷങ്ങൾ
എം. പി. എസ്സ്. വീയ്യോത്ത്
നമ്മുടെ കഥാനായകന്റെ പേര് രഘുവെന്നാണ് അദ്ദേഹം ദുബൈയിലെ ഒരു പ്രമുഖ കമ്പനിയിൽ എഞ്ചിനീയർ ആയി ജോലി ചെയ്ത് വരികയായിരുന്നൂ .
പ്രവാസത്തിലെ വിരസത മാറ്റാൻ വീണുകിട്ടുന്ന നാളുകൾ എന്നും ദുബൈയിലെ വാരാന്ത്യം തന്നെ യാണ് . അങ്ങനെ അയാളീടെ ഒരു വാരാന്ത്യത്തിലെ വിശേഷത്തിലേക്കു നമുക്കൊന്ന് എത്തിനോക്കാം .
അന്ന് ഓഫീസിൽ നിന്നും ദെയ്‌റയിലെ റൂമിൽ തിരിച്ചെത്തിയ രഘു സഹമുറിയാനായ സുമേഷുമൊത്ത് നടക്കാനിറങ്ങി . സവാരിക്കിടയിൽ അവർ ദുബൈയിലേയും അന്തർദേശീയവുമായ പലതിനെക്കുറിച്ചും ചർച്ചചെയ്യുന്നുണ്ടായിരുന്നൂ . അപ്പോഴാണ് അവരുടെ സംഭാഷണത്തിന് ഇടയിലെവിടെയോ അവരുടെ സവാരി ബാറിലേക്ക് വഴിതിരിച്ചുവിട്ടാലോ എന്ന് ചിന്തിച്ചത് .
അങ്ങനെ അവർ ബാറിലേക്കുള്ള വഴി മുമ്പോട്ടേക്ക് നടന്നു .
മുത്തീന പ്രദേശത്തെ ഒരു ഹോട്ടലിലേക്ക് അവർ കടന്നു കയറി .
അവിടെ ഒരു ബാറിന്റെ കവാടത്തിൽ നിന്നിരുന്ന ചില സ്ത്രീകൾ പുഞ്ചിരിച്ചുകൊണ്ട് അവരെ അകത്തേക്ക് സ്വീകരിച്ചു . അവർക്കു വേണ്ടി ആ സ്ത്രീകളിൽ മദ്യവുമായി തിരിച്ചു വന്ന് അവരുടെ അരികിൽ വന്നിരുന്നു. അതിനിടയിൽ അവർ ആവശ്യപ്പെട്ട പ്രകാരം ജ്യൂസും ആഹാരവും രഘുവും കൂട്ടുകാരനും വാങ്ങി നൽകി .
തുടർന്ന് എല്ലാം കഴിഞ്ഞു എഴുന്നേറ്റ രഘുവിന്റെയും സുമേഷിന്റെയും അരികിലേക്ക് ബില്ലുമായി അവരിലൊരാൾ തിരിച്ചെത്തി .
അവരിൽ നിന്നും ബില്ല് വാങ്ങി രഘു ഒന്ന് കണ്ണോടിച്ചു . അതിലെ ബില് തുക 2000 ദിർഹം എന്ന് എഴുതിയിരുന്നൂ .
അതിനെക്കുറിച്ചു ചോദിച്ച അവരെ സ്ത്രീകൾ സഹതാപത്തോടെ നോക്കി. അത് കഴിഞ്ഞു ഞങ്ങൾ നിങ്ങൾ പറഞ്ഞപ്രകാരമല്ലേ ആഹാരവും ജ്യൂസും ഓർഡർ ചെയ്തത് എന്ന് പറഞ്ഞു പ്രശ്നമുണ്ടാക്കാൻ തുടങ്ങിയപ്പോൾ . അത് സംസാരിച്ചു വഷളാക്കാതെയിരിക്കാൻ പൈസകൊടുത്ത് അവർ അവിടെനിന്നും ഇറങ്ങി .
ഇതാണ് ഇത്തരം പലയിടങ്ങളിലും പൊതുവെ നടക്കുന്നത് ,
വ്യാജസ്നേഹം ഭാവിച്ചു ആളുകളെ ഊറ്റി അവരുടെ വരുമാനം കൂട്ടുന്ന മലയാളികളായ ഇത്തരം സ്ത്രീകൾ അങ്ങനെയാ വിശ്വസിക്കാനാവുക .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ