2016 ഡിസംബർ 13, ചൊവ്വാഴ്ച

ഒരു സുഹൃത്തിന്റെ വി യോഗം

അന്ന് ഒരു വ്യാഴാഴ്ചയായിരുന്നൂ.

ഞാൻ  പതിവുപോലെ  അബുദാബി ബതീൻ എന്ന സ്ഥലത്തെ കമ്പനിയുടെ കൺസ്ട്രക്ഷൻ സൈറ്റ് ഓഫീസിൽനിന്നും അന്നത്തെ ജോലിയും കഴിഞ്ഞു താമസസ്ഥലത്തേക്ക് പുറപ്പെട്ടു .

മുസ്സഫയിലെ വർക്കേഴ്സ് വില്ലേജിലാണ് ഞങ്ങൾ താമസിക്കുന്നത് . 

 ഞാൻ കാറുംഓടിച്ചുകൊണ്ട്  മുസ്സഫയിലെ  ബ്രിഡ്ജിന്റെ അടുത്തെത്തി.

അപ്പോൾ അപ്രതീക്ഷിതമായി എന്റെ മൊബൈൽ ഫോൺ നിറുത്താതെ ശബ്ദിക്കാൻ തുടങ്ങി. 

 ഞാൻ  ഫോണിലേക്കു ഒന്ന് എത്തിനോക്കി എന്റെ സുഹൃത്തായ ബാബുവാണ് വിളിക്കുന്നത്.

റോഡിൽ നല്ല ട്രാഫിക്കായിരുന്നു.

  അതോടൊപ്പം ഗതാഗത  നിയമം വളരെ കര്ശനവുമായതിനാൽ ആ ഫോൺ കോൾ  ഞാൻ ശ്രദ്ധിക്കാതെ റോഡിലേക്ക് ശ്രദ്ധിച്ചു കൊണ്ട് മുന്നോട്ടു പോയിക്കൊണ്ടിരുന്നൂ.

  കുറച്ചുസമയങ്ങൾക്കു ശേഷം ഫോണിന്റെ ശബ്ദം നിലച്ചു.

 ഏതാനും  സമയങ്ങൾക്കകം ഞാൻ താമസസ്ഥലത്തിനടുത്തുള്ള പ്രധാന കവാടത്തിൽ  എത്തിച്ചേർന്നു.

  പ്രധാന കവാടത്തിലെ പരിശോധനകൾക്കു ശേഷം  ഞാൻ താമസിക്കുന്ന ബ്ലോക്കിന് മുന്നിലായി കാർ പാർക്ക് ചെയ്തു .

  ഞാൻ കാറിൽ തന്നെ ഇരുന്നു കൊണ്ട്  അനീഷിനെ ഫോണിൽ നിന്നും തിരിച്ചു  വിളിച്ചു .

  അങ്ങേത്തലക്കൽ ഡയൽ ടോൺ കേട്ടുതുടങ്ങി.

കുറച്ചുകഴിഞ്ഞു  അനീഷ് കാൾ അറ്റൻഡ് ചെയ്തു.

പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു  "സത്യാ.... നമ്മുടെ സജി..... പോയി,"എന്ന് പറഞ്ഞവസാനിപ്പിച്ചു.

  എനിക്ക് ഒന്നും മനസ്സിലായില്ല.

  ഞാൻ വീണ്ടും അവനോട് കാര്യമാരാഞ്ഞു.

 അപ്പോൾ അവൻ വിതുമ്പിക്കൊണ്ട് "അത് നമ്മുടെ സജി മരിച്ചു പോയി ഹാർട്ട് അറ്റാക്കായിരുന്നൂ" എന്ന് പറഞ്ഞു കോൾ അവസാനിപ്പിച്ചു .

  ഞാൻ ആ വർത്തയറിഞ്ഞു സ്തബ്ധനായി നിന്നു.

  എനിക്ക് സജി സഹോദരനെ പോലെ ആ യിരുന്നൂ.

 എപ്പോൾ ദുബൈയിൽ വന്നാലും എന്റെയും ബാബുവിന്റെയും അൻ വറിക്കയുടെയും  കാര്യത്തിൽ ഒരു സഹോദരന്റെ പോലെ ശ്രദ്ധിച്ചിരുന്നൂ .  ആ രാത്രി  ഞാൻ ഉറങ്ങിയില്ല ഉറങ്ങാൻ കഴിഞ്ഞില്ല അതാണ് ശരി.  അടുത്തദിവസം അതി രാവിലെ എഴുന്നേ റ്റു  ഒരു ദിവസത്തേക്കുള്ള ഡ്രെസ്സുമെടുത്തു  ദുബായ് ഇന്റർനാഷണൽ സിറ്റിയിലേക്ക് പുറപ്പെട്ടു  അവിടെയാണ് അനീഷ് താമസിക്കുന്നത്. വഴിയിൽ എല്ലാംതന്നെ  എന്റെ മനസ്സ് വേദനയാൽ നീറുകയായിരുന്നൂ .  വഴിക്കു പെട്രോൾ പമ്പിൽ കയറി പെട്രോളടിച്ചു  ശേഷം പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്തു അഡ്‌നോക് പമ്പിലെ റെസ്റ്റ് റൂമിൽ  പോയി  മുഖം കഴുകി  അവിടെയുള്ള കടയിൽ നിന്നും ഒരു കുപ്പി മസാഫി മിനറൽ വെള്ളവും വാങ്ങി കാറിൽ കയറി യാത്രതിരിച്ചു .  ഏകദേശം ഒന്നര മണിക്കൂറിനകം ഞാൻ അവിടെ എത്തിച്ചേർന്നു. അവിടെ പാർക്കിങ്ങിൽ കാർ നിറുത്തി കാർ പൂട്ടി ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു .  ലിഫ്റ്റിന്റെ വശത്തു ചുമരിലെ  ബട്ടണിൽ അമർത്തി  ഏതാനും നിമിഷങ്ങൾക്കകം ലിഫ്റ്റിന്റെ വാതിൽ എന്റെ മുന്നിൽ മലർക്കെ തുറന്നു  ഞാൻ അതിൽ കയറി എനിക്ക് പോവണ്ട നിളയുടെ ചിഹ്നത്തിൽ അമർത്തി വാതിലടഞ്ഞു എന്നെയും കൊണ്ട് ലിഫ്റ്റ് ആനിലയിലേക്കു കുതിച്ചു .  അവിടെ എത്തിയപ്പോൾ ലിഫ്റ്റ് നിന്നു എന്റെ മുന്നിൽ വാതിൽ തുറന്നു .  ഞാൻ പുറത്തിറങ്ങി അനീഷിന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു . ഫ്ലാറ്റിന്റെ മുന്നിലെത്തിയതും  കാളിങ് ബെൽ അമർത്തി കുറച്ചു സമയത്തിനകം  എന്റെ സുഹൃത്ത്  അനീഷ് വന്നു വാതിൽ തുറന്നു. അവന്റെ മുഖം ശോകമയമായിരുന്നൂ  ഞാൻ അകത്തേക്ക് കയറി അപ്പോൾ  ആ   മുറിയിൽ  അൻവറിക്കയും ഞങ്ങളുടെ സുഹൃത്തായ സുരേഷും ഉണ്ടായിരുന്നൂ .  ഞാൻ  അവരോടു ശരിക്കുള്ള കാര്യമാരാഞ്ഞു, അവർ പറഞ്ഞു വ്യാഴാഴ്ച അനവറിക്കാ ജോലി കഴിഞ്ഞു മുറിയിൽ വന്നു ഡ്രസ്സ്‌ മാറ്റി  വയറുകുറക്കാനുള്ള ബെൽറ്റ് കെട്ടുകയായിരുന്നൂ  സജി അത് കെട്ടാൻ സഹായിച്ചു കൊണ്ട് അവിടെയുള്ള സോഫയിൽ ഇരിക്കുകയായിരുന്നൂ , കുറച്ച്കഴിഞ്ഞു  അൻവറിക്ക നോക്കുമ്പോൾ സജി സോഫയിൽ ഇരുന്നു ടി വി കണ്ടുകൊണ്ടു ഇരുന്നൂറങ്ങു കയായിരുന്നൂ.  അൻവറിക്ക സജിയോട് ഇരുന്നുറങ്ങാതെ അകത്തു കട്ടിലിൽ പോയി കിടന്നുറങ്ങൂ എന്ന് പറഞ്ഞു .  സജി അതുപ്രകാരം അയാളുടെ കട്ടിലിൽ ഉറങ്ങാൻ കിടന്നു.  സമയം കടന്നു പോയി വൈകീട്ട് അനീഷ് ഭക്ഷണമുണ്ടാക്കുക യായിരുന്നു പെട്ടെന്ന് കാളിങ് ബെൽ ശബ്ദിച്ചു അനീഷ് ചെന്ന് വാതിൽ തുറന്നു അത് സജിയുടെ സുഹൃത്തായിരുന്നൂ അവനെ   ക്രിക്കറ്റ് കളിക്കാൻ  വിളിക്കാനായി വന്നതായിരുന്നൂ  അനീഷ് തന്റെ ജോലി തുടർന്നു  , സജി ഉറങ്ങുകയാണെന്നറിഞ്ഞപ്പോൾ  സുഹൃത്ത് അവൻ ഉറങ്ങിക്കോട്ടെ എന്ന് പറഞ്ഞു ഇറങ്ങാൻ തുടങ്ങുമ്പോൾ അവനു തോന്നി അങ്ങനെ സന്ധ്യക്ക്‌ അവനങ്ങനെ  ഉറങ്ങേണ്ട  അവനെയും വിളിച്ചു പോവാം. അതുപ്രകാരം അയാൾ സജിയുടെ കട്ടിലിന്റെ അടുത്ത് എത്തി സജി കട്ടിലിൽ കമഴ്ന്നു കിടന്ന്  ഉറങ്ങുകയായിരുന്നൂ .  അയാൾ സജിയെ തൊട്ടുവിളിക്കാനായി കൈനീട്ടി ദേഹത്ത് തൊട്ടു  അയാൾ ഞെട്ടി കൈപിന്നോട്ടേക്കു വലിച്ചു സജിയുടെ ദേഹം തണുത്തിരിക്കുന്നൂ.  അയാൾ അപ്പോൾ തന്നെ അനീഷിനെവിളിച്ചു കാര്യം പറഞ്ഞു  , അനീഷും തൊട്ടുനോക്കി സജിയുടെ ശരീരം  തണുത്തിരിക്കുന്നു , അൻവറിക്കായും തൊട്ടുനോക്കി അവർ ശരിക്കും ഞെട്ടി.  അവർ ആംബുലൻസിനു ഫോൺ ചെയ്തു വിവരം പറഞ്ഞു  കുറച്ചു സമയത്തിനകം പോലീസും ആംബുലൻസും സി ഐ ഡി കളും സ്ഥലത്തെത്തി ഇൻക്വിറി നടത്താനാരംഭിച്ചു .  അവർ  സജി അതുവരെ കഴിച്ച മരുന്നുകളും മറ്റും എടുത്തു പരിശോധിച്ചശേഷം അവരുടെ കൈയ്യിൽ  കൊണ്ടുപോയി .  അവർ വിശദമായി മുറിയും ടോയ്ലറ്റും പരിശോധിച്ചു ശേഷം  പറഞ്ഞു അത് സൈലൻറ് അറ്റാക്കായിരുന്നൂ.  അതിനിടയിൽ സജിയുടെ സുഹൃത്തുക്കൾ സ്ഥലത്തെത്തി  എല്ലാരും കൂടി സജിയുടെ ദേഹം സ്‌ട്രെച്ചറിൽ  കിടത്തി ആംബുലൻസിലേക്കു കയറ്റാനായി ലിഫ്റ്റിനരികിലേക്കു കൊണ്ടുപോയി അവിടെനിന്നും ലിഫ്റ്റിലൂടെ താഴെ കൊണ്ടുപോയി ആംബുലൻസിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി .അൻവറിക്കയോടും അനീഷിനോടും അടുത്ത ദിവസം  റാഷിദിയ പോലീസ്‌സ്റ്റേഷനിൽ എത്താൻ പറഞ്ഞു പോലീസുദ്യോഗസ്ഥരും യാത്രയായി.  അതുമുതൽ മുറിയിൽ സജിയുടെ ഓർമ്മയുമായി ഇരിക്കുകയായിരുന്നൂ അവർ . ആ വിഷമത്തിനാൽ അവർ ശരിക്കുറങ്ങിയിട്ടു തന്നെയില്ല, ഇന്ന്  വെള്ളിയാഴ്ച പന്ത്രണ്ടു മണിയോടെ റാശിദ്‌യ പോലീസ്‌സ്റ്റേഷനിൽ അനീഷ്  ചോദ്യം ചെയ്യലിൽ പങ്കെടുക്കേണ്ടതിനാൽ പതിനൊന്നര അടുപ്പിച്ചു   ഞങ്ങൾ റാശിദയിലേക്കു പുറപ്പെട്ടു അവിടെ പാർക്കിങ്ങിൽ വണ്ടിനിറുത്തി .  പോലീസ് സ്റ്റേഷന്റെ മുന്നിലെത്തി  അവിടെ സജിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഞങ്ങളെയും കത്ത് നിന്നിരുന്നൂ .  സമയമായപ്പോൾ അനീഷ് പോലീസ് സ്റ്റേഷന്റെ അകത്തേക്ക് കയറിപ്പോയി  കുറച്ചു സമയത്തിനകം തിരിച്ചു വന്നു . കുറച്ചു സമയം അവിടെ ചിലവഴിച്ചശേഷം  മറ്റുള്ളവരോട് യാത്രപറഞ്ഞു ഞങ്ങൾ ഇന്റർനാഷണൽ സിറ്റിയിലെ അവരുടെ ഫ്ലാറ്റിലേക്ക് യാത്രതിരിച്ചു.  അവിടെ പാർക്കിങ്ങിൽ കാർനിറു ത്തി ഫ്ലാറ്റിൽ എത്തി  ഞങ്ങൾക്കെന്തോ അവിടമാകെ ഒരു മരണവീടിന്റെ പ്രതീതിയായിരുന്നൂ. അന്ന് രാത്രി  എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, തിരിഞ്ഞും മറിഞ്ഞും  കിടന്നു  നേരം വെളുപ്പിച്ചു.  അന്ന് ശനിയാഴ്ചയായിരുന്നൂ വൈകീട്ടോടെ എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ അബുദാബിയിലെ എന്റെ താമസസ്ഥലം ലക്ഷ്യമാക്കി യാത്ര തിരിച്ചു.  സന്ധ്യയോടടുപ്പിച്ചു  ഞാൻ  താമസസ്ഥലത്തു എത്തി. കാർ പാർക്ക് ചെയ്തു റൂം തുറന്നു അകത്തു കയറി  രാത്രി വളരെ നേരത്തെ ഉറങ്ങാൻ കിടന്നു പക്ഷെ ഉറങ്ങാൻ കഴിഞ്ഞില്ല.  കട്ടിലിൽ നിന്നും എഴുനേറ്റു  വാതിൽ തുറന്നു പുറത്തിറങ്ങി  അവിടെ പാർക്കിങ്ങിന്റെ അടുത്തുള്ള സ്റ്റെപ്പിൽ കയറി ഇരുന്നൂ .  കുറെകഴിഞ്ഞെപ്പോഴോ മുറിയിൽ പോയി ഉറങ്ങി.  കാലം കടന്നു പോയി സജിയുടെ വിരഹം ഇപ്പോഴും കാലം മായ്ക്കാത്ത വേദനയായി മനസ്സിൽ കുടികൊള്ളുന്നൂ.  

2016 ഡിസംബർ 8, വ്യാഴാഴ്‌ച

ഹോൾ ടിക്കറ്റ്

 ഹോൾ ടിക്കറ്റ് 

എം. പി. എസ്. വീയ്യോത്ത് 


എസ്സ് എസ്സ് എൽ സി  പരീക്ഷയുടെ വിലയും ആ സമയത്തെ സ്കൂൾ ജീവിതവും വൃക്തമായും മനസ്സിലാവുന്ന  എന്റെ മലയാളി സുഹൃത്തുക്കളേ നമുക്ക് എന്റെ ആ ബാല്യകാല  ഓർമ്മയിലേക്കൊരു യാത്രയായാലോ .

എസ്സ് എസ്സ് എൽ സി  പരീക്ഷാ  ചൂടിൽ കഴിയുന്ന എല്ലാ കൂട്ടുകാരും എന്നെപ്പോലെ എന്നും മനസ്സിൽ പ്രാർത്ഥിച്ചിരുന്നത് ഒരേ ഒരു കാര്യമാണ് . അതെന്നും  പരീക്ഷാ  ചോദ്യകടലാസ്സിൽ  എളുപ്പമുള്ള ചോദ്യങ്ങൾ മാത്രമേ കാണാവൂ എന്നതായിരുന്നു . ക്‌ളാസ്സ്‌  മുറിയിലെ പല നിലവാരത്തിലുള്ള കുട്ടികളിൽ ഒരു ഏവരേജ് വിദ്യാർത്ഥിയായ ഞാൻ എന്റെ കയ്യിലിരിപ്പും മറ്റുള്ള കുട്ടികളെക്കാൾ ഉയരമുണ്ടായിരുന്നതിനാലും അന്നേ പിൻ നിരയിലെ അംഗമായിരുന്നൂ . അതുപോലെ ടീച്ചറുടെ സ്നേഹത്തിന് പാത്രമായ ഈ ഞാൻ അങ്ങനെ അവരുടെ ക്‌ളാസ്സിലെ സി സി ടി വി  ക്യാമറ തന്നെ ആയിരുന്നൂ എന്ന് വേണം പറയാൻ .  ക്ലാസ്സിലെ എല്ലാ വിവരവും അപ്പോഴപ്പോൾ ടീച്ചറെ അറിയിക്കുന്നതും അതിന്റെ ഭവിഷ്യത്തും മനസ്സിലാക്കാതെ  ഞാൻ  ഏൽപ്പിച്ച ദൗത്യമെന്നോണം ഭംഗിയായി ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം ക്‌ളാസ്സിലെ ചില വിദ്യാർത്ഥികൾ ചേർന്ന് ബെഞ്ചു അടിച്ചു തകർത്തു . അതും ഞാൻ പതിവുപോലെ വള്ളിപുള്ളി വിടാത്യു ടീച്ചറെ പറഞ്ഞു കേൾപ്പിച്ചു . ടീച്ചറും ഹെഡ്മാസ്റ്ററും കുറ്റക്കാരായ വിദ്യാർത്ഥികളെ പിടിച്ചു കുടയുന്നതും മറ്റും കണ്ട്  ഞാൻ സ്വയം അഭിമാനിച്ചു നിന്നപ്പോഴാണ് കാര്യങ്ങൾ ഞാൻ അതുവരെ ചിന്തിച്ച ദിശയിൽനിന്നും പതിയെ മാറിത്തുടങ്ങിയത് .
അപ്രതീക്ഷിതമായി ക്‌ളാസ്സിലെ വിദ്യാർത്ഥികൾ ഒന്നടങ്കം ബെഞ്ചു തകർത്തത് ഞാനാണെന്ന് ഏക സ്വരത്തിൽ പറഞ്ഞപ്പോൾ സത്യത്തിനും നീതിക്കും ഒരു വിലയുമില്ലെന്ന് അറിയാതെയാണെങ്കിലും ഞാൻ ചിന്തിച്ചു പോയി. പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞത് വളരെ പെട്ടന്നായിരുന്നൂ ഹെഡ്മാസ്റ്റർ എന്നെ നോക്കി ഇങ്ങനെ ആജ്ഞാപിച്ചു .

നാളെ ആശാരിയെയും വിളിച്ചുകൊണ്ടുവന്ന്  ബെഞ്ചു നന്നാക്കിയാൽ മാത്രമേ നിനക്ക്  ഹോൾ ടിക്കറ്റ്   തരുള്ളൂ "

വീട്ടിലറിഞ്ഞാൽ സംഭവം വീണ്ടും വഷളാവുമെന്നറിഞ്ഞ ഞാൻ നേരെ ടീച്ചറുടെ അടുത്തുപോയി എന്റെ നിരപരാധിത്വം താണ്‌ കേണവതരിപ്പിച്ചു. എന്റെ വാക്കുകൾ പൂർത്തിയാക്കാൻ പോലും ടീച്ചർ അനുവദിച്ചില്ല. വീട്ടിലേക്കുള്ള വഴിയിലുടനീളം എങ്ങനെ ഏതു പരിഹരിച്ചു ഹോൾ ടിക്കറ്റ് കരസ്ഥമാക്കുമെന്ന ചിന്ത എന്നെ വല്ലാതെ അലട്ടി എന്നിട്ടും അച്ഛനോടോ അമ്മയോടോ ഇതിനെ പാട്ടി ഒന്നും മിണ്ടാതെ നേരത്തെ തന്നെ പഠിത്തവും കഴിച്ചു കിടന്നു.
അടുത്ത ദിവസം സ്കൂളിലെത്തിയ എന്നെയും കാത്തു ടീച്ചറും ഹെഡ്മാസ്റ്ററും ക്‌ളാസ്സിലേക്കുള്ള വഴിയിലായി നിൽപ്പുണ്ടായിരുന്നൂ . ഹെഡ്മാസ്റ്റർ എന്നെ നോക്കി ഇങ്ങനെ ചോദിച്ചു
" ആശാരി എവിടെ, ഇന്നലെ ഞാൻ പറഞ്ഞതല്ലേ ഇന്ന് ബഞ്ചു ശരിയാക്കാൻ "

അപ്പോഴും ടീച്ചർ എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽ ക്കുന്നത് കണ്ടപ്പോൾ അറിയാതെയാണെങ്കിലും എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ പുസ്തകവും ക്‌ളാസിൽ വച്ച് സ്കൂളിൽ നിന്നും ഇറങ്ങി അടുത്തുള്ള ഹാർഡ്‌വെയർ കടയിലേക്ക് നടന്നു കുറച്ചു ആണിയുമായി തിരിച്ചെത്തി . സ്കൂളിന് പരിസരത്തു കിടന്ന ഒരു കല്ലുമെടുത്ത് ക്ലാസ്സുമുറിയിലേക്കു നടന്നു , പിന്നെ എന്നെ കൊണ്ട് കഴിവും  വേഗം തകർന്ന ബെഞ്ചിനെ പഴയ രൂപത്തിലാക്കി മാറ്റി  , അപ്പോഴേക്കും അത് കണ്ടു ബോധ്യപ്പെടാനായി ഹെഡ്മാസ്റ്ററും ടീച്ചറും അങ്ങോട്ട് വന്നൂ .  ഞാൻ ജോലി കഴിഞ്ഞു കല്ല് വെളിയിലേക്കിട്ടു കൈകഴുകി ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് പോയി എന്റെ ഹാൾ ടിക്കറ്റ് വാങ്ങി ക്ലാസ്സ്‌  മുറിയിലേക്ക് നടന്നു . ആ വഴിക്കു ടീച്ചർ എന്നെ പിന്നിൽ നിന്നും പലകുറി വിളിച്ചെങ്കിലും എന്റെ മനസ്സിലെ നീറ്റലിൽ നിന്നും ഞാനറിയാതെ മനസ്സിൽ പടർന്ന വെറുപ്പിൽ  ഒരു കാര്യം മനസ്സിൽ കുറിച്ചു. ഒരിക്കലും സത്യത്തിനു ഒരു വിലയുമില്ലാത്ത ഈ ലോകത്തിൽ  കണ്ടത് മിണ്ടാനോ  കേട്ടത് സത്യമാണെങ്കിലും മിണ്ടാൻ പാടില്ല എന്ന സത്യം .
അങ്ങനെ ഒരു വിധം ഭംഗിയായി തന്നെ പരീക്ഷയും പൂർത്തിയാക്കി ആ അവധിക്കാലം കഴിച്ചുകൂട്ടി.

2016 ഡിസംബർ 7, ബുധനാഴ്‌ച

ഈ കുടുക്കിന്റെ ഒരു കാര്യം

 ഈ കുടുക്കിന്റെ ഒരു കാര്യം 

തലേന്ന്അമ്മ അനിയത്തിയേയും കൊണ്ടു കോഴിക്കോടുള്ള അമ്മയുടെ വീട്ടിൽ പോയതിനാൽ ഞാൻ തികച്ചും ഒറ്റക്കായിരുന്നൂ .

    അച്ഛൻ അദ്ദേഹത്തിന് വൈകീട്ടു ആരെയോ കാണാൻ പോവാനുണ്ടായിരുന്നതിനാൽ  എന്നെ വീട്ടിൽ ജോലിക്കു നിൽക്കുന്ന ശാന്തേടത്തിയുടെ അടുത്ത് ഏൽപ്പിച്ച്‌   പതിവുപോലെ  ജോലിക്കു പോയി .

എന്നെ  സ്കൂളിൽ ചേർക്കാൻ പ്രായമായിരുന്നില്ലാത്തതിനാലും  ഇന്നത്തെപോലെ അംഗനവാടി കളൊന്നുമില്ലായിരുന്നതിനാലും കളിയ്ക്കാൻ അച്ഛൻ വാങ്ങിത്തന്ന തറയിൽ ഉരച്ചുവിട്ടാൽ പായുന്ന കാറും കൊണ്ട് കളിച്ചു ഞാനും ദിവസം തള്ളി നീക്കി.

അകത്തു ശാന്തേടത്തി ഭക്ഷണമുണ്ടാക്കി കൊണ്ട് പുക അടുപ്പിനു  സമീപമായി ഒരു പലകയിൽ ഇരുന്നൂ.

  ഞാൻ മെല്ലെ മെല്ലെ   നടന്നു വീടിന്റെ പുറവശത്തെ  വിറകു അടുക്കിവച്ചിരിക്കുന്ന  വരാന്തയിൽ എത്തി.

  അവിടെ അച്ഛന്റെ  തലമുതൽ കാലുവരെ എത്തുന്ന ഒരു മഴക്കോട്ടു കിടക്കുന്നുണ്ടായിരുന്നൂ

അച്ഛൻ ഒരിക്കൽ പറഞ്ഞത് എനിക്കോർമ്മ വന്നൂ

 അച്ഛന്റെ ജേഷ്ഠൻ  ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്‌സിൽ ജോലിചെയ്യുമ്പോൾ കൊണ്ടുവന്നു അച്ഛന് കൊടുത്തതായിരുന്നൂ .

ഒരിക്കൽ അച്ഛനു ആദ്യമായി  ജോലി കിട്ടി  വയനാട്ടിൽ പോയപ്പോൾ ഇതുമിട്ട് തലയിൽ ഒരു തൊപ്പിയും വച്ച് സ്റ്റൈലായി ഇറങ്ങിയപ്പോൾ ആളുകൾ മൂക്കത്തു വിരൽ വച്ചു "ആരാ...ഇതു..." എന്നും ചോദിച്ചു നിന്നിരുന്നത്രേ"

 ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു  ആരും അടുത്തില്ല. 

  പിന്നെ അമാന്തിച്ചില്ല കോട്ട കൈയ്യിലെടുത്തു അതിലെ  കുടുക്കിന്മേൽ ഒന്ന്  തൊട്ടു. അത് അമർത്തി ഉറപ്പിക്കുന്ന തരത്തിൽ ഉള്ള കുടുക്കായിരുന്നു എന്ന് മനസ്സിലാക്കി.

  ഞാൻ ഒന്ന് തൊട്ടപ്പോൾ കുടുക്ക്  എന്റെ കൈയ്യിലേക്ക്  ഇളകി വന്നു.

 ഞാൻ അത് കയ്യിലെടുത്തു മൂക്കിനടുത്തുവച്ചു ഒന്ന് മണത്തുനോക്കി , എന്തോ ഒരു നല്ല സുഗന്ധം അതിലുണ്ടെന്നു മനസ്സിലാക്കിയ ഞാൻ ഒന്നുകൂടി മൂക്കിനടുപ്പിച്ചുവച്ചുകൊണ്ട്  ശക്തിയായി മണത്തു.

 എന്റെ മണക്കലിന്റെ സ്വഭാവം കൊണ്ടാണെന്ന്  തോന്നുന്നൂ കുടുക്കിന്റെ ആ ഭാഗം  മൂക്കിനകത്തേക്കു  കയറിപ്പോയി.

അതെടുക്കാൻ പഠിച്ച പണി പതി നെട്ടും  നോക്കി പക്ഷേ പരാജയപ്പെട്ടു .

പിന്നെ ശബ്ദമുണ്ടാക്കാതെ  വീടിന്റെ ഉമ്മറത്തേക്ക്‌ പോയി  അച്ഛൻ വാങ്ങിത്തന്ന നിലത്തുരച്ചുവിട്ടാൽ  വെളിച്ചം വിതറിക്കൊണ്ടു ഓടുന്ന കാറുമായി വീണ്ടും കളിയിൽ മുഴുകി .

 ഉച്ചയായപ്പോൾ ശാന്തേടത്തി  എനിക്ക് ഊണ് വിളമ്പിത്തന്നു ഞാൻ അത് കഴിച്ചു അകത്തെ പായയിൽ ചെറുതായി ഒന്ന് മയങ്ങി.

 സമയം കടന്നു പോയി സന്ധ്യമയങ്ങി  അപ്പോഴാണ് ആളുകൾ റോഡിലൂടെ അങ്ങോട്ടു മിങ്ങോട്ടും ഓടുന്ന ശബ്ദം കേട്ടത്.

.  അടുത്ത വീട്ടിൽ നിന്നും "എന്റെ രാധേ" എന്ന നിലവിളിയും

 എല്ലാരും അടുത്തവീട്ടിലെ കിണറു ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നൂ ,

ശാന്തേടത്തി എന്നെകൈകളിൽ കോരിയെടുത്തുകൊണ്ട്  ആരോടോ നീട്ടി വിളിച്ചു ചോദിച്ചു "എന്താ പറ്റി യത്?"

അതിനുമറുപടിയെന്നോണം ആരോ വിളിച്ചു പറയുന്നത് കേട്ടു   "ഞമ്മളെ  തട്ടാന്റെ വീട്ടിലെ രാധ കിണറ്റിൽ ചാടിയതാ  ഫയർ ഫോഴ്‌സിനെ വിളിച്ചിട്ടുണ്ട് ".

 കുറച്ചു കഴിഞ്ഞപ്പോൾ ദൂരെയെവിടെനിന്നോ ഫയർ എഞ്ചിന്റെ കാതടപ്പിക്കുന്ന ശബ്ദത്തോടെയുള്ള നിലവിളിയും   മണിമുഴക്കവും അടുത്തടുത്ത് വന്നു.

 അങ്ങനെ ഫയർ എൻജിൻ  ഞങ്ങളുടെ വീടിന്റെ മുന്നിലുള്ള റോഡിൽ വന്നു നിന്നു .

 ശാന്തേടത്തി എന്നെയും കൊണ്ട് അതൊന്ന് ശരിക്കു കാണാനായി ഞങ്ങളുടെ പറമ്പിന്റെ വക്കിലേക്ക്  നീങ്ങാൻ തുടങ്ങി ഞാൻ ഫയർ എഞ്ചിന്റെ ശബ്ദവും  അതിന്റെ ചുവന്നകളറും  ചുവന്ന വെളിച്ചവും കണ്ടു നന്നായി പേടിച്ചിരുന്നൂ.

   അതിനാൽ തന്നെ ശാന്തേടത്തിയുടെ കഴുത്തിൽ പിടിച്ചു പിന്നോട്ടേക്കു വലിച്ചു .

  അതിനി ടയിൽ ഫയർ എൻജിന്റെ കൂടെവന്ന ആളുകൾ ചേർന്ന് രാധേടത്തിയെ കിണറ്റിൽനിന്നും കരയ്ക്കു കയറ്റി.

  ആരോ പോയി സമീപത്തുള്ള നാരായണന്‍ എന്ന ആളുടെ  കാർ വിളിച്ചു കൊണ്ടുവന്ന് അതിൽ രാധേടത്തിയെയും കയറ്റി  ആശുപത്രിയിലേക്ക് കൊണ്ടു പ്പോയി.

അതിനിടയിൽ അച്ഛൻ വന്നു എനിക്ക് സന്തോഷമായി, ശാന്തേടത്തി എന്നെ അച്ഛനെ ഏൽപ്പിച്ചു അവരുടെ വീട്ടിലേക്കു യാത്രതിരിച്ചു .

 ദിവസങ്ങൾ കടന്നുപോയി

അതിനിടയിൽ അമ്മയും അനിയത്തിയും തിരിച്ചുവന്നു .

  അങ്ങനെ ഒരുദിവസം രാവിലെ അച്ഛൻ എന്റെ കഴുത്തിൽ കൈവച്ചു അമ്മയോട് പറഞ്ഞു   "എടോ ഇവന് പനി ക്കുന്നുണ്ടു" എന്ന് തോന്നുന്നു ,

'അമ്മയും നെറ്റിയിലും കഴുത്തിലും കൈവച്ചുനോക്കിയ ശേഷം  മേശതുറന്ന്‌ തെർമോമീറ്റർ എടുത്തു വൃത്തിയാക്കി ഒന്ന് കുടഞ്ഞശേഷം എന്റെ വായിൽ വച്ചുതന്നു ,

 കുറച്ചു കഴിഞ്ഞു  തെർമോമീറ്റർ എടുത്തു നോക്കി പറഞ്ഞു "പനികുറച്ചു കൂടുതലാണ് എന്ന് തോന്നുന്നു ഇവനെ ഒന്ന് അടിയോടി ഡോക്ടറെ കാണിക്കാം "എന്ന് പറഞ്ഞു.

 അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി ആശുപത്രിക്കു സമീപമുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കു പുറപ്പെട്ടു .

അച്ഛൻ എന്നെ തോളിലെടുത്തുകൊണ്ട്  നടന്നു  അവിടെ എത്തിയപ്പോൾ ഡോക്ടറെ അച്ഛനെയും അമ്മയെയും  മുൻ പ രിചയമുണ്ടായിരുന്നതിനാൽ  വേഗം മുറിയിലേക്ക് വിളിച്ചു .

 സ്റ്റെതസ്കോപ്പിനാൽ ശ്വാസഗതിയും  ടോർച്ചിനാൽ നാവും മൂക്കും  പരിശോധിച്ചശേഷം  പാരസെറ്റമോൾ എന്ന മരുന്ന് പുറത്തു നിന്നും വാങ്ങാനായി എഴുതി.

 എന്നെയും കൊണ്ട് എല്ലാരും വീട്ടിലെത്തി അച്ഛൻ പറഞ്ഞപ്രകാരം 'അമ്മ എന്നെ നോക്കാനായി അന്നത്തേക്ക് അവധിയെടുത്തു .

 അച്ഛൻ സ്കൂളിലേ ക്കു യാത്ര തിരിച്ചു.   ഞാൻ ഉച്ചയ്ക്ക്  പൊടിയരി കഞ്ഞിയും ചുട്ട പപ്പടവും  കഴിച്ചു .

 വൈകിട്ട് അച്ഛൻ വന്നപ്പോൾ കയ്യിൽ എനിക്കിഷ്ടപ്പെട്ട മുന്തിരിയുള്ള റിസ്‌ക് ഉണ്ടായിരുന്നു  'അമ്മ ചൂടുള്ള കട്ടൻ ചായയോടൊപ്പം റസ്കും തന്നു.

 അങ്ങനെ ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞു പോയി പക്ഷെ പനി  എന്നെ  വിട്ടു മാറിയില്ല .

  എല്ലാവ രും എന്റെ അവസ്ഥയിൽ  വല്ലാതെ ഭയപ്പെട്ടിരുന്നൂ .

 അച്ഛൻ എന്നെ എടുത്തപ്പോൾ  മൂക്കിൽ നിന്നും അതിരൂക്ഷമായ ഗന്ധം വരുന്നുണ്ടായിരുന്നു .

  അച്ഛൻ അമ്മയോട് പറഞ്ഞു "നമുക്കിവനെ ബാലന്‍ ഡോക്ടറുടെ അടുത്തുകൊണ്ടുപോയി കാണിക്കാം,"

പിന്നെ അനിയത്തിയെ ശാന്തേടത്തിയുടെ അടുത്തേൽപ്പിച്ചു.

 എന്നെയും കൊണ്ട് ബാലന്‍ ഡോക്ടറുടെ അടുത്തേക്ക് പുറപ്പെട്ടു .

 നല്ല മഴയായിരുന്നു അതുപോലെ ഇന്ന് നാരായണ  നഗരം ബസ്സ്റ്റാൻഡ് കിടക്കുന്ന സ്ഥലം അന്ന് വയലായിരുന്നൂ.

 അവിടെ നിറച്ചു വെള്ളവും ആ വെള്ളത്തിലൂടെ എന്നെയും എടുത്തുകൊണ്ട് അവർ ബാലന്‍ ഡോക്ടറുടെ വീട്ടിലെത്തി.

അവിടെ അധികം ആളൊന്നും ഇല്ലായിരുന്നു.

അദ്ദേഹം താമസിച്ചിരുന്നത് അച്ഛന്റെ തറവാട്ടില് സമീപമായിരുന്നതിനാൽ അച്ഛനെ നല്ല മുൻ പരിചയവുമുണ്ടായിരുന്നൂ .

 അദ്ദേഹം ഞങ്ങളെ അദ്ദേഹത്തിന്റെ പരിശോധനമുറിയിലേക്ക് വിളിച്ചു.

ഡോക്ടർ എന്നോട്  കുശലാന്വേഷണം നടത്തി.

 അതിനിടയിൽ അച്ഛൻ അദ്ദേഹത്തിന്റെ അറിവിലുള്ള എന്നെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഡോക്ടറോട് പറഞ്ഞു കൊണ്ടിരുന്നൂ .

 അദ്ദേഹം സ്റ്റെതസ്കോപ്പ് എടുത്തു എന്റെ ശരീരസ്പ്ന്ദനങ്ങൾ പരിശോധിച്ചു.

 അദ്ദേഹം തന്റെ ഒരു  കണ്ണിന്റെ അടുത്ത്  ഒരു ലെൻസു  പിടിപ്പിച്ച ഒരു റിങ് നെറ്റിക്ക് ചുറ്റും വച്ച്‌  ടോർച്ചെടുത്തു എന്റെ മൂക്കിനുള്ളിലേക്ക് വെളിച്ചമടിച്ചു സൂക്ഷ്മമായി പരിശോധിച്ചുതുടങ്ങി  .

 അതിനു ശേഷം  ഒരു കൊടിൽ എടുത്തു എന്റെ മൂക്കിൽ ഒന്ന് തോണ്ടി നോക്കി ശേഷം മൂക്കിൽ അദ്ദേഹം കണ്ട ആ വസ്തു പുറത്തെടുത്തു .

 ചോരയിൽ കുതിർന്ന ഒരു കുടുക്കായിരുന്നൂ അത്. പിന്നീട് എന്നെ നോക്കിക്കൊണ്ട് പറഞ്ഞു “ഇപ്പോള്‍ എല്ലാം ശരിയായില്ലേ പോവുന്ന വഴിക്ക് അച്ഛനോട് ഒരു ബിരിയാണി വാങ്ങിത്തരാൻ  പറ.”

 അപ്പോളാണ് അച്ഛനും അമ്മയ്ക്കും സമാധാനമായത് .

 എന്നെയും കൂട്ടി ഡോക്ടറോട് നന്ദിയും പറഞ്ഞു വീട്ടിലേക്ക് നടന്നു .   

2016 ഡിസംബർ 5, തിങ്കളാഴ്‌ച

മാതൃസ്നേഹം

മാതൃസ്നേഹം

എം.പി.എസ്.വീയ്യോത്ത് 

  അന്നുംപതിവുപോലെ അയാൾ  ഹോട്ടലിൽ കയറി പതിവ് ബെഞ്ചിൽ ഇരുന്നു. ഉദ്ദേശം മുപ്പത്തിഅഞ്ച് വയസ്സുപ്രായം തോന്നിക്കുന്ന അയാളുടെ വേഷം  വെള്ള ഷർട്ടും  മുണ്ടുമായിരുന്നു.  
 അയാൾ കടക്കാരനേ നോക്കി  വിളിച്ചു പറഞ്ഞു "  കുമാരേട്ടാ... രണ്ടു പൊറോട്ട,
പിന്നെ...  മീനെന്താ ഉള്ളത്?"
കുമാരേട്ടൻ പറഞ്ഞു "അയല മുളകിട്ടത് , എടുക്കട്ടേ?" 
 " ആയിക്കോട്ടെഅതിന്റെകൂടെ ഒരു മീഡിയം ചായയും , പിന്നേ... ഒരു ഊണ് പാർസലും" എന്നും പറഞ്ഞപ്പോൾ 
കുമാരേട്ടൻ  " എല്ലാദിവസവും ഊണ് പാർസൽ കൊണ്ടുപോവുന്നുണ്ടല്ലോ ആർക്ക്  വേണ്ടിയാ ?"എന്ന് ചോദിച്ചപ്പോൾ 
 അയാൾ വെറുതെ ചിരിച്ചു കാണിച്ചതല്ലാതെ ഒന്ന് മിണ്ടിയില്ല.
അൽപ സമയത്തിനകം കുമാരേട്ടൻ  അകത്തുനിന്നും  പൊറാട്ടയും അയലക്കറിയും അടങ്ങുന്ന പാത്രങ്ങളും ഗ്ലാസ്സുമായി  വന്നു മേശമേൽ  വെച്ചു . അയാൾ പൊറോട്ടയും അയലക്കറിയും  തന്റെ അരികിലേക്ക് നീക്കി വച്ച് ആസ്വദിച്ച് കഴിക്കാൻ തുടങ്ങി . അത്കഴിച്ചുകഴിയുമ്പോളേക്കും  അയാൾക്കുള്ള ചായയും മറ്റേക്കയ്യിൽ ഒരു  പാഥേയവുമായി  കുമാരേട്ടൻ  അകത്തുനിന്നും കടന്ന് വന്നു. ചൂടുള്ള ചായ ഊതിക്കുടിച്ചുകൊണ്ടു കുറച്ചു സമയം കൂടി അയാൾ അവിടെത്തന്നെ ഇരുന്നു. പിന്നീട്  എഴുന്നേറ്റു കയ്യും മുഖവും കഴുകി അരക്കു തിരുകിയിരുന്ന തൂവാലകൊണ്ട്  തുടച്ചു്  പണവും  കൊടുത്തു ബാക്കിവാങ്ങി, മേശപ്പുറത്തുവച്ച പാഥേയവുമായി  അയാൾ വെളിയിലേക്കു ഇറങ്ങി റോഡിൻറെ ഓരം പിടിച്ചു വലത്തോട്ട് നടന്നു. അധികമകലെയല്ലാതെ റോഡിലെ വളവിന്റെ ഓരത്തുണ്ടായിരുന്ന അങ്ങിങ്ങു കീറിയ ഒരു ഷെഡിനടിയിലായി വൃദ്ധ ഇരിപ്പുണ്ടായിരുന്നൂ . അയാൾ ആ പൊതിച്ചോറ്  വൃദ്ധയ്ക്കു കൈമാറിയ ശേഷം ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.  ആ വൃദ്ധ നിറഞ്ഞ കണ്ണുകളുമായി കയ്യിലെ പൊതിച്ചോറും കൊണ്ട് അയാൾ നടന്നകലുന്നതും നോക്കി ഇരുന്നൂ,  പിന്നീട് അവർ  ആ പൊതിച്ചോറിന്റെ കെട്ട് അഴിക്കാൻ തുടങ്ങി  വാഴനാര് കൊണ്ട് കെട്ടിഉറപ്പിച്ചതിനാൽ ആ കെട്ട്  അഴിക്കാൻ ഇച്ചിരി വിഷമിച്ചു എന്ന് തന്നെ പറയാം . അപ്പോഴേക്കും  എവിടെനിന്നോ കുറെ തെരുവ് കുഞ്ഞുങ്ങൾ അവരുടെ അടുത്തേക്ക് ഓടിയെത്തി ചിരിച്ചു കൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി .
അവർ ആ കുട്ടികൾക്ക് ഒരോരുത്തർക്കായി  ഭക്ഷണം വാരിക്കൊടുത്തുകൊണ്ടും ചിലപ്പോഴൊക്കെ സ്വയം കുറച്ചു കഴിച്ചു അല്ല കഴിച്ചു എന്ന് വരുത്തി. 
ഇതെല്ലാം വീക്ഷിച്ചുകൊണ്ട്‌ അയാൾ അധികം  അകലെയല്ലാതെ നിൽപ്പുണ്ടായിരുന്നൂഭക്ഷണം കഴിച്ചു  ആ പൊതിഞ്ഞ ദിനപ്പത്രം അവർ  ദൂരേക്ക് വലിച്ചെറിഞ്ഞു . പക്ഷെ അത്  റോഡരികിലെ ചെടിയുടെ ഇലകളിൽ തട്ടിത്തെറിച്ചു്  വീണത് അയാളുടെ കാലുകൾക്കരികിലായിരുന്നു. മെല്ലെ മെല്ലെ ആ ചുരുണ്ട കടലാസ്സ്പൊതിയുടെ ചുരുള്‍ അഴിഞ്ഞു വന്നു. അപ്പോഴാണ് അയാളുടെ ശ്രദ്ധ ആ  വാർത്തയിൽ ഉടക്കിയത്. അതുകണ്ട് അയാൾ ശരിക്കും ഞെട്ടി എന്ന് പറയാം. അയാൾ ആ പത്രത്താൾ  കുനിഞ്ഞെടുത്ത്  വാർത്തയിലേക്ക് സൂക്ഷിച്ചു നോക്കി.  പിന്നീട് മനസ്സിൽ  എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ  കയ്യിലെ പത്രത്താളുമായി അയാൾ വൃ ദ്ധയുടെ അരികിലേക്ക് നടന്നു
അയാൾ നടന്ന് വരുന്നത് കണ്ടു വൃദ്ധ ചിരിച്ചു കൊണ്ടിരുന്നിടത്തുനിന്നും ഒന്നെഴുന്നേൽക്കാൻ ശ്രമിച്ചു, പക്ഷെ കാലിലെ അസഹനീയമായ വേദന അതിനവരെ അനുവദിച്ചില്ല. അപ്പോഴേക്കും  അയാൾ നടന്നു അവർക്കരികിൽ എത്തിയിരുന്നൂ. അവിടെ ഉണ്ടായിരുന്ന മറ്റൊരു കല്ലിന്റെ മുകളിലായി  അവര്‍ക്കഭിമുഖമായി അയാൾ ഇരുന്നു.  അയാള്‍  വൃദ്ധയുടെ  മുഖത്തും പത്രതാളിലും മാറിമാറി നോക്കിയശേഷം ചോദിച്ചു "നിങ്ങള്‍ വേലിയിൽ നാണുമാഷുടെ ഭാര്യ ജാനകിടീച്ചറല്ലേ"  അയാളുടെ ആ അപ്രതീക്ഷിതമായ ചോദ്യംകേട്ട്  വൃദ്ധശരിക്കും  ഞെട്ടി. പിന്നെ  സ്ഥലകാലബോധം  വീണ്ടെടുത്ത് അയാളോട് ക്ഷുഭിതയായിക്കൊണ്ട്  ചോദിച്ചു  "നീ ഏതാ  നിനക്കെങ്ങനെ എന്നേ അറിയാം "
അയാള്‍ ശാന്തനായിക്കൊണ്ട് പറഞ്ഞു തുടങ്ങി  
"ടീച്ചർക്ക്  എന്നെ ഓർമ്മയുണ്ടോന്ന്  എനിക്കറിയില്ല പക്ഷെ എനിക്ക് ടീച്ചറെ ഒരിക്കലും മറക്കാൻ കഴിയില്ല.  ആരോരുമില്ലാത്ത  കാലത്തു  അന്നവും വിദ്യ യും നൽകിയ ആളാണ്  ടീച്ചർ. റ്റീച്ചറില്ലായിരുന്നെങ്കിൽ  ഞാൻ ഇപ്പോഴുള്ള  നിലയിലേക്ക് ഒരിക്കലും എത്തില്ലായിരുന്നു  ഞാൻ ടീച്ചറെ കുറെ തിരഞ്ഞു. പഴയ വീടിന്റെ പരിസരത്തു പോയപ്പോൾ അറിഞ്ഞു ടീച്ചർ മോന്റെകൂടെ ദുബൈയിൽ ആണെന്ന്".
ടീച്ചർ നെടുവീർപ്പിട്ടു പിന്നിട്ടു നിറഞ്ഞ കണ്ണുമായി ഇടറിയ ശബ്ദത്തിൽ പറഞ്ഞു "മകൻപോലും... എനിക്കാരുമില്ല "  
അയാൾ അതുകേട്ടു വളരെ വിഷമിച്ചു .അപ്പോഴാണ് കുമാരേട്ടൻ അതുവഴി വന്നത്. 
അദ്ദേഹം വീട്ടിലേക്കു പോവുന്ന വഴിയായിരുന്നൂ .
അയാൾ  വൃദ്ധയുടെ അടുത്തിരിക്കുന്നത് കണ്ട്  കുമാരേട്ടൻ അങ്ങോട്ട് വന്നു .കുമാരേട്ടൻ അയാളോട് ചോദിച്ചു "നിങ്ങളെന്താ ഇവിടെയിരിക്കുന്നേ"
അയാൾ നിറകണ്ണുകളോടെ കുമാരേട്ടനെ നോക്കി. 
 കുമാരേട്ടൻ അയാളോടൊപ്പം അവിടെ ഇരുന്നു എന്നിട്ടു അയാളോട് ചോദിച്ചു" എന്താണ് കാര്യം ? ഇതാരാ...?"  
തൊണ്ടയിടറിക്കൊണ്ട് അയാൾ പറഞ്ഞു "എനിക്ക് അന്നവും വിദ്യയും നൽകിയ എന്റെ ജാനകി ടീച്ചറായിത് , ടീച്ചറെ ഇനി തിരയാൻ  ഇനി ഒരു സ്ഥലവും ബാക്കിയില്ല .  
ജിജ്ഞാസയോടെ  ടീച്ചറോട് എങ്ങനെ ടീച്ചർ ഇവിടെ എത്തി എന്ന് ചോദിച്ചു.അതിനിടയിൽ  കുമാരേട്ടനും അയാളും കൂടി ടീച്ചറെ അവിടെയടുത്തുണ്ടായിരുന്ന കുമാരേട്ടന്റെ വീടിന്റ് വരാന്തയിലെ കസേരയിൽ താങ്ങിപ്പിടിച്ചു് കൊണ്ടിരുത്തി. ആ യാത്രയില്‍ ടീച്ചർ കാലിലെ വേദനയാൽ നന്നെ വിഷമിച്ചു.   കുമാരേട്ടന്റെ ഭാര്യ ടീച്ചർക്ക്  കുടിക്കാൻ ഒരു ഗ്ലാസ്സ് ചൂട് ചായ കൊണ്ടുകൊടുത്തു .ടീച്ചര്‍ ആ ചായ ഗ്ലാസ്സ് വാങ്ങി ചുണ്ടോടടുപ്പിച്ചു ഊതി കുടിച്ചു കഴിഞ്ഞ് ഗ്ലാസ്സ് അടുത്തുള്ള മേശമേല്‍ വച്ച് എന്തോ ആലോചനയില്‍ മുഴുകി .  
അവര്‍  പലവുരു ചോദ്യമാവര്ത്തിച്ചപ്പോള്‍ ടീച്ചർ അധികമാര്‍ക്കും അറിയാത്ത  സത്യം പറഞ്ഞു തുടങ്ങി “നീ പറഞ്ഞത് വളരെ ശരിയായിരുന്നൂ ഞാൻ മകന്റെ കുടുംബത്തോടൊപ്പം ദുബൈയിൽ പോയി. കുറച്ചു ദിവസം എല്ലാം നല്ലസന്തോഷത്തിൽ കടന്നുപോയി. അങ്ങനെയിരിക്കേ ഒരു ദിവസം എന്റെ മരുമകൾ  അവിടെ സഹായത്തിനുണ്ടായിരുന്ന സ്ത്രീയെ ഓരോ കുറ്റങ്ങൾ പറഞ്ഞുകൊണ്ട്  ഇനി വരണ്ട എന്നും പറഞ്ഞു വിട്ടു.അതിനുശേഷം അവളുടെ സ്വഭാവം മാറിത്തുടങ്ങി. അങ്ങനെ  ഞാൻ  ഭക്ഷണമുണ്ടാക്കിയും  വീട് വൃത്തിയാക്കിയും മറ്റും  സഹായിച്ചു  തുടങ്ങി .ഒരുദിവസം എനിക്ക് തീരെ സുഖമില്ലാതെ കിടപ്പിലായി, അന്ന് എനിക്ക് ഒന്നും ഉണ്ടാക്കാൻ  കഴിഞ്ഞില്ല. അവൾ ജോലികഴിഞ്ഞു വന്നു എന്നെ കുറെ ച്ചീത്ത വിളിച്ചുവെറുമൊരു  വേലക്കാരിയോട് പെരുമാറുന്ന പോലെയാണ് അവൾ അന്ന്  എന്നോട് പെരുമാറിയത്.  എന്റെ മകനെ ഒരുദിവസം തനിച്ചു കിട്ടിയപ്പോൾ ഞാൻ എല്ലാകാര്യങ്ങളും വിശദമായി പറഞ്ഞു .കൂട്ടത്തില്‍ ഞാൻ നാട്ടിൽ പൊയ്ക്കൊള്ളാം എന്നും സൂചിപ്പിച്ചു. പക്ഷെ അവൻ ഒന്നും പറയാതെ  നടന്നു നീങ്ങി.  രാത്രി അവൻ  ഭാര്യയോട്  എല്ലാം  തുറന്നു പറഞ്ഞു അവൾ കലിതുള്ളികൊണ്ടു എന്റെയടുത്തുവന്നു പറഞ്ഞു" എന്താ തള്ളെ നാട്ടിലെന്താ വച്ചിരിക്കുന്നെ പിന്നെയാണ്  ഞാൻ അറിയുന്നത് വിസക്കാണ് എന്നുപറഞ്ഞു എന്നെകൊണ്ട് ഒപ്പിട്ടു വാങ്ങിയ കടലാസ്സുകളുടെ  കൂട്ടത്തിൽ പവർ ഓഫ്  അറ്റോർണിയും ഒപ്പിട്ടു വാങ്ങിയിരുന്നൂന്ന് .  അവിടെനിന്നും ഒന്നോ രണ്ടു ദിവസം കഴിഞ്ഞു കാണും.  അവിടുത്തെ  സി യുടെ തണുപ്പും തറയിലെ തണുപ്പുമേറ്റ്‌  കാല് താഴെ വയ്ക്കാൻ ഞാൻ നിന്നേ  പ്രയാസപ്പെട്ടു ,   ഒരുദിവസം മകനും ഭാര്യയും എന്റെ കട്ടിലിനടുത്തു വന്നു  എനിക്ക് എന്റെ പാസ്സ്പോര്ട്ടും ടിക്കറ്റും തന്നു എന്നിട്ടു അടുത്ത ദിവസം കാലത്തു   ഞാനും എന്റെ മോനും  കൂടി നാട്ടിൽ പോകുന്നൂ എന്ന്  അറിയിച്ചു.എനിക്ക് സന്തോഷമായി , അന്ന് ഞാൻ നേരത്തേ കിടന്നു. രാവിലെ നേരത്തെ എഴുന്നേറ്റു  മകന്റെയും കുടുംബത്തിന്റെയും കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു. എന്റെ പേരക്കുട്ടിക്ക് ഒരു ഉമ്മയും കൊടുത്തു മോന്റെ കൂടെ എയർപോർട്ടിലേക്കു  യാത്രതിരിച്ചു. അവിടുത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞു എന്റെ പാസ്പോര്ട്ട് അടങ്ങിയ ബാഗ് കയ്യിൽ തന്നു  മോൻ എന്റെ അടുത്ത് തന്നെ ഇരുന്നൂ വിമാനത്തിൽ കയറാനുള്ള അറിയിപ്പ് വന്നപ്പോൾ എന്നെയും കൂട്ടി മോൻ  മറ്റുള്ളവരോടൊപ്പം കയറി എന്റെ ഒപ്പം ഇരുന്നൂ . വിമാനം പറന്നു പൊങ്ങി  കുറേനേരത്തെ നിശബ്ദത വിമാനത്തിന്റെ മുരളാല് മാത്രം .  അതിനിടയിൽ ഞാനൊന്നു സ്വല്പം മയങ്ങി പിന്നെ എപ്പോഴോ വിമാനം തറയിൽ തൊട്ടു. അപ്പോഴേക്കും ഞങ്ങള്‍  കരിപ്പൂർ വിമാനത്താവളത്തിലെത്തി എന്നുപറഞ്ഞു അനൗൺസ്മെന്റ് വന്നു.  എല്ലാവരുമോടൊപ്പം  ഞാനും മോനും വിമാനത്തില്‍നിന്നും ഇറങ്ങി. അവിടുത്തെ നടപടിക്രമങ്ങളും കഴിഞ്ഞു ഞങ്ങള്‍ വിമാനത്താവളത്തിന്റെ പുറത്തേക്ക്  കടന്നു.   എന്നെ ഒരു കാറിൽ ഇരുത്തി എന്റെ മോന്‍  പാസ്പോര്ട്ട് അടങ്ങിയ ബാഗ് വാങ്ങി നോക്കി കുറച്ച്പണവും അതില്‍  വച്ചശേഷം അത് എനിക്ക് തിരിച്ചുതന്നു .   ഞാൻ ഗ്ലാസ്സിലൂടെ നോക്കുമ്പോൾ എന്റെ മോൻ ഡ്രൈവറോട് എന്തോ പറയുകയായിരുന്നൂ.  ഡ്രൈവര്‍ തിരിച്ചു വന്ന് കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു ആ കാർ  എന്നെയും കൊണ്ട് അവിടെനിന്നും യാത്ര പുറപ്പെട്ടു.  ഞാൻ മോനെ കുറെ സമയം നീട്ടി വിളിച്ചു പക്ഷെ അവൻ കേട്ടില്ല, അല്ലെങ്കില്‍ കേട്ടില്ലെന്നു നടിച്ചു . ഡ്രൈവർ ഒന്നും മിണ്ടാതെ എന്നെയും കൊണ്ട് വന്ന് ഇവിടെ ഒരു പീടിക കോലായിൽ ഇറക്കിവിട്ടു തിരിച്ചു പോയി. പിന്നെ ഇത്രയും ദിവസം നീയാണ് മോനെ എനിക്ക് ഭക്ഷണം  തന്നുകൊണ്ടിരുന്നത്
അപ്പോൾ നിറഞ്ഞ കണ്ണുകളോടെ ഇടറിയ ശബ്ദത്തോടെ അയാൾ ചോദിച്ചു " ഇനി ഞാൻ ഒന്ന് അമ്മേന്നു  വിളിച്ചോട്ടെ" ടീച്ചറുടെ കണ്ണ് നിറഞ്ഞ്   ഒഴുകുന്നുണ്ടായിരുന്നൂ , 
അവർ അയാളെ തന്നിലേക്ക് ചേർത്ത് പിടിച്ചു. ആ കാഴ്ചകണ്ട്‌ കുമാരേട്ടനും  ഭാര്യയും ആ കാഴ്ച നിറകണ്ണുകളോടെ നോക്കിനിന്നു  .  
അയാള്‍ ടീച്ചറോട് പറഞ്ഞു "ഇനി അമ്മയെ ഞാൻ എവിടക്കും വിടില്ല."  
ടീച്ചർ അവനോടു ചോദിച്ചു "നിനക്ക് എങ്ങനെയാ എന്നെ മനസ്സിലായത് ", 
അവൻ ടീച്ചറുടെ ചിത്രമുള്ള തന്റെ കയ്യിലെ  പത്രത്താൾ ടീച്ചർക്ക് നേരെ നീട്ടി  .  
ടീച്ചറെ കാണ്മാനില്ല എന്നുപറഞ്ഞു ആരോ ടീച്ചറുടെ ചിത്രവും ടെലിഫോൺ നമ്പറും വച്ച് കൊടുത്ത പരസ്യം .   
ടീച്ചർ അത് കീറി ദൂരെയെറിഞ്ഞു , അയാൾ അതിനിടയിൽ ഒരു ടാക്സി വിളിച്ചു. അതിൽ ടീച്ചറെയും കയറ്റി കുമാരേട്ടനും ഭാര്യക്കും നന്ദിയും പറഞ്ഞു  അവിടെനിന്നും യാത്രയായി.    

ഉത്തരം

ഉത്തരം 

എം. പി. എസ്. വീയ്യോത്ത് 

കാരൂർ അങ്ങാടിയിലേക്കുള്ള അന്നത്തെ അവസാനത്തെ യാത്ര കഴിഞ്ഞു.  ബസ്സ്ഡ്രൈവർ നാരായണേട്ടൻ സീറ്റിൽ നിന്നും താഴേക്ക് ചാടിയിറങ്ങി. ആ നിൽപ്പിൽ ചുറ്റുപാടിലൂടെ ഒന്ന് കണ്ണോടിച്ചു. എങ്ങും കൂരാക്കൂരിരുട്ട് പരന്നിരിക്കുന്നൂ.

അദ്ദേഹം ചെറുചിരിയോടെ ഇരുകൈകളും കൂട്ടിപിടിച്ചു് മുകളിലേക്ക്   വലിച്ചു് നിന്നൂ. 

നാരായണേട്ടനേപ്പറ്റിപ്പറയുകയാണെങ്കിൽ അഞ്ചടി പത്തിഞ്ചു് ഉയരം വരുന്ന അരോഗദൃഢഗാത്രൻ. കാണുമ്പോഴൊക്കെ ചുണ്ടിനടിയിൽ തംബാക്കോ ഗുഡ്ക്കയോ കാണും. അതിനാൽ തന്നെ ഇരുകണ്ണുകളും ചുവ ച്ചുവാ ചുവന്നിരിക്കും. ആള് കണ്ടാൽ ഭീകരനാണെങ്കിലും ഉള്ളുകൊണ്ട് ശുദ്ധനാ.

ദൂരെ എങ്ങുനിന്നോ  ഉയർന്നു കേൾക്കുന്ന കുറുക്കന്മാരുടെ സംഗീത ക്കച്ചേരി ആരംഭിച്ചിരിക്കുന്നൂ. അതിന് താളം പിടിച്ചുകൊണ്ട് സമീപത്തെ പാടത്തുനിന്നും ഉയരുന്ന തവളകളുടെ  പേക്രോം... പേക്രോം.... എന്ന ശബ്ദവും ചീവീടുകളുടെ പശ്ചാത്തല സംഗീതവും കാറ്റിലാടുന്ന മരങ്ങളുടെ മർമ്മരങ്ങളും സമീപത്തുകൂടെ ഒഴുകുന്ന അരുവിയുടെ കള കളാരവവും ചേരുമ്പോൾ പ്രകൃതിയുടെ സംഗീതക്കച്ചേരി പൂർണ്ണമാവും.  മഞ്ഞുകാലമായതിനാൽ തന്നെ നല്ല തണുപ്പ് എങ്ങും ഇരുട്ടിന്റെ മറപിടിച്ചു് കാറ്റിനോട് കുശലം പറഞ്ഞിരുന്നപ്പോൾ  നാരായണേട്ടൻ കൈകൾ തമ്മിൽ ഉരച്ചു് ചൂടുപിടിച്ചു് തല്ക്കാലാശ്വാസം നേടി.

അദ്ദേഹത്തിന് സഹായത്തിനായി ബസ്സിൽ രണ്ടുപേർ കൂടി  ഉണ്ടായിരുന്നൂ. ഒരാൾ കിളിയായ രാജനും കണ്ടക്ടറായ സോമനും.

രാജനെപ്പറ്റിപറയുകയാണെങ്കിൽ കറുത്തുമെലിഞ്ഞ അധികം ഉയരമില്ലാത്ത രൂപം. കക്ഷി ഞാൻ കാണുമ്പോഴെപ്പോഴും ചിരിച്ചോണ്ട് ഇരിപ്പായിരിക്കും   

നാരായണേട്ടൻ രാജനെ നീട്ടിവിളിച്ചു 

"എടാ... രാജാ ഞങ്ങള് എന്തെങ്കിലും കഴിക്കാൻ പോന്നാ, ഞാള് പോ   യിവരുമ്പോളേക്കും വണ്ടികഴുകിയിട്ടേക്ക്" 

എന്ന നിർദ്ദേശവും കൊടുത്തു സോമനെ നീട്ടിവിളിച്ചു 

"എടാ.. സോമാ.. വേഗം വാ."

 സോമൻ നാരായണേട്ടന്റെ വിളിയും കേട്ട് തലകുലുക്കി ചെവിയിൽ വച്ചിരുന്ന ഇയർഫോണിലൂടെ ഒഴുകി വരുന്ന പാട്ടുമാസ്വദിച്ചു ബസ്സിനെ തൊട്ട് തലോടി അങ്ങോട്ട് നടന്നു വന്നുകൊണ്ടിരുന്നൂ.

 അപ്പൊഴെന്തോ ശബ്ദം കേട്ട് നാരായണേട്ടൻ നിന്നിരുന്ന സ്ഥലത്തുനിന്നും ഒന്ന് ചെരിഞ്ഞു ശബ്ദം കേട്ട ദിശയിലേക്ക് നോക്കി.

അപ്പോഴാണ് അദ്ദേഹം അത് കണ്ടത്.

അദ്ദേഹം കുറച്ചുകൂടി അടുത്തുചെന്ന് ശ്രദ്ധിച്ചു നോക്കി.

അവിടെ സീറ്റിലായി ആരോ തല വഴി തോർത്തുകൊണ്ടു മൂടിപ്പുതച്ചു ഉറങ്ങുന്നുണ്ടായിരുന്നൂ.

നാരായണേട്ടൻ അയാളെ തട്ടിവിളിക്കാൻ തുടങ്ങി.

രണ്ടു മൂന്ന് തവണ വിളിച്ചപ്പോഴാണ് ആ ദേഹം തോർത്ത് മാറ്റി  തലപൊക്കി നാരായണേട്ടനേ  സൂക്ഷിച്ചുനോക്കിയത്.

നാരായണേട്ടന് ആളെ മനസ്സിലായി.

ആ നാട്ടിലെ അറിയപ്പെടുന്ന അമ്മദ്ഹാജിയാരായിരുന്നൂ അത്. 

ഏകദേശം അറുപതു വയസ്സ് പ്രായമുള്ള നീണ്ടു മെലിഞ്ഞ രൂപം. കൂനിക്കൂടിയുള്ള ഇരിപ്പും എപ്പോഴും വിഷാദം തളംകെട്ടിയ മുഖത്തോടും കൂടിയ അയാളെ മറ്റുള്ളവരിൽനിന്നും തെല്ലും വ്യതിസ്തനാക്കിതീർത്തിരുന്നൂ .

നാരായണേട്ടൻ ആശ്ചര്യത്തോടെ ചോദിച്ചു 

"ഇതാര് അമ്മദിക്കയോ, സ്ഥലമെത്തി ഇറങ്ങുന്നില്ലേ"

അമ്മദിക്ക ബസ് സീറ്റിലിരുന്നു ചുറ്റും ഒന്ന് കണ്ണോടിച്ചു .പിന്നീട്  ചെറു ചിരിയോടെ സീറ്റിൽ പിടിച്ചെഴുന്നേറ്റു. സീറ്റിൽനിന്നും അയാളുടെ ചെറിയ ബാഗെടുത്തു കക്ഷത്തിൽ വച്ചു, അരയിൽ വച്ചിരുന്ന ടോർച്ചെടുത്തു ബസ്സിൽനിന്നും  ഇറങ്ങാനായി വാതിൽ ലക്ഷ്യമാക്കി നടന്നു.

 കൈകൊണ്ടു വാതിലിന്റെ കൊളുത്തു മാറ്റി തുറന്നു പുറത്തേക്ക്  ഇറങ്ങാൻ തുടങ്ങവേ  അവിടെ കിളി രാജൻ അയാളെ നോക്കി ചിരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നൂ.

അമ്മദിക്ക  ചിരിച്ചുകൊണ്ട് അവന്റെ പുറത്തു ഒന്ന് മെല്ലെ തട്ടി ഇങ്ങനെ  പറഞ്ഞു

" ഈ.. ഇരുട്ടത്തു നിന്ന് വെറുതെ മനുഷ്യനേ ചിരിച്ചു പേടിപ്പിക്കല്ലടാ  ബലാലേ".

അതുകേട്ടു രാജനു ചിരിയടക്കാൻ കഴിഞ്ഞില്ല.

 അവൻ  വീണ്ടും വീണ്ടും പൊട്ടിചിരിച്ചുകൊണ്ടു അവിടെ തന്നെ നിന്നു.

 അമ്മദിക്ക ചിരിച്ചു കക്ഷത്തിലെ ബാഗ് ശരിയാക്കി എവെറെടി ടോർച്ചു തെളീച്ചു് നടന്നു.

അങ്ങനെ അദ്ദേഹം നടന്ന് നടന്ന് നാരായണേട്ടൻ നിന്നിരുന്ന സ്ഥലത്തെത്തി അയാളെ നോക്കി വിഷമത്തോടെ  പറഞ്ഞു 

"നാറാണ... ടൗണിൽ നല്ല ചൂടേനു... ബാങ്കിൽ പയേ നോട്ടു മാറ്റാൻ ക്യു നിക്കാൻ പോയതേനു  മോനെ,  ഇമ്മളെ ബാങ്കിന്റെ മൂന്നിന്ന് തൊടങ്ങീട് ചന്ദ്രന്റെ ബെയ്ക്കറിന്റെ മുന്നില് വരെ ഇണ്ടേനു ക്യൂ".

നാരായണേട്ടൻ ചോദിച്ചു 

"അപ്പോ ഇങ്ങള് ഇന്നലെ പോയപോക്കാ ഇല്ലേ ?"

മറുപടിയായി അമ്മദിക്ക  

"ആ.. ഞാൻ ഇന്നലെ മോളാടാ പോയതേനു, എന്നിറ്റ്  ആട്ന്ന്  ഇന്ന് രാവിലെ ബാങ്ക് പോയി നിക്കാന്തൊടങ്ങിയതാ. ഉച്ചകഴിഞ്ഞിക്ക്  നോട്ടു മാറിക്കിട്ടുമ്പോ, പൈസ ഇണ്ടായിറ്റ്  പട്ടിണികിടക്കണ്ട ഒരു ഗതിയെ റബ്ബില്ലലമായിനയാ തമ്പുരാനെ എപ്പാ എല്ലോന്നു ശരിയാവാ." 

എന്ന് പറഞ്ഞ വാക്കുകളിൽ ഒരു ദിവസത്തെ ദുരിതം മുഴുവൻ അടങ്ങിയിരുന്നൂ. 

നാരായണേട്ടൻ അതുകേട്ട് ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. 

അങ്ങനെയിരിക്കെ അമ്മദിക്ക ചോദിച്ചു 

"നാറാണ നീ വീട്ടിലേക്ക്  വരുന്നോ?" 

നാരായണേട്ടൻ 

"ഇല്ല"

എന്ന് മറുപടിയും പറഞ്ഞു.

നാരായണേട്ടൻ  തല ഒരു വശത്തേക്ക് ചെരിച്ചു കൈകൊണ്ടു തോളിലുള്ള തോർത്തു എടുത്ത് തലയ്ക്കു ചുറ്റി കെട്ടിയുറപ്പിച്ചുകൊണ്ട്  പറഞ്ഞു 

"ഞങ്ങളും ആ വയിക്കു വരുന്നുണ്ട്"

എല്ലാരും കൂടി നടന്നു തുടങ്ങി.  

അമ്മദിക്ക ചിരിച്ചു കൊണ്ട് ചോദിച്ചു "പിലിപ്പോസിന്റെ ഷാപ്പിലേക്കായിരിക്കും അല്ലേ?"

നാരായണേട്ടൻ സോമനെ നോക്കി കണ്ണിറുക്കി കാണിച്ചു ചിരിച്ചു. 

അപ്പോഴേക്കും കിളിയായ രാജൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു

 "നാരാണേട്ടാ ഇങ്ങള്‌വരുമ്പോ എനിക്കൊരു പാഴ്സൽ വാങ്ങണെ?"

നാരായണേട്ടൻ 

"ആ മാങ്ങാം " 

എന്ന് മറുപടിയും പറഞ്ഞു നടത്തം തുടർന്നു . 

അമ്മദിക്ക ചോദിച്ചു 

"നിന്റെ കള്ളുകുടിയും പൊകേലവക്കുന്ന പണിയും നിറുത്തിക്കൂടേ  നാറാണ"

 എന്നിട്ട്  സോമനെ നോക്കി ചോദിച്ചു  "സോമാ നിങ്ങളപരിചയത്തിൽ ഈ ഹാറാമ്പറന്ന ഇബിലീസിനു പറ്റിയ പെണ്ണൊന്നുല്ലേ" 

സോമൻ ചിരിച്ചു കൊണ്ട് പറഞ്ഞു 

"കല്യാണം ഇപ്പൊ വേണ്ട പ്രായായിക്കില്ല എന്നാ എന്നോട് പറഞ്ഞെ" 

അപ്പൊ അമ്മദിക്ക ചോദിച്ചു 

"പിന്നേ... മൂക്കില് പല്ലുവന്നിട്ടില്ലേ കല്യാണം കയ്യിക്കിന്നെ, ആ  നടക്കു ഞാൻ നോക്കട്ടെ" 

പിന്നെ എന്തോ ആലോചിച്ചുകൊണ്ടു പറഞ്ഞു 

"ഇമ്മളെ ചാത്തൂൻറെ മോളെങ്ങനെ? സോമാ ഞമ്മക്ക് ഇവനുവേണ്ടി ഒന്ന് അന്വേഷിച്ചാലെന്താ?" 

അതിനുള്ള മറുപടി നാരായണേട്ടനാണ് പറഞ്ഞത് 

" ഞാൻ തയ്യാറാ പക്‌ഷേ, അമ്മദിക്ക... ഇവൻ വിട്ടു കൊടുതരില്ല.. അതവന്റെ ആളാ" , 

അമ്മദിക്ക അത്ഭുതത്തോടെ  മൂക്കത്തു വിരലുവച്ചു ചോദിച്ചു 

"ങേ... ആ  പാവം കുട്ടിയോ". 

സോമൻ നാരായണേട്ടന്റെ ദേഹത്ത് തട്ടി ഒന്നും മിണ്ടല്ലേ എന്നഭാവത്തിൽ അയാളെ നോക്കി.

നാരായണേട്ടൻ പറഞ്ഞു 

"ഞാൻ ഒന്നും പറയുന്നില്ലേ."

അങ്ങനെ അവർ  നടന്നു നടന്ന് പിലിപ്പോസിന്റെ ഷാപ്പിലേക്ക് തിരിയുന്ന വളവിലെത്തി.

നാരായണേട്ടൻ അമ്മദിക്കയോട് പറഞ്ഞു 

"അമ്മദിക്ക.. ഞങ്ങൾ ഈ വഴി തിരഞ്ഞു പോവും" 

അമ്മദിക്ക 

" ങ്ങാ എന്നാ നടക്കട്ടെ " 

എന്നും  പറഞ്ഞു ടോർച്ചും തെളിച്ചു ആ  വഴിയിലൂടെ മുന്നോട്ട് നടന്നു .

നാരായണേട്ടനും സോമനും വയലിന്റെ നടുവിലൂടെയുള്ള വഴിയിലൂടെ മുന്നോട്ട്നടക്കുകയായിരുന്നൂ.

 അപ്പോഴാണ് അമ്മദിക്ക പോയ വഴിയിൽ നിന്നും 

"അള്ളോ...." 

എന്ന വിളിയും ആരോ വീഴുന്ന ശബ്ദവും കേട്ടത്.

നാരായണേട്ടനും സോമനും ശബ്ദം കേട്ട ദിക്കിലേക്ക് പാഞ്ഞു. 

അമ്മദിക്കയുടെ  വീട്ടിലേക്കുള്ള വഴിയിലൂടെ കുറച്ചു ദൂരം പിന്നിട്ടപ്പോൾ ആരുടെയോ ഞെരക്കം കേൾക്കാൻ കഴിഞ്ഞു.

 അമ്മദിക്കയുടെ കയ്യിലുണ്ടായിരുന്ന ടോർച്ചു നിലത്തു വീണ്  പ്രകാശം പരത്തുന്നുണ്ടായിരുന്നൂ. 

അതിന്റെ നേർത്ത വെളിച്ചത്തിൽ ആരോ രണ്ടു പേർ ഇരുട്ടിൽ ഓടി മറയുന്നതു നാരായണേട്ടന്റെ ശ്രദ്ധയിൽ പതിഞ്ഞു. അദ്ദേഹം അവരുടെ പിന്നാലെ കുറച്ചു ദൂരം ഓടി തിരിച്ചുവന്നു.ടോർച്ചിന്റെ വെളിച്ചത്തിൽ ആ മുഖം അവർ വ്യക്തമായി കണ്ടു. അത് നമ്മുടെ അമ്മദിക്ക ആയിരുന്നൂ. അദ്ദേഹം തറയിൽ നിന്നും എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി. അതുകണ്ട് നാരായണേട്ടനും സോമനും ചേർന്ന് അദ്ദേഹത്തെ പിടിച്ചു് എഴുന്നേല്പിച്ചു് നിറുത്തി. അപ്പോഴേക്കും അയൽവീടുകളിൽ നിന്നും ആളുകൾ അവിടെ വന്നുകൊണ്ടിരുന്നൂ. എല്ലാവരും വെറും കാഴ്ചക്കാരായി കുറേനേരം നിന്ന് തിരിച്ചു പോയി.

അമ്മദിക്ക ഇതൊക്കെ കണ്ട് ചിരിക്കാൻ  ശ്രമിച്ചു. ഇതിനിടയിൽ വിവരമറിഞ്ഞു അമ്മദ്ക്കയുടെ മൂത്ത മകൻ യുസഫ് അങ്ങോട്ടേക്ക് ഓടിവന്നൂ. നാരായണേട്ടൻ അവനോട് തനിക്കറിയുന്ന വിവരങ്ങൾ വിവരിച്ചു. അതിനോടൊപ്പം ആരോ രണ്ട് പേർ ഇരുട്ടിലേക്ക് ഓടിമറഞ്ഞതും സൂചിപ്പിച്ചു.

അമ്മദിക്ക അവനോടു പറഞ്ഞു 

" സാരമില്ല മോനെ വിട്ടുകള ചെലപ്പോ ആളുമറിയതായിരിക്കും, ഇവിടെ എനക്ക് ആരാ ശത്രുക്കൾ ചിലപ്പോൾ എന്റെ ബാഗ് തട്ടിപ്പറിക്കാൻ വന്നതായിരിക്കും ഏതായാലും ഒന്നും പോയില്ലല്ലോ "

നാരായണേട്ടനും സോമനും യൂസുഫും കൂടി അമ്മദിക്കയെ താങ്ങിപിടിച്ചു വീട്ടിന്റെ പടിക്കൽ വരെ എത്തിച്ചു .

 വീട്ടിലേക്കുള്ള പടവുകൾ കയറാൻ അമ്മദിക്ക നന്നേ വിഷമിച്ചു.

 അവർ അദ്ദേഹത്തെ അകത്തെ കട്ടിലിൽ കൊണ്ടിരുത്തിയ ശേഷം  നാരായണേട്ടനും സോമനും പോകാൻ തയ്യാറായി പുറത്തേക്കിറങ്ങി.

 അപ്പോഴാണ് അമ്മദിക്ക മകനോട് ഇങ്ങനെ വിളിച്ചുപറഞ്ഞത്  

"മോനെ യൂസുഫേ...  ജമീലയോടു പറഞ്ഞു ഇവർക്ക് കുറച്ചു ഭക്ഷണം ഉണ്ടാക്കി കൊടുക്ക്, പിന്നെ  ഒരാൾക്കുള്ള ഭക്ഷണം പാഴ്സലാക്കി കൊടുക്കാനും മറക്കല്ലേ".

അതുകഴിഞ്ഞു നാരായണേട്ടനെ തേടി അമ്മദ്ക്കയുടെ ശബ്ദം അകത്തു നിന്നും വന്നൂ 

"നാറാണാ രാജന് പാഴ്സല് വേണ്ടേ?"

നാരായണേട്ടൻ "ഞങ്ങളെ കാര്യം വിട്, ഞങ്ങളു  ഷാപ്പിന്നു കയിച്ചോളാം ,നിങ്ങള് ബുദ്ധിമുട്ടണ്ട അത് ശരിയല്ല"

 അമ്മദ്ക്ക ഒരു ശാസനപോലെ പറഞ്ഞു 

"അത് വിട്  ഇന്നെന്തായാലും ഇവിടുന്ന് കഴിച്ചിട്ട് പോയാൽ മതി, ഞങ്ങള് കുറച്ചു ബുദ്ധിമുട്ടിക്കളയാം "

നാരായണേട്ടൻ പറഞ്ഞു 

" ഞങ്ങൾ ഇനിയെന്തു പറയാനാ"

അതിനിടയിൽ അമ്മദ്ക്ക യൂസഫിലെ വിളിച്ചു ചോദിച്ചു 

"യൂസുഫേ മക്കളോറങ്ങിയോ"

 അതിനുള്ള മറുപടി ജമീലയാണ് പറഞ്ഞത് 

"ബാപ്പാ... ഓര് ഒറങ്ങി ബാപ്പാനെ കാണാഞ്ഞിട്ട് കരഞ്ഞോണ്ടൊറങ്ങിയതാ രണ്ടാളും".

അതുകേട്ടു അമ്മദിക്കയുടെ കണ്ണുകൾ നിറഞ്ഞു, ആ സമയം അദ്ദേഹം തന്റെ വേദന മറന്നു ഒന്നെഴുന്നേൽക്കാൻ ശ്രമം നടത്തി"

യൂസഫ് വരാന്തയിലേക്കിറങ്ങിവന്നു നാരായണേട്ടനും സോമനും മനസ്സില്ലാമനസ്സോടെ യാണ് അവിടെ ഇരുന്നിരുന്നത്.

അത് മനസ്സിലാക്കിയ യൂസഫ് പറഞ്ഞു 

"ഇവിടെ ഉള്ളത് എന്താച്ചാൽ ഇമ്മക്ക് ഒരുമിച്ച് കഴിക്കാം."

 പിന്നീട്  അകത്തേക്ക് നോക്കി ഭാര്യയോട് വിളിച്ചു പറഞ്ഞു

" ജമീലാ  ബാപ്പക്ക് എന്താ കഴിക്കാൻ വേണ്ടെന്നു ചോയിക്ക്‌".

പിന്നെ അയാൾ നാരായണേട്ടനോട്

"നാരാണേട്ടാ   ഇങ്ങള് എന്താ ആരാണ്ടോട്ട് ഇരിക്കുന്നേ , ജമീല കാര്യമായിട്ട് എന്തോ  ഉണ്ടാക്കുന്നുണ്ട് "

എന്നും പറഞ്ഞു യൂസഫ് അകത്തേക്ക് കയറി പോയി.

കുറച്ചു കഴിഞ്ഞു യൂസഫ് ചിരിച്ചുകൊണ്ട് അകത്തുനിന്നും  ഇറങ്ങി വന്നു.

അകത്തേക്ക് നോക്കി ജമീലയോടു വിളിച്ചുപറഞ്ഞു

"  ജമീലാ ...  ബാപ്പയ്ക്കും എടുത്തോ ഞാൻ ആ ടീപോയി എടുത്തു കട്ടിലിനടുത്തിട്ടിട്ടുണ്ട് ."

പിന്നീട്  നാരായണേട്ടനെയും സോമനെയും നോക്കി പറഞ്ഞു

" ഇങ്ങള് കയ്യിങ് കഴുകിക്കോ , അതാ ബക്കറ്റും വെള്ളവും"

അവർ മുറ്റത്തെ തെങ്ങിൻ ചുവട്ടിലെ ബക്കറ്റിൽ നിന്നും വെള്ളമെടുത്തു കൈയ്യും മുഖവും കഴുകി വന്നു. 

 അപ്പോഴേക്ക്  ജമീല അമ്മദ്ക്കക്കുള്ള  ഭക്ഷണവുമായി വന്ന്ടീ പ്പോയിൽ കൊണ്ട് വച്ചു.

 യൂസുഫും ജമീലയും കൂടി ബാപ്പയെ പിടിച്ചു നേരെയിരുത്തി. ടീപ്പോയിൽ വച്ചിരുന്ന വെള്ളം നിറച്ച പരന്ന പാത്രത്തിൽ അമ്മദിക്ക തന്റെ  കൈകൾ കഴുകി. പിന്നെ ഭക്ഷണം കഴിക്കാൻ തുടങ്ങി, 

അതിനിടയിൽ വരാന്തയിൽ  യൂസഫും ജമീലയും കൂടി നാരായണനും   സോമനും ഭക്ഷണം ഭക്ഷണ വിളമ്പിക്കൊടുത്തു. 

നാരായണേട്ടനും സോമനും  ഭക്ഷണം ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്നൂ.

ഭക്ഷണം കഴിച്ചു കൈകഴുകി നാരായണേട്ടനും  സോമനും വരാന്തയിലേക്ക് വന്നുകയറി.

അപ്പോഴേക്കും  അകത്തുനിന്നും കൈയ്യിൽ പാഴ്സലുമായി യൂസഫ് ഇറങ്ങി വന്നു .

നാരായണേട്ടനും സോമനും എല്ലാവരോടും പ്രത്യേകിച്ച് അമ്മദിക്കയോട് നന്ദിപറഞ്ഞു അവിടെനിന്നും ഇറങ്ങാൻ തുടങ്ങിയ നേരത്താണ് യൂസുഫിന്റെ കണ്ണിൽ അതുടക്കിയത്

 നാരായണേട്ടന്റെ കണ്ണ് നിറഞ്ഞിരുന്നൂ.

യൂസഫ് ചോദിച്ചു

"നാരാണേട്ടാ എന്ത്പറ്റി കണ്ണ് നിറഞ്ഞിരിക്കുന്നു, ഏരുവ്  അധികമായോ"

 നാരാണേട്ടൻ ഇടറിയ സ്വരത്തിൽ പറഞ്ഞു

"സത്യം പറഞ്ഞാൽ ഇന്നാണ് വയറു നിറച്ചാഹാരം  കഴിച്ചത്. വളരെ നന്ദിയുണ്ട്"

അപ്പോഴേക്കും  അകത്തുനിന്നും അമ്മദിക്ക വിളിച്ചു പറഞ്ഞു

"അതാ ഹറാംമ്പാറന്നോനെ ഞാൻ നിന്നോട് കല്യാണക്കാര്യം പറഞ്ഞത് "

 എല്ലാരും കൂടി പൊട്ടിച്ചിരിച്ചു .

 എല്ലാവരോടും നന്ദിയും പറഞ്ഞു  നാരാണേട്ടനും സോമനും മുറ്റത്തേക്കിറങ്ങി നടന്നു.

അപ്പോൾഎന്തോ ആലോചിച്ചുറപ്പിച്ചപോലെ  യൂസഫ് അകത്തേക്ക് നോക്കി നീട്ടിവിളിച്ചു

" ജമീലാ ... ആ ടോർച്ചിങ്ങെടുത്തേ,"

ജമീല ടോർച്ചുമായി വന്നു.

യൂസഫ് നാരായണേട്ടന് ടോർച്ചു കൊടുത്തു കൊണ്ട് പറഞ്ഞു

" ഇത് ഇങ്ങക്കിരിക്കട്ടെ"

നാരായണേട്ടൻ പറഞ്ഞു

"ശരി എന്നാൽ രാത്രി യാത്രയില്ല"

എന്നും പറഞ്ഞു നടന്നു നീങ്ങി. 

വഴിയിലുടനീളം  അമ്മദിക്ക പറഞ്ഞ കല്യാണക്കാര്യം കാര്യം മനസ്സിൽ കിടന്നുഴറുന്നതു്  നാരായണേട്ടൻ അറിഞ്ഞു.

 അവർ അവിടെനിന്നും നടന്നു  ബസ്സിനരികിലെത്തി.

ബിസ്സിനരികിൽ രാജൻ അവരെയും കാത്തിരിപ്പുണ്ടായിരുന്നു, 

നാരായണേട്ടൻ  അവനെ പാർസൽ ഏൽപ്പിച്ചു.

 ആ പാഴ്സലും കൊണ്ട് അവൻ  ബസ്സിനുള്ളിലേക്ക്  പോയി ഭക്ഷണം കഴിക്കാൻ തുടങ്ങി.

ഭക്ഷണം കഴിച്ചു ഒരേമ്പക്കവും വിട്ട്   കൈ കഴുകി  തോർത്തിൽ തുടച്ചുകൊണ്ട്   നാരായണേട്ടന്റെ അടുത്ത് വന്ന് ചോദിച്ചു

"ഇതെവിടുന്നാ ഈ ഭക്ഷണം നല്ല സ്വാദുണ്ടല്ലോ",

 നാരായണേട്ടൻ നടന്ന സംഭവം അവനോടു വിശദീകരിച്ചു . 

അതുകഴിഞ്ഞൊരു ചോദ്യവും

"എന്നാലും അമ്മദിക്കയെ അക്രമിച്ച ആ രണ്ടുപേരേതാ?"

അവർ ഓരോരുത്തരായി ബസ്സിന്റെ സീറ്റിലും ഫ്ലോറിലുമായി  ഉറങ്ങാൻ കിടന്നു.

 നാരായണേട്ടന് ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി അത് അവശേഷിച്ചു.

രാത്രിയുടെ ഏതോയാമത്തിൽ  മയക്കത്തിലേക്ക്  അയാളും  പ്രവേശിച്ചു .

ഉറക്കത്തിലെപ്പോഴോ  ബസ്സിന്റെ ഗ്ലാസ്സ് ഉടഞ്ഞു കഷ്ണം തെറിച്ചു ദേഹത്ത് പതിച്ചപ്പോഴാണ്   ശബ്ദം കേട്ടാണ് നാരായണേട്ടൻ ഞെട്ടിയുണർന്നത്. അദ്ദേഹം മറ്റുള്ളവരെയും തട്ടിയുണർത്തി . ബസ്സിന്റെ മുന്നിൽ നിന്നും ചിലരുടെ അടക്കിപ്പിടിച്ച സംസാരം കേട്ടപ്പോൾ അവർ കാത് കൂർപ്പിച്ചു് കുറച്ചു നേരം ഇരുന്നൂ. പിന്നെ  പതുങ്ങി പ്പതുങ്ങി ബസ്സിൽനിന്നും പുറത്ത് കടന്നൂ . അവർ ഇരുളിന്റെ മറപിടിച്ചു് സംസാരം കേട്ട  കേട്ട ദിക്കിലേക്ക് പമ്മിപ്പമ്മി നീങ്ങി. അപ്പോഴതാ തലയിൽ  തോർത്ത് മുണ്ട്  കെട്ടിയ നാല്‌ പേർ  ബസ്സിന്റെ മുന്നിൽ ചുറ്റും നോക്കി കയ്യിലെ കുറുവടിയും ചുഴറ്റിക്കൊണ്ട്  നിൽക്കുന്നൂ. നാരായണേട്ടനും കൂട്ടരും ചുറ്റും നോക്കി പിന്നെ അവർക്കെന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ  കടന്നാക്രമിച്ചു. അല്പസമയത്തെ ബലപരീക്ഷണത്തിനൊടുവിൽ അവരെ നാരായണേട്ടനും കൂട്ടരും  അടിച്ചു് നിലം പരിശാക്കി. അവരെ  ബസ്സിന് സമീപത്തുള്ള മരത്തിൽ കയറുകൊണ്ട് കെട്ടിയിട്ടു . ആ ബഹളം കേട്ട് ആ ഗ്രാമം ഉണർന്നു  അപ്പോഴും നാരായണേട്ടന്റെയും കൂട്ടരുടെയും ചോദ്യം ചെയ്യൽ തുടർന്നൂ . അവർ വാതുറന്ന് ഒരക്ഷരം മിണ്ടാതായപ്പോൾ നാരായണേട്ടൻ ഇങ്ങനെ പറഞ്ഞു
" ഇനി ഏതായാലും ജനങ്ങൾക്ക് വിട്ടുകൊടുക്കാം . എല്ലാവരും കൂടി കൈവെച്ചാൽ ചിലപ്പോൾ ഇവർ സത്യം പറയുമായിരിക്കും "

ഇതുകേട്ട് അവർ ശരിക്കും പേടിച്ചു . അവസാനം ആ മൗനം കരച്ചിലിൽ അവസാനിച്ചു .ഒടുവിൽ അവർ കാര്യങ്ങൾ വിവരിച്ചു തുടങ്ങി . അത് കേട്ട് കൂടിനിന്നവർ  ശരിക്കും ഞെട്ടിച്ചു.  മുസൽമാന്മാരെ ഒന്നടങ്കം ആക്രമിച്ചു് കലാപം സൃഷ്ടിക്കാൻ ഒരു വർഗ്ഗീയ പാർട്ടി നിയോഗിച്ച ക്വട്ടേഷൻ സംഘമായിരുന്നൂ അത് .   അവസാനം ആരോ വിളിച്ചുപറഞ്ഞപ്രകാരം അവിടെ എത്തിയ പോലീസ് അവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയപ്പോഴും ഈ നാടിൻറെ അവസ്ഥയോർത്ത് വിലപിക്കാനേ  നാരായണേട്ടനും നാട്ടുകാർക്കും കഴിഞ്ഞുള്ളൂ . ആരും മനസ്സിൽപ്പോലും സംഭവിക്കും എന്ന് കരുതാത്ത വിധം നമ്മുടെ നാട് മാറിപ്പോയിരിക്കുന്നൂ . സത്യത്തിനോ ന്യായത്തിനോ ഒരു വിലയുമില്ലാത്ത മോഷ്ടാക്കളുടെയും കൊള്ളക്കാരുടെയും വിശ്വാസവഞ്ചകരുടെയും നാടായി ദൈവത്തിന്റെ സ്വന്തം നാടും മാറിയിരിക്കുന്നൂ . അതല്ലേ സത്യം ഇന്നത്തെ ക്കാലത്ത് ആരെയാണ് വിശ്വസിക്കാൻ കഴിയുക 
  

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...