2021 മേയ് 9, ഞായറാഴ്‌ച

മാതൃദിന ഓർമ്മകൾ

മാതൃദിന ഓർമ്മകൾ

എം.പി .എസ്സ്.വീയ്യോത്ത്

 മാതൃദിനം - അമ്മമാരേ ഓർക്കാനും സ്നേഹിക്കാനും ഒരു ദിവസം എന്താല്ലേ. എൻ്റെ കുഞ്ഞുനാളിലൊന്നും അത്തരം ഒന്നും തന്നെ എവിടേയും കണ്ടിട്ടില്ല. ഇന്ന് അമ്മയേ സ്നേഹിക്കാനും അച്ഛനേ സ്നേഹിക്കാനും സുഹൃത്തുക്കളേ സ്നേഹിക്കാനും ഒരോരോ നാളുകളുണ്ട് കേൾക്കുമ്പോൾ തോന്നും മറ്റുള്ള ദിവസങ്ങളിൽ ഒന്നും തന്നെ നമ്മൾ അവരേ സ്നേഹിക്കുന്നില്ല എന്ന്. ആധുനിക ലോകത്ത് മക്കളേ സ്നേഹിക്കാനോ മാതാപിതാക്കളേ സ്നേഹിക്കാനോ സമയം കണ്ടെത്താത്തവർക്കാണ് എങ്കിൽ ഇത് വളരെ ശരിയാണ്. അതല്ലേ ഇന്നത്തേ ലോകത്തിൻ്റെ അവസ്ഥ.

  മാതൃദിനമായ ഇന്ന് ഞാനും അമ്മയേ ഒന്ന് ഓർത്തോട്ടെ.

എല്ലാവരേയും പോലെ എനിക്കും ഓർക്കാൻ മധുരവും ചവർപ്പും കലർന്ന ഒത്തിരി ഓർമ്മകൾ ഉണ്ട്. ഒറ്റത്തൂണുള്ള ഓല മേഞ്ഞ കുടിലിൽ അമ്മയുടെ ദേഹത്തിൻ്റെ ചൂടേറ്റ് പറ്റിച്ചേർന്ന് കിടന്നതും.  ഓലകൊണ്ട് മറച്ച കുളിമുറിയിൽ നിന്നും കുളിപ്പിച്ച് ഒരുക്കി സ്ക്കൂളിലേക്ക് പറഞ്ഞയച്ചതും - സ്കൂൾ വിട്ട് വരുമ്പോഴേക്കും വൈവിധ്യങ്ങളായ പലഹാരങ്ങൾ ഒരുക്കി വച്ച് താൻ കഴിച്ചില്ലെങ്കിലും എന്നെയും അനുജത്തിയേയും ആവോളം കഴിപ്പിക്കുന്നതും. എന്നൊക്കെ എൻ്റെ വികൃതികളുടെ തീവ്രത കൂടുന്നോ അന്നൊക്കെ അച്ഛൻ്റെ കയ്യിലെ നല്ല തല്ല് കിട്ടുമായിരുന്നു. അന്നൊക്കെ എനിക്ക് തല്ലിൽ നിന്നും പ്രതിരോധം തീർക്കാനായി അമ്മ കൂട്ടിനുണ്ടായിരുന്നു. എൻ്റെ അമ്മ ആരോഗ്യ വകുപ്പിന് കീഴിലാണ് ജോലി ചെയ്തിരുന്നത് അതിനാൽ തന്നെ അന്നൊക്കെ അവർക്ക് മരുന്നുകളുടെ മണമായിരുന്നു. എപ്പോഴാണെന്നറിയില്ല അക്ഷരങ്ങളുമായി കൂട്ടുകൂടി തുടങ്ങിയത്.

ഒരു നാൾ ഞാനും മറ്റുള്ള പ്രവാസികളേപ്പോലെ മരുഭൂമിയിൽ ഒറ്റപ്പെട്ടു. പിൽക്കാലത്ത്  ഒരു അവധിക്കാലത്താണ് അമ്മയിലെ കവിയത്രിയേ ഞാൻ തിരിച്ചറിഞ്ഞത്. ആ കവിതകളിൽ അമ്മയുടെ മനസ്സിലെനോവ് ഞാൻ തെളിഞ്ഞു കണ്ടു.

ഈ സുദിനത്തിൽ അമ്മയക്ക് നൽകാൻ മനസ്സ് നിറയെ സ്നേഹം മാത്രമേ എനിക്ക് കൈമുതലായി ഉള്ളൂ.   മഹാമാരി താറുമാറാക്കിയ ഒരു ലോകത്തിൽ നല്ലൊരു നാളേക്ക് വേണ്ടി സ്വപ്നം കാണാനല്ലേ മറ്റുള്ളവരോടൊപ്പം എനിക്കുമാവുള്ളൂ. എന്നു അമ്മയുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിച്ചു കൊണ്ട് ഈ എഴുത്ത് ചുരുക്കുന്നു. നന്ദി.നമസ്ക്കാരം

 

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...