2020 ഡിസംബർ 28, തിങ്കളാഴ്‌ച

ഓൺ ലൈൻ ബാല്യം

ഓൺ ലൈൻ ബാല്യം

എം .പി .എസ്.വീയ്യോത്ത്.

 ആ വീട്ടിൻ്റെ മുറ്റത്തായി ഷട്ടിൽ കളിക്കുന്ന കുട്ടികളേ നിങ്ങൾ ശ്രദ്ധിച്ചോ?  അവരുടെ പേര് യഥാക്രമം അപ്പുവെന്നും കുട്ടനെന്നുമാണ്. അവർ ഒരേ സ്കൂളിൽ ഒരു ക്ലാസിൽ പഠിച്ചു വരുന്നു. കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ ക്ലാസ്സുകളും ഓൺലൈനായതിനാൽ അവർ ശരിക്കും നിരാശരാണ്. അവരെ ഞാൻ കൊറോണ കാലത്തെ മാനസിക പിരിമുറുക്കത്താൽ വലയുന്ന അനേകായിരം വിദ്യാർത്ഥികളുടെ പ്രതിനിധിയായി കാണാം.

കാലത്ത് തുടങ്ങുന്ന ഓൺലൈൻ ( വാട്ട്സ്ആപ്പ്, സൂം, വിക്ടേർ സ് ടി വി ) ക്ലാസ്സുകളിൽ പല കുഞ്ഞുങ്ങളും വലഞ്ഞിരിക്കുന്നു. ക്ലാസ്സുകളിൽ മിക്കവയിലും ബോർഡിലെ വ്യാകരണ' കണക്ക്, സയൻസ്, സോഷ്യൽ വിശകലനങ്ങൾ വെറും ഗൃഹപാഠ നിർദേശങ്ങളും പരീക്ഷണശാലകളിലെ ഗവേഷണങ്ങളിൽ മിക്കവയും ചിത്രങ്ങളും ആയി മാറിയിരിക്കുന്നു.

അപ്പുവിനു കൂട്ടനും വൈകീട്ട് കിട്ടുന്ന സമയത്തിൽ വോളിബോൾ, ഫൂട്ബോൾ. ഷട്ടിൽ തുടങ്ങിയ ഏതെങ്കിലും കളികളിൽ ശ്രദ്ധയൂന്നുമ്പോൾ ആണ് എൻ്റെ കുഞ്ഞുനാളിൽ ഞങ്ങൾ കളിച്ചു നടന്ന പല കളികളും അവർക്ക് അന്യമായി മാറിയിരിക്കുന്നതായി മനസ്സിലാവുന്നത്.

ഇന്ന് മറ്റ് സമയങ്ങളിൽ ഒരു തലമുറ അടച്ചിട്ട മുറികൾക്കുള്ളിൽ മൊബൈൽ ഗെയ്മുകളുടെ മേച്ചിൽ പുറങ്ങളിൽ തോക്കും ബോംബുമായി അലഞ്ഞുനടപ്പുണ്ടാവും അതും ഏതോ ഭ്രാന്തമായ ആവേശത്തോടെ തന്നെ.

അങ്ങനെയിരിക്കെ ഒരു നാളാണ് അപ്പുവിന് കാഴ്ച നഷ്ടപ്പെട്ടതും കുട്ടൻ പഠനത്തോടുള്ള അഭിമുഖ്യം കുറഞ്ഞത് . ഇന്ന് ഗെയ്മ് കളിക്കാനായി  മൊബൈൽ ഫോണിനായി ഭ്രാന്തമായി നമ്മേ സമീപിക്കുന്ന അവരുടെ മുഖം എന്നെ വല്ലാതെ ഭയചകിതനാക്കി.

എങ്ങോട്ടേക്കാണ് ഈ തലമുറയുടെ ഭാവി എന്ന ആശങ്ക അപ്പുവിൻ്റെയും കുട്ടനെയും മാതാപിതാക്കളുടെ മുഖത്ത് ഞാൻ ശരിക്കും ശ്രദ്ധിച്ചു.

കൊവിഡാനന്തരം സർവതും മാറിമറിയുമ്പോൾ എല്ലാം പൂർവ്വസ്ഥിതി പ്രാപിക്കും എന്ന് നമുക്ക് മനസ്സ് കൊണ്ട് ആശ്വസിക്കാം.


2020 ഡിസംബർ 15, ചൊവ്വാഴ്ച

ലഹരി - 1

ലഹരി - 1
എം.പി.എസ്സ്. വീയോത്ത്

ലക്ഷ്യ മെൻ മുന്നിലായ് വെട്ടമായ് മാറവേ
ലഹരിയെൻ സിരകളിൽ നിറഞ്ഞു നിന്നു
കാഴ്ചകൾ മങ്ങിയും ചുവടുകൾ തെറ്റിയും
കാറ്റിൻ ഓളത്തിനൊത്ത് ഞാൻ നടന്നുനീങ്ങി.


2020 ഡിസംബർ 13, ഞായറാഴ്‌ച

തിരഞ്ഞെടുപ്പ് വിശേഷങ്ങൾ


തിരഞ്ഞെടുപ്പ് വിശേഷങ്ങൾ

എംപി .എസ്സ്.വീയ്യോത്ത്


ഓർമ്മ വെച്ച നാള് മുതൽ തിരഞ്ഞെടുപ്പ് കോലാഹലങ്ങളും അതിലധിഷ്ടിതമായ വാർത്തകളും ഒത്തിരി ഞാൻ ശ്രദ്ധിച്ചിരുന്നു. അതിനൊപ്പം തന്നെ ഫലപ്രഖ്യാപന നാളിലെ  ആഹ്ലാദ ആക്രമണ വാർത്തകളും പലപ്പോഴും  നമ്മോട് തന്നെ പുശ്ചം തോന്നിപ്പോയിട്ടുണ്ട്. സാക്ഷരരായ നമ്മൾ മലയാളികളിലെ ഭ്രാന്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പലപ്പോഴും എന്നെ എത്രമാത്രം വേദനിപ്പിച്ചിരിക്കുന്നു. രാഷ്ട്രീയം അതിൻ്റേതായ ജീവിത  വീക്ഷണ കോണിലൂടെ കാണാതെ ചിലരുടെ രക്തത്തിൽ വല്ലാതെ അലിഞ്ഞു പോയിരിക്കുന്നു.

ആ ഒരു കാലഘട്ടത്തിലാണ് ജീവിതത്തിൽ ആദ്യമായി സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള അവസരം എനിക്ക് കൈവന്നത്. പണ്ട് എനിക്ക് 24 വയസ്സ് പൂർത്തിയായ അവസരത്തിലാണ് പ്രവാസ ജീവിതമാരംഭിക്കുന്നത് തന്നെ. അവിടെ നിന്നും നമ്മുടെ നാടിനെ നോക്കിക്കാണുമ്പോഴാണ് എത്ര മഹത്തരമാണ് ഈ മണ്ണ് എന്ന സത്യം ബോധ്യമാവുന്നത്.

ഇന്ന് രണ്ട് വ്യാഴവട്ടക്കാലത്തെ പ്രവാസ ജീവിതം മതിയാക്കി പിന്നിട്ട് നാട്ടിലേക്ക് ചേക്കേറാൻ മനസ്സ് ഒരുങ്ങിയപ്പോൾ കൊറോണയും മറ്റ് സഹായങ്ങളൊക്കെ കൂടെക്കൂടി. പിന്നീട് നാട്ടിലെത്തി ക്വാറൻ്റയിൻ കഴിഞ്ഞപ്പോഴേക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ എല്ലാ സഹായവും നൽകി പാർട്ടി പ്രവർത്തകരും കൂടെക്കൂടി. അവരുടെ സഹായത്താൽ ജീവിതത്തിൽ ആദ്യമായി ഒരു തിരിച്ചറിയൽ കാർഡ് കൈവശം ലഭിച്ചു.

വടകര നഗരസഭയുടെ പരിസര പ്രദേശങ്ങളിൽ അച്ഛൻ്റേയും തറവാട്ടിൻ്റെയും പേരിൻ്റെ ബലത്തിൽ യഥേഷ്ടം വിഹരിച്ച ബാല്യവും കൌമാരവും കടന്ന് ഈ മദ്ധ്യവയസ്ക്കൻ ഗ്രാമങ്ങളിലേക്ക് ചേക്കേറിയിട്ട് എന്നൊന്ന് വർഷക്കാലമായി . എങ്കിലും പഴയ ഓർമ്മകൾ ഒരു നൊമ്പരമായി കൂടെയുണ്ട്, ഓർമ്മ പുതുക്കാനായി പറ്റുന്ന സമയങ്ങളിലൊക്കെ പഴയ വീടും ചുറ്റുപാടും കാണാൻ സമയം ഞാൻ കണ്ടെത്താറുണ്ട്.

ഈ കൊറോണക്കാലത്ത് സാമൂഹിക അകലം പാലിച്ച് വരികളിൽ നിൽക്കാൻ മടി കാണിക്കുന്ന നാട്ടുകാരുടെ ഇടയിൽ അകലം പാലിച്ച് മൂക്കം വായും മറച്ച് പോളിംങ് ബൂത്തിൽ ഞാൻ നിന്നു. തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച്  കടന്ന് പോയ ആ വൃദ്ധ ദമ്പതിമാരിൽ അറിയാതെ എൻ്റെ  ശ്രദ്ധ ഉടക്കി. പരസപരം കൈകൾ കോർത്ത് ഒരാൾക്ക് മറ്റേയാൾ താങ്ങായി നടന്ന് നീങ്ങിയ അവർ എനിക്ക് അപരിചരിതരായിരുന്നുവെങ്കിലും  കാപട്യങ്ങൾ മാത്രം നിറഞ്ഞ ഈക്കാലത്ത് അത്തരം കാഴചകൾ കണ്ട് നിൽക്കാനേ കഴിയൂ. 

ബൂത്തിന് മുമ്പിലെ കവാടത്തിൽ നിന്നിരുന്ന യുവതി എൻ്റെ കൈകളിലേക്ക് അണുനാശിനി ലായനി പകർന്നു തന്നു. ഞാൻ കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് ആദ്യ കൊണ്ടറിനരികിലേക്ക്  നീങ്ങി.  കൈയ്യിൽ കരുതിയിരുന്ന സ്ലിപ്പ് അവിടെ ഏൽപ്പിച്ചു. ആ കൊണ്ടറിലുണ്ടായിരുന്ന സ്ത്രീ എൻ്റെ ക്രമനമ്പറും പേരും മൂന്ന് തവണ ഉറക്കെ വിളിച്ച് പറഞ്ഞു. അവിടെ നിന്നും ഞാൻ അടുത്ത കൌണ്ടറിലേക്ക് നീങ്ങി, അവിടെ ഉണ്ടായിരുന്ന ആൾ മേശപ്പുറത്തെ രജിസ്റ്ററിൽ  എൻ്റെ ക്രമനമ്പറും മറ്റും രേഖപ്പെടുത്തി എൻ്റെ നേരെ തിരിച്ച് വച്ചു. ഞാനതിൽ കയ്യിൽ കരുതിയ പേന കൊണ്ട് ഒപ്പിട്ട് കഴിഞ്ഞ് വിരലിൽ മഷി പുരട്ടി വോട്ടിംങ് യന്ത്രത്തിനരികിലേക്ക് നടന്നു. അവിടെ നിരത്തി വച്ച മൂന്ന് യന്ത്രങ്ങളിലും എൻ്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തി പുറത്തേക്ക് നടന്നപ്പോൾ മനസ്സ് ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിൻ്റെ ആഹ്ലാദത്തിലായിരുന്നു.

അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചപ്പോൾ വഴിയരികിൽ നിലയുറപ്പിച്ച രാഷ്ട്രീയപാർട്ടി പ്രതിനിധികളോട് കുശലം പറയാൻ ഞാൻ മറന്നില്ല. ഇനി ഇതു പോലെ ഒരു അവസരം ലഭിക്കാൻ നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം. ഈ ഇലക്ഷനോടെ ഒന്നും നാട് നന്നാവില്ലെന്ന് എനിക്ക് ബോധ്യമുണ്ട്, അഥവാ നന്നാവണം എന്ന് രാഷ്ട്രീയ കക്ഷികൾക്ക് തോന്നിയാലോ നോക്കാം.

എന്ത് തന്നെയായാലും ജീവിതത്തിലാദ്യമായി പൌരാവകാശം വിനിയോഗിച്ചതിൻ്റെ ചാരിതാർത്ഥ്യത്തിൽ ആണ് ഞാൻ . 


2020 നവംബർ 7, ശനിയാഴ്‌ച

രാഷ്ട്രീയ കാഴ്ചപ്പാടുകൾ

രാഷ്ട്രീയ കാഴ്ചപ്പാടുകൾ

എം .പി .എസ്സ്.വീയ്യോത്ത്

തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുവെങ്കിലും കൊറോണക്കാലമായതിനാൽ എല്ലാത്തിനും ഒരു തണുപ്പൻ പ്രതികരണമാണ് എങ്ങും. 

പതിവിന് വിപരീതമായി ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും യുവതലമുറയിൽ വലിയ പ്രതീക്ഷയർപ്പിക്കുന്നതായി സ്ഥാനാർത്ഥി പ്രഖ്യാപനത്തിലും വ്യക്തമാവുന്നു. വഴിയരികിൽ  സ്ഥാനാർത്ഥിയുടെ പുഞ്ചിരിച്ചു കൊണ്ടുള്ള വിവർണ്ണങ്ങളിലുള്ള പോസ്റ്ററുകൾ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പഞ്ചായത്ത്/ബ്ലോക്ക് / ജില്ലാ പഞ്ചായത്ത് തുടങ്ങി മൂന്ന് സ്ഥാനാർത്ഥികൾ വീതം ഓരോ കക്ഷികൾക്കും ഇവിടെ കാണാം. 

ഓട്ടോറിക്ഷ മുതൽ നെൽക്കതിർ വരെ ചിഹ്നങ്ങളും അതിൽ കാണാം. ഇവിടെയും അറിയാതെ ഒരു ചോദ്യം മനസ്സിൽ തെളിഞ്ഞു വരുന്നു. 

മുൻ തിരഞ്ഞെടുപ്പ് കാലങ്ങളെപ്പോലെ  അർത്ഥശൂന്യമായി തീരുമോ ഇവരുടെ വാഗ്ദാനങ്ങളും. ജനാധിപത്യം എന്ന വാക്ക്  വെറും പ്രഹസനമായി മാറിയിട്ട് കാലങ്ങളായി. അതിൻ്റെ ഗുണവശങ്ങൾ പലപ്പോഴും ചിലരുടെ കൈകളിൽ മാത്രം ഒതങ്ങി പലതും ഒരു കോർപ്പറേറ്റ് കമ്പനി കണക്ക് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാൻ. 

രാഷ്ട്രീയം ഏതുമാവട്ടെ അത് വൈകീട്ട് രണ്ടടിക്കുവാനുള്ള വരുമാന മാർഗ്ഗമായി അത്തരം ജന സേവകർ സ്വയം അധപതിക്കാതിരിക്കട്ടെ. ജനോപകാരപ്രദമായ പദ്ധതികളാണ് നമ്മുക്ക് വേണ്ടത് അല്ലാതെ  രണ്ട് ലക്ഷം ചിലവ് വരുന്ന പദ്ധതിക്ക് മൂന്ന് ലക്ഷത്തിൻ്റെ ചിലവ് വരുന്ന ഉൽഘാടന പേക്കൂത്തുകളല്ല.

വിശക്കുന്നവന് ആഹാരവും വില്ലൻമാർക്ക് ഇടിയും നിയമ ലഘകർക്ക് പിഴയും കള്ളന്മാർക്ക് ജയിലും  ജനോപകാരികൾക്കും സൈനികർക്കും പോലീസുകാർക്കും കർഷകർക്കും അനുമോദനവും നൽകി ആദരിക്കണം. 

അല്ലാതെ സാക്ഷര കേരളത്തിലെ ജനങ്ങളായ നമ്മൾ അന്ധവിശ്വാസങ്ങളിൽ വിശ്വസിച്ച് മറ്റു സഹോദരരേയും മതസ്ഥരേയും തള്ളിപ്പറഞ്ഞ് മൂണ്ഡരായി മാറാതിരിക്കട്ടേ.

ദൈവം നമ്മുടെ ഓരോരോത്തരുടെ മനസ്സിൽ കുടികൊള്ളുന്നു എന്നതും നമ്മൾ ചെയ്യുന്ന നന്മ നിറഞ്ഞ  പ്രവർത്തിയിലുമാണ് ഈശ്വരപ്രാർത്ഥന അടങ്ങിയിരിക്കുന്നത് എന്നത് മനസ്സിലാക്കുന്നതും ഒരു വിധത്തിൽ നല്ലതാണ്.

ഇന്നത്തെ ജനതയിൽ പലരും മറ്റുള്ളവരുമായി ഒരോട്ടമത്സരത്തിലാണ്. ബന്ധങ്ങളും സ്നേഹവും മറന്ന് പണത്തിനും സ്വത്തിനും പിന്നാലെയുള്ള ഒരോട്ട മത്സരത്തിൽ . അതിനിടയിൽ പലപ്പോഴും സ്വന്തം കുടുംബത്തെപ്പോലും അവർ മറന്ന് പോവുന്നു. ഇതിനിടയിൽ മൊബൈലും കമ്പ്യൂട്ടറും നൽകുന്ന സംഘർഷഭരിതജീവിതത്തിൽ സിംഹത്തോടും കുറുക്കനോടും മല്ലിട്ട് മുന്നോട്ട് നീങ്ങുമ്പോൾ പലപ്പോഴും ചതിക്കുഴികളിൽ ചെന്ന് ചാടിപ്പോവുന്നു. അങ്ങനെയുള്ള ഒരു കാട്ടിലെ ജീവിതമാണ് നമ്മളും ഇന്ന് അഭിമുഖീകരിക്കുന്നത്. സ്വസ്ഥത നഷ്ടപ്പെട്ട ഭർത്താവും ആർത്തിപൂണ്ട ഭാര്യയും അതിനിടയിൽ പെട്ടുഴലുന്ന കുഞ്ഞുങ്ങളും ഇതിനിടയിൽ നാടിൻ്റെ കാര്യം എന്ത് തന്നെയായാലും ആർക്കാ ചേതം.




2020 ഒക്‌ടോബർ 18, ഞായറാഴ്‌ച

പ്രവാസിയുടെ കൊറോണ കാല യാത്ര

 പ്രവാസിയുടെ കൊറോണ കാല യാത്ര

എം .പി .എസ്സ്.വീയ്യോത്ത്

ഭാഗം: ഒന്ന്

2020 ഒക്ടോബർ 15 നാണ് രണ്ട് വ്യാഴവട്ടക്കാലം നീണ്ടു നിന്ന എൻ്റെ പ്രവാസ ജീവിതത്തിൽ നിന്നും നാടിൻ്റെ ഹരിതാഭയിലേക്ക് ചേക്കേറിയത്. പ്രവാസത്തേക്കുറിച്ച് പറയുമ്പോൾ പിന്നിട്ട വഴിത്താരകളിൽ എന്നെ വിട്ട് പോയവരും മൺമറഞ്ഞ് പോയവരും മുതൽ കട്ടപ്പാരയും കൊണ്ട് വിടാതെ പിന്തുടർന്നവർ, ശത്രുവായി കണ്ടവർ വരെയുണ്ടാവും. ഈ എഴുത്ത് ആരെയും നോവിക്കുവാനായല്ല എന്ന് ഇവിടെ ചേർത്ത് കൊള്ളുന്നു. 

കാലത്ത് ഒമ്പതര മണിയോടെ താമസസ്ഥലമായ ദുബായ് ഇൻഡർ നേഷനൽ സിറ്റിയിലെ റൂം നമ്പർ 312 ൽ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കായുള്ള വാഹനം ലക്ഷ്യമാക്കി നടക്കുമ്പോൾ  എൻ്റെ സഹോദരൻ സുനേഷും അനുഗമിച്ചിരുന്നു. അവനോട് യാത്ര പറഞ്ഞ് ഞങ്ങളുടെ വാഹനം മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ മനസ്സിൽ പല ഓർമ്മകളും മിന്നി മായുന്നുണ്ടായിരുന്നു.

അൽപ്പനേരത്തിനുള്ളിൽ ഞങ്ങൾ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാമത്തെ ടെർമിനലിലെ ഡിപ്പാർച്ചർ ഗേറ്റിന് മുമ്പിൽ എത്തിച്ചേർന്നു. ഞാൻ ഒത്തിരി നേരത്തെ എത്തിച്ചേർന്നതിനാലും വിമാനത്താവളത്തിലെ കൊറോണ പ്രോട്ടോക്കോൾ പ്രകാരം അകലം പാലിച്ച് ഒത്തിരി സമയം മറ്റുള്ളവരേപ്പോലെ വെയ്റ്റിംഗ് ഏരിയയിൽ ചെന്ന് കാത്തിരിക്കേണ്ടതായും വന്നു.

പിന്നെപ്പോഴോ ഒരു ഉദ്യോഗസ്ഥൻ ''ഏയർ ഇന്ത്യാ എക്സ്പ്രസ് കണ്ണൂർ ! കണ്ണൂർ ! "എന്ന് വിളിച്ച് അറിയിച്ച പ്രകാരം ഞാനും മറ്റുള്ളവരോടൊപ്പം വരിയിൽ രണ്ട് മീറ്റർ അകലം പാലിച്ച് ചേർന്നു നിന്ന് നീങ്ങി. അവിടെ ചില ഉദ്യോഗസ്ഥർ എയർ സുവിധ എന്ന അപേക്ഷാ ഫോറം എടുത്ത് കയ്യിൽ സൂക്ഷിക്കാൻ എന്നോട് ആവശ്യപ്പെട്ടു. കണ്ടറിൽ ലഗേജും നിക്ഷേപിച് ബോർ സിംഗ് പാസ്സും വാങ്ങി സുരക്ഷാ പരിശോധനയും എമിഗ്രേഷൻ പരിശോധനയും കഴിഞ്ഞ് ഡ്യൂട്ടിഫ്രീയും കടന്ന് എനിക്ക് പോവേണ്ട വിമാനത്തിലേക്ക് കയറാനുള്ള ഗേറ്റിനരികിൽ ഊഴവും കാത്തിരിപ്പുറപ്പിച്ചു. അതിനിടയിലാണ് ഒരു സ്ത്രീ അവരുടെ മകനേ പീ പീ .ഇ കിറ്റ് ധരിക്കാൻ സഹായിക്കുന്നത് എൻ്റെ ശ്രദ്ധയിൽ പതിഞ്ഞത്. നിയമങ്ങൾ പാലിക്കാനും പാലിക്കപ്പെടാനും ഉള്ളതാണ് എന്ന ചിന്തയിൽ ഞാനും ഒരു വിധം കയ്യിൽ കരുതിയിരുന്ന പി പി ഇ കിറ്റ് ധരിച്ചു. എല്ലാം കൂടി ശരിക്കും തെയ്യം കെട്ടിയത് പോലെ തോന്നി. പക്ഷേ ഞാനടക്കം അഞ്ചോ ആറോ പേരാണ് ഇത്തരത്തിൽ പി.പി.ഇ.കിറ്റ് ധരിച്ചിരുന്നത്. പലർക്കും കയ്യുറകൾ പോലും ഇല്ലായിരുന്നു താനും. ചിലരുടെ സംസാരത്തിൽ സൌജന്യമായി കിട്ടിയാൽ ധരിക്കാം അല്ലാതെ പണം കൊടുത്ത് വാങ്ങാനോ? എന്നത് വ്യക്തമായിരുന്നു.

ഉദ്ദേശം രണ്ടു മണിയോടെ എൽ ഇ ഡി ബോർഡിൽ ഏയർ ഇന്ത്യാ എക്സ്പ്രസ്സ് കണ്ണൂർ എന്നത് തെളിഞ്ഞു. അങ്ങനെ ഞാനും മറ്റ് യാത്രക്കാർക്കൊപ്പം വിമാനത്തിനകത്തേക്ക് പ്രവേശിച്ചു. വിമാനത്തിനുള്ളിൽ സീറ്റിൽ കിടന്ന് കിട്ടിയ ഏയർ ഇന്ത്യാ എക്സ്പ്രസ്സ് വക മുഖ കവചവും മാസ് കും മറ്റു മടങ്ങുന്ന കിറ്റ് പലരും തങ്ങളുടെ പക്കലുള്ള സഞ്ചികളിൽ അടുക്കി വയ്ക്കുന്നത് കണ്ടപ്പോൾ എൻ്റെ മുഖത്ത് ഒരു ചിരി പടർത്തി .സംസ്കാര സമ്പന്നർ എന്ന് സ്വയം കരുതുന്ന നമ്മിലെ ഇത്തരം പെരുമാറ്റങ്ങൾക്ക്  എന്താ പറയുക.

വിമാനം പറന്നുയർന്നപ്പോൾ ഞാനിരുന്ന സീറ്റിൽ നിന്നും രണ്ടോ മൂന്നോ വരി പിന്നിലയി മദ്യപിച്ച് ലക്ക് കെട്ട ഒരു പ്രവാസി സുഹൃത്തിൻ്റെ അനവസരത്തിലുള്ള പാട്ടുകൾ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. പിന്നീടെപ്പോഴോ മറ്റുള്ളവരെപ്പോലെ ഞാനും നിദ്രയിലേക്ക് കടന്നു. വിമാനം കണ്ണൂർ വിമാനത്താവളത്തിന് സമീപത്ത് എത്തിയ സമയത്താണ് അതുവരെ അണഞ്ഞു കിടന്ന വിളക്കുകൾ പ്രകാശമാനമായത്. ആ സമയം മുതൽ നമ്മുടെ ആ സുഹൃത്ത് കലാഭവൻ മണിയുടെ ചില പാട്ടുകളുടെ വരികൾ തന്നാലാവത് പാടിയും ഇടയ്ക്കൊക്കെ എന്താണ് ബാബുവേട്ടാ എന്ന് പറഞ്ഞും സഹയാത്രികരിൽ ചിരി പടർത്തി. പിന്നീട് ബക്കാഡിയുടെ അരലിറ്റർ ബോട്ടിൽ എടുത്ത് മിനറൽ വാട്ടർ ബോട്ടിലിൽ പരസ്യമായി പകർത്താൻ ശ്രമിക്കവേ ആണ് വിമാന ജീവനക്കാർ അയാളിൽ നിന്നും കുപ്പികൾ ബലം പ്രയോഗിച്ച് പിടിച്ച് വാങ്ങിയത്.

വിമാനം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ഇന്ത്യൻ സമയം രാത്രി 8:30 ആയിരുന്നു. വിമാനത്തിൽ നിന്നും ഇറങ്ങി എയ്റോ ബ്രിഡ്ജ് വഴി കെട്ടിടത്തിനകത്ത് കടന്നപ്പോൾ അവിടെ കണ്ട ആദ്യത്തെ കൌണ്ടറിൽ ആരോഗ്യ വകുപ്പിൻ്റെ കൊറോണ കാല ക്വാറൻ്റയിൻ ക്ലാസ്സ് നടക്കുകയായിരുന്നു. അത് കഴിഞ്ഞ് നേരത്തെ ദുബായിൽ നിന്നും ഞാൻ ധരിച്ചിരുന്ന പി.പി.ഇ കിറ്റ് അഴിച്ച് ആരോഗ്യ പ്രവർത്തകർ നിശ്ചയിച്ച സ്ഥലത്ത് നിക്ഷേപിച് എമിഗ്രേഷൻ കൗണ്ടറും കടന്ന് മുന്നോട്ട് നടന്നു. അവിടെ വഴിയിൽ കേരള സർക്കാറിൻ്റെ കോവിഡ് ജാഗ്രത എന്ന വിഭാഗത്തിൻ്റെ കൗണ്ടറിൽ എൻ്റെ ക്വാറൻറ്റയിനുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകി കൺവേയർ ബൽട്ടിൽ കറങ്ങിക്കൊണ്ടിരുന്ന  ലഗേജും എടുത്ത് പുറത്തേക്ക് നടന്നു. ഇനി വീട്ടിലേക്കുള്ള യാത്രയാണ് മറ്റൊരു ചിന്തകളോ അലട്ടലോ ഇല്ലാതെ പതിനാല് നാൾ സെൽഫ് ക്വാറൻ്റയിൻ.

പ്രവാസിയുടെ കൊറോണ കാല യാത്ര

എം .പി .എസ്സ്.വീയ്യോത്ത്

ഭാഗം: രണ്ട്

വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് കടന്നപ്പോഴേക്കും എൻ്റെ സുഹൃത്ത് അദ്ദേഹത്തിൻ്റെ ടാക്സിയുമായി കാത്തിരിപ്പുണ്ടായിരുന്നു. രാത്രിയേ പകലാക്കി മാറ്റി തെളിഞ്ഞു നിന്ന എൽ ഇ ഡിവിളക്കുകൾ കണ്ട് അറിയാതെ ഞാൻ സ്തബ്ദനായി. അങ്ങനെ ഒരോന്ന് ആലോചിച്ച്  ടാക്സിയിൽ കയറി ഇരുന്നപ്പോൾ നിരനിരയായി തെളിഞ്ഞ് നിന്ന വഴിവിളക്കുകളും എന്നെ തൊട്ട് തലോടി കടന്നു പോയ മന്ദമാരുതനും ശരിക്കും എന്നെ സ്വാഗതം ചെയ്യുന്നത് പോലെ തോന്നി. 

വഴിയരികിൽ എൻ്റെ അച്ഛനും സഹോദരിയും അവരുടെ കുടുംബത്തോടൊപ്പം കാത്ത് നിൽപ്പുണ്ടായിരുന്നു. എൻ്റെ വാഹനം അവരുടെ വാഹനത്തിന് മുന്നിലായി ചെന്ന് നിന്നു. അങ്ങനെ അച്ഛനേയും മറ്റും കണ്ട് കുശലാന്വേഷണം നടത്തി ഞങ്ങൾ യാത്ര തുടർന്നു.

നേരം പത്ത് മണി കഴിഞ്ഞിരുന്നതിനാൽ തന്നെ ഞങ്ങളുടെ ടാക്സി കടന്നു പോയ വഴികളിൽ പലയിടങ്ങളിലും കടകളും അടഞ്ഞ് തന്നെ കിടന്നിരുന്നു. വാഹനത്തിൻ്റെ വേഗത അല്പം കൂട്ടിക്കൊണ്ട് മുന്നോട്ട് നീങ്ങിയപ്പോഴാണ് ഡ്രൈവർ തന്നെക്കുറിച്ച് വിശദീകരിക്കാൻ തുടങ്ങിയത്. അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്നും എൻ്റെ സുഹൃത്തിൻ്റെ അയൽക്കാരനാണ് അയാൾ എന്നും അദ്ദേഹത്തിൻ്റെ ഭാര്യ വീട് ആ പാതയോരം  ചേർന്നാണ് എന്നും മനസ്സിലായി. 

അതിനിടയിൽ ഉരുവച്ചാലിൽ വച്ച് സഹോദരിയും കുടുംബവും യാത്ര പറഞ്ഞ് തങ്ങളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. ഞാൻ വീണ്ടും എൻ്റെ യാത്ര തുടർന്നു. ഞങ്ങളുടെ തൊട്ടു പിന്നിലായി മറ്റൊരു വാഹനത്തിൽ ഞങ്ങളെ അനുഗമിക്കുന്നുണ്ടായിരുന്നു.ഇരുൾ നിറഞ്ഞ വഴിയുടെ എൻ്റെ വാഹനം കടന്നു പോവുമ്പോഴും എൻ്റെ കണ്ണുകൾ അചഛൻ സഞ്ചരിക്കുന്ന വാഹനത്തിലേക്കായിരുന്നു. ആദ്യമായി പ്രവാസ ലോകത്തേക്കുള്ള യാത്രയിൽ എന്നെ യാത്രയാക്കാൻ അച്ഛനും സഹോദരിയും കൂടെ ഉണ്ടായിരുന്നു. അതിനാൽ തന്നെ പ്രവാസ ലോകത്തു നിന്നുള്ള എൻ്റെ തിരിച്ചുവരവിലും കൂടെ വേണം എന്ന അദ്ദേഹത്തിൻ്റെ ആഗ്രഹമാണ് ഈ എൺപതുകളി ലും ശാരീരികാസ്വാസ്ഥൃങ്ങൾ വകവയ്ക്കാതെ ഇത് വരെ വന്നത്. പക്ഷേ മാനവരാശിക്ക് മുന്നിൽ ഭീതി ജനിപ്പിച്ച കൊറോണ എല്ലാവരേയും അവസ്ഥരാക്കിയ പോലെ തോന്നി. ഇങ്ങനെ ഒരു അവസ്ഥ ഇല്ലായിരുന്നെങ്കിൽ ഒരുമിച്ച് യാത്ര ചെയ്യേണ്ടവരാണല്ലോ ഞാനും അച്ഛനും 'ങ എന്ത് ചെയ്യാം.

അങ്ങനെ കൂത്ത്പറമ്പും കടന്ന് മാഹിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ മോന്താൽ കടവ് പാലവും കടന്ന്‌ കുഞ്ഞിപ്പള്ളി റെയിൽവേ പാലത്തിൽ നിന്നും ഹൈവേയിലേക്ക് കടന്നത് പോലും ആശ്ചര്യത്തോടെ ഞാൻ നോക്കി നിന്നു. പിന്നീട് എപ്പോഴോ ഹൈ വേ യിലെ പാർക്കോ ഹോസ്പിറ്റലും കടന്ന് അടക്കാത്തെരു സിഗ്നലും കടന്ന് ഞങ്ങളുടെ വാഹനം അച്ഛൻ സഞ്ചരിക്കുന്ന വാഹനത്തേയും പ്രതീക്ഷിച്ച് ആ പാതയോരത്ത് അൽപസമയം നിറുത്തി. പിന്നീടെപ്പോഴോ ആ വാഹനത്തിനെ അനുഗമിച് വില്യാപ്പള്ളി അങ്ങാടിയിലൂടെ മുന്നോട്ട് നീങ്ങിയപ്പോൾ മനസിനകത്ത് സുഖമുള്ള ഓർമ്മകൾ നിറയാൻ തുടങ്ങി' അച്ചാഴേക്കും ഞാൻ വീട്ടിൻ്റെ മുറ്റത്ത് എത്തിച്ചേർന്നിരുന്നു. 

ഇനി പതിനാല് നാളുകൾക്വാറൻ്റെയിൻ കിടക്കണം, ജീവിതയാത്രയിൽ ഇതു കൂടി. ... നാളുകൾ കടന്നു പോയി പ്രഭാത ഭക്ഷണവും അത്താഴവും ഞാൻ തന്നെ പാചകം ചെയ്ത് കഴിച്ചു ഉചഭക്ഷണം അമ്മ തയ്യാറാക്കി മകൻ്റെ കയ്യിൽ കൊടുത്തു വിടും. അതിനിടയിൽ ചിലപ്പോഴൊക്കെ :മഴത്തുള്ളികളും കാറ്റും എനിക്ക് കൂട്ടായി വരാറുണ്ടായിരുന്നു.


 

2020 സെപ്റ്റംബർ 26, ശനിയാഴ്‌ച

കിളികളും മനുഷ്യരും

കിളികളും ആധുനികമനുഷ്യരും 

എം.പി.എസ്സ്. വീയോത്ത്

ഈ കൊറോണക്കാലത്ത് പതിവ് പോലെ ഉണർന്ന് ഉമ്മറത്തേക്ക് നടന്നത് ഓർക്കുന്നു.  അപ്പോൾ മഴ കാറ്റിന്റെ കൂട്ട് കൂടി ആടിത്തിമർക്കുകയായിരുന്നു. ആ വെള്ളക്കെട്ടിൽ ഏതോ കിളികൾ അന്നത്തെ സ്റ്റാനവും കഴിച്ച് ദിവസം ആരംഭിക്കാനുള്ള പുറപ്പാടിലായിരുന്നു. ആ നേരം ഞാൻ അറിയാതെ ചിന്തിച്ചു പോയി. പക്ഷികൾക്ക് എന്ത് സുഖമാ എന്ന്. കാരണം അവയ്ക്ക് മാസ്ക്ക് വേണ്ട PcR ടെസ്റ്റ് വേണ്ട, കയ്യുറയോ സാനിറ്റൈസറോ വേണ്ട. ജാതിയോ മതമോ അഴിമതിയോ ഇല്ല , മറിച്ച് മനുഷ്യർ ചെയ്ത് കൂട്ടുന്ന അക്രമങ്ങളെയാണ്
 അവയ്ക്ക് പേടി. 

ലോകം മുഴുവൻ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ സ്വന്തം രക്തത്തേ പോലും തീരിച്ചറിയാനാവാത്തവൻ എങ്ങനെയാണ് മനുഷ്യൻ ആവുന്നത്. 

കിളികൾക്ക് ആണെങ്കിൽ അന്നന്നത്തെ ആഹാരം സ്വരുക്കൂട്ടുന്ന ചിന്ത മാത്രമേ ഉള്ളൂ താനും.

നമ്മിലെ അറിവ് സമൂഹത്തിന്റെ നന്മയ്ക്കും ഉന്നമനത്തിനും പ്രയോജനെപ്പടുത്തുന്ന സഹജീവികളോട് കരുണ കാണിക്കുന്ന സമൂഹം എങ്ങനെയാണ്  സൃഷ്ടിക്കാനാവുക.

മഹാന്മാർ പറഞ്ഞത് പോലെ ആദ്യം വീട്ടിൽ നിന്നും സമൂഹത്തിലേക്കും സമൂഹത്തിൽ നിന്നും ദേശത്തിലേക്കും നല്ലത് പകർത്തേണ്ടവർ (രാഷ്ട്രീയ മത സമൂഹ്യ പ്രവർത്തകർ ) സ്വാർത്ഥരും  സ്വത്തിനോട് ആർത്തിയുള്ളവരും ആയാൽ ആ നാട് എങ്ങനെയാണ് ഗാന്ധിജി പറഞ്ഞ് വച്ച രാമ രാജ്യം (സമ്പൽ സമുദ്ധമായ ) ആയിത്തീരുക. 

ഓരോരുത്തരിലും ഇത്തരം ചിന്തകൾ പകരാനും അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപപ്പെടുന്ന  സമൂഹത്തിലെ ഏതൊരു ചെറിയ മാറ്റവും കാംക്ഷിച്ചും ആണ് പല രചനകളും .

നന്ദി നമസ്ക്കാരം

2020 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

പത്തേമാരിയും പറവയും

 


പത്തേമാരിയും പറവയും 
എം. പി. എസ്. വിയ്യോത്ത് 

പണ്ട് കാലങ്ങളിൽ ഈ മണൽനഗരത്തിലേക്ക് എത്തിച്ചേർന്ന പലരും യാത്രയ്ക്ക് ആശ്രയിച്ചിരുന്നത്  വലിയ പത്തേമാരികളെ   ആയിരുന്നൂ  എന്നാണ് ഞാൻ കേട്ടറിഞ്ഞത്  . അന്ന് കാറ്റിലും കോളിലും പെട്ട്  വഴിമദ്ധ്യേ തന്നെ ജീവൻ വെടിഞ്ഞവർ എണ്ണത്തിൽ  ഒത്തിരിയുണ്ട് താനും. ആ മനുഷ്യരുടെ സ്മരണയ്ക്ക് മുമ്പിൽ രണ്ടു തുള്ളി കണ്ണുനീർ അർപ്പിച്ചുകൊണ്ട് ഞാൻ  കഥ ആരംഭിക്കട്ടെ .

അതാ ആ കാണുന്നതാണ് ഗുജറാത്തിലെ കച്ച്  തുറമുഖം  നമ്മൾ  കാണുന്നത്. സാധനങ്ങൾ  നിറച്ച ഒരു പത്തേമാരി ഗൾഫ് മേഖലയിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് അവിടെ . കപ്പലിന് മുകളിലായി മാനത്ത് വട്ടം കറങ്ങി പറന്ന പറവകൾ എന്തോ കണ്ട് പത്തേമാരിയുടെ മുകളിൽ ചെന്നിരുന്ന് തറയിൽ  ചിതറി വീണുകിടന്ന അരമണികൾ ഓരോന്നോരോന്നായി കൊത്തിത്തിന്നാൻ തുടങ്ങി. അതിനിടയിൽ എപ്പോഴോ ആ യാനത്തിന്റെ  ഗൾഫിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചു. പറവകളിൽ ഒന്നൊഴികെ മറ്റുള്ളവരൊക്കെ കരയിലേക്ക് തിരിച്ചു പറന്നു . ആ പറവ തിരിച്ചു പറക്കാൻ ഒരുങ്ങുമ്പോഴും കര ദൂരെ ഒരു പൊട്ടുപോലെ ആയിമാറിയിരുന്നൂ . അങ്ങനെ കടലിലെ തണുത്ത കാറ്റേറ്റ് വിറച്ചു് ഇനിയെന്ത്എന്ന്  ചിന്തിച്ചു് ആ പറവആ പത്തേമാരിയിൽ നാളുകൾ കഴിച്ചുകൂട്ടി. അതിനിടയിലെപ്പോഴോ  ആ നൗക 
 കടൽക്കാറ്റിന്റെ കടൽ ഓളങ്ങളൂടെ സഞ്ചരിച്ചു്   ഇങ്ങു ഗൾഫ് തീരത്ത് അണഞ്ഞപ്പോഴും ആ പറവ ചാക്കുകൾക്ക് ഇടയിൽ കഴിച്ചു കൂട്ടുകയായിരുന്നൂ . കതുറമുഖത്തോട് ചേർത്ത് നിർത്തിയ ആ നൗകയിൽ നിന്നും പറന്നുയർന്ന ആ പറവ എങ്ങോട്ടെന്നില്ലാതെ പറന്നകന്നപ്പോൾ ആ മനസ്സിലെ ഒറ്റപ്പെടൽ ഞാനും വായിച്ചറിയുകയായിരുന്നൂ . ആ പറവയും ചിലരുടെ ജീവിതവുമായി വല്ലാത്തൊരു ആത്മബന്ധം ഉള്ളത് പോലെയാണ് എനിക്ക് അപ്പോൾ തോന്നിയത് . ഇതും ഒരു ജീവിത കഥപോലെ എന്റെ ജീവിത ത്തോട് ചേർന്ന് നിൽക്കുമ്പോൾ അല്ലെങ്കിൽ അവതരിപ്പിക്കപ്പെടുമ്പോൾ ആ പത്തേമാരിയിൽ അനേകം യാത്രക്കാരിൽ ഒരാളായി ഞാനും അറിയാതെ മാറുകയായിരുന്നൂ . അങ്ങനെ കാലമാകുന്ന സംവിധായകന്റെ കഥയിലെ ഒരു കഥാപാത്രമായി ഞാനും .

2020 ജൂലൈ 31, വെള്ളിയാഴ്‌ച

നവീനസമൂഹിക ലക്ഷണങ്ങൾ

നവീനസമൂഹിക ലക്ഷണങ്ങൾ
എം.പി.എസ്സ്. വീയ്യോത്ത്

മേൽക്കുമേൽ അളവിനും തൂക്കത്തിനും അനുസരിച്ച് അടുക്കി വച്ചിരിക്കുന്ന ഏതിനും വല്ലാത്തഭംഗി തന്നെയാണ് ശരിയല്ലേ. 

ഇത് തന്നെയാണ് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മളോരോരുത്തരുടെയും ജീവിതത്തിലൂടെയും കാലം നമ്മുക്ക് മുമ്പിൽ കാട്ടിത്തരുന്നത്. 

 ലോകം കൊടുംകാടാണ് എന്നും നമ്മൾ ഒരോരുത്തരും അതിലെ ജീവജാലങ്ങളുമാണ് എന്ന് സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ  നിലവിലെ  ഹിംസ്രജന്തുക്കളായ സിംഹവും കടുവയും മുതൽ  മറ്റ് വിഷ ജീവികൾ വരെ വികലാംഗ പെൻഷനും വാങ്ങി  രാജി വച്ച് സ്ഥലം വിടും. 

കാരണം അവരേക്കാൾ ക്രൂരരും, ഉഗ്രവിഷ വാഹകരുമാണ് നമ്മുടെ ഇടയിലുള്ളവരിൽ പലരും . 

പാമ്പും മറ്റും സ്വരക്ഷയ്ക്കും ആഹാരത്തിനുമാണ് ക്രൂരതകൾ ചെയ്യുന്നെങ്കിൽ നമ്മളിൽ ചിലർ പണത്തിനും സ്വയം തെറ്റുകൾ മറച്ച് വയ്ക്കാനുമായി എന്തൊക്കെയോ ചെയ്ത് കൂട്ടുന്നു. 

പണ്ട് കേട്ട " മനുഷ്യൻ മതങ്ങളേ സൃഷ്ടിച്ചു " തുടങ്ങുന്ന ഗാനശകലങ്ങളും മറ്റ് ചില ശീലുകളും കൂടി ചേരുമ്പോൾ നമ്മുടെ നാടുമായി. അതായത് സാക്ഷരരായ നീരക്ഷരുടെ  സ്വന്തം നാട്

നമ്മിലും ഏതിനേയും ചതിയും കളവും കലർത്തി വളഞ്ഞ വഴിയിൽ മുന്നേറുന്നവർ  ഒത്തിരിയുള്ള
സമൂഹത്തിൽ പണത്തിനും സമ്പത്തിനുമാണ് വിശുദ്ധി . 

അവിടെ സത്യവും നീതിയും ചാരിത്യം പോലും വിൽപ്പന ചരക്കായി മാറുന്നു. ഇതോ ആധുനിക സമൂഹത്തിന്റെ ലക്ഷണങ്ങൾ


2020 ജൂലൈ 26, ഞായറാഴ്‌ച

കൊറോണ ഭീതി

കൊറോണഭീതി
 എം.പി. എസ്സ്. വീയ്യോത്ത്

കൊറോണഭീതി വിരിച്ച  ഗ്രാമപാതയിൽ മാസ്ക് വച്ച് മൂക്ക് മറച്ച് ഭവ്യതയോടെ നിന്ന എന്റെ ചിന്ത ഈ അവസ്ഥയിലും എത് നിയമത്തെയും  ധിക്കരിക്കാനുള്ള മലയാളിയുടെ ശീലങ്ങളേക്കുറിച്ചായിരുന്നു. ആ ചിന്തയിൽ നിന്നും  തൊട്ടുവിളിച്ചുണർത്തിയ  അയാൾ എന്നെ നോക്കി ചുമച്ചപ്പോൾ തെറിച്ച് വീണ ഉമിനീരാണ്
എന്നെയും കൂടെ കൂട്ടുമോ എന്നൊരു ഭീതി  ഉള്ളിൽ നിറച്ചത്. .

പിന്നെപ്പോഴോ   ഉച്ചത്തിൽ മുഴങ്ങിയ ഫോൺ റിംങ് ചെയ്യുന്ന ശബ്ദം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.   കൈ നീട്ടി  ഫോൺ തപ്പിയെടുത്തപ്പോഴാണ് തെക്കേലെ കുമാരേട്ടനെയും കൊറോണ കൊണ്ടുപോയ വാർത്ത സുഹൃത്ത് പറഞ്ഞറിഞ്ഞത്. പിന്നെ കണ്ണുകൾ പണിപ്പെട്ട്  തുറന്നു  നോക്കുമ്പോഴാണ് എങ്ങും ഇരുട്ട് പരന്നുകിടന്നത് കണ്ടത്.

നേരത്തെ കണ്ട ആ മനുഷ്യൻ കുമാരേട്ടൻ ആയിരുന്നു എന്നാണ് തോന്നുന്നത്. എല്ലാം  എന്റെ മനസ്സ് കാട്ടിത്തന്ന ഒരു കിനാവായിരുന്നൂ എന്ന് വിശ്വസിക്കാൻ വല്ലാത്ത വിഷമം തോന്നി. അസ്ഥാനത്ത് ഇത്തരം കാഴ്ചകൾ കാണിച്ചുതരാൻ  മനസ്സ് പണ്ടേ ഒത്തിരി  സമർത്ഥമായിരുന്നല്ലോ. എന്നാലും നീ എന്നെ വെറുതെ ഭയപ്പെടുത്തി, ഇത് ശരിയല്ല കേട്ടോ  മനസ്സേ എന്നു  പറഞ്ഞ് വീണ്ടും മയക്കത്തിലേക്ക് കടന്ന എനിക്ക് ഇന്നും ആ സ്വപ്നത്തിന്റെ അർത്ഥം മനസിലായിട്ടില്ല.

2020 മാർച്ച് 28, ശനിയാഴ്‌ച

Hounding Days

Hounding Days-1

M.P.S. Viyyoth

That was a day which is still hounding my life. That day start a shocking bang on my friend’s forehead.  Still that marking is stay as a reminder for us. 
The incident was happened on 26th Dec. It was on Monday, morning 7:30. We are on the doorway of an express train which is travelling from Trivandrum to Mangalore.  We are coming from Thrissur where we attend a literary conference.  The time we reached in Kozhikode railway station train compartment seems almost full. Train resume its journey after the short break. When it reaches Tellichery a heavy rush formed from inside the train and pushes us down. My friend lost his balance and fell on the platform. I had catches on the handle and hanged from the train. After I had jumped to the platform and help my friend to wake up. Some of the passenger also gathered around us. Nobody turn to help us, they are eagerly busy to take our pics and sending through social media.  My friend’s forehead injured in that fall.  We get in the train and resume the journey.  Suddenly we noticed a Lady watching us from seat. After some times she came towards and start to asking about us. From her words we realise that she also face the same around two month before.   In that discussion we realise she was a famous doctor in Kannur . She was coming from Trivandrum after attending a medical conference.  Within that short period we are so friendly, she asked about our business and writings. After few minutes our train reaches Kannur railway station. She force to us for following her toward clinic. From Railway station to her clinic we went along with her. She had provided us proper first aid and drop us to Kannur  bus station. 
Years goes so faster, Currently we are working  as  Sub inspectors of Police.  I am working in Kozhikode station and my friend is working in Kannur Station. In this time period we partially forget her.  One day my friend called and asked me “Do you remember the Star clinic or Dr. Jyothi.?” Within that period I had forget her name but still her smiling face stays with my memories.  My silence forces my friend to remind her goodness.  After a deep silence he had informed her demise., which happend soon after an accident. When hear that I was shocked because she was like an elder sister to us. But when we are get into our busy life  schedule most of the our memories  vanished from us.  I was fear to face her husband, who forces us to apply for SI selection test. My friend handed over his phone to her husband. In that words I had realise his pain which heart me alot.  That incident still hounding me throughout this life.

2020 ഫെബ്രുവരി 6, വ്യാഴാഴ്‌ച

നികൃഷ്ടം

നികൃഷ്ടം 

എം. പി. എസ്. വീയ്യോത്ത് 

അന്നൊരു തിങ്കളാഴ്ചയായിരുന്നു  പതിവിലും വൈകിയാണ് ഞാൻ വീട്ടിലേക്കു തിരിച്ചത് . എന്റെ പ്രിയ സുഹൃത്ത് മനാഫിന്റെ അകാലമൃത്യു മനസ്സിനെ വല്ലാതെ ഉലച്ചിരുന്നതിനാൽ ഹൃദയം വിങ്ങാനായി വെമ്പിനിൽപ്പായിരുന്നൂ . 

പതിവ് പാതയിലെ പല കാഴ്ചകളും എന്റെ ഉള്ളിലേക്ക് എത്തിനോക്കിയത് പോലും ഇല്ല . ഏതോ അദൃശ്യ ശക്തിയാണ് എന്നെ മുന്നോട്ട് നയിച്ചത് പോലും  . വീട്ടിലേക്കുള്ള പടവുകൾ നടന്നു കയറുമ്പോൾ പശ്ചാത്തല സംഗീതം പൊഴിച്ചുകൊണ്ട് തവളകളും ചീവീടുകളും നിന്നപ്പോൾ പിന്നണിയിൽ എങ്ങുനിന്നോ കുറുക്കന്മാരുടെ സംഗീതനിശയ്ക്കൊപ്പം ചില തെരുവ് പട്ടികളും ഒപ്പം  നിൽപ്പുണ്ടായിരുന്നൂ.

വീടിന്റെ കോളിംഗ് ബില്ലിൽ എന്റെ വിരലുകൾ പതിയെ അമർന്നു. അല്പസമയത്തിനകം വീട്ടിനുള്ളിൽ വെളിച്ചം പരന്നു . വാതിൽ തുറന്നുകൊണ്ടു അമ്മ വെളിയിൽ ഇറങ്ങിക്കൊണ്ടു 

" എന്തേ ഇത്രയും വൈകിയേ ? മോൻ എന്തെങ്കിലും കഴിച്ചോ " 

എന്ന് ചോദിച്ചപ്പോഴേക്കും അമ്മയെയും കടന്ന് ഞാൻ വീട്ടിനുള്ളിലേക്ക് കടക്കാൻ തുടങ്ങിയിരുന്നൂ . എന്റെ മുഖത്തെ പരന്നു കിടന്ന ശോകഭാവം അപ്പോഴാണ് 'അമ്മ ശ്രദ്ധിച്ചത് . അങ്ങനെ പതിഞ്ഞ ശബ്ദത്തിൽ എന്നെ ചേർത്ത് പിടിച്ചു് കാര്യം ആരാഞ്ഞപ്പോൾ അതുവരെ മനസ്സിൽ വിങ്ങിനിന്ന മേഘങ്ങൾ കണ്ണീരായി പെയ്തൊഴിയാൻ തുടങ്ങി . അതിനിടയിൽ വിറയാർന്ന ശബ്ദത്തിൽ 

"അമ്മേ നമ്മുടെ മനാഫ് എക്സിഡന്റിൽ കൊല്ലപ്പെട്ടു . നമ്മുടെ നാട്ടുകാരാണ് അതിനു കാരണക്കാർ അവർ നോക്കി നിന്നും പടം  പിടിച്ചും നിന്ന സമയത്ത് അവനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നൂ . അവന്റെ ചേതനയറ്റ ദേഹം ആശുപത്രിയിലെ മോർച്ചറിയിൽ വിറങ്ങലിച്ചു കിടക്കുകയാണ് . നാളെ അവന്റെ ബാപ്പ ഗൾഫിൽ നിന്നും വന്നേ മറ്റു ചടങ്ങുകൾ ഉണ്ടാവൂ . " 

പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും  ഞാൻ തളർന്നുപോയിരുന്നൂ . കുഞ്ഞുന്നാളിൽ തുടങ്ങിയ ഞങ്ങളുടെ ചങ്ങാത്തം ദൈവത്തിന് പോലും അസ്സൂയയുണ്ടാക്കിക്കാണും എന്ന് ചിന്തിച്ചു കട്ടിലിനരികിലേക്കു നടന്നപ്പോൾ എന്നെ ചേർത്ത് പിടിച്ചു അമ്മയും കൂട്ടിനുണ്ടായിരുന്നൂ . ഞാൻ ഉറങ്ങുന്നതും നോക്കി അവർ  നിന്നപ്പോൾ  ശരിക്കും ഉള്ളിൽ തേങ്ങുകയായിരുന്നൂ . 

പതിയെ നിദ്രയിലേക്ക് കടന്ന ഞാൻ കണ്ട ആ സ്വപ്നത്തിൽ തെളിഞ്ഞുവന്ന ദൃശ്യത്തിൽ ചോരകിനിയുന്ന മുഖവുമായി റോഡിൽ കിടന്ന് ജീവന് വേണ്ടി പിടഞ്ഞ രൂപത്തിന് മനാഫുമായി  സാമ്യതയുണ്ടായിരുന്നോ?  

ആശുപത്രിയിൽ എത്തിക്കേണ്ട സമയത്ത് മൊബൈലിൽ ദൃശ്യം പകർത്തി നോക്കി നിന്ന നാട്ടുകാരോട് എന്തോ എനിക്ക് വല്ലാത്ത അറപ്പാണ് തോന്നിയത് . അവർ അറിഞ്ഞൊന്നു സഹായിച്ചാൽ തിരിച്ചു പിടിക്കാവുന്ന ജീവൻ ആ   നിർവികാരത ഇല്ലാതാക്കിയപ്പോൾ അവന്റെ മരണത്തിൽ അവർക്കും പങ്കില്ലേ എന്നുവരെ അറിയാതെ ചിന്തിച്ചു പോയി . 

വിദ്യാഭ്യാസമുള്ള ഒരു ജനതയ്ക്ക്  എങ്ങനെയാണ് ഇത്തരത്തിൽ പ്രതികരിക്കാനാവുന്നത് എന്നോർത്ത് മനസ്സ് വല്ലാതെ നൊന്തുപോയിരിക്കുന്നൂ  . എല്ലാവരും സ്വാർത്ഥരായി ഇന്ന് സ്വാർത്ഥരായി ശരിക്കും മാറിയിരിക്കുന്നൂ. ഇതാണ് എന്റെ നാട്ടിലെ ഇന്നത്തെ അവസ്ഥ  കഷ്ടം എന്നല്ലാതെ എന്താ പറയുക .

2020 ജനുവരി 30, വ്യാഴാഴ്‌ച

നേര്

നേര്
എം.പി.എസ്സ്. വീയ്യോത്ത്


അന്ന് അവൻ അവരേക്കുറിച്ച് സൂചിപ്പിച്ച വാചകങ്ങളിലെ സത്യങ്ങൾ അയാൾക്ക് ബോധ്യമാവാൻ പിന്നെയും നാളുകൾ വേണ്ടി വന്നു. അങ്ങനെയിരിക്കെ ഒരു നാളിലെ ഉച്ചയു റക്കത്തിൽ  സ്വപ്നത്തിൽ വെള്ളത്തുണി ശിരസ്സു മുതൽ പാദം വരെ മൂടിയ മൃതദേഹം ആ നിദ്രയ്ക്ക് ഭംഗം വരുത്തി. പിന്നീടുള്ള ചീന്തയിൽ മുഖമില്ലാത്ത ആ ദേഹം താൻ സ്നേഹിക്കുന്ന ആരുടേതും ആവരുത് എന്നത് മാത്രമായിരുന്നു. കാലങ്ങൾ കടന്നു പോയി ഒപ്പം തന്നിലും വാർദ്ധക്യത്തിന്റെ നിഴലുകൾ വീഴാൻ തുടങ്ങി എന്ന് വീട്ടിലെ കണ്ണാടിയാണ് അയാൾക്ക് കാണിച്ച് കൊടുത്തത്. അന്ന് ജോലി കഴിഞ്ഞ് പതിവിലും വൈകിയാണ് അയാൾ വീട്ടിൽ തിരിച്ചെത്തിയത്. അപ്പോഴേക്കും അയാളുടെ കുടുംബം വീട് പൂട്ടി അടുത്ത ക്ഷേത്രത്തിൽ ഉത്സവത്തിനായി പോയിരുന്നു , രാത്രി ആ വീട്ടിൽ തനിച്ച്  കട്ടിലിൽ നീണ്ടു നിവർന്ന് കിടന്നപ്പോൾ പതിവിലും വേഗത്തിൽ ഹൃദയം മിടിക്കുന്നതും നാവ് വരണ്ടുണങ്ങന്നതും അയാൾ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ ശ്വാസം കിട്ടാതെ വിഷമിച്ച അയാൾ അന്നാദ്യമായി  ഒറ്റപ്പെടലിലെ വല്ലാത്തൊരാ മരണ വെപ്രാളം അനുഭവിച്ചറിഞ്ഞു . എല്ലാവരും ഉണ്ടായിട്ടും ആരോരുമില്ലാത്ത ആ അവസ്ഥയിലാണ് അവൻ സൂചിപിച്ച അനാഥത്വം എന്ന വാക്കിന്റെ അർത്ഥം ശരിക്കും ബോധ്യമായത് . പണമെത്ര ഉണ്ടായാലും സ്വന്തമെന്ന് പറഞ്ഞ് ചേർത്ത് പിടിക്കാൻ  മാതാപിതാക്കളേക്കാൾ ഈ ലോകത്തിൽ ആർക്കും കഴിയില്ല . മറിച്ച് ഈ ലോകത്തിൽ കാണുന്നത് മിക്കവരും നല്ല അഭിനേതാക്കളാണ്. എന്നതാണ് പരമാർത്ഥം 

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...