സ്നേഹം
എം.പി. എസ്സ്. വീയ്യോത്ത്
സ്നേഹമെന്നക്ഷരക്കൂട്ടത്തിന്‍
അര്‍ത്ഥങ്ങള്‍ പലതെങ്കില്‍
ശുദ്ധമാം സ്നേഹത്തെ
തിരിച്ചറിവതെങ്ങനെ
സ്നേഹമളക്കുന്നതെങ്ങനെ
എന്നൊരു സംശയമൊത്തിരി
പ്പേരുടെ ഉള്ളിലായുണ്ടുപോല്‍
പാവനരൂപമാം മാതാവിന്‍ സ്നേഹത്തിന്‍
മാധുര്യമത്രയും
മാറിമറിഞ്ഞും പോയ്
സ്നേഹമീവിധം മാറീടില്‍ ആരെനാം
അന്ധമായ്
വിശ്വസിച്ചീടുമീലോകത്തില്‍
സ്നേഹത്തിന്‍ ആദ്യ കിരണമാം കുഞ്ഞിന്റെ
ദേഹത്തെപ്പോലും
കശക്കുന്നു ചില ദുഷ്ടന്മാര്‍
സ്നേഹമീ ലോകത്തില്‍ കപടമാണെങ്കിലും
ഭീതികൂടല്ലാതെ
കാണാനിന്നാവില്ല
തന്നിഷ്ടക്കാരുടേം ലാഭേശ്ചക്കാരുടേം
ലോകത്തില്‍ സ്നേഹമതുപോലും കിട്ടാക്കനിയുമായി
സ്നേഹവും പ്രേമവും മാറി മറിയുമ്പോള്‍
എങ്ങനെ മാലോരെ വിശ്വസിച്ചീടും ഞാന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ