എന്റെ ഓരോ കാര്യങ്ങളേ!
എം.പി.എസ്സ്.വീയ്യോത്ത്.
ഉഴുത് മറിച്ചാൽ ചിലപ്പോൾ അത് കിട്ടും എന്ന് ആരോ പറഞ്ഞപ്പോഴാണ് ഞാനതിനേക്കുറിച്ച് ചിന്തിച്ചത്. അതുവരെ കൂനിക്കൂടിയിരുന്ന ഞാൻ മനസ്സെന്ന തരിശ്ശുഭൂമിയിലേക്ക് ചിന്തയെന്ന കലപ്പയുറപ്പിച്ച കാളകളെ ഇറക്കിവിട്ടു. കലപ്പ തട്ടി ഇളക്കിയ ചില ഓർമ്മച്ചെപ്പുകളിൽ അടങ്ങിയ പലതും വേറിട്ട് വന്നപ്പോൾ അതൊക്കെ മനസ്സിലെ പല കോണിലായി കൂന കൂട്ടി വച്ചു.അതിൽ നിന്നുമാണ് എന്റെ എഴുത്തിനുള്ള വക കാണുന്നത്. തൂലികയാണ് എന്റെ പടവാൾ എന്ന പഴയ തലം ഇപ്പോഴാണ് ശരിക്കും അർത്ഥവത്തായത്. കാലത്തിന്റെ ഓരോ വികൃതികളേ! അല്ലെങ്കിൽ ഞാൻ ആരുമറിയാതെ ഒളിച്ചു വച്ച എഴുത്തിന്റെ ലോകം സമൂഹത്തിലേക്ക് എത്തിച്ചേരുമായിരുന്നോ. അതിന് നന്ദി പറയേണ്ടത് സോഷ്യൽ മീഡിയയിലെ നല്ലവരായ പരിചയസമ്പന്നായ എഴുത്തുകാർക്കും വായനക്കാർക്കുമാണ്. അല്ലെങ്കിൽ ഏതോ കോണിലായി എന്റെ രചനകൾ ചിതലരിച്ച് നശിച്ച് പോകുമായിരുന്നു. ഞാൻ വലിയ എഴുത്തുകാരനൊന്നുമല്ല .ഏതോ കാറ്റിപ്പറന്ന് നടക്കുന്ന പട്ടം പോലെ ഇന്ന് ഞാനും.
എന്റെ ചില ചിന്തകളിൽ പണ്ട് എന്നോ കോറിയിട്ട വരികൾ ഇങ്ങനെയായിരുന്നു .
"നിന്റെ മനസ്സ് തളരുമ്പോൾ നീയാണ് ലോകത്തിൽ വച്ച് വലിയവനെന്നും . തലക്കനം തോന്നുമ്പോൾ നീ വെറും വട്ടപൂജ്യമാണെന്നും " പറഞ്ഞ് മനസ്സിനെ ആവശ്യാനുസരണം നിയന്ത്രിച്ചാൽ ഞാൻ എന്ന ഭാവം ഇല്ലാതാക്കാം എന്നാണ്. ആർക്കൊക്കെ ഇതോട് യോചിക്കാൻ കഴിയുമെന്ന് അറിയില്ലെങ്കിലും . എന്റെ ജീവിതം ഈ വാക്കകളാൽ നിയന്ത്രിതമാണ്. അതിനാൽ ഞാൻ വലിയവനാണെന്ന് ഇന്ന് വരെ എനിക്ക് തോന്നിയിട്ടുമില്ല. ഇതു വരെ എനിക്ക് തന്ന പ്രോത്സാഹനത്തിന് ഹൃദയത്തിൻ ഭാഷയിലെ നന്ദി എല്ലാ സ്വമനസ്സുകളേയും അറിയിച്ചു കൊള്ളുന്നു. നന്ദി നമസ്കാരം .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ