പത്തേമാരിയും പറവയും
എം. പി. എസ്. വിയ്യോത്ത്
പണ്ട് കാലങ്ങളിൽ ഈ മണൽനഗരത്തിലേക്ക് എത്തിച്ചേർന്ന പലരും യാത്രയ്ക്ക് ആശ്രയിച്ചിരുന്നത് വലിയ പത്തേമാരികളെ ആയിരുന്നൂ എന്നാണ് ഞാൻ കേട്ടറിഞ്ഞത് . അന്ന് കാറ്റിലും കോളിലും പെട്ട് വഴിമദ്ധ്യേ തന്നെ ജീവൻ വെടിഞ്ഞവർ എണ്ണത്തിൽ ഒത്തിരിയുണ്ട് താനും. ആ മനുഷ്യരുടെ സ്മരണയ്ക്ക് മുമ്പിൽ രണ്ടു തുള്ളി കണ്ണുനീർ അർപ്പിച്ചുകൊണ്ട് ഞാൻ കഥ ആരംഭിക്കട്ടെ .
അതാ ആ കാണുന്നതാണ് ഗുജറാത്തിലെ കച്ച് തുറമുഖം നമ്മൾ കാണുന്നത്. സാധനങ്ങൾ നിറച്ച ഒരു പത്തേമാരി ഗൾഫ് മേഖലയിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് അവിടെ . കപ്പലിന് മുകളിലായി മാനത്ത് വട്ടം കറങ്ങി പറന്ന പറവകൾ എന്തോ കണ്ട് പത്തേമാരിയുടെ മുകളിൽ ചെന്നിരുന്ന് തറയിൽ ചിതറി വീണുകിടന്ന അരമണികൾ ഓരോന്നോരോന്നായി കൊത്തിത്തിന്നാൻ തുടങ്ങി. അതിനിടയിൽ എപ്പോഴോ ആ യാനത്തിന്റെ ഗൾഫിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചു. പറവകളിൽ ഒന്നൊഴികെ മറ്റുള്ളവരൊക്കെ കരയിലേക്ക് തിരിച്ചു പറന്നു . ആ പറവ തിരിച്ചു പറക്കാൻ ഒരുങ്ങുമ്പോഴും കര ദൂരെ ഒരു പൊട്ടുപോലെ ആയിമാറിയിരുന്നൂ . അങ്ങനെ കടലിലെ തണുത്ത കാറ്റേറ്റ് വിറച്ചു് ഇനിയെന്ത്എന്ന് ചിന്തിച്ചു് ആ പറവആ പത്തേമാരിയിൽ നാളുകൾ കഴിച്ചുകൂട്ടി. അതിനിടയിലെപ്പോഴോ ആ നൗക
കടൽക്കാറ്റിന്റെ കടൽ ഓളങ്ങളൂടെ സഞ്ചരിച്ചു് ഇങ്ങു ഗൾഫ് തീരത്ത് അണഞ്ഞപ്പോഴും ആ പറവ ചാക്കുകൾക്ക് ഇടയിൽ കഴിച്ചു കൂട്ടുകയായിരുന്നൂ . കതുറമുഖത്തോട് ചേർത്ത് നിർത്തിയ ആ നൗകയിൽ നിന്നും പറന്നുയർന്ന ആ പറവ എങ്ങോട്ടെന്നില്ലാതെ പറന്നകന്നപ്പോൾ ആ മനസ്സിലെ ഒറ്റപ്പെടൽ ഞാനും വായിച്ചറിയുകയായിരുന്നൂ . ആ പറവയും ചിലരുടെ ജീവിതവുമായി വല്ലാത്തൊരു ആത്മബന്ധം ഉള്ളത് പോലെയാണ് എനിക്ക് അപ്പോൾ തോന്നിയത് . ഇതും ഒരു ജീവിത കഥപോലെ എന്റെ ജീവിത ത്തോട് ചേർന്ന് നിൽക്കുമ്പോൾ അല്ലെങ്കിൽ അവതരിപ്പിക്കപ്പെടുമ്പോൾ ആ പത്തേമാരിയിൽ അനേകം യാത്രക്കാരിൽ ഒരാളായി ഞാനും അറിയാതെ മാറുകയായിരുന്നൂ . അങ്ങനെ കാലമാകുന്ന സംവിധായകന്റെ കഥയിലെ ഒരു കഥാപാത്രമായി ഞാനും .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ