ഭ്രാന്തൻ
എം. പി എസ് വീയ്യോത്ത്
ഒരാൾ ജീവിതത്തിൽ താൻ ഒറ്റപ്പെടുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് നമ്മൾ പലപ്പോഴും മാനസികമായി തകർന്നുപോകുന്നത് .
അത്തരം സാഹചര്യങ്ങൾക്ക് താൻ ജീവനുതുല്ല്യം സ്നേഹിക്കുന്നവർ കാരണമാവുമ്പോൾ ശരിക്കും നമ്മൾ അടിമുടി ഒന്നുലഞ്ഞുപോവും .
അത്തരം ജീവിത സാഹചര്യം നിങ്ങളുടെ മുമ്പിൽ വരച്ചുകാട്ടുകയാണ് ഞാൻ ഭ്രാന്തൻ എന്ന ഈ നോവലിലൂടെ .
ഭ്രാന്തൻ
എം. പി എസ് വീയ്യോത്ത്
അധ്യായം - ഒന്ന്
രണ്ടരപതിറ്റാണ്ടു കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെ ഹരിതാഭയിലേക്ക് ചേക്കേറിയത് അന്നാണ് . പ്രവാസത്തേക്കുറിച്ച് പറയുമ്പോൾ പിന്നിട്ട വഴിത്താരകളിൽ എന്നെ വിട്ട് പോയവരും മൺമറഞ്ഞ് പോയവരും മുതൽ കട്ടപ്പാരയും കൊണ്ട് വിടാതെ പിന്തുടർന്നവർ, എന്നും എന്നെ ശത്രുവായി കണ്ടവർ വരെയുണ്ടാവും. ഈ എഴുത്ത് ആരെയും നോവിക്കുവാനായല്ല എന്ന് ഇവിടെ പ്രത്യേകം പറഞ്ഞു കൊള്ളുന്നു.
കാലത്ത് ഒമ്പതര മണിയോടെ താമസസ്ഥലമായ ദുബായ് ഇൻഡർ നേഷനൽ സിറ്റിയിലെ ഫ്രാൻസ് ക്ലസ്റ്ററിലെ റൂം നമ്പർ 312 ൽ നിന്നും ഇറങ്ങിയ എന്നെ എൻ്റെ സഹോദരൻ സുമേഷും ഞങ്ങളുടെ കമ്പനി വാഹനത്തിനരികിൽ വരെ അനുഗമിച്ചിരുന്നു. അവനോട് യാത്ര പറഞ്ഞ് എന്നെയും വഹിച്ച് ആ വാഹനം മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ മനസ്സിൽ 1995 ൽ തുടങ്ങിയ എന്റെ പ്രവാസകാല ഓർമ്മകളും അതിവേഗത്തിൽ ഒരു ചലച്ചിത്രം പോലെ മിന്നി മായുന്നുണ്ടായിരുന്നു.
അൽപ്പനേരത്തെ യാത്രയ്‌ക്കൊടുവിൽ ഞങ്ങൾ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാമത്തെ ടെർമിനലിലെ ഡിപ്പാർച്ചർ ഗേറ്റിന് മുമ്പിൽ എത്തിച്ചേർന്നു. വാഹനത്തിൽ നിന്നും ലഗേജുമെടുത്ത് ട്രോളിയിൽ വച്ച് വിമാനത്താവളത്തിലെ കൊറോണ പ്രോട്ടോക്കോൾ പ്രകാരം അകലം പാലിച്ച് ഒത്തിരി സമയം മറ്റുള്ളവരോടൊപ്പം കാത്തിരിക്കേണ്ടതായി വന്നു.
പിന്നീടെപ്പൊഴോ ഒരു ഉദ്യോഗസ്ഥൻ ''ഏയർ ഇന്ത്യാ എക്സ്പ്രസ് കണ്ണൂർ ! കണ്ണൂർ ! "എന്ന് വിളിച്ച് ഞങ്ങളുടെ അരികിലൂടെ നടന്നു നീങ്ങിയതിന്റെ അടിസ്ഥാനത്തിൽ ബോര്ഡിങ് പാസ്സിനായുള്ള വരിയിൽ സ്ഥാനം പിടിച്ചു.
കൗ ണ്ടറിൽ ചെന്ന് ബോർ സിംഗ് പാസ്സും വാങ്ങി സുരക്ഷാ പരിശോധനയും എമിഗ്രേഷൻ പരിശോധനയും ഡ്യൂട്ടിഫ്രീയും കടന്ന് എനിക്ക് പോവേണ്ട വിമാനത്തിലേക്ക് കടക്കാനുള്ള ഗേറ്റിനരികിലായി ഊഴവും കാത്തു നിന്നു .
അതിനിടയിലാണ് ഒരു സ്ത്രീ അവരുടെ മകനേ പീ പീ .ഇ കിറ്റ് ധരിക്കാൻ സഹായിക്കുന്നത് എൻ്റെ ശ്രദ്ധയിൽ പതിഞ്ഞത്. നിയമങ്ങൾ പാലിക്കാനും പാലിക്കപ്പെടാനും ഉള്ളതാണ് എന്ന ചിന്തയിൽ ഞാനും ഒരു വിധം കയ്യിൽ കരുതിയിരുന്ന പി പി ഇ കിറ്റ് ധരിച്ചു യാത്രയ്ക്ക് തയ്യാറായി നിന്നപ്പോൾ . എല്ലാം കൂടി ശരിക്കും തെയ്യം കെട്ടിയ മാതിരിയാണ് എന്റെ മനസ്സിൽ തോന്നിയത് . പക്ഷേ ഞാനടക്കം അഞ്ചോ ആറോ പേരാണ് ഇത്തരത്തിൽ പി.പി.ഇ.കിറ്റ് ധരിച്ചിരുന്നത്. മറ്റുള്ളവരിൽ പലർക്കും കയ്യുറകൾ പോലും ഇല്ലായിരുന്നു . അതിൽ ചിലരുടെ സംസാരത്തിൽ സൌജന്യമായി കിട്ടിയാൽ ധരിക്കാം അല്ലാതെ പണം കൊടുത്ത് ഇതൊക്കെ വാങ്ങാനോ? വേറെ പണിയൊന്നുമില്ലേ എന്ന ചോദ്യംപോലെ അവരുടെ നിലപാടുകൾ തികച്ചും കൃത്യവും വ്യക്തമായിരുന്നു.
ഉദ്ദേശം രണ്ടു മണിയോടെ ഗേറ്റിനരികിലെ എൽ ഇ ഡി ബോർഡിൽ ഏയർ ഇന്ത്യാ എക്സ്പ്രസ്സ് കണ്ണൂർ എന്നത് തെളിഞ്ഞു കണ്ടു . അങ്ങനെ ഞാനും മറ്റ് യാത്രക്കാർക്കൊപ്പം വിമാനത്തിനകത്തേക്ക് പ്രവേശിക്കാൻ തുടങ്ങി . വിമാനത്തിനുള്ളിൽ സീറ്റിൽ കിടന്ന് കിട്ടിയ ഏയർ ഇന്ത്യാ എക്സ്പ്രസ്സ് വക മുഖ കവചവും മാസ് കും മടങ്ങുന്ന കിറ്റ് പലരും തങ്ങളുടെ പക്കലുള്ള ബാഗുകളിൽ തിരുകി കയറ്റുന്നത് കണ്ടപ്പോൾ ഞാൻ അറിയാതെ എൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു .സംസ്കാര സമ്പന്നർ എന്ന് സ്വയം കരുതുന്ന നമ്മിലെ ഇത്തരം പെരുമാറ്റങ്ങൾക്ക് എന്താ ശരിക്കും പറയുക.
വിമാനം പറന്നുയർന്നപ്പോൾ ഞാനിരുന്ന സീറ്റിൽ നിന്നും രണ്ടോ മൂന്നോ വരി പിന്നിലായി മദ്യപിച്ച് ലക്ക് കെട്ട ഒരു പ്രവാസിയുടെ അനവസരത്തിലുള്ള പാട്ടുകൾ എനിക്ക് വല്ലാത്ത ശല്യമായി തോന്നി . പിന്നീടെപ്പോഴോ വിമാനത്തിനകത്തെ ഇരുട്ടിൻെറ മറവിൽ ഞാനും മറ്റുള്ളവരെപ്പോലെ നിദ്രയിലേക്ക് കടന്നു. വിമാനം കണ്ണൂർ വിമാനത്താവളത്തിന് സമീപത്ത് എത്താറായപ്പോഴാണ് അതുവരെ അണഞ്ഞു കിടന്ന വിളക്കുകൾ പ്രകാശമാനമായത് . ആ സമയം നമ്മുടെ ആ സുഹൃത്തും ഉറക്കമുണർന്നു കലാഭവൻ മണിയുടെ ചില പാട്ടുകളുടെ വരികൾ തന്നാലാവത് പാടിയും ഇടയ്ക്കൊക്കെ എന്താണ് ബാബുവേട്ടാ എന്ന് പറഞ്ഞതും സഹയാത്രികരിൽ ചിരി പടർത്തി. പിന്നീട് ബക്കാഡിയുടെ അരലിറ്റർ ബോട്ടിൽ എടുത്ത് മിനറൽ ബോട്ടിലിൽ പരസ്യമായി പകരാൻ ശ്രമിക്കവേ വിമാന ജീവനക്കാരാണ് അയാളിൽ നിന്നും രണ്ടു കുപ്പികളും ബലം പ്രയോഗിച്ച് പിടിച്ച് വാങ്ങിയത്.
വിമാനം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ഇന്ത്യൻ സമയം രാത്രി 8:30 ആയിരുന്നു. വിമാനത്തിൽ നിന്നും ഇറങ്ങി എയ്റോ ബ്രിഡ്ജ് വഴി കെട്ടിടത്തിനകത്ത് കടന്ന് ദുബായിൽ നിന്നും ധരിച്ചിരുന്ന പി.പി.ഇ കിറ്റ് അഴിച്ച് ആരോഗ്യ പ്രവർത്തകർ നിർദേശിച്ച സ്ഥലത്ത് നിക്ഷേപിച് എമിഗ്രേഷൻ കൗണ്ടറും കടന്ന് മുന്നോട്ട് നടന്ന് കൺവേയർ ബൽട്ടിൽ കറങ്ങിക്കൊണ്ടിരുന്ന ലഗേജും എടുത്ത് പുറത്തേക്ക് നടന്നു. ഇനി വീട്ടിലേക്കുള്ള യാത്രയാണ് യാതൊരുവിധ ചിന്തകളും തെല്ലുപോലും അലട്ടാത്ത പതിനാല് നാൾ സെൽഫ് ക്വാറൻ്റയിൻ.
തുടരും
ഭ്രാന്തൻ
എം. പി എസ് വീയ്യോത്ത്
അധ്യായം - രണ്ട്
വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് കടന്നപ്പോഴേക്കും ഒരു സുഹൃത്ത് ഏർപ്പാടാക്കിത്തന്ന ടാക്സികാറുമായി ഡ്രൈവർ എന്നെയും പ്രതീക്ഷിച്ചു കാത്തിരിപ്പുണ്ടായിരുന്നു. രാത്രിയേ പകലാക്കി മാറ്റി തെളിഞ്ഞു നിന്ന എൽ ഇ ഡിവിളക്കുകളുടെ പ്രഭയിൽ കുളിച്ചുനിന്ന വഴിയിലൂടെ നടന്ന് ടാക്സിയിൽ കയറി ഇരുന്നപ്പോൾ എന്നെ തൊട്ട് തലോടി കടന്നു പോയ മന്ദമാരുതൻ എന്നെ സ്വാഗതം ചെയ്യുന്നത് പോലെ തോന്നി.
എൻ്റെ പിതാവും സഹോദരിയും ഭർത്താവും അവരുടെ കുടുംബത്തോടൊപ്പം വഴിയരികിൽ എന്നെ പ്രതീക്ഷിച്ചു നിൽപ്പുണ്ടായിരുന്നു. എൻ്റെ വാഹനം പെട്ടെന്ന് തന്നെ അവരുടെ വാഹനത്തിന് തൊട്ടുമുന്പിലായി ചെന്ന് നിന്നു. അങ്ങനെ അച്ഛനേയും മറ്റും എന്റെ കാറിന്റെ ജാലകത്തിനരികിൽ വന്ന് കുശലാന്വേഷണം നടത്തി ഞങ്ങളേ യാത്ര യാത്രയയച്ചുകൊണ്ടു ആ വാഹനത്തെ പിന്തുടർന്നു .
നേരം രാത്രി പത്ത് മണി കഴിഞ്ഞിരുന്നതിനാൽ തന്നെ കടന്നു പോയ വഴിയിലെ പല കടകളും അടഞ്ഞ് തന്നെ കിടന്നിരുന്നു. റോഡിൽ തിരക്ക് നന്നേ കുറവായിരുന്നു . അതിനാൽ കാറിന്റെ വേഗത അല്പംകൂടി കൂട്ടി മുന്നോട്ട് നീങ്ങിതുടങ്ങിയപ്പോഴാണ് ഡ്രൈവർ അദ്ദേഹത്തെക്കുറിച്ചു വിശദീകരിക്കാൻ തുടങ്ങിയത്. അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്നും എൻ്റെ സുഹൃത്തിൻ്റെ അയൽക്കാരനാണ് അയാൾ എന്നും അദ്ദേഹത്തിൻ്റെ ഭാര്യ വീട് ഞങ്ങൾ കടന്നുപോയിരുന്ന വഴിവക്കിൽ ആണെന്നും എന്നും മനസ്സിലായി.
അതിനിടയിൽ കുറച്ചുദൂരം കൂടി പിന്നിട്ടപ്പോഴേക്കും എന്റെ സഹോദരിയും കുടുംബവും യാത്രപറഞ്ഞു അവരുടെ വീട്ടിലേക്കുള്ള വഴി തിരിഞ്ഞു യാത്രയായി . ഞങ്ങൾ മുന്നോട്ടുള്ള യാത്ര അനുസ്യുതം തുടർന്നു . എന്റെ പിതാവ് അപ്പോഴും മറ്റൊരു വാഹനത്തിൽ ഞങ്ങളുടെ വാഹനത്തെ അനുഗമിക്കുന്നുണ്ടായിരുന്നൂ .ഇരുൾ നിറഞ്ഞ വഴിയുടെ വാഹനം കടന്നു പോവുമ്പോഴും എൻ്റെ കണ്ണുകൾ കൂരിരുട്ടിലൂടെ കടന്നുവരുന്ന അച്ഛന്റെ വാഹനത്തെ തിരയുകയായിരുന്നൂ.
ആദ്യമായി പ്രവാസ യാത്രയിൽ എന്നെ യാത്രയാക്കാൻ എന്റെ കുടുംബം മുഴുവൻ കൂടെ ഉണ്ടായിരുന്നു. അതിനാൽ തന്നെ പ്രവാസ ലോകത്തു നിന്നുള്ള എൻ്റെ മടക്കയാത്രയിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നൂ ഈ എൺപതുകളിലും തന്റെ ശാരീരികാസ്വാസ്ഥൃങ്ങൾ വകവയ്ക്കാതെ അദ്ദേഹം ഇത് വരെ വന്നത് എന്നോടുള്ള വാത്സല്യത്താൽ ആണെന്ന് 'അമ്മ പറഞ്ഞറിഞ്ഞു .
ലോകമാനവരാശിക്ക് മുന്നിൽ ഭീതി പരത്തിയ കൊറോണയുടെ സാന്നിധ്യം എല്ലാവരേയും ശരിക്കും അവസ്ഥരാക്കിയിരിക്കുന്നൂ . ഇങ്ങനെ ഒരു ഭീകരാന്തരീക്ഷം ഇല്ലായിരുന്നെങ്കിൽ ഒരുമിച്ചു സഞ്ചരിക്കേണ്ടവരാണല്ലോ ഞാനും അച്ഛനും 'എന്നോർത്തപ്പോൾ മനസ്സ്എ ഒത്തിരി നൊന്തു എന്ത്ചെ യ്യാം.
അങ്ങനെ കൂത്ത്പറമ്പും കടന്ന് മാഹിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ മോന്താൽ കടവ് പാലവും കടന്ന് കുഞ്ഞിപ്പള്ളി റെയിൽവേ പാലത്തിൽ നിന്നും ഹൈവേയിലേക്ക് കടന്നത് പോലും ആശ്ചര്യത്തോടെ ഞാൻ നോക്കി നിന്നു. പിന്നീട് എപ്പോഴോ ഹൈ വേ യിലെ പാർക്കോ ഹോസ്പിറ്റലും കടന്ന് അടക്കാത്തെരു സിഗ്നലും കടന്ന് ഞങ്ങളുടെ വാഹനം അച്ഛൻ സഞ്ചരിക്കുന്ന വാഹനത്തേയും പ്രതീക്ഷിച്ച് ആ പാതയോരത്ത് അൽപസമയം നിറുത്തി. പിന്നീടെപ്പോഴോ ഞങ്ങൾ ആ വാഹനത്തിനെ അനുഗമിച് വില്യാപ്പള്ളി അങ്ങാടിയിലൂടെ മുന്നോട്ട് നീങ്ങിയപ്പോൾ മനസിനകത്ത് നാടിന്റെ സുഖമുള്ള ഓർമ്മകൾ വന്നു നിറയാൻ തുടങ്ങി' അപ്പോഴേക്കും ഞാൻ വീട്ടിൻ്റെ മുറ്റത്ത് എത്തിച്ചേർന്നിരുന്നു.
ഇനിയുള്ള പതിനാല് നാളുകൾ തിന്നും കുടിച്ചും ഒറ്റയ്ക്കുള്ള ക്വാറൻ്റെയിൻ ജീവിതം .
നാളുകൾ കടന്നു പോയിക്കൊണ്ടിരുന്നൂ പ്രഭാത ഭക്ഷണവും അത്താഴവും ഞാൻ തന്നെ പാചകം ചെയ്ത് കഴിച്ചു ഉചഭക്ഷണം അമ്മ തയ്യാറാക്കി മകൻ്റെ കയ്യിൽ കൊടുത്തു വിടും. അല്ലെങ്കിൽ ഭാര്യവീട്ടിൽ നിന്നും മകൻ കൊണ്ടുവന്നു തരും . അതിനിടയിൽ ചിലപ്പോഴൊക്കെ മഴത്തുള്ളികളും കാറ്റും ഒറ്റയ്ക്കുള്ള എന്റെ ജീവിതത്തിന് കൂട്ടായി വരാറുണ്ടായിരുന്നു.
തുടരും
ഭ്രാന്തൻ
എം. പി എസ് വീയ്യോത്ത്
അധ്യായം - മൂന്ന്
ക്വാറന്റൈൻ നാളുകൾ കടന്നുപോവാൻ ഒത്തിരി പ്രയാസപ്പെടുന്നത് പോലെ എനിക്ക് തോന്നി . ആ കാലഘട്ടങ്ങളിൽ കാര്യവിവരങ്ങൾ കുടുംബാംഗങ്ങൾ പലപ്പോഴായി വിളിച്ചു തിരക്കാറുണ്ടായിരുന്നൂ . ക്വാറന്റൈൻ നാളുകളിൽ ചിലതിൽ പെയ്തൊഴിഞ്ഞ മഴയും അകമ്പടിയായി എത്തിയ കാറ്റും അതിലെ പ്രകൃതിയും ഫോണിലെ ക്യാമറകണ്ണിലൂടെ പകർത്തി ഫേസ്ബുക്കിലെ എന്റെ പേജിലൂടെ ഷെയർ ചെയ്തു നിർവൃതിയടഞ്ഞു .
ക്വാറന്റൈൻ ജീവിതത്തിലെ പത്താം നാളിൽ എന്റെ സഹധർമ്മിണിയും എന്നോടൊപ്പം കൂട്ടു ചേർന്നു . തുടർന്നുള്ള നാളുകൾ ഞങ്ങളുടെ മാത്രം സ്വകാര്യ ദിനങ്ങളാണ് മാറി . ആ നാളുകളിൽ ചിലപ്പോഴൊക്കെ ഞാൻ കഴിഞ്ഞുപോയ പ്രവാസ ജീവിതത്തെക്കുറിച്ചും നാട്ടിലെ പഴയ ഓർമ്മകളും ഓർമ്മിക്കാൻ സമയം കണ്ടെത്തിയിരുന്നൂ .
അതിൽ ചിലത് ഇവിടെ ചേർക്കുന്നൂ
പ്രവാസ ജീവിതത്തോട് വിടപറഞ്ഞ് ജന്മനാട്ടിലേക്ക് കുടിയേറിയിട്ട് ഇന്നേക്ക് പതിനഞ്ചു മാസം കടന്നുപോയത് പോലും നീറുന്ന ഒരോർമ്മയായി മാറിയിരിക്കുന്നൂ. ജീവിതത്തിലെ നല്ലകാലമായ യുവത്വത്തിൽനിന്നും ഇന്ന് മധ്യവയസ്‌കനിലേക്ക് പരിണാമം സംഭവിച്ചിരിക്കുന്നൂ . പണ്ട് ബച്ചൻ സ്റ്റൈലിൽ ചീകി ഒതുക്കി വച്ചിരുന്ന തലമുടികളിൽ പലരും പാതിവഴിയിൽ കൊഴിഞ്ഞുതുടങ്ങിയിരുന്നല്ലോ. ഇന്ന് സ്വന്തമായി നെറ്റിയിൽ നിന്നും ശിരസ്സിന്റെ നെറുകയിലേക്ക് കഷണ്ടി കയറി ഇരിപ്പുറപ്പിച്ചിരിക്കുന്നൂ . അതിനിടയിൽ എന്നോ എന്റെ ഒരു സുഹൃത്ത് പറഞ്ഞു ഒരു വിഗ്ഗ് തലയിൽ വെച്ച് പിടിപ്പിക്കാൻ ശ്രമിച്ചു എങ്കിലും അവസാനം അത് ഞാൻ ഉപേക്ഷിച്ചു . പ്രവാസത്തിലെ ചില ശീലങ്ങളായ സത്യവും ന്യായവും കഠിനാധ്വാനവും ആത്മാർത്ഥതയും കൊണ്ട് നാട്ടിൽ വന്നപ്പോഴാണ് ചുറ്റും എളുപ്പവഴിയിൽ ഓരോ ദിവസവും എങ്ങനെ സുഖിച്ചു കഴിയാം എന്ന് ഗവേഷണം നടത്തുന്ന ചിലരെ അടുത്ത് പരിചയപ്പെടാൻ കഴിഞ്ഞത് . നമ്മെ സുഖിപ്പിച്ചു നമ്മുടെ ചിലവിൽ വരവും ചെലവും നടത്തുന്ന ചിലർ. നാട് വിട്ടാൽ മലയാളികളെ പറ്റിക്കാൻ നടക്കുന്ന ചില മലയാളികളെ കണ്ടു പരിചയിച്ച എന്റെ അടുത്തു അവരുടെ സുഖിപ്പിക്കൽ അത്ര ഏശിയില്ല എന്ന് മാത്രമല്ല അത്തരക്കാരെ ഒതുക്കാനും നമുക്കറിയാമല്ലോ .
സ്‌കൂളിലെ ഒടിഞ്ഞു പോയ ടൈംടേബിളിന്റെ കാലുമാറ്റാൻ എന്നും പറഞ്ഞു വീട്ടിൽനിന്നും പൈസവാങ്ങിയ പിള്ളേരുടെ സംഘത്തിന്റെ അടുത്താണോ വേലവെപ്പ്. പ്രവാസികൾ അതും പഴയകാല എന്നുകൂടി കൂടെ ചേർക്കണം .
പഴയ ഒരു സംഭവം പറയാം
ഷാർജയിലെ ജമാൽ അബ്ദുൽ നാസ്സർ റോഡിലെ ഒരു കെട്ടിടത്തിലെ 505 ആം നമ്പർ മുറിയിൽ എന്റെ കസിനോടൊപ്പം താമസിക്കുന്ന കാലം . അദ്ദേഹത്തിലെ സഹമുറിയാനായ സുഹൃത്ത് എന്നും എന്റെ അരികിൽ വന്ന് അടുത്ത ദിവസത്തെ ഇന്റർവ്യൂ എവിടെയായാണ് എന്നും മറ്റും വിശദമായി തിരക്കുമായിരുന്നൂ . ശേഷം
"കാലത്തു തന്നെ അവിടെ എത്തി അതിൽ പങ്കെടുക്കണം"
എന്ന് ഉപദേശവും തന്ന് എങ്ങോട്ടോ നടന്നു നീങ്ങും .
അങ്ങനെയിരിക്കെ അന്നൊരു ദിവസമാണ് കസിൻ എന്റെ അരികിൽ വന്ന് അദ്ദേഹത്തിന്റെ സുഹൃത്തിനോട് ഇന്റർവ്യൂ വിവരങ്ങൾ ഒന്നും തന്നെ ആരോടും പങ്കുവെയ്ക്കരുത് എന്ന് പറഞ്ഞു മനസ്സിലാക്കി തന്നത് .
പതിവുപോലെ അയാൾ എന്റെ അരികിൽ വന്ന് അടുത്ത ദിവസത്തെ ഇന്റർവ്യൂ വിവരങ്ങൾ തിരക്കാൻ ആരംഭിച്ചു . കസിൻ പറഞ്ഞ വാക്കുകൾ ഓർമ്മയിൽ ഉണ്ടായിരുന്നതിനാൽ തന്നെ ഞാൻ അയാൾക്ക് തെറ്റായ വിവരങ്ങൾ കൈമാറി സന്തോഷത്തോടെ തിരിച്ചയച്ചു.
അടുത്ത ദിവസം ഉച്ചയോടെ അയാൾ എന്റെ അരികിലേക്ക് വന്ന് ഞാൻ പറഞ്ഞ കമ്പനിയിൽ അന്ന് ഇന്റർവ്യൂ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞപ്പോഴാണ് അയാളുടെ മനസ്സിലിരിപ്പും കസിൻ പറഞ്ഞതിന്റെ പൊരുളും എനിക്ക് വ്യക്തമായത് . എന്റെകയ്യിൽ നിന്നും ഇന്റർവ്യൂ വിവരങ്ങൾ മനസ്സിലാക്കി അയാളുടെ സഹോദരനെ അവിടങ്ങളിൽ പറഞ്ഞയക്കുന്ന ആ തന്ത്രം എന്നെ ശരിക്കും ഞെട്ടിച്ചു.
"ഇതൊക്കെ ഇവിടെ സർവ്വ സാധാരണം ആണല്ലോ"
എന്ന് കസിൻ പറഞ്ഞപ്പോൾ അതിൽ അയാൾക്ക് യാതൊരുവിധ അതിശയവും തോന്നിയില്ല എന്ന് എനിക്ക് തോന്നി . കടലിലെയും കാട്ടിലേയും വന്യമൃഗങ്ങളുടെ സ്ഥാനത്ത് വന്യമനസ്സുള്ള ആധുനിക മനുഷ്യൻ സ്ഥാനം പിടിച്ചിരിക്കുന്നൂ എന്നോർത്തപ്പോഴാണ് അതിലെ ഭീകരത എനിക്ക് വ്യക്തമായത് . ഒരിടത്ത് മതവും ചിലയിടങ്ങളിൽ ലൈംഗികതയും അധികാരവും പണവും കയ്യടക്കി വാഴുന്ന വികൃതമായ ഒരു ലോകം .
പ്രവാസകാല ജീവിതവീക്ഷണങ്ങളെക്കുറിച്ചു പറയുന്നതിനെക്കുറിച്ചു പറയുന്നതിന് മുമ്പായി നാട്ടിലെ എന്റെ ചില മേച്ചിൽപ്പുറങ്ങളെക്കുറിച്ചു ഇവിടെ കുറിക്കാം .
നാട്ടിൽ ആദ്യമായി ജോലിക്ക് കയറിയത് സർക്കാർ ആശുപത്രി പരിസരത്തെ ഒരു എഞ്ചിനീയറിംഗ് കൺസൾട്ടന്റിന്റെ ഓഫീസിൽ ആയിരുന്നൂ . ആ ഓഫീസിൽ ജോലിചെയ്തിരുന്ന നേരത്തായിരുന്നൂ എന്റെ ഉള്ളിൽ ഘനീഭവിച്ചു കിടന്നിരുന്ന മരണത്തോടും മൃതദേഹത്തോടും ഉള്ള ഭീതി ഒരു പരിധിവരെ വിട്ടകന്നത് . അതെങ്ങനെ എന്നല്ലേ , പറയാം .
ആശുപത്രിയുടെ പ്രധാനകവാടത്തിന് എതിർവശത്തായി ആയിരുന്നൂ ഞാൻ ജോലിചെയ്തിരുന്ന ഓഫീസ് മുറി സ്ഥിതിചെയ്തിരുന്നത് . അതുകൊണ്ടുതന്നെ ആശുപത്രിയിലേക്ക് ആംബുലൻസ് ഏതു സമയം അലറിവിളിച്ചു വന്നാലും മോർച്ചറിക്ക് മുന്നിൽ കൗതുകത്തോടെ ഓടിക്കൂടുന്ന ആൾക്കൂട്ടത്തിൽ പലപ്പോഴും ഞാനും ഉണ്ടാവുമായിരുന്നൂ . ആ മൃതദേഹങ്ങളിൽ പലപ്പോഴും അപകടമരണത്തേക്കാൾ ആത്മഹത്യ ചെയ്തവർ ആയിരുന്നൂ അധികവും . ആദ്യ നാളുകളിൽ പലപ്പോഴും ആ കാഴ്ചകണ്ട് വീട്ടിൽ ചെന്ന് രാത്രിയുടെ കൂരിരുട്ടിൽ ഒന്നുറങ്ങാൻ തന്നെ ഞാൻ നന്നേ പാടുപെട്ടിരുന്നൂ . കണ്ണടച്ചാൽ ആ ജീവസറ്റ വികൃത മുഖങ്ങൾ കൺമുമ്പിൽ തെളിഞ്ഞുവരും . പിന്നീട് എപ്പോഴോ രാത്രിയുടെ ഏതോ യാമത്തിൽ ഞാൻപോലുമറിയാതെ ഉറക്കിലേക്ക് വഴുതിവീഴാറാണ് പതിവ് . നാളുകൾ കടന്നുപോയപ്പോൾ ആ കാഴ്ചകളുമായി എന്റെ ചിന്താമണ്ഡലം പൊരുത്തപ്പെട്ടത് പോലെ തോന്നി .
അങ്ങനെയിരിക്കെയാണ് വടകര നഗര ഹൃദയത്തിലെ മറ്റൊരു കൺസ്റ്റ്‌ക്ഷൻ കമ്പനിയിലേക്ക് എനിക്ക് ജോലി വാഗ്ദാനം ലഭിച്ചത് . അത് എന്റെ കഴിവ് കൊണ്ടൊന്നുമല്ല കേട്ടോ മറിച്ചു് എന്റെ പിതാവിന്റെ സ്വാധീനശക്തി കൊണ്ടായിരുന്നൂ . . അത് ചെലവ് ചുരുങ്ങിയ രീതിയിൽ വീടുകൾ നിർമ്മിച്ച് നൽകുന്ന ഒരു സ്ഥാപനമായിരുന്നൂ . ആ കമ്പനിയിലെ എഞ്ചിനീയർ മാരോടൊപ്പമായിരുന്നൂ തുടർന്നുള്ള നാളുകളിലെ എന്റെ ജോലി . സൈറ്റിലും ഓഫീസിലുമായി ആ ജോലി നല്ലവിധത്തിൽ മുന്നോട്ടുപോയി. അതിനിടയ്ക്കാണ് കമ്പനി മാനേജർ എന്നോട് ഒരു ലോഡ് ചെങ്കല്ലുമായി തൃക്കരിപ്പൂർ പോകുന്ന ലോറിയിൽ അവിടെ വരെ ഒന്ന് പോയി വരാൻ ആവശ്യപ്പെട്ടു .
അന്നേദിവസം അച്ഛന്റെ സുഹൃത്തിന്റെ മകളുടെ വിവാഹ തലേന്നാൾ ആയിരുന്നു താനും . ഒരു ടീവി പരിപാടിയിൽ കേട്ട വാചകം പോലെ
"ഇതേ പോയി ഇതാ വന്നു"
എന്ന് മനസ്സിൽ കരുതിയെങ്കിലും തൃക്കരിപ്പൂർ നിന്നും ചെങ്കല്ല് ഇറക്കി എണ്ണി തിട്ടപ്പെടുത്തി ലോറി കാഞ്ഞങ്ങാട്ടേക്ക് പോയി . ഞാൻ നടന്നും വഴിയിൽ കണ്ട ബസ്സിൽ കയറിയും പയ്യന്നൂർ ബസ്സ് സ്റ്റാൻഡ് വഴി വടകര സ്റ്റാൻഡിൽ എത്തുമ്പോൾ സമയം രാത്രി പന്ത്രണ്ടായി .
ബസ് സ്റ്റാൻഡിൽ നിന്നും വീട്ടിക്കുള്ള വഴിയിൽ വച്ച് എനിക്ക് ഒരു നിലാവിനെ കൂട്ടിന് കിട്ടി. പണ്ടേ ഒറ്റയ്ക്ക് നടക്കുമ്പോൾ കഥപറഞ്ഞോ പാട്ടുപാടിയോ നടക്കുന്നത് ഒരു ശീലമാക്കിയതിനാൽ അന്ന് സിനിമാ പാട്ടിൽ സമയം കണ്ടെത്തി.
വീട്ടിൽ ചെന്ന് കയറി കാളിംഗ് ബില്ലിൽ വിരൽ അമർത്തിയപ്പോൾ അമ്മയാണ് അന്ന് വന്നു വാതിൽ തുറന്നത് . അവർ കരുതി ഞാൻ ഇത് വരെ കല്യാണ വീട്ടിൽ ആയിരുന്നൂ എന്ന് . ഞാൻ അമ്മയോട് യാത്രയുടെ വിവരങ്ങളെക്കുറിച്ചു വിവരിക്കാൻ തുടങ്ങുമ്പോഴേക്കും അവർ മുറിയിലേക്ക് നടന്നകന്നിരുന്നൂ .
തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ