കഥയും ജീവിതവും ജ്യാമിതീയ രൂപങ്ങളും
എം . പി. എസ്സ് . വീയ്യോത്ത്
കുഞ്ഞുനാളിൽ പള്ളിക്കൂടത്തിൽ നിന്നും കുടത്തിൽ ചെറുകല്ലുകൾ കൊത്തി നിറച്ച് ദാഹം തീർത്ത കാക്കയുടെ കഥ കേട്ട് വളർന്ന ഞാൻ ഇന്ന് കടലിൽ കല്ലുകൾ പതിപ്പിച്ച് കരയെ വീണ്ടെടുക്കുന്ന സാങ്കേതികതയുമായി ചേർന്നു നിൽക്കുന്നു എന്ന് പറഞ്ഞാൽ ആ പഴയ കഥയുടെ ആന്തരികത വ്യക്തമാവും.
ഒപ്പം തന്നെ എന്നോട് പലപ്പോഴായി ചിലർ ചോദിച്ച ചില ചോദ്യങ്ങളും അതിനുള്ള വ്യക്തമായ ഉത്തരങ്ങളും ഇവിടെ കുറിക്കാം
ചോദ്യം : ഒന്ന്
നമ്മൾ ഗുരുമുഖത്ത് നിന്നും ഹൃദിസ്തമാക്കിയ പലതിൽ ഒന്നാണ് ഗണിത പാഠത്തിലെ ത്രികോണമിതി എന്നത് . അത് പഠിച്ചിട്ട് ജീവിതത്തിൽ എന്താ നേട്ടം എന്നതായിരുന്നൂ അദ്ദേഹത്തിന്റെ ആദ്യ ചോദ്യം?
ഉത്തരം : ഒരു മലമുകളിലേക്കോ കയറ്റത്തിലേക്കോ നടന്നു കയറുമ്പോൾ നാം അറിയാതെ ചോദിച്ചുപോവുന്ന ഒന്നാണ് തറയിൽ നിന്നും എത്ര ഉയരമുണ്ടാവും ഈ സ്ഥലത്തിന് എന്നത് . അത് തന്നെയാണ് അതിനുള്ള ഉത്തരവും . ജീവിതത്തിലെ ചില സന്ദർഭങ്ങളിൽ കപ്പികൾ (ഉത്തോലകങ്ങൾ ) ഉപയോഗിച്ച് കിണറിൽ നിന്നും വെള്ളം കോരി എടുക്കുമ്പോഴും, ഒരു മരം മുറിച്ചു വീഴ്ത്തുമ്പോഴും, ഒരു വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും മറ്റുമായി ഈ തത്വം നമ്മളറിയാതെ ജീവിതത്തിൽ പലയിടങ്ങളിൽ ഉപയോഗിക്കപ്പെടുന്നൂ എന്നതാണ് സത്യം .
സാങ്കേതിക ജ്ഞാനമുള്ളവർ അത് മറ്റു പല ഉപയോഗത്തിനും ചില കൂട്ടിക്കിഴിക്കലുകളിലൂടെ നിത്യ ജീവിത ഭാഗമാക്കി മാറ്റുന്നൂ . അങ്ങനെയാണ് കപ്പലിന്റെ കടലിലെ പ്രയാണവും വിമാനത്തിന്റെ ആകാശസഞ്ചാരവും ശ്യൂന്യാകാശയാത്രകളും നമ്മൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് .
റോഡുകളും പാലങ്ങളും തുരങ്കങ്ങളും അണക്കെട്ടുകളും ഇത്തരത്തിലുള്ള രൂപകല്പനകളിലൂടെ രൂപപ്പെട്ടവയാണ് .
ചോദ്യം : രണ്ട്
നമ്മൾ ഗുരുമുഖത്ത് നിന്നും ഹൃദിസ്തമാക്കിയ പലതിൽ മറ്റൊരു ഗണിത പാഠത്തിലെ ഭാഗമാണ് ജ്യാമിതീയ രൂപങ്ങൾ എന്നത് . അത് നിത്യ ജീവിതത്തിൽ എന്ത് കാര്യമാണ് നേടിത്തന്നിട്ടുള്ളത് എന്നതായിരുന്നൂ അദ്ദേഹത്തിന്റെ അടുത്ത ചോദ്യം?
ഉത്തരം : നമ്മളും ജീവജാലങ്ങളും ചേരുന്ന ഈ ലോകത്തിലെ ഓരോ വസ്തുവിനും രൂപത്തിനും എന്തിന് ആഹാരത്തിന് പോലും ജ്യാമിതീയ രൂപങ്ങളുമായി ബന്ധമുണ്ട് .
ഉദാഹരണത്തിന് നാം നിത്യേന കഴിക്കുന്ന പുട്ട് സിലിണ്ടര് രൂപത്തിലുള്ളതും ചപ്പാത്തി വൃത്താകൃതിയിലുള്ളതും ആകുന്നോ . നമ്മുടെ രൂപവും ജ്യാമിതീയ രൂപങ്ങളുടെ സമ്മിശ്രസങ്കലനമാണ് . അത് പോലെ നിത്യജീവിതത്തിലെ ഒരു വസ്തുവിനും ജ്യാമിതീയ രൂപങ്ങളുമായി ബന്ധമുണ്ട്
നമ്മൾ ധരിക്കുന്ന ഷിർട്ടിലും പാന്റിലും ത്രികോണവും സിലിണ്ടറും ചതുരവും സമചതുരവും അടങ്ങിയിരിക്കുന്നൂ .
ഇങ്ങനെ പോകുന്നൂ നിത്യജീവിതത്തിലെ ത്രികോണമിതിയുടെയും ജ്യാമിതീയ രൂപങ്ങളുടെയും ബന്ധങ്ങൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ