എന്റെ സൗദി ദിനങ്ങൾ
മണൽപരപ്പുകളിൽ തലയുയർത്തി നിൽക്കുന്ന പല വർണ്ണങ്ങളിലുള്ള മലനിരകളും അതിന്റെ താഴ്വാരത്തിൽ മേഞ്ഞു നടക്കുന്ന ഒട്ടകങ്ങളും ആട്ടിൻ കൂട്ടങ്ങളും വിവിധ വർണ്ണങ്ങളിൽ ദൃശ്യചാരുതയേകി മികവാർന്ന കാഴ്ച യൊരുക്കുന്ന നീലാകാശവും ചേരുമ്പോൾ ഈ പ്രദേശത്തിന്റെ ഒരു ഏകദേശ രൂപം വ്യക്തമാവും . ലോകത്തെ മലിനമല്ലാത്ത അന്തരീക്ഷവായു ഇവിടെ നിന്നും ശ്വസിക്കാനാവുന്നു എന്നതാണ് മറ്റൊരു ജീവിത സൗഭാഗ്യം.
ഹരിതാഭമാർന്ന എന്റെ കേര നാട്ടിൽ നിന്നും കിളിനാദം കേൾക്കാതെ ഇനിയുള്ള നാളുകൾ കഴിയാനായി ഒരു യാത്രകൂടി . രാത്രി 2 മണിയോടെ വീട്ടിൽ നിന്നും എന്റെ മക്കളുടെയും കുടുംബ സുഹൃത്തായ മഹേഷിനോടുമൊപ്പം ഇരുട്ടിന്റെ മറപിടിച്ചുള്ള ഒരു പ്രയാണം കൂടി.
2023 ലെ ജനുവരിയിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ഫ്‌ലൈനാസ് വിമാനത്തിൽ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം ആറുമണിക്കൂറുകൊണ്ടാണ് പറന്നിറങ്ങിയത് . അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഷട്ടിൽ സർവീസ്സ് നടത്തിവന്ന ബസ്സുകളിൽ ഒന്നിൽ ആഭ്യന്തര വിമാനത്താവളത്തിൽ ഞാൻ ചെന്നിറങ്ങി. ഇനി ഒരു സിം വാങ്ങി നാട്ടിൽ വിളിക്കണം . മൊബിലി എന്ന ടെലികോം കൗണ്ടറിൽ നിന്നും ഒരു സിം വാങ്ങുമ്പോഴേക്കും എന്റെ കയ്യിൽ കരുതിയ 200 റിയൽ 60 റിയാലായി കുറഞ്ഞു. സിം മൊബൈലിലേക്ക് കയറ്റി നാട്ടിലേക്കു വിളിച്ചു സംസാരിച്ചപ്പോഴാണ് എനിക്ക് ഒരു മനസ്സുഖം ലഭിച്ചത് .
ആഹാരം കഴിക്കാൻ കയ്യിലെ തുക മതിയാവില്ല എന്നറിഞ്ഞതിനാൽ ബന്നിലും വെള്ളത്തിലും കാപ്പിയിലുമായി ഞാൻ നേരം കഴിച്ചുകൂട്ടി. അപ്പോഴൊക്കെ റിയാദ് വിമാനത്താവളത്തിനുള്ളിൽ ചില്ലറിനുള്ളിലേതിന് സമാനമായ തണുപ്പുണ്ടായിരുന്നൂ . ഇനിയും പത്തു മണിക്കൂർ കഴിഞ്ഞാലേ എനിക്ക് പോകേണ്ട അടുത്ത വിമാനത്താവളമായ തബൂക്കിലേക്കുള്ള വിമാനം പുറപ്പെടുകയുള്ളൂ . അങ്ങനെ നേരം പകലിൽ നിന്നും രാത്രിയിലേക്ക് വഴിമാറിയത് പോലും വിശപ്പിന്റെ വിളിക്കിടയിൽ ഞാൻ അറിഞ്ഞില്ല .
ഒത്തിരിനേരത്തെ കാത്തിരിപ്പിനൊടുവിൽ സൗദി സമയം രാത്രി 10 മണിയോടെ അടുത്ത വിമാനത്തിൽ കയറി ഞാൻ തബൂക്കിലേക്ക് ഞാൻ യാത്ര തിരിച്ചു . തബൂക്ക് വിമാനത്താവളത്തിൽ ഞാൻ എത്തിച്ചേർന്നപ്പോൾ സൗദി സമയം 11 :30 ആയിരുന്നൂ. വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങി മുസദ്ദിക്ക് എന്ന കമ്പനി ഡ്രൈവറോടൊപ്പം കാറിനരികിലേക്കു നടക്കുമ്പോൾ തബൂക്കിലെ താപനില 9 ഡിഗ്രി ആയിരുന്നൂ. ആ തണുപ്പു കാറ്റിൽ ഞാൻ വല്ലാതെ വിറക്കുന്നുണ്ടായിരുന്നൂ .
മുസദ്ദിക്ക് എന്ന ഡ്രൈവറോടൊപ്പം വാഹനത്തിൽ ചെന്നിരുന്ന് ഹീറ്റർ ഓൺ ചെയ്തുകൊണ്ട് അദ്ദേഹം പുറത്തെ താപനില 9 ഡിഗ്രി യാണ് എന്ന് പറഞ്ഞപ്പോൾ എന്നിൽ ശരിക്കും അതൊരു കൗതുകം നിറഞ്ഞ പുതു അറിവായി . അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും തബൂക്ക് പ്രദേശത്ത് ചിലപ്പോഴൊക്കെ നെഗറ്റീവ് താപനിലയും കാണപ്പെടാറുണ്ട് എന്ന് എനിക്ക് മനസ്സിലാക്കാനായി .
പോകുന്ന വഴി അദ്ദേഹം എനിക്ക് ആഹാരം വാങ്ങി തന്നു . തലേന്ന് കാലത്തു മുതൽ അരപ്പട്ടിണിയായിരുന്ന ഞാൻ രണ്ടു വലിയ പാകിസ്താനി റൊട്ടി പരിപ്പുകറിയും ട്യൂണ മീനിന്റെ വിഭവും കൂട്ടി ആർത്തിയോടെ കഴിച്ചു . ഏകദേശം കാലത്ത് 3 :30 ഓടെ അൽ വാജ് എന്ന സ്ഥലത്തെ ആണ്ടുലസ് എന്ന ഹോട്ടലിലെ മുറിയിലേക്ക് ഞാൻ ചേക്കേറി . അൽ വാജ് എന്ന ചെങ്കടൽ തീരത്താണ് ഈ ഹോട്ടൽ സ്ഥിതിചെയ്യുന്നത് .
അൽവാജ്
അജ് വാജ് ബീച്ച്
കാലത്ത് 8:30 ന് ജോലിസ്ഥലത്തേക്ക് പോകാനുള്ള വാഹനം എത്തിച്ചേർന്നു . അങ്ങനെ സൗദിയിലെ ആദ്യ ദിനം ആരംഭിച്ചു . കാലത്ത് ഏഴുമണി മുതൽ വൈകീട്ട് 9 മണിവരെ ആയിരുന്നൂ ആദ്യത്തെ കുറെ നാളത്തെ ജോലി സമയം . പ്രഭാത ഭക്ഷണം ബന്നിലും പഴത്തിലും ഒതുക്കി ഉച്ചയ്ക്കും രാത്രിയിലുമുള്ള
ആഹാരം കമ്പനി എത്തിച്ചുതരുന്നത് ഒരു തരത്തിൽ ആശ്വാസമായിരുന്നൂ .
എനിക്ക് ഹിന്ദിയും ഇംഗ്ലീഷും നന്നായി കൈകാര്യം അറിയാമെങ്കിലും മറുപടിയായി കിട്ടുന്നത് അറബി ഭാഷയിലുള്ള മറുപടിയായതിനാൽ അതുമായി പൊരുത്തപ്പെടാൻ ഒത്തിരി സമയമെടുത്തു .
അതിനിടയിൽ മറ്റു രണ്ടു സഹപ്രവർത്തകർ കൂടി ദുബൈയിൽ നിന്നും ഞങ്ങളോടൊപ്പം ചേർന്നു. അതിലൊരാൾ കൊണ്ട് തന്ന ഷേവിങ് ബ്ലേഡും പോണ്ട്സ് പൗഡറും ബ്രൂട്ടിന്റെ സ്പ്രേയും എന്റെ സന്തത സഹചാരികളായി പെട്ടെന്ന് തന്നെ മാറി .
അതിനിടയിൽ ഒരു നാൾ താമസം മറ്റൊരു ഹോട്ടലിലേക്ക് മാറാൻ ആവശ്യപ്പെട്ടപ്പോൾ മനസ്സില്ലാമനസ്സോടെ ഞങ്ങൾ അപ്രകാരം ചെയ്തു . അടുത്തുള്ള മനാർ എന്ന ഹോട്ടൽ അപ്പാർട്ട്മെന്റിൽ അങ്ങനെ ഞങ്ങൾ താമസം തുടങ്ങി . അതിനിടയിൽ ഞങ്ങൾ വന്ന ജോലി സംബന്ധിച്ച കാര്യങ്ങൾ ഭംഗിയായി മുന്നോട്ടു പോയിക്കൊണ്ടിരുന്നൂ . അങ്ങനെയിരിക്കെയാണ് ആദ്യത്തെ സൗദിയിലെ അവധി ദിനം ഞങ്ങൾക്ക് വീണു കിട്ടിയത് .
ഞാൻ ഇവിടെ എത്തുന്നതിന് വളരെ മുമ്പ് തന്നെ പരിചയപ്പെട്ട അനീസ് എന്ന ആളായിരുന്നൂ ഞങ്ങളുടെ അഡ്മിനിസ്ട്രേറ്റർ . താമസം ഭക്ഷണം ഗതാഗതം തുടങ്ങി അദ്ദേഹം കൈകാര്യം ചെയ്യാത്ത മേഖല ഇല്ലെന്നു തന്നെ പറയാം . അദ്ദേഹത്തോടും ഞങ്ങളുടെ പ്രൊജക്റ്റ് ഡയറക്ടറോടും സമ്മതം വാങ്ങി അവധിദിവസം അൽ ഉല എന്ന സ്ഥലം സന്ദർശിക്കാൻ ഞങ്ങൾ തയ്യാറെടുത്തു . പോകുന്ന വഴി യിൽ വച്ച്
ഒട്ടകങ്ങളുടെ കൂട്ടം
ഇവരെ കണ്ടുമുട്ടി എന്നാൽ അവരെ ഒറ്റയ്ക്ക് നിർത്തി ഫോട്ടോ എടുത്തപ്പോൾ അവർക്കു ഒരു നിർബന്ധം ഞാനും ഫോട്ടോയിൽ വേണം എന്ന് അങ്ങനെ അതും എടുത്തു. ഞാനും ഒട്ടകങ്ങളും
തുടർന്നുള്ള യാത്രയിൽ കണ്ട കാഴ്ചകൾ കാണാനായി ഓൾഡ് ടൗണിലേക്ക്
ഒരു ഇലക്ട്രിക്ക് ബസ്സിൽ യാത്ര തിരിച്ചു .
വിനോദ സഞ്ചാരികൾക്കായുള്ള പവലിയനുകൾ
പഴയ കോട്ടയുടെ അവശിഷ്ടങ്ങൾ
ഓൾഡ് ടൌൺ ഒറ്റനോട്ടത്തിൽ
തുടർന്നുള്ള എന്റെ കാഴ്ചകളിൽ പഴമയുടെ ഓർമ്മപ്പെടുത്തൽ പോലെ തോന്നി . അവിടെ ആ സമയം സൗദി ഫൗണ്ടിങ് ദിനപരിപാടികളുടെ ഒരുക്കത്തിലായിരുന്നൂ പലരും .
ഫൗണ്ടിങ് ഡേയ്ക്ക് വേണ്ടി വേഷം കെട്ടിയവരോടൊപ്പം
അവിടെനിന്നും ഞങ്ങൾ പിന്നീട് പോയത് ഹെഗ്ര ടൂറിസ്റ്റ് ഹബ് എന്ന സ്ഥലത്തേക്കാണ് മുൻകൂട്ടി ബുക്ക് ചെയ്യാത്തതിനാൽ കാര്യമായി ഒന്നും കാണാൻ ആയില്ല എങ്കിലും .
ഈ ഫോട്ടോയാണ്. ഒരു ധാരണ വച്ച് കംപ്യൂർ സാങ്കേതികത ഉപയോഗിച്ച് ത്രിമാനരൂപത്തിൽ സാങ്കല്പികമായി രൂപകല്പനചെയ്ത ഒരു സ്ത്രീ രൂപമാണിത് .
ഹെഗ്രയിലെ മലയുടെ കീഴെ
അടുത്ത ഇത് പോലൊരു യാത്രയ്ക്ക് ഇനിയും ഒരു അവധി ദിവസം കൂടി വരാൻ കാത്തിരിക്കണം . അങ്ങനെയിരിക്കെ യാണ് എന്റെ ചേതോവികാരം മനസ്സിലാക്കിയിട്ടാണ് എന്ന് തോന്നുന്നൂ മഴമേഘം നീലാകാശത്ത് ഇന്നലെ ഒരു വര്ണക്കാഴ്ച തന്നെ ഒരുക്കി .തുടരും

.jpeg)


.jpeg)
.jpeg)
.jpeg)



.jpeg)


.jpeg)


ഹൃദയസ്പർശിയായ കഥ
മറുപടിഇല്ലാതാക്കൂ