2023 ജൂൺ 28, ബുധനാഴ്‌ച

നെറികേടിന്റെ രാഷ്ട്രീയം


നെറികേടിന്റെ രാഷ്ട്രീയം 
 എം.പി. എസ്സ്  .വീയ്യോത്ത് 

എല്ലാമതത്തിന്റെയും ഉള്ളടക്കം ജനനന്മയും സമാധാനവും സാഹോദര്യവും ആണെന്നിരിക്കേ ഈ  ലോകത്തിന്റെ സ്ഥിതി എന്നതാണോ .   നമ്മുടെ ഉള്ളിൽ എന്നും പ്രാർത്ഥനയുടെ ഭാഗമായി മാത്രം   മാറേണ്ട  അതിന്റെ സ്ഥാനം ഇന്ന്  ഓരോരുത്തരുടെയും ഹൃദയത്തിൽ നിന്നും  മാറി തലച്ചോറിലേക്കും രക്തധമനികളിലേക്കും അലിഞ്ഞു ചേർന്നിരിക്കുന്നൂ . ഞരമ്പിനെ ചൂടുപിടിപ്പിക്കും വിധം രക്തത്തിലേക്ക് അതിലെ ഭ്രാന്ത് പടർന്നു പിടിപ്പിക്കുമ്പോൾ ചിലപ്പോൾ  ചിലരെ അത്  സ്ഥലകാലബോധം നഷ്ടപ്പെട്ട ഭ്രാന്തരെപ്പോലെ പെരുമാറാൻ പ്രേരിപ്പിക്കുന്നൂ  . അവർ പലപ്പോഴും മനുഷ്യജീവന്റെ മൂല്യ വ്യാപ്തിയും  തിരിച്ചറിയാനാവാത്ത വിധം പരിണാമം  പ്രാപിച്ചു്  രക്തദാഹികളായ രാക്ഷസരായിമാറുന്നൂ  . 

മതഗ്രന്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഗുണപാഠകഥകളിലെ  നല്ലവശങ്ങൾ  മാത്രം  ഹൃദിസ്ഥമാക്കണം എന്ന്   പറഞ്ഞു പഠിപ്പിച്ചവർ പലരും  ഒരു കൂട്ടത്തിന് മുന്നിൽ നിന്ന് അക്രമത്തിന് ആജ്ഞാപിക്കുമ്പോൾ ഒരു നഗരം കത്തിയമരുന്നൂ .  അത്ത നേതാക്കൾ  എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി ദൂരെയെങ്ങോ  നിന്ന്   എരിതീയിൽ എണ്ണയൊഴിച്ചു അക്രമം ആളിക്കത്തിക്കാൻ കോപ്പുകൂട്ടുമ്പോൾ ആ  രാജ്യത്തിലെ ഭരണാധികാരിപോലും മൗനം പാലിച്ചുപോരുന്നു  .   

 സത്യം മറനീക്കി ഒരിക്കൽ പുറത്തു വരുമ്പോൾ ആ വാർത്തയുടെ ഉറവിടം തിരഞ്ഞുകൊണ്ട്  ക്ഷോഭത്തോടെ ആർക്കോ വേണ്ടി  അക്രമത്തെ അപലപിക്കുമ്പോൾ  എല്ലാം നഷ്ടപ്പെട്ട ജനലക്ഷങ്ങളുടെ വികാരം വെറും ആലങ്കാരിക മാധ്യമ സംവാദങ്ങളിൽ ഒതുങ്ങിപ്പോകുന്നൂ .
രാഷ്‌ടീയതാല്പര്യത്തിലധിഷ്ഠിതമായ മാധ്യമധർമ്മങ്ങൾ പലപ്പോഴും സത്യങ്ങൾ വല്ലാതെ വികലമാക്കിമാറ്റുന്നൂ . വാർത്തകളിലെ സത്യമറിയാതെ ജനം ഒരു നഗരത്തിൽ നട്ടം തിരിയുമ്പോൾ വ അതും തങ്ങളുടെ മാധ്യമ സ്വാധീനം വർധിപ്പിക്കാനുള്ള മാർഗ്ഗമാക്കി ഇവർ മാറ്റുന്നൂ  . 

മാധ്യമധർമ്മം എന്നാൽ രാജ്യനന്മയിൽ അധിഷ്ഠിതമായ ജനങ്ങളെ ഒരു തരത്തിലും തെറ്റിദ്ധരിപ്പിക്കാത്ത സത്യസന്ധമായ ഒന്നായിരിക്കണം  എന്ന നിലപാടിൽ നിന്നും പലപ്പോഴും വിഭിന്നമാവുന്നൂ ഇവരുടെ ഈ പ്രവർത്തി .

 അതോടൊപ്പം തന്നെ രാജ്യത്തെ രാഷ്ട്രീയപ്പാർട്ടികൾ തങ്ങളുടെ വോട്ടുബാങ്ക് മാത്രം നോക്കാതെ രാജ്യതാല്പര്യത്തിൽ അധിഷ്ഠിതമായ പ്രവർത്തനം കൂടി കാഴ്ചവെക്കണം . ചുമ്മാ തമ്മിൽ തമ്മിൽ  ചളിവാരിയെറിയുന്ന നെറികേടിന്റെ രാഷ്ട്രീയം ഒരു രാജ്യത്തിന് ഒരിക്കലും നല്ലതല്ല .

ജനാധിപത്യം എന്നത് ജനങ്ങൾ തെരഞ്ഞെടുത്ത ഭരണാധികാരികൾ ജനങ്ങൾക്ക് വേണ്ടി നടത്തുന്ന ഭരണമായിരിക്കണം അല്ലാതെ വോട്ടു ചെയ്ത  ജനങ്ങൾക്ക് ഭരണം ഒരിക്കലും ഒരു ബാധ്യതയാവരുത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...