മഴയുടെ നനവ്
എം. പി. എസ്. വീയ്യോത്ത്
മഴപെയ്ത്
നനവാർന്ന
മണ്ണിന്റെ
ഗന്ധമെൻ നാസിക
തന്നിൽ കടന്നു വന്നു
ആ അനുഭൂതിയിലായെന്റെ
മനതാരുമറിയാതലിഞ്ഞു
പോയതോർക്കുന്നു ഞാൻ
സസ്യലതാദികളോരോന്നും
തങ്ങൾതൻ
പൂക്കളും
ഇലകളും നീട്ടി
കൊണ്ടങ്ങനെ
കാറ്റിന്റെ
താളത്തിൽ
ആഹ്ലാദനൃത്തമാടി
അർക്കന്റെ
പൊള്ളുന്ന ചൂടേറ്റ്
നീറിയ ഭൂമിയോ
ആ മഴവെള്ളത്തുള്ളിതൻ
നനവിലും കുളിരിലും
എല്ലാം മറന്ന് രസിച്ചു നിന്നു
അതിലൊടെ
ഒഴുകിയ ജലധാര
ഓരോന്നും കണ്ണിനു
ആനന്ദമായിരുന്നു
എം. പി. എസ്. വീയ്യോത്ത്
മഴപെയ്ത്
നനവാർന്ന
മണ്ണിന്റെ
ഗന്ധമെൻ നാസിക
തന്നിൽ കടന്നു വന്നു
ആ അനുഭൂതിയിലായെന്റെ
മനതാരുമറിയാതലിഞ്ഞു
പോയതോർക്കുന്നു ഞാൻ
സസ്യലതാദികളോരോന്നും
തങ്ങൾതൻ
പൂക്കളും
ഇലകളും നീട്ടി
കൊണ്ടങ്ങനെ
കാറ്റിന്റെ
താളത്തിൽ
ആഹ്ലാദനൃത്തമാടി
അർക്കന്റെ
പൊള്ളുന്ന ചൂടേറ്റ്
നീറിയ ഭൂമിയോ
ആ മഴവെള്ളത്തുള്ളിതൻ
നനവിലും കുളിരിലും
എല്ലാം മറന്ന് രസിച്ചു നിന്നു
അതിലൊടെ
ഒഴുകിയ ജലധാര
ഓരോന്നും കണ്ണിനു
ആനന്ദമായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ