2017 ഒക്‌ടോബർ 9, തിങ്കളാഴ്‌ച

ഭയം

ഭയം
എം.പി.എസ്സ്.വീയോത്ത്
ശാരി അന്ന് ജോലിയും കഴിഞ്ഞ് ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ വളരെ വൈകിയിരുന്നു. പിന്നെ ഓഫീസിന്റെ മുന്നിലായ് ഊഴം കാത്തു കിടന്ന  ഒരോട്ടോറിക്ഷയിൽ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ രാത്രി നേരം ഒത്തിരി വൈകിയിരുന്നു.  അങ്ങിങ്ങ് കുറച്ചു പേർ മാത്രമേ ആ സമയത്ത് ആ പ്ലാറ്റ് ഫോറത്തിൽ ഉണ്ടായിരുന്നുള്ളൂ. നോക്കെത്താ ദൂരത്തോളം  പരന്നു കിടക്കുന്ന ആ പ്ലാറ്റ്ഫോമിലെ ഒരു സിമന്റ ബഞ്ചിലായി ഒരു ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ അവൾ ഇരുന്നു.  അവളുടെ ദൃഷ്ടി കൈയ്യിൽ കണ്ണാടി പോലെ പിടിച്ച മൊബൈലിന്റ സ്ക്രീനിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു. അൽപ്പസമയത്തിനകം അവൾക്ക് പോകേണ്ട ഭാഗത്തേക്കുള്ള ഒരു തീവണ്ടി സമയം തെറ്റിയാണെന്നു തോന്നുന്നു പാഞ്ഞു വന്നു കിതച്ചു കൊണ്ട് നിന്നു. അവൾ ബഞ്ചിൽ നിന്നും എഴുന്നേറ്റ് സ്ത്രീകളുടെ കമ്പാർട്ട്മെന്റിനരികിലേക്ക് നടന്ന് അതിൽ കയറി അവിടെ കണ്ട  സീറ്റിൽ  ഇരിപ്പുറപ്പിച്ചു. തീവണ്ടി അതിനിടയിൽ കൂകി വിളിച്ചു കൊണ്ട് അതിന്റെ പ്രയാണം ആരംഭിച്ചു. അവൾ ജനൽ കമ്പിയിൽ തല ചാരി വച്ച് പാളങ്ങളുടെ ശബ്ദ വ്യതിയാനവും ശ്രദ്ധിച്ച് എന്തോ ചിന്തയിൽ മുഴുകിയിരുന്നു. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവൾ നേരെ ഒന്ന് ഇളകി ഇരുന്ന് ചുറ്റും നോക്കി ആ കമ്പാർട്ട്മെന്റിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.   കറുത്തിരുണ്ട ഇരുൾ വീണ ജനാലവഴി യിലേക്ക് കണ്ണയച്ചപ്പോൾ  ചുറ്റിലും ഒരു അരണ്ട വെളിച്ചം പരന്നിട്ടുണ്ടായിരുന്നു. അതിന് കൂട്ടായി വന്ന ചീവീടുകളുടെ  ശബ്ദം അവളുടെ ഭയം വീണ്ടും കൂട്ടി .തീവണ്ടിയുടെ ഉള്ളിലെ വെളിച്ചത്തിലും അറിയാതെ മനസ്സിന്റെ ഏതോ കോണിൽ  ഭയം ഒരു അവളെ പിന്തുടരാൻ തുടങ്ങി. ആ ഭയചകിതയായ അവളുടെ  യാത്ര പിന്നെയും കുറേ നേരം തുടർന്നു . അതിനിടയിൽ പല സ്റ്റേഷനുകൾ കടന്നു പോയിക്കൊണ്ടിരുന്നത് പോലും അവൾ അറിഞ്ഞില്ല. അങ്ങനെയിരിക്കെ എപ്പോഴോ അവർക്കിറങ്ങേണ്ട സ്റ്റേഷനും എത്തിച്ചേർന്നു. അവൾ പ്ലാറ്റ്ഫോമിൽ ഇറങ്ങി നടന്നു . വഴിയിൽ കണ്ട ഒന്നു രണ്ടു പേരുടെ ചൂഴ്ന്നുള്ള നോട്ടം കണ്ട് അവളുടെ കാലുകൾക്ക് വേഗം കൂടി. അൽപ്പസമയത്തിനകം അവൾ സ്റ്റേഷന് പുറത്തേക്ക് കടന്നു. പുറത്ത് അങ്ങിങ്ങ് നിറുത്തിയിട്ട ചില കാറുകളും ബൈക്കുുകളും രണ്ടോ മൂന്നോ ഓട്ടോറിക്ഷയും മാത്രമേ ഉണ്ടായിരുന്നുള്ളൂ . ഈ രാത്രി എങ്ങനെ വീട്ടിൽ എത്തിച്ചേരും  എന്ന് ചിന്തിച്ച് നിന്നപ്പോഴാണ് . ആരോ അവളുടെ അടുത്തേക്ക് നടന്നു വന്നത് . അവൾ ഉള്ളിലുള്ള  ഭീതിിയോടെ അയാളെ നോക്കി. അതൊരു പോലീസുകാരൻ ആയിരുന്നു. . അദ്ദേഹം അവളോട്‌ പോകേണ്ട സ്ഥലവും മറ്റും ചോദിച്ച് കയ്യിലെ ഒരു പുസ്തകത്തിൽ കുറിച്ചെടുത്തു.  അവിടെ നിറുത്തിയിട്ട ഒരു ഓട്ടോ റിക്ഷ വിളിച്ച് അതിൽ അവളെ അദ്ദേഹം വീട്ടിലേക്ക് യാത്രയാക്കി. വീട്ടിലെത്തുന്നത് വരെ  മനസ്സിലെ പേടി അവളെ വിട്ടകന്നില്ല. വീട്ടിലെത്തി ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയപ്പോൾ കണ്ണിലീറ നണിഞ്ഞ് അവളെ  കാത്തിരിക്കുന്ന അച്ഛനേ യാണ് ആദ്യം കണ്ടത്. അപ്പോൾ അവളുടെ മനസ്സ് ആരോടു് നന്ദി പറയണമെന്നറിയാതെ വിതുമ്പാൻ തയ്യാറെടുത്തതുുുപോലെ തോന്നി .  അപ്പോഴേക്കും അതുവരേ മനസ്സിൽ തോന്നിയ ഭയം താൽക്കാലികമായെങ്കിലും അവളെ വിട്ടൊഴിഞ്ഞിരുന്നു . അച്ഛൻ അവളേ  നെഞ്ചലേക്ക് ചേർത്തു പിടിച്ചു .ചുമരിൽ തൂങ്ങിക്കിടന്ന അമ്മയുടെ ചിത്രം ആ രംഗം കണ്ട് പുഞ്ചിരി തൂകിയത് പോലെ അവൾക്ക് തോന്നി. അച്ഛന്റെ കയ്യിലെ സ്നേഹത്തിന്റെ സുരക്ഷ അപ്പോൾ അവൾ ശരിക്കറിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...