ബ്ലൂ ഐ
എം.പി.
എസ്സ്. വീയ്യോത്ത്
ഭാഗം :ഒന്ന്
സമയം സന്ധ്യമയങ്ങി തുടങ്ങിയിരിക്കുന്നൂ . ഉച്ചയ്ക്ക് ടൌണില്‍ നിന്നും ബസ്സില്‍ കയറിയതാണ് വഴിയിൽ സ്ക്കൂൾ കായികമേളയിൽ കപ്പ് നേടിയതിന്റെ കുട്ടികളുടെ ആഹ്ലാദപ്രകടനം കഴിഞ്ഞ പ്പോഴേക്കും ഒത്തിരി വൈകി. ങാ എന്റെ നാടിനെയോ എന്നെയോ പറ്റിയോ ഒന്നും തന്നെ നിങ്ങളേ പരിചയപ്പെടുത്തിയില്ല അല്ലെ .
എൻ്റെ പേര് മുഹമ്മദ് മുഹ്സിൻ എന്നാണ്. ഡിഗ്രി പൂർത്തിയാക്കിയ ശേഷം ഇപ്പോൾ സുഹൃത്തുക്കളോടൊപ്പം ചേർന്ന് പട്ടണത്തിൽ ബ്ലൂ ഐ എന്നൊരു സ്വകാര്യ കുറ്റാന്വേഷണ സ്ഥാപനത്തിൽ ജോലി ചെയ്ത് വരുന്നു . ഇത് എന്റെ സുഹൃത്തുക്കളായ
വിശ്വൻ , സൈമൺ , അനസ് എന്നിവരാണ് . ഇതാണ് ഞങ്ങളുടെ സ്വന്തം ഗ്രാമമായ മാരുതിപ്പാറ, ഇന്ന് അത് വളര്‍ന്ന് ഒരു കൊച്ചു പട്ടണം ആയി മാറി കഴിഞ്ഞിരിക്കുന്നൂ .
ഞങ്ങളുടെ നാട്ടിലെ പ്രധാന ആകര്‍ഷണ കേന്ദ്രമെന്നാൽ പഴമയുടെ പ്രൌഡിയോടെ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന
മയൂരാദേവീക്ഷേത്രധ്വജവും അവിടെനിന്നും ഒരു ഫര്‍ലോങ്ങ്
ദൂരത്ത് സ്ഥിതിചെയ്യുന്ന ജുമാമസ്ജിദും ഞങ്ങൾ പഠിച്ച മാരുതിപ്പാറ
സർക്കാർ വിദ്യാലയവും ആണ് .ഇന്നും ജാതിമതഭേദമന്യേ ആളുകള്‍
ഒത്തുചേരുന്ന സ്ഥലങ്ങൾ അമ്പലപ്പറമ്പിലെ ആല്‍ത്തറയും അതിലെ
വലിയ ചിറയും സ്കൂൾ മൈതാനവും തന്നെയാണ് . പണ്ട്
വോളിബോൾ കളിച്ചിരുന്ന മൈതാനത്തിൽ ഇന്ന് ക്രിക്കറ്റ് കളിയുമായി പ്രായഭേദമന്യേ ആളുകൾ
ഒത്തുചേരുമ്പോൾ ഉള്ള ശബ്ദകോലാഹലം ഒരു സുഖമുള്ള കാഴ്ച്ച തന്നെയാണ് .
ഇന്ന് പഴമയില്‍ നിന്നും വ്യത്യസ്തമായി ഗ്രാമം നഗരമായി മാറിയപ്പോള്‍ നല്ലവരായ
ജനങ്ങളില്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പക വളര്‍ന്നു വന്നു . അത്
മുതലെടുത്ത് ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ പോലെ രാഷ്ട്രീയപ്പാര്‍ട്ടികളും പല നിറത്തിലുള്ള കൊടിക്ക് കീഴെ അണിനിരന്നു . ങാ
എന്തിനാ ഇതൊക്കെ നിങ്ങളോട് പറയുന്നത് നമ്മുടെ
നാട്ടിലെല്ലായിടത്തും ഏതാണ്ട് ഇങ്ങനെയൊക്കെതന്നെയല്ലേ
സ്ഥിതിഗതികൾ .
ഞാൻ കാര്യത്തിലേക്കു കടക്കാം. ഞങ്ങൾ ഇന്ന് ഇവിടേക്ക് വന്നത് തന്നെ മയൂരാദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് . കുറേയേറെ ഓർമ്മകൾ ഉറങ്ങുന്ന ഈ മണ്ണിനും വായുവിനും എന്തോ വല്ലാത്ത സുഗന്ധം ഉള്ള പോലെ എനിക്ക് തോന്നിയിരുന്നു.. അങ്ങനെ പറയുമ്പോൾ നിങ്ങൾ
കരുതും ഇവൻ ഉത്സവത്തിന് വന്നിട്ട് വലിയ വായിൽ പ്രത്യേകിച്ച് എന്താ പറയാനുള്ളത്
. അപ്പോൾ ഇനി നിങ്ങളോട് ആ രഹസ്യം പറയാം , നിങ്ങൾ
ആരോടും പറയില്ലെങ്കിൽ മാത്രം .
പിന്നെ കഴിഞ്ഞ തവണത്തെ ഉത്സവത്തിന് അമ്പലത്തിന് സമീപത്തെ കവുങ്ങിൻ തോട്ടത്തിൽ കുത്തേറ്റ് മരിച്ച സ്ഥലം
എസ് ഐ പ്രതാപനെ നിങ്ങൾ ഓർക്കുന്നോ . അക്കാലത്ത് വളരെ കോലാഹലം സൃഷ്ടിച്ച ആ കേസ്
ഇന്നും ഒരു സമസ്യയായി കിടക്കുന്നു. അങ്ങനെ പോലീസ് ഡിപ്പാർട്ട് മെന്റിൻ്റെ പേരിന് കളങ്കം വരുത്തിയപ്പോഴാണ് ഈയടുത്ത
കാലത്താണ് സ്ഥലം എം എൽ എ ഇടപെട്ട് ആ കേസ്സ് റിട്ടയർഡ് ഡി ജി പി യുടെ ഉടമസ്ഥതയിലുള്ള ഞങ്ങളുടെ സ്ഥാപനത്തെ ഏൽപ്പിച്ചത് . അതും അവക്തമായ ഒരു കേസ്സും വികലമായ ചില രേഖകളും മാത്രമേ കയ്യിലുള്ളൂ. ഇനി വേണം അന്വേഷണം ആരംഭിക്കാൻ . ഇന്നത്തെപ്പോലെ സി സി ടി വി യൊന്നുമില്ലാതിരുന്ന ഈ ഗ്രാമത്തിൽ . അതിനാൽ തന്നെ അന്വേഷണവും എവിടെ തുടങ്ങണം എന്നറിയാതെ ഞങ്ങൾ
ആദ്യമാദ്യം ഇച്ചിരി വിഷമിച്ചു. കുറച്ചു ദിവസം മുമ്പ് എന്റെ ഒരു സുഹൃത്ത് പറഞ്ഞ ഒരു
വാചകമാണ് ഈ കേസന്വേഷണത്തിന്റെ തുടർ നടപടികൾക്ക് എന്നെ
പ്രേരിപ്പിച്ചത് . അപ്പോൾ നിങ്ങൾ ചിലരെങ്കിലും വിചാരിക്കും
ആ വാചകം എന്താണ് എന്ന് ശരിക്കും അത് ഇങ്ങനെയാണ് കഴിഞ്ഞ ഉത്സവ നാളിൽ അമ്പലത്തിൻ്റെ പരിസരത്തുള്ള മാധവേട്ടന്റെ വീട്ടിന്റെ വരാന്തയിൽ വച്ച് എന്റെ സുഹൃത്തും കൂട്ടുകാരും
ഒത്തുകൂടിയപ്പോൾ അതിലൊരുവൻ മദ്യലഹരിയിൽ ഏതോ ജല്പനം പോലെ പറഞ്ഞ
"ശരിക്കും എസ്സ് ഐ പ്രതാപൻ നല്ല ആണുങ്ങളെ കാണാത്തതിനെ കഴപ്പാണ് .
ദുബൈയിലും നാട്ടിലും എന്റെ പിടിപാട് അവനറിയില്ല . നോക്കട്ടെ വഴിയേ അവനുള്ള പൂക്കളം ഈ കൈകൊണ്ട് തന്നെ ഞാൻ തീർക്കും ."
എന്ന വാക്കും അതുകഴിഞ്ഞു അന്ന് രാത്രി കവുങ്ങിൻ
തോട്ടത്തിൽ കൊല്ലപ്പെട്ട എസ് ഐ സാറിനെയും കുറിച്ച്
ഓർത്തപ്പോൾ ആണ് ആ വാക്കുകളിലെ സാമ്യത ഞാൻ ശ്രദ്ധിച്ചത് . പോലീസിന്റെ ഒരു രേഖകളിലും
ഇല്ലാതിരുന്ന അല്ലെങ്കിൽ ആരും പറയാതിരുന്ന
വാചകത്തിന്റെ ഉടമയെ തേടി ഞാൻ നടക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകൾ ആയി . അതിനു
ശേഷം രണ്ടു തവണ ആ കവുങ്ങിൻ തോട്ടത്തിലൂടെ സഞ്ചരിച്ച എനിക്ക് ആകെ കിട്ടിയത് ഒരു കീ
ചെയിൻ മാത്രമാണ് . അതിൽ എനിക്ക് ഒരു പ്രത്യേകതയും തോന്നിയില്ല . പക്ഷെ ഇന്നലെ
രാത്രി ആ കീ ചെയ്നിലെ ഇന്റർനാഷണൽ സിറ്റി ദുബായ് എന്ന വിലാസമാണ് എന്റെ
അന്വേഷണത്തിന് ഒരു ദിശനൽകിയത്. പക്ഷെ അതിന് മുമ്പ്
എനിക്കറിയേണ്ടത് കഴിഞ്ഞ ഉത്സവത്തിന് ദുബൈയിൽ നിന്നും നാട്ടിലേക്ക് വന്ന ആളുകളുടെ
വിവരങ്ങൾ ആണ് . അവരുടെ പേര് വിവരങ്ങൾ എയർപോർട്ട് അതോറിറ്റിയുമായി ബന്ധപ്പെട്ടാൽ
ലഭിക്കും അതിന് മുമ്പ് കാര്യങ്ങളിൽ ശരിക്കും ഒരു വ്യക്തത തീർച്ചയായും ഉണ്ടാവണം .
ചിലപ്പോള്‍ ഇപ്പറഞ്ഞതൊക്ക എൻ്റെ അന്വേഷണം വഴിതിരിച്ചുവിടാനും ആകാം . പോകെപോകെ മാത്രമേ
കഥകളിലെ യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യമാവുള്ളൂ .
“ഏതായാലും ഞങ്ങള്‍
അമ്പലപ്പറമ്പില്‍ ഉണ്ട് “.
എന്നുപറഞ്ഞു ഞങ്ങള്‍ നടന്നു നീങ്ങിയപ്പോള്‍ അമ്പലത്തിലെ
ഉച്ചഭാഷിണിയില്‍ നിന്നും ഉയര്‍ന്ന പഴയ ഭക്തിഗാനങ്ങള്‍ വല്ലാത്തൊരനൂഭൂതി ആണ്
എനിക്ക് സമ്മാനിച്ചത് . പണ്ട് അസുഖം വന്ന് ഞങ്ങളെ വിട്ടുപോയ വിഷ്ണു നമ്പൂതിരിയേ
എങ്ങനെയാ ഞാന്‍ മറക്കുന്നെ . മുസല്‍മാന്‍ ആയിട്ട് കൂടി അവന്‍ കൃത്യമായി
വൈകീട്ടത്തെ അമ്പലത്തിലെ പ്രസാദം എനിക്ക് കൊണ്ട് വന്നു തരുമായിരുന്നൂ . ഇന്ന്
മതവും ജാതിയും പറഞ്ഞു തമ്മിലിടിക്കുന്ന എല്ലാവരും അവന്‍റെ മനസ്സറിയണം . എന്ത്
ചെയ്യാം കാലം എപ്പോഴും ലോകമാകുന്ന വലിയ കാന്‍വാസില്‍ നിന്നും മായ്ച്ചുകളയുന്നത്
നല്ല മനുഷ്യരെ ആണല്ലോ . വിഷ്ണു നമ്പൂതിരി അസുഖ ബാധിതനായി കിടന്നപ്പോള്‍ അവനേ
തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ബാപ്പയുടെ കയ്യില്‍ നിന്നും പണമായും
മറ്റും എത്ര സഹായങ്ങള്‍ ഞാന്‍ ചെയ്തു . പക്ഷെ കാലം എനിക്ക് നേരെ കണ്ണടച്ച്
കാണിച്ചപ്പോള്‍ ജീവിതത്തില്‍ തനിച്ചായത് ഞാന്‍ കൂടിയായിരുന്നൂ . പണ്ട് എന്റെ സഹോദരി
അവനോടൊപ്പം ഉള്ള എന്റെ നടത്തം കണ്ട്
കളിയാക്കി ചിരിച്ചതും . അവന്‍ ചിലനാളുകളില്‍
അച്ഛനുമായി അമ്പലത്തിലെ പൂജയ്ക്ക് പോയാല്‍ എന്ന് തമാശയാക്കി അവള്‍
“മുഹസിനെ നിന്റെ ഭാര്യ എവിടെ
കണ്ടില്ലല്ലോ “
എന്ന ചോദ്യവും അവന്റെ
വിയോഗത്തില്‍ എന്നെ നന്നെ വേദനിപ്പിച്ചു . അവന്‍ വെളുത്ത് സുന്ദരന്‍ ആയിരുന്നൂ .
എന്നെയും അവനെയും ഒരുമിച്ചുകണ്ടാല്‍ രാവുംപകലും പോലെ തോന്നും . ങാ പറഞ്ഞു കാട്
കയറി അല്ലെ . അറിയാതെ വിഷ്ണുവിന്റെ ഓര്‍മ്മകള്‍ കടന്നുവരും എന്നും അവന്‍ കൂടെ
ഉള്ളത് പോലെ ഒരു തോന്നല്‍ .
തുടരും
ബ്ലൂ ഐ
എം.പി.
എസ്സ്. വീയ്യോത്ത്
ഭാഗം :രണ്ട്
അമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍
കയറി ഞങ്ങള്‍ ഇരിപ്പുറപ്പിച്ചപ്പോൾ അതിലെ കടന്നുപോയ ഇളംകാറ്റ് മെല്ലെ തൊട്ടുതലോടി പരിചയം
പുതുക്കി കടന്നുപോയി. ശരിക്കും വല്ലാത്ത ഒരു സുഖം തോന്നി. പിന്നെ എന്തോ ഓര്‍ത്ത്
ഞാന്‍ അവിടെനിന്നും ഇറങ്ങി അമ്പലത്തിന്റെ ചുറ്റുമതിലിന് പിന്നിലായി സ്ഥിതിചെയ്യുന്ന
വിഷ്ണുനമ്പൂതിരിയുടെ വീട് ലക്ഷ്യമാക്കി നടന്നു. വഴിയിലെ ആല്‍ത്തറയിലെ കൽവിളക്കിൽ ആരോ ഏതോ
ദേവന് തിരിതെളിച്ചുവച്ചിരിപ്പുണ്ടായിരുന്നൂ. ഞാന്‍ ചുറ്റിലുള്ള കാഴ്ചകളിലൂടെ കണ്ണോടിച്ച്അ മുന്നോട്ട് നീങ്ങി. അൽപസമയത്തിനകം ഞാൻ വിഷ്ണവിൻ്റെ വീട്ടിന്റെ മുന്നിലെ ആ പഴയ കല്പ്പടവിനരികിലായി ചെന്ന് നിന്നു. എന്തോ ആ പടവുകള്‍ ചവിട്ടി അശുദ്ധമാക്കാന്‍ മനസ്സു വന്നില്ല അപ്പോഴാണ്
മുറ്റത്ത് നിന്നും ഒരു വൃദ്ധസ്ത്രീ എന്നെ നോക്കി
“ആരാ? എന്താ അവിടെ തന്നെ നിന്നു
കളഞ്ഞത് “
എന്ന് വിളിച്ചു ചോദിച്ചപ്പോള്‍
മറുപടിയായി ഞാന്‍
“ ഞാന്‍ വിഷ്ണുവിന്റെ
സുഹൃത്തായിരുന്ന മുഹമ്മദ് മുഹസിന്‍ ആണ് . വെറുതെ പടികള്‍ ചവിട്ടി അശുദ്ധമാക്കേണ്ട
എന്ന് കരുതി ഇവിടെ തന്നെ നിന്നതാ”
എന്ന് പറഞ്ഞപ്പോള്‍ അവരുടെ
കണ്ണുകള്‍ കണ്ണീരണിഞ്ഞു കഴിഞ്ഞിരുന്നൂ പിന്നെ എന്നെ നോക്കി
“മോന്‍ കയറി വാ ഇവിടെ മോന്‍
കയറിയത് കൊണ്ട് ഒന്നും അശുദ്ധം ആവില്ല . അങ്ങനെ ആയാല്‍ തന്നെ പരിഹാരക്രിയകള്‍ ഞാന്‍
നേരിട്ട് ചെയ്തോളാം “
എന്ന് പറഞ്ഞപ്പോള്‍ ആ വാക്കുകളിലെ
വിറയല്‍ ഞാന്‍ തിരിച്ചറിഞ്ഞു. പിന്നെ മറ്റൊന്നും ചിന്തിക്കാതെ പടവുകള്‍ നടന്നു കയറിയപ്പോള്‍
അറിയാതെ എന്റെ കണ്ണുകള്‍ തിരഞ്ഞത് വിഷ്ണുവിന്റെ ശവകുടീരമായിരുന്നൂ. മണ്മറഞ്ഞു
കാലങ്ങള്‍ കഴിഞ്ഞതിനാല്‍ അവിടെ തലയുയര്‍ത്തി നില്‍ക്കുന്ന പ്ലാവാണ് എൻ്റെ ശ്രദ്ധയിൽ പതിഞ്ഞത് .
അവരോട് അതിനെക്കുറിച്ചൊന്നും തിരക്കാനുള്ള ത്രാണി എനിക്കില്ലാതിരുന്നതിനാല്‍
നടവഴിയിലൂടെ മുറ്റത്തേക്ക് നടന്ന് കയറി . ഒത്തിരിക്കാലങ്ങള്‍ക്ക് ശേഷമാണ് ഞാൻ ആ വീടിനെ
അടുത്തു നിന്നു കണ്ടത് . ചുമരില്‍
തൂങ്ങിക്കിടക്കുന്ന വിഷ്ണുവിന്റെ പടത്തില്‍ ചിതലുകള്‍ കടന്നുകയറിക്കഴിഞ്ഞിരിക്കുന്നൂ
. ചിത്രത്തിലെ അവന്റെ കണ്ണുകളുടെ സ്ഥാനത്ത് രൂപപ്പെട്ട ദ്വാരം എന്നെ നന്നെ വേദനിപ്പിച്ചു
. അപ്പോഴാണ് ചിതല് കയറി വിരൂപമായ സമീപത്തെ പടം എന്റെ
ശ്രദ്ധയില്‍ പതിഞ്ഞത്. എന്റെ ആ നോട്ടത്തിന്‍റെ സ്വഭാവം കണ്ടാണ് എന്ന് തോന്നുന്നൂ
ആ വൃദ്ധപറഞ്ഞത്
“ അത് വിഷ്ണുവിന്റെ അച്ചന്‍ നമ്പൂതിരിയുടെ
പടമാണ് ? വിഷ്ണു മരിച്ച് കഴിഞ്ഞു അധികകാലം
അദ്ദേഹം പൂജകള്‍ ചെയ്തില്ല . പിന്നീട് അഞ്ചുവര്‍ഷത്തോളം കുട്ടികളെ സംഗീതം പഠിപ്പിച്ചു ജീവിതം
തള്ളിനീക്കി. പെട്ടെന്ന്‍ ഒരു ഞായറാഴ്ച കാലത്ത് മുറ്റത്ത് കുഴഞ്ഞു വീണു, പിന്നീട്
കുറെനാള്‍ ശരീരം തളര്‍ന്ന് കിടപ്പായി . അന്ന് മടത്തിലെ വാസുദേവന്‍ വൈദ്യരുടെ ചികിത്സയില്‍ ആയിരുന്നൂ
അദ്ദേഹം . പിന്നെ 2010 ഏപ്രില്‍ ഒന്നിന് അദ്ദേഹവും വിഷ്ണുവിന്റെ അരികിലേക്ക്
യാത്രയായപ്പോള്‍ ഞങ്ങള്‍ ഒറ്റയ്ക്കായി.”
എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോഴാണ്
ഞാന്‍ അവരെ സൂക്ഷിച്ച് നോക്കിയത് . നരകയറിയ ആ വൃദ്ധ രൂപം വിഷ്ണുവിന്റെ അമ്മയുടേത്
ആണെന്ന് വിശ്വസിക്കാന്‍ കഴിയാതെ എന്റെ മനസ്സ് നന്നേ വിഷമിച്ചു. അകാലത്തിലുള്ള മകന്റെയും ഭര്‍ത്താവിന്റെയും വേര്‍പാട്
അവരെ തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറ്റിക്കളഞ്ഞിരിക്കുന്നൂ. അതിനിടയില്‍ അകത്ത്
നിന്നും അങ്ങോട്ട് വന്ന കൂനിക്കൂടിയ വെളുത്ത സാരി ധാരിയെ ഞാന്‍ ശ്രദ്ധിച്ചത്
. അത് കണ്ട് വിഷ്ണുവിന്റെ അമ്മ
“മോനേ വിഷ്ണുവിന്റെ അനിയത്തിയാ അത് . അവളുടെ ഭര്‍ത്താവ്
കാവില്‍ വച്ച് വിഷം തീണ്ടി മരിച്ച ശേഷം ഇതാണ് അവളുടെ കോലം . എന്താ ഭഗവാന്‍ ഞങ്ങളെ മാത്രം
ഇങ്ങനെ ശിക്ഷിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും വ്യക്തമാകുന്നില്ല . സുകൃതക്ഷയം എന്നാല്ലാതെ
എന്താ ഇതിന് പറയുക “
എന്ന്
പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും ആ രൂപം എന്റെ അരികിലേക്ക് എത്തിച്ചേര്‍ന്നു. ആ കണ്ണുകളിലെ
അവശത ഞാന്‍ വായിച്ചറിഞ്ഞു അത് കണ്ട് പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് തലതിരിച്ചുകൊണ്ട്
അമ്മയെ അവര്‍ നോക്കുന്നത് കണ്ട് ഞാന്‍
“ തുളസി എന്നല്ലേ പേര് ?”
എന്ന് ചോദിച്ചപ്പോള്‍ അവര്‍
സംശയഭാവത്തില്‍
“ അതെ , താങ്കളെ ഒട്ടും
മനസ്സിലായില്ല ?”
എന്ന് പറഞ്ഞ് നിറുത്തിയപ്പോള്‍
അമ്മ അവരെ നോക്കി
“നീ ചേട്ടന്റെ കൂട്ടുകാരനായ മുഹമ്മദിനെ
ഓര്‍ക്കുന്നോ ? അയാളാണ് ഇത് “
എന്ന് പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകളില്‍
ആശ്ചര്യം ഞാന്‍ ശ്രദ്ധിച്ചു . അതിനിടയില്‍ അമ്മ
“ ഇവന്‍ പടിക്കല്‍ നിന്ന്
ഇങ്ങോട്ട് നോക്കി നില്‍ക്കുമ്പോഴാണ് ഞാന്‍ കണ്ടത് . ഇവന്‍ എന്നോട് ചോദിക്ക്യാ
മുസല്‍മാനായ ഇവന്‍ ഇങ്ങോട്ട് കയറിയാല്‍ ഇവിടം
അശുദ്ധമാവില്ലേ എന്ന് “
എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോള്‍
തുളസിയുടെ മുഖത്ത് വിരിഞ്ഞ പുശ്ചം ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല. പിന്നെ എന്തോ
ആലോചിച്ച് അമ്മ പറഞ്ഞതിന് മറുപടിയെന്നോണം
“ അശുദ്ധമാവും പോലും മനസ്സില്‍
നല്ലത് മാത്രം ചിന്തിച്ചു എവിടേക്ക് കയറിയാലും പ്രശ്നമില്ല . പക്ഷെ ഇന്ന് ആരുടെ
മനസ്സിലാണ് നന്മയും സ്നേഹവും കൂടിയിരിക്കുന്നത്എ ല്ലാം ഒരുതരം കാപട്യംമാത്രമല്ലേ ലോകം മുഴുവൻ .പണ്ട് വിഷ്ണു
പറഞ്ഞത് പോലെ എല്ലാവരെയും തരം തിരിക്കേണ്ടത് രക്തത്തിലെ ഗ്രൂപ്പിന് അനുസരിച്ച്
മാത്രമായിരിക്കണം . അതൊരിക്കലും നടക്കില്ല കാരണം അറിയാതെ വാതുറന്നുപോയാല്‍ പിന്നെ എല്ലാവരും
കൂടി പടി അടിച്ചുപിണ്ണം വചുകളയും. “
എന്ന് തുളസി പറയുമ്പോള്‍ പണ്ട് തൊട്ടാവാടിയായ
ഇവള്‍ക്ക് ഇത്രയും നാവോ എന്ന് ഞാന്‍ അതിശയിച്ചു പോയി . പിന്നെ കുറച്ചു സമയം കൂടി
അവിടെ കഴിച്ചുകൂട്ടി പടിയിറങ്ങുമ്പോള്‍ അമ്മ
“ സമയം കിട്ടുമ്പോള്‍ മോന്‍ വരണം
. ചോദിയ്ക്കാന്‍ മറന്നു നീ എവിടെയാ ഇപ്പോള്‍ ജോലി ചെയ്യുന്നേ ? കുടുംബത്തെ
ഒരിക്കല്‍ കൂട്ടി വരണം . മറക്കരുത് ഇവിടെ ഞാനും നിന്റെ ഈ അനിയത്തിയും ഉണ്ട് .”
എന്ന് പറഞ്ഞപ്പോള്‍ അവരുടെ
കണ്ണുകളില്‍ ഈറനണിഞ്ഞിരുന്നൂ. തുളസ്സി എനിക്ക് നേരെ കൈവീശി യാത്രയാക്കുമ്പോള്‍ അവളുടെ മുഖം എന്നെ
വല്ലാതെ വേദനിപ്പിച്ചു. മനസ്സില്‍ കാത്തുവെക്കാന്‍ ഒരു അമ്മയെയും സഹോദരിയെയും ലഭിച്ച
സന്തോഷം അലതല്ലിയത് ഞാന്‍ അറിഞ്ഞു.
തുടരും
ബ്ലൂ ഐ
എം.പി.
എസ്സ്. വീയ്യോത്ത്
ഭാഗം :മൂന്ന്
അങ്ങനെ അമ്മയ്ക്കുള്ള മറുപടിയായി
“അമ്മേ... എന്ന് ഞാന്‍ വിളിക്കുന്നതില്‍ വിഷമം തോന്നില്ലെങ്കില്‍ “
എന്ന്
പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും അവര്‍ എന്റെ അരികിലേക്ക് നടന്ന് വന്ന്‍
“ മോന്‍ അങ്ങനെ തന്നെ വിളിച്ചോളൂ
. വിഷ്ണുവിനേപ്പോലെ തന്നെയാ നീ എനിക്ക്”
എന്ന് പറഞ്ഞു നിറുത്തിയപ്പോള്‍ ആ
കണ്ണുകളില്‍ തെളിച്ചം ഞാന്‍ ശ്രദ്ധിച്ചു. പിന്നെ അവര്‍ക്കുള്ള മറുപടിയെന്നോണം
“ അമ്മേ ഞാന്‍ ഒരു കുറ്റാന്വേഷണ ഏജന്സിയില്‍
ജോലിചെയ്തു വരുന്നൂ. ശരിക്കും ആരോടും എന്റെ ജോലിക്കാര്യം പറയാറില്ല . എന്തോ
അമ്മയോട് പറയാതെ ഒഴിഞ്ഞു മാറാന്‍ തോന്നുന്നില്ല”
എന്ന് പറഞ്ഞപ്പോള്‍ തുളസി
“ ചേട്ടന് നല്ലവിധം
കഷ്ടപ്പെടേണ്ടി വരുമല്ലോ അല്ലെ, പണ്ട് അധെഹത്തോടൊപ്പം കണ്ട ചില കുറ്റാന്വേഷണ
സിനിമകളില്‍ അത്തരം സാഹസങ്ങള്‍ കണ്ടിട്ടുണ്ട് “
എന്ന് സംശയം ചോദിച്ചപ്പോള്‍ ഞാന്‍
അവളെ നോക്കി പുഞ്ചിരിച്ചതല്ലാതെ മറുപടിയൊന്നും
പറഞ്ഞില്ല .
പിന്നെ അവിടെനിന്നും ഇറങ്ങി നടന്നപ്പോള്‍ മനസ്സില്‍ മുഴുവന്‍ അന്വേഷണം
എവിടെ തുടങ്ങണം ഇന്നത്തെ കുറിച്ച് തന്നെയായിരുന്നൂ. അങ്ങനെ നടന്നപ്പോഴാണ് വെറുതെ ചിറയുടെ
അരികിലൂടെ ആല്‍ത്തറയിലേക്ക് നടക്കാം എന്ന് ചിന്തിച്ചത് . അങ്ങനെ ചിറയുടെ അരികിലൂടെ
നടക്കുമ്പോള്‍ അതിന്റെ പടവില്‍ നീന്തിയും ചാടിയും രസിക്കുന്ന കുട്ടികളെ കണ്ടപ്പോള്‍
അറിയാതെ പഴയ ഓര്‍മ്മയിലൂടെ ഒന്ന് സഞ്ചരിച്ചുപോയി . ഇന്ന് ചിറയുടെ നല്ലൊരുഭാഗവും
ആഫ്രിക്കന്‍ പായല്‍ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോള്‍ വല്ലാത്ത കഷ്ടം തോന്നി. അങ്ങനെ
വഴിയില്‍ കണ്ട പഴയ പരിചയക്കാരില്‍ ചിലരോട് കുശലാന്വേഷണം നടത്തി ആല്‍ത്തറയുടെ
അരികിലേക്ക് നടന്നടുത്തപ്പോള്‍ അവിടെ കണ്ട ജനക്കൂട്ടം എന്നില്‍ ആദ്യം കൌതുകം ഉണര്‍ത്തി
എങ്കിലും കാര്യങ്ങളുടെ കിടപ്പ് മനസ്സിലായപ്പോള്‍
മെല്ലെ അവരില്‍ നിന്നും കൂട്ടുകാരേ മോചിപ്പിക്കാനുള്ള കാര്യങ്ങളിലേക്ക്
കടന്നു.
പിന്നെ തല്ക്കാലത്തേക്ക് ഞാന്‍ മുഹമ്മദില്‍ നിന്ന് ബാബുവായി നാമ പരിണാമം വരുത്തി അതിലോരുവനോട്
ക്ഷമചോദിച്ചു കൂട്ടുകാരെയും കൂട്ടി അവിടെനിന്നും നടന്നു നീങ്ങിയപ്പോള്‍ മനസ്സില്‍ പണ്ട് കാലത്ത്
മണ്മറഞ്ഞ മത ജാതി ചിന്തകള്‍ വീണ്ടും തലപൊക്കിയതും
അതുപോലെ അഭിനവ പോലീസ് ചമഞ്ഞുള്ള ചിലരുടെ ചെയ്തികളും കാണുമ്പോള്‍ നമ്മള്‍
മലയാളികളെക്കാള്‍ ഭേദം തമിഴരാണെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോവും. അത്രയ്ക്ക്
നമ്മുടെ സമൂഹം അധപ്പതിച്ചിരിക്കുന്നൂ. പണ്ട് സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളായ
എഴുത്തുകാരില്‍ നിന്നും മാറി പലരും പണത്തിനും അംഗീകാരത്തിനും വേണ്ടി എന്തും
പടച്ചുവിടുന്ന നിലയില്‍ തരംതാണ് പോയിരിക്കുന്നൂ. സാധാരണ ഒന്ന് മുതല്‍ നൂറുവരെ
എണ്ണുന്ന നമ്മള്‍ നൂറില്‍ നിന്നും ഒന്നിലേക്ക് തകര്‍ന്നടിഞ്ഞു പോയി അല്ലേ.
അങ്ങനെ നടന്നു നീങ്ങിയപ്പോഴാണ്
എന്റെ സുഹൃത്ത് സൈമണ്‍ മാധവേട്ടന്റെ വീട്ടില്‍ ഉത്സവ നാളില്‍ നടന്ന മദ്യസേവയെക്കുറിച്ച്
ഓര്‍മ്മിപ്പിച്ചത്. പിന്നെ ഞാന്‍ മനസ്സില്‍ എവിടെ തുടങ്ങണം എന്ന് ചിന്തിച്ചു
നിശബ്ദനായി അവരോടൊപ്പം മുന്നോട്ട് നടന്നു. പെട്ടെന്നാണ് എന്റെ മനസ്സില്‍ ഒരു ആശയം
ഉദിച്ചത് . അങ്ങനെ സൈമനേ നോക്കി ഞാന്‍
“സൈമണ്‍ നമ്മള്‍ രണ്ടു ഗ്രൂപ്പ്
ആയി തിരിയുന്നൂ. ഒരു ടീം എസ്സ് ഐ പ്രതാപന്‍ വീണുകിടന്ന സ്ഥലത്ത് ഒന്നുകൂടി പോയി വിശദമായി
തിരയുകയും ഒപ്പം പ്രതാപനെക്കുറിച്ച് ജനങ്ങളോട് അവര്‍ക്ക് സംശയം തോന്നാത്തവിധം
ചോദിച്ചറിയുകയും വേണം. അതുപോലെ ഞാനും വിശ്വനും കൂടി മാധവേട്ടന്റെ വീട്ടിലേക്കു
പോകുവാ . അവിടത്തെ ഇന്ന് രാത്രിയുള്ള മദ്യസല്‍ക്കാരത്തില്‍ വച്ച് എന്തെങ്കിലും
തുമ്പ് കിടക്കാതിരിക്കില്ല.”
എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും എന്റെ ഫോണ്‍ നിറുത്താതെ ശബ്ദിക്കാന്‍ തുടങ്ങി.
ഞാന്‍ സ്ക്രീനിലേക്ക് നോക്കി അത്
ബോസ്സിന്റെ ഫോണ്‍ ആയിരുന്നൂ അങ്ങനെ ആ കോള്‍
ഞാന്‍ അറ്റെന്റ് ചെയ്തു
“ ഹല്ലോ മുഹമ്മദ് അല്ലെ “
“ സര്‍ , പറയൂ “
“ പിന്നെ നീ പറഞ്ഞ കീ ചെയിന്‍
ഞങ്ങള്‍ പരിശോധിച്ചു അതിലെ അഡ്രെസ്സ് വ്യക്തമല്ല പക്ഷെ നീ പറഞ്ഞപോലെ ഇന്റര്‍നാഷണല്‍
സിറ്റി ദുബായ് എന്നത് മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. ഞങ്ങള്‍ അത് വിശദമായി
പരിശോധിച്ചു . പിന്നെ എന്താ നിന്റെ തീരുമാനം”
“ അത് പറയാം സാര്‍ ഞങ്ങള്‍ മാരുതിപ്പാറയില്‍ വന്നതാണ് , ഇന്ന് മയൂരാദേവി
ക്ഷേത്രത്തിലെ ഉത്സവമാണ് . എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല .”
“ വെല്‍ ഡന്‍ ബോയ്സ് , ഒന്നും കാര്യമാക്കണ്ട എന്താവശ്യമുണ്ടായാലും
വിളിക്കണം പോലീസില്‍ നിന്നും വിരമിച്ചിട്ടു കാലങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും
എനിക്ക് വേണ്ടപ്പെട്ടവര്‍ ഇന്നും സര്‍വീസില്‍ ഉണ്ട് കേട്ടോ “
എന്ന് പറഞ്ഞു ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചപ്പോള്‍
ആ വാക്കുകള്‍ നല്‍കിയ ഒരു ധൈര്യം ഒന്ന് വേറെ തന്നെ യാണ്.
ബ്ലൂ ഐ എന്ന ഞങ്ങളുടെ സ്ഥാപനത്തിന്റെ ഉടമ
റിട്ടയേര്‍ഡ് ഡി ജി പി പത്മകുമാര്‍ ആണ് . അന്നും ഇന്നും പോലീസ് ഉദ്യോഗസ്ഥരുടെ
ഇടയില്‍ നല്ല പേരാണ് അദേഹത്തിന് . ഡിപാര്‍ട്ട്മെന്റില്‍
അധികം ആരും അറിയാത്ത മൂര്‍ഖന്‍ എന്ന വിളിപ്പേരുള്ള അദേഹത്തിന് സര്‍വീസില്‍
ഇരിക്കുമ്പോള്‍ തന്നെ ജനങ്ങളുടെ ഇടയില്‍ രാക്ഷസന്‍ എന്നപേരും ഉണ്ട്. ഒരു കുറ്റവാളിയെ കയ്യില്‍
കിട്ടിയാല്‍ അവന്‍ ഏത് പാര്‍ട്ടിക്കാരന്‍ ആയാലും രാക്ഷസന്റെ കയ്യില്‍ കിട്ടിയാല്‍
ഒരു നേതാവും ചെറുവിരല്‍ അനക്കാന്‍ ഒന്ന് ഭയക്കും. നിയമത്തില്‍ മുറുകെ പിടിച്ച്
തെമ്മാടിയോട് ആ രീതിയിലും നല്ലവനോട് സ്നേഹിതനായും പെരുമാറുന്ന അദേഹത്തിന് സുഖലോലുപനായി
നില്‍ക്കുന്നതിനെക്കാളും വേദനിക്കുന്നവന്റെ കൂടെ നില്‍ക്കുന്നതാണ് കൂടുതല്‍ ഇഷ്ടം.
എന്റെ ബോസ്സിനെക്കുറിച്ച് പറഞ്ഞ് കാടുകയറി അല്ലെ . അദ്ദേഹത്തെക്കുറിച്ച് പറഞ്ഞാല്‍
ഒരിക്കലും തീരില്ല .
തുടരും
ബ്ലൂ ഐ
എം.പി.
എസ്സ്. വീയ്യോത്ത്
ഭാഗം :നാല്
“ വിശ്വാ നമ്മുടെ ഈ യാത്രയും
അന്വേഷണത്തിന്റെ ഭാഗമാണ് കേട്ടോ . പിന്നെ
മാധവേട്ടന്റെ വീട്ടില്‍ എത്തിയാല്‍ അവര്‍ മദ്യപിക്കാന്‍ നിര്‍ബന്ധിക്കും
പക്ഷേ നമ്മള്‍ വന്ന കാര്യം പാടെ മറന്ന് ഒപ്പം കൂടരുത്. കാരണം അവിടെനിന്നും
കിട്ടുന്ന ഏതെങ്കിലും ആരുടെയെങ്കിലും വാക്കുകളില്‍ ആണ് നമ്മുക്കുള്ള പിടിവള്ളി
കിടക്കുന്നത് തന്നെ .”
എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോള്‍
എല്ലാം നിശബ്ദനായി കേട്ട് തലയാട്ടുക മാത്രമാണ് അവന്‍ ചെയ്തത്. ഞങ്ങളുടെ ഉത്സവം
കാണാന്‍ എന്ന പേരിലുള്ള ഈ യാത്രപോലും അന്വേഷണത്തിന്റെ ഭാഗമാണ് എന്ന് ഇതുവരെ എനിക്കും
സൈമണും മാത്രമേ അറിയുകയുള്ളൂ. അവരോട് പൊതുവായി
മയൂരാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി വരാം എന്നും പറഞ്ഞാണ് ഇവിടെ വന്നത്
തന്നെ.
എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച്ച
മാത്രമേ കഴിഞ്ഞിട്ടുള്ളൂ പിന്നീട് ഡി ജി പി സാര്‍ പറഞ്ഞാല്‍ മറുത്ത് പറയാന്‍
കഴിയുന്നത് എങ്ങനെ . പോലീസ് ഡിപ്പാര്‍ട്ട്മെന്റിന് ഇച്ചിരി സമയമെടുത്താലും
കണ്ടുപിടിക്കാന്‍ കഴിയുമായിരുന്ന ഈ കേസ്സ് ബ്ലൂ ഐ യേ ഏല്‍പ്പിച്ചത് ആ കേസ്സില്‍
സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ചിലരുടെ സമൂഹത്തിലെ സ്വാധീനം കണക്കിലെടുത്ത്
തന്നെയാണ്. ഇത് അന്വേഷിച്ച് കുറ്റവാളിയെ പിടികൂടെണ്ടത് ശരിക്കും പോലീസിന്റെ
അഭിമാനപ്രശ്നം തന്നെ ആയിമാറിയ സമയത്താണ് ഡി. ജി. പി. പത്മകുമാര്‍ ഈ ഏജന്സി
ആരംഭിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ ഞങ്ങള്‍ക്ക് കിട്ടിയ ആദ്യത്തെ അസ്സൈന്മെന്റും
ഈ കേസ് തന്നെയായി. അങ്ങനെ ഓരോന്ന് ചിന്തിച്ചു
നടന്ന ഞാന്‍ മാധവേട്ടന്റെ വീടിനരികില്‍ എത്തിയത് പോലും അറിഞ്ഞതേയില്ല . ഏതോ
യാന്ത്രിക ശക്തിയാണ് എന്നെ അവിടെ വരെ കൊണ്ട് വിട്ടത്. ചിലപ്പോഴൊക്കെ അറിയാതെ
നമ്മുടെ നിയന്ത്രണം ഏറ്റെടുക്കുന്ന മനസ്സെന്ന കുസൃതി കുഞ്ഞിന്റെ ചെയ്തികള്‍ ഓര്‍ത്ത്
ഉള്ളില്‍ ചിരിപടര്‍ന്നത് ഞാന്‍ അറിഞ്ഞു. മാധവേട്ടന്റെ വരാന്തയില്‍ വിരിച്ച
പുല്ലുപായില്‍ വട്ടംകൂടി ഇടതുകയ്യില്‍ പരത്തിപിടിച്ച ചീട്ടുകളില്‍ ആധ്യനേയും
ക്ലാവറിനെയും മുമ്പ് ആല്‍ത്തറയില്‍ കണ്ട മുന്‍പരിചയം ഉണ്ട്. അതിനിടയില്‍ ചീട്ടുകള്‍ക്കിടയിലൂടെ
വായിലെ മുറുക്കാന്‍ നീട്ടിത്തുപ്പാനായി
മുഖംതിരിച്ച മാധവേട്ടന്‍ യാദ്രിശ്ചികമായാണ് അടച്ചുപൂട്ടിയ ഗേറ്റിന്റെ പുറത്ത്
നിന്ന ഞങ്ങളെ കണ്ടത്. പിന്നെ കയ്യിലെ ചീട്ട് ആരെയോ ഏല്‍പ്പിച് എഴുന്നേറ്റ് വന്ന്‍
ഗേറ്റ് തുറന്നപ്പോള്‍ ഞാന്‍ അയാളെ നോക്കി
“ ഇതെന്താ മാധവേട്ടാ വീട്ടിലാരും
ഇല്ലേ . ഗേറ്റ് അടച്ച് പൂട്ടിയത് കണ്ട് ചോദിച്ചതാ ?”
എന്ന് ചോദിച്ചപ്പോള്‍
മറുപടിക്കായി വാ തുറന്നതും മുറുക്കാന്‍ എന്റെ തൂവെള്ള ഷര്‍ട്ടിലേക്ക്
തെറിച്ചുവീണു. അത് കണ്ട് ഞാന്‍ പെട്ടെന്ന് അസ്വസ്ഥനായി എങ്കിലും മുറ്റത്തിന് ചേര്‍ന്ന
ടാപ്പ് തുറന്ന്‍ ആ വെള്ളത്തില്‍ അത് വൃത്തിയാക്കാന്‍ ഒരു ശ്രമം നടത്താതിരുന്നില്ല . അപ്പോഴേക്കും മാധവേട്ടന്‍ എന്നെ കഴുകാന്‍ അനുവദിച്ചില്ല മാത്രമല്ല ഒടുക്കം ഷര്‍ട്ട് ഊരിവാങ്ങി സോപ്പിട്ട് കഴുകി വൃത്തിയാക്കി വീട്ടിനകത്തേക്ക്
പോയി നനവ് മാറ്റാനായി ഇസ്തിരിപ്പെട്ടികൊണ്ട് ഉണക്കി ത്തന്നപ്പോഴേ അദേഹത്തിന് ആശ്വാസം ആയുള്ളൂ.
ചിലര്‍ അങ്ങനെയാ അറിയാതെ ഒരു തെറ്റ് പറ്റിയാല്‍ പിന്നെ അത് ഒന്ന് പരിഹരിക്കാനായി
ഓടിനടക്കും . ജീവിതത്തില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ പലപ്പോഴും ഉണ്ടായിരുന്നതിനാല്‍
എനിക്ക് അദ്ദേഹത്തിന്റെ മനസ്സ് മനസ്സിലാവും.
ഉണങ്ങിയ ഷര്‍ട്ടും ധരിച്ച് അവരോടൊപ്പം ഇരുന്ന് കളിയില്‍ ശ്രദ്ധിച്ചിരുന്നപ്പോഴും
എവിടെനിന്ന് തുടങ്ങും എന്നായിരുന്നൂ മനസ്സില്‍ . കാരണം പെട്ടെന്ന് കഴിഞ്ഞ വര്‍ഷത്തെ
പ്രതാപന്റെ കൊലപാതകത്തെക്കുറിച്ച് സൂചിപ്പിച്ചാല്‍ വ്യക്തമായ ഉത്തരം അറിയുന്നവരും പറയില്ലഎന്ന്
മാത്രമല്ല മറിച്ച് പിന്നീട് ഇവരോടൊപ്പം അധികം നേരം ഇരുന്ന് സമയം കളയാനും പറ്റില്ല.
അങ്ങനെ ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോഴാണ് ഒരു കാര്‍ തുറന്ന്‍ കിടന്ന ഗേറ്റിലൂടെ
മുറ്റത്തേക്കു വന്നു നിന്നത് .
അതിനുള്ളില്‍ നിന്നും ഇറങ്ങി
വന്ന അപരിചിതനായ ചെറുപ്പക്കാരനെ ഞാന്‍
നിശബ്ദനായി വീക്ഷിച്ചു. അയാളുടെ കയ്യിലെ ഐ ഫോണും കയ്യിലെ വിലകൂടിയ വാച്ചും
കണ്ടപ്പോള്‍ തന്നെ ആള് ഏതോ വലിയ വീട്ടിലെയാന്ന് എനിക്ക് ബോധ്യമായി. അയാള്‍
മാധവേട്ടനെ വിളിച്ചു മുറ്റത്തിന്റെ വടക്കേ മൂലയിലേക്ക് നടന്ന് നീങ്ങിയപ്പോള്‍ ഞാന്‍
കളിയിലേക്ക് ശ്രദ്ധിച്ചു. അതിലൊരു അസ്വാഭാവികതയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല
പക്ഷെ പോലീസിന്റെ പണി ഏറ്റെടുത്ത് കഴിഞ്ഞാല്‍ മനസ്സ് നാം പോലും അറിയാതെ എല്ലായിടത്തും തുരന്നുനോക്കിക്കൊണ്ടേ ഇരിക്കും
എന്ന് പറയുന്നത് പോലെ. ശ്രദ്ധ കളിയില്‍ ആണെന്നാലും കാതുകള്‍ മാധവേട്ടന്റെ
അരികിലേക്ക് റഡാര്‍ പോലെ തുറന്ന്‍ പിടിച്ചു ഒന്നുമറിയാത്തപോലെ ഇരുന്നപ്പോള്‍ എന്റെ
കാതില്‍ പതിഞ്ഞ
“അപ്പനെ മരിച്ചിട്ടുള്ളൂ , ഞങ്ങള്‍ക്ക്
ഗള്‍ഫില്‍ ബിസിനെസ്സ് ഉണ്ടെങ്കില്‍ അത് അപ്പന്റെ മിടുക്ക് അതിനു കണ്ട ഒരു മോനും
പഴയ എസ്സ് ഐ പ്രതാപന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച് ഇപ്പോള്‍
പ്രതിയെപ്പിടിക്കും എന്നും പറഞ്ഞു നടന്നാല്‍ അപ്പോള്‍ കാണാം എന്റെ തനി സ്വഭാവം . അപ്പന്‍
പോലീസ് ആയിരുന്നെങ്കില്‍ മോന്‍ അപ്പനേക്കാള്‍ വളര്‍ന്നത് മറ്റവന്മാരേ കാണുമ്പോള്‍
പറഞ്ഞേക്ക് . ഞാന്‍ നാളെ ദുബായിക്ക് തിരിച്ചു പോവും കൂടെ ഹാജിയാരുടെ മോനും കാണും .
അപ്പന്റെ കേസ്സ് ആരെങ്കിലും കുത്തിപോക്കുന്നു എന്നറിഞ്ഞാല്‍ അറിയിക്കണം . എന്റെ നമ്പര്‍
കയ്യില്‍ കാണില്ലേ . അപ്പോള്‍ പറഞ്ഞപോലെ . എന്തുണ്ടെങ്കിലും വിളിച്ചാല്‍ മതി .
ഞാന്‍ ഇവിടെ എത്തും.ശരി പോട്ടെ . ഞാന്‍ പോകുന്നൂ .”
എന്നും പറഞ്ഞു എങ്ങും ശ്രദ്ധിക്കാതെ
അവിടെ നിന്നും നടന്നു നീങ്ങിയപ്പോള്‍ അതുവരെ ഉള്ള അയാളുടെ അംഗവിക്ഷേപങ്ങളില്‍
നിന്നും ആള് ഒരു ഇടംകയ്യന്‍ ആണെന്ന് ബോധ്യമായി. അത് എന്റെ മനസ്സിലെ പുസ്തകത്താളില്‍
കുറിച്ചിട്ട് മാധവേട്ടന്റെ വരവും കാത്തിരുന്നപ്പോള്‍ . അസ്വസ്ഥമായ മുഖമുമായി
വരാന്തയിലേക്ക് കയറി ഇരുന്ന മാധവേട്ടനെ കണ്ടപ്പോഴേ കണ്ടപ്പോഴേ അയാളോട് പലതും ചോദിച്ചറിയാന്‍ തോന്നി. അങ്ങനെ അയാളെ
നോക്കി
“എന്ത് പറ്റി മാധവേട്ടാ , ആരാണ്
അയാള്‍”
എന്നെല്ലാം ചോദിച്ചപ്പോള്‍
അദ്ദേഹം ആദ്യം എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി മാധവേട്ടന്‍
“അത് കഴിഞ്ഞ തവണത്തെ ഉത്സവത്തിന്
ആരെയോ പിച്ചാത്തി പിടിയില്‍ പിടഞ്ഞു വീണ എസ്സ് ഐ പ്രതാപന്റെ മകനാ. തെമ്മടിത്തരത്തില്‍
അപ്പനെ വെല്ലുന്ന ഒരു മകന്‍. അപ്പന്‍ കൈക്കൂലിവാങ്ങിയും കേസ്സുകള്‍ ഒത്തുതീര്‍പ്പാക്കിയും
മറ്റും ഉണ്ടാക്കിയ സ്വത്തില്‍ മതിമറന്ന് അവന്റെ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന്
നാട്ടിലും ദുബായിലുമായി ബിസിനസ് നടത്തി വരുന്നു. ഈയടുത്ത് നാട്ടില്‍ വന്നപ്പോഴാണ്
അപ്പന്റെ കൊലക്കേസ് വീണ്ടും ആരൊക്കയോ കുത്തിപ്പൊക്കിയതും മറ്റും അവന്‍ അറിഞ്ഞത് .
അപ്പന്റെ പഴയ സുഹൃത്തുക്കളേ കണ്ട് ആ കേസ്സ് തേച്ചു മായ്ച്ചുകളയാന്‍ എന്നോട്
പറഞ്ഞു ഏര്‍പ്പാടാക്കാന്‍ വന്നതാ. ങ്ങും
... മുകളില്‍ ഇരുന്ന് പ്രതാപേട്ടന്‍ ഇങ്ങനെ
ഒരു മകന് പകരം വാഴ വച്ചാല്‍ മതിയായിരുന്നൂ എന്ന് ചിന്തിക്കുന്നുണ്ടാവും തീര്‍ച്ച.”
എന്ന് പറഞ്ഞപ്പോള്‍ ശരിക്കും
ഞാന്‍ ആശ്ചര്യപ്പെട്ടു . കാരണം സാധാരണയായി അപ്പന് തണലായി മാറേണ്ട മകന്‍റെ ഈ
ഭാവമാറ്റം എന്നില്‍ വല്ലാത്ത വേദനയാണ് ഉണ്ടാക്കിയത് . അപ്പന്‍ ജീവിതത്തില്‍ എത്ര വില്ലനായാലും
ഉള്ളിന്റെ ഉള്ളില്‍ സ്നേഹമുള്ള ഒരു മനസ്സ് അദേഹത്തിന് ഉണ്ടായിരിക്കും . പലപ്പോഴും
അദ്ദേഹത്തിന്റെ ജീവിതവഴിയിലെ കരിപുരണ്ട അദ്ധ്യായങ്ങളായിരിക്കും അദ്ദേഹത്തെ ഈ
മുഖമൂടി എടുത്തണിയാന്‍ പ്രേരിപ്പിച്ചത് എന്നത് പരമാര്‍ത്ഥം .
തുടരും
ബ്ലൂ ഐ
എം.പി.
എസ്സ്. വീയ്യോത്ത്
ഭാഗം :അഞ്ച്
അങ്ങനെയിരിക്കെ മാധവേട്ടനും മെല്ലെ നടന്ന് വരാന്തയിൽ കയറി യഥാസ്ഥാനത്ത് വന്നിരുന്ന് മെല്ലെ കളിയിൽ ശ്രദ്ധകേന്ദ്രീകരിച്ചു അതിനിടയില്‍ അദ്ദേഹത്തിന്റെ കൂട്ടുകാരില്‍ ചിലര്‍ എന്‍റെ
നേരെ നോക്കി
“മാധവേട്ടാ ഇവനേതാ , മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ “
എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം
എന്നെ നോക്കി പിന്നെ ചുണ്ടിൽ വിരിഞ്ഞ ചെറുചിരിയോടെ അവരെ നോക്കി
“കൃഷ്ണേട്ടാ ഇത് അമ്മദ് ഹാജിയുടെ മകനാ. അമ്മദ് ഹാജിയെ നീ ഓര്‍ക്കുന്നോ “
“കൃഷ്ണേട്ടാ ഇത് അമ്മദ് ഹാജിയുടെ മകനാ. അമ്മദ് ഹാജിയെ നീ ഓര്‍ക്കുന്നോ “
എന്ന് ചോദിച്ചപ്പോള്‍ അയാള്‍
“ഏതു അമ്മദ് ഹാജി?”
എന്ന് മറു ചോദ്യം ചോദിച്ചപ്പോള്‍ മാധവേട്ടൻ കയ്യിലെ ചീട്ട് കൈവെള്ളയിലേക്ക് അടുക്കിവച്ച് തുടർന്നു
“ പണ്ട് അ മ്മദ് ഹാജിയും കുടുംബവുമായിരുന്നൂ
നിങ്ങളുടെ വീട്ടില്‍ താമസിച്ചിരുന്നത്. 1 9 7 0 –ല്‍ നിങ്ങള്‍
കുറച്ചുകാലം മദിരാശിയിലേക്ക് പോയത് ഓർക്കുന്നുണ്ടാവുമല്ലോ ? ആ വലിയ വീട് കുറച്ചുകാലത്തേക്ക് അടഞ്ഞുകിടപ്പായിരുന്നൂ ആഴ്ചയിൽ വന്ന് തൂത്തു വൃത്തിയാക്കിയിടുന്ന രാധ യും ചേട്ടൻ പവിത്രനും മാത്രമേ ആ വീട്ടിൽ വന്നു പോവാറുള്ളൂ . ആ കാലത്താണ് ഹാജിയാരുടെ കുടുംബസ്വത്ത് ഭാഗം വയ്പ്പ് നടന്നത് . ഹാജിയാര്‍
ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന തറവാട് അദ്ദേഹത്തിന്റെ അനുജന്‍ റഫീക്ക്
സ്വന്തമാക്കിയതിന്റെ വിഷമത്തില്‍ തറവാട്ടില്‍ നിന്നും ഇറങ്ങിയ മുൻകോപക്കാരനായ ഹാജിയാര്‍ക്കും കുടുംബത്തിനും അപ്പോള്‍ കയറിക്കിടക്കാന്‍
ഒരിടം പോലും ഇല്ലായിരുന്നൂ. അന്ന് ഹാജിയാര്‍ക്ക് വേണ്ടി നിങ്ങളുടെ അച്ചന്‍ കണാരന്‍ മാഷോട് പറഞ്ഞ് പുതിയ വീടിന്റെ പണി കഴിയുന്നത് വരെ പൂട്ടിക്കിടന്ന
ആ വീട് വാടകയ്ക്ക് വാങ്ങി നല്‍കിയത് ഞാനായിരുന്നൂ . അഭിമാനിയായ ഹാജിയാർ കുടുംബവുമായി അധികകാലമൊന്നും ആ വീട്ടില്‍ താമസിച്ചില്ല .
തറവാടിന്‍റെ സമൂഹത്തിലെ നിലയും വിലയും കണക്കിലെടുത്ത് അദ്ദേഹം വേഗം തന്നെ കുറച്ച് പണം സ്വരുക്കൂട്ടി
സ്കൂളിന്റെ വലത് വശത്തുള്ള ചാത്തു കുറുപ്പിന്റെ പറമ്പ് നല്ലൊരു തുകകൊടുത്ത് അങ്ങ് വാങ്ങി . വളരെപ്പെട്ടെന്ന് തന്നെ ആ പറമ്പില്‍ ഒരു താൽക്കാലിക ഓലക്കുടില്‍ നിര്‍മ്മിച്ച് അങ്ങോട്ട് താമസം മാറി . അങ്ങനെ ഒരിക്കല്‍ വീട്ടുടമയും
മറ്റൊരിക്കല്‍ വാടകക്കാരനും ആയി കഴിഞ്ഞ ഹാജിയാരുടെ
ജീവിതത്തേയും വാശിയേയും കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ഞാന്‍ ആശ്ചര്യ
പ്പെടാറുണ്ട്. “
എന്ന് പറഞ്ഞു നിറുത്തിയപ്പോള്‍
ശരിക്കും ഞെട്ടിയത് ഞാന്‍ ആണ് . ബാപ്പയുടെ ഇളയ പുത്രനായ ഞാന്‍ മാധവേട്ടന്‍ പറഞ്ഞ സംഭവകഥ
ശരിക്കും കൌതുകത്തോടുകൂടിയാണ് കേട്ടിരുന്നത് . ബാപ്പയുടെ താടിയിലും തൊപ്പിയില്‍
ഒളിപ്പിച്ചു വച്ച ആ ഗൌരവഭാവത്തില്‍
നിന്നും അദ്ദേഹം കുട്ടികളുടെ മനസ്സുമായി പേരക്കുട്ടികളോടൊപ്പം ചിരിയും കളിയുമായി
കഴിയുന്നത് കാണുമ്പോള്‍ ഇയാള്‍ തന്നെയാണ് അത് എന്ന് തോന്നിപ്പോവും. അങ്ങനെയിരിക്കെ മാധവേട്ടൻ ആ കളിയിൽ അങ്ങ് തോറ്റു . കയ്യിലെ പണവും പോയി നിൽക്കുമ്പോഴാണ് വീട്ടിനകത്തെ ഫോൺ നിറുത്താതെ ചിലക്കുന്നത് കേൾക്കാൻ കഴിഞ്ഞത് . മാധവേട്ടനാണെങ്കിൽ കളിയിലെ തോറ്റതിന്റെ വിഷമത്തിൽ ആയിരുന്നൂ ആ സമയം. കാരണം പണംവച്ചുള്ള ചീട്ടുകളി ഇന്ന്മാധവേട്ടന്റെ പ്രധാന വരുമാനമാർഗം കൂടിയായി മാറിക്കഴിഞ്ഞിരിക്കുന്നൂ എന്നത് തന്നെയാണ് . ആരെയൊക്കെയോ മനസ്സിൽ പ്രാകിക്കൊണ്ട് പായയിൽ കൈകുത്തി മുണ്ട് അരയിൽ കുത്തിനിറുത്തി കൊണ്ട് എഴുന്നേറ്റ് ഫോൺ എടുക്കാനായി വീട്ടിനകത്തേക്ക് കയറിപ്പോയി .
കുറച്ചു സമയം കഴിഞ്ഞു പുറത്തു വന്ന് എല്ലാവരെയും നോക്കി
"കൃഷ്ണേട്ടാ നമ്മുടെ തമ്പായി പുരുഷു നാളെ കാലത്ത് ഗൾഫിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേരും . നമ്മളോടാരോടെങ്കിലും അവനെ ചെന്ന് കൂട്ടി ക്കൊണ്ട് വരാൻ പറയാൻ വിളിച്ചതാ . അവൻ വിളിച്ചു പവിത്രൻ ഡ്രൈവറോട് നമ്മളെ കൂട്ടിക്കൊണ്ട് ചെല്ലാൻ പറഞ്ഞേൽപ്പിച്ചിട്ടുണ്ട് . ഞാൻ പോവുന്നുണ്ട് നിങ്ങൾ ആരെങ്കിലും വരുന്നോ "
എന്ന് വിളിച്ചു ചോദിച്ചപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ
" കാലത്ത് ഏകദേശം മൂന്ന് മണിക്കെങ്കിലും അവിടേക്കു പുറപ്പെടേണ്ടേ , ഏതായാലും ഞങ്ങൾ ഇല്ല "
എന്ന് പറഞ്ഞു നിറുത്തിയപ്പോൾ ആ കണ്ണുകൾ എന്റെ നേരെ തിരിഞ്ഞു . അതുകണ്ട് ഞാൻ അദ്ദേഹത്തെ നോക്കി
" മാധവേട്ടാ അതേതാ പുരുഷു ?"
എന്ന് ചോദിച്ചപ്പോൾ അദ്ദേഹം എന്നെ നോക്കി ചിരിച്ചുകൊണ്ട്
" അതൊരു അവതാരം തന്നെയാണ് . കണ്ടാൽ ഇത്രയും മാന്യൻ വേറെ ഇല്ല പക്ഷെ വാ തുറന്നലോ എന്തെങ്കിലും സ്വയം ആലോചിച്ചു് ചെയ്താലോ ഒടുക്കം ഏതെങ്കിലും അബദ്ധത്തിൽ ചെന്ന് അവസാനിക്കുന്ന ഒരു ജന്മം . ഏതായാലും നിങ്ങൾ ഇന്നിവിടെ എന്നോടൊപ്പം താമസിച്ചോളൂ . എന്നാൽ കാലത്ത് ഇവിടെനിന്ന് തന്നെ എയർപോർട്ടിലേക്കു പോവാലോ . അതല്ലേ നല്ലത് "
എന്ന് ചോദിച്ചപ്പോൾ ഞാൻ തലകുലുക്കി സമ്മതിച്ചപ്പോൾ അദ്ദേഹം അടുത്ത കളിക്കായി വീണ്ടും വട്ടം കൂടി .
തുടരും
കുറച്ചു സമയം കഴിഞ്ഞു പുറത്തു വന്ന് എല്ലാവരെയും നോക്കി
"കൃഷ്ണേട്ടാ നമ്മുടെ തമ്പായി പുരുഷു നാളെ കാലത്ത് ഗൾഫിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേരും . നമ്മളോടാരോടെങ്കിലും അവനെ ചെന്ന് കൂട്ടി ക്കൊണ്ട് വരാൻ പറയാൻ വിളിച്ചതാ . അവൻ വിളിച്ചു പവിത്രൻ ഡ്രൈവറോട് നമ്മളെ കൂട്ടിക്കൊണ്ട് ചെല്ലാൻ പറഞ്ഞേൽപ്പിച്ചിട്ടുണ്ട് . ഞാൻ പോവുന്നുണ്ട് നിങ്ങൾ ആരെങ്കിലും വരുന്നോ "
എന്ന് വിളിച്ചു ചോദിച്ചപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ
" കാലത്ത് ഏകദേശം മൂന്ന് മണിക്കെങ്കിലും അവിടേക്കു പുറപ്പെടേണ്ടേ , ഏതായാലും ഞങ്ങൾ ഇല്ല "
എന്ന് പറഞ്ഞു നിറുത്തിയപ്പോൾ ആ കണ്ണുകൾ എന്റെ നേരെ തിരിഞ്ഞു . അതുകണ്ട് ഞാൻ അദ്ദേഹത്തെ നോക്കി
" മാധവേട്ടാ അതേതാ പുരുഷു ?"
എന്ന് ചോദിച്ചപ്പോൾ അദ്ദേഹം എന്നെ നോക്കി ചിരിച്ചുകൊണ്ട്
" അതൊരു അവതാരം തന്നെയാണ് . കണ്ടാൽ ഇത്രയും മാന്യൻ വേറെ ഇല്ല പക്ഷെ വാ തുറന്നലോ എന്തെങ്കിലും സ്വയം ആലോചിച്ചു് ചെയ്താലോ ഒടുക്കം ഏതെങ്കിലും അബദ്ധത്തിൽ ചെന്ന് അവസാനിക്കുന്ന ഒരു ജന്മം . ഏതായാലും നിങ്ങൾ ഇന്നിവിടെ എന്നോടൊപ്പം താമസിച്ചോളൂ . എന്നാൽ കാലത്ത് ഇവിടെനിന്ന് തന്നെ എയർപോർട്ടിലേക്കു പോവാലോ . അതല്ലേ നല്ലത് "
എന്ന് ചോദിച്ചപ്പോൾ ഞാൻ തലകുലുക്കി സമ്മതിച്ചപ്പോൾ അദ്ദേഹം അടുത്ത കളിക്കായി വീണ്ടും വട്ടം കൂടി .
തുടരും
ബ്ലൂ ഐ
ബ്ലൂ ഐ
എം.പി.
എസ്സ്. വീയ്യോത്ത്
ഭാഗം :ഏഴ്
എം.പി.
എസ്സ്. വീയ്യോത്ത്
ഭാഗം
:എട്ട്
എം.പി.
എസ്സ്. വീയ്യോത്ത്
ഭാഗം
:ഒമ്പത്
കുറച്ചുസമയം
ഞങ്ങളുടെ ഇടയിലേക്ക് വന്ന്‍ മൂടിയ നിശബ്ദതയില്‍ എന്റെ മനസ്സ് എന്തൊക്കയോ കണക്കുകൂട്ടലുകളില്‍ മുഴുകി. സമീപത്ത് നിന്നും നിനച്ചിരിക്കാതെ ഉയര്‍ന്ന ചുമ ശബ്ദമാണ് തലതിരിച്ച് അങ്ങോട്ട് നോക്കാന്‍ എന്നെ
പ്രേരിപ്പിച്ചത് . അപ്പോഴാണ് എന്റെ അരികിലേക്ക് നടന്നടുക്കുന്ന മാധവേട്ടനെ ഞാന്‍ ശ്രദ്ധിച്ചത്
. ആ കണ്ണുകളില്‍ നിന്നും എന്തൊക്കയോ അദേഹത്തിന്
പറയാനുണ്ട് എന്ന് ഞാന്‍ വായിച്ചറിഞ്ഞു. ഇടയ്ക്കിടയ്ക്ക്
തലവെട്ടിച്ച് ചുറ്റിലും ആരെയോ ഭയത്തോടെ തിരയുന്ന അദ്ദേഹത്തെയാണ് ഞാന്‍ അപ്പോള്‍ കണ്ടത് . അപ്പോഴാണ് ഗേറ്റും തുറന്ന്‍ തൂവെള്ള ഖദര്‍
ഷര്‍ട്ടും മുണ്ടും ധരിച്ച ഒരാള്‍ ഞങ്ങളുടെ അരികിലേക്ക് നടന്ന് വന്നത് . അയാളുടെ രൂപം കണ്ടാല്‍ തന്നെ
അറിയാം ഏതോ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയാണെന്ന്. അയാള്‍ തന്റെ ചുണ്ടില്‍
കൃത്രിമമായി വച്ച് പിടിപ്പിച്ച പുഞ്ചിരി ഞങ്ങള്‍ എല്ലാവര്ക്കും പകുത്തു നല്‍കി മാധവേട്ടനെ
നോക്കി
എം.പി. എസ്സ്. വീയ്യോത്ത്
ഭാഗം :പത്ത്
പിന്നെ കുറേനേരം പ്രതാപന്റെ ശത്രുക്കളെ എങ്ങനെ എവിടെ തുടങ്ങണം അങ്ങനെ ചിന്തിച്ചു് നിന്നപ്പോഴാണ് എന്റെ മനസ്സ് മാധവേട്ടനോട് ഒന്ന് തിരക്കിക്കൂടെ എന്ന് ചോദിച്ചത് പിന്നെ മെല്ലെ മനസ്സിൽ ആലോചിച്ചു് സ്വരുക്കൂട്ടിയ ഒത്തിരി ചോദ്യങ്ങളുമായി മാധവേട്ടന്റെ അരികിലേക്ക് നടന്നു . അപ്പോഴേക്കും മുഖത്ത് വാരിവിതറിയ കപട പുഞ്ചിരി ലേപനത്താൽ എന്തൊക്കയോ ഉള്ളിലൊളിപ്പിച്ചു് പാർട്ടിനേതാവ് എന്നെ നോക്കി
" ബാപ്പയെ ഞാനറിയും സഖാവ് കുമാരൻ അന്വേഷിച്ചു എന്ന് പറഞ്ഞാൽ മതി ."
പറഞ്ഞപ്പോൾ എന്റെ മുഖത്ത് പുഞ്ചിരിവിടർന്നത് മാധവേട്ടൻ ശ്രദ്ധിച്ചു . അങ്ങനെ അദ്ദേഹമാണ് സഖാവിനെ നോക്കി
" കുമാരേട്ടാ ഹാജിയാർ മണ്മറഞ്ഞിട്ട് ഏകദേശം രണ്ട് വര്ഷം ആയിക്കാണും . ഒന്നിനെക്കുറിച്ചും കാര്യമായി അന്വേഷിക്കാതെ അഭിപ്രായം പറയുന്ന രീതി ഇനിയെങ്കിലും നിങ്ങൾ മാറ്റണേ "
പറഞ്ഞത് . അത് കേട്ട് സഖാവ് ഒന്ന് ചമ്മിയത് ഞാൻ ശ്രദ്ധിച്ചു . ചിലരങ്ങനെയാ കാളപെറ്റു എന്ന് കേട്ടാൽ മതി കയറുമായി ഇറങ്ങി നടക്കും . പലപ്പോഴും ലോകം മുഴുവൻ തന്റെ കൈക്കുമ്പിളിൽ ആണെന്നാണ് ഇക്കൂട്ടരുടെ വിചാരം . അത് പലപ്പോഴും ഇത്തരക്കാരെ ഏടാകൂടങ്ങളിലും കൊണ്ട് ചെന്ന് വീഴ്ത്താറും ഉണ്ട് . കാലികാലത്തിൽ തീമഴ പെയ്യും എന്നപോലെ ചുട്ടു പൊള്ളുന്ന നമ്മുടെ ഈ ചൂടിലും ഭൂതഗണങ്ങൾ പോലെ കുറേപ്പേർ അല്ലാതെ എന്താ പറയുക . അങ്ങനെ ചിന്തിച്ചു നിന്നപ്പോഴേക്കും അയാൾ നടന്നു ഗേറ്റു കടന്ന് പോയിരുന്നൂ . മാധവേട്ടന്റെ നേരെ ഞാൻ കണ്ണയച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് തെളിഞ്ഞ സംശയ ശരങ്ങൾ കാര്യമാക്കാതെ
" മാധവേട്ടാ എനിക്ക് ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം"
പറഞ്ഞപ്പോൾ അദ്ദേഹം മറുപടിയായി
" ഇനി എന്താ നിങ്ങൾക്ക് അറിയേണ്ടത്?"
ചോദ്യത്തിന് മുമ്പിൽ ഞാൻ ഒട്ടും തന്നെ പതറിയില്ല' കാരണം ആ മനസിലെ കോപത്തിന്റെ കനലുകൾ എരിഞ്ഞു കൊണ്ടിരിപ്പുണ്ട് അതിനാൽ തന്നെ മറുചോദ്യമായി
" അത് നമ്മുടെ പ്രതാപൻ ആള് എങ്ങനാ ? പ്രത്യേകിച്ച് അദ്ദേഹത്തേ ക്കുറിച്ച് നാട്ടുകാരുടെ. പൊതുവെ ഉള്ള അഭിപ്രായം എന്തായിരുന്ന?"
തൊടുത്തുവിട്ടപ്പോൾ അദ്ദേഹം ഏതോ ചീന്തയിലേക്ക് കടന്നത് ഞാൻ ശ്രദ്ധിച്ചു. പിന്നെ കുറച്ച് സമയം കഴിഞ്ഞ് എന്നെ നോക്കി തെല്ലും താൽപര്യമില്ലാത്ത മട്ടിൽ
" കയ്യിലിരിപ്പ് ശരീയല്ലാത്തതിനാലാണല്ലോ പിച്ചാത്തി പിടിയിൽ ആള് തീർന്നത്. പിന്നെ ഈ പ്രദേശത്ത് ഇച്ചിരിയെങ്കിലും മനുഷ്യത്വപരമായി ഇടപഴകിയിട്ടുള്ളത് എന്നോടും പുരുഷുവിനോടുമാണ് .:
പറഞ്ഞ് നിറുത്തിയപ്പോൾ അടുത്ത ചോദ്യം
" ആളിന്റെ ദുശ്ശീലങ്ങളും മറ്റും എന്തൊക്കെയാണ്. ഇത് ഏതായാലും നിങ്ങൾക്ക് അറിയാതിരിക്കില്ല' "
ഞാൻ തൊടുത്തുവിട്ടു. അതിന് മറുപടി ലഭിക്കാൻ വീണ്ടും സമയമെടുത്തു. കാരണം ഒരാളുടെ നല്ല ഗുണങ്ങൾ തിരക്കിയാൽ ഉത്തരം പറയാൻ അധിക സമയം ആരും തന്നെ എടുക്കില്ല പക്ഷേ ഒരാളുടെ ചീത്ത ശീലങ്ങളും മറ്റും ചിന്തിച്ച് കണ്ടെത്താൻ സമയം ഒത്തിരി എടുക്കുകയും ചെയ്യും.
അങ്ങനെ മാധവേട്ടൻ മറുപടിയായി
" പണവും പെണ്ണുമാ പ്രതാപന്റെ ശീലങ്ങളിൽ പ്രധാനപ്പെട്ടവ ,മറ്റൊന്നും എനിക്കറിയില്ല"
പറഞ്ഞു നിറുത്തിയപ്പോൾ അയാൾക്ക് പ്രതാപനേക്കുറിച്ച് ഒത്തിരി അറിയാം എന്ന് എനിക്ക് ബോധ്യമായി. തുടർന്നങ്ങോട്ട് മനസ്സ് എന്നിൽ ഉയർന്നു വന്ന പല ചോദ്യങ്ങ ളുടെയും മേലേ ഒരു നിയന്ത്രണം ഏർപ്പെടുത്തി .പിന്നീടെന്തു കൊണ്ടോ പട്ടണത്തിലേക്ക് തിരിച്ച് പോവാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ മാധവേട്ടനോടു് യാത്ര ചോദിച്ച് നാൽവർ സംഘ ത്തോടെ അവിടെ നിന്നും ഇറങ്ങിയപ്പോൾ അതിലേ കടന്ന് പോയ തെന്നൽ എന്നെ തൊട്ട് തലോടി എങ്ങോട്ടോ പോയ് മറഞ്ഞു. അപ്പോഴും എന്റെ മനസ്സിൽ കേസിന്റെ ഗതിവിഗതികളേക്കുറിച്ചുള്ള ചിന്ത അസ്വസ്ഥനാക്കിയപ്പോഴാണ് അമ്പല മതിലിന്റ അരികിൽ നിന്നും ശൂ .... ശൂ ... എന്ന വിളി എന്നെ തേടി വന്നത്.
തുടരും
എം.പി.
എസ്സ്. വീയ്യോത്ത്
ഭാഗം
:പതിനൊന്ന്
എം.പി.
എസ്സ്. വീയ്യോത്ത്
ഭാഗം
:പന്ത്രണ്ട്
എം.പി.
എസ്സ്. വീയ്യോത്ത്
ഭാഗം
:പതിമൂന്ന്
അട്ടഹാസമായി ഉയര്‍ന്നപ്പോള്‍ ശരിക്കും ഞാന്‍ നന്നേ
വിഷമിച്ചു . പിന്നെ തോളിലൂടെ കയ്യിട്ട് എന്നെയും കൂട്ടി ഓഫീസിലേക്ക് നടന്ന്
കയറിയപ്പോള്‍ ആ മുഖത്ത് തെളിഞ്ഞു കണ്ട ഗൌരവം നിറഞ്ഞ ഭാവം എന്നിലെ ആകാംക്ഷയുടെ വ്യാപ്തി
കൂട്ടിക്കൊണ്ടേ ഇരുന്നു. പെട്ടെന്നാണ്
അദ്ദേഹം
എം.പി.
എസ്സ്. വീയ്യോത്ത്
ഭാഗം
:പതിനാല്
എം.പി.
എസ്സ്. വീയ്യോത്ത്
ഭാഗം
:പതിനഞ്ച്
എം.പി.
എസ്സ്. വീയ്യോത്ത്
ഭാഗം
:പതിനാറ്
എം.പി.
എസ്സ്. വീയ്യോത്ത്
ഭാഗം
:പതിനേഴ്
എം.പി. എസ്സ്. വീയ്യോത്ത്
ഭാഗം :ഇരുപത്തിയൊന്ന്
എം.പി.
എസ്സ്. വീയ്യോത്ത്
ഭാഗം :ആറു
അദ്ദേഹത്തിന്റെ മുഖത്തെ തെളിച്ചം
കണ്ട് ഞാന്‍
“അതെന്താ മാധവേട്ടാ പുരുഷുവിന്റെ
വീട്ടില്‍നിന്നും എയര്‍പോര്‍ട്ടിലേക്ക് ആരും പോവാറില്ലേ? ഞാന്‍
ചോദിച്ചെന്നേയുള്ളൂ “
എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം
പുഞ്ചിരിച്ചു കൊണ്ട്
“ നല്ല വീട്ടുകാരാ , അവന്റെ അമ്മയാണെങ്കില്‍ തളര്‍ന്ന് കിടപ്പാണ് അവരുടെ കാര്യങ്ങള്‍ നോക്കി
പുരുഷുവിന്റെ ഭാര്യ രമയും മോനും കഴിഞ്ഞുവരുന്നൂ . മോനാണെങ്കില്‍ ഒറ്റയ്ക്ക് എല്ലാ കാര്യങ്ങള്‍ ചെയ്യാനുള്ള പക്വത എത്തിയിട്ടില്ല താനും .
പിന്നെയുള്ളത് പുരുഷുവിന്റെ ചേച്ചി പുഷ്പ യാണ്. അവളാണെങ്കില്‍ ഇവന്‍ വന്നതിന്റെ
അന്ന് വൈകീട്ട് വീട്ടിലേക്കു വന്നു കയറുന്നത് തന്നെ കൊണ്ടുവന്ന സാധനങ്ങള്‍ എടുത്ത്
കൊണ്ട് പോവാന്‍ മാത്രമാണ് . ചക്കിക്കൊത്തൊരു ചങ്കരനേപ്പോലെ വാലുമാട്ടി നടക്കുന്ന
അവളുടെ കണവന്‍ ഇന്നുവരെ പോക്കറ്റില്‍ നിന്നും എടുത്ത് ആവീട്ടിലെ ചെലവ് നോക്കിയതായി
ഞങ്ങള്‍ക്ക് അറിവില്ല . പാവം ഗള്‍ഫില്‍ വെയിലത്ത് കിടന്ന് കഷ്ടപ്പെട്ട് പണം
അയക്കാനും സാധനങ്ങള്‍ കൊണ്ട് വന്ന്‍ നല്‍കാനുമായി ഒരു ജീവിതം. ഇന്നുവരെ നാട്ടില്‍
വച്ച് പുറത്ത് നിന്നും ഒരു ചായ പോലും കുടിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല .”
എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോള്‍
ശരിക്കും എന്റെ മനസ്സ് ഒന്ന് പൊള്ളി. ഇന്ന് ലോകത്തില്‍ പലരുടെയും മനസ്സ് പഴയ
നാട്ടുവഴിപോലെ വല്ലാതെ ഇടുങ്ങിപ്പോയിരിക്കുന്നൂ എന്ന് ചിന്തിച്ചു നിന്നപ്പോള്‍
പിന്നൊന്നും അധെഹത്തോട് ചോദിയ്ക്കാന്‍ എനിക്ക് മനസ്സ് വന്നില്ല അതിനും
ചിലകാരണങ്ങള്‍ ഉണ്ട് എന്ന് കൂട്ടിക്കോളൂ പലപ്പോഴും ഇത്തരം കഥകളുടെ പ്രഭവസ്ഥാനം
അന്വേഷിച്ച് ചെന്നാല്‍ എത്തിപ്പെടുന്നത് മനസ്സ് മടുപ്പിക്കുന്ന അല്ലെങ്കില്‍ കൈപൊള്ളുന്ന ഏതെങ്കിലും സംഭവങ്ങളിലായിരിക്കും. നമ്മുടെ
നാട്ടിലെ മരണ സംഖ്യകള്‍ക്ക് ക്രിക്കറ്റ് സ്കോറിനും സൂപ്പര്‍ താരത്തിന്റെ
ചിത്രത്തിനും ഉള്ള ഒരു പ്രാധാന്യവും ഇന്നാര്‍ക്കും ഇല്ല. പണ്ട് ആശുപത്രിക്ക്
സമീപത്തെ ഓഫീസില്‍ ജോലിചെയ്യുന്ന കാലത്താണ് ഒരുനാള്‍ ആളുകള്‍ കൂട്ടം കൂട്ടമായി
ആശുപത്രിയിലേക്ക് കയറി വന്ന ആംബുലന്സിനു
പിന്നാലെ ഓടുന്നത് എന്റെ ശ്രദ്ധയില്‍ പതിഞ്ഞത് . അങ്ങനെ ഞാന്‍ അതിലോരാളോട് വിളിച്ചു കാര്യം തിരക്കിയപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട്
“മൊഹസിന്‍ എങ്ങോട്ട് വരുന്നോ ഒരുത്തന്‍ കിണറ്റില്‍ ചാടി ചത്തു,
ഏതായാലും മോര്‍ച്ചറിയില്‍ ചെന്നൊന്നു നോക്കട്ടെ “
എന്ന വാചകം അന്നത്ര ഞാന്‍ കാര്യമാക്കിയില്ല പക്ഷെ ഇന്നത് ഓര്‍ത്തെടുക്കുമ്പോള്‍
മനസ്സ് വല്ലാതെ നീറുന്നത് ഞാന്‍ അറിയുന്നു . മരണത്തെ അന്നും ഇന്നും എനിക്ക്
വല്ലാത്ത ഭയമാണ് അതിന് കാരണം കുഞ്ഞുന്നാളില്‍ വായിച്ചു കൂട്ടിയ പുസ്തകക്കൂട്ടങ്ങളിലെ
പ്രേതകഥകളാണ് . അതിലെ കൂരിരുട്ടും
ചീവിടിന്റെ കരിച്ചിലും മറ്റ് രാത്രി ശബ്ദങ്ങളും എത്രയോ രാത്രികളില്‍ എന്റെ ഉറക്കം
കെടുത്തിയിരിക്കുന്നൂ. പണ്ട് ഉറക്കത്തില്‍ പേടിച്ച് പല്ലുകള്‍ കടിച്ചമര്‍ത്തിക്കൊണ്ടിരുന്ന
എനിക്ക് ബാപ്പ തോടുംനെയ് മണപ്പിച്ചു തന്നിരുന്നത് ഉമ്മ പറഞ്ഞു പല തവണ ഞാന്‍
അറിഞ്ഞിരുന്നൂ.
അങ്ങനെ ഓരോന്ന് ചിന്തിരുന്നപ്പോഴാണ്
വിശ്വന്‍ എന്നോട് ഉത്സവപ്പറമ്പിലൂടെ ഒന്ന് നടന്നാലോ എന്ന് ചോദിച്ചത് . ഈ
ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രധാന ദിവസം നാളെയാണ് അതിനാലാണ് പുരുഷു നാട്ടിലേക്ക്
ഈ അവസരത്തില്‍ വരുന്നത് തന്നെ . അങ്ങനെ മാധവേട്ടനോട് ചോദിച്ചു അവിടെനിന്നും ഞങ്ങള്‍
ഇറങ്ങി നടന്നപ്പോള്‍ അമ്പലപ്പരിസരത്തെ
പരസ്യ പ്രക്ഷേപണ ശബ്ദം കൊണ്ടും മറ്റും ശബ്ദമയമായി മാറിത്തുടങ്ങിയിരുന്നൂ.
ജനനിബിഡമായ ആ മൈതാനത്തിലൂടെ മുന്നോട്ട്
നടന്നപ്പോള്‍ എന്റെ കണ്ണുകള്‍ അസ്വാഭാവികത തേടി നടന്നു.
അന്ന് കാര്യപരിപാടികള്‍ മൈതാനത്ത്
കെട്ടിയുണ്ടാക്കിയ സ്റ്റേജില്‍ കഥകളിയില്‍
“കീചകവധം “ അവസാനിച്ചപ്പോള്‍ ഞങ്ങള്‍ വീട്ടിലേക്കു നടന്നു, വഴിയില്‍ വച്ച് സൈമണും അനസും
ഞങ്ങളോടൊപ്പം ചേര്‍ന്നു. ഞാന്‍ അവരോട് കാലത്തെ എന്റെ എയര്‍പോര്‍ട്ട്
യാത്രയെക്കുറിച്ച് സൂചിപ്പിച്ചു
മുന്നോട്ട് നടന്നു മാധവേട്ടന്റെ വീട്ടിലേക്കു കയറിയപ്പോഴും ചീട്ടുകളി തകൃതിയായി
നടക്കുന്നുണ്ടായിരുന്നൂ.
ഞങ്ങളെ കണ്ടപ്പോഴേക്കും അദ്ദേഹം
മുന്‍കൈ എടുത്ത് അന്നത്തെ കളി അവസാനിപ്പിച്ചു. അപ്പോഴാണ് ഞാന്‍ കയ്യിലെ
വാച്ചിലേക്ക് ശ്രദ്ധിച്ചത് സമയം ഞങ്ങളെക്കാള്‍ വേഗം ഇരുപത്തിനാല് മണിക്കൂര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നൂ.
എത്ര വേഗമാണ് സമയം പോയത് എന്ന് ചിന്തിച്ചു നിന്നപ്പോഴേക്കും വരാന്തയില്‍
മാധവേട്ടന്‍ തന്നെ പായകള്‍ ഞങ്ങള്‍ക്കായി വിരിച്ചിട്ടു. അങ്ങനെ വീടും പൂട്ടി
ഞങ്ങളോടൊത്തു അദ്ദേഹം ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്നെ നോക്കി
“ നാല് മണിക്ക് ഞാന്‍ വിളിക്കും
കേട്ടോ “
എന്ന് പറഞ്ഞു തിരിഞ്ഞു
കിടന്നപ്പോള്‍ വേഗത്തില്‍ തന്നെ ഉറക്കത്തിലേക്ക് കടന്ന് എന്നത് അദ്ദേഹത്തിന്റെ കൂര്‍ക്കം
വലിയില്‍ നിന്നും എനിക്ക് ബോധ്യമായി. സ്ഥാനം മാറിക്കിടന്നത് കൊണ്ടാണ് എന്ന്
തോന്നുന്നൂ എന്‍റെ കണ്ണുകളിലേക്കു ഉറക്കം വന്നണയാന്‍ വീണ്ടും സമയം കുറെ എടുത്തു.
കാലത്ത് മാധവേട്ടന്‍
തട്ടിവിളിച്ച് എന്നെ എഴുന്നെല്‍പ്പിച്ചപ്പോള്‍ പിന്നെ കുളിയും തേവാരവും കഴിച്ച്
വേഗം തയ്യാറായി. അപ്പോഴേക്കും ടാക്സിയുമായി പവിത്രനും മുറ്റത്തേക്കു വന്നു കയറി.
പിന്നെ മാധവേട്ടന്റെ കൈകൊണ്ട് കിട്ടിയ അന്നത്തെ തുടക്കം ഒരു ചൂട് കട്ടന്‍ ചായയും കുടിച്ചായി.
പിന്നെ ടാക്സിയില്‍ കയറി എയര്‍പോര്‍ട്ടിലേക്ക് ഞാനും മാധവേട്ടനും യാത്ര
തിരിച്ചപ്പോള്‍ അദ്ദേഹം
“ അന്ന് ചീട്ട് കളിച്ചുകൊണ്ടിരിക്കുമ്പോള്‍
ആരുടെയോ ഫോണ്‍ കോള്‍ വന്നപ്പോഴാണ് എസ്സ് ഐ പ്രതാപന്‍ അന്ന് വീട്ടില്‍ നിന്നും
എങ്ങോട്ടോ ഇറങ്ങിപ്പോയത് . പിന്നെ ആരോ പറഞ്ഞാണ് അദേഹത്തിന് കുത്ത് കിട്ടിയത് പോലും
ഞങ്ങള്‍ അരിഞ്ഞത് . ഞാന്‍ എന്തിനാണ് ഇപ്പോള്‍ നിങ്ങളോട് പറയുന്നത് എന്ന്
തോന്നുണ്ടാവും അല്ലെ . അന്ന് ഞങ്ങളുടെ കൂടെ തമ്പായി പുരുഷുവും ഉണ്ടായിരുന്നൂ .”
എന്ന് പറഞ്ഞ് മാധവേട്ടന്‍
സീറ്റില്‍ അനങ്ങിയിരുന്നപ്പോള്‍ എന്തൊക്കയോ രഹസ്യങ്ങള്‍ ആ മനസ്സില്‍ അദ്ദേഹം
ഒളിച്ചു വച്ചിരിക്കുന്നത് എന്റെ പോലീസ് ബുദ്ധിയില്‍ ബോധ്യമായി . എത്ര സമയമെടുത്താലും ഈ കേസുമായി ബന്ധപ്പെട്ട്
അദേഹത്തിന് അറിയുന്ന മുഴുവന്‍ കാര്യങ്ങളും മനസ്സിലാക്കി എടുക്കണം എന്ന് മനസ്സില്‍
ഉറപ്പിച്ച് നിന്നപ്പോഴേക്കും ഞങ്ങള്‍ എയര്‍ പോര്‍ട്ടിലേക്ക് ചെന്ന് കയറി. പിന്നെ
കാറില്‍ നിന്നും ഇറങ്ങി നടന്ന് ബോര്‍ഡിലെ വിമാനത്തിന്റെ അറൈവല്‍ ലിസ്റ്റിലൂടെ
കണ്ണോടിച്ചപ്പോഴേക്കും മാധവേട്ടന്റെ ഫോണ്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഇരുന്ന് ചിലക്കാന്‍
തുടങ്ങി. മാധവേട്ടന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്ത്
“ ഹല്ലോ ആരാ “
“ മാധവേട്ടാ ഞാനാ പുരുഷു “
മാധവേട്ടന്‍ എന്നെ നോക്കി പുരുഷു
ഇറങ്ങി എന്ന് തോന്നുന്നൂ എന്ന് പറഞ്ഞ്
“ ഞങ്ങള്‍ എയര്‍ പോര്‍ട്ടില്‍
മില്‍മയുടെ കൌണ്ടര്‍ ഇല്ലേ അതിനരികില്‍ തന്നെ ഉണ്ട് , നീ പുറത്തിറങ്ങിയ ശേഷം
വിളിച്ചാല്‍ മതി . നീ ഇപ്പോള്‍ എവിടെയാ ?”
“ ഞാന്‍ ഉള്ളില്‍ ഉണ്ട് . വലിയ
തിരക്കില്ല ഒരു പെട്ടി കൂടി കിട്ടാനുണ്ട് അത് കഴിഞ്ഞ് മില്‍മയുടെ കൌണ്ടറിന്
അരികില്‍ വരാം “
എന്ന് പറഞ്ഞു ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചപ്പോള്‍ ഞങ്ങള്‍ക്കും ഒരുവിധം ആശ്വാസമായി. കാത്തിരിപ്പ് എന്നത്
വല്ലാത്ത ഒരു ബോറിംഗ് പരിപാടിയാണ് എന്ന്
എല്ലാവര്‍ക്കും അറിയാമല്ലോ . അങ്ങനെ ഓരോ ചായയും കുടിച്ച് പലതും സംസാരിച്ചു
നിന്നപ്പോള്‍ സമയം കടന്ന് പോയത് പോലും ഞങ്ങള്‍ അറിഞ്ഞില്ല. അങ്ങനെയിരിക്കെയാണ്
മാധവേട്ടന്റെ ഫോണ്‍ വീണ്ടും ശബ്ദിച്ചത് ഞാന്‍ ശ്രദ്ധിച്ചത് അത് പുരുഷുവിന്റെ കോള്‍ ആയിരിക്കും എന്ന് അറിയാവുന്നതിനാല്‍ തന്നെ ഞാന്‍
ചുറ്റിലുമായി കണ്ണോടിച്ച് അങ്ങനെ നിന്നു . അങ്ങനെ മാധവേട്ടന്‍ അവരുടെ ഫോണ്‍
സംഭാഷണത്തിലേക്ക് കടന്നു
“ ഹല്ലോ പുരുഷു നീ എവിടെയാ ?”
“ ഞാന്‍ മില്‍മ കൌണ്ടാരിന്റെ
പിന്നില്‍ ഉണ്ട് ,മാധവേട്ടന്‍ എവിടെയാ ?”
“ ഒരു മിനുറ്റ് , ഞാന്‍ ഇതാ
അങ്ങോട്ട് വരുന്നൂ “
എന്ന് പറഞ്ഞു മില്‍മയുടെ കൌണ്ടറിന്റെ
പിന്‍ഭാഗത്തേക്ക് നടന്നു നീങ്ങിയപ്പോള്‍
ഞാനും അദ്ദേഹത്തെ പിന്തുടര്‍ന്നൂ . അവിടെ എങ്ങും ഞങ്ങള്‍ക്ക് അയാളെ കണ്ടെത്താന്‍
കഴിഞ്ഞില്ല അപ്പോഴാണ് എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നത് . അങ്ങനെ ഞാന്‍
മാധവേട്ടനെ നോക്കി
“ മാധവേട്ടാ അവനോട് ചോദിക്ക് ഏത്
എയര്‍പോര്‍ട്ടിലാ ഇറങ്ങിയത് അവന്‍ ഇറങ്ങിയത് ”
എന്ന് ചോദിച്ചപ്പോള്‍ മാധവേട്ടന്‍
അവനോട് ആ ചോദ്യം ആവര്‍ത്തിച്ചു അപ്പോഴാണ്
അവന്‍ ഇറങ്ങിയത് നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടില്‍ ആണെന്ന് മനസ്സിലായത് തന്നെ .
അപ്പോള്‍ വന്ന കോപത്താല്‍ മാധവേട്ടന്‍ നിയന്ത്രണം വിട്ട് അവനെ പറഞ്ഞ വാക്കുകള്‍
കേട്ട് ഞാന്‍ പോലും ഒന്ന് കിടുങ്ങി.
പിന്നെ ഞങ്ങള്‍ അവിടെ നിന്നും കാറുമായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍
ചെന്ന് അവനെ കൂട്ടി നാട്ടില്‍ വന്നപ്പോഴും വഴിനീളെ അവന് വയറ് നിറയെ അക്ഷരനൈവേദ്യം വേണ്ടുവോളം കൊടുക്കാന്‍
മാധവേട്ടന്‍ ഒരു മടിയും കാട്ടിയില്ല. പിന്നീട് പറഞ്ഞു ചിരിക്കാന്‍ ഒരു കഥകൂടി ആ
എയര്‍പോര്‍ട്ട് യാത്രയില്‍ നിന്നും കിട്ടി അത് മറ്റൊന്നുമല്ല കഴിഞ്ഞ തവണ പുരുഷു
നാട്ടില്‍ നിന്നും തിരിക്കുന്ന സമയത്ത് പാസ്പോര്‍ട്ടിന് പകരം റേഷന്‍ കാര്‍ഡ്
എടുത്ത് വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ മാധവേട്ടന്‍ വഴിക്ക് വച്ച് പാസ്പോര്‍ട്ടും
ടിക്കറ്റും ഒന്ന് കാണട്ടെ എന്ന് ചോദിച്ചപ്പോഴാണ് അത് മനസ്സിലായത്. പിന്നീട് വണ്ടി
തിരിച്ചു വീട്ടില്‍ പോയി പാസ്പോര്‍ട്ട് എടുത്താണ് പുരുഷു തിരിച്ചു പോയത്.
തുടരും
ബ്ലൂ ഐ
അങ്ങനെ മറക്കാനാവാത്ത ആ എയര്‍പോര്‍ട്ട്
യാത്രയും കഴിഞ്ഞ് അവനെ വീട്ടില്‍ കൊണ്ട് വിട്ട് മാധവേട്ടന്റെ വീട്ടിലേക്കു
തിരിച്ചെത്തിയപ്പോള്‍ നേരം വൈകിയിരുന്നൂ. ഞങ്ങള്‍ ഇത്രയും താമസ്സിച്ചു വന്നതിന്റെ
കാര്യം തിരക്കിയ എന്റെ കൂട്ടുകാരോട് മാധവേട്ടനും ഞാനും കൂടി നടന്ന
നടന്ന സംഭവങ്ങളെക്കുറിച്ച്
വിശദമായി അവതരിപ്പിച്ചപ്പോള്‍ പുരുഷുവിന്റെ മണ്ടത്തരം കേട്ട് അവര്‍ ഓര്‍ത്തോര്‍ത്ത്
ചിരിച്ചു . അങ്ങനെയിരിക്കെയാണ് സൈമണ്‍ എന്നോട് ഒരു കാര്യം പറയാനുണ്ട് ഒന്ന് വരുമോ
എന്നും പറഞ്ഞു കൂട്ടി മുറ്റത്തിന്റെ കോണിലേക്ക് കൂട്ടിക്കൊണ്ടു പോയത് . അയാളുടെ
മുഖത്തെ ഗൌരവം കണ്ടപ്പോഴേ കാര്യമായെന്തോ അയാള്‍ക്ക് പറയാന്‍ ഉണ്ടെന്ന് ഞാന്‍
ഊഹിച്ചു. അല്‍പ സമയത്തെ ആലോചനയ്ക്ക് ശേഷം ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ട്
“മുഹമ്മദ്‌ക്കാ നമ്മള്‍ എപ്പോഴാ
തിരിച്ച് പോവുന്നത് . പെങ്ങള്‍ക്ക് ഒരു കല്യാണാലോചന ശരിയായി വന്നിട്ടുണ്ട് .
ഞായറാഴ്ച്ച ആ കൂട്ടര്‍ അവളെ കാണാനായി വരുന്നുണ്ട് . എനിക്ക് ഒന്ന് വീട് വരെ ഒന്ന് പോവണം എന്നുണ്ടായിരുന്നൂ അതാ ചോദിച്ചേ “
എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അവനേ
നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട്
“ ഓക്കേ... കാലത്ത് പോവാം ഇങ്ങോട്ട് വന്നത് കേസന്വേഷണത്തിന്റെ
ഭാഗമായാണല്ലോ പക്ഷെ ഇത് വരെ കേസുമായി ബന്ധപ്പെട്ട ഒന്നും തന്നെ കണ്ടെത്താന്‍
നമ്മുക്ക് കഴിഞ്ഞിട്ടില്ല . തിരിച്ചു ചെന്ന് സാറിന്റെ മുമ്പില്‍ അവതരിപ്പിക്കാന്‍
സംശയത്തിന്റെ നിഴലില്‍ കഴിയുന്ന കൊല്ലപ്പെട്ട പ്രതാപന്റെ മകനും മാധവേട്ടനും മാത്രമേ നമ്മുടെ
മുന്നില്‍ ഇപ്പോഴുള്ളൂ എന്നോര്‍ക്കുമ്പോള്‍
വല്ലാത്ത ഒരു ഭയം . സിംഹത്തിന്റെ മടയില്‍ വെറും കയ്യോടെ ചെന്ന് കയറിയാലുള്ള
ഒരവസ്ഥ.”
എന്ന് പറഞ്ഞു പുഞ്ചിരിക്കാന്‍
ശ്രമിച്ചപ്പോള്‍ ആണ് സൈമണ്‍
“മുഹമ്മദ്‌ക്കാ ഒരു കാര്യം
ചോദിച്ചോട്ടെ മണ്ടനായി നടക്കുന്ന തമ്പായി പുരുഷു
ശരിക്കും
മണ്ടന്‍ തന്നെയോ അതോ ഇതൊക്കെ
അയാളുടെ അഭിനയം മാത്രമാണോ”
എന്ന് ചോദിച്ചപ്പോള്‍ ഞാനും
അതെക്കുറിച്ച് ഗഹനമായി തന്നെ ആലോചിച്ച് കൊണ്ട് മുന്നോട്ട് നടന്നു നീങ്ങി. പിന്നെ
മാധവേട്ടന്റെ നേരെ നോക്കി
“ മാധവേട്ടാ ചോദിക്കുന്നത്
തെറ്റാണ് എങ്കില്‍ ക്ഷമിക്കുക . പിന്നെ ഈ തമ്പായി പുരുഷു ശരിക്കും മണ്ടനോ അതോ
ഇതൊക്കെ അയാളുടെ മുഖം മൂടി മാത്രമോ ?”
എന്ന് ചോദിച്ചപ്പോള്‍ മാധവേട്ടന്റെ
കണ്ണിലെ കൃഷ്ണമണിയുടെ ഇളക്കം ഞാന്‍ ശ്രദ്ധിച്ചു . പിന്നെ മാധവേട്ടന്‍ എന്നെ നോക്കി
“ ശരിക്കും മുഹമ്മദ് ഇങ്ങോട്ട്
വന്നത് ഉത്സവം കാണാന്‍ തന്നെ ആണോ ?”
എന്ന് ചോദിച്ചപ്പോള്‍ ഞാന്‍
അദ്ദേഹത്തിന്റെ മുഖത്തെ സംശയശരങ്ങള്‍
തെളിഞ്ഞു കണ്ടു. പിന്നെ മനസ്സില്‍ കണക്ക് കൂട്ടിയുറപ്പിച്ച പ്രകാരം ഞാന്‍
മാധവെട്ടനേയും കൂട്ടി കുറച്ചു ദൂരം നടന്നു. ആ നടത്തിലുടനീളം ഞങ്ങളുടെ ഇടയില്‍ പടര്‍ന്നു
കയറിയ നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് ഞാന്‍
“മാധവേട്ടാ ഞാന്‍ പറയാന്‍
പോവുന്ന വിവരങ്ങള്‍ എക്കാലവും രഹസ്യമായി വയ്ക്കണം. അഥവാ നിങ്ങള്‍ ഇതിനെക്കുറിച്ച്
ആരോടെങ്കിലും സംസാരിച്ചു രഹസ്യം പരസ്യമാക്കുന്ന സാഹചര്യം സംജാതമായെന്നാല്‍ പോലീസ്
നേരിട്ട് നിങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവും. പിന്നീട് നിങ്ങളെ ആ ഇരുമ്പഴിക്കുള്ളില്‍
നിന്നും രക്ഷിക്കാന്‍ ഞങ്ങള്‍ക്കോ പ്രതാപന്റെ മകനോ പോലും കഴിയില്ല. ഇതൊക്കെ
പാലിക്കാന്‍ നിങ്ങള്‍ തയ്യാറാണ് എങ്കില്‍ എങ്കില്‍ മാത്രം ഞാന്‍ ആ രഹസ്യം പറയാം “
എന്ന് പറഞ്ഞു നിറുത്തിയപ്പോള്‍
അദ്ദേഹത്തിന്റെ മുഖത്തെ ഭയം ഞാന്‍ ശ്രദ്ധിച്ചു . ഇവിടെ കുറ്റവാളി ആരാണെങ്കിലും അയാള്‍
ശിക്ഷിക്കപ്പെടുക തന്നെ വേണം എന്ന ചിന്തകൂടി ഉണ്ട് എന്ന് വച്ചോളൂ. പിന്നെ ഞാന്‍
അദ്ദേഹത്തെ നോക്കി
“ മാധവേട്ടാ ഈ പുരുഷു ദുബായില്‍
എവിടെയാ ജോലിചെയ്യുന്നെ?”
എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ശരിക്കും
ഞെട്ടിയത് ഞാന്‍ ശ്രദ്ധിച്ചു . പിന്നെ
എന്നെ നോക്കി
“ നിങ്ങളെക്കുറിച്ച് ഇതുവരെ
ഒന്നും പറഞ്ഞില്ല”
എന്ന് ശബ്ദം താഴ്ത്തി പറഞ്ഞപ്പോള്‍ ഞാന്‍ അയാളെ
നോക്കി
“ ഓക്കേ , എന്നെ മാധവേട്ടന്
നന്നായി അറിയാം അതിനാല്‍ മാത്രമാണ് ഞങ്ങള്‍ക്ക് ഈ വീട്ടില്‍ അഭയം തന്നത് എന്നും
വ്യക്തമായി അറിയാം .ങാ ഞങ്ങള്‍ ആരാ എന്ന ചോദ്യത്തിന്റെ ഉത്തരം ആദ്യം പറയാം. ഈവിവരം എന്നും രഹസ്യം ആയിരിക്കും
എന്ന് വിശ്വസിക്കുന്നൂ . ഞങ്ങള്‍ കഴിഞ്ഞ ഉത്സവത്തിന് കവുങ്ങിന്‍ തോട്ടത്തില്‍
കൊലചെയ്യപ്പെട്ട എസ്സ് ഐ പ്രതാപന്റെ
കേസ്സ് അന്വേഷിക്കാന്‍ വന്ന ഉദ്യോഗസ്ഥരാണ് . പിന്നൊരു ചോദ്യം കഴിഞ്ഞ ഉത്സവത്തിന്
നിങ്ങളോടൊപ്പം ചീട്ടുകളിക്ക് പ്രതാപനും ഉണ്ടായിരുന്നൂ എന്നും ഏതോ ഫോണ്‍ കോള്‍
വന്നതിന്റെ അടിസ്ഥാനത്തില് അയാള്‍ ഇവിടെനിന്നും ഇറങ്ങിപ്പോയി നിങ്ങള്‍ ഇന്നലെ
പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നൂ. അങ്ങനെയെങ്കില്‍ പ്രതാപനെകുറിച്ച് അല്പസ്വല്പം
കാര്യങ്ങള്‍ താങ്കള്‍ക്ക് അറിയാമായിരിക്കുമല്ലോ . അത് ഒന്ന് ഓര്‍ത്തെടുത്ത് പറഞ്ഞു
തന്നാല്‍ ചിലപ്പോള്‍ അത് ഈ കേസിനു സഹായം ആവും “
എന്ന് പറഞ്ഞപ്പോള്‍ അഞ്ചടി അഞ്ച്
ഇഞ്ചു ഉയരമുള്ള അയാളുടെ കഷണ്ടി വിയര്‍ത്ത്
കുളിച്ചത് ഞാന്‍ ശ്രദ്ധിച്ചു . ആ കണ്ണുകളിലെ
ഭയം ശരിക്കും പോലീസിന്റെ മുന്നില്‍
അകപ്പെട്ട പ്രതിയുടെത് പോലെ തന്നെയായിരുന്നൂ. അതിനിടയില്‍ ഞാന്‍ സൈമണെ ഒന്ന്
ഒളികണ്ണിട്ടു നോക്കിയപ്പോള്‍ അവന്റെ മുഖത്ത്
വിരിഞ്ഞ ആ ഭാവംമാധവേട്ടന്‍ അദ്ദേഹം
വ്യക്തമായി ഉത്തരം നല്‍കിക്കൊണ്ടിരുന്നപ്പോള്‍ ഒരു കാര്യം എനിക്ക് ബോധ്യമായി .
മാധവേട്ടന് ഇതുമായി ബന്ധപ്പെട്ട പല വിവരങ്ങളും അറിയില്ല .അതിനിടയിലോക്കെ പുരുഷുവിനെ ക്കുറിച്ച് തിരക്കിയ എനിക്ക് മാധവേട്ടന്‍ ഒഴിഞ്ഞു മാറിയത് എന്റെ സംശയത്തിന്റെ
നിഴല്‍ പുരുഷുവിലേക്ക് തിരിയുന്നതിന് കാരണമായി.
തുടരും
ബ്ലൂ ഐ
അവിചാരിതമായി ആരോ ഗേറ്റ്
തുറക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത് . അപ്പോഴതാ ചെവിയില്‍
ഘടിപ്പിച്ച ഇയര്‍ ഫോണിലൂടെ ഒഴുകുന്ന ഗാനവീചികള്‍ക്കൊപ്പി ച്ച് തലകുലുക്കിക്കൊണ്ട്
പുരുഷു അങ്ങോട്ട് നടന്നു വരുന്നൂ . അയാളുടെ ചേഷ്ടകള്‍ കണ്ടാല്‍ അയാളാണ് ആ പാട്ട്
പാടുന്നത് പോലെ തോന്നും. മാധവേട്ടന്‍ അവന്‍റെ
നേരെ നോക്കി ചുണ്ടുകൊണ്ടും കൈവിരലുകള്‍
കൊണ്ടും എന്തൊക്കയോ കോപ്രായങ്ങള്‍ കാട്ടി സ്വകാര്യമായി പോടാ പോ എന്നൊക്കെ പറഞ്ഞെങ്കിലും
ചെവിയില്‍ ഘടിപ്പിച്ച ഇയര്‍ ഫോണിലൂടെ ഒഴുകിവന്ന ഗാനത്തില്‍ ലയിച്ചു
യാന്ത്രികമായി നടന്നടുത്ത അവന്‍ മറ്റൊന്നും കണ്ടുമില്ല കേട്ടുമില്ല.
മുറ്റത്തെത്തി മൊബൈലിലെ പാട്ട് ഓഫ്
ചെയ്ത്കൊണ്ട് ഇയര്‍ഫോണ്‍ ചെവിയില്‍
നിന്നും എടുത്ത് മാറ്റി എന്നോട് സരസമായി കുശലാന്വേഷണം നടത്തിയപ്പോള്‍ ഇവനോട്
മറ്റൊരുവിധത്തില്‍ കാര്യങ്ങള്‍ തിരക്കാമെന്ന് എനിക്ക് തോന്നി . അങ്ങനെ അവനെയും
വിളിച്ചു ഗള്‍ഫിലെ ജോലിസാധ്യതകളെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും മറ്റും മെല്ലെ
തിരക്കിയപ്പോള്‍ . ഒട്ടുമിക്ക പ്രവാസികളെയും പോലെ അയാള്‍ വാചാലനായി . അങ്ങനെ ചോദിച്ചതും
അല്ലാത്തതുമായ പലതിനെക്കുരിച്ചും അയാള്‍ വിശദമായി എനിക്ക് പറഞ്ഞു മനസ്സിലാക്കി
തന്നപ്പോഴേക്കും അയാള്‍ ആ മണല്പ്പരപ്പിലൂടെ എന്നെയും കൂട്ടി ഒന്ന് ചുറ്റിസഞ്ചരിച്ചു
തിരിച്ചെത്തിക്കഴിഞ്ഞിരുന്നൂ. ഒടുക്കം ആ സംസാരം ഒന്ന് അവസാനിച്ചു കിട്ടാന്‍ ഞാന്‍
നന്നെ പാടുപെട്ടു . അങ്ങനെയിരിക്കെ ഞാന്‍ അയാളോട്
“ ഞാന്‍ ഇങ്ങനെ
ചോദിക്കുന്നത്കൊണ്ട് ഒന്നും തോന്നരുത് , എന്റെ പെങ്ങള്‍ക്ക്
ഒരു കല്യാണാലോചന വന്നിട്ടുണ്ട് , ചെറുക്കന്‍ അങ്ങ് ഗള്‍ഫിലാ.
ഷാര്‍ജ റോളയിലെ ഏതോ തുണിക്കടയിലാണ് അയാള്‍ ജോലിചെയ്യുന്നത് എന്നാ പറഞ്ഞേ. എന്റെ
കയ്യില്‍ ആ കടയുടെ നമ്പരും ചെറുക്കന്റെ ഫോട്ടോയും മാത്രമേ ഉള്ളൂ . ശരിക്കും
നിങ്ങള്‍ അതിനടുത്താണോ താമസിക്കുന്നേ? നിങ്ങള്ക്ക് എനിക്ക്
വേണ്ടി ആ ചെറുപ്പക്കാരന്റെ വിവരങ്ങള്‍ ഒന്ന് അന്വേഷിച്ചു തരാന്‍ പറ്റുമോ ?“
ഈ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ക്ക്
യാതൊരു വിഷമവും വിചാരിക്കാതെ സന്തോഷത്തോടെ എനിക്ക് വിവരിച്ചു തന്നപ്പോഴാണ് അദ്ദേഹം
ദുബായിലെ ഇന്റര്‍നാഷണല്‍ സിറ്റി എന്ന പ്രദേശത്താണ് താമസിക്കുന്നത് എന്ന് അറിയാന്‍
കഴിഞ്ഞത്. അപ്പോള്‍ എന്റെ മുന്നില്‍ ആദ്യം തെളിഞ്ഞത് കവുങ്ങിന്‍ തോട്ടത്തില്‍
നിന്നും കിട്ടിയ കീ ചെയിന്‍ ആയിരുന്നൂ. ആ കീ
ചെയ്ന്‍ കയ്യില്‍ ഉണ്ടായിരുന്നെങ്കില്‍ അയാളോട് അതിനെക്കുറിച്ച് ചോദിച്ചറിയാമെന്ന്
ചിന്തിച്ചപ്പോള്‍ മനസ്സില്‍ സൈമണ്‍ അതിന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയിരുന്നല്ലോ
എന്നോര്‍മ്മ വന്നത്. അങ്ങനെ സൈമണിന്റെ നേരെ തിരിഞ്ഞു ഞാന്‍ അയാളോട് മൊബൈല്‍
ആവശ്യപ്പെട്ടു. അയാള്‍ വേഗം തന്നെ മൊബൈലിലെ ഫോട്ടോകള്‍ക്കിടയില്‍ നിന്നും ആ മാഞ്ഞുതുടങ്ങിയ ലോഗോയുടെ ചിത്രം തിരഞ്ഞെടുത്ത്
മൊബൈല്‍ എന്റെ നേരെ നീട്ടി. അയാളെ അത് കാണിക്കാന്‍ തുടങ്ങവേയാണ് ആരോ അത്യാവശ്യമായി
എങ്ങോട്ടോ പോവാനായി വിളിച്ചു കൊണ്ട് പോയത്. അങ്ങനെ അയാള്‍ പിന്നെ കാണാം എന്ന്
പറഞ്ഞു അവിടെനിന്നും നടന്നു നീങ്ങിയപ്പോള്‍ ഞാന്‍ ശരിക്കും വല്ലാത്തൊരു അവസ്ഥയില്‍
ആയിരുന്നൂ . നാളെ എന്തായാലും തിരിച്ചു പോയേ പറ്റുള്ളൂ അത് കഴിഞ്ഞ് അയാളെ തിരഞ്ഞു
കണ്ട് പിടിക്കാനായി ഒരു യാത്രകൂടി നടത്തേണ്ടി വരും എങ്ങനെ അതുവരെ കേസ് അന്വേഷണം
കൊണ്ടുപോവും എന്ന് ചിന്തിച്ച് നിന്നപ്പോഴാണ് സൈമണ്‍ എന്റെ അരികിലേക്ക് വന്ന് ആ
ഫോട്ടോ കാണിച്ചത് . ഞാനും പുരുഷുവും മാധവേട്ടനും കൂടി നില്‍ക്കുന്ന ഫോട്ടോ ആരുമറിയാതെ
സൈമണ്‍ മൊബൈല്‍ പകര്‍ത്തിയതായിരുന്നൂ . ഇനി ഈ കേസുമായി ബന്ധപ്പെട്ട് പുരുഷുവിനെ
കാണാനായി ഒന്നുകൂടി ഇങ്ങോട്ട് വരണം . പക്ഷെ ഒന്ന് എനിക്ക് ഉറപ്പുണ്ട് മാധവേട്ടന്‍
അവനോട് ഒന്നും വാതുറന്നു പറയാത്ത വിധം കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിച്ചില്ല
എങ്കില്‍ പിന്നെ എന്റെ കാര്യങ്ങള്‍ കയ്യില്‍ നില്‍ക്കില്ല ഉറപ്പ്.
അങ്ങനെ ഞാന്‍ മാധവേട്ടന്റെ നേരെ
തിരിഞ്ഞു
“ മാധവേട്ടാ ഒരു കാര്യം
പറയാനുണ്ടായിരുന്നൂ ഒന്ന് എന്റെ കൂടെ
വരാമോ “
ഒപ്പം നടക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമാഞ്ഞ ഭയത്തിന്റെ
നിഴലുകള്‍ ഞാന്‍ ശ്രദ്ധിക്കാതെയിരുന്നില്ല. ആ ഭയത്തിനിടയിലും മറഞ്ഞുകിടന്ന ആകാംക്ഷയോടെ
“മാധവേട്ടന്‍ എന്താ മുഹസിനേ ഇനി
നിനക്ക് പറയാനുള്ളത് “
“ മാധവേട്ടാ ഞാന്‍ നിങ്ങളോട്
ചോദിച്ചതും പറഞ്ഞതുമായ ഒരു കാര്യങ്ങളും ആരോടും പറയാന്‍ പാടില്ല എന്ന് നേരത്തെ
പറഞ്ഞതാണ് എങ്കിലും ഒരു കാരണവശാലും പുരുഷുവിനോടോ കൊലചെയ്യപ്പെട്ട പ്രതാപന്റെ മകനോടോ
മനസ്സ് തുറക്കരുത് . “
“ ഞാന്‍ ആരോട് എന്ത് പറയണം
എന്നത് നീയാണോ നിശ്ചയിക്കുന്നത്? ബാപ്പയെ ഓര്‍ത്തായിരുന്നൂ നിനക്കും കൂട്ടര്‍ക്കും
ഈ കഴിഞ്ഞരാത്രികള്‍ ഞാന്‍ ഇവിടെ അഭയം
തന്നത് . അപ്പോഴൊന്നും അറിയില്ലല്ലോ വേലിയില്‍ കിടന്ന പാമ്പിനെയാണല്ലോ ഞാന്‍
എടുത്ത് തോളത്ത് വച്ചത് എന്നത് .”
“മാധവേട്ടാ നിങ്ങളോട് ഇങ്ങനെ
പെരുമാറേണ്ടി വന്നതില്‍ എനിക്ക് നല്ല വിഷമം ഉണ്ട് പക്ഷെ ചേട്ടന്‍ ആലോചിച്ച് എന്നോട് പറയൂ നിങ്ങളുടെ മനസ്സിലും ഈ
കൊല നടത്തിയ കൊലപാതകിയെ കണ്ടുപിടിക്കണം എന്നില്ലേ . ഇതൊന്നും എനിക്ക് പേരെടുക്കാന്‍
വേണ്ടി ചെയ്യുന്നതൊന്നും അല്ല . താങ്കള്‍ പറഞ്ഞില്ലേ ബാപ്പയെ ഓര്‍ത്താണ് എനിക്ക്
ഇവിടെ അഭയം തന്നത് “
“ അല്ല നിങ്ങള്‍ പറയുന്നത്
ശരിയാണ് . പ്രതാപന്റെ കൊലയാളിയേ കണ്ടെത്താന്‍ വേണ്ടി എന്ത് സഹായം വേണമെങ്കിലും
ഞാന്‍ ചെയ്തു തരാം . പക്ഷെ നിങ്ങളുടെ സംസാരത്തില്‍ ആരെയൊക്കയോ സംശയം ഉള്ളത് പോലെ
തോന്നി. പ്രതാപന്റെ മകന്‍ പണ്ടേ ഒരു വഴക്കാളിയാണ് , അവന്‍ ഉദ്ദേശിച്ചത് മാത്രമേ
നടക്കാവൂ എന്ന വാശിയും അവനുണ്ട് . അതിനു പോന്ന ഒരു കൂട്ടം ആളുകളും അവന്റെ കൂടെ എന്നും
ഉണ്ട് . പിന്നെയുള്ളത് പുരുഷുവാണ് അവനെ
പണ്ടേ എല്ലാവരും സംശയത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ അവനെ ഗള്‍ഫില്‍ ജോലി
വാങ്ങിക്കൊടുത്തതും മറ്റും പ്രതാപന്‍ തന്നെ യാണ് . പിന്നെന്തിന് അയാള്‍ പ്രതാപനെ
കൊല്ലണം. ശരിയാ പ്രതാപന്‍
കൊല്ലപ്പെടുമ്പോള്‍ പുരുഷു നാട്ടില്‍ ഉണ്ടായിരുന്നൂ എന്നത് വച്ച് എങ്ങനെയാണ് അവനാണ്
പ്രതി എന്ന് ചിന്തിക്കാന്‍ കഴിയുന്നത് . “
ഞാന്‍ ചിരിച്ചുകൊണ്ട്
“ മാധവേട്ടാ ഞാന്‍ ചോദിക്കാതെ
തന്നെ എനിക്ക് വേണ്ട ചിലതൊക്കെ നിങ്ങള്‍ ഇങ്ങനെ തുറന്നു പറഞ്ഞപ്പോള്‍ താങ്കൾ ആരെയോ ഭയപ്പെടുന്നതുപോലെ തോന്നുന്നൂ “
ചോദിച്ചപ്പോള്‍ അയാള്‍ എന്നെ നോക്കി
ആശ്ചര്യത്തോടെ നിന്നു .
തുടരും
ബ്ലൂ ഐ
“എന്തൊക്കയാ മാധവേട്ടാ, കുറെ
നാളായല്ലോ കണ്ടിട്ട് പിന്നെ ഞാന്‍ വന്നത് പാര്‍ട്ടിയുടെ ജില്ലാ സമ്മേളനം ഏപ്രില്‍ അഞ്ചിന്
കോഴിക്കോട് വച്ചാണ് നടക്കുന്നത് . കാര്യമായി എന്തെങ്കിലും സംഭാവന തരണം കേന്ദ്ര നേതാക്കളൊക്കെ വരുന്ന പരിപാടിയാണ് .”
പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍
ആദ്യം വന്ന ചോദ്യം പണ്ടെങ്ങാണ്ട് ആരോ പറഞ്ഞപോലെ
എന്തിനാ ഇത്ര ബുദ്ധിമുട്ടി
അവരൊക്കെ ഇങ്ങോട്ട് എഴുന്നള്ളുന്നത് എന്നായിരുന്നൂ.
ജനങ്ങളുടെ ഇത്തരം അവസ്ഥകള്‍ ഓര്‍ക്കുമ്പോള്‍ പലപ്പോഴും ചിരിയാണ് വരിക. കാരണം പാര്‍ട്ടിക്ക്
സമ്മേളനം നടത്താനും എന്ത് പദ്ധതികള്‍ വന്നാലോ ആരെങ്കിലും മരിച്ചാലോ ദുരിതത്തില്‍
ആയാലോ ആ സമയത്തൊക്കെ ഫണ്ട് പിരിക്കാനും അത് ആരുമറിയാതെ വഹിക്കാനും രാഷ്രീയക്കാരെ
കണ്ട് പഠിക്കണം. നാട്ടില്‍ എന്ത് സംഭവം ഉണ്ടായാലും അതിനിടയിലും തങ്ങളുടെ പോക്കറ്റ്
ഭദ്രമാക്കാന്‍ പലതും പറഞ്ഞു ജനങ്ങളുടെ കയ്യിലുള്ളത് വരെ പിടിച്ചു പറിക്കാന്‍
ഇക്കൂട്ടര്‍ക്കുള്ള സാമര്‍ത്ഥ്യം ഒന്ന് വേറെത്തന്നെ യാണ്.
എന്റെ മുഖത്തെ ചിരികണ്ടാണ് എന്ന്
തോന്നുന്നൂ അദ്ദേഹം എന്നെ നോക്കി മാധവേട്ടനോട്
“ മാധവേട്ടാ ഇയാള്‍ ഏതാ ,
ഇവിടെയൊന്നും മുമ്പ് കണ്ടിട്ടില്ലല്ലോ “
ചോദിച്ചപ്പോള്‍ മറുപടിയായി
“നിന്റെ അപ്പച്ചന്‍റെ
സഹപാഠിയായ അമ്മദ് ഹാജിയുടെ മകനാണ് മകനാണ്
ഇത് പേര് മുഹസിന്‍ . ഇപ്പോള്‍ പട്ടണത്തിന്‍ സ്വന്തമായി ഏതോ കമ്പനി നടത്തിവരുന്നൂ .”
പറഞ്ഞപ്പോള്‍ ആ വാക്കുകളില്‍ മറഞ്ഞുകിടന്ന
പലതും ഞാന്‍ മനസ്സിലാക്കുന്നൂ അത്രയ്ക്ക്
അദ്ദേഹം എന്റെ വാക്കുകളെ ഭയക്കുന്നൂ എന്ന് വേണം കരുതാന്‍ .
അങ്ങനെയിരിക്കുമ്പോള്‍ ആണ് എന്റെ
മൊബൈല്‍ റിംഗ് ചെയ്യാന്‍ തുടങ്ങിയത് . ഞാന്‍ പോക്കറ്റില്‍ നിന്നും ഫോണ്‍
കയ്യിലെടുത്ത് സൂക്ഷിച്ച് നോക്കിയപ്പോള്‍
എന്റെ ബോസ്സിന്റെ ഫോണ്‍ നമ്പരില്‍ നിന്നായിരുന്നൂ കോള്‍ എന്ന് ബോധ്യമായി .
അങ്ങനെ അവരില്‍ നിന്നും തെല്ലു ദൂരേക്ക് മാറി ആ കോള്‍ ഞാന്‍ അറ്റന്‍ഡ് ചെയ്തു .
“ഹല്ലോ , മുഹസിന്‍ അല്ലേ ?
നിന്റെ അന്വേഷണം എവിടെ വരെ എത്തി “
ശരിക്കും ആ ചോദ്യത്തിന് എനിക്ക്
ഉത്തരം ഇല്ലായിരുന്നൂ അതിനാല്‍ തന്നെ മറുപടിപറയാന്‍ ഞാന്‍ ഒത്തിരി സമയമെടുത്തു.
വീണ്ടും വീണ്ടുമായി ആവര്‍ത്തിച്ച ചോദ്യത്തിനൊടുവിലാണ്
ഞാന്‍ മറുപടിപറയാന്‍ തയ്യാറായത് . ജീവിതത്തില്‍ പല പല അവസരങ്ങളിലായി നമുക്ക് ഇത്തരം സന്ദര്‍ഭങ്ങള്‍ അഭിമുഖീകരിക്കേണ്ടി
വരാറുണ്ട് അപ്പോഴത്തെ അവസ്ഥ എത്ര വേദനാജനകമായിരിക്കും എന്നത് ഏവര്‍ക്കും
അറിയുന്നതാണല്ലോ.
“സാ..ര്‍ ഇവിടെ കേസ്സന്വേഷണത്തില്‍ വലിയ പുരോഗതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ഞങ്ങള്‍ വീണ്ടും ആ കവുങ്ങിന്‍ തോട്ടത്തില്‍ പോയി ഒരു തെളിവിനായി പരിശോധന നടത്തിയിരുന്നൂ . പക്ഷെ ഈകേസുമായി
ബന്ധപ്പെട്ട് ആരെയൊക്കെ സംശയിക്കണം
എന്നതാണ് ഇപ്പോള്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. സംശയിക്കുകയാണ്
എങ്കില്‍ എസ്സ് ഐ പ്രതാപന്റെ മകനും അവരുടെ വിസയില്‍ ജോലി ചെയ്യുന്ന പുരുഷു എന്നയാളും
അടങ്ങുന്ന ഒത്തിരിപ്പേരുണ്ട്. ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങളെ വഴിയെ താങ്കളെ
അറിയിക്കുന്നതാണ് . വെറുതെ എനിക്ക് പോലും നിശ്ചയമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് കേസ്സ് വഴിതിരിയാതിരിക്കാനാണ് ഇപ്പോള്‍
ശ്രദ്ധിക്കുന്നത് . നോക്കട്ടെ .”
“ ഓക്കേ ആരാ ഈ പുരുഷു ? എന്താണ്
ഇവരുമായി അയാള്‍ക്കുള്ള ബന്ധം ?”
“ അയാളെ നാട്ടുകാര്‍ വിളിക്കുന്നത്
തമ്പായി പുരുഷു എന്നാണ് . ഈയടുത്ത ദിവസമാണ് അയാള്‍ ദുബായിയില്‍ നിന്നും വന്നത് .
അയാളെ ഞാന്‍ സംശയിക്കാന്‍ കാരണം അയാള്‍ താമസിക്കുന്നത് ഇന്റര്‍നാഷണല്‍ സിറ്റിയിലാണ്
എന്നതും അതുപോലെ എസ്സ് ഐ പ്രതാപന്‍ കൊലചെയ്യപ്പെടുന്ന സമയത്ത് അയാളും ഈ നാട്ടില്‍ ഉണ്ടായിരുന്നൂ
.പക്ഷെ ഈ കേസുമായി അയാള്‍ക്ക് ബന്ധമുണ്ടോ എന്നുപോലും നമുക്ക് ഉറപ്പു പറയാന്‍
കഴിയില്ല .”
“ മെല്ലെ അങ്ങ് പൊക്കി ചോദ്യം
ചെയ്‌താല്‍ പറയില്ലേ ?”
“ അല്ല സാര്‍ അഥവാ അയാള്‍ നിരപരാധിയാണെങ്കിലോ”
“ അപ്പോള്‍ എന്താ നിന്റെ പ്ലാന്‍
“
“ ഏതായാലും ഞാന്‍ നാളെ ഓഫീസിലേക്ക്
വരുന്നുണ്ട് . അത് കഴിഞ്ഞ് തീരുമാനിക്കാം
എങ്ങനെ അന്വേഷിക്കണം എന്നത് എന്റെ മനസ്സില്‍ പുരുഷുപോലും അറിയാതെ അയാളെ പിന്തുടര്‍ന്ന്‍
നിരീക്ഷിച്ച് സംശയദൂരീകരണം നടത്തുക എന്നതാണ്. അത് എത്രമാത്രം വിജയിക്കും എന്നത്
അറിയില്ല . നോക്കാം “
“ ഓക്കേ , എന്നാല്‍ നേരില്‍ കാണാം , ബൈ “
“ ബൈ സാര്‍ “
അങ്ങനെ ഫോണ്‍ സംഭാഷണം
അവസാനിപ്പിച്ചപ്പോള്‍ മനസ്സില്‍ ഞാന്‍ എവിടെ തുടങ്ങണം എന്ന ചിന്തയില്‍ ആയിരുന്നൂ .
അങ്ങനെയിരിക്കെയാണ് എന്റെ മനസ്സില്‍ ഒരു ചോദ്യം തെളിഞ്ഞു വന്നത് കേസ്സ് ഇങ്ങനെ ഒരാളിലേക്കു കേന്ദ്രീകരിക്കാതെ
എസ്സ് ഐ പ്രതാപന്റെ ജീവിതവഴികളിലേക്ക് തിരിച്ചാല്‍ എന്താണ് ? കാരണം ആദ്യം പരേതന്റെ
ശത്രുക്കളിലൂടെ സഞ്ചരിച്ച് മെല്ലെ അയാളുടെ സാമ്രാജ്യത്തിലൂടെ ഒന്ന് കടന്നുപോയാല്‍
ചിലപ്പോള്‍ ഏതെങ്കിലും വിവരങ്ങള്‍ കിട്ടാതിരിക്കില്ല .
തുടരും
ബ്ലൂ ഐ
പിന്നെ കുറേനേരം പ്രതാപന്റെ ശത്രുക്കളെ എങ്ങനെ എവിടെ തുടങ്ങണം അങ്ങനെ ചിന്തിച്ചു് നിന്നപ്പോഴാണ് എന്റെ മനസ്സ് മാധവേട്ടനോട് ഒന്ന് തിരക്കിക്കൂടെ എന്ന് ചോദിച്ചത് പിന്നെ മെല്ലെ മനസ്സിൽ ആലോചിച്ചു് സ്വരുക്കൂട്ടിയ ഒത്തിരി ചോദ്യങ്ങളുമായി മാധവേട്ടന്റെ അരികിലേക്ക് നടന്നു . അപ്പോഴേക്കും മുഖത്ത് വാരിവിതറിയ കപട പുഞ്ചിരി ലേപനത്താൽ എന്തൊക്കയോ ഉള്ളിലൊളിപ്പിച്ചു് പാർട്ടിനേതാവ് എന്നെ നോക്കി
" ബാപ്പയെ ഞാനറിയും സഖാവ് കുമാരൻ അന്വേഷിച്ചു എന്ന് പറഞ്ഞാൽ മതി ."
പറഞ്ഞപ്പോൾ എന്റെ മുഖത്ത് പുഞ്ചിരിവിടർന്നത് മാധവേട്ടൻ ശ്രദ്ധിച്ചു . അങ്ങനെ അദ്ദേഹമാണ് സഖാവിനെ നോക്കി
" കുമാരേട്ടാ ഹാജിയാർ മണ്മറഞ്ഞിട്ട് ഏകദേശം രണ്ട് വര്ഷം ആയിക്കാണും . ഒന്നിനെക്കുറിച്ചും കാര്യമായി അന്വേഷിക്കാതെ അഭിപ്രായം പറയുന്ന രീതി ഇനിയെങ്കിലും നിങ്ങൾ മാറ്റണേ "
പറഞ്ഞത് . അത് കേട്ട് സഖാവ് ഒന്ന് ചമ്മിയത് ഞാൻ ശ്രദ്ധിച്ചു . ചിലരങ്ങനെയാ കാളപെറ്റു എന്ന് കേട്ടാൽ മതി കയറുമായി ഇറങ്ങി നടക്കും . പലപ്പോഴും ലോകം മുഴുവൻ തന്റെ കൈക്കുമ്പിളിൽ ആണെന്നാണ് ഇക്കൂട്ടരുടെ വിചാരം . അത് പലപ്പോഴും ഇത്തരക്കാരെ ഏടാകൂടങ്ങളിലും കൊണ്ട് ചെന്ന് വീഴ്ത്താറും ഉണ്ട് . കാലികാലത്തിൽ തീമഴ പെയ്യും എന്നപോലെ ചുട്ടു പൊള്ളുന്ന നമ്മുടെ ഈ ചൂടിലും ഭൂതഗണങ്ങൾ പോലെ കുറേപ്പേർ അല്ലാതെ എന്താ പറയുക . അങ്ങനെ ചിന്തിച്ചു നിന്നപ്പോഴേക്കും അയാൾ നടന്നു ഗേറ്റു കടന്ന് പോയിരുന്നൂ . മാധവേട്ടന്റെ നേരെ ഞാൻ കണ്ണയച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് തെളിഞ്ഞ സംശയ ശരങ്ങൾ കാര്യമാക്കാതെ
" മാധവേട്ടാ എനിക്ക് ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം"
പറഞ്ഞപ്പോൾ അദ്ദേഹം മറുപടിയായി
" ഇനി എന്താ നിങ്ങൾക്ക് അറിയേണ്ടത്?"
ചോദ്യത്തിന് മുമ്പിൽ ഞാൻ ഒട്ടും തന്നെ പതറിയില്ല' കാരണം ആ മനസിലെ കോപത്തിന്റെ കനലുകൾ എരിഞ്ഞു കൊണ്ടിരിപ്പുണ്ട് അതിനാൽ തന്നെ മറുചോദ്യമായി
" അത് നമ്മുടെ പ്രതാപൻ ആള് എങ്ങനാ ? പ്രത്യേകിച്ച് അദ്ദേഹത്തേ ക്കുറിച്ച് നാട്ടുകാരുടെ. പൊതുവെ ഉള്ള അഭിപ്രായം എന്തായിരുന്ന?"
തൊടുത്തുവിട്ടപ്പോൾ അദ്ദേഹം ഏതോ ചീന്തയിലേക്ക് കടന്നത് ഞാൻ ശ്രദ്ധിച്ചു. പിന്നെ കുറച്ച് സമയം കഴിഞ്ഞ് എന്നെ നോക്കി തെല്ലും താൽപര്യമില്ലാത്ത മട്ടിൽ
" കയ്യിലിരിപ്പ് ശരീയല്ലാത്തതിനാലാണല്ലോ പിച്ചാത്തി പിടിയിൽ ആള് തീർന്നത്. പിന്നെ ഈ പ്രദേശത്ത് ഇച്ചിരിയെങ്കിലും മനുഷ്യത്വപരമായി ഇടപഴകിയിട്ടുള്ളത് എന്നോടും പുരുഷുവിനോടുമാണ് .:
പറഞ്ഞ് നിറുത്തിയപ്പോൾ അടുത്ത ചോദ്യം
" ആളിന്റെ ദുശ്ശീലങ്ങളും മറ്റും എന്തൊക്കെയാണ്. ഇത് ഏതായാലും നിങ്ങൾക്ക് അറിയാതിരിക്കില്ല' "
ഞാൻ തൊടുത്തുവിട്ടു. അതിന് മറുപടി ലഭിക്കാൻ വീണ്ടും സമയമെടുത്തു. കാരണം ഒരാളുടെ നല്ല ഗുണങ്ങൾ തിരക്കിയാൽ ഉത്തരം പറയാൻ അധിക സമയം ആരും തന്നെ എടുക്കില്ല പക്ഷേ ഒരാളുടെ ചീത്ത ശീലങ്ങളും മറ്റും ചിന്തിച്ച് കണ്ടെത്താൻ സമയം ഒത്തിരി എടുക്കുകയും ചെയ്യും.
അങ്ങനെ മാധവേട്ടൻ മറുപടിയായി
" പണവും പെണ്ണുമാ പ്രതാപന്റെ ശീലങ്ങളിൽ പ്രധാനപ്പെട്ടവ ,മറ്റൊന്നും എനിക്കറിയില്ല"
പറഞ്ഞു നിറുത്തിയപ്പോൾ അയാൾക്ക് പ്രതാപനേക്കുറിച്ച് ഒത്തിരി അറിയാം എന്ന് എനിക്ക് ബോധ്യമായി. തുടർന്നങ്ങോട്ട് മനസ്സ് എന്നിൽ ഉയർന്നു വന്ന പല ചോദ്യങ്ങ ളുടെയും മേലേ ഒരു നിയന്ത്രണം ഏർപ്പെടുത്തി .പിന്നീടെന്തു കൊണ്ടോ പട്ടണത്തിലേക്ക് തിരിച്ച് പോവാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ മാധവേട്ടനോടു് യാത്ര ചോദിച്ച് നാൽവർ സംഘ ത്തോടെ അവിടെ നിന്നും ഇറങ്ങിയപ്പോൾ അതിലേ കടന്ന് പോയ തെന്നൽ എന്നെ തൊട്ട് തലോടി എങ്ങോട്ടോ പോയ് മറഞ്ഞു. അപ്പോഴും എന്റെ മനസ്സിൽ കേസിന്റെ ഗതിവിഗതികളേക്കുറിച്ചുള്ള ചിന്ത അസ്വസ്ഥനാക്കിയപ്പോഴാണ് അമ്പല മതിലിന്റ അരികിൽ നിന്നും ശൂ .... ശൂ ... എന്ന വിളി എന്നെ തേടി വന്നത്.
തുടരും
ബ്ലൂ ഐ
ഞാന്‍ തലതിരിച്ച് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി അപ്പോള്‍
മതിലിന്റെ അരികില്‍ നിന്നും തെല്ലു മാറി നിലത്ത് നിന്നും ഉയര്‍ന്നു കണ്ട കൈ
ശരിക്കും പത്തി വിടര്‍ത്തി നില്‍ക്കുന്ന സര്‍പ്പത്തെപ്പോലെ തോന്നി. പിന്നെ
കൂടെയുള്ളവരോട്
“ഞാന്‍ ഇപ്പോള്‍ വരാം”
പറഞ്ഞു ആ കൈ സര്‍പ്പത്തിനു
അരികിലേക്ക് നടന്നു നീങ്ങിയപ്പോള്‍ എന്തോ ഉള്ളില്‍ ഒരു ഭയം ഞാന്‍പോലും അറിയാതെ എന്നില്‍ പടര്‍ന്നു
കയറിയത് അറിഞ്ഞു .
ഇന്നത്തെ ക്കാലത്ത്
വഴിയരികില്‍ നിന്നും ഒരാള്‍ വെറുതെ വിളിച്ചാലും ഏതൊരാളും പൊതുവേ പ്രതീക്ഷിക്കുന്ന വാക്കുകള്‍
“ മാഷേ വല്ല പണവും കയ്യിലുണ്ടോ
അത്യാവശ്യകാര്യത്തിനാണ് അല്ലെങ്കില്‍
ആരെങ്കിലും ആശുപത്രിയിലാണ് “
ചോദിക്കുന്നവരില്‍ നല്ലൊരു കൂട്ടരും കടം വാങ്ങുന്നതിന്റെ
ആവേശം തിരിച്ചു തരുമ്പോള്‍ കാണിക്കാറില്ല. ചിലര്‍ കടം വീട്ടാനായി മറ്റുള്ളവരില്‍
നിന്നും വാങ്ങി വാങ്ങി പണത്തിന് പോലും ഭ്രാന്താവുന്ന അവസ്ഥയാണ് ഇന്നുള്ളത് അതിനാല്‍
തന്നെ ഞാനും ആ വിധത്തിലാണ് ചിന്തിച്ചത് തന്നെ .
അപ്പോഴാണ് ആല്‍ത്തറയിലേക്കുള്ള വഴിയില്‍ കിടന്ന
പാറക്കല്ലിനരികില്‍ തറയില്‍ കിടന്ന് മാനത്ത് നോക്കി എന്തൊക്കയോ പിച്ചും പേയും
പറയുന്ന ആ മനുഷ്യനെ ഞാന്‍ ശ്രദ്ധിച്ചത് . ഒറ്റനോട്ടത്തില്‍ ത്തന്നെ ആളെ എനിക്ക്
മനസ്സിലായി അന്ന് വിമാനത്താവളത്തിലേക്ക്
ടാക്സി ഓടിച്ച് വന്ന ഡ്രൈവര്‍ പവിത്രനായിരുന്നൂ അത് . എന്നെ നോക്കി ഒരു ചെറു ചിരിയോടെ
പാറക്കല്ലില്‍ താങ്ങി എഴുന്നേല്‍ക്കാന്‍
അയാള്‍ ഒരു ശ്രമം നടത്തി . അപ്പോഴേക്കും മണ്ണ് കലര്‍ന്ന മുണ്ട് കാല്‍വിരലില്‍ അമര്‍ന്ന് അഴിഞ്ഞു വീണ് കുടുക്ക്
പൊട്ടിയ വെള്ള ഷര്‍ട്ടും വി ഐ പി ജെട്ടിയുമായി നിന്നപ്പോള്‍ ആ വഴി
അമ്പലത്തിലേക്ക്നടന്നു നീങ്ങിയ പെണ്‍കുട്ടികള്‍ മുഖം മറച്ചു ഓടിമാറിയപ്പോള്‍ ഞാന്‍
അവിടെ ശരിക്കും നാണം കെട്ടു . പവിത്രന്‍ അടഞ്ഞു തുടങ്ങിയ കണ്പീളികള്‍ വലിച്ചു
തുറന്ന്‍ എന്നെ നോക്കി
“ സാറേ പ്രതാപന്‍ സാറിന്റെ കൊല ഞാന്‍ നേരിട്ട് കണ്ടതാണ് “
കുഴഞ്ഞു മറിഞ്ഞ വാക്കുകളില്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ എന്റെ
മനസ്സ് പിന്നെ വന്നു കാണാം എന്ന്
പറഞ്ഞെങ്കിലും ഏതോ ഉള്‍വിളി പോലെ ഒരു
ചോദ്യം
“എങ്ങോട്ടാണ് , എന്തെ
ഇയാളെ കൂടെ കൊണ്ട് പോയിവുന്നില്ലേ ? ഇഷ്ടാ , ഇത് ഒടുക്കത്തെ കണ്ടുമുട്ടല്‍ ആണെങ്കിലോ “
എന്നില്‍ അറിയാതെ വന്നു
നിറഞ്ഞപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല
സൈമണെ നോക്കി നീട്ടി വിളിച്ചു . പിന്നെ സൈമണോടും കൂട്ടരോടും കാര്യങ്ങളുടെ
കിടപ്പ് പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ അയാള്‍ ആണ്
“ സാര്‍ ഇയാള്‍ക്ക് നെഞ്ച് വേദനയാണ് ആശുപത്രിയില്‍
പെട്ടെന്ന് എത്തിക്കണം ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് ആണോന്ന് അറിയില്ല. എന്ന്
പറഞ്ഞു ഇവിടെനിന്നും ഇയാളെ കൊണ്ട് പോയാലോ ?”
ശരിയാണ് എനിക്കും
തോന്നി അങ്ങനെ ടാക്സിക്കായി ശ്രമം
തുടങ്ങിയപ്പോഴേക്കും പവിത്രന്‍ മെല്ലെ മെല്ലെ മയക്കത്തിലേക്ക് കടന്ന്
കഴിഞ്ഞിരുന്നൂ . അല്‍പ്പസമയത്തിനകം അവിടമാകെ ജനനിബിഡമായി മാറി.
അതിലാരോ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞ
“ഇവന്റെ അപ്പനും ഹൃദയാഘാതത്താല്‍ ആണ് മരിച്ചത് , എന്താ
ചെയ്യ അല്ലെ “
വാക്കുകള്‍ എനിക്ക് വല്ലാത്ത ഒരു ആശ്വാസം ആണ് നല്‍കിയത്.
പിന്നെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് വിളിചുവരുത്തിയ ടാക്സിയില്‍ പവിത്രനെയും കൊണ്ട് ഞങ്ങള്‍ യാത്ര
തിരിച്ചപ്പോള്‍ ആള്‍ക്കൂട്ടത്തില്‍
നിന്നും തല തിരിച്ച് ഇടയ്ക്കിടെ ചുറ്റും ഭീതിയോടെ നോക്കിനിന്ന തലവഴി കീറിപ്പറിഞ്ഞ സാരിത്തലപ്പ്
കൊണ്ട് പൊതിഞ്ഞ് നിന്ന രൂപത്തെ കാറില്‍നിന്നും
തലതിരിച്ച് വീണ്ടും വീണ്ടും തിരഞ്ഞപ്പോഴേപ്പോഴോ അവര്‍ എങ്ങോട്ടോ ഓടി മറയുന്നത് ഞാന്‍ ശ്രദ്ധിച്ചു
. അത് കണ്ണാടിയില്‍ കണ്ട് ഡ്രൈവര്‍ ആണ്
“ അത് ജാനുവാണ് സാറേ ? ഇപ്പോള്‍ ആ പാവം ഭ്രാന്തിയായി
അലയുന്നത് തന്നെ പ്രതാപന്‍ എസ്സ് ഐ യുടെ ക്രൂരതയുടെ ചില ഉദാഹരണങ്ങളില്‍ ഒന്നാണ് . കുറച്ചു
നേരത്തെ മാധവേട്ടന്‍ വിളിച്ചപ്പോള്‍ നിങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നൂ . സാറിന്റെ
പേര് മുഹസിന്‍ എന്നല്ലേ , താങ്കള്‍ ഹാജിയാരുടെ മകന്‍ അല്ലെ ? എന്നെ താങ്കള്‍ അറിയും
കുറ്റിക്കാട്ടില്‍ ചാത്തു മേസ്ത്രിയുടെ മകന്‍ സുരേഷാണ് ഞാന്‍ എല്ലാവരും എന്നെ സുര എന്നാണ് വിളിക്കാറ് സാറിനും അങ്ങനെ തന്നെ വിളിക്കാം .”
പറഞ്ഞത് . അത് കേട്ട് എന്റെ ഭാവമാറ്റം കണ്ടാണ് അയാള്‍
“ ആ പാവത്തിനെ ഇനി വിഷമിപ്പിക്കരുത് പാവമാണ് സാറേ അദ്ദേഹം . ഒന്നും
മനസ്സില്‍ ഒളിപ്പിച്ചു വയ്ക്കാന്‍ അറിയാത്ത ഒരാള്‍ . നിങ്ങള്‍ക്കറിയുന്ന മാധവേട്ടന്‍ എന്നോ മരിച്ചുകഴിഞ്ഞിരിക്കുന്നൂ
അതിന് കാരണഭൂതനായും ഈ എസ്സ് ഐ പ്രതാപന്‍റെ
മകനാണ് . അത് അദേഹത്തിന് ഈയടുത്ത ദിവസമാണ് മനസ്സിലായത് തന്നെ . ജനങ്ങളുടെ കൂടെ
നില്‍ക്കേണ്ട പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രതാപന്റെയും ശേഷം മകന്റെയും
പിണിയാളുകള്‍ ആയിമാറുമ്പോഴാണ് സാധാരണ ജനത തീക്കനല്‍ ആയിമാറുന്നത് എന്നത് ഇന്നും
ഒരു രാഷ്ട്രീയ കക്ഷികളും മനസ്സിലാക്കിയിട്ടില്ല . ഒരു ഇലക്ഷന്‍ അടുക്കുമ്പോള്‍
വാലാട്ടി വരികയും ഇലക്ഷന്‍ കഴിഞ്ഞ് കറിവേപ്പിലപോലെ എടുത്ത് കളയുന്നതുമായ ഒരു അവസ്ഥ ഇന്ന് ജനം വെറുത്തു കഴിഞ്ഞിരിക്കുന്നൂ
. കോടിയുടെ നിറം രക്ത വര്‍ണ്ണം ആയാല്‍ മാത്രം പോര ജന ഹൃദയങ്ങളില്‍ ചേക്കേറാന്‍
തക്ക കഴിവുള്ള ഒരു ജന നേതാവും ഇന്നില്ല എന്നതന്‍ സത്യം . ഇന്ന് ഞാന്‍
വിശ്വസിക്കുന്നത് നക്സല്‍ എന്ന പ്രസ്ഥാനത്തില്‍ ആണെങ്കില്‍ അതിലേക്കു എന്നെ കൊണ്ട്
ചെന്നെത്തിച്ചതില്‍ വികാരങ്ങള്‍ നഷ്ടപ്പെട്ട വിഡ്ഢിപ്പെട്ടിയുടെയും സോഷ്യല്‍
മീഡിയയുടെയും അടിമകളായ ഇന്നത്തെ ജനങ്ങള്‍ക്കും
സമൂഹത്തിനും വലിയ പങ്കുണ്ട് . ഇന്ന് എല്ലാവരും ഞാനും ഭാര്യയും മക്കളും എന്ന്
ചിന്തിച്ചു ജീവിക്കുമ്പോള്‍ മനുഷ്യന്‍ സമൂഹജീവിയാണ് എന്ന വാചകങ്ങള്‍ എങ്ങോ കുഴിച്ചു
മൂടപ്പെടുന്നൂ. ഞാന്‍ പറഞ്ഞു കാട് കയറി അല്ലെ സാറേ .”
പറഞ്ഞവസാനി പ്പിച്ചപ്പോള്‍ ആ മനസ്സിലെ നീറ്റല്‍ ഞാന്‍
ശരിക്കും അറിഞ്ഞു. മറുപടിയായി
“ ശരിയാ ഞാന്‍ വന്നത് കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നിങ്ങള്‍ക്ക് ഞങ്ങളെ സഹായിക്കാന്‍ കഴിയും എന്ന്
തോന്നുന്നൂ .ഏതായാലും ഇയാളെ ആശുപത്രിയിലേക്ക് അല്ല മറിച്ച് ഞങ്ങളുടെ ഓഫീസിലേക്ക്
ആണ് ഇപ്പോള്‍ കൊണ്ട് പോവേണ്ടത് “
പറഞ്ഞപ്പോള്‍
അയാളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ശ്രദ്ധിച്ചു . പിന്നെ എന്തോ ഓര്‍ത്തെടുത്ത്
“ഇന്ന് രാവിലെ കണ്ടപ്പോള്‍ മനസ്സില്‍ ഉള്ളത് ആരോടെങ്കിലും
തുറന്നു പറഞ്ഞില്ലെങ്കില്‍ ഹൃദയം പൊട്ടി ഞാന്‍ ചത്തുപോവും എന്ന് പറഞ്ഞത് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നൂ . അപ്പോള്‍ ആ കണ്ണുകള്‍ ഈറന്‍അണിഞ്ഞിരുന്നു . “
പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ എന്തോ ആശ്വാസം തോന്നി . കാരണം
എങ്ങോട്ടേക്ക് പോകണം എന്നറിയാതെ നാല്‍ക്കവലയില്‍ നിന്ന് കുഴയുന്ന സന്ദര്‍ഭത്തിലാണ് ഒരു കച്ചി
ത്തുരുമ്പായി പവിത്രനെയും സുരയെയും കിട്ടിയ സന്തോഷം എന്റെ മുഖത്തേക്ക് പടര്‍ന്നു
കയറിയത് ഞാന്‍ പോലും അറിഞ്ഞില്ല .
തുടരും
ബ്ലൂ ഐ
ടാക്സി
ഗ്രാമാന്തരീക്ഷം കടന്ന് നഗരത്തിലേക്ക് കടന്നതും എന്റെ മനസ്സില്‍ ഉദിച്ചുയര്‍ന്ന
ചോദ്യാവലിയിലെ ആദ്യ ചോദ്യത്തില്‍ തെളിഞ്ഞുവന്നത് സാരിയില്‍ പൊതിഞ്ഞ ഭ്രാന്തി ജാനു എന്ന് സുര
പരിചയപ്പെടുത്തിയ രൂപത്തെക്കുറിച്ച് ആയിരുന്നൂ. ഇപ്പോള്‍ സുരയോട് ഒന്നും
ചോദിക്കേണ്ട ഏതായാലും ഓഫീസില്‍ ചെന്ന് വിശദമായി ചോദിച്ച് കാര്യങ്ങളില്‍ ഒരു
വ്യക്തത വരുത്താം എന്ന് മനസ്സില്‍ ഉറപ്പിച്ച് സീറ്റില്‍ തല ചായ്ച്ച് കിടന്ന്
കണ്ണുകള്‍ അടച്ച് കിടന്നപ്പോള്‍ ആ രൂപം എന്നെ തന്നെ നോക്കി നില്‍ക്കുന്നത് പോലെ
തോന്നി. പിന്നെ കണ്ണുകള്‍ പുറത്തെ കാഴ്ചകളിലേക്ക് തിരിച്ചു . അതിലെ കടന്നുപോയ
തെന്നല്‍ എന്റെ കോതി ഒതുക്കി വച്ച തലമുടി അലങ്കോലമാക്കി തീര്‍ത്തപ്പോള്‍ അത് ഒരു
കുഞ്ഞു കുട്ടിയുടെ വികൃതിയായി കണ്ട് ചിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു അപ്പോഴാണ് മനസ്സില്‍ സുരയെ കേസ്സന്വേഷണം കഴിയുന്നത് വരെ
കൂടെ നിര്‍ത്തിയാല്‍ അത് ഞങ്ങള്‍ക്ക് ഒരു
സഹായം ആവുമെന്ന് ചിന്ത ഉയര്‍ന്നു വന്നത്. എല്ലാം ഓഫീസില്‍ ചെന്ന് ബോസ്സിനോട് ആലോചിച്ച് തീരുമാനിക്കാം
എന്നുറപ്പിച്ച് വാച്ചിലേക്ക് നോക്കി ഇരുന്നപ്പോള്‍ ആ സ്ത്രീയുടെ നോട്ടത്തില്‍ ഒളിഞ്ഞു കിടന്ന നിഘൂടത എന്നെ വല്ലാതെ അസ്വസ്ഥനാക്കി. മനസ്സില്‍
നേരത്തെ അടച്ചു ഭദ്രമാക്കി വച്ച പലവേലിക്കെട്ടുകളും എന്നിലെ അസ്വസ്ഥതയുടെ മൂര്‍ച്ചയേറിയ
രശ്മിയേറ്റ് തകര്ന്നടിച്ചപ്പോഴാണ് സുരയോട് ഭ്രാന്തി ജാനുവിനെ ക്കുറിച്ച്
ചോദിച്ചറിയാന്‍ ഞാന്‍ തീരുമാനിച്ചത്.
അങ്ങനെ സുരയേ നോക്കി
“ പിന്നെ സുര
ഒരു കാര്യം അറിയാനുള്ള കൌതുകം കൊണ്ടാണ് ഇത് ചോദിക്കുന്നത് . നീ നേരത്തെ പറഞ്ഞല്ലോ
ഭ്രാന്തി ജാനുവിന്റെ ഈ അവസ്ഥയ്ക്ക് കാരണം പ്രതാപനാണ് എന്ന്? ശരിക്കും ജാനു ആരാ ?
അവരെ ഈ കോലത്തില്‍ കൊണ്ട് ചെന്നെത്തിച്ച ആ സംഭവം എന്താണ് ? അതില്‍ ഈ പ്രതാപന്റെ
പങ്ക് എന്താണ് ?”
ചോദിച്ചപ്പോള്‍ അയാള്‍ എന്നെ നോക്കി പൊട്ടിച്ചിരിച്ചു .
“എന്താ ഇനി ആ
പാവം ഭ്രാന്തിയേയും കൊലപാതകി ആക്കാനാണോ പ്ലാന്‍. എന്താ സാറേ നിങ്ങളൊക്കെ ഇങ്ങനെ പെരുമാറുന്നത് ?”
മറുചോദ്യമായി
ചോദിച്ചപ്പോള്‍ മറുത്തൊരക്ഷരം മിണ്ടാന്‍ എനിക്കായില്ല പിന്നെ മനസ്സിലിട്ടു
കൂട്ടിക്കിഴിച്ചെടുത്ത ഉത്തരവുമായി വീണ്ടും അയാളെ നോക്കി
“ അതല്ല അവരെക്കുറിച്ചറിയാനുള്ള
ഒരു ജിജ്ഞാസ ശരിക്കും അതാണ് ഇങ്ങനെ ചോദിയ്ക്കാന്‍ എന്നെ
പ്രേരിപ്പിച്ചത് . പറയാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പറയണ്ട “
പറഞ്ഞപ്പോള്‍
അയാള്‍ തല കുലുക്കി ആദ്യം കാറിനുള്ളില്‍ അതുവരെ ഉയര്‍ന്നു കേട്ടിരുന്ന പാട്ട് നിര്‍ത്തി . റോഡിലേക്ക് കണ്ണുകള്‍ നട്ട് കൊണ്ട്
“ അത് ഞാന്‍
കേട്ടറിഞ്ഞ കാര്യങ്ങള്‍ ആണ് എല്ലാം. എന്നെക്കാള്‍ രണ്ടോ മൂന്നോ വയസ്സ് പ്രായം
മാത്രം ആണ് അവര്‍ക്ക് ഉള്ളത് . നമ്മള്‍ പഠിച്ച സ്കൂളില്‍ തന്നെയാണ് അവര്‍
പഠിച്ചതും ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ നിങ്ങള്‍ താമസിച്ച വീട്ടിന് സമീപത്ത്
എങ്ങുനിന്നോ സ്ഥലം മാറി വന്ന അധ്യാപകനായ ഗോവിന്ദ മാരാരുടെ രണ്ടു മക്കളില്‍
മൂത്തവള്‍ ആയിരുന്നൂ ജാനകി എന്ന ജാനു . സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ
നാട്ടില്‍ അവളുടെ സൌന്ദര്യത്തിന് മുന്നില്‍ സകലമാന യുവാക്കളും മയങ്ങി നടന്നിരുന്ന
സമയം . അന്ന് തന്നെ അവളെകണ്ടാല്‍ അവള്‍ പത്താം ക്ലാസ്സിലും അവളുടെ ശരീരം കോളേജിലും
എന്നത് പോലെ ആയിരുന്നൂ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . എന്നും അവളുടെ സ്കൂളിലേക്കുള്ള
വഴിയിലൂടെ കടന്ന് പോയിരുന്ന പോലീസ് ജീപ്പിന്റെ മുന്നില്‍ ഞെളിഞ്ഞിരുന്ന എസ്സ് ഐ
പ്രതാപന്റെ കണ്ണുകളില്‍ ജാനകിയുടെ രൂപം വല്ലാത്ത കാമവെറിയായി മാറിയപ്പോള്‍ അയാള്‍
അവളെ കുരുക്കാനുള്ള തന്ത്രങ്ങളും മെനഞ്ഞു ദിനരാത്രങ്ങള്‍ കഴിച്ചു കൂട്ടി.
അങ്ങനെയിരിക്കെയാണ് ഒരു ശനിയാഴ്ച്ച സഖാവ് സദാനന്ദനെ വയലിന് സമീപത്ത് വച്ച് രാത്രി ആരോ
കുത്തിക്കൊന്നത് . അടുത്ത ദിവസം മുതല്‍ അന്വേഷണം അതിന്റെ വഴി കടന്ന് പോയപ്പോള്‍
ആരോ പറഞ്ഞാണ് ജാനകിയുടെ അനുജന്‍ അജിത്തും
ആ ഓവുപാലത്തില്‍ സ്ഥിരമായി കുശലം പറഞ്ഞിരിക്കാറുണ്ട് എന്ന് എസ്സ് ഐ പ്രതാപന്‍
അറിഞ്ഞത് . അയാള്‍ കേസ്സിലെ പ്രതികളുടെ കൂട്ടത്തില്‍ അജിത്തിന്റെ പേരും എഴുതി ചേര്‍ത്തു
. അങ്ങനെ അന്ന് രാത്രി വീട്ടില്‍ അത്താഴം കഴിച്ചുകൊണ്ടിരുന്ന അവനെ അറസ്റ്റ് ചെയ്ത്
കൊണ്ട് പോയപ്പോള്‍ . അന്ന് ഗോവിന്ദ മാരാര്‍ മകനെ രക്ഷിക്കാനായി കയറിയിറങ്ങാത്ത
സ്ഥലങ്ങളില്ല. അങ്ങനെയിരിക്കെ ഒരു രാത്രി
വഴിയില്‍ വച്ച് പാമ്പ് കടിച്ച് അദ്ദേഹം മൃതിയടഞ്ഞപ്പോള്‍ ജാനകിയും അമ്മയും മാത്രമായി
മാറി . അന്ന് അവര്‍ക്ക് എല്ലാ സഹായവുമായി അയല്‍വാസിയായ കുഞ്ഞാലി യും ഖദീജയും കൂടെ
നിന്നപ്പോള്‍ പ്രതാപന്‍ അവരെ കേസ്സന്വേഷണമെന്ന പേരില്‍ വീട്ടില്‍ കയറിയിറങ്ങുന്നത്
പതിവാക്കി. നാട്ടുകാര്‍ അയാളുടെ ആ പ്രവൃത്തി ഒരിക്കല്‍ തടഞ്ഞപ്പോള്‍ . ഒരു ദിവസം
ആരോ കൊണ്ട് വച്ച വടിവാളും ബോംബുകളും ചേര്‍ത്ത് ജാനുവിനെയും അമ്മയേയും നക്സലാണ്
എന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്ത് കൊണ്ട് പോയപ്പോള്‍ പിന്നീട് ആരും
അവരെക്കുറിച്ച് അന്വേഷിച്ചില്ല. പക്ഷെ എന്റെ അപ്പന്‍ പോലീസിലെ പരിചയക്കാര്‍
മുഖേനയാണ് ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത് . ജാനകിയെ എസ്സ് ഐ പ്രതാപനും കൂട്ടരും
കൂടി കൂട്ടമാനഭംഗം ചെയ്തു അതിനിടയില്‍
അവളുടെ രക്ഷയ്ക്ക് വേണ്ടി പൊരുതിയ അമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു പിന്നീട് അജിത്തിനെ
കൊന്ന് ജയിലില്‍ കെട്ടിത്തൂക്കി. അന്ന്
ഭ്രാന്തിയായി മാറിയ അവളെ കുറേക്കാലത്തേക്ക് ആരും കണ്ടില്ല . ശരിക്കും ആ കഥകേട്ടു
ഒരിക്കല്‍ പ്രതാപനെ വഴിയില്‍ വച്ച്
കുത്തിയതിന് എന്റെ പേരില്‍ കേസ് ഇന്നും നിലവില്‍ ഉണ്ട് . ശരിക്കും ഇത്തരക്കാരെ
കോടതിയില്‍ ഹാജരാക്കി സുഖിച്ചു വാഴാന്‍ അനുവദിക്കുന്നതിന് ഞാന്‍ എതിരാണ് .”
ശരിക്കും
ഞാന്‍ വല്ലാത്തൊരു ധര്‍മ്മ സങ്കടത്തിലാണ് അകപ്പെട്ടത് . കാരണം മനസ്സില്‍
പുരുഷുവില്‍ തുടങ്ങി എവിടെയോ എത്തിനില്‍ക്കുന്ന അന്വേഷണം എങ്ങോട്ടേക്ക് ആണ്
നീങ്ങുന്നത് എന്ന് മാത്രം എനിക്ക് വ്യക്തമായില്ല . പിന്നെ ഓഫീസില്‍
എത്തിച്ചേരുന്നത് വരെ ഞാന്‍ മൌനം പാലിച്ചു .
ഓഫീസിന്‍റെ
മുന്നിലായി നിന്ന കാറില്‍ നിന്നും ആദ്യമായി ഞാനാണ് പുറത്തേക്ക് ഇറങ്ങിയത് ശേഷം മറ്റുള്ളവര്‍ ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി
അങ്ങനെ സൈമണും ഞാനും ചേര്‍ന്ന് പവിത്രനെ
ഓഫീസിലെ കട്ടിലില്‍ കൊണ്ട് കിടത്തിയപ്പോള്‍ അയാള്‍ പാതിമയക്കത്തിലേക്ക്
മാറിയിരുന്നൂ. പക്ഷെ എന്റെ മനസ്സില്‍ പ്രതാപന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെക്കാളും
കാക്കിയിട്ട ചെകുത്താന്‍ എന്ന് വിളിക്കാനാണ് തോന്നിയത്. അതിനിടയില്‍ സൈമണ്‍ എന്റെ അരികിലേക്ക് നീങ്ങി
നിന്ന്
“എന്തിനാ
ഒരന്വേഷണം സാറേ അയാളുടെ ചെയ്തികള്‍ക്കുള്ള കൂലിയായെ എനിക്ക് ഇതിനെ കാണാന്‍ കഴിയൂ .
നമ്മളുടെ നിയമത്തില്‍ ദുഷ്ടന്മാര്‍ക്ക് രക്ഷപ്പെടാനുള്ള വഴികള്‍ ഒരുക്കാന്‍
പണത്തിന്റെ ബലത്തില്‍ എന്ത് നിയമ വ്യഭിചാരവും ചെയ്യുന്നവര്‍ കൂടുമ്പോള്‍ ജനങ്ങള്‍ സ്വയരക്ഷയ്ക്കായി ആയുധമെടുക്കും. ഞാനാണ് അജിത്തിന്റെ സ്ഥാനത്ത്
എങ്കില്‍ ആദ്യം കൊല്ലുന്നത് പ്രതാപനെ ആയിരിക്കും . നമ്മുടെ നിയമ വ്യവസ്ഥയില്‍ ഒരു
സ്ത്രീ മാനഭംഗം ചെയ്യപ്പെട്ടാല്‍ കോടതിയില്‍ വച്ചും മാധ്യമങ്ങളിലൂടെയും പലര്‍ക്കും
വേണ്ടി മാറി മാറി മൂര്‍ച്ചയേറിയ വാക്കുകളാല്‍ മാനഭംഗം ചെയ്യപ്പെടുമ്പോള്‍ കോടതിക്കും വേണ്ടതും തെളിവുകളാണ് . ഒരു മാനഭംഗം
ചെയ്യപ്പെട്ട യുവതി എന്താണ് കോടതിയില്‍ തെളിവായി സമര്‍പ്പിക്കേണ്ടത് . ആദ്യം
മാറേണ്ടത് നമ്മുടെ നിയമത്തിലെ ഇത്തരം മണ്ടത്തരങ്ങള്‍ തന്നെയാണ് . സത്യം പറയുന്നവര്‍
എന്നും നക്സലുകളും മാവോ വാദികളും തന്നെയാണല്ലോ എന്നും. ശരിക്കും ഇത്തരക്കാരെ ഈ ഭൂമിക്കു
മേലെ അധികം വാഴാന്‍ വിടാത്ത നിയമമാണ് ഇവിടെ വേണ്ടത് അല്ലെങ്കില്‍ ഇനിയും ജാനകിയുടെ
കഥകള്‍ ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കും . ശരിക്കും ജനങ്ങളുടെ കാര്യത്തില്‍ നമ്മുടെ
സര്‍ക്കാരുകള്‍ക്ക് എന്താ ആശങ്ക .”
പറഞ്ഞു
നിറുത്തിയപ്പോള്‍ ആ വാക്കുകളില്‍ നിറഞ്ഞു നിന്ന പുശ്ചം ഞാന്‍ ശ്രദ്ധിക്കാതെ
ഇരുന്നില്ല . ശരിയാണ് സൈമണ്‍ പറഞ്ഞതാണ് ശരി
എന്ന് ചിന്തിച്ചിരിക്കെ യാണ് ഡി ഐജി സാര്‍ അങ്ങോട്ടേക്ക് കയറി വന്നത്.
തുടരും
ബ്ലൂ ഐ
അദ്ദേഹം
കെട്ടിടത്തിന്റെ പടികള്‍ കടന്ന് മുറിയിലേക്ക് നടന്ന് കയറി. അവിടെ മുറിയുടെ കോണിലെ
കട്ടിലില്‍ കിടന്നുറങ്ങുന്ന ആളെ അപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്.
അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമാഞ്ഞ ഭാവങ്ങള്‍ ഞാന്‍ ജാലകവിടവിലൂടെ കണ്ടു. പിന്നെ
അദ്ദേഹം വാതില്‍ക്കലേക്ക് നോക്കി നീട്ടി വിളിച്ചു
“എടോ മുഹമ്മദേ ഒന്നിങ്ങോട്ട് വന്നേ
“
കേട്ടപ്പോഴേ
എന്റെ നെഞ്ച് ഒന്ന് പിടച്ചു . പിന്നെ കൂടെ ഉണ്ടായിരുന്നവരെ നോക്കി
“ അത്
എന്റെ സുഹൃത്താണ് വഴിയില്‍ വച്ച് വശപ്പിശക് രീതിയില്‍ കണ്ടപ്പോള്‍ ഇവിടെക്കൊണ്ട്
കിടത്തിയതാണ് . അഥവാ അദ്ദേഹം ഇവനെക്കുറിച്ചു എന്തെങ്കിലും ചോദിച്ചാല്‍ തന്നെ ഇതില്‍
കൂടുതല്‍ ഒന്നും തന്നെ മിണ്ടിയേക്കരുത് “
എന്ന് പറഞ്ഞു
അകത്തേക്ക് നടന്നപ്പോള്‍ മനസ്സില്‍ അദ്ദേഹം ചോദിയ്ക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍
ഞാന്‍ പോലും അറിയാതെ മനസ്സില്‍ തയ്യാറാവുന്നുണ്ടായിരുന്നൂ . ചെന്ന് കയറിയപാടെ എന്നെ
നോക്കിക്കൊണ്ട് കിടന്നുറങ്ങുന്ന ആളിന്റെ നേരെ വിരല് ചൂണ്ടി
“ഇതാരാ
കിടന്നുറങ്ങുന്നത് ?“
എന്ന്
ചോദിച്ചപ്പോള്‍ ശബ്ദം താഴ്ത്തി
“ അത്
എന്റെ ഒരു സുഹൃത്താ സാര്‍ ഇന്ന് കാലത്ത് വഴിക്ക് വച്ച് വല്ലാത്തൊരു അവസ്ഥയില്‍ കണ്ടപ്പോള്‍
ഇവിടെ കൊണ്ട് കിടത്തിയതാണ് . കുറച്ചു കഴിയുമ്പോഴേക്കും അവന്‍ എഴുന്നേറ്റ്
പോയിക്കോളും “
പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും
അദ്ദേഹത്തിന്റെ മുഖതാവില്‍ നിന്നും
“ഇതെന്താ
സത്രമാണെന്ന് കരുതിയോ? ങാ... ഇന്നത്തേക്ക് ഞാന്‍ ക്ഷമിച്ചിരിക്കുന്നൂ, ഇനി ഇത് ആവര്‍ത്തിക്കരുത്
കേട്ടല്ലോ ?”
“പിന്നെ നീ ഏതോ
തമ്പായി പുരുഷുവിന്റെ കാര്യം പറഞ്ഞിരുന്നില്ലേ , അയാളെക്കുറിച്ച്
പിന്നെന്തിന്കിലും വിവരം ലഭിച്ചുവോ ?”
ചോദിച്ചപ്പോള്‍
മറുപടിയെന്നോണം
“ഇല്ല സാര്‍
, പക്ഷെ എന്തൊക്കയോ ദുരൂഹതകള്‍ ഈ കൊലയുടെ പിന്നില്‍ ഉണ്ട് എന്ന് മനസ്സിലായി .കേസ് അന്വേഷണം
നമ്മള്‍ എസ്സ് ഐ പ്രതാപന്റെ ജീവിത രീതിയിലൂടെ കൊണ്ടുപോയെ പറ്റൂ അങ്ങനെയാണെങ്കില്‍
അദ്ദേഹത്തിന്റെ സ്വഭാവവും മറ്റു ശീലങ്ങളും സുഹൃത്തുക്കളും അദ്ദേഹം ഉള്‍പ്പെട്ട
ബിസിനസ് ശ്രിംഖലകളും അതിന്റെ പരിധിയില്‍ വരികയും വേണം. അതിനു കൂടി താങ്കള്‍ അനുവാദം
തന്നാല്‍ കുറച്ചു കൂടി കാര്യക്ഷമമായി മുന്നോട്ട് പോവാം അല്ലെങ്കില്‍
ഇപ്പോഴത്തെ അവസ്ഥപോലെ ഇരുട്ടില്‍ തപ്പിനടക്കാനേ ഒക്കൂ .”
പറഞ്ഞു
നിറുത്തിയപ്പോള്‍ അദ്ദേഹം എന്നെ നോക്കി
“ അനുവാദം
ഞാന്‍ തരാം ഒപ്പം നിയമ പരമായ എല്ലാ സഹായങ്ങളും നിങ്ങള്ക്ക് നല്‍കുകയും ആവാം .
പ്രതാപന്‍ ഞങ്ങളുടെ അറിവിലും അത്ര നല്ല ആള്‍ ഒന്നുമല്ല . ഒന്ന് രണ്ട് കൈക്കൂലി
കേസ്സിലും ഒന്ന് രണ്ടു ലോക്കപ്പ് കൊലപാതകങ്ങളും മുഖ്യ പ്രതിയും ആയിരുന്നൂ അദ്ദേഹം
. എന്ത് ചെയ്യാം ഇവര്‍ക്കൊക്കെ കൂട്ടായി നിയമത്തിലും രാഷ്ട്രീയത്തിലും ഉള്ള ബന്ധങ്ങള്‍ ആണ് അന്നൊക്കെ അയാള്‍ക്ക് തണലായി
നിന്നത് . നിനക്ക് അറിയുമോ എന്നറിയില്ല നിങ്ങള്‍ ഉത്സവത്തിന് പോയ നാട്ടില്‍ പോലും
ഒരു ചെറുപ്പക്കാരന്റെ കൊലയുമായി അദേഹത്തിന് നേരിട്ട് ബന്ധമുണ്ട് താനും . ങാ
ഏതായാലും അന്വേഷണം ശരിയായ ദിശയിലൂടെ തന്നെ നീങ്ങട്ടെ . പിന്നെ മുറിയില്‍
കിടക്കുന്ന ആള്‍ നിന്റെ സുഹൃത്ത് ആണെന്നല്ലേ പറഞ്ഞത് . അയാള്‍ക്ക് പ്രതാപനെ
കുറിച്ച് എന്തെങ്കിലും വിവരം അറിയും എന്ന് നീ കരുതുന്നുവോ . ഏതു സുഹൃത്തായാലും
വഴിയിലൂടെ പോവുന്ന ഒരാളെയും ഇതുപോലെ നീ കൂട്ടി കൊണ്ട് വന്നു കിടക്കാന്‍ ഇടം നല്‍കില്ല
എന്ന് എനിക്ക് അറിയാം . ങാ വഴിയെ അറിയാം അല്ലെ മുഹമ്മദേ..”
പറഞ്ഞപ്പോള്‍ ഞാന്‍ അറിയാതെ ഒന്ന് ഞെട്ടിയത്
അദ്ദേഹം ശ്രദ്ധിച്ചു എന്ന് തോന്നുന്നൂ അപ്പോൾ ആ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽ എന്തൊക്കയോ എന്റെ മുഖത്ത് നിന്നും വായിച്ചെടുത്ത ചാരിതാർത്ഥ്യം നിഴലിച്ചിരുന്നൂ. അങ്ങനെ അവിടെനിന്നും എല്ലാവരോടുമായി
കുശലാന്വേഷണം നടത്തി ഇറങ്ങാന്‍ തുടങ്ങവേ ഒന്ന് രണ്ടു തവണ എന്നെ തല തിരിച്ചു നോക്കി വേഗം നടന്നു നീങ്ങി'.
അപ്പോഴാണ് ഞാൻ മനസ്സിൽ ഒരുക്കാര്യം ഓർത്തത് . ഏതു പോലീസ് കാരനോടും നമ്മൾ എന്ത് കാര്യവും തുറന്ന് പറഞ്ഞു എന്നിരിക്കട്ടെ അത് തൊണ്ട തൊടാതെ വിഴുങ്ങാതെ അതിലെ നിജ സ്ഥിതി അറിയാൻ എന്നും അദ്ദേഹം ശ്രമിച്ചിരിക്കും. ചിലപ്പോൾ എല്ലാം കഴിഞ്ഞാണ് നമ്മൾ അതെക്കുറിച്ച് മനസ്സിലാക്കുന്നത് പോലും ശരിയല്ലേ . പെട്ടെന്നാണ് അകത്തെ മുറിയിൽ നിന്നും മലയാളമാണോ എന്ന് തോന്നിപ്പോവുന്ന വിധം പിച്ചും പേയും ഉയർന്നുകേട്ടത് . ശരിക്കും ഞാൻ ഒന്ന് ഞെട്ടി ഇയാളുടെ പേക്കൂത്തുകൾ ഇപ്പോൾ ആയത് നന്നായി അല്ല സാർ ഉണ്ടായിരുന്ന സമയത്ത് ആയിരുന്നുവെങ്കിൽ ഞങ്ങളുടെ തൊലി അപ്പാടെ ഉരിഞ്ഞു കളയുമായിരുന്നൂ . പടച്ചോനോട് മനസ്സിൽ നന്ദിപറഞ്ഞു സുരയെയും കൂട്ടി മുറിയിലേക്ക് നടന്നു .
തുടരും
അപ്പോഴാണ് ഞാൻ മനസ്സിൽ ഒരുക്കാര്യം ഓർത്തത് . ഏതു പോലീസ് കാരനോടും നമ്മൾ എന്ത് കാര്യവും തുറന്ന് പറഞ്ഞു എന്നിരിക്കട്ടെ അത് തൊണ്ട തൊടാതെ വിഴുങ്ങാതെ അതിലെ നിജ സ്ഥിതി അറിയാൻ എന്നും അദ്ദേഹം ശ്രമിച്ചിരിക്കും. ചിലപ്പോൾ എല്ലാം കഴിഞ്ഞാണ് നമ്മൾ അതെക്കുറിച്ച് മനസ്സിലാക്കുന്നത് പോലും ശരിയല്ലേ . പെട്ടെന്നാണ് അകത്തെ മുറിയിൽ നിന്നും മലയാളമാണോ എന്ന് തോന്നിപ്പോവുന്ന വിധം പിച്ചും പേയും ഉയർന്നുകേട്ടത് . ശരിക്കും ഞാൻ ഒന്ന് ഞെട്ടി ഇയാളുടെ പേക്കൂത്തുകൾ ഇപ്പോൾ ആയത് നന്നായി അല്ല സാർ ഉണ്ടായിരുന്ന സമയത്ത് ആയിരുന്നുവെങ്കിൽ ഞങ്ങളുടെ തൊലി അപ്പാടെ ഉരിഞ്ഞു കളയുമായിരുന്നൂ . പടച്ചോനോട് മനസ്സിൽ നന്ദിപറഞ്ഞു സുരയെയും കൂട്ടി മുറിയിലേക്ക് നടന്നു .
തുടരും
ബ്ലൂ ഐ
ഞങ്ങള്‍ മുറിയിലേക്ക്
ചെന്ന് കയറുമ്പോള്‍ കിടക്കയില്‍ ഉടുമുണ്ട് ഉരിഞ്ഞ് സിനിമ പോസ്റ്റര്‍ പോലെ കിടന്ന
അയാളെ കണ്ടപ്പോള്‍ സുര പൊട്ടി പൊട്ടിച്ചിരിച്ചു കൊണ്ട് എന്റെ നേരെ വിരല് ചൂണ്ടി
“സാറേ ഇത്
കാണിക്കാനാണോ ഈ @#*** മോന്‍ നമ്മളെ വിളിച്ചു വരുത്തിയെ “
പറഞ്ഞപ്പോഴാണ്
എന്റെ മനസ്സില്‍ ഒരാശയം ഉദിച്ചത് അങ്ങനെ
ഞാന്‍ മെല്ലെ അവന്റെ കട്ടിലില്‍ ഇരുന്ന്
മുടിയിലൂടെ വിരലോടിച്ചുകൊണ്ട് സ്ത്രീ ശബ്ദത്തില്‍
“പവിയേട്ടാ
... പിന്നെ പ്രതാപന്‍ സാറിനെ ആരാ കുത്തിയെ എന്നും ചോദിച്ചു ഒരു സാര്‍ ഇവിടെ വന്നിട്ടുണ്ട് .ചേട്ടന് അറിയുമെങ്കില്‍
ഒന്ന് പറഞ്ഞു കൊടുത്തേ “
പറഞ്ഞപ്പോള്‍
പ്രതാപന്‍ ഏതോ ജല്പനം പോലെ
“ഗോവിന്ദേട്ടന്റെ
മോനാ ആള് ... നീ ഇത് ആരോടും പറയരുത് .....
അയാള്‍ക്ക് ഇത് കിട്ടേണ്ടത് തന്നാ ദുഷ്ടന്‍
....ഗോവിന്ദേട്ടന്‍ പാവമാ ...ഗോ...വി .... “
എന്നും പറഞ്ഞുകൊണ്ട് അയാളും അബോധാവസ്ഥയിലേക്ക് കടന്നപ്പോള്‍ ശരിക്കും ഞാന്‍ ഉത്തരം കിട്ടാത്ത ചോദ്യത്തിന്
മുന്നിലെന്നപോലെ ഒന്ന് പതറി . അങ്ങനെ ഞാന്‍ മെല്ലെ തല തിരിച്ചു സുരയെ ശ്രദ്ധിച്ചപ്പോള്‍
അയാള്‍ ഏതോ ചിന്തലോകത്തില്‍ മുഴുകി നില്‍ക്കുകയായിരുന്നൂ . പെട്ടെന്ന് അയാള്‍
എന്തോ ഓര്‍ത്ത് എന്നെ നോക്കി
“സാര്‍ ഈ
ഗോവിന്ദേട്ടനെ ഞാന്‍ അറിയും പക്ഷെ അയാള്‍ രണ്ടു വര്ഷം മുമ്പാണ് കൊല്ലത്ത് വച്ച് മരണ മടഞ്ഞത്, വല്ലാത്തൊരു മരണം തന്നെ ആയിരുന്നൂ അയാളുടേത്. ഒരിക്കല്‍ ഒരു ജോലിസംബന്ധ മായി നമ്മുടെ
മാധവേട്ടന്റെ ബന്ധുവിനെ കാണാന്‍ വേണ്ടിയാണ് ഞാന്‍ അവിടേക്ക് പോയത് . അന്ന് എന്റെ
ഒരു സുഹൃത്തിനെ കണ്ട് താമസ സ്ഥലത്തേക്ക് തുടങ്ങിയപ്പോഴാണ് ഒരു വഴിപോക്കന്‍ പറഞ്ഞ് അയാളെക്കുറിച്ച് ഞാന്‍ അറിഞ്ഞത് . അങ്ങനെ
വഴിയരികിലെ ഇടുങ്ങിയ വഴിയിലൂടെ എന്റെ മനസ്സിന്റെ ഉറപ്പില്‍ നടന്നുനീങ്ങിയപ്പോള്‍
വഴിയരികിലെ മുറിയുടെ ഉടഞ്ഞ ജലകപ്പാളിയിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശത്തിന്റെ
വെളിച്ചത്തിലാണ് ആ നിറം മങ്ങിയ രൂപത്തെ ഒരു മിന്നായം പോലെ കണ്ടത്. അങ്ങനെ ആ
കെട്ടിടത്തിന്റെ പടവുകള്‍ നടന്ന് കയറി ഞാന്‍ മുറിയുടെ മുന്നില്‍ എത്തിയത്. എന്റെ
കാല്‍പ്പെരുമാറ്റം കേട്ടിട്ടാണ് എന്ന് തോന്നുന്നൂ അകത്ത് നിന്നും വിറയാര്‍ന്ന
ശബ്ദത്തില്‍
“ നീ ആ...രാ
... എന്താ വേണ്ടത് ... നിനക്ക് ആരെയാ കാണേണ്ടത് “
ചോദിച്ചപ്പോള്‍ ഞാന്‍
“എന്റെ പേര്
സുര ഇവിടെ അടുത്ത് വരെ വന്നതാ അപ്പോഴാണ് നിങ്ങള്‍ ഇവിടെ ഉള്ളകാര്യം അറിഞ്ഞത് .
ഒന്ന് വാതില്‍ തുറക്കുമോ “
എന്നെ അയാള്‍ക്ക് പരിചയപ്പെടുത്താന്‍ ഒന്ന്
ശ്രമിച്ചു . അപ്പോഴേക്കും അയാളുടെ ഫോണ്‍ നിറുത്താത് ശബ്ദിക്കാന്‍ തുടങ്ങി . ആ
ശബ്ദം അയാളെ വല്ലാതെ അസ്വസ്ഥനാക്കി എന്ന് തോന്നുന്നൂ പിന്നെ അയാളുടെ ശബ്ദം വല്ലാതെ
ഭ്രാന്തിന്റെ രൂപത്തിലേക്ക് മാറിയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നൂ . അയാള്‍ എന്നോട്
കോപത്തോടെ
“ആരായാലും എനിക്ക് നിന്റെ കാണണ്ട ദൂരെ പോ ... (
ശബ്ദം താഴ്ത്തി ) നീയും ആ പിശാചിന്റെ സന്തതിയല്ലാന്ന്‍ ആരുകണ്ടു .”
വിളിച്ചു പറഞ്ഞപ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു
. അങ്ങനെ ഞാന്‍ അവിടെ നിന്നും പടവുകള്‍ ഇറങ്ങി വഴിയരികില്‍ എന്തോ ആലോചിച്ച്
നിന്നപ്പോഴാണ് കണ്ടാല്‍ തന്നെ ഭീകരര്‍ എന്ന് തോന്നിപ്പിക്കുന്ന രണ്ടു പേര്‍ എന്റെ
അരികിലേക്ക് നടന്നു വന്നത് . എന്നെ കണ്ടതും അതിലോരുവാന്‍ വായിലെ പാന്‍ ഒരു
വശത്തേക്ക് തുപ്പിക്കളഞ്ഞുകൊണ്ട്
“നീ ഏതാ ..
നിനക്ക് ഇവിടെയെന്താ കാര്യം . ഈ സ്ഥലം അത്ര നല്ലതല്ല തടികേടാക്കാതെ വീട് ചേരാന്‍
നോക്ക് “
പറഞ്ഞപ്പോള്‍
അയാള്‍ മലയാളിയാണെന്ന് എനിക്ക് മനസ്സിലായത് . അങ്ങനെ ഉള്ളിലെ ഭയം ഒന്ന് മറച്ചു
വച്ച് അയാളെ നോക്കി
“ ചേട്ടാ ഈ
മുറിയില്‍ കിടക്കുന്ന ആ പാവം മനുഷ്യന്‍ ആരാ ? അതെന്താ അയാള്‍ മുറിയില്‍ തന്നെ
കിടക്കുന്നേ”
ചോദിച്ചപ്പോള്‍
അവര്‍ തമ്മില്‍ തമ്മില്‍ എന്തോ പറഞ്ഞു എന്നെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട്
“ അവന്
ഭ്രാന്താ, അതാ അടച്ചിട്ടിരിക്കുന്നെ? നീ ഒന്ന് പോയേ “
പറഞ്ഞപ്പോള്‍
മുറിക്കകത്ത് നിന്നും അശരീരിപോലെ അലറിവിളിച്ചുകൊണ്ട്
“നിന്റെ
തന്തയ്ക്കാ ഭ്രാന്ത് നീയെല്ലാം കൂടി എന്റെ അമ്മുവിനേയും ശാന്തിയേയും കൊന്ന്
തിന്നിട്ടും മതിയായില്ലേ തന്തയില്ലാത്ത *@#*** മക്കളെ . നിന്നോടൊക്കെ ദൈവം
ചോദിക്കും “
പറഞ്ഞു അത് കരച്ചിലിലേക്ക് വഴിമാറി. അപ്പോള്‍ അവര്‍ അകത്തേക്ക് നോക്കി
“ഗീവർഗീസ്
മുതലാളിയുടെ കാര്യങ്ങൾ വേണ്ടവിധത്തിൽ ചെയ്തുകൊടുക്കാൻ പറഞ്ഞപ്പോൾ നിനക്ക്
ദേശസ്നേഹം അതിരുകവിഞ്ഞു . മര്യാദയ്ക്ക് നിന്നിരുന്നേൽ നിനക്ക് ഈ ഗതിവരുമായിരുന്നോ”
പറഞ്ഞവസാനിപ്പിച്ചപ്പോള്‍
ആണ് സംഭവങ്ങളുടെ കിടപ്പ് എനിക്ക് ബോധ്യമായത് . ഒരു മനുഷ്യനെ ഭ്രാന്തനായി മുദ്രകുത്തി
മുറിയില്‍ അടച്ച് വച്ചത് എന്നെ വല്ലാതെ കോപകുലനാക്കി
എങ്കിലും അവരുടെ കയ്യിലെ ആയുധങ്ങള്‍ എന്റെ വികാരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ വല്ലാതെ
പ്രേരിപ്പിച്ചു . അപ്പോഴാണ് ഞാന്‍ തലതിരിച്ചു ചുറ്റുമൊന്നു കണ്ണോടിച്ചത്. ഇതൊക്കെ വെറും ഒരു സിനിമാകാഴ്ചയായി
നോക്കിക്കാണുന്ന അയല്‍ക്കാരെ കണ്ടപ്പോള്‍ അറിയാതെ മനസ്സ് വല്ലാതെ വേദനിച്ചു. പണ്ട്
സ്കൂളില്‍ നിന്നും നമ്മെ പഠിപ്പിച്ച ഐകമത്യം മഹാബലം എന്ന വാക്ക്യത്തില്‍ നിന്നും
ജനങ്ങള്‍ ഒത്തിരി അകന്നു പോയത് ഓര്‍ത്ത് വേദനിക്കാനെ കഴിയൂ . പ്രതികരണശേഷി
നഷ്ടപ്പെട്ട ജനങ്ങളും അവരുടെ മേല്‍ ഭയം വളര്‍ത്തി നാടുനന്നാക്കുന്ന മേലന്മാരും ഈ
മാറ്റത്തില്‍ ഒത്തിരി സന്തോഷിക്കുന്നുണ്ടാവും . ഇങ്ങനെ ഒരു ജനതയെക്കൊണ്ട് എന്ത്
കാര്യമാണ് ഒരു നാട്ടിന് ഉള്ളത് . തന്റെ വീട്ടുകാരെ ഭയന്ന് സമൂഹത്തില്‍ നിന്നും
അകന്നു നമ്മുടെ നാട് ഒത്തിരി മാറിപോയിരിക്കുന്നൂ. അങ്ങനെ ചിന്തിച്ചിരിക്കവേയാണ് എന്നെ അവിടെ
നിന്നും കഴുത്തിനു കുത്തിപ്പിടിച്ചു റോഡിലേക്ക് തള്ളിവിട്ടത് . ഒപ്പം അതിലോരാള്‍ എന്നെ നോക്കി
ആക്രോശിച്ചു കൊണ്ട്
“ ഇനി ഈ
ഭാഗത്ത് കണ്ടാല്‍ തീര്‍ത്തുകളയും. ഞങ്ങളോട് ഒരുത്തനും ചോദിയ്ക്കാന്‍ വരില്ല “
പറഞ്ഞപ്പോള്‍
ഞാന്‍ ദയനീയമായി അവിടെകൂട്ടം കൂടി നിന്ന ആളുകളിലേക്ക് നോക്കി . എല്ലാവരുടെ
മുഖത്തും പടര്‍ന്നു കയറിയിരുന്ന ഭയം ഞാന്‍
ശ്രദ്ധിച്ചു . ഇതാണ് ഒരു ദേശത്തിന്റെ നാശം എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട്
വഴിയരികിലൂടെ നടന്നു നീങ്ങിയപ്പോഴും ആ മനുഷ്യന്റെ വാക്കുകള്‍ എന്നെ വല്ലാതെ
വേദനിപ്പിച്ചു . എനിക്ക് നമ്മള്‍ സിനിമയില്‍ ഒക്കെ കാണുന്നത് പോലെ അമാനുഷശക്തി
ഉണ്ടായിരുന്നു എങ്കില്‍ എന്ന് അറിയാത് ആലോചിച്ച് പോയി. അവിടെ നിന്നും ഞാന്‍ നേരെ പോയത് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക്
ആണ് . അവിടെ എസ്സ് ഐ സാറിനോട് ഞാന്‍ സംഭവങ്ങലെക്കുറിച്ച് വിശദമായി അവതരിപ്പിച്ചപ്പോള്‍
അദ്ദേഹം എല്ലാം ക്ഷമയോടെ കേട്ടിരുന്നൂ . അപ്പോള്‍ ആ മുറിയില്‍ ഉണ്ടായിരുന്ന പോലീസ്
കാരന്‍ എസ്സ് ഐ സാറിനെ നോക്കി
“സാറേ ഈ
കേസ്സില്‍ വെറുതെ തലയിടെണ്ട കാരണം അത് ഗീവര്‍ഗീസ് മുതലാളിയുടെ ഏരിയ ആണ് “
പറഞ്ഞപ്പോള്‍ എസ്സ് ഐ സാര്‍ ചിരിച്ചുകൊണ്ട് എന്നെ നോക്കി
“ ഒരു കാര്യം ചെയ്യൂ ഇതൊക്കെ ഒന്ന് എഴുതി ഇവിടെ
ഏല്‍പ്പിച്ചോളൂ ഞാന്‍ അന്വേഷിച്ചോളാം.”
പറഞ്ഞു കസേരയില്‍ നിന്നും എഴുന്നേറ്റപ്പോള്‍
ഞാന്‍ പിന്നെ വരാം എന്നും പറഞ്ഞു അവിടെ നിന്നും നടന്നു നീങ്ങി . അപ്പോഴേക്കും
വഴിയിലാകെ ഇരുട്ട് പരന്നു തുടങ്ങിയിരുന്നൂ. വഴിയിലൂടെ കടന്ന് പോയ ഏതെങ്കിലും
വാഹനത്തിനടിയില്‍ ഞാന്‍ ഞെരിഞ്ഞമരുമോ എന്നൊരു ഭയം അറിയാതെ വന്നു നിറഞ്ഞത ഇന്നും
ഞാന്‍ ഓര്‍ക്കുന്നൂ . അപ്പോഴാണ് എന്റെ മനസ്സ് ജനങ്ങള്‍ വലിയ സുരക്ഷയോന്നും നല്‍കാത്ത
നമ്മുടെ നിയമ വ്യവസ്ഥയിലെ ഇത്തരം കുത്തഴിഞ്ഞ അവസ്ഥകളെക്കുറിച്ച് ആലോചിച്ച്
കൂട്ടിയത് . ശരിയാണ് ഇത്തരത്തില്‍ നമ്മുടെ നാടിന്റെ അവസ്ഥ വന്നു ചേര്‍ന്നാല്‍
സാധാരണ ജനതയ്ക്ക് എവിടെനിന്നാണ് നീതി ലഭിക്കുക . അത് കഴിഞ്ഞു ഏകദേശം രണ്ടാഴ്ച്ച
കഴിഞ്ഞപ്പോഴാണ് ഒരു ദിനപ്പത്രത്തിലെ ചരമക്കോളത്തിലായി
ആണ് ആ മനുഷ്യന്റെ ചരമ വാര്‍ത്ത് ഞാന്‍ വായിച്ചറിഞ്ഞത്
അയാളെ
സഹായിക്കാന്‍ കഴിയാത്തതില്‍ എന്റെ മനസ്സ് വല്ലാതെ നീറി.ഒരു മനുഷ്യന്റെ ചരമ വാര്‍ത്ത
ഈ വിധം
“ അജ്ഞാത മൃതദേഹം കണ്ടെത്തി “
എന്ന്
വായിച്ചു നിറുത്തിയപ്പോള്‍ ആ വാര്‍ത്തകളില്‍ മനസ്സിലായി തെളിഞ്ഞു കണ്ട മെലിഞ്ഞ
രൂപം എന്നെ ഭീതിയോടെ നോക്കിനില്‍ക്കുന്നത് പോലെ തോന്നി . പിന്നെ ഒരു വര്‍ഷത്തിനു
ശേഷം അതിലൂടെ ഒരു ആവശ്യത്തിന് പോവേണ്ടി വന്നപ്പോഴാണ് ആ വീട് നിന്ന സ്ഥലത്ത് ഉയര്‍ന്ന്
വരുന്ന ഹോട്ടല്‍ സമുച്ചയം ഞാന്‍
ശ്രദ്ധിച്ചത്. ഇന്നും നമ്മുടെ നാട്ടിലെ പല ദുഷ്ടന്മാരും തങ്ങളുടെ ലാഭത്തിനു വേണ്ടി
ക്രൂരതയുടെ ഏതറ്റം വരെയും പോവുന്നൂ .
പിന്നെ ആ
ഗോവിന്ദേട്ടന് ഒരു മകന്‍ കൂടിയുണ്ട് അന്ന് ഭ്രാന്തന്‍ എന്ന് പറഞ്ഞു ഇരുബഴിക്കുള്ളില്‍
അടക്കപ്പെട്ട രൂപേഷ് . അന്ന് അവനെ ഒത്തിരി
ഉപദ്രവിച്ചവരില്‍ പ്രധാനി ഈ എസ്സ് ഐ പ്രതാപന്‍ തന്നെയാണ്. അതൊക്കെ കാണുമ്പോള്‍ ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്ന്
തോന്നിപ്പോവും . ജനങ്ങളോട് ഒപ്പം നിൽക്കണ്ട പല പ്രസ്ഥാനങ്ങളും പണത്തിനു മുമ്പിൽ
നട്ടെല്ല് വളക്കുന്നത് കാണുമ്പോൾ ഒരു സർവ്വനാശത്തിനുള്ള
പോക്കല്ലേ ഇത് എന്ന് വരെ തോന്നിയിട്ടുണ്ട്. “
പറഞ്ഞവസാനിപ്പിച്ചപ്പോള്‍
വല്ലാത്തൊരു വിഷവൃത്തത്തില്‍ ആണ് ഞാന്‍ ചെന്നെത്തിയത് .
തുടരും
ബ്ലൂ ഐ
എന്റെ
ചിന്തയില്‍ മാധവേട്ടന്റെയും പുരുഷുവിന്റെയും ജാനുവിന്റെയും
പവിത്രന്റെയും മുഖങ്ങള്‍ മിന്നിമാഞ്ഞുകൊണ്ടിരുന്നു. അപ്പോഴാണ് എന്റെ ശ്രദ്ധ ഓഫീസിന്റെ വരാന്തയില്‍ നിന്ന് സിഗരറ്റ് പുക ഊതിവിടുന്ന
സുരയിലേക്ക് പതിഞ്ഞത്. ആ നില്‍പ്പില്‍ കണ്ടിട്ട് അയാള്‍ ഏതോ ചിന്തയില്‍ ആയിരുന്നു
എന്ന് വേണം കരുതാന്‍ . പെട്ടെന്ന് കയ്യില്‍ സിഗരറ്റ് തറയില്‍ ഇട്ട് തീപ്പൊരി ചവിട്ടി
കെടുത്തിക്കൊണ്ട് അയാള്‍ എന്നെ നോക്കി
“ സാര്‍
ഇപ്പോഴാണ് ഞാന്‍ ഒരു കാര്യം ഓര്‍ത്തത് അന്ന് ഗോവിന്ദേട്ടന്റെ വീട്ടിന് പുറത്ത്
കണ്ട രണ്ടുപേരും എസ്സ് ഐ സാര്‍ കൊല്ലപ്പെട്ട ദിവസം ഞങ്ങളുടെ ഗ്രാമത്തില്‍
ഉണ്ടായിരുന്നൂ . അവര്‍ ആയിരിക്കുമോ ആ കൊലയ്ക്ക് പിന്നില്‍ . പിന്നെ ആ ഹോട്ടല്‍
സമുച്ചയത്തിന്റെ ഇന്നത്തെ പേര് “S- Square” എന്നാണ് കേട്ടോ “
ചോദിച്ചപ്പോള്‍
അതുവരെ ശൂന്യമായ വീധികളിലേക്ക് വെളിച്ചം പരന്നത് പോലെ എനിക്ക് തോന്നി ശരിക്കും ഒരു
കച്ചിത്തുരുമ്പ് തന്നെയായിരുന്നൂ ആ വാക്കുകളില്‍ ഉണ്ടായിരുന്നത് . ഇനി സുര പറഞ്ഞ ആ രണ്ടുപേരെ തേടി കണ്ട് പിടിക്കണം എന്നാലേ കേസ്സ് മുന്നോട്ട്
കൊണ്ടുപോവാന്‍ കഴിയൂ എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചുകൊണ്ട് ഞാന്‍ അയാളെ നോക്കി
“പിന്നെ നീ
പറഞ്ഞ ആളുകളെ എവിടെയാ കാണാന്‍ കഴിയുക. “
ചോദിച്ചപ്പോള്‍
അവന്‍ എന്നെ ഒന്ന് സൂക്ഷിച്ച് നോക്കിക്കൊണ്ട്
“സാര്‍
സീരിയസ് ആയാണോ ചോദിക്കുന്നത് ? കാരണം ഇവര്ക്കെതിരെ കേസ്സെടുക്കാന്‍ ആരും ഇതുവരെ
തയ്യാറായിരുന്നില്ല അതാ ചോദിച്ചത് ?”
ചോദിച്ചപ്പോള്‍
ഞാന്‍ ചെറുചിരിയോടെ
“അതെ ,
നമ്മുക്ക് ഇവരെ എത്രയും വേഗം കണ്ടെത്തണം. എന്റെ അച്ഛന്‍ പറഞ്ഞു പഠിപ്പിച്ചപോലെ
പേടിച്ച് നടന്നാല്‍ ശരിയാവില്ല . വരുന്നിടത്ത് വച്ച് കാണാം എന്താ .. അതല്ലേ നല്ലത്
...”
പറഞ്ഞപ്പോള്‍
അവന്‍റെ മുഖത്ത് വിടര്‍ന്ന ആ പുഞ്ചിരിയില്‍ ആ മനസ്സിലെ എന്നോടുള്ള വിശ്വസ്യത
തെളിഞ്ഞു കാണാമായിരുന്നൂ . അയാള്‍ എന്നെ
നോക്കി
“ ഞാന്‍
ഒന്ന് നോക്കട്ടെ , എന്റെ ഒന്ന് രണ്ടു സുഹൃത്തുക്കളോട് വിളിച്ചു അന്വേഷിച്ചു നോക്കട്ടെ “
പറഞ്ഞു
മൊബൈലില്‍ ആരെയോ കുത്തി വിളിച്ചുകൊണ്ടു വരാന്തയിലൂടെ നടന്നു നീങ്ങി .
അയാളുടെ സംസാരരീതികളും കൈവിരലുകൊണ്ടുള്ള
ഗോഷ്ടികളും കണ്ട് ഞാന്‍ അങ്ങനെ നിന്നപ്പോഴേക്കും ചായക്കടക്കാരന്‍ ചായയുമായി അങ്ങോട്ടേക്ക്
കയറിവരുന്നുണ്ടായിരുന്നൂ. അയാളില്‍ നിന്നും ചായ വാങ്ങികുടിച്ചുകൊണ്ട്
നിന്നപ്പോഴേക്കും സുര ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് എന്റെ അരികിലേക്ക് നടന്നു
വന്നു കൊണ്ട്
“ മുഹമ്മദ്
സാറേ അവര്‍ ഗീവര്‍ഗ്ഗീസ് മുതലാളിയുടെ ഹോട്ടലിലെ ബാറില്‍ ഉണ്ട് . ഇന്നലെ എന്റെ
രണ്ടു സുഹൃത്തുക്കള്‍ അവരെ അവിടെ വച്ച് കണ്ടിരുന്നൂ. പക്ഷെ അവരെ എങ്ങനെയാ
പിടിച്ചുകെട്ടി കൊണ്ടുവരിക .”
ചോദിച്ചപ്പോള്‍
ഞാന്‍ ചിരിച്ചുകൊണ്ട് അകത്തേക്ക് നോക്കി
“സൈമണ്‍
ഒന്ന് എല്ലാവരേം കൂട്ടി ഇങ്ങോട്ട് ഒന്ന് വന്നേ”
വിളിച്ചുപറഞ്ഞപ്പോഴാണ്
എന്റെ മനസ്സില്‍ മറ്റൊരു ചിന്ത ഉടലെടുത്തത് . ചിലപ്പോള്‍ അവരെ കളത്തില്‍ ഇറക്കി
മറ്റാരെങ്കിലും ആയിരിക്കുമോ കൃത്യം നടത്തിയത്. അതിനിടയിലാണ് സൈമണും സംഘവും ഞങ്ങളുടെ അരികിലേക്ക് കടന്ന്
വന്നത്. ഞാന്‍ അവരെ നോക്കി
“ പിന്നെ
കേസ്സന്വേഷണത്തില്‍ നേരിയ ഒരു പുരോഗതി
ഉണ്ടായിട്ടുണ്ട്. പക്ഷെ ആ വിവരങ്ങള്‍ എത്രകണ്ട് ശരിയാണ് എന്ന് ഞങ്ങള്‍ക്ക്
വ്യക്തമല്ല . എല്ലാം സാങ്കല്‍പ്പികം മാത്രമായി കണ്ടാല്‍ മതി. രണ്ടു വര്ഷം മുമ്പ്
പട്ടണത്തിലെ “S- Square” ഹോട്ടല്‍ സമുച്ചയം
സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പണ്ട് ഒരു വീട് ഉണ്ടായിരുന്നൂ അവിടത്തെ താമസക്കാരെ
ക്രൂരമായി ഇല്ലായ്മചെയ്താണ് ആ കെട്ടിടത്തിന്റെ ഉടമ ആ സ്ഥലം കൈക്കലാക്കിയത് അന്ന് ആ
കൃത്യം നടത്താന്‍ കൂട്ടുനിന്നവര്‍ തന്നെയാണ് എസ്സ് ഐ സാറിന്റെ കൊലയ്ക്കും പിന്നില്‍
എന്ന് സംശയിക്കേണ്ടിയിരിക്കുന്നൂ. അതിനാല്‍ നമ്മള്‍ എങ്ങനെയെങ്കിലും അവരെ
കണ്ടെത്തണം . സുരയ്ക്ക് കിട്ടിയ വിവരം അനുസരിച്ച് അവര്‍ ഇന്നലെയും ആ ഹോട്ടലിലെ
ബാറില്‍ ഉണ്ടായിരുന്നു. ആ രണ്ടു പേരെ
നമ്മള്‍ കടത്തി കൊണ്ട് വരണം . കാര്യങ്ങളുടെ കിടപ്പ് ഞാന്‍ സാറിനോട് പറഞ്ഞു
മനസ്സിലാക്കി കൊടുത്തുകൊള്ളാം . സുരയുടെ സുഹൃത്തുക്കളോട് പറഞ്ഞു അവരെ കാണിച്ചു
തരാന്‍ പറയാം. ശരിക്കും അവരെ പിടിച്ചു ആ വാര്‍ത്ത പത്രത്തിലൂടെ പ്രസിധീകരിച്ചാല്‍
ഇത് വരെ മറഞ്ഞു നില്‍ക്കുന്ന യഥാര്‍ത്ഥപ്രതികള്‍ വെളിയില്‍ ഇറങ്ങും
ചുരുക്കിപ്പറഞ്ഞാല്‍ കുളം കലക്കി മീന്‍ പിടിക്കുന്ന വിദ്യ. എന്താ ശരിയല്ലേ .”
പറഞ്ഞപ്പോള്‍
സൈമണ്‍ സുരയെനോക്കി
“ എപ്പോഴാ
അങ്ങോട്ട് പോവേണ്ടത് എന്ന് മാത്രം പറഞ്ഞാല്‍ മതി . എനിക്ക് തോന്നുന്നൂ ബാറില്‍
വച്ച് വേണ്ട മറിച്ച് അവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വെളിയില്‍ വച്ച് പിടിക്കാം .ആലോചിക്കാന്‍
ഒരു സമയവും കൊടുക്കാതെ വേണം ഇവനെയൊക്കെ പിടിക്കാന്‍ . പിന്നെ കുറെക്കാലമായി കയ്യും
കാലും ഒന്ന് അനക്കിയിട്ട്. “
പറഞ്ഞപ്പോള്‍
ഞാന്‍ അവനെ നോക്കി
“ ചിലപ്പോള്‍
സാറിന്റെ വിശ്വസ്തനായ സി ഐ ചന്ദ്രനും
കുറച്ചു പോലീസ് കാരും കാണും നമ്മുടെ
സഹായത്തിന് . അത് ഞാന്‍ സാറിനോട് പറഞ്ഞു ശരിയാക്കിക്കൊളാം.”
പറഞ്ഞപ്പോള്‍
സൈമണ്‍ നെറ്റി ചുളിച്ചു
“എന്തിനാ
സാര്‍ ഞങ്ങള്‍ പോരാഞ്ഞിട്ടാണോ ഇതൊക്കെ,
വെള്ളം കോരിക്കഴിഞ്ഞു ക്രെഡിറ്റ് നെടാനാണോ അവരെ വിളിച്ചു കൊണ്ട് വരുന്നത്. എന്താ
സാറേ . ഇതുവരെ നമ്മള്‍ ചെയ്ത കാര്യത്തിന് ഒരു വിലയും ഇല്ലാതെ ആകുന്നത് കാണുമ്പോള്‍
വല്ലാത്ത വേദനയാണ് കേട്ടോ “
എന്ന്
പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞ വാക്കുകളിലെ നേര് ഞാന്‍ തിരിച്ചറിഞ്ഞു . അങ്ങനെ ഞാന്‍
മനസ്സില്‍ ഒരു തീരുമാനം എടുത്തു ഇത് രഹസ്യ നീക്കമാക്കി മാറ്റാം . അങ്ങനെ സൈമണെ
നോക്കി
“ ഒരു കാര്യം
ചെയ്യ് ഇത് രഹസ്യ നീക്കമാക്കി മാറ്റ് ഈ വിവരം നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി .”
പറഞ്ഞു നിറുത്തിയപ്പോഴേക്കും
പദ്ധതികള്‍ക്ക് ഒരു രൂപം ഉണ്ടാക്കാന്‍ വേണ്ടി സുരയുടെ സുഹൃത്തുക്കളോടൊപ്പം
ബാറിലേക്ക് ഇന്ന് സന്ധ്യയ്ക്ക് പോകാന്‍
നിശ്ചയിച്ചു . ബാക്കി കാര്യങ്ങള്‍ വഴിയേ അതാ ശരിക്കും നല്ലത് . ആദ്യം ആ ഹോട്ടലില്‍
നിന്നുമുള്ള വഴികള്‍ ഒപ്പം ചുറ്റുപാടുകളെക്കുറിച്ച് ഒരു ശരിയായ രൂപരേഖ തയ്യാറാക്കാന്‍
നിശ്ചയിച്ച് ഞങ്ങള്‍ ഓഫീസില്‍ നിന്നും ഇറങ്ങിനടന്നു .
തുടരും
ബ്ലൂ ഐ
വഴിയരികിലൂടെ അല്പദൂരം നടന്നപ്പോഴേക്കും
സുരയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു
“ഹല്ലോ സുരയല്ലേ? “
“ അതെ , ഇതാരാ സംസാരിക്കുന്നേ?”
“അതൊക്കെ പറയാം , പിന്നൊരു
കാര്യമുണ്ട് കേട്ടോ നിങ്ങളുടെ മാധവേട്ടനെ ഭൂമിയില്‍ നിന്നും എന്നെന്നേക്കുമായി പറഞ്ഞയക്കാന്‍
ഞങ്ങള്‍ നിശ്ചയിച്ചിരിക്കുവാ? എന്താ നിങ്ങളുടെ അഭിപ്രായം . അതെന്തായാലും ഞങ്ങള്‍ക്ക്
എന്താ ഏതായാലും അത് നിന്നെ ഒന്നറിയിക്കാന്‍
വിളിച്ചതാ. നീ ഏതായാലും എസ്സ് ഐ സാറിന്റെ കേസ്സ് അന്വേഷണത്തിന്റെ പിന്നാലെ ആണല്ലോ.
അറിയാന്‍ മേലാത്തത് കൊണ്ട് ചോദിക്കുവാ ഇതില്‍ നിനക്ക് എന്താ ലാഭം . ഏതായാലും ഒന്ന്
ചെയ്യ് നിന്നാല്‍ കഴിയുമെങ്കില്‍ അദേഹത്തെ ഒന്ന് രക്ഷിച്ച് കാണിച്ചേ . പിന്നെ ഒരു
കാര്യം പറയാന്‍ മറന്നു ആ ബ്ലൂ ഐയേയും ഈ വിവരം ഒന്നറിയിക്കണേ. ഞങ്ങളുടെ പിന്നാലെ
നടന്ന് സമയം കളയേണ്ട ഒരു വാക്ക് പറഞ്ഞാല്‍ അത് പാലിക്കാന്‍ ഏതറ്റം വരെയും പോകും.
ഇന്നത്തെ പ്രജകള്‍ക്ക് വേണ്ടി ഞങ്ങള്‍ ഇത്രയൊക്കെ ചെയ്യേണ്ട . അവര്‍ക്കില്ലാത്തതും
ഞങ്ങള്‍ക്ക് ഒത്തിരി ഉള്ളതും നട്ടെല്ല് തന്നെയാണ് അതോക്കേ പിന്നീട് കാണിച്ചു തരാം
. അപ്പോള്‍ പറഞ്ഞപോലെ ഇന്ന് വൈകീട്ട് കൃത്യം
6:30ന് ഞങ്ങള്‍ കൃത്യം നടത്തിയിരിക്കും. പിന്നെ ഇക്കാര്യത്തില്‍ വീണ്ടുവിചാരം
ഉണ്ടാവും എന്ന് കരുതിയാല്‍ നിങ്ങള്ക്ക് തെറ്റി എന്നേ പറയാന്‍ ആവു. എനി വേ ബൈ ഫോര്‍
എവെര്‍”
ഇത്രയും പറഞ്ഞു ഫോണ്‍ സംഭാഷണം
അവസാനിപ്പിച്ചപ്പോള്‍ ശരിക്കും സുരയുടെ മുഖത്ത് പടര്‍ന്നു കയറിയ ഭീതിയുടെ നിഴലുകള്‍
ഞാന്‍ ശരിക്കും ശ്രദ്ധിച്ചു കൊണ്ട് അയാളോട് കാര്യം തിരക്കി. കുറെ നേരത്തെ
മൌനത്തിനോടുവില്‍ കാര്യങ്ങളുടെ കിടപ്പ് അയാള്‍ എന്നോട് വിവരിച്ചു . അത് മുഴുവന്‍
കേട്ട് കഴിഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നത് ഡി ജി പി സാര്‍ ഒരിക്കല്‍ പറഞ്ഞു
തന്ന 1 9 8 0 ലെ ഒരു കേസ്സിനാസ്പദമായ സംഭവമാണ്. അങ്ങനെ അതിന്റെ ആകെത്തുകയില്‍ ഇത്തരം
സംഭവങ്ങള്‍ കേസ്സിന്റെ വഴിതിരിച്ചു വിടാന്‍ വേണ്ടി മാത്രമായി മേനെഞ്ഞെടുക്കുന്ന സംഭവഗതിയാണ് എന്ന്
എനിക്ക് വ്യക്തമായിരുന്നൂ . അതിനാല്‍ തന്നെ ഞാന്‍ മനസ്സുമായി ചേര്‍ന്ന് ആലോചിച്ച് ഇത്തരം പദ്ധതികളെ ഘണ്ടിക്കാന്‍ മറ്റൊരു
പദ്ധതി രൂപപ്പെടുത്താന്‍ തീരുമാനിച്ചു . അങ്ങനെ താല്‍ക്കാലികമായി യാത്ര വേണ്ടെന്ന്
വച്ച് എല്ലാവരെയും കൂട്ടി ഓഫീസിലേക്ക് തിരിച്ചു. അപ്പോഴും എന്നില്‍ ഉയര്‍ന്ന ചിന്ത
സുര ഓഫീസില്‍ വന്നത് ഞങ്ങള്‍ക്കും ബോസ്സിനും മാത്രമേ അറിയൂ പിന്നെങ്ങനെ ഇത്ര
കൃത്യമായി ഫോണ്‍ ചെയ്ത ആളിന് കാര്യങ്ങള്‍ മനസ്സിലായി. അങ്ങനെ ചിന്തിച്ചു നടന്നപ്പോഴേക്കും
ഞങ്ങള്‍ ഓഫീസിലേക്ക് തിരിച്ചു കയറി. സുരയും മറ്റുള്ളവരും ഓഫീസിനകത്തെ മുറിയില്‍
ഇരിപ്പുറപ്പിച്ചപ്പോള്‍ എന്റെ മനസ്സ് ഞങ്ങളുടെ ഇടയിലെ ചാരനെ തിരയുകയായിരുന്നൂ.
അപ്പോഴാണ് അകത്തെ മുറിയില്‍ നിന്നും അടക്കിപ്പിടിച്ച സംസാരം എന്റെ ശ്രദ്ധയില്‍
പതിഞ്ഞത്. അങ്ങനെ ഞാന്‍ പമ്മി പമ്മി ആ വാതിലിന്റെ മറവില്‍ ചെന്ന് നോക്കിയപ്പോള്‍
അതുവരെ മദ്യപിച്ച് ബോധരഹിതനായി കിടന്ന പവിത്രന്‍ കട്ടിലില്‍ ചാരിക്കിടന്ന്‍ ആരോടോ ഫോണില്‍ സംസാരിക്കുകയായിരുന്നൂ. ആ സംസാര
ചേഷ്ടകളില്‍ ഒന്നും അയാളിലെ മദ്യപാനിയെ എനിക്ക് കാണാന്‍ കഴിഞ്ഞുമില്ല. അല്പസമയത്തിനകം
ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് അയാള്‍
കാലിന്മേല്‍ കാലും കയറ്റിവച്ച് മൂളിപ്പാട്ടും പാടി കിടന്നപ്പോള്‍ ഞങ്ങളിലെ ചാരനെ ഞാന്‍
തിരിച്ചറിഞ്ഞു. അപ്പോഴേക്കും ആരോ എന്റെ തോളില്‍ തട്ടി വിളിച്ചത് പോലെ തോന്നി.
അങ്ങനെ ആരാണ് അത് എന്നറിയാന്‍ ഞാന്‍ തല തിരിച്ചു അയാള്‍ക്ക് നേരെ നോക്കിയപ്പോള്‍
അത് സൈമണ്‍ ആയിരുന്നൂ. അയാള്‍ എന്നെ നോക്കി കണ്ണുകള്‍ കൊണ്ട് എന്താ വിശേഷിച്ചു
എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ആ മുറിയിലേക്ക് വിരല്‍ ചൂണ്ടി കാണിച്ചു. അയാളും ആ മുറിയിലേക്ക്
ഒളിഞ്ഞു നോക്കി എന്റെ അരികില്‍ തിരിച്ചു വന്ന്‍
“സാറേ ഒന്നും തോന്നരുത് ഞാന്‍ ഇവനെ
ഒന്ന് സല്‍കരിക്കാന്‍ പോവുവാ. നമ്മളെ മണ്ടന്മാരാക്കി ഒരുത്തനും ഇവിടെ അങ്ങനെ
വിലസണ്ട ”
പറഞ്ഞപ്പോള്‍ എന്റെ മുഖത്ത് വിരിഞ്ഞ
പുഞ്ചിരി അയാള്‍ ശ്രദ്ധിച്ചു. അങ്ങനെ അയാള്‍ ഓഫീസിലേക്ക് പോയി വിശ്വനേയും കൂട്ടി ആ
മുറിയിലേക്ക് കയറി വാതില്‍ കൊട്ടിയടച്ചപ്പോള്‍ ഞാന്‍ വെളിയില്‍ നിന്നും
“ എടാ സൈമാ എനിക്ക് വേണ്ടി എന്തെങ്കിലും ബാക്കി വച്ചേക്കണേ?”
വിളിച്ചു പറഞ്ഞതും കേട്ടാണ്
മറ്റുള്ളവര്‍ ഓഫീസില്‍ നിന്നും ഇറങ്ങി വന്നത്. അവരും ഒന്നും ആലോചിക്കാതെ
“അങ്ങനെയാണേല്‍ ഞങ്ങള്‍ക്കും
വേണം “
പറഞ്ഞപ്പോള്‍ ഞാന്‍ അവരെ ഒന്ന്
സൂക്ഷിച്ച് നോക്കി . ആര്‍ക്കും എന്താണ് അകത്ത് നടക്കുന്നത് എന്ന് മാത്രം
അറിയാനായില്ല. കുറച്ചു കഴിയുമ്പോഴേക്കും
മുറിയില്‍ നിന്നും അയ്യോ... അമ്മേ... എന്ന വാക്കുകള്‍ ഉയര്‍ന്നു കേള്‍ക്കാന്‍
തുടങ്ങി. സമയം കടന്ന് പോയിക്കൊണ്ടിരുന്നൂ പെട്ടെന്ന് വാതില്‍ തുറന്ന്‍ സൈമണും
വിശ്വനും കൂടി മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങി. അവര്‍ എന്നെ നോക്കി
ജാള്യതയോടെ
“ സാറേ ഇവന്‍ നമ്മളെ മണ്ടനാക്കിയതാ
ആ മൊബൈലില്‍ സിമ്മില്ല പക്ഷെ ഇപ്പോള്‍ കൊടുത്തത് കള്ളുകുടിക്കാതെ കുടിച്ചത് പോലെ
അഭിനയിച്ചു നമ്മളെ പറ്റിച്ചതിനാ. രണ്ടെണ്ണം കിട്ടിയപ്പോഴാണ് ഏതോ രണ്ടുപേര്‍ സിനിമാ സംവിധായകര്‍ അവരുടെ
സിനിമയിലേക്ക് അഭിനയിക്കാനായി ഒരു സ്ക്രീന്‍ ടെസ്റ്റ് എന്ന നിലയില്‍ ചെയ്തതാണ്
എന്ന് പറഞ്ഞത് . അവര്‍ ഇവനോട് പറഞ്ഞത് മദ്യപാനിയായി അഭിനയിക്കുക അപ്പോള്‍ ചിലര്‍
ചേര്‍ന്ന് നിങ്ങളെ കാറില്‍ കയറ്റി ഒരു വീട്ടില്‍ കൊണ്ട് പോയി കട്ടിലില്‍ കിടത്തും
. അപ്പോഴൊക്കെ മദ്യപാനിയുടെ ചേഷ്ടകള്‍ അഭിനയിച്ചു ഫലിപ്പിക്കുക എന്നാണ് . അവന്റെ മൊബൈലില്‍ നിന്നും ആ രണ്ടു പേരുടെ ഫോട്ടോയും
ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ഇതാ ഒന്ന് നോക്കിയേ”
പറഞ്ഞു മൊബൈല്‍ എന്റെ നേരെ
നീട്ടിയപ്പോള്‍ ഞാന്‍ അതിലേക്കു ഒന്ന് സൂക്ഷിച്ച് നോക്കിയശേഷം ആ ഫോട്ടോ സുരയ്ക്ക്
നേരെ നീട്ടി കാണിച്ചുകൊണ്ട്
“ സുര ഇതാണോ നിങ്ങള്‍ പറഞ്ഞ ആ
രണ്ടു പേര്‍ എന്നൊന്ന് നോക്കിയേ .”
ചോദിച്ചപ്പോഴെക്കും വീണ്ടും ഒരു
മൊബൈല്‍ ശബ്ദം ഞങ്ങളുടെ കാതില്‍ വന്നു പതിച്ചു. സൈമണ്‍ മറ്റൊന്നും ചിന്തിക്കാതെ പിന്നിലെ മുറിയിലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ ആ നോട്ടത്തിന്റെ തീഷ്ണതയില്‍ ഭീതിയുടെ നിഴല്‍
പരന്ന പവിത്രന്റെ കയ്യില്‍ തലയിണയുടെ അടിയില്‍
നിന്നും എടുത്ത് പിടിച്ച ഫോണുമായി ഇരുന്നപ്പോള്‍ ശരിക്കും ഞെട്ടിയത് ഞങ്ങള്‍
തന്നെയായിരുന്നൂ. ഒരു സിനിമാ കഥയിലെന്നപോലെ പറഞ്ഞു തീർത്ത കഥ പാടെ മാറിയിരിക്കുന്നു പകരം മനസ്സിലേക്ക് തെളിഞ്ഞു വന്ന സംശയശരങ്ങള്‍ ഞങ്ങൾ പോലും അറിയാതെ സടകുടഞ്ഞെഴുന്നെറ്റത് അപ്പോഴാണ്.
തുടരും
ബ്ലൂ ഐ
സൈമണിന്റെ മുഖം കോപത്താല്‍ ചുവന്നത്
ഞാന്‍ ശ്രദ്ധിച്ചു . അവന്‍ പവിത്രനെ കട്ടിലില്‍ നിന്നും കഴുത്തിന്
കുത്തിപ്പിടിച്ച് ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി അലറി
“**@# മോനെ നീ എന്താ കരുതിയെ.
എക്കാലത്തും എല്ലാവരെയും പറ്റിച്ചു നടക്കാം എന്ന് കരുതിയോ . ആര് പറഞ്ഞിട്ടാ ഈ
പരിപാടി ഞങ്ങളുടെ മുന്നില്‍ ആടിത്തിമര്‍ത്തത്. “
ക്കൊണ്ട് പവിത്രന്റെ കയ്യിലെ
മൊബൈല്‍ പിടിച്ചു വാങ്ങി. അതിലെ അവസാനമായി ഡയല്‍ ചെയ്ത നമ്പറിലേക്ക് ഒന്നുകൂടി
വിളിച്ചു ശേഷം സ്പീക്കര്‍ ഫോണിലേക്ക് മാറ്റി മറുവശത്ത് നിന്നും ഉയര്‍ന്നു കേട്ട ശബ്ദത്തിന്
വല്ലാത്ത ഗാംഭീര്യമുണ്ടായിരുന്നു
“ ഹല്ലോ ഡേവിഡ് ഹിയര്‍ , ഹൌ ആര്‍ യു പവി “
“ ഹലോ ഐആം നോട്ട് പവി , ഞാന്‍ സൈമണ്‍ “
“ ഹായ് ഞാന്‍ ഊഹിച്ചു ,
എന്തൊക്കെ സൈമണ്‍ മുഹസിനും വിശ്വനും അനസിനും താങ്കള്‍ക്കും സുഖം തന്നെ എന്ന്
കരുതുന്നു. പിന്നെ നിങ്ങള്‍ ഇപ്പോള്‍ അന്വേഷിക്കുന്ന കേസ്സില്‍ എനിക്കും ചില
താല്പര്യങ്ങള്‍ ഉണ്ട് കേട്ടോ. പിന്നെ മാധവേട്ടന്റെ അടുത്തു നിന്നും മറ്റും
എന്തെങ്കിലും സൂചനകള്‍ ലഭിച്ചോ . ഇല്ലല്ലോ “
(അയാള്‍ പൊട്ടിച്ചിരിച്ചു) അത്
ശരിക്കും ഞങ്ങളെ അത്ഭുതപ്പെടുത്തി കാരണം ഞങ്ങളുടെ എല്ലാ നീക്കങ്ങളും അയാള്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്
എന്നത് തന്നെ. തുടര്‍ന്നങ്ങോട്ട് അയാളോട് സംസാരിച്ചു തുടങ്ങിയത് ഞാന്‍ തന്നെയാണ്.
“ ഒത്തിരി വിവരങ്ങള്‍
പലയിടങ്ങളില്‍ നിന്നായി കിട്ടിയിട്ടുണ്ട് അതൊന്നും നിന്നോട് ബോധിപ്പിക്കേണ്ട
ആവശ്യം ഞങ്ങള്‍ക്കില്ല . അതിരിക്കട്ടെ ഈ കേസ്സില്‍ നിങ്ങള്ക്ക് എന്താണ് റോള് ?”
“അത് പോകെ പോകെ നിനക്ക് മനസ്സിലാകും
. പിന്നെ (അട്ടഹസിച്ചു കൊണ്ട് ) നിങ്ങളുടെ
അന്വേഷണത്തിന് എന്തെങ്കിലും സഹായം വേണമെങ്കില്‍ പറയാന്‍ മടിക്കരുത് . എന്റെ പേര്
ഡേവിഡ് ... ഡേവിഡ് നൈനാന്‍ .....ഡേവിഡ് നൈനാന്‍ കോശി. പിന്നൊരു കാര്യം
അന്വേഷിച്ച് വന്നു അബദ്ധത്തില്‍ എങ്ങാനും എന്റെ നിഴലിന് തടസ്സമായി വന്നാലുണ്ടല്ലോ
എല്ലാം ശുഭം . എന്നെക്കുറിച്ച് ഏതായാലും വഴിയെ അറിയാം അതല്ലേ നല്ലത് . ബൈ , ബൈ
ഗോഡ് ബ്ലെസ് യു ”
പറഞ്ഞു അയാള്‍ ഫോണ്‍ സംഭാഷണം
അവസാനിപ്പിച്ചപ്പോഴേക്കും എന്റെ ഓര്‍മ്മകളിലൂടെ മനസ്സ് ആ മനുഷ്യന്റെ രൂപം തിരയുകയായിരുന്നൂ.
അതിനിടയ്ക്ക് പവിത്രനെ സൈമണ്‍ തല്ലിച്ചതച്ചു
ചോദ്യം ചെയ്തപ്പോഴും നിരാശ തന്നെയായിരുന്നൂ
ഫലം. അപ്പോഴാണ് അയാള്‍ വെറും ഒരു നിഴല്‍ മാത്രമാണ് എന്ന് എനിക്ക് ബോധ്യമായത്. ശരിക്കും
ഇയാളെ മറ്റാരോ കെണിയില്‍ പെടുത്തിയതാണ്. അവസാനം പവിത്രന്‍ തന്നെ നടന്ന സംഭവങ്ങള്‍ വിവരിച്ചു തുടങ്ങിയത്.
“എനിക്ക് ഞായറാഴ്ചകളില്‍ അന്യസ്ത്രീ
സംസര്‍ഗ്ഗം എന്നൊരു ദുശീലം ഉണ്ടായിരുന്നൂ. അതിന് വേണ്ടി മാത്രമായി വീട്ടില്‍നിന്നും
കാലത്ത് ഓരോ കാരണങ്ങൾ പറഞ്ഞ് ഇറങ്ങുന്നത് എന്റെ പതിവായിരുന്നൂ .
അങ്ങനെയിരിക്കെ ഒരു ദിവസം ഈയടുത്തുള്ള ആയുര്‍വേദ ഉഴിച്ചില്‍ കേന്ദ്രത്തില്‍ വച്ചാണ് ഞാൻ അവളെ ഒരു ദിവസം പരിചയപ്പെട്ടത് . വെളുത്ത് കൊലുന്നനെ യുള്ള അവളുടെ സൗന്ദര്യത്തിൽ ഞാൻ അറിയാതെ വല്ലാതങ്ങ് ആകൃഷ്ടനായി . അങ്ങനെ അവളെക്കാണാനായി മാത്രം അവിടെ ചെല്ലുന്നത് ഞാൻ ഒരു പതിവാക്കി . അതിനിടയിൽ എപ്പോഴോ അവരിൽ ആരോ ഞങ്ങളുടെ ആ സമാഗമങ്ങൾ രഹസ്യമായി കാമറയില്‍ പകര്‍ത്തി യത്. തുടര്‍ന്ന്‍ ഫോണിലൂടെയും മറ്റും എനിക്ക് പലപ്പോഴായി ചില ഭീഷണികളും വന്നു . അവർ ആവശ്യപ്പെടുന്ന തുക കൊടുത്തില്ലെങ്കിൽ ആ വീഡിയോയും ചിത്രങ്ങളും ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കും എന്നും മറ്റുമായിരുന്നൂ ആ ഭീഷണികൾ പലതും . അങ്ങനെ പലപ്പോഴായി പലരിൽ നിന്നുമായി കടം വാങ്ങി കുറെയേറെ സംഖ്യ അവർ പറഞ്ഞ സ്ഥലത്ത് കൊണ്ട് ചെന്ന് നൽകി . അതിനിടയിലും അത് തട്ടിപ്പാക്കാൻ വേറെ കുറേപ്പേർ എന്റെ തൊട്ടുപിന്നാലെ ഉണ്ടായിരുന്നൂ . അങ്ങനെ അവരുടെ ഒരു അടിമയെപ്പോലെ കൊള്ളരുതാത്ത പല പ്രവൃത്തികളും എനിക്ക് ചെയ്യേണ്ടതായി വന്നു . അങ്ങനെ ഒരു ഞായറാഴ്ച്ച അവിടെ അവളെ കാണാൻ ചെന്നപ്പോഴാണ് അവൾക്കും എന്റെ അവസ്ഥയിൽ പങ്കുണ്ട് എന്ന് ബോധ്യമായത് . അങ്ങനെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ വഴക്കായി . അതിനിടയിലെ പിടിവലിക്കിടയിൽ ഞാൻ അവളെ പിടിച്ചു തള്ളി . എന്റെ തള്ളിന്റെ ശക്തിയിൽ അവൾ കട്ടിലിലേക്ക് വീണ് തല ചുമരിൽ ചെന്നിടിച്ചു . ചുമരിന്റെ പ്രതലത്തിൽനിന്നും ഉയർന്നു നിന്ന ആണിയിലാണ് അവളുടെ തല ചെന്നിടിച്ചത് . അവൾ ആ ഇരിപ്പിൽ ചോര വാർന്ന് കിടന്നപ്പോൾ എന്റെ തൊണ്ട വരളുന്നത് പോലെ എനിക്ക് തോന്നി . അപ്പോഴേക്കും ആരോക്കയോ ചേർന്ന് വന്നു വാതിൽ ചവിട്ടിതുറന്ന് അകത്തേക്ക് വന്നു . അവർ ആ കാഴ്ച കണ്ട് ഇത്തിരിനേരത്തേക്ക് സ്തബ്ധരായി നിന്നൂ. അതിൽ ചിലർ അവരുടെ വിഷമം എന്റെ മേൽ തല്ലിയും ചവിട്ടിയും തീർത്തപ്പോഴേക്കും ആരൊക്കയോ ചേർന്ന് താങ്ങിയെടുത്ത് അവളെ എടുത്ത് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിയിൽ വച്ച് അവൾ മരണത്തിന് കീഴടങ്ങി. അന്നുമുതൽ അവരുടെ തുറുപ്പ് ചീട്ടായി അവർ എന്നെ കൊണ്ട് നടക്കാൻ തുടങ്ങി . അങ്ങനെ ഒരു ദിവസം എന്റെ വീട്ടിൽ എന്നെക്കാണാൻ അപ്രതീക്ഷിതമായി ഒരു അതിഥി വന്നു കയറി. അയാളുടെ പേര് ഡേവിഡ് നൈനാൻ കോശി എന്നായിരുന്നൂ . എന്റെ 'അമ്മ കരുതിയത് എന്റെ ഏതോ സുഹൃത്താണ് അത് എന്നാണ് അതിനാൽ തന്നെ 'അമ്മ അയാളുടെ ചുമലിൽ കൈവച്ചു് "
മോന്റെ വീട് എവിടാ ?"
എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട്
" അമ്മയുടെ മൂത്തമോനെപ്പോലെ കണ്ടാൽ മതി . പിന്നെ അമ്മെ ഇവന് ഒരു ജോലിയും കൊണ്ടാ ഞാൻ വന്നത്"
എന്ന് പറഞ്ഞപ്പോൾ എന്റെ അമ്മയുടെ കണ്ണിൽ കണ്ട ആ തിളക്കം (അയാൾ കണ്ണുകൾ അടച്ചു ഒരു നിമിഷം അങ്ങനെ നിന്നപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ ശ്രദ്ധിച്ചു .)
പിന്നീട് നിങ്ങൾ നാട്ടിൽ നിന്നും തിരിക്കുന്ന സമയത്തിന് ഏതാനും മണിക്കൂറുകൾക്കു മുമ്പാണ് രണ്ടുപേർ എന്നെ വന്നു കണ്ടു ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ഉണ്ട് എന്താ വരുന്നോ എന്ന് ചോദിച്ചത് . അങ്ങനെ അവർ എന്നെക്കൊണ്ട് സിനിമയ്ക്ക് വേണ്ടി എന്ന് പറഞ്ഞു കുറെ തവണ റിഹേഴ്സൽ ചെയ്യിച്ചു അത് കഴിഞ്ഞാണ് എന്നെ കൊണ്ട് അമ്പലത്തിനു പരിസരത്ത് ആണ് ഷൂട്ടിങ് അവിടെ മദ്യപാനിയായ അഭിനയിച്ചു കൊണ്ട് ഷൂട്ടിങ്ങിനുള്ള കാറിൽ കയറി പോവുകയും അത് എത്തിച്ചേരുന്ന വീട്ടിൽ നിന്നും അവരെ വിളിച്ചു വിവരങ്ങൾ അറിയിക്കണം എന്നും പറഞ്ഞപ്പോൾ ഞാൻ മറ്റൊന്നും ആലോചിച്ചില്ല "
പറഞ്ഞു ഒരു നെടുവീര്‍പ്പിട്ടപ്പോള്‍ അയാളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽ ആ മനുഷ്യന്റെ നിഷ്കളങ്കത എനിക്ക് ബോധ്യമായി . പക്ഷെ ഈ ഡേവിഡ് നൈനാൻ കോശി ആരാണ് എന്ന ചോദ്യമാണ് എന്നെ പിന്നീടങ്ങോട്ട് അലട്ടിയത് .
തുടരും
മോന്റെ വീട് എവിടാ ?"
എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട്
" അമ്മയുടെ മൂത്തമോനെപ്പോലെ കണ്ടാൽ മതി . പിന്നെ അമ്മെ ഇവന് ഒരു ജോലിയും കൊണ്ടാ ഞാൻ വന്നത്"
എന്ന് പറഞ്ഞപ്പോൾ എന്റെ അമ്മയുടെ കണ്ണിൽ കണ്ട ആ തിളക്കം (അയാൾ കണ്ണുകൾ അടച്ചു ഒരു നിമിഷം അങ്ങനെ നിന്നപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ ശ്രദ്ധിച്ചു .)
പിന്നീട് നിങ്ങൾ നാട്ടിൽ നിന്നും തിരിക്കുന്ന സമയത്തിന് ഏതാനും മണിക്കൂറുകൾക്കു മുമ്പാണ് രണ്ടുപേർ എന്നെ വന്നു കണ്ടു ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ഉണ്ട് എന്താ വരുന്നോ എന്ന് ചോദിച്ചത് . അങ്ങനെ അവർ എന്നെക്കൊണ്ട് സിനിമയ്ക്ക് വേണ്ടി എന്ന് പറഞ്ഞു കുറെ തവണ റിഹേഴ്സൽ ചെയ്യിച്ചു അത് കഴിഞ്ഞാണ് എന്നെ കൊണ്ട് അമ്പലത്തിനു പരിസരത്ത് ആണ് ഷൂട്ടിങ് അവിടെ മദ്യപാനിയായ അഭിനയിച്ചു കൊണ്ട് ഷൂട്ടിങ്ങിനുള്ള കാറിൽ കയറി പോവുകയും അത് എത്തിച്ചേരുന്ന വീട്ടിൽ നിന്നും അവരെ വിളിച്ചു വിവരങ്ങൾ അറിയിക്കണം എന്നും പറഞ്ഞപ്പോൾ ഞാൻ മറ്റൊന്നും ആലോചിച്ചില്ല "
പറഞ്ഞു ഒരു നെടുവീര്‍പ്പിട്ടപ്പോള്‍ അയാളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽ ആ മനുഷ്യന്റെ നിഷ്കളങ്കത എനിക്ക് ബോധ്യമായി . പക്ഷെ ഈ ഡേവിഡ് നൈനാൻ കോശി ആരാണ് എന്ന ചോദ്യമാണ് എന്നെ പിന്നീടങ്ങോട്ട് അലട്ടിയത് .
തുടരും
ബ്ലൂ ഐ
എം.പി.
എസ്സ്. വീയ്യോത്ത്
ഭാഗം
:പതിനെട്ട്
എം.പി.
എസ്സ്. വീയ്യോത്ത്
ഭാഗം
:പത്തൊൻപത്
അനസ് : എന്താഡോ കാറിന്
തീകൊളുത്തിയാണോ പരിചയപ്പെടുന്നത് ? ചങ്കൂറ്റം
ഉണ്ടെങ്കില്‍ ഒറ്റയ്ക്ക് വന്നു പറയാനുള്ളത് എന്റെ മുന്നില്‍ വന്ന്‍ പറയൂ . അല്ലാതെ ഇരുട്ടിന്റെ മറ പിടിച്ച്
ഓരോന്ന് ചെയ്തു കൂട്ടുന്ന രീതി അതൊക്കെ പഴഞ്ജന്‍ ഏര്‍പ്പാടല്ലേ , അതൊന്ന് മാറ്റി പിടിച്ചേ . നിനക്കൊക്കെ
പേടിയുള്ള ആളുകളെ വീണ്ടും വീണ്ടും പേടിപ്പിച്ചു നിറുത്തിയല്ലേ ശീലം
ഉശിരുള്ള ആണുങ്ങളെ കാണാഞ്ഞതിനാലുള്ള കുഴപ്പമാണ് ഇതൊക്കെ .”
എന്റെ
മനസ്സിലൂടെ പവി എന്ന പവിത്രന്‍ പറഞ്ഞ കഥയിലെ പലരംഗങ്ങളും ഒരു ചലച്ചിത്രത്തില്‍ എന്ന പോലെ കടന്ന് പോയപ്പോഴും ഈ സംഭവത്തില്‍ ഡേവിഡ് നൈനാന്‍ കോശിയുടെ ഭാഗം എന്താണ് എന്ന് വ്യക്തമായില്ല
. ആ സംഭവഗതികളില്‍ എനിക്ക് തോന്നിയ ചില പൊരുത്തക്കേടുകള്‍ ആ സംശയത്തിന്‍റെ ആഴം വീണ്ടും
കൂട്ടി. അങ്ങനെ അതൊരു പ്രഹേളികയായി മാറിയപ്പോള്‍ ഞാന്‍ തന്നെ തല്ക്കാലത്തേക്ക് അത്തരം
ചിന്തകളെ ഒരു കുഴികുത്തിമൂടി . അങ്ങനെ ഞാന്‍
പവിയെ നോക്കി
“ഈ ഡേവിഡ്
നൈനാന്‍ കോശി ആളെങ്ങനെ അതായത് ആളുടെ രൂപവും രീതികളും ഒക്കെ നിങ്ങള്ക്ക്
അറിയുന്നവിധം ഒരു വിവരിച്ചേ “
പറഞ്ഞപ്പോള്‍
അയാള്‍
“അന്ന്
വീട്ടില്‍ വന്നപ്പോള്‍ വെള്ള ഷര്‍ട്ടും ഖദര്‍ മുണ്ടും ആയിരുന്നൂ വേഷം. അയാളുടെ
വലത് കയ്യില്‍ ഒരു മൊബൈല്‍ ഫോണും ഇടത് കൈവിരലു കള്‍ക്കിടയില്‍ എരിഞ്ഞടങ്ങാറായ ഒരു
സിഗരട്റ്റ് ഉണ്ടായിരുന്നൂ . ഏകദേശം നാല്‍പ്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന
ആറടിഉയരമുള്ള അയാളുടെ പൂച്ചക്കണ്ണുകള്‍ എന്നെ പലരാത്രികളും വേട്ടയാടിയിരുന്നൂ.”
പറഞ്ഞവസാനിപ്പോ
ഴേക്കും സുര അയാളുടെ കയ്യിലെ മൊബൈലില്‍ രണ്ടു പേരുടെ ഫോട്ടോ കള്‍ ഞങ്ങള്‍ക്ക് കാണിച്ചു
തന്നു. സൈമണ്‍ സുരയില്‍ നിന്നും ഫോണ്‍ വാങ്ങി
അതിലെ ഫോട്ടോകൾ പവിത്ര ന് നേരെ പിടിച്ചു കൊണ്ട്
“ ഇവരെ
എവിടെയെങ്കിലും കണ്ടതായി ഓര്‍ക്കുന്നോ ?”
ചോദിച്ചപ്പോള്‍
പവിത്രന്‍ ഇല്ല എന്നര്‍ത്ഥത്തില്‍ തല വശങ്ങളിലേക്ക് ചലിപ്പിച്ച് കാണിച്ചപ്പോള്‍ ഞങ്ങള്‍ക്ക്
മുഖാമുഖം നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു .ഈ നിമിഷം മുതല്‍ ഞങ്ങളുടെ മുമ്പില്‍
ഡേവിഡ് മാത്രമേ ഉള്ളൂ എന്ന സത്യം അപ്പോഴാണ് ഞാനും തിരിച്ചറിഞ്ഞത് . അങ്ങനെയിരിക്കുമ്പോൾ ആണ് എന്റെ
മനസ്സില്‍ ചില ആശയങ്ങള്‍ രൂപപ്പെട്ടത് അതിനെക്കുറിച്ചു തല്കാലത്തേക്ക് ആരോടും സംസാരിക്കേണ്ട എന്ന് മനസ്സ് പറഞ്ഞ്
നിറുത്തിയപ്പോൾ ഞാനും അത് അംഗീകരിച്ചു കൊണ്ട് വൈകീട്ട് ഗീവര്‍ഗ്ഗീസിന്റെ
ബാറില്‍ ചെന്ന് സുരേഷ് പറഞ്ഞതിലെ നിജസ്ഥിതി നേരിട്ട് കണ്ട് മനസ്സിലാക്കാൻ എല്ലാവരുമായി സംസാരിച്ചു തീരുമാനിച്ചത് .
അപ്പോഴേക്കും റോഡിൽ നിന്നും ഉയർന്നു കേട്ട ശബ്ദകോലാഹലങ്ങളിൽ എന്തോ അസ്വാഭാവികത തോന്നി അങ്ങനെ ഞങ്ങൾ അങ്ങോട്ടേക്ക് വേഗം നടന്നത് അപ്പോഴാണ് റോഡരികില്‍ കത്തിയമരുന്ന സുരയുടെ കാര്‍ ഞങ്ങൾ ശ്രദ്ധിച്ചത് . മതിലിനോട് ചേര്‍ത്ത് നിറുത്തിയ കാറില്‍ തീ യാദൃശ്ചികമായി പടര്ന്നതല്ല
മറിച്ച് ആരോ തേ കൊളുത്തിയത് ആണ് എന്ന് ഞങ്ങള്‍ക്ക് ഒറ്റനോട്ടത്തിൽ ബോധ്യമായി .
ആ കാഴ്ചകണ്ട് സ്തബ്ധനായി സുര കണ്ണീരോടെ തളർന്നിരുന്നപ്പോൾ ആരോ അറിയിച്ചപ്രകാരം അവിടെ എത്തിച്ചേര്‍ന്ന അഗ്നിശമന വാഹനം തീ അണയ്ക്കാനുള്ള ശ്രമത്തിലായിരുന്നൂ . ടാങ്കില്‍ നിറയെ ഇന്ധന മുണ്ടായിരുന്നതിനാലും കാറ്റിന്റെ ഗതിയും അവർ നന്നേ ക്ലേശിച്ചാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത് തന്നെ .
ആ കാഴ്ചകണ്ട് സ്തബ്ധനായി സുര കണ്ണീരോടെ തളർന്നിരുന്നപ്പോൾ ആരോ അറിയിച്ചപ്രകാരം അവിടെ എത്തിച്ചേര്‍ന്ന അഗ്നിശമന വാഹനം തീ അണയ്ക്കാനുള്ള ശ്രമത്തിലായിരുന്നൂ . ടാങ്കില്‍ നിറയെ ഇന്ധന മുണ്ടായിരുന്നതിനാലും കാറ്റിന്റെ ഗതിയും അവർ നന്നേ ക്ലേശിച്ചാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത് തന്നെ .
അതിനിടയില്‍
ഇതുവരെ ഞങ്ങള്‍ക്ക് ചുറ്റും നടന്ന എല്ലാ സംഭവഗതികളും ഞാന്‍ ഡി ജി പി സാറിനെ
വിളിച്ചു ധരിപ്പിച്ചു .അപ്പോഴാണ് സംഭവങ്ങളെ ക്കുറിച്ചു അറിഞ്ഞു ഞങ്ങളുടെ അരികിലേക്ക് ഒരു പോലീസ് വാഹനം കടന്ന്
വന്നത് . അതില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ ഉദ്യോഗസ്ഥനെ യൂണിഫോര്മിലെ നെയിം
പ്ലേറ്റിൽ നിന്നുമാണ് ഞാൻ തിരിച്ചറിഞ്ഞത് . അത് സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍
ചന്ദ്രന്‍ ആയിരുന്നു . എന്റെ നോട്ടം കണ്ടാണ് എന്ന് തോന്നുന്നൂ
അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞത്. അങ്ങനെ അദ്ദേഹം എന്റെ നേരെ നോക്കി
“എഡോ മുഹസിനെ
എന്തോക്കെയാടോ ഇവിടെ നടക്കുന്നേ, അന്ന് നമ്മുടെ പ്രതാപന്‍ സാറിന്റെ കൊലപാതകം
അന്വേഷിക്കാന്‍ തുനിഞ്ഞ എനിക്കും ഇത്തരത്തില്‍ കുറെയേറെ ഭീഷണികള്‍ ഉണ്ടായിരുന്നൂ . ഒരു പരിധിവരെ
നമ്മുക്ക് ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയും രാഷ്ട്രീയക്കാരുടെ ചെയ്താണ് സഹിക്കാന്‍
കഴിയാത്തത് . ആത്മാര്‍ഥമായി കേസ്സന്വേഷണം തുടങ്ങി ഒരു മാസത്തിനുള്ളില്‍ എനിക്ക്
ട്രാന്‍സ്ഫര്‍ വാങ്ങിത്തന്നവരാ അവര്‍ . അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നൂ എന്ന്
അപ്പോഴേക്കും എനിക്ക് ബോധ്യമായിരുന്നൂ . ദുബായിയില്‍ നിന്ന് കേസ്സന്വേഷണം നിറുത്തിവെയ്ക്കാന്‍ വലിയ സമ്മര്‍ദ്ദം
ഉണ്ടായിരുന്നൂ എന്ന് ഞാന്‍ മറ്റ് കേന്ദ്രങ്ങളില്‍ നിന്നും പിന്നീട് അറിഞ്ഞു .
(കുറച്ചു നേരത്തെ മൌനത്തിന് ശേഷം തുടര്‍ന്നു)
മുഹസ്സിന്‍ ഏതായാലും കേസ്സന്വേഷണവും ആയി മുന്നോട്ട് പോവട്ടെ വഴിയിൽ വരുന്നവ ശാന്തമായി നോക്കി കാണാതെ വേണ്ട ഇടത്ത് വേണ്ട രീതിയിൽ പ്രതികരിക്കാൻ നോക്ക് അതിന് എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണം കേട്ടോ ഞങ്ങളൊക്കെ ഈപണിയും ആയി നാട്ടില്‍ തന്നെയുണ്ട് ."
പറഞ്ഞപ്പോഴാണ് ഡി ജി പി സാറിനേ എത്രമാത്രം അദ്ദേഹം ബഹുമാനിക്കുന്നൂ എന്ന് എനിക്ക് ബോധ്യമായത് അങ്ങനെ അദ്ദേഹത്തെയും കൂട്ടി വരാന്തയിലൂടെ ഇത്തിരി നടന്നുകൊണ്ട്
"സാർ ഇന്ന് വൈകീട്ട് ഞങ്ങൾ “S- Square” എന്ന ഹോട്ടലിന്റെ ബാറിൽ ഒന്ന് പോവുന്നുണ്ട് . അവിടെ ഗീവർഗീസ് മുതലാളിയുടെ സഹായികളായ രണ്ടു പേരെ ബാറിലെ ഞങ്ങൾക്ക് വേണ്ടപ്പെട്ട ചിലർ കണ്ടിരുന്നൂ . എസ് ഐ സാറിന്റെ കൊല നടന്ന ദിവസം അവർ അമ്പലപ്പരിസരത്ത് ഉണ്ടായിരുന്നതായി ചില സൂചനകൾ ലഭിച്ചിട്ടുണ്ട് . സാഹചര്യം ഒത്തുവരികയാണെങ്കിൽ മെല്ലെ അവരെ ഒന്ന് പൊക്കി ചോദ്യം ചെയ്യണം . അതിനു ഞങ്ങൾക്ക് താങ്കളുടെ ഒരു സഹായം വേണം."
പറഞ്ഞുനിറുത്തിയപ്പോഴേക്കു അദ്ദേഹവും വൈകീട്ടത്തെ ഞങ്ങളുടെ പദ്ധതിയിൽ ഭാഗവാക്കാകാം എന്ന് അറിയിച്ചപ്പോൾ ശരിക്കും ഒരു ധൈരം തോന്നി . ഞങ്ങളുടെ അന്വേഷണവഴികളിൽ പലപ്പോഴും ചില പരിമിതികൾ ഉണ്ടായിരുന്നൂ അതിനു ഇദ്ദേഹത്തിന്റെ സഹായം വളരെ ഉപകരിക്കും .
തുടരും
(കുറച്ചു നേരത്തെ മൌനത്തിന് ശേഷം തുടര്‍ന്നു)
മുഹസ്സിന്‍ ഏതായാലും കേസ്സന്വേഷണവും ആയി മുന്നോട്ട് പോവട്ടെ വഴിയിൽ വരുന്നവ ശാന്തമായി നോക്കി കാണാതെ വേണ്ട ഇടത്ത് വേണ്ട രീതിയിൽ പ്രതികരിക്കാൻ നോക്ക് അതിന് എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണം കേട്ടോ ഞങ്ങളൊക്കെ ഈപണിയും ആയി നാട്ടില്‍ തന്നെയുണ്ട് ."
പറഞ്ഞപ്പോഴാണ് ഡി ജി പി സാറിനേ എത്രമാത്രം അദ്ദേഹം ബഹുമാനിക്കുന്നൂ എന്ന് എനിക്ക് ബോധ്യമായത് അങ്ങനെ അദ്ദേഹത്തെയും കൂട്ടി വരാന്തയിലൂടെ ഇത്തിരി നടന്നുകൊണ്ട്
"സാർ ഇന്ന് വൈകീട്ട് ഞങ്ങൾ “S- Square” എന്ന ഹോട്ടലിന്റെ ബാറിൽ ഒന്ന് പോവുന്നുണ്ട് . അവിടെ ഗീവർഗീസ് മുതലാളിയുടെ സഹായികളായ രണ്ടു പേരെ ബാറിലെ ഞങ്ങൾക്ക് വേണ്ടപ്പെട്ട ചിലർ കണ്ടിരുന്നൂ . എസ് ഐ സാറിന്റെ കൊല നടന്ന ദിവസം അവർ അമ്പലപ്പരിസരത്ത് ഉണ്ടായിരുന്നതായി ചില സൂചനകൾ ലഭിച്ചിട്ടുണ്ട് . സാഹചര്യം ഒത്തുവരികയാണെങ്കിൽ മെല്ലെ അവരെ ഒന്ന് പൊക്കി ചോദ്യം ചെയ്യണം . അതിനു ഞങ്ങൾക്ക് താങ്കളുടെ ഒരു സഹായം വേണം."
പറഞ്ഞുനിറുത്തിയപ്പോഴേക്കു അദ്ദേഹവും വൈകീട്ടത്തെ ഞങ്ങളുടെ പദ്ധതിയിൽ ഭാഗവാക്കാകാം എന്ന് അറിയിച്ചപ്പോൾ ശരിക്കും ഒരു ധൈരം തോന്നി . ഞങ്ങളുടെ അന്വേഷണവഴികളിൽ പലപ്പോഴും ചില പരിമിതികൾ ഉണ്ടായിരുന്നൂ അതിനു ഇദ്ദേഹത്തിന്റെ സഹായം വളരെ ഉപകരിക്കും .
തുടരും
ബ്ലൂ ഐ
ഇതിനിടയില്‍
അഗ്നിശമനവിഭാഗത്തിലെ ആളുകള്‍ തീയണച്ചു കഴിഞ്ഞിരുന്നൂ . അവരുടെ കൂട്ടത്തിലെ ഒരു
ഉദ്യോഗസ്ഥന്‍ ദൃക്സാക്ഷികളില്‍ നിന്നും വേണ്ട വിവരങ്ങള്‍ ചോദിച്ചറിഞ്ഞു
കഴിയുമ്പോഴേക്കും പോലീസുകാരും അവര്‍ക്ക് വേണ്ട രേഖകളും ചിത്രങ്ങളും ശേഖരിച്ചു
കഴിഞ്ഞിരുന്നൂ . പാതിയോളം കത്തികരിഞ്ഞ കാറില്‍ നിന്നും അപ്പോഴും പുകച്ചുരുളുകള്‍
വല്ലാത്തൊരു ഗന്ധത്തോടെ വാനിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നൂ. കാറിന്
സമീപത്തെ മതിലിലെ ചാരനിറം മാറി കറുത്തിരുണ്ട് കാണപ്പെട്ടപ്പോഴേക്കും പവിയുടെ
മൊബൈല്‍ വീണ്ടും ശബ്ദിക്കാന്‍ തുടങ്ങി . സൈമണ്‍ ആ ഫോണ്‍ അയാളുടെ കയ്യില്‍
നിന്നും വാങ്ങി എന്റെ അരികിലേക്ക് നടന്നു വന്നു . ഫോണ്‍ കയ്യിലേക്ക് വാങ്ങി ഞാന്‍
സി ഐ സാറിന്റെ നേരെ നോക്കി . അദ്ദേഹം എന്നോട് ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ തലയാട്ടി
കാണിച്ചപ്പോള്‍ ഞാന്‍ ഫോണിന്റെ പച്ചബട്ടന്‍ അമര്‍ത്തി സ്പീക്കര്‍
മോഡിലേക്ക് മാറ്റി.
ശബ്ദം : ഹലോ മുഹസിന്‍ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍
അനസ് : ഹല്ലോ
നിങ്ങള്‍ ആരാണ്
ശബ്ദം : ഞാന്‍
നേരത്തെ വിളിച്ച ആള്‍ തന്നെയാണേ . പേര് ഡേവിഡ് .. ഡേവിഡ് നൈനാന്‍ ... ഡേവിഡ്
നൈനാന്‍ കോശി . ഇത്ര പെട്ടെന്ന് സാര്‍ എന്നെ മറന്നോ . നിങ്ങള്‍ക്ക് ഒരു
മുന്നറിയിപ്പ് തരാന്‍ വേണ്ടി പിള്ളേരെ പറഞ്ഞയച്ചിരുന്നൂ. അവര്‍ നിങ്ങളെ ഒക്കെ
പരിചയപ്പെട്ടോ ? എന്തോ ”
ശബ്ദം : (പൊട്ടിച്ചിരിച്ചുകൊണ്ട്) സമ്മതിച്ചു സാറേ എനിക്ക് വല്ലാത്ത
പേടിയാ. അത് വഴിയിൽ വരുന്ന മുള്ളുകളെയും കൂടെനടന്ന്
കാലുവാരുന്നവരെയും മാത്രമാണ് . അത്തരം ചതിയന്മാർക്ക് എന്റെ നിഘണ്ടുവിൽ മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും ഇല്ല . അത് എനിക്ക് മാർഗ്ഗതടസ്സം സൃഷ്ട്ടിക്കുന്ന നീയടങ്ങുന്ന എല്ലാവര്ക്കും ഈ നിയമം ബാധകവും ആണ് .
എസ് ഐ പ്രതാപനും അത്തരം ഒരു മുള്ള് തന്നെ ആയിരുന്നൂ, പക്ഷെ അയാളെ കൊന്ന് കയ്യിൽ ചെളിയാക്കാൻ എനിക്ക് അത്ര വട്ടൊന്നും
ഇല്ല . കൊലയാളിയെ കിട്ടിയില്ലേൽ മറ്റുള്ളവരുടെ മേൽ കുറ്റം ചാർത്തുന്ന പോലീസ്
രീതിയും കൊണ്ട് ഇങ്ങോട്ട് വന്നാൽ നീയും സ്റ്റേഷനും ഈ മണ്ണിൽ കാണില്ല .
എന്നെക്കൊണ്ട് അത്തരം പ്രവർത്തികള്‍ ഒന്നും തന്നെ ചെയ്യിപ്പിക്കാതെ
നോക്കേണ്ടത് നിങ്ങളുടെ കടമയാണ് . പിന്നെ നീയൊന്നും എനിക്ക് പോന്ന എതിരാളി അല്ല എന്നത് എക്കാലത്തും ഓർക്കണം .
( ഇതൊക്കെ
കേട്ട് ഞങ്ങളോടൊപ്പം നിന്ന സി ഐ സാര്‍ ഞങ്ങളുടെ സംഭാഷണത്തിനി ടയിലേക്ക് കയറി )
സി ഐ :
അല്ലയോ സഹോദരാ നിങ്ങള്‍ക്ക് സുഖം തന്നെയല്ലേ . ഗീവര്‍ഗ്ഗീസ്
മുതലാളിക്ക് സുഖം തന്നെയെന്നു കരുതുന്നൂ . ഏതായാലും ഇത്രത്തോളം എത്തിയ
സ്ഥിതിക്ക് ഇരുപത്ത് നാല് മണിക്കൂറിനകം നിന്നെ ഞാന്‍ വന്ന് കാണുന്നുണ്ട് .
ശബ്ദം : ശരി
ഏമാനെ , ഗീവർഗ്ഗീസ് മുതലാളിക്കോ
എനിക്കോ ഈ കൊലയുമായി ഒരു ബന്ധവും ഇല്ല . പക്ഷെ ഇത് പറയാൻ മറ്റൊരു കാരണം ഉണ്ട്
എന്ന് വച്ചോളൂ . കൊലനടന്ന സ്ഥലത്ത് നിന്ന് നിങ്ങള്ക്ക് കിട്ടിയ കീചെയ്ൻ ദുബായിയിലെ
ഞങ്ങളുടെ സ്ഥാപനത്തിന്റേത് ആണ് . ആ കീ ചെയിൻ കേരളത്തിൽ ഞങ്ങൾ
നൽകിയത് മൂന്നേ മൂന്നു പേർക്കാണ് . ഒന്ന് പ്രതാപന് രണ്ട് ഗീവർഗീസ് മുതലാളിക്ക് പിന്നെ വേറൊന്ന് സെൻറ് സേവിയർ
പള്ളി വികാരി ഫാദർ ഫ്രാൻസിസ് നേരിയിട ഇവരാണ് അവർ .
അങ്ങനെ നിങ്ങൾ സംശയിക്കുകയാണെങ്കിൽ ആരെയാ സംശയിക്കുക ഫാദറെയോ അതോ ഗീവർഗ്ഗീസ്
മുതലാളിയെയോ .
അതുമുഴുവന്‍ കേട്ടുകഴിഞ്ഞപ്പോള്‍ മനസ്സില്‍ അതുവരെ നെയ്തുണ്ടാക്കിയ
കഥയ്ക്ക് ഒരു അര്‍ത്ഥവും ഇല്ലാത്തത് പോലെ
എനിക്ക് തോന്നി. അതിനിടയില്‍ സി ഐ സാര്‍
ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് ഫോണ്‍ സൈമണ് തിരിച്ചുകൊടുത്ത് എന്റെ നേരെ നോക്കി . അയാളുടെ മുഖത്ത് തെളിഞ്ഞുവന്ന
പല ചോദ്യങ്ങള്‍ക്കും എന്റെ കയ്യില്‍ ഉത്തരം ഇല്ലായിരുന്നൂ . എന്റെ മനസ്സ് അന്ന്
നടക്കാന്‍ സാധ്യതയുണ്ടായിരുന്ന സംഭവം ഒന്ന് പുനരാവിഷ്കരിച്ചു നോക്കി . അത് ഇപ്രകാരം
ആയിരുന്നൂ
മാധവേട്ടന്‍ പറഞ്ഞപോലെ ചീട്ട് കളിക്കിടയില്‍ എസ്സ് ഐ സാറിന് ഒരു ഫോണ്‍ കാള്‍
വരുന്നൂ . അങ്ങനെ അദ്ദേഹം അവിടെനിന്നും എല്ലാവരോടും യാത്രപറഞ്ഞ് കയ്യിലെ സാനിയോ
ടോര്‍ച്ചും തെളിച്ച് ഇറങ്ങി നടക്കുന്നൂ . ചുറ്റിലും പരന്നൊഴുകിയ രാത്രിയുടെ ഇരുണ്ട
കംബളത്തിനടിയില്‍ നിന്നും ഉയര്‍ന്നുകേട്ട രാത്രി യുടെ വേറിട്ട ശബ്ദങ്ങള്‍
ശ്രവിച്ചു അയാള്‍ മുന്നോട്ട് നീങ്ങു
ന്നു. അദ്ദേഹത്തിന്റെ കയ്യിലെ ടോര്‍ച്ചിന്റെ വെട്ടം ഇരുട്ടിന്റെ
കീറിമുറിച്ചു മുന്നോട്ട് നീങ്ങുന്നൂ .ഏകദേശം പതിനഞ്ചു
മിനുറ്റ് കൊണ്ട് അദ്ദേഹം ആ കവുങ്ങിന്‍
തോട്ടത്തില്‍ എത്തിചെരുന്നൂ . അപ്പോള്‍
അതിലെ വന്ന ആരോ ഒരാള്‍ അയാളുടെ കയ്യിലെ ടോര്‍ച്ച് തട്ടിതെറിപ്പിക്കുന്നൂ .
പിന്നീട് നടന്ന പിടിവലിക്കിടയില്‍ കയ്യിലെ ടോര്‍ച്ചും കീ ചെയിനും അയാളുടെ കയ്യില്‍
നിന്നും നഷ്ടപ്പെടുന്നൂ . പിന്നീട് ഒരിക്കലും കളഞ്ഞുപോയ ആ ടോര്‍ച്ചു ഞങ്ങള്‍ക്ക്
കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല . എസ്സ് ഐ സാറിന്റെ ഫോണ്‍ ട്രയ്സ് ചെയ്തതില്‍ നിന്നും
അവസാനമായി അദേഹത്തിന് വന്ന കോളുകളില്‍ ഒന്ന് അദ്ദേഹത്തിന്റെ മകന്റെ യും മറ്റൊന്ന്
ഫാദര്‍ ഫ്രാന്‍സിസിന്റെയും മറ്റൊന്ന് ദുബായ് നമ്പറും ആണ് . നമ്പര്‍ ട്രാക്ക്
ചെയ്തതില്‍ നിന്നും മൂന്നാ മത്തെ കോൾ ദുബായ് ദേരയിലെ ഒരു പബ്ലിക് ബൂത്തില്‍ നിന്നും
വന്നകോള്‍ ആണ് എന്ന് മനസ്സിലായി . പക്ഷെ ഫാദര്‍ എന്തിനു ആ സമയം അദ്ദേഹത്തെ
വിളിച്ചു എന്ന് മാത്രം മനസ്സിലായില്ല . അതുപോലെ ദുബായ് നമ്പറില്‍ നിന്നും ആരാണ് അസമയത്ത് അദ്ദേഹത്തെ വിളിച്ചത് എന്നതും എന്റെ സംശയങ്ങളുടെ വ്യാപ്തി വീണ്ടും വര്‍ധിപ്പിച്ചു
തുടരും
ബ്ലൂ ഐ
എം.പി. എസ്സ്. വീയ്യോത്ത്
ഭാഗം :ഇരുപത്
എന്റെ ചിന്തകൾ അപ്പോഴേക്കും കെട്ടി പിണഞ്ഞുകഴിഞ്ഞിരുന്നൂ, സംശയിക്കാനാണെങ്കിൽ ഒത്തിരിപ്പേരുണ്ട് പക്ഷെ കേസന്വേഷണം എവിടെ തുടങ്ങണം എങ്ങനെ തുടരണം എന്നത് മാത്രം വ്യക്തമായില്ല . അപ്പോഴും എന്റെ മനസ്സിൽ ഒരു ചോദ്യം മാത്രം വ്യക്തമായി തെളിഞ്ഞു കണ്ടു . ചിലപ്പോൾ ഞങ്ങളുടെ ശ്രദ്ധയിൽ ആരോ ഒരാളോ മറ്റോ വ്യക്തിവിദ്വേഷം തീർക്കാൻ തെളിവൊന്നും അവശേഷിപ്പിക്കാതെ സംഗതി നടത്തി കടന്നുകളഞ്ഞതായിക്കൂടാ എന്നില്ലല്ലോ .
ഞാൻ മെല്ലെ സൈമണെയും വിളിച്ചു് മെല്ലെ കത്തിക്കരിഞ്ഞ കാറിന്റെ അരികിലേക്ക് നടന്നു . പിന്നീട് അന്തരീക്ഷത്തിലേക്ക് കലർന്ന കരിഞ്ഞ ടയറിന്റെ ഗന്ധത്തിൽ നിന്നും മൂക്കുപൊത്തി നിന്നപ്പോഴാണ് സമീപത്തെ മതിലിനരികിലെ കമ്മ്യൂണിസ്റ് പച്ചയ്ക്ക് ഇടയിൽ നിന്നും ഒരു മുരൾച്ച കേട്ടത് .
സൈമൺ വേഗം ചെന്ന് നോക്കിയപ്പോഴാണ് അതൊരു മൊബൈൽ ഫോൺ ആണെന്ന് ഞങ്ങൾക്ക് മനസ്സിലായത് . എന്റെ അനുവാദത്തിന് കാത്ത് നിൽക്കാതെ അവൻ ആ കോൾ അറ്റൻഡ് ചെയ്ത് സ്പീക്കർ മോഡിലേക്ക് മാറ്റി .
ശബ്ദം : ഹലോ ഹരി യല്ലേ
സൈമൺ : അല്ലല്ലോ, ഞാൻ കുട്ടികൃഷ്ണനാണ് . ഹരി കടയിൽ പോയതാ (ശബ്ദം അനുകരിച്ചു് )
ശബ്ദം : കൈമൾ കുട്ടികൃഷ്ണനല്ലേ ?
സൈമൺ : അതെ , ആരാന്ന് തീരെ മനസ്സിലായില്ല അതുകൊണ്ടാ (ശബ്ദം അനുകരിച്ചു് )
ശബ്ദം : മറവി നന്നായി ഉണ്ട് അല്ലേ (പൊട്ടിചിരിച്ചുകൊണ്ട് )
സൈമൺ : താങ്കളെക്കുറിച്ചു പറഞ്ഞില്ല , കാലം കുറെയായി അതാ ഒരു മറവി
ശബ്ദം : എന്റെ പേര് മാനവേന്ദ്രൻ എന്നാണ് പക്ഷെ മനു എന്ന് പറഞ്ഞാലെ എല്ലാവര്ക്കും അറിയൂ . പിന്നെ ഹരി ഇന്ന് വരുമോ ?
സൈമൺ : എന്തെങ്കിലും വിവരം പറയണം എങ്കിൽ ഞാൻ കടയടച്ചു പോകുമ്പോൾ പറഞ്ഞു കൊള്ളാം.
ശബ്ദം : ആ കേസിന്റെ ഗതി തിരിച്ചു വിട്ടത് നന്നായി . വേണ്ടവിധം ഞാൻ ഗൗനിച്ചോളാമെന്ന് മാത്രം പറഞ്ഞാൽ മതി .
സൈമൺ : പറയാം , മോൻ എവിടെനിന്നാ വിളിക്കുന്നേ
ശബ്ദം : ഹരിയോട് എന്നെ വിളിക്കാൻ പറയൂ .ബൈ
എന്ന് പറഞ്ഞു ഫോൺ വച്ചപ്പോൾ കേസിലെ നിർണ്ണായക വഴിത്തിരിവ് ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തി . ഇനി ഈ ഫോണിന്റെ ഉടമയായ ഹരിയെ കണ്ടെത്തിയാലെ രക്ഷയുള്ളൂ എന്ന നിലയിൽ കാര്യങ്ങൾ ചെന്നെത്തി . സൈമണിന്റെ അവസരോചിതമായ ശബ്ദാനുകരണം എന്നെ തെല്ലൊന്നുമല്ല ആശ്ചര്യപ്പെടുത്തിയത് . കുട്ടിക്കൃഷ്ണനെക്കുറിച്ചു ഞാൻ അവനോടു തിരക്കിയപ്പോൾ അദ്ദേഹം തന്റെ നാട്ടുകാരൻ ആണ് എന്നാണ് അവൻ പറഞ്ഞത് . പക്ഷെ വികലാംഗനായ ആ പാവത്തിന് എങ്ങനെയാ ഇവരുമായി ബന്ധം എന്ന് മാത്രം വ്യക്തമായില്ല .
അങ്ങനെ ഞാനും സൈമണും ഒരത്യാവശ്യം ഉണ്ട് എന്ന് ഓഫീസിൽ പറഞ്ഞു ഇറങ്ങി . വഴിയരികിൽ നിന്നും ഒരു ഓട്ടോറിക്ഷയിൽ കയറി ഡി ജി പി സാറിന്റെ വീട്ടിലേക്കു പുറപ്പെട്ടു . ഡി ജി പി സാറിന്റെ ഗേറ്റിന് മുമ്പിൽ ഓട്ടോറിക്ഷ നിന്നും , അങ്ങനെ ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നപ്പോഴേക്കും അദ്ദേഹം വീടിന്റെ വരാന്തയിലേക്ക് നടന്നു വന്നുകഴിഞ്ഞിരുന്നൂ .
അപരിചിതരായ ഞങ്ങളുടെ വരവ് കൂട്ടിലെ ജർമൻ ഷെപ്പേർഡ് അസ്വസ്ഥനായി കുരച്ചുകൊണ്ടു നോക്കി നിന്നപ്പോൾ അറിയാതെ നെഞ്ച് പിടച്ചു . ഉള്ളിലെ ഭയം കാലുകളുടെ വേഗം കൂടിയതിനാൽ വരാന്തയിൽ ആദ്യം നടന്നെത്തിയത് ഞാൻ ആയിരുന്നൂ . അങ്ങനെ ഡി ജി പി സാർ ഞങ്ങളെയും വിളിച്ചു വീടിനോടു ചേർന്നുള്ള ഓഫീസിൽ മുറിയിലേക്ക് നടന്നു.
വാതിൽ ചെന്ന് ആ മുറിയിൽ കയറിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി . ഒരു വശത്ത് റെഫറൻസ് പുസ്തകങ്ങൾ അടുക്കിവെച്ച വലിയ അലമാരി . അതിന് തൊട്ടരികിലായി ഒരു കമ്പ്യൂട്ടർ സജ്ജീകരിച്ചിരിക്കുന്നൂ. ആ മുറിയിലെ ഒരു സോഫായിൽ ചാരിയിരുന്ന് ഞങ്ങൾ കേസിനാസ്പദമായ എല്ലാ വിവരങ്ങളും അദ്ദേഹത്തോട് വിശദീകരിച്ചു . എല്ലാം ശ്രദ്ധിച്ചു കേട്ട് കഴിഞ്ഞു ഞങ്ങളുടെ കയ്യിലെ ഫോൺ കയ്യിൽ വാങ്ങി മേശപ്പുറത്തെ ലാൻഡ് ഫോണിൽ ആരെയോ വിളിച്ചു കളഞ്ഞു കിട്ടിയ ഫോണിൽ നേരത്തെ വന്ന ഇൻകമിങ് ഫോൺ നമ്പർ പറഞ്ഞു കൊടുത്തു. അദ്ദേഹത്തിന്റെ വാക്കുകളിൽ ആ കേസ്സിനോട് അദ്ദേഹത്തിന് ഉള്ള പ്രത്യേക താല്പര്യം തികച്ചും പ്രകടമായിരുന്നൂ .
തുടരും
എം.പി. എസ്സ്. വീയ്യോത്ത്
ഭാഗം :ഇരുപത്
എന്റെ ചിന്തകൾ അപ്പോഴേക്കും കെട്ടി പിണഞ്ഞുകഴിഞ്ഞിരുന്നൂ, സംശയിക്കാനാണെങ്കിൽ ഒത്തിരിപ്പേരുണ്ട് പക്ഷെ കേസന്വേഷണം എവിടെ തുടങ്ങണം എങ്ങനെ തുടരണം എന്നത് മാത്രം വ്യക്തമായില്ല . അപ്പോഴും എന്റെ മനസ്സിൽ ഒരു ചോദ്യം മാത്രം വ്യക്തമായി തെളിഞ്ഞു കണ്ടു . ചിലപ്പോൾ ഞങ്ങളുടെ ശ്രദ്ധയിൽ ആരോ ഒരാളോ മറ്റോ വ്യക്തിവിദ്വേഷം തീർക്കാൻ തെളിവൊന്നും അവശേഷിപ്പിക്കാതെ സംഗതി നടത്തി കടന്നുകളഞ്ഞതായിക്കൂടാ എന്നില്ലല്ലോ .
ഞാൻ മെല്ലെ സൈമണെയും വിളിച്ചു് മെല്ലെ കത്തിക്കരിഞ്ഞ കാറിന്റെ അരികിലേക്ക് നടന്നു . പിന്നീട് അന്തരീക്ഷത്തിലേക്ക് കലർന്ന കരിഞ്ഞ ടയറിന്റെ ഗന്ധത്തിൽ നിന്നും മൂക്കുപൊത്തി നിന്നപ്പോഴാണ് സമീപത്തെ മതിലിനരികിലെ കമ്മ്യൂണിസ്റ് പച്ചയ്ക്ക് ഇടയിൽ നിന്നും ഒരു മുരൾച്ച കേട്ടത് .
സൈമൺ വേഗം ചെന്ന് നോക്കിയപ്പോഴാണ് അതൊരു മൊബൈൽ ഫോൺ ആണെന്ന് ഞങ്ങൾക്ക് മനസ്സിലായത് . എന്റെ അനുവാദത്തിന് കാത്ത് നിൽക്കാതെ അവൻ ആ കോൾ അറ്റൻഡ് ചെയ്ത് സ്പീക്കർ മോഡിലേക്ക് മാറ്റി .
ശബ്ദം : ഹലോ ഹരി യല്ലേ
സൈമൺ : അല്ലല്ലോ, ഞാൻ കുട്ടികൃഷ്ണനാണ് . ഹരി കടയിൽ പോയതാ (ശബ്ദം അനുകരിച്ചു് )
ശബ്ദം : കൈമൾ കുട്ടികൃഷ്ണനല്ലേ ?
സൈമൺ : അതെ , ആരാന്ന് തീരെ മനസ്സിലായില്ല അതുകൊണ്ടാ (ശബ്ദം അനുകരിച്ചു് )
ശബ്ദം : മറവി നന്നായി ഉണ്ട് അല്ലേ (പൊട്ടിചിരിച്ചുകൊണ്ട് )
സൈമൺ : താങ്കളെക്കുറിച്ചു പറഞ്ഞില്ല , കാലം കുറെയായി അതാ ഒരു മറവി
ശബ്ദം : എന്റെ പേര് മാനവേന്ദ്രൻ എന്നാണ് പക്ഷെ മനു എന്ന് പറഞ്ഞാലെ എല്ലാവര്ക്കും അറിയൂ . പിന്നെ ഹരി ഇന്ന് വരുമോ ?
സൈമൺ : എന്തെങ്കിലും വിവരം പറയണം എങ്കിൽ ഞാൻ കടയടച്ചു പോകുമ്പോൾ പറഞ്ഞു കൊള്ളാം.
ശബ്ദം : ആ കേസിന്റെ ഗതി തിരിച്ചു വിട്ടത് നന്നായി . വേണ്ടവിധം ഞാൻ ഗൗനിച്ചോളാമെന്ന് മാത്രം പറഞ്ഞാൽ മതി .
സൈമൺ : പറയാം , മോൻ എവിടെനിന്നാ വിളിക്കുന്നേ
ശബ്ദം : ഹരിയോട് എന്നെ വിളിക്കാൻ പറയൂ .ബൈ
എന്ന് പറഞ്ഞു ഫോൺ വച്ചപ്പോൾ കേസിലെ നിർണ്ണായക വഴിത്തിരിവ് ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തി . ഇനി ഈ ഫോണിന്റെ ഉടമയായ ഹരിയെ കണ്ടെത്തിയാലെ രക്ഷയുള്ളൂ എന്ന നിലയിൽ കാര്യങ്ങൾ ചെന്നെത്തി . സൈമണിന്റെ അവസരോചിതമായ ശബ്ദാനുകരണം എന്നെ തെല്ലൊന്നുമല്ല ആശ്ചര്യപ്പെടുത്തിയത് . കുട്ടിക്കൃഷ്ണനെക്കുറിച്ചു ഞാൻ അവനോടു തിരക്കിയപ്പോൾ അദ്ദേഹം തന്റെ നാട്ടുകാരൻ ആണ് എന്നാണ് അവൻ പറഞ്ഞത് . പക്ഷെ വികലാംഗനായ ആ പാവത്തിന് എങ്ങനെയാ ഇവരുമായി ബന്ധം എന്ന് മാത്രം വ്യക്തമായില്ല .
അങ്ങനെ ഞാനും സൈമണും ഒരത്യാവശ്യം ഉണ്ട് എന്ന് ഓഫീസിൽ പറഞ്ഞു ഇറങ്ങി . വഴിയരികിൽ നിന്നും ഒരു ഓട്ടോറിക്ഷയിൽ കയറി ഡി ജി പി സാറിന്റെ വീട്ടിലേക്കു പുറപ്പെട്ടു . ഡി ജി പി സാറിന്റെ ഗേറ്റിന് മുമ്പിൽ ഓട്ടോറിക്ഷ നിന്നും , അങ്ങനെ ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നപ്പോഴേക്കും അദ്ദേഹം വീടിന്റെ വരാന്തയിലേക്ക് നടന്നു വന്നുകഴിഞ്ഞിരുന്നൂ .
അപരിചിതരായ ഞങ്ങളുടെ വരവ് കൂട്ടിലെ ജർമൻ ഷെപ്പേർഡ് അസ്വസ്ഥനായി കുരച്ചുകൊണ്ടു നോക്കി നിന്നപ്പോൾ അറിയാതെ നെഞ്ച് പിടച്ചു . ഉള്ളിലെ ഭയം കാലുകളുടെ വേഗം കൂടിയതിനാൽ വരാന്തയിൽ ആദ്യം നടന്നെത്തിയത് ഞാൻ ആയിരുന്നൂ . അങ്ങനെ ഡി ജി പി സാർ ഞങ്ങളെയും വിളിച്ചു വീടിനോടു ചേർന്നുള്ള ഓഫീസിൽ മുറിയിലേക്ക് നടന്നു.
വാതിൽ ചെന്ന് ആ മുറിയിൽ കയറിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി . ഒരു വശത്ത് റെഫറൻസ് പുസ്തകങ്ങൾ അടുക്കിവെച്ച വലിയ അലമാരി . അതിന് തൊട്ടരികിലായി ഒരു കമ്പ്യൂട്ടർ സജ്ജീകരിച്ചിരിക്കുന്നൂ. ആ മുറിയിലെ ഒരു സോഫായിൽ ചാരിയിരുന്ന് ഞങ്ങൾ കേസിനാസ്പദമായ എല്ലാ വിവരങ്ങളും അദ്ദേഹത്തോട് വിശദീകരിച്ചു . എല്ലാം ശ്രദ്ധിച്ചു കേട്ട് കഴിഞ്ഞു ഞങ്ങളുടെ കയ്യിലെ ഫോൺ കയ്യിൽ വാങ്ങി മേശപ്പുറത്തെ ലാൻഡ് ഫോണിൽ ആരെയോ വിളിച്ചു കളഞ്ഞു കിട്ടിയ ഫോണിൽ നേരത്തെ വന്ന ഇൻകമിങ് ഫോൺ നമ്പർ പറഞ്ഞു കൊടുത്തു. അദ്ദേഹത്തിന്റെ വാക്കുകളിൽ ആ കേസ്സിനോട് അദ്ദേഹത്തിന് ഉള്ള പ്രത്യേക താല്പര്യം തികച്ചും പ്രകടമായിരുന്നൂ .
തുടരും
ബ്ലൂ ഐ
എം.പി. എസ്സ്. വീയ്യോത്ത്
ഭാഗം :ഇരുപത്തിയൊന്ന്
അപ്രതീക്ഷിതമായാണ് ഡി ജി പി സാറിന്റെ കയ്യിലെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങിയത്.
അദ്ദേഹം ഫോണ്‍ എന്റെ നേരെ നീട്ടി ഫോണ്‍ കാള്‍ അറ്റന്‍ഡ് ചെയ്യാന്‍ പറഞ്ഞു . അങ്ങനെ ഞാന്‍ കോള്‍ അറ്റന്‍ഡ് ചെയ്ത് സ്പീക്കര്‍
മോഡിലേക്ക് മാറ്റി.
ശബ്ദം : “ഹല്ലോ ‘
ഞാന്‍ : “ഹല്ലോ , നിങ്ങള്‍ ആരാ?”
ശബ്ദം : (പൊട്ടിച്ചിരിച്ചുകൊണ്ട് ) “
ഇത് നല്ല തമാശ എന്റെ ഫോണും കയ്യില്‍ വച്ച് ചോദിക്കേണ്ട ചോദ്യം തന്നെ “
ഞാന്‍ : ഓക്കേ അങ്ങനെയാണെങ്കില്‍ നിങ്ങളുടെ പേര് ?
ശബ്ദം : കൊള്ളാം , സംസ്ഥാനത്തെ പ്രമുഖനായ മുന്‍ ഡി ജി പിയുടെ മുന്നില്‍ വച്ച്
തന്നെ എന്നോട് ചോദിക്കേണ്ട ചോദ്യം തന്നെ ? ശരിക്കും നിങ്ങള്‍ എന്താണ്
എന്നെക്കുറിച്ച് കരുതി വച്ചിരിക്കുന്നത് ?
ഞാന്‍ : ( മെല്ലെ ഡി ജി പി സാറിന് നേരെ ഒന്ന് തലയുയര്‍ത്തി നോക്കി , അപ്പോള്‍
അദ്ദേഹം ഗൌരവത്തോടെ തന്റെ മീശയില്‍ വിരലോടിച്ചു കൊണ്ട് എല്ലാം ശ്രദ്ധിച്ചു കൊണ്ട്
ഇരിക്കുകയായിരുന്നൂ )
ശബ്ദം : എന്തെ, ഇതുവരെ മറുപടിയൊന്നും
കേട്ടില്ലല്ലോ
ഞാന്‍ : ശരിക്കും നിങ്ങള്‍ ആരാ? നിങ്ങളാണോ ആ കാറിന് തീയിട്ടത് ? എസ്സ് ഐ
പ്രതാപന്‍റെ കൊലയുമായി നിങ്ങള്‍ക്കുള്ള ബന്ധം എന്താണ്?
ശബ്ദം : ഇതുപോലെ ചോദ്യം ചെയ്യാന്‍ ഇത് നിങ്ങള്‍ ഇങ്ങോട്ട് വിളിച്ച കോള്‍ അല്ല
? പിന്നെ എന്റെ ഫോണ്‍ കോളിന്റെ ഉറവിടം തേടി അലയണം എന്നും ഇല്ല . എനിക്ക് ഇത്തിരി
പണികൂടി ബാക്കിയുണ്ട് , അത് കഴിഞ്ഞു പറ്റുമെങ്കില്‍ വന്നു കണ്ടാല്‍ മതി , അതാ
അതിന്റെ ഒരു ശരി . പിന്നെ ഇത് ഞാന്‍ അങ്ങോട്ട് വിളിച്ച ഫോണ്‍ കോള്‍ ആണ് എന്ന് ഓര്‍ക്കണം.
ഡിജിപി : ഓക്കേ ? അങ്ങനെയാണെങ്കില്‍ എന്തിനാണ് എസ്സ് ഐ പ്രതാപനെ കൊല ചെയ്തത്
ശബ്ദം : ഞാന്‍ നേരത്തെ പറഞ്ഞു സമയമാവുമ്പോള്‍ എല്ലാം ഞാന്‍ പറയാം എന്ന് .
ഏതായാലും ഇത്ര നേരം ചോദിച്ചതിനാല്‍ ഒരു കാര്യം പറയാം . ഒരാള്‍ക്ക്
ഭ്രാന്തിളകിയാല്‍ നമുക്ക് അയാളെ ചങ്ങലയില്‍ ബന്ധിച്ചു നിറുത്താം പക്ഷെ ഭ്രാന്ത്
പിടിച്ചത് ചങ്ങലയ്ക്ക് ആയാലോ എന്താ
ചെയ്യുക അതെ ഞാനും ചെയ്യുന്നുള്ളൂ . സമൂഹത്തിലെ എല്ലാവരുടെയും സ്വത്തിനും ജീവനും
സുരക്ഷ നല്‍കേണ്ടവര്‍ തന്നെ ജനങ്ങളെ പലതരത്തിലെ ദ്രോഹിക്കാന്‍ തുടങ്ങിയാല്‍ പിന്നെ
ജനങ്ങള്‍ അടങ്ങിയിരിക്കും എന്ന് തോന്നുന്നുണ്ടോ . സമൂഹത്തിലെ അനീതിക്കെതിരെയും
നിങ്ങളില്‍ ചിലരുടെ വഴിവിട്ട ബന്ധങ്ങളും ചോദ്യം ചെയ്തതിനാണ് എന്നെ നിങ്ങളുടെ നീതിപാലകരും നീതിപോലും വഴിവാണിഭം
ചെയ്യുന്ന നിയമപാലകരും ചേര്‍ന്ന് തീവ്രവാദിയെന്നും , മാവോയിസ്റ്റെന്നും , ഭീകരന്‍
എന്നും മുദ്രകുത്തി ജയിലില്‍ അടച്ചത് . ശരിക്കും പാടത്ത് കളനിറഞ്ഞാല്‍ കര്‍ഷകര്‍
ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ . അതിന് ഭീരുക്കളും സ്വന്തം കാര്യം മാത്രം നോക്കി
നടക്കുന്ന സമൂഹവും എല്ലാം സഹിച്ചും ക്ഷമിച്ചും സഹിച്ചും കാലം കഴിക്കുമ്പോള്‍
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സമൂഹത്തിന്റെ അവകാശങ്ങള്‍ പലതും വില്‍പ്പന
ചരക്കാക്കുന്ന ഈ ക്കാലത്ത് ക്ഷമയോടെ ഒന്നും നേടിയെടുക്കാന്‍ കഴിയില്ല .
ഡി ജി പി : അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തി എല്ലാവരും
ഏറ്റെടുത്താല്‍ എന്തായിരിക്കും രാജ്യത്തിന്റെ അവസ്ഥ എന്ന് നിങ്ങള്‍
മനസ്സിലാക്കിയിട്ടുണ്ടോ
ശബ്ദം : ആര്‍ക്കാ സാര്‍ സമൂഹത്തെക്കുറിച്ച് ഇത്രമാത്രം ആധി , അന്നന്നത്തെ
അന്നത്തിന് വക കണ്ടെത്താനും വൈകീട്ട് നാലുകാലില്‍ നടക്കാനും മാത്രം ചിന്തിച്ചു
നടക്കുന്ന സമൂഹത്തിന് എന്ത് രാജ്യം എന്ത് വികസനം
ഡി ജി പി : സമൂഹത്തെക്കുറിച്ച് ഇത്രയും മനസ്സിലാക്കിയ നിങ്ങള്ക്ക് നിങ്ങളുടെ ഉപാധിയിന്‍ മേല്‍ നിയമത്തിനു മുമ്പില്‍
കീഴടങ്ങാന്‍ ഞാന്‍ ഒരു അവസരം ഒരുക്കിത്തരാം, എന്താ തയ്യാറാണോ
ശബ്ദം : സാര്‍ നല്ലൊരു ഫലിത പ്രിയനാണ് അല്ലെ , ഇന്ന് ലോകത്തില്‍ ഏറ്റവും വലിയ
ക്രിമിനലും വിശ്വാസ വഞ്ചകരുമായ നിങ്ങള്‍ തന്നെ ഇത് പറയണം . അത് ഞാന്‍ വിശ്വസിച്ചു
കീഴടങ്ങിയാല്‍ ലോക്കപ്പിലോ ജയിലിന്റെ നാല്
ചുമരുകള്‍ക്ക് ഉള്ളിലോ എന്റെ അന്ത്യം
ഉറപ്പ് .
ഡി ജി പി : നിങ്ങള്ക്ക് എന്നെ വിശ്വസിക്കാം .
ശബ്ദം : ഓക്കേ അപ്പോള്‍ കേസ്സിന്റെ അന്വേഷണത്തിന് ഉപകരിക്കുന്ന ഒന്ന് നിങ്ങളുടെ
ബ്ലൂ ഐ എന്ന സ്ഥാപനത്തിന്റെ ബോര്‍ഡിന്‍റെ കീഴെ വച്ചിട്ടുണ്ട് . താല്‍പ്പര്യമുണ്ടെങ്കില്‍
ഉപയോഗിക്കാം. ബൈ ഫോര്‍
നൌ
എന്ന വാചകത്തോടെ ആ സംവാദം അവസാനിച്ചപ്പോള്‍ ശരിക്കും ഞങ്ങള്‍ ഒരു
വിഷമവൃത്തത്തില്‍ അകപ്പെട്ടു കഴിഞ്ഞിരുന്നൂ .
തുടരും
ബ്ലൂ ഐ
എം.പി. എസ്സ്. വീയ്യോത്ത്
ഭാഗം :ഇരുപത്തിരണ്ട്
കാര്യങ്ങളുടെ പോക്ക് ആരോ ആലോചിച്ച് ഉറപ്പിച്ച മട്ടിലാണ് എന്ന ബോധ്യത്തോടെ
ഫോണില്‍ വിശ്വനെ വിളിച്ച് ബോര്‍ഡിന്‍റെ കീഴെ ഒന്ന് പരിശോധിക്കാന്‍ പറഞ്ഞശേഷം ഡി ജി
പി സാറിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു. അദ്ദേഹം മനസ്സിലെന്തോ ആലോചിച്ച് ഉറപ്പിച്ചപോലെ
ഫോണ്‍ കയ്യിലെടുത്ത് കൊണ്ട് എന്നെ നോക്കി
“ മുഹസിന്‍ ഇപ്പോള്‍ നമ്മളെ സഹായിക്കാന്‍ ഒരാള്‍ക്കേ കഴിയൂ സി ഐ ചന്ദ്രന്‍ ,
ഞാന്‍ അദ്ദേഹത്തെ വിളിക്കാന്‍ പോകുവാ .”
എന്നുപറഞ്ഞു കൊണ്ട് എന്റെ നേരെ കണ്ണുകള്‍ പായിച്ചപ്പോള്‍ തലകുലുക്കി സമ്മതം
കൊടുത്ത് അദ്ദേഹത്തിന്റെ രീതികള്‍ വീക്ഷിച്ചു കൊണ്ട് ഇരുന്നപ്പോള്‍ സൈമണ്‍ കയ്യിലെ
മൊബൈല്‍ സ്ക്രീനില്‍ എന്തോ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നൂ . ഡി ജി പി സര്‍ കണ്ണട നേരെയാക്കി ഫോണ്‍ കോളില്‍
ശ്രദ്ധിച്ചുകൊണ്ട് ഇരുന്ന് കൊണ്ട് കയ്യിലെ
എരിഞ്ഞു തീരാറായ സിഗരറ്റ് മേശമേലുള്ള ആഷ്ട്രേയില്‍ വച്ച് അണച്ചു.
ഡി ജി പി : ഹലോ
ശബ്ദം : സാര്‍ പറയൂ എന്താണ് പ്രത്യേകിച്ച്
ഡി ജി പി : പിന്നെ നീ ഡ്യൂട്ടിയില്‍ആണോ ഉള്ളത് ?
ശബ്ദം : സാര്‍
ഡി ജി പി : എടൊ നിന്നെ ക്കൊണ്ട് ഒരു കാര്യം ഉണ്ട് , നീ ഒന്ന് ഓഫീസിനു
വെളിയിലേക്ക് വരുമോ
ശബ്ദം : സാര്‍ , ഒരു മിനുറ്റ് ( നടന്ന് നീങ്ങുന്നതിന്റെയും സംസാരത്തിന്റെയും കിതപ്പിന്റെയും
ത്തിന്റെയും ശബ്ദം വ്യക്തമായി കേള്‍ക്കാം ) സാര്‍ പറയൂ
ഡി ജി പി : പിന്നെ നമ്മുടെ എസ്സ് ഐ പ്രതാപന്റെ കൊലപാതകമായി ബന്ധപ്പെട്ട് പലരും
ഞങ്ങളുടെ സംശയത്തിന്റെ നിഴലില്‍ വന്നിരുന്നൂ എങ്കിലും ഞങ്ങളുടെ കണക്ക് കൂട്ടലുകള്‍
പാടെ മാറ്റിക്കൊണ്ട് കേസ്സില്‍ ഒരു വഴിത്തിരിവ് ഉണ്ടായിരിക്കുന്നൂ . മുഴുവന്‍
വിവരവും ലഭ്യമല്ല പക്ഷെ കഴിയുമ്പോഴൊക്കെ ഒന്ന് മുഹസിനേയും കൂട്ടരെയും സഹായിക്കണം .
അതാണ് എനിക്ക് തന്റെ ഭാഗത്ത് നിന്നും വേണ്ട പ്രധാന സഹായം . ഇവരെ സഹായിക്കാന്‍
ഒരാളെക്കൂടി ഇവരോടൊപ്പം ചേര്‍ക്കുന്നുണ്ട് . നിനക്ക് അറിയും നമ്മുടെ ഇഡിയന്‍ ടോമിയെ
.
ശബ്ദം : സാര്‍ അദ്ദേഹം കൊലപാതക ക്കേസ്സില്‍ അകത്തല്ലേ ?
ഡി ജി പി : അത് എനിക്കും അറിയാം, നാല് വയസ്സ് കുഞ്ഞിനെ കൊലചെയ്ത ആളെയും
കൂട്ടരെയും കൊന്നതിന് അല്ലെ അകത്ത് കിടക്കുന്നത് .
ശബ്ദം : അവനെപ്പോലുള്ള ആളുകള്‍ ആണ് നമ്മുടെ ഫോഴ്സിന് വേണ്ടത് . നിയമം
അനുവദിക്കുന്ന എല്ലാ ഔദാര്യവും പറ്റി കുളിച്ചു ഉണ്ട് കഴിയുന്ന ഇതുപോലുള്ള
കുറ്റവാളികളെ നിരത്തി നിറുത്തി ജനമധ്യത്തില്‍ വച്ച് തന്നെ ശിക്ഷവിധിക്കുന്ന
രീതിയാണ് നമ്മുക്ക് വേണ്ടത് . അല്ലാതെ എന്ത് തെറ്റും ചെയ്ത് മാന്യനും പ്രമുഖനും ആയി
സമൂഹത്തില്‍ വിലസുന്നവര്‍ നമ്മുടെ ഭൂമിക്കു തന്നെ ഭാരമാണ് .
ഡി ജി പി : സര്‍വീസില്‍ ഇരിക്കുമ്പോള്‍ നമ്മുടെ കൈകല്‍ രാഷ്ടീയക്കാരും മറ്റ്
അധികാരികളും ചേര്‍ന്ന് ബന്ധിക്കും . അല്ലെങ്കില്‍ സഹപ്രവര്‍ത്തകരെക്കൊണ്ട്
ഏതെങ്കിലും കേസില്‍ പെടുത്തി പുറത്ത് നിറുത്തും . ആര്‍ക്കു വേണം ഇന്ന് ആത്മാര്‍ത്ഥ
ത . അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സമൂഹത്തിന് ഇതൊക്കെ ഒരു സിനിമകാണുന്ന
പോലെ മാത്രമേ തോന്നൂ .
ശബ്ദം : ഓക്കേ സാര്‍ , ഞാന്‍ വൈകീട്ട് സാറിനെ വന്നു കാണാം . ഒന്ന് എസ്സ് പി
ഓഫീസില്‍ പോകണം .
ഡി ജി പി: നീ എസ്സ് പി ഓഫീസില്‍ പോകുന്നത് ഒന്നുകില്‍ മീറ്റിങ്ങില്‍ പങ്കെടുക്കാനോ
അല്ലെങ്കില്‍ സസ്പെന്‍ഷന്‍ ലെറ്റര്‍ വാങ്ങിക്കാനും മാത്രമാണല്ലോ
ശബ്ദം : സമ്മതിച്ചിരിക്കുന്നൂ സാര്‍ , നമ്മുടെ തദ്ദേശ സ്വയം ഭരണ വകുപ്പ്
മന്ത്രിക്ക് ഇന്ന് ഒന്ന് പൊട്ടിക്കേണ്ടതായി വന്നു . പലപ്പോഴും കാര്യവിവരം തീരെ
ഇല്ലാത്ത ഇതുപോലെ ചിലരുടെ നാവിന്റെ ചൊറിച്ചില്‍ മാറാന്‍ എന്റെ തല്ലു
സഹായിക്കുന്നത് പതിവാണല്ലോ . ഇനി സ്ഥലം മാറ്റമാണോ സസ്പന്‍ഷന്‍ ആണോ എന്ന് ചെന്ന്
കഴിഞ്ഞാലെ അറിയൂ .
ഡി ജി പി : നീയും എന്റെ അതെ സ്വഭാവം കാത്തു സൂക്ഷിക്കുന്നുണ്ട് അല്ലെ .
ശബ്ദം : സാറിന്റെ ജൂനിയര്‍ ആയല്ലേ എന്റെ തുടക്കം കുഴപ്പം വരില്ലല്ലോ
ഡി ജി പി : ഓക്കേ നീ ഏതായാലും വൈകീട്ട് വീട്ടിലേക്കു വാ ,പിന്നെ ഒരു കാര്യം പറയാന്‍ മറന്നു അപ്പോൾ ഇടിയന്‍ ടോമിയും കൂടെ കാണും . ഇന്ന് കാലത്ത് അവന്‍ ജയിലില്‍ നിന്നും
ഇറങ്ങിയിട്ടുണ്ട് . അമ്മയെ ചെന്ന് കണ്ട ശേഷം ഇങ്ങോട്ട് എത്താം എന്നാ കഴിഞ്ഞ തവണ കണ്ടപ്പോൾ പറഞ്ഞേ. നമ്മുടെ
പാലത്ത് മുക്കിലെ ആ മാളിക വീടില്ലേ അവിടെ കാണും അവന്‍ നീ വരുമ്പോള്‍ പറ്റുമെങ്കില്‍
കൂടെ കൂട്ടിക്കോ
ശബ്ദം : ഓക്കേ സാര്‍ , ബൈ
ഡി ജി പി : ഓക്കേ മാന്‍
ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് എന്നെ നോക്കി അദ്ദേഹം പറഞ്ഞു
“ നിങ്ങള്‍ നാലുപേരും വൈകീട്ട് ഇവിടെ കാണണം ,ഓക്കേ “
ഓക്കേ സാര്‍ എന്നും പറഞ്ഞു ഞങ്ങള്‍
അവിടെ നിന്നും ഇറങ്ങിയപ്പോള്‍ ആ രണ്ടു സംഭാഷണത്തിന്റെയും ആകെ ത്തുക എന്തായിരിക്കും
എന്ന് മാത്രം എനിക്ക് വ്യക്തമായില്ല . എന്തിനാണ് സി ഐ സാറുമായുള്ള സംഭാഷണം അദ്ദേഹം
ഞങ്ങളെ ക്കൂടി കേള്‍പ്പിച്ചത് എന്ന്
മാത്രം അപ്പോഴും വ്യക്തമായില്ല
തുടരും
ബ്ലൂ ഐ
എം. പി. എസ്സ്. വീയ്യോത്ത്
ഭാഗം :ഇരുപത്തിമൂന്ന്
വഴിയിലുടനീളം ഞങ്ങളുടെ ഇടയിലായി
പരന്നുകിടന്ന മൌനത്തിന് എന്റെ ഫോണിലേക്ക് വന്ന കോള്‍ ആണ് വിരാമമിട്ടത് . ഫോണ്‍
സംഭാഷണം വേഗം അവസാനിപ്പിച്ച് ഞാന്‍ സൈമണ് നേരെ തിരിഞ്ഞു
ഞാന്‍ : എഡോ , വിശ്വന്‍ ആണ്
വിളിച്ചത്.
സൈമണ്‍ : എന്തേ പ്രത്യേകിച്ച് ,
അവന് ബോര്‍ഡിന്‍റെ കീഴെ നിന്നും എന്തെങ്കിലും കിട്ടിയോ
ഞാന്‍ : അതാണ് ഞാന്‍ പറയാന്‍
വരുന്നത് . അത് ഒരു വര്ഷം പഴക്കമുള്ള വര്‍ത്തമാന
പത്രത്താളില്‍ പൊതിഞ്ഞ നിലയില്‍
കണ്ട ഒരു യു എസ്സ് ബി യായിരുന്നൂ.
സൈമണ്‍ : അതേത് പത്രം . ഒരു
വര്ഷം എന്ന് പറഞ്ഞാല്‍ ആ എസ്സ് ഐ കൊല്ലപ്പെട്ട സമയത്തെ പത്രം ശരിയല്ലേ
ഞാന്‍ : അതെ , പക്ഷെ യു എസ്സ് ബിയിലെ
ഫയല്‍ വിശ്വന്‍ സിസ്റ്റത്തില്‍ കണക്റ്റ് ചെയ്തപ്പോള്‍ അതില്‍
രണ്ടു ഫോള്‍ടറുകളിലായി ഒത്തിരി ഫോട്ടോകളും രേഖകളും അടങ്ങിയിരിക്കുന്നുണ്ട് പോലും.
സൈമണ്‍ : അതില്‍ നിന്നും നമുക്ക്
എന്തെങ്കിലും കിട്ടുമായിരിക്കും അല്ലെ സാറേ
ഞാന്‍ : ഏതായാലും നോക്കാം , നീ
വേഗം നടക്ക്
എന്ന് പറഞ്ഞു നടന്നു വഴിയില്‍
കണ്ട ഓട്ടോറിക്ഷയില്‍ കയറി ഓഫീസിന്റെ മുന്നിലായി ചെന്ന് ഇറങ്ങുമ്പോഴേക്കും അവിടെ
തടിച്ചുകൂടിയ ആള്‍ക്കൂട്ടം ഞങ്ങളുടെ ആധി കൂട്ടി . പിന്നെ വേഗം നടന്നു ആളുകളെയും കടന്ന്
ഓഫീസിന്‍റെ വരാന്തയിലേക്ക് കാലെടുത്ത് വച്ചപ്പോഴാണ് അകത്തെ മുറിയില്‍ നിന്നും ഉയര്‍ന്ന വെടിമരുന്നിന്റെ
ഗന്ധമുള്ള പുകപടലങ്ങള്‍ എന്റെ ശ്രദ്ധയില്‍ പതിഞ്ഞത് .
അകത്തേക്ക് ഒന്ന് എത്തിനോക്കി
പുകയുടെ ഉത്ഭവസ്ഥാനത്തെക്കുറിച്ച് ഏകദേശധാരണ വരുത്തിയപ്പോഴാണ് എനിക്ക് കാര്യങ്ങള്‍ ഒരുവിധം ബോധ്യമായത്. അങ്ങനെ
ഫോണെടുത്ത് ഡി ജി പി സാറിനോടും സി ഐ
സാറിനോടും സംഭവത്തെക്കുറിച്ച് ഞാന്‍
മനസ്സിലാക്കിയത് വിളിച്ചറിയിച്ചപ്പോഴേക്കും സൈമണും ഡ്രൈവര്‍ സുരേഷും പവിത്രനും കൂടി പരുക്കേറ്റവരെ ആശുപത്രിയില്‍
എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു .
അതിനിടയ്ക്കാണ് സി ഐ സാറും ഡി ജി പി സാറും
ഇവിടേയ്ക്ക് എത്തിച്ചേര്‍ന്നത് . മറ്റ് ഫോര്‍മാലിറ്റികള്‍ കഴിഞ്ഞ് പരുക്കേറ്റ
വിശ്വനെയും അനസിനേയും ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കയറ്റി വിട്ടപ്പോഴും സംഭവിച്ചത്
എന്താണ് എന്ന് മാത്രം ഞങ്ങള്‍ക്ക് വ്യക്തമായില്ല .
ആള്‍ക്കൂട്ടത്തില്‍
നിന്നും രണ്ടുപേരുടെ മുഖത്തെ പരിഭവം സി ഐ സാര്‍ തിരിച്ചറിഞ്ഞത്. അദ്ദേഹം ആര്‍ക്കും
സംശയം തോന്നാത്തവിധം മഫ്ടിയില്‍ അവിടെയുണ്ടായിരുന്ന പോലീസുകാരെക്കൊണ്ട് അവരെ പൊക്കി
ഓഫീസിലെ ഒരു മുറിയില്‍ കൊണ്ട് പോയി ഭേദ്യം തുടങ്ങാന്‍ കയ്യോങ്ങിയപ്പോഴേ അതിലോരുവന്‍
പേടിച്ച് നടന്ന സംഭവം അദേഹത്തിന്‍റെ മുന്നില്‍ വിവരിക്കാന്‍ തുടങ്ങി .
ശബ്ദം : ( കരച്ചിലിനിടയില്‍ )സാറെ
എന്നെ ഒന്നും ചെയ്യല്ലേ , ഞാന്‍ എല്ലാം തുറന്ന്‍ പറയാം
സി ഐ സാര്‍ എന്നെ ഒന്ന്
നോക്കിയശേഷം അവനെ നോക്കിഒന്ന് മൂളി. പിന്നെ അവനെ നോക്കി
സി ഐ : നിങ്ങളുടെ പേര് പറ , (
പിന്നെ പോലീസുകാരനെ നോക്കി ) ഇപ്പോള്‍ തന്നെ എഴുതി എടുത്തോ
ശബ്ദം : എന്റെ പേര് രാജേഷ് - കുട്ടു
എന്ന് വിളിക്കും , ഇവന്റെ പേര് മുഹമ്മദ് അലി - മമ്മാലി എന്നാണ് വിളിക്കും. ഈ ടൌണിലെ ചെറിയ
തല്ലുകേസുകളും ബ്ലാക്ക്മൈലുകളും
വണ്ടിപിടുത്തവും ആയ ക്വട്ടേഷന്‍ ആണ് ഞങ്ങള്‍ സാധാരണ എടുത്തിരുന്നത് . പക്ഷെ ഇന്നലെ
വൈകീട്ട് ഒരാള്‍ ഞങ്ങളെ കാണാന്‍ വന്ന് എസ്സ് ഐ സാറിന്റെ കൊലപാതകം അന്വേഷിക്കുന്ന
ബ്ലൂ ഐ എന്ന സ്ഥാപനത്തില്‍ ബോംബ് വെക്കണം എന്ന് പറഞ്ഞപ്പോള്‍ അപ്പോഴേ ഞങ്ങള്‍ പറ്റില്ല
എന്ന് തുറന്നു പറഞ്ഞതാണ്. പക്ഷെ സാറിന് അറിയുമോ സന്ധ്യയോടടുപ്പിച്ച് ഞങ്ങളുടെ
വീട്ടില്‍ കയറി പെങ്ങളെയും അമ്മമാരെയും വച്ച് അവര്‍ ഞങ്ങളോട് വിലപേശിയപ്പോള്‍ വഴങ്ങേണ്ടി
വന്ന്‍ എന്ന് മാത്രം. ഞങ്ങള്‍ കാലത്ത് തന്നെ ഈ ഓഫീസില്‍ ആരും അറിയാതെ അവര്‍ തന്ന ബോംബ്
സ്ഥാപിച്ചു. അതൊരു ടൈംബോംബ് ആയിരുന്നില്ല എന്നറിയാം കാരണം നിങ്ങള്‍ ബോംബ് സ്ഥാപിച്ചാല്‍
മാത്രം മതി സ്ഫോടനത്തിനുള്ള വഴി ഞങ്ങള്‍ ചെയ്തുകൊള്ളാം എന്നാണ് പറഞ്ഞത്.
അപ്പോഴാണ് വിശ്വന്‍ നേരത്തെ
ഫോണിലൂടെ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഓര്‍ത്തെടുത്തത് . അങ്ങനെ ഞാന്‍ സി ഐ സാറിനോട്
ഞാന്‍ : സാര്‍ ഡി ജി പി സാറിന്റെ
വീട്ടില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു അതില്‍ ഞങ്ങളുടെ
ബോര്‍ഡിന്റെ കീഴെ ഒരു വസ്തു വയ്ക്കുന്നൂ അത് കേസിനു ഉപകരിക്കും എന്ന് അതില്‍
പറഞ്ഞിരുന്നൂ . അത് ഡി ജി പി സാറും കേട്ടതാണ് , അത് പ്രകാരം ഞാന്‍ വിശ്വനെ വിളിച്ച്
ബോര്‍ഡിന് കീഴെയുള്ള വസ്തു എടുപ്പിച്ചിരുന്നൂ. അവന്‍ അത് സിസ്റ്റത്തില്‍ കണക്റ്റ്
ചെയ്ത് പരിശോധിച്ചപ്പോള്‍ അതില്‍ രണ്ട്
ഫോള്‍ഡര്‍ ഉണ്ടായിരുന്നൂ എന്നാണ് അവന്‍
പറഞ്ഞത്. ഇവന്‍ പറഞ്ഞത് സത്യമാണെങ്കില്‍ ബോംബ് യു എസ്സ് ബി
ആക്ടിവേറ്റഡായിരിക്കുമോ .
സി ഐ : യെസ്, ശരിയാണ് അങ്ങനെയാവാനാണ്
സാധ്യത . പക്ഷെ ആരാണ് ഇതിനു പിന്നില്‍. അയാള്‍ അന്ന് നമ്മളുമായി സംസാരിച്ച ഡേവിഡ്
നൈനാന്‍ കോശി ആയിരിക്കുമോ ? ( സി ഐ ചോദ്യം ചെയ്തുകൊണ്ടിരുന്ന ചെറുപ്പക്കാരന്
നേരെനോക്കി )
എടോ നിങ്ങള്ക്ക് ക്വട്ടേഷന്‍
തന്ന ആള്‍ ഒരു പൂച്ചക്കണ്ണുള്ള ആളാണോ
ശബ്ദം : (ആശ്ചര്യത്തോടെ തമ്മില്‍
നോക്കി ഉറപ്പുവരുത്തിയ ശേഷം സി ഐ സാറിനെ നോക്കി ) അതെ സാര്‍ എന്ന് പറഞ്ഞപ്പോള്‍
കാര്യങ്ങള്‍ വീണ്ടും മാറിമറിയുകയായിരുന്നൂ.
തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ