ആത്മബന്ധം
എം. പി. എസ്സ് . വീയ്യോത്ത്
1995 ജനവരി 15 ന് ഷാര്‍ജ
അന്താരാഷ്ട്രവിമാനത്താവളത്തില്‍ വന്നിറങ്ങിയ എനിക്ക് അന്ന് ഈ മണല്നഗരത്തില്‍
കാര്യമായി സുഹൃത്തുക്കള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. ആദ്യമായി നാടുമായും ഉറ്റവരുമായും വിട്ട് ജീവിക്കുക എന്നത് എത്ര
വേദനയുണ്ടാക്കുന്ന ഒന്നാണ് എന്ന് അന്നാണ് എനിക്ക് ശരിക്കും ബോധ്യമായത്. നമ്മള്‍ സ്നേഹിക്കുന്നവരെ
നമ്മുടെ ആ സമയത്തെ മുന്‍കോപത്തില്‍ മോശമായ വാക്കുകള്‍ ഉപയോഗിച്ച് മുറിവേല്‍പ്പിച്ചത്
ഓര്‍ത്ത് വേദനിക്കുക ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്നെയാണ് എന്നതാണ് സത്യം.
അങ്ങനെയിരിക്കെയാണ് ഷാര്‍ജയിലെ
പഴയ ഒരു വില്ലയില്‍ ഉറങ്ങാനായി ഇടം കിട്ടിയത് . ആ മുറിയില്‍ കയറിയപ്പോള്‍ എങ്ങും
പകല്‍സമയമായിട്ട് കൂടി കൂരാക്കൂരിരുട്ട് പരന്നുകിടന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നൂ
. ആ മുറിയുടെ ജാലക പ്പാളികള്‍ കറുത്തനിറത്തിലുള്ള ഗാര്‍ബേജ് സഞ്ചിയില്‍ മാസ്കിംഗ്
ടാപ്പ് ഒട്ടിച്ച് വച്ചിരുന്നതിനാലാണ് ഇങ്ങനെ ഒരു പ്രതിഭാസം സംജാതമായത് എന്ന്
പുറത്തേക്ക് ഇറങ്ങി പരിശോധിച്ചപ്പോള്‍
എനിക്ക് ബോധ്യമായി . അങ്ങനെയുള്ള ആ മുറിയില്‍ ആ രാത്രി കിടന്നപ്പോള്‍ യാത്രാ ക്ഷീണത്തില്‍ പെട്ടെന്ന് ഞാന്‍
ഉറക്കത്തിലേക്ക് വഴുതി വീണു. തുടര്‍ന്നുള്ള രാത്രികളില്‍ ഉറക്കം വരാതെ തിരഞ്ഞും
മറിഞ്ഞും കിടന്നപ്പോഴാണ് ശരീരത്തിലൂടെ ഒരുകൂസലും
ഇല്ലാതെ ഓടിനടക്കുന്ന ഏതോ പ്രാണികള്‍ ക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയത് . ആ അവസ്ഥ എന്നില്‍ സൃഷ്‌ടിച്ച
അസ്വസ്ഥത യെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും ശരീരം വല്ലാതാവും . അടുത്ത
ദിവസങ്ങളിലെ ഞങ്ങള്‍ തമ്മിലുള്ള സംസാരങ്ങളില്‍
നിന്നാണ് അത് മൂട്ടയാണ് എന്നും ആ മുറിയില്‍
അത് ധാരാളം ഉണ്ട് എന്നും സഹമുറിയന്മാര്‍ പറഞ്ഞ്
അറിഞ്ഞത് . ഒന്ന് രണ്ടു തവണ മുറിയിലെ ബള്‍ബിന്റെ വെളിച്ചത്തില്‍
ആ പ്രാണികളെ തിരഞ്ഞപ്പോള്‍ കയ്യില്‍ കിട്ടിയ
ഒന്നോ രണ്ടോ എണ്ണത്തെ തറിയില്‍ ഇട്ട് ഞെരിച്ചു കൊന്നപ്പോള്‍ അതില്‍ നിന്നും ഉയര്‍ന്ന
മനമടുപ്പിക്കുന്ന ഗന്ധം എന്നില്‍ വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചിരുന്നത് ഞാന്‍
ഇന്നും ഓര്‍ക്കുന്നൂ .
വേനലില്‍ സൂര്യന്‍ മനുഷ്യന്റെ മണ്ണിലെ ചെയ്തിയില്‍ കോപിഷ്ടനായി കാണപ്പെടുന്ന
വേനലില്‍കാലത്ത് ശരീരത്തിലെ ജലാംശം വറ്റിവരളുന്നൂ നാവുകള്‍
വെള്ളത്തിന് വേണ്ടി ദാഹിക്കുമ്പോഴും . ചിലര്‍ ഇത്തിള്‍ക്കണ്ണി പോലെ മറ്റുള്ളവരെ
ചൂഷണം ചെയ്ത് ഈ ലോകത്തില്‍ ജീവിക്കുമ്പോഴും ഈ ജീവികള്‍ ഭൂമിയില്‍ ജീവിക്കാനായി കാണിക്കുന്നത്
എത്രയോ നിസ്സാരം തന്നെയാണ് .
കാലം അതിന്റെ സഞ്ചാരപഥത്തിലൂടെ
അനുസ്യൂതം മുന്നോട്ട് പോയപ്പോഴും ഞാനും മൂട്ടയുമായുള്ള ആ ആത്മബന്ധത്തിന് യാതൊരുവിധത്തിലുള്ള
കോട്ടവും വന്നില്ല . ഷാര്‍ജയിലെ പഴയ
വില്ലയില്‍ എന്നോടൊപ്പം കഴിഞ്ഞ മൂട്ടകളുടെ
ബന്ധുക്കള്‍ തന്നെ ആണെന്ന് തോന്നൂ ഇന്നും വിടാതെ എന്റെ കൂടെ ഉണ്ട് . അന്ന് ഷാര്‍ജയില്‍ കൃശാഗ്രനായ എന്റെ ശരീരത്തില്‍
നിന്നും കിട്ടിയ രക്തത്തിന്റെ അളവില്‍ അവര്‍
അസംതൃപ്തത്തരായിരുന്നൂ എന്ന് വേണം കരുതാന്‍ . ഇന്ന് കാലങ്ങള്‍ക്ക് ശേഷം പുതിയ മുറിയില്‍ ആരോഗദൃഡഗാത്രന്‍ എന്ന് സ്വയം
കരുതി വരുന്ന എന്റെ ശരീരത്തില്‍ ഇന്ന് രക്തത്തിന്റെ അളവ് കൂടി എന്ന് വേണം കരുതാന്‍
. മുറിയിലെ മൂട്ടകളില്‍ മിക്കവയും ഹോര്‍ലിക്ക്സ്
കുടിച്ച കുട്ടികളെ പ്പോലെ തടിച്ചു കൊഴുത്തിരിക്കുന്നൂ . പലര്‍ക്കും ഇഴഞ്ഞു
നീങ്ങാന്‍ തന്നെ വല്ലാത്ത പ്രയാസം അനുഭവപ്പെട്ടത് ഞാന്‍ അറിഞ്ഞു . അങ്ങനെ ഒരിക്കല്‍
എന്റെ കമ്പിളി പ്പുതപ്പില്‍ നിന്നും എടുത്ത്
തറയില്‍ ഇട്ട് ചവിട്ടിക്കൊന്ന ഓരോ മൂട്ടയില്‍ നിന്നും തെറിച്ചു വീണ ഓരോ തുള്ളി ചോരയും
എന്റെത് തന്നെഎന്ന് വേണം കരുതാന്‍ . ചോരവീണ് ക്രീം നിറത്തിലുള്ള തറയാകെ വൃത്തികേടായിരിക്കുന്നൂ.
ഇന്നും ഏതോ ഒരാത്മബന്ധം എന്നോണം ഏതു ഷര്‍ട്ട്
ഇട്ടിന്റെ പോക്കറ്റിലും ബാഗിലും കയറിയിരുന്ന് എന്നോടൊപ്പം എങ്ങോട്ടും കൂട്ടുവരാന്‍
അവര്‍ കാണിക്കുന്ന ആ സ്നേഹത്തിന് ചോരയുടെ സ്വാദ് ഉണ്ടായിരുന്നിരിക്കും ഈ ലോകത്ത് ഇവരെപ്പോലെ എന്നെ സ്നേഹിക്കുന്ന ഒരാളെയും ഇന്നുവരെ ജീവിതത്തില്‍
ഒരിടത്തും കണ്ടുമുട്ടിയിട്ടില്ല എന്നത് പരമമായ സത്യം . ഈ ബന്ധം കാത്തു
സൂക്ഷിക്കുവാന്‍ അവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയ്ക്ക് ഞാന്‍ എന്ത് പ്രത്യുപകാരമാണ്
നല്‍കുക .
ഇത്തരം ആത്മബന്ധങ്ങള്‍ ഇന്ന് ഈ ലോകത്തില്‍ ആരിലും കാണാന്‍ കഴിയാത്ത ഒരു
വികാരം തന്നെയാണ്. അതിനാല്‍ തന്നെയാണ് ലോകത്തിലെ പല കുറ്റകൃത്യങ്ങള്‍ക്കും മൂലകാരണം
സ്നേഹവും വിശ്വാസഹത്യയും തന്നെ എന്ന് പറയുന്നത് ഇതിന് എല്ലാവരും തമ്മില്‍ പ്രതിഫലേച്ചയില്ലാതെ സ്നേഹിക്കാന്‍
പഠിക്കുകയാണ് ആദ്യം വേണ്ടത്.
------------------------------------------ ശുഭം ----------------------------------------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ