കാലവും കോലവും
എം.പി.എസ്സ്.വീയ്യോത്ത്ഇന്ന് നമ്മുടെ ചുറ്റും കണ്ടുവരുന്ന പലരുടെയും വസ്ത്രധാരണ രീതികൾ കാണുമ്പോഴാണ് പണ്ട് കാലത്ത് ഉടു തുണിക്ക് മറുതുണി ഇല്ലാതിരുന്ന ആ കാലത്തേക്കുറിച്ച് അറിയാതെ ഓർക്കുക .കാലമേ നീയേ സാക്ഷി
ഒരാൾക്ക് ഭ്രാന്ത് പിടിച്ചാൽ വിഷമിച്ചാണേലും പിടിച്ചുകെട്ടി മാനസികാരോഗ്യകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കാം പക്ഷേ ഒരു ജനതയ്ക്ക് ഭ്രാന്തിളകിയാൽ ഒരു രക്ഷയുമില്ല. ഇത് എന്തിനാണ് ഇവിടെ പറഞ്ഞത് എന്ന് ചീലർക്കെങ്കിലും തോന്നുന്നുണ്ടാവും അല്ലേ?
ഇന്ന് ഞാൻ അത്യവശ്വസാധനങ്ങൾ വാങ്ങിക്കാനായി നഗരത്തിലെ ഒരു സൂപ്പർ മാർക്കറ്റിൽ കയറി . സാധനം തിരയുന്ന എന്റെ മുന്നിൽ വന് ഒരു സ്ത്രീ കുനിഞ്ഞ് എന്തോ തിരയാൻ തുടങ്ങി . അവരുടെ വേഷം ജീൻസും ടീ ഷർട്ടും ആയിരുന്നു. അവർ കഴുത്തിൽ മുറുക്കിപ്പിടിച്ച മൊബൈലിൽ ആരോടോ ഉച്ചത്തിൽ സംസാരിച്ച് ഇടയ്ക്കിടയ്ക്ക്പൊ ട്ടി ചിരിക്കുന്നുമുണ്ടായിരുന്നു .അതിനിടയിൽ എപ്പോഴോ അവർ നിവർന്ന് നിന്ന് വീണ്ടും കുനിഞ്ഞു .അപ്പോഴേക്ക് കറുത്ത നിറത്തിലുള്ള അടിവസ്ത്രം കൃത്യമായി പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി. അതിൽ അവർക്ക് തെല്ലും നാണമോ ഒന്നും ഉള്ളതായി എനിക്ക് തോന്നിയില്ല അപ്പോഴാണ് പലപ്പോഴായി മുമ്പ് ഇവിടെ വച്ച് കണ്ട ചെറുപ്പക്കാരന്റെയും മധ്യവയ്ക്കന്റേയും അടിവസ്ത്രത്തിന്റെ നിറങ്ങൾ എനിക്ക് ഓർമ്മ വന്നത്.
ഇക്കണക്കിന് പോയാൽ സൂപ്പർ മാനേ പോലെ പേന്റിന് മുകളിൽ വരെ അടിവസ്ത്രം ധരിച്ച് നടക്കുന്ന കാഴ്ച കൂടി കാണാൻ അവസരം ഉണ്ടാവുമായിരിക്കും. പണ്ട് മാറ് മറയ്ക്കാൻ അവകാശമില്ലാതിരുന്നതിൽ നിന്നും മനുഷ്യൻ ഒത്തിരി മാറി. ഇന്ന് എല്ലാംതുറന്ന് കാട്ടാനും ചുംബന സമരം നടത്താനും തുടങ്ങി എന്തൊക്കെ കാണേണ്ടി വരും ഹാ .. നോക്കാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ