എന്റെ ചില കാഴ്ചപ്പാടുകള്‍
എം. പി. എസ്സ് . വീയ്യോത്ത്
രാഷ്ട്രീയ , മതഗ്രന്ഥങ്ങളോ കൊടിതോരണങ്ങളോ ഒരാളുടെയും ജീവിതത്തില്‍ ഒന്നും നേടി
ക്കൊടുക്കാറില്ല . ഒരാള്‍ക്ക് അറിവ് സ്വായത്തമാക്കാന്‍ ഇഷ്ടാനുസരണം ഏത്
ഗ്രന്ഥങ്ങളും പാരായണം ചെയ്യാം ഒപ്പം തന്റെ നിലപാടുകള്‍ പകര്‍ത്തുകയും ആവാം . പക്ഷെ
ആ അറിവുകളില്‍ നിന്നും നല്ലത് മാത്രം തെരഞ്ഞെടുത്ത്
ജീവിതത്തില്‍ പകര്‍ത്തുക എന്ന ദൌത്യം ആണ് നമ്മള്‍ ഓരോരുത്തര്‍ക്കും ഉള്ളത് . തന്‍റെ
അറിവുകള്‍ തന്റെ ജീവിതത്തിലും ഒപ്പം ജനങ്ങളുടെ ഇടയിലും ആവിഷ്കരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മതങ്ങളെയും നല്ല ശീലങ്ങളെയും വളച്ചൊടിച്ച്
സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന കള്ളനാണയങ്ങളെ എല്ലാവര്ക്കും തിരിച്ചറിയാന്‍
കഴിയൂ .
പഴയകാല രാഷ്ടീയക്കാര്‍ രാഷ്രീയ
നിലപാടുകളില്‍ മാത്രം ശ്രദ്ധ
കേന്ദ്രീകരിച്ചിരുന്നപ്പോള്‍ ഇന്നിന്റെ നേതാക്കള്‍ വോട്ട് ബാങ്ക് നോക്കി മതത്തെ
കൂടുപിടിച്ച് പല നെറികെട്ട പ്രവര്‍ത്തനങ്ങളും
നടത്തി വരുന്നൂ. മറ്റുമതങ്ങളെ വര്‍ഗ്ഗീയമായും ചിലരെ നല്ലകൂട്ടരായും ചിത്രീകരിച്ച
ചിലരുടെ ലാക്ക് ഇന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നൂ . അതിനുള്ള
മറുപടിയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് . എന്ത് സംഭവിച്ചാലും
തന്റെ നിലപാടുകള്‍ അടിയുറച്ച് നില്‍ക്കും എന്ന ദാര്‍ഷ്ട്യവും കൂടിയാവുമ്പോള്‍ ഒരു
ജനകീയ പ്രസ്ഥാനത്തിന്റെ പതനം പൂര്‍ണ്ണമാകുന്നൂ. സഹനസമരങ്ങളിലൂടെ ജനമനസ്സിലേക്ക് ചേക്കേറിയ
പ്രസ്ഥാനത്തിലെ തൊഴിലാളി നേതാക്കളില്‍
മിക്കവരും മുതലാളികളായി മാറിയപ്പോള്‍ പാവം അണികള്‍ ഇന്ന് പ്രവാസിയുടെ ത്യാഗത്തില്‍ സുഖലോലുപരായി
കഴിയുന്നു . ശരിയാ ഒരു നാട് നന്നാവണമെങ്കില്‍ ജനങ്ങള്‍ തങ്ങളുടെ തെറ്റുകള്‍
തിരിച്ചറിഞ്ഞു തിരുത്താന്‍ മുന്നോട്ട് വരണം അതില്‍ രാഷ്ട്രീയമോ മതപരമോ ആയ ഒരു വേര്‍തിരിവും
പാടില്ല. അങ്ങനെ ഒത്തൊരുമിച്ച ജനതയ്ക്ക് മുമ്പില്‍ നേതാക്കളും പ്രസ്ഥാനങ്ങളും തെറ്റു
ചെയ്യാന്‍ ഒന്ന് മടിക്കും.
ഓരോ പ്രവാസിയും കാലത്ത് എഴുന്നേറ്റ് ജോലിസ്ഥലത്തേക്ക് പോയി തിരിച്ചു
വരുന്നതിനിടയില്‍ കഴിക്കുന്ന ആഹാരത്തില്‍ പരിപ്പിനും തൈരിനും മത്തിക്കും വലിയ
സ്ഥാനം ഉണ്ട് . ചില തൊഴിലാളി സുഹൃത്തുക്കള്‍ വേനലിലെ ചൂടിനാല്‍ കേടുവന്ന ആഹാരം
കണ്ണീരോടെ വലിച്ചു വാരിത്തിന്നുന്നത് എത്രയോ തവണ കണ്ടിരിക്കുന്നൂ . നാട്ടില്‍ വിഭവ
സമൃദ്ധമായി വീട്ടുകാര്‍ ഭക്ഷിക്കുമ്പോള്‍ അതില്‍ നല്ലൊരു ശതമാനവും എച്ചിലായി കളയുന്ന
പതിവ് ഇന്ന് കാണാറുണ്ട് .
നാട്ടിലെ വിശേഷദിവസങ്ങളില്‍ ആധിയോടെ വീട്ടില്‍നിന്നും വിളിച്ച് കുശലാന്വേഷണം
നടത്തുമ്പോള്‍ വീട്ടുകാര്‍ അറിയുന്നില്ല ഒട്ടിയ
വയറുമായി ആണ് നമ്മള്‍ നില്‍ക്കുന്നത് എന്ന സത്യം . ചില നേരം കയ്യില്‍ പണം ഉണ്ടായിട്ടും പട്ടിണികിടക്കാന്‍
സാഹചര്യം അവസരം ഒരുക്കുമ്പോള്‍ വീട്ടുകാരോട് ചിക്കന്‍ ബിരിയാണി കഴിച്ചു എന്ന്
കള്ളം പറയുന്നവര്‍ ഒത്തിരി യുണ്ട് നമ്മളുടെ ഇടയില്‍ .
ഒരു പ്രവാസി നാട്ടില്‍
എത്തിയാല്‍ തുടരെ തുടരെ കേള്‍ക്കുന്ന ചോദ്യം എന്നാണ് മടക്കയാത്ര എന്നത് തന്നെയാണ്
. എല്ലാവര്ക്കും അവര്‍ക്ക് കൊണ്ട് വന്ന സമ്മാനങ്ങള്‍ മാത്രം മതി . പ്രവാസം
അവസാനിപ്പിച്ച് പോയ പലരുടെയും അവസാന കാലം പത്രങ്ങളില്‍ വായിച്ച് നമ്മള്‍
മനസ്സിലാക്കുന്നില്ലേ . എല്ലായ്പ്പോഴും പ്രവാസിയെ കറവ മാടുകണക്കല്ലേ സര്‍ക്കാരുകളും പ്രസ്ഥാനങ്ങളും നാട്ടുകാരും
കാണാറ്. ജോലിയിലെയും ജീവിതത്തിലെയും മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും ഒരു മോചനത്തിന്
നാട്ടില്‍ തിരിച്ചെത്തുന്ന അവരോട് എല്ലാവരും മാന്യമായാണോ പെരുമാറാന്‍ ശ്രമിക്കാറ്
. ഇന്ന് കൊച്ച് കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും സ്വന്തം കാര്യം
മാത്രം നോക്കി കഴിയുമ്പോള്‍ പ്രവാസികള്‍
എന്നും എല്ലാവരെയും ചേര്‍ത്തു നിറുത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു പലപ്പോഴും
പരാജയപ്പെട്ടുപോവുന്നൂ . ഒരിക്കല്‍ എവിടെയോ വായിച്ചറിഞ്ഞ വാചകം പോലെ പ്രവാസികള്‍ എ
ടി എം മെഷീനുകള്‍ ആകാതെ സൂക്ഷിക്കണം എന്ന വാചകം ഇത്തരുണത്തില്‍ പ്രസക്തമാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ