എന്റെ ഓര്‍മ്മക്കുറിപ്പുകള്‍
എം. പി. എസ്സ്. വീയ്യോത്ത്
ജനനം മുതൽ മരണം വരെ നീളുന്ന നമ്മുടെ ജീവിതവീഥികളിൽ ഒരിക്കലും മറക്കാനാവാത്ത ചില
ആത്മബന്ധങ്ങൾ കാണും ഇന്നും ആ ഓര്‍മ്മകളില്‍ ജീവിക്കുന്നവര്‍ ആയിരിക്കും പലരും . അത്തരത്തില്‍
ഉള്ള എന്റെ ജീവിതത്തിലെ അത്തരം ചില ഏടുകളിലൂടെയാവട്ടെ നമ്മുടെ ഇന്നത്തെ സഞ്ചാരം .
കുട്ടിക്കാലത്ത് എന്റെ കുസൃതികളേ പുഞ്ചിരിച്ചു കൊണ്ട് വീക്ഷിച്ച
മല്ലിക ചേച്ചിയേയും വസന്ത ചേച്ചിയേയും രാജുവേട്ട നേയും എങ്ങനെ മറക്കാനാവും .
കാലങ്ങൾക്ക് ശേഷം അവരെ തിരഞ്ഞ് ഞാനും എന്റെ മനസ്സും പല ദേശത്തേക്കും യാത്രചെയ്തു .
പക്ഷെ നിരാശ യായിരുന്നൂ ഫലം , പിന്നീട് ഒരു നാളില്‍ അച്ഛന്‍ പറഞ്ഞാണ് രാജുവേട്ടന്റെ മരണം പോലും ഞാന്‍
അറിഞ്ഞത്, അതോടൊപ്പം വസന്ത ചേച്ചി കുടുംബസമേതം വയനാട്ടില്‍ എവിടെയോ കഴിഞ്ഞു വരുന്ന
കാര്യവും അറിയാന്‍ കഴിഞ്ഞു എന്നിട്ടും മല്ലിക ചേച്ചിയേ ക്കുറിച്ച് മാത്രം ഒന്നും
അറിയാന്‍ കഴിഞ്ഞില്ല . ഇന്ന് മല്ലിക ചേച്ചിയുടെ ഒരു ഫോട്ടോ കണ്ടപ്പോഴാണ് പഴയ കാല
ഓര്‍മ്മകള്‍ എന്നില്‍ തെളിഞ്ഞു വന്നത് .
പണ്ട് അച്ഛനോടൊപ്പം അദ്ദേഹത്തിന്റെ അമ്മാവന്റെ വീട്ടിലേക്കു യാത്ര പോയപ്പോഴൊക്കെ
എന്നെയും അനുജത്തിയും കൂട്ടി വസന്ത ചേച്ചി കടല്‍ക്കരയില്‍ കൊണ്ടുപോവാറുള്ളതും തിരമാലകളില്‍ കാലുകള്‍ കഴുകി തിരിച്ചു ഓടിമാറിയിരുന്നതും
എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നൂ. ഇന്ന് എന്റെ ഉച്ചിയിലേക്ക് നെറ്റി കയറി
അഹങ്കാരത്തോടെ നിന്നപ്പോള്‍ അന്ന് മുഖം നോക്കിയ കണ്ണാടി യില്‍ അത് തെളിഞ്ഞു കണ്ടു.
അറിയാതെയെങ്കിലും പോയ്മറഞ്ഞ ജീവിത
വീഥികളില്‍ എങ്ങോ കളഞ്ഞു പോയ ബാല്യകാല ഓര്‍മ്മകളില്‍ നഷ്ടങ്ങളുടെ ഒരു പട്ടിക
തന്നെയുണ്ടായിരുന്നൂ. അതില്‍ എന്നും നാട്ടുകാരോട് നര്‍മ്മ സല്ലാപം നടത്താറണ്ടായി
രുന്ന മണ്മറഞ്ഞു പോയ മുഖങ്ങള്‍ മിന്നി മാഞ്ഞത് എന്നെ തെല്ലൊന്ന് വേദനിപ്പിച്ചു .
അച്ഛന്‍ സ്കൂളിലേക്ക് യാത്ര തിരിക്കുന്നതിന്
മുമ്പായി “പെന്ന്‍, പേഴ്സ്, ടവ്വല്‍ “
എന്ന് പറഞ്ഞു സ്വയം ബോധ്യപ്പെടുത്തി നടന്നുനീങ്ങുന്ന ശീലങ്ങള്‍ ഇന്നും കാതുകളില്‍ മുഴങ്ങുന്നുണ്ട്. അങ്ങനെ
എത്രയെത്ര ഓര്‍മ്മകള്‍ ഒപ്പം എനിക്കും അനുജത്തിക്കും കുസൃതി ക്കും മടിക്കും കിട്ടിയ
തല്ലിന്റെ കണക്കുകളും ചേര്‍ക്കുന്നൂ . ഓര്‍ത്തെടുക്കാന്‍ ഒത്തിരിയുണ്ട് പക്ഷെ ഇപ്പോള്‍
ഇത്ര മാത്രം ഇവിടെ പങ്കുവെക്കുന്നൂ.
കാലമാകുന്ന നദിയിലെ പരുക്കന്‍ കല്ലുകള്‍ ആയ
നമ്മുടെ സ്വഭാവം ജീവിത വഴികളിലെ പല പ്രതലത്തും തട്ടി രൂപാന്തരം പ്രാപിച്ചപ്പോഴേക്കും
പൊടിഞ്ഞു മണ്ണാ വാന്‍ നേരമായിരിക്കും . പണ്ട് അച്ഛന്‍ പറഞ്ഞു പഠിപ്പിച്ച ശീലുകള്‍
ജീവിതത്തിന്റെ ഭാഗമായി മാറിയപ്പോള്‍ ഞാന്‍ നന്നേ മാറി. പക്ഷെ സഹജീവികളുടെ വേദനയില്‍
ഞാനും പലപ്പോഴും പങ്കുചേരാറുണ്ട് . അത്തരം എന്റെ ബലഹീനതകള്‍ ചിലര്‍ മുതലെടുക്കാറും
ഉണ്ട് . ഇന്ന് ശരിതെറ്റുകള്‍ വേര്‍തിരിച്ച റിയാന്‍ വലിയ വിഷമം തന്നെയാണ് എന്നതാണ്
സത്യം .
പ്രതിഫലേച്ചയില്ലാതെ ഒന്നിനെയും
നോക്കിക്കാണുന്ന രീതി ആര്‍ക്കും ഇല്ലാതെ ആയിരിക്കുന്നൂ . കലികാലം എന്നല്ലാതെ എന്താ
ഇതിനൊക്കെ പറയുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ