പ്രണയവും പ്രളയവും (കവിത )
എം. പി. എസ്സ്. വീയ്യോത്ത്
പ്രണയവും പ്രളയവും പുസ്തകത്താളിലെ
നിനവാര്‍ന്ന ഓര്‍മ്മയായ് മാഞ്ഞു പോയ്
പ്രണയക്കയത്തില്‍ ഞാനന്ന് മുങ്ങിനിവര്‍ന്നപ്പോള്‍
പ്രണയിനി എങ്ങോ മറഞ്ഞുപോയ്
ഹൃത്തിന്‍ ചുമരില്‍ രുദിരത്തിലെഴുതിയ
കുസുമത്തിന്‍
പേര് ഞാന്‍ മായ്ച്ച തെന്തേ
പ്രണയക്കയത്തിലാദ്യമായ് ഞാന്നന്ന്
ദേഹം തളര്‍ന്ന് മുങ്ങിതാഴ്ന്നിടുമ്പോള്‍
പ്രകൃതിക്ക് പോലും എന്നോട് തോന്നിയ
അലിവിനാല്‍ ഇന്നും കഴിഞ്ഞിടുന്നൂ
ഓര്‍മ്മതന്‍ പുസ്തകത്താളിലെ വരികളില്‍
ചോരകിനിഞ്ഞത് ഞാന്‍ കണ്ടുവോ
താളിലെ വടിവൊത്ത അക്ഷരക്കൂട്ടത്തില്‍
ചോര തളം കെട്ടി നിന്നിരുന്നോ
മനസ്സിലെ വേദന ഉള്ളില്‍ കരഞ്ഞു ഞാന്‍
വലിയൊരു പാഠമായ് ചേര്‍ത്തുവെച്ചാല്‍
ഏകാകിയായ് ചിന്തകള്‍ ചികയുന്ന നേരത്ത്
പലകുറി നീറ്റലും ചാരെ അണഞ്ഞി രുന്നൂ
പ്രണയത്തിന്‍ വേദന ആഴ്ന്നിറങ്ങുമ്പോഴും
കാലങ്ങളോളം എന്നെ വേട്ടയാടീ
പ്രളയമോ ആര്‍ത്തിരമ്പിക്കൊണ്ട്
സര്‍വ്വതും തല്ലി തകര്‍ത്ത് കടന്ന് പോവും
പ്രണയവും പ്രളയവും നോവുകള്‍ തന്നിട്ട്
ശാന്തയായ് മുന്നോട്ടൊഴുകിടുന്നൂ
കാലവും പ്രകൃതിയും സാക്ഷിയായീടുന്ന
ലോകമേ നീ സുന്ദരി തന്നെ സത്യം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ