സാക്ഷരരുടെ മതഭ്രമം
എം. പി. എസ്സ്.
വീയ്യോത്ത്
പുസ്തകത്താളില്‍ നിന്നുമാര്‍ജ്ജിച്ചതൊക്കെ
ജീവിതത്തില്‍
പകര്‍ത്താന്‍ മടിച്ച് നാവുകൊണ്ട്
ഇരപിടിച്ചു ജീവിക്കുന്നവരാണ് നമുക്ക് ചുറ്റും
ജ്ഞാനമോ പുസ്തകത്താളില്‍നിന്നും
ശിരസ്സിലേറി തിരിച്ചിറങ്ങി
എങ്ങോട്ടെന്നില്ലാതെ
നടന്നകന്നപ്പോള്‍ അക്ഷരങ്ങളും അമ്പരന്നിരിക്കാം
അബദ്ധ ചിന്ത അസ്ഥാനത്തും മതഭ്രമം രക്തത്തിലും
കിടന്ന്തിളയ്ക്കുന്ന മര്‍ത്യന്‍റെ മനസ്സില്‍ സ്വന്തം
നാടിനും വീടിനും ജീവനും എന്ത് വില
കൊലവെറി പൂണ്ട സമൂഹത്തിന്‍ രക്തത്തില്‍
കനല്‍ കോരിയിട്ട് നാട് കത്തുന്നത് നോക്കിനിന്ന്
പാട്ട് പാടി രസിക്കുന്ന നീറോ ചക്രവര്‍ത്തിമാര്‍
ഒത്തിരിയുണ്ട് നമുക്ക് ചുറ്റുമായ് ഇന്നും
സാക്ഷരരായ നിരക്ഷരര്‍ നിറഞ്ഞയീ
സമൂഹത്തില്‍ മനസ്സിന്റെ ഹരിതാഭ തേടി
ഞാന്‍ അലയുമ്പോള്‍ കാലില്ലാ ജീവനും
കത്തിയമര്‍ന്ന കുടിലുകളും രക്തത്തില്‍
കുളിച്ച്
പിടയുന്ന ശരീരങ്ങളും ജീവന് വേണ്ടി തുടിക്കവേ
ചൂട് ചോരാതെ വിറ്റ് കാശാക്കാന്‍ കാമറയും
തൂക്കി
അലയുന്നൂ കഴുകന്‍കണ്ണുകളുമായി
രക്തദാഹിയായ മാധ്യമദ്രോഹികള്‍ ചുറ്റും
കിഴിയാണ് എല്ലാര്ക്കും വേണ്ടതെങ്കിലും
കുഴിയില്‍ അമരുന്നത് ചോരയുള്ള നമ്മളിലൊരാളിന്‍
മാംസപിണ്ടമാണെന്നതോര്‍ക്കാതെ എന്തിന്
വേണ്ടി കഴിയുന്നു ജനം ഇന്നും മൂഡരായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ