ആവര്‍ത്തിക്കുന്ന പ്രളയ ദുരന്തങ്ങളും
മലയാളി തിരുത്താന്‍ തയ്യാറാവാത്ത തെറ്റുകളും
എം. പി. എസ്സ്. വീയ്യോത്ത്
സാങ്കേതിക വിദഗ്ദരായ ഒരു കൂട്ടം യുവ ജനതയെ ലോകത്തിന് സംഭാവന ചെയ്യുന്നതില്‍ ഇന്നും പ്രമുഖ
സ്ഥാനം നമ്മുടെ ഈ കൊച്ചു കേരളത്തിന് തന്നെയാണ് . പക്ഷെ ആ പണത്താല്‍ വലിയ ഭവനങ്ങളും
മറ്റും സമ്പാദിച്ചു കൂട്ടിയപ്പോഴും പലപ്പോഴും നമ്മള്‍ ഹരിതാഭമായ ഈ പ്രകൃതിയുടെ പാടെ മറന്നു. വയലുകളും ജലാശയങ്ങള്‍ തോടുകളും മണ്ണിട്ട് മൂടി കെട്ടിട
സമുച്ചയങ്ങളും മറ്റ്നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയപ്പോഴും കല്ലുകള്‍ക്കായി ക്വാറികളും വെട്ടി ക്കുഴിക്കുമ്പോഴോ ജലാശയങ്ങളിലെ
മണല്‍ അളവില്‍ കൂടുതല്‍ കോരിയെടുക്കുമ്പോഴും ഒരാളും തങ്ങളുടെ ലാഭത്തിന്റെ കണക്കല്ലാതെ
ഭൂമിയുടെ വിലാപത്തിന് ചെവിയോര്‍ത്തില്ല . പ്രകൃതി തന്റെ വിലാപം ദുരന്തത്തിന്റെ രൂപത്തില്‍
പലകുറി നമുക്ക് മുന്നില്‍
കാട്ടിത്തന്നപ്പോഴും വാക്ച്ചതുരികൊണ്ട് പലതും പറഞ്ഞു കൈകഴുകി. ഇതിനിടയിലും സര്‍ക്കാരും
ഉദ്യോഗസ്ഥ വൃന്ദങ്ങളും ജനങ്ങളുടെ ഈ അവസ്ഥയെ മാധ്യമ ങ്ങളുടെ മുമ്പില്‍ മറ്റുള്ളവരെ കരിവാരിത്തേക്കാനുള്ള
അവസരമാക്കി. പലപ്പോഴും കയ്യും മെയ്യും മറന്ന് അന്നും ഇന്നും സര്‍വ്വരും
ദുരിതമനുഭവിക്കുന്നവരുടെ കൂടെ നിന്നു എങ്കിലും . ഇതിനുള്ള പോംവഴി മാത്രം ആരും ചര്‍ച്ചചെയ്യാന്‍
മുതിരാത്തത് എന്തുകൊണ്ടാണ് ? ദുരന്തമുഖത്തും ജാതിയും മതവും തരം തിരിച്ചു
കാണുന്ന മലയാളിയുടെ നിരക്ഷരത എന്തെ അസ്തമിക്കാത്തത്? ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള
നടപടിക്ക് വിഘാതമായി നില്‍ക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ മുഖം നോക്കി
നടപടിയെടുക്കാതെ പതിവ് സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയത്തിന് ഇനിയെങ്കിലും
മാറ്റം വരുത്തിക്കൂടെ . അന്നും ഇന്നും കൈക്കൂലി ശീലമാക്കിയ സര്‍ക്കാരിലെ മാക്രിക്കൂട്ടങ്ങളെ ജനകീയ കോടതിയില്‍ വേണം ശിക്ഷ
വിധിക്കാന്‍ . എന്റെ ഈ എഴുത്തിനുള്ള സമയം ഇതല്ല എന്ന് തികച്ചും ബോധ്യമുണ്ട് പക്ഷെ
പല ദുരന്തങ്ങളും മറന്ന് തെറ്റിനെ ആശ്ലേഷിക്കുന്നവര്ക്കുള്ള ഒരു മുന്നറിയിപ്പ് ആയി
കണക്കാക്കി ക്കൊള്ളുക . മറിച്ചാണെങ്കില്‍ വരും വര്‍ഷങ്ങളില്‍ ഇതിലും ഭീകരമായി
പ്രകൃതി നമ്മുടെ മേല്‍ രൌദ്രനടനംചെയ്യും അത് ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം
സ്വയം മറന്ന് അഹങ്കരിക്കുന്ന ഒരു
ദേശത്തിന്റെ അസ്തമാനമായി മാറും തീര്‍ച്ച .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ