അയാളും ഞാനും
എം.പി.എസ്സ്.വീയ്യോത്ത്
അന്ന് നഗരത്തിൽ കഴിയുന്ന ഒരു സുഹൃത്തിനെ കണ്ട് മടങ്ങുന്ന വഴിയാണ് ഭാര്യ വിളിച്ച് അയാളുടെ വിയോഗ വാർത്ത എന്നെ അറിയിക്കുന്നത്. ലോകത്തിൽ മഹാമാരി പല രൂപത്തിൽ താണ്ടവമാടുന്ന കാലത്തും പിടികൊടുക്കാതെ തലയുയർത്തി നടന്ന ആ മനുഷ്യനെ എങ്ങനെയാണ് മറക്കാനാവുക.
കഴിഞ്ഞ അവധിക്കാലത്താണ് അയാളെ ഞാൻ കണ്ടുമുട്ടുന്നത് തന്നെ. ആ പരിചയം കുറഞ്ഞ കാലം കൊണ്ട് സഹോദരബന്ധത്തിലേക്ക് വളർന്നത് ഞങ്ങൾ അറിഞ്ഞത് എൻ്റെ ഗൾഫിലേക്കുള്ള മടക്കയാത്രയുടെ നാളുകളിലാണ്. സുഹൃത്ത് ബന്ധങ്ങളോ മറ്റ് കൂട്ടുകാരോ കാര്യമായി ഇല്ലാതിരുന്ന എനിക്ക് അദ്ദേഹത്തിൻ്റെ സാമീപ്യം വല്ലാത്തൊരാശ്വാസം നൽകിയിരുന്നു.. അങ്ങനെ ഒരു ദിവസം കാലത്ത് അയാളുടെ മുഖത്ത് തളം കെട്ടിക്കിടന്ന വിഷാദഭാവവും കണ്ണിലെ തിളക്കവും എന്നെ വല്ലാതെ അസ്വസ്ഥനാക്കി.
എൻ്റെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങൾക്ക് ഒടുവിലാണ് അദ്ദേഹം മനസ്സിലെ നീറ്റലടങ്ങിയ ഭാണ്ഡക്കെട്ടഴിക്കാൻ തുടങ്ങിയത്. അതിൽ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചത് സുഹൃത്ത് തുല്യനായിരുന്ന പിതാവിൻ്റെ വിയോഗം തന്നെയായിരുന്നു. ഒപ്പം തന്നെ ഇന്ന് ഒരു തുടർക്കഥ പോലെ അദ്ദേഹത്തിൻ്റെ സ്വൈര്യം കെടുത്തുന്ന അമ്മായിയമ്മ മരുമകൾ പോര് ആ മനസ്സിനെ വല്ലാതെ ഉലച്ചിരിക്കുന്നു.സ്വത്തിൻ്റെയും ഈഗോയുടെയും പേരിൽ തമ്മിലടിക്കുന്ന ആരും തന്നെ ഒരിക്കലും ആ പാവത്തിന്റെ മനസ്സിന്റെ നീറ്റൽ അറിഞ്ഞില്ല.
വൈകിയാണ് ഞാൻ അയാളുടെ വീട്ടിൽ ചെന്ന് കയറിയത്. മുറ്റത്ത് കണ്ണാടിക്കൂട്ടിൽ തണുത്ത് മരവിച്ച് ജീവനറ്റ് കിടക്കുന്ന ആ രൂപം ആ മനുഷ്യൻ്റേതാണെന്ന് വിശ്വസിക്കാൻ എൻ്റെ മനസ്സ് നന്നേ പാടുപെടുന്നുണ്ടായിരുന്നു. ആ കിടപ്പിലും മുഖത്ത് ഏതോ വേദന തളം കെട്ടിയിരുന്നു.
നേരം കടന്നു പോയിക്കൊണ്ടിരുന്നു, ഞാൻ അതിനിടയിൽ ചുറ്റിലുമൊന്ന് കണ്ണോടിച്ചു. അപ്പോഴാണ് കണ്ണാടിക്കൂട്ടിനരികിൽ കുന്നുകൂടിയ പുഷ്പചക്രങ്ങളിലെ പേരുകൾ ഞാൻ ശ്രദ്ധിച്ചത്. അതിൽ ഒന്നിന് മുകളിൽ ഇങ്ങനെ ഒരു വാചകം എഴുതിപ്പിടിപ്പിച്ചിരുന്നു "പ്രയാസിയായ പ്രവാസി " . ചടങ്ങുകൾ കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങുമ്പോൾ എൻ്റെ മനസ്സിൽ ആ നല്ല മനുഷ്യൻ്റെ ദേഹം അഗ്നിയാൽ പൊള്ളില്ലേ എന്ന ഭയം പടർന്നത്. പിന്നീടവിടെ നിന്നില്ല ഫോൺ ചെവിയോട് ചേർത്ത് വച്ച് ഞാൻ നടന്നു നീങ്ങി.
അയാളും ഞാനും
എം.പി.എസ്സ്.വീയ്യോത്ത്
ഭാഗം: രണ്ട്
ആ യാത്രയിലും എൻ്റെ മനസ്സ് ഓർമ്മകളിലൂടെ വ്യാപരിച്ചു തുടങ്ങി. അഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ഒരവധിക്കാലത്താണ് ഞാൻ അയാളേ പരിചയപ്പെടുന്നത്. ഞങ്ങളുടെ നാട്ടിൽ എല്ലാവരും ഒത്തുചേരുന്ന ഇടം എന്ന് പറഞ്ഞാൽ അത് കുമാരേട്ടൻ്റെ ചായക്കടയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ