2021 ഫെബ്രുവരി 9, ചൊവ്വാഴ്ച

ബിൻ ലാദനും ബുഷും

 ബിൻ ലാദനും ബുഷും

എം.പി.എസ്സ്.വീയ്യോത്ത്

രണ്ട് വ്യാഴവട്ടക്കാലത്തോളം ഒരു പ്രവാസിയായി കഴിച്ചുകൂട്ടിയ എൻ്റെ ജീവിതത്തിൽ മറക്കാനാവാത്ത നല്ലതും ചീത്തതുമായ ഒത്തിരി നിമിഷങ്ങൾ ഈ മണൽ നഗരം സമ്മാനിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു ദിവസത്തെ ഓർമ്മകളിലൂടെ നമുക്ക് ഒന്ന് സഞ്ചരിക്കാം.

അന്ന് ഒരു വ്യാഴാഴ്ചയായിരുന്നു. ഗൾഫ്കാർക്ക് വ്യാഴാഴ്ച രാത്രികൾ എന്ന് പറയുമ്പോൾ ആഘോഷത്തിൻ്റേതാണ് കാരണം അടുത്ത ദിവസം അവധി ആണ് എന്നത് തന്നെ .


അന്ന് ജോലി കഴിഞ്ഞ് ഓഫീസിൽ നിന്ന് ബർദുബായിൽ എത്തിച്ചേർന്നപ്പോഴേക്കും  സുഹൃത്ത് ബിജു അവൻ്റെ അറബിയുടെ ഓഫീസിലേക്ക് പോകാനായി എന്നെയും കാത്ത് പാർക്കിങ്ങിന് സമീപം നിൽപ്പുണ്ടായിരുന്നു. അവൻ്റെ അറബി സരസനും ഒത്തിരി സ്വാധീനമുള്ള ആളായിരുന്നു താനും.  അവനുമായ നല്ല ബന്ധം നിലനിർത്തിയിരുന്ന അദ്ദേഹത്തെ പരിചയപ്പെടണമെന്ന  ആഗ്രഹം ഞാൻ ഇന്നലെ സംസാരത്തിനിടയിൽ സൂചിപ്പിച്ചിരുന്നു. അതിനാലാണ് അവൻ എൻ്റെ വരവും പ്രതീക്ഷിച്ച് ഇത്ര നേരം കാത്തിരുന്നത് തന്നെ.

ഞങ്ങൾ ബർദുബായിയിൽ നിന്നും ദേരയിലേക്കുള്ള യന്ത്രവൽകൃത യാത്രാ വഞ്ചി (അബ്ര) യിൽ യാത്ര തിരിച്ചു. ജലപ്പരപ്പിലെ ഓളങ്ങളിൽ ചാഞ്ചാടി മറുകരയിലേക്ക് കുതിക്കുന്ന അബ്രയിൽ തണുത്ത കാറ്റേറ്റ് ഞങ്ങൾ ഇരുന്നു. അപ്പോഴാണ് എൻ്റെ മൊബൈൽ ഇടതടവില്ലാതെ ചിലക്കാൻ തുടങ്ങിയത്. അബ്രയിലെ എഞ്ചിൻ്റെ ശബ്ദവും തണുത്ത കാറ്റും എന്നെ വല്ലാതെ അസ്വസ്ഥനാക്കി. കരയിൽ ചെന്നിറങ്ങി കാൽനടക്കാർക്കുള്ള തുരങ്ക പാതയിലൂടെ നടന്നു നീങ്ങുമ്പോഴാണ് സുഹൃത്ത് പറഞ്ഞ് ഫോണിൽ വന്ന കോളിനേക്കുറിച്ച് ഞാൻ ചിന്തിച്ചത് തന്നെ. പക്ഷേ മനസ്സിൽ കുറിച്ചിട്ട ഒരു ഫോൺ നമ്പറിലേക്ക് ഞെക്കിവിളിക്കുകയാണ് ഞാൻ ചെയ്തത്. മൂന്നു പ്രാവശ്യം തുടർച്ചയായി വിളിച്ചിട്ടും മറുവശത്ത് ആരുടെയും പ്രതികരണം കണ്ടില്ല.

അറബിയുടെ ഓഫീസിൽ ചെന്ന് കയറി  ഇരുന്ന് കാവയും ( അറബിക്ക് കാപ്പി) കഴിച്ച് സൊറ പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് എൻ്റെ ഫോൺ റിംങ്ങ് ചെയ്യുന്നു എന്ന് മൂസക്ക ( അറബിയുടെ കാര്യസ്ഥൻ) വന്ന് പറഞ്ഞത്. ഞാൻ ഫോൺ അറ്റൻ്റ് ഡ് ചെയ്തു.

ഞാൻ: ഹല്ലോ

ശബ്ദം: ഹു ഈ സ് ദിസ്?

(ഞാൻ കരുതി എൻ്റെ സുഹൃത്ത് സതീഷ് ആണ് മറുവശത്ത് എന്ന്. അവന് ശബ്ദം മാറ്റി ആളുകളെ പറ്റിക്കുന്ന ശീലമുള്ളതാണ്.)

ഞാൻ: സതീഷേ വേല മനസ്സിലിരിക്കട്ടേ മര്യാദയ്ക്ക് സംസാരിക്ക്

ശബ്ദം: ഹേ മേൻഹു ആർ യു?

ഞാൻ: ഐ ആം നിൻ്റെ അച്ഛൻ ശശി

ശബ്ദം: ഹല്ലോ വാട് ആർ യു സേ യിങ് ?

ഞാൻ : ഇഫ് യു ആർ നോട്ട് സതീഷ്, ദെൻ ഹുആർ യു?

ശബ്ദം: ഐ ആം ബിൻ ലാദൻ ഹുആർ യു

എനിക്ക് അതു കേട്ട് ചിരി പൊട്ടി

ഞാൻ: ഒക്കെ, ഇഫ് യു ആർ ബിൻ ലാദൻ ഐ ആം ബുഷ്

ശബ്ദം: ഒക്കെ, വെൻ വി കേൻ മീറ്റ്

പിന്നീടങ്ങോട്ട് സംസാരത്തിൻ്റെ ഗതി മാറി മാറി വന്നു. അറിയാതെ ഒരു ഭയം എന്നിൽ നിറഞ്ഞത് ഞാൻ അറിഞ്ഞു. പിന്നൊന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് പോക്കറ്റിലേക്ക് നിക്ഷേപിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി മുറിയിലേക്ക് നടന്നു. എൻ്റെ ,മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു.

മനസ്സിൽ അപ്പോഴേക്കും ഞാനറിയാതെ മറ്റൊരു ചിന്ത കടന്നു വന്നു. പലപ്പോഴും പലരേയും തന്ത്രപരമായി പറ്റിച്ച് നടന്ന എന്നെ വിഢിയാക്കിയ ആ വിരുതൻ ആരാണ്. അത് ചിരിയായി മുഖത്ത് പരന്നത് ഞാൻ പോലുമറിഞ്ഞില്ല.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...