മനസ്സിലെ കറുപ്പ്
എം പി എസ്. വീയ്യോത്ത്
അന്ന് ഒരു ശനിയാഴ്ച ആയിരുന്നൂ. വായനശാലയിൽ നിന്നും ഗോപാലൻ മാഷ് ഇറങ്ങിയപ്പോൾ ഒത്തിരി വൈകി. പലപല ആലോചനകളുമായി മുന്നോട്ടു നടന്നു നീങ്ങിയ മാഷിന്റെ രൂപം ഞാൻ ഇന്നുമോർക്കുന്നു . നീളം കൂടിയ വെള്ള ജുബ്ബയും കറുത്തകട്ടിക്കരയുള്ള ഒറ്റമുണ്ടും കറുത്ത കട്ടി ഫ്രെയിമുള്ള കണ്ണടയും മരപ്പിടിയുള്ള കാലൻ കുടയും സ്വൽപം കേൾവിക്കുറവും കൂടിയാവുമ്പോൾ ഞാൻ അറിയുന്ന മാഷിന്റെ രൂപം പൂർണ്ണമാവും .
മിന്നാമിനുങ്ങിനെപ്പോലെ മിന്നിമിന്നിക്കത്തുന്ന തെരുവിളക്കിന്റെ വെളിച്ചത്തിൽ മുന്നോട്ട് നീങ്ങുന്ന അദ്ദേഹത്തിന്റെ പിൽക്കാല ത്തെക്കുറിച്ചു ഞാൻ ഇത്തരുണത്തിൽ ഓർത്തുപോവുകയാണ് . ഞങ്ങളുടെ വിദ്യാലയ ത്തിൽ അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്ന വിഷയങ്ങൾ കണക്കും ആംഗലേയവുമായിരുന്നൂ . ആരെക്കണ്ടു സംഭാഷണം ആരംഭിച്ചാലും ചില ആംഗലേയപദങ്ങൾ അതിൽ കൂട്ടിക്കലർത്തി അതിന്റെ സ്പെല്ലിങ് മറ്റുള്ളവരോട് ചോദിക്കലും . അദ്ദേഹം തന്നെ ഏവർക്കും ഗ്രാമർ ക്‌ളാസ്സ് എടുക്കുന്നത് ഒരു പതിവ് രീതിയായിരുന്നൂ .അദ്ദേഹത്തിന്റെ ഇത്തരം ചെയ്തികൾ കാരണം പലപ്പോഴും നാട്ടിലെ ഒട്ടുമിക്കവരും മാഷേ കണ്ടാൽ മാറി നടക്കുന്ന ശീലം ഒരു പതിവ് കാഴ്ചയായി . ഞാൻ അറിവിന്റെ ഒരു പ്രഭവകേന്ദ്രമാണ് എന്ന മാഷിന്റെ ഈ പതിവ് രീതിയായിരുന്നൂ അതിനു കാരണം
അന്ന് വഴിയരികിൽ എങ്ങുനിന്നോ വഴി തെറ്റി വന്ന ഒരു മനുഷ്യൻ ഗൾഫ് കാരനായ അബ്ദുള്ളയുടെ വീടും തിരക്കി വന്നു പെട്ടത് മാഷുടെ മുന്നിലായിപ്പോയി . അത് കണ്ടപ്പോൾ ഞാൻ ആദ്യമായൊന്നു ഭയന്നു എന്നത് സത്യം .
മാഷിന്റെ രൂപം ദൂരെ നിന്നും കണ്ടപ്പോഴേ ആ മനുഷ്യനു വല്ലാത്ത ഒരാശ്വാസം തോന്നി
. മാഷ് അടുത്തു വന്നു സംസാരിച്ചു കൊണ്ട് അദ്ദേഹത്തോടൊപ്പം നടന്നു തുടങ്ങിയപ്പോഴേ അയാൾ ചോദിയ്ക്കാൻ വന്ന കാര്യം അമ്പേ മറന്നു . മാഷിന്റെ വിശേഷവും ചാരിത്യ്രവും മറ്റും കേട്ട് ഒടുക്കം നടന്നു നടന്നു അദ്ദേഹത്തിന്റെ വീട്ടിന്റെ മുന്നിൽ ചെന്ന് നിന്നപ്പോഴാണ് മാഷ് തല തിരിച്ചു ആ മനുഷ്യനെ നോക്കി
" നിങ്ങൾ എന്തിനാ എന്റെ പിന്നാലെ വന്നേ ?, എന്നെ മുൻപ് അറിയുമോ ?"
തുടങ്ങിയ ചോദ്യശരങ്ങൾ ഓരോന്നായി ആവനാഴിയിൽ നിന്നും തൊടുത്തു വിട്ടപ്പോൾ ആ മനുഷ്യൻ ഒരു നിമിഷത്തേക്ക് സ്തബ്ധനായി പ്പോയി . പിന്നീട് സ്ഥലകാലബോധം വീണ്ടെടുത്ത് അദ്ദേഹം
' മാഷേ , ഞാൻ കോഴിക്കോട് നിന്നും ഇവിടെ വന്നത് കിഴക്കയിൽ അബ്ദുല്ലയുടെ വീട് തിരക്കിയാണ് . പക്ഷെ ആർക്കും ആ പേര് അറിയില്ല എന്നാണ് അറിയാൻ കഴിഞ്ഞത് . മാഷിന് എന്നെ ഒന്ന് സഹായിക്കാമോ . ഞാൻ ഒരു പ്രവാസിയാണ് നാട്ടിലേക്കു വരുമ്പോൾ അബ്ദുല്ല വീട്ടിൽ കൊടുക്കാനായി ഒന്ന് രണ്ടു സാധനങ്ങൾ കയ്യിൽ തന്നയച്ചിരിന്നു. രണ്ടു ദിവസം മുൻപാണ് ഞാൻ നാട്ടിൽ എത്തിയത് . കാലത്തു ഇങ്ങോട്ടേക്ക് പുറപ്പെട്ടതാ നേരംഇത്രയായിട്ടും അത് അവിടെ എത്തിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല . ദയവു ചെയ്ത് ഒന്നു സഹായിക്കണം "
എന്ന് മാഷോട് പറഞ്ഞപ്പോൾ അദ്ദേഹം അല്പസമയം ചിന്താനിമഗ്നനായി . പിന്നീട് ആ മനുഷ്യനെ നോക്കി
" ഏതാ അബ്ദുല്ല വീട്ടു പേര് കിഴക്കയിൽ എന്നല്ലേ പറഞ്ഞേ ,മ്മ്മ് ..., കോച്ചേരി യിൽ നിന്നും വന്നു പള്ളിയുടെ അടുത്ത് വീട് എടുത്ത് താമസിക്കുന്ന ഒരു അബ്‌ദുള്ളയെ എനിക്കറിയാം അയാളുടെ ബാപ്പ മൂസക്ക് മീൻ കച്ചവടമാണ് . ആള് അതാണോ? , അങ്ങനെ എന്തെങ്കിലും സുഹൃത്ത് പറഞ്ഞതായി ഓർക്കുന്നോ?."
എന്ന് ചോദിച്ചപ്പോഴാണ് പണ്ട് മുറിയിൽ വച്ച് പണ്ട് മീൻ കൊട്ടയും കൊണ്ട് പോവുമ്പോൾ ഓട്ടോറിക്ഷ തട്ടി ബാപ്പ ആസ്പത്രിയിൽ കിടന്ന കഥ ആ മനുഷ്യന് ഓർമവന്നത് . അയാൾ അപ്പോൾ തന്നെ മാഷേ നോക്കി
" അതെ മാഷേ അത് തന്നെ ആള് , ആ വീട് ഒന്ന് കാണിച്ചു തരുമോ "
എന്ന് ചോദിച്ചത് . മാഷ് അതിനു മറുപടിയായി മാഷിന്റെ വീടിന്റെ സമീപത്തെ ചെറിയ വാർപ്പ് വീട് ചൂണ്ടിക്കൊണ്ട്
" അതാണ് വീട് , രാത്രി വാഹനം ഒന്നും ഇവിടെ കിട്ടില്ല സാധനങ്ങൾ കൊടുത്ത് വീട്ടിലേക്കു വാ ഇന്നിവിടെ താമസിച്ചിട്ട് കാലത്ത് തിരിക്കാം . ഇതാണ് എന്റെ വീട് . ഇവിടെ ഞാനും ഭാര്യയും മാത്രമാണ് താമസം .എനിക്ക് മിണ്ടിപ്പറഞ്ഞിരിക്കാൻ ഒരാൾ ആവുമല്ലോ . അതിനിടയ്ക്ക് പേര് ചോദിയ്ക്കാൻ മറന്നു "
പറഞ്ഞപ്പോൾ ആ മനുഷ്യൻ ഭവ്യതയോടെ
" മാഷേ ഞാൻ മൊയ്തീൻ ദുബൈയിൽ അബ്‌ദുള്ളയുടെ മുറിയിൽ തന്നെയാണ് എന്റെ താമസം . നോക്കട്ടെ മാഷേ , ഞാൻ മുസല്മാനായതിനാൽ മാഷിന്റെ വീട്ടിൽ ആര്ക്കും എന്നെ അംഗീകരിക്കാൻ കഴിയുമോ എന്നൊരാശങ്ക ഇല്ലാതില്ല "
എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ മാഷിന്റെ ചുണ്ടിൽ പരന്നു കണ്ട ചിരിയിൽ ഒരു പുച്ഛം നിഴലിച്ചത് ഞാൻ ശ്രദ്ധിച്ചു . മാഷ് അയാളെ നോക്കി
" ഏതായാലും പോയിവാ , പണ്ട് കുറെ കടപ്പാടുള്ള മതമാണ് നിങ്ങളുടേത് . വേർതിരിവ് മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ അരുത് . രക്തബന്ധത്തെക്കാൾ ഒത്തിരി ദൃഢതയുള്ള ബന്ധമാണ് മനസ്സുകൾ തമ്മിലുള്ളത് അതെ നിലനിൽക്കൂ . അതാണ് ഇന്നത്തെ ജനങ്ങൾ മനസ്സിലാക്കാത്തത് . ഇന്ന് എല്ലാവരുടെയും മനസ്സിലാണ് കറുപ്പ് അത് വൃണമായി സമൂഹത്തിലേക്ക് പടർന്നു കയറിത്തുടങ്ങിയിട്ട് കാലം കുറെയായി . പോയി വാ കാണാം ."
ജയൻ സാർ എന്റെ സുഹൃത്തായ ജനയുഗം പാലക്കാട് ജോലിചെയ്തുവരുന്ന ഷൈജു പറഞ്ഞാണ് താങ്കളെക്കുറിച്ചറിയുന്നത് . അദ്ദേഹത്തിന്റെ താങ്കളെക്കുറിച്ചുള്ള നല്ല വാക്കുകളുടെ അടിസ്ഥാനത്തിൽ ഈ കഥ ഇവിടെ പോസ്റ്റുചെയ്യുന്നൂ
എന്റെ പേര് സത്യദാസ് എന്നാണ് 1995 ജനുവരിമുതൽ 2020 ഒക്ടോബര് വരെയുള്ള കാലയളവിൽ തികച്ചും ഒരു പ്രവാസിയായി കഴിഞ്ഞുകൂടിയ എന്റെ ഈ എളിയ സൃഷ്ടി താങ്കളുടെ മുമ്പിൽ സമർപ്പിക്കുന്നൂ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ