കപടലോകവും കപടഭക്തിയും
എം. പി. എസ്. വീയ്യോത്ത്
പണ്ട് പണ്ട് ഒരു കാട്ടിൽ കാപീനൻ എന്ന് പേരുള്ള ദുർമന്ത്രവാദി ഉണ്ടായിരുന്നൂ . മറ്റുള്ളവരുടെ വേദനയിൽ മനസ്സുഖം കണ്ടെത്തുക എന്നതായിരുന്നൂ അദ്ദേഹത്തിന്റെ വിനോദം . കാലങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നൂ . ആ മന്ത്രവാദിയെക്കൊണ്ടുള്ള ശല്യം സഹിക്ക വയ്യാതെ എല്ലാവരും കൂടി അദ്ദേഹത്തെ ആ കാട്ടിൽനിന്നും നാട്ടിലേക്ക് തുരത്തിയോടിച്ചു .
നാട്ടിലെത്തിയ അദ്ദേഹം പരിഷ്‌കൃത ജനങ്ങളുടെ മുൻപിൽ ദിവ്യനായി അവതരിപ്പിക്കപ്പെട്ടു . തുടർന്നുള്ള നാളുകളിൽ അദ്ദേഹം വളരെ വേഗം തന്നെ പ്രശസ്തനായിമാറി . അങ്ങനെയിരിക്കെ ചിലർ ചേർന്ന് അദ്ദേഹത്തിന് ആശ്രമം പണിതുയർത്തി അതും എല്ലാ ആധുനിക സുഖ സൗകര്യങ്ങളോടും കൂടിയ ഒരു കൊട്ടാരം .
ലോകത്തിന്റെ നാനാഭാഗങ്ങളിൽ അദ്ദേഹത്തിന്റെ പേരിൽ ആശ്രമം ഉയർന്നു . ഒപ്പം അദ്ദേഹത്തിന് സഞ്ചരിക്കാൻ ആധുനിക സൗകര്യങ്ങൾ ഉള്ള വിലപിടിപ്പുള്ള വാഹനങ്ങളും പരിചാരകരും ഉണ്ടായി . അദ്ദേഹത്തിന്റെ ഭക്തരും അനുയായികളും ദിനംപ്രതി വർദ്ധിക്കാൻ തുടങ്ങി . അല്പകാലങ്ങൾക്കകം അദ്ദേഹത്തിന്റെ സമ്പത്തും ഒത്തിരി മടങ്ങു വര്ധിച്ചു . മനസ്സിലും മന്ദിരങ്ങളിലും പ്രാർത്ഥിച്ചു നടന്ന ജനങ്ങൾ അദ്ദേഹത്തിന്റെ വചനങ്ങളിൽ ആകൃഷ്ടരായി പോകെപ്പോകെ ഭക്തരുമായി മാറി .
അദ്ദേഹത്തിന്റെ ശരിയായ സ്വഭാവം പതുക്കെ പതുക്കെ മനസ്സിൽ നിന്നും പുറത്തേക്ക് ചാടിത്തുടങ്ങി . ഇതൊക്കെ നോക്കിക്കൊണ്ടു മാനത്ത് വെട്ടിത്തിളങ്ങിക്കൊണ്ട് നിന്ന സൂര്യൻ മന്ത്രവാദിയെ നോക്കി ഇപ്രകാരം അരുൾ ചെയ്തു
"കാപീനാ നീ തന്നെയാണ് ലോകത്തിലെ ഈ മണ്ടശിരോമണികളുടെ ദൈവപുത്രൻ "
ആ വാക്കുകൾ കൂടി കേട്ട മാത്രയിൽ മന്ത്രവാദിയുടെ അഹങ്കാരം തെല്ലൊന്നുമല്ല വർദ്ധിച്ചത് . അങ്ങനെയിരിക്കെ ഒരു നാൾ അദ്ദേഹത്തിന്റെ മനസ്സിൽ രാഷ്രീയ കക്ഷി രൂപീകരിക്കാനുള്ള ആശയം ഉദിച്ചത് . അദ്ദേഹത്തിന്റെ അനുയായികൾ ചേർന്ന് അദ്ദേഹത്തിന്റെ ആ സ്വപ്നവും ഒരുവിധം നന്നായി തന്നെ സാക്ഷാൽക്കരിച്ചു നൽകി .
ഒരു മതവിഭാഗത്തിന്റെ ഉന്നമനത്തിനു എന്ന് പറഞ്ഞു ജനങ്ങളെ വിശ്വസിപ്പിച്ചു് ഭരണം തുടങ്ങി ഒരു രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ തുടങ്ങിയപ്പോഴാണ് ചിലർ അദ്ദേഹത്തിന്റെ ചെയ്തികളെ നിശിതമായി വിമർശ്ശിക്കാൻ തുടങ്ങിയത് .
അങ്ങനെ തന്നെ വിമർശിക്കുന്നവരെ കൊന്നു തള്ളുന്നതിൽ അദ്ദേഹം ആനന്ദം കണ്ടെത്തി . അവരുടെ കൊള്ളരുതായ്മ എല്ലാ അതിർവരമ്പുകളും കടന്നപ്പോൾ ക്രൂരതകൾ കൊണ്ട് വീർപ്പുമുട്ടിയ ജനങ്ങളിൽ രോഷം ആളിക്കത്താണ് തുടങ്ങി . അദ്ദേഹത്തെയും കൂട്ടരെയും ജനമധ്യത്തിൽ വച്ച് പച്ചയ്ക്കു കൊളുത്താൻ ജനങ്ങളിൽ ചിലർ തീരുമാനിച്ചു . ജനരോഷം മനസ്സിലാക്കിയ മന്ത്രവാദി ആ രാത്രി രാജ്യം വിടാനായി വേഷപ്രശ്ചന്നനായി ഒരു ബാഗുമായി ആശ്രമത്തിൽ നിന്നും ഇറങ്ങി . പക്ഷെ ആ രാജ്യത്തെ തന്നെ കൊള്ളയടിച്ച അദ്ദേഹത്തെ വഴിയിൽ വച്ച് ആ അരണ്ട വഴിവിളക്കിന്റെ വെളിച്ചത്തിലും ഒരു പിഞ്ചു കുട്ടി തിരിച്ചറിഞ്ഞു . അതോടെ ജനങ്ങൾ അദ്ദേഹത്തിന് ചുറ്റും കൂടി .
ആ രാത്രിയിലെ ഇരുട്ടിന് കട്ടി കൂടിയതുപോലെ എനിക്ക് തോന്നി . ആ ഇരുട്ടിന്റെ മറവിൽ മരണം മുന്നിൽ കണ്ട് പേടിച്ചരണ്ട് നിന്ന അദ്ദേഹത്തെ ജനമധ്യത്തിൽ നിന്നും രക്ഷിച്ചു നാട് വിടാൻ സഹായിച്ച ആ മനുഷ്യൻ ആരാണ് എന്ന് തിരയുകയായിരുന്നൂ അടുത്ത ദിവസങ്ങളിലെ പത്രവാർത്തയിലെങ്ങും . .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ