ലോകത്തിന്റെ വേഗം
എം. പി. എസ്സ്. വിയ്യോത്ത്
ലോകത്തിന് വേഗം വല്ലാതെ കൂടിപ്പോയോ അറിയില്ല
ആര്‍ക്കും തമ്മില്‍ മിണ്ടാന്‍ പോലും നേരമില്ല പോലും
കാലത്തെഴുന്നേറ്റു യാന്ത്രികമായി നടന്നുനീങ്ങുന്ന ഓരോരുത്തരും
ശരിക്കും വെറും യന്ത്രങ്ങള്‍ കണക്ക് മാറിക്കഴിഞ്ഞു അല്ലേ
വികാരങ്ങള്‍ എല്ലാം വാക്കുകളില്‍ ഒതുങ്ങുമ്പോള്‍ പലപ്പോഴും
ക്രൂരമായ പലവാര്‍ത്തകളും കാലത്ത് വായിച്ചും
കേട്ടും അറിയും
ലോകത്തിന്റെ പോക്ക് എങ്ങോട്ടാ ഇന്ന് കുഞ്ഞുങ്ങളോട്
ചിരിക്കാനോ അവരോടൊത്ത് കളിക്കാനോ ആര്‍ക്കുമില്ല നേരം
ശരിക്കും സമയമില്ലാഞ്ഞിട്ടല്ല കേട്ടോ എന്ത് ചെയ്യുമ്പോഴും
മറ്റുള്ളവര്‍ എന്ത് കരുതും എന്നുള്ള ചിന്തയാണ് പലരിലും
നമ്മള്‍ നമ്മളെ ക്കുറിച്ച് ചിന്തിക്കുക ഒപ്പം മറ്റുള്ളവരെക്കുറിച്ചും
ചെയ്യാന്‍ ആഗ്രഹിക്കുന്നത് കഴിവതും മാന്യമായവ മാത്രം
ചെയ്ത് ആഗ്രഹപൂര്‍ത്തീകരണം നടത്തുക കാരണം ജീവിതം ഒന്നേ ഉളളൂ
ഓര്‍ക്കുക നമ്മെ ഏല്‍പ്പിച്ച കടമകള്‍ വെറും സംസാരത്തില്‍ ഒതുക്കരുത്
സമ്പത്തിനേക്കാള്‍ വലുതാണ് ബന്ധങ്ങള്‍ ഓര്‍ക്കുക എല്ലായ്പ്പോഴും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ