അമ്മമനസ്സ്
എം. പി.എസ്സ്. വീയ്യോത്ത്
നിനവാര്‍ന്ന കണ്ണുകളെ തഴുകിയുറക്കുന്ന
അമ്മതന്‍ കൈകള്‍ക്കിനെന്തു പറ്റി
കണ്ണുകളില്‍ വിരിഞ്ഞൊരു കാലത്തിന്‍
പാടുകള്‍ പുഞ്ചിരിയാല്‍ പലവുരു മൂടിവച്ചു
കരയുന്ന കുഞ്ഞിനു തന്‍ അന്നം പങ്കിട്ട്
പലപ്പോഴും പട്ടിണികിടന്നു പാവം
എന്നിട്ടും ഈ ലോകര്‍ പലപ്പോഴുമായ്
അമ്മതന്‍ സ്നേഹം മറന്നുപോയി
കാലങ്ങളോളം ലോകരെ ഐക്ക്യത്താല്‍
കൊണ്ടുപോയീടാനായ് വേദന തിന്നു കഴിഞ്ഞു പാവം
അമ്മയ്ക്ക് തന്‍കുഞ്ഞു പൊന്‍കുഞ്ഞാണെങ്കിലും
സന്തതികള്‍ എന്നുമാമമ്മയെ വാര്ധക്ക്യനാളില്‍
എന്നുമായി വഴിയില്‍ ഉപേക്ഷിച്ചു പോയിടുന്നൂ
പലരും അമ്മയെ ബാധ്യതയായി കണ്ടിടുന്നൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ